വിജാതിയതയുടെ ദുരന്തം

ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും!

Print By
about

11 - 10 - 2012

രതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിരകളി തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങളെല്ലാം വെറുമൊരു കലാരൂപങ്ങളായി മാത്രം ആരും കാണരുത്. ഇവയുടെ ഓരോ ചുവടുകള്‍ക്കും മുദ്രകള്‍ക്കും താളങ്ങള്‍ക്കുപോലും വ്യക്തമായ ആരാധനകളുണ്ട്. നൃത്തങ്ങളെല്ലാം വിഗ്രഹങ്ങളെ വണങ്ങാനുള്ളതാണെന്ന് ഇതിനര്‍ത്ഥമില്ല; എന്നാല്‍, ഭാരതീയമായ എല്ലാ പരമ്പരാഗത നൃത്തങ്ങള്‍ക്കും ദേവീദേവന്മാരെ പ്രകീര്‍ത്തിക്കുന്ന ചുവടുകളും മുദ്രകളുമാണുള്ളത്. അതിനാല്‍തന്നെ, ഇവയുടെ അരങ്ങേറ്റങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണു നടത്താറുള്ളത്. ഏതു മതത്തില്‍പെട്ടവര്‍ ഇവ അഭ്യസിച്ചാലും ആരംഭംമുതല്‍ അരങ്ങേറ്റംവരെ എല്ലാക്കാര്യങ്ങളിലും ഹൈന്ദവ ആചാരങ്ങള്‍ ചിട്ടയോടെ പാലിക്കാറുണ്ട്!

കയ്യില്‍ പണമുള്ളവര്‍ നേരമ്പോക്കിനും പ്രശസ്തിയ്ക്കുംവേണ്ടിയാണ് മക്കളെ നൃത്തം അഭ്യസിപ്പിക്കുന്നതെങ്കിലും, ഇതിന്റെ ആരംഭം വെറും നേരമ്പോക്കായിരുന്നില്ല! ദേവപ്രീതിയ്ക്കുവേണ്ടിയുള്ള ഉപാസനകളായി ചിട്ടപ്പെടുത്തിയതാണ് എല്ലാ ശാസ്ത്രീയനൃത്തങ്ങളും. അതുകൊണ്ടുതന്നെ, നൃത്തങ്ങളോടൊപ്പമുള്ള ഗാനങ്ങളെല്ലാം ദേവീ-ദേവന്മാര്‍ക്കുള്ള കീര്‍ത്തനങ്ങളാണ്. ക്ഷേത്രങ്ങളിലേക്കു സമര്‍പ്പിക്കപ്പെട്ട ദേവദാസികളുടെ നൃത്തമായിരുന്നു ഭരതനാട്യം. ദാസിയാട്ടം, ചിന്നമേളം, സദിര്‍ തുടങ്ങിയ പേരുകളില്‍ വിവിധ കാലഘട്ടങ്ങളില്‍ അറിയപ്പെട്ടിരുന്ന അവരുടെ നൃത്തത്തിന് ഭരതനാട്യമെന്ന പേര് ഉറച്ചതുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മാത്രമാണ്. 1920-കള്‍ വരെ തമിഴ്‌നാട്ടില്‍ ദേവദാസി വിഭാഗത്തില്‍പ്പെട്ടവരല്ലാതെ ആരും ഭരതനാട്യം നടത്തിയിരുന്നില്ല.

ഭരതമുനി, നാട്യശാസ്ത്രത്തെ നിര്‍മ്മിച്ചതുകൊണ്ടുമാവാം ഭരതനാട്യം എന്ന പേരു ലഭിച്ചത്‌ എന്നും പറയപ്പെടുന്നു. ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തില്‍ ഭരതമുനി നാട്യശാസ്ത്രം നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം. ഭരതമുനി രചിച്ച നാട്യശാസ്ത്രത്തില്‍ നാട്യത്തിന്റെ സൃഷ്ടിയെപറ്റി ഇപ്രകാരം പറയുന്നു. അതിഗഹനമായ വേദസുക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ്. എല്ലാ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ പുതിയ മാര്‍ഗ്ഗം ഉണ്ടാകണമെന്ന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് തോന്നി. ഋഗ്‌വേദത്തില്‍നിന്ന് പാഠവും, യജുര്‍വേദത്തില്‍നിന്ന് അഭിനയവും, സാമവേദത്തില്‍നിന്നു സംഗീതവും, അഥര്‍വവേദത്തില്‍നിന്ന് രസവും സ്വീകരിച്ച് നാട്യം സൃഷ്ടിച്ചു. ഇതിനെ നാട്യവേദം എന്ന അഞ്ചാമത്തെ വേദമായി പരിഗണിച്ചു. എല്ലാ ജനങ്ങള്‍ക്കും കാണാനും ആനന്ദിക്കാനും വേണ്ടി ബ്രഹ്മാവ് തന്റെ പുതിയ സൃഷ്ടി ഭരതന് ഉപദേശിച്ച്കൊടുത്തു. ഭരതനും തന്റെ നൂറ് പുത്രന്മാരും ചേര്‍ന്ന് 'പാലാഴി മഥനം' എന്ന കഥ ആദ്യമായി ചിട്ടപ്പെടുത്തി. സന്തുഷ്ടരായ ബ്രഹ്മാവും ദേവന്മാരും ഈ കലാശില്പം ശിവസന്നിധിയില്‍ അവതരിപ്പിക്കാന്‍ ഭരതനോട് ആവശ്യപ്പെട്ടു.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്ത്രീകളുടെ കുറവ് നികത്തുവാന്‍ ഭരതന്‍ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏല്‍പ്പിച്ചു. ഭരതപുത്രന്മാരും അപ്സരസ്സുകളും ചേര്‍ന്ന് ശിവസന്നിധിയില്‍ നാട്യം അവതരിപ്പിച്ചു. സന്തുഷ്ടനായ ശിവന്‍ താന്‍ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകള്‍, കരണങ്ങള്‍, രേചകങ്ങള്‍, അംഗഹാരങ്ങള്‍ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് ഈ കല ഭരതനെ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തണ്ഡു പഠിപ്പിച്ചതിനാലാണ് ഈ നൃത്തത്തിന് 'താണ്ഡവം' എന്ന പേരു കിട്ടിയത്. പാര്‍വ്വതി താന്‍ രൂപംകൊടുത്ത ലാസ്യനൃത്തം അപ്സരസ്സുകളേയും പഠിപ്പിച്ചു. താണ്ഡവവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തില്‍ ചേര്‍ത്ത് വിപുലീകരിക്കുകയും കൂടുതല്‍ ആസ്വാദ്യമാക്കുകയും ചെയ്തു.

