വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

സഹോദരന്‍ വിജാതിയനാകുന്നത് എങ്ങനെ?

Print By
about

17 - 11 - 2018

മ്മുടെ ഒരു സഹോദരനു വിജാതിയനാകാനും, വിജാതിയനായ ഒരുവനു നമ്മുടെ സഹോദരനാകാനും സാധിക്കും എന്നതാണ് ക്രിസ്തീയതയുടെ ഒരു പ്രത്യേകത! ഒരു സഹോദരനു വിജാതിയനാകാന്‍ അവന്‍ ഏതെങ്കിലും വിജാതിയ മതങ്ങളില്‍ ചേരണമെന്നില്ല. ബൈബിള്‍ നല്‍കുന്ന ഒരു ഉപദേശം ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തികൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). ഇത് യേഹ്ശുവായുടെ വാക്കുകളാണ്! രണ്ടു വ്യക്തികള്‍ തമ്മിലുള്ള സാഹോദര്യം റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഒരുവന്‍ ദൈവീകനിയമങ്ങളെ നിഷേധിക്കുകയോ അന്യദേവന്മാരുടെ ആരാധകനായി അധഃപതിക്കുകയോ ചെയ്യുന്നപക്ഷം അവന്‍ ക്രിസ്തീയതയില്‍നിന്നു സ്വാഭാവികമായിത്തന്നെ വിച്ഛേദിക്കപ്പെടുന്നു. അനന്തരം അവന്‍ എല്ലാ ക്രൈസ്തവര്‍ക്കും വിജാതിയനായിരിക്കും! അതായത്, വിശ്വാസത്തില്‍ ഒരേ ഭവനത്തിലെ അംഗങ്ങള്‍ തമ്മില്‍ മാത്രമാണ് സാഹോദര്യം നിലനില്‍ക്കുകയുള്ളു! ആയതിനാല്‍, സാഹോദര്യത്തിന്റെ വിശദാംശങ്ങള്‍ തേടിയുള്ള യാത്ര ഇവിടെ ആരംഭിക്കുകയാണ്.

ഒരേ അമ്മയുടെ ഉദരത്തില്‍ ജനിച്ച സഹോദരങ്ങളാണെങ്കില്‍പ്പോലും ഒരുവന്‍ അപരന് വിജാതിയനാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. വിശ്വാസത്തില്‍ ഒരേ ഭവനത്തില്‍ അംഗങ്ങളായ സഹോദരങ്ങള്‍ തമ്മിലും ബന്ധം വിടര്‍ത്തപ്പെടുന്ന സാഹചര്യങ്ങള്‍ക്കും സാധ്യതയുണ്ട്. ക്രിസ്തീയതയിലെ സാഹോദര്യത്തിന്റെ നിര്‍വ്വചനം ലോകത്തിന്റേതിനു സമാനമല്ല. അതിനാല്‍ത്തന്നെ, ക്രിസ്തീയ സാഹോദര്യത്തെക്കുറിച്ചുള്ള പഠനമാണ് ആദ്യം നാം നടത്തേണ്ടത്. അതിനുമുന്‍പായി ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, 'അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ' എന്ന് യേഹ്ശുവാ നല്‍കുന്ന ഉപദേശത്തില്‍ വലിയൊരു സത്യമുണ്ട്. പലരും അവഗണിച്ച ആ സത്യമിതാണ്: ഒരുവന്‍ വിജാതിയനായിരിക്കുന്ന കാലത്തോളം ക്രിസ്ത്യാനിക്ക് അവന്‍ ഒരു സഹോദരനല്ല! ഒരു സഹോദരന്‍ തന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍, അവന്‍ തനിക്കു വിജാതിയനെപ്പോലെ ആകുന്നുവെങ്കില്‍, അവന്‍ വിച്ഛേദിക്കപ്പെടുന്നത് സാഹോദര്യത്തില്‍നിന്നാണ്. സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കപ്പെടുന്നവന്‍ വിജാതിയനെപ്പോലെയാകുന്നുവെങ്കില്‍, ഏതൊരു വിജാതിയനും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സഹോദനാകുന്നില്ല!

