അറിഞ്ഞിരിക്കാന്‍

'ത്രിത്വം' ഒരു മിഥ്യയല്ല; ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്!

Print By
about

29 - 05 - 2014

ബൈബിളിലെ പഴയനിയമത്തില്‍ ത്രിത്വത്തെക്കുറിച്ച് സൂചനകള്‍ ഒന്നുമില്ലെന്ന് വാദിക്കുന്നവരില്‍ പ്രധാനികള്‍ ഇസ്ലാംമതക്കാരാണ്! ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തില്‍ ഏറ്റവും അധികം അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ളത്, ക്രൈസ്തവരുടെ ത്രിത്വൈകദൈവ വിശ്വാസത്തെക്കുറിച്ചായിരുന്നു. മുഹമ്മദിന്റെ ഈ ആകുലത ഖുറാനില്‍ ഉടനീളം ഇയാള്‍ പരസ്യമാക്കിയിട്ടുമുണ്ട്. ത്രിത്വമെന്നു കേള്‍ക്കുന്നതുപോലും മുഹമ്മദിനെയും അവന്റെ 'സ്പോണ്‍സര്‍' അല്ലാഹുവിനെയും എത്രത്തോളം അസ്വസ്ഥരാക്കുന്നുവെന്ന് ഖുറാനിലെ ഈ വാക്യത്തില്‍നിന്നു മനസ്സിലാക്കാം: "ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍(ഇതില്‍നിന്ന്‌)വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി"(സുറ: 4: 171).

മുഹമ്മദ്‌ വിളിച്ചുപറഞ്ഞ വിവരക്കേടുകള്‍ വിശ്വസിച്ച് ജീവിക്കുന്ന ഇസ്ലാംമതക്കാര്‍ ക്രിസ്ത്യാനികളെ വെല്ലുവിളിച്ചുകൊണ്ട് പുലമ്പുന്നതും ഈ വാക്കുകള്‍തന്നെയാണ്. ബൈബിളിലെ പഴയനിയമത്തില്‍ ത്രിത്വത്തെക്കുറിച്ച് യാതൊരു സൂചനകളും ഇല്ലെന്ന് ഇവര്‍ വാദിക്കുമ്പോള്‍, ‍ബൈബിള്‍ വായിച്ചിട്ടില്ലാത്തവരും വായിച്ചിട്ടും ഒന്നുംതന്നെ മനസ്സിലാകാത്തവരുമായ പരമ്പരാഗത ക്രിസ്ത്യാനികള്‍ മൗനം പാലിക്കുകയോ അതു സമ്മതിച്ചു കൊടുക്കുകയോ ചെയ്യുന്നു. ഇത് വലിയൊരു അപകടമായി മനോവ കാണുന്നതിനാല്‍, പഴയനിയമ പുസ്തകത്തില്‍ ത്രിത്വത്തെക്കുറിച്ചു നല്‍കിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കാരണം, മുഹമ്മദിനും കൂട്ടാളികള്‍ക്കും അവരെ അയച്ച സാത്താനും ത്രിത്വമെന്നു കേള്‍ക്കുന്നത് ഭയമാണെന്നു നാം കണ്ടു. ഈ ഭയത്തെ വര്‍ദ്ധിപ്പിക്കേണ്ടത് മനോവയുടെ ധര്‍മ്മമാകുന്നു! അതുകൊണ്ട്, ഉല്‍പത്തിയില്‍നിന്നുതന്നെ ആരംഭിക്കാം.

വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ത്രിത്വത്തെ സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ നീക്കേണ്ടിയിരിക്കുന്നു. ത്രിത്വമെന്നത് മൂന്നു ദൈവങ്ങളാണെന്ന ധാരണ ചില ക്രിസ്ത്യാനികളില്‍പ്പോലുമുണ്ട്. പ്രത്യേകിച്ച് പൗരസ്ത്യ ക്രൈസ്തവരുടെയിടയില്‍ ഇങ്ങനെയുള്ള അനേകം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 'ഈശോ - മറിയം - യൗസേപ്പ്' ത്രിത്വൈക ദൈവമാണെന്നു പഠിപ്പിച്ചിരുന്ന ഒരു കാലഘട്ടം പൗരസ്ത്യ ക്രൈസ്തവര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇന്നും അതിന്റെ വേരുകള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍നിന്നു പൂര്‍ണ്ണമായും പിഴുതുമാറ്റപ്പെട്ടിട്ടില്ല. 'എമ്പറര്‍ ഇമ്മാനുവേല്‍' എന്ന പ്രസ്ഥാനക്കാര്‍ വിശ്വസിക്കുന്ന ത്രിത്വം ഇതാണ്! പൗരസ്ത്യ ക്രൈസ്തവര്‍ 'ഈശോ - മറിയം - യൗസേപ്പ്' എന്ന ത്രിത്വത്തെ അംഗീകരിച്ചിരുന്ന കാലത്താണ് മുഹമ്മദ്‌ പ്രവാചകനായി സ്വയം പ്രഖ്യാപിച്ചു രംഗത്തിറങ്ങിയത്. ക്രിസ്ത്യാനികള്‍ക്കു മൂന്നു ദൈവങ്ങളുണ്ടെന്നും അതിലൊന്ന് പെണ്‍ദൈവമാണെന്നും മുഹമ്മദ്‌ ആകുലപ്പെട്ടത് ഇക്കാരണത്താലാണ്. 'പൗരസ്ത്യഗോഷ്ടികള്‍' ആണ് ക്രിസ്തീയതയെന്നു ധരിക്കാനെ മുഹമ്മദിനു സാധിക്കുകയുള്ളു. എന്തെന്നാല്‍, മുഹമ്മദ്‌ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും പൗരസ്ത്യ ക്രിസ്ത്യാനികളെ മാത്രമായിരുന്നു. മുഹമ്മദിന്റെ ഈ ആവലാതി ഖുറാനിലുടനീളം ഇയാള്‍ എഴുതിപ്പിക്കുകയും ചെയ്തു!

ബൈബിളില്‍ നാം കാണുന്ന ത്രിത്വൈക ദൈവം മൂന്നു ദൈവങ്ങളല്ല; മറിച്ച്, ഒരു ദൈവംതന്നെയാണ്! മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണെന്നു നമുക്കറിയാം. മനുഷ്യന്റെ ഛായയും സാദൃശ്യവും എന്താണെന്ന് മനസ്സിലാക്കിയാല്‍ ത്രിത്വത്തിന്റെ സത്യം തുറന്നുകിട്ടും. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനസ്സും ആത്മാവും ശരീരവും അടങ്ങുന്ന അവസ്ഥയിലാണ്. അതായത്, മനുഷ്യന്റെ ഛായയും സാദൃശ്യവും എന്നത് മനസ്സും ശരീരവും ആത്മാവും ചേരുന്നതാണ്. മനുഷ്യന്റെ ശരീരത്തില്‍നിന്ന് ആത്മാവ് വിട്ടകലുമ്പോള്‍ അവന്‍ മൃതനാകും. പിന്നീട് മൃതദേഹമെന്നും ശവമെന്നുമൊക്കെ അവന്‍ വിളിക്കപ്പെടുന്നു. മനസ്സും ശരീരവും ആത്മാവുമുള്ള അവസ്ഥയാണ് മനുഷ്യന്റെ ഛായയും സാദൃശ്യവുമെങ്കില്‍, ത്രിത്വൈക ദൈവം എന്നത് മനസ്സും ശരീരവും ആത്മാവുമാണ്! മനുഷ്യനില്‍നിന്നു വ്യത്യസ്തമായി ദൈവത്തിന്റെ ത്രിത്വത്തിന് വേറിട്ടു നില്‍ക്കാന്‍ സാധിക്കും. എന്നാല്‍, വേറിട്ടു നില്‍ക്കുമ്പോള്‍പ്പോലും ആത്മാവും ശരീരവും മനസ്സുമായി നിരന്തരം ഗാഢബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കും. യേഹ്ശുവാ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പിരിയുന്നുവെങ്കില്‍, ദൈവത്തിന്റെ ആത്മാവും ശരീരവും മനസ്സും വേറിട്ടുനിന്നാലും ജീവിക്കുന്നു. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരത്തില്‍നിന്ന് വേര്‍പിരിയുന്നത് ആത്മാവ് മാത്രമല്ല, മനസ്സും ആത്മാവിനോടൊപ്പം പിരിഞ്ഞുപോകുന്നുണ്ട്. മനസ്സ് പിരിഞ്ഞുപോകുന്നതുകൊണ്ടുതന്നെ, ശരീരത്തിന് മനസ്സിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ദൈവത്തിന്റെ ത്രിത്വത്തില്‍ മനസ്സിന്റെ സ്ഥാനത്തുള്ളത് പിതാവ് (യാഹ്‌വെ) ആണെങ്കില്‍, ശരീരം യേഹ്ശുവായാണ്.

യേഹ്ശുവാ ഒരിക്കല്‍ പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണിക്കുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു"(യോഹ: 5; 19). മനുഷ്യന്റെ കാര്യത്തിലും, മനസ്സിന്റെ ആജ്ഞയനുസരിച്ചാണ് ശരീരം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ശരീരത്തില്‍നിന്ന് മനസ്സ് അകന്നുനില്‍ക്കുമ്പോള്‍ മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയില്ല; ദൈവത്തിന് എല്ലാം സാധിക്കും! വേറിട്ടുനില്‍ക്കുമ്പോഴും ഒന്നായിരിക്കാന്‍ ത്രിത്വൈക ദൈവത്തിനു സാധിക്കുന്നു. ഇതൊന്നും മനസ്സിലാക്കാനുള്ള ജ്ഞാനം ഹാഗാറിന്റെ സന്തതികള്‍ക്കു ലഭിച്ചിട്ടില്ലാത്തതുകൊണ്ടാണ് മുഹമ്മദ്‌ ഇരുട്ടില്‍ത്തപ്പിയതും മുഹമ്മദീയര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുന്നതും! ത്രിത്വത്തിന്റെ ആത്മീയസത്യങ്ങള്‍ തുറക്കുന്ന ലേഖനം മനോവയുടെ എഴുത്തുപുരയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാല്‍, ഈ ലേഖനത്തില്‍ അത് കുറിക്കുന്നില്ല. ഇനി വിഷയത്തിലേക്കു കടക്കാം.

