എഡിറ്റോറിയല്‍

കത്തോലിക്കാസഭ നിയമനിര്‍മ്മാണസഭയല്ല; നിയമനിര്‍വ്വഹണസഭയാണ്!

Print By
about

17 - 10 - 2015

രു ജനാധിപത്യ സംവീധാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുവാനും നിലവിലുള്ള നിയമങ്ങളില്‍ മാറ്റംവരുത്താനും വ്യവസ്ഥകളുണ്ട്. ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകസഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടനപോലും തിരുത്താന്‍ സാധിക്കും. പുതിയൊരു നിയമം നിര്‍മ്മിക്കുവാനും നിലവിലുള്ളവ പരിഷ്കരിക്കാനും മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്! ലോകത്തെ ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലെയും നിയമനിര്‍മ്മാണ പ്രക്രിയ ഇതില്‍നിന്നു വ്യത്യസ്തമല്ല. അതായത്, മൂന്നില്‍ രണ്ടുഭാഗം ജനങ്ങളുടെ തീരുമാനത്തിനനുസരണമായിട്ടാണ് ജനാധിപത്യ രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ നിലവില്‍വരുന്നത്. കാലാനുസരണം മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അവകാശവും ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. മനുഷ്യര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളില്‍ അപൂര്‍ണ്ണതയുള്ളതുകൊണ്ടാണ് പിന്നീടിത് പരിഷ്കരിക്കേണ്ടിവരുന്നത്. എന്നാല്‍, ദൈവീകനിയമങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു പരിഷ്കരണത്തിനു സാധുതയില്ല! കാരണം, ദൈവത്തിന്റെ നിയമങ്ങള്‍ പരിപൂര്‍ണ്ണവും കാലങ്ങളെ അതിജീവിക്കുന്നതുമാണ്‌!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് മോശയിലൂടെയാണെന്നു നമുക്കറിയാം. നിയമം നല്കപ്പെട്ടതിനെ സംബന്ധിച്ചു മോശ ഇപ്രകാരം പറയുന്നു: "ഈ വചനങ്ങള്‍ യാഹ്‌വെ മലയില്‍ അഗ്‌നിയുടെയും മേഘത്തിന്റെയും കനത്ത അന്ധകാരത്തിന്റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്പിച്ചു"(നിയമം: 5; 22). കനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ജനം ഒന്നടങ്കം ദൈവത്തിന്റെ ശബ്ദം കേട്ടു. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എന്തെന്നാല്‍, അഗ്‌നിയുടെ മധ്യത്തില്‍ നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള മര്‍ത്യര്‍ വേറെ ആരുള്ളൂ?"(നിയമം: 5; 26). ഏതെങ്കിലുംമൊരു കാലഘട്ടത്തിലേക്കു മാത്രമായി നല്കപ്പെട്ടതല്ല ഈ നിയമങ്ങള്‍. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍"(നിയമം: 4; 2). കല്പനകളുടെമേല്‍ നല്‍കിയിരിക്കുന്ന കല്പനയാണിത്!

മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും അതിലംഘിക്കുന്ന നീതിന്യായ വ്യവസ്ഥകള്‍ വേറൊരു ജനതയ്ക്കും നല്കപ്പെട്ടിട്ടില്ല. ഇതിനേക്കാള്‍ നീതിയുക്തമായ മറ്റൊരു നിയമവും ഈ ലോകത്ത് അവതരിക്കപ്പെട്ടിട്ടുമില്ല. എന്തെന്നാല്‍, അത്യുന്നത ദൈവമായ യാഹ്‌വെയുടെ പ്രവാചകന്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ടതും അവിടുത്തെ കരങ്ങളാല്‍ വിരചിതവുമായ നിയമം ഏതെങ്കിലും കാലഘട്ടങ്ങളിലെക്കു മാത്രമുള്ളതല്ല; മറിച്ച്, എന്നേക്കുമുള്ളതാണ്. ഈ ഭൂമിയില്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്‍ ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ഇപ്രകാരമാണ്: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). ഇതിനപ്പുറമൊരു സ്ഥിരീകരണം ക്രൈസ്തവന് ആവശ്യമുണ്ടോ? ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് യേഹ്ശുവായാണ്! ആയതിനാല്‍ത്തന്നെ, അവിടുത്തെ വാക്കുകളെ ധിക്കരിച്ചുകൊണ്ടുള്ള ഒരു നീക്കത്തെയും സ്വര്‍ഗ്ഗത്തിലെ ദൈവം അംഗീകരിക്കുകയില്ല. ഇതു പ്രഖ്യാപിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്നെയാണ്!

ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ ഒരു വാഗ്ദാനമുണ്ട്. ആ വാഗ്ദാനം ഇപ്രകാരമായിരുന്നു: "അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 18, 19). അതായത്, എല്ലാ നിയമങ്ങളുടെമേലും അപ്രമാധിത്യമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണ്. മനുഷ്യരില്‍ ആര്‍ക്കെങ്കിലും ഈ അപ്രമാധിത്യം കല്പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അതു ദൈവത്തോടും അവിടുത്തെ അഭിഷിക്തനായ യേഹ്ശുവായോടുമുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും! കാരണം, യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ പറയുന്നത് ഇപ്രകാരമാണ്: "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍"(വെളി: 3; 7). ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യംചെയ്തു പറഞ്ഞിരിക്കുന്നത് ഇവനാണ്! ഇവന്‍ അടച്ചതും തുറക്കാനും തുറന്നത് അടയ്ക്കാനും അവകാശമുള്ള ആരും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. അങ്ങനെയിരിക്കെ, കത്തോലിക്കാസഭയിലെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ പോപ്പിനോ മറ്റാര്‍ക്കെങ്കിലുമോ അധികാരമില്ല എന്നതാണു സത്യം.

കത്തോലിക്കാസഭയുടെ നിയമങ്ങളെല്ലാം ദൈവത്താല്‍ സ്ഥാപിതമാണ്. മോശയുടെയും യേഹ്ശുവായുടെയും നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അപ്പസ്തോലന്മാര്‍ രൂപപ്പെടുത്തിയതാണ് സഭയിലെ നിയമങ്ങളും ആചാരങ്ങളും. ഈ നിയമങ്ങള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ്, നിയമങ്ങളെ പരിഷ്കരിക്കാനുള്ള അവകാശം ആര്‍ക്കുമില്ല! നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അവരെ സൂക്ഷിക്കണം. എന്തെന്നാല്‍, നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ചു പരിശുദ്ധാത്മാവു മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് മറ്റൊരു വിഷയം ചിന്തിക്കേണ്ടിയിരിക്കുന്നു.

പോപ്പും അപ്രമാധിത്യവും!

പോപ്പിനു തെറ്റാവരമുണ്ടെന്നുള്ള പ്രചരണം കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയില്‍ വ്യാപകമാണ്. പോപ്പ് എന്തെങ്കിലും പ്രഖ്യാപിച്ചാല്‍, അതു സ്വര്‍ഗ്ഗത്തിലെ തീരുമാനമായി പരിഗണിക്കും എന്നാണു സാധാരണ വിശ്വാസികളുടെ ധാരണ! വിശുദ്ധ പത്രോസിനോട് യേഹ്ശുവാ അരുളിച്ചെയ്ത വചനമാണ് ഈ ധാരണയുടെ അടിസ്ഥാനം. ഏതാണ് ആ വചനമെന്നു നോക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). പത്രോസിനു നല്‍കിയ ഈ അധികാരം, തലമുറകള്‍ കൈമാറി ഫ്രാന്‍സീസില്‍ എത്തിനില്‍ക്കുന്നുവെന്ന ചിന്തയിലാണ് ചില 'സഭാവിശ്വാസികള്‍'! എന്നാല്‍, എന്താണിതിലെ യാഥാര്‍ത്ഥ്യം? നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള അധികാരമാണോ ഇവിടെ നല്‍കപ്പെട്ടത്‌? പത്രോസ് അപ്പസ്തോലനോ പിന്നീടു വന്ന പോപ്പുമാരോ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ സ്വര്‍ഗ്ഗത്തിനു സ്വീകാര്യമാകുകയും, ദൈവത്താല്‍ നല്‍കപ്പെട്ട നിയങ്ങള്‍ അതോടെ അസാധുവാക്കപ്പെടുകയും ചെയ്യുമെന്നുള്ളത് വെറും മിഥ്യാധാരണയാണ്! ആയതിനാല്‍, തലമുറകളായി പ്രചരിപ്പിക്കപ്പെടുന്ന ഈ അബദ്ധധാരണയെ വചനാടിസ്ഥാനത്തില്‍ തിരുത്തേണ്ടിയിരിക്കുന്നു.