മോഹിനിയാട്ടം അഥവാ 'തേവിടിശ്ശിയാട്ടം'!

ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും, വിവാദങ്ങളുടേയും ഉള്ളില്‍ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്നപോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടര്‍ച്ചയായിവന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്.

കൊല്ലവര്‍ഷം 1070-ല്‍ ഇറങ്ങിയ 'വിദ്യാവിനോദിനി' എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിര്‍മ്മലാ പണിക്കര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.

ഈ നടനത്തിലെ ചലനങ്ങളും മുദ്രകളുമെല്ലാം വ്യക്തമായ സ്തുതിപ്പുകളോടെയാണു ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഓരോന്നും വിവരിക്കുക പ്രയാസമാണെങ്കിലും ഒരെണ്ണത്തെയെങ്കിലും അറിയുന്നതു നന്നായിരിക്കും. ലാസ്യപ്രധാനമായ ഈ ദൃശ്യകലയില്‍ നൃത്യശില്പങ്ങള്‍ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊല്‍ക്കെട്ട്, ജതിസ്വരം, പദം, പദവര്‍ണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങള്‍. ‘ചൊല്‍ക്കെട്ട്‘ എന്ന നൃത്തം നൃത്യമൂര്‍ത്തികളായ ശിവപാര്‍വ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേര്‍ന്ന് ലാസ്യപ്രധാനമാണ് ചൊല്‍ക്കെട്ട്.

ഭാരതീയ കലകളെന്നും ക്ഷേത്രകലകളെന്നുമൊക്കെ അറിയപ്പെടുന്ന നൃത്തരൂപങ്ങളെല്ലാം ദേവദാസി (വേശ്യാ)സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണെന്നു ഇവയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. സകലതും ഹൈന്ദവ ദേവീദേവന്മാരുടെ പ്രീതിക്കായി ചിട്ടപ്പെടുത്തപ്പെട്ടവയുമാണ്. മറ്റു കലാരൂപങ്ങളെക്കുറിച്ച് പൂര്‍ണ്ണമായി എഴുതുകയെന്നതു ശ്രമകരമാണ്. എന്താണ് ദേവദാസി സമ്പ്രദായമെന്നുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

കുച്ചിപ്പുടി!

ഇന്ത്യയില്‍ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ്‌ കുച്ചിപ്പുടി. ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിലാണ്‌ ഇത് പിറവിയെടുത്തത്. യാമിനി കൃഷ്‌ണമുര്‍ത്തി,സ്വപ്നസുന്ദരി, ശോഭാ നായിഡു, രാജരാധാറെഡ്ഢി എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നര്‍ത്തകര്‍. മറ്റു ഇന്ത്യന്‍ നൃത്തങ്ങളെപ്പോലെതന്നെ കുച്ചിപ്പുടിയും ഒരു ക്ഷേത്രാചാരമാണ്.

തെലുങ്കാനയിലെ ക്ഷേത്രങ്ങളില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാകൃതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കകത്ത് ദേവദാസികള്‍(വേശ്യകള്‍) നൃത്തം ചെയ്തപ്പോള്‍, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാര്‍ അവരുടേതായ നാട്യാമേളാനാടകങ്ങള്‍ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങള്‍ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തില്‍ പ്രചാരത്തില്‍ വന്നു. പില്‍ക്കാലത്ത് ആ ഗ്രാമത്തിന്റെ പേരില്‍തന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.

നാട്യശാസ്ത്രം തന്നെയാണ് കുച്ചിപ്പുടിക്ക് പ്രമാണഗ്രന്ഥം. ജതികള്‍, അടവുകള്‍ എന്നിവയില്‍ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും തമ്മില്‍ പ്രകടമായ ചില സാദൃശ്യങ്ങളുണ്ട്. ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളാണ് കുച്ചിപ്പുടി നൃത്തനാടകങ്ങളായി അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിന്റെയും യക്ഷഗാനത്തിന്റെയും സ്വാധീനത ഈ നൃത്തനാടകങ്ങളില കാണാവുന്നതാണ്. ഗിരിജാകല്യാണം, കീചകവധം, ഹരിശ്ചന്ദ്രചരിതം എന്നീ നൃത്തനാടകങ്ങള്‍ ആദ്യകാലങ്ങളില്‍ കുച്ചിപ്പുടിരീതിയില്‍ അവതരിപ്പിച്ചിരുന്നു.

ഇതില്‍നിന്നു നാം എന്താണു മനസ്സിലാക്കേണ്ടത്? അന്യദേവന്മാരെ ആരാധിക്കുന്നതിനും സ്തുതിക്കുന്നതിനുമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു കലാരൂപമാണ്‌ കുച്ചിപ്പുടി എന്നകാര്യത്തില്‍ ഇനിയും ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ക്ഷേത്രങ്ങളില്‍ ദേവദാസികള്‍ ആടിയിരുന്ന ഈ നൃത്തം പൂര്‍ണ്ണമായും വിഗ്രഹാരാധനയുടെ ഭാഗമാണ്! ആരാണ് ദേവദാസികള്‍ എന്നകാര്യം മനസ്സിലാക്കുമ്പോള്‍ ഈ നൃത്തത്തിന്റെ മ്ലേച്ഛത കുറേക്കൂടി ആഴത്തില്‍ ഗ്രഹിക്കാന്‍ കഴിയും!

