അറിഞ്ഞിരിക്കാന്‍

അന്ധവിശ്വാസവും അന്തവിശ്വാസവും!

Print By
about

11 - 11 - 2017

ന്താണ് അന്ധവിശ്വാസം? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്രയാണ് ഈ ലേഖനത്തിലൂടെ നാം നടത്തുന്നത്. സ്വരത്തില്‍ സാമ്യമുണ്ടെങ്കിലും വ്യത്യസ്തമായ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്ന രണ്ടു പദങ്ങളാണ് അന്തവിശ്വാസം അന്ധവിശ്വാസം എന്നിവ! അവസാനിക്കാത്ത വിശ്വാസമെന്നോ അവസാനം വരെയുള്ള വിശ്വാസമെന്നോ അങ്ങയറ്റത്തെ വിശ്വാസമെന്നോ ഒക്കെ അര്‍ത്ഥതലങ്ങലുള്ള പദമാണ് അന്തവിശ്വാസം! ഉള്ളില്‍നിന്നുള്ള വിശ്വാസം എന്ന അര്‍ത്ഥവും ഈ വാക്കിനുണ്ട്. എന്നാല്‍, അന്ധവിശ്വാസത്തിന്റെ അര്‍ത്ഥം യുക്തിരഹിതമായ വിശ്വാസമെന്നാണ്. ഇരുളടഞ്ഞ വിശ്വാസം എന്ന അര്‍ത്ഥവും അന്ധവിശ്വാസത്തിലുണ്ട്. അന്ധകാരം, ഇരുട്ട് എന്നൊക്കെ വിവക്ഷിക്കുന്നതുപോലെതന്നെ അന്ധതയെന്നും ഇതിനെ വിവക്ഷിക്കാന്‍ കഴിയും. അന്ധം എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍, കാഴ്ചയില്ലാത്ത, അറിവില്ലാത്ത, കണ്ണടച്ചുള്ള എന്നൊക്കെയാണ്. ഇതില്‍നിന്നാണ് അന്ധവിശ്വാസം എന്ന പദം രൂപപ്പെടുന്നത്. യുക്തിരഹിതമായ ചിന്തകളെ അറിവില്ലായ്മ അഥവാ വിവരക്കേട് എന്ന് വിളിച്ചുതുടങ്ങിയത് യുക്തിവാദികളാണ്. അതിനാല്‍ത്തന്നെ, യുക്തിവാദം എന്ന വിഷയത്തെ അടിസ്ഥാനമാക്കി അന്ധവിശ്വാസത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കാം.

എന്താണ് അന്ധവിശ്വാസം?

അന്ധവിശ്വാസം എന്നത് യുക്തിവാദികള്‍ സൃഷ്ടിച്ചെടുത്ത ഒരു പദമാണ്. ദൈവത്തിലോ പിശാചിലോ വിശ്വസിച്ച് ആരാധനകള്‍ അര്‍പ്പിക്കുന്ന സമൂഹങ്ങളെ പരിഹസിക്കുന്നതിനുവേണ്ടിയാണ് ഈ പദം ഇവര്‍ ഉപയോഗിക്കുന്നത്. അതായത്, യുക്തിവാദികള്‍ എന്നു പറയപ്പെടുന്ന വിഭാഗത്തിനു ഗ്രഹിക്കാന്‍ കഴിയാത്ത ആശയങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന ഏതൊരു വ്യക്തിയും ഇവരുടെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസിയാണ്! ദൈവവിശ്വാസവും വിഗ്രഹാരാധനയുമൊക്കെ ഒരേ ഗണത്തില്‍പ്പെടുന്ന അന്ധവിശ്വാസങ്ങളായിട്ടാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ തെളിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, യുക്തിവാദികളുടെ ദൈവം ശാസ്ത്രമാണ്. ശാസ്ത്രം ഒരുകാലത്തു ശരിയെന്നു പറഞ്ഞവ പിന്നീട് തെറ്റായിരുന്നുവെന്ന് തിരുത്തിയിട്ടുണ്ട്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്നമല്ല. ശാസ്ത്രം തിരുത്തുന്നതിനനുസരിച്ചു മാറിച്ചിന്തിക്കാന്‍ ഇവര്‍ക്ക് യാതൊരു സങ്കോചവുമില്ല എന്നതാണ് ഇവരുടെ യുക്തിയുടെ പ്രത്യേകത!

പ്രസക്തമായ ഒരു ചോദ്യം ഇവിടെ ഉയരുന്നു. എന്തെന്നാല്‍, ശാസ്ത്രീയ നിഗമനങ്ങളില്‍ ആധികാരികതയോടെ നിലയുറപ്പിച്ച ഒരു യുക്തിവാദി, ഈ നിഗമനങ്ങള്‍ തെറ്റായിരുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോള്‍ പുതിയ ആശയത്തോടൊപ്പം ചേരുന്നു. അങ്ങനെയെങ്കില്‍, അതുവരെ ഈ യുക്തിവാദി അന്ധവിശ്വാസിയായിരുന്നില്ലേ? യുക്തിസഹമല്ലാത്തത് എന്ന നിര്‍വ്വചനമാണ് അന്ധവിശ്വാസത്തിന് ഇവര്‍ നല്കിയിരിക്കുന്നതെങ്കിലും, കുറച്ചുകൂടി വിശാലമായ നിര്‍വ്വചനം ഈ പദത്തിനുണ്ട്. അജ്ഞത, അറിവുകേട്, അന്ധത, കണ്ണടച്ചുള്ള എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഈ പദത്തിനുള്ളതുകൊണ്ടുതന്നെ, ശാസ്ത്രത്തെ കണ്ണടച്ചു വിശ്വസിച്ചവരും അന്ധകാരത്തെ പ്രകാശമായി ധരിച്ചവരും യഥാര്‍ത്ഥ അന്ധവിശ്വാസികള്‍തന്നെ! ഏതൊരു വിശ്വാസവും വിശ്വാസമാകണമെങ്കില്‍ സ്വന്തം ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍നിന്നു വിടുതല്‍ പ്രാപിക്കണം. മനുഷ്യന്റെ ബുദ്ധിയുടെ പരിമിതികള്‍ തിരിച്ചറിയാത്തവര്‍ വിഡ്ഢികളാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാനുപോലും അജ്ഞാതമായ പല മേഖലകളുമുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഉന്നതമായ പാണ്ഡിത്യം നേടിയിട്ടുള്ള വ്യക്തികള്‍ക്കു മുന്നില്‍, തങ്ങള്‍ക്ക് അജ്ഞാതമായ മേഖലകള്‍ അപ്രാപ്യമായിത്തന്നെ തുടരുന്നു. ആയതിനാല്‍, സ്വന്തം യുക്തിയെ ആശ്രയിച്ചുകൊണ്ട് എല്ലാ കാര്യങ്ങളിലും തീര്‍പ്പുകല്പിക്കുന്നവന്‍ മരമണ്ടനാണ്!

ബുദ്ധിജീവികള്‍ എന്ന വിശേഷണം എടുത്തണിഞ്ഞിരിക്കുന്ന ഒരു വിഭാഗമാണ്‌ യുക്തിവാദികള്‍! ദൈവത്തെയും ആത്മീയതയെയും അന്ധമായി എതിര്‍ക്കുമ്പോള്‍, ലോകം ഇവര്‍ക്ക് ബുദ്ധിജീവി എന്ന പദവി നല്‍കി ആദരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവരോളം ഭോഷന്മാര്‍ മൃഗങ്ങളില്‍പ്പോലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! യാതൊരു ലജ്ജയുമില്ലാതെ വിവരക്കേടുകള്‍ വിളിച്ചുകൂവുന്നവരെ ബുദ്ധിജീവികള്‍ എന്ന പദവി നല്‍കി ആദരിക്കുന്നവരുടെ ബൗദ്ധീകനിലവാരം എത്രത്തോളം അധഃപതിച്ചതായിരിക്കും! ദൈവം ഇല്ലെന്നു പറയുകയും, ദൈവവിശ്വാസികളെ അപഹസിക്കുകയും ചെയ്യുന്നവരെ ആദരിക്കാന്‍ ലോകത്തിനു വലിയ താത്പര്യമാണ്. ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ഇക്കൂട്ടരെ തോളിലേറ്റി നടക്കുന്നു.

