കാലത്തിന്റെ അടയാളങ്ങള്‍

'ലൗജിഹാദ്' എന്നത് ക്രൈസ്തവ മതബോധനത്തിലെ പാളിച്ച!

Print By
about

28 - 08 - 2016

ര്‍ഷങ്ങള്‍ക്കുമുമ്പ് 'ലൗജിഹാദിനെ' സംബന്ധിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ മനോവയ്ക്കെതിരെ തലകുത്തി മറിഞ്ഞവര്‍ ഇന്ന് എന്തുപറയുന്നു? അന്നത്തെ പോലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് അടക്കമുള്ള കേരളത്തിലെ നിയമപാലകര്‍ക്കൊന്നും അന്ന് ഈ സത്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമായി 'ലൗജിഹാദ്' ഇന്ന് നമുക്കു മുന്നിലുണ്ട്! ഈ ഒരു ദുരന്തം ക്രിസ്തീയ സഭകളിലെ പെണ്‍കുട്ടികളെ ബാധിച്ചതിന്റെ ധാര്‍മ്മീക ഉത്തരവാദിത്തം ആരിലെല്ലാം ആരോപിക്കേണ്ടിവരും? ഈ വിഷയമാണ് ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ മനോവ ശ്രമിക്കുന്നത്!

കേരളത്തില്‍ എന്നുമാത്രമല്ല, ലോകത്ത് ജനാധിപത്യം നിലനിനില്‍ക്കുന്ന ഏതൊരു പ്രദേശത്തും നിയമപാലകരുടെ സേവനം എന്നത് ഒരു ഔദാര്യമല്ല; മറിച്ച്, സേവനമാണ്! കേരളത്തിലെ നിയമപാലകര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത 'ലൗജിഹാദ്' ഇന്നെങ്ങനെ യാഥാര്‍ത്ഥ്യമായി? 'ലൗജിഹാദ്' ഇല്ലെന്നു പറഞ്ഞവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട്? ആര്‍ക്കോ കുഴലൂതുന്ന നിയമപാലകരുള്ള ദേശത്ത്‌ ആര്‍ക്കാണ് നീതി ലഭിക്കുന്നത്!? ഇസ്ലാം എന്ന വലിയ 'വോട്ടുബാങ്ക്' ലക്ഷ്യമിട്ട് കളിക്കുന്ന മാഫിയകളായി കേരളത്തിലെ ഇടതുപക്ഷ-വലതുപക്ഷ രാഷ്ട്രീയം അധഃപതിച്ചപ്പോള്‍, അനേകം വ്യക്തികളുടെ ആത്മാക്കള്‍ നിത്യനരകത്തിനു പാത്രമായി! ക്രിസ്തീയസഭകളിലെ മേലാളന്മാര്‍ക്ക് ഇതൊന്നും വിഷയമല്ല! ഇവര്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം! ഇസ്ലാമിനുവേണ്ടി കുഴലൂതുന്ന അലക്സാണ്ടര്‍ ജേക്കബ് എന്ന ഐ പി സ്സ് ഉദ്യോഗസ്ഥനെ തോളിലേറ്റുന്ന കത്തോലിക്കാസഭയുടെ മേലാളന്മാര്‍ക്ക് ലൗജിഹാദിന്റെ ദോഷവശങ്ങള്‍ തിരിച്ചറിയില്ല! ഇപ്പോള്‍ കരയുന്നവരുടെ ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുവാനുള്ള വിവേകം മനോവയ്ക്കുണ്ട്.

ഇസ്ലാമിനെ ശ്ലാഘിച്ചുകൊണ്ട്‌ പ്രഭാഷണങ്ങള്‍ നടത്തുന്ന അലക്സാണ്ടര്‍ ജേക്കബ് എന്ന പോലീസ് ഉദ്യാഗസ്ഥാന്‍ മുതല്‍ അനേകരുണ്ട് ലൗജിഹാദിനു പിന്നില്‍. കത്തോലിക്കാസഭ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യുവജന മതബോധനഗ്രന്ഥംപോലും ലൗജിഹാദിനു പിന്തുണയായി നിലകൊള്ളുന്നുവെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കണം. എല്ലാ മതങ്ങളും ഒന്നാണെന്ന കത്തോലിക്കാസഭയുടെ പ്രബോധനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു സ്ത്രീ ഇസ്ലാമിനെ സ്വീകരിച്ചാല്‍ അതിന്റെ ഉത്തരവാദി ആരാണ്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന അശുദ്ധനല്ലേ? യാതൊരു മാനദണ്ഡങ്ങളും പരിഗണിക്കാതെ വിശുദ്ധ പദവിയില്‍ അവരോധിക്കപ്പെട്ട ഇയാള്‍ അഴിച്ചുവിട്ട ദുര്‍ഭൂതമാണ് ഇന്നു കത്തോലിക്കാസഭയെ നയിക്കുന്നത്! ക്രൈസ്തവരായിരുന്ന പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ഇസ്ലാമികതയിലേക്കു കടന്നുപോയതെന്നു ചിന്തിക്കുമ്പോള്‍, കത്തോലിക്കാ മതബോധനമായിരിക്കും ഒന്നാം പ്രതി! കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്ന 'ഫ്രീമേസണ്‍' സംഘമാണ് ഈ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നത്!

ക്രൈസ്തവസഭകളില്‍നിന്ന്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി ഇസ്ലാംമതത്തിലോ മറ്റേതെങ്കിലും മതത്തിലോ ഉള്ള വ്യക്തിയെ വിവാഹം കഴിക്കുന്ന അവസ്ഥയ്ക്ക് കാരണം രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പ്രബോധനമാണെന്ന് അടിവരയിട്ടു പറയാന്‍ കഴിയും. വിജാതിയതയും രക്ഷയ്ക്ക് ഹേതുവാണെന്നു പ്രഖ്യാപിച്ചത് ഈ സൂനഹദോസല്ലേ? യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിച്ചതും ഈ സൂനഹദോസ് തന്നെയല്ലേ? ഇസ്ലാമിക തീവ്രവാദത്തിലേക്കോ മറ്റു മതവിശ്വാസങ്ങളിലേക്കോ നമ്മുടെ പെണ്‍കുട്ടികള്‍ കടന്നുപോകുന്നുവെങ്കില്‍, അത് ക്രൈസ്തവ മതബോധനത്തില്‍ വന്ന പാളിച്ച മാത്രമാണ്! കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ പഠിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന മക്കളെ ജാഗ്രതയോടെ നോക്കിക്കാണണം! യോഗയും നോമ്പുതുറയുമായി മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന ചില പൈശാചിക ശക്തികളാണ് ഈ സ്ഥാപനങ്ങളെ നയിക്കുന്നത്!

സ്വയം ന്യായീകരണവുമായി സഭാനേതൃത്വം!

