വിചാരണ

കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍'!

Print By
about

12 - 11 - 2016

ണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ 'പണ്ഡിതവേഷധാരികള്‍' നടത്തുന്ന പഠനങ്ങളെല്ലാം പൈശാചികതയെ മഹത്വവത്ക്കരിക്കുന്നതല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. രക്ഷപ്രാപിക്കാനും അതുവഴി നിത്യജീവന്‍ അവകാശമാക്കുവാനുമുള്ള അവസരത്തില്‍നിന്നു ദൈവജനത്തെയും ലോകം മുഴുവനെയും അകറ്റുന്ന ആശയങ്ങളാണ് ഇന്നത്തെ 'ദൈവശാസ്ത്രങ്ങള്‍'! കത്തോലിക്കാസഭയിലെ വിശ്വാസികള്‍ നല്‍കുന്ന പണവും സൗകര്യങ്ങളും ഉപയോഗിച്ച് പിശാചിന്റെ സാമ്രാജ്യം വളര്‍ത്തുന്ന ഇക്കൂട്ടര്‍ വിചാരണ ചെയ്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്! ആയതിനാല്‍, ദൈവശാസ്ത്രം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന 'ഫ്രീമേസണ്‍' ആശയങ്ങളെ വചാനാടിസ്ഥാനത്തില്‍ ഇവിടെ വിചാരണ ചെയ്യുന്നു!

പാമരത്വത്തെ പാണ്ഡിത്യമായി ധരിച്ചുവച്ചിരിക്കുന്ന ചില ദുര്‍മ്മേദസ്സുകളാണ് കത്തോലിക്കാസഭയിലെ ദൈവശാസ്ത്രം ഇന്ന് കൈകാര്യംചെയ്യുന്നത്. അരമനകളില്‍ കയറിക്കൂടിയ ദൈവനിഷേധികള്‍ പടച്ചുവിടുന്ന അപകടകരമായ ആശയങ്ങളെ ദിവ്യജ്ഞാനമായി പരിഗണിക്കുന്ന സാധുക്കളാണ് എക്കാലവും ഇവരുടെ ബലം! ഇവരുടെ ജല്പനങ്ങള്‍ക്ക് അപ്രമാധിത്യാധികാരം കല്പിച്ചുനല്‍കിയതും ഈ സാധുക്കള്‍ത്തന്നെ! കാലങ്ങളായി ഇവരെ ഇത്തരത്തില്‍ വാര്‍ത്തെടുത്തു എന്നതാണു പരമാര്‍ത്ഥം! വിശ്വാസികളെ അജ്ഞതയില്‍ തളച്ചിടാതിരുന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ അതു ബാധിക്കുമെന്ന് അരമനവാസികള്‍ക്ക് അറിയാം. സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവീകശുശ്രൂഷ ചെയ്യുന്ന അനേകം വൈദീകരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും സഭയില്‍ ശബ്ദമുയര്‍ത്താനുള്ള അവകാശമില്ല എന്നതാണു വാസ്തവം! കത്തോലിക്കാസഭയിലെ ഭരണകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നവരില്‍ ആരുംതന്നെ ദൈവത്തെ ശുശ്രൂഷിക്കുന്നവരല്ല. വെറും കച്ചവട താത്പര്യവുമായി നിലകൊള്ളുന്ന കോര്‍പറേറ്റ് മാഫിയാകളുടെ കരങ്ങളിലാണ് സഭയിലെ അധികാരസ്ഥാനങ്ങള്‍! തങ്ങളുടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയുണ്ടായാല്‍ തെരുവിലിറങ്ങി മുറവിളികൂട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് വിശ്വാസികള്‍! ഇനി വിഷയത്തിലേക്കു കടക്കാം.

ഒരുവന്‍ ക്രിസ്ത്യാനിയാകുന്നതുകൊണ്ട് അവന് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് സഭാപിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും നമ്മെ പഠിപ്പിച്ച രക്ഷ ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). അതായത്, രക്ഷപ്രാപിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേ നമുക്കു മുന്നിലുള്ളൂ. യേഹ്ശുവായുടെ ഉപദേശംകൂടി പരിശോധിക്കാം: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). യേഹ്ശുവായുടെ വാക്കുകള്‍ വളരെ വ്യക്തമാണ്. തന്റെ സുവിശേഷത്തില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടുകയും, വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, അഭിനവ 'പണ്ഡിതന്മാര്‍ക്ക്' ഈ പ്രഖ്യാപനം അത്ര പിടിച്ചിട്ടില്ല. ഇക്കാരണത്താലാണ് വിശ്വാസികളുടെ ചിലവില്‍ പൈശാചികശാസ്ത്രങ്ങള്‍ ഇവര്‍ തട്ടിക്കൂട്ടുന്നത്!

കേരള കത്തോലിക്കാസഭയിലും ചില പൈശാചികശാസ്ത്രജ്ഞര്‍ വിഹരിക്കുന്നുണ്ട്. ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക മാധ്യമത്തില്‍ ഈയിടെ പ്രസിദ്ധീകരിച്ചത് ഇത്തരത്തിലുള്ള ഒരു 'പക്ഷിശാസ്ത്രക്കാരന്റെ' ഭോഷ്ക്കുകളായിരുന്നു. ആദ്ധ്യാത്മിക വിവരക്കേടുകളിലാണ് ഇയാള്‍ പാണ്ഡിത്യം നേടിയതെന്നു മനസ്സിലാക്കാന്‍ ഈ ലേഖനംതന്നെ ധാരാളം. 'പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം?' എന്ന ശീര്‍ഷകത്തോടെ ആരംഭിക്കുന്ന ലേഖനത്തിന്റെ രചയിതാവ് ഡോക്ടര്‍ ജോസഫ് പാംപ്ലാനിയാണ്. തലശ്ശേരി അതിരൂപതാ ബൈബിള്‍ അപ്പസ്തോലിക് ഡയറക്ടറും ശാലോം ടെലിവിഷനിലെ പ്രഭാഷകനുമാണ് ഡോക്ടര്‍ പാംപ്ലാനി. ബൈബിളിലെ ആദ്യ അദ്ധ്യായങ്ങളൊക്കെ യക്ഷിക്കഥയാണെന്നു പ്രഖ്യാപിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹത്തിന്റെ പുതിയ വെളിപാടുകളാണ് ഇവിടെ വിചാരണയ്ക്കു വിധേയമാക്കുന്നത്. അതിനു മുന്‍പായി ചില 'ഫ്രീമേസണ്‍' ആശയങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, കത്തോലിക്കാസഭയിലെ ആധുനിക ദൈവശാസ്ത്രത്തില്‍ പതിയിരിക്കുന്ന 'ഫ്രീമേസണ്‍' അജണ്ട തിരിച്ചറിയാന്‍ ഈ പരിശോധന സഹായകമാകും.

കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘങ്ങള്‍!

കാലാകാലങ്ങളായി കത്തോലിക്കാസഭയില്‍ നിഴഞ്ഞുകയറി സ്വാധീനമുറപ്പിക്കുന്നതില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിനു സാധിച്ചുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്ന കാര്യമല്ല. മതബോധനഗ്രന്ഥങ്ങളിലൂടെയും ആധുനീക ദൈവശാസ്ത്രം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളിലൂടെയും സഭാംഗങ്ങളുടെമേല്‍ ശക്തമായ ആധിപത്യമുറപ്പിക്കാന്‍ 'ഫ്രീമേസണ്‍' സംഘടകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ദൈവശാസ്ത്ര പഠനങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി 'ഫ്രീമേസണ്‍' സംഘടനയാണ്. ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന ദൈവത്തിനു മറ്റു ദൈവങ്ങളില്‍നിന്നു വ്യത്യസ്തമായ പ്രാധാന്യമില്ലെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുന്ന ശൈലിയാണ് ഇവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പൗരസ്ത്യ ആരാധനാരീതികളില്‍ നിറഞ്ഞുനില്‍ക്കുന്ന വിജാതിയതയെ നന്മയുടെ കുപ്പായം ധരിപ്പിച്ച് അവതരിപ്പിക്കുന്ന രീതി 'ഫ്രീമേസണ്‍' സംഘടനയുടെ പ്രത്യേകതയാണ്. യോഗ, ന്യൂ ഏജ് ആത്മീയത എന്നിവ 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ അനേകം കെണികളില്‍ രണ്ടെണ്ണം മാത്രമാണെന്നു നാം മനസ്സിലാക്കണം! യോഗാ പരിശീലനം നടത്താത്ത ഒരു സെമിനാരിപോലും കേരളത്തിലില്ല. കത്തോലിക്കാസഭ നടത്തുന്ന സ്കൂളുകളിലും മറ്റിതര സ്ഥാപനങ്ങളിലും യോഗയ്ക്കു നല്‍കുന്ന പ്രാധാന്യം നാം കണ്ടില്ലെന്നു നടിക്കരുത്.