അപ്പസ്തോലനായ പൗലോസ് നല്‍കുന്ന ഉപദേശംകൂടി ശ്രദ്ധിക്കുക: "വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക. അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു"(തീത്തോസ്: 3; 10, 11). ബന്ധം വിടര്‍ത്തുകയെന്നാല്‍, സാഹോദര്യത്തില്‍ നിന്നുള്ള വിടുതലാണെന്നു മനസ്സിലാക്കാന്‍ ഈ രണ്ടു വചനങ്ങളും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ സാധ്യമാകും. എങ്ങനെയാണ് ഒരുവനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതെന്ന് ഈ ലേഖനത്തിന്റെ അവസാനഭാഗത്തു വ്യക്തമാക്കാം. ആയതിനാല്‍, ഇനി നമുക്കു ക്രിസ്തീയ സാഹോദര്യത്തെ അടുത്തറിയാന്‍ ശ്രമിക്കാം.

സഹോരങ്ങള്‍ ആരെല്ലാം?

ഒരേ മാതാപിതാക്കളുടെ മക്കള്‍ പരസ്പരം സഹോദരങ്ങളാണ്. ഒരുവന്റെ പിതാവിന് തന്റെ അമ്മയിലല്ലാതെ മറ്റു സ്ത്രീകളില്‍ സന്താനങ്ങളുണ്ടായാല്‍ അവര്‍ അവന്റെ അര്‍ദ്ധസഹോദരങ്ങളായി പരിഗണിക്കപ്പെടും. അതുപോലെതന്നെ, തന്റെ പിതാവില്‍നിന്നല്ലാതെ ഒരു അമ്മയ്ക്ക് സന്താനങ്ങളുണ്ടായാല്‍ അവരും അവന്റെ അര്‍ദ്ധസഹോദരങ്ങളാണ്. നമ്മുടെ പിതാവിന്റെയോ മാതാവിന്റെയോ സഹോദരീ-സഹോദരന്മാരുടെ മക്കളെ നാം സഹോദരങ്ങളായി പരിഗണിക്കുന്നു. ഇത്തരത്തിലൊക്കെയാണ് സാഹോദര്യത്തിന്റെ പരിതി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു സാഹോദര്യംകൂടിയുണ്ട്. ഏതു ഗോത്രത്തില്‍ ജനിച്ചവരാണെങ്കിലും, ഇസ്രായേല്‍ സന്തതികള്‍ പരസ്പരം സഹോദരങ്ങളായിരിക്കുന്നുവെന്നതാണ് അത്. അബ്രാഹം തന്റെ സഹോദരപുത്രനെപ്പോലും സഹോദരനായി കണക്കാക്കിയിരുന്നു. തന്റെ സഹോദരപുത്രനായ ലോത്തിനോട് അബ്രാഹം പറയുന്നതു ശ്രദ്ധിക്കുക: "നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ സഹോദരന്മാരാണ്"(ഉത്പ: 13; 8).

അബ്രാഹത്തിന്റെ സഹോദരന്റെ പുത്രനാണ് ലോത്ത് എന്നകാര്യം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി"(ഉത്പ: 12; 5). സഹോദരന്റെ പുത്രനെ തന്റെ പുത്രനു തുല്യനായി പരിഗണിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്തെന്നാല്‍, അബ്രാഹത്തിന്റെ സഹോദരനും ലോത്തിന്റെ പിതാവുമായ ഹാരാന്‍ മുന്‍പേതന്നെ മരണമടഞ്ഞിരുന്നു. അങ്ങനെയിരിക്കെ, മക്കളില്ലാത്ത അബ്രാഹത്തിനു ലോത്തിന്റെ പുത്രസ്ഥാനത്തു പരിഗണിക്കാന്‍ സാധിക്കും. എന്നാല്‍, അബ്രാഹം ലോത്തിനോട് പറഞ്ഞത് അവര്‍ പരസ്പരം സഹോദരന്മാരാണ് എന്നായിരുന്നു. ഈ സാഹോദര്യം മറ്റു സാഹോദര്യങ്ങളില്‍നിന്നു വേറിട്ട സാഹോദര്യമാണ്!

