ഫ്രീമേസണ്‍റി

ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്ത്യാനികളുടെ സൂനഹദോസ്!

Print By
about

ത്തോലിക്കാസഭയുടെ നാശം കൊതിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായതും, സത്യം അന്വേഷിക്കാന്‍ തയ്യാറാകാത്ത വിനീതവിധേയര്‍ ആമ്മേന്‍ പറഞ്ഞതുമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചികമുഖം തുറന്നുകാണിക്കാനുള്ള പരിശ്രമമാണ് ഈ ലേഖനം! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സാത്താന്‍ നടപ്പാക്കിയ ദുരന്തപദ്ധതികളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു ലേഖനം ഇതിനുമുന്‍പ് മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു വായിക്കാത്തവര്‍ക്ക്, 'രണ്ടാം വത്തിക്കാന്‍ സൂനഹദോസും 'സാത്താന്റെ' പ്രബോധനങ്ങളും!' എന്ന ലിങ്കില്‍ അതു വായിക്കാന്‍ കഴിയും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള വിഷയമായതിനാലാണ് വീണ്ടുമൊരു വിവരണത്തിനു മനോവ മുതിരുന്നത്. മുന്‍ലേഖനത്തില്‍ പരാമര്‍ശിക്കാത്ത അനേകം ദുരന്തങ്ങള്‍ ഈ സൂനഹദോസില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിശ്വാസികളെ അറിയിക്കേണ്ടതു ക്രൈസ്തവ ധര്‍മ്മമായി മനോവ തിരിച്ചറിയുന്നു!

'രണ്ടാം വത്തിക്കാന്‍ സൂനഹദോസും 'സാത്താന്റെ' പ്രബോധനങ്ങളും!' എന്ന ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ മനോവയ്ക്കെതിരെ ഭീഷണിയുമായി ഇറങ്ങിയവരുടെ ചരിത്രം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ സത്യങ്ങള്‍ മനോവയുടെ ഓരോ വാദങ്ങളെയും സാധൂകരിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ, ഈ സൂനഹദോസിന്റെ അന്തര്‍നാടകങ്ങളിലേക്കു കൂടുതലായി അന്വേഷണം നടത്തുവാനുള്ള താത്പര്യം ഉടലെടുത്തു. ഇത്തരത്തില്‍ നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും ഇവിടെ മനോവ വെളിപ്പെടുത്തുകയാണ്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രചരണം സുവിശേഷപ്രചാരണത്തെക്കാള്‍ പ്രാധാന്യത്തോടെ നടത്തുന്ന വ്യക്തികള്‍ കത്തോലിക്കാസഭയിലുണ്ട്. ഇവരെ മൂന്നു വിഭാഗങ്ങളായിട്ടാണു മനോവ കാണുന്നത്. അടിമത്വത്തിന്റെ നുകം വഹിക്കുന്ന വിനീതവിധേയരാണ് ഇവരില്‍ ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്, അജ്ഞത പാപമല്ലെന്നു കരുതി അന്ധകാരത്തില്‍ ജീവിക്കുന്നവരാണ്! ഇവരെക്കുറിച്ചാണ് പ്രവാചകനായ മോശ ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും"(നിയമം: 29; 18, 19). ഈ അവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് ആഹ്ലാദം പകരുന്ന സൂനഹദോസായിരുന്നു വത്തിക്കാനില്‍ നടന്ന രണ്ടാം സൂനഹദോസ്. സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു ജീവിച്ചാല്‍, തങ്ങള്‍ രക്ഷയിലാണെന്ന മിഥ്യാധാരണ ഉണര്‍ത്തുന്ന സന്ദേശം ഈ സൂനഹദോസില്‍ നിന്നുണ്ടായി. മനസ്സാക്ഷി കത്തിക്കരിഞ്ഞ ഇക്കൂട്ടര്‍ തങ്ങളുടെ ദുഷ്ടമനസ്സാക്ഷിയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളെ ശ്രേഷ്ഠമായി കരുതുകയും, സ്വയം വിശുദ്ധരായി ഭാവിക്കുകയും ചെയ്തു!

ഒരു വ്യക്തിയുടെ മനസ്സാക്ഷി രൂപപ്പെടുന്നത് അവനു ലഭിക്കുന്ന അറിവുകളിലൂടെയാണ്. തെറ്റായ അറിവുകള്‍ ലഭിച്ചിട്ടുള്ള വ്യക്തിയില്‍ രൂപപ്പെട്ടിരിക്കുന്നത് ശുദ്ധമനസ്സാക്ഷിയല്ല! അതുകൊണ്ടുതന്നെ, ആ മനസ്സാക്ഷിയ്ക്ക് അനുസൃതമായ ജീവിതം നയിക്കുന്നവന്റെ അന്ത്യം ശുഭകരമാകില്ല എന്നാതാണു സത്യം. കൊടും ഭീകരര്‍പ്പോലും ചിന്തിക്കുന്നത്, തങ്ങളുടെ പ്രവര്‍ത്തികള്‍ നീതിപൂര്‍വ്വകമാണ് എന്നായിരിക്കും. അപ്രകാരം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍, രക്ഷപ്പെടുമെന്ന അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍, തങ്ങളുടെ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ നിന്നാണെന്നു മനസ്സിലാക്കുമ്പോള്‍ ഈ സൂനഹദോസ് എന്തായിരുന്നുവെന്നു വ്യക്തമാകും.

ഈ സൂനഹദോസിന്റെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നാമതൊരു വിഭാഗംകൂടിയുണ്ട്. വ്യക്തമായ അജണ്ടയുടെ വക്താക്കളാണ് ഇക്കൂട്ടര്‍! ആദിമുതല്‍ ഭൂമിയില്‍ ഉണ്ടായിരുന്നതും സഭയില്‍ കടന്നുകൂടിയതുമായ 'ഫ്രീമേസണ്‍'സംഘമാണ് ഇവരെ നയിക്കുന്നത്. ഈ സൂനഹദോസ് അവര്‍ക്കുവേണ്ടി അവര്‍ സംഘടിപ്പിച്ച സമ്മേളനമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് അവര്‍തന്നെയാണ്. കാരണം, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ ഏറ്റവും അധികമായി ശ്ലാഘിക്കുന്നത് ഇക്കൂട്ടരാണ്. സുവിശേഷം പ്രചരിപ്പിക്കുകയെന്നത് ക്രിസ്ത്യാനിയുടെ ദൗത്യമാണെങ്കില്‍, സാത്താന്റെ രാജ്യം ഈ ഭൂമുഖത്തു സ്ഥാപിക്കുകയെന്നതാണ് 'ഫ്രീമേസണ്‍'സംഘത്തിന്റെ ദൗത്യം. ആദ്ധ്യാത്മികതയുടെ പേരില്‍ കപട ആത്മീയതയിലേക്കു നയിക്കുകയെന്നത് ഈ സംഘത്തിന്റെ അജണ്ടകളില്‍ ഒന്നുമാത്രമാണ്. എതിര്‍ക്രിസ്തുവിനു വഴിയൊരുക്കുകയും അവനുവേണ്ടി സിംഹാസനം സ്ഥാപിക്കുകയുമാണ് ഇവരുടെ അത്യന്തിക ലക്ഷ്യം! കപട ആത്മീയതയിലേക്കു നയിക്കുന്നതിലൂടെ ആത്മീയതയെ ഉന്മൂലനം ചെയ്യുകയെന്നത് അന്തിമലക്ഷ്യത്തിന്റെ ആദ്യപടി മാത്രമാകുന്നു!

'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയെന്നത് അസാദ്ധ്യമായ കാര്യമായതിനാലാണ് ഇത്രയേറെ ലേഖനങ്ങളും വിവരണങ്ങളും ആവശ്യമായി വന്നത്! നിഗൂഢതകളെ പൂര്‍ണ്ണമായി ചുരുളഴിക്കാന്‍ ആര്‍ക്കും സാധ്യമാകരുത് എന്ന ഉദ്ദേശത്തോടെ സങ്കീര്‍ണ്ണമായ രീതികളാണ് ഈ പൈശാചികതയില്‍ ചേര്‍ത്തുവച്ചിരിക്കുന്നത്. ആദ്ധ്യാത്മികതയുടെ പരിവേഷത്തോടെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്!

കത്തോലിക്കാസഭയുടെ മാത്രമല്ല, ഭൂമുഖത്തുള്ള മുഴുവന്‍ സഭകളുടെയും മതങ്ങളുടെയും ഉന്നതസ്ഥാനങ്ങളില്‍ ഈ സംഘം പിടിമുറുക്കിക്കഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ ചൈതന്യത്താല്‍ ശക്തമായി നയിക്കപ്പെടുന്നവരല്ലാതെ, ആരും ഈ നിഗൂഢതകളെ തിരിച്ചറിയില്ല. പരിശുദ്ധാത്മാവാണു തങ്ങളെ നയിക്കുന്നതെന്നു കരുതുന്ന പലരിലും സത്യാത്മാവ് ഇല്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നുമില്ല! പരിശുദ്ധാത്മാവ് ഒരുവനെ നയിക്കണമെങ്കില്‍, ഒന്നാംപ്രമാണത്തെ കര്‍ശനമായി അനുസരിക്കുന്ന വ്യക്തിയായി അവന്‍ മാറണം. സാത്താന് ഈ യാഥാര്‍ത്ഥ്യം നന്നായി അറിയാവുന്നതുകൊണ്ട്, ഒന്നാംപ്രമാണം ലംഘിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇവന്റെ പ്രവര്‍ത്തനങ്ങളുടെ ആദ്യത്തെ പടി! അതിനായി, അന്യദേവന്മാരെ ആരാധിക്കുന്ന രീതിയിലേക്കു പടിപടിയായി ഒരു വ്യക്തിയെ അവന്‍ നയിക്കും. ഇതിന്റെ പ്രാരംഭനടപടിയാണ് വിജാതിയ അനുകരണം!

വിജാതിയ അനുകരണമെന്നാല്‍ പൈശാചിക അനുകരണം!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇതു ബൈബിളിലെ വചനമാണ്! ബൈബിളിലെ വചനങ്ങളെല്ലാം നിഷ്കളങ്ക ഹൃദയത്തോടെ വിശ്വസിക്കുന്ന ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഈ വചനത്തിന്റെ പ്രാധാന്യം വലുതാണ്‌. കാരണം, സ്വര്‍ഗ്ഗത്തിലെ ദൈവം, അവിടുന്നു തിരഞ്ഞെടുത്ത അവിടുത്തെ ജനത്തോടു സംവദിക്കാന്‍ പരിശുദ്ധാത്മാവു മുഖേന നല്‍കിയിരിക്കുന്ന വാക്കുകളുടെ സമാഹാരമാണു ബൈബിള്‍! അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വചനം മറ്റൊന്നിനേക്കാള്‍ പ്രധാനമോ അപ്രധാനമോ അല്ല. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു പറഞ്ഞിരിക്കുന്നതിലൂടെ എന്താണു മനസ്സിലാക്കേണ്ടത്? ഇവര്‍ ദൈവമായി കരുതി ആരാധിക്കുന്നവയെല്ലാം പിശാചുക്കളാണെന്നു തന്നെയല്ലേ? വചനം ഇത്ര വ്യക്തമായി വെളിപ്പെടുത്തിയിട്ടും, ഇവയെ മഹത്വവത്ക്കരിക്കാന്‍ ക്രൈസ്തവരുടെ വേഷത്തില്‍ ചിലര്‍ ഇറങ്ങിരിക്കുന്നത് ഗൌരവത്തോടെ കാണണം. പിശാചുക്കളോ വിഗ്രഹങ്ങളോ ഇല്ലെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടില്‍ വചനത്തെപ്പോലും വളച്ചൊടിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു!

വിജാതിയതയുടെ അന്തസത്ത വെളിപ്പെടുത്തുന്ന ഈ വചനത്തെ നിസ്സാരമായി കാണുന്നവര്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയാണ് അവഗണിക്കുന്നത്! പഴയനിയമത്തിലെ ദൈവത്തെയും പുതിയനിയമത്തിലെ ദൈവത്തെയും വേര്‍തിരിച്ചു പഠിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍, വിഗ്രഹങ്ങളെ ഹൃദയത്തില്‍ പൂജിക്കാന്‍ അഭിലഷിക്കുന്നവരും പിശാചിന്റെ ദൗത്യവാഹകരുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിഗ്രഹങ്ങളെ പ്രണയിക്കുന്നവരുടെ സ്വാധീനം ബൈബിള്‍ വിവര്‍ത്തനത്തില്‍പ്പോലും കടന്നുകൂടിയിരിക്കുന്നത് ഇതിന്റെ തെളിവായി പരിഗണിക്കാം. ഒരു ചെറിയ തിരിമറിയിലൂടെ ദൈവജനത്തിനുമേല്‍ ഗുരുതരമായ ദുരന്തം വരുത്തിവച്ച വിവര്‍ത്തനം നോക്കുക: "ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1 കോറി: 8; 4). ഈ വചനം വായിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വിഗ്രഹം എന്നൊന്നില്ലെന്ന തോന്നല്‍ ഉണ്ടാവുക സ്വാഭാവികമാണ്! എന്നാല്‍, ഈ വചനം വിവര്‍ത്തനം നടത്തിയ കുബുദ്ധികള്‍ നടത്തിയ കൗശലം കാണണമെങ്കില്‍, ഗ്രീക്ക് ഭാഷയിലെ മൂലഗ്രന്ഥം പരിശോധിക്കണം. ഒരു ചെറിയ തിരിമറിയിലൂടെയാണു വലിയൊരു ദുരന്തത്തെ ദൈവജനത്തിനുമേല്‍ ഇവര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. വിഗ്രഹമെന്നൊന്നില്ല എന്നു മൂലഗ്രന്ഥത്തില്‍ പരിശോധിച്ചാല്‍ ആര്‍ക്കും കാണാന്‍ സാധിക്കില്ല; മറിച്ച്, വിഗ്രഹം ഒന്നുമല്ല എന്നു വായിക്കാന്‍ കഴിയും! വിഗ്രഹം ഒന്നുമല്ല എന്നതിന്റെ അര്‍ത്ഥം വിഗ്രഹം ഇല്ലെന്നാണോ?

ഈ വചനം തുടര്‍ന്നു വായിക്കുന്നവര്‍ക്ക് തിരിമറി കൂടുതല്‍ വ്യക്തമാകും. ആ വചനം നോക്കുക: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ -അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്"(1 കോറി:8; 5, 6). വിജാതിയര്‍ സേവിക്കുന്ന ദേവന്മാരുണ്ടെന്നും, അവര്‍ യഥാര്‍ത്ഥ ദൈവമല്ലെന്നും നമ്മുടെ ദൈവം സ്വര്‍ഗ്ഗത്തിലെ ദൈവമാണെന്നും വ്യക്തമാക്കുന്ന ഈ വചനത്തെ വളച്ചൊടിച്ചത് ആര്‍ക്കുവേണ്ടിയാണോ, അവനാണ് വിജാതിയര്‍ സേവിക്കുന്ന സാത്താന്‍! അടുത്ത വചനം നോക്കുക: "ഒരു രക്ഷകനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1 കോറി: 8; 6). ഒരു രക്ഷകനേ നമുക്കുള്ളൂ എന്നതില്‍ തന്നെ, മറ്റുള്ളവരുടെ ദൈവത്തില്‍നിന്നു വിഭിന്നനാണു നമ്മുടെ ദൈവം എന്ന വെളിപ്പെടുത്തലാണു നമുക്കു ലഭിച്ചിരിക്കുന്നത്. യേഹ്ശുവായല്ലാതെ, മറ്റൊരു രക്ഷകന്‍ നമുക്കുണ്ടാകരുതെന്ന മുന്നറിയിപ്പും ഈ വചനത്തില്‍ കാണാം. എന്നാല്‍, അനേകം ദൈവങ്ങളെ സൃഷ്ടിച്ച്, അവരുടെ മുന്നില്‍ പ്രണമിച്ചാലും ഏകദൈവമാണ് അതു സ്വീകരിക്കുന്നതെന്ന ദാരുണമായ അബദ്ധം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നമ്മുടെ ഇടയില്‍നിന്നു നീക്കിക്കളയണം! ദൈവമായ യേഹ്ശുവായെ അന്യദേവന്മാരുടെ രൂപത്തിലും ഭാവത്തിലും ആക്കിത്തീര്‍ക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന പരീക്ഷണശാലകള്‍പ്പോലും കത്തോലിക്കാസഭയുടെ അനുവാദത്തോടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ അറിഞ്ഞിരിക്കണം! പത്മാസനത്തില്‍ ഇരിക്കുന്ന വിജാതിയ ദേവന്മാരെ അനുസ്മരിപ്പിക്കുന്നവിധത്തില്‍ യേഹ്ശുവായെ ചിത്രീകരിക്കുന്നതിലൂടെ ദൈവപുത്രനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന പൈശാചിക അജണ്ടയാണു നടപ്പാക്കുന്നത്!

