വിജാതിയതയുടെ ദുരന്തം

താമരയുടെ തണലില്‍ വസിക്കുന്ന ഭാരതീയ പൈശാചികത!

Print By
about

18 - 02 - 2017

ബൈബിളിലെ ഒരു പുസ്തകത്തില്‍ മാത്രമാണ് താമരയെക്കുറിച്ചു പ്രതിപാദിക്കുന്നത്. ബൈബിളിന്റെ രചന നടന്ന പശ്ചാത്തലങ്ങളിലൊന്നും താമരയില്ലെങ്കിലും, ജോബിന്റെ പുസ്തകത്തില്‍ ഈ പുഷ്പം കാണാം. പിശാചിനെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നിടത്താണ് താമര കാണുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21). ഇതിനു തൊട്ടുമുന്‍പത്തെ വചനംകൂടി പരിശോധിക്കാം: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്‌; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്‌: 40; 19). നീര്‍ക്കുതിര എന്ന കേവലം ഒരു ജീവിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലായി ഇതിനെ കാണാന്‍ കഴിയില്ല. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തോല്പിക്കാന്‍ കഴിയാത്തവിധം ശക്തിയുള്ള ജീവിയല്ല നീര്‍ക്കുതിര (Hippopotamus) എന്ന ജലജന്തു. സൃഷ്ടികളില്‍ ഒന്നാമനാണ്‌ നീര്‍ക്കുതിര എന്നതും തെറ്റാണ്. ജോബിന്റെ പുസ്തകത്തില്‍ വിവരിക്കുന്ന നീര്‍ക്കുതിര ഒരു പ്രതീകം മാത്രമാണ്. ബൈബിളില്‍ അതിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങളൊന്നും നീര്‍ക്കുതിര എന്ന ജലജന്തുവിനു ചേരുന്നതല്ല. എന്നാല്‍, സാത്താനെ സംബന്ധിച്ചിടത്തോളം ഈ അടയാളങ്ങളില്‍ പലതും ഒത്തുപോകുന്നതാണ്!

ദൈവത്തിന്റെ സൃഷ്ടികളില്‍ ആദ്യത്തേത് ദൈവദൂതന്മാരാണ്. ഈ ദൈവദൂതന്മാരില്‍ ചിലര്‍ അധഃപതിച്ചപ്പോള്‍ അവര്‍ പിശാചുക്കളായി മാറി. ഈ പ്രവചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ: 14; 12- 15). സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ട ദൂതന്മാരില്‍ ചിലര്‍ തങ്ങള്‍ക്കു വരുത്തിവച്ച ദുരന്തമാണ് നാമിവിടെ വായിച്ചത്. ഈ വചനത്തിന് യേഹ്ശുവാ നല്‍കുന്ന സ്ഥിരീകരണം ശ്രദ്ധിക്കുക: "സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ: 10; 18). പിശാചുക്കളായി അധഃപതിച്ച ദൂതന്മാര്‍ എപ്രകാരമാണ് സ്വര്‍ഗ്ഗത്തില്‍നിന്നു പുറന്തള്ളപ്പെട്ടതെന്നു നോക്കുക: "അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി: 12; 7- 9).

പ്രപഞ്ചവും സകല ചരാചരങ്ങളും സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ സൃഷ്ടിക്കപ്പെട്ട ദൂതന്മാര്‍ തന്നെയായിരുന്നു പിശാചുക്കള്‍. സ്വര്‍ഗ്ഗത്തില്‍ ഇവര്‍ക്ക് ഇടമില്ലാതായത് ഇവരുടെതന്നെ പ്രവര്‍ത്തിയുടെ പരിണിതഫലമായിട്ടാണ്. അതായത്, ഇവര്‍ സൃഷ്ടിക്കപ്പെട്ടത് പിശാചുക്കളായിട്ടല്ല; മറിച്ച്, ദൈവദൂതന്മാരായി ഇവര്‍ സൃഷ്ടിക്കപ്പെട്ടു. ജോബിന്റെ പുസ്തകത്തില്‍ നാം കണ്ട നീര്‍ക്കുതിര ആരെയാണു പ്രതിനിധീകരിക്കുന്നതെന്നു വ്യക്തമാക്കാനാണ് ഈ വചനങ്ങള്‍ നാം പരിശോധിച്ചത്. ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട പിശാചുക്കള്‍ വിശ്രമസങ്കേതം കണ്ടെത്തിയത് താമരയുടെ കീഴില്‍ ചെളിക്കുണ്ടിലാണ്. താമര ഇവര്‍ക്ക് തണലേകി! ഈ താമരയുമായി അഭേദ്യമായ ബന്ധംപുലര്‍ത്തുന്ന ഒരു വിഭാഗമുണ്ട്. ആരൊക്കെയാണ് ഈ വിഭാഗത്തില്‍പ്പെട്ടവരെന്ന്‍ പരിശോധിക്കുമ്പോള്‍ ചെന്നെത്തുന്നത് ഭാരതീയ 'സനാതനം' ലോകത്തിനു വച്ചുനീട്ടിയിരിക്കുന്ന ദേവീ-ദേവന്മാരിലായിരിക്കും! താമരയുടെ പര്യായപദങ്ങളും ഹൈന്ദവ ദേവീ-ദേവന്മാരുടെ നാമവിശേഷണങ്ങളും പരിശോധിച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്.