അതായത്, ഇസ്രായേലിന് മൂന്നുതരം സാഹോദര്യമുണ്ട്; ഒന്നാമത്തേത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നനിലയില്‍ പരസ്പരമുള്ള സാഹോദര്യമാണെങ്കില്‍, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മക്കള്‍ തമ്മിലുള്ള പരസ്പരബന്ധത്തില്‍ അധിഷ്ഠിതമായ സാഹോദര്യമാണ് മറ്റൊന്ന്. ഇതുരണ്ടും കൂടാതെയുള്ള മറ്റൊരു സാഹോദര്യത്തെക്കുറിച്ച് മുന്‍പു നാം ചര്‍ച്ചചെയ്തു. ഒരേ മാതാപിതാക്കള്‍ക്കു ജനിച്ച മക്കള്‍ തമ്മിലുള്ള സാഹോദര്യം, പിതാവിന്റെയോ മാതാവിന്റെയോ മറ്റു ബന്ധങ്ങളിലുള്ള മക്കളുമായുള്ള സാഹോദര്യം, പിതാവിന്റെയോ മാതാവിന്റെയോ സഹോദരങ്ങളുടെ മക്കളുമായുള്ള സാഹോദര്യം എന്നിവയായിരുന്നു അത്. ഇത് ലോകത്തുള്ള സകല ജനതകളും അംഗീകരിച്ചിട്ടുള്ള സാഹോദര്യമാണ്! ഈ സാഹോദര്യത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് മറ്റു രണ്ടു സാഹോദര്യങ്ങളെ പരിശോധിക്കാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇസ്രായേലിനോടു കല്പിച്ചത് എന്താണെന്നു നോക്കുക: "ഏദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്. ഈജിപ്തുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ രാജ്യത്ത് നിങ്ങള്‍ പരദേശികളായിരുന്നു. അവരുടെ മൂന്നാം തലമുറയിലെ മക്കള്‍ യാഹ്‌വെയുടെ സഭയില്‍ പ്രവേശിച്ചുകൊള്ളട്ടെ"(നിയമം: 23; 7, 8). ഏദോമ്യരെ സഹോദരങ്ങളായി പ്രഖ്യാപിച്ചപ്പോള്‍, ഈജിപ്തുകാരെ അങ്ങനെയല്ല പരിഗണിച്ചത്. ഇതില്‍നിന്നുതന്നെ, സാഹോദര്യത്തിന്റെ അര്‍ത്ഥവും വെളിപ്പെടുന്നുണ്ട്. ഏദോമ്യരെന്നും നാം കണ്ടെത്തുമ്പോള്‍ മാത്രമാണ് സാഹോദര്യത്തിന്റെ നിര്‍വ്വചനം വ്യക്തമാകുകയുള്ളു. ഏദോമ്യരെ വെറുക്കരുതെന്നു യാഹ്‌വെ കല്പിച്ചതിനു കാരണം, അവര്‍ നമ്മുടെ (ഇസ്രായേലിന്റെ) സഹോദരര്‍ ആയതുകൊണ്ടായിരുന്നു. ഇസഹാക്കിന്റെ ഇരട്ടസന്തതികളില്‍ ഒരുവനും നമ്മുടെ പിതാവായ യാക്കോബിന്റെ സഹോദരനുമായ ഏസാവിന്റെ മറ്റൊരു പേരാണ് 'ഏദോം' എന്നത്! ഏസാവ് ഏദോമ്യരുടെ പിതാവ് എന്ന ശീര്‍ഷകത്തോടെ എഴുതപ്പെട്ടിരിക്കുന്ന ഈ വാക്യം നോക്കുക: "ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്"(ഉല്പത്തി: 36; 1). മറ്റൊരു വാക്യം ഇങ്ങനെ; "ഏസാവും ഏദോമും ഒരാള്‍തന്നെ"(ഉല്പത്തി: 36; 8). ഇസ്മായേലിന്റെ പുത്രിയെ വിവാഹംകഴിച്ചതിലൂടെ വംശശുദ്ധി നിലനിര്‍ത്താതിരുന്നതുകൊണ്ടാണ് ഏസാവ് വിച്ഛേദിക്കപ്പെട്ടത്. എന്നാല്‍, ഇവരുടെ മൂന്നാം തലമുറയിലുള്ളവരെ സഭയില്‍ ചേര്‍ക്കാന്‍ യാഹ്‌വെ അനുവദിച്ചിട്ടുണ്ട്! സഭയില്‍ ചേര്‍ക്കപ്പെടുകയെന്നത് സാഹോദര്യത്തിലേക്കുള്ള കൂടിച്ചേരലാണ്!