നാലുവരി കവിത എഴുതുന്നവര്‍, കഥകളും നോവലുകളും എഴുതുന്നവര്‍, മനുഷ്യനു മനസ്സിലാകാത്ത ഭാഷയില്‍ പിറുപിറുക്കുന്നുവര്‍, അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുകയും തങ്ങള്‍ക്കു തോന്നുന്ന വ്യാഖ്യാനങ്ങള്‍ നല്‍കി മറ്റുള്ളവരെ വിഡ്ഢികളാക്കുന്നവര്‍ എന്നിങ്ങനെ ബുദ്ധിജീവികളുടെ പട്ടിക നീണ്ടുപോകുന്നു. ഇവര്‍ക്കെല്ലാമുള്ള പൊതുസ്വഭാവമാണ്‌ യുക്തിവാദം! ഭൂമിയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നത് തങ്ങളാണെന്ന വ്യര്‍ത്ഥചിന്തയിലാണ് ഇവര്‍ ജീവിക്കുന്നത്. ഇടതുപക്ഷ ബുദ്ധിജീവികള്‍, ചിന്തകര്‍, സാംസ്കാരിക നായകര്‍, പുരോഗമന വാദികള്‍ എന്നിങ്ങനെ ഇവര്‍ക്ക് അനേകം വിശേഷങ്ങള്‍ ഇവര്‍ത്തന്നെ കല്പിച്ചു നല്‍കിയിരിക്കുന്നു. സാംസ്ക്കാരിക നായകന്മാരുടെ സംസ്ക്കാരശൂന്യതയും പുരോഗമന വാദികളുടെ പിന്തിരിപ്പന്‍ നയങ്ങളും കണ്ടു മനസ്സിലാക്കാന്‍ മലയാളികള്‍ക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഏതൊരു പുരോഗമനത്തിനും വിലങ്ങുതടിയായി നിലകൊള്ളുന്നത് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തന്നെയാണ്. പിന്നീട് ഇവര്‍തന്നെ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യും. അതായത്, പത്തോ ഇരുപതോ വര്‍ഷം പിന്നിലാണ് ഓരോ പുരോഗമന വാദികളും ജീവിക്കുന്നത്. കേരളത്തില്‍ത്തന്നെ അനേകം തെളിവുകള്‍ ഇക്കാര്യത്തിലുണ്ട്.

കലാരംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവരെയാണ് സാംസ്കാരിക നായകരായി അവരോധിചിരിക്കുന്നത്. സകല മ്ലേച്ഛതകളെയും വിശുദ്ധമെന്നു പ്രഖ്യാപിക്കുകയും ഈ മ്ലേച്ഛതകളില്‍ വ്യാപരിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക 'സാംസ്ക്കാരിക' നായകരും! ഇവരാണ് ലോകത്തിനു സദാചാരം പകര്‍ന്നുനല്‍കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ അനുകൂലിക്കാനും ശ്ലാഘിക്കാനും ഇവര്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നു. വിവാഹേതര ലൈംഗീകതയെയും വിവാഹമോചനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഇവരൊക്കെ അത്യുത്സാഹം കാണിക്കുന്നു. മതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് പുറത്തുവരാന്‍ സകലരെയും ആഹ്വാനം ചെയ്യുന്നതും ഇവര്‍തന്നെയാണ്. മതങ്ങളുടെ നിയമങ്ങളും ചട്ടക്കൂടുകളും നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്ന് ഇത്രയുമെങ്കിലും ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നത്. ബുദ്ധിജീവി നാട്യക്കാരായ യുക്തിവാദികളെ ചെവിക്കൊള്ളാന്‍ സകലരും തയ്യാറായിരുന്നെങ്കില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഈ ഭൂമുഖത്തുനിന്നു മാനവരാശി തുടച്ചുനീക്കപ്പെടുമായിരുന്നു!

ദൈവനിഷേധത്തെ ജീവിതചര്യയാക്കി മാറ്റിയവരെ ആദരിക്കാന്‍ എക്കാലത്തും ലോകം തയ്യാറായിട്ടുണ്ട്. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് എല്ലാ കാലത്തും ലോകത്തെ നിയന്ത്രിച്ചിരുന്നതുകൊണ്ടാണ് അത്. ദൈവം എന്ന് കേള്‍ക്കുന്നതുപോലും ഈ ആത്മാവിനു സഹിക്കാന്‍ കഴിയില്ല. ആയതിനാല്‍, വ്യാജദൈവങ്ങളെ എതിര്‍ക്കുന്നുവെന്ന ധാരണ ജനിപ്പിച്ചുകൊണ്ട്‌ സത്യദൈവത്തെ നിഷേധിക്കുന്നു. എന്നിരുന്നാലും, ലോകത്തിന്റെ യഥാര്‍ത്ഥ ശത്രു സത്യദൈവംതന്നെയാണ്. ബൈബിളിലെ ഈ വാക്യം ശ്രദ്ധിക്കുക: "ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2തെസലോ: 2; 4). എതിര്‍ക്രിസ്തു വരുമ്പോള്‍ നിറവേറപ്പെടേണ്ട പ്രവചനമാണിത്. എന്നാല്‍, അവന്റെ ആത്മാവ് ലോകത്തിന്റെ ആത്മാവിനോടുചേര്‍ന്നു പ്രവര്‍ത്തന നിരതമായിരിക്കുന്നതുകൊണ്ട് ലോകം പൂര്‍ണ്ണമായും ദൈവത്തിനെതിരായി നിലകൊള്ളുന്നു. സത്യദൈവത്തെ മാത്രം എതിര്‍ത്താല്‍, സത്യദൈവത്തെ തിരിച്ചറിയാന്‍ അത് അടയാളമാകും എന്നതുകൊണ്ടാണ് എല്ലാ ദൈവങ്ങളെയും അവന്‍ എതിര്‍ക്കുന്നത്. ദൈവമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ യുക്തിവാദികളും കുബുദ്ധിജീവികളും ഉറഞ്ഞുതുള്ളുന്നതും അന്ധവിശ്വാസം എന്ന് ആക്രോശിക്കുന്നതും ഇക്കാരണത്താലാണ്.

ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, അന്ധവിശ്വാസമെന്ന് ലോകസമൂഹം വിളിച്ചുപറയുന്നതെല്ലാം അന്ധവിശ്വാസങ്ങളല്ല. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്നു നാം കണ്ടു. ഇസ്ലാംമതക്കാരുടെ ദൃഷ്ടിയില്‍ മറ്റു മതക്കാരും യുക്തിവാദികളുമാണ് അന്ധവിശ്വാസികള്‍. ഇതിനു സമാനമായ ചിന്താധാരയാണ് ക്രിസ്ത്യാനികള്‍ക്കുമുള്ളത്. യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ കാര്യമാണ് ഇവിടെ പ്രതിപാദിച്ചത് എന്നകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. കാരണം, ക്രൈസ്തവ നാമധാരികളായ ചിലര്‍ എല്ലാവിധ അന്ധവിശ്വാസങ്ങളെയും മഹനീയമായി കരുതി ആചരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കൂട്ടരെ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ കഴിയില്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് ഇത്തരം ആഭാസന്മാരായ മനുഷ്യര്‍ കത്തോലിക്കാസഭയില്‍ ശക്തിപ്രാപിച്ചത്‌. യുക്തിവാദികളുടെയും ഇസ്ലാമിന്റെയും സത്യക്രിസ്ത്യാനികളുടെയും ദൃഷ്ടിയില്‍ അന്ധവിശ്വാസികള്‍ ആരെല്ലാമാണെന്നു നാം മനസ്സിലാക്കി. എന്നാല്‍, അന്ധവിശ്വാസത്തെ സംബന്ധിച്ച് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഹിന്ദുക്കള്‍ അടങ്ങുന്ന 'പാഗണ്‍' മതങ്ങള്‍ക്കുള്ളത്. അതായത്, ഇവരുടെ ദൃഷ്ടിയില്‍ അന്ധവിശാസം എന്നൊന്നില്ല!

ദൈവീകസങ്കല്പങ്ങള്‍ക്കൊപ്പം സാത്താന്റെ പ്രതീകങ്ങളെയും ഇവര്‍ തങ്ങളുടെ ദൈവങ്ങളായി പരിഗണിക്കുന്നു. ഇവരെ സംബന്ധിച്ചിടത്തോളം കാണപ്പെടുന്നതും കാണപ്പെടാത്തതും ചലിക്കുന്നവയും ചലിക്കാത്തവയുമായ എന്തിനെയും ദൈവങ്ങളായി പരിഗണിക്കാന്‍ യാതൊരു വൈമനസ്യവുമില്ല. യുക്തിവാദികളുടെ ചിന്തയില്‍ ആത്മാവെന്നത് വെറും അന്ധവിശ്വാസമാണ്. എന്നാല്‍, ഹിന്ദുക്കളും പാഗണ്‍ സമൂഹങ്ങളും ചിന്തിക്കുന്നത് മനുഷ്യനു മാത്രമല്ല, സകല വസ്തുക്കള്‍ക്കും ആത്മാവുണ്ടെന്നാണ്. കല്ലിനും മണ്ണിനും ജീവജാലങ്ങള്‍ക്കും ആത്മാവുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ജാതകം എഴുതിയ വിദ്വാന്മാര്‍പോലും ഇവരുടെ സമൂഹത്തിലുണ്ട്. അപരിഷ്കൃതരും അജ്ഞതയില്‍ ജീവിക്കുന്നവരുമായ സമൂഹം ആരാധനയ്ക്കായി എന്തിനെയും തിരഞ്ഞെടുക്കും. എല്ലാറ്റിലും ദൈവീകത ആരോപിക്കുകയും ചെയ്യും. ആരാധനയ്ക്കായി തിരഞ്ഞെടുക്കുന്ന വിഗ്രഹങ്ങളെ തങ്ങളുടെ ദേവീ-ദേവന്മാരുടെ രൂപങ്ങളായിട്ടല്ല ഇവര്‍ പരിഗണിക്കുന്നത്; മറിച്ച്, ദൈവങ്ങള്‍തന്നെയായി കണക്കാക്കുന്നു. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന അബദ്ധധാരണയുടെ വക്താക്കളാണ് ഇക്കൂട്ടര്‍! പാഗണ്‍ പൊതുവായ തത്വമാണിത്. ഇതിന്റെ പിന്തുടര്‍ച്ചയായി നിലനില്‍ക്കുന്ന അനേകം മതങ്ങളില്‍ പ്രബലമായ ഒരു മതമാണ്‌ ഹിന്ദുമതം! അന്ധവിശ്വാസങ്ങളുടെ പൂര്‍ണ്ണതയായ ഈ മതത്തിന്റെ കാഴ്ചപ്പാടില്‍ അന്ധവിശ്വാസം എന്നൊന്നില്ല!