പത്മം, നളിനം, കമലം, പങ്കേരുഹം, താമരസം, രാജീവം, പുഷ്കരം, അംഭോരുഹം, അബ്ജം, നീരജം, ജലജം, വനജം, സരോരുഹം, വാരിജം, പുണ്ഡരീഹം, പങ്കജം എന്നിവ താമരയുടെ പര്യായപദങ്ങളാണ്. ഇവയെല്ലാം ഹൈന്ദവ ദേവീ-ദേവന്മാരുടെ നാമങ്ങളോ നാമവിശേഷണങ്ങളോ ആയി ഉപയോഗിച്ചിരിക്കുന്നത് നാം തിരിച്ചറിയണം. ഹൈന്ദവരുടെ ദൈവസങ്കല്പങ്ങളില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്നത് ത്രിമൂര്‍ത്തീസങ്കല്പമാണ്. ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍(ശിവന്‍) എന്നീ മൂര്‍ത്തികളെയാണ് 'ത്രിമൂര്‍ത്തികളായി പരിഗണിച്ചിരിക്കുന്നത്. കൂടാതെ, വിഷ്ണുവിന്റെ അവതാരങ്ങളായി പല ദേവന്മാരെയും സങ്കല്പിച്ചിട്ടുണ്ട്. ബ്രഹ്മാവിന്റെ പര്യായങ്ങളില്‍ ഒന്നാണ് 'അബ്ജയോനി'! അബ്ജം എന്നത് താമരയുടെ പര്യായമാണെന്നു നാം കണ്ടു. അബ്ജയോനി എന്ന പദത്തിന് താമരയില്‍നിന്ന് ഉദ്ഭവിച്ചത് എന്നര്‍ത്ഥമുണ്ട്. ത്രിമൂര്‍ത്തികളില്‍ മറ്റൊരുവനായ ശിവന്റെ പര്യായപദങ്ങളില്‍ ഒന്നാണ് അബ്ജവാഹനന്‍. അബ്ജലോചനന്‍ എന്നത് ശിവന്റെ മറ്റൊരു പര്യായപദമാണ്. താമരയിതള്‍പോലെ കണ്ണുള്ളവന്‍ എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. താമരക്കണ്ണന്‍ എന്നത് കൃഷ്ണന്റെ പര്യായപദങ്ങളില്‍ ഒന്നാണ്.

താമരയുടെ ഒരു പര്യായപദമാണ് പത്മം എന്ന് നാം മനസ്സിലാക്കി. പത്മകരന്‍, പത്മനാഭന്‍ എന്നീ പദങ്ങള്‍ മഹാവിഷ്ണുവിന്റെ പര്യായങ്ങളാണ്. അതുപോലെതന്നെ, പത്മാസനന്‍ എന്നത് ബ്രഹ്മാവിനെയും ശിവനെയും സൂചിപ്പിക്കുന്നു. പത്മാസനം എന്ന വാക്കിന്റെ അര്‍ത്ഥം, താമരയാകുന്ന ഇരിപ്പിടമെന്നാണ്. പത്മാസന എന്ന് സരസ്വതിയെയും ലക്ഷ്മീദേവിയെയും വിശേഷിപ്പിക്കാറുണ്ട്. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളില്‍ ഓരോരുത്തരുടെയും പര്യായപദങ്ങളില്‍ പത്മം കാണാം. താമരയുമായി ത്രിമൂര്‍ത്തികള്‍ക്കുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഹൈന്ദവ ദേവീ-ദേവന്മാരുടെ 'താമരബാന്ധവം' ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നതല്ല.

പങ്കം - പങ്കജ - പങ്കജം - പങ്കജയോനി!

ചെളി, അഴുക്ക്, കളങ്കം, പാപം എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന പദമാണ് 'പങ്കം' എന്നത്. ചെളിയില്‍ ജനിച്ച, പാപത്തില്‍നിന്നുണ്ടായ തുടങ്ങിയ അര്‍ത്ഥങ്ങള്‍ 'പങ്കജ' എന്ന വാക്കിനുണ്ട്. ചെളിയില്‍നിന്നുണ്ടായതുകൊണ്ട് താമരയ്ക്ക് പങ്കജം എന്ന പേരുവന്നു. പാപത്തില്‍നിന്നോ ചെളിയില്‍നിന്നോ ഉണ്ടായതിനെ 'പങ്കജ' എന്നു വിളിക്കുമെങ്കില്‍, 'പങ്കജയോനി' എന്ന പദത്തിന്റെ അര്‍ത്ഥമെന്തായിരിക്കും! പാപത്തില്‍നിന്നോ മലിനതയില്‍നിന്നോ ജനിച്ചവന്‍ എന്നായിരിക്കും ഇതിന്റെ അര്‍ത്ഥം. പങ്കജയോനി എന്നാല്‍ ബ്രഹ്മാവാണ്! അബ്ജയോനി, പങ്കജയോനി എന്നിവ ബ്രഹ്മാവിന്റെ പര്യായങ്ങളാണെങ്കില്‍, ബ്രഹ്മാവിന്റെ ഉദ്ഭവം പാപത്തിന്റെയും മലിനതയുടെയും പൂര്‍ണ്ണതയില്‍നിന്നാണെന്നു മനസ്സിലാക്കാന്‍ സാധിക്കും! ഇത് മനോവ കെട്ടിച്ചമച്ച കഥയല്ല; മറിച്ച്, ബ്രഹ്മാവിനെ സൃഷ്ടിച്ചവര്‍ ഇവനു കല്പിച്ചു നല്‍കിയ വിശേഷണങ്ങളാണ്! പങ്കപ്പെട്ട ജന്മം ബ്രഹ്മാവിനു മാത്രം അവകാശപ്പെട്ടതാണെന്ന് ആരും ധരിക്കരുത്. ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ മഹാവിഷ്ണുവിന്റെ പര്യായങ്ങളിലൊന്ന് പങ്കജനേത്രന്‍ എന്നാണ്. പങ്കിലമായ (മലിനമായ) നേത്രമുള്ളവനെന്നും, താമരയിതള്‍പോലെ നേത്രമുള്ളവനെന്നും ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും. കൂടാതെ, പങ്കജനാഭനെന്നും പങ്കജാക്ഷനെന്നും വിഷ്ണുവിനു പേരുകളുണ്ട്.

