കാലത്തിന്റെ അടയാളങ്ങള്‍

യേഹ്ശുവായുടെ പ്രത്യാഗമനത്തിനെതിരേ വത്തിക്കാന്‍ രാജാവും സംഘവും!

Print By
about

19 - 12 - 2015

രോ ക്രൈസ്തവന്റെയും പ്രത്യാശയാണ് യേഹ്ശുവായുടെ വീണ്ടുംവരവ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ മഹാദിനത്തെ ത്വരിതപ്പെടുത്തണം എന്നതാണ് യഥാര്‍ത്ഥ വിശ്വാസികളുടെ പ്രാര്‍ത്ഥന! അപ്പസ്തോലനായ യോഹന്നാന്‍ തനിക്കു ലഭിച്ച വെളിപാടില്‍ ഇപ്രകാരം രേഖപ്പെടുത്തി: "ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; രക്ഷകനായ യേഹ്ശുവായേ, വരണമേ!"(വെളി: 22; 20). യേഹ്ശുവായെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് രക്ഷയുടെ സുദിനമാണ് അവിടുത്തെ പ്രത്യാഗമനം. അപ്പസ്തോലനായ പൗലോസ് പ്രഖ്യാപിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ മാത്രം രക്ഷയ്ക്കാണ്‌ യേഹ്ശുവാ വീണ്ടും വരുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു! ഓരോ ക്രൈസ്തവര്‍ക്കും ലഭിച്ചിരിക്കുന്ന വിളികൂടിയാണിത്. എന്നാല്‍, ലോകത്തിന്റെ മനുഷ്യന് ഈ പ്രത്യാശ ഇല്ലെന്നു മാത്രമല്ല, അവിടുത്തെ വീണ്ടുംവരവിനെ പരിഹസിച്ചു തള്ളുകയും ചെയ്യുന്നു!

യേഹ്ശുവായുടെ വരവിനു മുന്നോടിയായി സംഭവിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന അടയാളങ്ങള്‍ ദര്‍ശിക്കുമ്പോള്‍, അതിനെ മറികടക്കാനുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് ലൗകീക മനുഷ്യര്‍! ആര്‍ക്കും തടയാന്‍ കഴിയാത്തതും അനിവാര്യമായി സംഭവിക്കേണ്ടതുമാണ് ഇവയെല്ലാമെന്നു തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം ഇക്കൂട്ടര്‍ക്കില്ല! ആയതിനാല്‍ത്തന്നെ, പരിസ്ഥിതിവാദികളായി ചമഞ്ഞിറങ്ങിയിരിക്കുന്നവര്‍ ഇന്നു പരിഭ്രാന്തിയിലാണ്. എന്നാല്‍, ഐക്യരാഷ്ട്രസഭയും മറ്റിതര പരിസ്ഥിതിവാദികളും നടത്തുന്ന സമ്മേളനങ്ങളെയും ഇവരുടെ പരിഭ്രാന്തിയെയും കാണുമ്പോള്‍ മനോവയ്ക്ക് ഇവരോടു സഹതാപം മാത്രമേ തോന്നുന്നുള്ളൂ! എന്തെന്നാല്‍, ഇവരുടെ നെട്ടോട്ടത്തിനിടയില്‍ ബൈബിള്‍ ഒന്നു മറിച്ചുനോക്കിയാല്‍ പരിഹരിക്കപ്പെടാവുന്ന വിഷയത്തെപ്രതി കോടിക്കണക്കിനു പണവും വിലപിടിപ്പുള്ള സമയവും നഷ്ടമാക്കിക്കൊണ്ടിരിക്കുന്നു! ഭൗതീകതയെ മാത്രം അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഇക്കൂട്ടരുടെ വെപ്രാളങ്ങളെ തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും.എന്നാല്‍, ഇവരെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി മുന്നേറുന്ന വത്തിക്കാന്‍ രാജാവിന്റെ ചെയ്തികളെ നിസ്സാരമായി കണക്കാക്കാന്‍ മനോവയ്ക്കാവില്ല! സുവിശേഷം അറിയാത്തതുമൂലം ആത്മാക്കള്‍ക്കു സംഭവിക്കുന്ന നാശത്തെക്കുറിച്ച് ഈ മനുഷ്യന് ഉത്കണ്ഠയില്ല; മറിച്ച്, പരിസ്ഥിതി ആഘാതവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇദ്ദേഹത്തെ ആകുലചിത്തനാക്കുന്നത്!

വത്തിക്കാനിലെ രാജാവ് അജ്ഞത നടിക്കുകയാണെന്ന് മനോവ കരുതുന്നു. ബൈബിള്‍ വായിച്ചിട്ടുപോലുമില്ലാത്ത ഒരു വ്യക്തിയ്ക്ക് ഈ പദവിയില്‍ എത്താമെന്നു കരുതാനുള്ള അവിവേകമൊന്നും മനോവയ്ക്കില്ല എന്നതാണ് ഇതിന്റെ കാരണം! എന്നാല്‍, ബൈബിള്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും ജ്ഞാനം സിദ്ധിച്ചിട്ടുണ്ടെന്നു കരുതാനും നമുക്കു സാധിക്കില്ല. ബൈബിള്‍ വായിച്ചിട്ടുള്ള പലരുമാണ്‌ ഇന്ന് ബൈബിളിന്റെ ശത്രുക്കളായി നിലകൊള്ളുന്നതെന്ന വസ്തുതയും നമുക്കറിയാം. അതായത്, വായിക്കുന്നതിന്റെ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയും വായിക്കപ്പെടുന്ന വിഷയങ്ങള്‍ നമ്മെ സ്വാധിനിക്കാം. വിമര്‍ശനത്തിനുവേണ്ടി വായിക്കുന്നവര്‍ ലക്ഷ്യമിടുന്നത് വായിക്കപ്പെടുന്നവയില്‍നിന്നു തങ്ങള്‍ക്ക് ആയുധമാക്കാന്‍ എന്തെങ്കിലും തരപ്പെടുമോ എന്നതു മാത്രമാണ്. തങ്ങള്‍ വിശ്വസിക്കുന്ന അബദ്ധങ്ങളെ സാധൂകരിക്കാനുള്ള വക തേടിയും ചിലര്‍ ബൈബിള്‍ പാരായണം നടത്താറുണ്ട്! ഇസ്ലാമടക്കം തീവ്രമായി നിലകൊള്ളുന്ന എല്ലാ വിജാതിയരും ബൈബിള്‍ വായിക്കുന്നത് ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ഇത്തരത്തിലാരുംതന്നെ യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയുടെ യഥാര്‍ത്ഥ അന്തസത്ത ഗ്രഹിച്ചിട്ടില്ലെന്നു മാത്രമല്ല, സത്യത്തിനുനേരെ ഹൃദയം തുറക്കാന്‍ കഴിയാത്തവരായി ഈ ഭൂമുഖത്തുനിന്നു തിരോധാനം ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍, ചുരുക്കം ചിലരെങ്കിലും തങ്ങളുടെ വിമര്‍ശനാത്മകമായ അന്വേഷണത്തിലൂടെതന്നെ സത്യത്തെ പുല്കിയിട്ടുമുണ്ട് എന്ന വസ്തുത മനോവ വിസ്മരിക്കുന്നില്ല!