ലോകത്തുള്ള വിവിധ സമൂഹങ്ങള്‍ എങ്ങനെയാണ് അന്ധവിശ്വാസത്തെ നിര്‍വ്വചിക്കുന്നതെന്നു നാം പരിശോധിച്ചു. ഓരോരുത്തരും തങ്ങളുടെ അറിവിന്റെ പരിധികളില്‍ നിന്നുകൊണ്ടാണ് അന്ധവിശാസം മറ്റുള്ളവരില്‍ ആരോപിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ അന്ധവിശ്വാസം എന്താണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ അന്ധവിശ്വാസം!

യഥാര്‍ത്ഥ അന്ധവിശ്വാസം എന്നത് ആദ്ധ്യാത്മികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യത്തെ അന്വേഷിക്കാതെ, അസത്യത്തിനു തങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ഈ അസത്യത്തില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ അന്ധവിശ്വാസം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അന്ധകാരത്തെ സ്നേഹിക്കുകയും അതില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ അന്ധവിശ്വാസം. ജ്ഞാനത്തെക്കാള്‍ അധികമായി അജ്ഞതയെ സ്നേഹിക്കുന്നതും അന്ധവിശ്വാസംതന്നെ. ഈ വചനം നോക്കുക: "ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു"(യോഹ: 3; 19). യേഹ്ശുവായുടെ വാക്കുകളാണിത്. ജ്ഞാനം അഭ്യസിക്കുന്നതിനു പകരം അജ്ഞതയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെതന്നെ നാശമാണ് സൃഷ്ടിക്കുന്നത്.

അന്ധവിശ്വാസത്തില്‍ തുടരുന്ന ഒരു വ്യക്തി വ്യര്‍ത്ഥതയിലാണെന്നു മാത്രമല്ല, അവന്‍ തനിക്കുതന്നെ നാശം വരുത്തിവയ്ക്കുകയും ചെയ്യുന്നു. അജ്ഞതയില്‍നിന്നു ജ്ഞാനത്തിലേക്കു പരിണമിക്കുകയെന്നത് വ്യക്തിപരമായി ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നു തിരിച്ചറിയണം. എന്തെന്നാല്‍, ദൈവം അഭിലഷിക്കുന്നത് ജ്ഞാനം അന്വേഷിക്കുന്നവരെയാണ്. ബൈബിളിലെ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: "യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു"(സങ്കീ: 14; 2). സത്യാന്വേഷികള്‍ ദൈവത്തിനു പ്രിയങ്കരരാണ്. ജ്ഞാനം അന്വേഷിക്കുന്ന വ്യക്തികള്‍ക്ക് ദൈവം അതു പ്രദാനംചെയ്യും. എന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം ആകുലപ്പെടുന്നു: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്‌സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്: 3; 23).

ഹാഗാറിന്റെ പുത്രന്മാര്‍ എന്നതിലൂടെ അവളുടെ തലമുറയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന ഇസ്ലാംമതത്തെയാണ് ദൈവം ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്നതും വഴിപിഴച്ചതുമായ ഒരു സമൂഹത്തെക്കുറിച്ച് ബാറൂക്ക് പ്രവാചകനിലൂടെ അവിടുന്ന് പ്രവചിക്കുകയായിരുന്നു. യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്നു വ്യതിചലിച്ച സമൂഹമാണ് ഇസ്ലാമെന്നു വ്യക്തമാക്കുന്ന പ്രവചനമാണിത്. ദൈവത്തെ അന്വേഷിക്കുന്നവരെയാണ് അവിടുന്ന് പരിഗണിക്കുന്നത്. അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നതും അവര്‍ക്കാണ്. ഈ വചനം ശ്രദ്ധിക്കുക: "ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്‌സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന് അപ്പോള്‍ നീ ഗ്രഹിക്കും"(ബാറൂക്ക്: 3; 14). യഥാര്‍ത്ഥ വഴികളില്‍ ദൈവത്തെ അന്വേഷിച്ചവരില്‍ ആരും നിരാശരാകേണ്ടിവന്നിട്ടില്ല. എന്തെന്നാല്‍ ഇത് ദൈവത്തിന്റെ വാഗ്ദാനമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നു കിട്ടും. എന്തെന്നാല്‍, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു"(ലൂക്കാ: 11; 9, 10).

അങ്ങനെയെങ്കില്‍, യുക്തിവാദം എന്നത് മഹനീയമായ ഒരു കാര്യമല്ലേയെന്ന്‍ ആരെങ്കിലും ചിന്തിച്ചേക്കാം. എന്തെന്നാല്‍, യുക്തിയും ബുദ്ധിയും ഇവര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?! ഇവിടെ നാം അറിഞ്ഞിരിക്കേണ്ടത് അറിവും ജ്ഞാനവും തമ്മിലുള്ള അന്തരമാണ്. യുക്തിവാദികള്‍ക്ക് ഉണ്ടെന്ന് ഇവര്‍ ധരിക്കുന്ന അറിവിന്‌ ദൈവവുമായോ ദൈവീക ജ്ഞാനവുമായോ ഒരു ബന്ധവുമില്ല. ഇവര്‍ ഉപയോഗിക്കുന്ന ബുദ്ധിയും യുക്തിയുംകൊണ്ടല്ല ദൈവത്തെ കണ്ടെത്താന്‍ സാധിക്കുന്നത്. ഇവര്‍ ദൈവത്തെ നിരാകരിക്കാനായി തങ്ങളുടെ യുക്തിയും ബുദ്ധിയും ഉപയോഗിക്കുന്നു. ഇവരിലുള്ളത് ജ്ഞാനമല്ല; മറിച്ച് ലോകത്തിന്റെ അറിവുകളാണ്. അത് എപ്പോഴും തിന്മയിലേക്കു ചാഞ്ഞിരിക്കുന്നു. ഈ വചനം നോക്കുക: "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പ്രഭാ: 19; 22). മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷം യഥാര്‍ത്ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്"(1കോറി: 3; 18, 19). യുക്തിവാദികള്‍ ഇങ്ങനെയാണ് ദൈവത്തിന്റെ മുന്‍പില്‍ ഭോഷന്മാരാകുന്നത്! ദൈവത്തിന്റെ മുന്‍പില്‍ തങ്ങള്‍ ഭോഷന്മാരാണെന്ന തിരിച്ചറില്ലാത്തതിനാല്‍ ഇവര്‍ തങ്ങളുടെ ഭോഷത്വത്തെ ജ്ഞാനമായി കരുതി അതില്‍ അഹങ്കരിക്കുന്നു.

അതായത്, യുക്തിവാദികള്‍ തങ്ങളുടെ ജ്ഞാനത്തെക്കുറിച്ചുള്ള ചിന്തയില്‍ത്തന്നെ അന്ധവിശ്വാസികളാണ്! അന്ധവിശ്വാസം എന്നതിന്റെ യഥാര്‍ത്ഥ നിര്‍വ്വചനം മനസ്സിലാക്കാന്‍ യുക്തിവാദികള്‍ തയ്യാറായാല്‍ തങ്ങളിലേക്കു തന്നെയായിരിക്കും ഇവര്‍ വിരല്‍ചൂണ്ടുന്നത്. സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ അസത്യത്തെ മുറുകെപ്പിടിക്കുന്നതാണ് യഥാര്‍ത്ഥ അന്ധവിശ്വാസം! എന്താണ് സത്യമെന്ന തിരിച്ചറിവില്ലാതെ അസത്യത്തില്‍ മുഴുകി അന്ധകാരത്തില്‍ ജീവിക്കുന്നവരും അന്ധവിശ്വാസികളാണ്. എന്നാല്‍, ഇത് യുക്തിവാദികള്‍ പറയുന്നതുപോലെ യുക്തിരഹിതമായ കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന അവസ്ഥയാണെന്നു പറയാന്‍ കഴിയില്ല. എന്തെന്നാല്‍, അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കും, ഈ വിശ്വാസങ്ങളില്‍ നിന്നുതന്നെ ഭൗതീകമായ അനുഗ്രഹങ്ങള്‍ ലഭിക്കാറുണ്ട്. അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതുതന്നെ ഈ അനുഗ്രഹങ്ങളുടെ പിന്‍ബലത്തിലാണ്. അന്ധവിശ്വാസങ്ങളില്‍ നിലനിന്നുകൊണ്ടു പ്രാപിക്കുന്ന ഭൗതീക നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ് യഥാര്‍ത്ഥ സത്യത്തെക്കുറിച്ച് അല്പംകൂടി മനസ്സിലാക്കാന്‍ ശ്രമിക്കാം.

