വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

'മറുകരണ' സിദ്ധാന്തവും വളച്ചൊടിക്കപ്പെട്ട തിരുവചനങ്ങളും!

Print By
about

13 - 09 - 2014

തൊരു ശുനകനും കവച്ചുനിന്നു മൂത്രമൊഴിക്കാന്‍ കഴിയുന്ന സര്‍വ്വേക്കല്ലുകളായി ക്രിസ്ത്യാനികള്‍ മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു! പ്രതികരണശേഷിയില്ലാത്ത സമൂഹങ്ങളായി ക്രൈസ്തവസഭകളെ പാകപ്പെടുത്തിയത് ആരാണ്? ഏതു മാരാര്‍ക്കും കൊട്ട് പഠിക്കാനുള്ള ചെണ്ടയും ഏതൊരു ക്ഷുരകനും ക്ഷൗരം പഠിക്കാനുള്ള മുഖവുമായി ക്രിസ്ത്യാനിയെ രൂപപ്പെടുത്തിയത് ആരുടെ അജണ്ടയുടെ ഭാഗമായിരുന്നു? ദൈവവചനത്തെ അജ്ഞതകൊണ്ടു വ്യാഖ്യാനിച്ചവര്‍ സഭാമക്കളുടെമേല്‍ വരുത്തിവച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കു വെളിച്ചംവീശുവാനുള്ള ശ്രമമാണ് മനോവയിവിടെ നടത്തുന്നത്!

ചില വചനങ്ങള്‍ പ്രത്യേകമായി തിരഞ്ഞെടുത്ത്, ക്രിസ്ത്യാനികളുടെ ആത്മവീര്യം ചോര്‍ത്തിക്കളയുന്നവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കുന്ന ശൈലി വ്യാപകമായിട്ടുണ്ട്. ഇന്നോ ഇന്നലെയോ ആരംഭിച്ചതാണ് ഈ പ്രചാരണമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഇത്തരക്കാര്‍ സഭയിലുണ്ടെങ്കിലും, ഈ കാലഘട്ടത്തിലെ നൂതന മാധ്യമ സാധ്യതകള്‍ ഇവരെ കൂടുതല്‍ കരുത്തുറ്റവരാക്കുകയും അതുവഴി സഭാമക്കളെ തല്ലുകൊള്ളികളാക്കി സ്ഥിരപ്പെടുത്തുകയും ചെയ്തു! നിങ്ങള്‍ ലോകമെങ്ങും പോയി സകല ജനതകളുടെയും വാളിനിരയാകുക എന്ന ആഹ്വാനമായിരുന്നില്ല യേഹ്ശുവാ നടത്തിയത്; മറിച്ച്, സകല ജനതകളെയും ശിഷ്യപ്പെടുത്തുകയെന്ന കല്പനയായിരുന്നു! എന്നാല്‍, ശിഷ്യപ്പെടുത്തുന്നതിനു പകരം ശിഷ്യപ്പെടുകയും വചനം ദുര്‍വ്യാഖ്യാനം ചെയ്ത് അടിവാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇന്നു നാം കാണുന്നത്! ആയതിനാല്‍, വളച്ചൊടിക്കപ്പെട്ട ചില വചനങ്ങളും, അവയുടെ യഥാര്‍ത്ഥ വ്യാഖ്യാനങ്ങളും ദൈവജനത്തെ അറിയിക്കേണ്ടതു മനോവയുടെ ധര്‍മ്മമായി മാറിയിരിക്കുന്നു.

ചെന്നായ്ക്കളുടെ ഇടയിലെ ചെമ്മരിയാടുകള്‍!

തങ്ങളുടെ ഭീരുത്വത്തെ സാധൂകരിക്കാന്‍, സ്ഥാനത്തും അസ്ഥാനത്തും ബൈബിള്‍ വചനങ്ങള്‍ വളച്ചൊടിച്ചു പ്രയോഗിക്കുന്നവര്‍ ക്രൈസ്തവരുടെയിടയില്‍ അനേകമുണ്ട്. തങ്ങളുടെ നട്ടെല്ലിന്റെ ബലക്ഷയം മറച്ചുവയ്ക്കാന്‍ ഇത്തരക്കാര്‍ യേഹ്ശുവായുടെ വചനം ഉപയോഗിക്കുന്നു. അനേകം ദൈവമക്കളെ കഴുത്തറുത്തു കൊന്നുകൊണ്ട് സാത്താന്റെ സന്തതികളായ വിജാതിയര്‍ അഴിഞ്ഞാടുമ്പോള്‍, ഇടയന്മാര്‍ പ്രയോഗിക്കുന്ന ആശ്വാസവചനങ്ങളിലൊന്നാണിത്: “ചെന്നായ്‌ക്കളുടെ ഇടയിലേക്ക്‌ ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു”(മത്താ: 10; 16). ഈ വചനം ഉപയോഗിച്ചു നേതാക്കന്മാര്‍ വിശ്വാസികളെ നിര്‍വ്വീര്യരാക്കുന്നതിന്റെ വിശദാംശങ്ങളിലേക്കും, വചനത്തിന്റെ പൊരുളിലേക്കും കടക്കുന്നതിനുമുമ്പ് മറ്റുചില വിഷയങ്ങള്‍ ചുരുക്കമായെങ്കിലും വിവരിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, അല്പസമയത്തിനുള്ളില്‍ ഈ വചനത്തിലേക്ക് നമുക്കു മടങ്ങിവരാം.

യേഹ്ശുവായുടെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും വാക്കുകളെ, അവ ആരോടു പറഞ്ഞുവെന്നും ഏതു സാഹചര്യത്തിലാണ് പറഞ്ഞതെന്നും പരിഗണിച്ചുകൊണ്ടായിരിക്കണം നാം മനസ്സിലാക്കേണ്ടത്. ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ബൈബിള്‍ തുറന്നു വചനമെടുക്കുന്ന രീതി പലര്‍ക്കുമുണ്ട്; ഇതു നല്ലതുതന്നെ. എന്നാല്‍, ലഭിക്കുന്ന വചനങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്തുകൊണ്ട് അവ സ്വീകരിച്ചില്ലെങ്കില്‍ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഒരുവ്യക്തി ഇപ്രകാരം വചനമെടുത്തപ്പോള്‍ ലഭിച്ച സന്ദേശം ഇതായിരുന്നു: “വെള്ളിനാണയങ്ങള്‍ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്‌ അവന്‍ പോയി കെട്ടിഞാന്നു ചത്തു"(മത്താ: 27; 5). ബൈബിളിലെ ഈ വാക്യം ലഭിച്ചപ്പോള്‍ അവനു വിഷമമായി. ഉടനെ മറ്റൊരു വചനത്തിനുവേണ്ടി അവന്‍ ബൈബിള്‍ തുറന്നു. അപ്പോള്‍ അവനു ലഭിച്ച സന്ദേശമിതായിരുന്നു: “യേഹ്ശുവാ പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക”(ലൂക്കാ: 10; 37). ഈ സന്ദേശങ്ങള്‍ ലഭിച്ചവന്‍ അവ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നു നമുക്ക് ഊഹിക്കാവുന്നതെയുള്ളു! ബൈബിളിലുള്ള വചനങ്ങളും സന്ദേശങ്ങളുമാണെങ്കില്‍ക്കൂടി, അവ അറിയിക്കപ്പെട്ട സാഹചര്യങ്ങളെ മനസ്സിലാക്കി സ്വീകരിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകുകയുള്ളു. മറ്റൊരു ഉദാഹരണംകൂടി പരിശോധിച്ചതിനുശേഷം, ചെന്നായ്ക്കളുടെ ഇടയിലെ ചെമ്മരിയാടുകളുടെ സന്ദേശം പഠനവിഷയമാക്കാം.

പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ കത്തില്‍ ഇപ്രകാരമൊരു ഉപദേശം നല്‍കുന്നുണ്ട്: “ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും”(റോമാ: 13; 1,2). കത്തോലിക്കാസഭയിലെ ഓരോ വിശ്വാസിയും ഏറ്റവുമധികം തവണ കേട്ടിട്ടുള്ള ബൈബിള്‍ സന്ദേശമാണിത്! അധികാരസ്ഥാനത്തുനിന്നുള്ള ഏതൊരു തീരുമാനവും ചോദ്യംചെയ്യപ്പെടാതിരിക്കേണ്ടതിനും ദൈവജനത്തെ പ്രതികരണശേഷിയില്ലാത്ത അടിമകളായി നിലനിര്‍ത്തേണ്ടതിനും വേണ്ടി, അധികാരികള്‍ കൂടെക്കൂടെ പാരായണം ചെയ്യുന്ന സന്ദേശവും ഇതുതന്നെ. ഏതു സാഹചര്യത്തിലാണ് അപ്പസ്തോലന്‍ ഇങ്ങനെയൊരു ഉപദേശം റോമാക്കാര്‍ക്കു നല്‍കിയതെന്നു വിശദമാക്കുന്നതിനുമുമ്പ്, ബൈബിളില്‍ വിവരിച്ചിരിക്കുന്ന മറ്റൊരു സംഭവം ഇതിനോടു ചേര്‍ത്തുവച്ചു പരിശോധിക്കേണ്ടിയിരിക്കുന്നു.

അപ്പസ്തോലന്മാരായ കേപ്ഫായും യോഹന്നാനും സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റിനടക്കുന്ന കാലത്ത്, അന്നത്തെ പുരോഹിതരും ദൈവാലയസേനാധിപനും സദുക്കായരും ചേര്‍ന്ന് ഇവരെ പിടികൂടി കാരാഗൃഹത്തിലടച്ചു. പിന്നീട് സംഭവിച്ചത് ഇതാണ്: “പിറ്റേദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും യെരുശലെമില്‍ സമ്മേളിച്ചു. പ്രധാനപുരോഹിതന്‍ അന്നാസും ഖയ്യാഫായും യോഹന്നാനും അലക്സാണ്ടറും പ്രധാനപുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു”(അപ്പ. പ്രവര്‍: 4; 5, 6). അധികാരികളായ ഇവര്‍ കേപ്ഫായോടും യോഹന്നാനോടും കല്പിച്ചത് എന്തായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “അവര്‍ അവരെ വിളിച്ച് യേഹ്ശുവായുടെ പേരില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു”(അപ്പ. പ്രവര്‍: 4; 18). ഈ അധികാരികള്‍ക്ക് വിധേയപ്പെടാന്‍ അപ്പസ്തോലന്മാര്‍ തയ്യാറായിരുന്നുവെങ്കില്‍, A D 33-ല്‍ സഭ പിരിച്ചുവിടേണ്ടി വരുമായിരുന്നു! എന്നാല്‍, അധികാരികളോടുള്ള അപ്പസ്തോലന്മാരുടെ മറുപടി ഇതായിരുന്നു: “ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ല”(അപ്പ. പ്രവര്‍: 4; 19, 20). ഗമാലിയേല്‍ എന്ന നിയമോപദേഷ്ടാവ് ഇടപെട്ട സന്ദര്‍ഭത്തിലും അധികാരികള്‍ അപ്പസ്തോലന്മാരോടു കല്പിച്ചത് യേഹ്ശുവായുടെ പേരില്‍ സംസാരിക്കരുതെന്നായിരുന്നു. എന്നാല്‍, അപ്പസ്തോലന്മാര്‍ അവരെ അനുസരിക്കുകയോ അവര്‍ക്കു വിധേയരാകുകയോ ചെയ്തില്ല; മറിച്ച്, അവര്‍ ചെയ്തത് ഇപ്രകാരമായിരുന്നു: “എല്ലാദിവസവും ദൈവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേഹ്ശുവായാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലുംനിന്ന് അവര്‍ വിരമിച്ചില്ല”(അപ്പ. പ്രവര്‍: 5; 42).

