എഡിറ്റോറിയല്‍

അടിച്ചേല്പിക്കപ്പെടുന്ന രാജ്യസ്നേഹവും ഭീകരതതന്നെ!

Print By
about

19 - 08 - 2017

നുഷ്യാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ പ്രാപ്തമായ മറ്റൊരു രാജ്യവും ഉണ്ടാകരുതെന്ന വാശിയോടെയാണ് സംഘപരിവാരങ്ങള്‍ ഇപ്പോള്‍ മുന്നേറുന്നത്. ഭീകരതയുടെ ഇരകളാണു തങ്ങളെന്ന ഇന്ത്യയുടെ വാദത്തെ ലോകം അംഗീകരിച്ചിരുന്ന കാലമുണ്ടായിരുന്നു എന്നതു ശരിതന്നെ. പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി പ്രശ്നത്തിലും ഇന്ത്യയുടെ നിലപാടുകളെ പല രാജ്യങ്ങളും അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ ചേരിചേരാനയവും മതേതരത്വവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ കാപട്യമുള്ളതായി ആരും കരുതിയിരുന്നുമില്ല. എന്നാല്‍, ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥ ഇപ്പോള്‍ എന്താണെന്നു ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു!

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍, അത് ഇന്ത്യയിലെ ജനസംഖ്യയും അതുവഴിയുള്ള വിപണി സാധ്യതയും മുന്നില്‍ക്കണ്ടു മാത്രമാണ്! എന്നാല്‍, ഇത്തരത്തിലുള്ള അംഗീകാരവും ഇല്ലാതാക്കാന്‍ പതഞ്‌ജലി രാമന്റെ ഗോമൂത്ര കച്ചവടം കാരണമാകും. എന്തെന്നാല്‍, വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച്, പകരം പശുവിന്റെ മൂത്രവും ചാണകവും അടങ്ങിയവ മാത്രം ഉപയോഗിക്കാന്‍ ഉപദേശിക്കുന്ന പരസ്യങ്ങളുമായി രംഗത്തിറങ്ങി കഴിഞ്ഞു! ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാന്‍ ഇനിയും അധികം നാളുകള്‍ പ്രതീക്ഷിക്കേണ്ടാ. ഇനി നമുക്കു വിഷയത്തിലേക്കു കടക്കാം.

ഹിന്ദുമതത്തിന്റെ ആചാരങ്ങളും നിയമങ്ങളും അനുസരിച്ച് എല്ലാ മതക്കാരും ജീവിക്കണമെന്ന തത്വത്തെയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ നിര്‍വ്വചനമായി നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ഗണപതിഹോമവും വിജയദശമിയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊണ്ടാടുന്നു. ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ തയ്യാറല്ലാത്തവര്‍ ഇന്ത്യയില്‍നിന്നു പുറത്തുപോകണമെന്ന് ഭരണകൂടങ്ങളുടെ പിന്തുണയോടെ മതഭ്രാന്തന്മാര്‍ ആക്രോശിക്കുന്നു! ഓരോരുത്തരും എന്തു ഭക്ഷിക്കണമെന്നും എന്തിനെ ആരാധിക്കണമെന്നും മാത്രമല്ല, എങ്ങനെ ചിന്തിക്കണമെന്നുപോലും തീരുമാനിക്കുന്നത് പ്രാകൃതരായ ഒരു സമൂഹമാണ്. ലോകത്തിന് ഒരു സംഭാവനയും നല്‍കാന്‍ പ്രാപ്തിയില്ലാത്ത അപരിഷ്കൃതരായ ഒരുകൂട്ടം അധഃമന്മാരാണ് ഇന്ത്യയുടെ ആധിപത്യം ഇന്നു കയ്യാളുന്നത്! പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും നാണിപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ! പശുവിന്റെ ചാണകത്തെയും മൂത്രത്തെയും പൂജിക്കുന്ന മറ്റേതു ജനതയാണ് ഈ ഭൂമുഖത്തുള്ളത്? പ്രാകൃതവും പൈശാചികവുമായ ഇത്തരം ആഭാസങ്ങള്‍ക്കു തയ്യാറാകാത്തവരെ നാടുകടത്താനും വധിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്കു ഭരണകൂടങ്ങള്‍ സംരക്ഷണം നല്‍കുന്നു! ഇതാണോ മതേതര ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം?

ഇന്ത്യയുടെ മതേതരത്വത്തെ അപഹാസ്യം എന്നല്ലാതെ, മറ്റെന്തു വിശേഷണം നല്‍കി പരിചയപ്പെടുത്തും?! ഹിന്ദുമതത്തിന്റെ നിയമപ്രകാരം മറ്റു മതങ്ങള്‍ക്കു ജീവിക്കാന്‍ നല്‍കുന്ന അവകാശത്തെയാണ്‌ ഇന്ത്യന്‍ മതേതരത്വം എന്നു പറയുന്നത്! ഏറ്റവും വലിയ മതേതരരാജ്യം എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖം ലോകം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ! കപടമതേതരത്വത്തിന്റെ പൊയ്മുഖം അഴിച്ചുമാറ്റാന്‍ സംഘപരിവാരങ്ങള്‍തന്നെ ഇറങ്ങിക്കഴിഞ്ഞു. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഇപ്പോഴത്തെ ഭരണകൂടമാണ്‌. ഇന്ത്യയിലെ ഏറ്റവും അപരിഷ്കൃതരായ ഒരു സമൂഹമാണ് 'സംഘപരിവാരങ്ങള്‍'! ഇവരുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ്‌ ഇന്ത്യയില്‍ ഇന്നു ഭരണം നടത്തുന്നത്. ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്നവരും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്ന് ആക്രോശിച്ചുകൊണ്ട് ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ ചുറ്റിത്തിരിയുന്നവരുമായ കാവിവേഷക്കാരെ മന്ത്രിസഭയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഭരണംകൂടം നേരിട്ട് ഇടപെടാതെതന്നെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിലാണിവര്‍. സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നരനായട്ടുകളില്‍ ഭരണകൂടത്തിനു പങ്കില്ലെന്ന് ഇവര്‍ പറയുന്നതു കാപട്യമാണ്. അക്രമികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതും ഇവരെ സംരക്ഷിക്കുന്നതും ഭരണകൂടമാണെന്നു തിരിച്ചറിയാത്തവരായി ആരുതന്നെയില്ല!

സംഘപരിവാറിനുവേണ്ടി കുഴലൂതിനടന്ന ഒരുവനെ രാഷ്ട്രപതിഭവനില്‍ പ്രതിഷ്ഠിച്ചതിന്റെ പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്. രാഷ്ട്രപതി എന്നത് ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ ഒരു ആലങ്കാരിക പദവി മാത്രമാണെങ്കിലും ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാഷ്ടപതിയുടെ അധികാരം ചെറുതായി കാണാന്‍ കഴിയില്ല. ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ അധികാരം പ്രയോഗിക്കാന്‍ രാഷ്ട്രപതിമാര്‍ തയ്യാറാകാറില്ലെങ്കിലും, ചില അവസരങ്ങളില്‍ ഇതില്‍നിന്നു വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇവര്‍ക്കു സാധിക്കും. ഈ സാഹചര്യം മുന്നില്‍ക്കണ്ട്, ഭരണകൂടങ്ങള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ മാത്രമേ ഈ സ്ഥാനത്തേക്കു പരിഗണിക്കാറുള്ളു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും രാജ്യത്തിന്റെ നയങ്ങള്‍ പൊളിച്ചെഴുതുമ്പോഴും രാഷ്ട്രപതിയുടെ അംഗീകാരമുദ്ര അനിവാര്യമാണ്. ഇക്കാരണത്താല്‍ത്തന്നെ, മോഡി സര്‍ക്കാരിന് ഒരു തീവ്ര ഹിന്ദുത്വവാദിയായ രാഷ്ട്രപതിയുടെ സഹായം കൂടിയേതീരൂ! മോഡിയുടെ ലക്‌ഷ്യം ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതി നീക്കംചെയ്യുക എന്നതാണ്. ഇന്ത്യയെ പൂര്‍ണ്ണമായും തങ്ങളുടെ കീഴിലാക്കുകയും ഏകാധിപത്യം സ്ഥാപിക്കുകയുമെന്ന സംഘപരിവാര്‍ ശക്തികളുടെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കണമെങ്കില്‍, തീവ്രഹിന്ദുത്വവാദിയായ ഒരു രാഷ്ട്രപതി വേണം.

ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാര്‍ അജണ്ട!

പുതിയ രാഷ്ട്രപതിയിലൂടെ മോഡിയും സംഘപരിവാര്‍ ശക്തികളും ചേര്‍ന്ന് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ പൊളിച്ചെഴുത്തു മുതല്‍ രാമരാജ്യ സ്ഥാപനംവരെയുള്ള ബൃഹത്തായ പദ്ധതികള്‍ ഇവരുടെ അജണ്ടയിലുണ്ട്. രാമരാജ്യം സ്ഥാപിക്കുകയെന്നത് എം കെ ഗാന്ധിയുടെ ഒരു സ്വപ്നമായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ, ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എതിര്‍പ്പിന്റെ തീവ്രത ശക്തമായിരിക്കില്ല! ഇന്ത്യയുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഗ്രഹമാണ്‌ എം കെ ഗാന്ധി! ഗാന്ധിയുടെ ഭോഷ്ക്കുകളെപ്പോലും മഹത്വവത്ക്കരിക്കുന്നത് രാജ്യസ്നേഹത്തിന്റെ ഭാഗമായി കരുതുന്നവര്‍ ഇന്ത്യയിലുണ്ട്. അതിനാലാണ് ഗാന്ധിയുടെ മതമൗലീകതയെ മതേതരത്വമായി പരിഗണിക്കപ്പെട്ടത്. ഗാന്ധിയുടെ ആശയങ്ങളെ ചര്‍ച്ചചെയ്യാന്‍ ഇന്നുവരെ ആരും തയ്യാറായിട്ടില്ല. മറിച്ച്, ഇദ്ദേഹം ഉയര്‍ത്തിയ ആശയങ്ങളെ മഹത് വചനങ്ങളായി കണക്കാക്കുന്നു. മറ്റു മതങ്ങളെ എതിര്‍ക്കുന്ന സംഘപരിവാര്‍ ശൈലി ഗാന്ധിക്കുണ്ടായിരുന്നില്ലെങ്കിലും, ഹിന്ദുത്വത്തെ മുറുകെപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. രാമായണത്തിലെ കഥാപാത്രമായ രാമനെ വിളിച്ചുകൊണ്ടായിരുന്നല്ലോ ഗാന്ധിയുടെ അന്ത്യം!

