സഭകളില്‍ ശുദ്ധീകരണം

മാര്‍ട്ടിന്‍ ലൂഥറും 'പ്രൊട്ടസ്റ്റന്റ്' മഹാമാരിയും!

Print By
about

മുഖവുര: 'കുളംകലക്കി പരുന്തിനു കൊടുക്കുന്ന ക്രൈസ്തവസഭകള്‍' എന്ന ഈ ലേഖനപരമ്പരയുടെ മൂന്നംഭാഗമാണിത്. 'പ്രൊട്ടസ്റ്റന്റ്'  സഭകളുടെ ആവിര്‍ ഭാവത്തെക്കുറിച്ച് വിവരിക്കാന്‍ ഇതിലൂടെ ഉദ്യമിക്കുന്നു. 'പ്രൊട്ടസ്റ്റന്റ്' സഭകളെക്കുറിച്ച് അറിയണമെങ്കില്‍ അവയുടെ തലതൊട്ടപ്പനെ അറിയുകയെന്നത് അനിവാര്യമാണ്! മാര്‍ട്ടിന്‍ ലൂഥറിന്റെ ചരിത്രം ലഘുവായി വിവരിക്കുകയാണിവിടെ. സത്യാന്വേഷികള്‍ തീര്‍ച്ചയായും ഇത് വായിക്കുക!

മാര്‍ട്ടിന്‍ ലൂഥറും `പ്രൊട്ടസ്റ്റന്റ്` മഹാമാരിയും!

തിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന പുരോഹിതനും ദൈവശാസ്ത്രജ്ഞനും സര്‍വ്വകലാശാലാദ്ധ്യാപകനും ആയിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. ഹാന്‍സ് ലൂഥറുടേയും അദ്ദേഹത്തിന്റെ പത്നി മര്‍ഗരെത്തെ ലൂഥറുടേയും മൂത്ത മകനായി 1483 നവമ്പര്‍ 10-ന് ജര്‍മ്മനിയില്‍, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'ഈസ്ലെബെന്‍' നഗരത്തില്‍ ലൂഥര്‍ ജനിച്ചു. അടുത്ത ദിവസം പ്രഭാതത്തില്‍ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ തിരുനാളില്‍ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി. 1484-ല്‍ അദ്ദേഹത്തിന്റെ കുടുംബം 'മാന്‍സ്ഫീല്‍ഡ്' എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. അവിടെ ചെമ്പുഖനികളിലും ലോഹം സ്ഫുടം ചെയ്യുന്ന തൊഴിലിലും വാടകക്കാരനായിരുന്ന ലൂഥറുടെ പിതാവ്, പ്രാദേശികഭരണത്തിലെ നാലു ജനപ്രതിനിധികളില്‍ ഒരാളായിരുന്നു. ഇടത്തരം സാമ്പത്തികപശ്ചാത്തലത്തില്‍പെട്ട ഒരു കച്ചവടകുടുംബത്തില്‍നിന്നുള്ള അദ്ധ്വാനശീലയായ വനിതയായിരുന്നു അമ്മ. അവരെ ഒരു വേശ്യയും സ്നാനഘട്ടം കാവല്‍ക്കാരിയും ആയി പില്‍ക്കാലത്ത് ലൂഥറുടെ ശത്രുക്കള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നറിയില്ല.

പല സഹോദരങ്ങള്‍ ഉണ്ടായിരുന്ന ലൂഥര്‍ അവരില്‍ ജേക്കബ് എന്ന സഹോദരനുമായി വലിയ അടുപ്പം കാട്ടി. തന്റെയും കുടുംബത്തിന്റെയും അഭ്യുന്നതിയില്‍ താത്പര്യം വച്ചിരുന്ന ഹാന്‍സ് ലൂഥര്‍, മൂത്തമകന്‍ മാര്‍ട്ടിന്‍ വക്കീലാകണമെന്നാഗ്രഹിച്ചിരുന്നു. അദ്ദേഹം മാര്‍ട്ടിനെ ആദ്യം മാന്‍സ്ഫീല്‍ഡിലെ ലത്തീന്‍ സ്കൂളിലും, തുടര്‍ന്ന് 1497-ല്‍ മാഗ്ദെബര്‍ഗ്ഗില്‍ 'സാധാരണജീവിതത്തിന്റെ സഹോദരങ്ങള്‍' എന്ന വിഭാഗം നടത്തിയിരുന്ന സ്കൂളിലും തുടര്‍ന്ന് 1498-ല്‍ ഐസനാക്കിലും പഠനത്തിനയച്ചു. ഈ മൂന്നു സ്കൂളുകളിലേയും പഠനം വ്യാകരണം, സംവാദകല, ലോജിക്ക് എന്നിവചേര്‍ന്ന ത്രിവിഷയപദ്ധതിയാണ്(Trivium) പിന്തുടര്‍ന്നിരുന്നത്. പിന്നീട് ലൂഥര്‍ തന്റെ വിദ്യാഭ്യാസത്തെ ശുദ്ധീകരണസ്ഥലവും നരകവും ആയി താരതമ്യപ്പെടുത്തിയിട്ടുണ്ട്.

1501-ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ ലൂഥര്‍ എര്‍ഫര്‍ട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായി. ഈ സ്ഥാപനത്തെ അദ്ദേഹം പില്‍ക്കാലത്ത് ഒരു മദ്യശാലയും വേശ്യാലയവും എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പ്രഭാതത്തില്‍ നാലുമണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയുള്ള വിരസമായ പഠനവും മടുപ്പിക്കുന്ന ആത്മീയാഭ്യാസങ്ങളുമായിരുന്നു അവിടത്തെ ദിനചര്യ. 1505-ല്‍ ലൂഥര്‍ മാസ്റ്റേഴ്സ് ബിരുദം സമ്പാദിച്ചു. പിതാവിന്റെ ഇച്ഛയനുസരിച്ച് എര്‍ഫര്‍ട്ട് സര്‍വകലാശാലയിലെ നിയമവിഭാഗത്തില്‍ ലൂഥര്‍ വിദ്യാര്‍ത്ഥിയായെങ്കിലും താമസിയാതെ അദ്ദേഹം ആ പഠനം ഉപേക്ഷിച്ചു. നിയമം അനിശ്ചിതത്ത്വം നിറഞ്ഞതാണെന്ന തിരിച്ചറിവായിരുന്നു അതിനു കാരണമായി ഇയാള്‍ പറഞ്ഞത്. ജീവിതത്തില്‍ ഉറപ്പുകള്‍ അന്വേഷിച്ച ലൂഥര്‍ തുടര്‍ന്ന് തെരഞ്ഞെടുത്തത് ദൈവശാസ്ത്രവും തത്ത്വചിന്തയുമാണ്.

അരിസ്റ്റോട്ടില്‍, ഓക്കമിലെ വില്യം, ഗബ്രിയേല്‍ ബിയേല്‍ എന്നീ ചിന്തകന്മാരില്‍ അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി. ബര്‍ത്തലോമയസ് ആര്‍നോള്‍ഡി വോണ്‍ ഉസിഞ്ഞന്‍, ജോദോക്കസ് ട്രറ്റ്ഫെറ്റര്‍ എന്നീ അദ്ധ്യാപകര്‍ അദ്ദേഹത്തെ പ്രത്യേകം സ്വാധീനിച്ചു.

എറ്റവും മഹാന്മാരായ ചിന്തകന്മാരെപ്പോലും സംശയപൂര്‍വ്വം കാണാനും എല്ലാറ്റിനേയും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്താനും അദ്ദേഹത്തെ പഠിപ്പിച്ചത് അവരായിരുന്നു. തത്ത്വചിന്ത, യുക്തിയുടെ പ്രയോജനത്തെക്കുറിച്ച് ഉറപ്പുകള്‍ തന്നെങ്കിലും അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. കൂടുതല്‍ പ്രധാനമായി താന്‍ കരുതിയ ദൈവത്തിന്റെ കാര്യത്തില്‍ ഉറപ്പുകളൊന്നും തരുന്നില്ല എന്നതായിരുന്നു തത്ത്വചിന്തയെക്കുറിച്ച് ലൂഥറിനുള്ള പരാതി. യുക്തി മനുഷ്യനെ ദൈവത്തിലേക്കു നയിക്കുകയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന്, യുക്തിക്ക് പ്രാധാന്യം കല്പിച്ച അരിസ്റ്റോട്ടിലുമായി അദ്ദേഹം ഒരുതരം സ്നേഹ-ദ്വേഷബന്ധത്തിലായി. മനുഷ്യനേയും മാനുഷികസ്ഥാപനങ്ങളേയും വിലയിരുത്താന്‍ യുക്തി മതിയാകുമെങ്കിലും ദൈവത്തെ മനസ്സിലാക്കാന്‍ യുക്തി മതിയാവുകയില്ലെന്നു ലൂഥര്‍ കരുതി.

മനുഷ്യര്‍ക്ക് ദൈവികവെളിപാടിലൂടെ മാത്രമേ ദൈവത്തെക്കുറിച്ചറിയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അങ്ങനെ ലൂഥര്‍ ബൈബിളിന്റെ പ്രാധാന്യത്തില്‍ കൂടുതലായി വിശ്വസിക്കാന്‍ തുടങ്ങി.

മഹാന്മാരായ ചിന്തകരെ സംശയത്തോടെ വീക്ഷിച്ചിരുന്ന ലൂഥറിന്റെ ശൈലി അദ്ദേഹത്തിന്റെ നൈസര്‍ഗ്ഗീക ഭാവമായിരുന്നുവെന്നത് പിന്നീടുള്ള ജീവിതത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. എന്തിനെയും സംശയത്തോടെ കാണുകയും എതിരിടുകയും ചെയ്യുന്ന പ്രവണത തത്വശാസ്ത്ര പഠനത്തിലൂടെയും തന്റെ നൈസര്‍ഗ്ഗീക സ്വഭാവവൈകല്യങ്ങളിലൂടെയും അരക്കിട്ടുറപ്പിച്ചതാണ്!

യുക്തിയെ തള്ളിക്കളഞ്ഞ് ദൈവീക വെളിപാടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് വാദിച്ച ലൂഥറിന്റെ ആശയങ്ങളില്‍ താന്‍ കാലങ്ങളായി അഭ്യസിച്ച തത്വശാസ്ത്രവും യുക്തിചിന്തകളും പ്രതിഫലിച്ചിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം തുടക്കമിട്ട പ്രൊട്ടസ്റ്റന്റ് സഭയിലെ ആശയങ്ങളിലൊന്നുപോലും ഇന്നത്തെ പ്രൊട്ടസ്റ്റന്റ് സഭകളില്‍ തനതുരൂപത്തില്‍ നിലനില്‍ക്കുന്നില്ല! ലൂഥറിന്റെ ആശയങ്ങളിലെ വൈകല്യങ്ങളാണ്, ഇതിലൂടെ വ്യക്തമാകുന്നത്. എങ്കിലും, മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ല. അന്നു കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളില്‍ പലതും ലൂഥര്‍ തുറന്നു കാണിച്ചു. അദ്ദേഹം അന്നു ചൂണ്ടിക്കാണിച്ച മാലിന്യങ്ങളില്‍ പലതും സഭയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നത്, ലൂഥര്‍ പറഞ്ഞതിലെ സത്യത്തെ സ്ഥിരീകരിക്കുന്നതിനു തുല്യമാണ്!

സത്യത്തില്‍ ലൂഥര്‍ ഉയര്‍ത്തിയ നവീകരണ ആശയം കത്തോലിക്കാസഭയില്‍ ഉണര്‍വ്വിനും നവീകരണത്തിനും കാരണാമായെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ പരസ്പരം പോരടിച്ച് പതിനായിരക്കണക്കിനു സഭകളായി മാറി. മാര്‍ട്ടിന്‍ ലൂഥര്‍ അവതരിപ്പിച്ച ആശയങ്ങളില്‍ ചിലതു നന്മയായിരുന്നുവെങ്കിലും അതു പൂര്‍ണ്ണമായിരുന്നില്ല എന്നതാണ് ഇതിനു കാരണം. ബൈബിളിനെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുവാന്‍ തുടങ്ങിയപ്പോള്‍, സാത്താന്‍ പഠിപ്പിക്കല്‍ ആരംഭിക്കുകയും ചിതറിക്കപ്പെടുകയും ചെയ്തു! ലൂഥറിലൂടെ വന്ന നന്മയോടൊപ്പം ഈ ഭൂമുഖത്തേക്ക് കടന്നുവന്ന ദുരന്തമായിരുന്നു ഇത്!

മാര്‍ട്ടിന്‍ ലൂഥറിന്റെ ദൈവവിളി!