അധികാരികള്‍ക്കു വിധേയപ്പെടണമെന്ന് റോമാക്കാരെ ഉപദേശിച്ച അപ്പസ്തോലനായ പൗലോസിന്റെ പ്രവര്‍ത്തികളും നാമിവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. പുരോഹിതരും നിയമജ്ഞരും റോമന്‍ അധികാരികളുമൊക്കെ അനേകം തവണ താക്കീതു ചെയ്തിട്ടും തന്റെ ശുശ്രൂഷയില്‍നിന്നു വിരമിക്കാന്‍ പൗലോസ് കൂട്ടാക്കിയില്ല. ഒരിക്കല്‍, പ്രധാനപുരോഹിതനായ അനനിയാസ് അവന്റെ അടുത്തുനിന്നവരോട് പൗലോസിനെ അടിക്കാന്‍ ആജ്ഞാപിച്ചപ്പോള്‍, പുരോഹിതനോടു പറഞ്ഞ വാക്കുകള്‍ ഇതാണ്: “വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്പിക്കുന്നുവോ?”(അപ്പ. പ്രവര്‍: 23; 3). തന്റെ ഈ വാക്കുകളെ ചോദ്യംചെയ്തവരോട് പൗലോസ് പറയുന്ന ഉത്തരമിതാണ്: “സഹോദരന്മാരേ, അവന്‍ പ്രധാനപുരോഹിതനാണെന്നു ഞാന്‍ അറിഞ്ഞില്ല. എന്തെന്നാല്‍, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്”(അപ്പ. പ്രവര്‍: 23; 5). അനനിയാസ് പ്രധാനപുരോഹിതനാണെന്ന് പൗലോസിന് അറിയില്ലെന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നത്? മാത്രവുമല്ല, അനീതി പ്രവര്‍ത്തിക്കുന്നതു പുരോഹിതനാണെങ്കിലും ചോദ്യംചെയ്യപ്പെടണം എന്നതാണ് ബൈബിള്‍ നമുക്കു നല്‍കുന്ന പാഠം! പുരോഹിതനായ അമസിയാഹിനോട് ആമോസ് പ്രവാചകന്‍ പറഞ്ഞതും, ഹൊറേദോസ് രാജാവിനോട് സ്നാപകയോഹന്നാന്‍ പറഞ്ഞതും ബൈബിളില്‍ വായിക്കാന്‍ കഴിയും. അവയൊന്നും ഇവിടെ കുറിക്കാന്‍ ശ്രമിക്കാത്തത്, വിഷയത്തില്‍നിന്നു വ്യതിചലിക്കാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ്.

റോമിലെ സഭയോട് അപ്പസ്തോലന്‍ ഇപ്രകാരം ഉപദേശിച്ചതിനു കാരണമുണ്ട്. തന്റെയോ മറ്റ് അപ്പസ്തോലന്മാരുടെയോ പ്രവര്‍ത്തികളുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയാത്ത ഉപദേശം പൗലോസ് നല്‍കിയെങ്കില്‍, ഈ ഉപദേശം ലോകം മുഴുവനിലുമുള്ള സഭകളോടുള്ള ഉപദേശമായി പരിഗണിക്കാന്‍ കഴിയില്ല. ഇത് റോമായിലെ പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് നല്‍കിയിട്ടുള്ള ഉപദേശമാണ്. റോമിലെ വിശ്വാസികള്‍ക്ക് രാജ്യത്തിന്റെ അധികാരികളില്‍നിന്നു കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവന്ന കാലത്ത്, അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി അപ്പസ്തോലന്‍ നല്‍കിയ പക്വതയാര്‍ന്ന ഉപദേശമായിരുന്നു ഇത്! റോമിലെ സഭ നിലനിന്നത് വിജാതിയരുടെയിടയില്‍ അവരുടെ ഭരണം നിലനില്‍ക്കുന്നിടത്തായിരുന്നു. തങ്ങളുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ, ഭരണകൂടത്തിന്റെ അധികാരത്തോടു വിധേയപ്പെട്ടു ജീവിക്കണമെന്ന നിര്‍ദ്ദേശം മാത്രമേ ഈ സന്ദേശത്തിലുള്ളു. വിഘടനവാദവുമായി വിശ്വാസികള്‍ നിലപാടെടുത്താല്‍, രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും പീഡനം കൂടുതല്‍ രൂക്ഷമാകുകയും ചെയ്യുമെന്ന് മനസ്സിലാക്കാനുള്ള വിവേകം അപ്പസ്തോലനുണ്ടായിരുന്നു. ഒരു റോമന്‍ പൗരന്‍കൂടിയായ പൗലോസിന് ആ ഭരണകൂടത്തെക്കുറിച്ച് ആരെക്കാളും നല്ല അറിവുണ്ടായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു! അധികാരികളോടുള്ള വിധേയത്വത്തെക്കുറിച്ചു നല്‍കുന്ന ഉപദേശത്തിന്റെ അവസാനഭാഗം വായിച്ചാല്‍ ഇതു വ്യക്തമാകും. ഇപ്രകാരമാണ് അവിടെ കുറിച്ചിരിക്കുന്നത്: “ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്കേണ്ടവനു ബഹുമാനം”(റോമാ: 13; 7). അര്‍ഹത പരിഗണിച്ചു മാത്രമേ നല്‍കാവൂ എന്ന ഉപദേശവും ഈ വാക്കുകളില്‍ വായിച്ചെടുക്കാന്‍ സാധിക്കും!

എല്ലാ ഭരണകര്‍ത്താക്കളെയും പൂര്‍ണ്ണമായി അനുസരിക്കുകയും അവരുടെ അനീതിനിറഞ്ഞ നിയമങ്ങള്‍ക്കു വിധേയപ്പെട്ടു ജീവിക്കുകയും ചെയ്യാന്‍ അപ്പസ്തോലനായ പൗലോസ് ആഹ്വാനം ചെയ്തിട്ടില്ല. എല്ലാ സാഹചര്യങ്ങളിലും ദൈവജനം അനുഷ്ഠിക്കേണ്ടതിനു ദൈവം നല്‍കിയ പ്രമാണമായി ഇതിനെ കാണുകയും വേണ്ടാ. കാരണം, ഈ നിയമം എല്ലാ കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ മോശ എന്നൊരു പ്രവാചകനെ നമുക്കു ലഭിക്കുമായിരുന്നില്ല. മോശ ജനിക്കുന്ന കാലത്ത് ഈജിപ്തിലെ ഭരണാധികാരി ഒരു വിളംബരം പുറപ്പെടുവിച്ചിരുന്നു. ഇതായിരുന്നു രാജകല്പന: “അപ്പോള്‍ ഫറവോ പ്രജകളോടു കല്പിച്ചു: ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ”(പുറ: 1; 22). ഈ കല്പന പുറപ്പെടുവിക്കുന്നതിനു മുന്‍പ് ഈജിപ്തിലെ സൂതികര്‍മ്മിണികളോട് രാജാവ് ചില നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നു. ആ സംഭവം ബൈബിളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഈജിപ്തു രാജാവ്, ഷിഫ്‌റാ, പൂവാ എന്നു പേരായ രണ്ടു ഹെബ്രായ സൂതികര്‍മ്മിണികളോടു പറഞ്ഞു: നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. എന്നാല്‍ ആ സൂതികര്‍മ്മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല. അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, രാജാവു സൂതികര്‍മ്മിണികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്? സൂതികര്‍മ്മിണികള്‍ ഫറവോയോടു പറഞ്ഞു: ഹെബ്രായ സ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍ പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മ്മിണി ചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും. ദൈവം സൂതികര്‍മ്മിണികളോടു കൃപ കാണിച്ചു. ജനം വര്‍ദ്ധിച്ചു പ്രബലരായിത്തീര്‍ന്നു. സൂതികര്‍മ്മിണികള്‍ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു”(പുറ: 1; 15-21). ദൈവം ഇവരെ അനുഗ്രഹിച്ചത് രാജകല്പന അനുസരിച്ചതുകൊണ്ടോ തള്ളിക്കളഞ്ഞതുകൊണ്ടോ? നരേന്ദ്രമോഡിയുടെ അധികാരത്തിനു കീഴില്‍ ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിയറവയ്ക്കാനുള്ള ക്ളിമ്മീസിന്റെ വാക്കുകേട്ട് ആരും വഞ്ചിതരാകരുത്!

ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടതായ ചില വസ്തുതകളുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ പറഞ്ഞിട്ടുള്ള വചനങ്ങള്‍, അതേ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പ്രായോഗികമാക്കേണ്ടതാണ്. മോഷ്ടിക്കാനുള്ള ആഗ്രഹം മനസ്സില്‍ കടന്നുവരുമ്പോള്‍ നാം ചിന്തിക്കേണ്ടത് മോഷ്ടിക്കരുതെന്ന പ്രമാണമാണ്‌. അതുപോലെ, വ്യഭിചാരത്തോടുള്ള ആസക്തിയാല്‍ ജ്വലിക്കുമ്പോള്‍, വ്യഭിചാരം ചെയ്യരുതെന്ന കല്പന അനുസ്മരിക്കണം. സാഹചര്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും അനുയോജ്യമല്ലാത്ത വചനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, സാത്താന്റെ വചനപ്രസംഗംപോലെ ആകാനുള്ള സാധ്യതയുമുണ്ട്. മരുഭൂമിയില്‍ യേഹ്ശുവായെ പരീക്ഷിക്കാന്‍ കടന്നുവന്ന സാത്താന്‍ ഉപയോഗിച്ചതും വചനമായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്! ആരുടെയെങ്കിലും വ്യക്തിപരമായ ആശയങ്ങളെ സാധൂകരിക്കാനായി അസ്ഥാനത്ത് വചനം ഉപയോഗിക്കുന്നതിലൂടെ ദൈവത്തിന്റെ പരിശുദ്ധമായ വചനത്തെ ദുരുപയോഗിക്കുകയാണു ചെയ്യുന്നത്! എന്തെന്നാല്‍ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക”(യേശൈയാഹ്: 66; 2). ആയതിനാല്‍, വചനം വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ജാഗ്രതയോടെ വര്‍ത്തിക്കുക! അതു ദഹിപ്പിക്കുന്ന അഗ്നിയാണ്!