ലൗജിഹാദിലൂടെ ഇസ്ലാമില്‍ ചേക്കേറുകയും, പിന്നീട് തീവ്രവാദ സംഘടനകളിലേക്ക് 'റിക്രൂട്ട്' ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും കത്തോലിക്കാസഭയില്‍ അംഗങ്ങളായിരുന്നവരാണ്. ഇവര്‍ ഇങ്ങനെ ആയിത്തീരാന്‍ കാരണം ഇവരുടെ മാതാപിതാക്കളാണെന്ന ആരോപണവുമായി സഭാനേതൃത്വം ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് പരിശോധിക്കുന്നതിനോടൊപ്പം, മാതാപിതാക്കളുടെ പിഴവുകളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

വ്യക്തമായ ആദ്ധ്യാത്മികത മക്കള്‍ക്കു നല്‍കാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളാണ് എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, ഈ മാതാപിതാക്കള്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്ന തത്വങ്ങളെ മാറ്റിമറിച്ചത് കത്തോലിക്കാസഭയുടെ വിവരംകെട്ട മതബോധനത്തിലൂടെയല്ലേ? യുവജന മതബോധന ഗ്രന്ഥത്തിലെ എണ്‍പത്തിനാലാം അദ്ധ്യായം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. വിജാതിയതയെ ശ്ലാഘിക്കുന്ന ഈ പുസ്തകമാണ് ലൗജിഹാദിന്റെ മൂലകാരണം! ഇസ്ലാം എന്നത് ക്രിസ്തീയകയോട് ഏറ്റവും ചാര്‍ച്ചയുള്ളതാണെന്നു പ്രഖ്യാപിക്കുകയും മുഹമ്മദിനെയും ഇസ്ലാമിനെയും മഹത്വവത്ക്കരിക്കുകയും ചെയ്തിരിക്കുന്നത് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥമാണ്! മുഹമ്മദിനെ ഒരു മഹാപ്രവാചകനായിട്ടാണ്‌ ഈ പുസ്തകം പറയുന്നത്. ഇസ്ലാമിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത വിഡ്ഢികള്‍ എഴുതിത്തയ്യാറാക്കിയ പുസ്തകത്തെയാണ് ബൈബിളിനെക്കാള്‍ പ്രധാനമായി സഭാധികാരികള്‍ പ്രചരിപ്പിക്കുന്നത്. ഈസാനബി എന്ന എതിര്‍ മ്ശിഹായെ യേഹ്ശുവായായി പ്രഖ്യാപിക്കുന്ന ഈ പൈശാചിക ഗ്രന്ഥത്തെ പ്രചരിപ്പിക്കുന്നതിലൂടെ ദൈവജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്!

എല്ലാ മതങ്ങളെയും ശ്ലാഘിക്കുന്ന വിധത്തില്‍ മതബോധനം നടത്തുന്ന കത്തോലിക്കാസഭയില്‍ നിന്നാണ് ഏറ്റവുമധികം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് കടന്നുപോകുന്നത് എന്നകാര്യം ഗൌരവമായി എടുക്കണം! ബൈബിള്‍ പഠിപ്പിക്കുന്നതിനുപകരം കത്തോലിക്കാസഭ കെട്ടിച്ചമച്ച മതബോധനമാണ് ഈ ദുരന്തത്തിന്റെ മുഖ്യകാരണം. ഈ വചനം ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്" (1 കോറി: 10; 20). പിശാചിനു ബലിയര്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് സ്വന്തം സഭയിലെ അംഗങ്ങളെ വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറാകുന്ന ഒരേയൊരു സഭ കത്തോലിക്കാസഭയാണ്. പിശാചിനെ ആരാധിക്കുന്ന മതങ്ങള്‍പ്പോലും ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. ഇസ്ലാം മതത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷന്‍ ഇസ്ലാംമതത്തില്‍ ചേര്‍ന്നിരിക്കണം. ഇസ്ലാംമതത്തിലെ പുരുഷന്മാര്‍ മറ്റു മതങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ചാലും ഇതുതന്നെയാണ് രീതി. അതുപോലെതന്നെ, ഹിന്ദുമത ആചാരപ്രകാരം വിവാഹം കഴിക്കണമെങ്കില്‍, ആര്യസമാജം വഴി ഹിന്ദുമതത്തില്‍ ചേരുന്നവര്‍ക്ക്‌ മാത്രമാണ് ഇത് സാധ്യമാകുക! അതുകൊണ്ടാണ്, പള്ളിയില്‍ ഇരിക്കുന്ന ഭോഷന്മാര്‍ക്കുമുന്നില്‍ ആദ്യം വിവാഹം നടത്തുകയും, പിന്നീട് മതം മാറി വിവാഹം ചെയ്യുകയും ചെയ്യുന്നത്! അതായത്, വ്യഭിചാരത്തിനായി സാഹചര്യമൊരുക്കുന്ന ആഭാസനിയമങ്ങളാണ് കത്തോലിക്കാസഭയുടെ തലപ്പത്തുകയറി നിരങ്ങുന്ന സാത്താന്മാര്‍ തയ്യാറാക്കിയിരിക്കുന്നത്!

വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന കര്‍ശനമായ നിയമത്തെ പിന്തുടരേണ്ട വരാണ് ദൈവജനം. ഈ വചനം ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). സ്വന്തം ജനത്തെ ദൈവകോപത്തിനു വിട്ടുകൊടുക്കുന്ന ഏക സമൂഹം കത്തോലിക്കാസഭയാണ്. നമ്മുടെ സഭയുടെ അധികാരികള്‍ ചമഞ്ഞു കയറിയിരിക്കുന്ന കൂട്ടരെ നാം തിരിച്ചറിയണം. അന്യമതങ്ങളിലേക്ക് വിശ്വാസികളെ തിരുച്ചുവിടുന്ന മതബോധനമാണ് കത്തോലിക്കാസഭ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അപ്പസ്തോലിക സഭകള്‍ എന്ന് അവകാശപ്പെടുന്ന മറ്റിതര സഭകളും ഇതേ പ്രബോധനം തന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത് എന്നകാര്യവും മനോവ വിസ്മരിക്കുന്നില്ല! ഇസ്ലാമിന് നിസ്കരിക്കാന്‍ പള്ളി തുറന്നുകൊടുത്തവര്‍ തങ്ങളുടെ സഭയുടെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയത് നാം കണ്ടു. അല്ലാഹുവിനെ ആരാധിക്കാനായി ഇസ്ലാമിന്റെ പൃഷ്ഠം മദ്ബഹയിലേക്ക് തിരിച്ചപ്പോള്‍ ഓര്‍ത്തഡോക്സ് സഭയിലെ മേലാളന്മാര്‍ക്ക് നൊന്തില്ല! എന്നാല്‍, അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യുന്ന സഭാശുശ്രൂഷകന്റെ പിന്‍ഭാഗം മദ്ബഹയിലേക്കു തിരിഞ്ഞാല്‍ അത് മഹാപരാധമാകും! അങ്ങനെയെങ്കില്‍, അല്ലാഹുവിനെ ആരാധിക്കുന്നവരല്ലേ കൂടുതല്‍ ശ്രേഷ്ഠര്‍?!