പന്ത്രണ്ട് ആസനങ്ങള്‍ വിജാതിയതയില്‍നിന്നു കടമെടുത്ത്, സ്വന്തം ആസനം വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിച്ച ഒരു സ്ത്രീ ക്ലാരമഠത്തില്‍ വിലസുന്നത് മാധ്യമങ്ങളിലൂടെ നാം കണ്ടു! യോഗയുടെ മറവില്‍ ക്രിസ്തീയതയിലേക്കു വിജാതിയത കടത്തിക്കൊണ്ടുവരുന്ന ഇവളുടെ കസര്‍ത്തുകള്‍ ഇപ്പോഴും യൂട്ടൂബില്‍ ഉണ്ട്. സൂര്യനമസ്കാരം നിത്യനരകത്തിനിരയാക്കുന്ന പാപമാണെന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍, ഈ പൈശാചിക നമസ്കാരത്തെ യേശുനമസ്കാരമെന്നു പുനര്‍നാമകരണം ചെയ്തു ദൈവജനത്തെ വഞ്ചിക്കുന്നവരെ സഭയില്‍നിന്നു പുറത്താക്കുകയാണു വേണ്ടത്! കന്യകാസനം മുതല്‍ വേശ്യാസനം വരെയുള്ള ഇവളുടെ പന്ത്രണ്ട് ആസനങ്ങള്‍ കാണേണ്ടവര്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക: 'കന്യകാസനം'. യേഹ്ശുവാ എന്ന നാമം ഇവറ്റകള്‍ക്ക് വെളിപ്പെട്ടുകിട്ടാത്തതുകൊണ്ട് അവിടുത്തെ പരിശുദ്ധനാമം ദുഷിക്കപ്പെട്ടില്ല എന്നതില്‍ നമുക്ക് ആശ്വസിക്കാം!

വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നത് പൗലോസ് അപ്പസ്തോലന്റെ കണ്ടുപിടുത്തമായി കരുതുന്ന വിജാതിയ വാദികള്‍ കത്തോലിക്കാസഭയില്‍ ഉണ്ട്. ഇത്തരക്കാര്‍ ബൈബിളിലെ സത്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തതിനാല്‍, സ്വന്തമായി ബൈബിള്‍ ഉണ്ടാക്കാന്‍പോലും തയ്യാറായി. ബൈബിളില്‍ പിശാചിനെ പ്രതീകാത്മകമായി വെളിപ്പെടുത്തിയിരിക്കുന്ന ഭാഗം വായിച്ചാല്‍, ഭാരതത്തിലെ കുപ്രസിദ്ധ ദേവന്റെ തനിനിറം കാണാം! നീര്‍ക്കുതിരയോടു സാത്താനെ ഉപമിച്ചുകൊണ്ട്, അവനെ പരിചയപ്പെടുത്തിയിരിക്കുന്ന വചനം ശ്രദ്ധിക്കുക: "താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21, 22). താമരയുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദേവനെ ഇന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തേണ്ട കാര്യമില്ല! എന്നാല്‍, ബൈബിളിലെ ദൈവം ഇവനെക്കുറിച്ചു പിശാചെന്നു പരിചയപ്പെടുത്തുമ്പോള്‍, ക്രിസ്ത്യാനി വിശ്വസിക്കേണ്ടതു ദൈവത്തിന്റെ വാക്കുകളെയാണ്! ഈ താമരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശിന്റെ വരവ് എവിടെനിന്നാണെന്നു മനസ്സിലാക്കാന്‍ ബൈബിള്‍ വായിച്ചാല്‍ മതി! മാര്‍ത്തോമാ കുരിശെന്നു പേരിട്ടാല്‍ ഈ താമരയുടെ നിഗൂഢത മറയ്ക്കാമെന്നാണ് കല്‍ദായര്‍ കരുതിയത്!

ശിവലിംഗത്തിനു മുകളില്‍ കുരിശുവച്ചവര്‍ തന്നെയാണ് ഈ താമരക്കുരിശിന്റെ ശില്പികളും! താമരയും ചുമന്നുകൊണ്ട് ഉലകം ചുറ്റാന്‍ മാത്രം വിവരംകെട്ടവനാണു തോമാശ്ലീഹാ എന്നു കരുതാന്‍ സത്യക്രിസ്ത്യാനികള്‍ക്കു കഴിയില്ല!

ജോബിന്റെ പുസ്തകത്തില്‍, താമരയുടെ തണലില്‍ കിടക്കുന്ന നീര്‍ക്കുതിരയെ പിശാചിന്റെ പ്രതീകമായിട്ടാണു വിവരിച്ചിരിക്കുന്നത്! ഈ വചനം പൂര്‍ണ്ണമായി വായിക്കുന്നവര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിയും. അതിനെക്കുറിച്ചുള്ള വിവരണത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്‌; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്‌: 40; 19). ദൈവം സൃഷ്ടിച്ചവയില്‍ ആദ്യത്തേതു മാലാഖാമാരായിരുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചതിനെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു"(ഉല്‍പത്തി: 1; 1). യാഹ്‌വെയുടെ സൃഷ്ടികളില്‍ ആദ്യത്തേതു പ്രപഞ്ചവും അവസാനത്തേതു മനുഷ്യനുമായിരുന്നു. നീര്‍ക്കുതിരകള്‍ അടക്കമുള്ള മറ്റെല്ലാ ജീവജാലങ്ങളും ഇതിനിടയിലുള്ള ദിവസങ്ങളിലാണു സൃഷ്ടിക്കപ്പെട്ടത്! അങ്ങനെയെങ്കില്‍, ജോബിന്റെ പുസ്തകത്തില്‍ പറയപ്പെടുന്ന നീര്‍ക്കുതിര ഈ ഭൂമിയില്‍ കണ്ടുവരുന്ന നീര്‍ക്കുതിരയല്ല! ആ നീര്‍ക്കുതിര, സ്വര്‍ഗ്ഗത്തിലെ ആദ്യസൃഷ്ടികളായ മാലാഖാമാരുടെ കൂട്ടത്തില്‍നിന്ന് അധഃപതിച്ചു സാത്താന്മാരായിത്തീര്‍ന്നവരും,  പിന്നീടു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവരുമാണ്! ഈ വചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). അന്നു വലിച്ചെറിയപ്പെട്ട നക്ഷത്രങ്ങള്‍ പലപല ദേവന്മാരായി ഭൂമിയില്‍ ഇന്നു വിലസുകയാണ്! താമരയില്‍ ശയിക്കുന്നവന്‍ ഇന്ത്യയില്‍ വിരാജിക്കുന്നു! തുടര്‍ന്നുള്ള വചനം ഇങ്ങനെയാണ്: "നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാതഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടു"ഏശയ്യാ: 14: 13-15). ഈ വിഭാഗമാണു പലപല പേരുകളില്‍ ആരാധിക്കപ്പെടുന്ന വിജാതിയരുടെ ദേവീദേവന്മാര്‍!

വിജാതിയര്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഓരോ വിഗ്രഹങ്ങളുടെയും യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കുന്ന വചനങ്ങള്‍ ബൈബിളിലുണ്ട്! അവയെല്ലാം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ മനോവ ശ്രമിക്കുന്നില്ല. വായനക്കാര്‍ക്കു വ്യക്തത കൈവരാന്‍ പ്രധാനപ്പെട്ട ഒന്ന്‍ ഇവിടെ വെളിപ്പെടുത്തി എന്നു മാത്രമേയുള്ളു. വിജാതിയ അനുകരണങ്ങളിലൂടെ വന്നുഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കാന്‍ ഇത് അനിവാര്യമായിരുന്നു! വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളുടെ അനുകരണം യാഹ്‌വെയ്ക്കു സ്വീകാര്യമല്ല എന്ന സത്യം വചനത്തിലൂടെ വ്യക്തമാക്കിയിട്ടും, ഇത്തരം അനുകരണങ്ങള്‍ക്കുവേണ്ടി വാശിപിടിക്കുന്നവരുടെ ലക്ഷ്യം അവിടുത്തെ മഹത്വപ്പെടുത്തുക എന്നതല്ല! യേഹ്ശുവായെ താമരയില്‍ ഇരുത്താന്‍ ശ്രമിക്കുന്ന കുബുദ്ധികളുടെ അജണ്ടയെന്താണെന്നു നാം അറിഞ്ഞിരിക്കണം. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ നിറഞ്ഞുനിന്നത് 'ഫ്രീമേസണ്‍' സ്വാധീനമായിരുന്നുവെന്നു മനസ്സിലാക്കുമ്പോള്‍, ആരായിരുന്നു ഈ സമ്മേളനത്തിന്റെ 'സ്പോണ്‍സര്‍മാര്‍' എന്നു വ്യക്തമാകും.

'ഫ്രീമേസണ്‍'സംഘത്തിന്റെ രഹസ്യ അജണ്ടകളും രണ്ടാംവത്തിക്കാന്‍ സൂനഹദോസും!

1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച് 1965 ഡിസംബര്‍ 8-ന് സമാപിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മാസങ്ങള്‍ക്കുമുന്‍പ് ഫ്രീമേസണ്‍ സംഘം അവരുടെ അജണ്ടകള്‍ തയ്യാറാക്കിയിരുന്നു. കത്തോലിക്കാസഭയില്‍ നടത്തേണ്ട മുപ്പത്തിനാല് നവീകരണങ്ങളായിരുന്നു ഈ അജണ്ടകള്‍! ഇവയുടെ നടപ്പാക്കലുകള്‍ ഈ സൂനഹദോസില്‍ ആരംഭിച്ച്, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്തായിരുന്നു ഈ സംഘം തയ്യാറാക്കിയ അജണ്ടകളെന്നു പരിശോധിക്കുമ്പോഴാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ സാത്താന്റെ സ്വാധീനം വ്യക്തമാകുകയുള്ളു. 'ഫ്രീമേസണ്‍'സംഘം ആവിഷ്കരിച്ചതും കത്തോലിക്കാസഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ അജണ്ടകള്‍ ഈ ലേഖനത്തില്‍ വിവരിക്കുന്നില്ല; കാരണം, ഇവ വിവരിച്ചിരിക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. വായിക്കാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട!

രണ്ടാംവത്തിക്കാന്‍ സൂനഹദോസ് സമാപിച്ചതിന്റെ ജൂബിലി വര്‍ഷത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഈ അമ്പതുവര്‍ഷങ്ങള്‍ക്കൊണ്ട് ഫ്രീമേസണ്‍ സംഘം കത്തോലിക്കാസഭയില്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു! ആദ്ധ്യാത്മികതയില്‍ ദൈവവചന വിരുദ്ധമായ ആചാരങ്ങള്‍ കടത്തിക്കൊണ്ടുവരികയും അതിലൂടെ വിശ്വാസികളുടെ ദൈവരാജ്യ പ്രവേശനം തടയുകയുമാണ് സഭയിലെ ഫ്രീമേസണ്‍ സംഘത്തിന്റെ ശൈലി. കത്തോലിക്കാസഭയുടെ പുറത്തുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമാസകലം നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും, സഭയുടെ നിയമങ്ങളില്‍ ഇവരുടെ ആശയങ്ങള്‍ നടപ്പാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. അതുകൊണ്ടുതന്നെ കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ കയറിപ്പറ്റുക തന്നെവേണം. സഭയെ തകര്‍ക്കുവാന്‍ ഈ നിഗൂഢസംഘം ആവിഷ്കരിച്ച അജണ്ടകള്‍ വായിച്ച വായനക്കാര്‍ക്ക് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളുടെ പിന്നിലെ പൈശാചികത ഗ്രഹിക്കാന്‍ കഴിയും!

സൂനഹദോസിന്റെ തുടക്കത്തില്‍ അന്നത്തെ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ നടത്തിയ പ്രഖ്യാപനത്തില്‍ 'ഫ്രീമേസണ്‍' അജണ്ട തിരിച്ചറിയാന്‍ സാധിക്കും! 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പറഞ്ഞത്, 'സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി' എന്നായിരുന്നു. ഫ്രീമേസണ്‍ സംഘത്തിനു സഭയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ് അന്നു ചെയ്തത്! സഭയുടെ തുറന്നിട്ട വാതിലുകളിലൂടെ യാതൊരു തടസ്സവുമില്ലാതെ എക്യുമെനിസവും സെക്കുലറിസവും കടന്നുകൂടി. ക്രിസ്തുവിലൂടെ മാത്രമുള്ള രക്ഷയുടെ പ്രാധാന്യത്തെ ഇല്ലാതാക്കാനും അതുവഴി മാനവരക്ഷ തകര്‍ക്കുവാനുമുള്ള പൈശാചിക അജണ്ട, ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ നിറവേറ്റപ്പെടുകയായിരുന്നു! വിജാതിയ അനുകരണങ്ങള്‍ നടത്തി ദൈവവചനത്തെ ധിക്കരിക്കുന്നവരും മറ്റു മതങ്ങളിലൂടെയും ദേവന്മാരിലൂടെയും രക്ഷ വാഗ്ദാനം ചെയ്യുന്നവരുമായ സഭയിലെ 'ഫ്രീമേസണ്‍' വക്താക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ സൂനഹദോസിനെയാണ്! ഇവര്‍ ബൈബിളിനെക്കാള്‍ പ്രധാനമായി കണക്കാക്കുന്നതും ജോണ്‍ ഇരുപത്തിമൂന്നാമന്റെ 'സുവിശേഷം' ആണ്!