വിഗ്രഹങ്ങള്‍മൂലം (അന്യദേവാരാധന) സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഒരുവന്റെ മൂന്നാമത്തെ തലമുറയില്‍ ജനിക്കുന്നവര്‍ക്ക് മടങ്ങിവരാനുള്ള അവസരമുണ്ടായിരുന്നു. ശാരീരികമായി അബ്രാഹത്തിന്റെ സന്തതികളായിരിക്കുക എന്നതല്ല, അബ്രാഹം വിശ്വസിച്ച ദൈവത്തിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കാത്തവര്‍ മക്കളുടെ പദവിയില്‍നിന്നു വിച്ഛേദിക്കപ്പെടും. തലമുറകള്‍ തമ്മില്‍ പുലരേണ്ട സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കപ്പെടുന്നതും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ്. എന്നിരുന്നാലും, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ദൈവം ഒരുക്കിവച്ചിരിക്കുന്നു. ഇവിടെ നാം മറ്റൊരുകാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാല്‍, യാക്കോബിന്റെ സഹോദരനായ ഏസാവിന്റെ കാര്യത്തില്‍ നല്‍കുന്ന ആനുകൂല്യം ഇസാഹാക്കിന്റെ സഹോദരനും അബ്രാഹത്തിന്റെ പുത്രനുമായ ഇസ്മായേലിനു നല്‍കുന്നില്ല എന്നതാണ് അത്! ഏസാവിന്റെ തലമുറയാണ് ഏദോം എന്നു നാം കണ്ടു. അതുപോലെതന്നെ, ഇസ്മായേലിന്റെ തലമുറയാണ് മിദിയാന്‍! ഇസ്മായേല്യരെ സംബന്ധിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്"(റോമാ: 9; 7, 8).

യാക്കോബിന്റെ മക്കളില്‍ ഒരുവനായ ജോസഫിനെ അവന്റെ സഹോദരന്മാര്‍ വില്‍ക്കുന്നത് ഇസ്മായേല്യര്‍ക്കാണ്. അക്കാര്യം രേഖപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ഭാഗം നോക്കുക: "വരുവിന്‍, നമുക്കവനെ ഇസ്മായേല്യര്‍ക്കു വില്‍ക്കാം. അവനെ നമ്മള്‍ ഉപദ്രവിക്കേണ്ടാ. അവന്‍ നമ്മുടെ സഹോദരനാണ്. നമ്മുടെ തന്നെ മാംസം. അവന്റെ സഹോദരന്‍മാര്‍ അതിനു സമ്മതിച്ചു. അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരന്‍മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യര്‍ക്കു വിറ്റു"(ഉത്പ: 37; 27, 28). ഇസ്മായേല്യര്‍ തന്നെയാണ് മിദിയാന്‍കാര്‍ എന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതുപോലെതന്നെ, മിദിയാനിലെ രണ്ടു വിഭാഗങ്ങളാണ് അമോര്യരും മൊവാബ്യരും. ഈ വിഭാഗത്തോട് ഇസ്രായേല്‍ എപ്രകാരം പെരുമാറണമെന്ന് യാഹ്‌വെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അമോര്യരോ മൊവാബ്യരോ യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിന്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു. എങ്കിലും നിങ്ങളുടെ ദൈവമായ യാഹ്‌വെ ബാലാമിന്റെ വാക്കു കേട്ടില്ല. നിങ്ങളെ സ്നേഹിച്ചതുകൊണ്ട് അവന്റെ ശാപത്തെ അവിടുന്ന് അനുഗ്രഹമായി മാറ്റി. ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്മയോ നിങ്ങള്‍ കാംക്ഷിക്കരുത്"(നിയമം: 23; 3-6).

ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പലായനം ചെയ്തപ്പോള്‍ മൊവാബ്യരും അമോര്യരും ചെയ്തതുപോലെ, ഏദോമും അവര്‍ക്ക് അപ്പവും വെള്ളവും കൊടുക്കുകയോ ദേശത്തുകൂടി നടന്നുപോകാന്‍ വഴി അനുവദിക്കുകയോ ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഏദോമിനു നല്‍കുന്ന പരിഗണന മൊവാബ്യരും അമോര്യരും അടങ്ങുന്ന മിദിയാന്‍കാര്‍ക്ക് നല്‍കുന്നില്ല! എന്തെന്നാല്‍, ഇസ്മായേല്യരായ ഇവര്‍ ചതിപ്രയോഗം നടത്തുന്നവരാണെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു : മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക. കാരണം, പെയോറിന്റെ കാര്യത്തിലും പെയോര്‍ നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാന്‍ പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു"(സംഖ്യ: 25; 16-18). ചതിപ്രയോഗത്തിന്റെ കാര്യത്തില്‍ ഇസ്മായേലിന്റെ തലമുറ ഇന്നും കുപ്രസിദ്ധരാണ്!