പൗരസ്ത്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, പാശ്ചാത്യസഭയില്‍ കടന്നുകൂടുകയും ആഗോളസഭയെ ഒന്നടങ്കം വിഴുങ്ങുകയും ചെയ്ത പൈശാചിക ആശയമാണ് 'ഈസ്റ്റേണ്‍ മിസ്റ്റിസ്സം'! പൗരസ്ത്യദേശത്ത് നിലനിന്നിരുന്ന വിജാതിയതയെ സ്വന്തം മതാചാരങ്ങളുടെ ഭാഗമായി ചേര്‍ത്തുവയ്ക്കുകയാണ് പൗരസ്ത്യസഭ ചെയ്തത്. ക്രിസ്തീയതയുടെ ആരംഭദശയില്‍ പൗരസ്ത്യസഭ ഇത്തരം അനുകരണങ്ങള്‍ നടത്തിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം! എന്നാല്‍, കാലക്രമേണ പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ വിജാതിയതയെന്ന പൈശാചികതയെ ഇവര്‍ നെഞ്ചോടുചേര്‍ത്തു. അപ്പസ്തോലന്മാരും പൂര്‍വ്വപിതാക്കന്മാരും വിലക്കിയ ദുരാചാരങ്ങള്‍ ഇങ്ങനെയാണ് ആരാധനയുടെ ഭാഗമായത്. ഫ്രീമേസണുകള്‍ നുഴഞ്ഞുകയറ്റം ശക്തമായതിനുശേഷമാണ് ഈ ദുരന്തം പൗരസ്ത്യസഭയില്‍ കടന്നുകൂടിയതെന്ന കാര്യവും ഓര്‍ക്കണം. വിജാതിയതയെ ശാസ്ത്രീയ പരിവേഷത്തോടെ ക്രിസ്തീയ പാരമ്പര്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഫ്രീമേസണുകള്‍ ആവിഷ്കരിച്ച ആശയമാണ് 'ഈസ്റ്റേണ്‍ മിസ്റ്റിസ്സം'! പൗരസ്ത്യസഭയില്‍ നുഴഞ്ഞുകയറിയ മേസണുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. 'ഈസ്റ്റേണ്‍ മിസ്റ്റിസ്സം' എന്ന 'ഫ്രീമേസണ്‍' ശാഖയുടെ പഠനങ്ങള്‍ എന്താണെന്നു നോക്കാം.

നിത്യരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായാണെന്ന സത്യത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിശ്വാസമാണ് ക്രിസ്തീയത! എന്നാല്‍, യേഹ്ശുവായെ കൂടാതെയും രക്ഷപ്രാപിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെന്ന് മസോണറി പ്രസ്ഥാനത്തിന്റെ അരൂപിയാല്‍ നയിക്കപ്പെടുന്നവര്‍ വാദിക്കുന്നു. ഇത്തരം പൈശാചികവാദം ഉന്നയിക്കുന്നവര്‍ സഭയുടെ അകത്തളങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം നേടിയതിന്റെ ദൃഷ്ടാന്തമാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഈ സൂനഹദോസിന്റെ ആരാധകര്‍ അനേകരാണ്! അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ അപ്പാടെ നിഷേധിച്ചുകൊണ്ട് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ ഉയര്‍ത്തിക്കാണിക്കുന്നവര്‍ യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയും അനേകരുടെ രക്ഷ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്. യേഹ്ശുവാ ഏകരക്ഷകന്‍ എന്ന അടിസ്ഥാനസത്യത്തില്‍ മായംചേര്‍ത്തുകൊണ്ട്, യേഹ്ശുവായെയും സഭയെയും വിജാതിയര്‍ക്കു സ്വീകാര്യമാക്കാന്‍ ശ്രമിക്കുന്നതിലൂടെ സുവിശേഷത്തിന്റെ ശക്തി ഇവര്‍ കെടുത്തിക്കളയുന്നു. പിശാചിന്റെ മതങ്ങള്‍ക്കൊപ്പം ക്രിസ്തീയതയെ താഴ്ത്തിവയ്ക്കുക എന്ന പൈശാചിക അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.

മനുഷ്യനായി ഈ ഭൂമിയിലേക്കു കടന്നുവരികയും അനേകര്‍ക്കു മോചനദ്രവ്യമായി സ്വയം ബലിയര്‍പ്പിക്കുകയും ചെയ്ത യേഹ്ശുവായെയാണ് യഥാര്‍ത്ഥ ദൈവമക്കള്‍ വിശ്വസിക്കുന്നത്! സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കൈയ്യാളുന്ന യേഹ്ശുവാ ഇന്ന് ദൈവവും മനുഷ്യനുമാണ്. വിധിക്കാന്‍ അധികാരമുള്ള അവിടുന്ന് വീണ്ടും വരികയും സകല ജനതകളെയും വിധിക്കുകയും ചെയ്യും. എന്നാല്‍, മസോണറി പ്രസ്ഥാനങ്ങളുടെ മ്ശിഹാ ഒരു ശക്തി മാത്രമാണ്! ചരിത്രത്തിലെ യേഹ്ശുവായെയും അവിടുത്തെ അദ്ഭുതങ്ങളെയും ഉത്ഥാനത്തെയും നിരാകരിച്ചുകൊണ്ട് അവിടുത്തെ രക്ഷാകര ദൗത്യത്തില്‍ സംശയം ജനിപ്പിക്കുകയാണ് ഇവരുടെ കുതന്ത്രം! 'ക്രിസ്തു' എന്ന് മസോണറികള്‍ സംബോധന ചെയ്യുന്നത് യഥാര്‍ത്ഥ യേഹ്ശുവായെ അല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ക്രിസ്ത്യാനികളില്‍ അനേകര്‍ ഈ നാമം നിമിത്തം വഞ്ചിതരായിട്ടുണ്ട്. 'ഈസ്റ്റേണ്‍ മിസ്റ്റിസ്സി' സ്സത്തെ ക്രിസ്തീയവത്ക്കരിച്ചുകൊണ്ട്‌ ധ്യാനങ്ങള്‍ ഇവര്‍ നടത്തുന്നു. പലതരത്തിലുള്ള ധ്യാനങ്ങളിലൂടെ ക്രിസ്ത്വാവബോധം' നേടി ബോധോദയം നേടാമെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പാപം, പാപബോധം, പശ്ചാത്താപം, പാപമോചനം, യേഹ്ശുവായെ ഏകരക്ഷകനും ഏകനാഥനുമായി സ്വീകരിക്കല്‍, ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇവയെല്ലാം അവഗണിക്കുന്ന പൗരസ്ത്യ അക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഈ തന്ത്രപരമായ നുഴഞ്ഞുകയറ്റം, സഭയുടെ വളര്‍ച്ചയെയും വ്യാപനത്തെയും തടയുകയും സുവിശേഷത്തെ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നുണ്ട്. യേഹ്ശുവായുടെ പേരുകേട്ട് വഞ്ചിതരാകുന്ന അനേകര്‍ ഈ അക്രൈസ്തവ ചിന്താധാരയ്ക്ക് സ്വയം സമര്‍പ്പിച്ച് തങ്ങളുടെ നിത്യജീവന്‍ അപകടത്തിലാക്കി!

സ്വതന്ത്ര മസോണറി സംഘത്തിന്റെ മറ്റൊരു പ്രവര്‍ത്തനരീതിയാണ് പാപത്തെ ന്യായീകരിക്കുകയെന്നത്. കത്തോലിക്കാസഭ പാപമായി പഠിപ്പിച്ച പലതിനെയും ആധുനീക മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വെറും കോംപ്ലക്സുകളായി രൂപാന്തരപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ സ്വന്തം മാതാവിനോട് തോന്നുന്ന ഹീനമായ ആസക്തിയും ഇവര്‍ക്ക് 'ഈഡിപ്പസ് കോംപ്ലക്സ്' മാത്രമാണ്; അല്ലാതെ പാപമല്ല! പാപങ്ങളെ ന്യായീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതിലൂടെ പശ്ചാത്താപത്തിന്റെ ഉറവിടത്തെതന്നെ നശിപ്പിക്കുന്നു. ഈ ലോകത്ത് നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാര്‍മ്മീകാവബോധാവസ്ഥയിലേക്ക് ഇവര്‍ സഭയെയും താഴ്ത്താന്‍ ശ്രമിക്കുന്നത് കാണാതെപോകരുത്. സ്വവര്‍ഗ്ഗഭോഗം, ഭ്രൂണഹത്യ, വിവാഹമോചനം എന്നുതുടങ്ങി എല്ലാ മേഖലകളിലും ലോകത്തിന്റെ അരൂപിക്കനുസരിച്ച് സഭയുടെ കാഴ്ചപ്പാടുകളെ മാറ്റാന്‍ ഇവര്‍ നിഗൂഢമായി ശ്രമിക്കുന്നു. 'ഫ്രീമേസണ്‍' സംഘത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ സഭയുടെ നിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നതിലൂടെ സത്യദൈവത്തിന്റെ നിയമങ്ങളെ ചവിട്ടിമെതിക്കുകയാണ് ചെയ്യുന്നത്! ദൈവവചനത്തെ അപ്രസക്തമാക്കുന്നതിനു കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ സഭകളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആധുനീക ദൈവശാസ്ത്രജ്ഞന്മാരാണ്!

മസോണറിയും ദൈവശാസ്ത്രജ്ഞരും!

1998- ല്‍ ശാലോം ടൈംസ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'കാലത്തിന്റെ അടയാളങ്ങള്‍'! കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ 'ഫ്രീമേസണ്‍' സംഘത്തെ തുറന്നുകാണിക്കുന്ന ഒരു പുസ്തകമാണ് ഇത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ; 'ഫ്രീമേസണ്‍' സംഘത്തിനെതിരേ ആഞ്ഞടിച്ച ശാലോമിനെ ഇന്ന് ഈ പ്രസ്ഥാനം വിഴുങ്ങിക്കഴിഞ്ഞു! ശാലോം ഇന്ന് പഴയ ശാലോം അല്ലെങ്കിലും, 1998 - ലെ ശാലോം പ്രസിദ്ധീകരിച്ച 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ത്തുവയ്ക്കുകയാണ്.