സൃഷ്ടികര്‍മ്മം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(ഉല്‍പത്തി: 1; 26). ഏകനായിരിക്കുന്ന ദൈവം ആരോടാണ് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യം ചര്‍ച്ചചെയ്തത്? മനുഷ്യനെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചതെന്ന കാര്യം നമുക്കറിയാം. നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാമെന്ന് അവിടുന്ന് പറയുന്നതിനെ ഗൗരവമായി കാണാതിരിക്കാന്‍ കഴിയില്ല. സ്വര്‍ഗ്ഗവാസികള്‍ക്കെല്ലാം ദൈവത്തിന്റെ ഛായയാണുള്ളത്. നമ്മുടെ ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കാം എന്ന് യാഹ്‌വെ പറഞ്ഞതിനെ രണ്ടുതരത്തില്‍ ചിന്തിക്കാന്‍ കഴിയും. തന്റെതന്നെയും മാലാഖമാരുടെയും ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കാം എന്ന അര്‍ത്ഥത്തിലും, തന്നില്‍തന്നെയുള്ള ആത്മാവിനോടുള്ള, ആത്മഗതമായും പരിഗണിക്കാന്‍ കഴിയും! മനുഷ്യന്റെയും ദൈവത്തിന്റെയും ഛായ ഒന്നുതന്നെയാണെന്നു വ്യക്തമാക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കുചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം എന്റെ ഛായയിലാണ് ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്"(ഉല്‍പത്തി: 9; 5, 6). നോഹയുമായി നടത്തുന്ന ഉടമ്പടിയിലാണ് അവിടുന്ന് ഇപ്രകാരം വ്യക്തമാക്കിയത്.

അല്ലാഹുവിന്റെ ഛായയില്‍ മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇതുതന്നെയാണ് ക്രിസ്തീയതയും ഇസ്ലാമികതയും തമ്മിലുള്ള അനേകം വ്യത്യാസങ്ങളില്‍ ഒന്ന്‍! മുഹമ്മദ്‌ അവതരിപ്പിച്ച അല്ലാഹുവിനു മനുഷ്യരോട് അടിമകളോട് യജമാനനുള്ള ബന്ധം മാത്രമേയുള്ളു! മനുഷ്യരെ മക്കളായി പരിഗണിക്കാന്‍ അല്ലാഹുവിനു താത്പര്യമില്ലെന്നാണ് മുഹമ്മദ്‌ പറയുന്നത്! അഥവാ, അല്ലാഹു അതിനു തയ്യാറായാലും യഥാര്‍ത്ഥ ദൈവമക്കള്‍ അതു സമ്മതിച്ചുകൊടുക്കുകയുമില്ല! ആദിയില്‍ ഉണ്ടായിരുന്നവനും ദൈവത്തില്‍നിന്നു ജനിച്ചവനും എന്നാല്‍, സൃഷ്ടിക്കപ്പെടാത്തവനുമായ യേഹ്ശുവാ എന്നൊക്കെ കേട്ടാല്‍ ഗ്രഹിക്കാനുള്ള ത്രാണി ഇസ്ലാമിനില്ലാതെപോയത് നമ്മുടെ ആരുടേയും കുറ്റംകൊണ്ടല്ല! ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല എന്നതുകൊണ്ട് മുഹമ്മദിനെക്കാള്‍ അധികമായി അവന്റെ ശിഷ്യര്‍ക്ക് ലഭിച്ചിട്ടില്ല! മുഹമ്മദിനോ അവന്റെ അനുയായികള്‍ക്കോ പരിശുദ്ധാത്മാവിനെ ലഭിക്കുക അസാധ്യമായതിനാല്‍ ആത്മീയജ്ഞാനം ഇവര്‍ക്ക് അപ്രാപ്യവുമാണ്!

ത്രിത്വത്തെ സംബന്ധിച്ചുള്ള ബൈബിളിലെ ആദ്യത്തെ സൂചനയാണ് നാം പരിശോധിച്ചത്. ഉല്‍പത്തിപുസ്തകത്തില്‍ ത്രിത്വൈക ദൈവത്തെ സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇനിയുമുണ്ട്. എന്നാല്‍, അതിനുമുന്‍പ് മറ്റൊരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ത്രിത്വൈകദൈവമെന്ന ക്രൈസ്തവ വിശ്വാസസത്യത്തിനുനേരെ മുറുമുറുക്കുന്നത് ഇസ്ലാംമതക്കാരാണെന്നു നമുക്കറിയാം. വ്യക്തമായ തെളിവുകള്‍ നിരത്തിയാലും അവര്‍ ഈ തെളിവുകളെ അംഗീകരിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തെളിവുകള്‍ മുന്നില്‍ വയ്ക്കുമ്പോള്‍ സ്ഥിരമായി അവര്‍ പാടുന്ന പല്ലവി 'ബൈബിള്‍ നിങ്ങള്‍ തിരുത്തിയതാണ്' എന്നായിരിക്കും! ഇതുമായി ബന്ധപ്പെട്ട ഒന്നിലധികം ലേഖനങ്ങള്‍ മനോവയിലുണ്ടെങ്കിലും ഒരു കാര്യംകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സാമാന്യബുദ്ധിയുള്ള ഒരുവനും ചിന്തിക്കാന്‍ കഴിയില്ലാത്ത വിവരക്കേടാണ് ഇസ്ലാമിനെക്കൊണ്ട് മുഹമ്മദ്‌ പറയിച്ചിരിക്കുന്നത്! ബൈബിള്‍ തയ്യാറാക്കുന്നകാലത്ത് ക്രൈസ്തവരും യഹൂദരും തമ്മില്‍ ശത്രുതയിലായിരുന്നുവെന്ന് ചരിത്രം പഠിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ഭിന്നതയില്‍ കഴിഞ്ഞിരുന്ന രണ്ടു വിഭാഗങ്ങള്‍ ഒരുമിച്ചുചെര്‍ന്ന്‍ ബൈബിള്‍ തിരുത്തിയെന്നു പറയുമ്പോള്‍, അത് വിശ്വസിക്കാന്‍ ഇസ്ലാമിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

യഹൂദരും ക്രൈസ്തവരും ചേര്‍ന്ന് എന്തിനായിരിക്കും ബൈബിള്‍ തിരുത്തിയത്? യേഹ്ശുവായെ ദൈവമാക്കാന്‍ യഹൂദരും ക്രിസ്ത്യാനികളും ഒന്നിച്ചുവെന്നാണോ നാം മനസ്സിലാക്കേണ്ടത്? രണ്ടായിരം വര്‍ഷമായിട്ടും യഹൂദ മതത്തിന്റെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നു ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും അറിയാം! പിന്നെന്തിനായിരിക്കും ഇവര്‍ ഒന്നിച്ചുകൊണ്ട് ബൈബിള്‍ തിരുത്തിയത്? ഇസ്ലാംമതത്തെയും മുഹമ്മദിനെയും നേരിടാനാണ് ബൈബിള്‍ തിരുത്താന്‍ യഹൂദരും ക്രൈസ്തവരും ഒരുമിച്ചതെങ്കില്‍, ഇത് തയ്യാറാക്കുന്നകാലത്ത് മുഹമ്മദും ഇസ്ലാംമതവും ഈന്തപ്പനയുടെ വേരിനുള്ളില്‍നുന്നു പുറത്തു വന്നിരുന്നില്ല! ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട യഹൂദരുടെ ഗ്രന്ഥത്തിലെ ചരിത്രവും നിയമവും പ്രവചനങ്ങളും അവരുടെ കുട്ടികള്‍ക്കുപോലും മനഃപാഠമായിരിക്കെ, ക്രിസ്ത്യാനികള്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഖുറാന്‍പോലെ ബൈബിളും പരിഹസിക്കപ്പെടും എന്നത് തിരിച്ചറിയാനുള്ള ബോധം ഇന്നത്തെയും അന്നത്തെയും ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു! ചരിത്രത്തെക്കുറിച്ച് മുഹമ്മദു നല്‍കിയ നുണകളെ ചുമലിലേറ്റി 'ഹജ്ജ്' അനുഷ്ഠിക്കുന്ന വിഡ്ഢികളെ നോക്കി വിവരമുള്ളവര്‍ ചിരിക്കുന്നത് ഇസ്ലാം അറിയുന്നില്ല!

യേഹ്ശുവാ മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നകാലത്ത് യഹൂദരുടെ ഗ്രന്ഥത്തിലുണ്ടായിരുന്ന എല്ലാ ഭാഗങ്ങളും അതേപടി എടുത്തുകൊണ്ടാണ് ക്രൈസ്തവര്‍ പഴയനിയമം തയ്യാറാക്കിയത്. പിന്നീട് ക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ടില്‍ യഹൂദരുടെ 'യാമ്നിയ' സമ്മേളനത്തില്‍വച്ച് അവരുടെ ഗ്രന്ഥത്തിലെ ഏഴു പുസ്തകങ്ങള്‍ അപ്രാമാണികമെന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞു. എന്നാല്‍, ബൈബിള്‍ തയ്യാറാക്കിയപ്പോള്‍, യഹൂദര്‍ തള്ളിക്കളഞ്ഞ പുസ്തകങ്ങളെയും കാനോനുകളായി സ്വീകരിക്കാന്‍ ക്രൈസ്തവര്‍ തീരുമാനിച്ചു. അതിനു കാരണവുമുണ്ടായിരുന്നു. യഹൂദര്‍ തള്ളിയതെല്ലാം ക്രൈസ്തവര്‍ തള്ളുകയാണെങ്കില്‍ ആദ്യം തള്ളേണ്ടത് യേഹ്ശുവായെത്തന്നെ ആയിരിക്കണമല്ലോ! ഇന്നും യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ ബൈബിളില്‍ ഈ പുസ്തകങ്ങളെല്ലാം യാതൊരു മാറ്റവുംകൂടാതെ വായിക്കാന്‍ കഴിയും.