വസ്തുതകള്‍ ഇവയൊക്കെയായിരിക്കെ, ബൈബിളിനെ അവഗണിച്ചുകൊണ്ട്, ശാസ്ത്രത്തിനോ ചരിത്രഗവേഷണങ്ങള്‍ക്കോ നിലനില്പില്ലെന്ന യാഥാര്‍ത്ഥ്യവും നാം ഗ്രഹിച്ചിരിക്കണം. കാരണം, ശാസ്ത്രത്തിനും ചരിത്രപഠനങ്ങള്‍ക്കും ബൈബിള്‍ നല്‍കിയ സംഭാവനയോടു തുലനം ചെയ്യാന്‍ മറ്റൊരു ഗ്രന്ഥവും ഈ ഭൂമുഖത്ത് ഇന്നുവരെ അവതരിച്ചിട്ടില്ല! എന്നാല്‍, ബൈബിളിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ചില മുന്നേറ്റങ്ങള്‍ ഇക്കാലത്തു നടന്നുകൊണ്ടിരിക്കുന്നതും നാം കാണാതെപോകരുത്. ഇവരുടെയെല്ലാം മുന്നേറ്റങ്ങള്‍ ലോകത്തിന്റെ അസ്ഥിവാരം തോണ്ടാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്നതും നമ്മുടെ ചിന്തയില്‍ വേണം! സോദോം-ഗോമോറാ ദേശങ്ങളുടെ ദുസ്ഥിതിയുടെ കാരണം അന്വേഷിച്ചു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടവര്‍ ഇന്ന് പാരീസില്‍ സമ്മേളിച്ചിരിക്കുകയാണ്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവരുടെ മുഖ്യ അജണ്ട! കോടിക്കണക്കിനു പണം ചിലവഴിച്ചുകൊണ്ട് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ എന്തെങ്കിലും ഗുണം ചെയ്തിട്ടുള്ളതായി ആരും ഇന്നുവരെ കണ്ടിട്ടില്ല. സത്യദൈവത്തിന്റെ വചനത്തെ ധിക്കരിച്ചുകൊണ്ടുള്ള നിയമങ്ങളില്‍നിന്നു പിന്മാറുകയും, ദൈവസന്നിധിയില്‍ ചാക്കുടുത്തു ചാരം പൂശുകയുമാണ് ഇവര്‍ ചെയ്യേണ്ടത്!

സോദോം-ഗോമോറ ദേശങ്ങള്‍ ആഗോളതാപനത്തിന്റെ ഇരകളായിരുന്നില്ല; മറിച്ച്, ഇന്നു ശ്രേഷ്ഠത കല്പിച്ചു നല്‍കിയിട്ടുള്ളതും പ്രകൃതിവിരുദ്ധവുമായ ഒരു മ്ലേച്ഛ പാപത്തിന്റെ ശിക്ഷയാണ് ഈ ദേശങ്ങള്‍ സ്വയംവരിച്ചത്‌! ആഗോളതാപനത്തിനു കാരണമായി ഉയര്‍ത്തിക്കാണിക്കുന്ന ഒന്നും അക്കാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളോ, ഓസോണ്‍ പാളികളെ ക്ഷയിപ്പിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ ബഹിഷ്കരണമോ അക്കാലത്ത് ഉണ്ടായിരിക്കാനുള്ള സാധ്യതയുമില്ല! പുല്ലുപോലും മുളയ്ക്കാത്തവിധം ഈ ദേശങ്ങളെ ഇന്നും നമുക്കു മുന്നില്‍ ദൃഷ്ടാന്തമാക്കി നിലനിര്‍ത്തിയിരിക്കുന്നത് ദൈവമാണെന്ന ചിന്തയിലേക്കു വളര്‍ന്നാല്‍, ആഗോളതാപനം ലോകത്തിനു ഭീഷണിയല്ലാതായി മാറും. മറിച്ച്, ഇനിയും മറുതലിക്കാനാണു ഭാവമെങ്കില്‍, ഈ ഭൂമുഖത്തുള്ള സകല സമ്പത്തും ചിലവഴിച്ചാല്‍പ്പോലും വരാനിരിക്കുന്ന ഭീകരദിനങ്ങളെ നേരിടാന്‍ ഈ ലോകത്തിനു കഴിയില്ല! അന്ധകാരത്തില്‍ കഴിയുന്നവരും, ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി കരുതുന്നവരുമായ ചിലര്‍ നടത്തുന്ന അധരവ്യായാമം മാത്രാണ് പരിസ്ഥിതി സംരക്ഷണ വാദം! കോടാനുകോടി വര്‍ഷങ്ങള്‍ക്കൊണ്ടാണ് പ്രപഞ്ചം ഉണ്ടായതെന്നും, അതിനോടടുത്ത കാലത്തോളം പഴക്കമുണ്ട് ജീവന്റെ ഉത്പത്തിയ്ക്കും എന്നു വാദിക്കുന്ന ഇക്കൂട്ടര്‍ ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. എന്തെന്നാല്‍, നൂറു വര്‍ഷത്തിനിടയില്‍മാത്രം ഇത്രമാത്രം താപനം എങ്ങനെയുണ്ടായി? ഈ ഭൂമുഖത്തുള്ള മനഷ്യനിര്‍മ്മിതമായ സംവീധാനങ്ങള്‍ പുറപ്പെടുവിക്കുന്ന താപനത്തിന്റെ അനേകലക്ഷം മടങ്ങു താപമാണ് അഗ്നിപര്‍വ്വതങ്ങളില്‍നിന്നു പുറപ്പെടുന്നത്. അഗ്നിപര്‍വ്വതങ്ങള്‍ക്കു കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു വാദിക്കുന്നതും നിങ്ങള്‍ത്തന്നെയാണ്. അഗ്നിപര്‍വ്വതം പൊട്ടിയുണ്ടായതെന്നു പറയപ്പെടുന്ന ഒരു പ്രദേശം ജര്‍മ്മനിയിലുണ്ട്. അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ അഗ്നിപര്‍വ്വതം പൊട്ടിയതെന്ന് ശാസ്ത്രം ആരോപിക്കുന്നു! യാതൊരു അടിസ്ഥാനവുമില്ലാത്ത മതമായ ഹിന്ദുമതക്കാര്‍ തങ്ങളുടെ മതത്തിന്റെ പ്രായം പറയുന്നതുപോലെയാണ് ശാസ്ത്രം പറയുന്ന കണക്കുകളും!

നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹിന്ദുക്കള്‍ തങ്ങളുടെ ചരിത്രത്തെക്കുറിച്ച് അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെട്ടിരുന്നുവെങ്കില്‍, ഇന്നും ഇതേ പഴകംതന്നെയാണ് ഇവര്‍ അവകാശപ്പെടുന്നത്. അയ്യാരത്തിനാല്പത് എന്നെങ്കിലും പറയുകയായിരുന്നുവെങ്കില്‍ നല്ലതായിരുന്നു. ഇതു പറയാത്തതിനു കാരണം, അവരുടെ ചരിത്രം കപടവും ഊഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമായാതുകൊണ്ടാണ്! അതുപോലെതന്നെ, കേരളത്തിലെ ക്രൈസ്തവസഭ അവകാശപ്പെട്ടുകൊണ്ടിരുന്നതും ഇത്തരം കൊട്ടത്താപ്പു കണക്കുകളായിരുന്നു. കുട്ടിക്കാലത്തു മനോവ കേട്ടിട്ടുള്ളത്, രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭ എന്നായിരുന്നു. ചിന്തിക്കാനുള്ള പ്രായവും അറിവും വന്നപ്പോള്‍ മനോവയുടെ ചിന്തയിലുദിച്ചത്, യേഹ്ശുവാ മനുഷ്യനായി ജനിക്കുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ ക്രൈസ്തവസഭ ഉണ്ടായിരുന്നോ എന്ന സംശയമാണ്! ഇനിയും പതിനെട്ടു വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ മാത്രമേ ക്രിസ്തീയത്യ്ക്ക് രണ്ടായിയിരം വയസ്സാകുകയുള്ളുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം പറയുന്നത് നിരര്‍ത്ഥകമാണ്. വിജാതിയതയുടെ സ്വാധീനമാണ് ഇത്തരം വിവരക്കേടുകള്‍ ഈ സഭയെക്കൊണ്ടു പറയിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ക്രിസ്തീയതയുടെ വിശ്വാസ്യതയെ ഇല്ലാതാക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇത്തരം ഭോഷ്കുകള്‍ക്കു പിന്നിലുള്ളത്!

വിഷയത്തില്‍നിന്നു മനോവ വ്യതിചലിക്കുന്നില്ല. ആഗോളതാപനവും പരിസ്ഥിതി പ്രശ്നങ്ങളുമാണ് നാം ചിന്തിച്ചുവന്നത്. മനുഷ്യര്‍തന്നെയാണ് ഈ പ്രശ്നങ്ങളുടെ ഉത്തരവാദികള്‍ എന്നകാര്യത്തില്‍ മനോവയ്ക്കും എതിരഭിപ്രായമില്ല. എന്നാല്‍, ലോകവും ലോകത്തിനൊപ്പം വ്യാപരിക്കുന്നവരും പറയുന്ന യാതൊന്നിലും കഴമ്പില്ലെന്ന യാഥാര്‍ത്ഥ്യത്തിലാണ് മനോവ നിലകൊള്ളുന്നത്. കാരണം, മനുഷ്യരുടെ അധാര്‍മ്മികതയാണ് എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്ന ഉറച്ച ബോധ്യം മനോവയ്ക്കുണ്ട്. ദൈവത്തിന്റെ പ്രമാണങ്ങളെ തിരസ്കരിച്ചതുമൂലം വന്നുഭവിച്ച ദുരന്തങ്ങളെ മാത്രമേ ഇന്നുവരെ ലോകം നേരിട്ടിട്ടുള്ളൂ. അതിനപ്പുറമുള്ളതൊക്കെ ഊഹങ്ങള്‍ മാത്രമാണ്! ആഗോളതാപനംമൂലം ഇരിപ്പിടത്തിനു തീപിടിച്ച ചിലരുടെ നെട്ടോട്ടം കാണുമ്പോള്‍ മനോവയ്ക്കു സഹതാപം തോന്നുമെങ്കിലും, ഇവരെ അനുധാവനം ചെയ്യുന്ന വത്തിക്കാന്‍ രാജാവിനെയോര്‍ത്തു സഹതപിക്കാന്‍ മനോവയ്ക്കു കഴിയില്ല! എന്തെന്നാല്‍, ഇയാള്‍ ഇരിക്കുന്ന കസേരയ്ക്കു തീപിടിക്കുന്നുവെങ്കില്‍, അതിനു കാരണം ഇയാള്‍ മാത്രമാണ്!

അനേകം വിഷയങ്ങളില്‍ അനാവശ്യമായി അഭിപ്രായം പറഞ്ഞിട്ടുള്ള വ്യക്തിയാണ് വത്തിക്കാനിലെ രാജാവ്. നിരീശ്വരവാദികളെയും സ്വവര്‍ഗ്ഗാനുരാഗികളെയും ആദരിക്കുന്നതില്‍ ഇയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്ന നരാധമന്മാര്‍ക്ക് വിരുന്നൊരുക്കുന്നതിലൂടെയും ഇയാള്‍ തന്റെ പൈശാചികത വെളിപ്പെടുത്തി. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഈ നിമിഷംവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നതിലാണ് ഇയാളിലെ പൈശാചികതയുടെ പൂര്‍ണ്ണത ദൃശ്യമാകുന്നത്! ഇയാള്‍ക്കുവേണ്ടി കുഴലൂതിനടക്കുന്ന ആദ്ധ്യാത്മിക നപുംസകങ്ങളില്‍ ആര്‍ക്കെങ്കിലും ഇത് നിഷേധിക്കാന്‍ സാധിക്കുമോ? സുവിശേഷം പ്രചരിപ്പിക്കുന്നത് ഹീനമായ കൃത്യമാണെന്നു പറഞ്ഞിട്ടുള്ള വത്തിക്കാനിലെ ഏക രാജാവ് ഇയാളാണ്! അനേകം അശുദ്ധര്‍ ഈ പദവി ആസ്വദിച്ചിട്ടുണ്ടെങ്കിലും, ഇയാളില്‍നിന്ന്‍ പുറപ്പെട്ട ദൈവനിഷേധങ്ങള്‍ക്കു സമാനതകളില്ല! ഇപ്പോള്‍ ഇയാള്‍ ഇറങ്ങിയിരിക്കുന്നത് പരിസ്ഥിതി പ്രണയവുമായിട്ടാണ്. വത്തിക്കാന്‍ രാജാവിനെപ്പോലെതന്നെ, പരിസ്ഥിതിയ്ക്കുവേണ്ടി മുറവിളികൂട്ടുന്ന ഓരോ ഇരുകാലികളും ബൈബിള്‍ ഒന്ന് തുറന്നുവായിക്കുക! നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങുള്‍ക്കുള്ള പരിഹാരം അതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി പ്രേമികളും വത്തിക്കാന്‍ രാജാവും ശ്രദ്ധിക്കുക!

ആഗോളതാപനത്തെപ്രതിയും പരിസ്ഥിതി പ്രശ്നങ്ങളെപ്രതിയും വിലാപഗാനം രചിക്കുന്ന ആലപിച്ചുനടക്കുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്‍റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു"(ഏശയ്യാ:24;4-6). പാരിസില്‍ നിങ്ങള്‍ നടത്തിയ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യേണ്ടത് ഈ വചനമായിരുന്നു! 'ബാന്‍കീ മൂണ്‍' എന്ന ശുംഭനില്‍നിന്നോ, ലോക നേതാക്കളില്‍ ബഹുഭൂരിപക്ഷത്തില്‍നിന്നോ ഇത്തരമൊരു വിവേകം ആരും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, വത്തിക്കാനിലെ രാജാവിനു തീര്‍ച്ചയായും ഈ വചനം വായിക്കാനുള്ള ധാര്‍മ്മീക ഉത്തരവാദിത്വമുണ്ട്. കാരണം, ഈ മനുഷ്യന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും വിശ്വാസികളായ ക്രിസ്ത്യാനികളുടെ ചിലവിലാണ്! ഇയാളുടെ ജല്പനങ്ങള്‍ക്കു കുഴലൂതുന്ന ഒരുവന്റെയും ചിലവിലല്ല ഇയാള്‍ കഴിഞ്ഞുകൂടുന്നത്!

