വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ആരാണ് വിശ്വാസി?

Print By
about

ന്ന്`ക്രിസ്ത്യാനികള്‍` എന്നു പലരും വിളിക്കപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെല്ലാം ക്രിസ്തീയ വിശ്വാസികളാണോ! വിശ്വാസികളെ തിരിച്ചറിയാന്‍, വചനം ചില അടയാളങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വി.മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അവസാന ഭാഗങ്ങളിലാണ് ഇതെഴുതിയിരിക്കുന്നത്.

"വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും; അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോസ്:16;17,18).

ഈ വചനത്തില്‍ പലതും അക്ഷരം പ്രതിയെടുക്കുകയല്ല; മറിച്ച് ചിലതിനെ വ്യാഖ്യാനിക്കേണ്ടതുണ്ട്. സര്‍പ്പം തിന്മയുടെ പ്രതീകമായിട്ടാണ് ബൈബിളില്‍ സൂചിപ്പിച്ചിരിക്കുന്നത്. തിന്മ ചെയ്യുന്ന മനുഷ്യരെ,`അണലി സന്തതികള്‍` എന്നു സ്നാപക യോഹന്നാന്‍ വിളിക്കുന്നതായി നമുക്കു കാണാം(മത്തായി:3;7). അതുപോലെ, സാത്താനെ പുരാതന സര്‍പ്പം എന്നുപറയുന്നുണ്ട്(വെളി:12;9).

സര്‍പ്പങ്ങളെ കൈയിലെടുക്കും എന്നു പറയുമ്പോള്‍; തിന്മ പ്രവര്‍ത്തിക്കുന്നവരെ സമീപിച്ച് അവരെ മാനസാന്തരത്തിലേക്ക് നയിക്കുമെന്നാണ് അര്‍ത്ഥമാക്കേണ്ടത്.

രോഗികളുടെമേല്‍ കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിക്കിക്കുവാനും, സുഖപ്പെടുത്തുവാനും വിശ്വാസിക്ക് സാധിക്കും.
പിശാചിനെ ബഹിഷ്കരിക്കുക എന്ന് പറയുമ്പോള്‍; അത് രണ്ടു വിധത്തിലുണ്ട്. ഒന്ന് കര്‍ത്താവും അപ്പസ്തോലന്മാരും പ്രവര്‍ത്തിച്ചപോലെ പിശാച് ബാധയുള്ള വ്യക്തികളില്‍നിന്ന് അതിനെ പുറത്താക്കുക (മത്തായി:8;28-34). മറ്റൊന്ന് പാപത്തില്‍ കഴിയുന്ന വ്യക്തികളെ അതില്‍നിന്നു മോചിപ്പിക്കുക. പാപം ചെയ്യുന്ന വ്യക്തി സാത്താന്‍റെ നിയന്ത്രണത്തിലാണ്.

"ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തത് ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്"(റോമാ:7;19,20).

പുതിയ ഭാഷകള്‍ സംസാരിക്കും.

പന്തക്കുസ്താ നാളില്‍ അപ്പസ്തോലന്മാര്‍ വിവിധ ഭാഷകള്‍ സംസാരിച്ചതു നമുക്കറിയാം(അപ്പ.പ്രവര്‍ത്തനങ്ങള്‍:2;4). എന്നാല്‍, ഈ കാലത്ത് മറ്റു സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഭാഷാവരം പ്രാര്‍ത്ഥനയ്ക്കായി മാത്രമെ ആവശ്യമുള്ളൂ. എന്നാല്‍, യേശുവില്‍ രൂപാന്തരം പ്രാപിച്ച ഒരു വ്യക്തി, താന്‍ അന്നുവരെ സംസാരിച്ചിരുന്ന ഈ ലോകത്തിന്‍റെ ഭാഷ മാറ്റുകയും; പുതിയ ഭാഷാശൈലി സ്വീകരിക്കുകയും ചെയ്യും. സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയുമൊക്കെ ഭാഷ സംസാരിക്കും. ഒരു കാര്യം മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കുകയെന്നത് ഭാഷാവരം തന്നെയാണ്.

വിശ്വസിക്കുന്നവര്‍,അവര്‍ക്കു ലഭിച്ച വിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കും. ഇതാണ് സുവിശേഷം പ്രസംഗിക്കും എന്നു പറഞ്ഞിരിക്കുന്നത്. ഇത് ഓരോ വിശ്വാസിയുടെയും കടമയാണ്.

ഇനി ചിന്തിക്കാം ഞാന്‍ വിശ്വാസിയാണോ? ഇതില്‍ ഏത് അടയാളമാണ് എന്നില്‍ ഉള്ളത്?

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    1954 views

LOG IN

Lost your password?

SIGN UP

LOST PASSWORD