ഹിന്ദുമതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഗാന്ധിക്ക് അവകാശമുണ്ട്‌. അതിനാല്‍ത്തന്നെ, ഇക്കാര്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ മനോവയ്ക്ക് അവകാശവുമില്ല താത്പര്യവുമില്ല. എന്നാല്‍, വിമര്‍ശിക്കപ്പെടേണ്ട പലതും ഗാന്ധിയിലുണ്ടായിരുന്നു എന്നകാര്യം ആരും വിസ്മരിക്കരുത്. പ്രായപൂര്‍ത്തിയാകാത്ത ബാലികമാരെ ഇരുവശത്തും കിടത്തിയാണ് അദ്ദേഹം ഉറങ്ങിയിരുന്നതെന്നും, അദ്ദേഹത്തിന്റെ യാത്രകളിലൊക്കെ സഹായികളായി രണ്ടു ബാലികമാരെ കൂടെക്കൂട്ടുമായിരുന്നു എന്നും ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലികമാരുടെ തോളില്‍ താങ്ങിയായിരുന്നു ഗാന്ധിയുടെ യാത്രകളെല്ലാം. മറ്റേതെങ്കിലും പുരുഷന്മാര്‍ ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടൊപ്പം ശയിച്ചാല്‍ എന്തായിരിക്കും ശിക്ഷ? ഗാന്ധിയുടെ ഈ പ്രവൃത്തിയെ മഹാനീയമായി കാണുന്നത് അദ്ദേഹം ഒരു വിഗ്രഹമായതുകൊണ്ടാണ്. വെണ്ണ മോഷ്ടിച്ചു തിന്ന കൃഷ്ണനെ വാത്സല്യത്തോടെ കള്ളകൃഷ്ണന്‍ എന്ന് വിളിക്കുന്നതിന്റെ കാരണം, കൃഷ്ണന്‍ ഹിന്ദുക്കള്‍ക്കു ദൈവമായതുകൊണ്ടാണ്. ഗോപികമാര്‍ കുളിക്കുമ്പോള്‍ അവര്‍ അഴിച്ചുവയ്ക്കുന്ന വസ്ത്രങ്ങളുമായി മരത്തില്‍ കയറിയിരിക്കുന്ന വികൃതി കൃഷ്ണനുണ്ടായിരുന്നു. വസ്ത്രം തിരികെ നല്‍കണമെങ്കില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൃഷ്ണനെ സമീപിക്കണം. കൃഷ്ണന്റെ ഈ അധഃമ വാസനയെ 'കൃഷ്ണലീലകള്‍' എന്ന വിശേഷണത്തോടെ മഹത്വപ്പെടുത്തുന്നു. നിയമപരമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റവാളികളായിരുന്നു കൃഷ്ണനും ഗാന്ധിയുമെങ്കില്‍, വെറുമൊരു ഭാവനാ കഥാപാത്രമായിരുന്നു എന്ന കാരണത്താല്‍ കൃഷ്ണനെ ഒഴിവാക്കാം. എന്നാല്‍, ഗാന്ധി അങ്ങനെയല്ല; അദ്ദേഹം ജീവിച്ചിരുന്ന വ്യക്തിയാണ്!

ഗാന്ധിയുടെ സ്വപ്നമായിരുന്ന രാമരാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഘാതകരാണെന്ന പ്രത്യേകതകൂടി നാം കാണണം. ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചപ്പോള്‍ ഗാന്ധിയുടെ സ്വാധീനം അത്രകണ്ട് നിര്‍ണ്ണായകമായിരുന്നില്ല എന്നതുകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും മതേതരത്വം ഇന്ത്യിയില്‍ നിലനിന്നത്. നിരീശ്വരവാദിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവും സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ഇരയായിരുന്ന ഡോക്ടര്‍ ഭീമാറാവ് അംബേദ്‌കറും ചേര്‍ന്നു ഭരണഘടന തയ്യാറാക്കിയപ്പോള്‍, അന്നത്തെ മതനേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ ആരായാന്‍ ഇവര്‍ തയ്യാറായി. മതപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടനയുടെ ഭാഗമാക്കിയത് അങ്ങനെയാണ്! എന്നാല്‍, ദേശീയതയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ പല കാര്യങ്ങളും ഹിന്ദുമതത്തിന്റെ തത്വങ്ങളായിരുന്നുവെന്നതു മനസ്സിലാക്കാന്‍ മതനേതാക്കന്മാര്‍ക്കു സാധിച്ചില്ല. ദീര്‍ഘവീക്ഷണമില്ലാത്ത നേതാക്കന്മാരായിരുന്നു ക്രിസ്ത്യാനികളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ടത്. വരാനിരിക്കുന്ന ദുരന്തങ്ങളെ മനസ്സിലാക്കാനുള്ള ജ്ഞാനവും ഇവര്‍ക്കുണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് സംവരണത്തില്‍ നാം അനുഭവിക്കുന്നത്.

ക്രിസ്ത്യാനികളെ OBC പട്ടികയില്‍ ചേര്‍ക്കാം എന്ന നിര്‍ദ്ദേശം നെഹ്രു മുന്നോട്ടുവച്ചപ്പോള്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ ആരംഭിച്ച ജാതിവ്യവസ്ഥയുടെ സ്വാധീനം സുറിയാനികളെ ബാധിച്ചതുമൂലം, സ്വയംപ്രഖ്യാപിത നമ്പൂരിമാരായി നടന്നിരുന്ന ഇവര്‍ക്ക് OBC പട്ടിക ഒരു അവഹേളനമായി തോന്നി! എന്നാല്‍, ലത്തീന്‍ നേതാക്കന്മാര്‍ക്ക് സാമാന്യബുദ്ധി ഉണ്ടായിരുന്നതുകൊണ്ട് അവര്‍ OBC വിഭാഗത്തില്‍ കടന്നുകൂടി! വിശ്വാസികളെക്കുറിച്ച് യാതൊരു ചിന്തയും സുറിയാനി നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷത്തിന്റെ അവകാശം എന്ന നിലയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുള്ള ഔദാര്യങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഇവര്‍ മറന്നില്ല എന്നതും ഓര്‍ക്കണം. ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ നേതാക്കന്മാര്‍ മാത്രമാണല്ലോ! ശാരീരികമോ മാനസീകാമോ ആയ വൈകല്യമുള്ളവര്‍ക്കു നല്‍കുന്ന സംവരണമല്ലാതെ, മറ്റു സംവരണങ്ങളെ ഒന്നും മനോവ അനുകൂലിക്കുന്നില്ല എന്നതുകൊണ്ട്‌, സുറിയാനി നേതാക്കന്മാര്‍ സംവരണം തള്ളിക്കളഞ്ഞതിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കാന്‍ മനോവ തയ്യാറാകുന്നില്ല. എന്നാല്‍, ആത്മീയ കാര്യങ്ങളില്‍ ഇവര്‍ കാണിച്ച നിസംഗതയെ കുറ്റപ്പെടുത്താതിരിക്കാന്‍ മനോവയ്ക്ക് കഴിയുകയുമില്ല.

ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ ഉത്സവങ്ങളും ഹിന്ദുമതത്തിന്റെ ആഘോഷങ്ങളാണ്. മതങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നതിനെ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, മതപരമായ ആചാരങ്ങളെ ദേശീയ ഉത്സവങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് മറ്റു മതക്കാരുടെമേല്‍ ഈ ആഘോഷങ്ങള്‍ അടിച്ചേല്പിക്കുന്ന രീതി മതേതര-ജനാധിപത്യ സംവീധാനത്തിനു ഭൂഷണമല്ല. ഭരണഘടന തയ്യാറാക്കിയവരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാത്തതാണ് ക്രിസ്തീയ നേതാക്കന്മാരുടെ ഭാഗത്തുനിന്നു വന്ന പിഴവ്. ക്രിസ്തീയ വിശ്വാസികള്‍ക്കു നിഷിദ്ധമായ പലതും, ദേശീയതയുടെ പേരില്‍ ക്രിസ്ത്യാനികള്‍ ഇന്നു ചുമക്കുന്നു. സഭാനേതാക്കന്മാരുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മ ഒന്നുകൊണ്ടു മാത്രമാണ് ഈ ദുര്‍ഗ്ഗതി വന്നുഭവിച്ചത്. എന്തെന്നാല്‍, ദേശീയതയുടെ ഭാഗമാല്ലാതിരുന്ന പല ആഘോഷങ്ങളും ദേശീയതയുടെ ഭാഗമായി കടന്നുവന്നതു ഘട്ടംഘട്ടമായിട്ടാണ്. ഈ ഘട്ടങ്ങളിലൊന്നും പ്രതികരിക്കാതെ, എല്ലാ വിഴുപ്പുകളും ഏറ്റെടുക്കാന്‍ സന്നദ്ധരായി സഭാനേതാക്കന്മാര്‍ നിലകൊണ്ടു. ഈ ആഘോഷങ്ങളെ ഏറ്റെടുത്തു നടത്താന്‍പോലും ഇവറ്റകള്‍ തയ്യാറായി എന്നതും ഓര്‍ക്കണം. ഇതിന്റെയെല്ലാം പരിണിതഫലമായി വന്നുഭവിച്ച ദുരന്തങ്ങള്‍ നിസ്സാരങ്ങളല്ല. സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഗണപതിപൂജ നടത്തുന്നത് മതേതര-ജനാധിപത്യ സംവിധാനത്തിനു യോജിക്കുന്നതാണോ? കേരളത്തില്‍പ്പോലും ഇത്തരം അനുഷ്ഠാനങ്ങളോടെയാണ് നിര്‍മ്മാണങ്ങള്‍ ആരംഭിക്കുന്നത്.