പങ്കജശരന്‍ അഥവാ കാമദേവന്‍ എന്നറിയപ്പെടുന്നത് വിഷ്ണുവും ശിവനുമാണ്. അതായത്, ത്രിമൂര്‍ത്തികളില്‍ രണ്ടാമനും മൂന്നാമനും പൊതുവായുള്ള വിശേഷണമാണ് പങ്കജശരന്‍ അഥവാ കാമദേവന്‍! ത്രിമൂര്‍ത്തികളുടെ ഉദ്ഭവം പാപത്തില്‍നിന്നാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണിത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഹൈന്ദവരുടെ പ്രധാന ദൈവസങ്കല്പമായ ത്രിമൂര്‍ത്തികള്‍ പാപത്തിന്റെ പൂര്‍ണ്ണതയാണ്! പാപത്തിന്റെ പൂര്‍ണ്ണത കുടികൊള്ളുന്നത് പിശാചിലാണെന്നു നമുക്കറിയാം. പിശാചില്‍നിന്നാണ് സകല തിന്മകളും ഉടലെടുക്കുന്നത്. ആയതിനാല്‍, തിന്മയാകുന്ന പിശാചില്‍നിന്ന്‍ ഉടലെടുത്ത സങ്കല്പങ്ങളാണ് ഹൈന്ദവരുടെ ദൈവങ്ങള്‍! പാപത്തിലൂടെ പിശാചുക്കളായി രൂപാന്തരപ്പെട്ട ദൂതന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇടം നഷ്ടപ്പെട്ടതോടെ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു. ഈ പിശാചുക്കള്‍ താമരയുടെ തണലില്‍ ആശ്വാസം കണ്ടെത്തി. ഭാരതത്തിലെ ഹൈന്ദവര്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് ഈ പിശാചുക്കളെയാണ്. ഹൈന്ദവര്‍ സ്നേഹപൂര്‍വ്വം അര്‍പ്പിക്കുന്ന ആരാധനകളും പൂജകളും ആസ്വദിച്ച് താമരയുടെ തണലില്‍ വിശ്രമിക്കുകയാണ് ഈ പിശാചുക്കള്‍! പൗലോസ് അപ്പസ്തോലന്‍ ഇക്കാര്യം നമ്മോടു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

സരസ്വതിയും ബ്രഹ്മാവും താമരയില്‍ ആസനസ്ഥരാണെന്നും വിഷ്ണുവിന്റെ നാഭിയില്‍നിന്നു മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടമെന്നും ഹൈന്ദവര്‍ പറയുന്നു. ത്രിമൂര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല താമരയുമായുള്ള ഹൈന്ദവ ദേവീ-ദേവന്മാരുടെ ബന്ധം. വിഷ്ണുവിന്റെ അവതാരങ്ങളെന്നു പറയപ്പെടുന്ന കഥാപാത്രങ്ങള്‍ക്കും താമരയുമായി ഗാഢമായ ബന്ധമുണ്ട്. മഹാഭാരതം എന്ന കഥയിലെ കഥാപാത്രവും ഹൈന്ദവരുടെ ദേവന്മാരില്‍ പ്രധാനിയുമായ കൃഷ്ണന്റെ മറ്റൊരു പേര് 'താമരക്കണ്ണന്‍' എന്നാണെന്നു നാം കണ്ടു. വിഷ്ണുവിനുവേണ്ടി ഹൈന്ദവര്‍ പറയുന്നത് ശ്രദ്ധിക്കുക: "ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു". സര്‍പ്പത്തെ തിന്മയുടെ പ്രതീകമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് ബൈബിള്‍. ഈ ബൈബിളില്‍ താമരയെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്താണെന്നും നാം കണ്ടു. എന്നാല്‍, തിന്മയുടെ പ്രതീകമായ സര്‍പ്പത്തെ നന്മയായും ആരാധിക്കപ്പെടേണ്ട ജീവിയായും ഹിന്ദുത്വം പരിചയപ്പെടുത്തുന്നു. അതുപോലെതന്നെ, താമരയെയും ഹിന്ദുക്കള്‍ ശ്രേഷ്ഠമായി പരിഗണിക്കുന്നു. അതായത്, തിന്മയായിട്ടുള്ള സകലത്തെയും നന്മയാക്കി അവതരിപ്പിക്കുന്ന തത്വസംഹിതയാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം! ഗ്രീക്കുകാര്‍ ഉപേക്ഷിച്ച തിന്മകളെ ആര്യന്മാര്‍ ഏറ്റെടുത്തു രൂപഭേദങ്ങളോടെ അവതരിപ്പിച്ചപ്പോള്‍ അത് സനാതനമായി. പ്രാകൃതവും പൈശാചികവുമായ ഈ സംസ്കാരമാണ് ആര്‍ഷഭാരത സംസ്കാരം!

എല്ലാ വിജാതിയ മതങ്ങളെയുംപോലെ ആധുനീക ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെമേല്‍ അവകാശവാദം ഉയര്‍ത്തുന്നതില്‍ ഹിന്ദുക്കളും മുന്‍പന്തിയിലാണ്. ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നു കവര്‍ന്നെടുത്ത ആശയങ്ങളിലൊന്നായ അവതാരകഥയെ ശാസ്ത്രീയതയുമായി ചേര്‍ത്തുവച്ചു പരിചയപ്പെടുത്തുന്ന കാവിക്കാരെ കാണുമ്പോള്‍ ഹൈന്ദവസമൂഹത്തോടുതന്നെ സഹതാപം തോന്നും. രണ്ടു നൂറ്റാണ്ടാകളുടെ പഴക്കംപോലും സ്ഥിരീകരിക്കാന്‍ കഴിയാത്ത ഹൈന്ദവരുടെ തത്വസംഹിതകളെ അനുധാവനം ചെയ്തുകൊണ്ടാണ് ശാസ്ത്രലോകം നിലനില്‍ക്കുന്നതെന്നുപോലും കാവിവേഷക്കാര്‍ പാടിനടക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളിലും തത്വചിന്തകളിലും എഴുതിവച്ചിട്ടുള്ള അവതാരകഥയെ പരിണാമസിദ്ധാന്തവുമായി ചേര്‍ത്തുവച്ചു ലോകത്തെ കബളിപ്പിക്കാന്‍ ഭാരതത്തിലെ ആള്‍ദൈവങ്ങള്‍ക്ക് യാതൊരു ജാള്യതയുമില്ല. ഒരു മൊട്ടുസൂചിപോലും ലോകത്തിനു സംഭാവന ചെയ്യാത്തവരാണ് ശാസ്ത്രീയതയുടെ മുഴുവന്‍ കുത്തക അവകാശപ്പെടുന്നത്. ശാസ്ത്രം വികാസംപ്രാപിച്ചതിനുശേഷം മെനഞ്ഞെടുത്ത കഥകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടുന്നത് ഹിന്ദുക്കളുടെ ഒരു കുതന്ത്രം മാത്രമാണ്. മൂലഗ്രന്ഥം ആരെങ്കിലും ചോദിച്ചാല്‍ ഇവര്‍ ബ്രിട്ടീഷുകാരുടെ നേരേ വിരല്‍ചൂണ്ടും. ഭാരതത്തിലെ മഹത്തായ ഗ്രന്ഥങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചുവെന്നാണ് ഇവര്‍ വാദിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഇത്രമാത്രം ദാരിദ്ര്യം അനുഭവിച്ചിരുന്നോ? ബ്രിട്ടീഷുകാര്‍ അപഹരിച്ചെടുത്ത മഹത്തായ ഗ്രന്ഥങ്ങള്‍ അവര്‍ എന്തുചെയ്തു? അമൂല്യ നിധിയായി അവര്‍ സൂക്ഷിക്കുകയാണോ?

ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉണ്ടാക്കിയതുപോലും ബ്രിട്ടീഷുകാരാണെന്നു പറഞ്ഞുനടക്കുന്ന കോമരങ്ങള്‍ ഇവിടെയുണ്ട്! ഗ്രീക്കുകാര്‍ രൂപപ്പെടുത്തിയ അവതാരകഥയില്‍നിന്ന് പലതും വെട്ടിത്തിരുത്തിയാണ് ഭാരതീയ സനാതനക്കാര്‍ പത്ത് അവതാരങ്ങളെ സൃഷ്ടിച്ചത്. ഇതില്‍പ്പോലും വ്യക്തതയില്ല എന്നതാണു യാഥാര്‍ത്ഥ്യം. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി എന്നിങ്ങനെയാണ് ഹൈന്ദവര്‍ പ്രചരിപ്പിക്കുന്ന അവതാരങ്ങളുടെ ക്രമം. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഉത്തരേന്ത്യയില്‍നിന്നു കിട്ടിയ ഒരു ദശാവതാര ശില്‍പ്പത്തില്‍ ബലരാമനെ ഒഴിവാക്കി ബുദ്ധന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മഹാകവി ഉള്ളൂരിന്റെ 'കപിലവസ്തുവിലെ കര്‍മ്മയോഗി' എന്ന കവിതയില്‍ ബുദ്ധനെ 'നാരായണന്റെ നവാവതാരം' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ബ്രിട്ടീഷുകാര്‍ നടത്തിയ തിരിമറിയാണെന്ന് ആള്‍ദൈവങ്ങള്‍ ഇതുവരെ പറഞ്ഞു തുടങ്ങിയിട്ടില്ല. തങ്ങളുടെ മതഗ്രന്ഥങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന വാദം സ്ഥിരീകരിക്കാനാണ് ബുദ്ധനെ അവതാരത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഒന്‍പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ബുദ്ധമതം ഭാരതത്തില്‍ ഏറ്റവും ശക്തമായിരുന്നു. ഈ മതത്തെ തകര്‍ക്കുന്നതിനുവേണ്ടി ആര്യന്മാര്‍ ബുദ്ധനെ തങ്ങളുടെതായി ഏറ്റെടുക്കുകയായിരുന്നു എന്നതാണ് വസ്തുത. മുഹമ്മദിനെയും ഇത്തരത്തില്‍ വിഷ്ണുവിന്റെ അവതാരമാക്കിയിട്ടുണ്ട്.

മറ്റു മതങ്ങളുടെ സ്ഥാപകരെത്തന്നെ ഏറ്റെടുത്താല്‍ ആ മതങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് ആര്യന്മാര്‍ കരുതി. ബുദ്ധമതവും, പിന്നാലെവന്ന ക്രിസ്തുമതവും ഇസ്ലാംമതവുമൊക്കെ ഇന്ത്യയില്‍ കടന്നുവന്നപ്പോള്‍ ഹിന്ദു എന്നൊരു മതം ഇവിടെയുണ്ടായിരുന്നില്ല. പ്രാകൃത ആചാരങ്ങള്‍ പിന്തുടരുന്ന അനേകം പാഗണ്‍ മതങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള പാഗണ്‍ ആചാരങ്ങളും ആരാധനകളും പിന്തുടര്‍ന്നവര്‍ ബുദ്ധമതത്തിലേക്ക് ആകൃഷ്ടരായി. പിന്നീടുവന്ന ക്രിസ്തുമതത്തെയും ഇസ്ലാംമതത്തെയും ഭാരതീയര്‍ സ്വീകരിക്കുന്ന അവസ്ഥകൂടി ഉണ്ടാകാതിരിക്കാന്‍ തട്ടിക്കൂട്ടിയ അവിയല്‍ സംസ്കാരമാണ് ആര്‍ഷഭാരത സംസ്കാരം. ബുദ്ധമതക്കാരെ ആട്ടിപ്പുറത്താക്കിയതിനുശേഷം അവരുടെ ആരാധനാലയങ്ങള്‍ സ്വന്തമാക്കിയാണ് ഹിന്ദുത്വത്തിന് അടിസ്ഥാനമിട്ടത്. ഒരു മതമെന്ന അവസ്ഥയില്‍ എത്തിച്ചേരാന്‍ ഇവര്‍ക്ക് പിന്നെയും ഏറെക്കാലം വേണ്ടിവന്നു. കേരളത്തിലെ ശബരിമലയടക്കം ഇന്ത്യയിലുള്ള മിക്ക ഹൈന്ദവ ക്ഷേത്രങ്ങളും ബുദ്ധമതക്കാരുടെ ആരാധനാലയങ്ങളായിരുന്നു. ശബരിമല ശാസ്താവിന്റെ ഇരിപ്പു കണ്ടാല്‍ ബുദ്ധനെ ഓര്‍മ്മവരുന്നുവെങ്കില്‍ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. അവിടെ ഉയര്‍ത്തുന്ന ശരണംവിളികളെല്ലാം ബുദ്ധമതത്തിന്റെ തനിപ്പകര്‍പ്പാണ്! ശബരിമല ഇത്രത്തോളം പ്രസിദ്ധമായത് ഈ കാലഘട്ടത്തിലാണെന്നതും മറക്കരുത്.