ഭരതനാട്യം!

ഭാരതീയനൃത്തങ്ങളില്‍ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു.  ദേവദാസികള്‍(വേശ്യകള്‍) ആടിക്കൊണ്ടിരുന്ന നൃത്തരൂപമായിരുന്നതിനാലാണ് ദാസിയാട്ടം എന്ന പേരുവന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദര്‍പ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതല്‍തന്നെ പല്ലവ- ചോള രാജാക്കന്മാര്‍ നൃത്ത-സംഗീത-ശില്പങ്ങളെ വളര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നുകൂടി അറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന്‌ രൂപം കൊടുത്തത്.

ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും, ആത്മസാക്ഷാത്കാര യത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാണെന്ന് നാട്യാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. ഭരതമുനി, നാട്യശാസ്തത്തെ നിര്‍മ്മിച്ചതുകൊണ്ടാവാം ഭരതനാട്യം എന്ന പേരു ലഭിച്ചത്‌. ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തില്‍ ഭരതമുനി നാട്യശാസ്ത്രം നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം.

നാട്യത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവന്‌ നടരാജന്‍ എന്ന പേരുണ്ടായത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് ഹൈന്ദവ വിശ്വാസം. പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ആദ്യം കേള്‍ക്കുന്ന നാദം, ശിവനൃത്തസമയത്തുള്ള ശിവന്റെ ഡമരുവിന്റെ നാദമാണെന്നും. അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീര്‍ത്തിക്കുന്ന ശൈവഗ്രന്ഥങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. എല്ലോറയിലും ഭുവനേശ്വരിലും ശിവന്റെ പത്ത് കൈകളുള്ള താണ്ഡവനൃത്തമാതൃകകള്‍ കാണുന്നുണ്ട്. ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്തവിഗ്രഹമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന നടരാജവിഗ്രഹങ്ങളിലെല്ലാം നാട്യശാസ്ത്ര വിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്.

ഭരതമുനി രചിച്ച നാട്യശാസ്ത്രത്തില്‍ നാട്യത്തിന്റെ സൃഷ്ടിയെപറ്റി ഇപ്രകാരം പറയുന്നു. അതിഗഹനമായ വേദസുക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ്. എല്ലാ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ പുതിയ മാര്‍ഗ്ഗം ഉണ്ടാകണമെന്ന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് തോന്നി. ഋഗ്‌വേദത്തില്‍നിന്ന് പാഠവും, യജുര്‍വേദത്തില്‍നിന്ന് അഭിനയവും, സാമവേദത്തില്‍നിന്നു സംഗീതവും, അഥര്‍വ്വവേദത്തില്‍നിന്ന് രസവും സ്വീകരിച്ച് നാട്യം സൃഷ്ടിച്ചു. ഇതിനെ നാട്യവേദം എന്ന അഞ്ചാമത്തെ വേദമായി പരിഗണിച്ചു. എല്ലാ ജനങ്ങള്‍ക്കും കാണാനും ആനന്ദിക്കാനുംവേണ്ടി ബ്രഹ്മാവ് തന്റെ പുതിയ സൃഷ്ടി ഭരതന് ഉപദേശിച്ചുകൊടുത്തു. ഭരതനും തന്റെ നൂറു പുത്രന്മാരും ചേര്‍ന്ന് 'പാലാഴി മഥനം' എന്ന കഥ ആദ്യമായി ചിട്ടപ്പെടുത്തി. സന്തുഷ്ടരായ ബ്രഹ്മാവും ദേവന്മാരും ഈ കലാശില്പം ശിവന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഭരതനോട് ആവശ്യപ്പെട്ടു.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്ത്രീകളുടെ കുറവ് നികത്തുവാനായി ഭരതന്‍ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏല്‍പ്പിച്ചു. ഭരതപുത്രന്മാരും അപ്സരസ്സുകളും ചേര്‍ന്ന് ശിവന്റെ മുന്നില്‍ നാട്യം അവതരിപ്പിച്ചു. സന്തുഷ്ടനായ ശിവന്‍, താന്‍ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകള്‍, കരണങ്ങള്‍, രേചകങ്ങള്‍, അംഗഹാരങ്ങള്‍ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് ഈ കല ഭരതനെ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തണ്ഡു പഠിപ്പിച്ചതിനാലാണ് ഈ നൃത്തത്തിന് 'താണ്ഡവം' എന്ന പേര് കിട്ടിയത്. പാര്‍വ്വതി, താന്‍ രൂപം കൊടുത്ത ലാസ്യനൃത്തം അപ്സരസ്സുകളേയും പഠിപ്പിച്ചു. താണ്ഡവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തില്‍ ചേര്‍ത്ത് വിപുലീകരിക്കുകയും കൂടുതല്‍ ആസ്വാദ്യമാക്കുകയും ചെയ്തു.

ഭാരതനാട്യത്തെ സംബന്ധിച്ചുള്ള അറിവുകളാണിവിടെ പങ്കുവച്ചത്. തികച്ചും ഹൈന്ദവ വിശ്വാസങ്ങളെയും അവരുടെ ദേവീ-ദേവന്മാരെയും അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടതാണ് ഭരതനാട്യവും. ഹിന്ദുക്കള്‍ തങ്ങളുടെ ദേവീ-ദേവന്മാരുടെ പ്രീതിക്കായി ചിട്ടപ്പെടുത്തിയ കലകളെ ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നത് ദൈവനിന്ദയാണ്. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണെന്ന യാഥാര്‍ത്ഥ്യം ബൈബിള്‍ നമുക്കു വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, ഇന്ത്യന്‍ നൃത്തങ്ങള്‍ അഭ്യസിക്കുന്നവര്‍ അതുവഴി ദൈവത്തിന്റെ ക്രോധത്തിനു പാത്രമാകും!