അപ്പസ്തോലനായ പത്രോസിനോട് യേഹ്ശുവാ ഇപ്രകാരം പറയാനുണ്ടായ സാഹചര്യമാണ് ആദ്യമായി പരിശോധിക്കെണ്ടിയിരിക്കുന്നത്. യേഹ്ശുവാ ആരാണെന്നതിനെ സംബന്ധിച്ച് യഹൂദരുടെയിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇക്കാരണത്താല്‍, യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് ഇപ്രകാരം ചോദിച്ചു: "മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു"(മത്താ: 16; 13, 14). ജനങ്ങള്‍ തന്നെക്കുറിച്ചു പറയുന്നതെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം യേഹ്ശുവായ്ക്കു ലഭിച്ചു. അവിടുന്ന് വീണ്ടും ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?"(മത്താ: 16; 15). എല്ലാ ശിഷ്യന്മാരോടുമായിട്ടാണ് യേഹ്ശുവാ ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് ശിമയോന്‍പത്രോസാണ്‌. അവന്‍ ഇപ്രകാരം പറഞ്ഞു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്"(മത്താ: 16; 16). താന്‍ ആഗ്രഹിച്ച ഉത്തരംതന്നെ ശിമയോന്‍പത്രോസ് പറഞ്ഞതു കേട്ടപ്പോള്‍ യേഹ്ശുവാ അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ: 16; 17). പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തില്‍ സംപ്രീതനായ യേഹ്ശുവാ അവനു നല്‍കിയ സമ്മാനമായിരുന്നു പിന്നീടു പ്രഖ്യാപിക്കപ്പെട്ടത്! പത്രോസ് പ്രഖ്യാപിച്ച വിശ്വാസത്തില്‍നിന്ന് ഇടംവലം തിരിയാതെ നിലനില്‍ക്കുന്ന ഏവര്‍ക്കും ഈ അധികാരം അവിടുന്ന് നല്‍കിയിട്ടുണ്ട്. പതിനെട്ടാമത്തെ അദ്ധ്യായത്തിലേക്കു കടക്കുമ്പോള്‍ നമുക്കിതു വ്യക്തമാകും.

സഹോദരന്‍ തെറ്റുചെയ്താല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള പ്രബോധനമാണ് പതിനെട്ടാം അദ്ധ്യായത്തിലെ ഒരു ഉപശീര്‍ഷകം. ഇങ്ങനെയാണ് ആരംഭിക്കുന്നത്: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 15-18). അതായത്, വിശ്വാസംവഴി സഭയില്‍ അംഗമായിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറ്റു സഭാംഗങ്ങള്‍ക്ക് ഇവന്‍ സഹോദരനാണ്. ഒരു സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ തിരുത്തുവാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വം മറ്റു സഹോദരങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നുകൊണ്ട് ഒരുവനെ തിരുത്തേണ്ടത് എങ്ങനെയായിരിക്കണമെന്ന ഉപദേശമാണ് യേഹ്ശുവാ ഇവിടെ നല്‍കിയിരിക്കുന്നത്. സഭയിലെ മറ്റൊരു സഹോദരനെയോ അവനോടോപ്പമുള്ള സാക്ഷികളെയോ അനുസരിക്കാന്‍ തയ്യാറാകാതെ, തന്റെ തെറ്റുകളില്‍ തുടരുന്നപക്ഷം സഭയിലെ ശ്രേഷ്ഠന്മാരെ അറിയിക്കണം. അവരെയും അനുസരിക്കാന്‍ ഇവന്‍ കൂട്ടാക്കാത്തപക്ഷം സഭയില്‍നിന്നു പുറത്താക്കണമെന്ന നിര്‍ദ്ദേശമാണ് യേഹ്ശുവാ നല്‍കിയിരിക്കുന്നത്. ഇതൊരു പുതിയ നിയമമല്ല; മറിച്ച്, മോശയിലൂടെ നല്‍കപ്പെട്ട നിയമം യേഹ്ശുവാ അനുസ്മരിപ്പിക്കുകയായിരുന്നു. മോശയുടെ നിയമത്തില്‍ ഇപ്രകാരം വായിക്കുന്നു: "അതു ഭക്ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ യാഹ്‌വെയുടെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം"(ലേവ്യര്‍: 19; 8).

ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടുന്ന അവസ്ഥകള്‍ മോശയുടെ കാലത്തുമുതല്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇവിടെ കുറിക്കപ്പെട്ടത്. തിന്മയില്‍നിന്നു വിരമിക്കാന്‍ തയ്യാറല്ലാത്ത ഒരുവനെ സഭയില്‍നിന്നു പുറത്താക്കുകയെന്നത് ദൈവീക നീതിയാണ്. കാരണം, ഒരുവന്‍മൂലം സഭയിലെ അനേകര്‍ നശിക്കാതിരിക്കേണ്ടതിന് ഇവന്റെ പുറത്താക്കപ്പെടല്‍ അനിവാര്യമാകുന്നു. വിജാതിയര്‍ക്കും ചുങ്കക്കാര്‍ക്കും സഭയില്‍ സ്ഥാനമില്ലാത്തതുകൊണ്ടാണ് ഇവനെ അവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ യേഹ്ശുവാ അരുളിച്ചെയ്ത വചനത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കണം. പതിനാറാം അദ്ധ്യായത്തില്‍ പത്രോസിനു മാത്രമായി നല്‍കിയ അധികാരത്തെ വിപുലമാക്കുന്നതാണ് പതിനെട്ടാം അദ്ധ്യായത്തില്‍ വായിക്കുന്നത്. പത്രോസിനോടു പറഞ്ഞപ്പോള്‍ 'നീ' എന്ന ഏകവചന രൂപമാണ് കാണുന്നതെങ്കില്‍, പതിനെട്ടാം അദ്ധ്യായത്തില്‍ 'നിങ്ങള്‍' എന്ന ബഹുവചന രൂപം കാണുന്നു! കെട്ടാനും അഴിക്കാനുമുള്ള അധികാരം ഒരു വ്യക്തിയില്‍ മാത്രം നിക്ഷിപതമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണു നമുക്കിവിടെ ലഭിക്കുന്നത്. അതായത്, സഭയുടെ തലവന്‍ പത്രോസ് ആണെങ്കിലും, അധികാരം നല്കപ്പെട്ടിരിക്കുന്നത് സഭയ്ക്കാണ്‌! സഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മ ആയതുകൊണ്ട്, ഈ വിശ്വാസികള്‍ കൂട്ടമായി എടുക്കുന്ന തീരുമാനമാണു സഭയുടെ തീരുമാനം! വിശ്വാസപരമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍, ആ തര്‍ക്കത്തിന്റെമേല്‍ അന്തിമ തീര്‍പ്പുകല്പിക്കാനുള്ള അധികാരം പോപ്പിനുണ്ട്. ഇത് സ്വന്തം താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള തീര്‍പ്പല്ല; മറിച്ച്, പോപ്പ് തീര്‍പ്പുകല്പിക്കുന്നതു മോശയുടെയും യേഹ്ശുവായുടെയും നിയമങ്ങളെ അടിസ്ഥാനമാക്കി സഭ സ്വീകരിച്ചിരിക്കുന്ന നിയമത്തെയാണ് ആശ്രയിച്ചായിരിക്കണം. ഈ നിയമത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള അധികാരം മാത്രമാണ് പോപ്പില്‍ നിക്ഷിപ്തമായിരിക്കുന്നത്.

കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നിലവിലുള്ള നിയമങ്ങളെ മാത്രമാണ് പോപ്പ് പിന്തുടരേണ്ടത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നിയമങ്ങള്‍ തിരുത്തുവാനോ നിര്‍മ്മിക്കുവാനോ കത്തോലിക്കാസഭയില്‍ ആര്‍ക്കും അധികാരമില്ല! യേഹ്ശുവായില്‍ നമ്മെ പടുത്തുയര്‍ത്തുവാനുള്ള അധികാരം മാത്രമേ സഭയിലെ ശ്രേഷ്ഠന്മാര്‍ക്കുള്ളു. വള്ളിയോ പുള്ളിയോ മാറ്റപ്പെടാന്‍ പാടില്ലാത്ത നിയമങ്ങളില്‍ നിന്നുകൊണ്ടായിരിക്കണം ഈ പടുത്തുയര്‍ത്തല്‍! അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വെളിപ്പെടുത്തുന്നു: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2കോറി:10;8). യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആരെയും നമ്മുടെ അധികാരികളായി അവിടുന്ന് അയച്ചിട്ടില്ല. വിജാതിയ ആചാരങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സാത്താന്‍റെ ശുശ്രൂഷകാരാണെന്നു തിരിച്ചറിയുകയും അവരെ അവഗണിക്കുകയും ചെയ്യണം! ഇവിടെ നാം പ്രധാനമായും മനസ്സിലാക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. അപ്പസ്തോലനായ പത്രോസ് ഉയര്‍ത്തിയ ആശയത്തോട് ഇന്നത്തെ നേതാക്കന്മാര്‍ എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ് ഗൗരവമായി ചിന്തിക്കേണ്ട വിഷയം. സഭയുടെ ആദ്യത്തെ പ്രഘോഷണം ജറുസലേമിലെ തെരുവീഥികളില്‍ നടന്നപ്പോള്‍, പത്രോസ് നടത്തിയ പ്രഖ്യാപനം ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ.പ്രവ: 4; 12). ഈ ആശയത്തില്‍നിന്നു വ്യതിചലിച്ചു യാത്രചെയ്യുന്ന ആര്‍ക്കും സഭാസമൂഹത്തിനുമേല്‍ യാതൊരു അധികാരവുമില്ല!

പത്രോസിന്റെ സിംഹാസനത്തില്‍ നിലനില്‍ക്കുന്ന അധികാരം തിരിച്ചറിയാനുള്ള പ്രധാന അടയാളം ഇതാണ്. പത്രോസ് വിളിച്ചുപറഞ്ഞ ഈ ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ വചനശുശ്രൂഷയില്‍ വ്യാപരിച്ച വ്യക്തിയാണ് പൗലോസ്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകകള്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). അതായത്, നിയമത്തെയും പ്രവചനങ്ങളെയും അടിസ്ഥാനമാക്കി അപ്പസ്തോലന്മാര്‍ നമ്മോടു പ്രസംഗിച്ചത്. ഇതില്‍നിന്നു വ്യത്യസ്തമായ സുവിശേഷവുമായി കടന്നുവരുന്നവര്‍ ആരുതന്നെയായാലും നമുക്കവര്‍ സ്വീകാര്യരല്ല! നിലവിലുള്ള നിയമങ്ങളില്‍നിന്നുകൊണ്ടു പ്രസംഗിക്കുന്നവര്‍ എത്ര ചെറിയവരായിരുന്നാലും അവരുടെ വാക്കുകളില്‍ അപ്രമാധിത്യമുണ്ട്. എന്നാല്‍, നിയമങ്ങളില്‍നിന്നു വ്യതിചലിച്ചു പ്രസംഗിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്! നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പോപ്പിന് അപ്രമാധിത്യമുണ്ടെന്ന ആശയംതന്നെ ദൈവനിന്ദയാണെന്നു സാരം!

കത്തോലിക്കാസഭ ഒരു ജനാധിപത്യ പ്രസ്ഥാനമല്ല!

