കാലത്തിന്റെ അടയാളങ്ങള്‍

ഫ്രാന്‍സീസും 'കാല്‍കഴുകല്‍' നാടകവും!

Print By
about

28 - 01 - 2016

ഫ്രാന്‍സീസ് എന്ന മനുഷ്യന് ആരുടെ കാലുകള്‍ വേണമെങ്കിലും കഴുകാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്ത്രീകളുടെയും വിജാതിയരുടെയും കാലുകള്‍ മാത്രമല്ല, ദേഹമാസകലം കഴുകി, ആ വെള്ളം കുടിക്കുകയും തന്റെ ആരാധകരെക്കൊണ്ടു കുടിപ്പിക്കുകയും ചെയ്യട്ടെ! എന്നാല്‍, പെസഹായുടെ അനുസ്മരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ഫ്രാന്‍സീസിന്റെ പരിഷ്കരണം പിശാചിനെ പ്രീതിപ്പെടുത്താനുള്ള ഇയാളുടെ സ്ഥിരം ശൈലിയുടെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയു! കാള വാല് പൊക്കുന്നത് ചാണകം ഇടാനാണെന്ന് അറിയാത്ത ആരുംതന്നെയില്ല. അതുപോലെതന്നെ, ഫ്രാന്‍സീസ് വായ്‌ തുറക്കുന്നത് ദൈവനിഷേധം പറയാനാണെന്ന് സത്യവിശ്വാസികള്‍ക്കു നന്നായി അറിയാം.

ഫ്രാന്‍സീസിന്റെ വായില്‍നിന്നു പുറപ്പെടുന്ന പൈശാചിക ശബ്ദത്തെ ആസ്വദിക്കുന്ന അനേകം മാധ്യമങ്ങളുണ്ട്. ദൈവത്തെ വെറുക്കുന്നവരായ ചിലരൊക്കെ ഫ്രാന്‍സീസിന്റെ ആരാധകരായി അധഃപതിച്ചിട്ടുമുണ്ട്. ഇത്തരം ആളുകളെ പ്രീതിപ്പെടുത്തുകയും, യഥാര്‍ത്ഥ വിശ്വാസികളുടെ ആത്മവീര്യം കെടുത്തുകയും ചെയ്യുകയെന്നത് ഫ്രാന്‍സീസിന്റെ വിനോദങ്ങളില്‍ ഒന്നാണ്! സ്ത്രീസമത്വത്തിനുവേണ്ടി വാദിക്കുന്നവരായ ചില തെരുവുവേശ്യകള്‍ക്ക് സന്തോഷമുണ്ടാക്കുന്ന പ്രസ്താവനയുമായാണ് ഇയാള്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. പെസഹാ എന്താണെന്ന് അറിയാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഫ്രാന്‍സീസിന്റെ നിലപാട് മഹത്തരമായ കാര്യമായി അംഗീകരിക്കപ്പെട്ടേക്കാം. കാരണം, പെസഹാ തിരുനാളിന് കത്തോലിക്കാസഭയുടെ പള്ളികളില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുടെ അര്‍ത്ഥം ഇവര്‍ക്കറിയില്ല. എന്നാല്‍, വത്തിക്കാന്‍ രാജാവിന് അറിയാത്ത കാര്യമാണിതെന്നു മനോവ കരുതുന്നില്ല.

സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുകതന്നെ വേണം. ക്രിസ്തീയതയില്‍ ഇവര്‍ക്ക് ശ്രേഷ്ഠമായ സ്ഥാനം നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പെസഹായ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഇവര്‍ക്കു പങ്കാളിത്തം നല്‍കാത്തത് ഇവരോടുള്ള അവഗണനയായി ആരും കരുതരുത്! പെസഹാ എന്നത് ഒരു അനുസ്മരണമാണ്. ഒരിക്കല്‍ സംഭവിച്ച കാര്യങ്ങളെ സ്മരിക്കുമ്പോള്‍, അന്ന് എപ്രകാരം സംഭവിച്ചുവോ, അതാണു സ്മരിക്കേണ്ടത്! അന്ത്യത്താഴവേളയില്‍ യേഹ്ശുവായോടൊപ്പം പെസഹാ ഭക്ഷിക്കാന്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ ശിഷ്യന്മാരോടൊപ്പം അപ്പം ഭക്ഷിക്കുന്നതിനു മുന്‍പ്, അവിടുന്ന് തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ പ്രവര്‍ത്തിയെ അനുസ്മരിക്കുന്ന ചങ്ങാണ് ഇന്ന് കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ അനുസ്മരിക്കുന്നത്! യേഹ്ശുവായുടെ പരസ്യജീവിതകാലത്ത് അനേകം വ്യക്തികളുടെ ഭവനങ്ങളില്‍നിന്ന് അവരോടൊപ്പം അവിടുന്ന് ഭക്ഷിച്ചിട്ടുണ്ട്. മഗ്ദലേന മറിയത്തിന്റെ ഭവനത്തില്‍ മാത്രമല്ല, കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തില്‍പ്പോലും അവിടുന്ന് ഭക്ഷണത്തിനിരുന്നിട്ടുണ്ട്. ആയതിനാല്‍ത്തന്നെ, സ്ത്രീയെന്നോ പുരുഷനെന്നോ കുഷ്ഠരോഗിയെന്നോ വ്യത്യാസമില്ലാതെ, എല്ലാവരോടുമൊപ്പം സഹവസിക്കുവാന്‍ യേഹ്ശുവാ തയ്യാറായിട്ടുണ്ടെന്നു മനസ്സിലാക്കാം. എന്നാല്‍, പെസഹാ ആചരിക്കുന്ന വേളയില്‍ പരിശുദ്ധ കന്യകാമറിയംപോലും യേഹ്ശുവായോടൊപ്പം ഉണ്ടായിരുന്നില്ല. ഇവരെയാരെയെങ്കിലും വിളിക്കാന്‍ യേഹ്ശുവാ മറന്നുപോയതല്ല; മറിച്ച്, വ്യക്തമായ പദ്ധതിയോടുകൂടെയായിരുന്നു അവിടുത്തെ ഓരോ പ്രവര്‍ത്തനങ്ങളും!

പെസഹാ ഒരു ആചരണമാണ്; അതൊരു ആഘോഷമല്ല! യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയപ്പോള്‍ ഏതെങ്കിലുമൊരു സ്ത്രീ ആ ചടങ്ങില്‍ പങ്കാളിയായിരുന്നുവെങ്കില്‍, ആ സ്മരണ നാം തീര്‍ച്ചയായും പുതുക്കണം. യേഹ്ശുവായെ അനുഗമിച്ച പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകളായിരുന്നു ഏറെയും. കുരിശും വഹിച്ചുകൊണ്ടുള്ള പീഡാസഹന യാത്രയില്‍ യേഹ്ശുവായെ അനുഗമിച്ചത് ഒരേയൊരു പുരുഷന്‍ മാത്രമായിരുന്നുവെങ്കില്‍, അവിടുത്തെ അനുഗമിച്ച സ്ത്രീകള്‍ അനേകരായിരുന്നു. സ്ത്രീകളെ വേണ്ടവിധം പരിഗണിക്കുന്നതില്‍ യേഹ്ശുവാ ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല. എന്നാല്‍, ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ അവിടുന്ന് പരിഗണിച്ചിട്ടുണ്ട്. അവിടുത്തെ അപ്പസ്തോലഗണത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല എന്നകാര്യം നമുക്കറിയാം. ഇക്കാര്യത്തിലും വത്തിക്കാന്‍ രാജാവിന് യേഹ്ശുവായോട് അസംതൃപ്തിയുണ്ടെന്നു മനോവയ്ക്കറിയാം! വിജാതിയരുടെയും ദൈവനിഷേധികളുടെയും അഭിരുചിക്കനുസരിച്ചു കത്തോലിക്കാസഭയുടെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ ഇയാള്‍ ഒരുമ്പെടുന്നത് ഇക്കാരണത്താലാണ്. യേഹ്ശുവായെ ഒരു സ്ത്രീവിരുദ്ധനും ഈ കാലഘട്ടത്തിനു യോജിക്കാത്തവനുമായി മുദ്രകുത്താന്‍ 'ഫ്രീമേസണ്‍' സംഘനടത്തുന്ന നീക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് വത്തിക്കാന്‍ രാജാവാണെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം തിരിച്ചറിയണം!

