വിജാതിയതയുടെ ദുരന്തം

ആ-രതി ആ-രതി ആരാധന!

Print By
about

വിശുദ്ധ കുര്‍ബ്ബാനമധ്യേ ആരതിയുഴിയുന്ന പതിവ്‌ കേരളത്തിലെ പല പള്ളികളിലും നിലവില്‍വന്നിട്ട്‌ കാലം കുറച്ചായി. ഇതിനു നല്‍കുന്ന പ്രാധാന്യം കണ്ടാല്‍ ഈ ആരതിയുഴിയല്‍ കുര്‍ബാനയുടെ ഏറ്റവും വിശിഷ്ടവും വിശേഷവുമായ ഭാഗമാണെന്നു തോന്നും. ഈ ചടങ്ങില്‍ അല്‍മായര്‍ക്കോ വൈദികര്‍ക്കോ എന്തെങ്കിലും എതിര്‍പ്പുള്ളതായി തോന്നിയിട്ടുമില്ല (അത്മായരുടെ എതിര്‍പ്പിനെ ആരു ശ്രദ്ധിക്കുന്നു?). വര്‍ണ്ണശബളമായ വസ്ത്രം ധരിച്ച സുന്ദരിപ്പെണ്‍കുട്ടികള്‍ അള്‍ത്താരയുടെ മുന്‍പില്‍വന്ന്‌ പൂക്കളും ദീപങ്ങളും മറ്റും ഉഴിയുന്നത്‌ കാണാന്‍ മനോഹരമാണ്‌. എന്നാല്‍ ഈ ആചാരം ക്രിസ്ത്യന്‍ വിശ്വാസപ്രമാണത്തിന്‌ എത്രത്തോളം എതിരാണെന്ന്‌ മിക്കവര്‍ക്കും അറിയില്ല.

പൌലോസ് അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശം ഇവര്‍ക്കു ബാധകമല്ലേ? വചനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; "ശിരസ്സു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ"(1കോറി: 11; 5, 6). ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രാത്ഥനയാണ് വിശുദ്ധ കുര്‍ബ്ബാന എന്നകാര്യത്തില്‍ സഭയില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല! കാരണം, സഭ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ഇങ്ങനെതന്നെയാണ്. സ്ത്രീ അവളുടെ ശിരസ്സ്‌ മറയ്ക്കാതെ പ്രാര്‍ത്ഥിക്കുന്നത് അവഹേളനമാണെന്നു ബൈബിള്‍ പറയുമ്പോള്‍, അത് ഓരോ ക്രൈസ്തവ സ്ത്രീകള്‍ക്കും ബാധകമാണ്. കാലങ്ങളായി സഭ തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് ഇതെന്നും നമുക്കറിയാം. വിശുദ്ധ കുര്‍ബ്ബാനയിലെ ഏറ്റവും പ്രധാന ഭാഗത്ത് ഭാരതീയവേഷത്തില്‍ സ്ത്രീകള്‍ ആരതിയുഴിയുമ്പോള്‍ ശിരോവസ്ത്രം ധരിക്കുന്നില്ല എന്നതുമാത്രമല്ല ഈ അനുകരണത്തിലെ ദുരന്തം!

അനേകം നിയമങ്ങള്‍ ഉള്ളതും, അവയൊന്നും അനുസരിക്കാന്‍ നിര്‍ബന്ധമില്ലാത്തതുമായ ഒരു മതവിഭാഗമായി ക്രിസ്തീയത മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! വൈദീകവേഷക്കാര്‍ എന്തു കോമാളിത്തരം അവതരിപ്പിച്ചാലും അവയെല്ലാം മഹനീയമായി കാണുകയും, സാധാരണ വിശ്വാസികള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചാല്‍പ്പോലും അതു മഹാപരാധമായി പരിഗണിക്കുകയും ചെയ്യുന്ന രീതി കത്തോലിക്കാസഭയില്‍ പുതിയതല്ല!