യേഹ്ശുവായോ അപ്പസ്തോലന്മാരോ പ്രവാചകന്മാരോ പറഞ്ഞിട്ടുള്ള വാക്കുകളും അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങളും ബൈബിളില്‍ വായിക്കുമ്പോള്‍, അവ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സാഹചര്യങ്ങളെ പരിഗണിക്കാതിരുന്നാല്‍ പൂര്‍ണ്ണമായ വ്യാഖ്യാനം ലഭിക്കുകയില്ല! മാത്രവുമല്ല, ബൈബിളില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്ന അബദ്ധധാരണയ്ക്കു കാരണമാകുകയും ചെയ്യും. ഇസ്ലാംമതക്കാരടക്കമുള്ള ബൈബിള്‍ വിമര്‍ശകര്‍ ഇത്തരത്തില്‍ വൈരുദ്ധ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ യേഹ്ശുവാ പറഞ്ഞിട്ടുള്ള വചനങ്ങള്‍ പരസ്പരവിരുദ്ധമായി വിമര്‍ശകര്‍ക്കു തോന്നാനുള്ള സാധ്യതയുണ്ട്. രണ്ടു വചനങ്ങള്‍ നോക്കുക: “വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും”(മത്താ: 26; 52). അവിടുന്നുതന്നെയാണ് ഈ വചനവും അറിയിച്ചിരിക്കുന്നത്: “അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ”(ലൂക്കാ: 22; 36). വാളിനെ സംബന്ധിച്ചുള്ള വ്യാഖ്യാനം ഇവിടെ നല്‍കുവാന്‍ മനോവ ശ്രമിച്ചാല്‍, ലേഖനത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയം അപ്പാടെ മാറിപ്പോകും എന്നതിനാല്‍ അതിനു തുനിയുന്നില്ല. യേഹ്ശുവാ പറഞ്ഞ വചനങ്ങളാണെങ്കില്‍പ്പോലും, ഏതു സാഹചര്യത്തില്‍, ഏത് അവസ്ഥയിലുള്ള വ്യക്തിയോടാണ് പറഞ്ഞെതെന്നുകൂടി പരിഗണിച്ചുകൊണ്ടായിരിക്കണം നാം സ്വീകരിക്കേണ്ടത്. യേഹ്ശുവായ്ക്കു തെറ്റുപറ്റിയിട്ടില്ല; എന്നാല്‍, ആരെങ്കിലും അവിടുത്തെ വചനത്തെ ശരിയാംവണ്ണം സമീപിച്ചില്ലെങ്കില്‍ അവര്‍ക്കു തെറ്റുപറ്റും! ചെന്നായ്ക്കളുടെ ഇടയിലേക്ക് അയയ്ക്കപ്പെട്ട ചെമ്മരിയാടുകളുടെ സമീപത്തേക്ക് മടങ്ങിപ്പോകാന്‍ നമുക്കു സമയമായി.

“ചെന്നായ്‌ക്കളുടെ ഇടയിലേക്ക്‌ ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍”(മത്താ: 10; 16). സകല വിജാതിയരും ക്രൈസ്തവരെ പീഡിപ്പിക്കുകയും ദൈവമക്കളുടെ കഴുത്തറക്കുകയും ചെയ്യുമ്പോള്‍, മണിമേടകളിലിരുന്ന് ഇടയന്മാര്‍ വിളിച്ചുപറയുന്ന വചനങ്ങളില്‍ ഒന്നാണിത്. യേഹ്ശുവാ ഈ വചനം അറിയച്ച സാഹചര്യവും സമയവും ഏതാണെന്നു മനസ്സിലാക്കാതെ ഈ വചനത്തെ ദുരുപയോഗിക്കുന്ന അനേകര്‍ ക്രൈസ്തവസഭകളിലുണ്ട്. ഈ വചനം നല്‍കപ്പെട്ട സമയവും സാഹചര്യവും നമുക്കു പരിശോധിക്കാം.

യേഹ്ശുവായുടെ പരസ്യജീവിതം ആരംഭിച്ച കാലത്ത്, അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുകയും അവരെ യെഹൂദരുടെയിടയിലേക്ക് അയയ്ക്കുകയും ചെയ്യുമ്പോഴാണ് ഈ വചനം അവിടുന്ന് അരുളിച്ചെയ്തത്. ഇത് ശ്രദ്ധിക്കുക: “അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി”(മത്താ: 10; 1). തുടര്‍ന്നുള്ള വചനം നോക്കുക: “ഈ പന്ത്രണ്ടു പേരെയും യേഹ്ശുവാ ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതിയരുടെയടുത്തേക്കു പോകരുത്; ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍”(മത്താ: 10; 5-7). യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരെ മൂന്നുപ്രാവശ്യം സുവിശേഷവുമായി അയയ്ക്കുന്നത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടുന്ന് പന്ത്രണ്ടുപേരെ അയച്ചു. പിന്നീട് എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത് ഈരണ്ടുപേരെയായി അയയ്ക്കുന്നു. മൂന്നാമത് ദൗത്യവുമായി അയയ്ക്കുന്നത് അവിടുത്തെ മുഴുവന്‍ അനുയായികളെയുമാണ്. ഈ മൂന്ന് അവസരങ്ങളിലും വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളാണ് അവിടുന്നു നല്‍കിയതെന്ന വസ്തുത നാം വിസ്മരിക്കരുത്. ശിഷ്യന്മാരുടെ പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ അവര്‍ അയയ്ക്കപ്പെട്ടപ്പോള്‍ കല്പിച്ചവയായിരുന്നില്ല രണ്ടാം ഘട്ടത്തിലെ കല്പന.

ആത്മീയമായി യാതൊരു പക്വതയും പ്രാപിക്കാത്തവരായ ശിഷ്യന്മാര്‍ക്കു പരിശീലന കാലയളവില്‍ നല്‍കിയ മുന്നറിയിപ്പാണ് ആദ്യ ദൗത്യത്തിനു മുന്‍പ് യേഹ്ശുവായില്‍നിന്നു നാം കേട്ടത്. വിജാതിയരുടെയടുത്തേക്കോ ശെമരിയാക്കാരുടെ പട്ടണത്തിലേക്കോ പോകരുതെന്നും യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു മാത്രമേ പോകാവൂ എന്നും കല്പിച്ചുകൊണ്ടാണ് അവരെ അയച്ചതെങ്കില്‍, ആരൊക്കെയാണ് ചെന്നായ്ക്കള്‍? ചെന്നായ്ക്കളും ചെമ്മരിയാടുകളും ആരൊക്കെയാണെന്ന് വായനക്കാര്‍ മനസ്സിലാക്കിയെന്നു മനോവ കരുതുന്നു. വിജാതിയരുടെയിടയിലേക്ക് ദൗത്യവുമായി അയയ്ക്കുന്നത് അവസാന ഘട്ടത്തിലാണെന്നു നമുക്കറിയാം. അപ്പോള്‍, അവിടുന്ന് അറിയിച്ചത് ഈ വചനമായിരുന്നില്ല. ചെന്നായ്ക്കളുടെയും ചെമ്മരിയാടുകളുടെയും പ്രത്യേകതകള്‍ക്കൂടി പരിശോധിച്ചതിനുശേഷം അടുത്ത ഘട്ടത്തിലേക്കു നമുക്കു പ്രവേശിക്കാം.

യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരെ അയച്ചത് മറ്റുള്ളവരുടെ ആക്രമണത്തിനിരയായി വധിക്കപ്പെടേണ്ടതിനായിരുന്നുവെന്ന് ആരും കരുതരുത്. അങ്ങനെ കരുതുന്ന അനേകര്‍ സഭകളിലുണ്ടെന്നു മനോവയ്ക്കറിയാം. ഇത്തരം ഉദ്ദേശത്തോടെയാണ് യേഹ്ശുവാ തന്റെ ശിഷ്യന്മാരെ അയച്ചതെങ്കില്‍, ഒരു മുന്നറിയിപ്പിന്റെ ആവശ്യമുണ്ടായിരുന്നില്ല. തങ്ങള്‍ കടന്നുചെല്ലുന്നത് ചെന്നായ്ക്കളുടെയിടയിലേക്കാണെന്നും അവിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഏതുവിധമായിരിക്കണമെന്നും യേഹ്ശുവാ നിര്‍ദ്ദേശിച്ചിരുന്നു. പ്രാവിനെപ്പോലെ നിഷ്കളങ്കരായിരിക്കുന്നതോടൊപ്പം സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരുമായിരിക്കാന്‍ അവിടുന്ന് ഉപദേശിച്ചു. ഇനി നമുക്ക് ചെമ്മരിയാടുകളുടെ പ്രത്യേകത എന്തൊക്കെയാണെന്നു നോക്കാം. ചെമ്മരിയാടുകള്‍ വളര്‍ത്തുമൃഗങ്ങളാണെന്നു മാത്രമല്ല, അവ കൂട്ടമായി മേയുന്നവയുമാണ്. ഇടയന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമാണ് അവ മേയുകയുള്ളു. ചെന്നായ്ക്കളെയോ വന്യമൃഗങ്ങളെയോ കണ്ടാല്‍, അവയുടെ വായിലേക്ക് ഓടിചെല്ലുന്നതിനു പകരം, മറ്റ് ആടുകളോടൊപ്പം സംഘംചേരും. ആടുകളെ വന്യജീവികളില്‍നിന്നു രക്ഷിക്കാന്‍ അവയ്ക്കൊരു ഇടയനുണ്ടാകും. നല്ല ഇടയന്റെ കീഴിലുള്ള ആടുകളില്‍ ഒന്നുപോലും വന്യജീവികളുടെ ആക്രമണത്തിനിരയാവുകയുമില്ല. നല്ല ഇടയനും ഇടയനെ അനുസരിക്കുന്ന ആടുകളുമാണെങ്കില്‍, ചെന്നായ്ക്കളുടെ ഗതി പട്ടിണിമരണമായിരിക്കും! പുരാതനഗ്രന്ഥങ്ങളില്‍ ഒരു നല്ലയിടയനെ നാം പരിചയപ്പെടുന്നുണ്ട്. യിസ്സൈയുടെ പുത്രനായ ദാവീദാണ് ആ ഇടയന്‍. ദാവീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്”(1 ശമുയേല്‍: 17; 34-36).