ഇത്രയും ചിന്തിച്ചുകൊണ്ട് വിഷയത്തിലേക്ക് നമുക്ക് വീണ്ടും ചേരാം. ത്രിത്വത്തെക്കുറിച്ച് ഉല്‍പത്തി പുസ്തകത്തില്‍ ലഭ്യമായിട്ടുള്ള അടുത്ത വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം യാഹ്‌വെ അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരെ നില്‍ക്കുന്നതു കണ്ടു"(ഉല്‍പ: 18; 1, 2). യാഹ്‌വെ അബ്രാഹത്തിനു പ്രത്യക്ഷപ്പെട്ടുവെന്നു പറയുന്ന ഈ വചനത്തില്‍ മൂന്നാളുകളെയാണ് അബ്രാഹം കാണുന്നത്! പലരും വചനം വായിച്ചുതള്ളുക മാത്രമാണു ചെയ്യുന്നതെന്നും അവ ഗ്രഹിക്കുന്നില്ലെന്നുമാണ് മനോവ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ത്രിത്വത്തെ സംബന്ധിച്ചുള്ള ഇസ്ലാമിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിക്കൊണ്ട് ഓരോ ദിവസവും അനേകം കത്തുകള്‍ മനോവയ്ക്കു ലഭിക്കുന്നത്?  ആരെയും വിമര്‍ശിക്കുകയല്ല; നേരേമറിച്ച്, ഏതു സംശയങ്ങളും ചര്‍ച്ചചെയ്യാന്‍ മനോവ ഒരുക്കമാണ് എന്നകാര്യം ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഇവിടെ ഉദ്ധരിച്ച വചനത്തില്‍ ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. യാഹ്‌വെയുടെ പ്രതിനിധികളായി ദൂതന്മാരായിരിക്കാം അബ്രാഹത്തിനുമുന്നില്‍ പ്രത്യക്ഷരായത് എന്നതാണ് ഈ സംശയം! ഈ സംശയത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നു മനോവ പറയുന്നില്ല. പ്രതിനിധികളായി മൂന്നുപേര്‍ വന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വചനം ആരംഭിക്കുന്നതുതന്നെ ദൈവം പ്രത്യക്ഷനായി എന്ന മുഖവുരയോടെയാണെന്ന കാര്യം ശ്രദ്ധിക്കണം. വചനഭാഗം തുടരുന്നത് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടാണ്. അതായത്, ത്രിത്വത്തെ പ്രതിനിധീകരിക്കാനാണ് ഇവിടെ മൂന്നുപേര്‍ അയയ്ക്കപ്പെട്ടത്. മറ്റു പല വേളകളിലും ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഒരു ദൂതന്‍ മാത്രാണ് പ്രത്യക്ഷനാകുന്നത്. മാത്രവുമല്ല, ഇത്തരം പ്രത്യക്ഷീകരണങ്ങളെക്കുറിച്ചു വെളിപ്പെടുത്തുമ്പോള്‍ ദൈവം പ്രത്യക്ഷനായി എന്നു പറയാറില്ല!

ദൈവദൂതന്മാര്‍ ഒരിക്കലും തങ്ങളെ ആരാധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ലെന്നു നമുക്കറിയാം. എന്നാല്‍ ഈ വചനം ശ്രദ്ധിക്കുക: "അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെ താണ്, അവരെ വണങ്ങി"(ഉല്‍പ: 18; 2). ബൈബിളിലെ പഴയനിയമത്തിലും പുതിയ നിയമത്തിലും പരിശോധിച്ചാല്‍ വ്യക്തമാകുന്ന വലിയൊരു വസ്തുതയുണ്ട്. ദൈവദൂതന്മാരെ വണങ്ങുകയോ പ്രണമിക്കുകയോ ചെയ്‌താല്‍ അപ്പോള്‍ത്തന്നെ അത് അവര്‍ തടയും എന്നതാണ് ആ വസ്തുത. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: "അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹദാസനാണ് - യേഹ്ശുവായ്ക്കു സാക്ഷ്യം നല്‍കുന്ന നിന്റെ സഹോദരരില്‍ ഒരുവന്‍. നീ ദൈവത്തെ ആരാധിക്കുക"(വെളി: 19; 10). ദൈവത്തിന്റെ ദൂതന്മാരായിരുന്നാല്‍പ്പോലും അവര്‍ക്കുമുന്നില്‍ പ്രണമിക്കുവാനോ ആരാധിക്കുവാനോ ദൈവജനത്തെ അനുവദിച്ചിട്ടില്ല. പാദപൂജ ചെയ്യാന്‍ കാലുനീട്ടികൊടുക്കുന്ന നേതാക്കന്മാര്‍ ഇന്നു ക്രിസ്തീയസഭയില്‍ കടന്നുകൂടിയിരിക്കുന്നത് ക്രിസ്തുവിന്റെ ശിഷ്യത്വത്തിനു യോജിച്ചതല്ലെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ഭവശാല്‍ ആ വചനംകൂടി നമുക്കു നോക്കാം: "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെതന്നെ"(മത്താ: 20; 27, 28). ഈ വിഷയം ഇവിടെ നിര്‍ത്തിക്കൊണ്ട് ത്രിത്വത്തെ സംബന്ധിക്കുന്ന പഠനം നമുക്ക് തുടരേണ്ടിയിരിക്കുന്നു.

ദൈവദൂതന്മാര്‍ മാത്രമല്ല, പ്രവാചകന്മാരും യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരുമെല്ലാം നമുക്കു തന്നത് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന സന്ദേശമാണ്. അപ്പസ്തോലന്മാരുടെ ജീവിതത്തിലെ ഒരു സംഭവംകൂടി വിഷയത്തിന്റെ സ്ഥിരീകരണത്തിനായി പരിശോധിക്കാം. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ പതിനാലാം അദ്ധ്യായത്തിലാണ് ഇത് നാം കാണുന്നത്. 'ലിസ്ത്രാ' എന്ന പ്രദേശത്ത് സുവിശേഷം പ്രസംഗിക്കുവാന്‍ കടന്നുചെന്ന പൗലോസിനെയും ബാര്‍ണബാസിനെയും ആ ദേശക്കാര്‍ ദേവന്മാരായി പ്രഖ്യാപിക്കുകയും ഇവര്‍ക്കു ബലിയര്‍പ്പിക്കാന്‍ തയ്യാറാകുകയും ചെയ്തപ്പോള്‍, പൗലോസ് പറഞ്ഞ വാക്കുകളാണ് ഇവിടെ കുറിക്കുന്നത്.  അപ്പസ്തോലന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്‌? ഞങ്ങളും നിങ്ങളെപ്പോലെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്‍, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണംഎന്ന്‍ ഞങ്ങള്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു"(അപ്പ. പ്രവര്‍: 14; 15). ദൈവത്തില്‍നിന്നുള്ള ദൂതന്മാരോ പ്രവാചകന്മാരോ മറ്റേതെങ്കിലും വിശുദ്ധരോ തങ്ങളെ ആരെങ്കിലും ആരാധിക്കുകയോ പ്രണമിക്കുകയോ ചെയ്‌താല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ല എന്നതാണ് ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യം! പഴയനിയമകാലത്ത് അനേകം പ്രവാചകന്മാര്‍ വന്നിട്ടുണ്ടെങ്കിലും ഇവരാരും തങ്ങളെ പ്രണമിക്കുവാനോ ആദരിക്കുവാനോ പഠിപ്പിച്ചിട്ടില്ല! ദൈവത്തില്‍നിന്നു വന്നവരുടെ അടയാളങ്ങളില്‍ ഒന്നാണിത്! ഇതില്‍നിന്നു വ്യത്യസ്തമായ അനുഭവമാണ് അബ്രാഹത്തെ സമീപിച്ച ദൂതന്മാരില്‍നിന്നു നമുക്കു ലഭിക്കുന്നത്. അതുപോലെതന്നെ, സോദോം-ഗോമോറ ദേശങ്ങളെ നശിപ്പിക്കുന്നതിനായി ലോത്തിനെ സന്ദര്‍ശിക്കുന്ന വേളയിലും ദൂതന്മാര്‍ വന്നത് ത്രിത്വത്തെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു.

എന്നാല്‍, പ്രവാചകത്വം അവസാനിച്ചതറിയാതെ, വഴിതെറ്റിവന്ന വ്യാജപ്രവാചകന്‍ തന്റെ അനുയായികളെ പഠിപ്പിച്ചത് തനിക്ക് 'സ്വലാത്ത്' ചെയ്യുന്നവനു സ്വര്‍ഗ്ഗം കിട്ടുമെന്നായിരുന്നു! മുഹമ്മദ്‌ ദൈവത്തില്‍നിന്നു വന്നവനല്ല എന്ന്‍ മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളമാണ്! മുന്‍കാല പ്രവാചകരില്‍ ആരുടെയെങ്കിലും സ്വഭാവരീതികളില്‍ ഒന്നുപോലും ഈ വ്യാജനില്‍ കാണാന്‍ കഴിയില്ല! പ്രവാകന്മാരെയും പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവിനെയും നിഷേധിക്കുകയും ദൈവത്തെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുകയുമായിരുന്നു മുഹമ്മദിന്റെ അവതാരലക്ഷ്യം! വിഷയത്തില്‍നിന്നു മനോവ വ്യതിചലിക്കുന്നില്ല.