കത്തോലിക്കാസഭയുടെ ആചാര്യനാണെന്നു പറയപ്പെടുന്ന വത്തിക്കാന്‍ രാജാവിനെ സഭ ഏല്പിച്ച ഉത്തരവാദിത്തം ആഗോളതാപനം ശമിപ്പിക്കുക എന്നതാണോ? ലോകത്തുനിന്നു പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ദൗത്യം ഇയാളില്‍ ഭരമേല്പിക്കപ്പെട്ടിട്ടുണ്ടോ? സഭാമക്കളെ ദൈവമാര്‍ഗ്ഗത്തില്‍ വളര്‍ത്തുകയെന്ന ഉത്തരവാദിത്വത്തില്‍നിന്നു വ്യതിചലിച്ചുകൊണ്ടുള്ള ഒന്നിനുവേണ്ടിയുമല്ല പത്രോസിന്റെ സിംഹാസനം നിലകൊള്ളുന്നത് എന്ന ധാരണയിലാണ് മനോവ ഇപ്പോഴും ആയിരിക്കുന്നത്! എന്നാല്‍, സ്വര്‍ഗ്ഗരാജ്യ പ്രാപ്തിയ്ക്കായി യേഹ്ശുവാ പ്രഖ്യാപിച്ച ഏതെങ്കിലും ഒരുകാര്യം ഇയാളുടെ വായില്‍നിന്നു മനോവ കേട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ ഭൂമിയുടെമേല്‍ ദുരന്തം കടന്നുവരുന്നതെന്നു വെളിപ്പെടുത്താത്ത ആരുടെമേലും പ്രവാചകത്വത്തിന്റെ അഭിഷേകം ഇല്ലെന്നതു നാം തിരിച്ചറിയണം. ക്രിസ്തീയതയെന്നതു പ്രവാചകത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും ആത്മാവിനാല്‍ നയിക്കപ്പെടുന്ന കൂട്ടായ്മയാണ്! ആയതിനാല്‍ത്തന്നെ, വത്തിക്കാന്‍ രാജാവിനെ നയിക്കുന്നത് ഈ ആത്മാവല്ല! യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്നോടിയായി സംഭവിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുകയെന്ന കുതന്ത്രമാണ് വത്തിക്കാന്‍ രാജാവ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കാരണം, അവിടുത്തെ വീണ്ടുംവരവിനു മുന്‍പ് സംഭവിക്കേണ്ട കാര്യങ്ങളെ തടയുവാന്‍ ഇയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു! അതിന്റെ പ്രകടമായ തെളിവുകളില്‍ ഒന്നാണ് ഇയാളുടെ കപടമായ പ്രകൃതി സ്നേഹം.

യഥാര്‍ത്ഥത്തില്‍ പ്രകൃതിയെ സ്നേഹിക്കുന്നവനാണ് ഈ വത്തിക്കാന്‍ രാജാവെങ്കില്‍, ഇയാള്‍ യാഥാര്‍ത്ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുമായിരുന്നു. ഇയാളുടെ കാപട്യം തിരിച്ചറിയാത്ത അനേകം വിശ്വാസികള്‍ കത്തോലിക്കാസഭയിലുണ്ട്. മാത്രവുമല്ല, ഇയാളുടെ ജല്പനങ്ങളെ മഹത്വവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില വിവരദോഷികള്‍ സഭയില്‍ നുഴഞ്ഞുകയറിയിരിക്കുന്നതും കാലത്തിന്റെ അടയാളമാണ്. ഇക്കൂട്ടരുടെ കുഴലൂത്തുകളുടെ പിന്‍ബലത്തിലാണ് വത്തിക്കാന്‍ രാജാവ് ഇന്ന് അഴിഞ്ഞാടുന്നത്! വത്തിക്കാന്‍ രാജാവിനെപ്പോലെതന്നെ കത്തോലിക്കാസഭയിലെ അധികാര ശ്രേണികളില്‍ അതിക്രമിച്ചുകയറിയ വൈദീകരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ചിലരും ചേര്‍ന്ന് സഭയെ 'ഹൈജാക്ക്' ചെയ്തിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം ദൈവമക്കള്‍ തിരിച്ചറിയണം. കത്തോലിക്കാസഭയുടെ എല്ലാ മാധ്യമങ്ങളെയും നയിക്കുന്നത് ഇവരാണ്. അതുപോലെതന്നെ, നവമാധ്യമങ്ങളിലും ഇവര്‍ നിറസാന്നിദ്ധ്യമായിരിക്കുന്നു. കാല്‍നൂറ്റാണ്ടുമുമ്പ് കത്തോലിക്കാസഭയുടെ ആദ്ധ്യാത്മിക ശക്തിയായിരുന്ന 'ജീസസ് യൂത്ത്' കൂട്ടയ്മപോലും ഇന്നു വഴിതെറ്റിപ്പോയി. ആയതിനാല്‍ത്തന്നെ, സത്യവിശ്വാസികള്‍ ജാഗ്രതപാലിച്ചേ തീരൂ! കരിസ്മാറ്റിക്കുകളുടെയും ആദ്ധ്യാത്മിക നേതാക്കന്മാരുടെയും വേഷത്തില്‍ കടന്നുവരുന്ന ശത്രുക്കളെ തിരിച്ചറിയണമെങ്കില്‍ വചനത്തില്‍ നാം വളരുകതന്നെ വേണം! ബൈബിളിനു വിരുദ്ധമായ ആശയങ്ങള്‍ അടിച്ചേല്പിക്കാനായി വചനംപോലും ഇവര്‍ ഉപയോഗിക്കും! അധികാരികള്‍ക്കു വിധേയപ്പെടാന്‍ ഉപദേശിക്കുന്ന ഇവര്‍ക്കു നമ്മുടെമേല്‍ ഒരു അധികാരവും നല്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാം ഓര്‍ത്തിരിക്കേണ്ടത്!

വത്തിക്കാനിലെ രാജാവിന്റെ സ്തുതിപാടകനായി നവമാധ്യമങ്ങളില്‍ വിഹരിക്കുന്ന ഒരു വ്യക്തിയാണ് 'ജെഫിന്‍ മൂലംകുഴി'! ഇവന്‍ ഉയര്‍ത്തുന്ന ആശയങ്ങളില്‍ ഒന്നുപോലും ദൈവത്തിന്റെ വചനത്തോടു ചേര്‍ന്നുനില്‍ക്കുന്നതല്ല. ദൈവജനത്തെ വഴിതെറ്റിക്കുന്ന ആശയങ്ങളുടെ പ്രചാരകനായി ഇവന്‍ വര്‍ത്തിക്കുന്നത്, കരുണ, സ്നേഹം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ്! ഇവരെപ്പോലെയുള്ള അനേകര്‍ ഇന്ന് 'പ്രാഞ്ചി' ഭക്തരായി ജീവിക്കുന്നുണ്ട്. ബൈബിള്‍ എന്താണെന്നുപോലും അറിയാത്ത ഇവരും ഇന്നു വചനപ്രഘോഷകരാണ്! ഇക്കൂട്ടരുടെ മധുര മൊഴികള്‍ കേള്‍ക്കാനും വിശ്വാസികള്‍ തയ്യാറാകുന്നുവെന്നതാണ്‌ ക്രിസ്തീയതയുടെ ദുരന്തം! ദ്വയാര്‍ത്ഥമുള്ള തമാശകള്‍ പറയുന്ന പ്രഘോഷകരെയും, തങ്ങളുടെ പാപങ്ങള്‍ക്കു സാധൂകരണം പ്രഖ്യാപിക്കുന്ന പ്രഘോഷകരെയും മാത്രമാണ് വിശ്വാസികള്‍ ഇന്നു തേടുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടു സുഖിപ്പിക്കുന്ന പ്രഘോഷകരെയാണ് സകലരും അന്വേഷിക്കുന്നത്! ആയതിനാല്‍ത്തന്നെ, സത്യത്തിനുനേരെ മുഖംതിരിക്കുന്നവര്‍ക്കു വത്തിക്കാന്‍ രാജാവു പ്രിയങ്കരനായി.

ആഗോളതാപനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍, പരിസ്ഥിതി വാദവുമായി വത്തിക്കാന്‍ രാജാവ് ഇറങ്ങിത്തിരിച്ചിരിക്കുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. പരിസ്ഥിതി ഇന്നു നേരിടുന്ന യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്നു ശ്രദ്ധതിരിക്കുകയെന്ന പൈശാചിക അജണ്ടയാണിത്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തിടത്തോളം സകലരും അപകടത്തില്‍ പതിക്കും എന്നകാര്യത്തില്‍ സംശയമില്ല! എന്തെന്നാല്‍, യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്നോടിയായി സംഭവിക്കേണ്ട ചില അടയാളങ്ങള്‍ അവിടുന്നുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അടയാളങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവിടുത്തെ പുനരാഗമനം സാധ്യമാകുകയുള്ളൂ. ദൈവജനത്തിന്റെ കാത്തിരിപ്പിനെ വൃഥാവിലാക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം വത്തിക്കാന്‍ രാജാവ് നിലകൊള്ളുന്നത് നാം മനസിലാക്കുകതന്നെ വേണം. യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പ് അനിവാര്യമായി സംഭവിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്കു തുടരാം!

യേഹ്ശുവായുടെ പ്രത്യാഗമനത്തിന്റെ അടയാളം എന്തൊക്കെയാണെന്നുള്ള ചോദ്യം ഉന്നയിച്ചത് അവിടുത്തെ ശിഷ്യന്മാരായിരുന്നു. ബൈബിളില്‍ ഇങ്ങനെ അതു വായിക്കുന്നു: "അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!"(മത്താ; 24; 3). ഈ ചോദ്യത്തിനുള്ള യേഹ്ശുവായുടെ ഉത്തരം പ്രസക്തമാണ്. അവിടുന്ന് വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു: "യേഹ്ശുവാ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും"(മത്താ; 24; 4-14).

വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ് ഇവിടെ യേഹ്ശുവാ അരുളിചെയ്തിട്ടുള്ളത്. എന്നിരുന്നാല്‍ത്തന്നെയും, അവിടുത്തെ പ്രത്യാഗമനത്തിനു മുന്നോടിയായി സംഭവിക്കേണ്ട എല്ലാക്കാര്യങ്ങളും ഈ വെളിപ്പെടുത്തലില്‍ ഇല്ല. വലിയ പീഡനങ്ങളും യുദ്ധങ്ങളും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇവിടെ വായിക്കാന്‍ കഴിയും. എന്നാല്‍, ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെട്ടതിനുശേഷം മാത്രമേ അവിടുത്തെ പ്രത്യാഗമനം ഉണ്ടാകുകയുള്ളൂ എന്ന വ്യക്തമായ വെളിപ്പെടുത്തല്‍ ഈ വചനത്തിലുണ്ട്. ആയതിനാല്‍ത്തന്നെ, യേഹ്ശുവായുടെ പ്രത്യാഗമാനത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ലക്‌ഷ്യം സുവിശേഷത്തെ തടയുകയെന്നതാണ്! സുവിശേഷം വ്യാപരിക്കപ്പെടുന്നതിനുമുമ്പ് യേഹ്ശുവാ വരില്ലെന്ന് അറിയാവുന്ന പിശാച്, തന്റെ ദൗത്യവുമായി അനേകരെ ലോകത്തു വിന്യസിപ്പിച്ചിട്ടുണ്ട്. ബാന്‍കീ മൂണും ഒബാമയും വത്തിക്കാന്‍ രാജാവുമൊക്കെ ഇവരില്‍ പ്രധാനികളുമാണ്! ഇത്തരത്തില്‍ ചെറുതും വലുതുമായ അനേകം വ്യക്തികളിലൂടെ അവന്‍ തന്റെ കൃത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

യേഹ്ശുവായുടെ പുനരാഗമനത്തെ മുഖ്യമായി ഉയര്‍ത്തിക്കാണിക്കുന്ന ക്രൈസ്തവസഭകളില്‍ പലതും ഇന്നു നിലകൊള്ളുന്നത് അവിടുത്തെ വീണ്ടുംവരവിനു തടസ്സമായിട്ടാണ്. യേഹ്ശുവായുടെ പുനരാഗമനത്തിന്റെ അടയാളങ്ങള്‍ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍, അതിനെതിരേ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കാനും വിലാപദിനമായി ആ സംഭവത്തെ ആചരിക്കാനും ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്! അവിടുത്തെ പുനരാഗമനത്തിനുമുമ്പ് സംഭവിക്കേണ്ട അടയാളങ്ങള്‍ക്ക് എതിരെയാണ് ഇന്നു ലോകം ഉണര്‍ന്നിരിക്കുന്നത്. ചില സഭകള്‍ യേഹ്ശുവായുടെ വീണ്ടുംവരവിനെ പ്രഘോഷിക്കുന്നുവെങ്കിലും, ഇവരെല്ലാം സത്യത്തില്‍നിന്നും ഏറെ അകലങ്ങളിലാണു വ്യാപരിക്കുന്നത്. സ്വന്തം ദുസ്വപ്നങ്ങളെ വചനത്തിന്റെ വ്യാഖ്യാനമായി കരുതുന്ന ഇക്കൂട്ടരും അപകടകാരികള്‍തന്നെ! ഈ വിഷയത്തിലേക്കു കൂടുതലായി പ്രവേശിക്കാന്‍ ഈ ലേഖനത്തിലൂടെ മനോവ ഉദ്യമിക്കുന്നില്ല. ആയതിനാല്‍, നമ്മുടെ വിഷയത്തിലേക്കു മടങ്ങിവരാം.