ദാവീദ് ഇടയനായിട്ടുള്ള ചെമ്മരിയാട്ടിന്‍കൂട്ടത്തില്‍നിന്ന് ഒരാടിനെപ്പോലും കള്ളന്മാര്‍ മോഷ്ടിക്കുകയോ വന്യമൃഗങ്ങള്‍ ആക്രമിക്കുകയോ ഇല്ല! സിംഹവും കരടിയും വന്ന് ആടുകളിലൊന്നിനെ തട്ടിയെടുത്താല്‍, ആ ആട്ടിന്‍‌കുട്ടിയെ ദാവീദു രക്ഷിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്; ആ സിംഹമോ കരടിയോ എതിര്‍ത്താല്‍ മാത്രമാണ് അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ചുകൊല്ലുന്നത്! ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ടെന്നു പറയുമ്പോള്‍, അവ എതിര്‍ത്തുവെന്നാണ് നാം മനസ്സിലാക്കേണ്ടത്! ദാവീദിന്റെ മുന്നില്‍ സിംഹങ്ങള്‍ക്കോ കരടികള്‍ക്കോ ചെറുത്തുനില്‍ക്കാന്‍ കഴിയില്ലെങ്കില്‍, ദാവീദ് എന്ന പേരു കേള്‍ക്കുന്നിടത്തു ചെന്നായ്ക്കള്‍ എത്തിനോക്കുകപോലുമില്ല! തന്റെ ആടുകളെ സുരക്ഷിതരാക്കുവാനും അതിനു തടസ്സംനില്‍ക്കുന്നവരെ തകര്‍ത്തുകളയുകയുമാണ് ഇടയന്റെ ഉത്തരവാദിത്വം! എന്നാല്‍, ആടുകളുടെ ഇടയവേഷത്തില്‍, സ്വയം ഇടയന്മാരായി ചമഞ്ഞിറങ്ങിയിരിക്കുന്ന അഭിനവ ഇടയന്മാര്‍ ആടുകളെ ചെന്നായ്ക്കള്‍ക്കു മുന്നില്‍ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കുന്നു! ഈ ഇടയന്മാരെ തിരിച്ചറിയുകയും യഥാര്‍ത്ഥ ഇടയന്റെ കീഴില്‍ സുരക്ഷിതരായി മേയുകയുമാണ് ആടുകള്‍ ചെയ്യേണ്ടത്! ദാവീദിനെ നല്ല ഇടയനായി പ്രവാചകകാലത്ത് ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നത്, വംശാവലിപ്രകാരം ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കാനിരുന്ന ദൈവപുത്രനെ സൂചിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ദാവീദിന്റെ പുത്രനെന്നു വിളിക്കപ്പെടുന്ന ദൈവപുത്രനായ യേഹ്ശുവായാണ് യഥാര്‍ത്ഥ ഇടയെനെന്നു പ്രതീകാത്മകമായി ബൈബിള്‍ പ്രഖ്യാപിച്ചു. ഈ ഇടയന്‍ തന്റെ ആടുകളെ ശത്രുക്കള്‍ക്കു വിട്ടുകൊടുക്കുകയോ നശിപ്പിക്കുകയോ ഇല്ല. പ്രത്യുത, ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന നല്ലയിടയാണ് അവിടുന്ന്!

യഥാര്‍ത്ഥ ഇടയന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്. ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു”(യോഹ: 10; 10-15). ഈ ഇടയനാണ് തന്റെ ആടുകളോട് ചെന്നായ്ക്കളെക്കുറിച്ചുള്ള മുന്നറിയിപ്പോടെ മേയാന്‍ അയച്ചിരിക്കുന്നത്. അവിടുന്ന് അരുളിച്ചെയ്തു: “ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും”(യോഹ: 14; 18). ചെന്നായ്ക്കള്‍ അധിവസിക്കുന്ന ലോകത്തുതന്നെയാണ് ആടുകള്‍ മേയുന്നത്. എന്നാല്‍, ഈ ആട്ടിന്‍കൂട്ടത്തിന്റെ ഇടയനെ ചെന്നായ്ക്കള്‍ക്കറിയാം. ദാവീദിനെ ശക്തനാക്കിയവനാണ് ഈ ആടുകളുടെ യജമാനനും ഇടയനും! അതുകൊണ്ടുതന്നെ, ഈ ആടുകളെക്കുറിച്ചു സകല ശത്രുക്കളും ഭയപ്പെടും! എന്നാല്‍, ഇടയന്റെ സ്വരം ശ്രവിച്ച്, ആ നിര്‍ദ്ദേശത്തിനനുസരണമായി വ്യാപരിക്കണം എന്നത് ആടുകള്‍ മനസ്സിലാക്കിയിരിക്കണം.

മഹാനായ അലക്സാണ്ടറുടെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ്: “ആയിരം ചെമ്മരിയാടുകളുടെ സൈന്യത്തെ ഞാന്‍ പേടിക്കും, അതിനെ നയിക്കുന്നത് ഒരു സിംഹമാണെങ്കില്‍; ആയിരം സിംഹങ്ങളുടെ സൈന്യത്തെ ഞാന്‍ വിലവയ്ക്കില്ല, അതിനെ നയിക്കുന്നത് ഒരു ചെമ്മരിയാടാണെങ്കില്‍..!” ആര്‍ക്കും ഭയപ്പെടുത്താന്‍ കഴിയുന്ന ഒരു ജനതയായി ക്രിസ്ത്യാനികള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം, അവരുടെ നായകത്വം ഏറ്റെടുത്തിരിക്കുന്നവര്‍ ഭീരുക്കളും കൂലിക്കാരും ആയതുകൊണ്ടാണ്‌! യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് അവരെ ശത്രുക്കള്‍ക്കുമുമ്പില്‍ പരാജിതരാക്കാനായിരുന്നില്ല. ശക്തരായ ഇടയന്മാര്‍ ആ ജനത്തെ നയിക്കുകയും, ആ ആടുകള്‍ ഇടയന്റെ സുരക്ഷിതത്വം ആസ്വദിക്കുകയും ചെയ്തപ്പോള്‍ സകല ജനതകളും അവരെ ഭയപ്പെട്ടു. ആരെയും ഭയപ്പെടാത്ത ജനതയായി ഭൂമിയുടെ കേന്ദ്രസ്ഥാനത്ത് അവര്‍ ഉയര്‍ന്നുനിന്നു! യഥാര്‍ത്ഥ ഇടയനായ യാഹ്‌വെയുടെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാതെ, തന്നിഷ്ടംപോലെ ആടുകള്‍ മേയുകയും അവരുടെ ഭൗമീക ഇടയന്മാര്‍ അവിശ്വസ്തതയോടെ നിലകൊള്ളുകയും ചെയ്തപ്പോള്‍, ഏതു ചെറിയവനും തോല്പിക്കാന്‍ കഴിയുന്ന ദുര്‍ബലജനതയായി അവര്‍ മാറി! ഇതുതന്നെയാണ് ആധുനീക യിസ്രായേലിനും സംഭവിച്ചത്. ഇടയന്മാരുടെ ഇടയനായ യേഹ്ശുവായ്ക്കുവേണ്ടി ആടുകളെ സുരക്ഷിതരായി ആലയിലേക്കു നയിച്ച ഇടയന്മാര്‍ സഭയിലുണ്ടായിരുന്നു! മഹായിടയന്റെ മാതൃകയനുസരിച്ച് ആടുകള്‍ക്കുവേണ്ടിയും ആടുകളുടെ യഥാര്‍ത്ഥ ഉടമയ്ക്കുവേണ്ടിയും അവര്‍ ജീവന്‍ നല്‍കി! അങ്ങനെയാണു സഭയിലെ ആടുകള്‍ ആലയില്‍ നിറഞ്ഞത്‌!

പ്രവാചകകാലത്ത് ഉണ്ടായിരുന്നതുപോലെതന്നെ, നവീനകാലത്തും വ്യാജ ഇടയന്മാര്‍ കടന്നുവരികയും ആടുകളെ ചെന്നായ്ക്കള്‍ക്കു മുന്നില്‍ എറിഞ്ഞുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള കള്ളന്മാരായ ഇടയന്മാരുടെ സംഘമാണ് സഭയിലെ ആടുകളെ ഇന്നു നയിച്ചുകൊണ്ടിരിക്കുന്നത്! ആരെയും ഭയക്കുന്ന, ആരും ഭയക്കാത്ത ഒരു വിഭാഗമായി ക്രിസ്ത്യാനി മാറിയെങ്കില്‍, അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം അഭിനവ ഇടയന്മാര്‍ക്കു മാത്രമാണ്. ക്രിസ്ത്യാനിയുടെ തലയെടുത്താലും മാളത്തില്‍ കയറിയിരുന്ന് 'സമാധാനം സമാധാനം' എന്നു പുലമ്പുകയും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇടയന്മാരാണ്‌ ഇവരെ നയിക്കുന്നതെന്ന് ശത്രുക്കള്‍ക്കറിയാം. പ്രാര്‍ത്ഥനയെയും ഉപവാസത്തെയും മനോവ എതിര്‍ക്കുകയില്ല. കാരണം, അതിന്റെ ശക്തിയും പ്രാധാന്യവും മനോവ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രാര്‍ത്ഥനയെ മടിയന്റെ ദൈവശാസ്ത്രമാക്കി മാറ്റിയ ആധുനീക ശൈലികള്‍ക്ക് മനോവ എതിരാണ്! ഇസ്രായേല്‍ജനം യുദ്ധംചെയ്തപ്പോള്‍ മോശ പ്രാര്‍ത്ഥിച്ചു! പ്രാര്‍ത്ഥന കേട്ട് ദൈവം വിജയം നല്‍കി! ഇവിടെ യുദ്ധംചെയ്യാന്‍ ആളുണ്ടായിരുന്നു. അവരുടെ യുദ്ധം വിജയിക്കുന്നതിനാണ് ജനനായകന്‍ പ്രാര്‍ത്ഥിച്ചത്. നാം വിതയ്ക്കുമ്പോള്‍ വിളവു സമൃദ്ധമാക്കാന്‍ ദൈവം പ്രവര്‍ത്തിക്കും. എന്നാല്‍, വിതയ്ക്കാത്തതു കൊയ്യാനുള്ള പ്രാര്‍ത്ഥന ദൈവത്തോടുള്ള പരിഹാസമായിട്ടേ അവിടുന്നു കാണുകയുള്ളു!