അബ്രാഹത്തിനു പ്രത്യക്ഷനാകുകയും വണക്കം സ്വീകരിക്കുകയും ചെയ്തപ്പോള്‍ ഏകദൈവത്തെ മൂന്നായി കണ്ടതാണ് ത്രിത്വത്തിന്റെ രഹസ്യം! ദൈവമല്ലാത്ത ആരെങ്കിലും സ്വയം മഹത്വപ്പെടാന്‍ ആഗ്രഹിക്കുന്നതായി ബൈബിളില്‍ ഉണ്ടെങ്കില്‍, അതു സാത്താന്‍ മാത്രമാണ്! യേഹ്ശുവായോടുപോലും ആരാധന ചോദിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന അല്പനായിട്ടാണ് ബൈബിളില്‍ സാത്താനെ കാണുന്നത്. ദൈവനിഷേധികളായ ചില രാജാക്കന്മാര്‍ ആരാധിക്കപ്പെടാന്‍ കൊതിക്കുന്നതും ബൈബിളില്‍ കാണാം. സാത്താനില്‍നിന്നു വന്നിട്ടുള്ള ഇക്കൂട്ടരില്‍ ഒരുവനായ ഹേറോദേസിന്റെ അന്ത്യവും ബൈബിളിലുണ്ട്. ഇവയുടെ വിവരണത്തിന് ഇവിടെ മനോവ ഉദ്യമിക്കുന്നില്ല. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ പന്ത്രണ്ടാം അദ്ധ്യായത്തില്‍ അതു വായിക്കാന്‍ സാധിക്കും!

വീണ്ടും ത്രിത്വൈകദൈവത്തെക്കുറിച്ച് പഴയനിയമത്തില്‍ കാണുന്നത് സങ്കീര്‍ത്തനങ്ങളിലാണ്. "യാഹ്‌വെ എന്റെ അദോനായിയോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക"(സങ്കീ: 110; 1). ഇവിടെ യാഹ്‌വെ സംസാരിക്കുന്ന അദോനിയെ ക്രിസ്ത്യാനികളില്‍നിന്നുപോലും സാത്താന്‍ മറച്ചുവച്ചിരിക്കുകയാണ്! ആരിലൂടെയാണ് ഇത് മറച്ചുവയ്ക്കപ്പെട്ടത്? അദോനായ് എന്നു ദാവീദ് വിശേഷിപ്പിച്ചത് ആരെയാണ്? ഇവിടെ ആദ്യം നാം മനസ്സിലാക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, 'യാഹ്‌വെ' എന്നത് സൈന്യങ്ങളുടെ ദൈവത്തിന്റെ എന്നേയ്ക്കുമുള്ള നാമവും , 'അദോനായ്' എന്നത് രക്ഷകന്‍, നാഥന്‍, ഗുരു എന്നീ അര്‍ത്ഥങ്ങളുള്ള പദവിയുമാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നാമം വെളിപ്പെടുത്തുന്നതിനുമുമ്പ് ചില അവസരങ്ങളില്‍ 'അദോനായ്' എന്ന പദത്താല്‍ അവിടുന്ന്‍ വിളിക്കപ്പെട്ടിട്ടുണ്ട്. 'യാഹ്‌വെ' എന്ന നാമത്തെ മറച്ചുവയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ വിസ്മൃതിയിലാണ്ടുപോവുകയും അവമതിക്കപ്പെടുകയും ചെയ്ത അനേകം സത്യങ്ങളുടെ പട്ടികയില്‍ അദോനായിയുമുണ്ട്! സത്യത്തിനു വിലങ്ങുതടിയായി സ്ഥാപിക്കപ്പെട്ട 'ലോര്‍ഡ്‌ അഥവാ കര്‍ത്താവാണ്' എല്ലാ ദുരന്തങ്ങളുടെ മൂലകാരണം! യാഹ്‌വെ, യേഹ്ശുവാ എന്നീ നാമങ്ങള്‍ക്കു പകരമായും, നാഥന്‍, രക്ഷകന്‍, ഗുരു, പ്രഭു എന്നീ പദവികള്‍ അഥവാ വിശേഷണങ്ങള്‍ക്കു പകരമായി 'കര്‍ത്താവ്' എന്ന പദം സ്വീകരിച്ചപ്പോള്‍, വിശ്വാസികള്‍ക്കിടയിലും ജനതകള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടു. സാത്താന്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്!

ചില സന്ദര്‍ഭങ്ങളില്‍ ദൈവം എന്ന പദത്തിനു പകരമായും അദോനായ് എന്ന് വിശേഷണപദം ഉപയോഗിച്ചിട്ടുള്ളതായി കാണാന്‍ കഴിയും. ഉദാഹരണത്തിന്: 'കര്‍ത്താവായ ദൈവം' എന്ന് മലയാളത്തിലേക്കു പരിഭാഷ ചെയ്തിരിക്കുന്നിടത്തെല്ലാം യാഹ്‌വെ, അദോനായ് എന്നിങ്ങനെയാണ് ഹെബ്രായ ബൈബിളില്‍ വായിക്കുന്നത്. അതായത്, കര്‍ത്താവ് അഥവാ ലോര്‍ഡ്‌ എന്ന പദത്തിലൂടെ സൃഷ്ടിക്കപ്പെട്ട ആശയക്കുഴപ്പം വളരെ വലുതാണ്‌! ദാവീദ് അദോനായ് എന്ന് വിശേഷിപ്പിച്ചത് യേഹ്ശുവായെ ആയിരുന്നു. ത്രിത്വത്തെക്കുറിച്ചുള്ള പഠനത്തിലൂടെ നാം മുന്നോട്ടുപോകുമ്പോള്‍ ഒരുകാര്യംകൂടി മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ത്രിത്വത്തെ സംബന്ധിച്ചുള്ള അറിവില്‍ പൂര്‍ണ്ണത പ്രാപിച്ച സകള്‍ ഒന്നുതന്നെ നിലവിലില്ല. എന്നാല്‍, സത്യം ഗ്രഹിച്ചിട്ടുള്ള വ്യക്തികള്‍ പല സഭകളിലും ഉണ്ട്. ത്രിത്വത്തിന്റെ ചിത്രം വരച്ച് മനുഷ്യരെ വഞ്ചിക്കുന്ന സഭകള്‍പ്പോലും ഉള്ളതായി നമുക്കറിയാം. ഇത്തരത്തിലുള്ള 'സാഹസികര്‍' അനേകരെ വഞ്ചിക്കുന്നു! ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവ് എല്ലായ്പ്പോഴും പ്രാവാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ ഇവര്‍ പടുവൃദ്ധനായി ധരിച്ചുവച്ചിരിക്കുന്നു! യേഹ്ശുവായെ ഒരു യുവാവായി ഇക്കൂട്ടര്‍ പരിഗണിക്കുന്നുണ്ട്. അദൃശ്യനായ ദൈവത്തിന്റെ രൂപമാണ് യേഹ്ശുവാ എന്ന വചനസത്യത്തെ ഗ്രഹിക്കാന്‍ കഴിയാത്തവിധം യുക്തിചിന്തകള്‍ക്ക് ഇവര്‍ അടിപ്പെട്ടുപോയി! ദൈവത്തിന്റെ ഇച്ഛ അഥവാ മനസ്സാണ് പിതാവായ ദൈവത്തെ പ്രതിനിധീകരിക്കുന്നത്. പരിശുദ്ധാവ് അവിടുത്തെ ആത്മാവാണ്. ആത്മാവിനും മനസ്സിനും രൂപമില്ല. യേഹ്ശുവാ വരുന്നതിനുമുമ്പ് അവിടുത്തെ ആരും ദര്‍ശിച്ചിട്ടില്ല. കാലസമ്പൂര്‍ണ്ണതയില്‍ വെളിപ്പെടുത്തേണ്ടതിനായി അവിടുന്ന് തത്ക്കാലത്തേക്ക് മറഞ്ഞിരുന്നു. ഇക്കാരണത്താല്‍, 'ഹോറെബ്' മലയില്‍ വച്ച് അവിടുത്തെ ശബ്ദം മാത്രം ഇസ്രായേല്‍ജനം കേട്ടു. ദര്‍ശനം അനുവദിക്കാത്ത ദൈവത്തിന്റെ രൂപങ്ങളോ സാദൃശ്യങ്ങളോ മനുഷ്യന്റെ ഭാവനാനൈപുണ്ണ്യത്താല്‍ നിര്‍മ്മിക്കരുതെന്ന് മോശയിലൂടെ ദൈവം വിലക്കി! ആ ദൈവത്തെയാണ് മൃതപ്രായനായ വൃദ്ധന്റെ രൂപത്തില്‍ ചില കുബുദ്ധികള്‍ ചിത്രീകരിക്കുന്നത്!

