വിജാതിയതയുടെ ദുരന്തം

`തിരുവോണം പൊന്നോണം പിന്നെ ചുമ്മാ ഓണം`!

Print By
about

ണത്തെയും അതിന്റെ ഐതീഹ്യത്തെയും സംബന്ധിച്ചുള്ള വിവരണം 'മാവേലിക്കും ഒരു ദിവ്യബലി' എന്ന ലേഖനത്തില്‍ ഉള്ളതിനാല്‍ കൂടുതലായി വിശകലനം ചെയ്യുന്നില്ല. എങ്കിലും ഓണമെങ്ങനെ കേരളത്തിലെ ദേശീയ ഉത്സവമായെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ഓണം ആഘോഷങ്ങള്‍ തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. ചിങ്ങമാസത്തിലാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം. ചിങ്ങത്തിലെ അത്തംനാളില്‍ ഉത്സവത്തിന്‌ കൊടികയറുന്നു. മാവേലി മാലോകരെ കാണാന്‍ വരുന്ന ഈ ഉത്സവ നാളുകള്‍ക്ക് നാന്ദികുറിക്കുന്നത് തൃപ്പൂണിത്തുറയില്‍നിന്നും പുറപ്പെടുന്ന ഘോഷയാത്രയോടെയാണ്. അത്തച്ചമയം എന്നറിയപ്പെടുന്ന ഈ പുറപ്പാട് അവസാനിക്കുന്നത് തൃക്കാക്കരയിലെ വാമാനമൂര്‍ത്തീ ക്ഷേത്രത്തിലാണ്. തുടര്‍ന്ന് ഉത്സവ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുകയായി! വാമനമൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണനാളില്‍ ആറോട്ടോടുകൂടി ഉത്സവം കൊടിയിറങ്ങുകയും ചെയ്യുന്നു.

തൃക്കാക്കരയപ്പന്‍ എന്നത് ഭാരതത്തിലെതന്നെ ഏക വിഷ്ണു സങ്കല്പമാണ്. വിഷ്ണുവിന്റെ വാമനാവതാരമാണ് തൃക്കാക്കരയപ്പന്‍ അഥവാ ഓണത്തപ്പന്‍! ഇതില്‍നിന്നു വ്യക്തമാകുന്ന ഒരുകാര്യം; ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ്. അതിനാല്‍തന്നെ ഓണമെന്നത് ഹൈന്ദവരുടെമാത്രം ഒരുത്സവമാണെന്നു മനസ്സിലാക്കാം. യേഹ്ശുവായുടെ രണ്ടാംവരവിനെപ്പോലും സംശയത്തോടെ കാണുന്ന ക്രിസ്ത്യാനി, മാവേലിക്കുവേണ്ടി പള്ളിമുറ്റത്തും അള്‍ത്താരയില്‍പോലും പൂക്കളമൊരുക്കുമ്പോള്‍ അധഃപതനം എത്രത്തോളമായെന്നു ചിന്തിക്കുക! കേരളത്തിലെ സവര്‍ണ്ണ ഭരണാധികാരികള്‍ സ്വന്തം താത്പര്യം മാത്രം നോക്കി പ്രഖ്യാപിച്ചിട്ടുള്ളതും യാതൊരു യുക്തിയുമില്ലാത്തതുമായ വെറുമൊരു അന്ധവിശ്വാസത്തിന്റെ ഉത്സവമാണിത്. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളം ഉണ്ടായെന്നു പറയുന്നതുപോലെ! ഓണത്തെക്കുറിച്ചും മാവേലിയെക്കുറിച്ചും പാതാള ഗമനത്തെക്കുറിച്ചും പറഞ്ഞാല്‍ ആഫ്രിക്കക്കാര്‍പോലും കളിയാക്കും! സാക്ഷരകേരളം സുന്ദരകേരളം!!

ഇക്കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് ഒരു ദയനീയമായ ഓണാഘോഷം ക്രിസ്തീയ വൈദീകരുടെ നേതൃത്വത്തില്‍ നടന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്തെ മലയാളി പ്രവാസികളുടെ ആഘോഷത്തിലാണ് മതമൈത്രിയുടെ ഈ ചടങ്ങു നടന്നത്. സ്ത്രീകളുടെ തിരുവാതിരകളി തികച്ചും വ്യത്യസ്ഥമായിരുന്നു. കുരിശുവച്ച നിലവിളക്കിനു ചുറ്റും പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍....എന്നുള്ള കൃഷ്ണസ്തുതിയാണ് നടത്തിയത്! ഈ വൈദീകര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോടു ക്ഷമിക്കണമേ!