യേഹ്ശുവാ ഏകരക്ഷകനാണെന്ന് ഏതെങ്കിലും സുവിശേഷകര്‍ പറഞ്ഞാല്‍, ചില കത്തോലിക്കാ പുരോഹിതര്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഉയര്‍ത്തിപ്പിടിച്ചു രോഷം കൊള്ളാറുണ്ട്. കമ്മ്യൂണിറ്റി ബൈബിള്‍ എന്നപേരില്‍ നിര്‍മ്മിക്കപ്പെട്ട പൈശാചികഗ്രന്ഥത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിനായിരുന്നു. സെബാസ്റ്റ്യന്‍ പൈനേടത്ത് എന്ന വ്യക്തിയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവും ഈ സംഘത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്!  ക്രിസ്തീയതയും വിജാതിയതയും തമ്മിലുള്ള അന്തരം കുറയ്ക്കാനുള്ള തീവ്രയജ്ഞത്തിലാണ് പണ്ഡിതശിരോമണികള്‍! അതിനായി ഇവറ്റകള്‍ കണ്ടെത്തിയിരിക്കുന്ന പോംവഴി, ക്രിസ്തീയതയെ വിജാതിയതയില്‍ ലയിപ്പിക്കലാണ്! ഇത് ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ടയാണെന്ന് നാം കണ്ടു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ഈ നയം സഭയുടെ നയമായി മാറിയിട്ടുണ്ടെങ്കില്‍, ഈ സൂനഹദോസിന്റെ 'സ്പോണ്‍സര്‍' ആരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ മൂക്ക് കീഴോട്ടുള്ള ആര്‍ക്കും സാധിക്കും!

ജോണ്‍ ഇരുപത്തിമൂന്നാമന്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പല്ല!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രചാരകരില്‍ ആര്‍ക്കെല്ലാം ഈ സത്യം അറിയാം? വെറും അന്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഈ പൈശാചിക നാടകം മറച്ചുവച്ചു വിശ്വാസികളെ വഞ്ചിക്കുന്നത് ആരാണ്?

1958-ല്‍ ഒരു 'കോണ്‍ക്ലെവ്' നടന്നു! പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനമായിരുന്നു അത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ അന്നത്തെ പേര് 'ആഞ്ചലോ റോങ്കാളി' എന്നായിരുന്നു. കോണ്‍ക്ലേവിന്റെ ഒരു ഘട്ടത്തിലും ഉയര്‍ന്നുവരാത്ത ഈ പേരിന്റെ ഉടമയെങ്ങനെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി എന്നത് ഇന്നും ദുരൂഹമാണ്! ഈ ദുരൂഹതകളെ പരിപൂര്‍ണ്ണമായി തുറന്നുകാണിക്കുന്ന ലേഖനം മനോവ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനാല്‍, വലിയൊരു വിവരണം ഇവിടെ നല്‍കുന്നില്ല. എന്നാല്‍, ചുരുക്കമായിട്ടെങ്കിലും പ്രതിപാദിക്കാതിരുന്നാല്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക മുഖം അവ്യക്തമാകും! അതിനാല്‍, 'പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരഞ്ഞെടുപ്പും ചില ദുരൂഹതകളും' എന്ന ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു.

കോണ്‍ക്ലേവിലെ മൂന്നാമത്തെയും നാലാമത്തെയും വോട്ടിംഗില്‍ കര്‍ദ്ദിനാള്‍ ഗിയുസ്പെ സിരി(Giusppe Siri) തിരഞ്ഞെടുക്കപ്പെട്ടു. ഗ്രിഗറി പതിനേഴാമന്‍ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. വെളുത്ത പുക ഉയരുകയും വത്തിക്കാന്‍ റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ പുതിയ മാര്‍പ്പാപ്പയെ വിളംബരം ചെയ്യുകയും ചെയ്തു! പുതിയ മാര്‍പ്പാപ്പ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്നതു കാത്ത് ലക്ഷക്കണക്കിനു വിശ്വാസികള്‍ ചത്വരത്തില്‍ തടിച്ചുകൂടി. പേപ്പല്‍ ഗാര്‍ഡുകള്‍ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കുന്നതിനായി ഒരുങ്ങിനിന്നു. ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങളിലെ പള്ളിമണികള്‍ നിര്‍ത്താതെ മുഴങ്ങി! ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ പോപ്പ് ബാല്‍ക്കണിയില്‍ വരേണ്ടതാണ്. എന്നാല്‍, മാര്‍പ്പാപ്പ എത്തിയില്ല! വിശ്വാസികളില്‍ ആശങ്കകള്‍ ഉയര്‍ന്നു; തങ്ങള്‍ കണ്ടത് വെളുത്ത പുകയോ കറുത്ത പുകയോ എന്ന സംശയത്തിലായി. പലരും പിരിഞ്ഞുപോവുകയും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ 'ബാല്‍ക്കണിയില്‍' പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷനായി. അത് ഗ്രിഗറി പതിനേഴാമന്‍ ആയിരുന്നില്ല; ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേരില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി ആയിരുന്നു!

ഇവിടെ നടന്ന നാടകം വിശ്വാസികള്‍ക്ക് ഇന്നും ദുരൂഹമാണ്! എന്നാല്‍, ഈ പൈശാചിക നാടകത്തിന്റെ നിഗൂഢതകള്‍ അറിയാവുന്ന ഒരു വിശുദ്ധന്‍ ഇന്നും സഭയിലുണ്ട്. അത് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌!

അന്ന്‍ പോപ്പുസ്ഥാനം ഗുണ്ടായിസത്തിലൂടെ നേടിയെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആഞ്ചലോ റോങ്കാളി' 1935-ല്‍ പാരീസില്‍വച്ച് 'ഫ്രീമേസണ്‍' സംഘടനയില്‍ അംഗത്വം എടുത്തിരുന്ന വ്യക്തിയാണെന്നുകൂടി അറിയുമ്പോള്‍, ഇയാള്‍ വിളിച്ചുകൂട്ടിയ സൂനഹദോസ് ആരുടെ അജണ്ട നടപ്പാക്കാനായിരുന്നുവെന്ന്‍ വ്യക്തമാകും! Pope John XXIII has been initiated in Paris, and participated in the works of the Lodges in Istanbul” In 1994 the Portuguese newspapers “O Dia” and “Correio de Domingo” published a summary of FI’s(World Apostolate of Fatima - International Secretariat) investigations into the case, which stated that Pope John XXlll [Roncalli] had been initiated into a secret society, the Order of Rosicrucians, whilst serving as the Vatican’s Charge d´Affairs in Paris during 1935. (The Portugal Daily News, November 11, 2002).

ഒരു അദ്ഭുതംപോലും തെളിയിക്കപ്പെടാതെ ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കിയത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സ്തുതിപാടകരായ 'ഫ്രീമേസണ്‍' സംഘത്തിലെ വ്യവഹാര ദല്ലാള്‍മാരാണ്! ഫ്രാന്‍സീസ് എന്ന ആന്റി പോപ്പാണ് ഇവരുടെ തലവന്‍!  

'ഫ്രീമേസണ്‍' പരിശീലനകേന്ദ്രമായി സെമിനാരികളും!

"പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി:2;7-9). ജനത്തിനു പ്രബോധനം നല്‍കേണ്ട പുരോഹിതരെ പരിശീലിപ്പിക്കുന്നത് ഫ്രീമേസണ്‍ ആശയങ്ങളാണെങ്കില്‍, സഭയെ ഒന്നടങ്കം നശിപ്പിക്കാമെന്ന അടിസ്ഥാന തത്വമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ദൈവവചനത്തില്‍ യാതൊരു പരിജ്ഞാനവുമില്ലാത്ത പുരോഹിതരെയാണ് സെമിനാരികള്‍ ഇന്നു ലോകത്തേക്കു പുറന്തള്ളുന്നത്! ബൈബിളിനെതിരെ വിജാതിയര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന പുരോഹിതരെ യൂടൂബില്‍ കാണാന്‍ കഴിയും!

M.B.B.S പഠനം പൂര്‍ത്തിയാക്കി ഒരു ഡോക്ടര്‍ പുറത്തിറങ്ങാന്‍ അഞ്ചു വര്‍ഷം മതി. രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്വായത്തമാക്കിയാണ് ഇവര്‍ അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍, ഇതിന്റെ ഇരട്ടിയിലേറെ വര്‍ഷങ്ങള്‍ പരിശീലനം സിദ്ധിച്ചു പുറത്തുവരുന്ന പുരോഹിതര്‍ ബൈബിളിലെ വചനങ്ങള്‍ക്കുമുന്നില്‍ പതറുന്നുവെങ്കില്‍, ഇവര്‍ എന്തു പരിശീലനമാണ് സെമിനാരിയില്‍ നടത്തിയത്?

ഫ്രീമേസണ്‍ സംഘം ആവിഷ്കരിച്ച പാഠ്യപദ്ധതിയാണ് സെമിനാരികളില്‍ ഇപ്പോള്‍ പരിശീലിക്കുന്നത്. ക്രൈസ്തവരുടെയിടയില്‍ ഇവര്‍ നടപ്പാക്കാന്‍ പദ്ധതിയിട്ട 'മെഡിറ്റേഷന്‍' ധ്യാനങ്ങള്‍ വൈദീകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത് ഇതിന്റെ അടയാളമാണ്. ഒരു സമ്പൂര്‍ണ്ണ ജപമാല അര്‍പ്പിക്കുന്ന ഒറ്റ സെമിനാരിപോലും ഇന്ത്യയിലില്ല. എന്നാല്‍, പുലര്‍കാലേ എഴുന്നേറ്റു കിഴക്കോട്ടു തിരിഞ്ഞു യോഗാഭ്യാസം നടത്തുന്നതില്‍ ഒരു വീഴ്ചയും വരുത്താറില്ല! യേഹ്ശുവാ ഏകരക്ഷകനാണെന്ന ബോധ്യമില്ലാതെ സെമിനാരി വിട്ടിറങ്ങുന്ന പുരോഹിതന്മാര്‍ കത്തോലിക്കാസഭയുടെ ദുരന്തമാണ്! പത്തു വര്‍ഷത്തെ നീണ്ട പഠനംകൊണ്ട് സകല വിഗ്രഹങ്ങളും രക്ഷകരാണെന്ന അബദ്ധമാണു സ്വായത്തമാക്കിയാതെങ്കില്‍, ഇവരെ പരിശീലിപ്പിച്ചത് ആരായിരിക്കും?! രാമായണമാസം ആചരിക്കാനും ഭദ്രകാളിക്കു പാനീയബലി അര്‍പ്പിക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന ഇവറ്റകളെ ദൈവജനം കൈകാര്യം ചെയ്യേണ്ട സാഹചര്യത്തിലാണ് എത്തിയിരിക്കുന്നത്! അല്ലെങ്കില്‍, വിശുദ്ധ പത്രോസ് പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി വിളിച്ചുപറഞ്ഞ ഈ വചനത്തിന്റെ വ്യാഖ്യാനം നിങ്ങള്‍ തരിക: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). വിശുദ്ധ പൗലോസ് എഴുതിവച്ച ഈ പ്രബോധനത്തെ നിങ്ങള്‍ എപ്രകാരമാണു വ്യാഖ്യാനിക്കുന്നത്? ഇതാണ് ആ വാക്കുകള്‍: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20).

അതിനാല്‍, നിങ്ങള്‍ കൊണ്ടുവരുന്ന പുതിയ രക്ഷകന്മാരെ ദൈവമക്കളായ ഞങ്ങള്‍ക്ക് ആവശ്യമില്ല; നിങ്ങളെ പരിശീലിപ്പിച്ച 'ഫ്രീമേസണ്‍' ശുംഭന്മാര്‍ക്ക് അവയെല്ലാം കൊടുത്തേക്കുക! ഒരുകാര്യം മറക്കാതിരിക്കുക: രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുറന്നിട്ട വാതിലിലൂടെ കടന്നുകൂടിയ 'സെക്കുലറിസത്തിന്റെ' ദുരാത്മാവാണ് ഇന്നു സെമിനാരികളെ നിയന്ത്രിക്കുന്നത്!  

വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തുന്നത് 'ഫ്രീമേസണ്‍ അജണ്ട!

വിജാതിയരുമായുള്ള വിവാഹം ചില ഉപാധികളോടെ പള്ളിയില്‍വച്ചു നടത്തുന്ന രീതി ഇന്നു കത്തോലിക്കാസഭയിലുണ്ട്! ഇതു ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ട നടപ്പാക്കലാണെന്ന സത്യം പലര്‍ക്കും അറിയില്ല. മോശയിലൂടെ ദൈവമായ യാഹ്‌വെ കര്‍ശനമായി നിരോധിച്ച ഈ മഹാപാപത്തെ മഹത്വവത്കരിക്കാന്‍ സഭ തയ്യാറാകുമ്പോള്‍, ഇവരെ നയിക്കുന്ന ശക്തിയെ ദൈവജനം തിരിച്ചറിയണം. വചനം നോക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും"(നിയമം:7;3,4). അന്യദേവന്മാരെ സേവിക്കുന്ന ഒരുവന്‍ യാഹ്‌വെയില്‍നിന്നു പൂര്‍ണ്ണമായും അകലുകയാണു ചെയ്യുന്നത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ ദൈവം പ്രീതിപ്പെടുകയില്ല എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇവിടെയും കാണുന്നത്. ഈ വചനംകൂടി ശ്രദ്ധിക്കുക: "അന്യദേവന്റെ പുത്രിയെ വിവാഹം ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്ഛേദിക്കട്ടെ"(മലാക്കി:2;11.12).

ആരാണ് അന്യദേവന്റെ പുത്രി? നാം ദൈവത്തിന്റെ മക്കളാകുന്നത് യേഹ്ശുവായിലുള്ള വിശ്വാസവും ജ്ഞാനസ്നാനവും വഴിയാണ്. അപ്രകാരം ദൈവത്തിന്റെ മക്കളായി മാറിയ നാം അവിടുത്തെ പുത്രന്മാരും പുത്രിമാരുമാണ്! അന്യദേവനെ ആരാധിക്കുന്നവര്‍ അവന്റെ പുത്രനും പുത്രിയുമാണെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. അങ്ങനെയെങ്കില്‍, അന്യദേവന്റെ പുത്രിയെ വിവാഹംചെയ്യുന്നതിനു സാക്ഷിയാകുന്നവര്‍പ്പോലും യാക്കോബിന്റെ കൂടാരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്! കത്തോലിക്കാസഭയെന്നാല്‍ യാക്കോബിന്റെ കൂടാരമാണെന്നു മനസ്സിലാക്കാത്തവരാണോ പത്തുവര്‍ഷത്തെ ആത്മീയപഠനം സിദ്ധിച്ച വൈദീകര്‍? ദൈവത്തിന്റെ മക്കള്‍ ആരെല്ലാമാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ:1;12). ഇതാണു സത്യമെന്നിരിക്കെ, വഴിയില്‍ കാണുന്ന സകലരെയും ദൈവമക്കളെന്നു പ്രഖ്യാപിക്കുന്നത് പരിശുദ്ധനായ ദൈവത്തോടുള്ള വെല്ലുവിളിയാണ്! സകല വിജാതിയരെയും സഹോദരനായി കരുതുന്ന ക്രൈസ്തവനാമധാരികള്‍, തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്ന മഹനീയ സ്ഥാനത്തെ അവഹേളിക്കുകയുമാണ്!