ആടുകള്‍ ചെന്നായ്ക്കള്‍ക്ക് ഇരയാകുമ്പോള്‍, നാം ചെന്നായ്ക്കളുടെ ഇടയിലേക്ക് അയയ്ക്കപ്പെട്ടവരാണെന്നും അതിനാല്‍ത്തന്നെ, ചെന്നായ്ക്കള്‍ക്ക് ഇരയാകാന്‍ വിധിക്കപ്പെട്ടവരാണെന്നുമുള്ള ഉപദേശമാണ് അഭിനവ ഇടയന്മാര്‍ നല്‍കുന്നത്. യേഹ്ശുവാ നമ്മെ അയച്ചത് ചെന്നായ്ക്കള്‍ക്ക് ഇരയാകാന്‍ ആയിരുന്നുവോ? അങ്ങനെയെങ്കില്‍, ഈ ഭൂമുഖത്തെ ജനതയില്‍ മൂന്നിലൊരു ഭാഗവും ഈ ആലയില്‍ എങ്ങനെയെത്തിപ്പെട്ടു? ആടുകളെ സുരക്ഷിതരായി ആലയിലേക്കു നയിച്ച നല്ലയിടയന്മാര്‍ മുന്‍കാലത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് ഇതു സംഭവിച്ചത്. നല്ല ഇടയന്മാര്‍ തങ്ങളുടെ ജീവന്‍ കൊടുത്ത് ആടുകളെ സംരക്ഷിച്ചു. പൗരസ്ത്യദേശത്തെ ഇടയന്മാരില്‍ വ്യാജന്മാര്‍ കടന്നുവന്നപ്പോള്‍, അവിടെയുണ്ടായിരുന്ന ആടുകളെ പുതിയ ആശയങ്ങള്‍ക്കൊണ്ടു തെറ്റിദ്ധരിപ്പിച്ചു. ചെന്നായ്ക്കള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവരാണെന്ന അബദ്ധപഠനത്തിലൂടെ ആടുകളെ പരിഭ്രാന്തരാക്കി! അരക്ഷിതരായ അവര്‍ ചെന്നായ്ക്കള്‍ക്കിരയാവുകയോ പുത്തന്‍ ആലയിലേക്കു നയിക്കപ്പെടുകയോ ചെയ്തു! പൗരസ്ത്യദേശം അങ്ങനെ ക്രൈസ്തവമുക്ത ദേശമായി മാറി! എന്നാല്‍, ദാവീദിനെപ്പോലെ ഉശിരുള്ള ഇടയന്മാര്‍ പാശ്ചാത്യദേശത്തെ ആടുകളെ നയിച്ചതുകൊണ്ട്, ചെന്നായ്ക്കള്‍ക്ക് അവിടെ കടന്നുകയറാന്‍ സാധിച്ചില്ല! ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. പാശ്ചാത്യസഭയില്‍ പ്രത്യക്ഷപ്പെട്ട ഒരു വ്യാജ ഇടയന്‍ ആടുകളെ വഞ്ചിച്ചു! ചെന്നായ്ക്കളും ചെമ്മരിയാടും തമ്മില്‍ അന്തരമില്ലെന്നും എല്ലാ ആലകളും ശ്രേഷ്ഠമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഈ വഞ്ചകന്‍ ആടുകളെ ആലയില്‍നിന്ന് അകറ്റി! അങ്ങനെ ആടുകള്‍ തങ്ങളുടെ ആല മറന്നുപോയി!

ഇവരെക്കുറിച്ചാണ് പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചത്: “ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി”(യിരെമി: 50; 6, 7). വന്യജീവികള്‍ക്ക് ഇരയാകാന്‍ വേണ്ടിയാണോ തന്റെ ജനത്തെ തിരഞ്ഞെടുക്കുകയും അവരെ നയിക്കാന്‍ ഇടയന്മാരെ നിയോഗിക്കുകയും ചെയ്തത്? അല്ലെന്നതിന്റെ തെളിവല്ലേ യാഹ്‌വെയുടെ വാക്കുകളിലെ ഈ വേദന? വ്യാജ ഇടയന്മാരെക്കുറിച്ചും ബൈബിളില്‍ അനേകം പ്രവചനങ്ങളുണ്ട്. ഈ പ്രവചനം നോക്കുക: “ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിലെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, ആടുകളെ പോറ്റുന്നില്ല. ദുര്‍ബ്ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാത്തതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു”(യെസെക്കി: 34; 2-5). കൃത്യവിലോപം വരുത്തിയ ഇടയന്മാരെ സംബന്ധിച്ചുള്ള അനേകം പ്രവചനങ്ങളും താക്കീതുകളും ബൈബിളില്‍ വായിക്കാന്‍ കഴിയും. തന്റെ ആടുകളെ ഹിംസ്രജന്തുക്കള്‍ക്ക് ഇരയാകണമെന്നതായിരുന്നോ ദൈവത്തിന്റെ ഹിതം? അങ്ങനെയായിരുന്നുവെങ്കില്‍ എന്തിനാണ് ഇടയന്മാരെ നിയോഗിച്ചത്? മാടമ്പികളായി വിരാജിക്കുന്ന അഭിനവ ഇടയന്മാര്‍ ഒരുകാര്യം ഓര്‍ക്കുക: ചെന്നായ്ക്കളുടെയിടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ അപ്പസ്തോലന്മാരെ അയച്ചത് വിജാതിയരുടെ ഇടയിലേക്കായിരുന്നില്ല. ഇസ്രായേല്‍ ജനത്തില്‍ നഷ്ടപ്പെട്ടുപോയവരുടെ അരികിലേക്കായിരുന്നു. വിജാതിയരെയോ സമരിയാക്കാരെയോ സമീപിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് അവര്‍ അയയ്ക്കപ്പെട്ടത്! അവിടെ നേരിടാന്‍ സാധ്യതയുള്ള എല്ലാ പ്രതികൂലങ്ങളെക്കുറിച്ചും വ്യക്തമായ താക്കീത് അവിടുന്ന് അവര്‍ക്കു നല്‍കിയിരുന്നു. പ്രതികൂലങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്നും അവിടുന്ന് പഠിപ്പിച്ചു. യേഹ്ശുവായെ അനുസരിക്കാന്‍ തയ്യാറായതുകൊണ്ട് ഒരു ചെന്നായ്ക്കളുടെയും ആക്രമണത്തിനിരയാകാതെ പന്ത്രണ്ടുപേരും മടങ്ങിവന്നു.

അയയ്ക്കപ്പെട്ട അപ്പസ്തോലന്മാര്‍ എന്താണു ചെയ്തതെന്നു നോക്കുക: “അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയും ചെയ്തു”(ലൂക്കാ: 9; 6). ഇവരെ ആരെയും ചെന്നായ്ക്കള്‍ ആക്രമിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടില്ല. പന്ത്രണ്ടുപേരെ അയച്ചതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത് അയയ്ക്കുന്നതായി സുവിശേഷകനായ ലൂക്കാ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ പന്ത്രണ്ടുപേരോട് നിര്‍ദ്ദേശിച്ചതില്‍നിന്നു വ്യത്യസ്തമായിട്ടാണ് ഇവരോടു കല്പിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയും. വിജാതിയരുടെയടുത്തേക്കു പോകരുതെന്നും ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു ആദ്യത്തെ പന്ത്രണ്ടുപേരെ അയച്ചതെന്നു നാം വായിച്ചു. എന്നാല്‍, എഴുപത്തിരണ്ടുപേരെ അയച്ചത് എപ്രകാരമായിരുന്നുവെന്ന് നോക്കുക: “അനന്തരം, യേഹ്ശുവാ വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കു മുമ്പേ അയച്ചു”(ലൂക്കാ: 10; 1). മറ്റു നിര്‍ദ്ദേശങ്ങളെല്ലാം അപ്പസ്തോലന്മാര്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു. എഴുപത്തിരണ്ടുപേരെ അയച്ചപ്പോഴും, അവരിലാരെയും ചെന്നായ്ക്കള്‍ ആക്രമിച്ചതായി പറയുന്നില്ല; മറിച്ച്, സന്തോഷവാന്മാരായി അവര്‍ മടങ്ങിയെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവര്‍ മടങ്ങിയെത്തിയ സംഭവം ഇങ്ങനെയാണു നാം ബൈബിളില്‍ വായിക്കുന്നത്: “എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: യേഹ്ശുവായേ, നിന്റെ പേരില്‍ ദുര്‍ഭൂതങ്ങള്‍പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു”(ലൂക്കാ: 10; 17). ചെന്നായ്ക്കളുടെയിടയിലേക്ക് അയയ്ക്കപ്പെട്ടവരെ എന്തുകൊണ്ടാണ് അവ ഉപദ്രവിക്കാതിരുന്നത്?

ഉപദ്രവിക്കപ്പെടുകയെന്ന ഉദ്ദേശത്തോടെയായിരുന്നില്ല യേഹ്ശുവാ അവിടുത്തെ അനുയായികളെ അയച്ചത്. ഇന്നും ഇതേ നയംതന്നെയാണ്‌ യേഹ്ശുവായ്ക്കും സ്വര്‍ഗ്ഗത്തിനും ഉള്ളതെന്ന യാഥാര്‍ത്ഥ്യവും നാം ഓര്‍ക്കണം! സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് സകല ശിഷ്യന്മാരെയും ശുശ്രൂഷ ഭരമേല്പിച്ചുകൊണ്ട് അവിടുന്ന് ഇതു വ്യക്തമാക്കിയിട്ടുണ്ട്. ചെന്നായ്ക്കളുടെയിടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെയായിരുന്നില്ല ഈ അവസരത്തില്‍ അവരെ അയച്ചത്. വചനം ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20). സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും കയ്യാളുന്നവന്‍ യുഗാന്തംവരെ കൂടെയുള്ള ജനത ആരെയാണ് ഭയപ്പെടേണ്ടത്? സകല ജനതകളെയും ശിഷ്യപ്പെടുത്തുവാനുള്ള അധികാരം ലഭിച്ച ജനത ആര്‍ക്കാണ് ശിഷ്യപ്പെടേണ്ടത്? സകലരെയും പഠിപ്പിക്കാന്‍ ചുമതലയേറ്റവര്‍ ആരില്‍നിന്നാണ് പഠിക്കേണ്ടത്? ജനതകളുടെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ പഠിക്കുവാനുള്ള ആഹ്വാനവുമായിട്ടല്ല യേഹ്ശുവാ നമ്മെ അയച്ചത്; മറിച്ച്, അവിടുന്ന് നമ്മെ പഠിപ്പിച്ചവയെല്ലാം മറ്റുള്ളവരെ പഠിപ്പിക്കാനാണ്! ഇത് അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ച കാലത്തു മാത്രമാണ് ക്രിസ്തീയത വളര്‍ന്നിട്ടുള്ളു. ക്രിസ്തീയതയുടെയും കത്തോലിക്കാസഭയുടെയും ചരിത്രം വ്യക്തമായി പഠിച്ചാല്‍ മനസ്സിലാകുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്; ജോണ്‍ ഇരുപത്തിമൂന്നാമനുശേഷം കത്തോലിക്കാസഭയുടെ വളര്‍ച്ച കീഴോട്ടായിരുന്നു! ആരെ പഠിപ്പിക്കാന്‍ അയയ്ക്കപ്പെട്ടുവോ, അവരില്‍നിന്നു പഠിക്കാന്‍ ആരംഭിച്ചതാണ് ഈ ദുരന്തത്തിനു കാരണം! ഈ യാഥാര്‍ത്ഥ്യം അറിയാത്തവരോ, അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്നവരോ ആയവരാണ്‌ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നികൃഷ്ടജീവിയുടെയും പ്രചാരകരായി അധഃപതിച്ചത്! ഇവരുടെ സകല ആഭാസ ആദ്ധ്യാത്മികതയെയും ന്യായീകരിക്കുന്നത് ഈ സൂനഹദോസിന്റെ പേരിലാണ്!