അന്ത്യത്താഴവേളയിലാണ് യേഹ്ശുവാ പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. സ്ത്രീകള്‍ക്ക് ബലിയര്‍പ്പണം നടത്താന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍, അവരില്‍നിന്നും ഒരു പ്രതിനിധിയെ പെസഹാ ആചരണത്തില്‍ പങ്കാളിയാക്കുമായിരുന്നു. ദൈവത്തിന്റെ തീരുമാനങ്ങള്‍ ഒന്നുതന്നെ അപൂര്‍ണ്ണമല്ല. അതിനാല്‍ത്തന്നെ, അവിടുത്തെ തീരുമാനങ്ങളെ ചോദ്യചെയ്യാനുള്ള അറിവോ അധികാരമോ മനുഷ്യര്‍ക്കില്ല! ദൈവത്തിന്റെ തീരുമാനങ്ങളില്‍ അപാകത കണ്ടുപിടിച്ചു വലിയവനാകാന്‍ ശ്രമിക്കുന്ന തന്നെ പിന്തുണയ്ക്കാന്‍ ദൈവമക്കളില്‍ ആരും ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം ഫ്രാന്‍സീസിനറിയാം. അതുകൊണ്ടാണ്, വിജാതിയരുടെയും സ്വവര്‍ഗ്ഗരതിക്കാരുടെയും നിരീശ്വരവാദികളുടെയും കുഴലൂത്തുകാരനായി വത്തിക്കാന്‍ രാജാവ് അധഃപതിച്ചത്.

ദൈവാലയത്തില്‍ പെസഹാ ആചരിക്കുമ്പോള്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും വിജാതിയരെയും പങ്കാളികളാക്കാം എന്ന 'ഉട്ടോപ്യന്‍' പരിഷ്കാരവുമായിട്ടാണ് രാജാവ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്! രാജാവിനു തലയ്ക്കു വെളിവില്ലാതെ വിളിച്ചുകൂകുന്ന കാര്യങ്ങളായി ഇതിനെ മനോവ കാണുന്നില്ല. അതിനാല്‍ത്തന്നെ, ഇയാളെ ബോധവത്ക്കരിക്കേണ്ട ചുമതല മനോവ ഏറ്റെടുക്കുന്നുമില്ല. എന്നാല്‍, ഫ്രാന്‍സീസിന്റെ പൈശാചികതയെ മഹത്വമായി കാണുന്ന ചില നിഷ്കളങ്ക വിശ്വാസികള്‍ സഭയിലുണ്ട്. ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ ചിലത് ഇവിടെ കുറിക്കുന്നു.

പെസഹാ ആചരണത്തിന്റെ ഭാഗമായി കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത് പരിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ ആണെന്നു നമുക്കറിയാം. പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ നാം യോഗ്യരാകുന്നത് അനുരഞ്ജനമെന്ന കൂദാശയിലൂടെ പാപമോചനം നേടിയതിനുശേഷമാണ്! പാശ്ചാത്യസഭയിലെ ചില ശപിക്കപ്പെട്ട മെത്രാന്മാര്‍ അപകടകരമായ ആശയങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. കൈനീട്ടുന്നവര്‍ക്കൊക്കെ പരിശുദ്ധ കുര്‍ബ്ബാന നല്‍കാമെന്ന ആശയമാണ് ഇവര്‍ ഉയര്‍ത്തുന്നത്. 'ബ്ലാക്ക് മാസ്' ചെയ്യുന്ന നരകസന്തതികളുടെ കരങ്ങളില്‍ പരിശുദ്ധ കുര്‍ബ്ബാന എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് ഇവര്‍ പദ്ധതിയിടുന്നത്. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബ്ബാന സ്വീകരിക്കാന്‍ യോഗ്യതയുള്ളത്, കത്തോലിക്കാസഭയിലെ അംഗങ്ങള്‍ക്കും യാക്കോബയാ സഭയിലെ അംഗങ്ങള്‍ക്കും മാത്രമാണ്!  കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന പന്ത്രണ്ടു വ്യക്തികളും പരിശുദ്ധകുര്‍ബ്ബാന സ്വീകരിക്കാന്‍ യോഗ്യത നേടിയവരായിരിക്കണം! കാരണം, ആദ്യത്തെ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കാളികളായ എല്ലാവരും അപ്പം ഭക്ഷിച്ചു. അതില്‍ ഒരുവന്‍ അയോഗ്യതയോടെയാണ് ഭക്ഷിച്ചതെങ്കിലും, അപ്പസ്തോലന്മാരുടെ ഗണത്തില്‍ അവനും ചേര്‍ക്കപ്പെട്ടിരുന്നു. അയോഗ്യതയോടെ അപ്പം ഭക്ഷിച്ച ഉടനെതന്നെ അവനില്‍ സാത്താന്‍ പ്രവേശിച്ചുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന്‍ സാത്താന്‍ അവനില്‍ പ്രവേശിച്ചു"(യോഹ: 13; 27). അയോഗ്യതയോടെ അപ്പം ഭക്ഷിച്ചാലുണ്ടാകുന്ന ദുരന്തം വെളിപ്പെടുത്തിയിരിക്കുന്ന മറ്റൊരു സന്ദേശം നോക്കുക: "തന്മൂലം ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരായി തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1 കോറി: 11; 27- 30).

ഇത്രമാത്രം ഗൗരവകരമായ കുര്‍ബ്ബാനയുടെ മദ്ധ്യത്തില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ വിജാതിയര്‍ക്കു ഭാഗഭാഗിത്വം നല്‍കുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല. വിജാതിയര്‍ക്കും പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാമെന്ന പുതിയ നിയമം കൊണ്ടുവരാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി ഇതിനെ കാണണം! ലോകത്തെ മുഴുവന്‍ ശിക്ഷാവിധിയിലേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഫ്രാന്‍സീസില്‍നിന്ന് ഇതിലും വലിയ ദുരന്തങ്ങള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു! യേഹ്ശുവായെക്കാള്‍ കാരുണ്യവാന്‍ താനാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഫ്രാന്‍സീസിന്റെ പ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധമാണ്! അവിടുത്തെ കുരിശുമരണംപോലും പരാജയമായിരുന്നുവെന്നു ജല്പിക്കുവാന്‍ ഇയാള്‍ തയ്യാറായി. വിജാതിയരുടെ പ്രശംസ നേടാനായി യേഹ്ശുവായെപ്പോലും ഇകഴ്ത്താന്‍ ഈ 'ചെഗുവേര ഭക്തന്‍' ഒരുക്കമാണ്! യേഹ്ശുവായുടെ വചനത്തെ അവഗണിച്ചുകൊണ്ട് സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍, ദൈവപുത്രനെ അവമതിക്കുകയെന്ന ഗൂഡതന്ത്രം മറഞ്ഞിരിപ്പുണ്ട്. യേഹ്ശുവായുടെ പ്രവര്‍ത്തനങ്ങളിലും നിയമങ്ങളിലും അപൂര്‍ണ്ണത കാണുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ പിതാവായ ദൈവത്തെയാണു നിഷേധിക്കുന്നത്. കാരണം, യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരമാണ്: "പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു"(യോഹ: 5; 23, 24). അവിടുന്ന് വീണ്ടും പറയുന്നു: "സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്"(യോഹ: 5; 30).