എന്താണ് യഥാര്‍ത്ഥ സത്യം? യേഹ്ശുവാ അരുളിച്ചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു"(യോഹ: 14; 6, 7). നിത്യജീവനിലേക്കുള്ള വഴിയെക്കുറിച്ചാണ് യേഹ്ശുവാ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ആത്മാവിനെ അംഗീകരിക്കാത്ത യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ഈ വചനം യുക്തിരഹിതമായിരിക്കാം. എന്തെന്നാല്‍, ആത്മാവിനെ സംബന്ധിച്ച ഒരു വിവരവും ശാസ്ത്രം ഇവര്‍ക്കു നല്‍കിയിട്ടില്ല. ഒരു പാറക്കഷണം എടുത്ത്, അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് അഗ്നിപര്‍വ്വതം പൊട്ടിയൊഴുകിയ ലാവ തണുത്തുറഞ്ഞതാണ് ഇതെന്നു പറഞ്ഞാല്‍ യാതൊരു യുക്തിയും ഉപയോഗിക്കാതെ ഇവര്‍ അത് വിശ്വസിക്കും. എന്നാല്‍, രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുയര്‍ത്ത യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയി എന്ന് നൂറ്റിയിരുപത് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതു വിശ്വസിക്കാന്‍ ഇവരുടെ യുക്തിബോധം ഇവരെ അനുവദിക്കുന്നില്ല! യേഹ്ശുവാ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ ശാസ്ത്രീയതയുമായി ചേര്‍ത്തുവച്ചു ലഘൂകരിക്കാനുള്ള ശ്രമവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ഇവര്‍ ആശ്രയിക്കുന്ന ശാസ്ത്രത്തിനുപോലും ബൈബിളിനെ ആധികാരികമായി എടുത്തുകൊണ്ടേ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുള്ളൂ എന്നകാര്യം യുക്തിവാദികള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

ചെങ്കടല്‍ വിഭജിച്ചത് വേലിയേറ്റം മൂലമായിരുന്നുവെന്നു പറയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മൂവായിരത്തിയഞ്ഞുറു വര്‍ഷങ്ങള്‍ക്കിപ്പുറം അനേകം വേലിയേറ്റങ്ങള്‍ക്ക് ഈ ഭൂമി സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലുമൊരു കടല്‍ വേലിയേറ്റത്തിലൂടെ വിഭാജിക്കപ്പെട്ടതായി ചരിത്രത്തിലെവിടെയും വായിക്കാന്‍ കഴിയില്ല. വേലിയേറ്റമുണ്ടായാല്‍ കടല്‍ വിഭജിക്കപ്പെടുമെന്ന് ഏതെങ്കിലും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞാല്‍ കണ്ണടച്ചു വിശ്വസിക്കാന്‍ യുക്തിവാദികള്‍ തയ്യാറാണ്. എന്നാല്‍, യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത് കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയാലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ശാസ്ത്രത്തെ കണ്ണടച്ചു വിശ്വസിക്കുന്നതും അന്ധവിശ്വാസമായി പരിഗണിക്കപ്പെടണം. എന്തെന്നാല്‍, അന്ധവിശ്വാസത്തിന്റെ നിര്‍വ്വചനത്തില്‍ ഏതൊരു 'കണ്ണടപ്പും' ഉള്‍പ്പെടും. ഒരിക്കല്‍ ശരിയെന്നു ശാസ്ത്രം പറഞ്ഞിട്ടുള്ളവ പിന്നീട് തെറ്റെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മഹാവിസ്ഫോടന സിദ്ധാന്തം കടന്നുവരുന്നതുവരെ പ്രപഞ്ച സൃഷ്ടിയെ സംബന്ധിച്ച് അനേകം അബദ്ധങ്ങള്‍ പ്രചരിപ്പിച്ചതു ശാസ്ത്രംതന്നെയായിരുന്നു. അന്നു ശാസ്ത്രത്തെ കണ്ണടച്ചു വിശ്വസിച്ച യുക്തിവാദികള്‍ അന്ധവിശ്വാസത്തിലായിരുന്നില്ലേ? അതായത്, ദൈവവിശ്വാസികളെയും മതവിശ്വാസികളെയും അന്ധവിശ്വാസികളെന്ന് ആക്ഷേപിക്കുന്ന യുക്തിവാദികളും നിലകൊള്ളുന്നത് അന്ധവിശ്വാസത്തില്‍തന്നെയാണ്.

മനുഷ്യന്റെ ഉത്പത്തി കുരങ്ങില്‍ നിന്നാണെന്നു വാദിച്ചുകൊണ്ടിരുന്ന യുക്തിവാദികള്‍ ഈ വാദം ഇപ്പോള്‍ വിഴുങ്ങി. എന്നാല്‍, ക്രിസ്തീയ വിശ്വാസികള്‍ അന്നു പറഞ്ഞതില്‍ത്തന്നെ ഇന്നും ഉറച്ചുനില്‍ക്കുന്നു. അങ്ങനെയെങ്കില്‍ ആരെല്ലാമാണ് അന്ധവിശ്വാസികള്‍? യുക്തിവിചാരങ്ങളൊക്കെ ഒരുകാലത്തു തകിടംമറിയുമെന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സത്യദൈവത്തിന്റെ വചനത്തിനു മാറ്റമുണ്ടാകില്ല. കാലങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നത് ബൈബിളിലെ ദൈവവചനം മാത്രമാണ്! ആയതിനാല്‍, ബൈബിളിലെ ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ ആരാധനയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള സകലരും അന്ധവിശ്വാസികളാണ്. ഇതില്‍ വിജാതിയരും യുക്തിവാദികളും ഉള്‍പ്പെടും! എന്തെന്നാല്‍, വിജാതിയരും യുക്തിവാദികളും വ്യാപരിക്കുന്നത് നിഗമനങ്ങളുടെ തണലിലാണ്. എന്നാല്‍, ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് തന്നെത്തന്നെ സ്വയം വെളിപ്പെടുത്തിയ ദൈവത്തിലാണ്. മറ്റേതെങ്കിലും സമൂഹങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ തങ്ങളുടെ ആരാധകര്‍ക്ക് തന്നെത്തന്നെ സ്വയം വെളിപ്പെടുത്തിയിട്ടില്ല. വിജാതിയര്‍ സേവിക്കുന്നത് തങ്ങളെ സൃഷ്ടിച്ച ദൈവത്തിലല്ല; മറിച്ച്, തങ്ങള്‍ സൃഷ്ടിക്കുകയും തങ്ങള്‍ പരിപാലിക്കുകയും ചെയ്യുന്ന ദൈവങ്ങളിലാണ്. ഇവരുടെ ദേവീ-ദേവന്മാര്‍ നിലനില്‍ക്കുന്നത് ആരാധകരുടെ ഔദാര്യത്തിലാണ് എന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്.

ഇവിടെയാണ്‌ യുക്തിവാദികള്‍ തങ്ങളുടെ യുക്തിയെ യാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവച്ചു വിശകലനം ചെയ്യേണ്ടത്. വിജാതിയര്‍ ആരാധിക്കുന്ന അവരുടെ ദൈവം ഒരിക്കലെങ്കിലും താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടോ? വിജാതിയരുടെ ഏതെങ്കിലും അവതാരങ്ങള്‍ മരിച്ചതിനുശേഷം ഉയിര്‍ത്തെഴുന്നേറ്റ് മരണാനന്തരജീവിതം സ്ഥിരീകരിച്ചിട്ടുണ്ടോ? ഇതുതന്നെയാണ് വിജാതിയര്‍ അന്ധവിശ്വാസത്തിന്റെ പൂര്‍ണ്ണതയാണെന്നു പറയാനുള്ള കാരണം. ഇവര്‍ ഊത്തെയാണ് പിഞ്ചെല്ലുന്നത്. ഊഹത്തെ പിഞ്ചെല്ലുന്ന സമൂഹം വ്യര്‍ത്ഥതയിലാണ് നിലകൊള്ളുന്നത് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. തന്നെത്തന്നെ സ്വയം വെളിപ്പെടുത്തിയിട്ടുള്ള ഒരു ദൈവം മാത്രമേയുള്ളൂ. മറ്റെല്ലാ ദൈവങ്ങളും മനുഷ്യര്‍ സൃഷ്ടിച്ചെടുത്ത ദൈവങ്ങള്‍ മാത്രമാണ്. ഇതുതന്നെയാണ് യഥാര്‍ത്ഥ അന്ധവിശ്വാസം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അന്ധവിശ്വാസമെന്നത് അന്ധകാരശക്തികളുടെ ആധിപത്യത്തില്‍ കെട്ടിയിടപ്പെടുന്ന അവസ്ഥയാണ്. ഇക്കൂട്ടത്തില്‍ ആത്മീയവാദികളും യുക്തിവാദികളുമുണ്ട്.