ഇത്തരത്തില്‍ വിവാഹംകഴിക്കുന്ന വ്യക്തികളും അതിനു സാക്ഷികളാകുന്നവരും മാത്രമല്ല ഇവയുടെ ദുരന്തം അനുഭവിക്കുന്നത്. ഇതിലൂടെ വിശാലമായ നാശം, ഫ്രീമേസണ്‍ സംഘം വിഭാവനം ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള തിന്മകള്‍ക്കു സഭ കൂട്ടുനില്‍ക്കുന്നതിലൂടെ, ദുര്‍ബ്ബലരായ വിശ്വാസികള്‍ക്ക് ഇത് അനുകരണീയമായി മാറാം. 'ലൗജിഹാദ്'പോലുള്ള ഇസ്ലാമിക അജണ്ടകള്‍ക്ക് ഇരയാകാന്‍ ക്രൈസ്തവ യുവതികളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം ഇത്തരം ഭോഷ്ക്കുകളാണ്‌! ക്രിസ്തീയതയുടെ മഹനീയതയെ ഇകഴ്ത്തുവാന്‍ ഫ്രീമേസണ്‍ സംഘം ആവിഷ്കരിച്ച പദ്ധതികള്‍ കത്തോലിക്കാസഭ ഏറ്റെടുത്തു നടത്തുന്നുവെങ്കില്‍, സഭയില്‍ കടന്നുകൂടി അതിനെ നയിക്കുന്നത് ഈ സംഘമാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല! ഇത്തരം അവിഹിത വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളിലൂടെ തിരുവോസ്തി അപഹരിക്കപ്പെടുകയും 'ബ്ലാക്ക് മാസ്' നടത്തുന്നവരുടെ കരങ്ങളില്‍ അത് എത്തപ്പെടുകയും ചെയ്യുന്നു! അവിഹിതവേഴ്ചകളെ വിശുദ്ധമായി പ്രഖ്യാപിക്കാനുള്ള 'ഫ്രീമേസണ്‍' പദ്ധതിയുമായാണ് 'ഫ്രാന്‍സീസ്' കടന്നുവന്നിരിക്കുന്നത്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം യൂറോപ്പിലെ ക്രിസ്തീയത!

ഒരുകാലത്ത് ക്രിസ്തീയത പടുത്തുയര്‍ത്തുന്നതില്‍ ഏറ്റവും ത്യാഗം സഹിച്ചവരായിരുന്നു യൂറോപ്പിലെ കത്തോലിക്കാസഭ! അനേകം മിഷ്ണറിമാര്‍ സുവിശേഷവുമായി ലോകത്തിന്റെ അതിര്‍ത്തികള്‍വരെ കടന്നുപോയത് യൂറോപ്പില്‍നിന്നായിരുന്നുവെന്ന് നമുക്കറിയാം. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുമുന്‍പ് കേരളത്തില്‍പ്പോലും യൂറോപ്യന്‍ മിഷ്ണറിമാരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നു യൂറോപ്പില്‍ വിശ്വാസികളെ കാണണമെങ്കില്‍ പെന്തക്കോസ്തുകാരുടെ സമ്മേളനത്തില്‍ അന്വേഷിക്കേണ്ടിവരും! ഇത്തരമൊരു ദുരവസ്ഥ കത്തോലിക്കാസഭയുടെമേല്‍ വരുത്തിവച്ചത് ഈ 'ഫ്രീമേസണ്‍' സൂനഹദോസ് ആയിരുന്നു. വിവാഹത്തിലൂടെ അന്യമതങ്ങളില്‍ ചേക്കേറിയ അനേകര്‍ ഇവിടെ ജീവിക്കുന്നു. ദൈവാലയങ്ങള്‍ സാത്താന്‍സേവക്കാര്‍ വിലയ്ക്കുവാങ്ങുന്നു. ഞായറാഴ്ചകളില്‍പ്പോലും ദൈവാലയങ്ങളില്‍ വിരലിലെണ്ണാന്‍ പാകത്തിനു വൃദ്ധജനങ്ങള്‍ മാത്രമായിരിക്കുന്നു! ഈ അവസ്ഥകളുടെയെല്ലാം കാരണത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍, ഈ പൈശാചിക സൂനഹദോസിന്റെ സ്വാധീനം വ്യക്തമാകും!

'സെക്കുലറിസം' എന്ന മഹാമാരി യൂറോപ്പിനെ ഗ്രസിച്ചത് സ്വാഭാവികമായ പ്രതിഭാസമായി ആരും കാണരുത്! മറ്റു സഭകള്‍ക്കോ മതങ്ങള്‍ക്കോ ഈ സെക്കുലറിസം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! അവരെല്ലാം ഈ നൂറ്റാണ്ടില്‍ത്തന്നെയല്ലേ ജീവിക്കുന്നത്? കത്തോലിക്കാസഭയ്ക്കു മാത്രമായി ഈ സെക്കുലറിസം ഉണ്ടായതിനു കാരണം, മറ്റു സഭകളോ മതങ്ങളോ ഇത്തരം അബദ്ധ സൂനഹദോസുകള്‍ നടത്തിയിട്ടില്ല എന്നതുകൊണ്ടാണ്! ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെയോ ജോണ്‍പോള്‍ രണ്ടാമനെപ്പോലെയോ ഉള്ള വ്യക്തികള്‍ മറ്റു സഭകളിലൊന്നും ഉണ്ടായിട്ടുമില്ല!

കത്തോലിക്കാസഭയുടെ സെക്കുലറിസം സ്വന്തം സഭയിലെ അംഗങ്ങളെ മറ്റു മതങ്ങളിലേക്കു പറഞ്ഞുവിടാനുള്ള മാര്‍ഗ്ഗം മാത്രമാണ്! കത്തോലിക്കാരാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ ഉദാരനയം മറ്റൊരു രാജ്യത്തുമില്ലാത്തത്, 'ഫ്രീമേസണ്‍' സംഘത്തിന്റെ ലക്ഷ്യം കത്തോലിക്കാസഭ മാത്രമായതുകൊണ്ടാണ്. യേഹ്ശുവാ സ്ഥാപിച്ചതും പത്രോസിന്റെ സിംഹാസനം സ്ഥിതിചെയ്യുന്നതുമായ ഈ സഭയെ തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമേ സാത്താനും അവന്റെ സംഘടനകള്‍ക്കും ഉള്ളൂ! സഭയില്‍ കടന്നുകൂടിയ ഈ സെക്കുലര്‍ ഭ്രാന്തന്മാരെ ചവിട്ടിപ്പുറത്താക്കിയില്ലെങ്കില്‍, ഇവര്‍ ഈ സഭയെ സാത്താനു കൈമാറും! 'ഫ്രീമേസണ്‍'സംഘം തയ്യാറാക്കിയ 34 രഹസ്യ അജണ്ടയാണ് കത്തോലിക്കാസഭയില്‍ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ആയതിനാല്‍, ഈ സൂനഹദോസിന്റെ പേരില്‍ ഊറ്റംകൊള്ളുന്നവരെ സൂക്ഷിക്കുക!

പരിശുദ്ധ ജപമാലയെ തകര്‍ക്കാന്‍ സൂനഹദോസ് അജണ്ട!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ മുഖ്യ അജണ്ട ജപമാലയെ തകര്‍ക്കുക എന്നതായിരുന്നു. ഇതിനുവേണ്ടി പ്രാര്‍ത്ഥനകള്‍ പരിഷ്ക്കരിക്കാനുള്ള ഒരു സമിതിയുണ്ടാക്കുകയും അതിന്റെ തലവനായി ഒരു 'ഫ്രീമേസണ്‍' വക്താവിനെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ നിയോഗിക്കുകയും ചെയ്തു. അന്നത്തെ പ്രാര്‍ത്ഥനാ പരിഷ്കരണങ്ങളുടെ സൂത്രധാരകന്‍ മോണ്‍സിഞ്ഞോര്‍ 'അനിബേല്‍ ബുനീനി' ആയിരുന്നു. ജപമാലയില്‍ ഇയാള്‍ പരിഷ്കരണങ്ങള്‍ ആസൂത്രണം ചെയ്തപ്പോഴേക്കും ഭാഗ്യവശാല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മരണമടഞ്ഞു! ഇയാള്‍ക്കുശേഷം മാര്‍പ്പാപ്പയായി സ്ഥാനമേറ്റ പോള്‍ ആറാമന്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളയുകയാണുണ്ടായത്! ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാര്‍ത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു ഭക്തിയോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാര്‍പ്പാപ്പ ഭയന്നു എന്നാണ് ഇതിനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജപമാലയെ ഇല്ലായ്മ ചെയ്യുകയെന്നത് ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ടകളില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്ന്, ഫ്രീമേസണ്‍ അജണ്ടകളെ സംബന്ധിച്ചുള്ള ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ അജണ്ടകള്‍ പൂര്‍ണ്ണമായി അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട! 

കത്തോലിക്കാസഭയുടെ ഭരണം കയ്യാളുന്നത് ഫ്രീമേസണ്‍ സംഘം!

ഇതു കേള്‍ക്കുമ്പോള്‍ മനോവയ്ക്കെതിരേ വാളെടുക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക: ഇതു മനോവയുടെ വാക്കുകളല്ല; മറിച്ച്, കത്തോലിക്കാസഭയുടെ പരമാധികാരികളായിരുന്നു മാര്‍പ്പാപ്പമാര്‍ എഴുതിവച്ചിട്ടുള്ള സത്യമാണ്! സഭയിലെ ഫ്രീമേസണ്‍ വക്താക്കളുടെ പിണയാളുകളായി നിലനിന്നുകൊണ്ട് മനോവയ്ക്കെതിരെ പ്രചരണങ്ങള്‍ നടത്തുന്ന സാത്താന്റെ കൂലിയെഴുത്തുകാര്‍ ഇവിടെ കുറിക്കാന്‍പോകുന്ന സത്യങ്ങള്‍ രേഖകളില്‍ പരിശോധിക്കുക. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തത് ഫ്രീമേസണ്‍ സംഘമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍, അതുവരെ സഭയെ നയിച്ച മാര്‍പ്പാപ്പമാരുടെ അപ്പസ്തോലിക കുറിപ്പുകള്‍ പരിശോധിച്ചാല്‍ മതിയാകും. ഈ പൈശാചികതയുടെ സ്വാധീനം സഭയില്‍ ശക്തിയാര്‍ജ്ജിച്ചു എന്നു വെളിപ്പെടുത്തുന്ന ചാക്രികലേഖനങ്ങള്‍ മുഴുവന്‍ അപ്പാടെ പ്രസിദ്ധീകരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. അതിനാല്‍, ഓരോ മാര്‍പ്പാപ്പമാരുടെയും പ്രഖ്യാപനങ്ങളിലെ പ്രധാന സൂചനകള്‍ ഇവിടെ കുറിക്കാം.

1717-ല്‍ ലണ്ടനില്‍ ആരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തെ ആദ്യമായി ദൈവജനത്തിനു വെളിപ്പെടുത്തിയത് 'ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രീമേസണ്‍ ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! ഫ്രീമേസണെതിരെ ഒരുവാക്കുപോലും ഉരിയാടാതെ അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ ഇവര്‍ രണ്ടുപേരെയാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിശുദ്ധരായി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചത്! ഫ്രീമേസണ്‍ സംഘത്തിനു കത്തോലിക്കാസഭയിലുള്ള സ്വാധീനത്തിന്റെ ശക്തി അത്രമാത്രമാണ്! ഇതു പറയുമ്പോള്‍ മനോവയെ കല്ലെറിയാന്‍ ആരും ശ്രമിക്കേണ്ട! എന്തെന്നാല്‍, വ്യക്തമായ രേഖകള്‍ മുന്നില്‍വച്ചുകൊണ്ട് മനോവയിതു തെളിയിക്കാന്‍ പോകുകയാണ്!

ക്ലെമന്റ് പന്ത്രാണ്ടാമനുശേഷം 18 വര്‍ഷം കത്തോലിക്കാസഭയെ നയിച്ചത്, ബെനഡിക്റ്റ് പതിനാലാമന്‍(1740-1758) ആയിരുന്നു. ഈ വിശുദ്ധന്‍ 1751-ല്‍ ഫ്രീമേസണ്‍ സംഘത്തെ ശപിച്ചുകൊണ്ട് ഒരു അപ്പസ്തോലിക പ്രഖ്യാപനം നടത്തി. 'പ്രൊവിഡാസ്'(Providas) എന്ന ഈ അപ്പസ്തോലിക കുറിപ്പില്‍ ഇവരെ ശപിക്കുവാനുള്ള അഞ്ചു കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഗൂഢത, രക്തപ്രതിജ്ഞ, അലക്ഷ്യത, കത്തോലിക്കാ വിരുദ്ധത, അസ്സന്മാര്‍ഗ്ഗീകത തുടങ്ങിയവയിലൂടെ ദൈവജനത്തെ എന്നേയ്ക്കുമായി സാത്താന്റെ അടിമത്വത്തിലേക്കു നയിക്കുന്നുവെന്നതാണ് ശപിക്കുവാനുണ്ടായ കാരണം.

ബെനഡിക്റ്റ് പതിനാലാമനുശേഷം മാര്‍പ്പാപ്പയായി സ്ഥാനമേറ്റ 'ക്ലെമന്റ് പതിമൂന്നാമനും(1758-69) ഈ നിലപാടില്‍ അയവുവരുത്തിയില്ല. 'ക്രിസ്റ്റിയാനേ റിപ്പബ്ലിക്കേ' എന്ന തന്റെ അപ്പസ്തോലിക കുറിപ്പില്‍ ഈ സംഘത്തിനെതിരേ പാപ്പാ ആഞ്ഞടിച്ചു. അജ്ഞേയവാദം(Gnostic Heresies), മനിക്കെയിന്‍ എന്നീ പാഷാണ്ഡതകളുടെ 'ഡ്യൂപ്ലിക്കേറ്റ്' ആണ് ഫ്രീമേസണ്‍ എന്ന് ഈ വിശുദ്ധന്‍ വ്യക്തമാക്കി! സഭ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തവരെ എന്തുകൊണ്ടാണ് മനോവ 'വിശുദ്ധര്‍' എന്നു സംബോധചെയ്യുന്നതെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. സാത്താന്റെ സാമ്രാജ്യത്തിനെതിരേ പോരാടുന്ന എല്ലാ ക്രൈസ്തവരും മനോവയ്ക്കു വിശുദ്ധരാണ്! ആരുടെയെങ്കിലും പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച്, ഉയര്‍ത്തുന്ന ആശയത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരുവനെ മനോവ വിശുദ്ധനോ അശുദ്ധനോ ആയി പരിഗണിക്കുന്നത്. ആദ്യനൂറ്റാണ്ടിലെ മുഴുവന്‍ ക്രിസ്ത്യാനികളെയും വിശുദ്ധരെന്നാണ് പൗലോസ് സംബോധന ചെയ്തത്!

1775 മുതല്‍ 1799 വരെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായിരുന്ന പിയൂസ് ആറാമന്‍ തന്റെ 'Inscutabili Divinae Spaientiae' എന്ന ലേഖനത്തിലൂടെ ഫ്രീമേസണ്‍ സംഘത്തെക്കുറിച്ച് 'ഇവനെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല' എന്നുള്ള ഭയാനകമായ യാഥാര്‍ത്ഥ്യം 1775-ല്‍ വെളിപ്പെടുത്തി! ഇന്ന്‍ ആദ്ധ്യാത്മികതയുടെ പേരില്‍ ഫ്രീമേസണ്‍ സംഘം സഭയില്‍ അഴിഞ്ഞാടുന്നതു കാണുമ്പോള്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത ഇവരുടെ സ്വാധീനം മനസ്സിലാക്കാന്‍ കഴിയും. യോഗാധ്യാനങ്ങളുടെ പരിശീലകരും പ്രചാരകരുമായി സെമിനാരികളിലും കോണ്‍വെന്റുകളിലും ധ്യാനമന്ദിരങ്ങളിലും ഈ പൈശാചികത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.

പിയൂസ് ആറാമനുശേഷം പിയൂസ് ഏഴാമന്‍ 1800 മുതല്‍ 1823 വരെ സഭയെ നയിച്ചു. ഈ വിശുദ്ധന്‍ 1821-ല്‍ രചിച്ച 'Ecclesiam a Jesu-Cristo' എന്ന അപ്പസ്തോലിക കുറിപ്പില്‍ ഫ്രീമേസണ്‍ പ്രസ്ഥാനം ഒരു ബദല്‍ സഭയാണെന്നു പ്രഖ്യാപിച്ചു: 'Masonry is a counter-church'.