മൂന്നു വ്യത്യസ്ത അവസരങ്ങളിലായി വ്യത്യസ്തമായ ഉപദേശങ്ങളോടെയാണ് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടതെന്നു നാം കണ്ടു. ആദ്യഘട്ടത്തില്‍ അയയ്ക്കപ്പെട്ടത് യെഹൂദരുടെയിടയിലേക്കു മാത്രമായിരുന്നുവെങ്കില്‍, യേഹ്ശുവാ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമാണ് രണ്ടാമത്തെ ഘട്ടത്തില്‍ അയയ്ക്കപ്പെട്ടത്. എന്നാല്‍, മൂന്നാമത്തെ ഘട്ടമായപ്പോഴേക്കും സകല ജനതകളുടെയും ഇടയിലേക്ക് ഈ ശുശ്രൂഷയുടെ തലം വിശാലമാക്കപ്പെട്ടു! മാത്രവുമല്ല, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വ്യത്യസ്തമായി. യെഹൂദരുടെയിടയിലേക്കു മാത്രമായി അയയ്ക്കപ്പെട്ടവര്‍ക്കു നല്‍കിയ ഉപദേശങ്ങളെ ഇന്നും പിന്തുടരുന്നതിലെ സാംഗത്യമെന്താണ്? കട്ടിയാഹാരം കഴിക്കാന്‍ പ്രായമായിട്ടും പാല് മാത്രമേ കുടിക്കൂ എന്ന ശാഠ്യമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ! യേഹ്ശുവായുടെ വാക്കുകളെ മനസ്സിലാക്കേണ്ടത്, അവ അറിയിച്ച സാഹചര്യത്തെയും ആരോടു പറഞ്ഞു എന്നതിനെയും പരിഗണിച്ചായിരിക്കണം. ഇത് ഗ്രഹിക്കാതെ വചനം ഉപയോഗിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ തെറ്റുപറ്റും എന്നകാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല, യേഹ്ശുവായുടെ വാക്കുകള്‍ പരസ്പരവിരുദ്ധമാണെന്ന തെറ്റിദ്ധാരണയ്ക്കു കാരണവുമാകും!

 യെഹൂദന്മാരുടെ രാജാവും യിസ്രായേലിന്റെ ദൈവവും!

യെഹൂദന്മാരുടെ രാജാവും യിസ്രായേലിന്റെ ദൈവവും ഒരുവന്‍തന്നെയല്ലേ? ത്രിത്വം എന്നത് ഏകത്വമായിരിക്കെ, ജൂതന്മാരുടെ രാജാവായ യേഹ്ശുവായും യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയും ഒരുവന്‍തന്നെയാണ്! എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നുവെന്ന പ്രഖ്യാപനത്തിലൂടെ യേഹ്ശുവായും പിതാവും ഒന്നാണെന്ന സ്ഥിരീകരണമാണ് അവിടുന്ന് നടത്തിയത്. സ്പഷ്ടമായിത്തന്നെ യേഹ്ശുവാ ഇതു വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: “ഞാനും പിതാവും ഒന്നാണ്”(യോഹ: 10; 30). ഇന്ന് യേഹ്ശുവാ മനുഷ്യന്‍ മാത്രമല്ല; എല്ലാ അധികാരങ്ങളും കയ്യാളുന്ന ദൈവവുമാണ്! ഇയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായുടെ പ്രഖ്യാപനം ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു”(മത്താ: 28; 18). അതായത്, താന്‍ തിരഞ്ഞെടുത്ത യിസ്രായേലിന് യാഹ്‌വെ എപ്രകാരമായിരുന്നുവോ, അതില്‍നിന്നു തെല്ലുപോലും മാറ്റമില്ലാതെ, ആധുനിക യിസ്രായേലിന്റെ ദൈവമാണ് യേഹ്ശുവാ! അങ്ങനെയെങ്കില്‍, പുരാതനകാലത്ത് യിസ്രായേലിനുണ്ടായിരുന്ന ശക്തിയും മഹത്വവും ആധുനിക യിസ്രായേലായ ഇന്നത്തെ ക്രൈസ്തവനുണ്ട്!

പിതാവായ ദൈവവും പുത്രനായ യേഹ്ശുവായും തമ്മില്‍ രൂപത്തിലോ സ്വഭാവത്തിലോ വ്യത്യസ്തത പുലര്‍ത്തുന്നില്ലെന്ന വ്യക്തമായ അറിവാണ് മനുഷ്യപുത്രന്‍ നമുക്കു നല്‍കിയിരിക്കുന്നത്! ഈ വചനം ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും. പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല”(യോഹ: 5; 19-23). പിതാവിന്റെ പ്രവൃത്തികളെ പുത്രനോ, പുത്രന്റെ പ്രവൃത്തികളെ പിതാവോ നിഷേധിക്കുകയില്ല. കാരണം, പിതാവിനു പുത്രനില്‍നിന്നോ, പുത്രനു പിതാവില്‍നിന്നോ വേറിട്ടതായ ഒന്നുമില്ല! ഇക്കാരണത്താല്‍ത്തന്നെ, പിതാവായ ദൈവം മോശയിലൂടെ യിസ്രായേലിനു നല്‍കിയ ചട്ടങ്ങളിലോ നിയമങ്ങളിലോ മാറ്റംവരുത്താന്‍ പുത്രന്‍ തയ്യാറാകുകയുമില്ല. എന്നാല്‍, യേഹ്ശുവാ ചില പ്രമാണങ്ങളില്‍ അയവുവരുത്തിയെന്ന ചിന്തയില്‍ കഴിയുന്ന ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമാണങ്ങളെ സൂക്ഷമമായി പരിശോധിച്ചാല്‍, ഇവരുടെ വാദങ്ങളിലെ അബദ്ധം നമുക്കു ബോദ്ധ്യമാകും!

യേഹ്ശുവാ യഥാര്‍ത്ഥത്തില്‍ ഒരു കല്പനയെയും ലഘൂകരിച്ചിട്ടില്ല; മറിച്ച്, അവ മനസ്സിലാക്കിയതില്‍ ജനങ്ങള്‍ക്കു വന്ന പാളിച്ചകള്‍ മനസ്സിലാക്കിക്കൊടുക്കുകയും അതുവഴി പ്രമാണങ്ങളെ കഠിനമാക്കുകയുമാണു ചെയ്തത്! ഒരു ഉദാഹരണം നോക്കുക: “കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക”(മത്താ: 5; 21-24). കൊലപാതകമെന്ന പാപത്തിന്റെ വിശാലമായ തലം യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയപ്പോള്‍, ഈ പ്രമാണം കഠിനമാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം ശ്രദ്ധിക്കുക: “വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു”(മത്താ:5;27,28). ഇവിടെയും കഠിനമാക്കപ്പെട്ട പ്രമാണത്തെയാണു നാം കാണുന്നത്! പിതാവായ ദൈവം നല്‍കിയ നിയമങ്ങളില്‍നിന്നു വള്ളിയോ പുള്ളിയോ നീക്കംചെയ്യപ്പാടാന്‍ പാടില്ലെന്നു കല്പിച്ചത് പുത്രനായ യേഹ്ശുവായാണ്. അവിടുത്തെ കല്പന നോക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19).

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, പിതാവായ ദൈവത്തെ ക്രൂരനായ ഭരണാധികാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ക്ഷിപ്രകോപിയായ പിതാവിന്റെ കരുണാമയനായ പുത്രനായി യേഹ്ശുവായെ അവതരിപ്പിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. വിഗ്രഹാരാധനയെ സംബന്ധിച്ചുള്ളതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. പിതാവായ ദൈവം ഏറ്റവും അധികം തവണ ആവര്‍ത്തിച്ചു കല്പിച്ചിട്ടുള്ള കല്പനയാണ് വിഗ്രഹാരാധനയ്ക്കെതിരേയുള്ളത്. അന്യദൈവങ്ങളെ ആരാധിക്കുകയോ വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കുകയോ അരുതെന്ന കല്പന പഴയനിയമത്തിലുടനീളം വായിക്കാന്‍ കഴിയും. യിസ്രായേലിന്റെ തകര്‍ച്ചയുടെ മൂലകാരണം ഈ വിഗ്രഹാരാധനയായിരുന്നു. അന്യദൈവങ്ങളുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും അവിടുന്ന് ആര്‍ത്തിച്ചു കല്പിച്ചു. എന്നാല്‍, ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രത്യക്ഷമായ കല്പനകളൊന്നും യേഹ്ശുവാ നല്കിയില്ലെന്നത് വിഗ്രഹാരാധകരായ ക്രിസ്ത്യാനികളെ ഏറെ ആഹ്ളാദിപ്പിക്കുകയും, പിതാവില്‍നിന്നു വേറിട്ട ‘സെക്കുലര്‍’ നേതാവായി യേഹ്ശുവായെ ഇവര്‍ പരിഗണിക്കുകയും ചെയ്തു! പിതാവിനെയും പുത്രനെയും രണ്ടായി പരിഗണിക്കുന്ന വിവരക്കേടില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഇവരെ നയിക്കുന്നത്.

