വിചാരണ

പോപ്പ് ഫ്രാന്‍സീസ് ഇതെങ്ങോട്ട്?

Print By
about

30 - 10 - 2014

ലോകത്തില്‍ ഇന്നു ജീവിക്കുന്നവരില്‍ ഏറ്റവുമധികം ആരാധകരുള്ള വ്യക്തിയാണ് പോപ്പ് ഫ്രാന്‍സീസ്. ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ സ്തുതിപാടകരെ സൃഷ്ടിച്ച മറ്റൊരാളെ കണ്ടെത്തുകയെന്നത് ശ്രമകരമായിരിക്കും. നൂറ്റിയിരുപതുകോടിയോളം വിശ്വാസികള്‍(അംഗങ്ങള്‍) ഉള്ള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ ഈ പോപ്പിന്റെ ആരാധകവൃന്ദങ്ങള്‍ കത്തോലിക്കാസഭയില്‍ മാത്രം ഒതുങ്ങുന്നതല്ല! സഭയ്ക്കു പുറത്ത് ഇത്രയേറെ സ്വീകാര്യനായ മറ്റൊരു പോപ്പ് ഇല്ലെന്നുതന്നെ പറയാം. ഇദ്ദേഹത്തിനുമുന്‍പ് സമാനമായ രീതിയില്‍ അംഗീകരിക്കപ്പെട്ട മറ്റൊരു വ്യക്തി പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നു. ഇവര്‍ ഇരുവര്‍ക്കും ലഭിച്ച അംഗീകാരത്തിന്റെ അത്രതന്നെ വരില്ലെങ്കിലും ലോകത്തിനുമുന്നില്‍ സ്വീകാര്യത നേടിയ മറ്റൊരു വ്യക്തിയായിരുന്നു പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍! ഇവര്‍ മൂവരും ആര്‍ജ്ജിച്ച സ്വീകാര്യതയുടെ കാരണങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ ലേഖനം!

ഏറെ സമാനതകളുള്ള മൂന്നു വ്യക്തികളാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍, ഫ്രാന്‍സീസ് എന്നിവര്‍. ഇവരുടെ മൂവരുടെയും തിരഞ്ഞെടുപ്പുകളിലെ ദുരൂഹതകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്! വത്തിക്കാന്‍ രഹസ്യമാക്കിവച്ചിരിക്കുന്ന ഈ ദുരൂഹതകള്‍ ഇന്നോളം പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല! വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്നിവരുടെയും, ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനാക്കപ്പെടാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സീസിന്റെയും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ദുരൂഹതകള്‍ പരിശോധിച്ചുകൊണ്ടുതന്നെ ആരംഭിക്കാം.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പല്ല!

മാധ്യമങ്ങള്‍ ഇത്രയേറെ ജനകീയമാക്കപ്പെട്ട ഈ കാലഘട്ടത്തില്‍ അറിവു നേടാനുള്ള അവസരങ്ങള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന കാര്യങ്ങള്‍ നമ്മുടെ വീടിനുള്ളിലിരുന്ന്‍ തത്സമയം അറിയാന്‍ കഴിയുന്നു. പോപ്പ് ഫ്രാന്‍സീസിന്റെ തിരഞ്ഞെടുപ്പു നടന്നിട്ട് അധികം കാലമായിട്ടില്ല എന്ന്‍ നമുക്കറിയാം. മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കിയതുകൊണ്ട്, കത്തോലിക്കാസഭയില്‍ ഒരു പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് അറിയാനുള്ള അവസരം ലോകത്തിനു ലഭിച്ചു!

ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമിലെ മെത്രാനുമായ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമാണ് കോണ്‍ക്ലേവ് എന്നറിയപ്പെടുന്നത്. വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിനുള്ളില്‍വച്ചു നടത്തപ്പെടുന്ന 'കോണ്‍ക്ലേവില്‍' പങ്കെടുക്കുന്നത് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരാണ്. റോമിന്റെ മെത്രാനും ക്രിസ്തുയേഹ്ശുവായുടെ വികാരിയും അപ്പസ്തോലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലീത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്മാരുടെ ദാസനും എന്നാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ വിശേഷണം. 2006 മാര്‍ച്ച് ഒന്നുവരെ വിശേഷണങ്ങളുടെ പട്ടികയില്‍ പടിഞ്ഞാറിന്റെ പാത്രിയാര്‍ക്കീസ് എന്നും ചേര്‍ത്തിരുന്നു. 642-ല്‍ തിയഡോല്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിച്ചത്. 1054-നു ശേഷം ഈ വിശേഷണം അപൂര്‍വ്വമായേ ചേര്‍ത്തിരുന്നുള്ളൂ. മീന്‍പിടുത്തക്കാരന്‍ ആയിരുന്ന അപ്പസ്തോലപ്രമുഖന്‍ കേപ്പായുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മാര്‍പ്പാപ്പാമാര്‍ക്ക് വലിയ മുക്കുവന്‍ എന്ന വിശേഷണവും ഉണ്ട്.

മാര്‍പ്പാപ്പ എന്നത് പരിശുദ്ധ പാപ്പ അഥവാ പരിശുദ്ധ പിതാവ് എന്ന അര്‍ത്ഥത്തില്‍, മാര്‍, പാപ്പ എന്നീ പദങ്ങളുടെ സം‌യോജിതരൂപമാണ്‌. മാര്‍ എന്ന പദം സുറിയാനിയില്‍നിന്ന് ഉദ്ഭവിച്ചതാണെങ്കില്‍, പാപ്പ എന്ന പദം പിതാവ്, ആചാര്യന്‍ എന്നൊക്കെ അര്‍ത്ഥമുള്ള ലത്തീനില്‍നിന്നാണ് ഉദ്ഭവിച്ചത്. പ്രസ്തുത ലത്തീന്‍ പദം, പാപാസ്(papas) എന്ന ഗ്രീക്ക് പദത്തില്‍നിന്ന് ഉദ്ഭവിച്ചതുമാണ്. ക്രിസ്തുവിന്റെ സഭയുടെ നേതൃത്വം അപ്പസ്തോലനായ കേപ്പായെയാണ്‌ ഏല്പിച്ചതെന്നും, ഈ അപ്പസ്തോലനായ കേപ്പായില്‍നിന്ന് സഭാനേതൃത്വാവകാശം കൈവയ്പുവഴി പിന്തുടരുന്നവരാണ് മാര്‍പ്പാപ്പമാരെന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ്‌ മാര്‍പ്പാപ്പയുടെ അധികാരത്തെ സംബന്ധിച്ചുള്ള വിശ്വാസത്തിന്‌ ആധാരം. മറ്റു ക്രിസ്ത്യാനികളാകട്ടെ കത്തോലിക്കാ സഭ അവകാശപ്പെടുന്ന പിന്തുടര്‍ച്ചയെ മാത്രമല്ല, കേപ്പായുടെ അപ്പസ്തോലിക നേതൃത്വാവകാശത്തെത്തന്നെയും ചോദ്യം ചെയ്യുന്നു. കേപ്പായുടെ അധികാരം ക്രിസ്തുവിനാല്‍ സ്ഥാപിതമാണെന്നതിനു ബൈബിളില്‍ തെളിവുകളുണ്ട്. കത്തോലിക്കാസഭ ഈ വിശ്വാസത്തില്‍ നിലയുറച്ചതിന് ആധാരവും ഈ വചനങ്ങള്‍ത്തന്നെ!

"യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 17-19). കേപ്പാ നടത്തിയ ഒരു വിശ്വാസപ്രഖ്യാപനത്തിനുള്ള മറുപടിയായിട്ടാണ് യേഹ്ശുവാ ഇതു പറഞ്ഞത്. യേഹ്ശുവാ ആരാണ് എന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. സ്നാപകയോഹന്നാനാണെന്നു ചിലര്‍ പറഞ്ഞപ്പോള്‍, യേലിയാഹ്, യിരെമിയാഹ് തുടങ്ങിയ പ്രവാചകന്മാരില്‍ ആരെങ്കിലുമായിരിക്കാമെന്ന് മറ്റുചിലര്‍ ചിന്തിച്ചു. എന്നാല്‍, താന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നതെന്ന ചോദ്യം ശിഷ്യന്മാര്‍ക്കുനേരേ യേഹ്ശുവാ ഉയര്‍ത്തിയപ്പോള്‍, കേപ്പാ നലികിയ ഉത്തരം ഇതായിരുന്നു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(മത്താ: 16; 16).

കേപ്പായെ സഭയുടെ തലവനായി അംഗീകരിക്കാന്‍ കത്തോലിക്കാസഭയുടെ മുന്നിലുള്ള മറ്റൊരു തെളിവ് ഈ വചനമാണ്: "അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേഹ്ശുവാ ശിമയോന്‍ എന്ന കേപ്പായോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബോനീ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബോനീ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക"(യോഹ: 21; 15, 16). യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യം ആദ്യമായി വിളിച്ചുപറഞ്ഞ അപ്പസ്തോലന്‍ എന്ന പ്രത്യേകതയും കേപ്പായ്ക്കുണ്ട്. ക്രിസ്തുവിന്റെ സഭയെ നയിക്കാനുള്ള ഏറ്റവും വലിയ യോഗ്യതയും ഈ വിശ്വാസപ്രഖ്യാപനം തന്നെ!

യേഹ്ശുവായുടെ രക്ഷാകര ദൗത്യത്തിലെ എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയാകാന്‍ തിരഞ്ഞെടുത്തത് മൂന്ന് അപ്പസ്തോലന്മാരെ മാത്രമായിരുന്നു. നേതൃസ്തംഭങ്ങള്‍ എന്നറിയപ്പെട്ടിരുന്ന കേപ്പാ, യാക്കോബ്, യോഹന്നാന്‍ എന്നിവരായിരുന്നു ഈ മൂവര്‍. സഭയിലെ ആദ്യത്തെ ശ്രേഷ്ഠര്‍ ഇവരായിരുന്നുവെന്നും ഇവരുടെയോ ഇവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികളുടെയോ കൈവയ്പ്പിലൂടെയാണ് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ നോക്കുക: "നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണബാസിനും നീട്ടിത്തന്നു"(ഗലാത്തി: 2; 9). യേഹ്ശുവായുടെ നേരിട്ടുള്ള വിളി ലഭിച്ച വ്യക്തിയാണ് പൗലോസ് എന്ന് നമുക്കറിയാം. എന്നാല്‍, പൗലോസ് തന്റെ ശുശ്രൂഷ ആരംഭിക്കുന്നത് കേപ്പായുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരുന്നു. ദമാസ്ക്കസില്‍ ഉണ്ടായിരുന്ന ശിഷ്യന്മാരില്‍ ഒരുവനായ അനനിയാസാണ് പൗലോസിനു ജ്ഞാനസ്നാനം നല്‍കിയത്. "അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ ശൗവുല്‍, മാര്‍ഗ്ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട രക്ഷകനായ യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു"(അപ്പ. പ്രവര്‍: 9; 17). അതിനുശേഷമാണ് പൗലോസ് ജ്ഞാനസ്നാനം സ്വീകരിക്കുകയും സുവിശേഷപ്രഘോഷണം ആരംഭിക്കുകയും ചെയ്തത്. അപ്പസ്തോലന്മാരുടെ സംഘത്തില്‍ ചേരാന്‍ പൗലോസ് ആഗ്രഹിക്കുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: "യെരുശലെമിലെത്തിയപ്പോള്‍ ശിഷ്യന്മാരുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു"(അപ്പ. പ്രവര്‍: 9; 26).

കേപ്പായുടെ നേതൃത്വത്തെയും ആദിമ ക്രൈസ്തവസമൂഹത്തിന്റെ കൂട്ടായ്മയെയും വ്യക്തമാക്കുന്നതിനാണ് ഇത്രയും കാര്യങ്ങള്‍ സൂചിപ്പിച്ചത്. കേപ്പായുടെ പിന്‍ഗാമികളായിട്ടാണ് കത്തോലിക്കാസഭയിലെ മാര്‍പ്പാപ്പമാര്‍ അറിയപ്പെടുന്നത്. കൃത്യമായി ഈ പിന്മുറ അവകാശപ്പെടാന്‍ കഴിയുന്ന മറ്റു സഭകള്‍ ഒന്നുംതന്നെയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കേപ്പായുടെ പിന്‍ഗാമികളാണെന്നു വാദിക്കുന്ന മറ്റിതര സഭകളുടെ നേതാക്കന്മാര്‍ ഉണ്ടെങ്കിലും, അവര്‍ക്കൊന്നും കൃത്യമായ പരമ്പര വെളിപ്പെടുത്താനില്ല. എന്നാല്‍, കേപ്പാ മുതല്‍ ഫ്രാന്‍സീസു വരെയുള്ള മുഴുവന്‍ പരമ്പരയും വ്യക്തതയോടെ വെളിപ്പെടുത്തുന്നത് കത്തോലിക്കാസഭ മാത്രമാണ്! ഇതുതന്നെയാണ് ഈ സഭയുടെ ആധികാരികതയും!

