കാലത്തിന്റെ അടയാളങ്ങള്‍

കാവല്‍ക്കാര്‍ കള്ളന്മാരാണ്!?

Print By
about

27 - 04 - 2019

'ചൗകിദാര്‍ ചോര്‍ ഹെ' എന്നത് ഇന്ത്യയില്‍ മുഴങ്ങുന്ന മുദ്രാവാക്യമാണെങ്കിലും, ഈ മുദ്രാവാക്യത്തിന് ആഗോളതലത്തില്‍തന്നെ  പ്രസക്തിയുണ്ട്. എന്തെന്നാല്‍, ഭൗതികമായും ആത്മീയമായും ഈ അവസ്ഥ കാലത്തിന്റെ അടയാളമാണ്! ഈ ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നത് ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെയാണെങ്കിലും, ആത്മീയതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു യഥാര്‍ത്ഥ കാവല്‍ക്കാരന്‍ എങ്ങനെ ആയിരിക്കണമെന്നും എങ്ങനെ ആയിരിക്കാന്‍ പാടില്ല എന്നും നാം അറിഞ്ഞിരിക്കണം. കാവല്‍ക്കാരനെ നിയമിക്കുന്നത് ഏതു മേഖലയിലാണെങ്കിലും അവന്റെ വിശ്വസ്തതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയും വേണം. ആയതിനാല്‍, കാവല്‍ക്കാരന്റെ സേവനം അനിവാര്യമായിരിക്കുന്ന ഓരോ മേഖലകളും വിശദമായി നാമിവിടെ ചര്‍ച്ചചെയ്യുന്നു. വ്യക്തി, സാമൂഹം, രാജ്യം എന്നിങ്ങനെ കാവല്‍വേണ്ട എല്ലാ മേഖലകളും പഠനവിധേയമാക്കുന്നതോടൊപ്പം, നിലവിലുള്ള കാവല്‍ സംവിധാനങ്ങളും അവയിലെ പാളിച്ചകളും ചര്‍ച്ചചെയ്യണം. അതുപോലെതന്നെ, വ്യക്തിപരമായി നാമോരോരുത്തരും കാവല്‍ക്കാരാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടിയുമിരിക്കുന്നു.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണാധികാരികള്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കു സുരക്ഷാഭീഷണി ഉയര്‍ത്തുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ മോദിയില്‍ മാത്രം ഒരുങ്ങുന്നതല്ല ഈ പ്രതിഭാസം. ഒരു രാജ്യത്തിന്റെ ഭരണത്തലവന്‍ ആ രാജ്യത്തു ജീവിക്കുന്ന മനുഷ്യരുടെ മാത്രമല്ല, രാജ്യം മുഴുവന്റെയും കാവല്‍ക്കാരനാണ്‌. നദികള്‍, ജലാശയങ്ങള്‍, കൃഷി, വനസമ്പത്ത് എന്നിങ്ങനെ പ്രകൃതിപോലും ഭാരണാധികാരിയാല്‍ സംരക്ഷിക്കപ്പെടണം. അപ്പോള്‍ മാത്രമേ ഒരു ഉത്തമ ഭരണാധികാരിയായി അവനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. അതായത്, ശക്തനായ കാവല്‍ക്കാരനാണ്‌ ഉത്തമനായ ഭരണാധികാരി! മഹാനായ അലക്സാണ്ടറുടെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ്: "ആയിരം ചെമ്മരിയാടുകളുടെ സൈന്യത്തെ ഞാന്‍ പേടിക്കും, അതിനെ നയിക്കുന്നത് ഒരു സിംഹമാണെങ്കില്‍; ആയിരം സിംഹങ്ങളുടെ സൈന്യത്തെ ഞാന്‍ വിലവയ്ക്കില്ല, അതിനെ നയിക്കുന്നത് ഒരു ചെമ്മരിയാടാണെങ്കില്‍..!"

ശക്തമായ സൈനിക സംവിധാനങ്ങളും ശക്തമായ സേനാബലവും ഉണ്ടെന്നത് ഒരു രാജ്യത്തിന്റെ ശക്തിയായി പരിഗണിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ഈ സൈന്യത്തെയും സൈനിക സംവിധാനത്തെയും നിയന്ത്രിക്കുന്ന ഭരണാധികാരിയുടെ വിവേകം, രാജ്യസ്നേഹം, വിശ്വസ്തത, നിശ്ചയദാര്‍ഢ്യം, ശക്തി എന്നിവയെക്കൂടി ആശ്രയിച്ചാണ് രാജ്യത്തിന്റെ ശക്തി അംഗീകരിക്കപ്പെടുന്നത്. അതായത്, ഒരു രാജ്യത്തിന്റെ ശക്തി വിലയിരുത്തപ്പെടുന്നത് ആ രാജ്യത്തെ നയിക്കുന്ന വ്യക്തി എങ്ങനെയുള്ളവനാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു രാജ്യത്തിന്റെ കാവല്‍ സംവിധാനങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിച്ചുകൊണ്ട് നമ്മുടെ പഠനം മുന്നോട്ടുകൊണ്ടുപോകാം. ഏതൊരു രാജ്യത്തിലെയും പൗരന്മാരുടെ സുരക്ഷ വളരെ പ്രധാനമാണ്. നീതിന്യായ സംവിധാനങ്ങളും നിയമപാലക സംവിധാനങ്ങളും ചേര്‍ന്നാണ് വ്യക്തികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നത്. ഈ രണ്ടു സംവിധാനങ്ങളും സംയുക്തമായി നീതിപാലനം സുതാര്യമായി നടപ്പാക്കിയാല്‍ ഭൗതികമായി ഓരോ വ്യക്തികളും സുരക്ഷിതരാണെന്നു പറയാന്‍ കഴിയും. ഇവിടെ ഒരു വ്യക്തിയുടെ കാവല്‍ക്കാരായി ഭവിക്കുന്നത് നീതിന്യായ സംവിധാനവും നീതിനിര്‍വ്വഹണ സംവിധാനവുമാണ്. ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, ഒരു വ്യക്തിയുടെ സ്വത്തിനും ജീവനും കാവല്‍ നില്‍ക്കുന്നത് ഭരണഘടനയാണെന്നു പറയേണ്ടിവരും!

മനുഷ്യനു വ്യക്തിപരമായി ആവശ്യമുള്ളത് രണ്ടുവിധത്തിലുള്ള സുരക്ഷയാണ്. ഭൗതികമായ സംരക്ഷണവും ആത്മീയമായ സംരക്ഷണവുമാണ് അവ. ഭൗതിക സുരക്ഷയെക്കുറിച്ച് എല്ലാവരും ബോധവാന്മാരും ബോധവതികളുമാണ്. ശാരീരിക സുരക്ഷയെക്കുറിച്ച് അമിതമായ ആകുലത വച്ചുപുലര്‍ത്തുന്നവരാണ് മനുഷ്യരില്‍ അധികംപേരും. ഭൗതിക സമ്പത്തിനെക്കുറിച്ചും ഈ ആകുലത ദര്‍ശിക്കാന്‍ കഴിയും. മക്കളുടെ ഭൗതിക സുരക്ഷയിലാണ് മാതാപിതാക്കളുടെ ആകുലത. ഈ ലോകത്ത് അവരുടെ ഭാവി സുരക്ഷതമായിരിക്കാന്‍ ആവതെല്ലാം അവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ കരുതിവയ്ക്കുന്നു. ശരീരത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രവൃത്തികളിലാണ് ഓരോരുത്തരും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയൊന്നും തെറ്റാണെന്നു പറയാന്‍ മനോവ ഒരുക്കമല്ല. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുക തന്നെവേണം. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ട്. അദ്ധ്വാനിച്ചുണ്ടാക്കിയ ഭൗതിക സമ്പത്ത് കള്ളന്‍ കവരാതെ, സുരക്ഷിതമാക്കണം. വയലിലെ വിളകള്‍ക്കും കാവല്‍ വേണം. ശരീരത്തിന്റെ ജീവനും, ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങളും സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നീതിമാര്‍ഗ്ഗത്തിലാണെങ്കില്‍, അത് ഏതൊരുവന്റെയും അവകാശമാണ്.

എന്നാല്‍, ഭൗതിക സുരക്ഷയെ കരുതന്നതുപോലെയെങ്കിലും ആത്മീയ സുരക്ഷയെ ആരുംതന്നെ കരുതുന്നില്ല എന്നത് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനത്തില്‍ പ്രാധാന്യത്തോടെ നാം ചര്‍ച്ചചെയ്യുന്നത് ആത്മീയ സുരക്ഷയെയും സുരക്ഷാഭടന്മാരെയും സംബന്ധിച്ചാണ്. ഗൗരവകരമായ ഈ വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ഭൗതിക സുരക്ഷയെ സംബന്ധിച്ച് ചിലതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാല്‍, ആത്മീയ സുരക്ഷയോളം വരില്ലെങ്കിലും, ഭൗതിക സുരക്ഷയും പ്രധാനപ്പെട്ടതു തന്നെയാണ്. അതുപോലെതന്നെ, ഭൗതിക സുരക്ഷ ഒരുപക്ഷെ പരോക്ഷമായെങ്കിലും ആത്മീയ സുരക്ഷയായി പരിണമിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ക്രൈസ്തവ വിശ്വാസികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ തയ്യാറെടുക്കുന്ന പൈശാചിക ശക്തികളെ പ്രതിരോധിക്കുമ്പോള്‍ സംഭവിക്കുന്നത് പരോക്ഷമായ ആത്മീയ സുരക്ഷയാണ്! ക്രൈസ്തവരുടെ ആരാധനാലയങ്ങളെ ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കുമ്പോള്‍ സംഭവിക്കുന്നതും മറിച്ചല്ല. സുവിശേഷപ്രചാരകര്‍ക്കു ശാരീരികമായി സംരക്ഷണം ലഭിക്കുമ്പോള്‍, ലോകത്തോടു രക്ഷയുടെ സത്യങ്ങള്‍ വിളിച്ചുപറയാനുള്ള അവസരം ഒരുക്കപ്പെടുകയാണു ചെയ്യുന്നത്.