വിശ്വാസസത്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിര്‍വ്വചിക്കുവാനും വ്യാഖ്യാനിക്കുവാനും സംരക്ഷിക്കുവാനും ദൈവശാസ്ത്രം നമ്മെ സഹായിക്കുന്നുണ്ട്. എന്നാല്‍, പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും സഹായമില്ലാതെ ദൈവീക രഹസ്യങ്ങളെ അപഗ്രഥിക്കുവാനും വ്യാഖ്യാനിക്കുവാനും മുതിരുന്നവര്‍ സഭയില്‍ വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും. ദൈവത്തോടും സഭയോടും വിശ്വസ്തത പുലര്‍ത്തിയിരുന്നവരും, പ്രാര്‍ത്ഥനയിലും വിശ്വാസജീവിതത്തിലും മുന്നില്‍നിന്നവരും, വിശുദ്ധരുമായ പിതാക്കന്മാരിലൂടെയാണ് മുന്‍കാലങ്ങളില്‍ ക്രിസ്തീയ ദൈവവിജ്ഞാനീയം രൂപംപൂണ്ടു വളര്‍ന്നത്. എന്നാല്‍, ഇന്ന് ബുദ്ധിപരവും യുക്തിപരവുമായ പഠനത്തിന്റെയും പാണ്ഡിത്യത്തിന്റെയും കസര്‍ത്തുകളാണ് ദൈവശാസ്ത്രമേഖലകളില്‍ നടക്കുന്നത്. സഭയെക്കാളേറെയായി കമ്യൂണിസത്തോടു വിശ്വസ്തത പുലര്‍ത്തി, കമ്യൂണിസത്തിനുവേണ്ടി ദൈവവചനം വ്യാഖ്യാനിച്ചു ജീവിച്ച എത്രയോ ദൈവശാസ്ത്രകാരന്മാര്‍ കത്തോലിക്കാസഭയിലുണ്ടായിട്ടുണ്ട്! സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പറ്റിയ വിധത്തില്‍ ദൈവശാസ്ത്രം രൂപപ്പെടുത്തിയെടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.

സഭാതലത്തിലുള്ള 'ഫ്രീമേസണ്‍' സംഘത്തിന്റെ പ്രവര്‍ത്തനമേഖലകളില്‍ ഒന്നാണിത്. സ്വാഭാവികവും യുക്തിവാദപരവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് ദൈവവചനത്തെ അസ്പഷ്ടമാക്കുകയും, എല്ലാവര്‍ക്കും മനസ്സിലാക്കുവാനും സ്വീകാര്യമാക്കുവാനും എന്നപേരില്‍ അതിന്റെ അതിസ്വാഭാവിക അര്‍ത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ യേഹ്ശുവായെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചകനും വെറുമൊരു സാമൂഹ്യ വിപ്ലവകാരിയും മാത്രമാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. യേഹ്ശുവായുടെ ദൈവപുത്രത്വവും ലോകരക്ഷകനെന്ന സ്ഥാനവും അവഗണിക്കുന്നു. അങ്ങനെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ത്തന്നെ അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫ്രീമേസണുകള്‍ക്കു സാധിച്ചു. തത്ഫലമായി സഭയെ മ്ശിഹായുടെ മൗതിക ശരീരം എന്നനിലയില്‍ കാണാന്‍ കഴിയാതെ, അതിനെ വെറുമൊരു സംഘടനയുടെ തലത്തില്‍ കാണുവാന്‍ പലര്‍ക്കും ഇടയായി.

സത്യദൈവത്തില്‍നിന്നു അകറ്റി വ്യാജദൈവങ്ങളെ ആരാധിക്കുന്ന അവസ്ഥയിലേക്ക് നമ്മെ നയിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫ്രീമേസണ്‍റിയുടെ നിഗൂഢത തിരിച്ചറിയാതെപോയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. മനുഷ്യനെത്തന്നെ ദൈവമായി ഉയര്‍ത്തുന്നതും, സാത്താനെയും പ്രകൃതിയെയും ആരാധനാ മൂര്‍ത്തികളായി കണക്കാക്കുന്നതും ഈ കള്‍ട്ടുകളെ തിരിച്ചറിയാനുള്ള അടയാളമാണ്! ഇത്തരം ആരാധനകളിലേക്കു നയിക്കുന്ന ഒരു ഫ്രീമേസണ്‍ ഉത്പന്നമാണ് 'യോഗ'! അമേരിക്കയിലും യൂറോപ്പിലുമെല്ലാം പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഏജ് മൂവ്മെന്റ്, ക്രിസ്റ്റ്യന്‍ സയന്‍സ്, ഈസ്റ്റേണ്‍ മിസ്റ്റിസിസം, ഒക്കള്‍ട്ട്, തിയോസഫി, യോഗാ, അതീന്ദ്രീയ ധ്യാനം, മന്ത്രവാദം, സാത്താന്‍ സേവ, ജ്യോതിഷം, കൈരേഖ, ടെലിപ്പതി, അതീത മനഃശാസ്ത്രം, ആസ്ട്രല്‍ ട്രാവല്‍ ഇതെല്ലാം ഫ്രീമേസണ്‍റിയുടെ നിഗൂഢ വിശ്വാസ പദ്ധതികളാണ്. ബിസിനസ്സ് രംഗത്തും കലാസാഹിത്യ രംഗങ്ങളിലും നൂതന ആശയങ്ങളുമായി മേസണ്‍റിസം സ്വാധീനം നേടിക്കഴിഞ്ഞിട്ടുണ്ട്.

ആത്മീയ കാഴ്ചപ്പാടില്ലാത്ത വ്യക്തികള്‍ക്ക് ഇതെല്ലാം നിരുപദ്രവമായും നന്മയായും തോന്നാം. മാത്രമല്ല, ഇവയെല്ലാം ശാസ്ത്രീയമാണെന്നുള്ള തരത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം ദൈവത്തെ നിന്ദിക്കുവാനായി സാത്താന്‍ രൂപംകൊടുത്ത തത്ത്വശാസ്ത്രങ്ങളാണ്. ഇവയില്‍ ചിലതിലെല്ലാം സത്യത്തിന്റെ മേമ്പൊടിയിട്ട് മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും പ്രീതിപ്പെടുത്തി അസത്യത്തെ ഭുജിപ്പിക്കുന്ന രീതിയുണ്ട്. ദൈവത്തിന്റെയും മനുഷ്യന്റെയും ശത്രുവായ സാത്താനെയും അവന്റെ അരൂപിയുടെ പ്രവര്‍ത്തനങ്ങളെയും വിവേചിക്കാന്‍ കൃപ ലഭിച്ചവര്‍ക്കു മാത്രമേ സത്യം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ!

പ്രപഞ്ചശക്തികളെ ആരാധിക്കുന്നതും അന്യദേവന്മാരുടെ നാമം ഉരുവിടുന്നതും നമുക്കു നിഷിദ്ധമാണ്. ഇത്തരം ആരാധനകളെ വെറുക്കുന്ന ദൈവമാണ് നമുക്കുള്ളത്. ഒന്നാം പ്രമാണത്തിലൂടെ ദൈവം നല്‍കിയ ശക്തമായ താക്കീതിനെ നിസ്സാരമാക്കുകയെന്ന ലക്ഷ്യത്തോടെ  'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ കത്തോലിക്കാസഭയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. ആയതിനാല്‍, ആധുനീക ദൈവശാസ്ത്രത്തില്‍ പതിയിരിക്കുന്ന പൈശാചികതയെ തിരിച്ചറിയുകയും ഉച്ഛിഷ്ടംപോലെ അവഗണിക്കുകയും ചെയ്യണം! ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം.

പാംപ്ലാനിയുടെ വാക്കുകളില്‍ 'ഫ്രീമേസണ്‍' അജണ്ട!

'പൊട്ട് തൊട്ടാല്‍ പോകുന്നതോ വിശ്വാസം' എന്ന ചോദ്യം ശീര്‍ഷകമായി കുറിച്ചുകൊണ്ടാണ് പാംപ്ലാനിയുടെ വചനവിരുദ്ധ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആയതിനാല്‍, ഇതിനുള്ള മറുപടിയോടെ മറ്റു വിഷയങ്ങളിലേക്കു പ്രവേശിക്കാനാണ് മനോവ ശ്രമിക്കുന്നത്. പൊട്ട് തൊടുന്നതില്‍ തെറ്റില്ലെന്ന അബദ്ധത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ വിശ്വാസം, പൊട്ട് തൊടുന്നതിലൂടെ നഷ്ടപ്പെടില്ലെന്നു മാത്രമല്ല, കൂടുതല്‍ ശക്തമാകും എന്നതാണ് മനോവയുടെ അഭിപ്രായം! എന്തെന്നാല്‍, പിശാചിനെ ആരാധിക്കുന്നത് ശ്രേഷ്ഠമായി കരുതുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ഓരോ തവണ അവന്‍ പിശാചിനെ ആരാധിക്കുമ്പോഴും പിശാചുമായുള്ള അവന്റെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണ് ചെയ്യുന്നത്! എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രത്യാശവച്ചിരിക്കുന്ന വിശ്വാസത്തിന് ഉടമകളായവര്‍ വിജാതിയ ആചാരങ്ങള്‍ അനുകരിച്ചാല്‍, തങ്ങളുടെ വിശ്വാസം ക്ഷയിച്ചുപോകും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പൊട്ട് കുത്തലിലൂടെ ദൈവത്തെ പ്രകോപിപ്പിക്കുകയാണു ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ കൃപ ലഭിച്ചവര്‍ ഇത്തരം മലിനതകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കും! കാരണം, വിജാതിയര്‍ തങ്ങളുടെ നെറ്റിയില്‍ പൊട്ട് തൊടുന്നത് അലങ്കാരത്തിനുവേണ്ടിയല്ല; മറിച്ച്, അത് അവരുടെ വിശ്വാസപരമായ ആചാരത്തിന്റെ ഭാഗമാണ്.