കത്തോലിക്കാസഭ ഒരിക്കലും ഒരു ജനാധിപത്യ പ്രസ്ഥാനമല്ല. സഭയുടെ നിയമങ്ങള്‍ ദൈവത്താല്‍ സ്ഥാപിതവും, സഭയുടെ ഭരണം പരിശുദ്ധാത്മാവിനാല്‍ കയ്യാളപ്പെടുന്നതുമാണ്! ആയതിനാല്‍ത്തന്നെ, സഭയുടെ നിലനില്‍പ്പ്‌ ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിസ്ഥിതമല്ല; മറിച്ച്, ദൈവാധിപത്യമാണ് സഭയുടെ അന്തസത്ത! ഭൂരിപക്ഷം പാപികള്‍ സംഘംചേര്‍ന്നാല്‍ മാറ്റിമറിക്കാവുന്ന നിയമങ്ങളാണ് സഭയിലേതെന്ന് ആരും കരുതരുത്! പാര്‍ലമെന്റിലെ ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍, ഏതൊരു നിയമവും പരിഷ്കരിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉണ്ട്. എന്നാല്‍, കത്തോലിക്കാസഭയിലെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത് സഭാവിശ്വാസികളല്ല! വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുക കറുത്തതോ വെളുത്തതോ എന്നതിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന പോപ്പിനെ ശിരസാവഹിക്കുക എന്നതില്‍ക്കവിഞ്ഞ്‌ വിശാസികള്‍ക്ക് തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം കത്തോലിക്കാസഭയിലില്ല! അങ്ങനെയൊരു അവകാശത്തിനുവേണ്ടി മനോവ വാദിക്കുന്നുമില്ല! കാരണം, ജനാധിപത്യത്തിലെ അപകടങ്ങള്‍ മനോവയ്ക്കു വ്യക്തമായി അറിയാം. അധര്‍മ്മികളായ ജനങ്ങള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തു തിരഞ്ഞെടുക്കപ്പെടുന്നത് അധാര്‍മ്മികതയുടെ പൂര്‍ണ്ണതയായ ഒരു വ്യക്തിയെയായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല! ഇത്തരം ഭരണാധികാരികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന നിയമങ്ങളിലും ഈ അധാര്‍മ്മികത നിറഞ്ഞുനില്‍ക്കും. ഇതുതന്നെയാണ് ജനാധിപത്യ രാജ്യങ്ങളിലെ നിയമങ്ങളില്‍ കാണുന്ന ഏറ്റവും വലിയ ന്യൂനതയും.

ജനാധിപത്യ സംവീധാനങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ തിന്മയെ കത്തോലിക്കാസഭയിലേക്കു കടത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സാത്താനും അവന്റെ അനുചരന്മാരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ദൈവീക നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് മാനുഷീക നിയമങ്ങളെ പ്രതിഷ്ഠിക്കുകയെന്നതാണ് സാത്താനും അവന്റെ ആളുകളും തയ്യാറാക്കിയിരിക്കുന്ന പദ്ധതി. ഇതു സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി, സാത്താന്‍ അവന്റെ ആളുകളെ കത്തോലിക്കാസഭയിലേക്കു കടത്തിവിട്ടു കഴിഞ്ഞു. ഒരു നൂറ്റാണ്ടു മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 'ഫ്രീമേസണ്‍' സംഘടനകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 'ഫ്രീമേസണ്‍' സംഘടനയിലെ അംഗമായ ജോണ്‍ ഇരുപത്തിമൂന്നാമനെ പോപ്പിന്റെ കസേരയില്‍ ഇരുത്തിയതോടെ തങ്ങളുടെ പദ്ധതികള്‍ സഫലമായെന്ന്‍ ഇവര്‍ കരുതി. ഇയാളിലൂടെ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടുകയും, തങ്ങളുടെ ആശയങ്ങള്‍ സഭയില്‍ സ്ഥാപിക്കാനും ഇവര്‍ ശ്രമിച്ചു. യേഹ്ശുവായിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന അടിസ്ഥാനസത്യത്തില്‍നിന്നു കത്തോലിക്കാസഭ വ്യതിചലിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്റെ പൈശാചിക പ്രസ്താവനയിലൂടെയായിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ ക്രിസ്തീയതയുടെ അന്തസത്തയാണ് സഭയില്‍നിന്നു നീക്കംചെയ്യപ്പെട്ടത്! എന്നാല്‍, ഈ സൂനഹദോസ് പൂര്‍ത്തിയാകുന്നതുവരെ ജീവിച്ചിരിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമനെ ദൈവം അനുവദിച്ചില്ല. കത്തോലിക്കാസഭയോടു ദൈവം കരുണ കാണിച്ചു എന്നതാണു യാഥാര്‍ത്ഥ്യം!

പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളവരെല്ലാം ദൈവത്താല്‍ നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ മാത്രമാണെന്ന അബദ്ധധാരണ സഭാസമൂഹത്തിനിടയില്‍ പ്രചാരത്തിലുണ്ട്. ഇത്തരത്തിലുള്ള മിഥ്യാധാരണ സഭയില്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതാണു വസ്തുത! പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന് അനേക വര്‍ഷങ്ങള്‍ ഭരണം നടത്തിയ പോപ്പിനെ പിന്നീട് വ്യാജനാണെന്ന പ്രഖ്യാപനത്തോടെ സഭയില്‍നിന്നുതന്നെ പുറത്താക്കിയിട്ടുള്ള കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു! 1032-ല്‍ കത്തോലിക്കാസഭയുടെ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍. എന്നാല്‍, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1044-ല്‍ സാമ്പത്തീക നേട്ടത്തിനുവേണ്ടി പാപ്പാസ്ഥാനം സില്‍വെസ്റ്റര്‍ മൂന്നാമനു കൈമാറി. ഇദ്ദേഹം സ്ഥാനമേറ്റെങ്കിലും, തെരഞ്ഞെടുപ്പു ചോദ്യം ചെയ്യപ്പെടുകയും പാപ്പാവിരുദ്ധ പാപ്പയായി പ്രഖ്യാപിച്ച് സൂത്രി കൗണ്‍സില്‍ ഇയാളെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പാപ്പാവിരുദ്ധ പാപ്പ എന്നാല്‍ വ്യാജപോപ്പ് (കപട അപ്പസ്തോലന്‍) എന്നാണ് അര്‍ത്ഥമാക്കുന്നത്. സില്‍വെസ്റ്റര്‍ മൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാംതവണയും പോപ്പായി സ്ഥാനമേറ്റു! 1045 മുതല്‍ 1046 വരെയുള്ള ഒരു വര്‍ഷക്കാലം വീണ്ടും ഇയാള്‍ കത്തോലിക്കാസഭയെ ഭരിച്ചു. പിന്നീട്, ഇയാളെയും സൂത്രി കൌണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി. ഇതിനുശേഷം വന്ന ഗ്രിഗറി ആറാമനെയും ഒരു വര്‍ഷത്തിനുശേഷം സൂത്രി കൌണ്‍സില്‍ സ്ഥാനഭ്രാഷ്ടനാക്കുകയാണുണ്ടായത്. പിന്നീട്, 1047 വരെ സഭയെ നയിച്ചത് ക്ലെമന്റ് രണ്ടാമനായിരുന്നു. ഇദ്ദേഹത്തിനുശേഷം ബെനഡിക്റ്റ് ഒന്‍പതാമന്‍ മൂന്നാംതവണയും പോപ്പുസ്ഥാനത്തു തിരിച്ചുവന്നു! 1048-ല്‍ ഇയാളെ സ്ഥാനഭ്രഷ്ടനാക്കുക മാത്രമല്ല, സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു. അതായത്, മൂന്നു ഘട്ടങ്ങളിലായി കത്തോലിക്കാസഭയെ പതിനാലു വര്‍ഷത്തോളം നയിച്ച പോപ്പ് എതിര്‍പോപ്പായിരുന്നു!

സിസ്‌റ്റൈന്‍ ചാപ്പലില്‍നിന്ന് ഉയരുന്ന കറുത്തതും വെളുത്തതുമായ പുകയെ അദ്ഭുതമായി കാണുന്ന സാധാരണ വിശ്വാസികള്‍ പരമ്പരാഗതമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്നു അവര്‍ തിരിച്ചറിയുന്നില്ല. കത്തോലിക്കാസഭയില്‍ പോപ്പിനെ തിരഞ്ഞെടുക്കുന്നത് പരിശുദ്ധാത്മാവു നേരിട്ടാണെന്നു കരുതുന്ന അനേകരുണ്ട്. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ നടക്കുന്ന രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. ആയതിനാല്‍, ഈ കറുത്തതും വെളുത്തതുമായ പുകയുടെ സത്യാവസ്ഥ വിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