ആരതിയുടെ നിയമം ഹിന്ദുക്കള്‍ നിര്‍മ്മിച്ചത് ബൈബിളിനെ ആധാരമാക്കിയല്ല. അതുകൊണ്ടുതന്നെ അതിനെ അനുകരിക്കുന്ന 'കോമരങ്ങള്‍ക്ക്' ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കേണ്ടതുമില്ല! യഥാര്‍ത്ഥ വിശ്വാസികളുടെ വേദനയും അമര്‍ഷവും കണ്ടില്ലെന്നു നടിക്കുന്നവരുടെ ലക്‌ഷ്യം സഭയെ തകര്‍ക്കുകയും അതുവഴി പിശാചിനെ സന്തോഷിപ്പിക്കുകയെന്ന അജണ്ടയുണ്ടെന്നു നാം തിരിച്ചറിയണം. അസംതൃപ്തരായ വിശ്വാസികള്‍ സഭയുടെ ജീര്‍ണ്ണതയില്‍ മനംമടുത്ത് മറ്റു സഭകളില്‍ ചേക്കേറുകയോ പുതിയ സഭകള്‍ ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍, ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്? ആരതി എന്താണെന്നു മനസ്സിലാക്കിയതിനുശേഷം, അതിന്റെ പിന്നിലെ ഫ്രീമേസണ്‍ അജണ്ടയെക്കുറിച്ചു ചിന്തിക്കാം.

ആരതിയുഴിയുന്ന ചടങ്ങ് മറ്റുപല ആചാരങ്ങളെയുംപോലെ കുര്‍ബ്ബാനയുടെ 'ഭാരതീയവത്ക്കരിക്കല്‍' എന്ന 'ലേബലില്‍' പള്ളികളില്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദു ആചാരങ്ങളെ അവയുടെ അര്‍ത്ഥം മനസ്സിലാക്കാതെ കേവലം ബാഹ്യമായ മനോഹാരിത കണ്ട് ദത്തെടുക്കുന്നതിലുള്ള കുഴപ്പമാണിത്. 'ആരതി' എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നുപോലും അറിയാത്തവരോ, അല്ലെങ്കില്‍ വിജാതിയരായ പാട്ടെഴുത്തുകാരോ ആണ്; 'ആരതിയേകി നമിക്കുന്നു യേശുവേ നായകാ....!, ആരതി ആരതി ആരാധനാ...' തുടങ്ങിയ പാട്ടുകള്‍ എഴുതുകയും പാടിക്കുകയും ചെയ്യുന്നത്. ക്രിസ്തീയ വിശ്വാസ ചൈതന്യത്തെയും കുര്‍ബ്ബാനയുടെ പവിത്രതയെയും മലിനപ്പെടുത്തുന്നതാണ് കുര്‍ബ്ബാനമധ്യേയുള്ള ഈ ആരതിയുഴിച്ചില്‍! വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ശ്രദ്ധ പൂര്‍ണ്ണമായും ബലിപീഠത്തിലേക്കു തിരിയേണ്ട മര്‍മ്മപ്രധാനമായ വേളയില്‍ നടത്തപ്പെടുന്ന ഈ ആഭാസം വളരെ ഗൗരവമായി കാണണം. വിശ്വാസികളുടെ മുഴുവന്‍ ശ്രദ്ധയും വഴിതിരിച്ചുവിടുന്ന ഈ പൈശാചികതമൂലം ബലിപീഠത്തിന്റെയും അവിടെ അര്‍പ്പിക്കപ്പെടുന്ന ബലിയുടെയും പ്രാധാന്യം ഇല്ലാതാക്കുന്നു. ഇതുതന്നെയാണ്, ഈ ആഭാസനൃത്തത്തിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നതും!

'ആരതി'യെന്ന പദം സംസ്കൃതത്തില്‍നിന്ന് വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് പ്രചരിച്ചിട്ടുള്ളതാണ്. ലൈംഗീകതയുമായി ബന്ധപ്പെട്ടത് എന്നാണ്, 'ആരതി'യെന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം!

ആ+രതി=ആരതി!