യുക്തിയും തത്വശാസ്ത്രവും ദൈവത്തെ വ്യക്തമായി അറിയാന്‍ ഉപയുക്തമല്ലെന്ന തിരിച്ചറിവാണ് ലൂഥറിനെ സന്യാസജീവിതത്തിലേക്ക് നയിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ഈ തീരുമാനത്തെ, 1505 ജനുവരി 2-നുണ്ടായ ഒരനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. വീട്ടില്‍നിന്നു സര്‍വകലാശാലയിലേക്കു കുതിരപ്പുറത്ത് മടങ്ങുകയായിരുന്ന അദ്ദേഹം ഒരു കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ടു. മരണത്തെ മുന്നില്‍ക്കണ്ട അദ്ദേഹത്തെ തന്നെ കാത്തിരിക്കുന്ന ദൈവവിധി ഭയപ്പെടുത്തി. "അന്നാ പുണ്യവതീ, രക്ഷിച്ചാലും, ഞാന്‍ സന്യാസിയായിക്കൊള്ളാം!" എന്നദ്ദേഹം വിളിച്ചു പറഞ്ഞു. ആ സഹായാഭ്യര്‍ത്ഥനയെ അലംഘനീയമായ ഒരു പ്രതിജ്ഞയായി കണ്ട അദ്ദേഹം സര്‍വകലാശാല വിട്ടുപോയി 1505 ജൂലൈ 17-ന് എര്‍ഫര്‍ട്ടിലെ അഗസ്റ്റീനിയൻ സന്യാസഭവനത്തില്‍ പ്രവേശിച്ചു. എന്നാല്‍, രണ്ടു സുഹൃത്തുക്കളുടെ മരണം മൂലമുണ്ടായ വിഷാദമാണ് ലൂഥറുടെ തീരുമാനത്തിനു പിന്നില്‍ പ്രവർത്തിച്ചതെന്ന് ഒരു സുഹൃത്ത് കരുതി. ഈ മാറ്റം ലൂഥറെത്തന്നെ ദുഃഖിപ്പിച്ചതായി കരുതാൻ ന്യായമുണ്ട്. വിടവാങ്ങല്‍ അത്താഴത്തില്‍ പങ്കെടുത്തശേഷം, സന്യാസഭവനത്തിന്റെ വാതിലോളം തന്നെ അനുഗമിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്, "ഇന്നു നിങ്ങള്‍ എന്നെ കാണുന്നു, എന്നാല്‍ ഇനിയൊരിക്കലും കാണുകയില്ല" എന്നായിരുന്നു. മകന്റെ വിദ്യാഭ്യാസം വ്യര്‍ത്ഥമായി എന്ന ചിന്ത ലൂഥറുടെ പിതാവിനെ രോഷാകുലനാക്കി.

പിന്നീട് ഈ ദൈവവിളിയെ നിരസിക്കുവാനായി ബൈബിളിലെ വചനങ്ങളെ വളച്ചൊടിക്കുന്നതും കാണാം. ഏതെങ്കിലും ബൈബിള്‍ ഭാഗങ്ങള്‍ കൂടുതലായി പഠിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍  പ്രചരിപ്പിച്ച കാര്യങ്ങള്‍ അപ്പാടെ തിരുത്തുന്ന ഒരുതരം വിഭ്രാന്തി ലൂഥറില്‍ കാണാന്‍ കഴിയുന്നുണ്ട്.

മാര്‍ട്ടിന്‍ ലൂഥറും ആത്മീയവിഭ്രാന്തിയും!

ഇന്ന് കത്തോലിക്കാസഭയിലുള്ള അനാചാരങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന അനേകര്‍ ഈ സഭയില്‍തന്നെ ഉണ്ട്. വിജാതിയവത്കരണവും ശുശ്രൂഷകളുടെ ഗതിമാറ്റവും സഭയിലെ ആത്മീയവാദികളെ അലോസരപ്പെടുത്തുന്നു എന്നത് യാഥാര്‍ത്ഥ്യണെന്ന് നമുക്കറിയാം. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലഘട്ടത്തില്‍ സഭയിലുണ്ടായിരുന്ന അശുദ്ധികള്‍ അദ്ദേഹത്തെയും വേദനിപ്പിച്ചുവെന്നതാണു സത്യം! ഇതിനെ എതിര്‍ക്കുന്നതിന്, ലൂഥര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗവും അന്നത്തെ സഭാധികാരികളുടെ ധാര്‍ഷ്ട്യവുമാണ് 'പ്രൊട്ടസ്റ്റന്റ്' സഭയുണ്ടാകാന്‍ കാരണമായത്.

മാര്‍ട്ടിന്‍ ലൂഥറിന്റെ ആശയങ്ങളില്‍ ചിലതെല്ലാം ശ്രേഷ്ഠമായിരുന്നുവെങ്കിലും മറ്റുപലതും 'ശുദ്ധ' ഭോഷ്ക്കുകളായിരുന്നു. സ്വന്തം ശാരീരിക അഭിലാഷങ്ങള്‍പ്പോലും നിയമനിര്‍മ്മാണത്തെ സ്വാധീനിച്ചു എന്നതാണ് ഇതിനു കാരണം. നിലപാടുകളിലും ബോധ്യങ്ങളിലും സ്ഥിരതയില്ലാത്ത വ്യക്തിയായിരുന്നു ലൂഥര്‍ എന്ന് ഇയാളുടെ 63 വര്‍ഷത്തെ ജീവിതചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ഇസ്ലാംമത സ്ഥാപനായ മുഹമ്മദുമായി ഏറെ സമാനതകള്‍ ലൂഥറിനുണ്ടായിരുന്നു. അറുപത്തിമൂന്ന് വര്‍ഷക്കാലമാണ് ഇരുവരും ജീവിച്ചത് എന്നുമാത്രമല്ല ഏകദേശം ഒരേ പ്രായത്തിലാണ് വെളിപാടുകള്‍ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്!

പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്ന കാര്യത്തിലും മുഹമ്മദിനോട് ഏറെ പൊരുത്തം ലൂഥറില്‍ കാണാം. 'കാഥറിന്‍ വോണ്‍ ബോറ' എന്ന കന്യാസ്ത്രിയെ സന്യാസിനിസമൂഹത്തില്‍നിന്ന് പുറത്തുകൊണ്ടുവന്ന് ലൂഥര്‍ വിവാഹം കഴിച്ചതിലൂടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാമെന്ന നിയമം ഉണ്ടായത്. തന്റെ ശാരീരിക അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ ബൈബിളിലെ വചനങ്ങള്‍ വളച്ചൊടിക്കുന്ന ശൈലി ഇദ്ദേഹത്തിന്റെ പല നിയമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. തന്റെ വളര്‍ത്തുമകന്റെ ഭാര്യയെയും കൂട്ടുകാരന്റെ ആറുവയസ്സുകാരി മകളെയും വിവാഹം ചെയ്യാന്‍ തനിക്കുവേണ്ടിമാത്രം നിയമങ്ങളുണ്ടാക്കിയ മുഹമ്മദുമായുള്ള സമാനത ഇവിടെയാണ്!

1523 ഏപ്രില്‍ മാസത്തില്‍ നിംബേഷനിലെ സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തില്‍നിന്നു മീന്‍വീപ്പകളില്‍ ഒളിച്ചിരുന്നു രക്ഷപെടാന്‍ ലൂഥര്‍ സാഹായിച്ച 12 സന്യാസിനികളില്‍ ഒരാളായിരുന്ന കാതറീന വോണ്‍ ബോറയെ ലൂഥര്‍ വിവാഹം കഴിച്ചു. "പെട്ടന്ന്, ഞാന്‍ മറ്റു കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍, ദൈവം എന്നെ വിവാഹത്തിലേക്ക് തള്ളിയിട്ടു" എന്ന് അദ്ദേഹം വെന്‍സ്ലൗസ് ലിങ്കിന് എഴുതി. അവര്‍ വിവാഹിതരാകുമ്പോള്‍ കാതറീനയ്ക്ക് 26 വയസ്സും ലൂഥറിനു 41 വയസ്സുമായിരുന്നു. തന്റെ വിഷയാസക്തിയുടെ ഉത്തരവാദിത്വവും ദൈവത്തിനുമേല്‍ ആരോപിക്കുന്ന കൗശലമാണ് ഇതിലൂടെ വെളിപ്പെടുന്നത്! മുഹമ്മദ്‌ ഇക്കാര്യത്തില്‍ ലൂഥറുടെ പിതാവയിട്ടുവരും!

1525 ജൂണ്‍ 13-ന് അവരുടെ വിവാഹനിശ്ചയത്തില്‍ ജോഹാനസ് ബ്യൂഗന്‍ഹേഗന്‍, ജസ്റ്റസ് ജോനാസ്, ജോഹാനസ് ഏപല്‍, ഫിലിപ്പ് മെലാഞ്ച്തന്‍, ലൂക്കാസ് ക്രാനാച്ച് എന്നിവരും ക്രാനാച്ചിന്റെ പത്നിയും സാക്ഷികളായിരുന്നു. അതേ സായാഹ്നത്തില്‍ തന്നെ ബ്യൂഗന്‍ഹേഗന്‍ അവരെ വിവാഹിതരാക്കി. പള്ളിയിലേക്കുള്ള ആഘോഷമായ നടത്തവും വിവാഹസദ്യയും രണ്ടാഴ്ച കഴിഞ്ഞ് ജൂണ്‍ 27-നായിരുന്നു നടത്തിയത്. കത്തോലിക്കാസഭയില്‍നിന്നു പുറത്തുപോയതിനുശേഷമായിരുന്നു ലൂഥറെ തന്റെ അജണ്ട നടപ്പാക്കാന്‍ സാത്താന്‍ കൂടുതലായി ഉപയോഗിച്ചത്!

എന്തിനേയും എതിരിടുകയും എല്ലാവരിലും തിന്മ നിരൂപിക്കുകയും ചെയ്യുന്ന ലൂഥറിന്റെ ദൃഷ്ടിയില്‍ തന്നേക്കാള്‍ ശ്രേഷ്ഠനായി മറ്റാരും ഉണ്ടായിരുന്നില്ല. സ്വന്തം ജീവിത സാഹചര്യങ്ങളിലെ അസ്ഥിരതയും പഠനങ്ങളില്‍ പൂര്‍ണ്ണതവരുത്താതെ മറ്റു പഠനങ്ങളിലേക്ക് ഓടിയതിലൂടെയുണ്ടായ ആശയസംഘര്‍ഷത്തിന്‍റെയും പരിണിതഫലവുമാണ് ഇദ്ദേഹത്തിന്റെ പ്രൊട്ടസ്റ്റന്റ് ആശയത്തിന്റെ ബീജം! വളരെയധികം നന്മ ലൂഥറിന്റെ ആശയങ്ങളിലുണ്ടായിരുന്നുവെങ്കിലും അതിലേറെ അബദ്ധങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പ്രൊട്ടസ്റ്റന്റ് സഭയുടെ ചുവടുപിടിച്ച് മുളച്ചുപൊന്തിയ പെന്തക്കോസ്ത് സമൂഹങ്ങള്‍ അടിസ്ഥാനപരമായി ഒരേ ആശയത്തില്‍ നിലനില്‍ക്കുമ്പോഴും സമാന്തരസഭകളുമായി ശത്രുതയോടെ പോരടിക്കുന്നതിന് കാരണവും ബീജത്തിലെ ആശുദ്ധിയാണ്!

ഈരണ്ടുപേരെ അയയ്ക്കുന്ന യേഹ്ശുവാ!

"അനന്തരം, യേഹ്ശുവാ വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ:10;1). ഇത് വളരെ പ്രധാനപ്പെട്ട ഒരു വചനമാണ്. യേഹ്ശുവാ ശുശ്രൂഷയ്ക്കായി ആളുകളെ അയച്ചത് ആരെയും തനിച്ചായിരുന്നില്ല. കാരണം, "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും"(ഉല്‍പ:2;18). ഇത് സ്ത്രീപുരുഷ ബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ദൈവം കണ്ടെത്തിയ സത്യമായിരുന്നില്ല. ദൈവീകശുശ്രൂഷയുടെ കാര്യത്തിലും ഇതു ബാധകമാണ്! ഒരുവന്‍ തനിച്ചായിരിക്കുമ്പോള്‍ സാത്താന് അവനില്‍ പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണെന്ന കാര്യം മറക്കരുത്. ആദ്യപാപത്തിന്റെ ആഗമനവും ഇവിടെ ശ്രദ്ധേയമാകുന്നു. സാത്താന്‍ കൗശലക്കാരനായതുകൊണ്ട് തനിച്ചായിരിക്കുന്നവരെയാണ് അവന്‍ സമീപിക്കുന്നത്. കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ അവസരം നല്‍കാതിരിക്കുകയണ് ഈ ശൈലിയിലൂടെയുള്ള അവന്റെ ലക്ഷ്യം!