യുക്തിവാദികളുടെ ദൃഷ്ടിയില്‍ ദൈവവിശ്വാസം എന്നതുതന്നെ അന്ധവിശ്വാസമാണ്. സത്യദൈവത്തിലുള്ള വിശ്വാസത്തെയും അസത്യദൈവങ്ങളിലുള്ള വിശ്വാസത്തോടു ചേര്‍ത്തുവച്ച് വായിക്കാന്‍ ഇവര്‍ പരിശ്രമിക്കുന്നു. ഇതാണ് ഇവരുടെ അന്ധവിശ്വാസം. സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുക മാത്രമല്ല, താന്‍ മാത്രമാണ് ദൈവമെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മറ്റേതു മൂര്‍ത്തികളാണ് സ്വയം തങ്ങളെത്തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്? വിജാതീയര്‍ ദൈവമായി സങ്കല്പിച്ചുകൊണ്ട് ആരാധനകള്‍ അര്‍പ്പിക്കുന്ന അവരുടെ ഏതെങ്കിലും ദൈവം താന്‍ ദൈവമാണെന്നു സ്വയം പ്രഖ്യാപിച്ചിട്ടില്ല. ആരാധകര്‍ അവയുടെമേല്‍ ആരോപിച്ച ദൈവത്വം മാത്രമാണ് അവയ്ക്കു കൈമുതലായുള്ളത്! യാഥാര്‍ത്ഥ്യത്തെ വിട്ട് മനുഷ്യന്‍ ആശ്രയിച്ചിട്ടുള്ള സകല വ്യാജങ്ങളും അന്ധവിശ്വാസമാണ്. ഇക്കൂട്ടത്തില്‍ വിജാതിയര്‍ മാത്രമല്ല, യുക്തിവാദികളും നിരീശ്വരവാദികളും ഉണ്ട്.

അന്ധവിശ്വാസങ്ങളിലെ പൈശാചിക സ്വാധീനം!

ഒരു വ്യക്തിയോ സമൂഹമോ അന്ധവിശ്വാസങ്ങളില്‍ തുടരുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഈ വിശ്വാസത്തെ നിലനിര്‍ത്തുന്ന പൈശാചികതയുടെ സ്വാധീനമാണ്. അന്ധവിശ്വാസിയുടെ ദൈവം പിശാചാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളു. ദൈവത്തോട് എതിരിട്ടുകൊണ്ട് നിലകൊള്ളുന്ന സാത്താന്‍ എല്ലാക്കാലത്തും ദൈവവുമായി ശത്രുത നിലനിര്‍ത്തിയിട്ടുണ്ട്. സത്യദൈവത്തെ നിഷേധിക്കാനും വ്യാജദൈവങ്ങളെ ഉയര്‍ത്തി പ്രതിഷ്ഠിക്കുവാനും ലഭിക്കുന്ന എല്ലാ സാഹചര്യങ്ങളെയും സാത്താന്‍ കൗശലപൂര്‍വ്വം ഉപയോഗിക്കുന്നതും ഇക്കാരണത്താലാണ്. ആയതിനാല്‍, വിജാതിയര്‍ തങ്ങളുടെ ദൈവമായി പ്രതിഷ്ഠിച്ചിട്ടുള്ള സകല വിഗ്രഹങ്ങളിലും കടന്നുകൂടി ആരാധനകള്‍ സ്വീകരിക്കാന്‍ ഇവന്‍ തയ്യാറാകും. സാത്താന്റെ പൂര്‍ണ്ണരൂപമായ ശബരിമലപോലും നിലനില്‍ക്കുന്നത് സാത്താന്റെ തണലിലാണ്.

എന്തെങ്കിലും ഗുണം ലഭിക്കാത്ത ഒരു സംവീധാനവും നിലനില്‍ക്കുകയില്ല. രോഗശമനം നല്‍കാന്‍ കഴിയാത്ത ഒരു മരുന്നും വിപണിയില്‍ നിലനില്‍ക്കില്ല എന്ന പൊതുതത്വം ഇവിടെയും നമുക്കു സ്വീകരിക്കാം. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി നിലനില്‍ക്കുന്ന വിജാതിയതയെ അന്ധവിശ്വാസമായി അവഗണിക്കുന്നവര്‍ ഒരുകാര്യം തിരിച്ചറിയാതെ പോകരുത്. എന്തെങ്കിലും ഗുണം ലഭിക്കാത്ത മരുന്നുകള്‍ വിപണിയില്‍ നിലനില്‍ക്കാത്തതുപോലെതന്നെ, ഫലം നല്‍കാത്ത ഒന്നും നിലനില്‍ക്കുകയില്ല. എന്നാല്‍, വിജാതിയവും അന്ധവിശ്വാസത്തിന്റെ ഭാഗമായ വ്യര്‍ത്ഥതയും ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഇതിന്റെ കാരണം ഒരു യുക്തിവാദിയും വെളിപ്പെടുത്തുന്നില്ല. വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായാല്‍ തങ്ങളുടെ യുക്തിവാദ ആശയങ്ങള്‍പ്പോലും പ്രതിസന്ധിലാകും. എന്തെന്നാല്‍, വിജാതീയതയിലെ അന്ധവിശ്വാസം ആത്യന്തികമായി വ്യര്‍ത്ഥമാണെങ്കില്‍പ്പോലും, ഈ വ്യര്‍ത്ഥത താത്ക്കാലികമായി മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ഒരു സമൂഹത്തെ ഒന്നടങ്കം നിത്യനാശത്തില്‍ തളച്ചിടുവാന്‍ കൗശലപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സാത്താനാണ് ഇവിടെയും ഇടപെടുന്നത്. അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാത്താനും സാധിക്കുമെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. ഇത്തരത്തിലുള്ള ഒരു തെളിവ് പുറപ്പാടിന്റെ പുസ്തകത്തില്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശക്തിയാല്‍ മോശ പ്രവര്‍ത്തിച്ച പത്ത് അദ്‌ഭുതങ്ങളില്‍ ഒമ്പതും അതേപടി അനുകരിച്ചുകൊണ്ടാണ് സാത്താന്‍ തന്റെ ശക്തി പ്രകടമാക്കിയത്. ബൈബിളില്‍നിന്നുള്ള ഒരു ഭാഗം ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോടും അഹറോനോടും പറഞ്ഞു: ഫറവോ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്ന പക്ഷം നീ അഹറോനോടു നിന്റെ വടിയെടുത്തു ഫറവോയുടെ മുമ്പിലിടുക എന്നു പറയണം. അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് യാഹ്‌വെ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അഹറോന്‍ വടി ഫറവോയുടെയും സേവകരുടെയും മുമ്പില്‍ ഇട്ടു. അതു സര്‍പ്പമായി, അപ്പോള്‍ ഫറവോ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു. അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി"(പുറ: 7; 8-12). അദ്‌ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍ അവയെ വിവേചിക്കാന്‍ കഴിയാതെപോയാല്‍, സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ആയതിനാല്‍, അന്തിമ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കണം അദ്‌ഭുതങ്ങളെയും അടയാളങ്ങളെയും വിവേചിക്കേണ്ടത്. മോശ പ്രവര്‍ത്തിച്ച അദ്‌ഭുതങ്ങളുടെയും മന്ത്രവാദികള്‍ പ്രവര്‍ത്തിച്ച അദ്‌ഭുതങ്ങളുടെയും ആദ്യഘട്ടം ഒന്നുപോലെയായിരുന്നുവെങ്കിലും അന്ത്യഘട്ടം വ്യത്യസ്തമായിരുന്നു. എന്താണ് സംഭവിച്ചതെന്നു ശ്രദ്ധിക്കുക: "എന്നാല്‍, അഹറോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു"(പുറ: 7; 12). 

മന്ത്രവാദികള്‍ക്കും  ഇവര്‍ ആശ്രയിക്കുന്ന പൈശാചിക ശക്തികളുടെ സഹായത്താല്‍ അദ്‌ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിചെയ്തത്: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍, എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്"(നിയമം: 18; 9-11). ഇത്തരത്തിലുള്ള ആളുകളെ തങ്ങള്‍ക്കിടയില്‍നിന്ന് നീക്കിക്കളയണമെന്നും അവിടുന്ന് കല്പിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം"(നിയമം: 18; 20). ദൈവജനത്തിന്റെയിടയില്‍ ഇത്തരക്കാര്‍ കടന്നുകൂടുകയും, ഇവര്‍ കാണിക്കുന്ന അടയാളങ്ങളാല്‍ ദൈവജനം വഞ്ചിതരാകുകയും ചെയ്യരുതെന്ന് ദൈവം ആഗ്രഹിച്ചു. എന്തെന്നാല്‍, ദൈവത്തിന്റെ അടയാളങ്ങളെയും പിശാചുക്കളുടെ അടയാളങ്ങളെയും വിവേചിക്കാന്‍ കഴിവില്ലാത്തവര്‍ തന്റെ ജനത്തിനിടയില്‍ രൂപപ്പെടുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. ഈ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് മന്ത്രവാദികളും ആഭിചാരക്കാരും ഇസ്രായേല്‍ ജനത്തിനിടയില്‍നിന്നു വിച്ഛേദിക്കപ്പെടണം എന്ന കല്പന പുറപ്പെടുവിക്കപ്പെട്ടത്.