രതിയെന്നാല്‍ 'ലൈംഗീക വേഴ്ച്ച' എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന വാക്കാണ്‌. ഹിന്ദുമത തത്വശാസ്ത്രം ലൈംഗീകതയെ പൂജ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ ഈ മതത്തില്‍ ലൈംഗീകതയുമായി ബന്ധപ്പെട്ട പൂജാവിധികളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാകുക സ്വാഭാവികമാണല്ലോ! ഹിന്ദുമതത്തില്‍ 'രതീദേവി' എന്നപേരില്‍ ഒരു ദേവി തന്നെയുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം കാമത്തിന്റെ ദൈവമായ കാമദേവന്റെ ഭാര്യയാണു 'രതീദേവി'! ലിംഗാരാധനയും ആര്‍ത്തവാരാധനയും (തിരുപ്പൂപ്പ്) നടത്തുന്ന ഹിന്ദുമതത്തിലെ ആചാരങ്ങള്‍ എങ്ങനെയാണു ക്രിസ്തുമതത്തിനു യോജിക്കുക? ഹിന്ദുക്കള്‍പ്പോലും പൈശാചികമായി കരുതുന്ന അഥര്‍വ്വ വേദത്തിനിന്നാണ് 'ആരതിപൂജ' രൂപപ്പെടുത്തിയിരിക്കുന്നത് എന്നറിയുമ്പോള്‍ ഇതിലെ തിന്മ കൂടുതല്‍ സ്ഫുടമാക്കപ്പെടുന്നു.

ഹൈന്ദവ ദേവതയായ കൊടുങ്ങല്ലൂര്‍ ഭഗവതിയെ സ്തുതിക്കുന്നത് ലൈംഗീകതയുടെ വര്‍ണ്ണനകളുള്ള ഭരണിപ്പാട്ട്(പൂരപ്പാട്ട്) പാടിയാണ്. ഭഗവത്പ്രീതിക്കായി 'ഗീതാഗോവിന്ദം' ആലപിച്ച് നൃത്തം ചെയ്യുന്ന പതിവ് ഹിന്ദുമതത്തിലുണ്ട്. ലൈംഗീക ക്രീഢകളെ വിവരിക്കുന്ന ഒരു കൃതിയാണു ഗീതാഗോവിന്ദം! ദേവപ്രീതിക്കായി ക്ഷേത്രങ്ങളില്‍വച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമ്പ്രദായം (ദേവദാസി സമ്പ്രദായം) അടുത്തകാലംവരെ ഹിന്ദുമതത്തില്‍ നിലനിന്നിരുന്നു. ഇത്തരത്തില്‍ കാമകേളികള്‍ക്ക് ദൈവീക പരിവേഷം നല്‍കുന്ന ഹിന്ദുമതത്തില്‍ ഉടലെടുത്ത ഒരു ആചാര രീതിയാണ് 'ആരതി'!

'രതിയുമായി ബന്ധപ്പെട്ടത്' എന്നാണ്, ആരതിയെന്നതിന്റെ അര്‍ത്ഥമെന്നു നാം കണ്ടു. 'ഹിന്ദുദൈവങ്ങള്‍' അവരുടെ പത്നിമാരോടൊപ്പം (പത്നീസമേതം) ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നുവെന്നാണ് ഹൈന്ദവ സങ്കല്പം! ക്ഷേത്രങ്ങളില്‍ ആരതിയുഴിയുന്നതിന്റെ പശ്ചാത്തലം ഇതാണ്. എന്നാല്‍, ഇതിനേക്കാള്‍ പ്രാധാന്യത്തോടെ ആരതിയുഴിയുന്ന അവസരം ഹൈന്ദവ വിവാഹങ്ങളാണ്. വിവാഹശേഷം നവവധു വരന്റെ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ആരതിയുഴിഞ്ഞാണ് സ്വീകരിക്കുന്നത്. നിങ്ങളുടെ ദാമ്പത്യത്തില്‍ രതീദേവിയുടെ(കാമദേവന്റെയും)അനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെയെന്ന് ഇതിലൂടെ നവദമ്പതികളെ ആശംസിക്കുന്നു.