തിരുവാതിരക്കളി!

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകള്‍ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തമെന്ന് ഹിന്ദുക്കള്‍ കരുതുന്നു. തിരുവാതിര നാളില്‍ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും പറയുന്നു.

പുരാതനകാലത്ത് 28 ദിവസം നീണ്ടുനിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളില്‍ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്‍പുള്ള മകയിരം നാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ധനുമാസത്തിലെ തിരുവോണം നാളില്‍ തുടങ്ങി തിരുവാതിര നാളില്‍ അവസാനിക്കുന്ന തരത്തില്‍ 11 ദിവസത്തെ പരിപാടിയായും അവതരിപ്പിച്ചു വരുന്നുണ്ട്.

തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട ഐതീഹ്യം എന്താണെന്നു നോക്കാം. പാര്‍വ്വതി ശിവനെ ഭര്‍ത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും, ശിവന്‍ ധനുമാസത്തിലെ തിരുവാതിരനാളില്‍ പാര്‍വ്വതിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാന്‍ കാരണമെന്നതാണ് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാര്‍വ്വതിയുമായി അനുരാഗം തോന്നാനായി ശിവനു നേര്‍ക്ക് അമ്പെയ്യുകയും ശിവന്‍ ക്രോധത്തില്‍ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യയായ രതി, പാര്‍വ്വതിയോട് സങ്കടം ധരിപ്പിക്കുകയും, പാര്‍വ്വതി തിരുവാതിരനാളില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ കാമദേവനുമായി വീണ്ടും ചേര്‍ത്തുവയ്ക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ്  തിരുവാതിരക്കളി എന്നതാണ് മറ്റൊരു ഐതീഹ്യം.

തിരുവാതിരക്കളി ഒരു വിശ്വാസപരമായ ആചാരമാണ്. വ്യക്തമായ ചിട്ടവട്ടങ്ങളോടെയാണ് തിരുവാതിരക്കളി നടത്തുന്നത്. ആചാരത്തിന്റെ ഭാഗമായി ഭക്ഷണംപോലും ക്രമീകരിക്കേണ്ടതുണ്ട്. തിരുവാതിര നാളിനു മുന്‍പത്തെ മകയിര്യം നാളില്‍ 'എട്ടങ്ങാടി' എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാല്‍, ഈ ചടങ്ങ് ഇപ്പോള്‍ ആചരിക്കാറില്ല. വെള്ളവും കരിക്കിന്‍ വെള്ളവും കുടിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പകല്‍ വീടിനു മുന്നില്‍ ദശപുഷ്പങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുവെങ്കിലും സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാല്‍ നര്‍ത്തകികള്‍ ഭക്ത്യാദരപൂര്‍വ്വം പാട്ടുകള്‍ പാടുകയും ദശപുഷ്പങ്ങള്‍, അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങള്‍ അവര്‍ മുടിയില്‍ ധരിക്കുന്നു. ഇതിനെ 'പാതിരാപ്പൂച്ചൂടല്‍' എന്നാണ് പറയുന്നത്. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകള്‍ പാടിയാണ് പൂചൂടിക്കുന്നത്. കുരവയിടുന്ന രീതിയും കാണാറുണ്ട്.

തിരുവാതിരനാളില്‍ രാവിലെ എഴുന്നേല്‍ക്കുന്ന നര്‍ത്തകിമാര്‍ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു. രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്‌. ദാഹത്തിനു കരിക്കിന്‍ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ. കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം. ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകള്‍ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവര്‍ക്കുപോലും കളിയില്‍ പങ്കെടുക്കാന്‍ സൗകര്യമേകുന്നു. ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകള്‍ക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്.

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്: “വീരവിരാട കുമാര വിഭോ”(ഉത്തരാസ്വയംവരം), "കാലുഷ്യം കളക നീ" (ധ്രുവചരിതം), "യാതുധാന ശീഖാണേ" (രാവണ വിജയം), "ലോകാധിപാ കാന്താ" (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം"( നളചരിതം), "മമത വാരി ശരെ" (ദുര്യോധനവധം). തിരുവാതിരക്കളി മുഖ്യമായും കൃഷ്ണസ്തുതികളുടെ ഒരു കലാരൂപമാണ്‌!

വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാരെ പ്രസാദിപ്പിക്കാന്‍ നടത്തുന്ന നൃത്തങ്ങള്‍ക്കെല്ലാം വ്യക്തമായ ചുവടുകളും മുദ്രകളുമുണ്ട്. അവരുടെ ആരാധനാമൂര്‍ത്തികള്‍ക്കു പ്രിയങ്കരമായ ഈ കലകള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുക്കുന്നത് മാരകമായ പാപമാണ്. സത്യദൈവത്തിന്റെ ശത്രുക്കളെ പ്രീതിപ്പെടുത്താന്‍ അവയുടെ അടിമകള്‍ നടത്തുന്ന ഭക്തിപ്രകടനങ്ങള്‍ ക്രിസ്ത്യാനികള്‍ ഏറ്റെടുത്താല്‍, സത്യദൈവമായ യാഹ്‌വെയുടെ ക്രോധം ആളിക്കത്തും! ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങളും ഗാനങ്ങളും അഭ്യസിക്കുന്ന ക്രിസ്ത്യാനികളുടെമേല്‍ ശക്തമായ വിജാതിയ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. ശാസ്ത്രീയ നൃത്തം അഭിസിച്ചിട്ടുള്ള ക്രൈസ്തവ നാമധാരികളായ യുവതികളെല്ലാം നശിച്ചുപോയ ചരിത്രം മാത്രമേ നമുക്കു മുന്നിലുള്ളൂ. ഹിന്ദുക്കളായ യുവാക്കളെ വിവാഹംകഴിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്ന അനേകം യുവതികള്‍ നമുക്കിടയിലുണ്ട്. വിഗ്രഹങ്ങള്‍ക്കു കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതുവഴി ഇവര്‍ സത്യദൈവത്തിന്റെ സന്നിധിയില്‍നിന്നു പൂര്‍ണ്ണമായി അകന്നുപോകും. ഇതൊരു യാഥാര്‍ത്ഥ്യമാണ്! ദേവദാസികള്‍ ആടിക്കൊണ്ടിരുന്ന കലാരൂപങ്ങളിലെല്ലാം വ്യഭിചാരത്തിന്റെ ദുരാത്മാവ്‌ കുടികൊള്ളുന്നു! എന്തെന്നാല്‍, ദേവദാസികള്‍ വേശ്യകളാണ്!