അന്ത്യദിനത്തെ സംബന്ധിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലുകളും ആഗോളതാപനവും തമ്മില്‍ ഏറെ ബന്ധമുണ്ട്. അതിനാല്‍ത്തന്നെ, ആഗോളതാപനത്തെ ശമിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഉന്മാദക്കാര്‍ മാത്രമാണ്! എന്നാല്‍, ഇവര്‍ക്കു മുന്‍പില്‍ കോമാളിയെപ്പോലെ നൃത്തം ചവിട്ടുന്ന വത്തിക്കാന്‍ രാജാവാണ് ആഗോള ദുരന്തം! എന്തെന്നാല്‍, കത്തോലിക്കാസഭയുടെ മേല്‍വിലാസത്തിലാണ് ഇയാളുടെ വ്യാപരിപ്പ്. യേഹ്ശുവായുടെ വീണ്ടുംവരവിനെക്കുറിച്ചു പ്രഘോഷിക്കുന്നതിനെ ഏറ്റവുമധികം തടസ്സപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫ്രാന്‍സീസ്. സുവിശേഷം പ്രസംഗിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ ഇയാള്‍ ആനന്ദം കണ്ടെത്തുന്നു! ഇതു തെളിയിക്കുന്നതിനുള്ള രേഖകള്‍ എത്ര വേണമെങ്കിലും ഹാജരാക്കാന്‍ മനോവയ്ക്കു കഴിയും! കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തില്‍ ഏറ്റവും പ്രധാനമായി ഏറ്റുപറയുന്നത് യേഹ്ശുവായുടെ പുനരാഗമനമാണെന്നു നമുക്കെല്ലാം അറിയാം. ഈ പുനരാഗമനത്തില്‍ ഒരു ആഗോളതാപനം ഉണ്ടാകുമെന്ന് അരുളിച്ചെയ്തത് യേഹ്ശുവായുടെ പ്രഥമ ശിഷ്യനും, സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയുമായ പത്രോസാണ്‌. അപ്പസ്തോലനായ പത്രോസ് ഇപ്രകാരം വെളിപ്പെടുത്തി: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 പത്രോ: 3; 10). ഈ പത്രോസിന്റെ പിന്‍ഗാമിയാണെന്നു സ്വയം പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഒബാമയോടും ബാന്‍കീമൂണിനോടും മത്സരിക്കുന്നത്! ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും എന്നു ബൈബിളില്‍ പറഞ്ഞിരിക്കുന്നത് ഗ്രഹിക്കാന്‍ ബാന്‍കീമൂണിനോ ഒബാമയ്ക്കോ സാധിക്കുന്നില്ലെങ്കില്‍ മനോവയ്ക്കു സങ്കടമില്ല. എന്നാല്‍, കത്തോലിക്കാസയുടെ ചിലവില്‍ ഉണ്ടും ഉറങ്ങിയും ജീവിക്കുന്ന വത്തിക്കാനിലെ രാജാവിനു സമനില തെറ്റിയതില്‍ മനോവയ്ക്ക് ഖേദമുണ്ട്!

ആഗോളതാപനം ഒരു അനിവാര്യമായ ഘടകമാണെന്ന് അറിയാത്ത ശുംഭാനായ ബാന്‍കീമൂണിനെയും ഒബാമ എന്ന അധാര്‍മ്മിക മനുഷ്യനെയും മത്സസരത്തില്‍ പിന്നിലാക്കാന്‍ ശ്രമിക്കുന്ന വത്തിക്കാന്‍ രാജാവ് ഒരുകാര്യം ഓര്‍ത്തിരിക്കുക; എല്ലാ കത്തോലിക്കരും നിങ്ങളുടെ പിന്നിലില്ല. കാരണം, ബൈബിള്‍ വായിക്കുകയും ജ്ഞാനത്താല്‍ നിറയുകയും ചെയ്തിട്ടുള്ള അനേകം കത്തോലിക്കര്‍ ഉള്ളതുകൊണ്ടാണ് ഈ സഭ ഇന്നും നിലനില്‍ക്കുന്നത്. മറിച്ച്, അധികാരവര്‍ഗ്ഗമായി സ്വയം ചമഞ്ഞിറങ്ങിയ പട്ടക്കാരുടെ തണലിലല്ല. വത്തിക്കാനില്‍ ഒരു രാജാവില്ലെങ്കിലും കത്തോലിക്കാസഭ നിലനില്‍ക്കും. രണ്ടു വര്‍ഷത്തോളം അബോധാവസ്ഥയില്‍ ജീവിച്ച ജോണ്‍ പോളിന്റെ കാലത്തും ഈ സഭ നിലനിന്നതാണ്! ആയതിനാല്‍, ഇന്നും ആരോഗ്യത്തോടെയും സ്വബോധത്തോടെയും ജീവിച്ചിരിക്കുന്ന ബെനഡിക്റ്റ് പാപ്പയെ അവിഹിത മാര്‍ഗ്ഗത്തിലൂടെ പുറത്താക്കിയവര്‍ വിചാരിച്ചാല്‍ ഈ സഭയെ ഒന്നും ചെയ്യാന്‍ കഴിയില്ല. ചില മൂലംകുഴിയന്മാരുടെ പിന്തുണയില്‍ നിലനില്ക്കാമെന്നു വത്തിക്കാന്‍ രാജാവു കരുതുകയും വേണ്ട! ഇയാളുടെ പ്രശ്നം പരിസ്ഥിതി ദുര്‍ബ്ബലപ്പെടുന്നതാണെങ്കില്‍, ലോകം ഇന്നു നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന് താങ്കള്‍തന്നെയാണ്! യേഹ്ശുവായുടെ വീണ്ടുംവരവിനെ തടയാന്‍ ശ്രമിക്കുന്ന താങ്കളേക്കാള്‍ വലിയ സാമൂഹ്യവിപത്ത്‌ മറ്റാരാണ്‌?

വിജാതിയതയെ ഈ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യുവാനാണ് യേഹ്ശുവാ വരുന്നതെന്നു ബൈബിളിലൂടെ നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ, യേഹ്ശുവായുടെ വരവിനെ തടസ്സപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും വിജാതിയരും അവര്‍ സേവിക്കുന്ന സാത്താനും നടത്തും! ഇവിടെ വത്തിക്കാന്‍ രാജാവിന്റെ 'റോള്‍' എന്താണെന്നുള്ളതാണ് നാം തിരിച്ചറിയേണ്ടത്. ഇസ്ലാമിക തീവ്രവാദത്തിനു പരസ്യമായി പിന്തുണ നല്‍കുന്ന നേതാക്കളില്‍ ഒരുവനാണു താനെന്ന് ഇതിനോടകം പലവട്ടം ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. സിറിയയില്‍നിന്നു തുര്‍ക്കിവഴി കടന്നുവരുന്ന തീവ്രവാദികളെ ദത്തെടുക്കാന്‍ ആഹ്വാനംചെയ്തതും ഇയാളുടെ വിശ്വരൂപം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തന്ന സംഭവമായിരുന്നു. യൂറോപ്പിലാകമാനം ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടിയപ്പോള്‍ ഇയാള്‍ നടത്തിയത്, നൂറ് അഭയാര്‍ത്ഥികളില്‍ രണ്ടുപേര്‍ തീവ്രവാദികളാണ് എന്ന കുറ്റസമ്മതമാണ്! ഖുറാനില്‍ വിശ്വസിക്കുന്ന ഒരുവനുപോലും തീവ്രവാദത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇയാള്‍ മറച്ചുവച്ചത്. അധികാരത്തില്‍ അതിക്രമിച്ചുകയറിയ നാള്‍ മുതല്‍ ക്രിസ്തീയവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇദ്ദേഹത്തിനു കുഴലൂതാന്‍, കുഴലുകള്‍ കയ്യിലെടുത്തിരിക്കുന്ന ഊത്തുകാരെയും നാം വിവേചിച്ചറിയണം!

