വിജാതിയതയുടെ ദുരന്തം

നിലവിളക്കിനുവേണ്ടിയുള്ള `നിലവിളി`!

Print By
about

കാണാന്‍ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്റെ നിര്‍മ്മിതിയില്‍തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവമായും, പ്രകാശം ലോകത്തിനു പകരുന്നതിന്റെ പ്രതീകമായുമൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കു മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ, ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!

ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും, കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ ആണെന്നതില്‍ തര്‍ക്കമില്ല. ചില അലങ്കാരങ്ങളിലൊഴികെ യാതൊരു രൂപമാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന നിലവിളക്കിനോളം സ്ഥായീഭാവം നിലനിര്‍ത്തുന്ന മറ്റൊന്ന് ഉണ്ടോയെന്നുതന്നെ സംശയമാണ്.

തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഫിലമെന്റ്(ബള്‍ബ്)മുതല്‍ റൈറ്റ്സഹോദരന്മാര്‍ നിര്‍മ്മിച്ച വിമാനംപോലും ആരംഭത്തില്‍നിന്നും ഏറെ മാറിയിരിക്കുന്നു. എഡിസന്റെ മറ്റൊരു കണ്ടുപിടുത്തമായ സിനിമാ ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്നും നമുക്കറിയാം. സി.എഫ്. എല്‍. ഉം ഹാലോജനുമടക്കം വെളിച്ചത്തിന്റെ വിപ്ലവം മുന്നോട്ടു കുതിക്കുമ്പോഴും ഒളിമങ്ങാതെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന നിലവിളക്കിന്റെ രൂപത്തില്‍ ഒരു മാറ്റവുമില്ല!

ചില 'ക്രിസ്ത്യാനികള്‍' നിലവിളക്കിനു കുറച്ചു ഭാവമാറ്റം വരുത്തിയതൊഴിച്ചാല്‍, രൂപത്തില്‍ അവര്‍പോലും കൈകടത്തിയിട്ടില്ല. ഒരു കുരിശും പിന്നെയൊരു പരുന്തിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും! മന്ത്രവാദിക്കും ആശാരിക്കും ഓരോ വെടിക്കു ഈരണ്ടു പക്ഷികള്‍! ക്രിസ്ത്യാനിയെ കയ്യിലെടുക്കാനും കഴിഞ്ഞു, കുരിശിനെ അപമാനിക്കാനും കഴിഞ്ഞു! ക്രൈസ്തവ വൈദീകര്‍പോലും ഇത്തരത്തില്‍ കുരിശു കുഴിച്ചിടാന്‍ കല്പിക്കാറുണ്ട്.

വിഷയത്തില്‍നിന്നും വ്യതിചലിക്കാതെ വിളക്കിലേക്കു വരാം. രൂപത്തില്‍ യാതൊരു വ്യതിയാനവുമില്ലാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതില്‍ നിന്നുതന്നെ ഇതൊരു ആഢംബര വസ്തുവോ വെറുമൊരു ശില്‍പ്പമോ അല്ലെന്നു വ്യക്തം! ആഴമായ അര്‍ത്ഥതലങ്ങളും വിശ്വാസപരമായ കൃത്യതയും പാലിക്കപ്പെടേണ്ടതായ ആചാരരീതികളും സമ്മേളിച്ചതാണു 'നിലവിളക്ക്'!

ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും ആഢംബരത്തിനായി അലങ്കരിച്ചുനിര്‍ത്തുന്ന കൌതുക വസ്തുവെന്നതിലുപരി നിലവിളക്കിനു വിശ്വാസത്തിന്റെതും മതാചാരത്തിന്റെതുമായ പ്രതീകമുണ്ട്. അതിനുമപ്പുറം ഓരോ ഭാഗങ്ങളിലും ഹിന്ദുദൈവങ്ങളുടെ സാന്നിധ്യത്തിന്റെ അടയാളങ്ങളുമുണ്ട് എന്നതാണു വസ്തുത! അതുകൊണ്ടുതന്നെയാണ് അതിന്റെ ആകാരത്തില്‍ യാതൊരു മാറ്റവുമില്ലാതെ നിലനിര്‍ത്തുന്നതും. നിലവിളക്ക് ഉപയോഗിക്കുന്ന പലര്‍ക്കും (ഹൈന്ദവര്‍ക്കുപോലും) ഇതറിയില്ല. അജ്ഞതയില്‍നിന്നോ അതിബുദ്ധിയില്‍നിന്നോ ഉരുത്തിരിഞ്ഞ പ്രതിഭാസമായി നിലവിളക്കിനെ ക്രിസ്തീയവത്ക്കരിക്കന്‍ സഭാമേലാളന്മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും കുരിശുവച്ചും അല്ലാതെയുമായി ഇത് പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ കുരിശു വച്ചിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക! നിലവിളക്ക് എന്താണെന്നു തിരിച്ചറിയുമ്പോള്‍ അതു വ്യക്തമാകും.

ശൈവമതത്തില്‍ നിലവിളക്ക് അര്‍ത്ഥനാരീശ്വര സങ്കല്പത്തിന്റെ പ്രതീകമാണ്. ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'

ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേഹ്ശുവായെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം' ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേഹ്ശുവായെ അവഹേളിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്?അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്!?

ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവനെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിനെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.

ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്.

വെളിച്ചമെന്ന നന്മയെ മാത്രമാണു നിലവിളക്കു  പ്രതിഷ്ഠയിലൂടെ ചിന്തിക്കുന്നുള്ളുവെങ്കില്‍ എന്തിനാണ് ഇത്രമാത്രം എണ്ണക്കരികൊണ്ട് ദൈവാലയം നിറക്കുന്നത്? ഒരു 'സ്വിച്ച്' അമര്‍ത്തിയാല്‍ തെളിയുന്ന എത്രയോ നല്ല  പ്രകാശങ്ങളുണ്ട്! (വിരല്‍ ഞൊടിച്ചാല്‍ തെളിയുന്നതുമുണ്ട്). വെളിച്ചം മാത്രമല്ല  ഉദ്ദേശമെന്നു മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.  ശിവലിംഗത്തിനു മുകളിലോ പാര്‍വ്വതിയുടെ യോനിയിലോ കുരിശുവച്ചാല്‍ നിലവിളക്കു ക്രിസ്തീയമാകില്ല; അത് തിന്മയാണ്. പള്ളിമുറ്റത്ത് 'ആല്‍മരം' മുളച്ചുവന്നാല്‍, പള്ളി അമ്പലമാകുമോ?ഇതിലൊന്നും വലിയ കാര്യമില്ലെന്നു പറയുന്നവര്‍ ചിന്തിക്കുക; സ്വയം സമര്‍പ്പണത്തിന്റെ പ്രതീകമായ മെഴുകുതിരി അമ്പലങ്ങളില്‍ എന്തുകൊണ്ട് കത്തിക്കുന്നില്ല?

മന്ത്രവാദം നടത്തുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു നിലവിളക്ക് എന്നതുതന്നെ ദൈവത്തിന്റെ ആലയത്തില്‍ ഇതു മ്ലേച്ഛവസ്തുവാണെന്നു വ്യക്തമാക്കുന്നു. മന്ത്രവാദം ദൈവം വെറുക്കുന്നുവെങ്കില്‍, അതിനുപയോഗിക്കുന്ന സകലതും അവിടുന്ന് വെറുക്കുന്നു.

"ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15, 16). നിലവിളക്കുകള്‍ സ്ഥാപിക്കാത്ത ഏതെങ്കിലും പള്ളികള്‍ കേരളത്തിലുണ്ടെങ്കില്‍, ആ ഇടവകയിലെ ദൈവജനം ഭാഗ്യവാന്മാര്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2631 views

LOG IN

Lost your password?

SIGN UP

LOST PASSWORD