ദേവദാസികള്‍ വേശ്യകള്‍തന്നെയോ?

ദേവദാസികളെ 'വിശുദ്ധരായ' ലൈംഗീകത്തെഴിലാളികള്‍ എന്നാണറിയപ്പെടുന്നത്. ആദ്യം 'ദൈവത്തിനും' പിന്നെ അനേകം പുരുഷന്മാര്‍ക്കും ശരീരം സമര്‍പ്പിക്കുന്ന നിരാലംബരായ സ്ത്രീകളാണിവര്‍! ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയും പിന്നീട് നിര്‍ത്തലാക്കപ്പെടുകയും ചെയ്ത ഒരു സാമൂഹിക അനീതിയായിരുന്നു ദേവദാസി സമ്പ്രദായം! എന്നാല്‍, നിയമനിര്‍മ്മാണം വഴി അമ്പതു വര്‍ഷം മുമ്പ് തുടച്ചുമാറ്റപ്പെട്ടുവെന്നു നാം വിശ്വസിക്കുമ്പോഴും പലയിടത്തും ഇതിപ്പോഴും തുടരുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നു.

ഈ അപരിഷ്കൃത സമ്പ്രദായത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സന്നദ്ധസംഘടനകളുടെ കണക്കില്‍ കര്‍ണ്ണാടകയില്‍മാത്രം ഇരുപത്തയ്യായിരം ദേവദാസികളുണ്ടെന്നാണ് അറിവ്. ഇതു കണക്കില്‍പ്പെടുന്നവര്‍! കാമത്തിന്റെ മൂര്‍ത്തികളായ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ദേവദാസികള്‍ നടത്തുന്ന മാദകനൃത്തങ്ങളില്‍ നിന്നാണ് നമ്മുടെ 'സംസ്ക്കാരത്തിന്റെ' മുഖമുദ്രയെന്നു പറഞ്ഞുകൊണ്ട്, സര്‍ക്കാര്‍ ചിലവില്‍ 'സൂര്യാ' കൃഷ്ണമൂര്‍ത്തി ലോകമെമ്പാടും നടത്തുന്ന 'ക്ലാസിക്കല്‍' നൃത്തങ്ങളുടെ ആവിര്‍ഭാവം!

ഇവരുടെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതോടെ അതിനെ 'യെല്ലമ്മ'യെന്ന ഉര്‍വ്വരതാ ദേവതയ്‌ക്ക്‌ സമര്‍പ്പിക്കുന്നു. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്‌ ഈ ദേവതയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും. തെക്കേ ഇന്ത്യയില്‍ ഉടനീളം പലയിടത്തായി ഈ ദേവത ആരാധിക്കപ്പെടുന്നുണ്ട്‌.

ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികളാണ്‌ ദേവതയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി പാടുകയും നൃത്തമാടുകയും ചെയ്യുന്നത്‌.ദേവദാസിയാവുകയെന്നാല്‍ ദേവതയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ ദാസിയാവുകയെന്നര്‍ത്ഥം. ഇന്ത്യയിലെ 'ദേവന്മാര്‍ക്കും' അവരുടെ 'കിങ്കരന്മാര്‍ക്കും'മുമ്പില്‍ ശരീരം സമര്‍പ്പിച്ച് വേശ്യകളായിത്തീരാന്‍ വിധിക്കപ്പെട്ടവര്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതിനെ കൊന്നുകളയുന്നതിനെ എങ്ങനെ അനീതിയെന്നു പറയാന്‍ കഴിയും?!ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന നന്മയായിട്ടെ കാണാന്‍ സാധിക്കുകയുള്ളൂ.

നാല്‍പതുകാരിയായ ദേവദാസി 'ഇംല' വിശദീകരിക്കുന്നു; ആര്‍ത്തവാരംഭത്തോടെയാണ്‌ ഒരു പെണ്‍കുട്ടിയെ 'യെല്ലമ്മ'യ്‌ക്ക്‌ സമര്‍പ്പിക്കുന്നത്‌. ഇതിനുമുമ്പ്‌ തന്നെ ഒരു പ്രായമായ പുരുഷനുമുന്നില്‍ ഇവര്‍ക്ക്‌ സ്വന്തം കന്യകാത്വം അടിയറവയ്‌ക്കേണ്ടിവരുന്നു. ഇതിനായി കന്യകയായ പെണ്‍കുട്ടിയെ വധുവിനെ ഒരുക്കുന്നതുപോലെ മനോഹരമായി ഒരുക്കി തെരുവില്‍ ലേലത്തില്‍ വയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കുന്നയാള്‍ക്ക്‌ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നു. ഈ പുരുഷന്മാര്‍ പലപ്പോഴും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരായിരിക്കും. ഇങ്ങനെ 'ദൈവത്തിനു' സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളെ 'ജോഗിനി'യെന്നാണ് സമൂഹം വിളിക്കുന്നത്. ഇതോടുകൂടി അവളുടെ ലൈംഗികാടിമത്വവും ആരംഭിക്കുന്നു. ദൈവത്തിന്‌ സമര്‍പ്പിക്കുന്ന കന്യകമാര്‍ സാവധാനം സമൂഹം അംഗീകരിക്കുന്ന ലൈംഗികത്തൊഴിലാളികളായി(വേശ്യകള്‍) മാറുന്നു. ഈ ജോലിക്ക്‌ ഇവരെ സഹായിക്കാന്‍ പിമ്പുകളായി പ്രവര്‍ത്തിക്കുന്നതാകട്ടെ മിക്കപ്പോഴും ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ്‌.