പുത്രനെ നിഷേധിക്കുകവഴി പിതാവിനെ നിഷേധിക്കുന്നവരാക്കി ദൈവജനത്തെ മാറ്റുകയെന്ന കൗശലമാണ് ഫ്രാന്‍സീസിലൂടെ സാത്താന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പുത്രനെ പിതാവില്‍നിന്നു വേറിട്ടവനായി പരിഗണിക്കാന്‍ പ്രചോദനം നല്‍കുന്ന എല്ലാ സന്ദേശങ്ങളും സാത്താനില്‍നിന്നുള്ളതാണ്. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഞാനും പിതാവും ഒന്നാണ്"(യോഹ: 10; 30). അവിടുന്ന് വീണ്ടും അരുളിച്ചെയ്യുന്നു: "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ:14;9). ഇതില്‍നിന്നു വ്യത്യസ്തമായ പഠനങ്ങളുമായി നമ്മെ സമീപിക്കുന്നവര്‍, നമ്മുടെ നാശം കൊതിക്കുന്ന സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ്! എന്തെന്നാല്‍, പിതാവായ ദൈവത്തിന്റെ രൂപമാണ് യേഹ്ശുവാ! ഉയര്‍ത്തെഴുന്നേറ്റ യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ്. അന്തിവിധിവരെയും തത്സ്ഥിതി തുടരുകയും ചെയ്യും. ഉയര്‍ത്തെഴുന്നേറ്റ യേഹ്ശുവാ നാല്പതുദിവസം പലപ്പോഴായി ശിഷ്യന്മാര്‍ക്കു കാണപ്പെട്ടതായി ബൈബിളില്‍നിന്നു നാം മനസ്സിലാക്കുന്നു. എന്നാല്‍, പരിപൂര്‍ണ്ണ മനുഷ്യനായിരുന്നപ്പോള്‍ ശിഷ്യന്മാരെ പഠിപ്പിച്ച കാര്യങ്ങളിലൊന്നുപോലും, പരിപൂര്‍ണ്ണ ദൈവമായ യേഹ്ശുവാ ഒരിക്കല്‍പ്പോലും തിരുത്തിപ്പറഞ്ഞിട്ടില്ല. ആയതിനാല്‍ത്തന്നെ, യേഹ്ശുവായില്‍നിന്നു പഠിച്ചതില്‍നിന്നു വ്യത്യസ്തമായ പഠനങ്ങളെ നാം പിന്തുടരുന്നത് ദൈവഹിതമല്ല. നിയമങ്ങളെയും പ്രവചനങ്ങളെയും സംബന്ധിച്ചുള്ള അവിടുത്തെ ഉപദേശമിതാണ്: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). ഇതിനു വിരുദ്ധമായി നിയമങ്ങള്‍ മാറ്റിമറിക്കാന്‍ തക്കവിധം അഹങ്കാരിയായ ഒരുവനെ ദൈവം അഭിഷേകം ചെയ്യുകയില്ല. മാത്രവുമല്ല, യേഹ്ശുവായുടെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ സഭയില്‍ അംഗമായിരിക്കാന്‍ യോഗ്യതയില്ലാത്തവരുമാണ്! അതിനാല്‍ത്തന്നെ, വത്തിക്കാനിലെ രാജാവിനെ കത്തോലിക്കാസഭയുടെ പോപ്പായി പരിഗണിക്കാന്‍ മനോവ തയ്യാറല്ല! 

പെസഹാദിനത്തില്‍ തങ്ങളുടെ കാലുകള്‍ കഴുകാത്തതിനെപ്രതി വേദനിക്കുന്ന ഒരു സ്ത്രീയും വിശ്വാസികള്‍ക്കിടയില്‍ ഇല്ല. സ്ത്രീകളുടെ സംരക്ഷകവേഷംകെട്ടി അഴിഞ്ഞാടുന്ന സാറാ ജോസഫുമാരെ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യവുമില്ല. പെസഹാദിനത്തില്‍ കത്തോലിക്കാസഭ ആചരിക്കുന്ന ശുശ്രൂഷകളില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നു വാദിക്കുന്ന വിജാതിയര്‍ എവിടെയെങ്കിലും ഉള്ളതായി മനോവയ്ക്കറിയില്ല! സാഹചര്യം ഇതായിരിക്കെ,പുതിയ നിയമവുമായി വത്തിക്കാന്‍ രാജാവ് ഇറങ്ങിയിരിക്കുന്നത് വ്യക്തമായ അജണ്ടയോടെതന്നെയാണ്. യേഹ്ശുവായുടെ ദൈവത്വത്തെ നിഷേധിക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ട, ഫ്രാന്‍സീസിന്റെ ഈ നീക്കങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നു. യേഹ്ശുവാ സ്ഥാപിച്ച നിയമങ്ങള്‍ കാലഘട്ടങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാല്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇയാളുടെ ലക്‌ഷ്യം. അതിലൂടെ, മറ്റേതൊരു നവോത്ഥാന നായകന്മാരില്‍നിന്നും വ്യത്യസ്തനല്ല യേഹ്ശുവാ എന്നുള്ള പ്രഖ്യാപനം ഇയാള്‍ നടത്തുന്നു! സത്യവിശ്വാസികള്‍ ഇതിനെ കണ്ടില്ലെന്നു നടിക്കരുത്! യേഹ്ശുവായുടെ നിയമങ്ങള്‍ ആരെയെങ്കിലും ആലോസരപ്പെടുത്തുന്നുണ്ടെങ്കില്‍, മറ്റു മതങ്ങളില്‍ അഭയംതേടാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്‌. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങളെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന അനേകം വിശ്വാസികള്‍ കത്തോലിക്കാസഭയിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിശ്വാസികള്‍ മാത്രമാണ് കത്തോലിക്കാസഭയിലെ അംഗങ്ങള്‍!

ഒരുകാര്യംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക! എന്തെന്നാല്‍, സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് യേഹ്ശുവാ ഒരു കല്പന നമുക്കു നല്‍കിയിരുന്നു. ഇതാണ് ആ കല്പന: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18- 20). ഈ കല്പനകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട്, സ്വന്തമായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ആരെയാണ് ശിഷ്യപ്പെടുത്തുന്നത്? വിജാതിയ ഗുരുക്കന്മാര്‍ക്കു ശിഷ്യപ്പെടാന്‍ ഓടിനടക്കുകയല്ലേ നിങ്ങള്‍? നിങ്ങള്‍ ആര്‍ക്കാണു ജ്ഞാനസ്നാനം നല്‍കുന്നത്? ആരെയെങ്കിലും ക്രിസ്ത്യാനിയാകാന്‍ ഉപദേശിക്കരുതെന്നും, നല്ല മനുഷ്യരാകാന്‍ ഉപദേശിച്ചാല്‍ മതിയെന്നും ജല്പിക്കുകയല്ലേ നിങ്ങള്‍? യേഹ്ശുവാ കല്പിച്ചവയാണോ നിങ്ങള്‍ അനുസരിക്കാന്‍ പഠിപ്പിക്കുന്നത്? സുവിശേഷം പ്രസംഗിക്കുന്നതിനെ പരിഹസിക്കുകയും, സ്വന്തം ആഭാസനിയമങ്ങള്‍ സഭാമക്കളുടെമേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന നിങ്ങള്‍ ദൈവരാജ്യത്തിന്റെ വക്താവാകും?

രാജകീയ പൗരോഹിത്യവും വൈദീകവൃത്തിയും!

യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ചു സ്നാനം സ്വീകരിച്ചിട്ടുള്ള സകലരും പൗരോഹിത്യത്തിന്റെ ഭാഗമാണ്. ഇവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസമില്ല. എല്ലാ വിശ്വാസികളും പൗരോഹിത്യത്തിന്റെ ഭാഗമാണെന്നത് ക്രിസ്തീയതയുടെ മാത്രം പ്രത്യേകതയാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനതയുമാണ്"(1 പത്രോ: 2; 9). ഇതിനുമേല്‍ ശ്രേഷ്ഠത അവകാശപ്പെടാന്‍ സാധിക്കുന്ന മറ്റൊരു മതവിഭാഗവും ഈ ഭൂമുഖത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല! എന്നാല്‍, സ്ത്രീകളെ പൗരോഹിത്യത്തില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്ന മതമാണു ക്രിസ്തീയതയെന്നു  വിമര്‍ശിക്കുന്ന അനേകരുണ്ട്. ക്രിസ്തീയതയെക്കുറിച്ചു യാതൊരു അവബോധവുമില്ലാത്തവരാണ് ഇക്കൂട്ടര്‍! അപ്പസ്തോല ശ്രേഷ്ഠനായ പത്രോസ്, സഭയിലെ വിശ്വാസികള്‍ക്കു നല്‍കുന്ന അനുഗൃഹം ശ്രദ്ധിക്കുക: "നിങ്ങള്‍ സജീവശിലകള്‍ക്കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേഹ്ശുവാ മ്ശിഹാവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ"(1 പത്രോ: 2; 5). യേഹ്ശുവായുടെ സഭ സ്ഥാപിതമാകുന്നതിനു മുന്‍പ് ദൈവത്തിനു ബലിയര്‍പ്പിച്ചിരുന്ന ഏകജനത ഇസ്രായേല്‍ക്കാരായിരുന്നു. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും കാലങ്ങളില്‍ ബലിയര്‍പ്പണം നടന്നിരുന്നുവെങ്കിലും, കര്‍ശന നിയമങ്ങളോടെയുള്ള ബലിയര്‍പ്പണം ആരംഭിച്ചത് മോശയുടെ കാലംമുതലാണ്. എന്നാല്‍, ഇസ്രായേലില്‍ എല്ലാവരും ബലിയര്‍പ്പണത്തിനു നിയോഗിക്കപ്പെട്ടിരുന്നില്ല. ലേവിഗോത്രത്തില്‍ ജനിച്ച അഹറോനും അവന്റെ സന്തതിപരമ്പരകള്‍ക്കും മാത്രമായി നീക്കിവച്ചിരുന്ന ശുശ്രൂഷയായിരുന്നു പൗരോഹിത്യം! ലേവിഗോത്രത്തിലെ എല്ലാവരും പുരോഹിതശുശ്രൂഷ ചെയ്യാന്‍ യോഗ്യരായിരുന്നില്ല. നിയമം അനുശാസിക്കുന്ന യോഗ്യതകളുണ്ടെങ്കില്‍, ദൈവാലയത്തിലെ മറ്റു ശുശ്രൂഷകള്‍ ചെയ്യാന്‍ ഏതൊരു ലേവിഗോത്രജനും അവകാശമുണ്ട്. എന്നാല്‍, പൗരോഹിത്യ ശുശ്രൂഷയ്ക്കു നിയുക്തരായിരിക്കുന്നത് നിശ്ചിത യോഗ്യതകളുള്ള അഹറോന്റെ പിന്മുറക്കാരിലെ പുരുഷന്മാര്‍ മാത്രമാണ്!