ഇസ്ലാമിന്റെ സ്ഥാപകനായ മുഹമ്മദ്‌ തന്റെ അനുയായികളെ ആഹ്വാനംചെയ്തത് പതിയിരുന്ന് ആക്രമിക്കാനാണെന്നു നമുക്കറിയാം. ഖുറാനില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ ആയത്ത് നോക്കുക: "അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5). അമോര്യരും മൊവാബ്യരും ആരാധിച്ചിരുന്ന ബാല്‍ദേവനെ തന്നെയാണ് ഇസ്ലാം ഇന്ന് ആരാധിക്കുന്നത്. 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍ തന്നെയാണ് മൊവാബ്യരുടെ 'ബാല്‍ദേവന്‍'! ഈ വചനം നോക്കുക: "ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായേല്‍ ജനം വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അവര്‍ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ദേവന്മാരെ ആരാധിക്കുകയും ചെയ്തു. അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ യാഹ്‌വെയുടെ കോപം ജ്വലിച്ചു. അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ജനത്തിന്റെ തലവന്മാരെ പിടിച്ച്, യാഹ്‌വെയുടെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. യാഹ്‌വെയുടെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ"(സംഖ്യ: 25; 1-4). ഇസ്രായേലിന് അമോര്യരും മൊവാബ്യരും എപ്രകാരമായിരുന്നുവോ, അതുതന്നെയാണ് ആധുനിക ഇസ്രായേലിന് ഇസ്ലാം! ഒരിക്കലും സഹോദരങ്ങളായി പരിഗണിക്കാന്‍ പാടില്ലാത്ത നികൃഷ്ടസമൂഹം! 'ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്മയോ നിങ്ങള്‍ കാംക്ഷിക്കരുത്' എന്ന് കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്!

മിദിയാന്യരുടെ (ഇസ്മായേല്യര്‍) പാപം രണ്ടുവിധത്തില്‍ ഗുരുതരമായിരുന്നു. ബാല്‍ദേവനെ ആരാധിച്ചു എന്നതും, ഈ ബാല്‍ദേവന്‍ തന്നെയാണ് അബ്രാഹത്തിന്റെ ദൈവം എന്ന് പ്രഖ്യാപിച്ചു എന്നതുമാണ്‌ ഈ രണ്ടു ഗുരുതരമായ പാപങ്ങള്‍! രണ്ടാമത്തെ പാപം ഒന്നാമത്തേതിനെക്കാള്‍ അല്പംകൂടി ഗൗരവകരമാണ്! മിദിയാന്യര്‍ അന്നു ചെയ്തതില്‍നിന്ന്‍ ഒരുതരിപോലും വ്യത്യസ്തമല്ലാത്തതും ഗുരുതരവുമായ പാപമാണ് ഇസ്ലാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ് ഇവര്‍ ആരാധിക്കുന്ന 'ഹുബാല്‍' എന്ന അല്ലാഹുവെന്ന് ഇവര്‍ ലോകത്തെ ധരിപ്പിക്കുന്നു! അബ്രാഹത്തിന്റെ ദൈവത്തെയും തങ്ങളുടെ ആരാധനാമൂര്‍ത്തിയായ ബാലിനെയും ഒന്നായി പരിഗണിച്ചിരുന്നു എന്നതിന്റെ തെളിവ് മൊവാബ്യരുടെ രാജാവായിരുന്ന ബാലാക്കിന്റെ വാക്കുകളില്‍നിന്നു വ്യക്തമാകും. സംഖ്യയുടെ പുസ്തകത്തിലെ ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തിനാലു വരെയുള്ള അദ്ധ്യായങ്ങളില്‍ ബാലാക്കും ബാലാമും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍, അവരുടെ ബാലിനെ അവര്‍ യാഹ്‌വെയായി പരിഗണിച്ചിരുന്നുവെന്ന് വ്യക്തമാണ്. മലയാളം ബൈബിളില്‍ 'കര്‍ത്താവ്' എന്ന് എഴുതിയിരിക്കുന്നുവെങ്കില്‍, ഹീബ്രു ബൈബിളില്‍ അത് യാഹ്‌വെ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