അന്യദൈവാരാധനയെ സംബന്ധിച്ച് പ്രത്യേകമായ പരാമര്‍ശം യേഹ്ശുവായില്‍നിന്ന് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന് ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ഇതാണ് ഒന്നാമത്തെ കല്പന: യിസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ യാഹ്‌വെ ഏക ദൈവം. നീ നിന്റെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണമനസ്‌സോടും, പൂര്‍ണ്ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക”(മര്‍ക്കോ: 12; 29, 30). ഈ ഒരു കല്പനയില്‍ അടങ്ങിയിരിക്കുന്നത് ആദ്യത്തെ മൂന്നു പ്രമാണങ്ങളുടെ പൂര്‍ണ്ണതയാണ്! മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കുകയോ അധരങ്ങളില്‍നിന്നു കേള്‍ക്കുകപോലുമോ ചെയ്യുന്നത് പിതാവായ ദൈവത്തിന് ഇഷ്ടമല്ലാതിരിക്കെ, പുത്രന് ആ പേര് പറയാന്‍ കഴിയുകയില്ല! പിതാവിന്റെ ഇഷ്ടത്തെ മറ്റെന്തിനെക്കാളും പരിഗണിക്കുന്ന പുത്രനാണ് യേഹ്ശുവാ! ഈ കല്പന ശ്രദ്ധിക്കുക: “ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കരുത്. അതു നിങ്ങളുടെ അധരങ്ങളില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). പിതാവു വെറുക്കുന്ന ഈ മ്ലേച്ഛനാമങ്ങള്‍ മനുഷ്യപുത്രന്‍ പറയാതിരുന്നത് അവിടുത്തെ പരിശുദ്ധിക്ക് യോജിക്കാത്തതുകൊണ്ടും കൂടിയാണ്! അനുസരണക്കേടിലൂടെ ലോകത്തേക്കു കടന്നുവന്ന പാപത്തിനു പുത്രന്‍ പരിഹാരം ചെയ്തത് പിതാവിനെ പരിപൂര്‍ണ്ണമായും അനുസരിച്ചുകൊണ്ടായിരുന്നു. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: “ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും”(റോമാ: 5; 19). പിതാവിന്റെ കല്പനകളില്‍ ഒന്നുപോലും ലംഘിക്കാന്‍ യേഹ്ശുവായ്ക്കു കഴിയില്ല! നിസ്സാരമെന്നു മനുഷ്യര്‍ കരുതുന്നതുപോലും ദൈവസന്നിധിയില്‍ നിസ്സാരമല്ല. പിതാവിന് അനിഷ്ടമായത് പ്രവര്‍ത്തിക്കാത്ത പുത്രനാണ് യഥാര്‍ത്ഥ പുത്രന്‍! പിതാവായ ദൈവത്തെ പരിപൂര്‍ണ്ണമായി അനുസരിക്കാന്‍ നാം തയ്യാറായാല്‍, അവിടുത്തെ പുത്രന്റെ സ്ഥാനത്തിനു നാമും അര്‍ഹത നേടും. അന്യദൈവങ്ങളുടെ പേരുകള്‍ നാവില്‍നിന്നു കേള്‍ക്കാനിടയാകരുതെന്ന കല്പന നിലനില്‍ക്കുന്നതുകൊണ്ടും, ഒന്നും രണ്ടും മൂന്നും പ്രമാണങ്ങളുടെ അന്തഃസത്ത ഒറ്റവാചകത്തില്‍ അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടുമാണ് പ്രത്യേകമായി ഇതു പ്രതിപാദിക്കാത്തത്! എന്നാല്‍, വിഗ്രഹങ്ങളുടെ കമിതാക്കള്‍ ഇതൊരു സൗകര്യമായി പരിഗണിക്കുന്നു!

മറുകരണ സിദ്ധാന്തം!

“എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന്‍ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം”(പുറ: 21; 23-25). ഇതായിരുന്നു മോശയുടെ കല്പന. എന്നാല്‍, യേഹ്ശുവാ അരുളിച്ചെയ്തതു ശ്രദ്ധിക്കുക: “കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്”(മത്താ: 5; 38-42). ഈ വചനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട്, മോശയുടെ നിയമം യേഹ്ശുവാ അസാധുവാക്കിയെന്നു പറയുന്ന അനേകരുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ വചനങ്ങളില്‍നിന്നു നാം മനസ്സിലാക്കേണ്ടത്?

മോശ നിയമം നല്‍കിയത് മറ്റു ജനതകള്‍ക്കായിരുന്നില്ല; മറിച്ച്, ദൈവം തിരഞ്ഞെടുത്ത അവിടുത്തെ ജനമായ ഇസ്രായേലിനു നല്‍കിയ നിയമങ്ങളായിരുന്നു. അതിനാല്‍ത്തന്നെ, അവര്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് മോശ ഉപദേശിച്ചത്. ഇതു വ്യക്തമാക്കിക്കൊണ്ട് മോശ പറയുന്ന വാക്കുകള്‍ നോക്കുക: “ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ യാഹ്‌വെ എന്നോടു കല്പിച്ച പ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?”(നിയമം: 4; 5-8). യിസ്രായേലിനു മാത്രമായി നല്‍കപ്പെട്ട പ്രമാണങ്ങളായിരുന്നു ഇവയെന്ന വ്യക്തമായ വെളിപ്പെടുത്തല്‍ മോശയുടെ വാക്കുകളിലുണ്ട്. യേഹ്ശുവാ കടന്നുവന്നതും വിജാതിയര്‍ക്കുവേണ്ടിയായിരുന്നില്ല എന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്”(മത്താ: 15; 24). യിസ്രായേലിന്റെ തിരസ്കരണംമൂലം വിജാതിയര്‍ക്കുകൂടി രക്ഷ ലഭിക്കണമെന്നു ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍, ദൈവദൂതന്‍ ഇപ്രകാരം അരുളിച്ചെയ്തു: “ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു”(ലൂക്കാ: 2; 10).

രക്ഷയെ സംബന്ധിക്കുന്ന വിശാലമായ വിഷയം മനോവയുടെ താളുകളില്‍ മുന്‍പുതന്നെ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍, ഈ വിഷയത്തിലേക്ക് ഇനിയും കടക്കുന്നില്ല. മോശയുടെ നിയമത്തെ യേഹ്ശുവാ അസാധുവാക്കിയോ എന്നതാണ് ഇവിടെ നാം ചിന്തിക്കുന്ന വിഷയം. മോശയുടെ നിയമം തെറ്റായിരുന്നുവെന്ന് പറയാന്‍ യേഹ്ശുവാ തയ്യാറായിട്ടില്ല. എന്നതുകൊണ്ടുതന്നെ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം ഇന്നും നിലനില്‍ക്കുന്നു. ജീവന്റെ മറുവിലയായി ജീവനല്ലാതെ മറ്റൊന്നില്ല. ശിക്ഷ നിലനില്‍ക്കുന്നിടത്തോളം ശിക്ഷയുടെ നിയമം ഇതുതന്നെയാണ്. എന്നാല്‍, ഒരുവന്റെ തെറ്റിനു പരിഹാരം ചെയ്തുകഴിഞ്ഞാല്‍, വീണ്ടുമൊരു ശിക്ഷ അവന്‍ അനുഭവിക്കേണ്ടതില്ല എന്ന യാഥാര്‍ത്ഥ്യമാണ് യേഹ്ശുവായുടെ കല്പനയിലൂടെ നാം മനസ്സിലാക്കേണ്ടത്! മോശയുടെ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ശിക്ഷ അസാധുവാക്കപ്പെടുകയല്ല ഇവിടെ സംഭവിക്കുന്നത്; മറിച്ച്, ആ ശിക്ഷ ഏറ്റെടുക്കാന്‍ മറ്റൊരുവന്‍ തയ്യാറാകുന്നതിലൂടെ തെറ്റുചെയ്തവന്‍ സ്വതന്ത്രനാക്കപ്പെടുന്നു! അതായത്, തെറ്റുചെയ്ത ഒരുവന്‍ യേഹ്ശുവായില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നതിലൂടെ തെറ്റിന്റെ ശിക്ഷയില്‍നിന്ന് അവന്‍ മോചനം പ്രാപിക്കുന്നു! ഒരേ തെറ്റിനു പലവട്ടം ശിക്ഷയനുഭവിക്കേണ്ടതില്ലെന്നു നമുക്കറിയാം. യേഹ്ശുവായില്‍ വിശ്വസിക്കുന്നവന്റെ ശിക്ഷ അവിടുന്ന് ഏറ്റെടുത്ത് അവനുവേണ്ടി പരിഹാരം ചെയ്തു! ഇനിയും അവനെ ശിക്ഷിക്കാന്‍ നീതി അനുവദിക്കുന്നില്ല! ഇക്കാരണത്താല്‍, മോശയുടെ നിയമം മാറ്റമില്ലാതെ നിലനില്‍ക്കുന്നു; എന്നാല്‍, തെറ്റുചെയ്ത ഒരു വ്യക്തി നിയമപ്രകാരം അനുഭവിക്കേണ്ട ശിക്ഷ അവനുവേണ്ടി യേഹ്ശുവാ ഏറ്റെടുത്തപ്പോള്‍, നിയമം പൂര്‍ത്തീകരിക്കപ്പെട്ടു! തെറ്റുചെയ്തവന്റെ കണ്ണിനും പല്ലിനും മാത്രമല്ല, ശരീരത്തിലെ ഓരോ അവയവത്തിനും വേണ്ട പരിഹാരം യേഹ്ശുവാ ചെയ്തുകഴിഞ്ഞു!

ഈ യാഥാര്‍ത്ഥ്യമാണ് യേഹ്ശുവാ പ്രഖ്യാപിച്ചത്! മോശവഴി യിസ്രായേലിനു നല്‍കിയ ചട്ടങ്ങള്‍, യേഹ്ശുവാ വഴി യിസ്രായേലിനോടു ചേര്‍ക്കപ്പെടുന്നവര്‍ക്കുകൂടി ബാധകമാക്കി! നിയമവും നിയമലംഘനത്തിനുള്ള ശിക്ഷയും ഇല്ലാതാകുന്നില്ല. എന്നാല്‍, ഈ ശിക്ഷ യേഹ്ശുവാ ഏറ്റെടുത്തുകൊണ്ട്, യഥാര്‍ത്ഥ കുറ്റവാളി കുറ്റവിമുക്തനാക്കപ്പെടുന്നു! ഇനി പറയുക: മോശയുടെ നിയമമാണോ അസാധുവാക്കപ്പെട്ടത്?

വലത്തുകരണത്ത് അടിച്ചാല്‍ മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന നിയമത്തിന്റെ അന്തസത്തയും ഈ തത്വത്തില്‍ അധിഷ്ഠിതമാണ്! കണ്ണിനു പകരം കണ്ണെന്ന നിയമം മോശയിലൂടെ നല്‍കപ്പെട്ടത്‌ യിസ്രായേല്‍ ജനത്തിനാണെന്നു നാം മനസ്സിലാക്കി. യേഹ്ശുവാ ഈ നിയമത്തിന്റെ പൂര്‍ണ്ണത വ്യക്തമാക്കിയതും അവരോടുതന്നെയായിരുന്നു. അവരില്‍നിന്നാണ് ക്രിസ്തീയത ഉടലെടുക്കേണ്ടതെന്നു ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ആയതിനാല്‍, മോശയുടെ നിയമപ്രകാരം അനുഭവിക്കേണ്ട ശിക്ഷയില്‍നിന്ന് വിടുതല്‍ നല്‍കാനാണ് താന്‍ വന്നിരിക്കുന്നതെന്ന പ്രഖ്യാപനമാണ് യേഹ്ശുവാ അവരോടു നടത്തിയത്. വലത്തുകരണത്ത് അടിച്ചവന്‍ അനുഭവിക്കേണ്ട ശിക്ഷ യേഹ്ശുവാ ഏറ്റെടുത്തതുകൊണ്ട്, അടിയേറ്റവന്റെ പ്രതികാരം അസാധുവാക്കപ്പെടുന്നു! മറുകരണം കാണിച്ചുകൊടുക്കുന്നതിലൂടെ പ്രതിയോഗിയുടെ അനുതാപം പൂര്‍ണ്ണമാക്കുകയെന്ന ലക്‌ഷ്യമാണ് യേഹ്ശുവാ സാധ്യമാക്കിയത്. സഹോദരങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാന്‍ ഈ തത്വത്തോളം സ്വീകാര്യമായ മറ്റൊന്നുമില്ല! എന്നാല്‍, വിജാതിയരുടെ തല്ലു വാങ്ങിക്കൂട്ടാനുള്ള സിദ്ധാന്തമായി ഈ കല്പനയെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന അനേകരെ നമുക്ക് കാണാന്‍ കഴിയും! സാംസ്കാരികമായി ഉയര്‍ന്ന നിലവാരമുള്ള യിസ്രായേലിലെ സഹോദരങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തീകമാക്കേണ്ട ഉപദേശത്തെ സംസ്കാരശൂന്യരായ വിജാതിയരുടെയിടയില്‍ പരീക്ഷിച്ചാല്‍, അതിനെ അവിവേകമെന്നെ പറയാന്‍ കഴിയൂ!