ആത്മീയമായ ഫലങ്ങളൊന്നും ലഭിക്കുന്നില്ലെങ്കില്‍പ്പോലും, ആത്മീയനാശത്തിനു കാരണമാകുന്നില്ലെങ്കില്‍, ഏതൊരു ഭൗതികമായ സുരക്ഷയെയും നിഷേധിക്കേണ്ട ആവശ്യമില്ല എന്നുതന്നെയാണ് മനോവയുടെ അഭിപ്രായം! ആയതിനാലാണ്, ഭൗതികമായ സുരക്ഷയെക്കുറിച്ചുള്ള പഠനംതന്നെ ആമുഖമായി പരിഗണിച്ചത്. എന്നിരുന്നാലും, ആത്മീയമായ സുരക്ഷകളെ സംബന്ധിച്ചുള്ള ആഴമായ ചര്‍ച്ചയാണ് ഈ ലേഖനത്തിലൂടെ മനോവ ലക്ഷ്യമിടുന്നത് എന്നകാര്യം ഓര്‍മ്മയിലുണ്ടായിരിക്കണം. രാജ്യസുരക്ഷ വ്യക്തിസുരക്ഷ എന്നിവയെല്ലാം ഭൗതികമായ സുരക്ഷയുടെ കീഴില്‍ വരുന്നതാണെന്നു നമുക്കറിയാം. നമ്മുടെ പഠനം തുടങ്ങുന്നതും ഈ സുരക്ഷാസംവിധാനങ്ങളുടെ പരിശോധനയിലൂടെയാണ്. ഇന്ത്യയില്‍ നിലവിലുള്ള സുരക്ഷാസംവിധാനങ്ങളെ മനസ്സിലാക്കുന്നതിലൂടെ ഭൗതികമായ എല്ലാ സുരക്ഷകളെയും മനസ്സിലാക്കാന്‍ സാധിക്കുമെന്നതിനാല്‍, അതില്‍നിന്നുതന്നെ തുടങ്ങാം.

രാജ്യസുരക്ഷയും വ്യക്തിസുരക്ഷയും!

ഇന്ത്യയിലെ കാവല്‍ സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നാമിവിടെ ചിന്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ പ്രകാരം, വ്യക്തികള്‍ വഹിക്കുന്ന പദവികള്‍ പരിഗണിച്ച്, ഓരോരുത്തര്‍ക്കുമുള്ള കാവലുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പ്രഥമ പൗരന്‍ എന്നനിലയ്ക്ക്‌ രാഷ്ട്രപതിക്ക് നല്‍കുന്ന സുരക്ഷയാണ് ഇതില്‍ ഏറ്റവും മുഖ്യമായത്. ഇന്ത്യയിലെ മൂന്നു സേനാവിഭാഗങ്ങള്‍ക്കാണ് രാഷ്ട്രപതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം. രാഷ്ട്രപതിയുടെ സുരക്ഷാസേന കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ശക്തമായ സുരക്ഷാസേന SPG എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആണ്. ഇന്ത്യയുടെ പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ വളരെ അടുത്ത കുടുംബാംഗങ്ങള്‍ തുടങ്ങി അതിപ്രശസ്തരായ വ്യക്തികളുടെ സുരക്ഷയ്ക്കായി രൂപംകൊടുത്ത പ്രത്യേക സായുധ സുരക്ഷാസേനയാണ് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (SPG). കാബിനറ്റ്‌ റാങ്കുള്ള മന്ത്രിമാരുടെയും മറ്റു പ്രമുഖരുടെയും സംരക്ഷണ ചുമതല NSG കമാന്‍ഡോകള്‍ക്കാണ്. ദേശിയ സുക്ഷാസേനയുടെ ചുരുക്കപ്പേരാണ് 'NSG' (നാഷ്ണല്‍ സെക്യുരിറ്റി ഗാര്‍ഡ്) എന്നത്.

1984 -ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുശേഷം 1988 ലാണ് VVIP സുരക്ഷക്കായി SPG രൂപം കൊള്ളുന്നത്‌. ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയതും ഉന്നത ശ്രേണിയിലുള്ളതുമായ  ഏക സുരക്ഷാ സംവിധാനവും ഇതുതന്നെ. ഇതിനുള്ള വാര്‍ഷിക ബജറ്റ് 300 കോടി രൂപയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കേവലം 7 പേര്‍ക്ക് മാത്രമാണ് SPG സുരക്ഷ ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്പേയിയുടെ ദത്തുമകള്‍ നമിത ഭട്ടാചാര്യ, യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡണ്ട്‌ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരാണവര്‍.

ഇന്ത്യയില്‍ ഉന്നത നേതാക്കള്‍ക്കും, പ്രത്യേക വ്യക്തികള്‍ക്കും Z + , Z, Y, X എന്നീ ശ്രേണിയിലുള്ള സുരക്ഷയാണ് നല്‍കപ്പെടുന്നത്. കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാര്‍, പ്രസിദ്ധരായ വ്യക്തികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 450 -ല്‍പ്പരം വ്യക്തികള്‍ക്കാണ് ഇപ്പോള്‍ ഈ സുരക്ഷ നല്‍കപ്പെടുന്നത്. ഓരോരുത്തര്‍ക്കും രാജ്യം നല്‍കുന്ന പ്രാധാന്യവും രാജ്യത്തിനുവേണ്ടി ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകളും പരിഗണിച്ചാണ് സുരക്ഷയുടെ ശ്രേണി നിശ്ചയിക്കുന്നത്. ഈ സുരക്ഷകളില്‍ Special Protection Group (SPG), National Security Guards ( NSG), Indo Tibet border Police ( ITBP), Central Reserve Police Force (CRPF) എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് നിയമിക്കുക. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), കേന്ദ്ര റിസര്‍വ്വ് പൊലീസ് (CRPF), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP), നാഷ്ണല്‍ സെക്യൂൂരിറ്റി ഗാര്‍ഡ് (NSG) തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവരെ വളരെ കൃത്യവും, കഠിനവുമായ പരിശീലനങ്ങള്‍ നല്‍കിയാണ് കമാണ്ടോകളാക്കി മാറ്റുന്നത്. ഏതു ആപത്ത് ഘട്ടത്തിലും അവസരത്തിനൊത്തുയരാനും വിശിഷ്ട വ്യക്തിയെ രക്ഷിച്ചുകൊണ്ടു ശത്രുവിനു നേരെ മിന്നലാക്രമണം നടത്താനും ഇവര്‍ക്ക് ഞൊടിയിടയില്‍ കഴിയും.

സ്വത്തിനും ജീവനും ഭീഷണി നിലനില്‍ക്കുന്ന ഏതൊരു പൗരനും കോടതിയെ സമീപിക്കാനുള്ള അവസരവുമുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യമായാല്‍, പരാതിക്കാര്‍ക്കു വ്യക്തിപരമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിക്കും. ഇത്തരത്തില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാസംവിധാനങ്ങള്‍ക്കു പരിമിതികളുണ്ട്. രാജ്യത്തിന്റെ കഴിവിനനുസരിച്ചുള്ള സംരക്ഷണമാണ് ഏതൊരു സിവിലിയനും അവകാശമുള്ളത്. ഭരണഘടന പൗരനു വാഗ്ദാനം ചെയ്തിട്ടുള്ള സുരക്ഷ ലഭിക്കാന്‍ അവകാശമുണ്ട്. അതായത്, SPG സംരക്ഷണം ആവശ്യപ്പെട്ടാല്‍ വ്യക്തിപരമായി ഓരോരുത്തര്‍ക്കും അതു നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, മുകേഷ് അംബാനിക്ക് Z + സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിലവ് അംബാനിയാണോ വഹിക്കുന്നതെന്ന് മനോവയ്ക്കറിയില്ല. ഇത്തരത്തിലുള്ള സുരക്ഷകള്‍ ഒരുവന് ഏര്‍പ്പെടുത്താനും പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാരിന് അവകാശമുണ്ട്.

രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാസേനയായ SPG കമാന്‍ഡോകളെക്കുറിച്ച് ചെറിയൊരു വിവരണമാകാം. കമാന്‍ഡോകളുടെ കയ്യില്‍ 2000 അസാള്‍ട്ട് റൈഫിള്‍, ആട്ടോമാറ്റിക് ഗണ്‍, 17 എം ആധുനിക പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉടനടി പ്രയോഗിക്കാവുന്ന രീതിയില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എപ്പോഴും സജ്ജമാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നുണ്ടാകുന്ന ഒരു ചെറിയ വിരലനക്കം പോലും മനസ്സിലാക്കി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ബെല്‍ജിയം നിര്‍മ്മിത എഫ്എന്‍ ഹെര്‍സ്റ്റല്‍ എഫ് 200, എഫ്എന്‍ ഹെര്‍സ്റ്റല്‍ ഫൈവ്–സെവന്‍, ഗ്ലോക്ക് 17, ഗ്ലോക്ക് 19, എഫ്എന്‍ ഹെര്‍സ്റ്റല്‍ പി 90 എന്നീ തോക്കുകളാണ് എസ്പിജി ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയെ പിന്തുടരുന്നവര്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള രണ്ടു ബിഎംഡബ്ലിയും 7 സീരീസ് സെഡാന്‍, രണ്ടു റേഞ്ച് റോവര്‍, ആറു ബിഎംഡബ്ലിയു എക്സ് 5, ടൊയോട്ട ഫോര്‍ച്യൂണര്‍, ബെന്‍സ് ആംബുലന്‍സ് എന്നിവയാണ്. ചില സമയങ്ങളില്‍ ടാറ്റാ സഫാരിയും എസ്കോര്‍ട്ട് വാഹനമായി ഉപയോഗിക്കാറുണ്ട്.