ഒരുപക്ഷെ 'ആദം' കൂടെയുണ്ടായിരുന്നെങ്കില്‍ 'ഹവ്വാ' സാത്താന്റെ പ്രലോഭനത്തില്‍ വീഴുമായിരുന്നില്ല. ഇത് ആത്മീയശുശ്രൂഷയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പല പാപങ്ങളും നമ്മുടെ സ്വകാര്യതയില്‍ കടന്നുവരുന്നതാണെന്ന് നമുക്കറിയാം. അതുപോലെ ആശയപരമായി ഒരുവനെ വഴിതിരിച്ചുവിടാന്‍ അവന്റെ ഏകാന്തത കാരണമാകാം. ദൈവീക സാന്നിധ്യവും കൂട്ടായ്മയിലാണ് കൂടുതലായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നകാര്യവും ഓര്‍മ്മിക്കുന്നതു നന്ന്. "വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ: 18; 19, 20). പ്രാര്‍ത്ഥനകളിലും ആത്മീയശുശ്രൂഷകളിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട ദൈവീക സന്ദേശമാണിത്. വ്യക്തിതലത്തില്‍ ദൈവീക വെളിപാടുകള്‍ ലഭിച്ചേക്കാം. എന്നാല്‍, വ്യക്തിതലത്തില്‍ ഉണ്ടാകുന്ന എല്ലാ വെളിപാടുകളും ദൈവീകമായിരിക്കണമെന്ന് നിര്‍ബന്ധമില്ല! ഇക്കാരണത്താലാണ് കത്തോലിക്കാസഭയുടെ നിയമങ്ങള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ ആശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താത്തത്. വചനത്തെ വ്യാഖ്യാനിക്കുന്നതും നിയമങ്ങള്‍ രൂപപ്പെടുത്തുന്നതും സൂനഹദോസുകളിലോ വത്തിക്കാനിലെ 'സിനഡു'കളിലോ ആണ്! ഇന്നത്തെ വ്യക്തിസഭകള്‍ക്ക് സംഭവിച്ച പാളിച്ചകളും ഇതുതന്നെയാണെന്ന് മനോവ തറപ്പിച്ചു പറയുന്നു!

മോശയോടൊപ്പം അഹറോനും ഏലിയായോടൊപ്പം ഏലീഷ്വായും ഉണ്ടായിരുന്നതുപോലെ എല്ലാ പ്രവാചകന്മാരോടുംകൂടെ സഹായികളുണ്ടായിരുന്നു. മാത്രവുമല്ല, പ്രവാചകരിലൂടെ ദൈവം സംസാരിക്കുമ്പോള്‍ ഒരേ കാര്യംതന്നെ ഒന്നിലധികം വ്യക്തികളിലൂടെ അറിയിക്കുന്നത് ബൈബിളില്‍ കാണാം. വചനം ഇങ്ങനെ പറയുന്നു: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല"(ഏശ: 34; 16). ഏകനായി പ്രവര്‍ത്തിച്ച് ഈ ഭൂമുഖത്തേക്ക് നാശം വിതറിയ അനേകരെ ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. വ്യക്തിതാത്പര്യങ്ങള്‍ക്കായി ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയങ്ങള്‍ ദുര്‍ബലമനഃസ്കരായ മറ്റുചിലരെ വഴിപിഴപ്പിക്കുന്നു എന്നാതാണ്  ഈ അവസ്ഥയുടെ ദുരന്തഫലം.

ഇന്ത്യയിലെ ആദ്ധ്യാത്മിക ആചാര്യന്മാരെല്ലാം ഇത്തരത്തില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിച്ചവരായിരുന്നു. ലോകത്തിന്  ഏറ്റവും വലിയ അപകടം വരുത്തിവച്ച ഇസ്ലാംമത സ്ഥാപകന്‍ മുഹമ്മദും ഏകാധിപതിയായി വര്‍ത്തിച്ചവനായിരുന്നു. തന്റെ ചിന്തകള്‍ മുഴുവന്‍ ദൈവീകമാണെന്നു കരുതുകയും എതിര്‍ക്കുന്നവര്‍ക്കുനേരെ ശാപം ചൊരിയുകയും ചെയ്ത ഇയാളാണ് ഏകാധിപതികളുടെ പൈശാചികതയ്ക്ക് ഏറ്റവും വലിയ ദൃഷ്ടാന്തം! അന്നുമുതല്‍ ഇന്നോളം ഈ ദുരന്തം മാനവരാശിയെ വേട്ടയാടുകയാണ്! മുഹമ്മദ് ചെയ്തുകൊണ്ടിരുന്ന ദിനചര്യകളെല്ലാം ഇസ്ലാമിന്റെ പൊതുവായ നിയമങ്ങളായി മാറുകയാണുണ്ടായത്. ഇയാളുടെ ഇഷ്ടങ്ങളും ആസക്തികളും ബലഹീനതകളുമെല്ലാം അതേപടി പകര്‍ത്തിയത് പല രസകരമായ നിയമങ്ങള്‍ക്കും കാരണമായി. കക്കൂസില്‍ പോകുമ്പോള്‍ ചെറിയ മൂന്നു കല്ലുകള്‍ കയ്യില്‍ കരുതുന്നതും ഇടത്തോട്ട് ചരിഞ്ഞിരുന്ന് വിസ്സര്‍ജ്ജിക്കുന്നതും ഇസ്ലാമിക ജീവിതചര്യയായത് ഇങ്ങനെയാണ്! അറബിനാട്ടില്‍ ലഭികാന്‍ സാഹചര്യമുള്ള പഴങ്ങളും മറ്റു ഭക്ഷ്യവിഭവങ്ങളും നോമ്പുതുറക്കാന്‍ മുഹമ്മദ് ഉപയോഗിച്ചു. അതുകൊണ്ട് ഈ വിഭവങ്ങള്‍ 'നോമ്പുതുറ'യ്ക്ക് അനിവാര്യമായി ഇസ്ലാമികലോകം കണക്കാക്കി.

ബ്രഹ്മചര്യവ്രതത്തെ ബൈബിളിനെ അടിസ്ഥാനമാക്കി ലൂഥര്‍ നേരത്തേതന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പലരേയും അത്ഭുതപ്പെടുത്തി; എടുത്തുചാട്ടമായാണ് മെല്ലാഞ്ച്തണ്‍പോലും അതിനെ കണ്ടത്. 1524 നവമ്പര്‍ 30-ന് ലൂഥര്‍, ജോര്‍ജ്ജ് സ്പലാട്ടിന് ഇങ്ങനെ എഴുതിയിരുന്നു: "ഇപ്പോഴത്തെ എന്റെ മനോനില വച്ചു നോക്കിയാല്‍ ഞാന്‍ ഒരിക്കലും വിവാഹിതനാവുകയില്ല; ഞാന്‍ എന്റെ മാംസത്തേയോ ലൈംഗികതയേയോ പരിഗണിക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം (എന്തെന്നാല്‍, ഞാന്‍ മരമോ കല്ലോ അല്ല); പക്ഷേ, ഒരു മതദ്രോഹിയുടെ മരണം എന്നും എന്നെ കാത്തിരിക്കുന്നതിനാല്‍ ഞാന്‍ വിവാഹത്തോട് വിമുഖനായിരിക്കുന്നു." വിവാഹത്തിനു മുന്‍പ് താന്‍ വെറും സാധാരണ ഭക്ഷണമാണ് കഴിച്ചിരുന്നതെന്ന് ലൂഥര്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ കിടക്ക മാസങ്ങളോളം വൃത്തിയാക്കാതെ പൂപ്പല്‍ പിടിച്ചു കിടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

സ്ഥിരതയില്ലാത്ത തീരുമാനങ്ങളാണ് ഇയാളുടെതെന്ന് ആറു മാസത്തിനുള്ളില്‍ നിലപാടുകള്‍ മാറ്റിയതിലൂടെ ഇയാള്‍ സ്വയം വ്യക്തമാക്കി. തന്റെ വിവാഹത്തിനു നാളുകള്‍ക്കുമുമ്പ് നടത്തിയ പുരോഹിത വിവാഹത്തിനുവേണ്ടിയുള്ള ഇയാളുടെ 'മുറവിളി' സ്വന്തം താത്പര്യം സംരക്ഷിക്കാനായിരുന്നു എന്ന്‍ ഇതിലൂടെ മനസ്സിലാക്കാം. കാമുകിയെ സന്യാസാശ്രമത്തില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ മറ്റു പതിനൊന്നു പേരെയുംകൂടി ഇരയാക്കിയതും ഇയാളുടെ പൈശാചിക തന്ത്രമായിരുന്നു!

മനുഷ്യരുടെ പ്രത്യുല്‍പാദനരീതി വിലക്ഷണമാണെന്ന് ലൂഥര്‍ ഫലിതം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍, ആദത്തെ സൃഷ്ടിച്ചതുപോലെ മണ്ണില്‍നിന്നു മനുഷ്യനെ മെനഞ്ഞെടുക്കുന്ന രീതി തുടരാന്‍ താന്‍ ദൈവത്തെ ഉപദേശിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലൂഥര്‍ ദമ്പതിമാര്‍ക്ക് ഹാന്‍സ് (ജൂണ്‍ 1526}, എലിസബത്ത്(10 ഡിസംബര്‍ 1527), മഗ്ദലനെ(1529), മാര്‍ട്ടിന്‍(1531), പോള്‍(ജനുവരി 1533), മാര്‍ഗരറ്റ്(1534) എന്നിങ്ങനെ ആറു മക്കള്‍ പിറന്നു. ഇവരില്‍ എലിസബത്ത് ഏതാനും മാസങ്ങള്‍ക്കകവും മഗ്ദലേലനെ 1542-ല്‍ 14 വയസ്സിലും മരിച്ചു. മണ്ണില്‍നിന്ന് അല്ലാതെതന്നെ ഓരോ വര്‍ഷത്തിലും ഇയാള്‍ ജനിപ്പിച്ച മക്കളാണിവര്‍! ദൈവത്തെപ്പോലും തിരുത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹം സഭയില്‍ ഉയര്‍ത്തിയ പാഷാണ്ടതകളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് മനോവിഭ്രാന്തി ആയിരുന്നുവെന്നതില്‍ തര്‍ക്കമില്ല! ചഞ്ചല ചിത്തനായ ഒരുവനിലൂടെ ദൈവത്തിന്റെ ആത്മാവ് പ്രവര്‍ത്തിക്കില്ല.

വ്യക്തിജീവിതത്തിലും വിശ്വാസങ്ങളിലും  സ്ഥായിയായ നിലപാടുകളില്ലാത്തയാളും തന്റെ ദുര്‍വാശികള്‍ നടപ്പിലാക്കാന്‍ ആരോടും പോരടിക്കുന്നവനുമായിരുന്നു ലൂഥറെന്ന് അയാളുടെ ജീവിതം സാക്ഷ്യം നല്‍കുന്നു. അതുകൊണ്ടുതന്നെ അയാള്‍ വിത്തുപാകി മുളപ്പിച്ച പ്രസ്ഥാനമിന്ന് പതിനായിരം കഷണങ്ങളായി പരസ്പരം പോര്‍വിളികളുമായി ഓടുകയാണ്! ദൈവത്തെപ്പോലും ഉപദേശിക്കാന്‍ പ്രാപ്തിയുള്ളവനാണു താനെന്ന ചിന്ത ലൂഥറിനെ ഭരിച്ചിരുന്നതുപോലെ അയാളുടെ അനുയായികളും ഇത് അനുകരിക്കുന്നതു കാണാം. തങ്ങള്‍ മാത്രമാണ് രക്ഷിക്കപ്പെട്ടവരെന്ന് വാദിക്കുന്ന ഇത്തരക്കാരെ കുറ്റം പറയാന്‍ കഴിയില്ല. 'വിത്തുഗുണം പത്തുഗുണം' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് പെന്തക്കോസ്തുസഭകള്‍! കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളും വിശ്വാസങ്ങളും മാറ്റിയെഴുതുന്ന ഇവരുടെ പ്രവണത ലൂഥറില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്! അത്തരത്തില്‍ വന്നുഭവിച്ച മാറ്റങ്ങളിലൊന്നാണ് ആഭരണങ്ങള്‍ ധരിക്കുന്നതിലെ നിലപാടുമാറ്റം.

ഇതിനോടു സമാനമാണ്  ക്രൈസ്തവരുടെയിടയിലെ വ്യക്തിസഭകളുടെ നിയമങ്ങളും. ലൂഥറിന് സന്യാസജീവിതം സാധ്യമാകാത്ത അവസ്ഥ വന്നപ്പോള്‍ അയാള്‍ വിവാഹം കഴിച്ചത് 'പ്രൊട്ടസ്റ്റന്റ്' സഭകള്‍ക്ക് നിയമമായി! അതായത് ഒരു വ്യക്തിയുടെ ബലഹീനതകള്‍ അവന്‍ നേതാവായിരിക്കുന്ന സമൂഹത്തിനു മുഴുവന്‍ നിയമായി മാറുന്ന അബദ്ധസിദ്ധാന്തം! അതിനുവേണ്ടി വചനത്തിലെ സത്യങ്ങളെ വളച്ചൊടിക്കുകയും ചില വചനങ്ങള്‍ അസാധുവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ഇത്തരം സഭകളുടെ രീതിയാണ്! സന്യാസജീവിതത്തെ നിഷേധിച്ചുകൊണ്ട്  ഇത്തരത്തില്‍ വളച്ചൊടിച്ച ചില വചനങ്ങളെ നമുക്ക് പരിശോധിക്കാം.

മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന വചനമാണ് പ്രധാനമായും വിവാഹം അനിവാര്യമാണെന്നു വാദിക്കാന്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന വചനങ്ങളിലൊന്ന്. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നതുകൊണ്ട് വിവാഹിതനാകണം എന്ന് കല്പിക്കുന്നതാണ്  ഈ വചനമെന്ന് കരുതുന്നത് ശരിയല്ല. അല്ലെങ്കില്‍ ഈ വചനത്തോടെ ബൈബിള്‍ പൂര്‍ണ്ണമാകണമായിരുന്നു. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ എന്ന് യേഹ്ശുവാ പരിചയപ്പെടുത്തിയ യോഹന്നാന്‍ വിവാഹംകൊണ്ടാണോ വലിയവനായത് എന്നകാര്യവും ഇവര്‍ വിസ്മരിക്കുന്നു! മെത്രാന്‍മാര്‍ വിവാഹം കഴിക്കണമെന്നത് നിര്‍ബന്ധമുള്ളതായി പ്രൊട്ടസ്റ്റന്റ് സഭകള്‍ വാദിച്ചിരുന്നു. ഇതിനായി ഒരു വചനവും ഇവര്‍ കണ്ടെത്തി.

"മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം"(1തിമോ: 3; 2). ഏകഭാര്യയുടെ ഭര്‍ത്താവ് എന്നതിലൂടെ ബഹുഭാര്യത്വം പാടില്ലെന്ന മുന്നറിയിപ്പാണെന്ന് ലൂഥറിനും പിന്നീടുവന്ന നവീകരണക്കാര്‍ക്കും മനസ്സിലായില്ല. ഇത്തരം ബാലിശവും അപകടകരവുമായ ആശയങ്ങളായിരുന്നു ലൂഥര്‍ ഉയര്‍ത്തിക്കൊണ്ടുവന്നവയില്‍ അധികവും. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അക്കാലത്ത് വിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ഇത്തരക്കാരെ മെത്രാന്‍ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന പ്രബോധനമാണ് ഈ വചനത്തിലുള്ളത്. ഈ ഉപദേശം നല്‍കിയ പൗലോസ് അപ്പസ്തോലന്‍ അവിവാഹിതനായിരുന്നു എന്നകാര്യം തന്ത്രപൂര്‍വ്വം ലൂഥര്‍ മറച്ചുവയ്ക്കുകയോ വിസ്മരിക്കുകയോ ചെയ്തു!

പുരോഹിതര്‍ക്ക് സന്യാസം അനിവാര്യമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. എന്നാല്‍,കൂടുതല്‍ ശ്രേഷ്ഠമായത് സന്യാസമാണെന്ന് ബൈബിള്‍ വചനങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സ്വീകരിച്ചത്. അപ്പസ്തോലനായ പൗലോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്"(1കോറി: 7; 7). ഇപ്രകാരം പറയാനുണ്ടായ കാരണവും അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവിവാഹിതന്‍ യേഹ്ശുവായെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് യേഹ്ശുവായുടെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി യേഹ്ശുവായുടെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു. ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും യേഹ്ശുവായെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്"(1കോറി: 7; 32-35).

ഈ ഉപദേശത്തില്‍ നിലനില്‍ക്കുന്ന സത്യത്തെ വ്യക്തമായി ഗ്രഹിച്ചുകൊണ്ടാണ് കത്തോലിക്കാസഭ നിലപാടെടുത്തത്. വിവാഹിതനായ ഒരു വ്യക്തിയുടെ ഭാര്യ മരിച്ചുപോയാല്‍, മറ്റു ബാധ്യതകള്‍ ഇല്ലാത്തപക്ഷം അയാള്‍ക്ക് പൗരോഹിത്യം സ്വീകരിക്കാന്‍ കത്തോലിക്കാസഭ അവസരം നല്‍കാറുണ്ട്. കത്തോലിക്കാസഭയുടെ എല്ലാ നിയമങ്ങളും ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചതാകുന്നു. ഇന്ന് മറ്റു സഭകള്‍ കത്തോലിക്കാസഭയെ എതിര്‍ക്കുവാനായി പല വാദങ്ങളും ഉന്നയിക്കാറുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം വാദഗതികള്‍ക്ക് ഈ ലേഖനപരമ്പരയുടെ വരാനിരിക്കുന്ന ഭാഗങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മനോവ ശ്രമിക്കും. അതുകൊണ്ട് ഈ ലേഖനത്തിലൂടെ മാര്‍ട്ടിന്‍ ലൂഥറിനെയും ഇയാളുടെ വാദങ്ങളിലെ ന്യായാന്യായങ്ങളെയും പരിശോധിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം!

മാര്‍ട്ടിന്‍ ലൂഥറിനെ നയിച്ചത് പരിശുദ്ധാത്മാവല്ല!

പരിശുദ്ധാത്മാവ് നിറഞ്ഞ്, ആ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ തിരിച്ചറിയാന്‍ അനേകം അടയാളങ്ങള്‍ ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ആത്മാവിനാല്‍ നയിക്കപ്പെടുകയും പിന്നീട് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നിര്‍വ്വീര്യമായിപ്പോവുകയും ചെയ്തവരെയും ബൈബിളില്‍ കാണാം. ഇത്തരത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും പ്രവര്‍ത്തനവും നഷ്ടപ്പെടുകയും പകരം ദുഷ്ടാത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ച് നീങ്ങുകയും ചെയ്ത ഒരുവനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ എന്നത് ബൈബിളിനെ അടിസ്ഥാനമാക്കി മനസ്സിലാക്കാന്‍ സാധിക്കും.

ആദ്യമായി ബൈബിളിലെ ചില വ്യക്തികളെ പരിചയപ്പെടുകയും അതിനുശേഷം ഇവരുമായുള്ള ലൂഥറിന്റെ പൊരുത്തം മനസ്സിലാക്കുകയും ചെയ്യാം. ഇസ്രായേലിലെ ആദ്യത്തെ രാജാവായ സാവൂളാണ് ഈ വിഷയത്തില്‍ എടുത്തുപറയേണ്ട ഒരു വ്യക്തി. അതുപോലെതന്നെ സാംസണും നമുക്കുമുന്നില്‍ ദൃഷ്ടാന്തമായിട്ടുണ്ട്. യേഹ്ശുവായുടെ അപ്പസ്തോലനായിരുന്ന യൂദാസാണ്  ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ തെളിവ്! ഈ മൂന്നു വ്യക്തികളെമാത്രം പരിശോധിച്ചാല്‍, ഒരു വ്യക്തിയില്‍നിന്ന് അഭിഷേകം നഷ്ടപ്പെടുന്ന രീതി വ്യക്തമാകുന്നതാണ്! ഒരുകാര്യം നാം ഓര്‍ത്തിരിക്കണം; അഭിഷേകം ദൈവം തിരിച്ചെടുക്കുകയല്ല; മറിച്ച്, തങ്ങള്‍ക്കു ലഭിക്കുന്ന അഭിഷേകത്തെ സ്വയം ഉപേക്ഷിക്കുകയോ ഈ അഭിഷേകത്തോട് സഹകരിക്കാതെ അതിനെ നിര്‍വീര്യമാക്കുകയോ ആണു ചെയ്യുന്നത്! കാരണം, യാഹ്‌വെയുടെ വാഗ്ദാനങ്ങളൊന്നും അവിടുന്ന് പിന്‍വലിക്കുന്നില്ല! വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍,  ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 29).

ഇസ്രായേല്‍ ജനത്തിന്റെ ആവശ്യപ്രകാരം സാമുവല്‍ പ്രവാചകനിലൂടെ സാവൂളിനെ അവരുടെ രാജാവായി ദൈവം അഭിഷേകം ചെയ്തു. പ്രവാചകന്‍ സാവൂളിനോടു പറഞ്ഞു: "എനിക്കു മുമ്പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക"(1സാമു: 10; 8). എന്നാല്‍, ഏഴുദിവസം കഴിഞ്ഞിട്ടും സാമുവല്‍ പ്രവാചകന്‍ വരാതിരുന്നതുകൊണ്ട് സാവൂള്‍തന്നെ ദഹനബലിയര്‍പ്പിച്ചു. ഇത് ദൈവസന്നിധിയില്‍ നീതികരിക്കപ്പെടുന്ന ഒരു പ്രവര്‍ത്തിയായിരുന്നില്ല. സാവൂളിനെ രാജാവായി അഭിഷേകം ചെയ്തത് യാഹ്‌വെയാണെങ്കിലും ​അവനെ ഏല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവിടുന്ന് നല്‍കിയിട്ടില്ല.

ഈ പ്രവര്‍ത്തിമൂലം സാവൂളിനു വന്നുഭവിച്ച ദുരന്തം എല്ലാ അഭിഷിക്തര്‍ക്കും പാഠമാകണം. യേഹ്ശുവാ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനോട് വിശ്വസ്ഥത പുലര്‍ത്താത്തവര്‍ സ്വയം വിരമിച്ചവരാണ്! യാഹ്‌വെയുടെ കല്പനയനുസരിച്ച് അവിടുത്തെ ജനത്തെ നയിക്കേണ്ടവനാണ് രാജാവ്! സാമുവല്‍ പ്രവാചകന്റെ വാക്കുകളില്‍നിന്നുതന്നെ ഇത് ശ്രദ്ധിക്കുക: "നീ വിഡ്ഢിത്തമാണ് ചെയ്തത്.  നിന്റെ ദൈവമായ യാഹ്‌വെയുടെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. യാഹ്‌വെയുടെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായി അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു"(1സാമു:13;13,14).

പകരക്കാരനെ ദൈവം തിരഞ്ഞെടുത്തിട്ടും സ്ഥാനമൊഴിയാതെ അധികാരത്തില്‍ തുടര്‍ന്ന സാവൂളിന്റെ പിന്മുറക്കാര്‍ ഇന്നും ക്രൈസ്തവസഭകളിലുണ്ട്. യേഹ്ശുവാ ഭരമേല്പിച്ച ദൗത്യത്തില്‍നിന്ന് വ്യതിചലിച്ച്, തന്നിഷ്ടപ്രകാരം തുടരുന്നവര്‍ ഇപ്പോഴും അഭിഷിക്തരാണെന്ന ധാരണയിലാണു ജീവിക്കുന്നത്! യേഹ്ശുവായുടെ സുവിശേഷം അറിയിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് കച്ചവട താത്പര്യങ്ങളും വിജാതിയ സംസ്കാരങ്ങളും പേറിനടക്കുന്നവര്‍ അഭിഷേകത്തോടു വിധേയത്വം പുലര്‍ത്താത്തവരാണെന്ന് തിരിച്ചറിയണം. ഇത്തരക്കാര്‍ക്ക് ദൈവമക്കളുടെമേല്‍ യാതൊരു അധികാരവുമില്ല.

സ്വയം അഭിഷേകം കളഞ്ഞുകുളിച്ച സാവൂളിനെപ്പോലെതന്നെ സാംസണും തനിക്കു ലഭിച്ച അഭിഷേകത്തെ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു. ദൈവഹിതത്തെ മറികടന്ന് തന്റെ ശക്തിയുടെ സ്രോതസ് വെളിപ്പെടുത്തിയതിലൂടെ സാംസണിലുണ്ടായിരുന്ന അഭിഷേകം അവന്‍ നഷ്ടപ്പെടുത്തി! തന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുതെന്ന് ദൈവം കല്പിച്ചിരുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ പതിമൂന്നാമത്തെ അധ്യായംമുതല്‍ പതിനഞ്ചാം അധ്യായംവരെ സാംസണ്‍ന്റെ ചരിത്രം വിവരിച്ചിട്ടുണ്ട്.

ദുഷ്കര്‍മ്മംകൊണ്ട് സ്വയം വിരമിച്ച യൂദാസ്!

ഒറ്റുകാരന്‍ ആണെന്നു വ്യക്തമായി അറിഞ്ഞിരുന്നിട്ടും ഒരുകാര്യത്തിലും യൂദാസിനെ മാറ്റിനിര്‍ത്താന്‍ യേഹ്ശുവാ തയ്യാറായിരുന്നില്ല.   അപ്പസ്തോലന്മാര്‍ക്ക് നല്‍കിയ അധികാരങ്ങളെല്ലാം ഇവനും നല്‍കാന്‍ രക്ഷകനായ യേഹ്ശുവാ ശ്രദ്ധിച്ചുവെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. പിശാചുക്കളുടെമേല്‍ അധികാരം നല്‍കിക്കൊണ്ട് യേഹ്ശുവാ പറയുന്ന വാക്കുകള്‍ നോക്കുക: "അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ ക്ക് അധികാരം നല്‍കി"(മത്താ:10;1). തുടര്‍ന്നുവരുന്ന വചനങ്ങളില്‍ യൂദാസ് അടക്കമുള്ള മറ്റു ശിഷ്യന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെയെല്ലാം വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം, തങ്ങളുടെ വിളിയും അഭിഷേകവും സ്വന്തം പ്രവര്‍ത്തികളുടെ പരിണിതഫലമായിട്ടാണ്  ഒരുവന്‍ നഷ്ടപ്പെടുത്തുന്നത് എന്നാകുന്നു. ഇന്ന് കത്തോലിക്കാസഭയിലും ഇതര ക്രൈസ്തവസഭകളിലും നിലകൊള്ളുന്ന ചിലരെല്ലാം വിളിയില്‍നിന്ന് വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വിളിയുടെ മാഹാത്മ്യം മനസ്സിലാക്കാതെ അശ്രദ്ധയോടെ അതിനെ സമീപിച്ച മൂന്നു വ്യക്തികളെയാണ് നാം ഇവിടെ കണ്ടത്. ഇവര്‍ മൂവരും വ്യത്യസ്ഥമായ രീതിയിലായിരുന്നു വിളിയെ തിരസ്കരിച്ചത്.