നവവധുവിനെ ചാര്‍ത്തുന്ന സിന്ദൂരക്കുറിയും ഇതുപോലെ ലൈംഗീക ജീവിതത്തെ സൂചിപ്പിക്കുന്നതാണ്. ഭര്‍ത്തവിന്റെ മരണവരെയോ അല്ലെങ്കില്‍ അയാള്‍ സന്യാസം സ്വീകരിക്കുന്നതുവരെയോ ദാമ്പത്യജീവിത തുടരുന്ന കാലമത്രയും അവള്‍ അതു ചാര്‍ത്തണം. ഇതും 'ക്രിസ്ത്യാനി'പെണ്ണുങ്ങള്‍ അവകാശമാക്കി! മേല്‍പ്പറഞ്ഞവയില്‍നിന്നു മൂന്നു കാര്യങ്ങള്‍ വ്യക്തമാകും.

1. 'ആരതി' വ്യക്തമായ അടയാളങ്ങളുള്ള ഹൈന്ദവ ആചാരമാണ്.
2. 'ആരതി' ലൈംഗീകതയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ്.
3. 'ആരതി' രതീദേവി, കാമദേവന്‍ എന്നീ 'പേഗന്‍ ' ദൈവങ്ങളെ ആരാധിക്കുന്ന ആചാരമാണ്.

ഇങ്ങനെയൊക്കെയായ 'ആരതി'യാണ്, കുര്‍ബ്ബാനമധ്യേ അതിവിശിഷ്ടമായ ഭാഗത്ത് ആചരിക്കുന്നത്. കുര്‍ബ്ബാനയില്‍ ആരതിയുഴിയണമെന്നു വാദിക്കുന്നവര്‍ ഇതിനെക്കുറിച്ച് അറിവില്ലാത്തവരാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? ഭരണിപ്പാട്ടു പാടിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയില്ല; അതു സാത്താനാണു പ്രീതികരമാവുന്നത്! കുര്‍ബ്ബാനയിലെ 'ഭാരതവത്ക്കരണ' ശ്രമങ്ങള്‍ എത്രത്തോളം ദൈവനിന്ദയാണെന്നു ക്രൈസ്തവ സമൂഹം എത്രയും വേഗം തിരിച്ചറിയുന്നില്ലെങ്കില്‍ ആത്മഹത്യാപരമായിരിക്കും!

ആരതിയുടെ ക്രിസ്തീയവത്ക്കരണം ഒരു ഫ്രീമേസണ്‍ അജണ്ട!

ലോകമാസകലം പടര്‍ന്നുപിടിച്ചിരിക്കുന്ന പൈശാചികതയാണ് ഫ്രീമേസണ്‍ പ്രസ്ഥാനങ്ങള്‍! ഇവയുടെ ഏറ്റവും ഒടുവിലത്തെ ഘട്ടമാണ് 'ബാക്ക്മാസ്' അഥവാ കറുത്ത കുര്‍ബ്ബാന! ഈ പൈശാചികതയെ സംബന്ധിച്ചുള്ള അനേകം വിവരണങ്ങള്‍ ഇപ്പോള്‍ത്തന്നെ മനോവയുടെ താളുകളിലുണ്ട്. എന്നാല്‍, ആരതിയെ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് അനിവാര്യമായ ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ബ്ലാക്മാസ് നടത്തുന്നവര്‍ക്ക്‌ ഏറ്റവും പ്രധാനമായി ആവശ്യമുള്ളത് കത്തോലിക്കാസഭയില്‍ വാഴ്ത്തുന്ന തിരുവോസ്തിയാണ്! തിരുവോസ്തിയോടുള്ള ഭക്തിയല്ല ഇതിനു കാരണമെന്നു നമുക്കറിയാം. തിരുവോസ്തിയുടെ മുന്നില്‍വച്ച് രതിക്രീഢകളില്‍ ഏര്‍പ്പെടുന്നത് ബ്ലാക്ക്മാസിലെ പ്രധാന ഘടകമായതുകൊണ്ടാണ് ഇത് ഇവര്‍ അപഹരിച്ചെടുക്കുന്നത്. സ്വയംഭോഗം, സ്വവര്‍ഗ്ഗഭോഗം, വ്യഭിചാരം തുടങ്ങിയ മ്ലേച്ഛതകള്‍ ദിവ്യകാരുണ്യത്തിനു മുന്നില്‍ നടത്തുന്നതിലൂടെ യേഹ്ശുവായെ നിന്ദിക്കുകയും, സാത്താനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഭാര്യമാരെ പരസ്പരം മാറി ഉപയോഗിക്കുന്ന പൈശാചിക രീതി പരസ്യമായി ചെയ്യാന്‍ ഇവര്‍ക്കു മടിയില്ല!