ഇതില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത് ഭാഗവതവും മറ്റു ഭാരതീയ ഗ്രന്ഥങ്ങളും രചിക്കപ്പെട്ടത് പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലായിരിക്കാം! വിദൂരഭാവിയില്‍ ക്രിസ്തുവിനെയും അവതാരത്തിന്റെ ഭാഗമായി ഏറ്റെടുക്കില്ലെന്നു പറയാന്‍ കഴിയില്ല. എന്തെന്നാല്‍, ഓരോ കാലഘട്ടങ്ങളിലും നടക്കുന്ന ശാസ്ത്രീയ പുരോഗതിക്ക് അനുസരണമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഈ ഗ്രന്ഥങ്ങളിലെല്ലാം വ്യക്തമാണ്. രാമായണത്തില്‍പ്പോലും അനേകം തിരിമറികള്‍ കാണാന്‍ കഴിയും. പരിണാമസിദ്ധാന്തത്തെ സ്വന്തമാക്കാന്‍ അവതാരകഥയുണ്ടാക്കിയപ്പോഴും ഈ തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇരുപത്തിരണ്ട് അവതാരങ്ങളെ പത്താക്കി ചുരുക്കുകയും, പല അവതാരങ്ങള്‍ക്കുശേഷം നടന്നുവെന്നു പറയപ്പെടുന്ന മത്സ്യാവതാരത്തെ ഒന്നാമാതാക്കിയതും ഈ തിരുത്തലുകളുടെ ദൃഷ്ടാന്തമാണ്. ഭാഗവതത്തില്‍ ഇരുപത്തിരണ്ട് അവതാരങ്ങളുണ്ട്. ആദിപുരുഷന്റെ നാഭീകമലത്തില്‍ ഉരുവായ ബ്രഹ്മാവിന്റെ പുത്രന്മാരായ നാലു ബ്രഹ്മചാരികളാണ്‌ ആദ്യാവതാരം. അതിനുശേഷം വരാഹം. പിന്നെ നാരദന്‍, നര നാരായണന്മാര്‍, കപിലന്‍, അത്രി, യജ്നന്‍, ഋഷഭന്‍, പൃതു തുടങ്ങിയവര്‍ക്കു ശേഷം മത്സ്യവും കൂര്‍മ്മവും. അപ്പൊഴേക്കും പാലഴി മഥനം തുടങ്ങി. തുടര്‍ന്ന് ധന്വന്തരിയും മോഹിനിയും. പിന്നെ നരസിംഹം മുതല്‍ കല്‍ക്കി വരെ. ഇതിനിടെ പതിനേഴാമതായി വ്യാസനും ഇരുപത്തിയൊന്നാമതായി ബുദ്ധനും അവതരിച്ചു. ഈ പട്ടികയിലൊന്നും കാണുന്നില്ലെങ്കിലും, മുഹമ്മദിന്റെ അവതാരം തന്നില്‍നിന്നായിരുന്നുവെന്ന് വിഷ്ണു അവകാശപ്പെട്ടിട്ടുണ്ട്.

മത്സ്യത്തെ ഒന്നാമത്തെ അവതാരമായി പ്രഖ്യാപിച്ചുകൊണ്ട് അവതാരങ്ങളെ പത്തായി ചുരുക്കിയത് ശാസ്ത്രീയ പരിവേഷമുണ്ടാക്കാനായിരുന്നു. ജീവന്റെ പരിണാമം ജലത്തില്‍നിന്നായിരുന്നു എന്ന ശാസ്ത്രീയ നിഗമനത്തെ അടിസ്ഥാനപ്പെടുത്തി തട്ടിക്കൂട്ടിയ ആശയങ്ങള്‍ ഇനിയും മാറ്റിമറിക്കപ്പെടാം. ശാസ്ത്രത്തിന്റെ വികാസമനുസരിച്ചാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ പുതുക്കപ്പെടുന്നത്! മഹാശാസ്ത്രജ്ഞരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഗോപാലകൃഷ്ണന്മാരുടെ പിതാമഹന്മാര്‍ കൗശലപൂര്‍വ്വം കെട്ടിച്ചമച്ച കഥകളാണ് സനാതന സംസ്കാരം! ഗ്രീക്കുകാര്‍ പുറന്തള്ളിയ അവതാരകഥ ഭാരതത്തിലെത്തിയത് ആര്യന്മാരുടെ കുതന്ത്രത്തിലൂടെയാണ്! ഭാരതത്തിന്റെ മിക്ക ആദിമ-ദൈവ സൃഷ്ടികളും ഗ്രീക്ക് തത്വചിന്തകളില്‍നിന്നും പ്രചോദനംകൊണ്ട് ഉണ്ടാക്കപ്പെട്ടവയാണ്. അവ സാഹിത്യപരമായും ദൈവ സങ്കല്പങ്ങളിലും ഘടനയിലും രൂപത്തിലും മാത്രമല്ല, മാനസികമായും ബന്ധപ്പെട്ടിരിക്കുന്നു. സൂര്യനും വരുണനും മറ്റു മനുഷ്യവല്‍ക്കരിക്കപ്പെട്ട പ്രകൃതിശക്തികളുമാണ് അതില്‍ പ്രധാനികള്‍. ഗ്രീക്ക് തത്വചിന്തകളും ഇതിഹാസങ്ങളുമാണ് ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമെന്നു തെളിയിക്കുന്ന അനേകം രേഖകളുണ്ട്. പ്രപഞ്ചശക്തികളെ ആരാധനാപാത്രങ്ങളാക്കി എന്നതുമാത്രമല്ല ഈ വാദത്തിന് ആധാരം. പഞ്ചഭൂതങ്ങളെ സംബന്ധിച്ചുള്ള ഹൈന്ദവതത്വങ്ങളും ഗ്രീക്കു ദര്‍ശങ്ങളില്‍നിന്നു സ്വീകരിച്ചിട്ടുള്ളതാണ്.

പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന രീതിയില്‍നിന്ന് ഉടലെടുത്ത അന്ധവിശ്വാസത്തിന് ശാസ്ത്രീയ മാനം നല്‍കിയപ്പോള്‍ അത് യോഗ എന്ന സര്‍വ്വരോഗ സംഹാരിണിയായി രൂപാന്തരപ്പെട്ടു. അതിനാല്‍ത്തന്നെ, പഞ്ചഭൂതങ്ങള്‍ എന്ന ആദ്ധ്യാത്മിക അന്ധതയെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നു മനോവ കരുതുന്നു. പാഗണ്‍ ഫിലോസഫി അനുസരിച്ച്, അഗ്നി, വായു, ഭൂമി, ജലം, ആകാശം എന്നിവയെ പഞ്ചഭൂതങ്ങള്‍ എന്ന് വിളിക്കുന്നു. ഭാരതീയ തത്ത്വചിന്തകരില്‍ ചാര്‍വക സിദ്ധാന്തം പിന്തുടരുന്നവര്‍ ആകാശത്തെ അംഗീകരിക്കുന്നില്ല. അവര്‍ക്കു പഞ്ചഭൂതങ്ങളില്ല, ആകാശത്തെ ഒഴിവാക്കി നാലു ഭൂതങ്ങളെയുള്ളൂ. അതുകൊണ്ടാണ്‌ അതിനെ 'ചാര്‍വാകം' അഥവാ 'ചതുര്‍മൂലക സിദ്ധാന്തങ്ങള്‍' എന്നു വിളിക്കുന്നത്‌. വിജാതിയതയുടെ പൂര്‍വ്വപിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തയില്‍നിന്നാണ് പഞ്ചഭൂതങ്ങള്‍ എന്ന സങ്കല്‍പം ഉണ്ടായതെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വിജാതിയതയെയും സൂചിപ്പിക്കാനായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നത് ഗ്രീക്കുകാരെയാണെന്ന് മനോവ മുന്‍പ് വിശദ്ദീകരിച്ചിട്ടുണ്ട്. ഭാരതത്തിലെ വിജാതിയതയുടെ ബീജവും ഗ്രീക്ക് തത്വചിന്തകള്‍ ആണെന്ന് അതില്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചഭൂതങ്ങളെ സംബന്ധിച്ചുള്ള ഭാരതീയ കാഴ്ചപ്പാടുകള്‍ ഈ വെളിപ്പെടുത്തലുകളെ സ്ഥിരീകരിക്കുന്നതാണ്. കാരണം, പുരാതന ഗ്രീക്ക് ദര്‍ശനങ്ങളില്‍ ഭൂമി, ജലം, വായു, അഗ്നി എന്നിങ്ങനെ നാല് മൂലകങ്ങളെയാണ് പ്രകൃതിയുടെ ആധാരങ്ങളായി ഗണിക്കുന്നത്.

വിജാതിയ മതങ്ങള്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, സൂക്ഷ്മനിരീക്ഷണത്തില്‍ എല്ലാറ്റിന്റെയും അടിസ്ഥാനതത്വം ഒന്നുതന്നെയാണെന്നു കണ്ടെത്താന്‍ കഴിയും. പഞ്ചഭൂതങ്ങള്‍ എന്ന പ്രപഞ്ചശക്തികള്‍ക്ക് ജീവനുണ്ടെന്നും അവ ആരാധന അര്‍ഹിക്കുന്നവയാണെന്നുമുള്ള ചിന്താധാരയെ വിജാതിയത എന്നു വിളിക്കാം! അതായത്, സൃഷ്ടാവിനു പകരമോ ഉപരിയോ ആയി സൃഷ്ടിയെ ആരാധിക്കുന്നവരുടെ കൂട്ടമാണ്‌ വിജാതിയര്‍! ഇവരുടെ ആരാധനാരീതികളെ അനുകരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ബൈബിളിലെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയിരിക്കുന്നത്!

ബ്രഹ്മാവിന്റെ ഉത്പത്തി താമരയില്‍നിന്നോ?

അവതാരകഥയിലും താമരയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ഹൈന്ദവര്‍ ശ്രമിച്ചിട്ടുണ്ട്. ആയതിനാല്‍, താമരയുമായുള്ള അവതാരബന്ധം പരിശോധിച്ചുകൊണ്ട് ഈ പഠനം തുടരാം. ഗ്രീക്കിലെ അവതാരങ്ങള്‍ ഭാഗവതത്തിലെത്തിയപ്പോള്‍, അവതാരങ്ങളുടെ ആരംഭത്തില്‍ത്തന്നെ താമര കാണാം. ബ്രഹ്മബീജഃ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ബ്രഹ്മാവിന്റെ ഉത്പത്തിക്കു ബീജമായവന്‍ എന്നാണ്. വിഷ്ണുഭഗവാന്റെ നാഭീപത്മത്തില്‍നിന്നാണു ബ്രഹ്മാവിന്റെ ഉത്പത്തിയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു! ബ്രഹ്മദേവന്റെ ജനനത്തിനു കാരണമായ ബീജം ഭഗവാനായതുകൊണ്ട് ‘ബ്രഹ്മബീജഃ’ എന്നു ഭഗവാനു നാമം നല്കപ്പെട്ടുവെന്ന വാദവും സനാതനത്തിലുണ്ട്. പൊക്കിളിനെയാണ് 'നാഭി' എന്ന് വിളിക്കുന്നത്. നാഭീനാളബന്ധം എന്നാല്‍ പൊക്കിള്‍ക്കൊടി ബന്ധമെന്ന് അര്‍ത്ഥമാക്കുന്നു. അങ്ങനെയെങ്കില്‍, വിഷ്ണുവിന്റെ നാഭീപത്മം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് എന്തായിരിക്കും? വിഷ്ണുവിന്റെ നാഭിയില്‍നിന്നു മുളച്ച താമരയാണ് ബ്രഹ്മാവിന്റെ ഇരിപ്പിടമെന്നു നാം കണ്ടുകഴിഞ്ഞതാണ്‌. അതായത്, വിഷ്ണുവിന്റെ പൊക്കിളില്‍ മുളച്ച താമരയില്‍നിന്നാണ് ബ്രഹ്മാവിന്റെ ഉത്പത്തി! എല്ലാറ്റിനെയും സൃഷ്ടിച്ചവനെന്നു പറയപ്പെടുന്ന ബ്രഹ്മാവുപോലും ജനിച്ചത് താമരയില്‍നിന്നാണ്!