അതീവസുരക്ഷ അര്‍ഹിക്കുന്ന വ്യക്തികള്‍ക്കൊപ്പം സഞ്ചരിക്കുന്ന എസ്പിജി കമാന്‍ഡോകളില്‍ ചിലരുടെ കൈകളില്‍ ഒരു ബ്രീഫ് കെയ്സ് ശ്രദ്ധിച്ചിട്ടുണ്ടാകും. വിശിഷ്ടവ്യക്തി  പോകുന്നിടത്തെല്ലാം ഈ പെട്ടിയും ഒപ്പമുണ്ടാകും. VVIP യുടെ സുരക്ഷക്കുള്ള പ്രധാന ഉപാധികളില്‍ ഒന്നാണ് ഈ ബ്രീഫ് കെയ്സ്. ഇത് ഒരു portable bullet proof shield ആണ്. അപകടസമയത്ത് ഇതിലുള്ള വളരെ ചെറിയ ഒരു 'ബട്ടണ്‍' അമര്‍ത്തിയാല്‍ ഈ പെട്ടി ഒരു നീളമുള്ള പാളിയായി തുറക്കപ്പെടുന്നു. വിശിഷ്ട വ്യക്തിക്ക് അപകട സമയത്തു താല്‍ക്കാലിക കവചമൊരുക്കി സുരക്ഷ നല്‍കാനുള്ള ബുള്ളറ്റ് പ്രൂഫ് ഉപകാരണമാണിത്. ആപകടഘട്ടത്തില്‍ ഉപയോഗിക്കാനായി ഇതിന്റെ രഹസ്യ അറയില്‍ പിസ്റ്റളുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

വിശിഷ്ട വ്യക്തിക്ക് അല്ലെങ്കില്‍ അതിഥിക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് മുന്നില്‍ വന്ന് ഈ ഷീല്‍ഡ് തുറക്കുകയും, അദ്ദേഹത്തെ പൂര്‍ണ്ണമായും കവര്‍ ചെയ്യുകയും ചെയ്യുന്നു. തുറക്കുന്ന കമാന്‍ഡോക്ക് ഇതിനുള്ളില്‍ അമര്‍ന്നിരുന്നുകൊണ്ട് ഒളിച്ചുവച്ചിരിക്കുന്ന പിസ്റ്റള്‍ എടുത്തു ശത്രുവിനെ അറ്റാക്ക് ചെയ്യാന്‍ അനായാസം കഴിയും. ഇന്ത്യയിലെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാര്‍ക്കും, അതിഥികള്‍ക്കും SPG കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്. SPG ഡയറക്ടര്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. ക്യാബിനറ്റ് സെക്രട്ടറിയുടെ അധീനതയിലാണ് എസ്പിജി കമാന്‍ഡോകള്‍ പ്രവര്‍ത്തിക്കുന്നത്.

വ്യക്തികള്‍ക്കുള്ള സുരക്ഷയെക്കുറിച്ചാണ് ഇതുവരെ ചിന്തിച്ചതെങ്കില്‍, രാജ്യത്തിന്റെ അതിരുകള്‍ക്കും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്കും ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന കാവലുകളെക്കുറിച്ചുകൂടി ചില പ്രാഥമിക അറിവുകള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കാം.

കടലിലും കരയിലും ആകാശത്തും ഒരേപോലെ കാവല്‍ക്കാരെ നാം നിയോഗിച്ചിട്ടുണ്ട്. ഈ മൂന്നുവിഭാഗങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന്‍ സൈന്യങ്ങള്‍ക്കും വ്യത്യസ്തമായ ദൗത്യങ്ങളും നേതൃത്വങ്ങളും ഉണ്ടെങ്കില്‍പ്പോലും, അടിയന്തിരഘട്ടങ്ങളില്‍ ഈ മൂന്നു വിഭാഗങ്ങളും കൈകോര്‍ത്തുകൊണ്ട് പ്രതിരോധം തീര്‍ക്കും. ഈ മൂന്നു സൈനികവിഭാഗങ്ങളുടെയും പരമാധികാരി രാഷ്ട്രപതിയാണ്. രാഷ്ട്രപതി എന്ന പദവിയ്ക്ക് ഇന്ത്യയിലുള്ള സ്ഥാനം കടലാസില്‍ മാത്രമാണെന്നു നമുക്കറിയാം. രാഷ്ട്രപതിയുടെ അധികാരങ്ങളെല്ലാം യാഥാര്‍ത്ഥ്യമാണെങ്കിലും, ഈ അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള തടസങ്ങള്‍ അനേകമാണ്. പ്രധാനമന്ത്രി എടുക്കുന്ന തീരുമാനത്തില്‍ ഒപ്പുചാര്‍ത്തുന്ന ഒരു പദവിയായിട്ടാണ് രാഷ്ട്രപതി പദത്തെ ഇന്നുവരെ നാം കണ്ടിട്ടുള്ളു. അതിനാല്‍ത്തന്നെ, സര്‍വ്വ സൈന്യാധിപന്‍ എന്ന പദവിയില്‍ സാങ്കേതികമായി രാഷ്ട്രപതി ഇരിക്കുമ്പോഴും, പ്രായോഗികമായി അധികാരം കയ്യാളുന്നത് പ്രധാനമന്ത്രിയായിരിക്കും. ശത്രുരാജ്യങ്ങളുമായി നടന്നിട്ടുള്ള യുദ്ധങ്ങളെക്കുറിച്ചു പറയുമ്പോഴൊന്നും അന്നത്തെ രാഷ്ട്രപതിമാര്‍ പരാമര്‍ശിക്കപ്പെടാതിരിക്കുകയും, പ്രധാനമന്ത്രിമാര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്നത് ഇക്കാരണത്താലാണ്. അതായത്, രാജ്യത്തിന്റെ പ്രധാന കാവല്‍ക്കാരന്‍ പ്രധാനമന്ത്രിതന്നെ!

പ്രതിരോധസേനയിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ മേഖലകളുടെ സംരക്ഷണ ചുമതലയാണു നല്കിയിരിക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി കാത്തുസൂക്ഷിക്കുക, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ അഭ്യന്തര സുരക്ഷ എന്നീ ചുമതലകള്‍ വഹിക്കുന്നത്  'ആസാം റൈഫിള്‍സ്' ആണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അര്‍ദ്ധസൈനിക വിഭാഗമാണിത്. 'കാച്ചാര്‍ ലെവി' എന്ന പേരില്‍ 1835-ല്‍ ആരംഭിച്ച ഈ സേനാവിഭാഗത്തിന്റെ തലവന്‍ ഡയറക്ടര്‍ ജനറലാണ്. 1965 ഡിസംബര്‍ 1- ന് സ്ഥാപിതമായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF) ആണ് ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണസേനകളില്‍ പ്രധാനപ്പെട്ടത്. സമാധാനകാലത്ത് ഇന്ത്യയുടെ 'കര' അതിര്‍ത്തി കാത്തുസൂക്ഷിക്കുക, നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രധാന കര്‍ത്തവ്യങ്ങള്‍. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അതിര്‍ത്തി സംരക്ഷണ സേനയാണിത്.

1939 -ല്‍ 'ക്രൗണ്‍ റെപ്രസെന്റേറ്റീവ്സ് പൊലിസ്' എന്ന പേരില്‍ ആരംഭിച്ച സൈനികവിഭാഗമാണ് കേന്ദ്ര റിസര്‍വ്വ് പൊലിസ്. സ്വതന്ത്ര്യാനന്തരം ഇത് കേന്ദ്ര കരുതല്‍ സേനയായി. അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇവരുടെ സേവനം ഉപയോഗിക്കുന്നു. മറ്റൊരു സേനാവിഭാഗമാണ് 'ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്'. 1962 -ലെ ഇന്ത്യ-ചൈന യുദ്ധത്തെത്തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബര്‍ 24-ന് ചൈനീസ് അതിര്‍ത്തിപ്രദേശത്തെ സുരക്ഷയ്ക്കായി ഇന്ത്യ രൂപംകൊടുത്ത ഗറില്ലാ-ഇന്റലിജന്‍സ് സായുധസേനയാണിത്. ഇന്ത്യയിലെ ഹിമാലയ അതിര്‍ത്തികളുടെ സുരക്ഷയാണ് ഈ സേനയുടെ പ്രധാന കര്‍ത്തവ്യം.

ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ 1984 -ല്‍ രൂപംകൊടുത്ത സേനയാണ് 'നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്'. ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയല്‍, വി.ഐ.പി  സുരക്ഷ തുടങ്ങിയവയാണ് ഈ സേനയുടെ കര്‍ത്തവ്യങ്ങള്‍. 'സര്‍വ്വത്ര സര്‍വ്വോത്തം സുരക്ഷ' എന്നതാണ് ഈ സേനയുടെ ആപ്തവാക്യം. ഇന്ത്യയുടെ മറ്റൊരു സേനയാണ് 'കേന്ദ്ര വ്യവസായ സുരക്ഷാസേന'. 1969 -ല്‍ സ്ഥാപിക്കപ്പെട്ട ഈ സേനാവിഭാഗത്തിന്റെ പ്രധാന ചുമതല, തുറമുഖങ്ങള്‍, വന്‍വ്യവസായ ശാലകള്‍ എന്നിവയുടെ സുരക്ഷയാണ്.

ഇന്ത്യയിലെ ആഭ്യന്തരസുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചുള്ള ഏകദേശരൂപമാണ് ഇവിടെ കുറിച്ചത്. അതായത്, ഇന്ത്യയുടെ കാവല്‍ക്കാര്‍ ആരാണെന്നും കാവല്‍ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും നാം മനസ്സിലാക്കി. എന്നാല്‍, ഈ കാവല്‍ക്കാരെയും കാവല്‍ സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത് അതതുകാലങ്ങളില്‍ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിമാരാണ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്തു തുടങ്ങിയ സുരക്ഷാസംവിധാനങ്ങളാണ് ഇവയില്‍ മിക്കതുമെന്നു നാം കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അനുസരണമായി സുരക്ഷാസംവിധാനങ്ങളും വളര്‍ന്നു. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ത്യ ഭരിച്ചിട്ടുള്ള പ്രധാനമന്ത്രിമാരുടെ നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യയുടെ സൈനികശക്തി ഇത്രത്തോളം വളര്‍ന്നതിനു പിന്നിലെ രഹസ്യം. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, അവസാന അഞ്ചുവര്‍ഷം ഇന്ത്യയില്‍ ഭരണം നടത്തിയ താനാണ് ഇതിന്റെയെല്ലാം ഉടയവന്‍ എന്ന് വിളിച്ചുപറയുന്ന നരേന്ദ്രമോഡിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍, അത് അസഭ്യമായിപ്പോകും എന്നതിനാല്‍ പറയുന്നില്ല! ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് നരേന്ദ്രമോഡിയുടെയോ മറ്റേതെങ്കിലും രാഷ്ട്രത്തലവന്മാരുടെയോ അല്പത്തരങ്ങളെക്കുറിച്ചല്ല; മറിച്ച്, കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചാണ്. അതുപോലെതന്നെ, കള്ളന്മാരെയും കവര്‍ച്ചക്കാരെയും കാവല്‍ക്കാരായി നിയമിച്ചാല്‍ സംജാതമാകുന്ന അരക്ഷിതാവസ്ഥയെയും വന്നുഭവിക്കുന്ന ദുരന്തങ്ങളെയും സംബന്ധിച്ചുള്ള വിചിന്തനവും വേണ്ടതുണ്ട്. 

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായാല്‍?

ഒരു രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായാല്‍ സംഭവിക്കുന്നത് സര്‍വ്വ മേഖലയിലുമുള്ള തകര്‍ച്ചയായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്നു കരുതുന്നില്ല. ഇത് ശത്രുരാജ്യങ്ങളുമായി നടത്തുന്ന യുദ്ധത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ള നിരീക്ഷണമായി ആരും കരുതരുത്. എന്തെന്നാല്‍, രാജ്യത്തിന്റെ സുരക്ഷ എന്നത് അതിര്‍ത്തി കടന്നുവരുന്ന ആക്രമണത്തെ ചെറുക്കുന്നതിലുള്ള നിപുണത മാത്രമായി ചുരുക്കിക്കാണുന്നത് പക്വതപ്രാപിക്കാത്തവരുടെ വൈകാരികത മാത്രമാണ്! താന്‍ കാവലാളായിരിക്കുന്ന തന്റെ രാജ്യത്തെ പൗരന്മാരെ പട്ടിണിയില്‍നിന്നു രോഗത്തില്‍നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും കാവല്‍ക്കാരനുണ്ട്! ഒരു ഉത്തമ ഗൃഹനാഥന്‍ തന്റെ ഭവനത്തിലെ അംഗങ്ങളുടെ കാര്യത്തില്‍ എങ്ങനെയൊക്കെ ജാഗ്രത്താകുന്നുവോ, അത്രത്തോളമാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരിയില്‍ ഉണ്ടായിരിക്കേണ്ട ജാഗ്രത! ഒരു ഗൃഹനാഥന് അവന്റെ ഭവനംപോലെ തന്നെയാണ് ഒരു രാജാവിന് അവന്റെ രാജ്യം!

ഭവനത്തിനോ ഭവനത്തിലെ അംഗങ്ങള്‍ക്കോ ഏതെങ്കിലും വിധത്തില്‍ ഉപദ്രവമുണ്ടാക്കുന്ന ഒരു നീക്കവും ഉത്തമനായ ഗൃഹനാഥനില്‍നിന്ന് ഉണ്ടാകുകയില്ല. അതുപോലെതന്നെ, രാജ്യത്തിനോ രാജ്യത്തെ പൗരന്മാര്‍ക്കോ ഏതെങ്കിലും വിധത്തില്‍ ഉപദ്രവമായേക്കാവുന്ന പ്രവൃത്തിയിലേര്‍പ്പെടാന്‍ ഉത്തമനായ ഭരണാധികാരിയും തയ്യാറാകില്ല. സ്വന്തം ജീവനേക്കാള്‍ അധികമായി ഭവനത്തിന്റെ സുരക്ഷയ്ക്കു പ്രാധാന്യം നല്കുന്നവനായിരിക്കും ഉത്തമനായ ഗൃഹനാഥന്‍! ഉത്തമനായ ഭരണാധികാരിയുടെ കാര്യത്തിലും ഇതുതന്നെയാണു മാനദണ്ഡം. സ്വന്തം മഹത്വം കാംക്ഷിച്ചുകൊണ്ട് ഏതെങ്കിലുമൊരു ഗൃഹനാഥന്‍ തന്റെ ഭവനത്തെ പീഡനത്തിനു വിട്ടുകൊടുക്കുമോ? ഭവനത്തിലെ അംഗങ്ങളുടെ ദൈനംദിന ആവശ്യങ്ങളെ നിഷേധിച്ചുകൊണ്ട് സ്വകാര്യനിക്ഷേപം സ്വരുക്കൂട്ടുന്ന ഗൃഹനാഥന്മാരെ ആരെങ്കിലും ഉത്തമാനായി പരിഗണിക്കുമോ? സ്വന്തം ഭവനത്തിലെ അംഗങ്ങള്‍ പട്ടിണികിടക്കുമ്പോള്‍, സുഹൃത്തുക്കളോടൊപ്പം തിന്നുകുടിച്ചു മദിക്കുന്ന ആരെങ്കിലും ശ്രേഷ്ഠരായി പരിഗണിക്കപ്പെടുമോ? മകളുടെയോ ഭാര്യയുടെയോ സഹോദരിയുടെയോ അമ്മയുടെയോ വ്യഭിചാരത്തിന്റെ ദല്ലാള്‍പ്പണംകൊണ്ട് ഉപജീവനം കഴിക്കുന്ന ഗൃഹനാഥന്മാര്‍ ആരാലെങ്കിലും ബഹുമാനിതരാകുമോ?

ഇവിടെ ഉയര്‍ത്തിയ ചോദ്യങ്ങളെല്ലാം ഒരു ഭരണാധികാരിക്കു നേരെയും ബാധകമാണ്! ഓരോരുത്തരും തങ്ങളുടെ ഭരണാധികാരിയെ വിലയിരുത്തുമ്പോള്‍ ഈ ചോദ്യങ്ങളും ഉയരട്ടെ! തന്റെ രാജ്യത്തെ പൗരന്മാരില്‍ പകുതിയിലേറെയും പട്ടിണിയിലായിരിക്കെ, പട്ടേലിന് പ്രതിമ നിര്‍മ്മിച്ച്‌ ലോകത്തോടു മത്സരിക്കുന്ന ഒരുവനെ ഉത്തമ ഭരണാധികാരിയായി പരിഗണിക്കാന്‍ വിവേകമുള്ള മനുഷ്യന്‍ തയ്യാറാകില്ല. അറുപതുശതമാനം ജനങ്ങള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അടിസ്ഥാന സൗകര്യംപോലുമില്ലാത്ത ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി സഹസ്രകോടികളുടെ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. മക്കള്‍ പട്ടിണികിടക്കുമ്പോള്‍, ധനികരായ സുഹൃത്തുക്കളോടൊപ്പം തിന്നുകുടിച്ചു മദിക്കുന്ന നീചനായ ഗൃഹനാഥനും ഈ ഭരണാധികാരിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല!

ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് അതിര്‍ത്തികള്‍ വേലികെട്ടി തിരിച്ചിരിക്കുന്നതും അവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതും. ഈ സൈന്യത്തെ നയിക്കുന്ന വ്യക്തിയാണ് ഭരണാധികാരിയായ രാജാവ്! എന്നാല്‍, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനും രാജത്വം നിലനിര്‍ത്തുന്നതിനുമായി ഈ സൈന്യത്തെ ശത്രുകരങ്ങളില്‍ ഏല്പിച്ചുകൊടുക്കുന്ന രാജാവിനെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്!? 'ചൗകിദാര്‍ ചോര്‍ ഹെ' എന്ന് വിളിച്ചുപറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്! ഒരു കാവല്‍ക്കാരനെ കള്ളനെന്നു വിളിക്കേണ്ടിവരുന്ന പല സാഹചര്യങ്ങളില്‍ ഒന്നുമാത്രമാണിത്. പുല്‍വാമയിലെ സംഭവം ഒരു ഭീകരാക്രമണമായിരുന്നുവെന്ന് വിശ്വസിക്കുന്ന അനേകം 'സംഘപരിവാരങ്ങള്‍' ഇന്ത്യയിലുണ്ട്. വിവരദോഷികളായ ഇവര്‍ വിവരദോഷികളായിത്തന്നെ നിലനില്‍ക്കുന്നതാണ് നരേന്ദ്രമോഡിയുടെ ശക്തി! ഇന്ത്യന്‍ കരസേനയുടെ ഇരുന്നൂറിലധികം കവചിതവാഹനങ്ങള്‍ 'കോണ്‍വോയ്' അടിസ്ഥാനത്തില്‍ കടന്നുപോകുമ്പോള്‍, അതിനിടയിലേക്ക് ഭീകരന്‍ കാറോടിച്ചു കയറ്റിയെന്നു പറഞ്ഞാല്‍, അതു വിശ്വസിക്കണമെങ്കില്‍ 'സംഘപരിവാര ബുദ്ധി' കൂടിയേതീരൂ! നരേന്ദ്രമോഡി എന്ന ക്രിമിനല്‍ ബുദ്ധിയില്‍ ആവിഷ്ക്കരിക്കപ്പെട്ട നാടകമായിരുന്നു പുല്‍വാമയില്‍ അരങ്ങേറിയതെന്നു പറയാന്‍ പലര്‍ക്കും ഭയമാണ്. നാല്പതിലേറെ പടയാളികളെ കൊലയ്ക്കുകൊടുത്ത സംഘപരിവാര്‍ നാടകം അരങ്ങേറുമ്പോള്‍ മോഡി തന്റെതന്നെ മഹത്വം പ്രചരിപ്പിക്കാനുള്ള പരസ്യചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.

ഒരു ഭരണാധികാരിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത എല്ലാ ദുര്‍ഗുണങ്ങളും ഒരുവനില്‍ സമ്മേളിച്ചതാണ് നരേന്ദ്രമോഡി! മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതിനുവേണ്ടി പച്ചക്കള്ളങ്ങള്‍ പറയുന്ന ദുശ്ശീലം ഈ മനുഷ്യനിലുണ്ട്. നിസ്സാരകാര്യങ്ങള്‍ക്കുപോലും കള്ളം മാത്രം പറയുമ്പോള്‍, സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും അത് നുണയാണെന്ന് തിരിച്ചറിയാന്‍ കഴിയും എന്നകാര്യം ഇയാള്‍ മനസ്സിലാക്കുന്നില്ല. മൂഢന്മാരായ സംഘപരിവാരങ്ങളുടെ നിലവാരത്തിലാണ് സകല ഇന്ത്യക്കാരെയും ഇയാള്‍ കാണുന്നത്. നരേന്ദ്രമോഡിയുടെ ഏറ്റവും പുതിയ നുണ 'റിലീസ്' ചെയ്തത് സിനിമാതാരം അക്ഷയ്കുമാറുമായി നടത്തിയ അഭിമുഖത്തിലാണ്. ഗുജറാത്തിന്റെ മുഖ്യമന്ത്രി ആകുന്നതുവരെ തന്റെ വസ്ത്രങ്ങള്‍ അലക്കിയിരുന്നത് സ്വയമായിരുന്നു എന്ന 'നുണ' മൂന്നു മണിക്കൂറിനുള്ളില്‍ പൊളിഞ്ഞിട്ടും യാതൊരു ജാള്യതയുമില്ലാതെ പുതിയ നുണക്കഥകളുമായി മോഡി വിഹരിക്കുന്നു. ഒരു RSS നേതാവായിരുന്ന 1970-80 കാലഘട്ടങ്ങളില്‍ തന്റെ വസ്ത്രം അലക്കിയിരുന്നത് ചാന്ദ്ഭായ് എന്ന ഗോധ്രക്കാരനായിരുന്നുവെന്ന്‍ മോഡിതന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. 2008 -ലെ ഒരു പൊതുവേദിയില്‍ വച്ച് ഈ അലക്കുകാരന് അഞ്ചുലക്ഷം രൂപയുടെ 'ചെക്ക്' സമ്മാനമായി നല്‍കിയത് ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്ന് ചാന്ദ്ഭായി ആ ചെക്ക് നിരസിക്കുകയും, പകരം തനിക്കൊരു വീട് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, മോഡി വാഗ്ദാനംചെയ്ത വീട് ചാന്ദ്ഭായി മരിക്കുന്നതുവരെ ലഭിച്ചില്ല എന്നത് മറ്റൊരു ചരിത്രം!

കള്ളം പറയുകയെന്നത് കള്ളന്മാരുടെ ജന്മസ്വഭാവമാണ്. ഏതു പദവിയിലെത്തിയാലും ജനിതകമായ ചില സ്വഭാവങ്ങളില്‍ മാറ്റംവരില്ല. മറ്റുള്ളവരുടെ മുന്‍പില്‍ എളിമ നടിക്കുകയും ഏകാധിപതിയായി ജീവിക്കുകയും ചെയ്യുന്ന മോഡിയെപ്പോലെ അല്പനായ ഒരു ഭരണാധികാരി ലോകത്തുണ്ടോ എന്ന് അന്വേഷിച്ചാല്‍ ഒരാളെക്കൂടി കണ്ടെത്താന്‍ കഴിയും. അത് വത്തിക്കാനില്‍ രാജാവായി വിഹരിക്കുന്ന ഫ്രാന്‍സീസാണ്! വത്തിക്കാനിലെ ഫ്രാന്‍സീസ് കഴിഞ്ഞാല്‍, ഇത്രത്തോളം അല്പനായ മറ്റൊരാളെ ഭരണാധികാരിയായി കണ്ടെത്താന്‍ പ്രയാസമാണ്. ലളിതജീവിതവും എളിമയും വാക്കുകളില്‍ മാത്രമുള്ള ഈ രണ്ടു കള്ളന്മാര്‍ക്കു വേറെയും സമാനതകളുണ്ട്. മാധ്യമപ്പടയെ ചുറ്റിലും വിന്യസിച്ച്, എളിമയും കാരുണ്യവും അഭിനയിച്ചു ഫലിപ്പിക്കുന്ന രീതിയാണ് മോഡിയെയും ഫ്രാന്‍സീസിനെയും ചേര്‍ത്തുവയ്ക്കുന്ന സമാനതകളില്‍ പ്രധാനപ്പെട്ടത്.

ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതില്‍ പരസ്പരം മത്സരിക്കുന്ന രണ്ടു വ്യക്തികളാണ് ഫ്രാന്‍സീസും മോഡിയും. 2021 കോടി ചിലവിട്ട് 55 മാസങ്ങള്‍ക്കൊണ്ട് 92 രാജ്യങ്ങള്‍ സന്ദര്‍ശിച്ച 'മഹാസഞ്ചാരി' ആണ് നരേന്ദ്രമോഡി. ചില രാജ്യങ്ങളില്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മോഡിയെപ്പോലെതന്നെ ഉലകംചുറ്റുന്നതില്‍ ഫ്രാന്‍സീസും തത്പരനാണ്. എന്നാല്‍, ഒരിക്കല്‍പ്പോലും മോഡിയെ വത്തിക്കാനിലേക്ക് ഫ്രാന്‍സീസോ, ഫ്രാന്‍സീസിനെ ഇന്ത്യയിലേക്കു മോഡിയോ ക്ഷണിച്ചിട്ടില്ല. ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയ ഫ്രാന്‍സീസിനെ ഇന്ത്യയിലേക്കു ക്ഷണിക്കാത്തതുപോലെ, യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളിലും തെണ്ടിനടന്ന മോഡിയെ വത്തിക്കാനിലേക്കും ക്ഷണിച്ചില്ല. വത്തിക്കാന്റെ ക്ഷണം ലഭിക്കാത്ത ഏക രാഷ്ട്രത്തലവന്‍ മോഡിയാണ്. അതുപോലെതന്നെയാണ് തിരിച്ചും! മോഡിയുടെ ക്ഷണം ലഭിക്കാത്ത ഏക രാഷ്ട്രത്തലവന്‍ ഫ്രാന്‍സീസ് ആണ്! പിശാചുക്കള്‍ തമ്മിലുള്ള കലഹം കുപ്രസിദ്ധമാണല്ലോ!

തന്റെ കാവലില്‍ കഴിയുന്ന ജനതയെ വഞ്ചിക്കുന്ന കാര്യത്തില്‍ മോഡിയേക്കാള്‍ കഴിവു തെളിയിച്ച വ്യക്തിയാണ് ഫ്രാന്‍സീസ്! കത്തോലിക്കാസഭയിലെ വിശ്വാസികളുടെ പ്രധാന കാവല്‍ക്കാരന്‍ എന്ന തസ്തികയില്‍ കടന്നുകൂടിയ ഫ്രാന്‍സീസിനോളം അപകടകാരിയാണ് മോഡിയെന്നു പറയാന്‍ കഴിയില്ല. കാരണം, ജനാധിപത്യ പ്രക്രിയയിലൂടെ വലിച്ചു താഴെയിടാനുള്ള സാദ്ധ്യത പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലാത്ത രാജ്യത്താണ് മോഡി കാവല്‍ക്കാരനായി അഭിനയിക്കുന്നത്. നിയമനിര്‍മ്മാണത്തിനുള്ള ഭൂരിപക്ഷം ലഭിക്കാത്ത കാലത്തോളം ജനാധിപത്യം ഒരു സാദ്ധ്യതയായി ഇന്ത്യയില്‍ നിലനില്‍ക്കുന്നു. എന്നാല്‍, 'വെന്റിലേറ്ററില്‍' കിടന്നാല്‍പ്പോലും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നിയമപരമായി തടസമില്ലാത്ത തസ്തികയിലാണ് ഫ്രാന്‍സീസ് കടന്നുകൂടിയിരിക്കുന്നത്.