ഇവരുടെ നടനത്തെ ക്രിസ്തീയവത്ക്കരിച്ച് ദൈവാലയങ്ങളില്‍ അവതരിപ്പിക്കുന്നവരും കത്തോലിക്കാ വൈദീകര്‍പോലും ഈ ആഭാസനൃത്തം നടത്തി സ്വയം അവഹേളിതരാകുന്നവരും ഈ വചനം ഓര്‍ക്കുക: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്"(നിയമം:23;17,18).

വേശ്യകള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തികളെ സ്തുതിക്കാന്‍വേണ്ടി ഉണ്ടാക്കിയെടുത്ത കാമത്തിന്റെ രഹസ്യമുദ്രകള്‍ അടങ്ങിയ നടനം എങ്ങനെയാണു ക്രിസ്തുവിന്റെ സഭയില്‍ സ്വീകാര്യമാകുന്നത്?

'കര്‍ണ്ണാടിക്'സംഗീതവും കീര്‍ത്തനങ്ങളും!

ശാസ്ത്രീയ നൃത്തങ്ങള്‍ ദേവപ്രീതിക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നതുപോലെ ശാസ്ത്രീയസംഗീതങ്ങളും അങ്ങനെതന്നെ! ഹൈന്ദവദേവിമാരെയും ദേവന്മാരെയും പ്രകീര്‍ത്തിക്കുന്നതിനായി ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളാണ്, ശാസ്ത്രീയസംഗീതങ്ങളെല്ലാം. ഓരോ സ്വരങ്ങളിലും ആരാധനകള്‍ അടങ്ങിയിട്ടുണ്ട്. നടരാജനെന്ന് അറിയപ്പെടുന്ന ശിവനെ 'ആടി' സ്തുതിക്കുന്നതുപോലെ പ്രധാനമായും കൃഷ്ണസ്തുതികളാണ് കീര്‍ത്തനങ്ങളില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗണപതി, കൃഷ്ണന്‍ തുടങ്ങിയവരോടുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും ശാസ്ത്രീയ സംഗീതത്തില്‍ കൂടുതലായി കേള്‍ക്കപ്പെടുന്നു. ഇതിനാവശ്യമായ 'ട്യൂണുകളും' താളങ്ങളും ഈ സംഗീതത്തിലുണ്ട്.

ഇന്നു ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ പലതു ഇത്തരം കീര്‍ത്തനങ്ങളുടെ 'പാരഡി'കളാണ്! വിജാതിയ ദേവന്മാരെ സ്തുതിക്കുന്ന കീര്‍ത്തനങ്ങളെ അനുകരിക്കാന്‍ ക്രിസ്ത്യാനികളെ ദൈവം അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം കീര്‍ത്തനങ്ങള്‍ അഭ്യസിക്കുകയും പാടുകയും ചെയ്യുന്ന ക്രിസ്ത്യാനികളില്‍ പലരും ഹൈന്ദവമൂര്‍ത്തികളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍' മാരായിത്തീര്‍ന്നു. ഇതില്‍നിന്നുതന്നെ ഈ ഗാനങ്ങള്‍ ആത്മീയതയെയും വിശ്വാസങ്ങളെയും എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാകും.

വാതാപി ഗണപതി....എന്നും, കൃഷ്ണാ നീ വേഗം ..വരൂ....എന്നും പറയുന്നിടത്ത് കൃഷ്ണനെയും ഗണപതിയെയും മാറ്റി അവിടെ യേശുവിനെ പകരക്കാരനാക്കിയാല്‍ അതു ക്രിസ്തീയമാകുമോ? നിങ്ങള്‍ അവരെ അനുകരിക്കരുതെന്നു ദൈവം പറഞ്ഞിരിക്കുന്നത് ഇതു മുന്നില്‍ കണ്ടുതന്നെയാണ്. ഇത്തരം അനുകരണങ്ങളില്ലാതെ യാഹ്‌വെയെ സ്തുതിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നമുക്കുമുന്നില്‍ ഉള്ളപ്പോള്‍ എന്തിനു വചനത്തിനു വിപരീതമായ ഈ അനുകരണം? ഇതെല്ലാം തെറ്റാണെന്നു പറയുന്നവരെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ എന്നുവിളിക്കുന്നര്‍ ദൈവത്തെയും യേഹ്ശുവായെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയുമാണ് അപ്രകാരം വിളിക്കുന്നത്. അവരൊക്കെ ഇടുങ്ങിയ വാദഗതിക്കാര്‍ ആയിരുന്നുവെങ്കില്‍ നാമും അങ്ങനെയാകുന്നതാണു ശ്രേഷ്ഠം! ഈ അനുകരണങ്ങളിലെ അപകടങ്ങളെയും അപഹാസ്യതയെയും കൂടി വെളിപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

അനുകരണത്തിലെ ആഭാസങ്ങള്‍!

കൃഷ്ണനെയും ശിവനെയും ഗണപതിയെന്ന വിചിത്രജീവിയേയും പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ക്കു പകരം യേഹ്ശുവായുടെ പേരു ചേര്‍ത്താല്‍, തേവിടിശ്ശിയാട്ടം ക്രിസ്തീയമാകുമെന്നാണ് ചില കുബുദ്ധികളുടെ പ്രചരണം! തങ്ങളുടെ വേശ്യാവൃത്തിയെ ന്യായീകരിക്കാന്‍ ഇവര്‍ നിരത്തുന്ന വാദങ്ങളിലെ പൊള്ളത്തരം മനോവ തുറന്നുകാണിക്കാം!