പൊട്ട് തൊടുന്നതിലെ വിജാതിയത എന്താണെന്നു വെളിപ്പെടുത്തുന്നതിനു മുന്‍പ് ഒരുകാര്യം വ്യക്തമായി പറയുന്നു: സത്യവിശ്വാസത്തില്‍ നിലകൊള്ളുന്ന ഒരു വ്യക്തി പൊട്ട് തൊടുകയോ മറ്റേതെങ്കിലും വിജാതിയ അടയാളങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നതിലൂടെ സത്യവിശ്വാസത്തില്‍നിന്ന് ആ വ്യക്തി വ്യതിചലിച്ചു കഴിഞ്ഞു! എന്തെന്നാല്‍, വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാരുടെ പ്രീതിക്കായി നടത്തുന്ന ആചാരങ്ങള്‍ അനുകരിക്കരുതെന്നു ദൈവജനത്തിനു നല്‍കിയിട്ടുള്ള നിയമം ഇപ്പോഴും നിലനില്‍ക്കുന്നു. അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ളതുകൊണ്ടുതന്നെ ഈ നിയമത്തിന്റെ ഗൗരവം നാം മനസ്സിലാക്കണം. ദൈവം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ച തന്റെ സ്വന്തം ജനം വിഗ്രഹങ്ങളാല്‍ മലിനരാകരുതെന്ന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. അന്യദേവന്മാരുടെ സ്മരണ ഉണര്‍ത്തുന്ന എന്തെങ്കിലും ദൈവജനത്തിനിടയില്‍ ഉണ്ടായാല്‍ സത്യദൈവത്തിന് ഇവരുടെയിടയില്‍ വ്യാപരിക്കാന്‍ സാധിക്കുകയില്ല. മോശയുടെ കാലത്തുണ്ടായിരുന്ന ദൈവംതന്നെയാണ് ഇന്നും ദൈവം. അതുപോലെതന്നെ, പഴയകാലത്ത് ഉണ്ടായിരുന്ന മലിനത അന്യദേവന്മാരില്‍ ഇന്നും അതേപടി നിലനില്‍ക്കുന്നു! അന്യദേവന്മാരോടുള്ള സമീപനത്തില്‍ ദൈവം മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ വിജാതിയതയെ സംബന്ധിച്ചുള്ള നിയമങ്ങളിലും മാറ്റമില്ല! യേഹ്ശുവാ വന്ന് വിജാതിയ ദേവന്മാരെ മാനസ്സാന്തരപ്പെടുത്തിയെന്നു ചിന്തിക്കുന്നവരോടായി പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

വിജാതിയര്‍ തങ്ങളുടെ ദേവന്മാരാകുന്ന പിശാചുക്കള്‍ക്ക് ആരാധനയര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ആചാരരീതികള്‍ അനുകരിക്കുന്നത് ദൈവം വിലക്കിയിരിക്കുന്നതിന്റെ കാരണം ഇവിടെ വ്യക്തമാണ്! പിശാചുക്കള്‍ക്കു നല്‍കുന്ന ആരാധനയുടെ മാതൃകയില്‍ ദൈവത്തിന് ആരാധനയര്‍പ്പിക്കുന്നത് അവിടുത്തെ അപമാനിക്കുന്നതിനു തുല്യമാണ്. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തില്‍ രാജാവിനു ഭക്ഷണം വിളമ്പുന്നതുപോലെ മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ! ദൈവത്തെ അപമാനിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും വിനിയോഗിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ് വിജാതിയ അനുകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ള മുന്നറിയിപ്പാണിത്. അതിനാല്‍ത്തന്നെ, ഈ മുന്നറിയിപ്പ് ഗൗരവമായി പരിഗണിക്കണം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വിശുദ്ധ ജനമത്രേ"(നിയമം: 14; 21). ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ജനം സ്വയം മലിനരാകാതെ നോക്കണം. എന്നാല്‍, ഈ ജനത്തെ മലിനരാക്കുകയും, അതുവഴി ദൈവത്തിന്റെ സാന്നിദ്ധ്യം ഇവര്‍ക്കു നഷ്ടമാക്കുകയും ചെയ്‌താല്‍ ഇവരെ എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കുമെന്ന് സാത്താനും അവന്റെ അനുചരന്മാര്‍ക്കും അറിയാം. അതിനുള്ള പരിശ്രമത്തിലാണ് ഫ്രീമേസണ്‍ സംഘം! ഈ വചനം ശ്രദ്ധിക്കുക: "അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(നിയമം: 7; 12).

എന്താണ് ഈ നിഷിദ്ധവസ്തുക്കള്‍? വിജാതിയരില്‍നിന്ന് എടുക്കാന്‍ അനുവദിച്ചിട്ടില്ലാത്ത ചില വസ്തുക്കള്‍ എടുക്കുകയും, അത് സ്വന്തം ഭവനത്തില്‍ സൂക്ഷിക്കുകയും ചെയ്തതിലൂടെ ഈ നിഷിദ്ധവസ്തുക്കള്‍ ദൈവജനത്തെ മലിനരാക്കി. ദൈവം കൂടെയില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും, അതുവഴി തങ്ങള്‍ നശിപ്പിക്കപ്പെടുവാനുള്ള ഒരു വസ്തു മാത്രമായി അധഃപതിക്കുകയും ചെയ്തു. ആയതിനാല്‍, നിഷിദ്ധവസ്തുക്കള്‍ നമുക്കിടയില്‍ എത്തിച്ചേരുന്നതിലൂടെ നാമും നശിപ്പിക്കപെടാനുള്ള വസ്തുവായി മാറും. പൊട്ട് കുത്തുന്നതിലൂടെ വിശ്വാസം മാത്രമല്ല, സുരക്ഷിതത്വം അടക്കം പലതും നഷ്ടമാകും. എന്തെന്നാല്‍, പൊട്ട് ഒരു അലങ്കാരവസ്തുവല്ല; മറിച്ച്, വിജാതിയര്‍ അനുഷ്ഠിക്കുന്ന ആചാരമാണ്! സ്ത്രീപുരുഷ ഭേദമെന്യേ ഹിന്ദുക്കള്‍ പൊട്ട് കുത്താറുണ്ട്. ഈ മതവിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍പ്പോലും പൊട്ട് കുത്തുന്നതുകൊണ്ടുതന്നെ ഇത് ഒരു അലങ്കാരമല്ല എന്ന് വ്യക്തമാകും.

ഒരു മതത്തെ സംബന്ധിച്ചുള്ള അറിവ് നല്‍കുന്നത് അവരുടെ മതഗ്രന്ഥമാണ്. ഹിന്ദുക്കള്‍ തങ്ങളുടെ മതഗ്രന്ഥമായി പരിഗണിക്കുന്നത് വേദങ്ങളെയാണെങ്കിലും, രാമായണം, മഹാഭാരതം, ഉപനിഷത്തുകള്‍ തുടങ്ങിയവയും പരിഗണിക്കപ്പെടുന്നുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങളെ ദേവന്മാരായി ആരാധിക്കുന്ന മതവിഭാഗമാണ് ഇവര്‍. തങ്ങളുടെ മതത്തെ സംബന്ധിച്ച്, ഏകീകരിക്കപ്പെട്ട അഭിപ്രായം ഹിന്ദുക്കള്‍ക്കില്ല എന്നതും ശ്രദ്ധേയമാണ്. വിവിധങ്ങളായ ഐതീഹ്യങ്ങളാണ് ഓരോരുത്തരും പിന്തുടരുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഈ സ്ഥിതിതന്നെയാണുള്ളത്. പൊട്ട്, നിലവിളക്ക്, താലി തുടങ്ങിയ എല്ലാ ആചാരങ്ങളിലും നൂറുകണക്കിന് ഐതീഹ്യങ്ങള്‍ ഇവര്‍ക്കുണ്ട്. അതായത്, ഹിന്ദുക്കള്‍ പിന്തുടരുന്ന ആചാരങ്ങളുടെ ആരംഭത്തെക്കുറിച്ചും ആവശ്യകതെയെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്. എന്തിനെന്നറിയാതെ ആചരിച്ചുപോരുന്ന ഈ ആചാരങ്ങളെല്ലാം തങ്ങളുടെ ദേവന്മാരുടെ പ്രീതിയ്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെയെങ്കില്‍, ഈ ആചാരങ്ങള്‍ അനുകരിക്കാന്‍ ക്രിസ്ത്യാനിക്ക് തങ്ങളുടെ ദൈവം അനുവാദം നല്‍കിയിട്ടുണ്ടോ?

'പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം' എന്ന പാംപ്ലാനിയുടെ ചോദ്യത്തിന് ഒരു മറുചോദ്യമുണ്ട്. ഇതാണ് ആ ചോദ്യം: ദൈവത്തെ ധിക്കരിക്കുകയും ധിക്കരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനിക്ക് ഭൂഷണമാണോ? ശിവനെ ദൈവമായി അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി നെറ്റിയില്‍ ചാര്‍ത്തുന്നതാണ് പൊട്ട്! പൊട്ടിനെ സംബന്ധിച്ചുള്ള അനേകം ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്! ശിവനുമായി ബന്ധപ്പെട്ട ആചാരങ്ങളോട് കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' ശുനകന്മാര്‍ക്ക് പ്രത്യേകമായ ഒരു അഭിനിവേശം കാണാന്‍ കഴിയും. ശിവലിംഗ പ്രതിഷ്ഠയായ നിലവിലക്കിനുവേണ്ടിയുള്ള നിലവിളി ഇതിന്റെ ഭാഗമാണ്. ഒരുകാര്യം വ്യക്തമായി ഓര്‍ത്തിരിക്കുക; അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈസ്തവ സ്ത്രീകള്‍ക്കിടയില്‍ പൊട്ടുകുത്തല്‍ ഇല്ലായിരുന്നു. മാത്രവുമല്ല, ശാസ്ത്രീയ നൃത്തങ്ങളോ ശാസ്ത്രീയ ഗാനങ്ങളോ അഭിസിക്കുന്ന പതിവും ഉണ്ടായിരുന്നില്ല. നര്‍ത്തകിമാര്‍ പൊതുവേ അറിയപ്പെട്ടിരുന്നത് അഴിഞ്ഞാട്ടക്കാരികള്‍ എന്നപേരിലാണ്! ഹൈന്ദവ സ്ത്രീകള്‍പ്പോലും നൃത്തം അഭ്യസിക്കാത്ത കാലമുണ്ടായിരുന്നു. കാരണം, ദേവദാസി സമ്പ്രദായത്തിന്റെ ഭാഗമായിരുന്ന കലയായതുകൊണ്ടുതന്നെ, നര്‍ത്തകിമാരെ വേശ്യകളായിട്ടാണ് പരിഗണിച്ചിരുന്നത്. ശാസ്ത്രീയ നൃത്തങ്ങള്‍ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്ന കീര്‍ത്തനങ്ങള്‍ എല്ലാംതന്നെ ദേവസ്തുതികളാണ്. ഓരോ അംഗവിക്ഷേപങ്ങളിലും ചുവടുകളിലും ലൈംഗീകതയുടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നല്‍കപ്പെട്ടിരിക്കുന്ന നിയമം ഇതാണ്: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്"(നിയമം: 23; 17).