കേപ്പായുടെ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്നവരാണ്. സഭയിലെ ശ്രേഷ്ഠന്മാര്‍ക്കു ലഭിച്ചിരിക്കുന്ന അധികാരം അടിച്ചമര്‍ത്തലിന്റെ അധികാരമല്ല; മറിച്ച്, ശുശ്രൂഷയുടെ അധികാരമാണ്. ഈ അധികാരത്തെ സംബന്ധിച്ചുള്ള വിവരണം ഇതിനോടകം പലവട്ടം മനോവ നല്‍കിയിട്ടുണ്ട്. ആയതിനാല്‍, വലിയൊരു വിവരണത്തിനു മുതിരാതെ ഈ വിഷയത്തെ സ്പര്‍ശിച്ചു കടന്നുപോകാനാണ്‌ ശ്രമിക്കുന്നത്. യഥാര്‍ത്ഥ വിഷയത്തിലേക്കുള്ള വാതിലായി ഇതിനെ പരിഗണിച്ചാല്‍ മതി. പോപ്പുമാരുടെ പരമ്പരയെ സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഇവിടെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു. ഇതിനു മുന്നോടിയായി അധികാരത്തിന്റെ പരിധി വ്യക്തമാക്കുന്ന ഒരു വചനം ഇവിടെ കുറിക്കുന്നു: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2 കോറി: 10; 8). ഇതാണ് വിശ്വാസികളുടെമേലുള്ള സഭാധികാരികളുടെ അധികാരപരിധി! ഇതിനപ്പുറമായ അധികാരമൊന്നും വിശ്വാസികളുടെമേല്‍ പ്രയോഗിക്കാന്‍ ആരെയും യേഹ്ശുവാ ചുമതലപ്പെടുത്തിയിട്ടില്ല.

റോമന്‍സഭയുടെ 'ഇടയന്‍' കേപ്പാ!

കേപ്പായുടെ പിന്‍ഗാമിയായി (സാങ്കേതികമായി മാത്രം) സ്വയം പ്രഖ്യാപിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്റെ ചരിത്രത്തിലേക്കു കടക്കുന്നതിനുമുമ്പ് അല്പംകൂടി വിവരണം അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, പ്രഥമ പോപ്പില്‍നിന്നുതന്നെ ആരംഭിക്കാം. ആദ്യകാലഘട്ടത്തില്‍ ലോകമൊട്ടുക്കുള്ള ക്രൈസ്തവസഭയുടെ പരമാധികാരസ്ഥാനം റോമിനൊപ്പം മറ്റു നഗരങ്ങളും അവകാശപ്പെട്ടിരുന്നു. 'നീതിമാനായ യാക്കോബ്' എന്നറിയപ്പെട്ടിരുന്ന യാക്കോബ് യെരുശലേമിലെ സഭയുടെ അധിപനായിരുന്നു. ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ഇന്നും യെരുശലേമിലെ സഭയെ മാതൃസഭയായി പരിഗണിക്കുന്നു. എന്നാല്‍, കത്തോലിക്കാസഭ പരിഗണനയിലെടുത്തിരിക്കുന്നത് സ്ഥലത്തെയല്ല; വ്യക്തിയെയാണ്. സഭയെ നയിക്കുവാനായി യേഹ്ശുവാ തിരഞ്ഞെടുത്ത വ്യക്തി എവിടെയായിരിക്കുന്നുവോ അവിടമാണ് സഭയുടെ ആസ്ഥാനം! ക്രിസ്തു അവിടുത്തെ സഭയുടെ അധികാരമേല്പ്പിച്ചത് അപ്പസ്തോലനായ കേപ്പായെയായിരുന്നു. അതുകൊണ്ടുതന്നെ, ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ കേപ്പായുടെ പിന്‍ഗാമിയായിരിക്കും യഥാര്‍ത്ഥ സഭാദ്ധ്യക്ഷന്‍. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ റോമിലെ മെത്രാനെ കേപ്പായുടെ പിന്‍ഗാമികളായി റോമന്‍സഭ കാണുന്നു.

അവസാനകാലത്ത് കേപ്പാ റോമായില്‍ വന്നുവെന്നും AD 67-ല്‍ പൗലോസ്‌ അപ്പോസ്തലനോടൊപ്പമോ അല്ലാതെയോ രക്തസാക്ഷിമരണം പ്രാപിച്ചുവെന്നുമാണ്‌ പാരമ്പര്യം. അങ്ങനെ, ആദ്യ ബിഷപ്പായ കേപ്പായുടെയും വിജാതീയ അപ്പസ്തോലനായ പൗലോസിന്റെയും സഭയായി റോമന്‍സഭ അറിയപ്പെട്ടിരുന്നു. AD 451-ലെ കല്‍ക്കിദോന്‍ സുന്നഹദോസു വരെ റോമാ സാമ്രാജ്യത്തിലെ സഭയുടെ മൂന്നു പാത്രിയര്‍ക്കീസുമാരില്‍ ഒരാളായിരുന്നു റോമാ പാത്രിയര്‍ക്കീസ്. അലക്സാന്ത്രിയാ പാത്രിയര്‍ക്കീസും അന്ത്യോക്യാ പാത്രിയാര്‍ക്കീസുമായിരുന്നു മറ്റു രണ്ടുപേര്‍(451-ലെ കല്‍ക്കിദോന്‍ സുന്നഹദോസോടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കാസനം പ്രാബല്യത്തിലായി).

ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ടില്‍(AD 30 മുതല്‍ 130 വരെ), റോമന്‍ തലസ്ഥാനം അതീവ പ്രാധാന്യമുള്ള ക്രിസ്തീയ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, റോമന്‍ സിംഹാസനത്തിന്റെ പരമാധികാരം പുറംനാടുകളില്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്നതിന്‌ വളരെ കുറച്ചു രേഖകളെ നിലവിലുള്ളൂ. പിന്നീട് രണ്ടാം നൂറ്റാണ്ടില്‍ റോമന്‍ സിംഹാസനം റോമിനുപുറത്ത് അധികാരം പ്രയോഗിക്കുന്നതിന്റെ രേഖകള്‍ സ്പഷ്ടമാണ്‌. AD 189-ല്‍ ലയോണ്‍സിലെ ഐറേനിയസ് തന്റെ Against Heresies എന്ന പുസ്തകത്തില്‍ തന്റെ അപ്പസ്തോലിക പിന്തുടര്‍ച്ചാവകാശ അധികാരം സുവ്യക്തമാക്കുന്നു. അതിനുശേഷം AD 195-ല്‍ പോപ്പ് വിക്ടര്‍ ഒന്നാമന്‍ ജൂത പാരമ്പര്യമനുസരിച്ച് നിസാന്‍ 14-ന് പെസഹാദിനത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നവരെ പുറത്താക്കിയതില്‍നിന്ന് പ്രസ്തുത അധികാരവിനിയോഗം കൂടുതല്‍ സ്പഷ്ടമാണ്‌. ആദ്യകാല മാര്‍പ്പാപ്പമാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിലും ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും സഹായിച്ചുപോന്നു.

റോമാ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റ്യന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും (?) നിഖ്യ സൂനഹദോസും ക്രൈസ്തവരുടെ വ്യാപക ഐക്യവും റോമിന്റെ പരമാധികാരം അരക്കിട്ടുറപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം AD 330-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയതോടുകൂടി പൗരസ്ത്യ സഭകള്‍, പ്രത്യേകിച്ച് കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന്‍ രാജകീയ സ്ഥാനത്തിന്റെ ബലത്തില്‍ തന്റെ ശ്രേഷ്ഠത ഉറപ്പിക്കാന്‍ ശ്രമിച്ചു.

AD 381-ലെ ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് 'റോമന്‍' പ്രഥമത്വം പണ്ടേ ഉറപ്പിച്ചതായി സമര്‍ത്ഥിച്ചു. പ്രസ്തുത വിഷയത്തിലുള്ള വിവാദം‌മൂലം പാപ്പ റോമിനുപകരം കിഴക്കന്‍ റോമില്‍ നടന്ന ഈ എക്യുമെനിക്കല്‍ കൗണ്‍സിലില്‍ സംബന്ധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്‌. പിന്നീട് AD 440-ല്‍ മാത്രമാണ്‌ ശ്രേഷ്ഠനായ ലിയോ സുവ്യക്തമായി കേപ്പായുടെ പിന്‍ഗാമിയെന്ന നിലയില്‍ ക്രിസ്തുവില്‍നിന്നു ലഭിച്ച തന്റെ പേപ്പല്‍ പരമാധികാരം ഒരു അനുശാസനമെന്നവണ്ണം പാലിക്കാന്‍ വിളംബരം ചെയ്യുകയും കൗണ്‍സിലുകളില്‍ ആവശ്യപ്പെടുകയും ചെയ്തത്. അതിനുശേഷം AD 451-ലെ കല്‍ക്കിദോന്‍ സൂനഹദോസില്‍, താന്‍ കേപ്പായുടെ ശബ്ദത്താലാണ്‌ സംസാരിക്കുന്നതെന്ന് വിശുദ്ധ ലിയോ ഒന്നാമന്‍ പാപ്പാ പ്രഖ്യാപിക്കുകയുണ്ടായി. അതേ കൗണ്‍സിലില്‍ത്തന്നെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പുതിയ റോമായതിനാല്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ ബിഷപ്പിന്‌ റോമാ ബിഷപ്പിനു തുല്യമായ ശ്രേഷ്ഠതയും കല്പിച്ചുനല്‍കി.

'പാപ്പാ' ആയി സ്വയം അവരോധിച്ച ആദ്യ റോമന്‍ മെത്രാന്‍ നാലാം നൂറ്റാണ്ടിന്റെ അവസാനം വാണ‍ സിരിചിയൂസ്(AD 384-399)മാര്‍പ്പാപ്പയായിരുന്നു. അതിനു മുമ്പ് AD 232-ല്‍ ഹെറാക്ലെസ് പാപ്പയില്‍നിന്ന് തുടങ്ങി അലക്സാണ്ട്രിയന്‍ പാത്രിയര്‍ക്കീസുമാരായിരുന്നു 'പാപ്പ' എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചുപോന്നിരുന്നത്. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം സഭ അറിവിന്റെയും അധികാരത്തിന്റെ പിന്തുടര്‍ച്ചയുടെയും കേന്ദ്രമായി വര്‍ത്തിച്ചു. ചക്രവര്‍ത്തിമാരുടെ കിരീടധാരണവും കലഹങ്ങള്‍ പരിഹരിക്കലും പാപ്പാമാരുടെ ചുമതലയായി. വ്യതിചലനത്തിന്റെ പരിണാമദശയിലെ ആരംഭകാലമായിരുന്നു അത്!

ആദ്യനൂറ്റാണ്ടിലെ സഭയും മാര്‍പ്പാപ്പമാരും!

കേപ്പായെക്കൂടാതെ മൂന്നു മാര്‍പ്പാപ്പമാര്‍ ആദ്യനൂറ്റാണ്ടില്‍ സഭയെ ശുശ്രൂഷിച്ചു. യഥാക്രമം വിശുദ്ധ കേപ്പാ, വിശുദ്ധ ലീനസ്, വിശുദ്ധ അനാക്ലേത്തൂസ്, വിശുദ്ധ ക്ലെമന്റ് എന്നിവരായിരുന്നു ആദ്യനൂറ്റാണ്ടിലെ മാര്‍പ്പാപ്പമാര്‍. ഇവര്‍ നാലുപേരും രക്തസാക്ഷ്യത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയവരായിരുന്നു എന്നാണ് സഭയുടെ പാരമ്പര്യ വിശ്വാസം. എന്നാല്‍, വിശുദ്ധ ലീനസിന്റെ രക്തസാക്ഷിത്വത്തിനു മാത്രം വേണ്ടത്ര തെളിവുകളില്ല! ആദ്യനൂറ്റാണ്ടിലെ അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കിടയില്‍ നാലു മാര്‍പ്പാപ്പമാര്‍ നയിച്ചുവെങ്കില്‍, രണ്ടാമത്തെ നൂറ്റാണ്ടിലെ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ പത്ത് മാര്‍പ്പാപ്പമാര്‍ സഭയുടെ സാരഥികളായി! അവരുടെ പേരുകള്‍ യഥാക്രമം ഇങ്ങനെ: വിശുദ്ധ എവാരിസ്തൂസ്, വിശുദ്ധ അലക്സാണ്ടര്‍ ഒന്നാമന്‍, വിശുദ്ധ സിക്സ്തൂസ് ഒന്നാമന്‍, വിശുദ്ധ റ്റെലസ്ഫോറസ്, വിശുദ്ധ ഹൈജിനസ്, വിശുദ്ധ പീയൂസ് ഒന്നാമന്‍, വിശുദ്ധ അനിസെത്തൂസ്, വിശുദ്ധ സോത്തെര്‍, വിശുദ്ധ എലെയൂത്തെറൂസ്, വിശുദ്ധ വിക്ടര്‍ ഒന്നാമന്‍.