യൂദാസ് തന്റെ അഭിഷേകത്തെ നഷ്ടപ്പെടുത്തിയതിനുശേഷം ആ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ ശ്രമിച്ചില്ല. ഒന്നുകില്‍ തെറ്റു തിരുത്തി വിളിയില്‍ ഉറച്ചുനില്‍ക്കാം. യേഹ്ശുവായെ തള്ളിപ്പറഞ്ഞുവെങ്കിലും തെറ്റു തിരുത്തി അഭിഷേകത്തെ സ്വീകരിച്ച പത്രോസിനെപ്പോലെ ഏതൊരുവനും തിരിച്ചുവരാനുള്ള സാഹചര്യം അവിടുന്ന് നല്‍കിയിട്ടുണ്ട്. ദാവീദ് ഇപ്രകാരം പശ്ചാത്താപത്തോടെ അഭിഷേകത്തെ സമീപിച്ചവനായിരുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായി ശിക്ഷയുടെ വിധി സ്വയം സ്വീകരിച്ച് തിരസ്കൃതനാവുകയാണ് യൂദാസ് ചെയ്തത്.

സാവൂള്‍ രാജാവിന്‍റെ കാര്യം അങ്ങനെ ആയിരുന്നില്ല. അഭിഷേകം നഷ്ടപ്പെട്ടിട്ടും രാജാവായി തുടരാന്‍ അവന്‍ ശ്രമിച്ചു. ഇതാണ്  കൂടുതല്‍ അപകടകരമായ അവസ്ഥ! കാരണം, രാജാവിലുള്ള അഭിഷേകം നഷ്ടപ്പെട്ടത് തിരിച്ചറിയാത്ത അനേകരെ വഴിതെറ്റിക്കാന്‍ ഇത് കാരണമാകുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ സാവൂളിന്റെയും യൂദാസിന്റെയും പ്രതിനിധിയാണെന്ന് വചനത്തെയും അയാളുടെ ചരിത്രത്തെയും വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും! ഇത് കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ലൂഥര്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങളെ വചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കണം. അതിനു ശ്രമിക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി വ്യക്തമാക്കുന്നു: ലൂഥറിനേക്കാള്‍ അപകടകാരികളായവരും അഭിഷേകം നഷ്ടപ്പെടുത്തിയവരുമായ അനേകര്‍ ഇന്ന് കത്തോലിക്കാസഭയില്‍ സാവൂളിനെപ്പോലെ കടിച്ചുതൂങ്ങി കിടപ്പുണ്ട്. യഥാര്‍ത്ഥ അഭിഷിക്തരാണെന്നു കരുതി അനേകം ദൈവമക്കള്‍ വഞ്ചിക്കപ്പെടുന്നു എന്നതാണ്  ഇതിലെ ഏറ്റവും ദാരുണമായ അവസ്ഥ!

ഈ ലേഖനത്തിലൂടെ ചിന്തിക്കുന്ന വിഷയം ലൂഥറിന്റെ 'പ്രൊട്ടസ്റ്റന്റ് വിപ്ലവം' ആയതിനാല്‍ അതിനെ കേന്ദ്രീകരിച്ചുതന്നെ പോകേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ ഒരു അഭിഷിക്തനായിരുന്നു ലൂഥര്‍ എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. അഭിഷിക്തരാണെന്ന പ്രഖ്യാപനവുമായി ഇന്നു കത്തോലിക്കാസഭയില്‍ വിലസുന്ന ചിലരേക്കാള്‍ നൂറിരട്ടി നന്മ ലൂഥറില്‍ ഉണ്ടായിരുന്നു എന്നകാര്യത്തിലും തര്‍ക്കമില്ല! കത്തോലിക്കാസഭയില്‍ അക്കാലത്ത് കടന്നുകൂടിയ വചനവിരുദ്ധമായ ചെയ്തികളെ ഇല്ലായ്മ ചെയ്യാന്‍ മാര്‍ട്ടിന്‍ ലൂഥറിനെ ദൈവം അഭിഷേകം ചെയ്തിരുന്നു. ഇക്കാര്യത്തിലെന്നല്ല, ഒരു കാര്യത്തിലും ദൈവത്തിനു തെറ്റുപറ്റിയിട്ടില്ല. അവിടുന്ന് ആഗ്രഹിച്ച നവീകരണം ലൂഥറിലൂടെതന്നെ നിറവേറ്റുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ നീക്കിക്കളയാന്‍ ദൈവം ആഗ്രഹിച്ചത് എന്തെല്ലാം തിന്മകളെയാണോ, അവയെല്ലാം സഭയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. എന്നാല്‍, അവിടുന്ന് ആഗ്രഹിക്കാത്തതും തന്റെതന്നെ യുക്തിയില്‍ ഉരുത്തിരിഞ്ഞതുമായ ആശയങ്ങളെ നടപ്പാക്കാന്‍ ശ്രമിക്കുകയും വിളിയില്‍നിന്ന് വ്യതിചലിക്കുകയും ചെയ്തതാണ്, ലൂഥറിലെ തിന്മ! ബൈബിളിനു വിരുദ്ധമായ ആശയങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടുപോയ ഇയാള്‍ തനിക്കുള്ള അഭിഷേകം നഷ്ടപ്പെടുത്തി. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

ദണ്ഡവിമോചനത്തര്‍ക്കം!

1516-17-ല്‍ റോമിലെ പത്രോസിന്റെ ഭദ്രാസനപ്പള്ളി പുതുക്കിപ്പണിയാന്‍ വേണ്ട ധനം ദണ്ഡവിമോചനവിപണനം വഴി ശേഖരിക്കാനായി, ഡൊമിനിക്കന്‍ സന്യാസിയും ദണ്ഡവിമോചനാധികാരിയുമായ ജൊഹാന്‍ ടെറ്റ്സലിനെ കത്തോലിക്കാസഭയുടെ അധികാരികള്‍ റോമിലെക്കയച്ചു. ദൈവത്തിന്റെ മുന്‍പില്‍ നീതീകരണം കണ്ടെത്താന്‍ വിശ്വാസത്തിനുപുറമേ സത്പ്രവൃത്തികള്‍കൂടി ആവശ്യമാണെന്നാണ് റോമന്‍ കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്. സഭയ്ക്കുള്ള ധനസഹായം, സത്പ്രവൃത്തികളുടെ ഫലം നേടാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി കരുതപ്പെട്ടു.

1517 ഒക്ടോബര്‍ 31-നു ലൂഥര്‍, ദണ്ഡവിമോചനവിപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ആല്‍ബര്‍ട്ട് മായിന്‍സ് മെത്രാന് കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, 'ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാര്‍ട്ടിന്‍ ലൂഥറുടെ തര്‍ക്കം'  എന്ന പേരിലുള്ള രചനയും അയച്ചിരുന്നു. ഇതാണ് പിന്നീട് '95 വാദങ്ങള്‍' (95 Theses) എന്ന പേരില്‍ പ്രസിദ്ധമായത്. സഭാനേതൃത്വവുമായി ഏറ്റുമുട്ടാന്‍ ലൂഥര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സഭയിലെ ഒരു നടപടിയെക്കുറിച്ചുള്ള ഒരു ബൗദ്ധികതര്‍ക്കം എന്ന നിലയില്‍ അന്വേഷണാത്മകശൈലിയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ചില വാദങ്ങളില്‍ വെല്ലുവിളിയുടെ അടിയൊഴുക്കു കാണാമെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, "ഇത്രയേറെ ധനം സ്വന്തമായുള്ള മാര്‍പ്പാപ്പ, പാവപ്പെട്ട വിശ്വാസികളുടെ സംഭാവനകളെ ആശ്രയിക്കുന്നതിനുപകരം സ്വന്തം ധനംകൊണ്ട് പത്രോസിന്റെ ഭദ്രാസനം പുതുക്കിപ്പണിയാത്തതെന്ത്" എന്ന ചോദ്യമാണ് 86-ആമത്തെ വാദത്തിലുള്ളത്.

ക്രൈസ്തവസഭകളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന പങ്കുവയ്ക്കല്‍ മനോഭാവത്തില്‍ മാറ്റം വരികയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ചെയ്ത കാലഘട്ടത്തില്‍ സമ്പന്നരില്‍നിന്ന് സഭയിലേക്ക് പണം സമാഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പൂര്‍ണ്ണദണ്ഡവിമോചനം. ദശാംശവും പങ്കുവയ്ക്കലുമൊക്കെ വചനാധിഷ്ടിതമാണെങ്കിലും പണം വാങ്ങിയുള്ള പാപമോചനത്തിന്  ന്യായീകരണമില്ല എന്നത് വസ്തുതയാണ്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയായിരുന്നു. എന്നാല്‍, ലൂഥര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല ആശയങ്ങളും വചനത്തിനു വിപരീതമായിരുന്നു എന്നതാണ് സത്യം.

മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങളില്‍ 54 വാദങ്ങളും കത്തോലിക്കാസഭ അംഗീകരിച്ചുവെങ്കിലും വചനവിരുദ്ധമായ മറ്റുവാദങ്ങളിലും അയാള്‍ ഉറച്ചുനിന്നു. '95 വാദങ്ങള്‍' ഉള്‍പ്പെടെയുള്ള രചനകളിലെ 41 നിലപാടുകള്‍ 60 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാര്‍പ്പാപ്പ 1520 ജൂണ്‍ 15-ലെ ഒരുത്തരവില്‍ ലൂഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഈ ഉത്തരവിനെ ജൊഹാന്‍ എക്ക്, ജര്‍മ്മനിയിലെ നഗരങ്ങളില്‍ പ്രചരിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ കാള്‍വോണ്‍ മില്‍റ്റിറ്റ്സ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍പ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബര്‍ 10-ന് ലൂഥര്‍ വിറ്റന്‍ബര്‍ഗില്‍ പരസ്യമായി അഗ്നിക്കിരയാക്കി. തുടര്‍ന്ന് 1521 ജനുവരി 3-ന് ലിയോ 10-ആമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിലക്കു കല്പിക്കുകയും ചെയ്തു.

സഭ തള്ളിക്കളഞ്ഞ 41 നിലപാടുകള്‍ വചനത്തിന്  എതിരായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇന്നുള്ള ലൂഥറുടെ അനുയായികളിലാരും ഇവ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. ഈ 41 വാദങ്ങളും ലൂഥറിനോടൊപ്പം മണ്ണടിഞ്ഞുപോയി! മാത്രവുമല്ല, ലൂഥര്‍ എതിര്‍ത്ത കാര്യങ്ങളൊക്കെ പിന്നീട് അയാളുണ്ടാക്കിയ സഭയില്‍ കടന്നുകൂടുന്നതാണ് പിന്നീടു കണ്ടത്. സഭയുടെ പ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്ന രീതികളെ വിമര്‍ശിക്കുന്നവര്‍ക്ക് ലൂഥര്‍ ഒരു പാഠമാണ്. വെറുമൊരു വിശ്വാസി മാത്രമായിരിക്കുമ്പോള്‍ സഭയെ മുന്നോട്ടു നയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വിമര്‍ശനങ്ങള്‍ നടത്താന്‍ എളുപ്പമാണ്. എന്നാല്‍, സഭയുടെ നേതാവായപ്പോള്‍ ലൂഥറിന്  താന്‍ എതിര്‍ത്തവയെല്ലാം സ്വീകരിക്കേണ്ടിവന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും.