ആഗോളതാപനത്തിനെതിരേ നെഞ്ചുപൊട്ടി വിലപിക്കുന്ന ഫ്രാന്‍സീസിന്റെ കാപട്യം തിരിച്ചറിയാത്ത അനേകം വ്യക്തികള്‍ കത്തോലിക്കാസഭയിലുണ്ട്. ബൈബിള്‍ വായിക്കുകയോ യേഹ്ശുവായുടെ പ്രത്യാഗമനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയോ ചെയ്യാത്തവരാണ് ഇക്കൂട്ടര്‍! വിശുദ്ധനായ പത്രോസ് പ്രഖ്യാപിച്ച സത്യത്തെ ഗ്രഹിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തുടരാന്‍ സാധിക്കുന്നത്? അപ്പസ്തോലനായ പത്രോസ് മാത്രമല്ല ഈ വെളിപ്പെടുത്തല്‍ നല്‍കിയിട്ടുള്ളത്. ബൈബിളിലുടനീളം വായിക്കാന്‍ സാധിക്കുന്നതാണ് ആഗോളതാപനം എന്ന പ്രതിഭാസത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍! മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും എന്ന വെളിപ്പെടുത്തല്‍ നല്‍കുന്ന കാലത്ത് ആരുംതന്നെ അറിഞ്ഞിരുന്നില്ല ഈ മൂലപദാര്‍ത്ഥം എന്താണെന്ന്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ ശേഷത്തില്‍ മാത്രമാണ് ശാസ്ത്രലോകം ഇതു കണ്ടുപിടിച്ചത്. എന്നാല്‍, മത്സ്യബന്ധനത്തില്‍ മാത്രം നിപുണനായിരുന്ന ഒരു വ്യക്തിയിലൂടെ പരിശുദ്ധാത്മാവ് ഈ സത്യം വെളിപ്പെടുത്തി. പരിശുദ്ധാത്മാവ് എന്താണെന്നുപോലും അറിയാത്ത ചിലരോടൊപ്പം വിദൂഷകവേഷകെട്ടി വിഹരിക്കുന്ന വത്തിക്കാന്‍ രാജാവിന്റെ ലക്‌ഷ്യം, യേഹ്ശുവായുടെ പുനരാഗമനത്തെ തടസ്സപ്പെടുത്താന്‍ തന്നാലാകുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതാണ്! സുവിശേഷം പ്രചരിപ്പിക്കുന്നവരെ പരിഹസിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. കാരണം, അവിടുത്തെ പുനരാഗമനത്തിനുമുമ്പ് സകല ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും എന്ന തിരുവെഴുത്ത് ബൈബിളിലുണ്ട്!

ആഗോളതാപനത്തെ ശമിപ്പിക്കാന്‍ ഓടിനടക്കുന്നവര്‍ ഈ ഒരു വചനവുംകൂടി ശ്രദ്ധിക്കുക: "ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു"(2 പത്രോ: 3; 12, 13). ദൈവത്തിന്റെ ആഗമനദിനത്തെ കാത്തിരിക്കുന്ന ജനതയുടെ നേതാവാണ്‌ ഫ്രാന്‍സീസ് എന്ന് വിശ്വസിക്കുവാനുള്ള വിവരക്കേട് മനോവയ്ക്കില്ല! കാരണം, ആ ദിനത്തെ ത്വരിതപ്പെടുത്തുവാനാണ് ആദ്യത്തെ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. ത്വരിതപ്പെടുത്തുക എന്ന മലയാളം വാക്കിന്റെ അര്‍ത്ഥം, വേഗത്തിലാക്കുക എന്നാണ്. വേഗത്തിലാക്കണമെങ്കില്‍, അവിടുത്തെ വചനം സകലരോടും പ്രസംഗിക്കപ്പെടണം. കൂടാതെ, അവിടുത്തെ പ്രത്യാഗമനത്തിനുമുമ്പ് സംഭവിക്കേണ്ട അടയാളങ്ങള്‍ നിവര്‍ത്തിയാകുകയും വേണം! ഇവയെല്ലാം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സീസിന്റെ പുതിയ നാടകം എന്താണെന്ന് ഇനി നമുക്കു പരിശോധിക്കാം.

കരുണയുടെ വര്‍ഷം!

ദൈവത്തിന്റെ ക്രോധം അണപൊട്ടി ഒഴുകാന്‍ തുടങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍! ഈ അവസരത്തിലാണ് 'കരുണയുടെ വര്‍ഷം' ആഘോഷിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കാന്‍ കത്തോലിക്കാസഭ ഇറങ്ങിത്തിരിച്ചിരിക്കുന്നത്! നാം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട അവിടുത്തെ ദിനത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "യാഹ്‌വെയുടെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. യാഹ്‌വെയുടെ ദിനത്തിന്റെ മുഴക്കം ഭയങ്കരമാണ്; ശക്തന്മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും.
ക്രോധത്തിന്റെ ദിനമാണ് അത്. കഷ്ടതയുടെയും കഠിന ദുഃഖത്തിന്റെയും ദിനം! നാശത്തിന്റെയും ശൂന്യതയുടെയും ദിനം! അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം!"(സെഫാനിയ: 1; 14, 15).
ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുന്ന നിലപാടുകള്‍ ഒരു സഭയും സ്വീകരിക്കാന്‍ പാടില്ല. ദൈവം അവിടുത്തെ കാരുണ്യം അതിന്റെ പൂര്‍ണ്ണതയില്‍ ഈ ലോകത്തോടു ചൊരിഞ്ഞുകഴിഞ്ഞു. തന്റെ പുത്രനെ ഈ ലോകത്തേക്ക് അയയ്ക്കുകയും അവന്റെ രക്തംവഴി സകലര്‍ക്കും രക്ഷ സാധ്യമാക്കുകയും ചെയ്തതാണ് ദൈവത്തിന്റെ കാരുണ്യത്തിന്റെ പൂര്‍ണ്ണത! എന്നാല്‍, കരുണയുടെ വര്‍ഷം എന്നപേരില്‍ പുതിയ കുതന്ത്രവുമായി ഫ്രാന്‍സീസ് ഇറങ്ങിയിരിക്കുന്നത് മറ്റൊരു ലക്ഷ്യവുമായിട്ടാണ്!