സൈന്യങ്ങളുടെ ദൈവത്തിനു തന്റെ ജനത്തെക്കുറിച്ചുള്ള കരുതലും തീക്ഷ്ണതയും വളരെ വലുതാണ്. ഇസ്രായേലിനെ തിരഞ്ഞെടുത്ത യാഹ്‌വെ അവിടുത്തെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പരിപാലിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു ജനതയെ പിശാചിന്റെ ആധിപത്യത്തിനു വിട്ടുകൊടുക്കാന്‍ ഒരിക്കലും അവിടുന്ന് തയ്യാറാവുകയില്ല. സഖറിയാ പ്രവാചകനിലൂടെ അവിടുന്ന് അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ യാഹ്‌വെയായ അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും. അവരെ സേവിച്ചവര്‍ക്ക് അവര്‍ കൊള്ളമുതലാകും. സൈന്യങ്ങളുടെ യാഹ്‌വെയാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങള്‍ അറിയും"(സഖറിയാ: 2; 8, 9). ഈ ജനത്തെ തന്നില്‍നിന്ന് അകറ്റുന്ന മന്ത്രവാദികളെയും വിഗ്രഹാരാധകരെയും ദൈവം പ്രഹരിക്കുന്നതിനെ അനീതിയായി ആരും പരിഗണിക്കേണ്ടതില്ല. ഓരോരുത്തരെയും അവരവര്‍ സേവിക്കുന്ന ദൈവത്തിന്റെ (ദൈവങ്ങളുടെ) സംരക്ഷണത്തിന്‍കീഴില്‍ അഭയം പ്രാപിക്കട്ടെ!

പരിപൂര്‍ണ്ണമായ സത്യത്തെ, അത് ആയിരിക്കുന്ന അവസ്ഥയില്‍ വിശ്വസിക്കുന്നതില്‍നിന്ന് ഒരുവന്‍ വ്യതിചലിക്കുമ്പോള്‍, അവന്‍ ചെന്നെത്തുന്നത് അസത്യവിശ്വാസത്തിലായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. ഈ വ്യതിചലനമാണ് 'അന്ത' വിശ്വാസത്തില്‍നിന്ന് അന്ധവിശ്വാസത്തിലേക്കുള്ള കൂറുമാറ്റം! സത്യവിശ്വാസത്തില്‍നിന്നു ചുവടുമാറിയ ഒരുവന്‍ മറ്റേതു വിശ്വാസങ്ങളിലേക്കു കടന്നുചെന്നാലും അവനെ സ്വീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത് പിശാചായിരിക്കും. ക്രിസ്തീയതയില്‍നിന്നു കൂടുവിട്ട് കൂടുമാറി അയ്യപ്പദാസനായി വിഹരിക്കുന്ന 'ഗന്ധര്‍വ്വനെ' നയിക്കുന്നതും ഈ പിശാചുതന്നെ! നിത്യരക്ഷയില്‍നിന്നു വ്യതിചലിച്ചു തന്റെ പക്ഷം ചേരുന്നവനെ മിഥ്യാബോധത്തില്‍ തളച്ചിടാന്‍ ആവശ്യമായതെല്ലാം അവന്‍ നല്കിക്കൊണ്ടിരിക്കും. തന്റെ പുതിയ സേവകര്‍ക്കു മുമ്പില്‍ അദ്‌ഭുതങ്ങളും അടയാളങ്ങളും അവന്‍ പ്രവര്‍ത്തിക്കും. ദൈവവചനം നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2 തെസലോ: 2; 7-11). എന്നാല്‍, പിന്നീടുള്ള തലമുറകളില്‍ മാരകശാപങ്ങളായി കടന്നുചെല്ലാനും സാത്താന്‍ ശ്രദ്ധാലുവാണ്. ആഭിചാരകര്‍മ്മങ്ങളും പൈശാചിക ആരാധനകളും നടത്തുന്നവരുടെ തലമുറകളെ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും!

വളരെ ഗൗരവകരമായ ചില വസ്തുതകള്‍ വെളിപ്പെടുത്തുന്ന സന്ദേശമാണ് വചനത്തില്‍ നാമിപ്പോള്‍ വായിച്ചത്. സാത്താന്റെ പ്രവര്‍ത്തനത്താല്‍ കടന്നുവരുന്നവന്‍ നിയമനിഷേധിയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിളിലായിരിക്കുന്നതു കൊണ്ടുതന്നെ, ബൈബിളിലെ നിയമം നിഷേധിക്കുന്നവനെക്കുറിച്ചാണ് പ്രതിപാദ്യമെന്നതും വ്യക്തം! അതായത്, ഇടംവലം തിരിയാതെ അനുസരിക്കണമെന്ന ശാസനയോടെ ദൈവം അവിടുത്തെ പ്രവാചകനിലൂടെ നല്‍കിയിരിക്കുന്ന നിയമങ്ങളെ നിഷേധിക്കുന്ന സകലരുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താനാണ്! ഇനിയുമേറെ കാര്യങ്ങള്‍ ഈ വചനത്തിലുണ്ട്. അവയില്‍ ചിലത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. എന്തെന്നാല്‍, നിയമനിഷേധികളിലേക്കു മിഥ്യാബോധം അയയ്ക്കുന്നത് ദൈവമാണെന്ന വെളിപ്പെടുത്തല്‍ ചിലരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം. ഇത് പരിഭാഷയില്‍ വന്ന പിഴവായി ആരും കാണേണ്ട; മറിച്ച്, വ്യക്തവും ശക്തവുമായ മുന്നറിയിപ്പാണ്. ദൈവം എന്തുകൊണ്ടാണ് ഒരുവനില്‍ മിഥ്യാബോധം ഉണര്‍ത്തുന്നതെന്നു മനസ്സിലാക്കുമ്പോള്‍ ആശയസംഘര്‍ഷം നീങ്ങിപ്പോകും.

ഗുരുതരമല്ല എന്ന ധാരണയോടെ ചിലര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗൗരവകരമായ പാപമാണ് അവരില്‍ മിഥ്യാബോധം ഉണര്‍ത്തപ്പെടാന്‍ കാരണമാകുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ ഗാനങ്ങളും നൃത്തങ്ങളും ഒരുവനെ മിഥ്യാബോധത്തിന്റെ ഉടമകളാക്കി മാറ്റുന്നുവെന്ന സത്യം ആര്‍ക്കൊക്കെ അറിയാം!? അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ അവരുടെ നാമങ്ങള്‍ അധരങ്ങളില്‍ ഉരുവിടുകയോ ചെയ്യരുതെന്ന കല്പന നിലനില്‍ക്കെ, അന്യദേവ സ്തുതികളും കീര്‍ത്തനങ്ങളും ആലപിക്കുക മാത്രമല്ല, അവയെ ആരാധിക്കാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗാനങ്ങള്‍ക്കനുസരിച്ചു നൃത്തമാടുകയും ചെയ്യുന്നു. നിരന്തരം പാടുന്ന ഗാനങ്ങളിലൂടെയും ആടുന്ന നൃത്തങ്ങളിലൂടെയും പ്രകീര്‍ത്തിക്കപ്പെടുന്നത് സാത്താനാണ്. ഇത്തരം ആഭാസങ്ങള്‍ ആവര്‍ത്തിക്കുന്നവരിലാണ് ദൈവം മിഥ്യാബോധം ഉണര്‍ത്തുന്നത്. ശാസ്ത്രീയ ഗാനങ്ങളിലൂടെയും നൃത്തങ്ങളിലൂടെയും നിത്യനാശത്തില്‍ നിപതിച്ച അനേകര്‍ നമുക്കുചുറ്റിലുമുണ്ട്. ഇവര്‍ സ്വയം നശിക്കുന്നതോടൊപ്പം അനേകരുടെ നാശത്തിനു കാരണമായി നിലകൊള്ളുകയും ചെയ്യുന്നു. എന്തെന്നാല്‍, അന്യദേവന്മാരുടെ സ്മരണ അനേകരില്‍ ഉണര്‍ത്തുന്നത് ഇക്കൂട്ടരാണ്! ഗാനങ്ങളിലൂടെയും നൃത്തങ്ങളിലൂടെയും ഇവര്‍ അനേകരുടെ സ്മരണകളില്‍ അന്യദേവന്മാരെ പ്രതിഷ്ഠിക്കുന്നു!

ദൈവവചന പ്രഘോഷണ വേളകളില്‍ വിജാതിയ ദേവന്മാരെയോ അവരെക്കുറിച്ചുള്ള പുസ്തകങ്ങളെയോ മഹത്വവത്ക്കരിക്കുന്നവരും തത്തുല്യമായ പാപത്തിലാണ്. ദൈവാലയങ്ങളിലും ഇത്തരം ആഭാസങ്ങള്‍ അരങ്ങേറാറുണ്ട്. അന്യദേവസ്മരണകള്‍ ഉണര്‍ത്തുന്നവിധം വിജാതിയ അനുകരണങ്ങളുമായി ഇറങ്ങിയിരിക്കുന്ന വൈദീകരുടെ പാപങ്ങള്‍ ഏറെ ഗുരുതരമായി നാം കാണണം. ദൈവാലയങ്ങള്‍പ്പോലും ദേവാലയങ്ങളാക്കി മാറ്റിയിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചില ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അന്യദേവസ്മരണകള്‍ ഓടിയെത്തും! കുരുക്ഷേത്രയുദ്ധത്തിലെ കൃഷ്ണനെപ്പോലെ തേരാളിയായി യേഹ്ശുവായെ ചിത്രീകരിക്കാന്‍പോലും  തയ്യാറാകുന്ന അധികാരികളെ കാണുമ്പോള്‍ ഒരുകാര്യം ഓര്‍ത്തുകൊള്ളുക; ദൈവം ഇവരിലും മിഥ്യാബോധം ഉണര്‍ത്തിക്കഴിഞ്ഞിരിക്കുന്നു! കഴുത്തില്‍ തിരിക്കല്ലുകെട്ടി കടലിന്റെ ആഴത്തില്‍ പതിക്കപ്പെടേണ്ടവര്‍ ആരൊക്കെയാണെന്നു നമുക്കറിയാം. മറ്റുള്ളവര്‍ക്ക് പാപഹേതുവായി വര്‍ത്തിക്കുന്നവരോടാണ് യേഹ്ശുവാ ഇപ്രകാരം അരുളിചെയ്തിരിക്കുന്നത്!