ആധുനീക ഇസ്രായേലാണെന്ന് അഭിമാനിക്കുന്നവര്‍ ഈ നിയമം പാലിക്കുന്നതില്‍ വീഴ്ച്ചവരുത്താന്‍ പാടില്ല! അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന ഒന്നും ദൈവജനത്തിന് അനുവദിച്ചിട്ടില്ല എന്നകാര്യവും വിസ്മരിക്കരുത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ശാസ്ത്രീയ ഗാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് അന്യദേവന്മാര്‍ക്കുള്ള കീര്‍ത്തനങ്ങളാണ്. അതുപോലെതന്നെ, ശാസ്ത്രീയ നൃത്തത്തിലും നിറഞ്ഞുനില്‍ക്കുന്നത് ഈ പൈശാചിക കീര്‍ത്തനങ്ങള്‍തന്നെ! പാംപ്ലാനിയുടെ പൂര്‍വ്വീകര്‍ പൊട്ട് കുത്തുന്നവരോ നര്‍ത്തകാരോ ആയിരിക്കാനുള്ള സാധ്യതയില്ല. കാരണം, നല്ല ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടികളെ ഇത്തരം അഴിഞ്ഞാട്ടത്തിനു വിടുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നില്ല! പൊട്ടിനെ ന്യായീകരിച്ചുകൊണ്ട് പാംപ്ലാനി ഉയര്‍ത്തുന്ന വാദം ശ്രദ്ധിക്കുക: "പൊട്ടുകുത്തുന്നതിനു പിന്നില്‍ ഭാരതീയ മുനിമാര്‍ പഠിപ്പിച്ചിരുന്ന ഒരു ആത്മീയതയുണ്ട്; പൊട്ട് മനുഷ്യന്റെ ആന്തരീക നേത്രത്തെ സൂചിപ്പിക്കുന്ന അടയാളമാണ്. രണ്ടു കണ്ണുകള്‍ക്കൊണ്ടു ലോകത്തെ നോക്കിക്കാണുമ്പോള്‍ ആന്തരീകനേത്രംകൊണ്ട് മനുഷ്യര്‍ ദൈവത്തെ നോക്കണം എന്ന ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഭാരതീയര്‍ പൊട്ടുകുത്തിയിരുന്നത്. ഇപ്രകാരം ആന്തരീക നേത്ര സങ്കല്പമായും ദൈവാഭിമുഖ്യത്തിന്റെ ഓര്‍മ്മക്കുരിപ്പായും മനസ്സിലാക്കുമ്പോള്‍ പൊട്ടുകുത്തുന്നതില്‍ തിന്മയായി യാതൊന്നുമില്ല"(ഡോക്ടര്‍ പാംപ്ലാനി). ഏതു മുനിയാണ്ടിയാണ് പാംപ്ലാനിയെ ഇത് പഠിപ്പിച്ചതെന്നു മനോവയ്ക്കറിയില്ല. എന്നാല്‍, പാംപ്ലാനിയുടെ ഈ വെളിപ്പെടുത്തല്‍ത്തന്നെ ഇദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു!

പാംപ്ലാനിയുടെ അറിവിന്റെ അടിസ്ഥാനത്തില്‍ പൊട്ട് എന്നത് മുനിമാരുടെ ആത്മീയ പ്രബോധനമാണ്. ഈ മുനിമാരെയാണ് അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതെങ്കില്‍ ഡോക്ടര്‍ പാംപ്ലാനിയുടെ പഠനങ്ങള്‍ വിജാതിയതയാണ്! വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന കല്പന ലംഘിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇദ്ദേഹമാണോ ദൈവശാസ്ത്ര പണ്ഡിതന്‍? മുനിമാര്‍ ആരാധിക്കുന്നത് സത്യദൈവത്തെ ആയിരുന്നുവെങ്കില്‍, അവരുടെ ദൈവത്തിന്റെ പേര് 'യാഹ്‌വെ' എന്നാകുമായിരുന്നു. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ സത്യദൈവത്തിന്റെ പേര് 'യാഹ്‌വെ' എന്നാകുന്നു! അവിടുന്ന് അരുളിച്ചെയ്യുന്നു: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ഈ ദൈവത്തെയല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവര്‍ പഠിപ്പിക്കുന്നതിനെ ദൈവീകമായി കാണുന്നത് 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്! പൊട്ട് വെറും അലങ്കാരത്തിന്റെ ഭാഗമാണെന്നു സ്ഥിരീകരിക്കാന്‍ ശ്രമിച്ച പാംപ്ലാനിതന്നെ, ഇത് വിജാതിയരുടെ ആചാരമാണെന്നു തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ദൈവത്തെ കാണാന്‍ മൂന്നാം കണ്ണോ പൊട്ടോ ആവശ്യമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് പരിശുദ്ധ കന്യകാമറിയം തന്നെയാണ്. പ്രവാചകന്മാരോ അപ്പസ്തോലന്മാരോ ദൈവത്തെ കണ്ടത് പൊട്ടുകുത്തിയിട്ടല്ല. ദൈവത്തെ ദര്‍ശിക്കാന്‍ ആവശ്യമായത് എന്താണെന്ന് ശ്രദ്ധിക്കുക: "വിശുദ്ധികൂടാതെ ആര്‍ക്കും യാഹ്‌വെയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല"(ഹെബ്രാ: 12 ; 14 ).

മന്ത്രവാദികള്‍, ആഭിചാരക്കാര്‍, യോഗാചാര്യന്മാര്‍ തുടങ്ങിയവരൊക്കെ പൊട്ടുകുത്തുന്നവരാണ്. പൊട്ടിലൂടെ ഇവരുടെ ആന്തരീകനേത്രങ്ങള്‍ തുറന്നുവെങ്കിലും, ഇവര്‍ക്കാര്‍ക്കും സത്യദൈവത്തെ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ ഇവര്‍ ഇന്നും അന്ധകാരത്തില്‍ തുടരുമായിരുന്നോ? പൊട്ടുകുത്തുന്ന ജനങ്ങള്‍ അധിവസിക്കുന്ന ദേശങ്ങളില്‍ സുവിശേഷത്തിന്റെ വളര്‍ച്ച മുരടിച്ചുപോയതും നാം ശ്രദ്ധിക്കണം. വ്യാജദൈവങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും അനേകരെ വിഗ്രഹങ്ങളിലേക്കു നയിക്കാനും ഇത്തരം ആചാരങ്ങള്‍ കാരണമായി എന്നതാണ് വസ്തുത! വിജാതിയമായ എല്ലാ അനുകരണങ്ങളും ക്രിസ്തീയ ആദ്ധ്യാത്മികതയില്‍നിന്നു വഴിമാറി സഞ്ചരിക്കാനുള്ള പ്രേരകഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. ഇതുതന്നെയാണ് 'ഫ്രീമേസണ്‍' സംഘങ്ങള്‍ ലക്ഷ്യമിട്ടതും!

പാംപ്ലാനിയുടെ ഓരോ ചോദ്യങ്ങള്‍ക്കും ആകുലതകള്‍ക്കും അക്കമിട്ടുള്ള മറുപടി നല്‍കാന്‍ മനോവ ഒരുക്കമാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു ആകുലത വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചായിരുന്നു. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണം കഴിക്കാത്തവരെ പരിഹസിക്കാന്‍ പാംപ്ലാനി തയ്യാറായത് ഒരു സാക്ഷ്യം പറഞ്ഞുകൊണ്ടായിരുന്നു. ആ പരിഹാസവാക്കുകളുടെ ചുരുക്കെഴുത്ത് ഇവിടെ കുറിക്കുന്നു. പാംപ്ലാനി നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത ഒരു ചെറുപ്പക്കാരന്റെ അനുഭവസാക്ഷ്യത്തോടെയാണ് വിവരണം തുടങ്ങുന്നത്. അയല്‍പക്കത്തെ അക്രൈസ്തവ ഭവനത്തിലെ കല്യാണ സദ്യയുണ്ടത് തെറ്റായിപ്പോയെന്നും അന്നത്തെ ഭക്ഷണത്തിലൂടെ അന്യദേവന്മാരുടെ ദുര്‍ഭൂതങ്ങള്‍ ഈ ചെറുപ്പക്കാരന്റെ ഉള്ളില്‍ പ്രവേശിച്ചുവെന്നും മറ്റൊരു ധ്യാനകേന്ദ്രത്തില്‍നിന്ന് ഇയാള്‍ക്ക് ലഭിച്ച അറിവ് പാംപ്ലാനിയുമായി പങ്കുവച്ചു. അന്നുമുതല്‍ അന്യദേവന്റെ ദുര്‍ഭൂതത്തെ ഭയന്നു കഴിയുകയാണ് ഇയാള്‍! പാംപ്ലാനിയുടെ വിവരണം ഇങ്ങനെ പോകുന്നു. ഭാവനയില്‍ മെനഞ്ഞെടുത്ത കഥയാണോ ഇതെന്ന് മനോവയ്ക്കറിയില്ല. ഡോക്ടര്‍ പാംപ്ലാനിയുടെ വാക്കുകളെ മുഖവിലയ്ക്കെടുത്തുകൊണ്ടുതന്നെ ഈ വിഷയം ചര്‍ച്ചചെയ്യാം.