ഇവരില്‍ ഒന്നാം പീയൂസ് മാര്‍പ്പാപ്പ വാളിനിരയായി വധിക്കപ്പെട്ടുവെന്നു ചരിത്രം വ്യക്തമാക്കുന്നു. മറ്റുള്ളവരും രക്തസാക്ഷിത്വം വഹിച്ചുവെന്നത് പാരമ്പര്യ വിശ്വാസമാണെങ്കിലും വേണ്ടത്ര തെളിവുകളില്ല. തൊട്ടടുത്ത നൂറ്റാണ്ടില്‍ പതിനഞ്ചു മാര്‍പ്പാപ്പമാര്‍ സഭയെ ശുശ്രൂഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ രക്തസാക്ഷികളായി ദൈവത്തെ മഹത്വപ്പെടുത്തിയെന്നു സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ സ്റ്റീഫന്‍ ഒന്നാമന്‍, വിശുദ്ധ സിക്സ്തൂസ് രണ്ടാമന്‍ എന്നിവരുടെ തലയറുക്കപ്പെടുകയാണുണ്ടായത്! കൂടാതെ, കൊടിയ പീഡനങ്ങള്‍ സഹിച്ചു രക്തസാക്ഷിയായ വിശുദ്ധ കൊര്‍ണേലിയൂസ് ഈ കാലഘട്ടത്തില്‍ സഭയെ നയിച്ച മാര്‍പ്പാപ്പയായിരുന്നു. ഈ നൂറ്റാണ്ടില്‍ത്തന്നെ സഭയെ നയിച്ച മറ്റൊരു രക്തസാക്ഷിയാണ് വിശുദ്ധ കാലിക്സ്തൂസ് ഒന്നാമന്‍! മൂന്നാം നൂറ്റാണ്ടില്‍ സഭയെ നയിച്ച പതിനഞ്ചു പോപ്പുമാരും വിശുദ്ധരാണ്! AD 235 സെപ്റ്റംബര്‍ ഇരുപത്തിയെട്ടുമുതല്‍ നവംബര്‍ ഇരുപത്തിയൊന്നു വരെയുള്ള 53 ദിനങ്ങളില്‍ സഭയെ നയിക്കാന്‍ മാര്‍പ്പാപ്പ ഇല്ലായിരുന്നു!

നാലാം നൂറ്റാണ്ടില്‍ പത്ത് മാര്‍പ്പാപ്പമാരാണ് സഭയെ ശുശ്രൂഷിച്ചത്. ഇവരില്‍ ഒന്‍പതു പേരും വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. AD 352 മുതല്‍ AD 366 വരെ സഭയുടെ പോപ്പായിരുന്ന 'ലിബേരിയൂസ്' ആണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാത്ത ആദ്യത്തെ പോപ്പ്! ക്രിസ്തീയതയുടെ ചരിത്രത്തിലെ സുപ്രധാനമായ നൂറ്റാണ്ടായിരുന്നു നാലാം നൂറ്റാണ്ട്‌. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍, AD 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി 'മിലാന്‍' വിളംബരം വഴി ക്രിസ്ത്യാനികളുടെമേലുള്ള പീഡനങ്ങള്‍ അവസാനിപ്പിച്ചു. അതിനുശേഷം തിരഞ്ഞെടക്കപ്പെട്ട ആദ്യ പാപ്പയാണ് ആഫ്രിക്കന്‍ വംശജനായ വിശുദ്ധ മില്‍തിയാദേസ്!

അഞ്ചാംനൂറ്റാണ്ടില്‍ സഭയെ നയിച്ച പന്ത്രണ്ടു മാര്‍പ്പാപ്പമാരില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും വിശുദ്ധ പദവി നല്‍കി. ആറാംനൂറ്റാണ്ടിലെ പതിമൂന്നു പാപ്പാമാരില്‍ ആറുപേര്‍ മാത്രമാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഏഴാംനൂറ്റാണ്ടില്‍ ഇരുപത് പോപ്പുമാര്‍ സഭയുടെ സാരഥികളായി. ഇവരില്‍ ഒന്‍പതുപേര്‍ വിശുദ്ധരായി ഉയര്‍ത്തപ്പെട്ടു. എട്ടാംനൂറ്റാണ്ടില്‍ പതിമൂന്നു പോപ്പുമാര്‍ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും, ഒരാള്‍ ഒരിക്കലും ചുമതലയേറ്റില്ല. AD 752 മാര്‍ച്ച് 23-നു തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍ ആയിരുന്നു അത്. സ്റ്റീഫന്‍ രണ്ടാമന്‍ എന്നുകൂടി അറിയപ്പെടുന്ന ഇദ്ദേഹം പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം മരണമടഞ്ഞു. അതിനാല്‍, അദ്ദേഹത്തെ പാപ്പയായി കണക്കാക്കണോ എന്നത് തര്‍ക്കവിഷയമാണ്‌. പതിനാറാം നൂറ്റാണ്ടില്‍ വത്തിക്കാന്‍ ഇദ്ദേഹത്തെ മാര്‍പ്പാപ്പമാരുടെ പട്ടികയില്‍ ചേര്‍ക്കുകയുണ്ടായി. എന്നാല്‍, 1961-ല്‍ ഇദ്ദേഹത്തെ പട്ടികയില്‍നിന്ന് നീക്കി. ആയതിനാല്‍ കത്തോലിക്കാസഭ സ്റ്റീഫന്‍ രണ്ടാമനെ പാപ്പയായി കണക്കാക്കുന്നില്ല. എട്ടാംനൂറ്റാണ്ടില്‍ മൂന്നു പാപ്പാമാര്‍ക്കാണ് വിശുദ്ധ പദവി നല്‍കിയത്.

ഒന്‍പതാം നൂറ്റാണ്ടിലെ ഇരുപത് പോപ്പുമാരില്‍ നാലുപേര്‍ വിശുദ്ധരായി ഉയര്‍ത്തപ്പെട്ടു. പത്താം നൂറ്റാണ്ടില്‍ സഭയെ നയിച്ച ഇരുപത്തിമൂന്നു പോപ്പുമാരില്‍ ഒരുവന്‍പോലും വിശുദ്ധ പദവിയില്‍ എത്തിയില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ ഇരുപത്തിയൊന്നു പോപ്പുമാരാണ് സഭയെ നയിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിശുദ്ധരും രണ്ടുപേര്‍ വാഴ്ത്തപ്പെട്ടവരുമായി. ഈ നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് സഭയ്ക്കു നേതൃത്വം നല്‍കിയ വാഴ്ത്തപ്പെട്ട ഉര്‍ബന്‍ രണ്ടാമനായിരുന്നു ഒന്നാം കുരിശുയുദ്ധം തുടങ്ങിവച്ചത്.

കത്തോലിക്കാസഭയെ നയിച്ച ഇരുന്നൂറ്റിയറുപത്തിയാറു പോപ്പുമാരുടെ ചരിത്രം പൂര്‍ണ്ണമായി വിവരിക്കുകയെന്നത് ശ്രമകരമായ കാര്യമായതിനാല്‍ അതിനു മുതിരുന്നില്ല. ഒരു സഹസ്രാബ്ദം പിന്നിട്ടപ്പോള്‍ സഭയില്‍ കടന്നുകൂടിയ ചൈതന്യശോഷണം തിരിച്ചറിയുവാന്‍ വേണ്ടിയാണ് ഇത്രയും കുറിച്ചത്. യേഹ്ശുവായെ തൊട്ടറിഞ്ഞ കേപ്പായില്‍നിന്ന് ഫ്രാന്‍സീസില്‍ എത്തിയപ്പോള്‍, ക്രിസ്തീയതയുടെ മുഴുവന്‍ അന്തസത്തയും കൈമോശംവന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഇനി വിഷയത്തിലേക്കു കടക്കാം. കത്തോലിക്കാസഭയുടെ വിശ്വാസപരമായ പ്രബോധനങ്ങളെ രണ്ടായി വിഭജിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആയിരുന്നു. വിശുദ്ധ കേപ്പാ മുതല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ വരെയുള്ള 261 പോപ്പുമാരായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് സഭയെ നയിച്ചത്! AD 33 മുതല്‍ AD 1958 വരെയുള്ള 1925 വര്‍ഷങ്ങളോളം യേഹ്ശുവായുടെ സഭയുടെ ഔദ്യോഗിക പ്രബോധനം ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). അപ്പസ്തോലനായ കേപ്പാ യെരുശലെമില്‍ മുഴക്കിയ ഈ വിശ്വാസസത്യത്തെയാണ് സഭ അതുവരെ പിന്തുടര്‍ന്നത്! കത്തോലിക്കാസഭയുടെയും ക്രൈസ്തവ വിശ്വാസത്തിന്റെയും അടിസ്ഥാനവും ഇതുതന്നെ! ഈ സത്യം വിളിച്ചുപറഞ്ഞുവെന്ന കാരണത്താലായിരുന്നു അനേകര്‍ രക്തസാക്ഷികളായത്. ക്രി.വ. 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി 'മിലാന്‍' വിളംബരം വഴി ക്രിസ്ത്യാനികളുടെമേലുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമുമ്പ് പതിനാലു മാര്‍പ്പാപ്പമാര്‍ രക്തസാക്ഷികളായി!

ഭൂമുഖത്തുള്ള മുഴുവന്‍ രാജ്യങ്ങളുടെമേലും ആധിപത്യമോ സ്വാധീനമോ ഉണ്ടായിരുന്ന സാമ്രാജ്യമായിരുന്നു റോമാസാമ്രാജ്യം! ഈ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ വൈരികള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു. ക്രൈസ്തവരെ കൊല്ലുന്നത് വിനോദമാക്കി മാറ്റിയ ചക്രവര്‍ത്തിമാര്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്നു എന്നതാണു ചരിത്രം! ക്രിസ്തുവിനെ നിഷേധിച്ചാല്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നിട്ടും അതിനു തയ്യാറാകാതെ, പതിനായിരക്കണക്കിനു വിശുദ്ധര്‍ ജീവന്‍ വെടിഞ്ഞു! യെരുശലെമില്‍ മുഴങ്ങിയ കേപ്പായുടെ വാക്കുകളെ മുദ്രാവാക്യമാക്കിയ വിശുദ്ധരും ഇവരെ നയിച്ച വിശുദ്ധരായ മാര്‍പ്പാപ്പമാരും ഒഴുക്കിയ ചോരച്ചാലിലാണ് കത്തോലിക്കാസഭ വളര്‍ന്നുവന്നത്. ക്രിസ്തീയതയുടെമേലുള്ള റോമാസാമ്രാജ്യത്തിന്റെ പീഡനം അവസാനിപ്പിക്കുകയും, ക്രിസ്തുമതത്തെ രാജകീയ മതമായി പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ സഭ വളര്‍ന്നുവെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ക്രിസ്തീയതയെ റോമന്‍ സാമ്രാജ്യത്വത്തിന്റെ നുകത്തിനു കീഴെ കെട്ടിയിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ചക്രവര്‍ത്തിമാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളെ മാര്‍പ്പാപ്പയാക്കുന്ന രീതിയും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ, രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും അവരോധിക്കുന്നതില്‍ മാര്‍പ്പാപ്പമാരും മുഖ്യ പങ്കുവഹിച്ചു. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണത്തിന് ഏഴാം പീയൂസ് മാര്‍പ്പാപ്പ സന്നിഹിതനായിരുന്നു.

1433-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്നു യൂജിന്‍ നാലാമനാണ് സിഗിസ്മുണ്ടിനെ റോമന്‍ ചക്രവര്‍ത്തിയായി വാഴിച്ചത്. 1452-ല്‍ ഫ്രെഡ്രിക് മൂന്നാമനെ ചക്രവര്‍ത്തിയാക്കിയത് നിക്കോളാസ് അഞ്ചാമന്‍ പാപ്പായായിരുന്നു. തങ്ങള്‍ക്കു സ്വീകാര്യരല്ലാത്ത പോപ്പുമാരെ ചക്രവര്‍ത്തിമാര്‍ സ്ഥാനഭ്രാഷ്ടരാക്കുകയും, അതുപോലെതന്നെ പോപ്പുമാര്‍ ചക്രവര്‍ത്തിമാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം സഹസ്രാബ്ദത്തിനുശേഷം വന്ന നൂറ്റാണ്ടിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍, പോപ്പിനെ തിരഞ്ഞെടുക്കുന്നത് പരിശുദ്ധാത്മാവാണെന്നു പറയാന്‍ സാധിക്കില്ല. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി' പോപ്പിന്റെ ചരിത്രത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് പരിശുദ്ധാത്മാവോ?!

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും പരിശുദ്ധാത്മാവാണെന്ന പ്രചരണം സഭയിലുണ്ട്. എല്ലാ അബദ്ധസിദ്ധാന്തങ്ങളും വിശ്വാസികളുടെ തലയില്‍ കെട്ടിവയ്ക്കാനും ഇവരെ അടിമകളാക്കി ഭരിക്കാനും വൈദീകവര്‍ഗ്ഗം കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ നുണപ്രചരണം! ദൈവം തിരഞ്ഞെടുത്തതും മനുഷ്യര്‍ തിരഞ്ഞെടുത്തതും സാത്താന്‍ തിരഞ്ഞെടുത്തതുമായ മൂന്നു വിഭാഗത്തിലുള്ള പോപ്പുമാര്‍ കേപ്പായുടെ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്! ഒരേ കാലയളവില്‍ രണ്ടു പാപ്പാമാര്‍ സഭയെ ഭരിച്ച നാളുകളും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു! പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രം നാലു മാര്‍പ്പാപ്പമാര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ഒരു പാപ്പ സഭയില്‍നിന്നുതന്നെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്! 1047 മുതല്‍ 1048 വരെ പോപ്പായിരുന്ന ബെനഡിക്റ്റ് ഒന്‍പതാമനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം സഭയില്‍നിന്നു പുറത്താക്കി. ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സഭയില്‍ കടന്നുകൂടിയ പൈശാചികത വ്യക്തമാകും.