കത്തോലിക്കാസഭയിലെ ഒരു പോപ്പിന്റെ ചെയ്തികള്‍ സഭാവിരുദ്ധമാണെങ്കില്‍, ആ വ്യക്തിയെ പദവിയില്‍നിന്നു  പുറത്താക്കാനുള്ള നിയമം നിലവിലുണ്ട്. 'സൂത്രി കൗണ്‍സില്‍' ചേര്‍ന്നു പുറത്താക്കുന്നതാണ് ആ നിയമം. അങ്ങനെ പുറത്താക്കപ്പെട്ട ഒന്നിലധികം പാപ്പാവിരുദ്ധ പാപ്പാമാര്‍ കത്തോലിക്കാസഭയില്‍ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍, 'സൂത്രി കൗണ്‍സില്‍' എന്നത് ഫ്രാന്‍സീസിന്റെ സംഘത്തില്‍പ്പെട്ടവരുടെ കൂട്ടായ്മയാണെങ്കില്‍, ഫ്രാന്‍സീസ് എന്ന വ്യാജന്‍ നിര്‍ബ്ബാധം വിഹരിച്ചുകൊണ്ടിരിക്കും എന്നതാണു യാഥാര്‍ത്ഥ്യം! വടക്കന്‍കൊറിയയിലെ ഏകാധിപതിയെക്കാള്‍ അപകടകാരിയാണ് ഫ്രാന്‍സീസ് എന്നകാര്യം ആരും വിസ്മരിക്കാന്‍ പാടില്ല. എന്തെന്നാല്‍, വടക്കന്‍കൊറിയയിലെ ഭരണാധികാരിക്ക് തന്റെ രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വലിയ കരുതലുണ്ട്. തന്നെ എതിര്‍ക്കാത്ത സകലരെയും അയാള്‍ സംരക്ഷിക്കുന്നു. എന്നാല്‍, ഫ്രാന്‍സീസ് അങ്ങനെയല്ല; കത്തോലിക്കാസഭയിലെയും മറ്റു സഭകളിലെയും ക്രിസ്ത്യാനികളെ ഒന്നടങ്കം നശിപ്പിക്കാന്‍ പിശാചില്‍നിന്ന് അച്ചാരം വാങ്ങിയിട്ടാണ് വത്തിക്കാനില്‍ എത്തിയത്!

കത്തോലിക്കാസഭയിലെ ആടുകളുടെ യഥാര്‍ത്ഥ ഇടയനായിരുന്നുവെങ്കില്‍, ഈ ആടുകളെ കൊന്നുതിന്നുന്ന ഇസ്ലാം എന്ന ചെന്നായ്ക്കളെ ആട്ടിന്‍കൂട്ടില്‍ സംരക്ഷിക്കുമായിരുന്നില്ല. ക്രിസ്ത്യാനികളെ എവിടെവച്ചു കാണ്ടാലും നശിപ്പിക്കണം എന്ന ഉപദേശം ശിരസ്സാവഹിച്ച സമൂഹമാണ് ഇസ്ലാമെന്ന് അറിയാത്തവരായി ആരെങ്കിലും ഈ ഭൂമുഖത്തു ജീവിക്കുന്നുണ്ടെന്ന് മനോവ കരുതുന്നില്ല. ക്രൈസ്തവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അസഹിഷ്ണുതയോടെ മാത്രം കാണുന്ന ഈ സമൂഹത്തെ പ്രകീര്‍ത്തിക്കുന്നതിലൂടെ ഫ്രാന്‍സീസ് വെളിപ്പെടുത്തുന്നത് അയാളുടെ പിതൃത്വമാണ്! ഫ്രാന്‍സീസ് എന്ന വ്യാജ കാവല്‍ക്കാരന്റെ പൈശാചിക അജണ്ട വ്യക്തമാക്കുന്നതിനുമുമ്പ്, മോഡിയടക്കമുള്ള മറ്റു ചില കാവല്‍ക്കാരുടെ ചെയ്തികളെ സൂക്ഷ്മമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

കള്ളന്മാരായ കാവല്‍ക്കാര്‍ കാലത്തിന്റെ അടയാളം!

ജനാധിപത്യ പ്രക്രിയയിലൂടെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നവന്‍ ഒരു വിഡ്ഢിയാണെങ്കില്‍, ആ രാജ്യത്തെ പൗരന്മാരില്‍ ബഹുഭൂരിപക്ഷവും വിഡ്ഢികളാണെന്നു വിലയിരുത്തേണ്ടിവരും! അതായത്, ഒരു ജനാധിപത്യ രാജ്യത്തിന്റെ കാവല്‍ക്കാരനെ നോക്കിയാല്‍, ആ രാജ്യത്തെ ഭൂരിഭാഗം പൗരന്മാരെയും കണ്ണാടിയിലെന്നവണ്ണം കാണാന്‍ കഴിയും. ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതില്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അവകാശമില്ലാത്ത രാജ്യങ്ങളിലൊഴികെ, മറ്റെല്ലാ രാജ്യങ്ങളിലെയും അവസ്ഥയാണിത്‌. കത്തോലിക്കാസഭയുടെ ആസ്ഥാനമായ വത്തിക്കാനടക്കം ഏകാധിപതികള്‍ ഭരിക്കുന്ന രാജ്യങ്ങളിലെ സ്ഥിതി ഇതില്‍നിന്നു വ്യത്യസ്തമാണ്.

വത്തിക്കാനിലെ ഭരണാധികാരിയായിരിക്കുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാസഭയുടെയും ഭരണാധികാരിയെന്നു നമുക്കറിയാം. ഈ പദവിയുടെ സമ്പൂര്‍ണ്ണ വിശേഷണം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്കായി അതു വ്യക്തമാക്കാം. റോമിന്റെ മെത്രാനും ക്രിസ്തുയേഹ്ശുവായുടെ വികാരിയും അപ്പസ്തോലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലീത്തയും വത്തിക്കാന്റെ ഭരണാധികാരിയും ദൈവദാസന്മാരുടെ ദാസനും എന്നാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ്ണ വിശേഷണം. 2006 മാര്‍ച്ച് ഒന്നുവരെ വിശേഷണങ്ങളുടെ പട്ടികയില്‍ പടിഞ്ഞാറിന്റെ പാത്രിയാര്‍ക്കീസ് എന്നും ചേര്‍ത്തിരുന്നു. AD 642-ല്‍ തിയഡോല്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിച്ചത്. 1054-നു ശേഷം ഈ വിശേഷണം അപൂര്‍വ്വമായേ ചേര്‍ത്തിരുന്നുള്ളു. മീന്‍പിടുത്തക്കാരന്‍ ആയിരുന്ന അപ്പസ്തോലപ്രമുഖന്‍ പത്രോസിന്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മാര്‍പ്പാപ്പാമാര്‍ക്ക് 'വലിയ മുക്കുവന്‍' എന്ന വിശേഷണവും ഉണ്ട്.