കത്തോലിക്കാസഭയില്‍ വാഴ്ത്തിയ തിരുവോസ്തിയില്‍ യേഹ്ശുവായുണ്ട് എന്നകാര്യത്തില്‍ വിശ്വാസികള്‍ക്ക് യാതൊരു സംശയവുമില്ല. പൂര്‍ണ്ണമായ ഒരുക്കത്തോടെ ഈ തിരുവോസ്തി സ്വീകരിക്കുന്നവരില്‍ യേഹ്ശുവാ വന്ന് വസിക്കുന്നു. എന്നാല്‍, അയോഗ്യതയോടെയാണ് ഈ അപ്പം സ്വീകരിക്കുന്നതെങ്കില്‍, അവരുടെയുള്ളില്‍ വന്നു വസിക്കുന്നത് പിശാചായിരിക്കുമെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍ നടന്ന ആദ്യത്തെ കുര്‍ബ്ബാനയില്‍ ഇത് നമുക്കു കാണാം. യേഹ്ശുവായുടെ കരങ്ങളില്‍നിന്ന്‍ അപ്പം സ്വീകരിച്ച പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസിന് എന്താണു സംഭവിച്ചതെന്നു നോക്കുക: "അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു"(യോഹ: 13; 27). യേഹ്ശുവായുടെ ശരീരം അയോഗ്യതയോടെ സ്വീകരിച്ച യൂദാസില്‍ സാത്താന്‍ പ്രവേശിച്ചുവെങ്കില്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതെന്ന് അറിവ് ലഭിച്ചിട്ടും ആ ഭക്ഷണം കഴിക്കുന്നവരുടെയുള്ളില്‍ ആരായിരിക്കും പ്രവേശിക്കുന്നത്?! വിജാതിയരുടെ ഭവനങ്ങളില്‍നിന്നു ഭക്ഷണം കഴിച്ചു എന്നതുകൊണ്ട് നമുക്ക് ഒന്നും സംഭവിക്കുകയില്ല. വിഗ്രഹാര്‍പ്പിതമാണെന്ന അറിവ് ലഭിക്കാത്ത ഒരു ഭക്ഷണം നാം കഴിക്കുമ്പോള്‍, യേഹ്ശുവായുടെ നാമത്തില്‍ ആശിര്‍വദിച്ചശേഷം അത് ഭക്ഷിക്കുക. അപ്പോള്‍ അത് നമ്മില്‍ യാതൊരു ഉപദ്രവവും വരുത്തുകയില്ല. ഈ ഉപദേശം ശ്രദ്ധിക്കുക: "അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍"(1 കോറി; 10 ; 31). വിഗ്രാഹാര്‍പ്പിതമാണെന്ന അറിവുലഭിച്ച ഭക്ഷണത്തെ സംബന്ധിച്ച് ഈ ഒഴിവ് നമുക്ക് അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്!

ഈ മുന്നറിപ്പ് ശ്രദ്ധിക്കുക: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്‌സാക്ഷിയല്ല അവന്‍േറതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്‌സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?"(1 കോറി; 10; 27 - 29). വിളമ്പിത്തരുന്ന വ്യക്തിയില്‍നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍നിന്നോ അറിവു ലഭിച്ചതിനുശേഷവും അത് ഭക്ഷിക്കാന്‍ തയ്യാറാകുന്നത് ഇവിടെ വിലക്കിയിരിക്കുന്നു. വ്യക്തമായ അറിവു ലഭിച്ചതിനുശേഷമുള്ള അവഗണന ദൈവത്തോടുള്ള വെല്ലുവിളിയാണ്. എന്നാല്‍, ഈ പ്രവര്‍ത്തിയെ ന്യായീകരിക്കാനുള്ള വിഫലശ്രമം പാംപ്ലാനി നടത്തുന്നുണ്ട്. വിഗ്രഹം ഇല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് അവിടെ കാണുന്നത്. അതിനുവേണ്ടി ഒരു വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശ്രദ്ധിക്കുക: "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1 കോറി: 8; 4 ). മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ കൗശലപൂര്‍വ്വം കൊണ്ടുവന്ന ഈ പിഴവാണ് പാംപ്ലാനി ആയുധമാക്കിയത്! മലയാളം ബൈബിള്‍ വിവര്‍ത്തനത്തിന് ആധികാരിക മൂലരേഖയായി ഉപയോഗിച്ചത് ഗ്രീക്ക് ഭാഷയിലുള്ള ഗ്രന്ഥമാണ്. കൂടാതെ, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലെ ആധുനീക വിവര്‍ത്തനങ്ങളും ഉപയോഗപ്പെടുത്തി. ഈ ഭാഷകളിലൊന്നും കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ് മലയാളത്തില്‍ വായിക്കുന്നത്. വിഗ്രഹം ഒന്നുമല്ല എന്നാണ് മറ്റു ഭാഷകളില്‍ വായിക്കുന്നതെങ്കില്‍, മലയാളത്തിലേക്കു വന്നപ്പോള്‍ വിഗ്രഹം ഇല്ല എന്നാക്കിയത് ആരുടെ കൗശലാമാണ്?!

വിഗ്രഹം ഒന്നുമല്ല എന്ന് പറയുമ്പോള്‍, അവയ്ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല എന്ന അര്‍ത്ഥമാണുള്ളത്. മ്ലേച്ഛവും നിസ്സാരവുമായ ഒന്നിനെക്കുറിച്ചു പറയുവാന്‍ ഉപയോഗിക്കുന്ന പദമാണിതെന്നു മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. യാഥാര്‍ത്ഥ്യമിതായിരിക്കെ, പണ്ഡിതനായി പരിഗണിക്കപ്പെടുന്ന ഡോക്ടര്‍ പാംപ്ലാനി എന്തുകൊണ്ട് ഇവ പരിശോധിച്ചില്ല? പരിശോധിച്ചിട്ടും അവഗണിച്ചതാണെങ്കില്‍, പൗലോസ് അപ്പസ്തോലന്‍ തുടര്‍ന്നു വെളിപ്പെടുത്തിയ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു നാഥനെ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1 കോറി: 8 ; 5 , 6 ). എന്താണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്? അന്യദേവന്മാരും വിഗ്രഹങ്ങളും ഇല്ലെന്നോ? അങ്ങനെയെങ്കില്‍ അപ്പസ്തോലന്റെ ഈ ഉപദേശം നോക്കുക: "ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍"(1 കോറി: 10 ; 14 ). പൗലോസ് അപ്പസ്തോലന്‍ തന്നെയല്ലേ ഈ ഉപദേശവും നല്‍കിയിരിക്കുന്നത്? ഇല്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കാന്‍ കഴിയുമോ?

ദൈവരാജ്യം അവകാശമാക്കുകയില്ലാത്ത വിഭാഗത്തെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ പറയുന്നത് ശ്രദ്ധിക്കുക: "നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല"(1 കോറി: 6 ;10). വിഗ്രഹങ്ങളില്ലാതെ വിഗ്രഹാരധകരുണ്ടാകുമോ? വിഗ്രഹങ്ങള്‍ ഇല്ലെന്നു വരുത്തിത്തീര്‍ത്തുകൊണ്ട് വിഗ്രഹാരാധനയിലേക്ക് നയിക്കുകയെന്ന പൈശാചിക തന്ത്രമാണ് ഇവിടെ കാണുന്നത്! ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമല്ലാതെ മറ്റൊരു ദൈവം നമുക്കില്ല. എന്നാല്‍, ഈ സത്യദൈവത്തെയല്ലാതെ മറ്റു ദേവന്മാരെ സേവിക്കുന്ന ജനത പുരാതനകാലം മുതല്‍ക്കേയുണ്ട്. വിഗ്രഹങ്ങളെയും പ്രകൃതിശക്തികളെയും ചരിത്രപുരുഷന്മാരെയും ദൈവങ്ങളായി ആരാധിക്കുന്ന ഇക്കൂട്ടരെയാണ് വിജാതിയര്‍ എന്ന് വിളിക്കുന്നത്. എല്ലാക്കാലത്തുമുണ്ടായിരുന്ന ഈ വിഭാഗം ഇന്നുമുണ്ട്! ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചുകൊണ്ടുള്ള ഏതൊരു പ്രബോധനവും അപകടകരമാണ് എന്നതില്‍ സംശയം വേണ്ടാ. വിജാതിയരും അവര്‍ സേവിക്കുന്ന ദേവന്മാരും ഉള്ളതുകൊണ്ടുതന്നെയാണ് ഒന്നാംപ്രമാണം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. യേഹ്ശുവായുടെ കുരിശുമരണത്തോടെ വിജാതിയരും അവരുടെ ദേവന്മാരും ഇല്ലാതായി എന്നാണു പണ്ഡിതരുടെ ഭാഷ്യമെങ്കില്‍ പൗലോസ് എങ്ങനെ വിജാതിയരുടെ അപ്പസ്തോലനായി?

അന്യദേവന്മാര്‍ ഇല്ലെന്നുള്ള പ്രചരണത്തിന്റെ അടിസ്ഥാനം 'ഫ്രീമേസണ്‍' സ്വാധീനമാണ്. സത്യവിശ്വാസികളെ ഒന്നാംപ്രമാണത്തിന്റെ ലംഘകരാക്കി മാറ്റുകയും, വിജാതിയരെ അവരുടെ അന്ധകാരത്തില്‍ തളച്ചിടുകയും ചെയ്യുകയെന്ന അതീവ ഗുരുതരമായ അവസ്ഥ സംജാതമാക്കുകയാണ് ഇവരുടെ ലക്‌ഷ്യം! ആധുനീക ദൈവശാസ്ത്രങ്ങളെല്ലാം ഈ വഴിയിലാണ് മുന്നേറുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ശക്തിയാര്‍ജ്ജിച്ച 'ഫ്രീമേസണ്‍' സംഘം ഇന്ന് സഭയുടെ നിയന്ത്രണം പകുതിയിലേറെയും ഏറ്റെടുത്തുകഴിഞ്ഞു.