1032-ലാണ് ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. 1044-ല്‍ സാമ്പത്തീക നേട്ടത്തിനായി ഇദ്ദേഹം സ്വയം സ്ഥാനമൊഴിയുകയും സില്‍വെസ്റ്റര്‍ മൂന്നാമനെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇയാളുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യപ്പെട്ടു. പാപ്പാവിരുദ്ധപാപ്പ (ആന്റി പോപ്പ്)ആയിട്ടാണ് സില്‍വെസ്റ്റര്‍ മൂന്നാമന്‍ അറിയപ്പെടുന്നത്. 1045-ല്‍ സൂത്രികൗണ്‍സില്‍ ഇദ്ദേഹത്തെ പുറത്താക്കി. പകരം, മുന്‍പ് സാമ്പത്തീക നേട്ടത്തിനായി സ്ഥാനമൊഴിഞ്ഞ ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാമതും പാപ്പയായി! തൊട്ടടുത്ത വര്‍ഷം ഇദ്ദേഹത്തെയും സൂത്രികൗണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി! പിന്നീട് ഒരു വര്‍ഷത്തോളം ഗ്രിഗറി ആറാമന്‍ പോപ്പായെങ്കിലും, ഇദ്ദേഹത്തെയും പുറത്താക്കി. അതിനുശേഷം 1046 മുതല്‍ 1047 വരെ ക്ലെമന്റ് രണ്ടാമനാണ് കത്തോലിക്കാസഭയെ നയിച്ചത്. ഇയാള്‍ക്കുശേഷം മൂന്നാംവട്ടവും ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി! പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇയാളെ പാപ്പാസ്ഥാനത്തുനിന്നു നീക്കുകയും സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു!

ഇത്തരത്തിലുള്ള പൊറാട്ടുനാടകങ്ങളെ പരിശുദ്ധാത്മാവിന്റെമേല്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്കെല്ലാം തെറ്റാവരമുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം. സഭയില്‍നിന്നു പുറത്താക്കപ്പെടുന്നതിനു മുന്‍പ് മൂന്നുവട്ടം കേപ്പായുടെ സിംഹാസനത്തില്‍ ഇരുന്ന വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍! ഒരേ കാലയളവില്‍ രണ്ടുപേര്‍ പോപ്പായിരുന്ന നാളുകളും ഉണ്ട്. ഇങ്ങനെ വരുന്നവരില്‍ ഒരുവനെ പിന്നീട് 'പാപ്പാവിരുദ്ധപാപ്പ' (ആന്റി പോപ്പ്) ആയി പ്രഖ്യാപിക്കും! കത്തോലിക്കാസഭയില്‍ അനധികൃതമായി കടന്നുകൂടിയ എതിര്‍പോപ്പുമാര്‍ ആരെല്ലാമായിരുന്നുവെന്നു നോക്കാം.

കത്തോലിക്കാസഭയിലെ 'ആന്റി' അപ്പസ്തോലന്മാര്‍!

സ്വയം പ്രഖ്യാപിത പോപ്പുമാരും ചക്രവര്‍ത്തിമാര്‍ തങ്ങളുടെ സ്ഥാപിതതാത്പര്യത്തിനായി അവരോധിച്ച പോപ്പുമാരും സഭയുടെ ചരിത്രത്തിലുണ്ട്. കാനോനികമായി തിരഞ്ഞെടുക്കപ്പെടാത്ത ഇത്തരം പോപ്പുമാര്‍ അറിയപ്പെടുന്നത് 'പാപ്പാവിരുദ്ധപാപ്പാ' (Anti Pope) എന്ന പേരിലായിരുന്നു. ഇങ്ങനെയുള്ള 'ആന്റി' അപ്പസ്തോലന്മാര്‍ക്കു ചുറ്റും കര്‍ദ്ദിനാള്‍മാരും വൈദീകരുമടങ്ങുന്ന ഉപജാപകസംഘം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികളില്‍ പലരും ഇവരെ പാപ്പായായി കരുതിപ്പോന്നു. ശീശ്മ മൂലമോ, ആരാണ്‌ നിയമപരമായ പാപ്പ എന്നു വ്യക്തമല്ലാത്തതുകൊണ്ടുള്ള വിഭാഗീയത മൂലമോ ആണ്‌ പാപ്പാവിരുദ്ധ പാപ്പമാര്‍ രൂപപ്പെട്ടിരുന്നത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സംവീധാനങ്ങള്‍ അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ട്, ദീര്‍ഘകാലം ഇവരുടെ ഭരണം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള 'എതിര്‍പോപ്പുമാര്‍' ചില വിശുദ്ധരെ പ്രഖ്യാപിച്ചതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക തലത്തിലുള്ള അംഗീകാരം ലഭിക്കുന്നതിനായി അവരുടെയിടയില്‍നിന്നു വിശുദ്ധരെ പ്രഖ്യാപിക്കുകയും, അതുവഴി തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യാന്‍ വ്യാജ പോപ്പുമാര്‍ ശ്രമിച്ചിരുന്നു. ജീവിച്ചിരുന്നതായി യാതൊരു തെളിവുമില്ലാത്ത ചില വ്യക്തികള്‍ അങ്ങനെ വിശുദ്ധരായി! സഭകളുടെ പുനഃരൈക്യം നടന്നപ്പോള്‍ ഇത്തരത്തിലുള്ള പ്രാദേശിക വിശുദ്ധരെ അംഗീകരിക്കാന്‍ കത്തോലിക്കാസഭ നിര്‍ബന്ധിതയായി എന്നതാണ് വാസ്തവം! പുനഃരൈക്യത്തിലൂടെ കത്തോലിക്കാസഭയില്‍ അനധികൃതമായി കുടിയേറിയ (നുഴഞ്ഞുകയറ്റക്കാര്‍)വിശുദ്ധരും ഇന്നു സഭയിലുണ്ട്! വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിശുദ്ധനായി പരിഗണിക്കപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയാണ്‌ 'ഗീവര്‍ഗ്ഗീസ്'! കത്തോലിക്കാസഭയിലെ ഒരു മാര്‍പ്പാപ്പയും ഗീവര്‍ഗ്ഗീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണു സത്യം. ജീവിച്ചിരുന്നതായി യാതൊരു സ്ഥിരീകരണവുമില്ലാത്ത ഈ 'വിശുദ്ധന്‍' പൗരസ്ത്യസഭയുടെ സാമ്പത്തീക സ്രോതസുകളില്‍ ഒന്നായി തുടരുന്നു! ഇതുമായി ബന്ധപ്പെട്ട ലേഖനം മനോവയുടെ താളുകളിലുണ്ട്!

1400കളില്‍ കുറച്ചു കാലത്തേക്ക് മൂന്നോളം പാപ്പാമാരും അവരുടെ പിന്തുടര്‍ച്ചാവകാശികളും യഥാര്‍ത്ഥ പാപ്പാമാര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. ചില ചരിത്രവ്യക്തികള്‍, പാപ്പയാണോ പാപ്പാവിരുദ്ധ പാപ്പയാണോ എന്ന കാര്യത്തില്‍ കത്തോലിക്കരുടെയിടയിലും പല അഭിപ്രായങ്ങളുണ്ട്. ഒരുകാലത്ത് പാപ്പാവിരുദ്ധ മുന്നേറ്റങ്ങള്‍ പ്രാമുഖ്യമേറിയ വിഷയമായിരുന്നെങ്കിലും ഇന്ന് അവ വളരെ അപ്രധാനമായ ചെറിയ ചരിത്രസംഭവങ്ങള്‍ മാത്രമാണ്‌. 1406 മുതല്‍ 1415 വരെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പന്ത്രണ്ടാമന്റെ കാലത്ത് ശക്തനായ ഒരു 'ആന്റി പോപ്പ്' പ്രത്യക്ഷപ്പെട്ടു. ഗ്രിഗറി പന്ത്രണ്ടാമന്റെ എതിരാളിയായി പ്രത്യക്ഷപ്പെട്ടത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന വ്യക്തിയായിരുന്നു. (രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഇയാളല്ല) 'പാപ്പാവിരുദ്ധപാപ്പ' ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുകൂട്ടിയ കോണ്‍സ്റ്റന്‍സ് കൗണ്‍സിലിന്റെ അവസരത്തില്‍ ഗ്രിഗറി പന്ത്രണ്ടാമനു രാജിവയ്ക്കെണ്ടിവന്നു. പിന്നീട്, 1415 ജൂലൈ 4 മുതല്‍ 1417 നവംബര്‍ 11 വരെ സഭയില്‍ പോപ്പിന്റെ പദവി ഒഴിഞ്ഞുകിടന്നു. അതിനുശേഷമാണ് മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നത്. ഏകദേശം രണ്ടരവര്‍ഷത്തോളം പോപ്പില്ലാതെയാണ് സഭ മുന്നോട്ടുപോയതെന്നു മാര്‍പ്പാപ്പാമാരുടെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ ഭരണം നടത്തിയത് 'ആന്റി പോപ്പ്' ആയിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്!

1400 കളില്‍ കത്തോലിക്കാസഭയെ പതിനൊന്നു പാപ്പാമാര്‍ നയിച്ചു. ഇന്നെസന്റ് ഏഴാമന്‍ മുതല്‍ അലക്സാണ്ടര്‍ ആറാമന്‍ വരെയുള്ള പോപ്പുമാരില്‍ ആരുംതന്നെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ല എന്നത് ഈ കാലഘട്ടത്തില്‍ സഭയെ നയിച്ച ആത്മാവ് ഏതാണെന്നു തിരിച്ചറിയാനുള്ള അടയാളമാണ്! എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ പാപ്പമാരെ വിശുദ്ധരാക്കും എന്നത് സഭയിലെ ഒരു കീഴ്വഴക്കമാണെന്നു നമുക്കറിയാം! താന്‍ അഭിഷേകംചെയ്ത അനേകരെ സഭയുടെ നേതൃസ്ഥാനത്ത് എത്തിക്കാന്‍ സാത്താന്‍ എല്ലാക്കാലത്തും പരിശ്രമിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ചക്രവര്‍ത്തിമാരിലൂടെയും രാജാക്കന്മാരിലൂടെയുമായിരുന്നു ഈ ശ്രമമെങ്കില്‍, ഇപ്പോള്‍ ആധുനിക സംവിധാനങ്ങളാണ് ഇവന്‍ ഉപയോഗിക്കുന്നത്. സഭയുടെ അധികാരശ്രേണികളില്‍ സാത്താന്യ ആരാധകര്‍ കടന്നുകൂടിയിട്ടുണ്ടെന്നു വിളിച്ചുപറഞ്ഞ പോപ്പുമാര്‍ ഉണ്ടായിരുന്നു. മാര്‍പ്പാപ്പയുടെ സ്ഥാനംവരെ ഒരുവനെ എത്തിക്കാന്‍ പ്രാപ്തിയുള്ള ചില സംഘങ്ങള്‍ കത്തോലിക്കാസഭയില്‍ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഉദയംകൊണ്ട 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും പ്രതിനിധികള്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ കടന്നുകൂടിയത് സെമിനാരികളിലൂടെയാണ്!

ക്ലെമന്റ് ഏഴാമന്‍ മാര്‍പ്പാപ്പ 1530-ല്‍ ഹെന്റി എട്ടാമന്റെ വിവാഹമോചനം നിരസിച്ചതും 1570-ല്‍ അഞ്ചാം പീയൂസ് മാര്‍പ്പാപ്പ ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയെ സഭയില്‍നിന്നു പുറത്താക്കിയതും കത്തോലിക്കാസഭയുമായുള്ള ഇംഗ്ലണ്ടിന്റെ ബന്ധത്തില്‍ വിള്ളലുണ്ടാക്കി. അന്നുമുതല്‍ കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ട് ആവിഷ്കരിച്ചു തുടങ്ങിയിരുന്നു. 1717-ലെ മാര്‍ച്ച് മാസത്തില്‍ ലണ്ടനില്‍ തുടക്കമിട്ട 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ട കത്തോലിക്കാസഭയുടെ സര്‍വ്വനാശമായിരുന്നു. എന്നാല്‍, പിന്നീടുവന്ന കമ്മ്യൂണിസം ലക്ഷ്യംവച്ചത് സഭയെ തങ്ങളുടെ വരുതിയിലാക്കുക എന്നതാണ്. ഈ ഇരു സംഘങ്ങളും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ സെമിനാരിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും, ഇപ്രകാരം വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരുമൊക്കെ ആകുന്നവരെ രഹസ്യത്തില്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സഭയില്‍ കയറിപ്പറ്റിയ ഒരു 'ആന്റി അപ്പസ്തോലന്‍' എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ മലയാളപരിഭാഷ 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്നപേരില്‍ 'സോഫിയാ ബുക്ക്സ്' പുറത്തിറക്കിയിട്ടുണ്ട്.