ആരംഭത്തില്‍ത്തന്നെ എതിര്‍ക്കപ്പെടാത്തതുകൊണ്ട് ഇവയെല്ലാം അലിഖിത നിയമങ്ങളായി മാറി! ദാമന്‍-ദിയു എന്ന കേന്ദ്രഭരണപ്രദേശത്ത് പുതിയൊരു നിയമം പ്രാബല്യത്തില്‍ വന്നത് ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. 'രക്ഷാബന്ധന്‍' ദിനം എല്ലാവരും ആഘോഷിക്കണം എന്നതാണു നിയമം! ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'ദാമന്‍' എന്ന ചെറു പ്രദേശവും 'ദിയു' എന്ന ഒരു ദ്വീപും അടങ്ങുന്ന കേന്ദ്രഭരണപ്രദേശമാണ് ദാമന്‍-ദിയു എന്നറിയപെടുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ പുരുഷന്മാരുടെ കരങ്ങളില്‍ സ്ത്രീകള്‍ രാഖി (ചരടുകള്‍) കെട്ടണം എന്ന നിര്‍ബ്ബന്ധിത നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. തികച്ചും ഹൈന്ദവവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ആചാരം സകലരുടെമേലും അടിച്ചേല്പിക്കുന്ന രീതി പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളാണുളളത്. ഇന്ദ്രദേവനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഇതിനു പിന്നിലുണ്ട്. ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഇന്ദ്ര പത്‌നി ഇന്ദ്രന്റെ കൈയ്യില്‍ സിദ്ധിയുളള ഒരു രക്ഷ ബന്ധിച്ചു. രക്ഷയുടെ ശക്തികൊണ്ട് ഇന്ദ്രന്‍ അസുര വിജയം നേടുകയും ചെയ്തു. ഇതാണ് ഒരു ഐതീഹ്യം. കൃഷ്ണ ദ്രൗപദി, യമനും സഹോദരിയായ യമുനാദിയും, ബാലി രാജാവും ലക്ഷ്മീ ദേവിയുമായെല്ലാം ബന്ധപ്പെട്ടുള്ള ധാരാളം ഐതിഹ്യങ്ങളും രക്ഷാ ബന്ധനുപിന്നിലുണ്ട്.

ക്രിസ്തീയസഭകളിലെ വൈദീകരും കന്യാസ്ത്രിമാരും ഇത് സന്തോഷത്തോടെ ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യം ഇവിടെ ഉയരാം. ശരിയാണ്, ക്രിസ്ത്യാനികളാണ് എന്ന അവകാശവാദവുമായി നടക്കുന്ന ചില ഭോഷന്മാര്‍ എല്ലാക്കാലത്തും ഇങ്ങനെതന്നെയായിരുന്നു. ഇന്നും അവരുടെ വെളിവുകെട്ട പിന്‍ഗാമികള്‍ സജ്ജീവമാണ്! ഇക്കൂട്ടര്‍ എന്തു ഗോഷ്ടികള്‍ കാണിക്കുന്നു എന്നതല്ല നോക്കേണ്ടത്; മറിച്ച്, ഇത്തരം അനുഷ്ഠാനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കരുത് എന്നതാണു പ്രധാനം! ഇഷ്ടമുള്ളവര്‍ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യട്ടെ! ആരും അതിനെ എതിര്‍ക്കാന്‍ പാടില്ല. എന്നാല്‍, ആചരിക്കാതെയും ആഘോഷിക്കാതെയും മാറിനില്‍ക്കുന്നവരെ അതിനു നിര്‍ബ്ബന്ധിക്കരുത്. എന്തെന്നാല്‍, മതേതര രാജ്യത്തു ജീവിക്കുന്ന ഒരു വ്യക്തിയുടെമേല്‍ മതനിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ ആ രാജ്യം മതേതരരാജ്യമല്ല!

ചരടുകള്‍ക്കു പിന്നിലെ കെണികള്‍!

വൈദീകാരോ സന്യാസിനിമാരോ 'രാഖി' കെട്ടി എന്നതുകൊണ്ട്‌ അത് ക്രിസ്ത്യാനികള്‍ക്ക് അനുവദനീയമാകില്ല. എന്തെന്നാല്‍, വൈദീകാരോ മറ്റു നേതാക്കന്മാരോ നിര്‍മ്മിക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല ക്രിസ്തീയത നിലനില്‍ക്കുന്നത്. ദൈവത്താല്‍ നല്കപ്പെട്ട നിയമങ്ങള്‍ പഠിക്കുകയും അത് അനുസരിക്കാന്‍ ജനത്തെ പഠിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഓരോ ശ്രേഷ്ഠന്മാരുടെയും ഉത്തരവാദിത്തം. എന്നാല്‍, വിജാതിയരുടെ എല്ലാവിധ ദുരാചാരങ്ങളും അനുകരിക്കുന്ന ചിലര്‍ സഭകളില്‍ കടന്നുകൂടുകയും, സഭയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാബന്ധന്‍ ദിനത്തില്‍ മാത്രമല്ല, മറ്റൊരു ദിനത്തിലും 'രാഖി' കെട്ടാന്‍ ക്രിസ്ത്യാനിയെ തങ്ങളുടെ ദൈവം അനുവദിച്ചിട്ടില്ല. വിജാതിയരെ അനുകരിച്ചുകൊണ്ട് ചില 'കന്യാസ്ത്രി' വേഷക്കാര്‍ രാഖി കെട്ടുന്നുവെങ്കില്‍ അവര്‍ ക്രിസ്ത്യാനികളുടെ മേല്‍വിലാസത്തില്‍ ജീവിക്കുന്ന വിജാതിയരാണ്. ക്രിസ്ത്യാനികളുടെയിടയില്‍ വിജാതിയരായി ജീവിക്കുന്ന മൂന്നു വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ വിഭാഗം ബൈബിള്‍ വായിച്ചിട്ടില്ലാത്തവരാണ്. വായിച്ചിട്ട് ഒന്നും മനസ്സിലാകാത്തവരാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. ബൈബിള്‍ വായിക്കുകയും നിയമങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതിനുശേഷം നിയമത്തെ പുച്ഛിച്ചു തള്ളിയവരാണ് മൂന്നാമത്തെ കൂട്ടര്‍! ആയതിനാല്‍, ഈ മൂന്നു വിഭാഗങ്ങളില്‍പെട്ടവര്‍ ഏതു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാലും, അവരിലാരെയുംതന്നെ ക്രിസ്ത്യാനികളുടെ ഗണത്തില്‍ എണ്ണേണ്ടതില്ല!

ക്രിസ്ത്യാനികള്‍ സേവിക്കുന്ന സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അനുവദിക്കാത്തതൊന്നും അവിടുത്തെ ജനം ചെയ്യാന്‍ പാടില്ല. വഴിപോക്കരുടെ വാക്കുകളല്ല ക്രിസ്ത്യാനി അനുസരിക്കേണ്ടത്. ഈ പ്രവചനം ശ്രദ്ധിക്കുക: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: മനുഷ്യാത്മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ തലയ്ക്കു യോജിച്ച മൂടുപടമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ക്കും ദുരിതം!"(എസെക്കി: 13; 18). പുരുഷന്മാരുടെ കൈത്തണ്ടയില്‍ സ്ത്രീകള്‍ കെട്ടിക്കൊടുക്കുന്ന ഈ കെണിയെക്കുറിച്ചല്ലേ ഈ പ്രവചനം? ആര് എത്ര മഹത്വവത്ക്കരിച്ചാലും, ദൈവം മ്ലേച്ഛമെന്നു പറഞ്ഞിരിക്കുന്നവ ക്രിസ്ത്യാനിക്കു മ്ലേച്ഛമായിരിക്കണം! രാഖി എന്നത് മന്ത്രച്ചരടുതന്നെയാണ്. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ രാഖിയെക്കുറിച്ചു വ്യക്തമായി അന്വേഷിച്ചു മനസ്സിലാക്കുക. രക്ഷാബന്ധന്‍ ദിനം ആഘോഷിക്കുന്നത് എപ്രകാരമാണെന്നു മനസ്സിലാക്കിക്കഴിയുമ്പോള്‍ രാഖി ഒരു മന്ത്രച്ചരടു തന്നെയാണെന്നു വ്യക്തമാകും.

തികച്ചും ഹൈന്ദവ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍ എന്നു നാം കണ്ടു. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം. ദൈവത്തിന്റെ ജനത്തെ സംബന്ധിച്ചിടത്തോളം ഇത് നിഷിദ്ധമാണെന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള ചരടുകളും ഏലസ്സുകളും ഉപയോഗിച്ചതിലൂടെ ദൈവജനം യുദ്ധത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മക്കബായരുടെ രണ്ടാം പുസ്തകത്തിലാണ് ഇതു വായിക്കുന്നത്. യുദ്ധത്തില്‍ വധിക്കപ്പെട്ട സൈനീകരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍, യാമ്നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനംചെയ്ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്തമായി"(2 മക്കബായര്‍: 12; 40). ആത്മീയതയില്‍ കടന്നുവരുന്ന ദുരന്തങ്ങളുടെ കാരണം തിരിച്ചറിയാന്‍ കഴിയാത്ത സമൂഹമായി ക്രൈസ്തവസഭകള്‍ അധഃപതിച്ചതു നാം കാണാതെപോവരുത്.

രക്ഷാബന്ധന്‍ എങ്ങനെയാണ് ആചരിക്കേണ്ടതെന്നു കാണുമ്പോള്‍, ഈ ആചാരത്തിനുപിന്നിലെ വിജാതിയത കൂടുതല്‍ വ്യക്തമാകും. രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കുശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചുകൊടുക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. ആവണി അവിട്ടം, നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്. ശ്രാവണ പൗര്‍ണമി നാളിലാണ് ഇന്ദ്രപത്നി ഇന്ദ്രന്റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്റെ ശക്തിയാല്‍ ഇന്ദ്രന്‍ അസുരന്മാരുടെമേല്‍ വിജയം നേടി. അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി എന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ തോളിലേറ്റേണ്ട ആവശ്യം ക്രിസ്ത്യാനികള്‍ക്കുണ്ടോ? ഹിന്ദുക്കള്‍ അവരുടെ ആചാരങ്ങളിലെ പൈശാചികതയും വ്യര്‍ത്ഥതയും തിരിച്ചറിയുന്നതുവരെ അവര്‍ അതു തുടരട്ടെ! എന്നാല്‍, ഈ ദുരാചാരങ്ങളെ സ്വന്തമാക്കി അഭിമാനിക്കുന്ന വൈദീകരും 'കന്യാസ്ത്രിമാരും' വലിയ അപകടമാണു ക്ഷണിച്ചുവരുത്തുന്നത്. ക്രിസ്ത്യാനികളുടെമേലും മറ്റു മതത്തില്‍ വിശ്വസിക്കുന്നവരുടെമേലും ഹിന്ദുക്കളുടെ ആചാരങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, അതിന്റെ പ്രധാന ഉത്തരവാദികള്‍ ക്രൈസ്തവ ആചാര്യന്മാരാണ്! പൈശാചികതയുടെ വക്താക്കളായ ഈ ആചാര്യന്മാര്‍ അനുകരിക്കാന്‍ ശ്രമിച്ചതിലൂടെ, ഇത് സകലരും സ്വീകരിക്കേണ്ട ശ്രേഷ്ഠമായ ആചാരമായി സംഘികള്‍ക്കു തോന്നി!

വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാരുടെ പ്രീതിക്കായി നടത്തുന്ന ആചാരങ്ങളെ ക്രിസ്തീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ചില പൈശാചിക സന്തതികള്‍ ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നു നമുക്കറിയാം. ഇത്തരക്കാരില്‍ ചിലര്‍ മെത്രാന്മാരായും വിലസുന്നു. ഇവരുടെ പൈശാചിക ഉപദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ മൂലമാണ് സഭകളില്‍ വിജാതിയ ആചാരങ്ങള്‍ കടന്നുക്കൂടിയത്. ചരടുകള്‍ വെഞ്ചരിച്ചു കൈകളില്‍ കെട്ടാന്‍ പ്രേരിപ്പിക്കുന്ന 'ചരടുപള്ളികള്‍' ഇന്ന് കേരളത്തിലുണ്ട്. ഇത്തരത്തിലുള്ള ആഭാസങ്ങള്‍ക്ക് ആത്മീയപരിവേഷം നല്‍കുകയും മന്ത്രച്ചരടുകളെ ന്യായീകരിക്കുകയും ചെയ്യുന്ന മെത്രാന്മാര്‍ ഈ വചനമൊന്നു ശ്രദ്ധിക്കുക: "പക്ഷികളെയെന്നപോലെ മനുഷ്യരെ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാന്‍ എതിരാണ്"(എസക്കി:13;20). വെഞ്ചരിച്ചു ക്രിസ്തീയമാക്കാന്‍ ദൈവം ആവശ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഈ വചനം അറിയിച്ചതു വിജാതിയരോടല്ല; മറിച്ച്, ഇസ്രായേല്‍ ജനത്തോടാണ്. ആധുനീക ഇസ്രായേലായ ക്രൈസ്തവര്‍ക്കുവേണ്ടിക്കൂടിയാണ് ഇത് പ്രഖ്യാപിക്കപ്പെട്ടതെന്നു നാം വിസ്മരിക്കരുത്! നന്മയാണെന്ന ധാരണയില്‍തന്നെയാണ് ഇത്തരത്തിലുള്ള ആചാരങ്ങള്‍ ഇസ്രായേല്‍ജനത സ്വീകരിച്ചത്. അവ തിന്മയാണെന്ന തിരിച്ചറിവ് നല്‍കുവാനാണ് പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും നിയോഗിച്ചതെന്ന വസ്തുത അപ്പസ്തോലികസഭകള്‍ മറന്നുപോയി!

കത്തോലിക്കാ മെത്രാന്‍ സമിതിയെ സംബന്ധിച്ചിടത്തോളം രക്ഷാബന്ധനവും മറ്റു വിജാതിയ ആചാരങ്ങളും അലങ്കാരങ്ങളായിരിക്കാം. എന്നാല്‍, ദൈവമക്കളായ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇവയൊന്നും അലങ്കാരങ്ങളല്ലെന്നു മാത്രമല്ല, ദൈവത്തിന്റെ കോപം ക്ഷണിച്ചുവരുത്തുന്ന നിയമലംഘനങ്ങളാണ്. ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന നിയമം ഒരു തുടക്കം മാത്രമായി കണ്ടാല്‍ മതി. എന്തെന്നാല്‍, തങ്ങള്‍ക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടമാണ്‌ ഇന്ത്യയെ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തങ്ങള്‍ക്കു സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളെ പിടിച്ചെടുക്കാന്‍ എല്ലാ ഹീനമായ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു. ജുഡീഷ്യറിയെ ഏകദേശം പൂര്‍ണ്ണമായിത്തന്നെ കാവിവത്ക്കരിച്ചു കഴിഞ്ഞു. പണവും സ്ഥാനമാനങ്ങളും വാഗ്ദാനംചെയ്ത് എംപിമാരെ വരുതിയിലാക്കുന്ന രീതിയും ഇവര്‍ അവലംബിക്കുന്നു. വോട്ടിംഗ് യന്ത്രത്തില്‍പ്പോലും കൃത്രിമം കാണിക്കാന്‍ തയ്യാറാകുന്നത് ഒരു ഏകാധിപത്യ രാമരാജ്യ സ്ഥാപനത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണ്. ഹൈന്ദവ പൈശാചികതയെ ദേശീയതയുടെ ഭാഗമാക്കുന്നതുവഴി ഭരണകൂട ഭീകരതയാണ് ഇവര്‍ നടപ്പാക്കുന്നത്.

വന്ദേമാതരം ദേശീയഗാനം അല്ല!

വന്ദേമാതരം എന്ന ഗാനം ദേശീയഗാനം അല്ലെന്നു മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് അതു നിഷിദ്ധവുമാണ്‌. അര്‍ത്ഥമറിയാതെ, എന്തിനെയും ഏറ്റെടുക്കുന്ന മെത്രാന്മാരും ആചാര്യന്മാരും ഉള്ളിടത്തോളം, ക്രിസ്ത്യാനികളില്‍ പലരും ഇരുട്ടിലാണ് ജീവിക്കുന്നതെന്നു നാം തിരിച്ചറിയണം. സകല മ്ലേച്ഛതകളെയും സ്വീകരിക്കുകയും, അവ ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന രീതി കത്തോലിക്കാ മെത്രാന്മാരില്‍ മാത്രം കണ്ടുവരുന്ന രോഗമല്ല. എല്ലാ അപ്പസ്തോലിക സഭകളിലും ഇത്തരത്തിലുള്ള മാരകരോഗത്തിന് അടിമകളായ ആചാര്യന്മാരുണ്ട്. മറ്റുള്ളവരിലേക്കു പകരുന്ന ഈ രോഗം സഭകളിലെ വിശ്വാസികളില്‍ ഭൂരിഭാഗത്തെയും ബാധിച്ചുകഴിഞ്ഞു! വിജാതിയതയെന്ന പൈശാചികതയുടെ അടിമകളായ ചിലര്‍ സഭകളില്‍ നുഴഞ്ഞുകയറിയതാണ് ഈ ദുരന്തത്തിന് ആധാരം. ആഗോളതലത്തിലുള്ള അജണ്ടയുടെ ഭാഗമാണ് ഈ നുഴഞ്ഞുകയറ്റം. ഇക്കൂട്ടരുടെ ആശയങ്ങള്‍ക്ക് അടിപ്പെട്ടുപോയ ചില വിവരദോഷികളാണ് സഭകളെ പൈശാചികവത്ക്കരിക്കുന്ന മറ്റൊരു കൂട്ടര്‍! ഇവര്‍ക്ക് സ്വന്തമായ ആശയങ്ങളോ അഭിപ്രായങ്ങളോ ഇല്ല. ഒഴുക്കിനൊത്ത് നീങ്ങുന്ന ഇക്കൂട്ടരും അപകടകാരികള്‍ത്തന്നെ!

വിജാതിയര്‍ എന്നൊരു വിഭാഗംതന്നെ ഇല്ലെന്നു ചിന്തിക്കുന്ന ക്രൈസ്തവ നാമധാരികളും സഭകളുടെ ഔദ്യോഗിക രേഖകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വിജാതിയതയോ വിഗ്രഹങ്ങളോ ഇല്ലെന്നാണ് ഇക്കൂട്ടര്‍ ധരിച്ചുവച്ചിരിക്കുന്നത്. യേഹ്ശുവായുടെ മരണശേഷം സകലതും പവിത്രീകരിക്കപ്പെട്ടുവെന്നും, പാപത്തെ അവിടുന്ന് നിഷ്ക്കാസനം ചെയ്തതിനാല്‍ ഇനിമേല്‍ പാപം എന്നൊന്നില്ല എന്നുമുള്ള അപകടകരമായ ആശയത്തിന്റെ വക്താക്കളാണ് ഇവര്‍. ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ചു വാചാലരാകുന്ന ഇവര്‍, അവിടുത്തെ ക്രോധത്തെയും പാപത്തോടുള്ള അസഹിഷ്ണുതയെയും മറച്ചുവയ്ക്കുന്നു. ഇക്കൂട്ടരെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും. ഈ നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഉടമ്പടിയുടെ ശാപങ്ങള്‍ക്കനുസൃതമായി അവനെ നശിപ്പിക്കുന്നതിന് ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് അവനെ മാറ്റിനിര്‍ത്തും"(നിയമം: 29; 19-22). ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുകയെന്നാല്‍, സഭയില്‍നിന്നു പുറത്താക്കുമെന്നാണ് വിവക്ഷിക്കുന്നത്. തുടര്‍ന്നുള്ള വാക്യങ്ങളില്‍ മറ്റുചില ശാപങ്ങള്‍ക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. പാപത്തെ ലഘൂകരിക്കുകയും, ദൈവത്തിന്റെ ക്രോധത്തെ മറച്ചുവയ്ക്കുകയും ചെയ്യുന്നവരെ ദൈവം അംഗീകരിക്കുകയോ അഭിഷേകം ചെയ്യുകയോ ഇല്ല!

പൈശാചിക അജണ്ടയുമായി ക്രൈസ്തവസഭകളില്‍ കടന്നുകൂടിയവരും, ഇവരുടെ കാപട്യങ്ങള്‍ തിരിച്ചറിയാനുള്ള വിവേചനശക്തിയോ വിവേകമോ ഇല്ലാത്തവരുമായ രണ്ടു വിഭാഗങ്ങളാണ് സഭകളില്‍ സ്ഥാപിക്കപ്പെടുന്ന എല്ലാ പൈശാചികതയുടെയും പിന്നിലുള്ള ശക്തികള്‍! ഇവര്‍ക്ക് സ്വീകാര്യമായവയെ മാത്രമാണ് സഭയുടെ നിയമങ്ങളായി ഇവര്‍ പ്രഖ്യാപിക്കുന്നത്. ഇവര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച്, വിശ്വാസികള്‍ ഈ നിയമങ്ങളെ ശിരസാവഹിക്കുന്നു. ദേശീയതയുടെ പേരില്‍ ക്രിസ്ത്യാനികളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട നിയമങ്ങള്‍ പരിശോധിക്കപ്പെടാതെ പോയത് ഇവര്‍മൂലമാണ്. ഇന്ത്യയുടെ ദേശീയഗാനത്തിലും ദേശഭക്തിഗാനങ്ങളിലും ക്രിസ്തീയവിരുദ്ധത കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തക്കവിധം അറിവുള്ളവര്‍ സഭകളുടെ നേതൃത്വത്തില്‍ ഇല്ലാതിരുന്നതുകൊണ്ടോ, അറിവുള്ളവര്‍ സൗകര്യപൂര്‍വ്വം അവഗണിച്ചതുകൊണ്ടോ ആണ് ഈ ഗാനങ്ങള്‍ ക്രിസ്ത്യാനികള്‍ ഏറ്റുപാടുന്നത്. വന്ദേമാതരം എന്ന് തുടങ്ങുന്ന ഗാനം ദേശീയഗാനം അല്ലെന്നു നമുക്കറിയാം. അതിനാല്‍, ഈ ഗാനത്തെക്കുറിച്ചും അതിലെ അപകടത്തെക്കുറിച്ചും പിന്നീട് മനസ്സിലാക്കുന്നതിനുമുമ്പ് 'ജനഗണമന' എന്ന ദേശീയഗാനത്തിന്റെ അര്‍ത്ഥവും ചരിത്രവും പരിശോധിക്കാം.

ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരിക്കന്നത് അനുസരിച്ച് ‘ജനഗണ മന’യ്ക്ക് ടാഗോര്‍ നല്‍കുന്ന തര്‍ജമ ഇപ്രകാരമാണ്: ”അങ്ങ് ദേശത്തിലെ ജനങ്ങളുടെ മനസ്സിന്റെ അധിപനും ഭാരതത്തിന്റെ ഭാഗ്യവിധാതാവുമാകുന്നു. പഞ്ചാബ്, സിന്ധുദേശം, ഗുജറാത്ത്, മറാത്ത, ദ്രാവിഡദേശം, ഒഡീസ്സ, ബംഗ്‌ള എന്നീ പ്രദേശങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന നാമം അങ്ങയുടേതാണ്. വിന്ധ്യനിലും ഹിമാലയത്തിലും പ്രതിധ്വനിക്കുന്ന ഈ നാമം യമുനയുടേയും ഗംഗയുടേയും സംഗീതത്തിന്റെ അകമ്പടിയോടെ ഇന്ത്യാസമുദ്രത്തിലെ അലമാലകള്‍ ഏറ്റുപാടുന്നു. അവര്‍ അങ്ങയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു, അങ്ങയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നു. സര്‍വജനത്തിെയയും രക്ഷ അങ്ങയുടെ കരങ്ങളിലാകുന്നു. ഭാരതദേശത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് എക്കാലവും വിജയിക്കട്ടെ". (കടപ്പാട്: Ravi Chandran C, Professor, University College, Thiruvananthapuram)

'അങ്ങ് എക്കാലവും വിജയിക്കട്ടെ' എന്ന് ആര്‍ക്കാണ് ഈ ഗാനത്തിലൂടെ ആശംസകള്‍ നേരുന്നത്? ഒരു വ്യക്തിയെ പുകഴ്ത്തുകയും ആരാധിക്കുകയും ആ വ്യക്തിയോട് അനുഗൃഹം യാചിക്കുകയും( പ്രാര്‍ത്ഥന) ചെയ്യുന്ന ഗാനമാണ് ഇതെങ്കില്‍, മറഞ്ഞിരിക്കുന്ന ആ വ്യക്തി ആരാണ്? ഇതറിയണമെങ്കില്‍, ഒരു നൂറ്റാണ്ടു പിന്നിലേക്കു നാം സഞ്ചരിക്കണം. 1911 ഡിസമ്പര്‍ 27- നു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കൊത്ത സമ്മേളനത്തിലാണ് ‘ജനഗണ മന’ ആദ്യമായി ആലപിക്കപ്പെടുന്നത്. 1950 ജനുവരി 4- ന് ഇന്ത്യയുടെ ദേശീയഗാനമായി ഭരണഘടന അസംബ്ലി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 2011 ഡിസമ്പറില്‍ ദേശീയഗാനത്തിന്റെ പ്രഥമ ആലാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെട്ടു.

അഞ്ചു ഖണ്ഡികകള്‍ (stanza)ഉള്‍ക്കൊള്ളുന്ന ‘ജനഗണമന’യുടെ അസ്സല്‍രൂപം(full version) നാമധികം കേട്ടിട്ടില്ല. ഇതിന്റെ ആലാപനദൈര്‍ഘ്യം 52 സെക്കന്‍ഡാണ്. രാഷ്ട്രപതി, ഗവര്‍ണ്ണമാര്‍ എന്നിവരുടെ സാന്നിധത്തില്‍ മാത്രമേ ഇത് ആലപിക്കപ്പെടാറുള്ളു. ആദ്യത്തെ ഒരു ഖണ്ഡിക (shorter version) മാത്രമാണ് നാം പൊതുവെ പാടാറുള്ളത്. നാം കേള്‍ക്കാറുള്ള ആദ്യഖണ്ഡികയുടെ ആലാപന ദൈര്‍ഘ്യം ഇരുപതു സെക്കന്‍ഡാണ്. ഈ ഇരുപതു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വരികളുടെ അര്‍ത്ഥമാണ് നാം മനസ്സിലാക്കിയത്. വരികള്‍ സൂചിപ്പിക്കുന്നതുപോലെതന്നെ, ഒരു വിശിഷ്ട വ്യക്തിയെ പ്രകീര്‍ത്തിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഗാനമാണ് 'ജനഗണമന'! ഈ ഗാനം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയതും ടാഗോര്‍ തന്നെയാണ്. ആന്ധ്രപ്രദേശിലെ മദനപ്പള്ളയില്‍വച്ച് യൂറോപ്യന്‍ സംഗീത വിദഗ്ധയായ മാര്‍ഗരററ് കസിന്‍സുമായി (Margaret Cousins) ചേര്‍ന്ന് അതിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ടാഗോര്‍ ഇങ്ങനെയൊരു ഗാനം എഴുതാനുണ്ടായ സാഹചര്യം ഇതാണ്: ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണാധികാരിയായ ജോര്‍ജ്ജ് അഞ്ചാമനും രാജ്ഞിയും 1911 ഡിസമ്പര്‍ 30- ന് കല്‍ക്കട്ട സന്ദര്‍ശിച്ചതാണ് ‘ജനഗണ മന’യുടെ പിറവിയുടെ ചരിത്രപശ്ചാത്തലം. ചക്രവര്‍ത്തിയെ പുകഴ്ത്തി ഒരു മംഗളഗാനമെഴുതാന്‍ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട ചില പൊതുസുഹൃത്തുക്കള്‍ ടാഗോറിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൂടി താല്‍പര്യ പ്രകാരമായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ടാഗോര്‍ അറിയപ്പെടുന്ന കവിയായി മാറിയിരുന്നു. ഇംഗ്‌ളീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് പ്രിയങ്കരനാക്കി. ബ്രഹ്മസമാജ നേതാവായിരുന്ന ദേബേന്ദ്ര ടാഗോറിന്റെ പുത്രന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കുടുംബപരമായിതന്നെ ബ്രിട്ടീഷുകാരുമായി നല്ല ബന്ധമുണ്ടായിരുന്നു. സത്ഭരണത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ബ്രിട്ടീഷ് അധികാരികളോട് 'പ്രാര്‍ത്ഥിക്കുക, കെഞ്ചുക, ആവലാതിപ്പെടുക' (‘Pray, Plead, Petition’) എന്ന നയപരിപാടിയുമായി കോണ്‍ഗ്രസ്സ് മുന്നോട്ടു പോയിരുന്ന കാലത്താണ് ‘ജനഗണമന’യുടെ ജനനം. 1911 - ലെ കൊല്‍ക്കൊത്ത സമ്മേളനത്തിന്റെ രണ്ടാം ദിനം, ജോര്‍ജ്ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ ഇന്ത്യാസന്ദര്‍ശനം ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രമാണ് കോണ്‍ഗ്രസ്സ് വിനിയോഗിച്ചത്. രണ്ടാമത്തെ ദിവസംതന്നെ ‘ജനഗണമന’ ടാഗോര്‍ ആലപിക്കുകയും ചെയ്തു. ദേശീയബോധം പ്രോജ്ജ്വലിപ്പിക്കുകയല്ല മറിച്ച് ചക്രവര്‍ത്തിയെ സ്തുതിക്കുകയായിരുന്നു ജനഗണമനയുടെ ജന്മനിയോഗമെന്ന വാദം ശക്തിപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ജോര്‍ജ്ജ് അഞ്ചാമന്‍ 1911 ല്‍ ബംഗാള്‍വിഭജനം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയതിന്റെ (the annulment of the Bengal Partition Act)നന്ദിപ്രകടനം എന്ന നിലയിലായിരുന്നുവത്രെ നൃപസ്തുതി അര്‍പ്പിക്കപ്പെട്ടത്.

ജോര്‍ജ്ജ് അഞ്ചാമനെ സ്തുതിക്കുന്ന കീര്‍ത്തനം എങ്ങനെ ഇന്ത്യയുടെ ദേശീയഗാനമായി എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരമില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നിരുന്നാലും, വ്യത്യസ്തങ്ങളായ കഥകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ വിശ്വാസയോഗ്യമായി പരിഗണിക്കാന്‍ സാധിക്കുന്ന കഥ ഇങ്ങനെ: 'ഒരു രാജ്യത്തിന്റെ ദേശീയഗാനം രാജ്യത്തിനുള്ളില്‍ എന്നതിനേക്കാള്‍ അന്താരാഷ്ട്രരംഗത്താണ് കൂടുതല്‍ പ്രസക്തം. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ആലപിക്കപ്പെട്ടതോടെ (1947) ‘ജനഗണ മന’ അന്തരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാശ്ചാത്യസംഗീതത്തിനും ആലാപനരീതിക്കും കുടൂതല്‍ വഴങ്ങുന്നതും ‘ജനഗണ മന’യാണെന്ന അഭിപ്രായം ഭരണഘടന അസംബ്‌ളിയില്‍ ഉയര്‍ന്നു; ബാന്‍ഡ് വാദ്യത്തോടൊപ്പം ആലപിക്കാന്‍ ഉത്തമമാണെന്നും. ‘ജനഗണ മന’യ്ക്ക് അനുകൂലമായ ഔദ്യോഗിക തീരുമാനം ഉരുത്തിരിഞ്ഞതെന്ന് അങ്ങനെയാണെന്ന് പണ്ഡിറ്റ് നെഹ്‌റു നിരീക്ഷിക്കുന്നുണ്ട് (‘Glorious Thoughts of Nehru’, p.139). പൊതുസമൂഹത്തിലും മാധ്യമലോകത്തും നെഹ്‌റുവിന്റെ ഈ ‘യുക്തിസഹമായ മാനദണ്ഡം’രൂക്ഷവിമര്‍ശനത്തിന് വിധേയമാകുകയുണ്ടായി.'