പഠനം തുടരാം. സഖറിയാ പ്രവാചകന്റെ പുസ്തകത്തില്‍ ഒരു വെളിപ്പെടുത്തലുണ്ട്. യേഹ്ശുവായുടെ വീണ്ടുംവരവിനെ വെളിപ്പെടുത്തിയിരിക്കുന്ന വചനഭാഗത്ത് പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ഇങ്ങനെയാണ്: "അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(സഖറിയാ: 14; 9). എന്താണ് ഈ വചനത്തിന്റെ അര്‍ത്ഥം? അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന ഈ വചനത്തിലൂടെ ഇപ്പോള്‍ ദൈവത്തിലുള്ള ബഹുത്വമാണോ വ്യക്തമാക്കിയിരിക്കുന്നത്? ബഹുത്വമാണെന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. കാരണം, ആത്മാവും മനസ്സും ശരീരവും വെവ്വേറെയായി നിലകൊള്ളാന്‍ ദൈവത്തിനു സാധിക്കുമെന്ന് നാം കണ്ടു. ഈ പ്രതിഭാസം യേഹ്ശുവായുടെ വീണ്ടുംവരവ് വരെ മാത്രമായിരിക്കും. ഒരിക്കല്‍ യേഹ്ശുവാ മനുഷ്യനായി വന്നെങ്കില്‍, ഇനിയുള്ള വരവ് ദൈവവുംകൂടി ആയിട്ടാണ്. ദൈവം നമ്മോടുകൂടെ എന്ന അര്‍ത്ഥമുള്ള 'എമ്മാനുവേല്‍' എന്ന് അവിടുന്ന് വിളിക്കപ്പെടുന്നത് അപ്പോഴായിരിക്കും. വചനം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യാഹ്‌വെ ഒരുവന്‍ മാത്രമായി മാറുന്ന ദിവസമെന്ന് അറിയണമെങ്കില്‍, തൊട്ടുമുമ്പുള്ള വചനംകൂടി പരിശോധിക്കണം. ആ ദിവസങ്ങളില്‍ സംഭവിക്കുമെന്ന് പ്രവാചകനിലൂടെ അറിയിച്ച കാര്യങ്ങളൊന്നും ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതിനാല്‍, ഇനിയും വന്നുചേരാത്തതും ഇനി വന്നുചേരേണ്ടതുമായ ദിവസത്തെക്കുറിച്ചാണ് പ്രവചനം എന്നകാര്യത്തില്‍ സംശയിക്കേണ്ടാ. ആ ദിവസത്തെക്കുറിച്ചു യാഹ്‌വെ നല്‍കുന്ന ചില വെളിപ്പെടുത്തലുകള്‍ ഇതേ അദ്ധ്യായത്തില്‍തന്നെ കാണുന്നത് വായിക്കാം: "ഞാന്‍ സകല ജനതകളെയും ഒരുമിച്ചുകൂട്ടി ജറുസലെമിനെതിരെ യുദ്ധം ചെയ്യാന്‍ വരുത്തും"(സഖ: 14; 2). ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല! അടുത്തഭാഗം ഇങ്ങനെയാണ്: "യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന്‍ അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്വരയുണ്ടാകും"(സഖ: 14; 3, 4). ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ ഈ വചനങ്ങള്‍ ഇന്നുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ അര്‍ത്ഥം പൂര്‍ത്തീകരിക്കപ്പെടും എന്നുതന്നെയാണ്!

നമ്മുടെ വിഷയം ത്രിത്വത്തെ സംബന്ധിച്ചുള്ളതായതിനാല്‍, മറ്റുള്ളവയിലേക്ക് കടക്കാതെ വിഷയത്തെ സമീപിക്കാം. യേഹ്ശുവായുടെ രണ്ടാം വരവിനോട് അനുബന്ധിച്ച് സംഭവിക്കേണ്ട പ്രവചനത്തില്‍, അന്ന്‍ യാഹ്‌വെ ഒരുവനും അവിടുത്തേക്ക് ഒരു നാമവും എന്ന്‍ പറഞ്ഞിരിക്കുന്നതില്‍ വലിയ രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്! ഇന്ന്‍ യാഹ്‌വെ ഒരുവന്‍ മാത്രമല്ല എന്നതുകൊണ്ടാണല്ലോ, ‍അന്ന്‍ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നു പറയേണ്ടി വന്നത്!? അതായത്, മനസ്സും ആത്മാവും ശരീരവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെങ്കിലും മൂന്നു വ്യക്തികളല്ല. അതുകൊണ്ടാണ് സത്യദൈവം യാഹ്‌വെ ഇന്ന് 'ത്രിയേക' ദൈവം എന്ന് വിശേഷിക്കപ്പെടുന്നത്! അതുപോലെതന്നെ, അവിടുത്തേക്ക് ഒരു നാമം മാത്രമേ അന്ന്‍ ഉണ്ടായിരിക്കുകയുള്ളു എന്ന വചനവും ശ്രദ്ധിക്കേണ്ടതുണ്ട്. ബൈബിള്‍ എഴുതിയവരും ക്രോഡീകരിച്ചവരും അതു പരിഭാഷപ്പെടുത്തിയവരും ഭാഷാജ്ഞാനമില്ലാത്തവര്‍ ആയിരുന്നുവെന്ന് ആരും കരുതേണ്ടാ. മുഹമ്മദിനെപ്പോലെ അക്ഷരജ്ഞാനം ഇല്ലാത്തതിനാല്‍, ഭാഷ പഠിപ്പിക്കാനുള്ള അദ്ധ്യാപകരെ യുദ്ധത്തിലൂടെ കീഴ്പ്പെടുത്തേണ്ട ഗതികേട് യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഉണ്ടായിരുന്നതായി ആരും ചിന്തിക്കുകയും വേണ്ടാ! ഇത് പറയുവാനുള്ള സാഹചര്യം എന്താണെന്ന് സൂചിപ്പിക്കാം.

മുഹമ്മദ്‌ ഇസ്ലാംമതം സ്ഥാപിച്ചപ്പോള്‍ എഴുത്തും വായനയും അറിയാവുന്ന ഒരുവന്‍പോലും ഈ മതത്തില്‍ ചേര്‍ന്നിരുന്നില്ല. എന്നാല്‍, ബദര്‍ യുദ്ധത്തിലൂടെ മുഹമ്മദ്‌ തടവിലാക്കിയ എഴുപതു ഖുറൈഷികളില്‍‍ പത്തുപേരെ ഒരു വ്യവസ്ഥയില്‍ വധിക്കാതെ വിട്ടു. യുദ്ധത്തടവുകാരുടെ മോചനദ്രവ്യമായി തങ്ങളുടെ അനുയായികളെ എഴുത്തും വായനയും പഠിപ്പിക്കണം എന്നതായിരുന്നു വ്യവസ്ഥ! ഇപ്രകാരം അദ്ധ്യാപകരായ തടവുകാരാണ് മുസ്ലിങ്ങളെ അക്ഷരം പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ അവര്‍ പഠിപ്പിച്ചത് സത്യസന്ധമായിരുന്നുവെന്നും കരുതാന്‍ കഴിയില്ല! മുഹമ്മദ്‌ പറഞ്ഞുകൊടുത്ത വിഡ്ഢിത്തരങ്ങള്‍ പകര്‍ത്തിവച്ചവരുടെ അറിവിനെപ്പോലും പരിഗണിക്കാതെ മുഹമ്മദ്‌ ലോകത്തോട്‌ ഒരു വെല്ലുവിളിയും നടത്തി. ഖുറാന്‍പോലെ ഒന്ന്‍ മനുഷ്യരും പിശാചുക്കളും ഒന്നിച്ചുചേര്‍ന്നാല്‍പ്പോലും എഴുതാന്‍ കഴിയില്ലെന്നായിരുന്നു ആ വെല്ലുവിളി! ഇത്തരത്തിലൊരു അവിവേകത്തിന് സാമാന്യബുദ്ധിയും സംസ്കാരവുമുള്ള ആരും തയ്യാറാകില്ലെന്നു മുഹമ്മദിനും അല്ലാഹുവിനും  നല്ല നിശ്ചയമുണ്ടായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല!

ത്രിത്വത്തിന്റെ രഹസ്യം!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം എന്ന്‍ സത്യദൈവത്തെ തൊട്ടറിഞ്ഞ ക്രൈസ്തവര്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ വിജാതിയര്‍ അസ്വസ്ഥരാകുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; കാരണം,‍ ത്രിത്വം എന്നത് വലിയൊരു രഹസ്യമാണ്! പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ ഈ നിഗൂഢത ആര്‍ക്കും വെളിപ്പെട്ടു കിട്ടുകയുമില്ല. ത്രിത്വമെന്നു കേള്‍ക്കുമ്പോള്‍ ഏറ്റവും അധികമായി അസ്വസ്ഥത അനുഭവിക്കുന്നത് ഇസ്ലാമാണെന്നു നാം കണ്ടു. മുഹമ്മദിലുണ്ടായിരുന്ന അജ്ഞതയും അസ്വസ്ഥതയും മാത്രമല്ല, അവനിലെ പൈശാചികതയും അതേപടി കൈമാറി കിട്ടിയ വിഭാഗമാണ്‌ ഇസ്ലാംമതം എന്നതാണ് ഈ അവസ്ഥയ്ക്കു കാരണം! പരിശുദ്ധാത്മാവിന്‍റെ യാതൊരു സ്പര്‍ശനവുമില്ലാത്ത വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്നതിനാല്‍ അവനുമാത്രമല്ല, അവനെ അനുഗമിച്ച ഒരുവനും ഈ രഹസ്യം വെളിപ്പെട്ടില്ല!