കത്തോലിക്കാസഭയുടെ അധികാരശ്രേണികള്‍ കയ്യടക്കിയ 'ഫ്രീമേസണ്‍' സംഘത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത് 1738-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന 'ക്ലെമന്റ് പന്ത്രണ്ടാമന്‍' ആയിരുന്നു. തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രീമേസണ്‍ ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! ഫ്രീമേസണെതിരെ ഒരുവാക്കുപോലും ഉരിയാടാതെ അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ ഇവര്‍ രണ്ടുപേരെയുമാണ് ഇന്നു വിശുദ്ധരാക്കി അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്നത്! ഫ്രീമേസണ്‍ സംഘത്തിനു കത്തോലിക്കാസഭയിലുള്ള സ്വാധീനത്തിന്റെ ശക്തി അത്രമാത്രമാണ്! ഇതു പറയുമ്പോള്‍ മനോവയെ കല്ലെറിയാന്‍ ആരും ശ്രമിക്കേണ്ട! വ്യക്തമായ രേഖകള്‍ മുന്നില്‍വച്ചുകൊണ്ട് മനോവയിതു തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 'ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്!' എന്ന ലേഖനം വായിക്കുക.

ഒരു ആന്റി-അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍!

1960-കളില്‍ 'മാരി ക്യാരെ' എന്നൊരു കത്തോലിക്കാ നഴ്സ്, വാഹനാപകടത്തില്‍പ്പെട്ട ഒരു വ്യക്തിയെ, പേരു വെളിപ്പെടുത്താന്‍ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയില്‍ പരിചരിക്കാനിടയായി. അയാള്‍ മരണത്തിന്റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന ഒരു സൂചനയും അയാളില്‍നിന്നു കിട്ടിയില്ല. എന്നാല്‍, അയാളുടെ പെട്ടിയില്‍നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറേ കുറിപ്പുകള്‍ കിട്ടി. ആവള്‍ ആ കുറിപ്പുകള്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിന്റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ അവള്‍ തീരുമാനിച്ചു. അതിന്റെ ഫലമാണ് 'AA-1025 ഒരു ആന്റി-അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം!

കരുതിക്കൂട്ടി കത്തോലിക്കാ പൗരോഹിത്യത്തില്‍ പ്രവേശിച്ച് സഭയെ തകിടംമറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കഥയാണിത്. വൈദികപദവിയില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ ചെയ്ത പ്രവര്‍ത്തികളെക്കുറിച്ചും, സെമിനാരിയിലെ ഇയാളുടെ അനുഭവങ്ങളെക്കുറിച്ചും, സഭയുടെയുള്ളില്‍നിന്ന് അതിന്റെ സ്വയം ശിഥിലീകരണം സാദ്ധ്യമാക്കുന്നതിന് ഇയാള്‍ അവലംബിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഈ പുസ്തകം പറയുന്നു. ആദ്യന്തം ആവേശമുണര്‍ത്തുന്ന ഒരു വായനാനുഭവം പ്രദാനംചെയ്യുന്ന ഈ പുസ്തകം ഓരോ കത്തോലിക്കനും അവശ്യമായി വായിച്ചിരിക്കേണ്ടതാണ്. 1960-കള്‍ മുതല്‍ സഭയുടെ അടിത്തറ മാന്തുന്നതിനുവേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആര്‍ക്കും ഇതിന്റെ വായന ഒഴിവാക്കാനാവുന്നതല്ല.

1958-ല്‍ കത്തോലിക്കാസഭയുടെ അമരത്ത് അനധികൃതമായി കയറിക്കൂടിയ 'ഫ്രീമേസണ്‍' തലവന്‍ ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു ആധുനിക കാലത്തെ 'ആന്റി-പോപ്പ്'! ഫ്രീമേസണ്‍ സംഘടനകളില്‍ അംഗത്വമുള്ളവരുടെ സഭാംഗത്വം റദ്ദാകുമെന്ന നിയമം നിലവിലുള്ളപ്പോള്‍ എങ്ങനെയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ കത്തോലിക്കാസഭയുടെ പോപ്പായി? ഇയാള്‍ ഫ്രീമേസണ്‍' സംഘടനയില്‍ അംഗമായിരുന്നുവെന്നത് തെളിയിക്കുന്ന ഒരു പത്രവാര്‍ത്തയാണിത്‌: Pope John XXIII has been initiated in Paris, and participated in the works of the Lodges in Istanbul” In 1994 the Portuguese newspapers “O Dia” and “Correio de Domingo” published a summary of FI’s(World Apostolate of Fatima - International Secretariat) investigations into the case, which stated that Pope John XXlll [Roncalli] had been initiated into a secret society, the Order of Rosicrucians, whilst serving as the Vatican’s Charge d´Affairs in Paris during 1935. (The Portugal Daily News, November 11, 2002).

1406 മുതല്‍ 1415 വരെ സഭയെ നയിക്കുകയും പിന്നീട് രാജിവയ്ക്കുകയും ചെയ്ത ഗ്രിഗറി പന്ത്രണ്ടാമന്റെ കാലത്ത് സഭയില്‍ പ്രത്യക്ഷപ്പെട്ട 'ആന്റി പോപ്പ്' ആയിരുന്ന 'ജോണ്‍ ഇരുപത്തിമൂന്നാമന്റെ' പേരുതന്നെ ഇയാള്‍ സ്വീകരിച്ചതും ദുരൂഹമാണ്! 1958-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമനെ ബന്ദിയാക്കിക്കൊണ്ടാണ് 'ആഞ്ചലോ റോങ്കാളി' എന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ രംഗപ്രവേശം ചെയ്തത്. 550 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രിഗറി പന്ത്രണ്ടാമനെ അട്ടിമറിച്ചത് മറ്റൊരു ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നുവെങ്കിലും ഇയാളെ പാപ്പാമാരുടെ പട്ടികയില്‍ സഭ ചേര്‍ത്തിട്ടില്ല. ഇതിന്റെ തനിയാവര്‍ത്തനമാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നത്! ഗ്രിഗറി പതിനേഴാമന്‍ സ്ഥാനമേല്‍ക്കുന്നതിനു മുന്‍പേ അദ്ദേഹത്തെ ബന്ദിയാക്കി, സ്വയംപ്രഖ്യാപിത പോപ്പായി വന്നവനും പഴയ വ്യാജപ്രവാചകന്റെ പേരുതന്നെ സ്വീകരിച്ചു. രണ്ടവസരത്തിലും പുറത്താക്കപ്പെട്ടത് ഗ്രിഗറിമാരും, കടന്നുകൂടിയത് ജോണ്‍ ഇരുപത്തിമൂന്നാമന്മാരും! ജ്ഞാനമുള്ളവര്‍ ചിന്തിക്കട്ടെ!

സാത്താന്‍ നട്ടുവളര്‍ത്തുന്ന ചെടികള്‍ കത്തോലിക്കാസഭയുടെ തലപ്പത്ത് സ്ഥാനംപിടിച്ചുവെന്നു പറയുന്നത് മനോവയല്ല; സഭയെ സ്നേഹിച്ച വിശുദ്ധരായ മാര്‍പ്പാപ്പമാര്‍ തന്നെയാണ്! ഇതു വ്യക്തമാക്കുന്ന ലേഖനത്തിന്റെ ലിങ്കാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആസൂത്രിതമായ നീക്കങ്ങളിലൂടെ സഭയുടെ നിയന്ത്രണം സാത്താന്‍ ഏറ്റെടുത്തുവെന്നതാണ് യാഥാര്‍ത്ഥ്യം! 1738 മുതല്‍ ഇന്നുവരെ കത്തോലിക്കാസഭയെ 21 മാര്‍പ്പാപ്പമാര്‍ നയിച്ചിട്ടുണ്ട്. ജോണ്‍പോള്‍ ഒന്നാമന്‍ വെറും മുപ്പത്തിനാല് ദിവസം മാത്രമാണ് സഭയെ നയിച്ചത്. അതിനാല്‍, എന്തെങ്കിലും പ്രസ്താവനകള്‍ നടത്താനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചില്ല! മറ്റുള്ള ഇരുപത് പോപ്പുമാരില്‍ പതിമൂന്നുപേരും സഭയിലെ 'ഫ്രീമേസണ്‍' കടന്നുകയറ്റത്തെക്കുറിച്ചു മുന്നറിയിപ്പു തന്നിട്ടുണ്ട്. 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പു തന്ന ക്ലെമന്റ് പന്ത്രണ്ടാമന്‍ പോപ്പിനുശേഷം ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പു വരെയുള്ള 15 പോപ്പുമാരില്‍ ഒരാള്‍ മാത്രമാണ് ഈ ദുരന്തത്തിനെതിരെ ശബ്ദിക്കാതിരുന്നത്.

തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനായി 'ഫ്രീമേസണ്‍' സംഘമാണ് ജോണ്‍ ഇരുപത്തിമൂന്നാമനെ പോപ്പാക്കിയത്! ഇവരുടെ സംഘാംഗമായിരുന്നതുകൊണ്ടുതന്നെ, ഈ സംഘത്തിനെതിരേ ശബ്ദിക്കാന്‍ ഇയാള്‍ ശ്രമിച്ചില്ല. മാത്രവുമല്ല, സ്ഥാനമേറ്റയുടനെതന്നെ സൂനഹദോസ് വിളിച്ചുചേര്‍ക്കുകയും 'ഫ്രീമേസണ്‍' അജണ്ടകള്‍ ഓരോന്നും സഭയില്‍ നടപ്പാക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു! ലക്ഷ്യസാക്ഷാത്ക്കാരത്തിനായുള്ള ശ്രമത്തിനിടയില്‍ ദൈവത്തിന്റെ പ്രഹരം ഇയാളുടെമേല്‍ പതിക്കുകയും മരണമടയുകയും ചെയ്തു! എന്നാല്‍, 'സെക്കുലറിസം' എന്ന മുഖ്യ അജണ്ട സഭയില്‍ നടപ്പിലാക്കാന്‍ ഇവനും കൂട്ടാളികള്‍ക്കും സാധിച്ചു! അങ്ങനെ ആദ്യമായി കേപ്പായുടെ വിശ്വാസപ്രഖ്യാപനത്തെ കത്തോലിക്കാസഭയിലെ ഒരു പോപ്പ് തള്ളിപ്പറഞ്ഞു. കേപ്പായുടെ പിന്‍ഗാമിയ്ക്കുവേണ്ട അടിസ്ഥാന യോഗ്യത ആ വിശുദ്ധന്റെ വിശ്വാസം ഏറ്റുപറയുക എന്നതാണ്. കേപ്പായുടെ വിശ്വാസം എന്തായിരുന്നുവെന്ന് നോക്കുക: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഈ വിശ്വാസസത്യത്തെ ഉന്മൂലനം ചെയ്യുകയെന്ന ദൗത്യമായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമനില്‍ നിക്ഷിപ്തമായിരുന്നത്. അമ്പതുവര്‍ഷത്തിലേറെയായി സഭയെ നയിച്ചുകൊണ്ടിരിക്കുന്നത് ഇയാളുടെ ദുരാത്മാവായ സെക്കുലറിസമാണ്!

ലോകാന്ത്യംവരെയും തുടരണമെന്ന ആഹ്വാനത്തോടെ യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷയാണ് സുവിശേഷപ്രഘോഷണം. അവിടുന്ന് ഇപ്രകാരമാണ് കല്പിച്ചത്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യുഗാന്തംവരെ കാലാവധിയുള്ള ഈ ദൗത്യം ഇടയ്ക്കുവച്ചു നിര്‍ത്തിയാല്‍, യേഹ്ശുവായുടെ വാഗ്ദാനത്തില്‍നിന്ന് അവര്‍ പുറത്താകും! എല്ലാ മതത്തിലും രക്ഷയുണ്ടെന്ന വിവരക്കേടിന്റെ പ്രചാരകരായിട്ടല്ല ക്രിസ്തു നമ്മെ അയച്ചിരിക്കുന്നത്; രക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗവും ഏക നാമവും പ്രഘോഷിക്കാനാണ്! സത്യമറിയാതെ നശിച്ചുപോകുന്ന ഓരോരുത്തരുടെയും ആത്മാക്കളെപ്രതി അന്ത്യദിനത്തില്‍ ക്രൈസ്തവര്‍ കണക്കു ബോധിപ്പിക്കേണ്ടി വരും! ഓരോ കാലങ്ങളിലും അനേകം വീഴ്ചകള്‍ സഭയില്‍ സംഭവിച്ചിട്ടുണ്ട്. വ്യാജ ഇടയന്മാര്‍ സഭയെ നയിച്ച കാലങ്ങളും ഉണ്ട്. അപ്പോഴൊന്നും അന്യമതങ്ങളിലെ രക്ഷ പ്രഘോഷിക്കുന്ന വിധം സഭ അധഃപതിച്ചിരുന്നില്ല! എന്നാല്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ഫ്രീമേസണ്‍ തലവനാണ് ഈ പൈശാചിക ആശയത്തിന്റെ വിത്ത് കത്തോലിക്കാസഭയില്‍ വിതച്ചത്! ഇതിനോടകം അതു വളര്‍ന്ന് പന്തലിക്കുകയും സഭയെയാകെ മലീമാസമാക്കുകയും ചെയ്തു!