ദേശീയ ഉത്സവമാണെന്നു പറഞ്ഞുകൊണ്ട് ഓണത്തെ തലയില്‍ കയറ്റിവയ്ക്കുന്ന ക്രിസ്തീയസഭകള്‍ ചില കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കുക! ഇന്നു സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്തു മന്ത്രവാദം നടത്തുന്ന ഏകരാജ്യമാണ് ഇന്ത്യ. ഈ കാലയളവില്‍ ചില സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ അതു വ്യക്തമാകും.

ഇന്ത്യ ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിനുമുമ്പ് പൂജനടത്തുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നത് ഭൂമിപൂജ നടത്തിയിട്ടാണ്. കേരളം വിട്ടാല്‍ മിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനേകം ഹൈന്ദവദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലടക്കം ഇന്ത്യയിലെ സകലയിടങ്ങളിലും 'പൂജ'വയ്പ്പും 'പൂജ'യെടുപ്പും എന്നുപറഞ്ഞ് പോലിസുകാരുടെ തോക്കും ലാത്തിയുമടക്കം ചന്ദനം പൂശി വയ്ക്കുന്നത് എന്തര്‍ത്ഥത്തിലാണ്. മതേതര രാഷ്ട്രമെന്നത് ഭരണഘടനയില്‍ എഴുതിവച്ചതു മാത്രമാണോ? സ്വാശ്രയ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയല്ല സമരം നടത്തേണ്ടത്! ഇന്ന് കേരളത്തില്‍ ഓണം ആഘോഷിക്കാതിരുന്നാല്‍ ഒരു നിയമലംഘനമൊന്നുമല്ല. വരുംനാളുകളില്‍ അങ്ങനെ ആകുമോയെന്ന് അറിയില്ല. എന്നാല്‍, ക്രിസ്തീയസഭകള്‍ ഈ ആഘോഷം സ്വന്തം ആഘോഷമായി ഏറ്റെടുത്തുകഴിഞ്ഞു.

രാജ്യത്തെ ഭൂരിപക്ഷം നടത്തുന്നതു അനുകരിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിലെ പള്ളികളില്‍ കുര്‍ബ്ബാനയ്ക്ക് മുന്‍പ് ബാങ്കുവിളിക്കുമോ? ഇതൊന്നും ദേശീയ താത്പര്യത്തിന്റെ ഭാഗമല്ല; മറിച്ച്, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഹിന്ദുത്വത്തിന്റെ സ്വാധീനമാണ്. പുതിയ സൃഷ്ടിയാകാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം! പൂര്‍വ്വീക ബന്ധനത്തില്‍നിന്നു പൂര്‍ണ്ണമായ വിടുതല്‍ ലഭിക്കാത്തവരാണ് വിജാതിയ ആചാരങ്ങള്‍ സഭയില്‍ നടപ്പാക്കണമെന്നു വാശിപിടിക്കുന്നത്. മഹാനവമി പ്രമാണിച്ച് കുട്ടികളുടെ പുസ്തകവും പഠനോപകരണങ്ങളും പള്ളിയില്‍ പൂജക്ക് വയ്ക്കുന്നതും, എഴുത്തിനിരുത്താന്‍ വിജയദശമി നാള്‍തന്നെ തിരഞ്ഞെടുക്കാന്‍ വെമ്പല്‍കൊള്ളുന്നതും ഈ സ്വാധീനങ്ങളുടെ തുടര്‍ച്ചയാണ്. എഴുത്തിനിരുത്തണമെങ്കില്‍ എത്രയോ വിശേഷദിനങ്ങള്‍ ക്രിസ്ത്യാനിക്കുണ്ട്!

കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളെയാണ് ഹൈന്ദവര്‍ സങ്കല്പിച്ചുവച്ചിരിക്കുന്നത്. ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമാനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന വിവരക്കേടിനെ ശാസ്ത്രീയസത്യമായി പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ പെടാപ്പാടു പെടുന്നതും നാം കാണുന്നുണ്ട്! അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നു ഹിന്ദുക്കള്‍ പറയുന്നു. അപ്പോള്‍, രസകരമായ ഒരു ചോദ്യം മനോവയുടെ ചിന്തയില്‍ ഉദിച്ചു: കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വന്ന വാമനന്‍ വന്നുപോയതിനുശേഷമാണ് കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ എത്തിയത്! അപ്പോള്‍ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും? മനുഷ്യന്റെ ബൗദ്ധീക നിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ മൊത്തവില്പനക്കാരായി ക്രൈസ്തവ വൈദീകര്‍ അധഃപതിക്കരുതെന്ന അപേക്ഷയാണ് മനോവയ്ക്കുള്ളത്!

അവരെ നിങ്ങള്‍ അനുകരിക്കരുതെന്നു വചനം പറഞ്ഞത് വീണ്ടു ഓര്‍മ്മിപ്പിക്കുകയാണ്.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6137 views

LOG IN

Lost your password?

SIGN UP

LOST PASSWORD