അന്ധവിശ്വാസങ്ങളിലെ പൈശാചിക സ്വാധീനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരുകാര്യം നാം പ്രത്യേകം ഓര്‍ത്തിരിക്കണം. എന്തെന്നാല്‍, അന്ധവിശ്വാസമെന്നു പറഞ്ഞു പുച്ഛിച്ചുതള്ളുന്ന എല്ലാമൊന്നും യഥാര്‍ത്ഥത്തില്‍ അന്ധവിശ്വാസങ്ങളല്ല. ഓരോ വ്യക്തികളും സമൂഹങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ നിര്‍വ്വചനങ്ങളാണ് നല്കിയിരിക്കുന്നതെന്നു നാം കണ്ടു. യുക്തിവാദികള്‍ക്കും ആത്മീയവാദികള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉള്ളതുപോലെതന്നെആത്മീയവാദികളില്‍ ഓരോരുത്തരും ഓരോരോ തട്ടുകളിലാണ്. അന്ധവിശ്വാസത്തെ സംബന്ധിച്ചുള്ള ഓരോ മതങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളും നാം പരിശോധിച്ചാണ്. ആയതിനാല്‍, ഇക്കാര്യത്തില്‍ ഇനിയുമൊരു വിവരണത്തിന് മുതിരുന്നില്ല. എന്നാല്‍, യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളായി പറയുന്ന എല്ലാക്കാര്യങ്ങളും അന്ധവിശ്വാസമല്ലെന്ന വസ്തുത അല്പംകൂടി ഗഹനമായി ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. കാരണം, യുക്തിവാദപ്രകാരം അന്ധവിശ്വാസത്തെയും വിശ്വാസസത്യങ്ങളെയും വേര്‍തിരിക്കുന്നത് ശാസ്ത്രീയതയെ അടിസ്ഥാനമാക്കിയാണെന്നു നാം മനസ്സിലാക്കിയല്ലോ!? എന്നാല്‍, എല്ലാ പൈശാചികതയെയും ശാസ്ത്രീയം എന്നപേരില്‍ അവതരിപ്പിക്കുന്ന മതമാണ് ഹിന്ദുമതം! മന്ത്രവാദത്തിനും കൂടോത്രത്തിനും മാത്രമല്ല, ശവദാഹത്തിനുപോലും ശാസ്ത്രവിധികള്‍ ഉണ്ടെന്നു പറയാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ല!

ഏതൊരു 'ശാസ്ത്രം' എന്ന പദത്തോടു ചേര്‍ത്തുവച്ചാല്‍ ഏതൊരു അസത്യവും സത്യമാകുമെന്ന ലോകനിയമത്തെ വേണ്ടവിധം വിനിയോഗിക്കാന്‍ ഹിന്ദുക്കള്‍ ശ്രമിക്കുന്നു. 'പക്ഷിശാസ്ത്രം'പോലും ഇങ്ങനെയുണ്ടായതാണ്. ശാസ്ത്രം പുരോഗതി പ്രാപിച്ചതിനുശേഷമാണ് ഹിന്ദുമതം രൂപീകരിക്കപ്പെട്ടതെങ്കിലും, പ്രാചീനകാലം മുതല്‍ക്കേ ലോകത്ത് ഇവരുടെ വേരുകളുണ്ടായിരുന്നു. ശാസ്ത്രീയതയ്ക്ക് സ്വീകാര്യതയുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സാത്താന്‍ അവന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും 'ശാസ്ത്രം' എന്ന 'ബ്രാന്‍ഡ് ലേബല്‍' നല്‍കി! ഗൗളിശാസ്ത്രം, പക്ഷിശാസ്ത്രം, വാസ്തുശാസ്ത്രം, ക്ഷേത്രാചാരങ്ങളുടെ ശാസ്ത്രം,....എന്നിങ്ങനെ എല്ലാ ക്ഷുദ്രവിദ്യകളെയും ശാസ്ത്രീയതയുടെ മൂടുപടം നല്‍കി ആദരിച്ചത് ഹിന്ദുക്കളാണ്! പ്രപഞ്ചശക്തികളെ ആരാധിക്കുന്ന പൈശാചികതയുടെ ശാസ്ത്രീയ നാമമാണ് 'യോഗ'! ശാസ്ത്രീയതയുടെ ആവരണമുള്ളതുകൊണ്ടുതന്നെ, യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പൈശാചികത സ്വീകാര്യമായി! ഇവയെ സ്വീകരിക്കുന്നവര്‍ക്ക് ചില ഭൗതീക നന്മകള്‍ നല്‍കാന്‍ സാത്താന്‍ എക്കാലത്തും തയ്യാറായിട്ടുണ്ട്. താന്‍ വിതച്ച വിത്തിനെ മുളപ്പിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടതു സാത്താന്റെതന്നെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം അവന്‍ ഭംഗിയായി നിറവേറ്റുന്നതുകൊണ്ടാണ് അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത്. എന്നാല്‍, സാത്താന്‍ നല്‍കുന്ന നന്മകള്‍ ആസ്വദിക്കുന്ന സകലരും തങ്ങളുടെ ആത്മാക്കളുടെ നിത്യരക്ഷ അസാധ്യമാക്കുന്നു. ഇതിനുപുറമെ, തങ്ങളുടെ തലമുറകളെ ഭീകരദുരന്തങ്ങളിലേക്ക് ആനയിക്കുകയും ചെയ്യുന്നു!

വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഇരുതല മൂരി, നാഗമാണിക്യം....Etc..!

മുത്തശ്ശിക്കഥകളിലെ ചില അദ്‌ഭുതവസ്തുക്കള്‍ തേടിയുള്ള യാത്രയിലാണ് ഇന്നത്തെ ചില മനുഷ്യര്‍! ഇത്തരത്തിലുള്ള ഒരു അദ്‌ഭുതവസ്തുവാണ് 'നാഗമാണിക്യം'! ഇല്ലാത്ത ഈ വസ്തുവിനുവേണ്ടി കോടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അനേകര്‍ നമ്മുടെ നാട്ടിലുമുണ്ട്. നാഗാരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച ഈ കഥയിലെ അദ്‌ഭുതവസ്തുവായ നാഗമാണിക്യം ഇന്നുവരെ ആരും കണ്ടിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! സര്‍പ്പത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുന്നവര്‍ക്കും അതിനെ സ്നേഹിക്കുന്നവര്‍ക്കും സമ്മാനമായി അവയുടെ തലയിലുള്ള മാണിക്യക്കല്ല് അവ നല്‍കുമെന്നാണ് കഥകള്‍ ചമച്ചിരിക്കുന്നത്. ഇത് സൂക്ഷിക്കുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യവും ലഭിക്കുമെന്ന വാഗ്ദാനവും കഥയിലുണ്ട്. ഈ കല്ലിനുവേണ്ടി കോടികള്‍ മുടക്കാന്‍ ഓടിനടക്കുന്നവരെ അന്ധവിശ്വാസികള്‍ എന്ന് വിളിക്കുന്നുവെങ്കില്‍, അവരില്‍ പലരും യുക്തിവാദികളാണെന്ന വസ്തുത നാം മറക്കരുത്.

നാഗമാണിക്യം ലഭിക്കാത്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി വിവിധതരം കല്ലുകള്‍ വിപണിയില്‍ ലഭ്യമാണ്. ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കല്ലുകള്‍ വേര്‍തിരിച്ചിട്ടുമുണ്ട്. വന്‍കിട ആഭരണശാലകളുടെ പരസ്യങ്ങളില്‍പ്പോലും ഈ പൈശാചികത സ്ഥാനംപിടിക്കുമ്പോള്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരേ നിലകൊള്ളുന്നുവെന്നു പറയപ്പെടുന്ന മാധ്യമങ്ങള്‍ മൗനംപാലിക്കുന്നു. അതായത്, അന്ധവിശ്വാസം വില്പനച്ചരക്കാക്കിയിരിക്കുന്നു ഒരു 'ലോബി' ഈ ഭൂമുഖത്തുണ്ട്. മനുഷ്യന്റെ അജ്ഞതയെ ചൂഷണം ചെയ്ത് ഉപജീവനം കഴിക്കുന്ന ഇക്കൂട്ടരാണ് സകല അന്ധവിശ്വാസങ്ങളുടെയും ഗുണഭോക്താക്കള്‍! അതിനാല്‍ത്തന്നെ, അന്ധവിശ്വാസങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു!