ശാസ്ത്രീയനൃത്തങ്ങളിലെ ഓരോ ചുവടുകളും മുദ്രകളും വ്യക്തമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഓരോ ചലനങ്ങള്‍പ്പോലും ദേവീദേവന്മാരുടെ നാമങ്ങളെയും അവരെ സംബന്ധിക്കുന്ന അടയാളങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഇവരെക്കുറിച്ചുള്ള ഐതീഹ്യങ്ങളില്‍ പറയുന്ന സംഭവങ്ങളെയും ഇവര്‍ക്ക് ഇവരുടെ ആരാധകര്‍ കല്പിച്ചു നല്‍കിയിരിക്കുന്ന സവിശേഷതകളെയും മുദ്രകളിലൂടെ സ്മരിക്കുകയും ഏറ്റുപറഞ്ഞു പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു! ഈ നൃത്തത്തിനുവേണ്ടി ആലപിക്കപ്പെടുന്ന ഗാനങ്ങളിലെ വരികള്‍ മാറ്റിയാല്‍ ഇത് ക്രിസ്തീയമാകുമോ? ലാസ്യം, വശ്യം, ശൃംഗാരം തുടങ്ങിയ ഭാവങ്ങളിലും ചലനങ്ങളിലും ചിട്ടപ്പെടുത്തിയിരിക്കുന്നത് ലൈംഗീക ഭാഷ്യമുള്ള മുദ്രകളാണ്! രാധയും ഗോപികമാരും കൃഷ്ണനുമുന്നില്‍ അവനെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന ചേഷ്ടകള്‍ എങ്ങനെയാണ് യേശുവിനെ സ്തുതിക്കുവാന്‍ യോഗ്യമാകുന്നത്? ദേവദാസികള്‍ (വേശ്യകള്‍) കാമദേവനുമുന്നില്‍ ആടുന്ന നടനങ്ങളുടെ മുദ്രകളും ചുവടുകളും നിലര്‍ത്തിക്കൊണ്ട്, ഗാനങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയാല്‍, സത്യദൈവത്തിനുള്ള ആരാധനയായി അതു പരിണമിക്കില്ല! ഇക്കാരണത്താല്‍ത്തന്നെയാണ് ഇത്തരം അനുകരണങ്ങള്‍ ദൈവം വിലക്കിയത്! അവിടുന്നു വെറുക്കുന്ന അന്യദേവന്മാരെ സ്തുതിക്കുന്ന മുദ്രകളിലൂടെ സത്യദൈവമായ യാഹ്‌വെയെ മഹത്വപ്പെടുത്താന്‍ കഴിയുമെന്ന ആശയം പിശാചില്‍നിന്ന്‍ ഉത്ഭവിച്ചതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! ആഭാസമുദ്രകളോടു ചേര്‍ത്ത് യേഹ്ശുവായെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കുന്നതും, ഉടുതുണി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് 'സലാം' പറയുന്നതും ഒരേപോലെ അപഹാസ്യവും നിന്ദ്യവുമാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി!

പുരാണങ്ങളിലെ സംഭവങ്ങള്‍ മുദ്രകളിലൂടെയും ചുവടുകളിലൂടെയും അവതരിപ്പിക്കുന്നതാണ് ശാസ്ത്രീയനൃത്തങ്ങള്‍! ഗോപികമാര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍, കരയില്‍ അഴിച്ചുവച്ച അവരുടെ വസ്ത്രങ്ങള്‍ അപഹരിക്കുകയും, വസ്ത്രങ്ങള്‍ തിരികെവാങ്ങാന്‍ വരുന്ന കാമിനിമാരുടെ നഗ്നത ആസ്വദിക്കുകയും ചെയ്യുന്ന കൃഷ്ണനെ പുരാണങ്ങളില്‍ കാണാം. കൃഷ്ണലീലകള്‍ എന്നാണു ഹൈന്ദവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്! എന്നാല്‍, നല്ല തല്ലിന്റെ കുറവായിരുന്നു അതെന്നു പരിഷ്കൃത സമൂഹത്തിനു മനസ്സിലാകും! ഈ സംഭവത്തെ പുനരാവിഷ്കരിക്കുന്ന മോഹിനിയാട്ടത്തിലെ കീര്‍ത്തനങ്ങള്‍ക്കു പകരമായി ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ആലപിച്ചാല്‍, അതു ക്രിസ്തീയമാകുമോ? തേവിടിശ്ശിയാട്ടത്തെ ക്രിസ്തീയമാക്കാനുള്ള ശ്രമത്തിനുപിന്നില്‍ പിശാചിന്റെ വ്യക്തമായ പദ്ധതിയുണ്ട്! തായമ്പക, ഇലഞ്ഞിത്തറമേളം, പഞ്ചാരിമേളം തുടങ്ങിയവയിലെ താളങ്ങളിലും ഇതേ അപകടംതന്നെയാണു പതിയിരിക്കുന്നത്. വിജാതിയര്‍ അവരുടെ ദേവന്മാരെ എങ്ങനെവേണമെങ്കിലും ആരാധിക്കട്ടെ; എന്നാല്‍, അവയെ അനുകരിക്കാനുള്ള ക്രൈസ്തവരുടെ ശ്രമം വചനവിരുദ്ധമാണ്! വൈദീകര്‍പ്പോലും വേശ്യകളുടെ നൃത്തങ്ങള്‍ ആടിത്തിമര്‍ക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടുകൊണ്ടിരിക്കുന്നത്! ഇവയെ ചോദ്യംചെയ്യുന്ന വിശ്വാസികളെ ഇവര്‍ നേരിടുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്! ഈ സൂനഹദോസിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ജോണ്‍ ഇരുപത്തിമൂന്നാമനില്‍ വസിച്ചതും പിശാചിന്റെ ആത്മാവായിരുന്നുവെന്നു തിരിച്ചറിയാന്‍ ഇതുതന്നെ ധാരാളം!