വിശ്വാസികള്‍ക്കിടയില്‍ ഇടര്‍ച്ച വരുത്തുന്ന ഇത്തരക്കാരെ സഭയില്‍ തുടരാന്‍ അനുവദിക്കുന്ന കാലത്തോളം ദൈവജനം വഴിതെറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട! രാമായണമാസം ആചരിക്കാന്‍ അഭിനിവേശം കാണിക്കുന്ന ശുംഭന്മാര്‍ മതബോധനം നടത്തിയാല്‍ എങ്ങനെയിരിക്കും എന്നതും ചിന്തിക്കണം. ഹിന്ദുക്കളില്‍ പലരും രാമായണമാസം എപ്പോഴാണെന്ന് അറിയുന്നതുപോലും കത്തോലിക്കാസഭയിലെ കച്ചവടക്കാരും പൈശാചിക ശുശ്രൂഷകരുമായ സി എം ഐ സഭക്കാരില്‍നിന്നാണ്! ഹിന്ദുക്കളെക്കാള്‍ താത്പര്യത്തോടെ ഈ മാസത്തെ കൊണ്ടാടുന്നത് ഈ പൈശാചികസഭയാണെന്നു നാം വിസ്മരിക്കരുത്! ഇത്തരക്കാരുടെ മതബോധനമാണ് ദൈവജനത്തെ ലൗജിഹാദിലേക്കു നയിക്കുന്നത്. കത്തോലിക്കാ മതബോധനത്തിലെ പാളിച്ചകളെ ന്യായീകരിക്കാന്‍ മാതാപിതാക്കളുടെ തലയില്‍ എല്ലാ ഉത്തരവാദിത്വവും കെട്ടിവയ്ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമവും അപലപനീയമാണ്! വചനവിരുദ്ധമായ മതബോധനത്തിലൂടെ ദൈവജനത്തെ ഒന്നടങ്കം അബദ്ധത്തിലേക്കു നയിച്ച സഭാനേതാക്കന്മാര്‍ തന്നെയാണ് ഒന്നാംപ്രതി!

ഇനി ഒരു കാര്യവുംകൂടി ഉന്നയിക്കാന്‍ മനോവ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതാണ് വിഷയം; കേരളത്തിലെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്‌ മാന്നാനത്തെ കെ ഇ കോളേജ് (കുര്യാക്കോസ് ഏലിയാസ്). ഇവിടെ ഈ അടുത്തന്നാളില്‍ ഒരു വിദ്ധ്യാര്‍ത്ഥിയ്ക്ക് അഡ്മിഷന്‍ ലഭിച്ചു. കോളേജിന്റെ നിയമപ്രകാരം രക്ഷകര്‍ത്താക്കളും വിദ്ധ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഒരു സമ്മേളനം പ്രാരംഭത്തില്‍ത്തന്നെയുണ്ട്‌. ഇവിടുത്തെ ഡയറക്റ്റര്‍ ഈ സമ്മേളനത്തില്‍ പ്രഖാപിച്ച ആത്മീയ ബോധ്യമാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഈ മനുഷ്യനെ ഏറ്റവും സ്വാധീനിച്ചത് ഗായത്രീ മന്ത്രമാണത്രെ! ഇവരുടെ കോളേജിന്റെ ഭിത്തിയില്‍ എഴുതിവച്ചിരിക്കുന്ന ഭോഷ്ക്കുകളും ഈ പ്രസ്താവനയോടു ചേര്‍ന്നുനില്‍ക്കുന്നതാണ്! ഹിന്ദു, മുസ്ലിം, സിക്ക്, ജെയിന്‍, ബുദ്ധ മതങ്ങളുടെ കീര്‍ത്തനങ്ങള്‍ എഴുതിവച്ചിരിക്കുന്ന ഭിത്തിയാണ് മാന്നാനം കോളേജിന്റെ ഭിത്തി! ന്യൂനപക്ഷത്തിന്റെ പേരില്‍ ലഭിക്കാവുന്ന സൗകര്യങ്ങളൊക്കെ സ്വീകരിച്ച് ക്രിസ്തീയ വിരുദ്ധ ശൈലി അവലംബിക്കുന്ന സഭകളില്‍ ഒന്നാണ് സി എം ഐ സഭ! ഈശോസഭയും (ജെസ്യൂട്ട്) എം സി ബി എസ് സഭയും മാത്രമല്ല, രൂപതകളുടെ തലപ്പത്തിരിക്കുന്ന ചില മെത്രാന്മാരും വൈദീകരും ഇതേ ശൈലി അനുവര്‍ത്തിക്കുന്നുണ്ട്!

സി എം ഐ സഭയെ നിയന്ത്രിക്കാനുള്ള പ്രാപ്തി കത്തോലിക്കാസഭയ്ക്കില്ല. വിജാതിയ ആചാരങ്ങളെ നിയന്ത്രിക്കാനുള്ള ത്രാണിയും കത്തോലിക്കാസഭയ്ക്കില്ല! കാരണം, കേരളത്തിലെ എന്നല്ല, സകല രാജ്യങ്ങളിലെയും സഭകള്‍ കച്ചവടക്കാരുടെ ഗുഹകളായി മാറിയിരിക്കുന്നു! ലൗജിഹാദ് എന്നത് കേരളത്തിലോ ഇന്ത്യയിലോ മാത്രം നടക്കുന്ന പ്രതിഭാസമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്; ഇതൊരു ആഗോളപ്രതിഭാസമാണ്! ഈ പ്രതിഭാസത്തിന്റെ മുഖ്യകാരണക്കാര്‍ കത്തോലിക്കാസഭയുമാണ്! എന്തെന്നാല്‍, കത്തോലിക്കാസഭയുടെ പൈശാചിക സൂനഹദോസായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ചുവടുപിടിച്ചാണ് പ്രോട്ടസ്റ്റന്റ് സഭകളും പൈശാചികതയിലേക്ക് കടന്നുവന്നത്! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധപ്രബോധനത്തിലൂടെ അനേകരെ വഴിതെറ്റിച്ചത് മാതാപിതാക്കളാണോ? ഇനിയും ഏറെ പറയാനുണ്ട് മനോവയ്ക്ക്! ഇസ്ലാമികതയെ മഹത്വവത്ക്കരിക്കുകയും ക്രിസ്തീയതയെ ഇകഴ്ത്തുകയും ചെയ്തുകൊണ്ട് ലോകത്താകമാനം കറങ്ങിത്തിരിയുന്ന ഒരുവനാണ് കത്തോലിക്കാസഭയുടെ പോപ്പ്! ഇസ്ലാമിക തീവ്രവാദത്തിനു ചൂട്ടുപിടിക്കുന്ന ഇയാളെയാണ് കത്തോലിക്കാസഭ ഇന്ന് പേറുന്നത്!

ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങളെ മുഴുവന്‍ പ്രധിരോധിക്കുന്നത് ഫ്രാന്‍സീസാണ്. ഇസ്ലാമിന്റെ ഭീകരത കൊച്ചുകുട്ടികള്‍ക്കുപോലും ഇന്നറിയാം. എന്നാല്‍, ഈ പൈശാചികതകളെ ന്യായീകരിക്കുന്നവരുടെ മുന്നണിപ്പോരാളിയായി ഫ്രാന്‍സീസ് ഉണ്ട്! ഇസ്ലാമിക തീവ്രവാദത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ആദ്യം നോവുന്നത് ഇയാളുടെ ഹൃദയമാണ്. ഈ അടുത്തനാളില്‍ പോളണ്ടില്‍ നടന്ന യുവജന സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ ഫ്രാന്‍സീസിനോട് പത്രപ്രവര്‍ത്തകര്‍ ഒരു ചോദ്യം ചോദിച്ചു. അവരോടുള്ള ഇയാളുടെ പ്രതികരണം മാത്രം മതി ഇയാളില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികത തിരിച്ചറിയാന്‍! ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍, കത്തോലിക്കാ തീവ്രവാദത്തെക്കുറിച്ചു പറയാന്‍ അനേകം തെളിവുകളുണ്ട് എന്നാണ് ഫ്രാന്‍സീസ് പറഞ്ഞത്! എന്നാല്‍, എന്താണ് കത്തോലിക്കാ തീവ്രവാദമെന്നു വെളിപ്പെടുത്താന്‍ എന്തുകൊണ്ട് ഇയാള്‍ തയ്യാറാകുന്നില്ല? ഇയാളെ തീറ്റിപ്പോറ്റുന്നതിലൂടെ കത്തോലിക്കരും തീവ്രവാദത്തിന്റെ ഭാഗമാകുന്നു എന്ന അര്‍ത്ഥത്തിലാണ് ഇയാള്‍ ജല്പിച്ചതെങ്കില്‍ അത് സത്യമാണ്!

ഫ്രാന്‍സീസിനെ അനുഗമിക്കുന്ന ആരെങ്കിലും ഇസ്ലാമിക തീവ്രവാദത്തിലേക്കു കടന്നുപോയാല്‍ അതില്‍ അതിശയിക്കേണ്ടതില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രബോധനങ്ങളെ ബൈബിളിനെക്കാള്‍ ആധികാരികതയോടെ കാണുന്നവരും സത്യത്തെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. കാരണം, അത്രമാത്രം പൈശാചികമായ സന്ദേശമാണ് ഈ സൂനഹദോസ് പുറപ്പെടുവിച്ചത്! പത്രോസിന്റെ പിന്‍ഗാമി ചമഞ്ഞ്, ആ സ്ഥാനത്തെ മലിനപ്പെടുത്തിയ ജോണ്‍ ഇരുപത്തിമൂന്നാമനും ഇവന്റെ ശിങ്കടികളായ ഫ്രീമേസണ്‍ സംഘാംഗങ്ങളും ചേര്‍ന്ന് കത്തോലിക്കാസഭയില്‍ അടിച്ചേല്പിച്ച നിയമങ്ങളാണ് സഭയില്‍ കടന്നുവന്ന ഏറ്റവും വലിയ ദുരന്തം! കത്തോലിക്കാസഭയുടെ ആദ്യത്തെ മാര്‍പ്പാപ്പ ഇപ്രകാരമാണ് പ്രഖ്യാപിച്ചത്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ഈ യാഥാര്‍ത്ഥ്യത്തെ പുച്ഛിച്ചുതള്ളിയ പിശാചിനെയാണ് ഇന്ന് ഫ്രാന്‍സീസ് വിശുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നത്!

മതബോധന ക്ലാസുകളില്‍ പങ്കെടുക്കാതെ ട്യൂഷന്‍ ക്ലാസുകളില്‍ പോയതാണ് ലൗജിഹാദിന് ആധാരമെന്നു പറയുന്ന സഭാധികാരികളുടെ കയ്യൊഴിയല്‍ നാം മനസ്സിലാക്കാതെപോകരുത്! കേരളത്തിലെ ഒരു കത്തോലിക്കാ രൂപതയാണ് താമരശ്ശേരി രൂപത. ഈ രൂപതയില്‍നിന്ന് ഏറ്റവും ഉന്നതമായ രീതിയില്‍ മതബോധനത്തില്‍ വിജയംവരിച്ച പെണ്‍കുട്ടിയായിരുന്നു ജോമോള്‍ എന്ന സിനിമാനടി. ഇവള്‍ ആര്യസമാജം വഴി ഹിന്ദുമതത്തില്‍ ചേര്‍ന്നു! എന്താണ് കത്തോലിക്കാസഭയുടെ മതബോധനം എന്നത് ഇവിടെ വ്യക്തമാകും. ഹൈന്ദവ ആചാരങ്ങള്‍ മുഴുവന്‍ തോളിലേറ്റുകയും അവയെ ശ്ലാഘിക്കുകയും ചെയ്യുന്ന മേലാളന്മാര്‍ സഭയില്‍ കയറിക്കൂടിയതാണ് യഥാര്‍ത്ഥ പ്രശ്നം!

ഈ അടുത്ത നാളുകളില്‍ രക്ഷാബന്ധന്‍ എന്ന ഹൈന്ദവ മഹോത്സവം നടന്നു. ഹിന്ദുക്കള്‍പ്പോലും മറന്നുപോയ ഉത്സവങ്ങളെ ഏറ്റെടുത്തു നടത്താന്‍ ജാഗ്രതപാലിക്കുന്ന ക്രൈസ്തവസഭകള്‍ ഇന്ന് കേരളത്തിലുണ്ടെന്ന് ഇതിനോടകം തെളിഞ്ഞതാണ്! രക്ഷാബന്ധന്‍ മഹോത്സവവും വിജാതിയമായ മറ്റെല്ലാ പൈശാചികതയും ഏറ്റെടുത്തുനടത്താന്‍ താത്പര്യപൂര്‍വ്വം നിലകൊള്ളുന്നവരുടെ മതബോധനത്തിന് നമ്മുടെ മക്കളെ വിട്ടുകൊടുക്കണോ? 'ആലഞ്ചേരി തമ്പ്രാന്‍' ഈ അടുത്തനാളില്‍ പ്രഖ്യാപിച്ച വിഡ്ഢിത്തരം നാം കേട്ടു! കത്തോലിക്കാസഭയുടെ ഭാഗമായി നിന്നുകൊണ്ട് എല്ലാ ഔദാര്യങ്ങളും ആസ്വദിക്കുന്ന സന്യാസസഭകളുണ്ട്. സി എം ഐ സഭയും എം സി ബി എസ് സഭയും മാത്രമല്ല, ഈശോ സഭയും കപ്യുച്ച്യന്‍ സഭയും ഇന്ന് വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സന്യാസസഭകളാണ്! ഇവരൊക്കെയാണോ ലൗജിഹാദിനു പ്രചോദനമാകുന്നതെന്നു തിരിച്ചറിയാനുള്ള വിവേകം ദൈവജനത്തിനില്ലെങ്കില്‍ ഇനിയുമുണ്ടാകും ലൗജിഹാദ്! ക്രിസ്ത്യാനികള്‍ എന്നും ന്യൂനപക്ഷമായി നിലനിന്നാല്‍ മാത്രമേ ഇവരുടെ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വ്യക്തമായ ബോധ്യം ഇവര്‍ക്കുണ്ട്. ക്രിസ്ത്യാനികളെ അന്യമതങ്ങളിലേക്ക് കടന്നുപോകാന്‍ അവസരമൊരുക്കുന്ന ഇവരുടെ മതബോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇതാണ്!