വലിയ മുക്കുവന്റെ പിന്‍ഗാമിയാണ്‌ മാര്‍പ്പാപ്പയെങ്കില്‍, ഈ പദവിയില്‍ ഉപവിഷ്ടരാകുന്നയാള്‍ തീര്‍ച്ചയായും പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയായിരിക്കണം. ഈ പദവിയില്‍ ആദ്യമായി നിയമിതനായ പത്രോസ് ലോകത്തോടു വിളിച്ചുപറഞ്ഞ സത്യം ഇതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). അരനൂറ്റാണ്ട് മുന്‍പുവരെ ഈ പദവി വഹിച്ചിട്ടുള്ള എല്ലാ പിന്‍ഗാമികളും ഉറച്ചുനിന്നത് ഈ സത്യത്തിലാണ്. എന്നാല്‍, ക്രിസ്തുവിലൂടെ മാത്രമേ നിത്യരക്ഷ പ്രാപിക്കാന്‍ സാധിക്കുകയുള്ളു എന്ന സത്യത്തെ നേരിട്ടല്ലെങ്കില്‍ക്കൂടി, പരോക്ഷമായി നിഷേധിക്കാന്‍ തുടക്കം കുറിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമനും ഇയാള്‍ വിളിച്ചുചേര്‍ത്ത സൂനഹദോസും ആയിരുന്നു. പരിശുദ്ധാത്മാവിനെതിരേയുള്ള യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു ഇത്! ഈ യുദ്ധം വര്‍ദ്ധിതവീര്യത്തോടെ ഏറ്റെടുത്തിരിക്കുന്ന വ്യക്തിയാണ് പത്രോസ് വഹിച്ച പദവിയില്‍ അനധികൃതമായി കടന്നുകൂടി പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പോപ്പ് എന്ന പദവിക്ക് ഇടയന്‍ എന്നുകൂടി അര്‍ത്ഥമുണ്ട്. ആടുകളെ മേയിക്കുകയും ഹിംസ്ര മൃഗങ്ങളില്‍നിന്ന്‍ അവയെ സംരക്ഷിക്കുകയും ചെയ്യേണ്ടവനാണ് ഇടയന്‍! എന്നാല്‍, കത്തോലിക്കാസഭയിലെ ആടുകള്‍ ഇന്ന് അരക്ഷിതാവസ്ഥയിലും പരിഭ്രാന്തിയിലുമാണ്. കാരണം, ഇടയന്‍ ഒരു കള്ളനാണെന്ന യാഥാര്‍ത്ഥ്യം ആടുകള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അവതരിപ്പിച്ച മതമാണ്‌ ഇസ്ലാംമതം. ക്രിസ്തുവിനെ നിഷേധിക്കുവാനും അതുവഴി മനുഷ്യരെ നിത്യജീവനില്‍നിന്ന് അകറ്റുവാനുമാണ് ഇസ്ലാമികത സ്ഥാപിതമായിരിക്കുന്നത്. കോടിക്കണക്കിനു ക്രൈസ്തവരുടെ രക്തം ഇസ്ലാമിന്റെ വാളുകള്‍ കുടിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളെ കൊന്നുതീര്‍ക്കുക എന്നത് സ്ഥാപിതലക്ഷ്യമായി നിലകൊള്ളുന്ന ഈ പൈശാചികതയ്ക്കു യൂറോപ്പില്‍ ചുവപ്പു പരവതാനി വിരിച്ചത് ഫ്രാന്‍സീസ് എന്ന അരാജകത്വത്തിന്റെ മനുഷ്യനാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പൈശാചിക സംഘടനയുടെ രക്ഷാധികാരിയായി വര്‍ത്തിക്കുന്നത് അധമനായ ഈ മനുഷ്യനായിരിക്കുമ്പോള്‍, ക്രൈസ്തവര്‍ക്ക് ഇയാള്‍ ആരായിരിക്കും? അവസരം കിട്ടുമ്പോഴൊക്കെ ക്രിസ്ത്യാനികളെ അധിക്ഷേപിക്കാനും, സുവിശേഷപ്രചരണത്തെ പരിഹസിക്കാനും ആവേശം കാണിക്കുന്ന ഇവനു പത്രോസിന്റെ പിന്‍ഗാമിയാകാന്‍ എന്തു യോഗ്യതയാണുള്ളത്? ഇസ്ലാമിക സംസ്ക്കാരം കടന്നുവരാത്തതാണ് യൂറോപ്പിലെ പ്രശ്നം എന്ന് വിളിച്ചുപറഞ്ഞ ഇവനെക്കാള്‍ വലിയൊരു ദുരന്തം ഈ ഭൂമുഖത്ത് മുന്‍പൊരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്ന് ഈ ഭൂമുഖത്തുള്ള രാജ്യങ്ങളുടെ കാവല്‍ക്കാരായി ഭരണംനടത്തുന്ന ഭൂരിപക്ഷവും കള്ളന്മാരാണ്. ഈ കള്ളന്മാരുടെ മുഴുവന്‍ തലവനായ പെരുംകള്ളനാണ് ഫ്രാന്‍സീസ് എന്ന നരകസന്തതി!

ബഹുഭൂരിപക്ഷം രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കള്ളന്മാരാണെന്നു പറയുമ്പോള്‍, അതില്‍ അല്പംപോലും അതിശയോക്തി കലര്‍ത്തിയിട്ടില്ല എന്നതാണു സത്യം. ഉത്തമരായ കാവല്‍ക്കാര്‍ ഭരണം നടത്തുന്നത് ചുരുക്കംചില രാജ്യങ്ങളില്‍ മാത്രമാണ്. അമേരിക്ക, റഷ്യ, ഹംഗറി, പോളണ്ട്, ഇറ്റലി, ബ്രസീല്‍ എന്നീ ക്രൈസ്തവരാജ്യങ്ങളെ കൂടാതെ, യിസ്രായേലിലും കാവല്‍നില്‍ക്കുന്നത് വിശ്വസ്തരായ കാവല്‍ക്കാരാണ്. ഉത്തമനായ ഒരു കാവല്‍ക്കാരനുവേണ്ട എല്ലാ യോഗ്യതകളും ഈ കാവല്‍ക്കാര്‍ക്കുണ്ട്. ഒരു ഗൃഹനാഥന്‍ അവന്റെ ഭവനത്തിന് എങ്ങനെ കാവലായിരിക്കുന്നുവോ, അങ്ങനെതന്നെയാണ് ഭരണാധികാരി അവന്റെ രാജ്യത്തിനു കാവലായിരിക്കേണ്ടതെന്നു നാം മനസ്സിലാക്കി. അയല്‍രാജ്യങ്ങളുടെ സുസ്ഥിതിയല്ല ഒരു ഭരണാധികാരി ശ്രദ്ധിക്കേണ്ടത്. മറ്റു ജനതകളുടെ ക്ഷേമത്തിനുവേണ്ടിയുമല്ല ഒരു ഭരണാധികാരി നിലകൊള്ളേണ്ടത്. തന്റെ ഭരണത്തിന്‍കീഴില്‍ ആയിരിക്കുന്ന ജനതയുടെ സുരക്ഷയാണ് ഏതൊരു ഭരണാധികാരിയുടെയും ഉത്തരവാദിത്വം. ആടുകളുടെ നല്ല ഇടയന്‍ സ്വന്തം ജീവന്‍ നല്‍കിയും തന്റെ ആടുകളെ സംരക്ഷിക്കും. ഇങ്ങനെയൊരു ഇടയനെയാണ് രാജ്യത്തിന്റെ രാജാവായി തിരഞ്ഞെടുക്കേണ്ടത്. ലോകത്തിന്റെ പ്രശംസയല്ല, സ്വന്തം ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കാംക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ ഇടയനും രാജാവും!

വിവേകവും ജ്ഞാനവുമുള്ള രാജാവിന്റെ രാജ്യം എന്നും സുരക്ഷിതമായിരിക്കും. രാജ്യത്തിന്റെ ശത്രുക്കളെ അകലെവച്ചുതന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നത് ജ്ഞാനമാണ്. ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി ഇസ്ലാം വരുന്നത് ക്രിസ്ത്യാനികളെ വളര്‍ത്താനല്ല എന്ന സത്യം കാവല്‍ക്കാരനു വെളിപ്പെടുന്നത് വിവേകത്തിലൂടെയാണ്! ചെന്നായ്ക്കള്‍ക്ക് ആടുകളോടൊപ്പം ആലയില്‍ അഭയംനല്കുന്ന ഇടയന്‍ അവിവേകിയോ കള്ളനോ ആയിരിക്കും. അതുപോലെതന്നെയാണ് ഇസ്ലാമിനുവേണ്ടി അതിര്‍ത്തികള്‍ തുറന്നിടുന്ന ഭരണാധികാരികളുടെ അവസ്ഥയും! ലോകത്തിന്റെ ഹര്‍ഷാരവത്തില്‍ മതിമറന്ന്, സ്വന്തം ജനതയുടെമേല്‍ മഹാമാരി ക്ഷണിച്ചുവരുത്തുന്ന എമ്പോക്കികളാണ് ഒട്ടുമിക്ക ക്രൈസ്തവരാജ്യങ്ങളിലും ഭരണം നടത്തുന്നത്. ജനങ്ങളുടെ ഹൃദയം ദൈവത്തില്‍നിന്ന് അകലുമ്പോള്‍ ഇത്തരത്തിലുള്ള അഭിസാരികമാരെയും ആഭാസന്മാരെയും ഭരണാധികാരിയായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധം അവരെ ഗ്രസിക്കും. ന്യൂസിലാന്‍ഡിന്റെ കാവല്‍ക്കാരിയായ ജെസീന്താ എന്ന താടകയിലൂടെ ആ നാട് പാഠം പഠിക്കാനിരിക്കുന്നതേയുള്ളു.

അമേരിക്കയുടെ കാവല്‍ക്കാരനായ ഡോണാള്‍ഡ് ട്രംപിന്റെ മാഹാത്മ്യം ഇവിടെയാണ്‌ പ്രസക്തമാകുന്നത്. സ്വന്തം ജനത്തെ പൈശാചിക ജനതയില്‍നിന്നു സംരക്ഷിക്കുന്നതിനായി ട്രംപ് കെട്ടുന്ന മതിലിനെക്കുറിച്ചോര്‍ത്ത് ചങ്കുപൊട്ടുന്നത് പ്രാഞ്ചിയുടെയും അനുചരന്മാരുടെയുമാണ്. കേരളത്തില്‍ തെണ്ടിത്തിരിയുന്ന കമ്മ്യൂണിസ്റ്റുകളുടെ ആവലാതിയും അമേരിക്കയില്‍ നിര്‍മ്മിക്കാനിരിക്കുന്ന മതിലിനെക്കുറിച്ചുതന്നെ! ഈ ഭൂമുഖത്ത് ഏറ്റവുമധികം മതിലുകള്‍ നിര്‍മ്മിച്ചത് കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവര്‍ മറന്നുപോയി! ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും ശക്തമായ സുരക്ഷാസേനകളില്‍ ഒന്നായ സ്വിസ്ഗാര്‍ഡിന്റെ സംരക്ഷണ കവചത്തിനുള്ളില്‍ കഴിയുന്ന ഫ്രാന്‍സീസിന് ശ്രീലങ്കയില്‍ ചിന്നിച്ചിതറിയ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ വേദനിക്കില്ല! ആ ചിന്നിച്ചിതറിയ മനുഷ്യരിടുന്ന നാണയത്തുട്ടുകളാണ് ഇസ്ലാമിനു വിരുന്നൊരുക്കാനും ക്രിസ്ത്യാനികളെ ദ്വേഷിക്കാനും ഫ്രാന്‍സീസ് ചിലവഴിക്കുന്നത്! മനുഷ്യനാണെങ്കില്‍ അല്പമെങ്കിലും ഉളുപ്പ് വേണം ഉളുപ്പ്!

ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങള്‍ എന്തെല്ലാമാണെന്നു നാം ആമുഖമായി പരിശോധിച്ചു. മറ്റു രാജ്യങ്ങള്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ നിലവിലുണ്ട്. അതിര്‍ത്തികടന്നുവരുന്നതും അതിര്‍ത്തികള്‍ക്കുള്ളില്‍ ഉടലെടുക്കുന്നതുമായ സകല ശത്രുക്കളെയും തുരത്താന്‍ വേണ്ടിയാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. അത് ഉപയോഗിക്കേണ്ടിടത്ത് മറ്റു രാജ്യങ്ങളുടെ അഭിപ്രായം അന്വേഷിക്കാന്‍ ശ്രമിക്കരുത്. ക്രിസ്ത്യാനികളുടെമേല്‍ കടന്നുകയറുന്നത് ഏത് പുന്നാരമോനാണെങ്കിലും, അവന്‍ പിന്നീടൊരിക്കല്‍ ക്രിസ്ത്യാനിയുടെ പേരുകേള്‍ക്കുമ്പോള്‍ വിറയ്ക്കണം! സ്ത്രീകളെയും കുഞ്ഞുങ്ങളെയും പരിചയാക്കി വന്നാല്‍, പിന്നീട് ഇത്തരം പരിചകള്‍ പരീക്ഷിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കരുത്! ആണുങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് അങ്ങനെയായിരുന്നു!

കാവല്‍ക്കാരനെക്കുറിച്ചുള്ള ദൈവഹിതം!

ദൈവം തന്റെ ജനത്തെ നയിക്കാന്‍ തിരഞ്ഞെടുത്ത വ്യക്തികളെ ബൈബിളില്‍ നാം പരിചയപ്പെടുന്നുണ്ട്. ദൈവജനത്തെക്കുറിച്ചു കരുതലും തീക്ഷ്ണതയുമുള്ള വ്യക്തികളെയാണ് അവിടുന്ന് ഓരോ കാലഘട്ടങ്ങളിലും തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കുന്നതിനു മുന്‍പുതന്നെ അവരുടെ വിശ്വസ്തതയും കാര്യക്ഷമതയും പരിശോധിച്ചറിയാന്‍ അവിടുന്ന് പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ഹൃദയത്തിനിണങ്ങിയ വ്യക്തികളെ അവിടുന്ന് കൂടുതല്‍ മഹത്വപ്പെടുത്തി. തന്റെ ജനത്തെക്കുറിച്ചുള്ള സ്നേഹവും കരുതലുമാണ് കാവല്‍ക്കാരുടെ യോഗ്യതകളില്‍ പ്രധാനപ്പെട്ടതായി അവിടുന്ന് പരിഗണിച്ചത്. സഹോദരനെ പ്രഹരിച്ച ഒരു വിജാതിയനെ വധിച്ചുകൊണ്ട് സഹോദരങ്ങളോടുള്ള കരുതലും തീക്ഷ്ണതയും പ്രകടിപ്പിച്ച മോശയെയാണ് യാഹ്‌വെ അവിടുത്തെ ജനത്തിന്റെ പ്രഥമ നായകനായി തിരഞ്ഞെടുത്തത്. വിക്കുമൂലം മോശയ്ക്കുണ്ടായിരുന്ന സംസാരവൈകല്യം ഒരു അയോഗ്യതയായി അവിടുന്ന് കണക്കിലെടുത്തില്ല. ഇരുപതുലക്ഷം യിസ്രായേല്‍ മക്കളെ നാല്പതു സംവത്സരം മരുഭൂമിയിലൂടെ നയിച്ചത് മോശയാണ്. ദൈവം അവനോടു മുഖാഭിമുഖം സംസാരിച്ചു. യുഗാന്ത്യംവരെ നിലനില്‍ക്കുന്ന അവിടുത്തെ നിയമങ്ങള്‍ ദൈവജനത്തിനു നല്‍കിയത് മോശയിലൂടെയാണ്. മോശയുമായി നിരന്തരം അവിടുന്ന് സംഭാഷണങ്ങള്‍ നടത്തി.

യാഹ്‌വെ തന്റെ ജനത്തിനുമേല്‍ എന്നേക്കും രാജാവായിരിക്കാന്‍ തിരഞ്ഞെടുത്തത് ഇടയബാലനായിരുന്ന ദാവീദിനെയാണ്. തന്റെ ആടുകള്‍ക്കു വിശ്വസ്തനായ ഇടയനായിരുന്നു അവന്‍. ദാവീദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്"(1 സാമു: 17; 34-36). ഒരു ഇടയന്‍ ഇങ്ങനെയായിരിക്കണം. ഈ യോഗ്യതയോടൊപ്പം മറ്റൊരു യോഗ്യതകൂടി യാഹ്‌വെ അവനില്‍ കണ്ടു. നാല്പതു രാവും നാല്പതു പകലും ദൈവജനത്തെ യുദ്ധത്തിനു വെല്ലുവിളിച്ച ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലന്റെ വെല്ലുവിളി ഏറ്റെടുത്തതായിരുന്നു ആ യോഗ്യത. ദാവീദിന്റെ വാക്കുകള്‍ ഇങ്ങനെ: "ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ ഈ അപരിച്‌ഛേദിതന്‍ (വിജാതിയന്‍) ആരാണ്?"(1 സാമു: 17; 26).

ദാവീദിന് തുല്യനായി മറ്റാരെയും യാഹ്‌വെ കണ്ടില്ല. തന്റെ പിതാവിന്റെ ആടുകളെ എങ്ങനെ പരിപാലിച്ചുവോ, അപ്രകാരംതന്നെ യാഹ്‌വെയുടെ ജനത്തെയും ദാവീദ് പരിപാലിച്ചു. ദൈവത്തിന്റെ ജനം ആടുകളാണ്! യേഹ്ശുവാ വന്നത് എന്തിനായിരുന്നുവെന്ന് അവിടുത്തെ വാക്കുകളില്‍നിന്നുതന്നെ മനസ്സിലാക്കുക: "യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ: 15; 24). ആടുകളുടെ അടുത്തേക്ക് ദൈവത്താല്‍ അയയ്ക്കപ്പെടുന്നവന്‍ യഥാര്‍ത്ഥ ഇടയനായിരിക്കും. അവിടുന്നുതന്നെ അതു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്. ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു"(യോഹ: 10; 10-15).

യേഹ്ശുവാ ആകുന്ന മഹായിടയന്‍ ആടുകളുടെ ഉടമസ്ഥന്‍കൂടിയാണ്. ഈ ഉടമസ്ഥനാണ് ഇന്നത്തെ ഇടയന്മാരെ നിയോഗിച്ചിരിക്കുന്നത്. ദൈവം നിയോഗിച്ചിട്ടുള്ള ഒരിടയനും ഫ്രാന്‍സീസിന്റെ മുഖച്ഛായ ഉണ്ടായിരുന്നില്ല. പത്രോസിനോട് യേഹ്ശുവാ പറഞ്ഞത് അവിടുത്തെ ആടുകളെ മേയിക്കുക എന്നാണ്. പത്രോസിന്റെ പദവിയില്‍ ഇരുന്നുകൊണ്ട് മുഹമ്മദിന്റെ ആടുകളെ മേയിക്കുന്നവനെ യേഹ്ശുവായുടെ ആടുകള്‍ തിരിച്ചറിയുക എന്നതാണ് പരമപ്രധാനം! വ്യാജ ഇടയന്മാര്‍ എല്ലാക്കാലത്തും പ്രത്യക്ഷപ്പെടുകയും ആടുകള്‍ ആലയില്‍ അറ്റുപോകുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രവാചകന്മാരെ അയച്ചുകൊണ്ട് ആടുകള്‍ക്കു മുന്നറിയിപ്പുകള്‍ നല്‍കാന്‍ യാഹ്‌വെ തയ്യാറായി. പ്രവാചകന്‍ ഇപ്രകാരം അരുളിച്ചെയ്തു: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6, 7). പ്രവാചകനിലൂടെ അറിയിച്ച മുന്നറിയിപ്പിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

വീണ്ടും പ്രവാചകനെ അയച്ചുകൊണ്ട് അരുളിച്ചെയ്തു: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന യിസ്രായേലിലെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, ആടുകളെ പോറ്റുന്നില്ല. ദുര്‍ബ്ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാത്തതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു"(എസെക്കി: 34; 2-5). ഈ പ്രവചനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്നും അവിടുന്ന് തന്റെ ദൂതന്മാരെ അയയ്ക്കുന്നു. അതെ, മനോവ യാഹ്‌വെയുടെ ദൂതനാണ്‌! സ്വന്തം ജനത്തിനുമേല്‍ മഹാദുരന്തം ക്ഷണിച്ചുവരുത്തുന്ന കള്ളന്മാരായ കാവല്‍ക്കാര്‍ അന്ത്യകാലത്തിന്റെ അടയാളമാണെങ്കില്‍, ഈ കള്ളപ്പരിഷകള്‍ക്കു നേരേ വിരല്‍ചൂണ്ടി വിളിച്ചുപറയുന്ന മനോവയുടെ ശബ്ദവും അന്ത്യകാലത്തിന്റെ അടയാളംതന്നെ! ഓരോ ക്രിസ്ത്യാനിയും സഹോദരന്റെ കാവല്‍ക്കാരനാണ്‌!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3550 views

LOG IN

Lost your password?

SIGN UP

LOST PASSWORD