കത്തോലിക്കാസഭ ചില കാലങ്ങളില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുവാനായി പല പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാറുണ്ട്. ഓരോ വര്‍ഷങ്ങള്‍ക്കും ചില പ്രത്യേക പേരുകള്‍ നല്‍കി ആഘോഷിക്കുക എന്നതാണ് ഇവയിലൊന്ന്. വിശ്വാസ വര്‍ഷം എന്നപേരില്‍ നടത്തിയ ആഘോഷം നമുക്കെല്ലാം ഓര്‍മ്മയുണ്ട്. ഈ ആഘോഷം നടത്തിയ നാളുകളില്‍ ആരെയെല്ലാമാണു സഭ വിശ്വാസത്തിലേക്കു നയിച്ചതെന്ന യാഥാര്‍ത്ഥ്യവും നാം ഓര്‍ക്കണം. നിലവിലുണ്ടായിരുന്ന വിശ്വാസികളെ ഉന്മൂലനം ചെയ്യുകയല്ലാതെ, ഒരുത്തരെപ്പോലും വിശ്വാസത്തിലേക്കു നയിച്ചതായി സഭയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഏഷ്യയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗത്തെയും നഷ്ടപ്പെടുത്തിയ വര്‍ഷമായിരുന്നു 'വിശ്വാസ വര്‍ഷം'! വചനം പ്രഘോഷിക്കുന്നതില്‍നിന്നു വിട്ടുനിന്നുകൊണ്ടുള്ള ആഘോഷങ്ങളെ തള്ളിക്കളയുകയെന്നതാണ് ദൈവജനം ചെയ്യേണ്ടത്. മലബാറിലെ ചില മേഖലകളില്‍ നടത്തുന്ന 'കുറിക്കല്ല്യാണം' പോലെയാണ് കത്തോലിക്കാസഭയുടെ ആഘോഷങ്ങള്‍! സാമ്പത്തീക പ്രതിസന്ധികള്‍ വരുമ്പോള്‍ 'കുറിക്കല്ല്യാണവും പണംപയറ്റും' നടത്തുന്ന രീതിയാണ് മലബാറിലെ ചില മേഖലകളിലുള്ളത്! മലബാറിലെ ഈ ആചാരങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ മനോവ കടക്കുന്നില്ല. എന്നാല്‍, കത്തോലിക്കാസഭയുടെ ആഘോഷങ്ങളില്‍ പലതും 'കുറിക്കല്ല്യാണം' പോലെതന്നെയാണ്! ചാവറയച്ചനെ വിശുദ്ധനാക്കിയതിലൂടെ സഭയിലെ ദൈവജനത്തിനു നേട്ടമൊന്നുമില്ലെങ്കിലും, സിഎംഐ സഭയ്ക്കു വന്‍നേട്ടമാണ്!

കരുണയുടെ വര്‍ഷത്തിലേക്കു തന്നെ തിരിച്ചുവരാം. കത്തോലിക്കാസഭയിലെ വിശ്വാസികളുടെമേല്‍ ഇത്തരത്തിലൊരു ആഘോഷം അടിച്ചേല്പിക്കേണ്ടത് വത്തിക്കാന്‍ രാജാവിന് ഒഴിച്ചുകൂടാനാകാത്ത കാര്യമായിരുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിക്കണമെങ്കില്‍, സിറിയന്‍ പ്രശ്നത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ മതി. സിറിയയിലെ ക്രിസ്ത്യാനികളെ പൂര്‍ണ്ണമായും വധിക്കുന്നതുവരെ ഇയാളുടെ നാവിനു ചലനശേഷി ഉണ്ടായിരുന്നില്ല. അക്കാലങ്ങലിലൊക്കെ ഒരു ഉന്മാദക്കാരനെപ്പോലെ ഉലകം ചുറ്റിനടന്ന ഫ്രാന്‍സീസിന്റെ ശബ്ദം നാം പിന്നീടു കേട്ടു! സിറിയയിലെ മുസ്ലീങ്ങള്‍ പരസ്പരം കൊന്നുതിന്നാന്‍ തുടങ്ങിയ നാളുകളിലായിരുന്നു ഇയാള്‍ മുരടനക്കിയത്! കരുണ, സ്നേഹം, മാനവീകത  തുടങ്ങിയ വാക്കുകള്‍ ഇയാളില്‍നിന്നുണ്ടായതും ഈ അവസരത്തില്‍ത്തന്നെ! ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നാളുകളില്‍ ഒരിക്കല്‍പ്പോലും മാനവീകത പ്രഘോഷിക്കാത്ത ഇയാളാണ് കത്തോലിക്കാസഭയുടെ മേലാളനായി ഇന്നു വിലസുന്നത്! ഈ മനുഷ്യന്‍ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷത്തിനു പിന്നിലും ഒരു ഇസ്ലാമിക അജണ്ടയുണ്ട്. യൂറോപ്പിലേക്ക് ഇസ്ലാമിക തീവ്രവാദികളെ കടത്തിക്കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയ ഫ്രാന്‍സീസിനെ നമുക്കറിയാം. ഇസ്ലാമിനെക്കൊണ്ടു പൊറുതിമുട്ടിയ യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥയും നമുക്കറിയാം. യൂറോപ്യന്‍ ജനതയും മറ്റിതര സമൂഹങ്ങളും ഇസ്ലാമിനെ വെറുക്കുവാന്‍ തുടങ്ങിയപ്പോള്‍, പുതിയ കുതന്ത്രവുമായി വത്തിക്കാന്‍ രാജാവ് ഇറങ്ങി! അതാണ്‌ 'കരുണയുടെ വര്‍ഷം'! സകലരാലും വെറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിനു സ്വീകാര്യതയുണ്ടാക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി പലരും അധഃപതിച്ചു! മൂലംകുഴി ഇക്കൂട്ടരില്‍ ഒരുവന്‍മാത്രം!

വത്തിക്കാന്‍ രാജാവും ഇയാളുടെ സ്തുതിപാടകരും അറിയാനായി ഒരു പ്രവചനം ഇവിടെ കുറിക്കുന്നു: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വ്വവും തുടച്ചുമാറ്റും. മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും കടലിലെ മത്‌സ്യങ്ങളെയും ഞാന്‍ ഉന്മൂലനം ചെയ്യും. ദുഷ്ടരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്‌ഛേദിക്കും - യാഹ്‌വെ അരുളിച്ചെയ്യുന്നു"(സെഫാനിയ: 1; 2, 3). ഇത് ദൈവത്തിന്റെ വചനമാണ്. ഇതിനെതിരേ നിലകൊള്ളുന്ന ആരും ദൈവത്തില്‍ നിന്നുള്ളവരല്ല. ഒരു വചനംകൂടി ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ഉഗ്രകോപം നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്, യാഹ്‌വെയുടെ ക്രോധത്തിന്റെ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്, ഒരുമിച്ചു കൂടുവിന്‍. അവിടുത്തെ കല്പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, യാഹ്‌വെയെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. യാഹ്‌വെയുടെ ക്രോധത്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന് മറച്ചേക്കാം"(സെഫാനിയ: 2; 2, 3). ഈ യാഥാര്‍ത്ഥ്യം അറിയിക്കുകയെന്നതാണ് സഭയുടെ ദൗത്യം! ദൈവത്തിന്റെ ക്രോധം കടന്നുവരാന്‍ ഇനിയും വൈകുകയില്ലെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രചാരകരാണ്‌ നാം ഓരോരുത്തരും! ആഗോളതാപനം തടയുകയെന്നത് ക്രിസ്ത്യാനിയുടെ ദൗത്യമല്ല! ആഗോളതാപനത്തിനു പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തുകയും, ദൈവത്തിന്റെ കാരുണ്യത്തിനു പാത്രമാകാനുള്ള വഴി വെളിപ്പെടുത്തുകയുമാണ് ക്രൈസ്തവ ധര്‍മ്മം!

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്നോടിയായി സംഭവിക്കേണ്ട കാര്യങ്ങള്‍ക്കെതിരെ നിലകൊള്ളുവാന്‍ നിങ്ങളെ ക്ഷണിക്കുന്നവന്‍ ദൈവത്തിന്റെയും നിങ്ങളുടെയും ശത്രുവാണ്! നിങ്ങള്‍ ജീവിക്കുന്നതു കരുണയുടെ വര്‍ഷത്തിലാണെന്നു നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരും അങ്ങനെതന്നെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3256 views

LOG IN

Lost your password?

SIGN UP

LOST PASSWORD