ശാസ്ത്രീയ നൃത്തങ്ങള്‍ ആടുകയും ശാസ്ത്രീയ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനി ചെയ്യുന്നത് പരസ്യമായി ദൈവീകനിയമങ്ങളെ വെല്ലുവിളിക്കുകയാണ്. എന്തെന്നാല്‍, ദൈവത്തിന്റെ നിയമം ഇപ്രകാരം താക്കീതു നല്‍കിയിരിക്കുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ശാസ്ത്രീയ നൃത്തം ചെയ്യുന്നവരും ശാസ്ത്രീയ ഗാനങ്ങള്‍ ആലപിക്കുന്നവരും ഈ നിയമം ലംഘിക്കുക മാത്രമല്ല, മറ്റുള്ളവരെ നിയമലംഘകരാക്കുകയും ചെയ്യുന്നു! ഇത്തരം ആഭാസങ്ങളില്‍ മുഴുകി ലോകത്തിന്റെ പ്രശംസകള്‍ ഏറ്റുവാങ്ങുന്ന വൈദീകര്‍ ക്രിസ്തീയതയുടെ ശാപമാണെന്നു തിരിച്ചറിയണം! പരസ്യപാപങ്ങള്‍ ചെയ്യുന്നവരെ എന്തുചെയ്യണമെന്നു കാനോന്‍ നിയമത്തിലുണ്ട്. പാവപ്പെട്ട വിശ്വാസികള്‍ക്കു മാത്രമല്ല 'മഹറോന്‍' ബാധകമായിരിക്കുന്നത്!

കടംകൊള്ളുന്ന അചാരങ്ങളുടെയെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ദൈവനിന്ദയാണെന്നു നാം തിരിച്ചറിയണം. ചെറുതോ വലുതോ ആയ എല്ലാ അനുകരണങ്ങളും ദൈവം വിലക്കിയിട്ടുണ്ട്. നമ്മുടെ നന്മയെ കരുതിയാണ് അവിടുന്ന് ഇവയെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നത്. ഇത്തരം മ്ലേച്ഛതകള്‍ നമ്മിലുണ്ടെങ്കില്‍, ദൈവത്തിനു നമ്മുടെയിടയില്‍ വ്യാപരിക്കാന്‍ കഴിയില്ല! കാരണം, അവിടുന്നു പരിശുദ്ധിയുടെ പരിപൂര്‍ണ്ണതയാണ്! അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ നാമും പരിശുദ്ധരായിരിക്കുവാന്‍ യേഹ്ശുവാ നമ്മോട് ആഹ്വാനംചെയ്തിട്ടുള്ളത് നാം അനുസ്മരിക്കണം! ഇസ്രായേലിനെ തിരഞ്ഞെടുക്കുകയും നയിക്കുകയും ചെയ്ത ദൈവംതന്നെയാണ് ഇന്നും ദൈവമെന്നു നാം മറക്കരുത്. മനുഷ്യനായ യേഹ്ശുവായല്ല; ദൈവമായ യേഹ്ശുവായാണ് ഇപ്പോഴുള്ളതും വരാനിരിക്കുന്നതും. ദൈവീക പ്രമാണങ്ങളെ മാനുഷീകയുക്തികൊണ്ട് നിസ്സാരമാക്കിയവര്‍ക്ക് എന്തു ന്യായീകരണമാണ് അവിടുത്തെ മുന്നില്‍ നിരത്തുവാനുള്ളത്? പ്രവാചകന്‍ പ്രവചിക്കുന്നു: "ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന യാഹ്‌വെ ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും"(മലാക്കി: 3; 1-3).

രണ്ടാംവത്തിക്കാന്‍ സൂനഹദോസോ ജോണ്‍ ഇരുപത്തിമൂന്നാമനോ നിങ്ങള്‍ക്കുവേണ്ടി വാദിക്കാനുണ്ടാകില്ല! കാരണം, നമ്മോടൊപ്പം വിധികാത്തുനില്‍ക്കുന്ന ഒരുവന്‍ മാത്രമായിരിക്കും ജോണ്‍ ഇരുപത്തിമൂന്നാമന്‍!

ചേര്‍ത്തുവായിക്കാന്‍: ദൈവത്തെ മഹത്വപ്പെടുത്താന്‍ ദൈവമക്കള്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കാറുണ്ട്. അധരങ്ങള്‍ മാത്രമല്ല, ശരീരം മുഴുവനെയും ദൈവമാഹത്വത്തിനായി ഉപയോഗിക്കാന്‍ കഴിയും. നൃത്തംചെയ്തും ഗാനങ്ങള്‍ ആലപിച്ചും ദൈവത്തെ നാം മഹത്വപ്പെടുത്തുന്നു. വിജാതിയരും അങ്ങനെതന്നെ ചെയ്യുന്നു. അവരുടെ മൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ ഗാനങ്ങളും നൃത്തങ്ങളും മറ്റു കലാരൂപങ്ങളും ദേവപ്രീതിയ്ക്കായി അര്‍പ്പിക്കുന്നത്‌ ആരാധനയുടെ ഭാഗമാണ്. ഇത്തരത്തില്‍ വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് ഏതൊരു വ്യക്തിയാണെങ്കിലും, അവന്‍ ആ മൂര്‍ത്തികളെ ആരാധിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ത്തന്നെ, വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന താക്കീത് യാഹ്‌വെ നല്‍കിയിരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9842 views

LOG IN

Lost your password?

SIGN UP

LOST PASSWORD