വോട്ടവകാശമുള്ള കര്‍ദ്ദിനാളന്മാര്‍ വത്തിക്കാനില്‍ സമ്മേളിച്ചാണു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ആദ്യ റൌണ്ട് വോട്ടിങ്ങില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തപക്ഷം ബാലറ്റ് പേപ്പര്‍ കത്തിക്കും. ഇത്തരത്തില്‍ പേപ്പറുകള്‍ കത്തിക്കുമ്പോള്‍ കറുത്ത പുക ഉണ്ടാകേണ്ടതിനുള്ള കെമിക്കല്‍ ചേര്‍ക്കുന്നത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായില്ല എന്നതിന്റെ സൂചനയായിട്ടാണ്! വ്യക്തമായ ഭൂരിപക്ഷം ഒരുവനു ലഭിക്കുന്നതുവരെ വോട്ടിംഗ് തുടരുകയും, ഭൂരിപക്ഷം ലഭിക്കാത്ത സന്ദര്‍ഭങ്ങളിലൊക്കെ കറുത്ത പുക സൃഷ്ടിക്കുകയും ചെയ്യും. ആവശ്യമായ ഭൂരിപക്ഷത്തില്‍ ഒരാള്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്ന വേളയില്‍ മാത്രമാണ് വെളുത്ത പുക ഉയര്‍ത്തുന്നത്! ഇതിനെ അദ്ഭുതമായി സഭ പ്രചരിപ്പിക്കുന്നില്ലെങ്കിലും, ചിലരെങ്കിലും ഇതിനെ അദ്ഭുതമായി പരിഗണിച്ചിട്ടുണ്ട്. തിരുത്താന്‍ ആളില്ലാത്തതുകൊണ്ട്, ദൈവം കാണിക്കുന്ന അടയാളമായി അനേകര്‍ ഇതിനെ കാണുന്നു! പാപ്പാവിരുദ്ധ പാപ്പാമാരെ തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്വവും ദൈവത്തിനുമേല്‍ ആരോപിക്കപ്പെടുന്നത് ഇത്തരത്തിലാണ്! തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ സ്ഥാനഭ്രാഷ്ടനാക്കി അധികാരം പിടിച്ചെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമനാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയാതെന്ന യാഥാര്‍ത്ഥ്യവും സാധാരണ വിശ്വാസികളില്‍നിന്നു മറച്ചുവച്ചിരിക്കുകയാണ്. അന്ന് യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു എന്നതുപോലും ദുരൂഹമാണ്! മാഫിയാ പ്രവര്‍ത്തനങ്ങളിലൂടെയും തരംതാണ രാഷ്ട്രീയ നീക്കങ്ങളിലൂടെയും വത്തിക്കാനില്‍ അധികാരം പിടിച്ചെടുക്കുന്നരെയും ചുമക്കേണ്ട ഗതികേടാണു വിശ്വാസികള്‍ക്ക് ഇന്നുള്ളത്!

'ഫ്രീമേസണ്‍' സംഘത്തിന്റെ നിഗൂഢ നീക്കങ്ങള്‍ക്കിരയായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമന്‍! ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം സ്ഥാനമൊഴിഞ്ഞുവന്നത് കെട്ടിച്ചമച്ച കഥയാണെന്നത് അധികമാര്‍ക്കും അറിയില്ല. 'ഫ്രീമേസണ്‍' തലവനായ ഫ്രാന്‍സീസിനെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ഈ അന്തര്‍നാടകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്, കത്തോലിക്കാസഭയില്‍ നിര്‍ണ്ണായക സ്വാധീനം നേടിക്കഴിഞ്ഞ 'ഫ്രീമേസണ്‍' പ്രസ്ഥാനമാണ്! പോപ്പിനു ജനകീയ പരിവേഷം നേടിക്കൊടുക്കാന്‍ ആഗോള മാധ്യമങ്ങളെ കൂലിക്കെടുത്തിരിക്കുന്നതും ഇവര്‍തന്നെ! ഫ്രാന്‍സീസിന്റെ യാത്രകളിലും സമ്മേളനങ്ങളിലും നാടകീയരംഗങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതും 'ഫ്രീമേസണ്‍' സംഘമാണ്! ആഗോളതലത്തില്‍ വേരുകളുള്ള ഈ സംഘടനയാണ് ഫ്രാന്‍സീസിനുവേണ്ടി 'ഈവന്‍ മാനേജ