'ജനഗണമന' എന്ന ഗാനത്തോടൊപ്പം പരിഗണിക്കപ്പെട്ട മറ്റൊരു ഗാനം 'വന്ദേമാതരം' ആയിരുന്നു. ചില സംഘടനകള്‍ നടത്തിയ അനൗദ്യോഗിക അഭിപ്രായസര്‍വെകളില്‍ ’വന്ദേമാതരം’ 95% വോട്ടുകള്‍വരെ കരസ്ഥമാക്കിയിരുന്നു! ഭരണഘടന അസബ്‌ളി അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നെഹ്രു പ്രാദേശിക പ്രവിശ്യാ ഗവര്‍ണര്‍മാരോട് ‘ജനഗണ മന’ യുടെ സ്വീകാര്യതയെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ ഗവര്‍ണര്‍ ഒഴികെ മറ്റെല്ലാവരും അനുകൂല അഭിപ്രായം അറിയിക്കുകയായിരുന്നു. വന്ദേമാതരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തികളില്‍ പ്രമുഖന്‍ എംകെ ഗാന്ധിയായിരുന്നു. രാമരാജ്യം സ്വപ്നംകണ്ടു ജീവിച്ച ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വവുമായി ഏറ്റവും ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന വന്ദേമാതരം സ്വീകാര്യമാവുകയെന്നത് സ്വാഭാവികമാണ്! ദേശീയഗാനമായി വന്ദേമാതരം പ്രഖ്യാപിക്കണം എന്ന ആഗ്രഹമാണ് ഇന്നത്തെ സംഘപരിവാറിനുമുള്ളത്.

ജനഗണമന എന്ന വിഷയത്തെക്കുറിച്ചു ചിലതുകൂടി ചിന്തിക്കാനുണ്ട്. എന്തെന്നാല്‍, ബ്രിട്ടീഷുകാരുടെ ഭരണം അവസാനിച്ചതിനുശേഷം എന്തിനാണ് ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇന്ത്യക്കാര്‍ പാടിനടക്കുന്നത്?! ബ്രിട്ടനിലെ രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമനെ പ്രകീര്‍ത്തിക്കാനാണോ സിനിമാ തീയേറ്ററുകളിലും നാടകശാലകളിലും ഈ ഗാനം നിര്‍ബ്ബന്ധമാക്കിയത്? അല്ലേയല്ല! പിന്നെ ആരായിരിക്കും ഈ ഗാനത്തിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്നത്? ഇവിടെയാണ്‌ 'ജനഗണമന' എന്ന ഗാനത്തിലെ പൈശാചിക അജണ്ട മറഞ്ഞിരിക്കുന്നത്! ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിനെ പ്രകീര്‍ത്തിക്കാനാണ് ഗാനം രചിക്കപ്പെട്ടതെങ്കിലും, ഈ ഗാനത്തില്‍ രാജാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാരണത്താല്‍ത്തന്നെ, മാറിമാറിവരുന്ന ഭരണാധികാരികളെ സ്തുതിക്കാനും, അവരോട് അനുഗ്രഹങ്ങള്‍ യാചിക്കാനുമുള്ള സ്തുതിഗീതമായി ഈ ഗാനം പരിഗണിക്കപ്പെടുന്നു. അതായത്, ഇപ്പോള്‍ 'ജനഗണമന' പാടുന്ന ഓരോ വ്യക്തികളും നരേന്ദ്ര മോഡിയെ സ്തുതിക്കുകയും പുകഴ്ത്തുകയും ഇദ്ദേഹത്തോട് അനുഗൃഹം യാചിക്കുകയുമാണ് ചെയ്യുന്നത്! ഇത് തികച്ചും ക്രിസ്തീയ വിരുദ്ധമായ ഒരു പ്രവര്‍ത്തിയാണ്.

രാജാക്കന്മാരെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതി പ്രാചീനകാലം മുതല്‍ക്കേ നിലനിന്നിരുന്നു. തന്നെയല്ലാതെ, മറ്റാരെയും ദൈവമായി ആരാധിക്കരുതെന്നു വിളംബരം ചെയ്ത രാജാക്കന്മാരും ഈ ഭൂമുഖത്തു ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍, ദൈവപുരുഷന്മാരായ പ്രവാചകന്മാരോ ദൈവജനമോ ഈ കല്പനകളെ അംഗീകരിച്ചിട്ടില്ല. ഇതിന്റെപേരില്‍ അനേകം മതപീഡനങ്ങള്‍ നടന്നിട്ടുണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ അല്ലാതെ മറ്റാരെയും ആരാധിക്കാന്‍ ദൈവമക്കള്‍ക്ക് അനുവാദമില്ല! ലോകത്തിന്റെ പ്രീതിയ്ക്കുവേണ്ടി ദൈവത്തിന്റെ നിയമങ്ങളെ ലംഘിക്കുന്നവര്‍ അവിടുത്തേക്കു യോഗ്യരുമല്ല! രാജാവിനെ ആരാധിക്കണമെന്നും അവനോടു മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്നുമുള്ള കല്പന നിലനില്‍ക്കെ അതിനു തയ്യാറാകാത്ത ദാനിയേല്‍ പ്രവാചകനെ നാം ബൈബിളില്‍ കാണുന്നുണ്ട്. ഹേറോദേസ് രാജാവിന്റെ അന്ത്യവും ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സത്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ എങ്ങനെ 'ജനഗണമന' ആലപിക്കും. സ്വന്തം മതത്തിന്റെ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ അവകാശമില്ലാത്ത രാജ്യമെങ്ങനെ മതേതര രാജ്യമാകും?

'ജനഗണമന' എന്ന ഗാനത്തെക്കാള്‍ അപകടകാരിയാണ് 'വന്ദേമാതരം'! തികച്ചും ക്രിസ്തീയ വിരുദ്ധമായ ഈ ഗാനമാണ് സകലരുടെയുമേല്‍ അടിച്ചേല്പിക്കാന്‍ സംഘപരിവാര്‍ പദ്ധതിയൊരുക്കുന്നത്. ബങ്കിംചന്ദ്രയുടെ വന്ദേമാതരം എന്ന ഗാനത്തിന്റെ കടുത്ത ഭക്തനായിരുന്നു ടാഗോര്‍! ‘വന്ദേമാതരം’എന്ന വാക്കിന്റെ മാന്ത്രികപ്രഭാവം കല്‍ത്തുറുങ്കുകളേയും സുരക്ഷാമുറികളേയും തകര്‍ത്തെറിയാന്‍ ശേഷിയുള്ളതാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്(Glorious Thoughts of Tagore, p.165). എന്നാല്‍ 1930 കളില്‍ ബങ്കിംചന്ദ്രയുടെ രചന ദേശീയഗീതമാക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ‘വന്ദേമാതര’ത്തിന്റെ മതേതരവിശുദ്ധി ചോദ്യം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ടാഗോര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെഴുതി: ”ദുര്‍ഗ്ഗാദേവിയ്ക്കുള്ള അര്‍ച്ചനയാണ് വന്ദേമാതരത്തിന്റെ ആന്തരികസത്ത. ഇക്കാര്യം സംവാദത്തിന് വിഷയമാക്കാന്‍ കഴിയാത്ത വിധം സുവ്യക്തമാണ്. ദുര്‍ഗ്ഗയേയും ബംഗാളിനേയും വേര്‍തിരിക്കാനാവാത്ത വിധം കൂട്ടിയിണക്കുകയാണ് ബങ്കിംചന്ദ്ര ചെയ്തിരിക്കുന്നതെന്നത് ശരി തന്നെ. പക്ഷെ പത്ത് കൈകളുള്ള ഒരു ആരാധനാമൂര്‍ത്തിയെ സ്വന്തം ദേശമായി പരിഗണിച്ച് ദേശസ്‌നേഹപ്രചോദിതമായി ആരാധിക്കാന്‍ ഏതെങ്കിലും മുസല്‍മാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. (Letter 314, Selected Letters of Rabindranath Tagore, edited by K. Datta and A. Robinson, Cambridge University Press).

‘വന്ദേമാതരം’ ഉള്‍പ്പെടുന്ന ‘ആനന്ദമഠം’എന്ന ബങ്കിംചന്ദ്രയുടെ നോവലില്‍ മുസ്‌ളീം വിരുദ്ധതയുണ്ടെന്ന വാദത്തേയും ടാഗോര്‍ പിന്തുണച്ചിരുന്നു. ‘വന്ദേമാതര’ത്തിലെ ‘ദുര്‍ഗ്ഗ’ ശരിക്കും ഭാരതമാതാവ് തന്നെയാണെന്ന വാദം ഉന്നയിച്ച് അരബിന്ദോയെ പോലുള്ളവര്‍ ‘വന്ദേമാതര’ത്തെ പ്രതിരോധിച്ചുകൊണ്ടിരുന്നപ്പോഴാണ് (Aurobindo, Resurgent India, p.191) ബങ്കിംചന്ദ്രയുടെ വലിയ ആരാധകനായിരുന്ന ടാഗോര്‍ ഈ നിലപാട് സ്വീകരിച്ചത്. അവസാനം, ബ്രിട്ടീഷുകാര്‍ ഏറെക്കുറെ ‘രാജ്യദ്രോഹപര’മായി പരിഗണിച്ചിരുന്ന, സ്വാതന്ത്ര്യസമരത്തില്‍ ചരിത്രപരമായ പങ്ക് വഹിച്ച ‘വന്ദേമാതര’ത്തെ ‘ജനഗണ മന’യുടെ ‘തുല്യപദവി’ നല്‍കി ദേശീയഗാനം അല്ലാതാക്കാന്‍ 1950 ല്‍ ഭരണഘടന അസബ്‌ളി തീരുമാനിക്കുകയായിരുന്നു! വിഭജനത്തിന് ശേഷം പാകിസ്ഥാനിയായി തീര്‍ന്ന മുഹമ്മദ് ഇക്ബാലിന്റെ ‘സാരെ ജഹാം സെ അച്ച’യും ഒഴിവാക്കപ്പെട്ടു. മുസ്‌ളീംവിരുദ്ധ ദേശീയതയെ പിന്തുണച്ച ബങ്കിംചന്ദ്ര മതത്തെ ദേശീയതയായി ആഘോഷിക്കുകയായിരുന്നു എന്ന് പില്‍ക്കാല ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നുണ്ടല്ലോ (‘Bankimchandra converted patriotism into religion and religion into patriotism.’-R.C.Majumdar). മാത്രമല്ല, ‘ആനന്ദമഠം’ഒരു ബ്രിട്ടീഷ് വിരുദ്ധ നോവലുമല്ല. അതുകൊണ്ടുതന്നെ വന്ദേമാതര’ത്തിന് എതിരായ ടാഗോറിന്റെ മതേതരനിലപാടും ന്യായീകരിക്കപ്പെടേണ്ടതാണ്.