ഇതെല്ലാം മറച്ചുവയ്ക്കാന്‍ മാതാപിതാക്കളുടെ തലയില്‍ മാത്രം ഉത്തരവാദിത്വം അടിച്ചേല്പിക്കുന്ന കത്തോലിക്കാസഭയിലെ മേലാളന്മാര്‍ ഒരുകാര്യം വെളിപ്പെടുത്തുക; ഇന്ന് മതബോധനം നടത്തുന്ന എത്രപേര്‍ക്ക് യേഹ്ശുവാ ഏക രക്ഷകനാണെന്നു പ്രഖ്യാപിക്കാന്‍ കഴിയും? സെക്കുലറിസം എന്ന ദുരാത്മാവ്‌ സഭയെ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലല്ലേ അന്യജാതികളിലേക്ക് ചേക്കേറാന്‍ കത്തോലിക്കാ പെണ്‍കുട്ടികള്‍ക്ക് യാതൊരു സങ്കോചവുമില്ലാതായത്? എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധങ്ങളായ മാര്‍ഗ്ഗങ്ങളാണെന്നു പഠിപ്പിച്ചത് മാതാപിതാകളല്ല! രക്ഷാബന്ധന്‍ ദിനം ആചരിക്കുന്നതും പൈശാചികമായ മറ്റ് ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും അത്മായരല്ല! മതബോധന ക്ലാസുകളില്‍ വിടാതെ ട്യൂഷനും എന്‍ട്രന്‍സ്‌ കോച്ചിങ്ങിനും പോയതാണോ കത്തോലിക്കാ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ച അപചയം? ജോമോള്‍ എന്ന സിനിമാനടിയുടെ കഥ മാത്രമല്ല മനോവയുടെ മുന്‍പിലുള്ള തെളിവുകള്‍!

മനോവയുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ അനേകം കന്യാസ്ത്രീകള്‍ എന്നറിയപ്പെടുന്ന സഭാവസ്ത്രധാരികളുണ്ടായിരുന്നു. ഇസ്ലാമികതയെ തുറന്നുകാണിച്ചുകൊണ്ട് മനോവ എഴുതിയ ലേഖനങ്ങളെ ഏറ്റവുമധികം വിമര്‍ശിച്ചിട്ടുള്ളത് ഈ സ്ത്രീകളാണ്! ഇപ്പോള്‍ ഒന്നൊഴിയാതെ എല്ലാവരും മനോവയുമായുള്ള ബന്ധം ഒഴിവാക്കിപ്പോയി! എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വിവിധ പാതകളാണെന്ന അബദ്ധപഠനത്തിന്റെ ഇരകളാണ് കന്യാസ്ത്രീമഠങ്ങളില്‍ തളയ്ക്കപ്പെട്ട ജന്മങ്ങള്‍! അതുകൊണ്ടുതന്നെ പലരുടെയും ഉപഭോഗവസ്തുക്കളായി ഇവര്‍ അധഃപതിച്ചുപോയി! ഇവരൊക്കെ പഠിപ്പിക്കുന്ന അറിവിന്‌ മുന്നിലേക്ക്‌ മക്കളെ പറഞ്ഞുവിടുന്നതാണോ സുരക്ഷ! ഇവരൊക്കെ പഠിപ്പിച്ചതാണ് കത്തോലിക്കാ പെണ്‍കുട്ടികള്‍ നശിച്ചുപോകാന്‍ കാരണമായത്! സണ്‍ഡേസ്കൂളില്‍ പോകാത്തതുമൂലമാണ് പതിനാറു കത്തോലിക്കാ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചതെന്ന് ആരും കരുതരുത്! ഭീകരസംഘടനയില്‍ ചേര്‍ന്ന ഈ പെണ്‍കുട്ടികളെ മാത്രമേ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുള്ളൂ. എന്നാല്‍, ആയിരക്കണക്കിന് കത്തോലിക്കാ പെണ്‍കുട്ടികള്‍ കേരളത്തില്‍നിന്നു മാത്രം ഓരോ മാസവും ഇസ്ലാമില്‍ ചേക്കേറുന്നു! മനോവയ്ക്കു നേരിട്ടറിയാവുന്ന കാര്യങ്ങളാണ് ഇവയൊക്കെ!

ആഗോളതലത്തില്‍ നടക്കുന്ന ലൗജിഹാദിനെക്കുറിച്ചു മനസ്സിലാക്കിയാല്‍, കത്തോലിക്കാ വൈദീകര്‍ ഉയര്‍ത്തുന്ന പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാകും!

യൂറോപ്പിലെ 'ലൗജിഹാദ്'

കേരളത്തിലോ ഇന്ത്യയിലെ സംസ്ഥാനങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല ഇസ്ലാമിക 'ലൗജിഹാദ്'! ഇതൊരു ആഗോള പ്രതിഭാസവും അജണ്ടയുമാണ്! ഇതിന്റെ സൂത്രധാരകരില്‍ മുഖ്യന്‍ ആരാണെന്ന് ഇതിനോടകം സകലരും അറിഞ്ഞുകഴിഞ്ഞു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മാത്രമല്ല, കത്തോലിക്കാസഭയുടെ അമരത്തു കയറിയിരുന്ന് സഭയിലെ ദൈവജനത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഫ്രാന്‍സീസിനും ഇതില്‍ പങ്കാളിത്തമുണ്ട്! ഇസ്ലാമിനെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ഇയാളുടെ വാക്കുകളും ലൗജിഹാദിനു കാരണമാകുന്നു. ലോകയുവജന സമ്മേളനത്തിനുശേഷം ഇയാള്‍ നടത്തിയ പ്രസ്താവനയെ നാം ഗൗരവമായി കാണണം. കത്തോലിക്കാ തീവ്രവാദമാണ് ഇസ്ലാമിക തീവ്രവാദത്തെക്കാള്‍ വലുതെന്നു കാണുന്ന ഒരുവനാണ് കത്തോലിക്കാസഭയെ നയിക്കുന്നതെങ്കില്‍ കത്തോലിക്കര്‍ എത്രമാത്രം സുരക്ഷിതരായിരിക്കും? ലോകത്തില്‍ മുഴുവന്‍ ഭീതിപരത്തുന്ന ഒരു മതവിഭാഗത്തെ സമാധാനപ്രിയരെന്നു സംബോധന ചെയ്യുന്നതിലൂടെ ഇയാള്‍ എന്താണ് ലക്ഷ്യമിടുന്നത്? ഇയാളല്ലേ യഥാര്‍ത്ഥത്തില്‍ ക്രിസ്തീയതയുടെ ശത്രു? സമാധാനത്തോടെ ജീവിച്ച ഒരു ജനതയാണ് യൂറോപ്യന്‍ ജനത ഇവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്കു നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഫ്രാന്‍സീസാണ്!