ജനങ്ങളെ ചിന്താക്കുഴപ്പത്തിലും സംശയത്തിലും പെടുത്തുംവിധമുള്ള തീവ്രവ്യതിയാനങ്ങള്‍ ലൂഥര്‍ കഴിയുന്നത്ര ഒഴിവാക്കി. പഴയ അധികാരശ്രേണിയുടെ സ്ഥാനത്ത് മറ്റൊന്നു പ്രതിഷ്ഠിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രധാനമായും സാക്സണിയിലെ സഭയുടെ കാര്യത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. അവിടത്തെ സഭയുടെ മാതൃക പിന്തുടര്‍ന്ന മറ്റുപ്രദേശങ്ങളിലെ സഭകളില്‍ അദ്ദേഹം ഉപദേശകന്റെ ചുമതല മാത്രം നിര്‍വഹിച്ചു. സാക്സണിയിലെ പുതിയ ഭരണാധികാരി ജോണുമായി ലൂഥര്‍ അടുത്തു സഹകരിച്ചു. റോമില്‍നിന്നുള്ള വേര്‍പിരിയലിനുശേഷം ധനശ്രോതസ്സു വറ്റിയ സഭയ്ക്കു ആവശ്യമായിരുന്ന സാമ്പത്തിക സഹായത്തിനായും മതേതരകാര്യങ്ങളില്‍ നേതൃത്വത്തിനായും ലൂഥര്‍ ജോണിനെ ആശ്രയിച്ചു. ജോണുമായുള്ള ലൂഥറുടെ ഈ സഹകരണം, സഭാഭരണത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളിലെത്തിക്കുകയെന്ന അനാരോഗ്യകരവും അനുദ്ദിഷ്ടവുമായ പരിണാമത്തിനു വഴിയൊരുക്കിയെന്ന് ലൂഥറിന്റെ ജീവചരിത്രകാരനായ മാര്‍ട്ടിന്‍ ബ്രെഷ്ട് വിമര്‍ശിച്ചിട്ടുണ്ട്. പലപ്പോഴും ലൂഥര്‍ അവതരിപ്പിച്ച പരിഷ്കാരങ്ങള്‍ നവീകരണാശയങ്ങളുടെ മൗലികതകളുമായി ഒത്തുപോകാത്തവയായിരുന്നു. ഉദാഹരണമായി, ലൂഥറുടെ അംഗീകാരത്തോടുകൂടി അദ്ദേഹത്തിന്റെ സഹകാരി മെലാഞ്ച്തന്‍ എഴുതി 1528-ല്‍ പ്രസിദ്ധീകരിച്ച ഒരു രേഖ, പാപപ്പൊറുതിയില്‍ പാശ്ചാത്താപത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. നീതീകരണം വിശ്വാസത്തിലൂടെ മാത്രമാണെന്ന നവീകരണനിലപാടിനു വിരുദ്ധമായിരുന്നു ഇത്. വ്യവസ്ഥാപിത സഭയുടെ നിലപാടിനോടുള്ള ഈ വിട്ടുവീഴ്ചയെ ഐസ്ലെബെനിലെ നവീകര്‍ത്താവ് ജോഹാനാസ് അഗ്രിക്കോള ചോദ്യംചെയ്തപ്പോള്‍ ലൂഥര്‍ അദ്ദേഹത്തെ വിശ്വാസത്തേയും പ്രവൃത്തികളേയും വേര്‍തിരിച്ചു കാണുന്നതിന്റെ പേരില്‍ അപലപിച്ചു.

സഭയില്‍ വന്നുഭവിച്ച ജീര്‍ണ്ണതയെ നീക്കംചെയ്യാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു ലൂഥര്‍ എന്നതുകൊണ്ടാണ് ഇയാളുയര്‍ത്തിയ ന്യായമായ വാദങ്ങള്‍ സ്വീകാര്യമായത്. സഭയുടെ ഇരുണ്ട കാലഘട്ടങ്ങളില്‍ ദൈവഹിതപ്രകാരം അല്ലാത്ത തീരുമാനങ്ങളും നിയമങ്ങളും കടന്നുവന്നിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവഹിതം ആരായാതെ നേതാക്കന്മാരെ തിരഞ്ഞെടുക്കുകയും അവരുടെ തന്നിഷ്ടപ്രകാരം നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകള്‍ സഭയില്‍ കടന്നുവരുന്നു. മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ദൈവഹിതം ആരായുന്ന രീതി ഇന്നും നിലവിലുണ്ട്. എന്നാല്‍, ചില കാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാര്‍പ്പാപ്പയെ പ്രഖ്യാപിക്കുന്ന രീതി ഉണ്ടായിരുന്നു. ഒരേസമയം ഒന്നിലധികം മാര്‍പ്പാപ്പമാരെ നിയോഗിച്ച കാലങ്ങളും ഉണ്ടായിട്ടുണ്ട്.

മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ ഇന്ന് അവലംബിക്കുന്ന രീതി വചനാധിഷ്ഠിതവും ശ്രേഷ്ഠവുമാണെങ്കിലും, കര്‍ദ്ദിനാള്‍മാരടക്കം മറ്റു സ്ഥാനങ്ങളുടെ നിര്‍ണ്ണയം സുതാര്യവും വചനാധിഷ്ഠിതവുമല്ല! ഇന്ത്യയിലെ സംവരണ സിദ്ധാന്തം ഇക്കാര്യത്തില്‍ അനുകരിക്കുന്നത് യഥാര്‍ത്ഥ അഭിഷേകമായി കണക്കാക്കാന്‍ കഴിയില്ല. ന്യൂനപക്ഷസംവരണം,  പ്രാദേശികസംവരണം, ജാതിസംവരണം തുടങ്ങിയ ഇന്ത്യന്‍ രീതി യഥാര്‍ത്ഥത്തില്‍ കഴിവുള്ളവരെ പുറന്തള്ളുന്നതുപോലെ സഭയിലും അനര്‍ഹരെ അവരോധിക്കുന്നതിന് സംവരണതത്വം കാരണമായിട്ടുണ്ട്. റീത്തുകളെ പരിഗണിക്കാനായി ദൈവഹിതത്തെ തള്ളിക്കളയുന്ന പ്രവണത സഭയെ പഴയ ഇരുണ്ടയുഗത്തിലേക്കു തള്ളിയിടും എന്നതില്‍ ഭയപ്പെടണം. മലങ്കരസഭയ്ക്ക് സംവരണത്തിലൂടെ ലഭിച്ച കര്‍ദ്ദിനാള്‍ പദവി ഈ യാഥാര്‍ത്ഥ്യത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്! അര്‍ഹതയില്ലാത്ത സ്ഥാനം കൈവന്നപ്പോള്‍ 'അല്പന് അര്‍ത്ഥം കിട്ടിയതുപോലെ അര്‍ദ്ധരാത്രിക്ക് കുടപിടിക്കുന്നത് നാം കാണുന്നുണ്ടല്ലോ! ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള തീവ്രയജ്ഞത്തിലാണ് കക്ഷിയിപ്പോള്‍!

സഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഏതൊരു ക്രൈസ്തവനും കടമയുണ്ട്. ഓരോ കാലങ്ങളില്‍ സഭയെ ബാധിച്ചിട്ടുള്ള പാഷാണ്ഡതകളെ ഉന്മൂലനം ചെയ്യാന്‍ ദൈവം ചിലരെ അഭിഷേകം ചെയ്യുകയും അവരിലൂടെ തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തിരുത്തല്‍ശക്തിയായി ദൈവം നിയോഗിച്ച മാര്‍ട്ടിന്‍ ലൂഥര്‍ സകല ദൈവീക സംവീധാനങ്ങളെയും എതിര്‍ത്തതിലൂടെയാണ് തന്നിലെ അഭിഷേകം നഷ്ടമാക്കിയത്. തനിക്കു ലഭിച്ച വിളിയെപ്പോലും നിഷേധിക്കുന്ന തത്വങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചു. പൗരോഹിത്യത്തെയും പത്രോസിന്റെ അധികാരത്തെ ചോദ്യം ചെയ്തത്, താനാണു വലിയവനെന്നുള്ള ഭാവത്തില്‍നിന്ന് ഉദ്ഭവിച്ചതായിരുന്നു. 95 വാദങ്ങളെ മുറുകെപ്പിടിച്ചതിലൂടെയും പരസ്യമായി സഭയെ അവഹേളിച്ചുകൊണ്ട് പ്രചരണം നടത്തിയതിലൂടെയും ദൈവീകസംവീധാനങ്ങളെ നിന്ദാപാത്രമാക്കി!

കത്തോലിക്കാസഭ തള്ളിക്കളഞ്ഞ ലൂഥറന്‍ വാദങ്ങളില്‍ ചിലതെല്ലാം പരിഷ്കരിച്ചും അല്ലാതെയും ഇന്നത്തെ വ്യക്തിസഭകള്‍ പേറിനടക്കുന്നുണ്ട്. കൈവയ്പ്പ് ലഭിക്കാത്ത ഇത്തരം സഭകളെ ദൈവം അംഗീകരിച്ചിട്ടില്ല.  അതുകൊണ്ടുതന്നെയാണ് ഇക്കൂട്ടര്‍ ചിതറിക്കപ്പെടുന്നത്. പരിശുദ്ധാത്മാവാണ് നയിക്കുന്നതെന്ന ഇവരുടെ വാദം വെറും തോന്നല്‍ മാത്രമാണ്! ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയണം. യേഹ്ശുവാ പറഞ്ഞ ഒരു വചനം ഇവിടെ പ്രസക്തമാണ്: "എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു"(മത്താ:12;30). യോഹന്നാന്റെ സുവിശേഷത്തില്‍ 'മുന്തിരിച്ചെടിയും ശാഖകളും' എന്ന വചനഭാഗത്ത് ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ യേഹ്ശുവാ വിവരിക്കുന്നുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന വചനങ്ങളിലൊന്ന് ഇങ്ങനെയാണ്: "എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു"(യോഹ:15;6).

സഭയില്‍നിന്ന് പുറത്താക്കപ്പെട്ട മാര്‍ട്ടിന്‍ ലൂഥറിന്റെ അവസ്ഥയും ഇതായിരുന്നു. താനുയര്‍ത്തിയ വാദങ്ങള്‍ തന്റെ അനുയായികള്‍പ്പോലും തള്ളിക്കളയുകയും അനേകം സഭകളായി ചിതറിക്കപ്പെടുകയും ചെയ്തത് ഗൗരവമായി കാണണം! കത്തോലിക്കാസഭ തള്ളിക്കളഞ്ഞ 'ലൂഥറന്‍ വാദങ്ങള്‍' എന്തുകൊണ്ടാണ് സഭയ്ക്ക് സ്വീകര്യമല്ലാതിരുന്നത് എന്നകാര്യം വചനത്തെ അടിസ്ഥാനപ്പെടുത്തി ഈ ലേഖനപരമ്പരയുടെ വരാനിരിക്കുന്ന ഭാഗങ്ങളില്‍ നാം പരിശോധിക്കുന്നതാണ്. അതിനാല്‍, പരമ്പരയുടെ ഈ ഭാഗത്ത് അവയുടെ വിവരണത്തിനായി ശ്രമിക്കുന്നില്ല. ലൂഥറിലൂടെ സാത്താന്‍ ഒരുക്കിയ കുടിലതയുടെ ഏകദേശരൂപം മാത്രമാണ്  ഇവിടെ വിവരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത സ്വന്തം ജനതയായ യഹൂദരെ ഉന്മൂലനം ചെയ്യണമെന്ന ലൂഥറിന്റെ പഠിപ്പിക്കല്‍ ക്രിസ്തീയമായിരുന്നോ എന്നത് ദൈവജനം ചിന്തിക്കണം. യേഹ്ശുവായോ അപ്പസ്തോലന്മാരോ പഠിപ്പിച്ച സുവിശേഷത്തിനു യോജിച്ച ആദ്ധ്യാത്മകത ആയിരുന്നില്ല ഇത്. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ദൈവം എന്നേയ്ക്കുമായി നല്‍കിയ വാഗ്ദാനവും അനുഗ്രഹവും പിന്‍വലിക്കപ്പെടുന്നതല്ല. ഈ വിഷയം മനോവ നിരന്തരം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇന്ന് യഹൂദരെ നോക്കിയാല്‍ ഈ വാഗ്ദാനത്തിന്റെ ശക്തി ഏതൊരുവനും ഗ്രഹിക്കാന്‍ സാധിക്കുന്നതുമാണ്! എന്നാല്‍, ലൂഥറിന്റെ ചരിത്രം ദൈവത്തോടു മറുതലിക്കുന്നതായിരുന്നു.

യഹൂദവിരോധം!

യഹൂദരോട് ലൂഥര്‍ അനുവര്‍ത്തിച്ച നിലപാടുകള്‍ പരസ്പരവിരുദ്ധവും കൗശലം നിറഞ്ഞതുമായിരുന്നു. ചരിത്രത്തില്‍ ഇത് വ്യക്തമായി വായിക്കാന്‍ കഴിയും. ആദ്യഘട്ടത്തിലെ മൃദുസമീപനവും പിന്നീട് അത് തീവ്രരൂപം കൈവന്നതും ഇതിനു തെളിവായി പരിഗണിക്കാം. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളായി ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്റെ മതേതര കാപട്യവുമായി ഇതിന് ഏറെ പൊരുത്തമുണ്ട്.

ഒന്നാംഘട്ടം!

തന്‍റെ ദീര്‍ഘമായ പൊതുജീവിതത്തിനിടെ ലൂഥര്‍ യഹൂദരെക്കുറിച്ച് ഒട്ടേറെ എഴുതിയിട്ടുണ്ടെങ്കിലും അവരെമാത്രം വിഷയമാക്കിയ അദ്ദേഹത്തിന്റെ രചനകള്‍ അധികമില്ല. യഹൂദരുമായി ലൂഥറിന് നേരിട്ട് ഇടപെടേണ്ടി വന്നിട്ടില്ല എന്നുതന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, യേഹ്ശുവായുടെ കൊലയ്ക്ക് ഉത്തരവാദികളായ തിരസ്കൃതജനതയായി അവരെ കാണുന്ന ദൈവശാസ്ത്രപരവും സാംസ്കാരികവുമായ പരമ്പരാഗതമനോഭാവം പിന്തുടര്‍ന്നു. 90 വര്‍ഷംമുന്‍പ് യഹൂദരെ മുഴുവന്‍ പുറത്താക്കിയ ഒരു പ്രാദേശികസമൂഹത്തിലാണ് ലൂഥര്‍ ജീവിച്ചത്.