പിന്നീട് 1823 മുതല്‍ 1829 വരെ സഭയെ നയിക്കാന്‍ നിയുക്തനായത് ലിയോ പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 'Quo Graviora' എന്ന പ്രസിദ്ധമായ കുറിപ്പില്‍ പറയുന്നത്, യേഹ്ശുവായുടെ ദൈവീകതയെ നിഷേധിക്കുന്ന പൈശാചികതയാണ് ഫ്രീമേസണ്‍ എന്നായിരുന്നു! ഈ പ്രഖ്യാപനം പുറത്തിറങ്ങിയത് 1825-ല്‍ ആണ്. ഇദ്ദേഹത്തിനുശേഷം പിയൂസ് എട്ടാമന്‍ സഭയുടെ സാരഥ്യം ഏറ്റെടുത്തു. 1829-ല്‍ സ്ഥാനമേറ്റ ഈ മാര്‍പ്പാപ്പ ഒരു വര്‍ഷത്തിനുശേഷം 1830-ല്‍ കാലംചെയ്തു! എന്നാല്‍, സ്ഥാനമേറ്റ ആദ്യവര്‍ഷംതന്നെ 'Traditae Humilitari Nostrae' എന്ന അപ്പസ്തോലിക പ്രഖ്യാപനത്തിലൂടെ ഫ്രീമേസണറിയുടെ ദൈവം ചെകുത്താനാണെന്നു വിളിച്ചുപറഞ്ഞു! ലജ്ജാകരമായ പ്രവര്‍ത്തികളാണ് ഇവരുടെ ബലി, നുണയാണ് ഇവരുടെ നിയമം എന്നും പാപ്പാ വെളിപ്പെടുത്തി. രഹസ്യ അജണ്ടകളുമായി നിലകൊള്ളുന്ന എല്ലാ സംഘടനകളെയും മെത്രാന്മാര്‍ എതിര്‍ക്കണമെന്ന ആഹ്വാനവും ഈ പാപ്പാ നല്‍കി!

പിയൂസ് എട്ടാമാനുശേഷം ഗ്രിഗറി പതിനാറാമന്‍, 1831 മുതല്‍ 1846 വരെ കത്തോലിക്കാസഭയെ നയിച്ചു. ഇദ്ദേഹം 1832-ല്‍ 'Miari Vos' എന്ന അപ്പസ്തോലിക വിളംബരത്തിലൂടെ ഫ്രീമേസണ്‍ ഫിലോസഫി സഭയില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞുവെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ പൈശാചികതയ്ക്കെതിരെ തനിക്കുമുന്‍പുണ്ടായിരുന്ന ഏഴു മാര്‍പ്പാപ്പാമാര്‍ വിളംബരം നടത്തിയിരുന്നുവെങ്കിലും, സഭയ്ക്കുള്ളില്‍ കടന്നുകൂടിയ ഫ്രീമേസണ്‍ സംഘത്തെ ആദ്യമായി വെളിപ്പ്ടുതിയത് ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പയായിരുന്നു.

1846 മുതല്‍ 1878 വരെയുള്ള മുപ്പത്തിരണ്ടു വര്‍ഷം കത്തോലിക്കാസഭയുടെ നായകത്വം വഹിച്ച പിയൂസ് ഒന്‍പതാമനും ഈ പൈശാചികതയെക്കുറിച്ചു മുന്നറിയിപ്പു നല്‍കി. ഈ വിശുദ്ധന്റെ 'Esti Multa' എന്ന അപ്പസ്തോലിക ലേഖനത്തില്‍ ഇങ്ങനെ കുറിച്ചു: 'അമേരിക്കന്‍ മേസണ്‍റിയും യൂറോപ്യന്‍ മേസണ്‍റിയും ഒരേപോലെ തിന്മയാണ്!' പാരീസിലെ ആര്‍ച്ച് ബിഷപ്പിനോട് ഇദ്ദേഹം പറഞ്ഞു: "ഫ്രീമേസണ്‍ സംഘടന സാത്താന്റെ സിനഗോഗുകള്‍ക്കു രൂപം നല്‍കിയിരിക്കുന്നു. അതിനെതിരെ ശക്തമായി പോരാടണം."

സഭയില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന സാത്താന്റെ സാന്നിദ്ധ്യത്തെ ഏറ്റവും വ്യക്തതയോടെ മനസ്സിലാക്കിയ പരിശുദ്ധ പിതാവായിരുന്നു ലിയോ പതിമൂന്നാമന്‍! കത്തോലിക്കാസഭയില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുമെന്ന് ദൈവത്തിന്റെ മുന്നില്‍ വെല്ലുവിളി നടത്തുന്ന സാത്താനെ ആത്മീയദര്‍ശനത്തില്‍ കാണുകയും, അവനെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്തത് ഈ വിശുദ്ധനായിരുന്നു. വിശുദ്ധ മിഖായേലിനെ സഭയുടെ കാവല്‍ക്കാരനായി പ്രഖ്യാപിച്ചത് ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ ആയിരുന്നുവെന്ന് നമുക്കറിയാം. 1878-ല്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റ ഈ പിതാവ്, ഇരുപത്തിയഞ്ചു വര്‍ഷം സഭയെ നയിക്കുകയും 1903-ല്‍ കാലംചെയ്യുകയും ചെയ്തു. 1884-ല്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ചാക്രികലേഖനമായിരുന്നു 'Humnum Genus'! ഫ്രീമേസന്റെ വഞ്ചനയുടെ മുഖംമൂടി പിച്ചിച്ചീന്തണമെന്നുള്ള ആഹ്വാനം ഈ ചാക്രികലേഖനത്തിലൂടെ വിശ്വാസികള്‍ക്കു നല്‍കിയിട്ടുണ്ട്! മനോവ ഏറ്റെടുത്തിരിക്കുന്നതും ഇതുതന്നെയാണ്. അതിനാല്‍, സഭാവിരുദ്ധത ആരോപിച്ചു മനോവയ്ക്കു 'ഭ്രഷ്ടു' കല്പിക്കാന്‍ ആരും തുനിയേണ്ട! കാരണം, ചാക്രികലേഖനങ്ങള്‍ക്ക്, ബൈബിളിനടുത്ത പ്രാധാന്യമുള്ളതാണെന്നു സഭ പഠിപ്പിക്കുന്നു! എന്നാല്‍, വചനവിരുദ്ധമായ ആശയങ്ങള്‍ ചാക്രികലേഖനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ, ഈ മുഖംമൂടി ആരു ധരിച്ചാലും മനോവ അതു വലിച്ചുകീറും!

കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍ പോപ്പ്'!

1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. എന്നാല്‍, ദൈവത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഈ ശ്രമത്തെ അവിടുന്നു തകര്‍ക്കുകയാണുണ്ടായത്! വിശുദ്ധ മിഖായേലിനെ സഭയുടെ ചുമതലയില്‍നിന്നു നീക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയിലെ ഒന്നാമത്തെ പദ്ധതി നടപ്പാക്കണമെങ്കില്‍, അവരില്‍ ഒരുവന്‍ മാര്‍പ്പാപ്പയാകണം! അതിനായി, കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) അവന്‍ തിരഞ്ഞെടുത്തു!

പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ്' വത്തിക്കാനില്‍ നടക്കുകയും, ആദ്യ റൌണ്ട് വോട്ട് എണ്ണുകയും ചെയ്തപ്പോള്‍, റാമ്പൊള്ളയെന്ന ഫ്രീമേസണ്‍ തലവന്‍ ഒന്നാമതെത്തി! ഇവന്‍ ഒന്നാമതെത്തണമെങ്കില്‍ കര്‍ദ്ദിനാളന്മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കണം. ഇതില്‍നിന്നുതന്നെ, കത്തോലിക്കാസഭയില്‍ ഈ സംഘത്തിനുള്ള സ്വാധീനം വ്യക്തമാണ്! ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലേക്ക് ക്രാകൌവിലെ ബിഷപ്പ് 'ജാന്‍ കാര്‍ഡിനല്‍ പുസ്യാന' ഒരു സന്ദേശവുമായി വന്നു. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതില്‍ 'വീറ്റോ' അധികാരമുള്ള ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ അടിയന്തിര സന്ദേശമായിരുന്നു അത്. കോണ്‍ക്ലേവിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള വീറ്റോ അധികാരം അന്ന്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍, ഒന്നാംലോക മഹായുദ്ധത്തിനുശേഷം ഈ ലോകം ഉണ്ടാകുമായിരുന്നില്ല!

അന്നത്തെ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: “…officially and in the name and by the authority of Franz-Josef, Emperor of Austria and King of Hungary, that His Majesty, in virtue of an ancient right and privilege, pronounces the veto of exclusion against my Most Eminent Lord, Cardinal Mariano Rampolla del Tindaro." Several years after the incident, direct evidence was discovered that Cardinal Rampolla was not just a freemason, but a member of the diabolical Masonic Academy, the Order of Oriental Templars (OTO). The name of Rampolla was listed in the OTO’s Manifesto, published in a Masonic Journal. Who were the other members of OTO? Aleister Crowley, British spy and considered the “grandfather” of modern Satanism.

ഇവിടംകൊണ്ട് 'ഫ്രീമേസണ്‍ സംഘം' പരാജയം സമ്മതിച്ചു പിന്മാറിയില്ല. യൂറോപ്പിലെ രാജഭരണമാണു തങ്ങളുടെ അജണ്ടയ്ക്കു വിഘാതമായതെന്ന തിരിച്ചറിവ്, ഒരു ലോകമഹായുദ്ധത്തിനുള്ള പദ്ധതിയിലേക്ക് ഇവരെ നയിച്ചു! 'ഫ്രീമേസണ്‍' സംഘത്തിന്റെ രഹസ്യ അജണ്ടയായിരുന്നു ഒന്നാം ലോകമഹായുദ്ധം! 1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തില്‍ അരങ്ങേറിയ സൈനിക സംഘര്‍ഷങ്ങളെ മൊത്തത്തില്‍ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യന്‍ വന്‍കരയാണ്. ദശലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ട ഈ സമ്പൂര്‍ണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, ബള്‍ഗേറിയ, ഓട്ടോമന്‍ സാമ്രാജ്യം എന്നിവ ചേര്‍ന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനുശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.

വളരെ നിസ്സാരമായ ചില കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധത്തിനുപിന്നില്‍ യൂറോപ്യന്‍ സാമ്രാജ്യത്വം അവസാനിപ്പിക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയായിരുന്നു. ഈ യുദ്ധത്തിനുശേഷം ഇവരുടെ അജണ്ട നടപ്പായെന്നു മാത്രമല്ല, 'റാമ്പൊള്ള' എന്ന സാത്താന്റെ സന്തതിയുടെ മാര്‍പ്പാപ്പാസ്ഥാനത്തെ കപ്പിനും ചുണ്ടിനുമിടയില്‍ വച്ചു തട്ടിത്തെറിപ്പിച്ച വിശുദ്ധനായ ചക്രവര്‍ത്തി 'ഫ്രാന്‍സ് ജോസഫിനെ' ഇവര്‍ വാളിനിരയാക്കുകയും ചെയ്തു! ഒന്നാം ലോകമഹായുദ്ധത്തിന്റെ വിശദാംശങ്ങളിലേക്കു ചര്‍ച്ച നീട്ടുവാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, രാജഭരണം അവസാനിപ്പിക്കാനുള്ള 'ഫ്രീമേസണ്‍ അജണ്ട' വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ക്രിസ്തീയതയെന്നാല്‍, ഇസ്രായേലിന്റെ പിന്തുടര്‍ച്ച ആയതിനാല്‍ത്തന്നെ, രാജ്യഭരണവും ആത്മീയതയും വേറിട്ടുനില്‍ക്കേണ്ട ഒന്നല്ല. ഇസ്രായേലിലെ ഭരണാധികാരികളെ ദൈവം നിശ്ചയിച്ചിരുന്നതും, അവരെ അഭിഷേകം ചെയ്തിരുന്നതും പ്രവാചകന്മാരിലൂടെ ആയിരുന്നുവെന്ന് നമുക്കറിയാം. നല്ല ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തു സുസ്ഥിരമായ ഭരണവും ധാര്‍മ്മികതയും നിലനില്‍ക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, രാജാക്കന്മാര്‍ പ്രവാചകന്മാരുടെ നിര്‍ദ്ദേശങ്ങളെ ശിരസ്സാവഹിച്ചിരുന്നു. പ്രവാചകന്മാരും രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണപ്പോഴെല്ലാം ഇസ്രായേലില്‍ ദാരുണമായ ദുരന്തങ്ങള്‍ വന്നുഭവിച്ചു.

വിശ്വാസവും രാഷ്ട്രീയവും ഒന്നുചേര്‍ന്നു പോയതാണ് പഴയ യൂറോപ്പിനെ ശക്തരാക്കിയതെന്ന കാര്യം നിഷ്പക്ഷമതികളായ ഏതൊരാളും സമ്മതിക്കും. യൂറോപ്പിലെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യണമെങ്കില്‍, അവിടെ നിലവിലുള്ള ഭരണസംവീധാനങ്ങളെ ഇല്ലാതാക്കി സെക്കുലറിസം നടപ്പാക്കേണ്ടത് 'ഫ്രീമേസണ്‍' സംഘത്തിന്റെ അനിവാര്യതയായിരുന്നു! ഒന്നാം ലോകമഹായുദ്ധത്തില്‍ ആരംഭംകുറിച്ച ഈ പദ്ധതിയുടെ പൂര്‍ത്തീകരണം രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പൂര്‍ത്തിയാക്കി എന്നതാണു യാഥാര്‍ത്ഥ്യം!

കര്‍ദ്ദിനാളന്മാരുടെ കോണ്‍ക്ലേവിലൂടെ ഇവര്‍ തിരഞ്ഞെടുത്ത റാമ്പൊള്ളയെ ദൈവം അംഗീകരിച്ചില്ല എന്നതിനു വേറെയും തെളിവുണ്ട്. ഇവനു പകരമായി അന്നു തിരഞ്ഞെടുത്ത മാര്‍പ്പാപ്പ തന്നെയാണ് ഈ തെളിവ്! വിശുദ്ധ പത്താം പിയൂസ് ആയിരുന്നു അന്നു തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ! കത്തോലിക്കാസഭയെ അതിന്റെ പ്രതിസന്ധി കാലത്തു നയിച്ചത് ഈ പാപ്പയായിരുന്നു. 1903 മുതല്‍ 1914 വരെ കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന പിയൂസ് പത്താമന്‍ വിശുദ്ധപദവിയില്‍ എത്തിയെന്നത്, ഓസ്ട്രിയന്‍ എമ്പററുടെ തീരുമാനത്തിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്!

കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍പ്പോലും പിശാചിന്റെ അഭിഷിക്തര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍, സഭയുടെ താഴേത്തട്ടില്‍ എത്രത്തോളം സ്വാധീനം ഈ സംഘത്തിനുണ്ടെന്നത് ഗൗരവത്തോടെ കാണണം. 110 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഈ സംഭവത്തെ നിസ്സാരമായി കാണുകയോ അവഗണിക്കുകയോ ചെയ്യുന്നവര്‍, അറിഞ്ഞോ അറിയാതെയോ ഫ്രീമേസണ്‍ സംഘത്തിന്റെ വക്താക്കളായി മാറുകയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ നടത്തിപ്പുകാര്‍ 'ഫ്രീമേസണ്‍ സംഘം' ആയിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ മറ്റു മാര്‍പ്പാപ്പമാരുടെ പ്രസ്താവനകള്‍ക്കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെ ലിയോ പതിമൂന്നാമന്‍ നടത്തിയ ആഹ്വാനമാണ് നാം അവസാനമായി ചിന്തിച്ചത്. പിന്നീടു വന്ന പിയൂസ് പത്താമന്‍ മാര്‍പ്പാപ്പയും ശക്തമായ ഭാഷയില്‍ ഈ പൈശാചികതയെ തുറന്നുകാണിക്കുക മാത്രമല്ല, ഈ പൈശാചിക ആശയത്തെ ശപിക്കുകയും ചെയ്തു. 1911-ല്‍ 'Iamdudum' എന്ന തന്റെ അപ്പസ്തോലിക വിളംബരത്തില്‍, സഭയെയും രാഷ്ട്രങ്ങളെയും വേര്‍തിരിക്കുന്നുവെന്ന ആരോപണത്തോടെ ഈ പ്രസ്ഥാനത്തെ ശപിച്ചു! വിശുദ്ധ പിയൂസ് പത്താമനുശേഷം സഭയുടെ സാരഥ്യം ഏറ്റെടുത്തത് ബെനഡിക്റ്റ് പതിനഞ്ചാമന്‍ ആണ്. 1914 മുതല്‍ 1922 വരെയായിരുന്നു ഈ വിശുദ്ധന്റെ ഭരണകാലം. 1917-ല്‍ Code of Canon Low യിലൂടെ കത്തോലിക്കാസഭയിലെ മേസണ്‍മാര്‍ സഭാഭ്രഷ്ടരാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു വ്യക്തമാക്കി! അതായത്, ഏതെങ്കിലും വിധത്തിലുള്ള ഫ്രീമേസണ്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനാല്‍ത്തന്നെ സഭയിലെ അംഗത്വത്തില്‍നിന്നു പുറത്താണ്! സഭയുടെ ഉള്ളിലാണെന്ന ധാരണയില്‍ യോഗാധ്യാനങ്ങള്‍ നടത്തുന്ന വീരന്മാരെല്ലാം യഥാര്‍ത്ഥത്തില്‍ പുറത്താണെന്ന്‍ ഇവരും അനുയായികളും തിരിച്ചറിയുന്നില്ല! പത്രോസിന്റെ അധികാര പിന്തുടര്‍ച്ചയെക്കുറിച്ചു വിളിച്ചുകൂകുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യം വിസ്മരിക്കുന്നത്?

പിന്നീട് 1958-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ തന്റെ അപ്പസ്തോലിക കുറിപ്പിലൂടെ വിശ്വാസികളോട് ഇപ്രകാരം വെളിപ്പെടുത്തി: "ആധുനീക വിശ്വാസ ത്യാഗത്തിന്‍റെ മൂലകാരണം ഫ്രീമേസണ്‍റിയാണ്." 1939 മുതല്‍ 1958 വരെയുള്ള പത്തൊന്‍പതു വര്‍ഷക്കാലം കത്തോലിക്കാസഭയെ നയിച്ച വിശുദ്ധന്റെ വാക്കുകളാണിത്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസും ഫ്രീമേസണ്‍റിയും!

പന്ത്രണ്ടാം പിയൂസ് മാര്‍പ്പയ്ക്കുശേഷം സഭയെ നയിക്കാന്‍ ചുമതലയേറ്റ വ്യക്തിയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍. 1903-ല്‍ റാമ്പൊള്ളയിലൂടെ നടക്കാതെപോയത് 1958-ല്‍ സാത്താന്‍ നടപ്പാക്കി! ഈ മനുഷ്യനായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സൂത്രധാരകനും ഫ്രീമേസണ്‍ അജണ്ടയുടെ കാര്യക്കാരനും! ഫ്രീമേസണ്‍ സംഘം ആവിഷ്കരിച്ച പദ്ധതികളോരോന്നും നടപ്പില്‍വരുത്തുകയെന്ന ദൗത്യമാണ് ഇയാള്‍ ഏറ്റെടുത്ത്. ഈ സൂനഹദോസിലെ ഓരോ തീരുമാനങ്ങളെയും, ഫ്രീമേസണ്‍ സംഘത്തിന്റെ 34 അജണ്ടകളോടു ചേര്‍ത്തുവച്ചു വായിച്ചാല്‍, അല്പബുദ്ധികള്‍ക്കുപോലും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയും! യേഹ്ശുവായെ ഏകരക്ഷകനായി പത്തൊന്‍പതര നൂറ്റാണ്ടുകാലം ഉയര്‍ത്തിപ്പിടിച്ച കത്തോലിക്കാസഭയുടെ ചുവടുമാറ്റമാണ് ഇതില്‍ ഏറ്റവും ദാരുണമായ തീരുമാനം!

ഫ്രീമേസണ്‍ സംഘത്തിന്റെ ആരംഭകാലംമുതല്‍ അന്നുവരെയുണ്ടായിരുന്ന എല്ലാ വിശുദ്ധരായ പാപ്പാമാരും ഒരേ സ്വരത്തില്‍ എതിര്‍ത്ത ഈ പൈശാചികതയ്ക്കെതിരേ, അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇയാള്‍ ഒരു വാക്കുപോലും ഉരിയാടിയില്ല! ജപമാല പ്രാര്‍ത്ഥനയെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഇയാള്‍ മരണപ്പെട്ടതിനാല്‍ ഒരു ദുരന്തം ഒഴിവാകുകയായിരുന്നു. മുന്‍കാല മാര്‍പ്പാപ്പമാരെ പരോക്ഷമായി പരിഹസിക്കുന്ന വിധത്തില്‍ തന്നെത്തന്നെ ഉയര്‍ത്താന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ നടത്തിയ അല്പത്തരങ്ങള്‍ കുപ്രസിദ്ധമാണ്! പത്രോസ് മുതല്‍ പിയൂസ് പന്ത്രണ്ടാമന്‍ വരെയുള്ള 260 മാര്‍പ്പാപ്പമാരും ബുദ്ധിശൂന്യരും അബദ്ധങ്ങളുടെ പ്രചാരകരുമായിരുന്നു എന്ന ധ്വനി ഇയാളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന പൈശാചിക സമ്മേളനത്തിന്റെ തിരിതെളിച്ചുകൊണ്ട് ഇയാള്‍ നടത്തിയ ജല്പനംതന്നെ ഇതിനു തെളിവാണ്! 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ ജോണ്‍ 23-ആമന്‍ മാര്‍പ്പാപ്പ പറഞ്ഞത്, സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി എന്നായിരുന്നു. കത്തോലിക്കാ സഭയുക്കു പുറത്തുള്ള ക്രിസ്തീയവിഭാഗങ്ങളെ, സൂനഹദോസിലേയ്ക്ക് നിരീക്ഷകരെ അയക്കാന്‍ മാര്‍പ്പാപ്പ ക്ഷണിച്ചു. പ്രൊട്ടസ്റ്റന്റ് സഭയിലെ വിഭാഗങ്ങളും ഓര്‍ത്തഡോക്സ് സഭയും ആ ക്ഷണം സ്വീകരിച്ചു. അന്നുവരെ സഭയില്‍ ശുദ്ധവായുവിന്റെ അഭാവം ഉണ്ടായിരുന്നുവെന്ന വ്യംഗ്യമായ ഒരു വിമര്‍ശനവും അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു മനസ്സിലാക്കാം.

എക്യുമെനിസത്തിലൂടെയും സെക്കുലറിസത്തിലൂടെയും കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ അവഹേളിക്കുകയെന്ന ഫ്രീമേസണ്‍ അജണ്ട ഇവിടെ വെളിച്ചത്തുവന്നു! യൂറോപ്പിലെ ക്രിസ്തീയതയെ തുടച്ചുമാറ്റുകയെന്ന ഫ്രീമേസണ്‍ അജണ്ട ഈ ശപിക്കപ്പെട്ട സമ്മേളനത്തിലൂടെ നടപ്പാക്കാന്‍ ആരംഭിച്ചു! 1717-ല്‍ ലണ്ടനില്‍ തുടക്കമിട്ട ഫ്രീമേസണ്‍ പ്രസ്ഥാനത്തെ, 1738 മുതല്‍ ഓരോ കാലങ്ങളില്‍ കത്തോലിക്കാസഭയെ നയിച്ച വിശുദ്ധരായ പാപ്പാമാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സഭയില്‍ നുഴഞ്ഞുകയറിയ ഈ പൈശാചികതയെ ഇവര്‍ ദൈവജനത്തിനുമുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തു! ഇതെല്ലാം സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പ്രഖ്യാപനങ്ങളായിരുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെയൊക്കെയും പരിഹസിക്കുവാന്‍, ജോണ്‍ ഇരുപത്തിമൂന്നാമനെ പ്രേരിപ്പിച്ചത്, ഇയാളില്‍ ഒളിഞ്ഞിരുന്ന ഫ്രീമേസണ്‍ അജണ്ടയായിരുന്നു!

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയെന്നാല്‍, ക്രിസ്തുവിന്റെയും ക്രിസ്തീയതയുടെയും പ്രസക്തിയെ നിഷേധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. മറ്റെല്ലാ മതങ്ങളെയുംപോലെ മനുഷ്യനിര്‍മ്മിതമായ മതമാണു ക്രിസ്തീയതയെന്ന അബദ്ധം ലോകത്തിനുമുന്നില്‍ പ്രഖ്യാപിക്കുകയെന്ന സാത്താന്യ അജണ്ട ഇവനിലൂടെ അന്നു നിറവേറ്റപ്പെടുകയായിരുന്നു. ക്രിസ്തീയതയിലേക്കുള്ള വിജാതിയരുടെ ഒഴുക്കിനു തടയിടാന്‍ സാത്താനും അവന്റെ ഔദ്യോഗിക പ്രസ്ഥാനമായ ഫ്രീമേസണ്‍ സംഘവും ചേര്‍ന്നു സംഘടിപ്പിച്ച സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്നതിന്റെ പ്രകടമായ തെളിവായി ജോണ്‍ ഇരുപത്തിമൂന്നാമന്റെ പ്രഖ്യാപനങ്ങളെ കാണാന്‍ കഴിയും. ഫ്രീമേസണ്‍ പ്രസ്ഥാനക്കാര്‍ക്കു വളച്ചൊടിച്ചു പ്രചരിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ കൗശലം നിറഞ്ഞതായിരുന്നു പല പ്രഖ്യാപനങ്ങളും. ഒരു ഉദാഹരണം ഇവിടെ വ്യക്തമാക്കാം: 'വിജാതിയ മതങ്ങളിലും നന്മയുടെ കാണികള്‍ ഉണ്ട്; അതിനെ നാം നിഷേധിക്കരുത്'. ഈ കൌശലത്തെ ഏറ്റുപിടിച്ചുകൊണ്ട്, വിജാതിയ അനുകരണങ്ങളും വിഗ്രഹങ്ങളെ പ്രകീര്‍ത്തിക്കലുമായി കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' വക്താക്കള്‍ കളംനിറഞ്ഞു കളിച്ചു. ഇവരുടെ തലമുറയില്‍ അവശേഷിക്കുന്ന 'അശുദ്ധശേഷിപ്പുകള്‍' രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഒരു മഹാസംഭവമായിരുന്നുവെന്നു ജല്പിച്ചുകൊണ്ടിരിക്കുന്നു!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ മഹത്വം എന്തായിരുന്നുവെന്ന ചോദ്യത്തിനുമുന്നില്‍ ഈ വിരുതന്മാര്‍ക്ക് ഉത്തരമില്ല. സഭയില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കിയെന്നാണ്, ചിലരുടെ മൊത്തത്തിലുള്ള അഭിപ്രായം! ഈ ഉണര്‍വിന്റെ കൊടുങ്കാറ്റടിച്ച്, യൂറോപ്പിലെ കത്തോലിക്കാസഭ കടപുഴകി വീണു എന്നതാണു യാഥാര്‍ത്ഥ്യം! അതിനാല്‍ത്തന്നെ, ഈ സൂനഹദോസിനെ മഹത്വവത്ക്കരിക്കുന്നവരുടെ ലക്ഷ്യം കത്തോലിക്കാസഭയുടെ ഉന്മൂലനമായിരുന്നു എന്നതു വ്യക്തം! ലോകത്തു ക്രിസ്തീയതയെ വളര്‍ത്താന്‍ യൂറോപ്പിലെ കത്തോലിക്കാസഭ നല്‍കിയ സംഭാവന വലുതായിരുന്നു. ഇതില്‍ അരിശംപൂണ്ട സാത്താന്‍ യൂറോപ്പിലെ കത്തോലിക്കാസഭയെ നേരിടാന്‍ സഭയുടെ തലവനായി അവന്റെ ആജ്ഞാനുവര്‍ത്തിയെ പ്രതിഷ്ടിച്ചു. 1903-ല്‍ റാമ്പൊള്ളയിലൂടെ നടക്കാതെപോയത് ജോണ്‍ ഇരുപത്തിമൂന്നാമനിലൂടെ ഭാഗീകമായെങ്കിലും നടപ്പാക്കാന്‍ സാത്താനു കഴിഞ്ഞത് ഇങ്ങനെയാണ്!

നിത്യജീവന്‍ പ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമായ യേഹ്ശുവായെ പ്രഘോഷിച്ചുകൊണ്ടിരുന്ന കത്തോലിക്കാസഭ, ഈ സൂനഹദോസിനുശേഷം അബദ്ധങ്ങളുടെ ഭാണ്ഡവും ചുമന്നാണ് യാത്രതുടര്‍ന്നത്. യൂറോപ്പിലെ ദൈവാലയങ്ങളില്‍ പലതും കാലിയായപ്പോള്‍, അവ സംരക്ഷിക്കുന്നത് സഭയുടെ ബാധ്യതയായി മാറി. അങ്ങനെ പല ദൈവാലയങ്ങളും വിജാതിയദേവന്മാരുടെ ആലയങ്ങളും ഫ്രീമേസണ്‍ സംഘത്തിന്റെ ഗുഹകളുമായി! വേശ്യാലയങ്ങളും മദ്യശാലകളുമായി മാറിയ ദൈവാലയങ്ങളും യൂറോപ്പിലുണ്ട്! ഇത് ഫ്രീമേസണ്‍ അജണ്ടയിലെ മുഖ്യവിഷയം ആയിരുന്നുവെന്നത്, അവരുടെ അജണ്ടകള്‍ പരിശോധിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. വൈദീകരുടെ കുറവാണ് സഭ നേരിടുന്ന പ്രതിസന്ധിയെന്നാണു പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് അടിസ്ഥാനരഹിതമായ വാദമാണ്. കാരണം, യൂറോപ്പില്‍ കുര്‍ബ്ബാനകള്‍ക്കല്ല; അതില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കാണു കുറവു വന്നിട്ടുള്ളത്. ആടുകള്‍ ഇല്ലാത്തപ്പോള്‍ ഇടയന്മാരുടെ ആവശ്യമില്ല! പൗരോഹിത്യ വിളികള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കു യാതൊരു കുറവുമില്ല; എന്നാല്‍, വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാനുള്ള യാതൊരു നീക്കങ്ങളും സഭയുടെ ഭാഗത്തുനിന്നു കാണാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കത്തോലിക്കരുടെ സംഖ്യ 120 കോടിയില്‍ എത്തിയെന്ന് സമാധാനിക്കുമ്പോള്‍, ഇവരില്‍ എത്രപേര്‍ വിശ്വാസത്തിലും കൂദാശാജീവിതത്തിലും നിലനില്‍ക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല! എല്ലാ മതങ്ങളിലും രക്ഷയുണ്ടെങ്കില്‍, സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിതത്തിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുമെന്നു ചിന്തിക്കുന്നതുപോലും വിഡ്ഢിത്തമാണ്! വൈദീക വിളിയോടുള്ള യുവാക്കളുടെ പ്രതികരണം പ്രതികൂലമാകുന്നതിന്റെ കാരണമന്വേഷിച്ച് ഇനിയും അലയേണ്ടതുണ്ടോ?