സ്വര്‍ഗ്ഗത്തില്‍നിന്നു വലിച്ചെറിയപ്പെട്ട ചെകുത്താനെ ഏറ്റെടുത്തു വളര്‍ത്തിയ താമരയെ അമ്മയായി സ്വീകരിച്ചുവെന്നും അര്‍ത്ഥമാക്കാം. 'താമര അവനു തണല്‍ നല്‍കുന്നു' എന്ന വെളിപ്പെടുത്തലിലൂടെ ബൈബിള്‍ നമ്മേ പഠിപ്പിക്കുന്നത് ഇക്കാര്യംതന്നെയാണ്. ദൈവം സൃഷ്ടിച്ച താമരയാണ് പിശാചിന് അഭയംനല്കുകയും പരിപാലിക്കുകയും ചെയ്തത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, തിന്മയ്ക്കും അധര്‍മ്മത്തിനും പ്രതീകാത്മകമായി സംരക്ഷണം നല്‍കുന്നതു താമരയാണ്. ആയതിനാല്‍, തിന്മയെ സംരക്ഷിക്കുന്ന സംവീധാനങ്ങളുടെ പ്രതീകമാണ് താമര! ആര്‍ഷഭാരത സംസ്കാരം അഥവാ ഭാരതീയ സനാതനം എന്ന കൊടുംപൈശാചികത വിഹരിക്കുന്നത് ഇതിന്റെ തണലിലാണ്!

പരിണാമസിദ്ധാന്തത്തിന്റെ ആശയം തങ്ങളില്‍നിന്നാണെന്നു ധരിപ്പിക്കാന്‍, ഈ സിദ്ധാന്തത്തിനു ചേരുന്ന വിധത്തില്‍ അവതാരങ്ങളെ പുനഃക്രമീകരണം നടത്തിയത് നാം മനസ്സിലാക്കി. മത്സ്യം, കൂര്‍മ്മം, വരാഹം എന്നിങ്ങനെ പരിണമിച്ചാണ് ഇന്നത്തെ മനുഷ്യനുണ്ടായതെന്ന് സംഘപരിവാരങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, ഭാഗവതത്തില്‍ വായിക്കുന്നത്, മത്സ്യത്തിനും കൂര്‍മ്മത്തിനും മുന്‍പുതന്നെ വരാഹാവതാരം വിഷ്ണു നടത്തിയെന്നാണ്. ആമയായി വിഷ്ണു അവതരിച്ചതിനെയാണ് കൂര്‍മ്മാവതാരം എന്ന് പറയുന്നത്. ചീങ്കണ്ണി, കാള, പന്നി തുടങ്ങിയ ജീവികള്‍ക്ക് വരാഹം എന്ന് പറയാറുണ്ട്. നാം പ്രാരംഭത്തില്‍ കണ്ട നീര്‍ക്കുതിരയെയും ഈ ഗണത്തില്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍, ഹൈന്ദവ സങ്കല്പത്തിലെ വരാഹത്തിനു പന്നിയുടെ രൂപമാണ് നല്‍കിയിട്ടുള്ളത്. നാലു കരങ്ങളുള്ള വരാഹത്തിന്റെ ഒരു കയ്യില്‍ താമരയും മറ്റു കരങ്ങളില്‍ ഗദ, ശംഖ്, സുദര്‍ശനചക്രം തുടങ്ങിയവയും ചിത്രീകരിച്ചിരിക്കുന്നു. (ചിത്രങ്ങള്‍ ഇവിടെ കാണാം).

തിന്മയുടെ പ്രതീകങ്ങളായി ബൈബിള്‍ വെളിപ്പെടുത്തിയിട്ടുള്ള സകലതും ഹൈന്ദവര്‍ക്ക് ശ്രേഷ്ഠവും ആരാധനാപാത്രങ്ങളുമാണ്! താമരയും താമരയുടെ തണലില്‍ വസിക്കുന്ന പിശാചുമാണ് ഹിന്ദുത്വത്തിന്റെ അടിത്തറ!

ദേശീയതയും താമരയും!

ഇന്ത്യയും ഈജിപ്തും മാത്രമാണ് താമരയെ ദേശീയ പുഷ്പമായി സ്വീകരിച്ചിട്ടുള്ള രാജ്യങ്ങള്‍! പൂര്‍വ്വകാലം മുതല്‍ ഇന്നുവരെ വിജാതിയതയെ മാത്രം വരിച്ചിട്ടുള്ള രാജ്യമാണ് ഈജിപ്ത്. അതുപോലെതന്നെ, ക്രിസ്തീയതയ്ക്ക് വളരാന്‍ കഴിയാത്ത രാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയാണ്. സഹിഷ്ണുതയും സഹാനുഭൂതിയും വാക്കുകകളില്‍ മാത്രം ഒതുക്കിവച്ചുകൊണ്ട് കൗശലപൂര്‍വ്വം തങ്ങളുടെ പൈശാചികത ഇവര്‍ ലോകവിപണിയില്‍ വിറ്റഴിക്കുന്നു. താമര മാത്രമല്ല, എല്ലാ ഹൈന്ദവ പൈശാചികതയും ദേശീയതയുടെ ഭാഗമാക്കുകയും സകല ജനങ്ങളുടെമേലും കെട്ടിയേല്പിക്കുകയും ചെയ്തതിലൂടെ ഭാരതത്തിന്റെ മതേതരത്വം കാപട്യമാണെന്ന് തെളിയിച്ചു. ദേശീയ പുഷ്പവും ദേശീയ പക്ഷിയും ദേശീയ വൃക്ഷവും ദേശീയ ഉത്സവങ്ങളുമെല്ലാം ഹിന്ദുമതത്തിന്റെ അജണ്ടയുടെ ഭാഗമാണ്!