പഴയനിയമത്തിലെ പൗരോഹിത്യ നിയമങ്ങള്‍ ഇപ്രകാരമായിരുന്നെങ്കില്‍, ക്രിസ്തീയതയില്‍ എല്ലാവരും രാജകീയ പുരോഹിതരാണ്! എന്നാല്‍, എല്ലാവരും ബലിയര്‍പ്പണത്തിനു നിയോഗിക്കപ്പെട്ട പുരോഹിതരല്ല എന്നതാണു യാഥാര്‍ത്ഥ്യം! കാരണം, ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശുശ്രൂഷകള്‍ നല്‍കിയിരിക്കുന്നതു പരിശുദ്ധാത്മാവാണ്! ഏതൊരു ആത്മീയശുശ്രൂഷകനും തന്റെ ശുശ്രൂഷയുടെ മേഖല സ്വയം തിരഞ്ഞെടുക്കുകയല്ല. തങ്ങളുടെ അഭിരുചിക്കിണങ്ങിയ ശുശ്രൂഷകള്‍ സ്വമേധയാ തിരഞ്ഞെടുക്കുന്നവര്‍ക്ക് അധികദൂരം മുന്നോട്ടുപോകാനാകില്ല എന്നതും ഓര്‍ക്കണം! എന്തെന്നാല്‍, പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും വ്യത്യസ്തമാണ്. ഒരേ ആത്മാവുതന്നെ, വ്യത്യസ്തരായ വ്യക്തികളിലൂടെ വ്യത്യസ്തമായ ശുശ്രൂഷകള്‍ ചെയ്യുന്നു.

"ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് മ്ശിഹായും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു"(1കോറി: 12; 12, 13). ചെറിയവരെന്നോ വലിയവരെന്നോഭേദംകൂടാതെ ഓരോ വിശ്വാസികളെയും തുല്യമായി പരിഗണിക്കുന്നതാണ് ക്രിസ്തീയത. എന്നാല്‍, ഭാരതത്തിലെ ചില ക്രൈസ്തവസഭകള്‍ വിവേചനം കാണിക്കാറുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥകളുടെ സ്വാധീനം ക്രിസ്തീയസഭകളില്‍ കടന്നുകൂടിയതാണ് ഈ പൈശാചികതയ്ക്കു കാരണം. ആരെയെങ്കിലും 'പുതുക്രിസ്ത്യാനി' എന്നുപറഞ്ഞ് അവഗണിക്കുന്നവര്‍ക്ക് ക്രിസ്തീയതയില്‍ യാതൊരു പങ്കുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! കാരണം, യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുകയും സ്നാനമേല്‍ക്കുകയും ചെയ്തിട്ടുള്ള എല്ലാവരും ഒരു ശരീരമായിത്തീരുന്നു. മ്ശിഹാ ശിരസ്സായിരിക്കുന്ന ശരീരത്തിലെ അവയവങ്ങളാണ് വിശ്വാസികള്‍!

ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും വ്യത്യസ്തമായ ധര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഏതെങ്കിലും അവയവങ്ങള്‍ അവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാതെവരുമ്പോള്‍, ശരീരത്തെ രോഗം ഗ്രസിച്ചുവെന്നു നാം മനസ്സിലാക്കുന്നു. ഒരു അവയവത്തിനു ബാധിക്കുന്ന വൈകല്യം മറ്റെല്ലാ അവയവങ്ങളെയും വേദനിപ്പിക്കുന്നു. അതുപോലെതന്നെ, കണ്ണുകളുടെ പ്രവര്‍ത്തനമാണ് ശ്രേഷ്ഠമെന്നു പറഞ്ഞുകൊണ്ട് കാതുകള്‍ പണിമുടക്കിയാല്‍ എന്തായിരിക്കും സ്ഥിതി? ഒരു അവയവത്തിന്റെ ധര്‍മ്മത്തില്‍ മറ്റൊരു അവയവം കൈകടത്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം താളംതെറ്റും! മ്ശിഹായുടെ ശരീരമാകുന്ന സഭയുടെ കാര്യവും ഇങ്ങനെതന്നെയാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ ധര്‍മ്മങ്ങള്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നത് പരിശുദ്ധാത്മാവയതിനാല്‍, ഈ ആത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായി മാത്രമേ ശുശ്രൂഷകര്‍ വ്യാപരിക്കാവൂ! ഇതില്‍നിന്നു വ്യത്യസ്തമായ നിലപാടുകളിലേക്ക്‌ അവയവങ്ങള്‍ വ്യതിചലിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ എല്ലാ ധര്‍മ്മങ്ങളും കൃത്യതയോടെ ലഭിക്കാതവരികയും ശരീരം ദുര്‍ബ്ബലമാകുകയും ചെയ്യും! കോശങ്ങള്‍ നിര്‍ജ്ജീവമായ അവയവങ്ങള്‍ നീക്കംചെയ്യപ്പെടുന്നതുപോലെ, ധര്‍മ്മങ്ങളില്‍നിന്നു വിരമിച്ച ശുശ്രൂഷകര്‍ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. അനേകം സഭകളായി ക്രിസ്തീയത വിഭജിക്കപ്പെട്ടതും ഇക്കാരണത്താലാണ്. മ്ശിഹാ സഭയുടെ ശിരസ്സായിരിക്കുന്നതുകൊണ്ടുതന്നെ, വിഭജിക്കപ്പെട്ടുപോയ ശരീരത്തോടൊപ്പം ശിരസ്സു വിഭജിക്കപ്പെടുന്നില്ല. ആയതിനാല്‍, ശിരസ്സില്ലാത്ത ശരീരങ്ങളായി നിലകൊള്ളുന്ന സഭകള്‍ ഇന്ന് ലോകത്തുണ്ട്!

സഭയിലെ അംഗങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങളിലേക്കുതന്നെ നമ്മുടെ ശ്രദ്ധതിരിക്കാം. സഭയുടെ കാര്യസ്ഥന്‍ പരിശുദ്ധാത്മാവ് ആയിരിക്കുന്നതുകൊണ്ട്, സഭയിലെ അംഗങ്ങളുടെ ശുശ്രൂഷകള്‍ നിശ്ചയിക്കുന്നതും പരിശുദ്ധാത്മാവുതന്നെയാണ്. അവിടുന്ന് നിശ്ചയിച്ചു നല്‍കുന്ന ശുശ്രൂഷകളെ സന്തോഷത്തോടെ സ്വീകരിക്കുകയും അവിടുന്ന് ആഗ്രഹിച്ചതുപോലെ നിവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അവിടുത്തെ പ്രീതിയ്ക്കു പാത്രമാകും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും യേഹ്ശുവാ ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്‍മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവുതന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെതന്നെ പ്രവൃത്തിയാണ് ഇതെല്ലാം"(1കോറി: 12; 4- 11). വളരെ ഗൗരവമുള്ള വെളിപ്പെടുത്തലാണ് ഇവിടെ നമുക്കു ലഭിച്ചിരിക്കുന്നത്.