ക്രിസ്ത്യാനികള്‍ രക്ഷകനായി ആരാധിച്ച യേഹ്ശുവായുടെ ദൈവികതയെ നിഷേധിച്ച യഹൂദരെ അദ്ദേഹം ദൈവദൂഷകരും നുണയന്മാരുമായി കണ്ടു. അതേസമയം, പാപംവഴി ദൈവഹിതം ധിക്കരിച്ചവരെന്ന നിലയിൽ എല്ലാ മനുഷ്യരും യഹൂദരുടെ ഈ തെറ്റില്‍ പങ്കുപറ്റുന്നവരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. 1516-ല്‍ ലൂഥര്‍ ഇങ്ങനെ എഴുതി: "...പലരും അവിശ്വസനീയമായ മൗഢ്യത്തിന്റെ അഹങ്കാരത്തില്‍ യഹൂദരെ, വായില്‍ തോന്നിയവിധം നായ്ക്കളെന്നും തിന്മപ്രവര്‍ത്തിക്കുന്നവരെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുകയും ദൈവത്തിന്റെ ദൃഷ്ടിയില്‍ തങ്ങളുടെതന്നെ അവസ്ഥ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നു." 1523-ല്‍ യഹൂദരോട് കരുണകാണിക്കാന്‍ ആവശ്യപ്പെട്ട ലൂഥര്‍ യേഹ്ശുവാ യഹൂദനായാണു ജനിച്ചതെന്ന് ഓര്‍മ്മിപ്പിച്ചു. പരമ്പരാഗത ക്രിസ്തീയതയില്‍നിന്ന് അകന്നുനിന്ന യഹൂദര്‍ക്ക് ക്രിസ്തുമതത്തിന്റെ നവീകൃതഭാഷ്യം ആകര്‍ഷകമായിരിക്കും എന്നാണ് അന്നൊക്കെ അദ്ദേഹം കണക്കുകൂട്ടിയത്. യഹൂദരെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനാകും എന്നദ്ദേഹം കരുതി. പരിവര്‍ത്തനശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവരോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒന്നിനൊന്നു ദയാരഹിതമായി മാറി.

രണ്ടാംഘട്ടത്തിലെ തീവ്രഭാവം!

മരിക്കുന്നതിനു മൂന്നുവര്‍ഷംമുന്‍പ് 1543-ല്‍ പ്രസിദ്ധീകരിച്ച രണ്ടു കൃതികളില്‍ ലൂഥറുടെ യഹൂദവിരോധം പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുന്നതു കാണാം. 'യഹൂദരും അവരുടെ നുണകളും', 'വിശുദ്ധനാമവും യേഹ്ശുവായുടെ വംശചരിത്രവും' എന്നിവയാണ് ആ കൃതികള്‍. യഹൂദര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത അല്ലാതായിരിക്കുന്നെന്നും 'സാത്താന്റെ ജനത'-യാണ് അവരെന്നും അദ്ദേഹം വാദിച്ചു. യഹൂദര്‍ക്കെതിരെ അദ്ദേഹം ഉപയോഗിച്ചത് അക്രമസ്വഭാവമുള്ള വഷളന്‍ ഭാഷ ആയിരുന്നു. സിനഗോഗുകള്‍ക്കു തീവയ്ക്കുക, യഹൂദരുടെ പ്രാര്‍ത്ഥനാഗ്രന്ഥങ്ങള്‍ നശിപ്പിക്കുക, റബ്ബിമാരെ പ്രബോധനങ്ങള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക, യഹൂദരുടെ വസ്തുക്കളും പണവും പിടിച്ചെടുക്കുക, വീടുകള്‍ ഇടിച്ചുനിരത്തുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. 'വിഷംനിറഞ്ഞ ഈ പുഴുക്കളെ' എന്നത്തേക്കുമായി അടിമകളാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യാന്‍ ഇതല്ലാതെ വഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. 'അവരെ കൊല്ലാതിരിക്കുമ്പോള്‍ നാം തെറ്റുചെയ്യുന്നു'  എന്ന ലൂഥറുടെ പ്രസ്താവന, കൊലപാതകത്തിന് അനുമതി നല്‍കലായി എന്ന് റോബര്‍ട്ട് മൈക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു ലൂഥറന്‍ പ്രബോധകന്‍ ലൂഥറുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച്, യഹൂദരെ കൊലചെയ്യാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് സ്ട്രാസ്ബര്‍ഗ് നഗരത്തിലെ അധികാരികള്‍ക്ക് ഈ യഹൂദവിരുദ്ധരചനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വരുകപോലും ചെയ്തു. ഇക്കാര്യത്തില്‍ ലൂഥറുടെ സ്വാധീനം അദ്ദേഹത്തിന്റെ കാലശേഷവും നിലനിന്നു. 1580-കളിലുടനീളം ജര്‍മ്മനിയിലെ പല ലൂഥറന്‍ പ്രവിശ്യകളിലും യഹൂദവിരുദ്ധലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും യഹൂദര്‍ ബഹിഷ്കൃതരാവുകയും ചെയ്തു.

മൂന്നാംഘട്ടത്തിലെ അന്ത്യപ്രഭാഷണം!

മരിക്കുന്നതിനു മൂന്നുദിവസംമുന്‍പ്, ജന്മസ്ഥലമായ ഏസ്ലെബനില്‍ ലൂഥര്‍ നടത്തിയ അന്ത്യപ്രഭാഷണം തീവ്രമായ യഹൂദവിരോധം നിറഞ്ഞതായിരുന്നു. 'മര്‍ക്കടമുഷ്ടിക്കാരായ യഹൂദരെ' ജര്‍മ്മന്‍ ഭൂമിയില്‍നിന്ന് തുരത്തേണ്ടതിന്റെ അടിയന്തിരമായ ആവശ്യകതയെക്കുറിച്ച് കേള്‍വിക്കാരെ ബോദ്ധ്യപ്പെടുത്താനാണ് ആ പ്രഭാഷണം അദ്ദേഹം പൂര്‍ണ്ണമായും വിനിയോഗിച്ചതെന്ന് യഹൂദവിരുദ്ധതയുടേയും(Antisemetism) ജൂതഹത്യകളുടെയും(Holocaust) ചരിത്രകാരനായ ലിയോണ്‍ പോളിയാക്കോവ് പറയുന്നു. 'വിദ്വേഷപ്രചരണവും,  പലിശവാങ്ങലും അവസാനിപ്പിച്ച് ക്രിസ്ത്യാനികളാകാന്‍ തയ്യാറാകാത്ത യഹൂദന്മാരെയെല്ലാം അടിമുടി പിഴുതെറിയാനുള്ള' തീചിതറുന്ന ആഹ്വാനത്തോടെയാണ് ആ പ്രഭാഷണം സമാപിച്ചതെന്ന് ജെയിംസ് മക്കിന്നനും പറയുന്നു. 'അവര്‍ക്കു നേരേ ക്രിസ്തീയമായ സ്നേഹം പ്രകടിപ്പിക്കാനും അവരുടെ പരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കാനും നാം ആഗ്രഹിക്കുന്നു', എങ്കിലും അവര്‍ 'നമ്മുടെ പൊതുശത്രുക്കളാണ്... നമ്മെയൊന്നായി കൊന്നൊടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുമായിരുന്നു....' എന്നിങ്ങനെ പോയി ആ പ്രഭാഷണം.

തന്റെ കാലഘട്ടത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരനും, ജര്‍മ്മനിയിലെങ്കിലും പ്രവാചകപരിവേഷമുള്ളവനുമായിരുന്നു ലൂഥര്‍. അദ്ദേഹത്തിന്റെ യഹൂദവിരുദ്ധമനോഭാവം നവീകരണത്തെ തുടര്‍ന്നുവന്ന നൂറ്റാണ്ടുകളെ സ്വാധീനിച്ചെന്നും ആധുനികകാലത്തെ വംശീയസ്വഭാവമുള്ള യഹൂദവിരുദ്ധതയില്‍ പ്രൊട്ടസ്റ്റന്റുകളുടെ യഹൂദവിരുദ്ധതയുടെ പിന്തുടര്‍ച്ച കാണാമെന്നുമുള്ള വിശ്വാസം ഇന്നു പ്രബലമാണ്; ലൂഥറുടെ യഹൂദവിരുദ്ധവാദങ്ങള്‍ ജര്‍മ്മനിയില്‍ യഹൂദവിരോധത്തിന്റെ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചു. 1930/40-കളില്‍, യഹൂദര്‍ക്കെതിരായ നാത്സി ആക്രമണത്തിന്റെ താത്ത്വികശ്രോതസുകളിലൊന്ന് ലൂഥറുടെ യഹൂദവിരുദ്ധരചനകള്‍ ആയിരുന്നു. 'യഹൂദര്‍ക്കെതിരെ എഴുതിയവരൊക്കെ, സ്വന്തം നിലപാടുകളുടെ ന്യായീകരണത്തിന് ലൂഥറെ ഉദ്ധരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എങ്ങനെയോ വിശ്വസിച്ചിരുന്നു' എന്ന് റീന്‍ഹോള്‍ഡ് ലെവിന്‍ പറയുന്നു. നാത്സിഭരണത്തിന്‍കീഴില്‍ പ്രസിദ്ധീകരിച്ച എല്ലാ യഹൂദവിരുദ്ധരചനകളും ലൂഥറെ പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ രചനകളില്‍നിന്നുള്ള ഉദ്ധരണികള്‍ ഉള്‍ക്കൊള്ളുകയും ചെയ്തുവെന്ന് റോബര്‍ട്ട് മൈക്കലും പറയുന്നു. നാത്സി നേതാവും രഹസ്യപ്പോലീസ് മേധാവിയും ആയിരുന്ന ഹീന്റിച്ച് ഹിംലര്‍, യഹൂദര്‍ക്കെതിരായുള്ള ലൂഥറുടെ രചനകളേയും പ്രഭാഷണങ്ങളേയും കുറിച്ച് 1940-ല്‍ അംഗീകാരപൂര്‍വം എഴുതി.

മാര്‍ട്ടിന്‍ ലൂഥറിന്റെ അന്ത്യം!

നവീനസഭകള്‍ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്ന ലൂഥറിന്റെ അന്ത്യനാളുകള്‍ എങ്ങനെയായിരുന്നുവെന്നും അക്കാലത്ത് അയാളുടെ പ്രബോധനങ്ങള്‍ എപ്രകാരമായിരുന്നുവെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്!

അവസാനകാലത്ത് ഒട്ടേറെ രോഗങ്ങള്‍ ലൂഥറെ ദുര്‍ബ്ബലനാക്കി. ദഹനക്കേട്, ഉറക്കമില്ലായ്ക, തലചുറ്റല്‍, വയറുവേദന, വൃക്കരോഗം, ചെവിപഴുപ്പ്, കുടല്‍പ്പുണ്ണ്, സന്ധിവാതം, നടുവുവേദന, കിതപ്പ് എന്നിവയെല്ലാം അദ്ദേഹത്തെ വലച്ചു. വേദനശമനത്തിനും ഉറക്കത്തിനുമായി ലൂഥര്‍ മദ്യത്തെ ആശ്രയിക്കുകയും വിവിധതരം ഔഷധങ്ങളും പ്രാര്‍ത്ഥനയും പരീക്ഷിക്കുകയും ചെയ്തു. രോഗപീഡ അദ്ദേഹത്തിന്റെ മാനസികാവസ്ഥയേയും ബാധിച്ചു. മരുന്നുകളും മദ്യവും ചേര്‍ന്ന് മസ്തിഷ്കം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളെ വിഷലിപ്തമാക്കിയപ്പോള്‍, ലൂഥറുമായി ഇടപെടുന്നത് മെലാഞ്ച്തണ്‍ ഉള്‍പ്പെടെയുള്ള ഉറ്റസുഹൃത്തുക്കള്‍ക്കുപോലും പ്രയാസമായി.