രാജ്യം നല്‍കുന്ന ഉന്നത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയവയിലെല്ലാം താമരയുടെ ശക്തമായ സ്വാധീനം കാണാം. ഓരോ അണുവിലും ഹിന്ദുത്വത്തെ കൗശലപൂര്‍വ്വം തിരുകിക്കയറ്റിയ ദേശീയതയാണ് ഇന്ത്യയുടെ മതേതരത്വം! അതിനാല്‍ത്തന്നെ, ദേശീയതയുടെ പേരില്‍ സകലരെയും ഈ പൈശാചികതയുടെ കീഴിലാക്കാന്‍ ഹിന്ദുത്വത്തിനു കഴിഞ്ഞു. അതായത്, ദേശഭക്തിയുടെ മറവില്‍ ഓരോരുത്തരെയും പൈശാചികതയുടെ ഭക്തരാക്കുന്ന കൗശലം! എന്നാല്‍, ക്രിസ്തീയതയില്‍ കയറിക്കൂടി ആധിപത്യമുറപ്പിച്ച സംഘപരിവാര്‍ ശക്തികളാണ് ഇതിനേക്കാളെല്ലാം ഗുരുതരമായ ദുരന്തം വിതയ്ക്കുന്നത്. പൗരസ്ത്യ ക്രൈസ്തവസഭകളുടെ നിയന്ത്രണം പൂര്‍ണ്ണമായും സംഘപരിവാര്‍ ഏറ്റെടുത്തുകഴിഞ്ഞു. സഭകളുടെ നേതൃസ്ഥാനങ്ങളെല്ലാം ഇവരും ഇവരുടെ ആജ്ഞാനുവര്‍ത്തികളുമാണ് കൈയ്യാളുന്നത്. ആരാധനാക്രമങ്ങള്‍പോലും ചിട്ടപ്പെടുത്തുന്നത് സഭയിലെ സംഘപരിവാര്‍ ലോബികളാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു. ഹിന്ദുത്വത്തെ സ്വന്തം പൈതൃകമായി പ്രഖ്യാപിക്കാന്‍ തയ്യാറാകുന്ന പൈശാചിക വ്യക്തിത്വങ്ങള്‍ ക്രൈസ്തവ സഭകളിലുണ്ട്. കത്തോലിക്കാസഭയിലെ വിശുദ്ധരെ പിശാചുക്കളുടെ സഹോദരിമാരും സഹോദരന്മാരുമായി പ്രഖ്യാപിക്കാനും ഇക്കൂട്ടര്‍ തയ്യാറായി!

നമ്പൂരിമാരില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവരാണ് തങ്ങളെന്ന നുണ പ്രചരണത്തിലൂടെ ഹിന്ദുത്വത്തിന് ഇല്ലാത്ത പഴമ ഉണ്ടാക്കിക്കൊടുത്തത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളാണ്. പൈശാചികതയുടെ ചിഹ്നമായ താമരയെ തങ്ങളുടെ ചിഹ്നമായി സ്വീകരിക്കാനും ഇവര്‍ക്ക് സങ്കോചമുണ്ടായില്ല. AD 52-ല്‍ ഇന്ത്യയില്‍ വന്ന തോമാശ്ലീഹായെ അപമാനിക്കാന്‍ ഈ വിശുദ്ധന്റെ പേരില്‍ താമരക്കുരിശുപോലും ഇവര്‍ നിര്‍മ്മിച്ചു. ക്രിസ്തുശിഷ്യനായ തോമായ്ക്ക് താമരയുമായി എന്തു ബന്ധമാണുള്ളത്? മാത്രവുമല്ല, ഈ അപ്പസ്തോലന്‍ ഇന്ത്യയില്‍ വന്നത് നമ്പൂരിമാരെ അന്വേഷിച്ചല്ല; മറിച്ച്, ചിതറിക്കപ്പെട്ട യഹൂദരെ അന്വേഷിച്ചായിരുന്നു. അക്കാലത്ത്, കേരളത്തിലോ ഇന്ത്യയിലോ നമ്പൂരിമാര്‍ ഉണ്ടായിരുന്നില്ല. ഹൈന്ദവ പാരമ്പര്യത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ക്രൈസ്തവരെ വഞ്ചിക്കുന്നത് സഭയില്‍ കടന്നുകൂടിയ സംഘപരിവാര്‍ ശക്തികളാണ്. ഹിന്ദുത്വ അജണ്ടയുമായി നിലകൊള്ളുന്ന ഇക്കൂട്ടരാണ് സഭയുടെ ചരിത്രം പഠിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. സെമിനാരി വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നതും ഇത്തരം അബദ്ധങ്ങളാണ്. പക്വതപ്രാപിക്കാത്ത പ്രായത്തില്‍ ബുദ്ധിയില്‍ കടന്നുകൂടിയ ഈ അബദ്ധങ്ങള്‍ ഇവര്‍ വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. പുതുതലമുറയുടെ ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടാനല്ലാതെ, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള യാതൊന്നും വൈദീകരുടെ പക്കല്‍ ഇല്ലാതായത് ഇക്കാരണത്താലാണ്. നമ്പൂരിപാരമ്പര്യം പറഞ്ഞു പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇന്ന് പൗരസ്ത്യവാദികള്‍!

ഹിന്ദുത്വത്തിനു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ പെടാപ്പാടുപെടുന്ന മെത്രാന്മാര്‍പ്പോലും കേരളത്തിലെ ക്രൈസ്തവ സഭകളിലുണ്ട്. വ്യക്തമായ സംഘപരിവാര്‍ അജണ്ടയുമായി നിലകൊള്ളുന്ന ഇക്കൂട്ടരാണ് ക്രിസ്തീയതയുടെ വ്യാപനം ഇന്ത്യയില്‍ തടഞ്ഞത്. സഭകളില്‍ കടന്നുകൂടി നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ഈ വര്‍ഗ്ഗത്തിനു തണലേകുന്നതും താമരതന്നെ! പൗരസ്ത്യ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ശ്രദ്ധിച്ചാല്‍ താമരയുടെ സ്വാധീനം വ്യക്തമാകും! പത്മാസനത്തില്‍ ഇരുന്ന് യോഗാ ചെയ്യുന്ന വൈദീകരും സന്യാസിനികളും നടത്തുന്നത് പൈശാചിക പൂജയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. സര്‍വ്വം താമരമയം!

"താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7161 views

LOG IN

Lost your password?

SIGN UP

LOST PASSWORD