ഒരു വെളിപ്പെടുത്തല്‍ക്കൂടി പരിശോധിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. ഇതാണ് ആ വെളിപ്പെടുത്തല്‍: "നിങ്ങള്‍ മ്ശിഹായുടെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്‍മാരെയും രണ്ടാമത് പ്രവാചകന്‍മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ? എന്നാല്‍, ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍"(1കോറി: 12; 27- 31). ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വിളിയാണു പ്രധാനം. നാമെല്ലാവരും വിളിക്കപ്പെട്ടവരാണെങ്കിലും, നമ്മുടെ ശുശ്രൂഷകള്‍ നിശ്ചയിക്കുന്നത് നമ്മെ വിളിച്ചവനാണ്! ഇവിടെ വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ ശുശ്രൂഷകളും പൗരോഹിത്യത്തിന്റെ ഭാഗമായതുകൊണ്ടും ഓരോ വിശ്വാസികളും പുരോഹിതരുമായതുകൊണ്ടും ക്രിസ്തീയതയെ പൗരോഹിത്യസഭ എന്നു വിളിക്കുന്നു! ഇതിന്റെ അര്‍ത്ഥം, എല്ലാവരും ബലിയര്‍പ്പിക്കുന്ന വൈദീകരാണെന്നല്ല! ഓരോ ശുശ്രൂഷകള്‍ക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവരാണ് ആ ശുശ്രൂഷയുടെ ഭാഗമാകുന്നത്. വൈദീകശുശ്രൂഷയെ സംബന്ധിച്ച് അപ്പസ്തോലനായ പൗലോസിന്റെ വെളിപ്പെടുത്തല്‍ ഇതാണ്: "അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുന്നില്ല"(ഹെബ്രാ:5;4).

വൈദീകരെയും അവരുടെ ശുശ്രൂഷയെയും പുറത്തുനിന്നു വീക്ഷിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. മറ്റെല്ലാ ശുശ്രൂഷകളെയും അപേക്ഷിച്ച് ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷ ബലിയര്‍പ്പണം ആണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. മഹത്തരമായ ശുശ്രൂഷയാണ് ബലിയര്‍പ്പണം എന്നകാര്യത്തില്‍ തര്‍ക്കമില്ല; എന്നാല്‍, ശുശ്രൂഷകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് ബലിയര്‍പ്പണമാണെന്നു പറയാന്‍ കഴിയില്ല. ദൈവത്തിന്റെ വചനം പ്രസംഗിക്കുന്ന പ്രഘോഷകരെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ നാം വായിക്കുന്നു: "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ:10;15). പ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!"(ഏശയ്യാ:52;7). രക്ഷ അറിയിക്കുക എന്നതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു ശുശ്രൂഷയും സഭയിലില്ല. ഇതിനു വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. എല്ലാവരും പ്രബോധകരായില്ലെങ്കിലും, പ്രബോധനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും പ്രബോധനംതന്നെയാണ്! ബലിയര്‍പ്പണമെന്നത് വിശ്വാസികള്‍ക്കുവേണ്ടിയുള്ളതാണെന്നു നമുക്കറിയാം. എന്നാല്‍, വിശ്വാസികളെ വാര്‍ത്തെടുക്കുന്നത് പ്രബോധനത്തിലൂടെയാണ്. പ്രബോധകരിലൂടെ വിശ്വാസികളെ വാര്‍ത്തെടുക്കുന്നില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണ് നാം ബലിയര്‍പ്പിക്കുന്നത്!? ഇക്കാരണത്താലാണ് അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചത്: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1കോറി:9;16). ബലിയര്‍പ്പിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതമെന്ന് അപ്പസ്തോലന്‍ പറഞ്ഞില്ല!

ക്രിസ്തീയ ശുശ്രൂഷകളുടെ അടിസ്ഥാനമാണ് നാമിവിടെ കണ്ടത്. ഇതില്‍നിന്നു വ്യത്യസ്തമായ ശുശ്രൂഷകള്‍ സഭയിലില്ല. എന്നാല്‍, വിശ്വാസികള്‍ സകലരും പൗരോഹിത്യത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വൈദീകര്‍ തയ്യാറാകുന്നില്ല എന്ന ദുരവസ്ഥ സഭയിലുണ്ട്. ശുശ്രൂഷകളുടെമേല്‍ അലിഖിതനിയമങ്ങളുടെ കടിഞ്ഞാണുമായി ഇക്കൂട്ടര്‍ വ്യാപരിക്കുന്നത് ദൈവവചനം വ്യാപരിക്കുന്നതിനും അതുവഴി രക്ഷയിലേക്ക് അനേകര്‍ കടന്നുവരുന്നതിനും വിഘാതമാകുന്നു. വിശ്വസിക്കുന്ന സകലരുടെമേലുമുള്ള അടയാളമായി യേഹ്ശുവാ പ്രഖ്യാപിച്ചത് ഇതാണ്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). എന്നാല്‍, ഏതെങ്കിലുമൊരു വിശ്വാസിയില്‍ ഇപ്രകാരമുള്ള അടയാളങ്ങള്‍ കണ്ടാല്‍, അതിനെ എതിര്‍ക്കുകയും, എന്ത് അധികാരത്തിലാണ് നിങ്ങള്‍ ഇത് പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യവുമായി നേരിടുകയും ചെയ്യുന്ന വിഭാഗമാണ്‌ വൈദീകര്‍! ദൈവീകശുശ്രൂഷകളെല്ലാം തങ്ങള്‍ക്കു മാത്രമായി നിശ്ചയിച്ചിരിക്കുന്നു എന്നാണ് ഇവര്‍ കരുതിയിരിക്കുന്നത്! തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്നതിനായി ചില നിയമങ്ങള്‍ സ്വന്തമായി ഇവര്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. എന്നാല്‍, ക്രിസ്തീയതയിലെ നിയമങ്ങള്‍ ദൈവത്തില്‍നിന്നുള്ളതാണ്. ഇവയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം ഈ ഭൂമിയില്‍ ആര്‍ക്കും നല്‍കിയിട്ടില്ല. മറ്റു മതങ്ങളില്‍നിന്നു ക്രിസ്തീയതയെ വ്യത്യസ്ഥമാക്കുന്നത്, ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളുള്ള മതം എന്നപേരിലാണ്!

ക്രിസ്തീയതയെക്കൂടാതെ യഹൂദമതത്തിനു മാത്രമാണ് ദൈവത്താല്‍ സ്ഥാപിതമായ നിയമങ്ങളുള്ളത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അവരുടെ നിയമങ്ങള്‍ മുഹമ്മദിന്റെ ഇച്ഛയില്‍നിന്നും രൂപപ്പെട്ടതാണ്. ദൈവം എന്നപേരില്‍ മുഹമ്മദ്‌ പരിചയപ്പെടുത്തിയ അല്ലാഹുവാണ് നിയമങ്ങള്‍ നല്‍കിയതെന്ന് തന്റെ അനുയായികളെ മുഹമ്മദ്‌ വിശ്വസിപ്പിച്ചു. ഇക്കാരണത്താല്‍ത്തന്നെ, ഇസ്ലാമിക നിയമങ്ങളില്‍ ഇവര്‍ മാറ്റംവരുത്താറില്ല. പിശാചിന്റെ നിയമങ്ങളെ ദൈവീകമായി കരുതി അനുസരിക്കുന്ന ജനതയാണ് ഇസ്ലാം! മറ്റെല്ലാ മതങ്ങളുടെയും നിയമങ്ങള്‍ മനുഷ്യനിര്‍മ്മിതമാണ്. ആയതിനാല്‍ത്തന്നെ, കാലഘട്ടത്തിന് അനുസരണമായി മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യവുമാണ്‌. എന്നാല്‍, സത്യദൈവമായ യാഹ്‌വെ നേരിട്ടു നല്‍കിയ നിയമങ്ങളാണ് യഹൂദരും ക്രൈസ്തവരും പിന്തുടരുന്നത്! ഈ നിയമങ്ങള്‍ മാറ്റിമറിക്കുകയെന്നതാണു സാത്താന്റെ ലക്‌ഷ്യം! അതിനായി, മനുഷ്യനിര്‍മ്മിതമായ നിയമങ്ങളുള്ള മതങ്ങളിലെ നിയമങ്ങളില്‍ അവര്‍ വരുത്തുന്ന മാറ്റങ്ങളെ ചൂണ്ടിക്കാണിക്കുകയും, ക്രിസ്തീയ നിയമങ്ങള്‍ കാലഘട്ടത്തിനു യോജിച്ചതല്ലെന്നു വാദിക്കുകയും ചെയ്യാന്‍ സാത്താന്റെ ശുശ്രൂഷകര്‍ ഇറങ്ങിയിട്ടുണ്ട്. ക്രിസ്തീയ സഭകളില്‍ കയറിക്കൂടിയിട്ടുള്ള 'സാത്താന്‍ സംഘത്തിന്റെ' പിന്തുണയും ഇവര്‍ക്കുണ്ട്. ഇത്തരം സംഘത്തിന്റെ തലവനാണ് വത്തിക്കാനിലെ രാജാവ്!