1903-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ കാലംചെയ്തപ്പോള്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍ കോണ്‍ക്ലേവ് നടന്നു. കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'(Cardinal Rampolla) തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഓസ്ത്രിയന്‍ എമ്പറര്‍ വീറ്റോ അധികാരം ഉപയോഗിച്ച് സാത്താന്റെ പദ്ധതി തകര്‍ത്തുകളഞ്ഞു! പിന്നീടു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പത്താം പീയൂസ് പാപ്പയാണ് പകരം മാര്‍പ്പാപ്പയായത്. അന്നു പരാജയപ്പെട്ട ദൗത്യം വിജയംകണ്ടത് 1958-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെയായിരുന്നു. ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന നാളുകളില്‍ പാരീസില്‍വച്ച് 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വമെടുത്ത വ്യക്തിയായിരുന്നു കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി' എന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍. ഏതെങ്കിലും ഫ്രീമേസണ്‍ സംഘടനയില്‍ അംഗത്വമുള്ളവര്‍ക്ക് കത്തോലിക്കാസഭയിലെ അംഗത്വം റദ്ദാകുമെന്ന നിയമം നിലവിലുള്ളപ്പോള്‍ എങ്ങനെയാണ് ഇയാള്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന ചോദ്യം മനോവ ഇവിടെ ആവര്‍ത്തിക്കുന്നു. കത്തോലിക്കാസഭയുടെ പ്രാഥമീക അംഗത്വത്തില്‍നിന്ന് ഔദ്യോകികമായല്ലെങ്കിലും വിച്ഛേദിക്കപ്പെട്ട ഒരുവന് സഭയുടെ പരമാധികാരിയാകാന്‍ കഴിയുമോ?

പിയൂസ് പത്താമന്‍ മാര്‍പ്പാപ്പ ശക്തമായ ഭാഷയില്‍ 'ഫ്രീമേസണ്‍' പൈശാചികതയെ തുറന്നുകാണിക്കുക മാത്രമല്ല, ഈ പൈശാചിക ആശയത്തെ ശപിക്കുകയും ചെയ്തു. 1911-ല്‍ 'Iamdudum' എന്ന തന്റെ അപ്പസ്തോലിക വിളംബരത്തില്‍, സഭയെയും രാഷ്ട്രങ്ങളെയും വേര്‍തിരിക്കുന്നുവെന്ന ആരോപണത്തോടെ ഈ പ്രസ്ഥാനത്തെ ശപിച്ചു! വിശുദ്ധ പിയൂസ് പത്താമനുശേഷം സഭയുടെ സാരഥ്യം ഏറ്റെടുത്തത് ബെനഡിക്റ്റ് പതിനഞ്ചാമന്‍ ആണ്. 1914 മുതല്‍ 1922 വരെയായിരുന്നു ഈ വിശുദ്ധന്റെ ഭരണകാലം. 1917-ല്‍ Code of Canon Low യിലൂടെ കത്തോലിക്കാസഭയിലെ മേസണ്‍മാര്‍ സഭാഭ്രഷ്ടരാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു വ്യക്തമാക്കി! അതായത്, ഏതെങ്കിലും വിധത്തിലുള്ള ഫ്രീമേസണ്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനാല്‍ത്തന്നെ സഭയിലെ അംഗത്വത്തില്‍നിന്നു പുറത്താണ്! ഈ കാരണംകൊണ്ടുതന്നെ, കത്തോലിക്കാസഭയില്‍ അംഗമല്ലാത്ത വ്യക്തിയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍! ഒരു അദ്ഭുതംപോലും സ്ഥിരീകരിക്കാതെ ഇവനെ വിശുദ്ധനാക്കിയതിലൂടെ പോപ്പ് ഫ്രാന്‍സീസ് നടപ്പാക്കിയത് പിശാചിന്റെ അജണ്ടയാണ്! ഇയാളെ വിശുദ്ധനാക്കുന്നതിനുമുമ്പ് പോപ്പ് ഫ്രാന്‍സീസ് ഒരുകാര്യം വിശ്വാസികളോടു തുറന്നുപറയണമായിരുന്നു: 1903-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു? ഇത്രയുമെങ്കിലും അറിയാനുള്ള അവകാശം പാവപ്പെട്ട വിശ്വാസികള്‍ക്കില്ലേ? അതുപോലെതന്നെ, ജോണ്‍പോള്‍ രണ്ടാമന്റെ തിരഞ്ഞെടുപ്പിനു കാരണമായ, ജോണ്‍പോള്‍ ഒന്നാമന്റെ മരണം എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള അവകാശവും വിശ്വാസികള്‍ക്കുണ്ട്! ദുരൂഹമാക്കി വച്ചിരിക്കുന്ന ഈ രണ്ടു വിഷയങ്ങളും വെളിപ്പെടുത്തിയാല്‍, ഇവരെ വിശുദ്ധാരാക്കുകയെന്ന പൈശാചിക അജണ്ട നടപ്പാകുമായിരുന്നില്ല!

വിഷയത്തിലേക്കു വരാം: ജോണ്‍ ഇരുപത്തിമൂന്നാമനും ഇയാള്‍ക്കുശേഷം സഭയെ നയിച്ച പോള്‍ ആറാമന്‍ അതിശക്തമായ ഭാഷയില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചപ്പോള്‍, പിന്നീടു വന്ന ജോണ്‍പോള്‍ രണ്ടാമന്‍ ഈ സംഘങ്ങള്‍ക്കെതിരേ ദുരൂഹമായ മൗനം അവലംബിച്ചു! എന്നാല്‍, ശക്തമായ സ്വരത്തില്‍ ഈ പൈശാചികതയ്ക്കെതിരേ പ്രതികരിക്കാന്‍ ബെനഡിക്റ്റ് പതിനാറാമന്‍ തയ്യാറായി. ജോണ്‍ ഇരുപത്തിമൂന്നാമനും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനും ശേഷം സാത്താന്റെ ഗൂഢസംഘത്തിനെതിരേ ശബ്ദിച്ചത്  പോള്‍ ആറാമനും ബെനഡിക്റ്റ് പതിനാറാമനും മാത്രമാണ്! സഭയുടെ നിയന്ത്രണം സാത്താന്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് ഈ പാപ്പയുടെ സ്ഥാനഭ്രംശം! 'ഫ്രീമേസണ്‍' തലവനായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കുകയെന്നത് പോപ്പ് ഫ്രാന്‍സീസിന്റെ അജണ്ടയുടെ ഭാഗമാണ്. കാരണം, 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ഭാഗമായ 'ന്യൂ ഏജ് മൂവ്മെന്റ്' ആശയങ്ങളുടെ ഏറ്റവും വലിയ വക്താവാണ്‌ പോപ്പ് ഫ്രാന്‍സീസ്! ഇദ്ദേഹം ഒരു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രസ്താവനകളും ഈ സംഘടനയുടെതാണ്!

ക്രിസ്തുവിന്റെ തിരഞ്ഞെടുപ്പുപ്രകാരം, ഒരു പോപ്പിന്റെ കാലാവധി മരണംവരെയാണ്. അതിനാല്‍ത്തന്നെ, ഫ്രാന്‍സീസിന്റെ തിരഞ്ഞെടുടുപ്പ് സാധുവല്ല. ബെനഡിക്റ്റ് പതിനാറാമന്‍ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു പോപ്പിനെ വാഴിച്ചാല്‍, അയാള്‍ 'ആന്റി' പോപ്പായി പരിഗണിക്കപ്പെടും. ആന്റി പോപ്പിനു വിശുദ്ധരെ പ്രഖ്യാപിക്കാന്‍ അധികാരമില്ല എന്നതുകൊണ്ടാണ്, മുന്‍കാലത്ത് തിരഞ്ഞെടുക്കപ്പെട്ട പല വിശുദ്ധരെയും പിന്നീടു നീക്കംചെയ്തത്. യൂറോപ്പില്‍ ഇസ്ലാമികത വളര്‍ത്തിയ രണ്ടു വ്യക്തികളെ വിശുദ്ധരാക്കി ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കാന്‍പോകുന്ന ഫ്രാന്‍സീസും ഇവരുടെ ചെയ്തികള്‍ പിന്തുടരുന്ന വ്യക്തിയാണ്! മാത്രവുമല്ല, ഒരാള്‍ വിശുദ്ധനാകുന്നത് ആരുടെയെങ്കിലും പ്രഖ്യാപനത്തിലൂടെയാണെന്നു വിശ്വസിക്കാനുള്ള ഭോഷ്ക്കും മനോവയ്ക്കില്ല!

ഈ മനുഷ്യന്‍ പോപ്പിന്റെ സിംഹാസനത്തില്‍ കയറിപ്പറ്റിയതിനുശേഷം രണ്ടു പെസഹാകള്‍ ആചരിച്ചു. ഈ രണ്ടു പെസഹാകളിലും കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി ഇസ്ലാമിനെ തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. അന്ത്യത്താഴ ദിനത്തില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ യേഹ്ശുവായെയാണ് അനുസ്മരിക്കുന്നതെങ്കില്‍, ഇയാളുടെ പ്രവര്‍ത്തിയെ ഏതു വചനത്താല്‍ ന്യായീകരിക്കും? തന്റെ ശിഷ്യന്മാരുടെയല്ലാതെ, മറ്റാരുടെയും പാദങ്ങള്‍ കഴുകാന്‍ യേഹ്ശുവാ തയ്യാറായിട്ടില്ല! നിങ്ങളും പരസ്പരം ഇപ്രകാരം ചെയ്യുവിന്‍ എന്ന കല്പനയാണ് യേഹ്ശുവാ നല്‍കിയത്.

പോപ്പ് ഫ്രാന്‍സീസ് ഇതെങ്ങോട്ട്?

കത്തോലിക്കാസഭയെ ഇന്നോളം നയിച്ചിട്ടുള്ള എല്ലാ മാര്‍പ്പാപ്പമാരും കുമ്പസാരിച്ചിട്ടുണ്ട്. ഒരു സാധാരണ വൈദീകന്റെ സമക്ഷമാണ് മാര്‍പ്പാമാരുടെ കുമ്പസാരം! എന്നാല്‍, പോപ്പ് ഫ്രാന്‍സീസിന്റെ കുമ്പസാരത്തിന്റെ പ്രചരണം കാണുമ്പോള്‍, ആദ്യമായി കുമ്പസാരിച്ച പോപ്പ് ഇദ്ദേഹമാണെന്നു തോന്നിപ്പോകും! മാധ്യമങ്ങളെ വിളിച്ചുകൂട്ടി പോപ്പ് ഫ്രാന്‍സീസ് നടത്തുന്ന 'ഗിമ്മിക്കുകളെ' വിശ്വാസികള്‍ ജാഗ്രതയോടെ കാണണം. കാരണം, ഓരോ ഗിമ്മിക്കുകള്‍ക്കും ശേഷം ഒരു പൈശാചിക തീരുമാനം ഇദ്ദേഹത്തില്‍നിന്നും ഉണ്ടാകാറുണ്ട്! സാധാരണക്കാരെയും സഭയുടെ വൈരികളെയും സന്തോഷിപ്പിച്ചുകൊണ്ട്‌ ക്രിസ്തീയവിരുദ്ധമായ നിയമങ്ങള്‍ അവതരിപ്പിക്കുന്ന ശൈലിയാണ് പോപ്പ് ഫ്രാന്‍സീസ് സ്വീകരിച്ചിരിക്കുന്നത്. ഇയാളില്‍നിന്നു പുറപ്പെടുന്ന ക്രിസ്തീയവിരുദ്ധമായ വാക്കുകളെ മഹനീയമെന്നു വാഴ്ത്താന്‍ 'ഫ്രീമേസണ്‍' സംഘം നിയോഗിച്ചിരിക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റുകളുണ്ട്. കാരണം, ലോകത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്!

ജോണ്‍ ഇരുപത്തിമൂന്നാമനു സാധിക്കാതെപോയ പൈശാചിക പരിഷ്കാരങ്ങള്‍ നടപ്പാക്കുകയെന്ന ദൗത്യം, ഇയാളുടെ കടുത്ത ആരാധകന്‍ കൂടിയായ പോപ്പ് ഫ്രാന്‍സീസ് ഏറ്റെടുത്തിരിക്കുന്നു! കത്തോലിക്കാസഭയില്‍ നടപ്പാക്കാനായി ഫ്രീമേസണ്‍സംഘം ആവിഷ്ക്കരിച്ച 34 അജണ്ടകളില്‍ ശേഷിക്കുന്നവ ഇദ്ദേഹം ഇപ്പോള്‍ നടപ്പാക്കുകയാണ്! ഇതില്‍നിന്നു വിശ്വാസികളുടെ ശ്രദ്ധതിരിക്കുകയെന്ന കുതന്ത്രത്തിന്റെ ഭാഗമാണ് ഈ 'ഗിമ്മിക്കുകള്‍'! 2015 ഒക്ടോബറില്‍ നടത്താന്‍ പദ്ധതിയൊരുക്കിയിരിക്കുന്ന 'മൂന്നാം വത്തിക്കാന്‍ സൂനഹദോസില്‍' ഫ്രാന്‍സീസിന്റെ വിശ്വരൂപം ലോകം കാണും! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ചതും ഒരു ഒക്ടോബറില്‍ ആയിരുന്നു! ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍, വിശ്വാസികള്‍ ഉണര്‍ന്നു പ്രകാശിക്കേണ്ടിയിരിക്കുന്നു!

ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘം കത്തോലിക്കാസഭയില്‍ നടപ്പാക്കാന്‍ ആവിഷ്ക്കരിച്ച 34 അജണ്ടകളുടെ പിന്നിലും സാത്താന്റെ കൗശലം തിരിച്ചറിയണം. എന്തെന്നാല്‍, യഥാര്‍ത്ഥത്തില്‍ നീക്കംചെയ്യപ്പെടേണ്ട ചില വചനവിരുദ്ധ ആചാരങ്ങളും അവയിലുണ്ട് എന്നതാണ് ആ കൗശലം. അതിനാല്‍ത്തന്നെ, ഫ്രീമേസണ്‍ അജണ്ടകള്‍ പരിശോധിക്കുന്നവര്‍ ആശയക്കുഴപ്പത്തിലേക്കു നയിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇവിടെയാണ്‌ വചനം പഠിക്കേണ്ടതിന്റെയും വചനാധിഷ്ഠിതമായ ജീവിതം നയിക്കേണ്ടതിന്റെയും അനിവാര്യത നാം മനസ്സിലാക്കേണ്ടത്. ഫ്രാന്‍സീസിന്റെ കൗശലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും വചനത്തിലുള്ള അജ്ഞതയാണ്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ വേണ്ടത്ര അറിവില്ലാത്തവരെ സംബന്ധിച്ചിടത്തോളം പോപ്പ് ഫ്രാന്‍സീസിന്റെ നീക്കങ്ങളിലെ അപകടം തിരിച്ചറിയാന്‍ കഴിയില്ല. ക്രിസ്തീയതയുടെ ശത്രുക്കളായ വിജാതിയര്‍ക്ക് ഇയാളുടെ വാക്കുകള്‍ സന്തോഷമുളവാക്കുന്നവയുമാണ്! ഇക്കൂട്ടരാണ് പോപ്പ് ഫ്രാന്‍സീസിന്റെ ആരാധകവൃന്ദം മുഴുവന്‍ എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, പരിശുദ്ധാത്മാവുള്ള വിശ്വാസികള്‍ പോപ്പിന്റെ നീക്കങ്ങളില്‍ അസ്വസ്ഥരാണ്. കത്തോലിക്കാസഭയില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ന്യൂനപക്ഷമാണെന്ന് ഫ്രാന്‍സീസ് എന്ന ആന്റിപോപ്പിനറിയാം. അതുകൊണ്ടുതന്നെ ഇയാള്‍ സഭയിലും ലോകത്തും ഭയാനകമായി വളരുകയാണ്! ഒരു 'ആന്റി' പോപ്പിനു വേണ്ട എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ വ്യക്തിയാണ് ഫ്രാന്‍സീസ്!

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ കണ്ടതുപോലെ, കേപ്പായുടെ വിശ്വാസസത്യങ്ങളെ തള്ളിപ്പറയുന്നവാനാണ് 'ആന്റി' അപ്പസ്തോലന്‍! പോപ്പ് ഫ്രാന്‍സീസിന്റെ ആദ്യ പ്രസ്താവന മുതല്‍ അവസാനത്തെ പ്രസ്താവന വരെ ഓരോന്നും 'ആന്റി' അപ്പസ്തോലികമാണ്! ഈ ലോകത്തെ സന്തോഷിപ്പിക്കാനും അതുവഴി സ്വയം മഹത്വപ്പെടാനുമായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു മനുഷ്യനെയാണ്‌ ഒന്നര വര്‍ഷമായി ഫ്രാന്‍സീസില്‍ കാണുന്നത്. പ്രകൃതിവിരുദ്ധ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവനകളിലൂടെ ദൈവത്തെ വെല്ലുവിളിക്കാനും ഇദ്ദേഹം തയ്യാറായി. സ്ഥാനമേറ്റയുടനെ ഇദ്ദേഹം നടത്തിയ വിളംബരം, തന്നിലെ കമ്മ്യൂണിസ്റ്റുകാരനെ തുറന്നുകാണിക്കുന്നതായിരുന്നു. തന്റെ സ്പോണ്‍സര്‍മാരായ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളോടുള്ള നന്ദിപ്രകാശനമായിരുന്നു അത്. നാസ്തികവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുമെന്നു ജല്പിച്ചതിലൂടെ, ദൈവവിശ്വാസത്തിന്റെ മാഹാത്മ്യത്തെ തള്ളിപ്പറയുകയാണു ചെയ്തത്. ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുതെന്നും, നല്ല മനുഷ്യരാകാന്‍ ഉപദേശിച്ചാല്‍ മതിയെന്നും ഫ്രാന്‍സീസ് പറഞ്ഞപ്പോള്‍, ലോകം ഇയാളെ വാനോളം ഉയര്‍ത്തി. ഇവിടെ തെറ്റുപറ്റിയത് യേഹ്ശുവായ്ക്കും അവിടുത്തെ അപ്പസ്തോലന്മാര്‍ക്കും ആണോ?

രക്ഷപ്രാപിക്കാന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരമായി ആദ്യത്തെ മാര്‍പ്പാപ്പ ഇങ്ങനെ വിളിച്ചുപറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). സകല തലമുറകളോടുമായി കേപ്പാ പ്രഖ്യാപിച്ച ഈ വാക്കുകളെ നിഷേധിക്കുന്ന ഒരുവന് അവന്റെ സിംഹാസനത്തില്‍ ഇരിക്കുവാനുള്ള യോഗ്യതയില്ല! ക്രിസ്തീയതയുടെ അടിസ്ഥാനതത്വങ്ങളെ തള്ളിപ്പറയുന്ന ഒരുവനെയും വിശ്വാസികള്‍ ഗൗനിക്കരുത്! സകലരെയും ശിക്ഷാവിധിക്കു പാത്രമാക്കാനുള്ള പിശാചിന്റെ കൗശലമാണ് ഫ്രാന്‍സീസിലൂടെ ഇന്നു നടപ്പാക്കപ്പെടുന്നത്. കാരണം, ഒരുവന്‍ രക്ഷപ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന സത്യം മറച്ചുവയ്ക്കേണ്ടത് സാത്താന്റെ ആവശ്യമാണ്‌! സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് യേഹ്ശുവാ തന്റെ ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16: 15, 16). വിശ്വസിക്കുന്നവര്‍ പ്രാപിക്കുന്ന രക്ഷയേയും അവിശ്വസിക്കുന്നവരുടെമേല്‍ കടന്നുവരുന്ന ശിക്ഷയേയും മറച്ചുവയ്ക്കുകയെന്നത് സാത്താന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമാണ്‌!

സന്മാര്‍ഗ്ഗജീവിതം നയിക്കുന്ന അവിശ്വാസികള്‍ക്ക്, അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ രക്ഷ വാഗ്ദാനം ചെയ്യുന്നത് ആരുതന്നെയായിരുന്നാലും ആത്മരക്ഷയുടെ നിര്‍വ്വചനം അറിയാത്തവരാണ് നിങ്ങള്‍! "ആകയാല്‍, യേഹ്ശുവാ  മ്ശിയാഹ് ആണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). രക്ഷപ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണിത്. ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുന്നവര്‍ വ്യാജപ്രവാചകന്മാരും ദൈവജനത്തിന്റെമേല്‍ ശീഘ്രനാശം വരുത്തുവാന്‍ സാത്താനില്‍നിന്ന് അച്ചാരം വാങ്ങി ഇറങ്ങിയവരുമാണ്! കേപ്പാ പ്രഖ്യാപിച്ച വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് കേപ്പായുടെ സിംഹാസനം ഭൂഷണമല്ല! നാം അംഗീകരിക്കേണ്ടത് കേപ്പായുടെ സിംഹാസനത്തെയാണ്; അതില്‍ ഇരിക്കുന്ന വ്യക്തിയെയല്ല! കാരണം, ഈ സിംഹാസനത്തില്‍ ഇരുന്നവരില്‍ പലരെയും സഭ പുറത്താക്കുകയും അവര്‍ ആന്റി പോപ്പുമാരായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതിനുവേണ്ടിയാണ് മാര്‍പ്പാപ്പാമാരുടെ ചരിത്രം ആമുഖമായിത്തന്നെ വിവരിച്ചത്. കേപ്പായുടെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് വിളിച്ചുപറയുന്നവയെല്ലാം പരിശുദ്ധാത്മാവു നല്‍കുന്ന വെളിപാടുകളാണെന്ന അബദ്ധധാരണ വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സാത്താന്‍ വിജയിച്ചു. സഭയോടും സിംഹാസനത്തോടുമുള്ള വിധേയത്വവും കൂറും കൊണ്ടാണ് സാത്താന്‍ ഈ ശ്രമം നടത്തിയതെന്ന് ആരും കരുതരുത്. അവന്റെ അനുചരന്മാരെ അധികാരശ്രേണിയില്‍ അവരോധിക്കുമ്പോള്‍, അവരെ അനുഗമിക്കുന്നവരെ സ്വന്തമാക്കുകയെന്ന കൗശലമാണ് സാത്താന്‍ ഇവിടെ പ്രയോഗിച്ചത്. മോശയുടെ സിംഹാസനത്തില്‍ കുത്തിയിരുന്ന് ഊളത്തരങ്ങള്‍ വിളിച്ചുപറഞ്ഞവര്‍ പുരാതന യിസ്രായേലില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരേ ദൈവം പ്രവാചകന്മാരെ അയച്ചു. ക്രിസ്തുവും അവര്‍ക്കെതിരായിരുന്നു.

ദൈവവചനത്തെക്കുറിച്ചുള്ള വേണ്ടത്ര അവബോധം ദൈവജനത്തിനു ലഭ്യമാകാതിരിക്കേണ്ടതിനുള്ള മുന്‍കരുതലുകള്‍ കാലാകാലങ്ങളില്‍ തന്റെ അനുയായികളായ 'ദൈവ'ശാസ്ത്രജ്ഞന്മാരിലൂടെ സാത്താന്‍ എടുത്തിരുന്നു. കരിസ്മാറ്റിക് ഉണര്‍വിലൂടെ വിശ്വാസികള്‍ ദൈവവചനത്തോട് അടുക്കുന്നതുകണ്ടപ്പോള്‍ 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന ആശയവുമായി സാത്താന്‍ ഇറങ്ങി! നേതാക്കന്മാര്‍ പറയുന്നതിലെ സത്യവും മിഥ്യയും വിവേചിച്ചറിയണമെങ്കില്‍ വചനം അറിയുകയും പരിശുദ്ധാത്മാവില്‍ നിറയുകയും വേണം. ഫ്രാന്‍സീസ് ഇന്നുവരെ പ്രഖ്യാപിച്ച മുഴുവന്‍ കാര്യങ്ങളും ദൈവവചനത്തിനും സഭയുടെ പാരമ്പര്യത്തിനും വിരുദ്ധമാണെന്ന തിരിച്ചറിവ് ദൈവജനത്തിനു ലഭിക്കാതെപോയത്, വചനത്തിലും പരിശുദ്ധാത്മാവിലും വളരാത്തതുകൊണ്ടാണ്! ബൈബിള്‍ വായിച്ചാല്‍, ദൈവജനം സത്യം അറിയുകയും ആ സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, സാത്താന്‍ തയ്യാറാക്കിയ പുസ്തകമാണ് 'കത്തോലിക്കാ യുവജന മതബോധനഗ്രന്ഥം'! കേരളത്തിലെ ധ്യാനമന്ദിരങ്ങളില്‍ പ്രഘോഷിക്കുന്നതും വില്പനനടത്തുന്നതും ഈ തിന്മയാണ്. 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' എന്ന ചെകുത്താനാണ്‌ ഈ ഗ്രന്ഥത്തിന്റെ മുഖ്യപത്രാധിപര്‍!