പൗരസ്ത്യദേശത്തു ജീവിച്ചിരുന്ന ക്രൈസ്തവര്‍ ഇപ്രകാരം പരീക്ഷിച്ച് വംശനാശം വരുത്തിവച്ചത് നമുക്കറിയാം! പിശാചിനെ സേവിക്കുന്ന ഒരുവനുമുന്നില്‍ മറുകരണം കാണിച്ചാല്‍, ആ കരണത്തും അടികിട്ടുമെന്നു മാത്രമല്ല, ജീവനും അവരെടുക്കും! ക്രിസ്ത്യാനിയെ ഉന്മൂലനം ചെയ്യാന്‍ പിശാചില്‍നിന്നു കരാറു വാങ്ങിയിരിക്കുന്ന ഇസ്ലാമിനോട് അനുവര്‍ത്തിക്കേണ്ടത് മറുകരണ സിദ്ധാന്തമല്ല! സംസ്കാരസമ്പന്നനായ ബിട്ടീഷുകാരന്റെ പ്രഹരത്തിനു പകരമായി മറുകരണം കാണിച്ച ഗാന്ധിയെ നമുക്കറിയാം. ജോസഫ് സ്റ്റാലിന്റെ നേരേ ഗാന്ധി ഇങ്ങനെ പരീക്ഷിച്ചിരുന്നുവെങ്കില്‍ എന്തായിരിക്കും ഫലം?

സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട നിയമമാണ് യേഹ്ശുവാ നല്‍കിയത്. മാത്രവുമല്ല, ഇത് തികച്ചും വ്യക്തിപരമായ നിയമമാണ്! വിശ്വാസികളുടെ സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പൈശാചികശക്തികള്‍ക്കു മുന്നില്‍ മറുകരണം കാണിക്കാന്‍ യേഹ്ശുവാ പറഞ്ഞിട്ടില്ല! ദാവീദ് തന്റെ ആടുകളെ സംരക്ഷിച്ചതുപോലെ, സിംഹത്തില്‍നിന്നും കരടിയില്‍നിന്നും വിശ്വാസികളെ രക്ഷിക്കാന്‍ ഓരോ ക്രൈസ്തവനും ബാധ്യതയുണ്ട്. നേതാക്കന്മാര്‍ അനുവര്‍ത്തിക്കേണ്ടതും ഇതുതന്നെയാണ്! പ്രതിയോഗികള്‍ ഇതു തടയാന്‍ ശ്രമിച്ചാല്‍, ജടയ്ക്കുപിടിച്ച് അടിച്ചുകൊല്ലണം! വിശ്വാസികളെ വിജാതിയരുടെ പീഡനത്തിനു വിട്ടുകൊടുത്തുകൊണ്ട് പ്രാര്‍ത്ഥന പ്രഖ്യാപിക്കുന്നവരുടെ ഭൗതീക സമ്പത്തില്‍ ആരെങ്കിലും തൊട്ടുകളിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നു നമുക്കറിയാം. ഭൗതീക സമ്പത്തിനുവേണ്ടി ചേരിതിരിഞ്ഞ് തെരുവുയുദ്ധം നടത്തുന്ന ക്രൈസ്തവസഭകള്‍ക്ക് മറുകരണ സിദ്ധാന്തം അവിടെ പ്രായോഗികമല്ല! വിജാതിയരുടെ ആക്രമണത്തോടു മാത്രമാണ് മറുകരണം, പ്രാര്‍ത്ഥന, ഉപവാസം തുടങ്ങിയ സിദ്ധാന്തങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത്!

ക്രിസ്ത്യാനിയെ നിര്‍വ്വീര്യരാക്കാന്‍ സാത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ദുര്‍വ്യാഖ്യാനങ്ങളിലൊന്നാണ് ‘മറുകരണ’ സിദ്ധാന്തം! ഈ സിദ്ധാന്തത്തിന്റെ പരിണിതഫലമായി പൗരസ്ത്യദേശത്തുനിന്നു ക്രിസ്തീയത തുടച്ചുമാറ്റപ്പെട്ടു! ഇത് നമുക്കൊരു ദൃഷ്ടാന്തമായിരിക്കണം. വ്യക്തിപരമായി നമുക്കെതിരെയുള്ള ആക്രമണങ്ങളെ ക്ഷമയോടെ നേരിടണം. എന്നാല്‍, വിശ്വാസപരമായ എതിര്‍പ്പുകളെ ധീരതയോടെ നേരിടുകയും ചെറുത്തു തോല്പിക്കുകയും വേണം.

“അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും”(മത്താ: 10; 16, 17). ഈ വചനത്തില്‍ കാണുന്നത് ഒരു മുന്നറിയിപ്പാണ്! കരണവും മറുകരണവും വച്ചുകൊടുക്കാനല്ല; ശത്രുവിന്റെ കെണികളെക്കുറിച്ചു ജാഗരൂകരാകാനുള്ള ഉപദേശമാണ് ഈ വചനത്തിലുള്ളത്! ക്രിസ്തീയ വിശ്വാസം ലോകത്താല്‍ പീഡിപ്പിക്കപ്പെടും എന്നത് യാഥാര്‍ത്ഥ്യമാണ്! എന്നാല്‍, ക്രിസ്ത്യാനി പീഡിപ്പിക്കപ്പെടാന്‍ വേണ്ടി മാത്രമുള്ളവരാണെന്ന ധാരണ ശരിയല്ല! ക്രൈസ്തവര്‍ ദൈവത്തിന്റെ സ്വന്തം ജനമാണ്!

ക്ഷമയെ സംബന്ധിച്ച് യേഹ്ശുവാ അറിയിച്ച വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവരെ നിര്‍വ്വീര്യരാക്കിയതും നാം കാണാതെപോകരുത്. മറുകരണം കാട്ടിക്കൊടുക്കണം എന്ന വചനത്തെ വളച്ചൊടിച്ച് ശത്രുക്കള്‍ക്ക് അവസരം നല്‍കിയതുപോലെ, ക്ഷമയെക്കുറിച്ചും ആചാര്യന്മാര്‍ അബദ്ധങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ബൈബിളില്‍നിന്നൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അപ്പോള്‍ കേപ്ഫാ മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: ഗുരോ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേഹ്ശുവാ അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”(മത്താ: 18; 21, 22). എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോട്‌ ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം എന്നാണ് കേപ്പാ ഇവിടെ ചോദിക്കുന്നത്. കേപ്പായുടെ സ്ഥാനത്ത് നാമോരോരുത്തരുമാണ് ഈ ചോദ്യം യേഹ്ശുവായുടെ സന്നിധിയില്‍ ഉണര്‍ത്തിച്ചതെന്നു ചിന്തിച്ചുകൊണ്ട് യേഹ്ശുവായുടെ മറുപടി ഗ്രഹിക്കുക. എഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുമെന്ന് നാമോരോരുത്തരോടുമാണ് അവിടുന്ന് പറഞ്ഞത്. നാമിവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ചോദ്യവും ഉത്തരവും വ്യക്തതയോടെ മനസ്സിലാക്കുകയെന്നതാണ്. അങ്ങനെ മനസ്സിലാക്കുന്നവര്‍ക്ക് സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഈ നിയമമെന്നു ഗ്രഹിക്കാന്‍ പ്രയാസമുണ്ടാകില്ല. സഹോദരന്‍ സഹോദരനോടു തെറ്റുചെയ്യുകയും, പിന്നീടു ക്ഷമചോദിക്കുകയും ചെയ്യുമ്പോള്‍, ക്ഷമിക്കാനുള്ള ഉത്തരവാദിത്വം സഹോദരന്മാര്‍ തമ്മിലുണ്ട്. എത്ര പ്രാവശ്യം തെറ്റുചെയ്താലും ക്ഷമചോദിക്കാന്‍ തയ്യാറാകുന്ന സഹോദരനോടു പ്രതികാരം ചെയ്യരുത്. തെറ്റു ചെയ്യുമ്പോഴാണ് ഒരുവനു ക്ഷമചോദിക്കേണ്ടി വരുന്നത്; അതുപോലെതന്നെ, ക്ഷമചോദിക്കുമ്പോഴാണ്‌ ക്ഷമിക്കേണ്ട സാഹചര്യം വരുന്നത്!

സഭയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികളുടെ മുന്‍പിലും, സഹോദരനെ പീഡിപ്പിക്കുന്ന വിജാതിയരുടെ മുന്‍പിലും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ് യേഹ്ശുവാ വ്യക്തമാക്കിയതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ദൈവത്തിന്റെ ജനത്തിനെതിരെ യുദ്ധംചെയ്ത ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നോക്കി ആക്രോശിച്ച ഒരു ഇടയച്ചെറുക്കനെ പ്രവാചക കാലഘട്ടത്തില്‍ കാണാം. തന്റെ ഹൃദയത്തിന് ഇണങ്ങിയവനെന്ന്‍ ഇവനെക്കുറിച്ചു മാത്രമേ ദൈവം പറഞ്ഞിട്ടുള്ളു. ആ ദാവീദിന്റെ വാക്കുകള്‍ ഇതായിരുന്നു: “ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ ഈ അപരിച്‌ഛേദിതന്‍ (വിജാതിയന്‍) ആരാണ്?”(1 ശമുയേല്‍: 17; 26). ദൈവജനത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വിജാതിയര്‍ക്കു മുന്നില്‍ വിശ്വാസം ബലികഴിക്കുകയല്ല; ചെറുത്തുനില്‍ക്കുകയാണു വേണ്ടത്! ദൈവം അന്നും ഇന്നും ഒരുവന്‍തന്നെയാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7952 views

LOG IN

Lost your password?

SIGN UP

LOST PASSWORD