അഹറോനും അവന്റെ പുത്രന്മാര്‍ക്കും നിശ്ചയിച്ചുറപ്പിച്ച ശുശ്രൂഷയാണ് ബലിയര്‍പ്പണം. അഹറോന്റെ പുത്രിമാര്‍ക്കോ, അവന്റെ തലമുറയിലെ ഏതെങ്കിലും സ്ത്രീകള്‍ക്കോ ഈ ശുശ്രൂഷചെയ്യാന്‍ ദൈവം അനുവദിച്ചിട്ടില്ല. അന്ത്യത്താഴവേളയില്‍ യേഹ്ശുവാ പുതിയ ഉടമ്പടി സ്ഥാപിച്ചപ്പോള്‍, അവിടെ ഒരു സ്ത്രീയെയും ഭാഗഭാക്കാക്കിയില്ല. ബലിയര്‍പ്പിക്കാനോ ബലിപീഠത്തില്‍ ശുശ്രൂഷ ചെയ്യാനോ സ്ത്രീകളെ അനുവദിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ, സ്ത്രീപൗരോഹിത്യം എന്ന വാദം അപ്രസക്തമാണ്! എന്നാല്‍, സകല വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്ന പൊതുപൗരോഹിത്യത്തിന്റെ ഭാഗമെന്ന നിലയില്‍ സ്ത്രീകളും പുരോഹിതര്‍തന്നെ! എന്നാല്‍, ഈ പൗരോഹിത്യം അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാനുള്ള പൗരോഹിത്യമല്ല; മറിച്ച്, നിത്യപുരോഹിതനായ യേഹ്ശുവായുടെ മുന്നില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുന്ന ബലിയാണ്! ആ ബലി ഏതാണെന്നു നോക്കുക: "അവനിലൂടെ (യേഹ്ശുവായിലൂടെ) നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം. നന്മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്"(ഹെബ്രാ: 13; 15, 16).

കത്തോലിക്കാസഭയില്‍ അംഗങ്ങളായിരിക്കുന്നവരും ദൈവഭക്തിയുള്ളവരും മാന്യമായ ജീവിതം നയിക്കുന്നവരുമായ ഒരു സ്ത്രീകളും തങ്ങള്‍ക്ക് അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാന്‍ സാധിക്കാതുകൊണ്ട് എന്തെങ്കിലും അസ്വസ്ഥത അനുഭവിക്കുന്നില്ല. കത്തോലിക്കാസഭയില്‍ നിലവിലുള്ള നിയമങ്ങളില്‍ അസംതൃപ്തി ഇവര്‍ക്കാര്‍ക്കുമില്ല. പള്ളിയില്‍ പോകുകയോ സഭയുടെ കാര്യങ്ങളില്‍ സജ്ജീവമാകുകയോ ചെയ്യാതെ, തെരുവുകളില്‍ പ്രസംഗിച്ചു നടക്കുന്ന ചില 'സ്ത്രീരൂപികള്‍' ഉയര്‍ത്തുന്ന വാദങ്ങളെ പുല്ലുപോലെ തള്ളിക്കളയാന്‍ കത്തോലിക്കാസഭയിലെ സ്ത്രീകള്‍ക്കറിയാം. കത്തോലിക്കാസഭയിലെ ദൈവഭക്തരായ സ്ത്രീകള്‍ക്കുവേണ്ടിയോ പള്ളിയില്‍ കയറാത്ത തങ്ങള്‍ക്കുവേണ്ടിയോ അല്ല ഇക്കൂട്ടര്‍ വാദിക്കുന്നത്. അങ്ങനെയെങ്കില്‍, ഇവരുടെ വാദങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്? ഇവരെ നയിക്കുന്ന സാത്താനുവേണ്ടിയാണ് ഇവര്‍ വാദിക്കുന്നതെന്നു തിരിച്ചറിയാന്‍ കൂടുതല്‍ അന്വേഷണങ്ങളുടെ ആവശ്യമില്ല.

സ്ത്രീകള്‍ക്കു വൈദീക പദവി നല്‍കുകയെന്ന അജണ്ട നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഫ്രാന്‍സീസിന്റെ പുതിയ പ്രഖ്യാപനം. 'ഡാവിഞ്ചി കോഡി'ലൂടെ സാത്താന്‍ ഒരുക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണ് ഫ്രാന്‍സീസിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അന്ത്യത്താഴവേളയില്‍ സ്ത്രീകളും പങ്കെടുത്തിരുന്നുവെന്ന വചനവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കാനും, യേഹ്ശുവായെ അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളെ നാം കാണാതെപോകരുത്. യാഹ്‌വെ നമുക്കു നിയമം നല്‍കിയിരിക്കുന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണെന്ന തിരിച്ചറിവിലേക്ക് ഓരോ വിശ്വാസിയും വളരണം. നമ്മുടെ ഇച്ഛയ്ക്കനുസരണമായി നിയമങ്ങള്‍ മാറ്റുമ്പോള്‍, ദൈവീകനിയമങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? ദൈവത്തിന്റെ നിയമങ്ങളുടെ മാഹാത്മ്യത്തെ ഇകഴ്ത്തുക എന്നതാണു സാത്താന്റെ സന്തോഷം. സാത്താന്റെ സന്തതികള്‍ അവന്റെ സന്തോഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, നാം ദൈവത്തിന്റെ മക്കള്‍ അവിടുത്തെ ഇഷ്ടത്തിനൊത്തു വ്യാപരിക്കണം! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും"(മത്താ: 12; 50). ഇങ്ങനെയുള്ളവരെയാണ് യേഹ്ശുവാ പരിഗണിക്കുന്നത്! 

സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും ആധുനീക പൈശാചികതയും!

പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ഒട്ടുമിക്കതും സ്ത്രീകള്‍ ധരിക്കാറുണ്ട്. എന്നാല്‍, സ്ത്രീകളുടെ വേഷങ്ങളില്‍ ഒന്നുംതന്നെ പുരുഷന്മാര്‍ ധരിക്കാറില്ല (ചെമ്മണ്ണൂര്‍ ബോബിയെ കണക്കിലെടുക്കാതെയാണ് മനോവ ഇതു പറയുന്നത്). അതുപോലെതന്നെ, സ്ത്രീകള്‍ക്കുമാത്രം സാധ്യമാകുന്ന ഏതെങ്കിലും മേഖലകളുണ്ടെങ്കില്‍, അവിടെയൊന്നും ഇടിച്ചുകയറാന്‍ പുരുഷന്മാര്‍ ശ്രമിക്കാറില്ല. ശാസ്ത്രീയ നൃത്തങ്ങളുമായി നടക്കുന്ന ചാന്തുപൊട്ടുകളെ പുരുഷന്മാരുടെ ഗണത്തില്‍ പരിഗണിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്, അവരെ സ്ത്രീകളായിത്തന്നെയാണു മനോവ കാണുന്നത്! ഒരു വീട് നന്നായി സൂക്ഷിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും സ്ത്രീകള്‍ക്കുള്ള വൈഭവം ശ്ലാഘനീയമാണ്. നഴ്സിംഗ് രംഗത്ത് പുരുഷന്മാരേക്കാള്‍ ശ്രേഷ്ഠമായ ശുശ്രൂഷ ചെയ്യുന്നതും സ്ത്രീകള്‍ത്തന്നെ! ഇക്കാര്യങ്ങളൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ ഏതൊരു പുരുഷനും തയ്യാറുമാണ്! എന്നിരുന്നാലും, പുരുഷനും സ്ത്രീയും തമ്മിലുള്ള അന്തരം അംഗീകരിക്കാന്‍ ചില സ്ത്രീകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗര്‍ഭപാത്രത്തില്‍ തുടങ്ങി, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നേരിട്ട തിക്താനുഭവങ്ങളുടെ മുറിവുകളുമായി ജീവിക്കുന്ന ചിലരാണ് ഇവര്‍. സ്ത്രീയുടെ മഹത്വം മനസ്സിലാക്കാതെ, തങ്ങളൊരു സ്ത്രീയാണെന്ന സത്യത്തെ അംഗീകരിക്കാത്ത ഇക്കൂട്ടര്‍ സഹതാപം അര്‍ഹിക്കുന്ന വിഭാഗമാണ്‌!