ത്രിത്വമെന്ന രഹസ്യത്തെ വിവാഹവുമായി ഉപമിക്കുന്ന ഒരു വചനം യേഹ്ശുവായിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് യേഹ്ശുവാ നമ്മോടു പറയുമ്പോള്‍ ഇതു വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‍ അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും"(മത്താ: 19; 5, 6). പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും വെവ്വേറെ ശരീരങ്ങളില്ല; ക്രിസ്തു എന്ന ഒറ്റ ശരീരമാണ് ദൈവത്തിനുള്ളത്. ഉല്‍പത്തിയുടെ പുസ്തകത്തിലേക്ക് ശ്രദ്ധതിരിച്ചാല്‍ പിതാവായ ദൈവം ഇക്കാര്യം അരുളിച്ചെയ്തിരിക്കുന്നതു വായിക്കാന്‍ കഴിയും. അവിടെ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും"(ഉല്‍പത്തി: 2; 24).  ഇത് യേഹ്ശുവാതന്നെ വ്യക്തമാകുന്നത് നോക്കുക: "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30). രണ്ടായി കാണുമ്പോഴും ഒന്നായിരിക്കുന്ന അവസ്ഥയെയാണ് ഇവിടെ വ്യക്തമാക്കുന്നത്! എന്നാല്‍, വിവാഹത്തില്‍നിന്നു വ്യത്യസ്ഥമായി ത്രിത്വത്തിനുള്ള പ്രത്യേകത, ഒരുവനെ ദര്‍ശിക്കുന്നതിലൂടെ അപരനെയും ദര്‍ശിക്കാം എന്നതാണ്. ഇത് മനസ്സിലാകണമെങ്കില്‍ യേഹ്ശുവാ പറഞ്ഞ മറ്റൊരു വചനം ശ്രദ്ധിക്കണം: "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ: 14; 9).

വിവാഹിതരായ സ്ത്രീയും പുരുഷനും തങ്ങളുടെ എല്ലാ ആശയങ്ങളിലും ഒന്നായിരിക്കണമെന്ന ഒരു സന്ദേശം ഈ വചനത്തിലൂടെ യേഹ്ശുവാ നല്‍കിയിട്ടുണ്ട്. വിവാഹമെന്നത് കൃപലഭിച്ചവര്‍ക്കു മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഒരു രഹസ്യമാണെന്ന് യേഹ്ശുവാ പറഞ്ഞിരിക്കുന്നതിനെ നാം ഗൗരവമായി കാണണം. വിവാഹവുമായി ബന്ധപ്പെട്ട് ശിഷ്യന്മാരുടെ ചോദ്യവും അതിനുള്ള യേഹ്ശുവായുടെ മറുപടിയും നോക്കുക: "ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍ത്തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല"(മത്താ: 19; 10, 11). ത്രിത്വത്തിന്റെ രഹസ്യം ഗ്രഹിക്കാന്‍ കഴിയാത്തവരും ഇത്തരക്കാരാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു! വളരെ ലളിതമായി പറഞ്ഞാല്‍, മനസ്സ് ആത്മാവുമുഖേന ശരീരത്തോടു കല്പിക്കുമ്പോള്‍, ശരീരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ദൈവീക ത്രിത്വത്തിന്റെ രഹസ്യം! ശരീരത്തിനോ ആത്മാവിനോ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാന്‍ കഴിയില്ല. ഇഷ്ടം, ഇച്ഛ ഇവയെല്ലാം മനസ്സിലാണ് രൂപപ്പെടുന്നത്. മനസ്സിന്റെ വ്യാപാരങ്ങളുടെ ഫലം അനുഭവിക്കുന്നത് ശരീരവും ആത്മാവുമാണ്. മനസ്സ് കല്പിക്കുന്ന തിന്മകള്‍ ശരീരം പ്രാവര്‍ത്തികമാക്കുമ്പോള്‍, ആത്മാവിനു നിത്യശിക്ഷയും ശരീരത്തിന് ലോകത്തിന്റെ ശിക്ഷയും അനുഭവിക്കേണ്ടിവരും! ഒരുവന്‍ രക്ഷപ്രാപിക്കുന്നത് മാനസ്സാന്തരത്തിലൂടെയാണെന്നു നമുക്കറിയാം. അതുതന്നെയാണ് മനസ്സും ശരീരവും ആത്മാവും തമ്മിലുള്ള ഗാഢബന്ധം മനസ്സിലാക്കാന്‍ സാധിക്കും.

ഹീബ്രുഭാഷയില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ വചനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിങ്ങള്‍ ക്രൈസ്തവരോട് സംവാദത്തിനു വരാറുണ്ട്. വളരെയധികം പരിമിതികളുള്ള ഭാഷയാണ്‌ മലയാളമെന്ന് നാം അംഗീകരിക്കാതെ യാതൊരു നിവര്‍ത്തിയുമില്ല. ഇന്നു മലയാളത്തില്‍ ഉപയോഗിക്കുന്ന മിക്കവാറും വാക്കുകള്‍ മറ്റു ഭാഷകളില്‍നിന്നു കടമെടുത്തവയാണ് എന്നത് ഈ പരിമിതിയുടെ തെളിവായി ചൂണ്ടിക്കാണിക്കാം. പോര്‍ട്ടുഗീസ്‌, സുറിയാനി, അറബിക്, തമിഴ്, സംസ്കൃതം, പേര്‍ഷ്യന്‍, മറാഠി, ഹിന്ദി, ഹീബ്രു  എന്നീ ഭാഷകളിലെ വാക്കുകള്‍ ലോപിച്ച്  മലയാളമായി പരിഗണിക്കപ്പെട്ടു എന്നത് നാം വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ, മലയാളഭാഷയെ ആധികാരികമായി എടുത്തുകൊണ്ട് ബൈബിളിലെ വചനങ്ങളെ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍ തെറ്റുപറ്റും എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട! കൂടാതെ, പലകാര്യങ്ങളും അവതരിപ്പിക്കാന്‍ മലയാളഭാഷയില്‍ സ്വന്തമായി വാക്കുകളില്ല എന്ന പരിമിതി, പരിഭാഷകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്!

ദൈവം ഏകനാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍ അത് ഏകത്വമാണ്. ദൈവം എന്ന വാക്ക് മലയാളത്തില്‍ ഏകവചനം ആണെന്നു നമുക്കറിയാം. ഹീബ്രുഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് എലോഹിം, എക്കാദ് എന്നിവ. എലോഹിം എന്ന ഹീബ്രുപദം ബഹുവചനമാണെന്ന് ആ ഭാഷയില്‍ അറിവുള്ളവര്‍ക്ക് മനസ്സിലാകും. അതുപോലെതന്നെ, എക്കാദ് എന്ന പദം ഏകവചനമാണെങ്കിലും അത് നാനാത്വത്തിലെ ഏകത്വത്തെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്: ഉല്‍പത്തിപുസ്തകത്തില്‍ ആദത്തെയും ഹവ്വയെയും അവര്‍ ഏകരാണെന്നു പറയാന്‍ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തെ സൂചിപ്പിക്കുന്ന ഈ പദംതന്നെയാണ്  ബൈബിളില്‍ ദൈവത്തെ വിളിക്കാനും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, 'യാക്കീദ്' എന്ന ഹീബ്രുപദം ഏകത്വത്തെ വ്യക്തമാക്കുന്ന ഏകവചനമാകുന്നു. അബ്രാഹത്തിന്റെ ഏക സന്തതിയായ ഇസഹാക്ക് എന്നു കുറിക്കാന്‍ ഈ വാക്കാണ്‌ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. നിയമാവര്‍ത്തന പുസ്തകത്തില്‍ ദൈവം ഏകനാണെന്നു പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്, എലോഹിം എക്കാദാകുന്നു എന്നാണ്. എലോഹിം എന്ന ബഹുവചനവും എക്കാദ് എന്ന നാനാത്വം സൂചിപ്പിക്കുന്ന ഏകവചനവും ഉപയോഗിച്ച് ദൈവം ഏകനാണെന്നു വെളിപ്പെടുത്തിയിരിക്കുന്നതിലൂടെ കൃപലഭിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടില്ല.

കുറച്ചുകൂടി വ്യക്തമായ വിവരണം ഇതുമായി ബന്ധപ്പെട്ട് ആവശ്യമാണെന്നു മനോവ കരുതുന്നു. അതായത്, ആദവും ഹവ്വയും ബാഹ്യമായ ദൃഷ്ടിയില്‍ രണ്ടു വ്യത്യസ്ഥ വ്യക്തികളാണ്. ശാരീരികമായും അങ്ങനെയാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. ഭാര്യാഭര്‍ത്താക്കന്മാരുടെ കാര്യത്തിലും രണ്ടായിട്ട് നാം അവരെ കാണുന്നു. എന്നാല്‍, യാഹ്‌വെ പറയുന്നു: ഇവര്‍ രണ്ടല്ല, ഏകശരീരമാണ് എന്ന്‍. ഇതു വെളിപ്പെടുത്താനായി അവിടുന്ന് ഉപയോഗിക്കുന്ന വാക്ക് 'എക്കാദ്' എന്നാകുന്നു. അല്പംകൂടി വ്യക്തമായി പറഞ്ഞാല്‍, ബാഹ്യദൃഷ്ടിയില്‍ രണ്ടായി കാണപ്പെടുന്നുവെങ്കിലും അന്തഃസത്തയില്‍ ഒന്നായിരിക്കുന്ന അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'എക്കാദ്'! എന്നാല്‍, 'യാക്കീദ്' എന്ന വാക്ക് തികച്ചും ഏകവചനമാണ്! അബ്രാഹത്തിന് ഇസഹാക്കിനെക്കൂടാതെ വേറെയും മക്കളുണ്ടായിരുന്നുവെന്ന് നമുക്കറിയാം. പക്ഷേ, ഇസഹാക്കിനെ മാത്രമാണ് യാഹ്‌വെ തിരഞ്ഞെടുത്തത്. കാരണം, യാഹ്‌വെയുടെ വാഗദാനപ്രകാരം ജനിച്ചതും, അവിടുന്ന് നല്‍കിയ യഥാര്‍ത്ഥ ഭാര്യയില്‍ ജനിച്ചതുമായ സന്തതി ഇസഹാക്ക് മാത്രമായിരുന്നു. അതായത്, ഭാര്യാഭര്‍തൃബന്ധത്തില്‍ ജനിച്ച ഏക സന്തതി ഇസഹാക്കാണ്. അതുകൊണ്ടുതന്നെ അബ്രാഹത്തിന്റെ ഏകജാതന്‍ എന്നു പ്രഖ്യാപിക്കാന്‍ 'യാക്കീദ്' എന്ന പദം ഉപയോഗിച്ചു! 