ആദ്ധ്യാത്മികതയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന യോഗധ്യാനങ്ങള്‍പോലെയുള്ള പൈശാചിക 'മെഡിറ്റേഷനുകള്‍' പടിപടിയായി ക്രിസ്തീയതയില്‍നിന്നു വിശ്വാസികളെ അകറ്റുകയാണെന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ വിസ്മരിക്കുന്നു. അധികാരികളായി കയറിക്കൂടിയിരിക്കുന്ന ഫ്രീമേസണ്‍ വക്താക്കളാണ് ഇതിനു നേതൃത്വം കൊടുക്കുന്നതെന്ന സത്യം മനോവയല്ല ആദ്യമായി പറഞ്ഞത്. വിശുദ്ധനായ ഗ്രിഗറി പതിനാറാമന്‍ പാപ്പാ 1832-ല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്! യോഗികളായ പുരോഹിതര്‍ കത്തോലിക്കാസഭയില്‍ ഉണ്ടാകുന്നതിലൂടെ രണ്ടു ദുരന്തങ്ങളാണു സംഭവിക്കുന്നത്; ഒന്നാമതായി ദൈവജനത്തിനുമേല്‍ ശീഘ്രനാശം വരുത്തുവാന്‍ ഇവരിലൂടെ സാധിക്കും; മറ്റൊന്ന്, ക്രൈസ്തവരുടെ വര്‍ദ്ധനവിനെ (വംശവര്‍ദ്ധന) പ്രതികൂലമാക്കും! മൂവാറ്റുപുഴയിലെ ക്ലാരമഠത്തില്‍ കസ്സര്‍ത്തുകളിക്കുന്ന 'കന്യാസ്ത്രി'യെ കെട്ടിച്ചുവിട്ടാല്‍. കുറഞ്ഞതു രണ്ടു മക്കളെങ്കിലും ജനിക്കുകയും സഭയിലെ ഒരു ദുരന്തം മാറിക്കിട്ടുകയും ചെയ്യും!

ഫ്രീമേസണ്‍ സംഘത്തിനെതിരെ ഉരിയാടാത്തവര്‍!

ഫ്രീമേസണ്‍ പ്രസ്ഥാനത്തെ എതിര്‍ക്കാത്ത സഭാധികാരികള്‍, ഫലത്തില്‍ ഇതിനെ വളര്‍ത്തുന്നവരാണ്! ഇത്തരത്തില്‍ മൌനത്തിലൂടെ പിന്തുണനല്‍കിയ മൂന്നു പോപ്പുമാര്‍ കത്തോലിക്കാസഭയില്‍ നേതാക്കളായി! ജോണ്‍ ഇരുപത്തിമൂന്നാമനുശേഷം ഫ്രീമേസണ്‍ സംഘത്തെ മൌനത്തിലൂടെ ഊട്ടിവളര്‍ത്തിയ പോപ്പായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍! ഇദ്ദേഹത്തിന്റെ കാലത്താണ്, ഫ്രീമേസണ്‍ സംഘം അതിന്റെ പൂര്‍ണ്ണതയില്‍ വളര്‍ന്നത്. ഈ പൈശാചിക മുന്നേറ്റത്തിനെതിരെ, തന്റെ ഇരുപത്തിയേഴുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു വാക്കുപോലും ശബ്ദിക്കാതിരുന്നതു ശ്രദ്ധേയമാണ്! എതിര്‍ത്തില്ലെന്നു മാത്രമല്ല, ഇവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും ജാഗ്രതപുലര്‍ത്തിയ വ്യക്തിയും ഇദ്ദേഹമായിരുന്നു! ജോണ്‍പോള്‍ എന്ന നാമം കേള്‍ക്കുമ്പോള്‍ ആവേശം കൊള്ളുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരോ, നിഗൂഢമായ ലക്ഷ്യത്തോടെ നിലകൊള്ളുന്നവരോ ആണ്!

കത്തോലിക്കാസഭയുടെ പരമ്പരാഗത പ്രാര്‍ത്ഥനകളെ വികലമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയെന്ന ഫ്രീമേസണ്‍ അജണ്ട ജോണ്‍പോളിലൂടെ നടപ്പാക്കപ്പെട്ടു. നൂറ്റിയന്‍പത്തിമൂന്നു മണി ജപമാലയെ, ജപമാലഭക്തിയുടെ മറവില്‍ വികലമാക്കിയത് ഇദ്ദേഹമായിരുന്നു. ജപമാലയെ സംബന്ധിച്ച ചരിത്രം മനോവയുടെ മറ്റൊരു ലേഖനത്തില്‍ ഉള്ളതിനാല്‍, വിശദാംശങ്ങളേക്കു കടക്കുന്നില്ല.

ജപമാലഭക്തിപോലെതന്നെ ദിവ്യകാരുണ്യത്തോടും അതിരറ്റ ഭക്തിയുണ്ടായിരുന്ന വ്യക്തിയായിട്ടാണ്‌ ജോണ്‍പോള്‍ രണ്ടാമനെ വിശ്വാസികള്‍ കണ്ടിരുന്നത്! ഈ ധാരണകളെ മാറ്റിമറിക്കാനോ വിചാരണചെയ്യാനോ മനോവ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ചില യാഥാര്‍ത്ഥ്യങ്ങള്‍ വായനാക്കാരുടെ ചിന്തകളെ ഉണര്‍ത്തുന്നതിനായി ഇവിടെ കുറിക്കുന്നു. ജോണ്‍പോളിന്റെ ജപമാലഭക്തി ആത്മാര്‍ത്ഥതയോടെയോ അല്ലാതെയോ എന്നതിനേക്കാള്‍ പ്രധാനമായി ചിന്തിക്കേണ്ടത്, അതില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്തു എന്നുള്ളതാണ്! അതുപോലെതന്നെ ദിവ്യകാരുണ്യഭക്തിയുടെ കാര്യത്തിലും ചില കാപട്യങ്ങള്‍ പ്രകടമായിരുന്നു! ദിവ്യകാരുണ്യ ആരാധനയെ വാക്കുകൊണ്ടു പ്രോത്സാഹിപ്പിക്കുകയും, പ്രവര്‍ത്തികൊണ്ടു നിന്ദിക്കുകയും ചെയ്യാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ കൗശലം കാട്ടി! ദിവ്യകാരുണ്യത്തെ സാത്താന്‍സേവക്കാരുടെ കരങ്ങളില്‍ എത്തിക്കാന്‍ ചില മുടന്തന്‍ന്യായങ്ങള്‍ നിരത്തിക്കൊണ്ട് നടപ്പാക്കിയ നിയമമാണ് കരങ്ങളില്‍ നല്‍കാനുള്ള തീരുമാനം. അള്‍ത്താരയില്‍ പ്രവേശനാനുമതിയില്ലാത്ത സ്ത്രീകളെ അള്‍ത്താരയില്‍ കയറാന്‍ അനുവദിച്ചതും ഇദ്ദേഹമായിരുന്നു. അത്മായര്‍ക്കും സ്ത്രീകള്‍ക്കുപോലും ദിവ്യകാരുണ്യം കൈകാര്യം ചെയ്യാനുള്ള അനുമതി നല്‍കിയതിലൂടെ പരമ്പരാഗതമായി നല്‍കിവന്ന ബഹുമാനത്തെ ഇല്ലായ്മ ചെയ്തതും ജോണ്‍പോള്‍ രണ്ടാമന്റെ പൈശാചിക പരീക്ഷണമായിരുന്നു!

പരിശുദ്ധ കുര്‍ബ്ബാന വഹിച്ചുകൊണ്ട് ഒരു പുരോഹിതന്‍ കടന്നുപോകുന്നതു കണ്ടാല്‍, എവിടെയായിരുന്നാലും മുട്ടുകുത്തി ആദരിക്കാന്‍ പഠിപ്പിച്ച പാരമ്പര്യത്തെ അവഗണിച്ചുകൊണ്ട് നടത്തിയ പരിഷ്ക്കാരങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. അപ്പസ്തോലന്മാരുടെ കാലംമുതല്‍ തുടര്‍ന്നുവന്ന മഹനീയമായ പല പാരമ്പര്യങ്ങളെയും അലിഖിത നിയമങ്ങളിലൂടെ ഇല്ലാതാക്കിയത് ഈ കാലഘട്ടത്തിലാണ്. സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ശിരസ്സു മൂടണമെന്നത് ക്രിസ്തീയ പാരമ്പര്യമാണ്! നിയമങ്ങള്‍ പരിഷ്കരിക്കാതെതന്നെ അവഗണിക്കപ്പെട്ട പാരമ്പര്യങ്ങളില്‍ ഒന്നാണിതും. ബൈബിള്‍ ഇങ്ങനെയാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്: "ശിരസ്സു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ"(1കോറി:11;5,6). കന്യാസ്ത്രീകളെന്നു വിളിക്കപ്പെടുന്നവര്‍പോലും തല മൂടാതെ നടക്കുന്ന അവസ്ഥയിലേക്കു നീങ്ങിയപ്പോഴും നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. അപ്പസ്തോലന്‍ പറഞ്ഞുനിര്‍ത്തുന്നത് ഇപ്രകാരമാണ്: "തലമുടി സ്ത്രീക്ക് ഒരു ആവരണമായി നല്‍കപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത് ഞങ്ങള്‍ക്കോ ദൈവത്തിന്റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1കോറി:11;16). ദൈവത്തിന്റെ സഭകളുടെ നിയമം ഇതായിരിക്കേ, ഈ നിയമത്തെ അവഗണിക്കുന്നതു ഭൂഷണമല്ലെന്നുതന്നെയാണ് മനോവയുടെ അഭിപ്രായവും! ഈ വചനംകൂടി കുറിക്കുന്നു: "ദൂതന്മാരെ ആദരിച്ച്, വിധേയത്വത്തിന്റെ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്ക് ഉണ്ടായിരിക്കട്ടെ"(1കോറി:11;10). 

അനിവാര്യമായ ഒരു വചനം ഇവിടെ കുറിക്കുകയാണ്: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‍ക്കുക"(2തിമോ:3;5). ഇതുതന്നെയല്ലേ ജോണ്‍പോള്‍ രണ്ടാമനും ചെയ്തത്!? ഇത് അറിയണമെങ്കില്‍, ഫ്രീമേസണ്‍ അജണ്ടകള്‍ ഒന്നുകൂടി വായിച്ചാല്‍ മതി! ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുടക്കമിട്ട പൈശാചിക നിയമങ്ങള്‍ നടപ്പില്‍വരുത്തുക എന്നതായിരുന്നു ജോണ്‍പോള്‍ രണ്ടാമന്റെ ദൗത്യം. മുന്നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുപത്തിയൊന്നു പോപ്പുമാര്‍ വന്നുപോയി. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ വരെയുള്ള ഇരുപതു പോപ്പുമാരില്‍ ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍പോള്‍ രണ്ടാമനും മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ മൗനംപാലിച്ചത്!

ഇവര്‍ ഇരുവര്‍ക്കുമിടയില്‍ ഒരു വിശുദ്ധനായ പാപ്പാ കത്തോലിക്കാസഭയെ പതിനഞ്ചു വര്‍ഷം നയിച്ചു. 1963 മുതല്‍ 1978 വരെ കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായിരുന്ന പോള്‍ ആറാമാനായിരുന്നു ആ വിശുദ്ധന്‍. ജോണ്‍ ഇരുപത്തിമൂന്നാമന്റെ കാലത്ത് അനിബേല്‍ ബുനീനിയെന്ന ഫ്രീമേസണ്‍ തലവനെ ഉപയോഗിച്ചു ജപമാലയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം തകര്‍ത്തത് പോള്‍ ആറാമന്‍ പാപ്പയാണെന്ന്‍ ആരംഭത്തില്‍ നാം കണ്ടു! ഇദ്ദേഹത്തിന്റെ മരണത്തിന് ഒരുവര്‍ഷം മുന്‍പ് 1977-ല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍, 'ജിന്‍ ഗ്വിട്ടന്‍' രചിച്ച, 'പോള്‍ ആറാമന്‍ എന്ന രഹസ്യം' എന്ന പുസ്തകത്തിന്റെ 152, 153 പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ പോള്‍ ആറാമന്‍ എന്ന മാര്‍പ്പാപ്പയുടെ മഹത്വം തിരിച്ചറിയാന്‍ കഴിയുമെന്നതിനാല്‍, അവ ഇവിടെ ചേര്‍ക്കുന്നു.

"ഇന്നു ലോകത്തിലും തിരുസഭയിലും വിശ്വാസ സംബന്ധമായ വലിയ ഒരു അസ്വസ്ഥത ദൃശ്യമാകുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ, മനുഷ്യപുത്രന്‍ തിരികെ വരുമ്പോള്‍ അല്പമെങ്കിലും വിശ്വാസം കണ്ടെത്തുമോ എന്ന ദുര്‍ഗ്രാഹ്യമായ തിരുവചനം ഇവിടെ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിശ്വാസത്തിന്റെ ചില സുപ്രധാന വിഷയങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഇന്നു പ്രസിദ്ധീകൃതമാകുന്നുണ്ട്. ഇത്തരം ഗ്രന്ഥങ്ങളെ മെത്രാന്മാര്‍ നിസംഗതാപൂര്‍വ്വം വീക്ഷിക്കുന്നത് വളരെ വിചിത്രമായി എനിക്കു തോന്നുന്നു. അന്ത്യകാലത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സുവിശേഷഭാഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍, അവയെ കാലഘട്ടത്തിന്റെ ചില അടയാളങ്ങളുമായി ഞാന്‍ താരതമ്യപ്പെടുത്തി നോക്കാറുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഒരുകാര്യം ഞാന്‍ വ്യക്തമായിത്തന്നെ പറയുന്നു: അന്ത്യകാലത്തിന്റെ ചില അടയാളങ്ങള്‍ ഇതാ, പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു! നാം അന്ത്യകാലത്തോട് അടുക്കുകയാണോ? ഉത്തരം അത്ര എളുപ്പമല്ല. നാം എപ്പോഴും സജ്ജരായിരിക്കുക. ഒരുപക്ഷേ ഇനിയും ദീര്‍ഘമായ ഒരു കാലഘട്ടം അവശേഷിക്കുന്നുണ്ടാകാം. കത്തോലിക്കാസഭയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് സഭയ്ക്കുള്ളില്‍ ഒരു അകത്തോലിക്കാ ചിന്താധാര പ്രബലപ്പെട്ടു നില്‍ക്കുന്നു എന്നാണ്. ഈ അകത്തോലിക്കാ മനോഭാവം നാളെ ഒരുപക്ഷെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചേക്കാം. പക്ഷെ അത്തരം ചിന്താഗതി തിരുസഭയുടെ ചിന്താധാരയുടെ പ്രതിഫലനം ആയിരിക്കുകയില്ല എന്നുമാത്രം. ഒരു ചെറിയ അജഗണം, അത് എത്രതന്നെ ചെറുതാണെങ്കിലും അവസാനംവരെ പിടിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണ്."