വന്ദേമാതരം എന്ന ഗാനം ആലപിക്കാന്‍ ഇസ്ലാംമതക്കാര്‍ തയ്യാറാകാത്തത് അവരുടെ മതത്തിന്റെ നിയമങ്ങളെ അവര്‍ ഗൗരവത്തോടെ പരിഗണിക്കുന്നതുകൊണ്ടാണ്. ക്രിസ്ത്യാനികളുടെ നേതാക്കന്മാരെ സംബന്ധിച്ചിടത്തോളം ഏതു പിശാചുക്കളെയും ആരാധിക്കാന്‍ സന്നദ്ധരായിട്ടാണ് ഇവര്‍ നിലകൊള്ളുന്നത്. തങ്ങളുടെ സ്ഥാപനങ്ങള്‍ സുരക്ഷിതമായിരിക്കുക എന്നതില്‍ക്കവിഞ്ഞ്‌ മറ്റൊന്നും ഇവര്‍ക്കു പ്രശ്നമല്ല! എന്നാല്‍, ക്രിസ്തീയ നിയമങ്ങള്‍ക്കു തികച്ചും വിരുദ്ധമായ ഗാനമാണ് 'വന്ദേമാതരം'! എന്തുകൊണ്ടാണ് ഈ ഗാനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിഗ്രഹാരാധന തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കാത്തത്? ദൈവത്തെയല്ലാതെ, മനുഷ്യരെയോ ജന്തുക്കളെയോ വസ്തുക്കളെയോ ആരാധിക്കുന്നതില്‍നിന്നു ദൈവമക്കള്‍ ഒഴിഞ്ഞുനില്‍ക്കണം. ബൈബിളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ചിട്ടുള്ള നിയമമാണിത്. ഭൂമിയെയോ മറ്റു ഗ്രഹങ്ങളെയോ നക്ഷത്രങ്ങളെയോ ആരാധിക്കുന്ന സമൂഹങ്ങള്‍ ഈ ഭൂമിയിലുണ്ടെന്നിരിക്കെ, ദൈവം തന്റെ ജനത്തെ അതില്‍നിന്നു വിലക്കിയിരിക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിനുകീഴിലുള്ള എല്ലാ ജനതകള്‍ക്കുംവേണ്ടി നിങ്ങളുടെ ദൈവമായ യാഹ്‌വെ നല്കിയിരിക്കുന്നവയാണ്"(നിയമം: 4; 19). ആകാശഗോളങ്ങളില്‍ ഭൂമിയുമുണ്ടെന്നു നമുക്കറിയാം. ഈ ഭൂമിയെയോ ഭൂമിയിലെ ഏതെങ്കിലും രാജ്യത്തെയോ തീര്‍ത്ഥാടനകേന്ദ്രങ്ങളെയോ വന്ദിക്കാന്‍ ദൈവജനത്തിന് അനുവാദമില്ല.

ആരാധനയും വന്ദനവും രണ്ടാണെന്നു വാദിക്കുന്ന ചിലരുണ്ടാകം. എന്നാല്‍, വന്ദനം എന്ന പദത്തിന് നിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്നു ശ്രദ്ധിച്ചാല്‍ ഇതിലെ അപകടം വ്യക്തമാകും. പൂജിക്കല്‍, സ്തുതിക്കല്‍, വണങ്ങല്‍ എന്നിങ്ങനെയാണ് വന്ദനത്തിന്റെ അര്‍ത്ഥങ്ങള്‍. worshipping, adoring, praising, saluting, greeting എന്നിങ്ങനെയാണ് ഇംഗ്ലീഷില്‍ ഇതിന്റെ വിവര്‍ത്തനം. വന്ദിക്കുക എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്, പൂജിക്കുക, സ്തുതിക്കുക, വണങ്ങുക എന്നിങ്ങനെയാണ്. വന്ദിക്കുക എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷകളില്‍ 'worship' എന്നും വായിക്കുന്നുണ്ട്. 'വന്ദേമാതരം' എന്ന ഗാനത്തിലെ അപകടം ഇതില്‍നിന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും. മാതൃരാജ്യത്തെ വന്ദിക്കുന്ന ഗാനമാണ് 'വന്ദേമാതരം'! മാതൃരാജ്യത്തെ സ്നേഹിക്കുന്നതില്‍ തെറ്റില്ലെങ്കിലും ആരാധിക്കുന്നതു വിഗ്രഹാരാധന തന്നെയാണ്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ട്, 'യഹോവയുടെ സാക്ഷികള്‍' എന്ന സമൂഹം ഈ ഗാനത്തിനെതിരേ സുപ്രീംകോടതിയില്‍ പോകുകയും വിജയം നേടുകയും ചെയ്തു! 'വന്ദേമാതരം' എന്ന ഗാനം വിദ്യാലയങ്ങളില്‍ നിര്‍ബ്ബന്ധമാക്കാന്‍ ആലോചന നടന്നപ്പോഴാണ് കോടതിയെ ഇവര്‍ സമീപിച്ചത്. ആദ്യത്തെ വരിയില്‍ത്തന്നെ വിഗ്രഹാരാധന തുളുമ്പിനില്‍ക്കുന്ന ഈ ഗാനത്തെ സകലരുടെയുംമേല്‍ അടിച്ചേല്പിച്ചുകൊണ്ട് തമിഴ്‌നാട്‌ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും ആഴ്ചയില്‍ രണ്ടുദിവസം ഈ ഗാനം ആലപിക്കണമെന്നതാണ് 'ശുംഭന്മാര്‍' പറയുന്നത്. കോടതികള്‍ പൈശാചിക വത്ക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവായും ഇതിനെ കാണണം.

ആരുടെയെങ്കിലുംമേല്‍ കെട്ടിയേല്പിക്കേണ്ട ഒന്നല്ല ദേശസ്നേഹം; മറിച്ച്, ഓരോരുത്തരുടെയും ഹൃദയത്തില്‍ രൂപപ്പെടേണ്ട ഒന്നാണത്! സ്നേഹത്തില്‍നിന്നാണ് ആരാധന ഉദയംചെയ്യേണ്ടത്. ഭയത്തില്‍നിന്ന് ഉടലെടുക്കുന്ന ആരാധനയില്‍ സ്നേഹമുണ്ടാകില്ല. അതിനാല്‍ത്താനെ, ഭയപ്പെടുത്തി ദേശഭക്തരാക്കാന്‍ ശ്രമിക്കുന്നത് ഭോഷത്തമാണ്! മാത്രവുമല്ല, ഒരുവനിലെ രാജ്യസ്നേഹം ഇല്ലാതാക്കി അവനെ രാജ്യദ്രോഹിയാക്കി മാറ്റാന്‍ ഇത്തരം അടിച്ചേല്പിക്കലുകള്‍ കാരണമാവുകയും ചെയ്യും! തങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാനും സ്വതന്ത്രമായി വിശ്വാസങ്ങള്‍ തിരഞ്ഞെടുക്കാനും സാഹചര്യമില്ലാത്ത ഒരു രാജ്യത്തെ സ്നേഹിക്കാന്‍ ഒരുവനും കഴിയില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കെങ്കിലും ഇന്ത്യയെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ദേശഭക്തി അടിച്ചേല്പിക്കാന്‍ ഓടിനടക്കുന്ന കപട രാജ്യസ്നേഹികളാണ്. ഇവര്‍ പറയുന്നതുപോലെ ചെയ്‌താല്‍ മാത്രമേ രാജ്യസ്നേഹം പൂര്‍ണ്ണമാവുകയുള്ളുവെന്ന് ഇവര്‍ ചിന്തിക്കുന്നു. രാജ്യത്തെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ് രാജ്യസ്നേഹമെന്നു കരുതരുതുന്നവരാണ് ഇവര്‍! മാത്രവുമല്ല, വന്ദേമാതരവും ജനഗണമനയും ആലപിക്കുന്ന എല്ലാവരും രാജ്യസ്നേഹികളാണെന്നു ചിന്തിക്കുകയുമരുത്.

എല്ലാ സ്നേഹങ്ങളും ആരാധനയുടെ തലത്തിലേക്ക് ഉയരാന്‍ പാടില്ല. ഇതാണ് സത്യദൈവത്തിന്റെ മക്കളും സത്യവിശ്വാസത്തിന്റെ വക്താക്കളുമായ ജനതയെ മറ്റു ജനതകളില്‍നിന്നു വ്യത്യസ്തരാക്കുന്നത്. സത്യദൈവത്തെ ആരാധിക്കുന്നവരുടെ ആരാധന രൂപംകൊണ്ടിരിക്കുന്നത് ആ ദൈവത്തോടുള്ള ഭയത്തില്‍നിന്നല്ല; മറിച്ച്, സ്നേഹത്തില്‍നിന്നാണ്. തങ്ങളുടെ അകൃത്യങ്ങള്‍മൂലം ദൈവത്തില്‍നിന്നു വിട്ടുപോകും എന്ന ഭയമാണ് യഥാര്‍ത്ഥ ദൈവഭയം! ആയതിനാല്‍, യാഹ്‌വെയുടെ പരിശുദ്ധിക്ക് യോജിക്കാത്ത പ്രവര്‍ത്തികള്‍മൂലം തങ്ങള്‍ പരിത്യക്തരാകുമോ എന്ന് അവിടുത്തെ ജനം ഭയപ്പെടുന്നു. എന്നാല്‍, വിജാതിയതയുടെ അടിത്തറ തികച്ചും അജ്ഞതയില്‍നിന്നു രൂപപ്പെട്ട ഭയമാണ്! ഇത്തരം ഭയത്തിന് അടിമകളായ മനുഷ്യര്‍, പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ പ്രകൃതിയെ ആരാധിക്കുന്നു. അജ്ഞതയും അതില്‍നിന്ന് ഉടലെടുക്കുന്ന ഭയവുമാണ് എല്ലാ വിജാതിയതയുടെയും മാതാവും പിതാവും! എന്നാല്‍, പ്രകൃതിയെ ശാസിക്കാനും അതിനെ അടക്കിവാഴാനും അധികാരം ഭരമേല്പിക്കപ്പെട്ട ജനമാണ് ക്രിസ്ത്യാനികള്‍! കടല്‍ ക്ഷോഭിച്ചപ്പോള്‍ കാറ്റിനോടും കടലിനോടും ശാന്തമാകാന്‍ കല്പിച്ചവന്റെ നാമത്തിലാണ് ക്രിസ്തീയത ഉടലെടുത്തത്.