'എലോഹിം' എന്ന പദം കുറച്ചു വ്യത്യസ്ഥമായ അര്‍ത്ഥത്തെയാണ് കുറിക്കുന്നത്. പൂര്‍ണ്ണമായും ബഹുവചനമായ ഈ വാക്ക് ഉപയോഗിച്ച് അവിടുന്നു സ്വയം വെളിപ്പെടുത്താന്‍ കാരണമുണ്ട്. ഈ ഭൂമിയില്‍ മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ടതും സ്വയം പ്രഖ്യാപിച്ചവരുമായ അനേകം ദൈവങ്ങളുണ്ട് എന്നത് വസ്തുതയായിരിക്കെ, അവരില്‍ അവിടുന്നു മാത്രമാണ് സത്യദൈവമെന്നു പ്രഖ്യാപിക്കാനാണ് എലോഹിം, എക്കാദ് എന്നീ പദങ്ങളെ സംയോജിപ്പിച്ചത്. 'എലോഹിം എക്കാദാകുന്നു' എന്നു പറയുമ്പോള്‍, ഞാന്‍ മാത്രമാണ് ദൈവം, മറ്റാരും ദൈവമല്ലായെന്ന വെളിപ്പെടുത്തല്‍ ഇവിടെ നടത്തുന്നു. ഒന്നുകൂടി വ്യക്തത വരുത്തിയാല്‍, ത്രിത്വൈക (എക്കാദ്) ദൈവമായ ഞാനല്ലാതെ മറ്റു ദൈവങ്ങള്‍ വ്യാജമാണ് എന്നു വിവക്ഷ!

ബൈബിള്‍ രചനയ്ക്കായി കൂടുതല്‍ ആശ്രയിച്ചത് ഹീബ്രുഭാഷയെ ആണെന്ന് മനസ്സിലാക്കിയ സാത്താന്‍, ഈ ഭാഷയെ ഉന്മൂലനം ചെയ്യാനും അതുവഴി സത്യത്തെ വിസ്മൃതിയില്‍ ആക്കാനും കിണഞ്ഞു ശ്രമിച്ചത് ചരിത്രത്തിന്റെ നാള്‍വഴികളില്‍ കാണാന്‍ കഴിയും. മൂന്നു വ്യക്തികളിലൂടെ ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെ വക്താക്കള്‍ ഹെബ്രായഭാഷയെ തുടച്ചുമാറ്റാന്‍ ശ്രമിച്ചു. മുഹമ്മദ്‌, മാര്‍ട്ടിന്‍ലൂഥര്‍, കാറല്‍മാര്‍ക്സ് എന്നിവരിലൂടെയാണ് ഈ ശ്രമം നടത്തിയത് എന്നുപറഞ്ഞാല്‍ പലരും നെറ്റിചുളിക്കുമെങ്കിലും, ചരിത്രം കുറിച്ചിട്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ആര്‍ക്കും മായ്ച്ചുകളയാന്‍ കഴിയില്ല! യഹൂദരെയും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യുകയും ഇവരുടെ കേന്ദ്രമായ ഇസ്രായേല്‍ രാജ്യത്തെ അധീനപ്പെടുത്തുകയും ചെയ്യാന്‍ ഇസ്ലാമിന്റെ ആരംഭംമുതല്‍ അവര്‍ ശ്രമിക്കുന്നത് ഇന്നും ജീവിക്കുന്ന സത്യമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ യഹൂദരെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തത് അയാളുടെ ചരിത്രത്തില്‍ വിരചിതമാണ് എന്നതും ഗൗരവത്തോടെ കാണണം. കത്തോലിക്കാ പശ്ചാത്തലത്തില്‍ ജനിച്ചുവെങ്കിലും ലൂഥറിന്റെ ആശയങ്ങളെ മുദ്രാവാക്യമായി സ്വീകരിച്ച ഹിറ്റ്‌ലര്‍ യഹൂദരെ കൊന്നൊടുക്കുക മാത്രമല്ല,  ഹെബ്രായ ഭാഷയെ ഇല്ലാതാക്കുവാനും ശ്രമിച്ചു.

റഷ്യയില്‍ കമൂണിസ്റ്റ് ആധിപത്യം വന്നപ്പോള്‍ ഹെബ്രായ ഭാഷ സംസാരിക്കുന്നത് ആ ഭരണകൂടം വിലക്കി. ഹെബ്രായഭാഷയിലുള്ള പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതുപോലും റഷ്യയില്‍ ശിക്ഷാര്‍ഹമായിരുന്നു. തങ്ങളുടെ ഭാഷ മറന്നുപോകും വിധം തലമുറകള്‍, തങ്ങള്‍ ചിതറിപ്പാര്‍ത്ത നാടുകളിലെ ഭാഷകളുമായി ഇഴികിച്ചേര്‍ന്നു. പത്തൊമ്പതു നൂറ്റാണ്ടുകള്‍ക്കൊണ്ട് ഹെബ്രായഭാഷ ഇല്ലാതായി. സ്പെയിനില്‍ ജീവിച്ചവര്‍ സ്പാനിഷും ഹീബ്രുവുചേര്‍ന്നുണ്ടായ 'ലാഡിനോ' സംസാരിച്ചു. ജര്‍മ്മനിയില്‍ ജീവിച്ച യഹൂദര്‍മൂലം ‍ജര്‍മ്മന്‍ഭാഷയും ഹെബ്രായഭാഷയും ചേര്‍ന്ന് 'ഇഡ്ഡിഷ്' ഭാഷയുണ്ടാകാന്‍ കാരണമായി. അനേക പുസ്ത്കങ്ങള്‍ 'ലാഡിനോ' 'ഇഡ്ഡിഷ്' എന്നീ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. അങ്ങനെ യഹൂദരുടെ ഭാഷ പൂര്‍ണ്ണമായും മലിനപ്പെട്ടുപോയി! ലോകത്തെ പ്രമുഖരും 'ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ'യും പറഞ്ഞത്, ഹെബ്രായ ഭാഷ ഇനി ലോകത്തില്‍ തിരിച്ചുവരില്ല എന്നായിരുന്നു. എന്നാല്‍, യാഹ്‌വെ തിരഞ്ഞെടുത്ത തന്‍റെ ജനത്തിന്റെ അധരങ്ങളില്‍ തങ്ങളുടെ മാതൃഭാഷ വീണ്ടും ശുദ്ധമായിത്തന്നെ നിക്ഷേപിച്ചു. ഇന്ന്‍ ഇസ്രായേലില്‍ ഹെബ്രായ ഭാഷയല്ലാതെ മറ്റൊരു ഭാഷയുമില്ല!

സ്വന്തം മാതൃഭാഷയില്‍പ്പോലും എഴുതാനും വായിക്കാനും അറിവില്ലാതിരുന്നവര്‍ ബൈബിളിലെ തിരുവെഴുത്തുകള്‍ വ്യാഖ്യാനിച്ചതില്‍ വന്നുഭവിച്ച ദുരന്തം ത്രിത്വത്തെയും ദൈവത്തെയും മനസ്സിലാക്കുന്നതിലും സംഭവിച്ചു.

ത്രിത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍!

ത്രിത്വത്തെക്കുറിച്ച് അപ്പസ്തോലന്മാരിലൂടെ  പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നതെല്ലാം പഴയനിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നവയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമായിരുന്നു. പഴയനിയമത്തെ ആധാരമാക്കി ഇവ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. ത്രിത്വൈകദൈവം എന്ന യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്ന ചില ബൈബിള്‍ ഭാഗങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ഇവകൂടാതെ അനേകം തവണ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന വചനങ്ങള്‍, ‍കൃപലഭിച്ച വ്യക്തികള്‍ തിരിച്ചറിയുകയും ലോകത്തിനു വിവരിച്ചു നല്‍കുകയും ചെയ്തിരിക്കുന്നത് ഇനി പരിശോധിക്കാം. യേഹ്ശുവായുടെ ഒരു വെളിപ്പെടുത്തല്‍ ധ്യാനിച്ചുകൊണ്ട് ഇവ പരിശോധിക്കുന്നതാകും ഉചിതം. അവിടുന്ന് അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്"(യോഹ: 8; 58). മുപ്പതോ മുപ്പത്തിയൊന്നോ വയസ്സുമാത്രം പ്രായമുള്ള യുവാവായ യേഹ്ശുവാ ഇതു പറഞ്ഞത് പൂര്‍ണ്ണമായ ബോധ്യത്തോടെയായിരുന്നു.