ഫ്രാന്‍സീസിന്റെ രണ്ടാമത്തെ പ്രസ്താവന സ്വവര്‍ഗ്ഗരതിയെന്ന പ്രകൃതിവിരുദ്ധ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്ന് നാം കണ്ടു! യേഹ്ശുവായുടെ പരസ്യജീവിതകാലത്ത് അനേകം പാപികളെ സമീപിക്കുകയും അവരെ സത്യത്തിലേക്ക് ആനയിക്കുകയും ചെയ്തിട്ടുണ്ട്. വേശ്യകളും ചുങ്കക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, സ്വവര്‍ഗ്ഗാനുരാഗികളെ സമീപിക്കുകയോ അവരെ സുഖപ്പെടുത്തുകയോ ചെയ്തതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. അത്രമാത്രം ഗൗരവകരമായ പാപമാണ് ഇതെന്നു മനസ്സിലാക്കാന്‍ ഇത്രയും മതി. ഒരു പട്ടണത്തെത്തന്നെ നശിപ്പിച്ചുകളയാനുള്ള ദൈവീകക്രോധം ഈ തിന്മയിലുണ്ടെന്നതിനും ബൈബിളില്‍ ദൃഷ്ടാന്തമുണ്ട്. ഈ പൈശാചിക പ്രവര്‍ത്തിയെ ന്യായീകരിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയ ആദ്യത്തെ 'പോപ്പ്' എന്ന കുപ്രസിദ്ധി ഫ്രാന്‍സീസിനു സ്വന്തം! ഇന്നുവരെ ഒരു സ്വവര്‍ഗ്ഗാനുരാഗിയും മാനസാന്തരപ്പെട്ട് ഈ മ്ലേച്ഛതയില്‍നിന്നു വിടുതല്‍പ്രാപിച്ചതായി കേട്ടുകേള്‍വിപോലുമില്ല! വേശ്യകളും വ്യഭിചാരികളും മോഷ്ടാക്കളും കൊലപാതകികളും വിഗ്രഹാരാധകരുമൊക്കെ തങ്ങളുടെ ചെയ്തികളില്‍നിന്നു പിന്തിരിഞ്ഞതായി നമുക്കറിയാം! എന്നാല്‍, ഏതെങ്കിലും സ്വവര്‍ഗ്ഗാനുരാഗിയുടെ മോചനകഥ ആര്‍ക്കും സ്ഥിരീകരിക്കാന്‍ കഴിയില്ല! പിശാച് ഈ ഭൂമുഖത്തു നട്ടുവളര്‍ത്തുന്ന കളയാണിത്‌! ഈ വചനം ശ്രദ്ധിക്കുക: "വാക്കുകള്‍കൊണ്ടു നിങ്ങള്‍ യാഹ്‌വെയ്ക്കു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിന്‍മ പ്രവര്‍ത്തിക്കുന്ന ഏവനും യാഹ്‌വെയുടെ മുന്‍പില്‍ നല്ലവനാണ്, അവിടുന്ന് അവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവം എവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്"(മലാക്കി: 2; 17).

സത്യമിതായിരിക്കെ, സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരുമെന്ന് ഫ്രാന്‍സീസ് നടത്തിയ 'പ്രവചനം' ഗൗരവത്തോടെ കാണണം. ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം ഇദ്ദേഹമാണോ എന്നതും ചിന്തിക്കണം. കാരണം, ഇയാള്‍ നടത്തിയ ഓരോ പ്രസ്താവനയിലും ഈ അശുദ്ധി ദൃശ്യമാണ്! കത്തോലിക്കാ ദൈവത്തില്‍ താന്‍ വിശ്വസിക്കുന്നില്ല എന്നുള്ള ഫ്രാന്‍സീസിന്റെ ഭോഷ്ക്കുകേട്ട് കൈയ്യടിക്കാന്‍ വിജാതിയരോടൊപ്പം കൂടിയത് കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരുമാണ്! ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് പൈശാചികത പ്രചരിപ്പിക്കുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനം കത്തോലിക്കാസഭയില്‍ ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞു! വ്യാജപ്രവാചകന്റേതായി ബൈബിളില്‍ വിവരിച്ചിരിക്കുന്ന മുഴുവന്‍ ലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫ്രാന്‍സീസിനെ തിരിച്ചറിയാത്തവര്‍ ഈ വചനം ഓര്‍ക്കുക: "മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു"(വെളി: 19; 20).

ലോകത്തിന്റെ മുഴുവന്‍ അംഗീകാരം ഒരുവനിലേക്കു കേന്ദ്രീകരിക്കുമ്പോള്‍ അത് ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും അംഗീകാരമാണെന്ന് ആരും ധരിക്കരുത്. ജനസമ്മതിയുടെ കാര്യത്തില്‍ ഒബാമയെ കടത്തിവെട്ടിയെന്ന വാര്‍ത്തകളുമായി ഫ്രാന്‍സീസിന്റെ ആരാധകര്‍ അഴിഞ്ഞാടുമ്പോള്‍ ഈ വചനം മറക്കരുത്: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 18-20). യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അഭിഷിക്തരാണെങ്കില്‍ ലോകത്തിന്റെ അംഗീകാരം അവര്‍ക്കു ലഭിക്കില്ല! അവര്‍ ലോകത്തിന്റെ പ്രീതിതേടി ഓടുകയുമില്ല! വചനം ഇങ്ങനെ പറയുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോബ്: 4; 4).

യേഹ്ശുവാ ഏകരക്ഷകനാണെന്നു പറയാന്‍ ഫ്രാന്‍സീസ് മടിക്കുന്നതിനു കാരണം പലതാണ്. ഇദ്ദേഹം അതു വിശ്വസിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാരണം! യേഹ്ശുവാ ദൈവമാണെന്നുപോലും പറയാന്‍ ഇയാള്‍ ഇതുവരെ തയ്യാറായിട്ടില്ല. യേഹ്ശുവായെക്കുറിച്ച് ഇയാള്‍ ധരിച്ചുവച്ചിരിക്കുന്ന അബദ്ധം ഈ അടുത്തനാളില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇപ്രകാരമായിരുന്നു ആ വെളിപ്പെടുത്തല്‍: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ 'യേശുവിലും' അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. 'യേശു' എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം"(2013 ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്‍). ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇംഗ്ലീഷില്‍ വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! പിതാവിനെയും പുത്രനെയും വേറിട്ടു കാണുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണ്! യാഹോവസാക്ഷികളുടെ ആശയത്തില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ ആശയം. ഇസ്ലാമിനെ സുഖിപ്പിക്കുകയെന്ന കൗശലം ഈ വാക്കുകളില്‍ മറഞ്ഞിരിക്കുന്നു. യേഹ്ശുവാ പറഞ്ഞത്: ഞാനും പിതാവും ഒന്നാണ് എന്നായിരുന്നു. യേഹ്ശുവാ ഇടയനും ഗുരുവുമാണെന്ന വിശ്വാസമല്ല ക്രിസ്തീയതയുടെ അടിത്തറ; അവിടുന്ന് രക്ഷകനും ദൈവവുമാണെന്ന വിശ്വാസമാണ്! കാരണം, യേഹ്ശുവാതന്നെയാണ് ഇതു പറഞ്ഞിരിക്കുന്നത്: "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30).

കത്തോലിക്കാ ദൈവത്തിലല്ല താന്‍ വിശ്വസിക്കുന്നതെന്ന ജല്പനം കേട്ടു കോരിത്തരിച്ച അനേകം മൂഢന്മാര്‍ ലോകത്തുണ്ടായേക്കാം! അവരില്‍ ക്രൈസ്തവ നാമധാരികളായ 'ഫ്രാന്‍സീസ് ഭക്തന്മാരും' ഉണ്ടാകാം. എന്നാല്‍, കത്തോലിക്കാസഭയെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ദൈവമക്കളെ ഈ വാക്കുകള്‍ വേദനിപ്പിച്ചുവന്നതാണു സത്യം! ഒരുകാര്യം തെളിച്ചുപറയാം: കത്തോലിക്കര്‍ വിശ്വസിക്കുന്നത് സത്യദൈവത്തിലാണ്; ആ ദൈവം യേഹ്ശുവായാണെന്ന് നെഞ്ചുറപ്പോടെ പറഞ്ഞവരാണ് ഞങ്ങളുടെ പൂര്‍വ്വീകര്‍! അവരാരും ലോകത്തിന്റെ പ്രശംസ പ്രതീക്ഷിച്ചവരല്ല. അതുകൊണ്ടുതന്നെ ഞങ്ങളും അതു പ്രതീക്ഷിക്കുന്നില്ല. ഇവിടെയാണ്‌ 'പോപ്പിന്റെ വിശ്വരൂപം തെളിഞ്ഞുവരുന്നത്. ഇറ്റലിയിലെ കമ്യൂണിസ്റ്റ് പത്രത്തിന്റെ ലേഖകനെ വിളിച്ചുവരുത്തി നടത്തിയ മുഴുവന്‍ പ്രസ്താവനകളും 'ന്യൂ ഏജ് മൂവ്മെന്റ്' ആശയങ്ങളായിരുന്നു! ഇവരുടെ ആശയപ്രകാരം യേഹ്ശുവാ ദൈവമല്ല; ഗുരുവും സാമൂഹിക പരിഷ്കര്‍ത്താവും മാത്രമാണ്. ഇസ്ലാമിനുവേണ്ടി വിടുവേല ചെയ്യുന്നതില്‍ പോപ്പ് ഫ്രാന്‍സീസും ഒബാമയും തമ്മില്‍ മത്സരിക്കുന്ന കാഴ്ച ലോകം ഇന്നു കണ്ടുകൊണ്ടിരിക്കുന്നു. ജനപ്രീതിയുടെ കാര്യത്തിലും ഇവര്‍ ഇരുവരുമാണ് ലോക റാങ്കിങ്ങില്‍ മുന്‍പന്മാര്‍!

പോപ്പിന്റെ സിംഹാസനത്തില്‍ കുട്ടികള്‍ കയറി ഇരിക്കുന്നതും, പോപ്പ് ഭിക്ഷ കൊടുക്കുന്നതും, പോപ്പ് ബസ്സില്‍ യാത്രചെയ്യുന്നതും, പോപ്പിന്റെ വാഹനത്തില്‍ കുട്ടികളെ കയറ്റുന്നതും, പോപ്പ് വിരൂപരെ ചുംബിക്കുന്നതും, പോപ്പിന്റെ കുമ്പസാരവുമൊക്കെ പകര്‍ത്താന്‍ മാധ്യമങ്ങളെ ഒരുക്കിനിര്‍ത്തിയിരിക്കുന്നത് 'ഫ്രീമേസണ്‍' സംഘടനയാണ്. ഇത്തരം വാര്‍ത്തകളില്‍ ലയിച്ചിരിക്കുന്ന വിശ്വാസികളുടെമേല്‍ രഹസ്യമായി പൈശാചിക നിയമങ്ങള്‍ കെട്ടിവയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ 'ഗിമ്മിക്കുകള്‍'! ദുരന്തകരമായ ആശയങ്ങള്‍ സഭയില്‍ അവതരിപ്പിക്കുമ്പോള്‍, അത് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ വകയാണെന്നു പ്രചരിപ്പിക്കുന്ന രീതിയും ഇന്നു കാണുന്നുണ്ട്. അപ്പസ്തോലിക നിയമങ്ങളില്‍ മായംചേര്‍ക്കാന്‍ തയ്യാറാകാത്ത വിശുദ്ധനാണ് ഈ മാര്‍പ്പാപ്പയെന്ന് ദൈവമക്കള്‍ക്ക് അറിയാം. വിശുദ്ധനും ജ്ഞാനിയുമായ ബെനഡിക്റ്റ് പതിനാറാമനാണ് ഈ ആശയത്തിന്റെ അവതാരകന്‍ എന്ന് പ്രചരിപ്പിച്ചാല്‍, വിശ്വാസികള്‍ക്ക് അതു സ്വീകാര്യമാകുമെന്ന സാമാന്യയുക്തിയാണ് ഇവര്‍ പ്രയോഗിക്കുന്നത്. എന്നാല്‍, ബെനഡിക്റ്റ് പതിനാറാമന്‍ അവതരിപ്പിച്ച ഒരു ആശയങ്ങളും കത്തോലിക്കാസഭ സ്വീകരിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ പിതാവു രചിച്ച പുസ്തകങ്ങളില്‍ മായംചേര്‍ത്താണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. യുവജനമതബോധന ഗ്രന്ഥത്തില്‍ കൗശലപൂര്‍വ്വം ഇദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ചതും കുതന്ത്രത്തിന്റെ ഭാഗംതന്നെ!

ബെനഡിക്റ്റ് പതിനാറാമന്റെ പേരില്‍ ഇന്നു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളും പുസ്തകങ്ങളും പൂര്‍ണ്ണമായി അദ്ദേഹത്തിന്റേതല്ലെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക പ്രഖ്യാപനം നടത്തിയ രണ്ടു വ്യക്തികളെ ഒരേസമയം വിശുദ്ധരാക്കിയ പോപ്പ് ഫ്രാന്‍സീസും ഈ ആശയത്തിന്റെ വക്താവാണ്‌! ഇയാളുടെ വിശ്വരൂപം വെളിപ്പെടാന്‍ ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല! നിത്യജീവനില്‍ പ്രത്യാശയില്ലാത്തവര്‍ക്കും ബൈബിള്‍ വായിച്ചിട്ടില്ലാത്തവര്‍ക്കും ഈ മനുഷ്യന്റെ മ്ലേച്ഛതകള്‍ മഹത്വമായി തോന്നിയേക്കാം. എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ക്ക് ഇയാളിലെ വ്യാജപ്രവാചകനെ തിരിച്ചറിയാന്‍ കഴിയും. ഇത് വചനം വെളിപ്പെടുത്തിയിരിക്കുന്ന സത്യമാണ്! ആയതിനാല്‍, ബൈബിളിനു വിരുദ്ധമായ ആശയങ്ങളുമായി നമ്മെ ആരുതന്നെ സമീപിച്ചാലും അവരെ സ്വീകരിക്കരുത്!

"നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5747 views

LOG IN

Lost your password?

SIGN UP

LOST PASSWORD