മാതാപിതാക്കളുടെമേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കത്തോലിക്കാ മേലധികാരികള്‍ ഒരുകാര്യംകൂടി മനസ്സിലാക്കുക. ഇന്ത്യയിലെ കത്തോലിക്കാസഭ ന്യൂനപക്ഷമാണ്! നൂറ്റിയിരുപതു കോടിയില്‍ രണ്ടുകോടിപോലും ഇന്ത്യയിലില്ല! ഇതിന് ആനുപാതികമായ ലൗജിഹാദുകള്‍ ലോകത്താകമാനം നടക്കുന്നുണ്ട്. കേരളത്തിലെ പതിനാറു കത്തോലിക്കാ പെണ്‍കുട്ടികള്‍ തീവ്രവാദികള്‍ ആയതുമാത്രമേ ചര്‍ച്ചയായിട്ടുള്ളൂ! എന്നാല്‍, വ്യക്തമായ ആസൂത്രണത്തോടെ നടത്തപ്പെടുന്ന ഈ പൈശാചികത ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുകയാണ്! ഇത് മാതാപിതാക്കളുടെ മാത്രം കുറ്റംകൊണ്ടല്ല; മറിച്ച്, ക്രൈസ്തവസഭകളിലെ മതബോധനത്തിന്റെ പാളിച്ചയാണ്! യൂറോപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം നടത്തുന്നത് ക്രൈസ്തവ സഭകളാണ്. കത്തോലിക്കാസഭയും പ്രോട്ടസ്ടന്റ്റ് സഭയും വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെല്ലാം മതബോധനം നിര്‍ബന്ധമാണ്‌. ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ കൊണ്ടുപോകുന്ന പതിവും ഈ സ്കൂളുകളിലുണ്ട്. സണ്‍ഡേസ്കൂള്‍ എന്ന സംവീധാനം ഇല്ലെങ്കില്‍പ്പോലും, മതബോധനം സ്കൂളുകളില്‍ത്തന്നെ നല്‍കുന്നുണ്ട്. എന്നിട്ടും യൂറോപ്പിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് ദൈവത്തെ അറിയാതെപോയി? ട്യൂഷനും എന്‍ട്രന്‍സ്‌ കോച്ചിങ്ങുമാണോ കാരണം? കത്തോലിക്കാസഭ പഠിപ്പിക്കുന്ന സെക്കുലറിസമാണ് ഈ ദുരന്തത്തിന്റെ കാരണമെന്നു വ്യക്തമായി പറയാന്‍ മനോവയ്ക്കു കഴിയും!

ഇനി ഫ്രാന്‍സീസിലേക്കുതന്നെ തിരികേവരാം. പൂര്‍വ്വീകര്‍ പട്ടിണികിടന്നു സമ്പാദിച്ച സ്വത്ത് ആസ്വദിച്ചു ജീവിക്കുകയും, അത് ദുര്‍വ്യയം ചെയ്യുകയും ചെയ്യുന്ന ധൂര്‍ത്തപുത്രനായി മാത്രമേ ഫ്രാന്‍സീസിനെ കാണാന്‍ കഴിയുകയുള്ളൂ! മുന്‍പ് കത്തോലിക്കരെ സഹായിക്കാന്‍ വത്തിക്കാനുണ്ടായിരുന്നു! ഇന്ന് കത്തോലിക്കരെ എല്ലാ അര്‍ത്ഥത്തിലും ദ്രോഹിക്കുന്ന സമീപനമാണ് വത്തിക്കാന്‍ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള മുന്നറിയിപ്പ് ദൈവം ഈ അടുത്തനാളില്‍ നല്‍കി. ഈ ഭൂമികുലുക്കം ഒരു മുന്നറിയിപ്പു മാത്രമാണ്! ഇസ്ലാമികതയെ ശ്ലാഘിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ വിശ്വാസികള്‍ കാണാതെപോകരുത്. കത്തോലിക്കാസഭയുടെ സൗകര്യം ആസ്വദിച്ചു ജീവിക്കുന്ന ഇയാളാണ് കത്തോലിക്കാസഭയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കുന്നത്! വത്തിക്കാനിലേക്ക് ഭീകരരെ കടത്തിക്കൊണ്ടുവരാന്‍ ഇയാള്‍ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചതും നാം തിരിച്ചറിയണം. ഇത് യൂറോപ്പിന്റെ ഉന്മൂലനാശം എന്ന ഫ്രീമേസണ്‍ അജണ്ടയോടു ചേര്‍ത്തുവായിക്കണം! ഗ്രീസ് എന്ന രാജ്യത്ത് സന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് ചെയ്തത് എന്താണ്?! നിരാലംബരായ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ ഇയാള്‍ കണ്ടില്ല! പന്ത്രണ്ടു ഇസ്ലാമിക തീവ്രവാദികളെ തിരഞ്ഞുപിടിച്ച് യൂറോപ്പിലേക്ക് കൊണ്ടുവന്നു. സിറിയയില്‍നിന്നും മറ്റു രാജ്യങ്ങളിലുംനിന്ന് കടന്നുവരുന്ന അനേകം ക്രിസ്ത്യാനികളെ അവഗണിച്ചുകൊണ്ട് കരുണയുടെ വര്‍ഷം ആചരിക്കുന്ന ഫ്രാന്‍സീസ് ആര്‍ക്കാണ് കരുണ ചൊരിയാന്‍ ലക്ഷ്യമിടുന്നത്?!

യമനിലെ തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന മലയാളി വൈദീകന്റെ കാര്യത്തില്‍പ്പോലും ഒരു വാക്കു പറയാത്തവന്റെ കരുണയുടെ ലക്‌ഷ്യം എന്താണെന്നു തിരിച്ചറിയാന്‍ ഇനിയും വൈകരുത്! ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് ഫ്രാന്‍സീസ് എന്ന ആന്റി പോപ്പാണ്! യൂറോപ്പില്‍ ഇസ്ലാം അഴിഞ്ഞാടിയപ്പോഴും ഇവരെ ന്യായീകരിക്കാന്‍ എഴുന്നെറ്റുനിന്നത് ഇയാള്‍ മാത്രമാണ്! യൂറോപ്പിലെ വനിതകളെ മാനഭംഗപ്പെടുത്തിയപ്പോഴും കുട്ടികളെ തെരുവില്‍ ആക്രമിച്ചപ്പോഴും നിസംഗത പാലിച്ച ഫ്രാന്‍സീസിന്റെ മുഖം പലരും തിരിച്ചറിഞ്ഞില്ല! ഇസ്ലാമികതയെ യൂറോപ്പില്‍ പ്രതിഷ്ഠിക്കുകയെന്ന പൈശാചിക അജണ്ട നടപ്പാക്കുകയാണ് ഫ്രാന്‍സീസ് ചെയ്തത്! ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെ! ദൈവം ആരാണെന്നുപോലും അറിയാത്തവിധം ആദ്ധ്യാത്മിക അന്ധകാരത്തില്‍ തളച്ചിട്ടിരിക്കുന്ന ഒരു ജനതയുടെമേല്‍ സൗകര്യപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ദുരന്തം! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഉയര്‍ത്തെഴുന്നേറ്റ ദുര്‍ഭൂതം അതിന്റെ പ്രവര്‍ത്തികള്‍ സെക്കുലറിസത്തിലൂടെ നിറവേറ്റിയപ്പോള്‍, അതിനെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍, സാത്താന്‍ ഒരുവനെ അര്‍ജന്റീനയില്‍ അഭിഷേകം ചെയ്തു. ചെഗുവേരയുടെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരുവനെ! ഇയാളും ക്രിസ്തീയ മതബോധകരുമാണ് ഇന്നത്തെ യൂറോപ്പിനെ ഇങ്ങനെയാക്കിയത്!