താന്‍ ത്രിത്വത്തിന്റെ ഭാഗമാണെന്നും ദൈവപുത്രനാണെന്നും ആദിമുതലേ ഉണ്ടായിരുന്നവനാണെന്നും യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്ന വചനങ്ങള്‍ ഇതിനോടകം പല ലേഖനങ്ങളിലൂടെ മനോവ പങ്കുവച്ചിട്ടുണ്ട്. അപ്പസ്തോലന്മാരായ പൗലോസും യോഹന്നാനും സഭയുടെ മറ്റു ശ്രേഷ്ഠരായ പിതാക്കന്മാരും വെളിപ്പെടുത്തിയിരിക്കുന്നത് യേഹ്ശുവായുടെ വാക്കുകളെ മാത്രം കണക്കിലെടുത്തുകൊണ്ട് ആയിരുന്നില്ല. മറിച്ച്, യഹൂദരും അംഗീകരിക്കുന്ന നിയമപുസ്തകങ്ങളെയും ചരിത്രത്തെയും പ്രവചനങ്ങളെയുംകൂടി ഉദ്ധരിച്ചുകൊണ്ടായിരുന്നു! അപ്രകാരം പ്രവചനത്തെ അടിസ്ഥാനമാക്കി അപ്പസ്തോലനായ പൗലോസ് വെളിപ്പെടുത്തുന്നത് നോക്കുക: "എന്നാല്‍, അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു ‍സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു"(ഹെബ്രാ: 1; 2). ഈ വെളിപ്പെടുത്തലുകളെ സ്ഥിരീകരിക്കുവാനായി അപ്പസ്തോലന്‍ ഉദ്ധരിക്കുന്ന വാക്കുകള്‍ ഇതാണ്: "ഏതു ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്? വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ"(ഹെബ്രാ: 1; 5, 6).

അപ്പസ്തോലന്‍ സ്വമേധയാ പറഞ്ഞ വാക്കുകളല്ല ഇവ; പ്രവചനങ്ങളെ ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കീര്‍ത്തനങ്ങളില്‍ ഇത് വായിക്കുന്നത് ഇങ്ങനെ: "നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി.  എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും"(സങ്കീ: 2; 7, 8). നാഥാന്‍ പ്രവാചകനിലൂടെ യാഹ്‌വെ ദാവീദിനെ അറിയിച്ച വാക്കുകള്‍ ഇവിടെ മര്‍മ്മപ്രധാനമാണ്: "നീ ആയുസ്സു പൂര്‍ത്തിയാക്കി പിതാക്കന്മാരോടു ചേരുമ്പോള്‍ നിന്റെ പിന്‍ഗാമിയായി നിന്റെ മക്കളില്‍ ഒരുവനെത്തന്നെ ഞാന്‍ ഉയര്‍ത്തുകയും അവന്റെ രാജ്യം സുസ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ആലയം പണിയും. അവന്റെ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും. ഞാന്‍ അവനു പിതാവായിരിക്കും, അവന്‍ എനിക്കു പുത്രനും; നിന്റെ മുന്‍ഗാമിയില്‍നിന്ന്‍ എന്നപോലെ ഞാന്‍ എന്റെ സ്നേഹം അവനില്‍നിന്നു പിന്‍വലിക്കുകയില്ല. ഞാന്‍ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നേക്കും ഉറപ്പിക്കും. അവന്റെ സിംഹാസനം എന്നും നിലനില്‍ക്കും"(1ദിനവൃത്താ: 17; 11-14). ദാവീദിന്റെ പുത്രനായ സോളമനെക്കുറിച്ചായിരുന്നു ഈ പ്രവചനമെങ്കില്‍, ഇവയില്‍ മിക്കതും നടപ്പായില്ലെന്നു പറയേണ്ടിവരും.

സോളമനുശേഷം രാജ്യം വിഭജിക്കപ്പെടുകയും അവന്റെ പുത്രന്മാരില്‍നിന്നു സിഹാസനം മാറ്റപ്പെടുകയും ചെയ്തത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സോളമനോട്‌ നീ എന്റെ പുത്രനാണെന്നോ, ഞാന്‍ നിന്റെ പിതാവാണെന്നോ യാഹ്‌വെ പറഞ്ഞിട്ടില്ല; മറിച്ച്, തിന്മയില്‍ വ്യാപരിച്ച സോളമന്റെ കാലത്തുതന്നെ രാജ്യം അവനില്‍നിന്ന്‍ എടുക്കാത്തത് പിതാവായ ദാവീദിനെപ്രതി ആണെന്ന് യാഹ്‌വെ പറഞ്ഞിട്ടുണ്ട്. "യാഹ്‌വെ സോളമനോട് അരുളിച്ചെയ്തു: നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്‍കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, ഞാന്‍ രാജ്യം നിന്നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും. എന്നാല്‍, നിന്റെ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യില്ല"(1രാജാ: 11; 11, 12). ദാവീദിനെ നാഥാന്‍ പ്രവാചകന്‍ അറിയിച്ച പ്രവചനം സോളമനെക്കുറിച്ച് അല്ലാത്തതുകൊണ്ടുതന്നെ, സോളമന്‍ പണികഴിപ്പിച്ച ദൈവാലയത്തെക്കുറിച്ചല്ല യാഹ്‌വെ അറിയിച്ചത്. അത് ഒരു സൂചന മാത്രമായിരുന്നു. എന്നേക്കും നിലനില്‍ക്കുന്ന ദൈവത്തിന്റെ ആലയം പണിതത് അവിടുത്തെ പുത്രനായ യേഹ്ശുവായാണ്! ജറുസലേമിലെ ദൈവാലയത്തെ നോക്കി യേഹ്ശുവാ പറഞ്ഞത് ഇവിടെ പ്രസക്തമാണ്: "നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും"(യോഹ: 2; 19). ഇവിടെ യേഹ്ശുവാ പറയുന്ന ദൈവാലയം ജറുസലേമിലെ ആലയത്തെക്കുറിച്ചല്ല; തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ്. അതുപോലെതന്നെ, പത്രോസിന്റെമേല്‍ അവിടുന്ന് പണിത സഭയാണ് ശാശ്വതമായി നിലനില്‍ക്കുന്ന ദൈവത്തിന്റെ ആലയം!

ഈ വചനത്തിലൂടെ അതു വ്യക്തമാകും: "നീ പത്രോസാണ്‌: ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). ഈ ആലയമാണ്, മനുഷ്യര്‍ക്കോ സാത്താനോ തകര്‍ക്കാന്‍ കഴിയാതെ രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷവും നിലനില്‍ക്കുന്ന ദൈവത്തിന്റെ ആലയം. സാമ്രാജ്യത്വങ്ങളും പ്രഭുത്വങ്ങളും വ്യാജപ്രവാചാകന്മാരും വ്യാജമതങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല, സഭയില്‍ ഉരുത്തിരിഞ്ഞ വിഘടനവാദ സംഘങ്ങള്‍ക്കുപോലുമോ സ്പര്‍ശിക്കാന്‍ കഴിയാതെ വചനത്താല്‍ സംരക്ഷിക്കപ്പെടുകയാണ് ഈ ആലയമിന്നും! ദൈവത്തിനു പുത്രനുണ്ടെന്ന് അവിടുന്നുതന്നെ വെളിപ്പെടുത്തിയിരിക്കുന്ന പഴയനിയമ വചനമാണ് ഇവിടെ വ്യാഖ്യാനിച്ചത്.

യേഹ്ശുവായെ ദൈവമായി ക്രിസ്ത്യാനിക്ക് മനസ്സിലാക്കാന്‍ ഇത്രയും വചനങ്ങള്‍ ധാരാളമാണ്. എന്നാല്‍, ഇത്രയും വചനങ്ങള്‍ മാത്രമല്ല ‍യേഹ്ശുവായെ ദൈവമായി അംഗീകരിക്കാന്‍ ബൈബിളിലുള്ളത്. യേഹ്ശുവായുടെ അധരങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ടതും അടയാളങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതുമായ അനേകം വചനങ്ങളാല്‍ നിറഞ്ഞതാണ്‌ വിശുദ്ധബൈബിള്‍!

ത്രിത്വൈകദൈവമെന്നു കേള്‍ക്കുമ്പോള്‍ മുഹമ്മദിനും അവന്റെ ചന്ദ്രദേവനും ഹാലിളകുന്നത് എന്തുകൊണ്ടാണെന്നു തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം. പുതിയനിയമത്തില്‍ ത്രിത്വത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതൊന്നും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. അനേകം ലേഖനങ്ങളിലൂടെ ഈ വചനങ്ങളെല്ലാം ഇതിനോടകം വായനക്കാരുടെ മുന്നില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ കുറിച്ചിരിക്കുന്ന വചനങ്ങളെല്ലാം പഴയനിയമ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകുന്നു. അതുകൊണ്ടുതന്നെ, ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചതാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. യഹൂദര്‍ ഇന്നും വിശ്വസിക്കുന്ന അവരുടെ ഗ്രന്ഥത്തില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന വചനങ്ങള്‍, ക്രൈസ്തവര്‍ തിരുത്തിയതാണെന്ന വാദത്തിനുപിന്നില്‍ സ്വന്തം പുസ്തകത്തിന്റെ ആധികാരികതയെക്കുറിച്ച് ഇസ്ലാമിനുള്ള സംശയമാകാം!

ബൈബിളിലെ പഴയനിയമത്തില്‍ ത്രിത്വത്തെ സംബന്ധിച്ചുള്ള സൂചനകള്‍ ഇല്ലെന്നു വാദിക്കുന്ന ഇസ്ലാമിനുള്ള മറുപടിയല്ല ഈ ലേഖനം. മറിച്ച്, ഇസ്ലാമിന്റെ കുപ്രചരണങ്ങളില്‍ ദൈവജനം അകപ്പെടാതിരിക്കാന്‍ മനോവ തീര്‍ക്കുന്ന പ്രതിരോധമാണ്! മനോവയോടു സംശയം ഉന്നയിച്ച സഹോദരങ്ങള്‍ക്ക് ഇത്രയുംകൊണ്ട് കാര്യങ്ങള്‍ വ്യക്തമായെന്നു കരുതുന്നു! നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ മനോവയെ അറിയിക്കുന്നതോടൊപ്പം ഇവിടെ വോട്ടു രേഖപ്പെടുത്തുവാനും മറക്കരുത്!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8310 views

LOG IN

Lost your password?

SIGN UP

LOST PASSWORD