ചെങ്കടല്‍ തങ്ങള്‍ക്കു പ്രതിബന്ധമായി നിലകൊണ്ടപ്പോള്‍ അതിനെ ആരാധിക്കുന്നതിനു പകരം, അതുനുനേരെ ആജ്ഞയുടെ ദണ്ഡ് നീട്ടിയ ജനതയുടെ പുന്തുടര്‍ച്ചയാണ് ക്രിസ്തീയത! "നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ"(2 മക്കബായര്‍: 8; 18). ഈ ദൈവമായ യാഹ്‌വെയില്‍ വിശ്വസിക്കുന്ന ജനത ഏതു പ്രകൃതിശക്തികളെയും അടക്കിവാഴുന്നവരാണ്. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്കു യാതൊന്നും അസാധ്യമായിരിക്കില്ല"(മത്താ: 17; 20, 21). യേഹ്ശുവായിലുള്ള വിശ്വാസത്താല്‍ സാധ്യമാകാത്തതായി ഒന്നുമില്ല. ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷത്തെ ഉണക്കിക്കളഞ്ഞുകൊണ്ട് അവിടുന്ന് വീണ്ടും അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും"(മത്താ: 21; 21). ഈ വാഗ്ദാനം പ്രാപിച്ചിട്ടുള്ള സമൂഹത്തോടു ജനഗണമനയും വന്ദേമാതരവും ആലപിക്കാന്‍ പറഞ്ഞു വെറുതെ സമയം പാഴാക്കേണ്ട! 

ഇന്ത്യന്‍ മതേതരത്വം എന്ന കാപട്യം! 

കേരളത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചു യാതൊരു അറിവുമില്ലാത്ത ചിലര്‍ മതേതരത്വത്തിന്റെ പൂര്‍ണ്ണത കല്പിച്ചു നല്‍കിയിരിക്കുന്നത് സ്വന്തം രാജ്യത്തിനു മാത്രമാണ്! മറ്റൊരു രാജ്യത്തും മതസ്വാതന്ത്ര്യം ഇല്ലെന്ന മൂഢസങ്കല്‍പ്പത്തിലാണ് ഇക്കൂട്ടര്‍! ഇസ്ലാമിക ഭീകരത നിലനില്‍ക്കുന്ന ചില രാജ്യങ്ങളില്‍ ഒഴികെ മറ്റു രാജ്യങ്ങളിലെല്ലാം മതസ്വാതന്ത്യമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തുപോലും മറ്റുള്ള മതവിശ്വാസത്തിനുമേല്‍ കടന്നുകയറ്റം നടക്കുന്നില്ല. യൂറോപ്പിലോ അമേരിക്കയിലോ മറ്റേതെങ്കിലും പാശ്ചാത്യനാടുകളിലോ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്ന യാഥാര്‍ത്ഥ്യം കൗശലപൂര്‍വ്വം സകലരും മറച്ചുവയ്ക്കുന്നു. എന്നാല്‍, ഈ രാജ്യങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന ഇസ്ലാമിക-ഹൈന്ദവ ശക്തികള്‍ സംഘടിതമായി മതപരിവര്‍ത്തനം നടത്തുന്നുണ്ട്. പ്രണയത്തിലൂടെയുള്ള മതപരിവര്‍ത്തനങ്ങളാണ് ഇവിടെയെല്ലാം നടക്കുന്നത്. ക്രൈസ്തവ ആചാര്യന്മാരുടെ ആദ്ധ്യാത്മിക അധഃപതനമാണ് ഇതിനു കാരണം.

അമേരിക്കയിലും ഓസ്ട്രേലിയയിലും യൂറോപ്പിലും മാത്രമല്ല, ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ള എല്ലാ രാജ്യങ്ങളിലും മതസ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേല്‍ ആരുമിവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പശുവിറച്ചിയോ പന്നിയിറച്ചിയോ കഴിക്കുന്നതിനെ ആരും വിലക്കിയിട്ടുമില്ല. ഇഷ്ടമുള്ള വിശ്വാസങ്ങള്‍ പിന്തുടരാനും ഇഷ്ടമുള്ളതു ഭക്ഷിക്കാനും സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനുമേലോ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലോ കടന്നുകയറാന്‍ ആരെയും അനുവദിക്കാറില്ല. പശുവിറച്ചി കൈവശംവച്ചു എന്നതിന്റെപേരില്‍ ക്രിസ്തീയരാജ്യങ്ങളില്‍ ആരും ഇന്നുവരെ ആക്രമിക്കപ്പെട്ടിട്ടുമില്ല. എന്തെന്നാല്‍, ഗോമൂത്രം വിശിഷ്ട പാനിയമായും ചാണകം വിശിഷ്ട ഭക്ഷണമായും ചിന്തിക്കുന്നവിധം പ്രാകൃതമായ അവസ്ഥയില്‍ ജീവിക്കുന്നവരല്ല ക്രൈസ്തവര്‍! ആനയും കുരങ്ങും പശുവും ദൈവങ്ങളല്ലെന്നും, മനുഷ്യനാണ് സൃഷ്ടിയുടെ മകുടമെന്നും തിരിച്ചറിയാനുള്ള വിവേകം സിദ്ധിച്ച സമൂഹത്തിന്, ഗോമൂത്രവും ചാണകവും ജൈവവളങ്ങള്‍ മാത്രമാണ്!

പശുവിനെയും പാമ്പിനെയും പല്ലിയെയും ആരാധിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലുമുണ്ട്. എന്നാല്‍, തങ്ങള്‍ ആരാധിക്കുന്നതിനെ സകലരും ആരാധിക്കണമെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല. ഓരോത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളില്‍ തുടരാനും മറ്റു വിശ്വാസങ്ങള്‍ സ്വീകരിക്കാനും ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനും എന്തു ഭക്ഷിക്കണമെന്നു സ്വയം തീരുമാനിക്കാനും ലഭിക്കുന്ന അവകാശത്തെയാണ് മതേതരത്വം എന്നതിന്റെ ഏറ്റവും ലളിതമായ നിര്‍വ്വചനം! ഇനിയും ഏറെ അവകാശങ്ങള്‍ മതേതരത്വത്തിലുണ്ട്. തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൊന്ന്. തങ്ങളുടെ മതത്തില്‍നിന്നു വിട്ടുപോയവര്‍ എന്ന പ്രഖ്യാപനത്തോടെ അവരെ ബലമായി തിരികെക്കൊണ്ടുവരാന്‍ 'ഘര്‍വാപ്സി' നടത്തുന്നത് മതേതരത്വത്തിനു ഭൂഷണമല്ല! പ്രാകൃതരും വിഡ്ഢികളും ഈ ലോകത്തിനു ബാധ്യതയുമായ മനുഷ്യര്‍ സംഘംചേരുമ്പോഴാണ് ഇത്തരം ഭോഷ്ക്കുചിന്തകള്‍ ഉടലെടുക്കുന്നത്! ഇക്കൂട്ടര്‍ ഒരു രാജ്യത്തു കേവലഭൂരിപക്ഷത്തിലേക്കു വളരുമ്പോള്‍, സ്വാഭാവികമായിത്തന്നെ ആ രാജ്യത്തെ മതേതരത്വം അപ്രത്യക്ഷമാകും! ഇന്ന് ഇന്ത്യ ഒരു മതേതര രാജ്യമാണെന്നു പറയുന്നുവെങ്കില്‍, അത് കടലാസ്സില്‍ മാത്രമാണ്! കപട മതേതരത്വം പുരപ്പുറത്ത് പ്രഘോഷിക്കുന്ന ഒരേയൊരു രാജ്യവും ഇന്ത്യതന്നെ!

ഭൂരിപക്ഷ വിഭാഗത്തിന്റെ ആചാരങ്ങളെയും ആഘോഷങ്ങളെയും രാജ്യത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളുമായി പരിഗണിക്കുന്ന രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങള്‍ ഒരിക്കലും തങ്ങളെത്തന്നെ മതേതര രാജ്യമെന്ന് വിശേഷിപ്പിക്കാറില്ല. മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളായി പരിഗണിക്കുന്ന ഇവര്‍ അക്കാര്യം ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മറ്റുള്ളവര്‍ക്ക് തങ്ങളുടെ മതപരമായ വിശ്വാസങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ തടസ്സമുണ്ടാകാറില്ല. ഇതില്‍നിന്നു വ്യത്യസ്തമായ അവസ്ഥ നിലനില്‍ക്കുന്ന ചില പ്രാകൃത രാജ്യങ്ങളുണ്ട് എന്നകാര്യം മനോവ സമ്മതിക്കുന്നു. എന്നാല്‍, ഈ രാജ്യങ്ങള്‍ കപട മതേതരത്വം പ്രഘോഷിക്കുന്നില്ല എന്നതാണു വാസ്തവം. മതേതരത്വം പ്രഘോഷിച്ചുകൊണ്ട്, ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ദേശീയതയുടെ അടയാളങ്ങളാക്കുകയും അത് സകലരുടെമേലും കെട്ടിവയ്ക്കുകയും ചെയ്യുന്ന ഏകരാജ്യം ഇന്ത്യയാണ്. സൂര്യനെ നമസ്ക്കരിക്കാത്തവര്‍ ഇന്ത്യയില്‍നിന്നു പുറത്തുപോകണം എന്ന് ആക്രോശിക്കുകയും, അതേസമയംതന്നെ, തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മതേതരത്വമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് കാപട്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി പരിഗണിക്കേണ്ടിവരും!

വന്ദേമാതരമോ ജനഗണമനയോ ആലപിക്കാതെതന്നെ ഈ ലേഖനം അവസാനിപ്പിക്കുന്നു!

ചേര്‍ത്തുവായിക്കാന്‍: ഇന്ത്യയില്‍ ജീവിക്കുന്ന അഹിന്ദുക്കളില്‍ ദേശവിരുദ്ധത ഉണര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാരങ്ങളാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍! ഇവര്‍ മനഃപൂര്‍വം ഇന്ത്യയില്‍ വിഭാഗിയത വളര്‍ത്തുന്നു. പശുവിന്റെ മൂത്രം കുടിക്കുന്നതും ചാണകം ഭക്ഷിക്കുന്നതുമാണ് രാജ്യസ്നേഹമെന്നു കരുതുന്ന വിഡ്ഢികളാണിവര്‍! ഓക്സിജന്റെ ഏറ്റവും വലിയ ഉറവിടം പശുവാണെന്നുപോലും ഇവറ്റകള്‍ കണ്ടെത്തിക്കഴിഞ്ഞു! ഉത്തര്‍പ്രദേശില്‍ പ്രാണവായു ലഭിക്കാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചപ്പോള്‍ ഈ കണ്ടുപിടുത്തം ഒന്നു പരീക്ഷിക്കാമായിരുന്നു! ഇവര്‍ കാളകുത്തി ചാവുന്നതുവരെ പശുക്കള്‍ ഇവരെ സംരക്ഷിക്കട്ടെ! (വീഡിയോ)  

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4499 views

LOG IN

Lost your password?

SIGN UP

LOST PASSWORD