ഗ്രീസിലെ തെരുവില്‍ അനേകം ക്രിസ്ത്യാനികള്‍ അലഞ്ഞുനടക്കുന്നത് ഫ്രാന്‍സീസ് കണ്ടില്ല! അവിടെ സന്ദര്‍ശനം നടത്തിയ ഇയാള്‍ കണ്ടെത്തിയത് പന്ത്രണ്ട് ഇസ്ലാമിക തീവ്രവാദികളെയും അവരുടെ കുടുംബത്തെയുമാണ്! ഈ തീവ്രവാദികളെയും കൂട്ടി വത്തിക്കാനിലേക്ക് ഇയാള്‍ തിരികെയെത്തി. ലോക മാധ്യമങ്ങള്‍ ഫ്രാന്‍സീസിനെ വാനോളം പുകഴ്ത്തി! കത്തോലിക്കാസഭയിലെ കുഞ്ഞാടുകളുടെ ഇടയനായിരുന്നു ഇയാളെങ്കില്‍, ക്രിസ്ത്യാനികളുടെ ഘാതകര്‍ക്ക് ഇയാള്‍ സൗഭാഗ്യമൊരുക്കുമോ? ആടുകള്‍ക്കെതിരെ വരുന്ന ചെന്നായ്ക്കളെ പരിപോഷിപ്പിക്കുന്നവനാണോ യഥാര്‍ത്ഥ ഇടയന്‍?! ഇയാള്‍ കൊണ്ടുവന്ന തീവ്രവാദികള്‍ ഇന്നെവിടെയാണ്‌? വത്തിക്കാനില്‍ ആര്‍ക്കെങ്കിലും പൌരത്വം നല്‍കണമെങ്കില്‍ അവര്‍ കര്‍ദ്ദിനാളന്മാര്‍ ആയിരിക്കണം എന്നതാണ് അവിടുത്തെ നിയമം. അങ്ങനെയെങ്കില്‍ ഈ ഭീകരന്മാരെ അഴിച്ചുവിട്ടിരിക്കുന്നത് ഇറ്റലി എന്ന ദരിദ്ര രാജ്യത്തേയ്ക്കാണ്! യൂറോപ്പിനെ ഉന്മൂലനം ചെയ്യ്തുകൊണ്ട്, സ്വന്തം പേരിനു വിലയുണ്ടാക്കാന്‍ ശ്രമിക്കുക മാത്രമല്ല ഇയാളുടെ അജണ്ട; യൂറോപ്പിന്റെ മണ്ണില്‍ ആധിപത്യമുറപ്പിക്കാന്‍ കാലങ്ങളായി ശ്രമിക്കുന്ന ഇസ്ലാമിന് വഴിയൊരുക്കുകകൂടിയാണ്. ഇവര്‍ കയറിക്കൂടിയ കാലംമുതല്‍ യൂറോപ്പില്‍ ഭീകരാന്തരീക്ഷമാണ്! ഈ ഭീകരതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഫ്രാന്‍സീസ് ഉറഞ്ഞുതുള്ളിയത്. ഇസ്ലാമിക ഭീകരതപോലെ കത്തോലിക്കാ ഭീകരതയും ഉണ്ടുപോലും! ഇവന്‍ ആരുടെ ഇടയനാണ്? ഇവന്‍ ആരുടെ ചിലവിലാണ് ജീവിക്കുന്നത്? ഇവന്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്?

മറ്റൊരുകാര്യംകൂടി ഈ അവസരത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു: ഫ്രാന്‍സീസും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ ഭരണാധികാരികളും അടങ്ങുന്ന ഫ്രീമേസണ്‍ സംഘം യൂറോപ്യന്‍ ജനതയുടെമേല്‍ കെട്ടിയേല്പിച്ച ദുരന്തത്തിന്റെ വ്യാപ്തി ചെറുതല്ല. കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവസഭകളുടെയും ആരാധനാലയങ്ങള്‍ക്കു മുന്നില്‍ ലഘുലേഖകള്‍ വിതരണം ചെയ്യലാണ് അഭയാര്‍ത്ഥികളുടെ ഇന്നത്തെ പ്രധാന ജോലി! ക്രിസ്ത്യാനികളുടെ നികുതിപ്പണം ഉപയോഗിച്ച് ഉപജീവനം മാത്രമല്ല, മതപ്രചരണവും ഇവര്‍ നടത്തുന്നു! യേഹ്ശുവായെ നിന്ദിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്ന ഇവറ്റകളോടു സഹിഷ്ണുത കാണിക്കുവാന്‍ യൂറോപ്യന്‍ ജനതയ്ക്ക് സാധിക്കുന്നു. ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സഹിഷ്ണുതയുടെ വക്താക്കളായി മാറിയതെന്ന് ലാറ്റിനമേരിക്കയില്‍നിന്ന് വന്ന 'ചെഗുവേര ഭക്തന്' അറിയില്ല! ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്ന അജണ്ടയുമായി നിലകൊള്ളുന്ന ഫ്രാന്‍സീസ്, ഈ ജനതയുടെമേല്‍ ആരോപിക്കുന്നത് കത്തോലിക്കാ തീവ്രവാദികള്‍ എന്ന വിശേഷണമാണ്! ഏതെങ്കിലും ഇസ്ലാമിക ആരാധനാലയങ്ങളുടെ മുന്നില്‍ മുഹമ്മദിനെ ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍, യേഹ്ശുവായെ ആക്ഷേപിക്കാന്‍ ക്രിസ്ത്യാനികളുടെ ചിലവില്‍ സാധിക്കും!

യൂറോപ്പില്‍ കടന്നുവന്ന ഇസ്ലാമിക ജിഹാദികള്‍ ഇവിടുത്തെ സ്ത്രീകളെ വശീകരിക്കുമ്പോള്‍, മാതാപിതാക്കളെ പഴിചാരി രക്ഷപ്പെടാന്‍ സഭയുടെ മേലാളന്മാര്‍ക്ക് സാധിക്കുമോ? താഴെതലത്തിലുള്ള വിദ്യാഭ്യാസത്തോടൊപ്പം മതബോധനവും നല്‍കുന്ന യൂറോപ്പില്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ദൈവം ആരാണെന്നുപോലും അറിയാത്തവര്‍ മതബോധനം നല്‍കുമ്പോള്‍ ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. കത്തോലിക്കാസഭയുടെ ആധുനിക മതബോധനം ലഭിക്കുന്നവര്‍ ഇസ്ലാമില്‍ ചേക്കേറിയാല്‍ അതിശയിക്കേണ്ടതുമില്ല! എന്നാല്‍, ഇവിടെയാണ്‌ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഉണരേണ്ടത്! കത്തോലിക്കാ മതബോധനത്തിലെ അബദ്ധങ്ങള്‍ തിരിച്ചറിയുകയും അത് തങ്ങളുടെ മക്കള്‍ ജീവിതത്തില്‍ പകര്‍ത്താതിരിക്കേണ്ടതിനു വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ മാതാപിതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്! പുരോഹിതന്മാരും സഭാവസ്ത്രം അണിഞ്ഞ സ്ത്രീകളും നല്‍കുന്ന പ്രബോധനങ്ങള്‍ എന്താണെന്നു കുഞ്ഞുങ്ങളോട് ചോദിച്ചറിയണം. യേഹ്ശുവാ എന്ന ഏക രക്ഷയ്ക്കു വിരുദ്ധമായുള്ള ആശയങ്ങള്‍ ഇവര്‍ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കൊടുക്കണം! ഫ്രാന്‍സീസ് ഉയര്‍ത്തുന്നതും സഭയിലെ അധികാരികള്‍ ചമഞ്ഞു നിലകൊള്ളുന്നവരുമായ ഫ്രീമേസണ്‍ സംഘത്തിന്റെ ആശയങ്ങളെ പൂര്‍ണ്ണമായും മക്കളില്‍നിന്ന്‍ എടുത്തുമാറ്റണം! ഇതൊക്കെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്!