ദൈവത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ തങ്ങളുടെ ജന്മത്തിനു കാരണമായത് പ്രകൃതിയാണെന്നെങ്കിലും വിശ്വസിക്കുന്നുണ്ടാകുമല്ലോ! പ്രകൃതി തങ്ങളെ സ്ത്രീരൂപത്തിലാണ് സൃഷ്ടിച്ചതെന്നെങ്കിലും അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. വ്യത്യസ്തമായ മഹത്വത്തോടെയാണ് പുരുഷനെയും സ്ത്രീയെയും ദൈവം സൃഷ്ടിച്ചത്. സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാക്കുന്നതിന് ഇവര്‍ക്ക് ഇരുകൂട്ടര്‍ക്കും വ്യത്യസ്തമായ കഴിവുകളും അവിടുന്നു നല്‍കി. മറ്റെല്ലാ സൃഷ്ടികളെക്കാളും മഹത്വം മനുഷ്യനു നല്‍കിയത് ദൈവമാണ്. മനുഷ്യനെ പുരുഷനും സ്ത്രീയുമായി വേര്‍തിരിച്ചപ്പോള്‍, സ്ത്രീയെ നോക്കി പുരുഷന്‍ ഇപ്രകാരം പറഞ്ഞു: "ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും"(ഉത്പ: 2; 23). മറ്റെല്ലാം സൃഷ്ടികളെക്കാളും ഉപരിയായി പുരുഷന്‍ സ്നേഹിക്കുന്നത് സ്ത്രീയെയാണ്! ഈ സ്നേഹത്തില്‍ അടിത്തറയിട്ടതാണു കുടുംബജീവിതം! ഈ കുടുംബത്തിലെ നിസ്സാരങ്ങളായ പ്രശ്നങ്ങളെ പര്‍വ്വതീകരിക്കുകയെന്ന ദൗത്യമാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നുവരെ ഒരു കുടുംബജീവിതത്തിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവറ്റകള്‍ കാരണമായിട്ടില്ല. എന്നാല്‍, അനേകം കുടുംബജീവിതങ്ങളെ ഉന്മൂലനം ചെയ്യാനും, കുടുബത്തില്‍ ജീവിക്കേണ്ട കുഞ്ഞുങ്ങളെ പെരുവഴിയില്‍ ഇറക്കാനും ഇവര്‍ കാരണമായിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന വാദത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് കേരളത്തില്‍ വിവാഹമോചനങ്ങള്‍ പെരുകിയത്! ഇവര്‍മൂലം വേര്‍പിരിഞ്ഞ ബന്ധങ്ങള്‍ക്കിടയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

മാതാപിതാക്കളുടെ സ്നേഹവും പരിചരണവും നഷ്ടപ്പെട്ട ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സ്വൈരിണികളായ സ്ത്രീകളാണ് സ്ത്രീവര്‍ഗ്ഗത്തിന്റെ ശാപം! സ്ത്രീകളോടുള്ള സ്നേഹവും പരിഗണനയും ഇല്ലാതാക്കാനല്ലാതെ, സ്ത്രീവിമോചന പ്രസ്ഥാനങ്ങളെക്കൊണ്ട് സ്ത്രീകള്‍ക്ക് ഒരു നന്മയും ഉണ്ടായിട്ടില്ല. മതങ്ങള്‍ സ്ത്രീകളെ പരിഗണിക്കുന്നില്ല എന്ന ആരോപണവുമായി ഇറങ്ങിയിരിക്കുന്ന ഇവറ്റകള്‍ക്ക് മതത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നതാണു യാഥാര്‍ത്ഥ്യം. മാന്യതയോടെ കുടുംബജീവിതം നയിക്കുന്ന സ്ത്രീകളെ കാണുന്നത് ഇവര്‍ക്കു സഹിക്കാന്‍ കഴിയുന്നില്ല. ഇവരെക്കൂടി തങ്ങളുടെ നിലവാരത്തിലേക്കു വലിച്ചിടുകയെന്ന പൈശാചിക ആഗ്രഹമാണ് ഇവരെ നയിക്കുന്നത്! ആധുനീകലോകം ഇന്നു നേരിടുന്ന ഭീഷണികളില്‍ പ്രധാനപ്പെട്ടത് സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ അതിപ്രസരമാണ്. ദൈവനിഷേധികളും മതനിയമങ്ങളോട് അസ്വസ്തയുള്ളവരുമായി അനേകം സ്ത്രീകളെ വാര്‍ത്തെടുക്കാന്‍ ഈ അഭിസാരികകള്‍ക്കു സാധിച്ചുവെന്നത് നിസ്സാരമായി കാണരുത്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള പങ്കും ചെറുതല്ല. നിസ്സാരവിഷയങ്ങളെ ചര്‍ച്ചചെയ്തു വലുതാക്കാന്‍ മാധ്യമങ്ങള്‍ കൂട്ടുപിടിക്കുന്നത്, സ്ത്രീകളുടെ രക്ഷകരായി അവതരിച്ചിരിക്കുന്ന ഈ സാംസ്കാരിക ആശ്രീകരങ്ങളെയാണ്! ചാനലുകളില്‍ കയറിയിരുന്ന് വിഡ്ഢിത്തം വിളമ്പുന്ന ഇവരുടെ മുഖത്തുതന്നെ ഇവരുടെ സ്വഭാവം എഴുതിവച്ചിട്ടുണ്ട്.

നല്ല കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നവരും ദൈവഭക്തരുമായ സ്ത്രീകള്‍ ഇവരെ അവജ്ഞയോടെയാണു വീക്ഷിക്കുന്നത്. എന്നാല്‍, പുതിയ തലമുറയില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് നാം ഭയത്തോടെ കാണണം! മരണാനന്തര ജീവിതത്തെക്കുറിച്ചോ കുടുംബജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചോ ചിന്തയില്ലാത്തവരില്‍ ഏറെയും പുതുതലമുറയിലെ യുവതികളാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്! ചാരിത്ര്യശുദ്ധിക്കു പ്രാധാന്യം നല്‍കാത്തവരുടെ തലമുറയായി ഇന്നത്തെ യുവതികള്‍ മാറിയിരിക്കുന്നു! വ്യഭിചാരം എന്നൊരു പാപം ഇല്ലെന്ന ധാരണ പുത്തന്‍ തലമുറയില്‍ കടന്നുകൂടിയതും ശ്രദ്ധിക്കപ്പെടേണ്ടതാണ്! വിവാഹേതര ലൈംഗീകതയെയും വിവാഹപൂര്‍വ്വ ലൈംഗീകതയെയും പ്രോത്സാഹിപ്പിക്കുന്ന ആധുനീക തിന്മയുടെ വക്താക്കളാണ് സ്ത്രീപക്ഷ വാദികളായി ഇറങ്ങിയിരിക്കുന്നത്! ചുംബനസമരത്തെയും അധാര്‍മ്മികമായ എല്ലാറ്റിനെയും പിന്തുണയ്ക്കുന്ന ഇവരാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ശത്രുക്കള്‍! സ്ത്രീകളോടുണ്ടായിരുന്ന ആദരവിലും ബഹുമാനത്തിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദികള്‍ പുരുഷന്മാരല്ല. സ്ത്രീകള്‍ സ്ത്രീകളെപ്പോലെ ജീവിച്ചാല്‍ പുരുഷന്മാര്‍ ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും! എന്നാല്‍, പുരുഷനുമേല്‍ ഭരണം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നതെങ്കില്‍, സ്ത്രീകള്‍ പൂര്‍വ്വാധികം അവമതിക്കപ്പെടുന്ന നാളുകളായിരിക്കും വരാനിരിക്കുന്നത്! സ്വപ്നലോകത്തുനിന്ന് ഇറങ്ങിവന്ന്, ഈ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവുകയാണ്‌ സ്ത്രീകള്‍ ചെയ്യേണ്ടത്! മറിച്ച്, സ്ത്രീപക്ഷ വാദികള്‍ ചമഞ്ഞ്, കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അഭിസാരികകളുടെ വാക്കുകളെ പിന്‍പറ്റിയാല്‍ നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ല!