വിഗ്രഹാര്‍പ്പിത ഭക്ഷണത്തെ ന്യായീകരിക്കുന്ന ഏതൊരു പ്രബോധനവും ദൈവനിന്ദയാണ്! അയോഗ്യതയോടെ അപ്പം ഭക്ഷിക്കുന്നവര്‍പോലും അപകടത്തിലാണെങ്കില്‍, വിഗ്രഹാര്‍പ്പിത ഭക്ഷണം എത്രയേറെ അപകടമാണു വരുത്തിവയ്ക്കുകയെന്നു ചിന്തിക്കണം. വിജാതിയരുടെ സത്ക്കാരങ്ങളില്‍ പങ്കെടുക്കുമ്പോള്‍, അവര്‍ നല്‍കുന്ന ഭക്ഷണങ്ങളിലേതെങ്കിലും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതാണെന്നു വിവരം ലഭിച്ചാല്‍ അതു ഭക്ഷിക്കരുത്. ഇസ്ലാംമതക്കാരുടെ ഭവനത്തില്‍ വിളമ്പുന്ന എല്ലാ മാംസങ്ങളും വിഗ്രഹത്തിന്(അല്ലാഹുവിന്) അര്‍പ്പിച്ചതാണ്. ആയതിനാല്‍, ദൈവമക്കളെ സംബന്ധിച്ചിടത്തോളം ഈ ഭക്ഷ്യവസ്തു മലിനവും മരണം വരുത്തിവയ്ക്കുന്നതുമാണ്! യേഹ്ശുവാ വഴി ഭൂമിയിലുള്ള സകലതും വിശുദ്ധീകരിക്കപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, വിശുദ്ധീകരിക്കപ്പെട്ട ഏതെങ്കിലും ഒരു വസ്തു വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുന്നുവെങ്കില്‍ അത് വീണ്ടും മലിനമാകും. അതിനാല്‍, അപ്പസ്തോലന്മാര്‍ നമുക്കു നല്‍കിയിരിക്കുന്ന ഉപദേശങ്ങളെ സൂക്ഷ്മതയോടെ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഈ ഉപദേശം ശ്രദ്ധിക്കുക: "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം"(അപ്പ. പ്രവര്‍: 15; 29). വിഗ്രഹം ഉള്ളതുകൊണ്ടാണല്ലോ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കാന്‍ കഴിയുന്നത്!

ഒരു ജാതി, ഒരു മതം, ഒരു ദൈവം!

നാരായണഗുരുവിന്റെ സങ്കല്പത്തെ സാക്ഷാത്കരിച്ചു കഴിഞ്ഞുവെന്നാണ് ഡോക്ടര്‍ പാംപ്ലാനി പറയുന്നത്. ഒരു മതവും ഒരു ദൈവവും എന്നത് സ്ഥാപിതമായിക്കഴിഞ്ഞു എന്ന പ്രഖ്യാപനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു മാത്രമല്ല, എല്ലാ ജനങ്ങളും പ്രപഞ്ചം മുഴുവന്‍തന്നെയും സഭയുടെ ഭാഗമാണെന്ന് വാദിക്കാനും ഇദ്ദേഹം തയ്യാറായി. ഡോക്ടര്‍ പാംപ്ലാനിയുടെ ന്യായവാദം നോക്കുക: "എന്നാല്‍, ക്രൈസ്തവരുടെ മതസൗഹാര്‍ദ്ദ ചിന്ത കുറേക്കൂടി ആഴമുള്ളതാണ്. ഒരു ദൈവമേയുള്ളൂ; എല്ലാ മതവിശ്വാസികളും ഒരേ ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. ക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ രക്തത്താല്‍ രക്ഷിക്കാന്‍ ദൈവം തിരുമാനസ്സായ സകല മനുഷ്യരും ദൈവതിരുമുമ്പില്‍ അമൂല്യരാണ്. ഏതെങ്കിലും മനുഷ്യനെ വിശ്വാസത്തിന്റെ പേരില്‍ അവഗണിക്കുന്നതും അവഹേളിക്കുന്നതും തെറ്റാണ്. ഓരോ മനുഷ്യവ്യക്തിക്കും ഈശോയുടെ തിരുരക്തത്തിന്റെ വിലയുണ്ട്"(ഡോക്ടര്‍ പാംപ്ലാനി). ഇത്തരം അപകടകരമായ ആശയങ്ങളില്‍ എത്തിച്ചേരുമ്പോഴാണ് ഒരുവന്‍ പണ്ഡിതനാകുന്നതെങ്കില്‍, പാണ്ഡിത്യമാണ് ലോകത്തെ ഏറ്റവും വലിയ അപകടം! ബൈബിള്‍ ഇപ്രകാരം പറയുന്നു: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). എല്ലാവരും ദൈവത്തിന്റെ മക്കളാണെങ്കില്‍ ഈ വചനത്തിന്റെ അര്‍ത്ഥമെന്താണെന്ന് പണ്ഡിതന്‍തന്നെ പറയുക! യേഹ്ശുവായെ സ്വീകരിച്ചവര്‍ക്കും അവിടുത്തെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കും മാത്രമാണ് ദൈവമക്കള്‍ എന്ന പദവി ലഭിക്കുന്നത്. ഈ വചനം ഗ്രഹിക്കാന്‍ പാണ്ഡിത്യത്തിന്റെ ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല!

ദൈവരാജ്യത്തിലേക്കുള്ള പ്രവേശന പാത ഇടുങ്ങിയതാണെന്ന് ബൈബിള്‍ നമുക്ക് മുന്നറിയിപ്പുതരുന്നു. എന്നാല്‍, നാശത്തിലേക്കുള്ള മാര്‍ഗ്ഗം വിശാലവും! യേഹ്ശുവാ അരുളിച്ചെയ്ത വചനമിതാണ്: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം"(മത്താ: 7 ; 13 , 14 ). യാഥാര്‍ത്ഥ്യമിതായിരിക്കെ, സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തെ നിസ്സാരമാക്കുന്നവരുടെ ലക്‌ഷ്യം സര്‍വ്വനാശമാണ്. ഏതു വിശ്വാസത്തിലൂടെയും ദൈവരാജ്യം പ്രാപിക്കാമെന്നുള്ള സന്ദേശത്തിലൂടെ ജനങ്ങളെ ഇവര്‍ വഞ്ചിക്കുന്നു. പാംപ്ലാനി എന്ന മഹാപണ്ഡിതന്റെ അഭിപ്രായത്തില്‍ ദൈവരാജ്യത്തിന് പുറത്തുള്ള ഏക വ്യക്തി പിശാചാണ്. പാംപ്ലാനിയുടെ വിവരണം ശ്രദ്ധിക്കുക: "സഭയ്ക്കു പുറമേ രക്ഷയില്ല, സഭയ്ക്കു പുറമേ രക്ഷയില്ല എന്ന വിശുദ്ധ സിപ്രിയാന്റെ വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും പലരും പ്രയോഗിക്കാറുണ്ട്. ഈ പ്രസ്താവന തെറ്റാണെന്നു വാദിക്കുന്ന പുരോഗമന ചിന്താഗതിക്കാരോട് എനിക്ക് യോജിപ്പുമില്ല. കാരണം, സഭയ്ക്കു പുറമേ രക്ഷയില്ല എന്നതു സത്യമാണ്. മിശിഹായുടെ തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ടതും രക്ഷിക്കപ്പെടേണ്ടതുമായ സൃഷ്ടപ്രപഞ്ചം മുഴുവന്‍ തിരുസഭയോടു ബന്ധപ്പെട്ടതാണ്. സഭയ്ക്കു പുറമേയുള്ളത് എന്ന് ഉറപ്പിച്ചു പറയാനാവുന്ന ഏക വ്യക്തി പിശാചാണ്. പൂര്‍ണ്ണമായും സഭയ്ക്കു പുറമെയുള്ള ഏക അവസ്ഥ നരകമാണ്. പിശാചും നരകവും ഒഴികേയുള്ളതൊന്നുംപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സഭയ്ക്ക് അന്യമല്ല"(ഡോക്ടര്‍ പാംപ്ലാനി). പാംപ്ലാനിയുടെ വിവരണം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇതുവരെയുള്ള വിവരണത്തെ വചനാടിസ്ഥാനത്തില്‍ വിശകലനം ചെയ്തതിനുശേഷം അടുത്ത ഭാഗത്തേക്ക് പ്രവേശിക്കാം.

ലോകത്ത് നിലനില്‍ക്കുന്ന സകല വിശ്വാസങ്ങളെയും ആചാരങ്ങളെയും സഭയുടെ ഭാഗമായി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് ഇവിടെ വായിച്ചത്. യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനു തൊട്ടുമുന്‍പ് അറിയിച്ച വചനം എന്തായിരുന്നുവെന്ന് ശ്രദ്ധിക്കുക: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16 ; 15 , 16 ). വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുകയും വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് യേഹ്ശുവാ വ്യക്തമാക്കിയത്. വിശ്വാസികളുടെ സമൂഹമായ സഭയില്‍ അവിശ്വാസികളുടെ സ്ഥാനം പുറത്താണ്. സൃഷ്ടപ്രപഞ്ചം മുഴുവനെയും സഭയുടെ ഭാഗമായി അവതരിപ്പിച്ചതിലെ അപകടം നാം തിരിച്ചറിയണം. എല്ലാ ആചാരങ്ങളെയും വിശ്വാസങ്ങളെയും സഭയോടു ചേര്‍ത്തുവയ്ക്കാനുള്ള കുത്സിതശ്രമം ഇവിടെ മറഞ്ഞിരിപ്പുണ്ട്. ആദിമസഭയുടെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കുക: "രക്ഷപ്രാപിക്കുന്നവരെ യാഹ്‌വെ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). രക്ഷപ്രാപിച്ചവരുടെ സമൂഹമായിരുന്നു ആദിമസഭ; ഇന്നും സഭ അങ്ങനെതന്നെയാണ്! കാരണം, സഭയുടെ ശിരസ്സായ യേഹ്ശുവാ അന്നും ഇന്നും ഒരുവന്‍തന്നെ! സഭയില്‍ ചേര്‍ക്കപ്പെട്ടവരുടെ കൂട്ടായ്മ എങ്ങനെയായിരുന്നുവെന്ന് ശ്രദ്ധിക്കുക: "വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു"(അപ്പ. പ്രവര്‍: 2; 44). ഇതാണ് സഭ!