ഒരുകാര്യവുംകൂടി ചേര്‍ത്തുവയ്ക്കാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അതുകൂടി കുറിക്കുന്നു. സൂത്രി കൌണ്‍സില്‍ പുറത്താക്കിയ ഒന്നിലധികം പോപ്പുമാര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലുണ്ട്. ഇവരെയൊന്നും പരിശുദ്ധാത്മാവ് നിയോഗിച്ചതായിരുന്നില്ല എന്നല്ലേ ഇതിലൂടെ വെളിപ്പെടുന്നത്? അങ്ങനെയെങ്കില്‍, യഥാര്‍ത്ഥ പോപ്പുമാരെ തിരിച്ചറിയാന്‍ വചനം പഠിക്കേണ്ടേ? വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരല്ല! അവരെ സഭയില്‍ കടത്തിക്കൊണ്ടുവന്നത് സഭയെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന പിശാചാണ്! ഫ്രാന്‍സീസ് ഇന്നുവരെ പ്രഖ്യാപിച്ച ഓരോ ഭോഷ്ക്കുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇയാള്‍ എവിടെനിന്ന് വന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും! ഇസ്ലാമിനെ ലോകം തിരിച്ചറിഞ്ഞതാണ്. ലോകത്തിനു മുഴുവന്‍ ഭീഷണിയായി നിലകൊള്ളുന്നത് ഇസ്ലാമാണെന്ന് തിരിച്ചറിയാത്ത കൊച്ചുകുട്ടികള്‍പ്പോലുമില്ല! എന്നാല്‍, ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍, ഫ്രാന്‍സീസ് എന്തിനാണ് രോഷംകൊള്ളുന്നതെന്നു ദൈവജനം തിരിച്ചറിയണം. മുന്‍കാലങ്ങളില്‍ സഭാവിരുദ്ധ നിലപാടെടുത്ത പോപ്പുമാരെ സൂത്രി കൌണ്‍സില്‍ പുറത്താക്കിയെങ്കില്‍, ഇന്ന് അത് സാധ്യമാകില്ല. എന്തെന്നാല്‍, സഭയിലെ മുഴുവന്‍ കൌണ്‍സിലുകളെയും ഫ്രീമേസണ്‍ സംഘം വിഴുങ്ങിക്കളഞ്ഞു. തനിക്കെതിരായി നില്‍ക്കുന്ന സകലരെയും വെട്ടിനിരത്തുകയും, തന്റെ ആജ്ഞാനുവര്‍ത്തികളെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യാന്‍ 'ചെഗുവേര ഭക്തന്‍' ജാഗ്രത പുലര്‍ത്തുന്നുണ്ട്!

കത്തോലിക്കാ മതബോധനത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാന്‍, സഭയുടെ രക്തം ഊറ്റിക്കുടിച്ചു ജീവിക്കുന്നവര്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകളെ ദൈവജനം തള്ളിക്കളയുക. യൂറോപ്പില്‍ നടക്കുന്ന ലൗജിഹാദിന്റെ ഉറവിടം കത്തോലിക്കാ മതബോധനമാണെന്നു തിരിച്ചറിയുകയും ചെയ്യുക! മറ്റുമതങ്ങളെ ശ്ലാഘിക്കുന്ന പൈശാചികതയുടെ പ്രചാരകരാണ്‌ എല്ലാറ്റിനും ഉത്തരവാദികള്‍! ഇടുക്കി രൂപതയുടെ ആദരണീയനായ ബിഷപ്പ് ചില അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍, വേദനിച്ചത് ചില കത്തോലിക്കാ ബിഷപ്പുമാര്‍ക്കായിരുന്നു. അറയ്ക്കല്‍ 'തിരുമേനി' നടേശന്‍ മുതലാളിയുടെ കാലുകഴുകി കുടിക്കുകയും ചെയ്തു! അറയ്ക്കല്‍ തിരിമേനിയുടെ സമ്പത്ത് സംരക്ഷിക്കാന്‍ രാഷ്ട്രീയ-സാമുദായിക ശക്തികളുടെ പിന്തുണ അനിവാര്യമാണല്ലോ!

കൂടുതല്‍ വിഷയങ്ങളിലേക്ക് കടക്കാതെതന്നെ ഈ ലേഖനം ഉപസംഹരിക്കുന്നു. അവസാനമായി കുറിക്കാനുള്ളത് ഇതാണ്: കത്തോലിക്കാസഭയിലെ അനേകായിരം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്കോ മറ്റേതെങ്കിലും മതങ്ങളിലേക്കോ ചേക്കേറുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കത്തോലിക്കാ മതബോധനത്തിനു മാത്രമാണ്! കേരളത്തിലെ പതിനാറു പെണ്‍കുട്ടികള്‍ മാത്രമാണ് ഇസ്ലാമിക തീവ്രവാദി സംഘത്തില്‍ എത്തിപ്പെട്ടതെന്ന് ആരും കരുതരുത്!

ചേര്‍ത്തുവായിക്കാന്‍: സമാധാനത്തില്‍ ജീവിച്ച ഒരു ജനതയുടെമേല്‍ ദുരന്തം കൊണ്ടുവന്നത് കത്തോലിക്കാ മതബോധനത്തിലൂടെ കടന്നുവന്ന അബദ്ധങ്ങളല്ലേ? ഇസ്ലാമിനെ പിന്തുണയ്ക്കുന്ന മറ്റേതു മതഗ്രന്ഥമാണ് ലോകത്തുള്ളത്? തങ്ങളുടെ മതത്തില്‍ ചേരാതെ, മറ്റു മതങ്ങളില്‍പ്പെട്ട വ്യക്തികളുമായുള്ള വിവാഹം ചെയ്തുകൊടുക്കുന്ന മറ്റേതു വിഭാഗമാണ്‌ ഈ ഭൂമുഖത്തുള്ളത്? എന്നിട്ട്, ലൗജിഹാദിന്റെ ഉത്തരവാദിത്വം മാതാപിതാക്കുളുടെ തലയില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ അധികാരികള്‍ ശ്രമിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4560 views

LOG IN

Lost your password?

SIGN UP

LOST PASSWORD