ഇവിടെ കുറിക്കപ്പെട്ടത് ആരുടെ വാക്കുകളാണെന്നതു ചിന്തിക്കുമ്പോള്‍, ഇതിന്റെ പ്രാധാന്യവും വര്‍ദ്ധിക്കും. ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു കൊടിയിറങ്ങുമ്പോള്‍, കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന വ്യക്തിയുടെ വാക്കുകളാണിത്. ഈ സൂനഹദോസിന്റെ തിക്തഫലങ്ങള്‍ നേരിട്ടനുഭവിച്ച വ്യക്തിയുടെ വേദന ഈ വാക്കുകളില്‍ വായിക്കാന്‍ കഴിയും. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം പതിനഞ്ചാമത്തെ വര്‍ഷത്തിലാണ് ഈ വാക്കുകള്‍ കുറിക്കപ്പെട്ടത്. ഈ സൂനഹദോസിനെ മഹത്വവത്ക്കരിക്കുന്ന കല്‍ദായ 'ദിവ്യന്മാരും' ഫ്രീമേസണ്‍ വക്താക്കളും ഇവയൊന്നും വായിച്ചിട്ടില്ലേ? അന്ത്യകാലത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തക്കവിധം അശുദ്ധി സഭയില്‍ സ്ഥാനംപിടിച്ചത്, ശുദ്ധവായു കയറ്റാന്‍ തുറന്നിട്ട ജനാലകളിലൂടെയാണെന്നു പോള്‍ ആറാമന്‍ മാര്‍പ്പാപ്പ തിരിച്ചറിഞ്ഞിരുന്നു! എന്നിട്ടും, കാരണമെന്തെന്നു പറയാതെ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ പാടിപ്പുകഴ്ത്തുന്നതു കാണുമ്പോള്‍, പാര്‍ട്ടി ക്ലാസ്സുകളില്‍ നേതാക്കന്മാരുടെ ഗീര്‍വാണം കേട്ട്, ബഹുരാഷ്ട്രകുത്തക, ആഗോളവത്കരണം, മാധ്യമസിന്‍ഡിക്കേറ്റ്‌ തുടങ്ങിയ വാക്കുകളുമായി നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന കുട്ടിസഖാക്കന്മാരെയാണ് ഓര്‍മ്മവരുന്നത്!  

ജോണ്‍പോള്‍ രണ്ടാമന്റെ കാലത്ത് വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്നത്, പിന്നീടു ബെനഡിക്റ്റ് പതിനാറാമന്‍ ആയിത്തീര്‍ന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിന്ഗര്‍ ആയിരുന്നു. ജോണ്‍പോള്‍ മൗനംപാലിച്ചപ്പോള്‍, ശക്തമായ ഭാഷയില്‍ ഫ്രീമേസണ്‍ സംഘത്തിനെതിരെ പോരാടിയ വിശുദ്ധനായിരുന്നു ഈ കര്‍ദ്ദിനാള്‍! എന്നാല്‍, ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട്‌, അധികാരം പിടിച്ചെടുത്ത ഫ്രാന്‍സീസിനെ നിരീക്ഷിക്കുന്നവര്‍ക്ക് ആരാണ് 'ഫ്രീമേസണ്‍' സംഘത്തിലെ മൂന്നാമന്‍ എന്നകാര്യം വ്യക്തമാകും!

സാത്താനെതിരേ സഭയുടെ ശക്തനായ പോരാളി!

യേഹ്ശുവാ സ്ഥാപിച്ച സഭയെ ആശയവ്യതിയാനംകൂടാതെ സംരക്ഷിച്ചുനിര്‍ത്താന്‍ പോരാടിയ അനേകം മാര്‍പ്പാപ്പാമാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ! കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജ്ഞാനിയായ മാര്‍പ്പാപ്പ ഇദ്ദേഹമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല! ജോണ്‍പോള്‍ രണ്ടാമന്റെ കാലത്ത് അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറങ്ങിയ 'നല്ല' പുസ്തകങ്ങളും ചാക്രികലേഖനങ്ങളും എഴുതിയത് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിന്‍ഗര്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല! ജോണ്‍പോള്‍ രണ്ടാമന്റെ പ്രശസ്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അന്നത്തെ വിശ്വാസ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിന്‍ഗര്‍ ആയിരുന്നു. അതായത്, ജോണ്‍പോള്‍ രണ്ടാമനില്‍നിന്ന്‍ എന്തെങ്കിലും നന്മകള്‍ പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെയെല്ലാം പ്രഭവകേന്ദ്രം ജോസഫ് റാറ്റ്സിന്‍ഗര്‍ എന്ന ബെനഡിക്റ്റ് പതിനാറാമന്‍ ആയിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം!

ഈ പാപ്പാ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്നപ്പോള്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെ ശക്തമായ നിലപാട് എടുത്തുവെന്നത് ഈ സംഘത്തെ ചൊടിപ്പിച്ചു! പുരോഗമന വാദമെന്ന പൈശാചിക വാദത്തിന്റെ വക്താക്കള്‍, തങ്ങളുടെ കണ്ണിലെ കരടായി ഈ വിശുദ്ധനെ കണ്ടു. അതിനാല്‍ത്തന്നെ, ഇദ്ദേഹം മാര്‍പ്പാപ്പയായി സ്ഥാനമേറ്റപ്പോള്‍മുതല്‍ പൈശാചിക സംഘങ്ങളുമായി നിരന്തരം കൊമ്പുകോര്‍ക്കേണ്ടിവന്നു. മാര്‍പ്പാപ്പാ സ്ഥാനത്തുനിന്നു മാറിനില്‍ക്കാനുണ്ടായ സാഹചര്യത്തിനു പിന്നിലും സഭയിലെ 'ഫ്രീമേസണ്‍' സംഘമായിരുന്നു എന്നത് അറിയാത്ത ആരും വത്തിക്കാന്‍ കാര്യാലയത്തിലില്ല! ഫ്രീമേസണ്‍ സംഘത്തിനു ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയോടുള്ള കടുത്ത വിദ്വേഷത്തിന്റെ കാരണം അന്വേഷിച്ചാല്‍, അതിനു രണ്ടാംവത്തിക്കാന്‍ സൂനഹദോസോളം പഴക്കമുണ്ട്! അന്‍പതുവര്‍ഷം മുന്‍പു നടന്ന സൂനഹദോസില്‍ പങ്കെടുത്ത പ്രധാനികളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ബെനഡിക്റ്റ് പതിനാറാമന്‍. ജോണ്‍ ഇരുപത്തിമൂന്നാമന്റെ പല നീക്കങ്ങളെയും തകര്‍ത്തത്, പിന്നീടു മാര്‍പ്പാപ്പമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പോള്‍ ആറാമനും ബെനഡിക്റ്റ് പതിനാറാമനും ആയിരുന്നു. ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ടകളില്‍ പലതും നടപ്പാകാതെ പോയത് ഇവരുടെ സ്വാധീനംമൂലം ആയിരുന്നതിനാല്‍, ഈ സംഘത്തിന്റെ അപ്രീതിക്ക് ഇവര്‍ പാത്രമായി!

കത്തോലിക്കാസഭയില്‍ നിരുത്തരവാദപരമായ പല തീരുമാനങ്ങളും നിയമമാക്കുകയും വിജാതിയതയെ ശ്ലാഘിച്ചുകൊണ്ട്‌ വചനപരമായ സത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്ത ജോണ്‍പോള്‍ രണ്ടാമന്റെ കാലത്ത് വിശ്വാസതിരുസംഘത്തിന്റെ തലവനായി കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിന്‍ഗര്‍ ഉണ്ടായതും ഫ്രീമേസണ്‍ സ്വാധീനം സഭയില്‍ ശക്തമാകാന്‍ തടസ്സമായി. അക്കാലത്ത് ഫ്രീമേസണ്‍ സംഘത്തിനെതിരേ ഒരു വാക്കുപോലും ജോണ്‍പോള്‍ പറഞ്ഞിട്ടില്ല. എന്നാല്‍, കര്‍ദ്ദിനാള്‍ റാറ്റ്സിന്‍ഗര്‍ ഈ സംഘത്തെ നിശിതമായി എതിര്‍ക്കുകയും വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

1983 നവംബര്‍ 26-നു വിശ്വാസതിരുസംഘത്തിന്റെ ഓഫീസില്‍ വച്ചു ചിലരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം അതീവ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണ്. അദ്ദേഹത്തോടുള്ള ചോദ്യം ഇതായിരുന്നു: "ഫ്രീമേസണ്‍ സംഘടനയില്‍ അംഗങ്ങളായവരെ സഭയില്‍നിന്നു പുറത്താക്കല്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണോ?" ഈ ചോദ്യത്തിനു നല്‍കിയ മറുപടി ഇങ്ങനെ: "കത്തോലിക്കര്‍ക്ക് ഇത്തരം സംഘനകളിലെ അംഗത്വം നിഷിദ്ധമാണ്. ഇത്തരക്കാര്‍ മാരകപാപത്തില്‍ ആയതിനാല്‍, വിശുദ്ധ കുര്‍ബ്ബാന സ്വീകരണം അനുവദനീയമല്ല. ഇവര്‍ സ്വാഭാവികമായും സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണ്."

യോഗയോ മറ്റേതെങ്കിലും ഫ്രീമേസണ്‍ ശൈലികളോ പിന്തുടരുന്നവര്‍ കത്തോലിക്കാസഭയുടെ പുറത്താണെന്ന നിയമം പിന്‍വലിച്ചിട്ടില്ല എന്നാണ് കര്‍ദ്ദിനാള്‍ ഉറപ്പിച്ചു പറഞ്ഞത്! ഇന്നും ഈ നിയമത്തില്‍ മാറ്റം വന്നിട്ടില്ലെന്നിരിക്കെ, യോഗാധ്യാനങ്ങള്‍ നടത്തുന്ന പുരോഹിതരും, ശ്രീ ശ്രീ രവിശങ്കറിന്‍റെ കോഴ്സുകളില്‍ പങ്കെടുക്കുന്നവരും മൂവാറ്റുപുഴയിലെ വിവാദ 'സ്ത്രീയും' കത്തോലിക്കാസഭയുടെ പ്രാഥമീക അംഗത്വത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്! മാത്രവുമല്ല, സഭാവിശ്വാസികളുടെമേല്‍ യാതൊരു അധികാരവും ഇവര്‍ക്കില്ലാത്തതിനാല്‍, ഇവരുടെ വാക്കുകള്‍ക്കു വിലകൊടുക്കാന്‍ ഒരു കത്തോലിക്കനും തയ്യാറാകരുത്! ഇവരെ പിഞ്ചെല്ലുന്നവരും ഇവരോടൊപ്പം പുറത്താണെന്ന സത്യം വിസ്മരിക്കുകയുമരുത്! ഈ സത്യത്തെ മറച്ചുവച്ചുകൊണ്ടാണ് ഇന്ത്യയിലെ സെമിനാരികളില്‍ യോഗ പരിശീലിക്കുന്നത്. 'ഫ്രീമേസണ്‍' സംഘങ്ങളുടെ ഏതെങ്കിലും അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവര്‍ സഭയുടെ പുറത്താണെന്ന നിയമം അറിഞ്ഞിട്ടും ഇതു പരിശീലിക്കുകയും പരിശീലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മെത്രാന്‍ വേഷധാരിയെ ഈ 'ലിങ്കില്‍' കാണുക: 'വഴിപിഴപ്പിക്കുന്ന ഉത്തരങ്ങളുമായി ശാലോം ടെലിവിഷന്‍!'

കത്തോലിക്കാസഭയിലെ ഫ്രീമേസണ്‍ സംഘത്തിന്റെ സ്വാധീനം ആരും കുറച്ചുകാണരുത്. 1991-ല്‍ അന്നത്തെ കൂരിയ മെമ്പര്‍ കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് ഗാഗിനോണ്‍ വെളിപ്പെടുത്തിയത്, തിരുവോസ്തി മോഷ്ടിക്കുന്ന വിവരം വ്യക്തമായി അറിയാമെന്നായിരുന്നു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ പുറത്താക്കുകയും, പകരമായി തങ്ങളുടെ ആജ്ഞാനുവര്‍ത്തിയെ അവരോധിക്കാനും ശക്തരാണ് ഇന്നു സഭയിലെ ഫ്രീമേസണ്‍ സംഘം! ഗ്രിഗറി പതിനേഴാമനെ ഭീഷണിപ്പെടുത്തി സ്ഥാനം നേടിയ ജോണ്‍ ഇരുപത്തിമൂന്നാമന്റെ കുതന്ത്രങ്ങള്‍ക്കും ജോണ്‍പോള്‍ ഒന്നാമന്റെ ദുരൂഹമരണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ ശക്തികളായിരുന്നുവെന്ന് അറിയാവുന്ന ഏക വ്യക്തി ഒരുപക്ഷെ ബെനഡിക്റ്റ് പതിനാറാമന്‍ ആയിരിക്കാം! 

പോപ്പ് ഫ്രാന്‍സീസ് കാട്ടിക്കൂട്ടുന്ന ഗോഷ്ടികള്‍ കാണുമ്പോഴാണ്, യഥാര്‍ത്ഥത്തില്‍ ബെനഡിക്റ്റ് പതിനാറാമന്റെ മഹത്വം കൂടുതല്‍ പ്രഭചൊരിഞ്ഞു നില്‍ക്കുന്നത്! ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി, ഒരു അദ്ഭുതംപോലും സ്ഥിരീകരിക്കാതെ, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ഫ്രീമേസണ്‍' തലവനെ വിശുദ്ധനാക്കിയ പോപ്പ് ഫ്രാന്‍സീസിന്റെ ധാര്‍ഷ്ട്യത്തെ ജാഗ്രതയോടെ കാണണം. വിനാശകരമായ മ്ലേച്ഛത അള്‍ത്താരയില്‍ സ്ഥാപിച്ച്, അതിനെ വണങ്ങാന്‍ വിശ്വാസികള്‍ക്കു പ്രേരണനല്‍കുന്ന പോപ്പ് ഫ്രാന്‍സീസ് ഫ്രീമേസണ്‍ സംഘാംഗം ആണെന്ന യാഥാര്‍ത്ഥ്യം തെളിവുസഹിതം വെളിപ്പെടുത്താന്‍ മനോവ തയ്യാറെടുക്കുകയാണ്. കത്തോലിക്കാസഭയിലെ ധീരരായ രക്തസാക്ഷികള്‍ വഹിക്കുന്ന പദവിയിലേക്ക് ഇത്തരം ജാരന്മാരെ ഉയര്‍ത്തുന്നതിനുപിന്നില്‍, വിശുദ്ധപദവിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന നിഗൂഢലക്ഷ്യവും ഉണ്ടെന്ന വസ്തുത കാണാതെപോകരുത്! ബെനഡിക്ട് പതിനാറാമന്‍ ജീവിച്ചിരിക്കെ, ഫ്രാന്‍സീസ് എടുക്കുന്ന ഒരു തീരുമാനങ്ങള്‍ക്കും സ്വര്‍ഗ്ഗത്തിന്റെ അംഗീകാരം ഇല്ലെന്നതാണ് ഏക ആശ്വാസം!

ഈ ലേഖനം വായിച്ചു മനോവയ്ക്കെതിരെ ആക്രോശിക്കുന്നവര്‍, ഇതില്‍ വെളിപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍  അസത്യമാണെന്ന് രേഖകള്‍ സഹിതം തെളിയിക്കുക. അല്ലാതെ, എന്തോ കാരണങ്ങളാല്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് 'മഹാസംഭവം' ആയിരുന്നുവെന്ന് വിളിച്ചുകൂവരുത്! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6138 views

LOG IN

Lost your password?

SIGN UP

LOST PASSWORD