ഇത് സഭയ്ക്കു പുറത്തുള്ള 'ഫ്രീമേസണ്‍' സംഘമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സഭയ്ക്കുള്ളിലെ 'ഫ്രീമേസണ്‍' സംഘം പ്രവര്‍ത്തിക്കുന്നത് മറ്റൊരു രീതിയിലാണ്! രതി വൈകൃതങ്ങളുടെ മുദ്രകളെ ക്രിസ്തീയവത്ക്കരിച്ചുകൊണ്ട് അവയെ ദൈവാലയത്തില്‍ത്തന്നെ അവതരിപ്പിക്കുന്ന കൗശലമാണ് സഭയിലെ ഫ്രീമേസണ്‍ പിശാചുക്കള്‍ അനുവര്‍ത്തിക്കുന്നത്! യാഹ്‌വെ വെറുക്കുന്ന മ്ലേച്ഛതകളെയെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവയൊക്കെ നന്മയാണെന്നു ധരിപ്പിക്കാന്‍ ഇവര്‍ പരിശ്രമിക്കുന്നു! ഇതിനുവേണ്ടി സ്ഥാപിച്ചിരിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രങ്ങള്‍പ്പോലും കത്തോലിക്കാസഭയുടെ കീഴിലുണ്ട്. സെബാസ്റ്റ്യന്‍ പൈനേടത്ത് എന്ന 'ജെസ്യൂട്ട്' വൈദീകന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന 'സമീക്ഷ' എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒന്നാണ്! ഇത്തരത്തിലുള്ള കള്ളനാണയങ്ങള്‍ കത്തോലിക്കാസഭയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥാനങ്ങളില്‍ കടന്നുകൂടി എന്നതാണ് ദാരുണമായ അവസ്ഥ! ഇവരെ പുറത്താക്കാന്‍ സഭയുടെ തലവന്മാര്‍ തയ്യാറാകില്ല എന്നതുകൊണ്ട് വിശ്വാസികള്‍ ജാഗ്രതപാലിക്കുകയാണ് ഏക പ്രതിവിധി.

അന്യദേവന്മാരുടെ കീര്‍ത്തനങ്ങളെ ക്രിസ്തീയവത്ക്കരിച്ചുകൊണ്ട് കറങ്ങിനടക്കുന്നവര്‍ എത്ര ഉന്നതാരാണെങ്കിലും അവഗണിക്കണം. അല്ലാത്തപക്ഷം ആത്മാവിന്റെ നിത്യനാശമായിരിക്കും ഫലം! ബൈബിളില്‍ പഠനങ്ങള്‍ നടത്തുന്നത് ഒരു യോഗ്യതയായി പരിഗണിക്കാന്‍ തയ്യാറാകാത്ത 'ന്യൂജനറേഷന്‍' വൈദീകരിപ്പോള്‍ ഉപരിപഠനം നടത്തുന്നത് വേദങ്ങളിലും ഉപനിഷത്തുകളിലുമാണ്! 'ഫ്രീമേസണ്‍ സംഘത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നു പലര്‍ക്കും അറിയില്ല! ഇത്തരക്കാര്‍ക്കെതിരേ വിശാസികള്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും! പുതിയ സിദ്ധാന്തങ്ങളുമായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുകയും അവരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്യുക! കാരണം, "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9372 views

LOG IN

Lost your password?

SIGN UP

LOST PASSWORD