ഈ അവസ്ഥയിലും ലൂഥര്‍ തന്റെ തൂലിക കൈവെടിഞ്ഞില്ല. എന്നാല്‍, രചനകളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഒന്നിനൊന്ന് യാഥാസ്ഥിതികവും ക്രൂരവും മയമില്ലാത്തതും ആയിത്തീര്‍ന്നു. രാജനീതിയില്‍ ഇക്കാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അതിയാഥാസ്ഥിതികവും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കെതിരെ അധികാരിവര്‍ഗ്ഗത്തേയും ബലപ്രയോഗത്തേയും പിന്തുണക്കുന്നവയും ആയി. 'ലോകത്തെ ജപമാല കൊണ്ടു ഭരിക്കാനാവില്ല'  എന്നായിരുന്നു ഒരു നിരീക്ഷണം. അടിമവ്യവസ്ഥയെ ന്യായീകരിക്കാന്‍ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു. ആടും, കന്നുകാലികളും, ആണ്‍വേലക്കാരും പെണ്‍വേലക്കാരും മറ്റും, യജമാനന്മാര്‍ക്ക് ഇഷ്ടംപോലെ കൈമാറ്റം ചെയ്യാന്‍ അവകാശമുള്ള സ്വത്തുക്കളാണെന്ന് അദ്ദേഹം കരുതി. എല്ലാവരും ദൈവം അവരെ ആക്കിയ അവസ്ഥയോടു സമരസപ്പെട്ടു ജീവിക്കണം എന്ന ലൂഥറുടെ സിദ്ധാന്തം പില്‍ക്കാലത്ത്, 'പ്രൊട്ടസ്റ്റന്റ്' നാടുകളില്‍ യാഥാസ്ഥിതികതയുടെ മുഖ്യ ആശ്രയമായിത്തീര്‍ന്നു.

ശീതകാലത്ത് വിറ്റന്‍ബര്‍ഗ്ഗില്‍നിന്നു ജന്മസ്ഥലമായ എസ്ലെബാനിലേക്ക് ഒരു തര്‍ക്കം പരിഹരിക്കാനായി 1546 ജനുവരിയില്‍ നടത്തിയ യാത്രക്കൊടുവിലാണു ലൂഥറുടെ അന്ത്യം സംഭവിച്ചത്. എസ്ലെബാനിലെ താമസത്തിനിടെ അദ്ദേഹം അവിടെനിന്ന് ഭാര്യയ്ക്ക് സ്നേഹവും ഫലിതവും നിറഞ്ഞ കത്തുകള്‍ എഴുതി. ഫെബ്രുവരി 17-ന് ആഹ്ലാദകരമായ ഒരു വിരുന്നില്‍ പങ്കെടുത്ത അദ്ദേഹത്തിന് അടുത്ത പ്രഭാതത്തില്‍ കടുത്ത വയറ്റില്‍-വേദന തുടങ്ങി. താമസിയാതെ (1546 ഫെബ്രുവരി 18-ന്) അദ്ദേഹം മരിച്ചു. വിറ്റന്‍ബര്‍ഗ്ഗിലേക്കു കൊണ്ടുപോയ ലൂഥറുടെ മൃതദേഹം, 29 വര്‍ഷംമുന്‍പ് അദ്ദേഹം, 95 വാദങ്ങള്‍ വാതിലില്‍ തറച്ച് 'പ്രൊട്ടസ്റ്റന്റ്' നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട അവിടത്തെ ആരാധനാലയത്തില്‍ സംസ്കരിച്ചു.

മാര്‍ട്ടിന്‍ ലൂഥറിനെക്കുറിച്ച് ഇവിടെ കുറിച്ചിരിക്കുന്ന ഒരുകാര്യവും മനോവയുടെ സ്വന്തം സൃഷ്ടിയല്ല. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ എഴുതിവച്ചിരിക്കുന്നവ എടുത്തെഴുതുകയെന്ന ഒരേയൊരു ദൗത്യം മാത്രമേ മനോവ ഏറ്റെടുത്തിട്ടുള്ളു. ഏതെല്ലാം പുസ്തകങ്ങളാണ് ഈ പരമ്പരയുടെ രചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയണമെങ്കില്‍ ഇവിടെ ചേര്‍ത്തിരിക്കുന്ന 'ലിങ്കില്‍' തിരഞ്ഞാല്‍ ലഭ്യമാകും.  'മാര്‍ട്ടിന്‍ ലൂഥര്‍- വിക്കിപീഡിയ' എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഇതിന്റെ പൂര്‍ണ്ണരൂപം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്!

പൗരോഹിത്യത്തെയും അധികാരത്തെയും നിഷേധിച്ച് പടുത്തുയര്‍ത്തിയ 'പ്രൊട്ടസ്റ്റന്റ്'  വിഭാഗത്തിലെ വ്യത്യസ്ഥസഭകളായി ഇന്ന് നിലവിലുള്ള മാര്‍ത്തോമാസഭ, സി. എസ്. ഐ സഭ, സി. എന്‍. ഐ. സഭ, ആഗ്ലിക്കന്‍ സഭ, ലൂഥറന്‍ സഭ, തുടങ്ങിയ സഭകളിലെല്ലാം പൗരോഹിത്യവും അധികാരവും ഉണ്ടെന്നത് മാര്‍ട്ടിന്‍ ലൂഥറിന്റെ വാദങ്ങളിലെ പൊള്ളത്തരം വ്യക്തമാക്കുന്നു! സ്ത്രീകളെ പുരോഹിതരാക്കിക്കൊണ്ട് ദൈവത്തോടു വെല്ലുവിളി നടത്തിയവര്‍ ഇപ്പോള്‍ സ്വവര്‍ഗ്ഗരതിക്കരെയും പൗരോഹിത്യം നല്‍കി ബഹുമാനിക്കുന്നതിലൂടെ ദൈവത്തിന്റെ ക്രോധം ക്ഷണിച്ചുവരുത്തുന്നതും ഗൗരവത്തോടെ കാണണം! കത്തോലിക്കാസഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ ദൈവം നിയോഗിച്ച വ്യക്തിയെ സഭയുടെ ശിഥിലീകരണത്തിനായി സാത്താന്‍ ഏറ്റെടുത്തപ്പോള്‍ വന്നുഭവിച്ച പരിണാമമാണ് സഭയില്‍നിന്ന് പുറത്താക്കപ്പെട്ട ലൂഥറില്‍ പിന്നീടു കണ്ടത്! ഈ ആശയങ്ങളെ ഏറ്റെടുത്ത് രൂപംകൊണ്ട പെന്തക്കോസ്തുകാരെയും അവരുടെ പരിണാമത്തെയുമാണ് പരമ്പരയുടെ അടുത്തഭാഗത്ത് നാം മനസ്സിലാക്കാന്‍ പോകുന്നത്.

സഹനജീവിതത്തെ സന്തോഷത്തോടെ സ്വീകരിച്ച് വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോയ അനേകം വിശുദ്ധരുണ്ട്. എന്നാല്‍,  സഹനത്തെ അസ്വസ്ഥതയോടെ നേരിടുകയും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അമര്‍ഷങ്ങളായി പുറപ്പെടുവിക്കുകയും ചെയ്ത ലൂഥറിന്റെ ആശയങ്ങള്‍ ക്രിസ്തീയതയ്ക്ക് എതിരായിരുന്നു എന്നതിന് അയാളുടെ അന്ത്യദിനങ്ങള്‍ തന്നെയാണ് സാക്ഷ്യം! മുഹമ്മദിന്റെയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ചരിത്രം പഠിക്കുന്നവര്‍ക്ക് ഇവര്‍ തമ്മിലുള്ള പൊരുത്തം ഇരട്ട സഹോദരന്മാരുടേതിനെക്കാള്‍ ചേര്‍ന്നു നില്‍ക്കുന്നതാണെന്നു കാണാം. ഒരുവന്‍ പരസ്യമായി ക്രിസ്തുവിനെ നിഷേധിച്ചെങ്കില്‍ ലൂഥര്‍ പരോക്ഷമായി സഭയെ തകര്‍ക്കുവാന്‍ ശ്രമിച്ചു. ഇരുവരും യഹൂദ വിരോധികളുമായിരുന്നു! സ്വന്തം അഭിലാഷങ്ങള്‍ക്കുവേണ്ടി നിയമങ്ങളുണ്ടാക്കാന്‍ തയ്യാറായവരായിരുന്നു ഇവര്‍ ഇരുവരും എന്നകാര്യവും ശ്രദ്ധേയമാണ്. മുഹമ്മദും ലൂഥറും ഉയര്‍ത്തിയ വാദങ്ങള്‍ പിന്നീട് അനേകം നരഹത്യകള്‍ക്ക് കാരണമായി(യഹൂദരെ കൂട്ടക്കൊല ചെയ്ത നാത്സികള്‍ മുദ്രാവാക്യമായി സ്വീകരിച്ചത് ലൂഥറുടെ വാക്കുകളായിരുന്നു). തന്നെക്കാള്‍ ശ്രേഷ്ഠരായി ആരുമില്ലെന്ന് ഇരുവരും കരുതി. അറുപത്തിമൂന്നാമത്തെ വയസ്സില്‍ സമാനമായ രോഗങ്ങളാല്‍ ഇരുവരും മരണമടഞ്ഞു.

ക്രിസ്ത്യാനികളെ കൊന്നൊടുക്കിക്കൊണ്ട് മുഹമ്മദ് ഇസ്ലാമികത വളര്‍ത്തിയെങ്കില്‍, ലൂഥര്‍ കത്തോലിക്കാസഭയില്‍ പിളര്‍പ്പുണ്ടാക്കുകയും ചിതറിച്ചുകളയുകയും ചെയ്തുകൊണ്ട് സാത്താന്റെ ഉപകരണമായി. ലൂഥറിലൂടെ സഭയില്‍വന്ന നവോത്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് മനോവ ഇതു പറയുന്നത്. ലൂഥറിന്റെ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് ഉടലെടുത്ത പെന്തക്കോസ്തു സമൂഹങ്ങളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും!

നശിപ്പിക്കുവാനായി സാത്താന്‍ അവതരിപ്പിച്ച സിദ്ധാന്തമായിരുന്നിട്ടും 'തിന്മയില്‍നിന്നുപോലും നന്മയെ ഉദ്ഭവിപ്പിക്കുന്ന ദൈവം' ഇതിലൂടെ ലോകത്തില്‍ നന്മയുണ്ടാക്കിയിട്ടുണ്ട് എന്നതാണു സത്യം! മാര്‍ട്ടിന്‍ ലൂഥറിലൂടെ, ദൈവമായ യാഹ്‌വെ നല്‍കിയ നന്മയെ വിസ്മരിക്കുന്നത് ദൈവഹിതമല്ലെന്നു മനോവ തിരിച്ചറിയുന്നു. കത്തോലിക്കാസഭയിലെ അനേകം അശുദ്ധിയെ ഉന്മൂലനം ചെയ്യാന്‍ ലൂഥറുടെ ആശയങ്ങള്‍ കാരണമായി. അപ്പസ്തോലിക പാരമ്പര്യം അലങ്കാരമായി കൊണ്ടുനടക്കുന്ന സഭകള്‍, തങ്ങളുടെ കര്‍ത്തവ്യത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ സുവിശേഷത്തെ ലോകാതിര്‍ത്തികളിലെത്തിക്കാന്‍ പ്രൊട്ടസ്റ്റന്റ് സഭകളിലെ തീഷ്ണമതികളെ ദൈവം ഉപയോഗിച്ചുവെന്ന കാര്യവും മനോവ വിസ്മരിക്കുന്നില്ല. വിജാതിയത്വത്തോട് സമരസപ്പെടാന്‍ അപ്പസ്തോലിക സഭകള്‍ മത്സരിക്കുമ്പോള്‍ ഈ വിഷയത്തില്‍ വചനത്തോട് നീതി പുലര്‍ത്തുന്നത് പെന്തക്കോസ്ത് സമൂഹങ്ങളാണെന്നതിലും അവരെപ്രതി സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു നന്ദി!

രക്ഷകനായയേഹ്ശുവായേ, അവിടുന്ന് ലൂഥറെ വിധിക്കുമ്പോള്‍, അവനിലെ നന്മയെ മാത്രം പരിഗണിക്കണമേ എന്ന്‍ അപേക്ഷിക്കുന്നു. അങ്ങല്ലാതെ മറ്റൊരു രക്ഷകനില്ലെന്ന് ഏറ്റുപറയാന്‍ തയ്യാറായ ലൂഥറിലൂടെ സാത്താന്‍ ഏതെങ്കിലും തരത്തിലുള്ള തിന്മകള്‍ ഈ ഭൂമുഖത്തു വിതച്ചിട്ടുണ്ടെങ്കില്‍, അവിടുത്തെ അനന്തശക്തിയാല്‍ അവയെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റേണമേ! ഒരിടയനും ഒരു തൊഴുത്തുമാക്കി സഭകളെ അവിടുന്ന് ഏകീകരിക്കേണമേ! ആമ്മേന്‍!

തുടരും.....

ചേര്‍ത്തുവായിക്കാന്‍: യേഹ്ശുവായുടെയും വിശുദ്ധരുടെയും രൂപങ്ങള്‍ ഭവനങ്ങളില്‍ സൂക്ഷിക്കുന്ന കത്തോലിക്കാസഭക്കാരും ഓര്‍ത്തഡോക്സുകാരും വിഗ്രഹാരാധകര്‍! മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രതിമ നിര്‍മ്മിച്ചവര്‍ മാലാഖമാര്‍!

ഈ ലേഖനപരമ്പരയുടെ നാലാംഭാഗം 'പെന്തക്കോസ്തുസഭകളുടെ ചിതറിക്കല്‍ശാസ്ത്രം!' മനോവയില്‍ ഉടന്‍ പ്രതീക്ഷിക്കുക!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6678 views

LOG IN

Lost your password?

SIGN UP

LOST PASSWORD