പാംപ്ലാനി തന്റെ സഭയെക്കുറിച്ച് നല്‍കുന്ന മറ്റൊരു സങ്കല്പവുംകൂടി പരിശോധിച്ചുകൊണ്ട് ഈ ലേഖനം നമുക്ക് ഉപസംഹരിക്കാം. ഡോക്ടര്‍ പാംപ്ലാനിയുടെ വാക്കുകളിലേക്ക്: "സഭയെ ഒരു മതമായും ഇതര മതങ്ങളുമായി മത്സരക്കളത്തില്‍ പൊരുതുന്ന പ്രസ്ഥാനമായും കരുതരുത്. അപ്രകാരം ചിന്തിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ സഭയ്ക്കു പുറമേയാണെന്ന ചിന്ത നമ്മെ ഭരിക്കുന്നത്. ഈ ചിന്താഗതിയനുസരിച്ചു നോക്കിയാല്‍ ഹൈന്ദവരും മുസ്ലിംകളും മറ്റു മതസ്ഥരുമെല്ലാം സഭയ്ക്കു വെളിയിലുള്ളവരും രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തവരുമാണെന്നു നമുക്കു തോന്നാം. കൗദാശികമായി ക്രിസ്തുവിനോടും സഭാഗാത്രത്തോടും ബന്ധം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കിലും ഇതര മതസ്ഥരും സഭയുടെ ഭാഗമായവരോ ആകേണ്ടവരോ ആണ്"(ഡോക്ടര്‍ പാംപ്ലാനി). സഭ ഒരു മതമാണ്‌ എന്നകാര്യത്തില്‍ പാംപ്ലാനിക്ക് എന്താണു സംശയം? മതമെന്നാല്‍ അഭിപ്രായം എന്നാണ് അര്‍ത്ഥം! ഒരുവന്റെ അഭിപ്രായമാണ് അവനെ എന്ത് തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിലേക്ക് നയിക്കുന്നത്. യേഹ്ശുവാ എന്ന ഏകരക്ഷയെ സ്വീകരിക്കാന്‍ ഒരുവന് പ്രേരണയായാകുന്നത് അവന്റെ അഭിപ്രായമാണ്! രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം യേഹ്ശുവായാണെന്ന അഭിപ്രായമുള്ള വ്യക്തികളുടെ സമൂഹമാണ് സഭ! എന്നിരുന്നാലും, സഭ ഒരു പ്രസ്ഥാനമല്ല! എന്നാല്‍, സഭയെ ഒരു പ്രസ്ഥാനമാക്കി മാറ്റുകയും അടിച്ചമര്‍ത്തി ഭരിക്കുകയും ചെയ്യുന്നത് ആരാണെന്ന് പാംപ്ലാനിയാണ് വിശദ്ദീകരിക്കേണ്ടത്‌. കത്തോലിക്കാസഭയെ പ്രസ്ഥാനത്തിന്റെ തലത്തില്‍ എത്തിച്ചതും രാഷ്ട്രീയത്തില്‍ എന്നപോലെ ഭരണവര്‍ഗ്ഗത്തെ സൃഷ്ടിച്ചതും ആരാണ്?

ഹൈന്ദവരും മുസ്ലിങ്ങളും മറ്റു മതസ്ഥരും അവരവരുടെ വിശ്വാസങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം സഭയ്ക്കു പുറത്താണെന്നു പറയാന്‍ മനോവയ്ക്കു മടിയില്ല. പാംപ്ലാനി വിഭാവനം ചെയ്യുന്ന സഭയില്‍ എല്ലാത്തരം വിശ്വാസികളും പ്രപഞ്ചശക്തികളും ഉണ്ടെങ്കില്‍, അത് മ്ശിഹായുടെ സഭയല്ല! മ്ശിഹായോടു നമ്മെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനമാണെന്ന ബൈബിള്‍ വാക്യം നിലനില്‍ക്കുന്നിടത്തോളം, കൗദാശികമായ ബന്ധത്തിലൂടെയല്ലാതെ മ്ശിഹായുമായി ഐക്യപ്പെടാന്‍ കഴിയില്ല! ആയതിനാല്‍, മ്ശിഹായുടെയും സഭാഗാത്രത്തിന്റെയും ഭാഗമാകണമെങ്കില്‍ ജ്ഞാനസ്നാനം എന്ന കൂദാശ അനിവാര്യമാണ്! ഏതെങ്കിലും കാലത്ത് സഭയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷയോടെ മറ്റു മതസ്ഥര്‍ക്ക് പരിശുദ്ധ കുര്‍ബ്ബാന നല്‍കാന്‍ പാംപ്ലാനി തയ്യാറാകുമോ? അങ്ങയുടെ ആശയമനുസരിച്ച്‌ ഹൈന്ദവരും മുസ്ലീങ്ങളും മറ്റു മതസ്ഥരും മാത്രമല്ല, പട്ടിയും പൂച്ചയും പാമ്പും പഴുതാരയുമെല്ലാം സഭയുടെ ഭാഗമാണല്ലോ!? പിശാചിനെ മാത്രം ഒഴിച്ചുനിര്‍ത്തി സഭയെ വിശാലമാക്കാന്‍ കണ്ടെത്തിയ ഈ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതും പിശാചുതന്നെയാണ്!

ഉപസംഹാരം!

"ഇതര ദൈവസങ്കല്പങ്ങളെ പിശാചുക്കളായി അവതരിപ്പിച്ചു ഭാരതീയമായ സകലതിനെയും പരിഹസിക്കുകയും ചാവുദോഷമായ പാപമായി മുദ്ര ചാര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്. നിലവിളക്ക് കത്തിക്കുന്നതും പൊട്ടുതൊടുന്നതും ചമ്രം പടിഞ്ഞിരുന്നു പ്രാര്‍ത്ഥിക്കുന്നതും കാഷായവേഷം ധരിക്കുന്നതും പാപമായി പരിഗണിക്കുന്ന കാലമാണിത്"(ഡോക്ടര്‍ പാംപ്ലാനി). ഇതര ദൈവസങ്കല്പങ്ങള്‍ പിശാചുക്കളാണെന്നു പറഞ്ഞത് പൗലോസ് അപ്പസ്തോലനാണ്. പിശാചുക്കളെ അംഗീകരിക്കുന്നതും ആദരിക്കുന്നതും ചാവുദോഷമായ പാപംതന്നെയാണ്! വിജാതിയമായ ചില കാര്യങ്ങള്‍ പാംപ്ലാനി ചൂണ്ടിക്കാട്ടിയത് മനോവ ശ്രദ്ധിച്ചു. ഇത് മാത്രമല്ല, വേറെയും അനേകം ആചാരങ്ങള്‍ അലങ്കാരമായി ചുമക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളെ മനോവയ്ക്കറിയാം. സര്‍പ്പക്കാവും ശിവലിംഗവും ആല്‍മരങ്ങളും തങ്ങളുടെ ആശ്രമങ്ങളില്‍ സ്ഥാപിച്ച്, മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി വിലസ്സുന്നവരുമുണ്ട്. ഇവര്‍ക്കായി ഒരു വചനം ഇവിടെ കുറിക്കുന്നു: "നിന്റെ ദൈവമായ യാഹ്‌വെയ്ക്ക് നീ ഉണ്ടാക്കുന്ന ബലിപീഠത്തിനരികേ അഷേരാദേവതയുടെ പ്രതീകമായി ഒരു വൃക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യാഹ്‌വെ വെറുക്കുന്ന സ്തംഭവും നീ സ്ഥാപിക്കരുത്"(നിയമം: 16; 21, 22).

ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് വിഗ്രഹങ്ങള്‍മൂലം മലിനമാകുന്നതെന്ന് ആരും ധരിക്കരുത്. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് സകലതും ഈ പരിധിയില്‍പ്പെടും! ഇവയില്‍നിന്നെല്ലാം വിശ്വാസികള്‍ അകന്നുനിന്നാല്‍ വിശ്വാസം സംരക്ഷിക്കപ്പെടും! ചെവിയുള്ളവന്‍ കേള്‍ക്കുകയും ഗ്രഹണശക്തിയുള്ളവര്‍ ഗ്രഹിക്കുകയും ചെയ്യട്ടെ!

ചേര്‍ത്തുവായിക്കാന്‍: 'പൊട്ടുതൊട്ടാല്‍ പോകുന്നതോ വിശ്വാസം' എന്ന് ചോദിച്ച പാമ്പ്ലാനിയോട് ഒറ്റച്ചോദ്യം: നിങ്ങള്‍ നിസ്സാരമെന്നു പറയുന്ന ഈ പൊട്ടുപോലും ആത്മരക്ഷയെപ്രതി ഉപേക്ഷിക്കാന്‍ കഴിയാത്തത് ധാര്‍ഷ്ട്യമല്ലേ? ആത്മാവിന്റെ രക്ഷയെക്കാള്‍ പൊട്ടിന് സ്ഥാനം നല്കിയിരിക്കുന്നവരുടെ ഭോഷത്തം അപാരംതന്നെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3889 views

LOG IN

Lost your password?

SIGN UP

LOST PASSWORD