കല്ലുകള്‍ക്കോ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്കോ പ്രത്യേകമായ ശക്തിയുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ടെന്ന ഉത്തരമാണ് മനോവയുടെ പക്കലുള്ളത്. കാരണം, ചിലതരം കല്ലുകള്‍ വിഷചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ജന്മനക്ഷത്രക്കല്ലുകള്‍കൊണ്ട് വിഷചികിത്സ നടത്താമെന്നു കരുതിയാല്‍ അത് അപകടം വിളിച്ചുവരുത്തും എന്നകാര്യം മറക്കരുത്. ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന ചിലതരം വിഷങ്ങളെ ആകീരണം ചെയ്യാന്‍ കഴിവുള്ള കല്ലുകളുണ്ട്. അതുപോലെ, മനുഷ്യന്റെ ആരോഗ്യപരിപാലത്തിനും രോഗസൗഖ്യത്തിനും ഉപകരിക്കുന്ന ഇലകളും മരങ്ങളും മത്സ്യങ്ങളും മാംസങ്ങളും മാത്രമല്ല, ചില പ്രത്യേകതരം മണ്ണുകളും ഭൂമിയിലുണ്ട്. ഇവയിലുള്ള ഔഷധശക്തിയാണ് ഇതിലൂടെ വെളിപ്പെടുന്നത്. എന്നാല്‍, ഈ ശക്തികളില്‍ ദിവ്യത്വം ആരോപിക്കുന്നതില്‍ കഴമ്പില്ലെന്നു മാത്രമല്ല, അത് ഗുരുതരമായ പാപമാണ്. എന്തെന്നാല്‍, ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ദിവ്യത്വമാണ് വിഗ്രഹാരാധനയുടെ ഉറവിടം! രോഗസൗഖ്യത്തിനായി ദൈവം സൃഷ്ടിച്ച ഒന്നിനെയും ആരാധനയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കാരണമാകുന്ന യാതൊന്നും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. കാരണം, വെറുമൊരു ആദരവാണ് പിന്നീടു വലിയ ആരാധനയിലേക്കു വഴിമാറുന്നത്!

ഐശ്വര്യദായകര്‍ എന്ന പദവി നിലനില്‍ക്കുന്നതുകൊണ്ടു ചില സാധുജീവികള്‍ക്ക് ഇന്ന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. നക്ഷത്ര ആമ, വെള്ളിമൂങ്ങ, ഇരുതലമൂരി തുടങ്ങിയ ഇക്കൂട്ടത്തില്‍പ്പെടും! ഇത്തരം ജീവികളെ വില്‍ക്കാനും വാങ്ങാനുമായി അനേകര്‍ ഓടിനടക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. മൃഗങ്ങളെയും പക്ഷികളെയും ഇണക്കി വളര്‍ത്തുന്നതുപോലെയോ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതുപോലെയോ ആണ് നക്ഷത്ര ആമയും വെള്ളിമൂങ്ങയും ഇരുതലമൂരിയുമൊക്കെ പരിഗണിക്കപ്പെടുന്നതെന്ന് ആരും കരുതരുത്. മറിച്ച്, സമ്പത്തും ഐശ്വര്യവും പ്രദാനംചെയ്യുന്ന ജീവികളായിട്ടാണ് ഇവയെ പരിഗണിച്ചിരിക്കുന്നത്.

ഒരു ജീവിയെ വളര്‍ത്തുന്നത് എന്തു മനോഭാവത്തോടെയാണ് എന്നതിനെ ആശ്രയിച്ചാണ് ശരിയും തെറ്റും വിവേചിക്കുന്നത്. വിനോദത്തിനോ കൗതുകത്തിനോവേണ്ടി നാം വളര്‍ത്തുന്ന ജീവികള്‍ നമ്മുടെ ആരാധനാപാത്രങ്ങളല്ല. പാലിനും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന ജീവികളെ വരുമാനമാര്‍ഗ്ഗമായി നാം പരിഗണിക്കുന്നു. വീടുകാക്കുന്ന കാവല്‍ക്കാരായും ആട്ടിടയന്മാരായും മാത്രമല്ല, കുറ്റവാളികളെ മണത്തുപിടിക്കുന്ന പോലീസുകാരായും നായ്ക്കളെ മനുഷ്യന്‍ വളര്‍ത്തുന്നു. ബോംബുകളും മയക്കുമരുന്നുകളും കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്നതും ഈ നാല്‍ക്കാലികളാണ്! ഇവിടെയൊന്നും ഈ ജീവികള്‍ വിഗ്രഹാരാധനയുടെ ഭാഗമാകുന്നില്ല. ഈ ജീവികള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന സവിശേഷങ്ങളായ കഴിവുകളെ മനുഷ്യന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നത് തികച്ചും ഉചിതമായ കാര്യമാണ്. എന്നാല്‍, വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഇരുതലമൂരി തുടങ്ങിയവയെ വന്‍വില നല്‍കി വാങ്ങുന്നത് മന്ത്രവാദത്തിനും ക്ഷുദ്രപ്രയോഗങ്ങള്‍ക്കും വേണ്ടിയാണെന്നു നാം മനസ്സിലാക്കണം. ഈ ജീവികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തെ ഗൗരവകരമാക്കുന്നതും ഇതുതന്നെ.

എതിരാളികളെ നശിപ്പിക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന ആഭിചാരകര്‍മ്മങ്ങള്‍ക്ക് ഈ ജീവികള്‍ അനിവാര്യമാണെന്നു പ്രചരിപ്പിക്കുന്ന മന്ത്രവാദികളും മാഫിയകളുടെ പിണയാളുകളാണ്. അന്ധകാരശക്തികളെ ആശ്രയിച്ചു പ്രതിയോഗികളെ നശിപ്പിക്കാമെന്ന അന്ധവിശ്വാസികളുടെ ബലഹീനതകളെയും പൈശാചിക ചിന്തകളെയും ചൂഷണം ചെയ്യുന്ന സംഘങ്ങളില്‍ ദുര്‍മന്ത്രവാദികളുമുണ്ട്.

തികച്ചും അന്ധമായ വിശ്വാസത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നതെങ്കിലും, ഇത്തരം ആഭിചാര പ്രവര്‍ത്തനങ്ങളിലൂടെ  യാതൊരു ഫലവും ലഭിക്കുന്നില്ലെന്നു കരുതരുത്. ഈ ജീവികള്‍ക്ക് ആരെയും നശിപ്പിക്കാനുള്ള ശക്തിയില്ല എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇവിടെ കടന്നുവന്നു പ്രവര്‍ത്തിക്കുന്നതു സാത്താനാണ്. ആയതിനാല്‍, ആഭിചാരങ്ങള്‍ക്കും മന്ത്രവാദങ്ങള്‍ക്കും ശക്തിയില്ലെന്ന ധാരണയും അന്ധവിശ്വാസമാണ്. കാരണം, തിന്മയുടെ ശക്തികള്‍ ഇല്ലെന്ന ധാരണ അജ്ഞതയില്‍നിന്നുള്ളതാണെന്നു നാം തിരിച്ചറിയണം. ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: "യാക്കോബിന്‌ ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ:23; 23). യാക്കോബോ ഇസ്രായേലോ അല്ലാത്തവര്‍ക്കെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയും ആഭിചാരം ഏല്‍ക്കുകയും ചെയ്യും! ക്ഷുദ്രവിദ്യകള്‍ ഫലിക്കുന്ന മറ്റു സമൂഹങ്ങള്‍ ഉള്ളതുകൊണ്ടാണ് യാക്കോബിനും ഇസ്രായേലിനും ഇങ്ങനെയൊരു വാഗ്‌ദാനം ലഭിച്ചിരിക്കുന്നത്. അതായത്, ആഭിചാരത്തിനും ക്ഷുദ്രവിദ്യയ്ക്കും ശക്തിയില്ലായിരുന്നുവെങ്കില്‍, ദൈവം നല്‍കിയ വാഗ്‌ദാനത്തിനു പ്രസക്തിയുണ്ടാകുമായിരുന്നില്ല! ഇസ്രായേലിനു നല്‍കപ്പെട്ടിരിക്കുന്ന ചട്ടങ്ങളിലും നിയമങ്ങളിലും നാം നിലനില്‍ക്കുന്നുവെങ്കില്‍, നാമും ഇസ്രായേലിനു ലഭിച്ച വാഗ്‌ദാനത്തിന്റെ ഗുണഭോക്താക്കളാണ്!

ഉപസംഹാരം!

സ്വരത്തില്‍ സാമ്യമുള്ളതും എന്നാല്‍, അര്‍ത്ഥത്തില്‍ അങ്ങേയറ്റത്തെ അന്തരമുള്ളതുമായ രണ്ടു പദങ്ങളെ ആസ്പദമാക്കിയുള്ള പഠനമാണ് നാമിവിടെ നടത്തിയത്. നമ്മുടെ വിശ്വാസം ഒരിക്കലും അന്ധമായിരിക്കരുത്; എന്നാല്‍, അത് അന്തമായിരിക്കണം. അനന്തമോ അവസാനമില്ലാത്തതോ അന്ത്യംവരെ നിലനില്‍ക്കുന്നതോ ആയ വിശ്വാസത്തിന്റെ ഉടമകളായി നാം ഉയര്‍ത്തപ്പെടണം. വിജാതിയരെ അനുകരിച്ചുകൊണ്ട് അന്ധവിശ്വാസികളായി അധഃപതിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്താം! "ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരുന്നു. രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു; ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം പകലിനു യോജിച്ചവിധം നമുക്ക് പെരുമാറാം"(റോമാ: 13; 11, 12).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- 

    4472 views

LOG IN

Lost your password?

SIGN UP

LOST PASSWORD