സ്ത്രീകളെ അടിമകളാക്കുന്ന മതങ്ങളോടൊപ്പം ക്രിസ്തീയതയെ ചേര്‍ത്തുവയ്ക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഗ്രഹിച്ചുകൊള്ളുക; സ്ത്രീകള്‍ക്കു ശ്രേഷ്ഠമായ പരിഗണന നല്‍കുന്ന ഏക മതവിഭാഗം ക്രിസ്തീയതയാണ്. തത്വസംഹിതകളില്‍ എഴുതിവച്ചിരിക്കുന്നതില്‍ കവിഞ്ഞുള്ള ഒരു പരിഗണനയും മറ്റു മതങ്ങള്‍ സ്ത്രീകള്‍ക്കു നല്‍കുന്നില്ല. സ്ത്രീ അമ്മയാണ് ദേവിയാണ് എന്നൊക്കെ വീമ്പിളക്കുന്ന മതങ്ങള്‍, സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല എന്നതും ഓര്‍ത്തുകൊള്ളുക! എന്നാല്‍, ഭര്‍ത്താവിനു ഭാര്യയോടുള്ള സമീപനം എന്തായിരിക്കണമെന്നു ബൈബിള്‍ പറയുന്നതു ശ്രദ്ധിക്കുക: "ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. മ്ശിഹാ സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു"(എഫേ: 5; 28, 29). സ്ത്രീകളോടുള്ള ഉപദേശം ഇപ്രകാരമാണ്: "ഭാര്യമാരേ, നിങ്ങള്‍ യേഹ്ശുവായെ എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, മ്ശിഹാ തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; മ്ശിഹാതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ മ്ശിഹായ്ക്കു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യത്തിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ: 5; 22- 24). ഇത് ദൈവത്തില്‍നിന്നുള്ള നിയമമാണ്!

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു തമ്മില്‍ പരസ്പരമുള്ള അവകാശത്തെക്കുറിച്ചും ഉപദേശമുണ്ട്: "ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1 കോറി: 7; 4). അതായത്, ഭാര്യയുടെമേല്‍ ഭര്‍ത്താവിനുള്ളതുപോലെ ഭര്‍ത്താവിനുമേല്‍ ഭാര്യയ്ക്കും അവകാശമുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമായ അധികാരങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീകളോടു മനോവയ്ക്കു പറയാനുള്ളത്, കൂടുതല്‍ പരിഗണനകള്‍ ലഭ്യമാകുന്ന മറ്റേതെങ്കിലും മതങ്ങളിലേക്കു ചേക്കേറുക എന്നതാണ്! മറിച്ച്, ക്രിസ്തീയതയിലെ നിയമങ്ങളെ മാറ്റിമറിക്കാമെന്ന വ്യാമോഹം വച്ചുപുലര്‍ത്തേണ്ടതില്ല! വത്തിക്കാനിലെ രാജാവായ ഫ്രാന്‍സീസിന്റെ വ്യാമോഹങ്ങളും നടപ്പാകുമെന്ന് ആരും കരുതേണ്ടാ. കാരണം, പ്രവചനം പറയുന്നത് ഇങ്ങനെയാണ്: "നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി:7;25). ആലോചിക്കും എന്നുമാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു. ഇയാളുടെ ആലോചനകള്‍ ഇയാളോടുകൂടെത്തന്നെ ഇല്ലാതാകും! ആയതിനാല്‍, ഫ്രാന്‍സീസ് നിഗളിക്കുന്നതുകണ്ട് 'കുര്‍ബ്ബാനകുപ്പായം' തുന്നിക്കാന്‍ 'കന്യാസ്ത്രികള്‍' ശ്രമിക്കേണ്ടാ! ബലിയര്‍പ്പിക്കുന്ന പുരോഹിതരുടെ ഗണത്തിലേക്കോ അപ്പസ്തോലന്മാരുടെ ഗണത്തിലേക്കോ സ്ത്രീകളെ ദൈവം വിളിച്ചിട്ടില്ല! ശ്രേഷ്ഠമായ മറ്റനേകം ശുശ്രൂഷകള്‍ സഭയിലുണ്ട്. നിങ്ങളെ വിളിച്ച വിളിയോടു ചേര്‍ന്നുനിന്നു ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, ദൈവസന്നിധിയില്‍ നിങ്ങള്‍ കൃപ കണ്ടെത്തും. എന്തെന്നാല്‍, സ്ത്രീകളില്‍ ഏറ്റവും അനുഗൃഹീതയായ മറിയം കൃപ കണ്ടെത്തിയത് വിധേയത്വത്തോടെയുള്ള അനുസരണം വഴിയാണ്! പരിശുദ്ധ കന്യകാമറിയത്തെക്കാള്‍ ഉന്നതരായ മറ്റേതെങ്കിലും സ്ത്രീകള്‍ ഈ ഭൂമുഖത്തു ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല! മറിയത്തെക്കാള്‍ ഉന്നതമായ സ്ഥാനത്തു സ്ത്രീകളെ പ്രതിഷ്ഠിക്കാനുള്ള ഫ്രാന്‍സീസിന്റെ ശ്രമം പൈശാചികമാണ്!

ചേര്‍ത്തുവായിക്കാന്‍: ഫ്രാന്‍സീസ് നടത്തുന്ന ഓരോ 'ഗിമ്മിക്കുകള്‍'ക്കു പിന്നിലും വ്യക്തമായ അജണ്ടയുണ്ട്. കത്തോലിക്കാസഭയുടെ ചിലവില്‍ ഈ സഭയെ തകര്‍ക്കുകയെന്നതാണ് ഇയാളുടെ ആത്യന്തിക ലക്‌ഷ്യം! ദൈവത്തിനുപകരം തന്നെത്തന്നെ ഉയര്‍ത്താനുള്ള ഇയാളുടെ ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ ദൈവമക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചിട്ടില്ലാത്ത സമൂഹം മാത്രമാണ് ഇന്ന് ഇയാളുടെ അനുയായികള്‍! കത്തോലിക്കാസഭ പിന്തുടുര്‍ന്ന മഹത്തായ നിയമങ്ങളിലും പാരമ്പര്യത്തിലും അടിയുറച്ചുനിന്ന് വിശുദ്ധരായിത്തീര്‍ന്ന അനേകരുണ്ട്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ഒറ്റ വിശുദ്ധരെപ്പോലും സമ്മാനിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ ആരെയും കിട്ടാത്തതുകൊണ്ട് പൂര്‍വ്വീകരുടെ 'ഫോസിലുകള്‍' അന്വേഷിച്ചുള്ള ഓട്ടത്തിലാണ് സഭ! എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ വിശുദ്ധരെ പ്രഖ്യാപിക്കുന്നത്! വിശുദ്ധരെ പ്രഖ്യാപിക്കുന്നത് വെറും പ്രഹസനമാണെന്ന തിരിച്ചറിവില്‍നിന്നുകൊണ്ടുതന്നെ മനോവ ഇത് പറയുന്നത്, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയ്ക്കുണ്ടായ അപചയം ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. കത്തോലിക്കാസഭയുടെ സര്‍വ്വനാശം ലക്ഷ്യമിട്ടുള്ള ഫ്രാന്‍സീസിന്റെ നീക്കങ്ങളെ ജാഗ്രതയോടെ നോക്കിക്കാണാന്‍ ദൈവമക്കള്‍ തയ്യാറാകുക! വ്യഭിചാരവും അവിഹിതവേഴ്ചകളും പാപമല്ലെങ്കില്‍ 'മരിയ ഗൊരേത്തി'യുടെ ജീവിതം ഒരു വലിയ നഷ്ടമായിരുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3550 views

LOG IN

Lost your password?

SIGN UP

LOST PASSWORD