ഇസ്രായേലിനെ ശപിക്കാനാണ് ബാലാക്ക് ബാലാമിന്റെ സഹായം തേടിയത്. ബാലാം എന്ന പ്രവാചകന്‍ ഇസ്രായേല്‍ക്കാരനല്ല. ബാലാമും ബാലാക്കും ബാല്‍ദേവനെ ആരാധിച്ചിരുന്ന ഇസ്മായേല്യര്‍(മിദിയാന്യര്‍) ആണ്. ഇവരുടെ സംഭാഷണത്തിനിടയില്‍ 'യാഹ്‌വെ' എന്ന നാമം ഉപയോഗിക്കുന്നത് അബ്രാഹത്തിന്റെ ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമായിരിക്കും. എന്തെന്നാല്‍, 'യാഹ്‌വെ' എന്ന നാമം മോശയിലൂടെ ഇസ്രായേലിനു മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളു. അതിനാല്‍ത്തന്നെ, ബാലാക്കും ബാലാമും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ 'യാഹ്‌വെ' എന്ന നാമം കടന്നുവരാനുള്ള സാധ്യതയില്ല; പകരം, അബ്രാഹത്തിന്റെ ദൈവം എന്നായിരിക്കാം അവിടെയെല്ലാം ഉദ്ധരിച്ചത്. സംഖ്യയുടെ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവായ മോശയ്ക്ക് 'യാഹ്‌വെ' എന്ന നാമം അറിയാമെന്നതുകൊണ്ട്, അബ്രാഹത്തിന്റെ ദൈവം എന്നതിനു പകരം, 'യാഹ്‌വെ' എന്ന നാമം ഉപയോഗിച്ചതാകാനാണ് സാധ്യത. ബാലാം ഒരു പ്രവാചകനായിരുന്നുവെങ്കിലും, അവന്‍ യാഹ്‌വെയുടെ പ്രവാചകന്‍ ആയിരുന്നില്ല. എന്നാല്‍, ബാലാമിനെ ബാലാക്ക് കൂലിക്കെടുത്ത നിമിഷംമുതല്‍ അവനു പ്രത്യക്ഷനായതും സന്ദേശം നല്കിക്കൊണ്ടിരുന്നതും യാഹ്‌വെയുടെ ദൂതനായിരുന്നു! ബാലാമാകട്ടെ, തനിക്കു പ്രത്യക്ഷനാകുന്നതും തന്നെ സന്ദേശമറിയിക്കുന്നതും തന്റെ ദൈവമാണെന്നു തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് അവന്‍ ഓരോ സന്ദര്‍ഭങ്ങളിലും അവനു പ്രത്യക്ഷപ്പെട്ടത് ദൈവം (യാഹ്‌വെ) ആണെന്നു പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുഖം മോശപോലും നേരില്‍ കണ്ടിട്ടില്ല!

ഇവിടെ നാം മനസ്സിലാക്കേണ്ട ഗൗരവകരമായ ഒരു കാര്യമുണ്ട്. ഇസ്രായേലിന്റെ പിന്തുടര്‍ച്ചയായ ക്രിസ്തീയതയില്‍ ആരാധിക്കപ്പെടുന്ന ദൈവം യാഹ്‌വെ ആയിരിക്കുന്നതുപോലെ, ഇസ്മായേല്യരുടെ പിന്തുടര്‍ച്ചയായ ഇസ്ലാം ആരാധിക്കുന്നത് ഇസ്മായേല്യരുടെ ബാലിനെയാണ്! അന്ന് ഇസ്മായേല്യര്‍ ബാലിനെ യാഹ്‌വെയായി തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതുപോലെ, ഇസ്ലാം തങ്ങളുടെ ദേവനായ അല്ലാഹുവിനെ (ഹുബാല്‍) യാഹ്‌വെയായി തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു! അന്ന് അമോര്യരെക്കുറിച്ചും മൊവാബ്യരെക്കുറിച്ചും മോശയിലൂടെ യാഹ്‌വെ അരുളിച്ചെയ്ത മുന്നറിയിപ്പ് ഇന്നും നിലനില്‍ക്കുന്നതാണ്. ഇസ്മായേലിന്റെ പിന്തുടര്‍ച്ചക്കാരായ ഇസ്ലാമിനോട്, ഇസ്രായേലിന്റെ പിന്തുടര്‍ച്ചയായ ക്രൈസ്തവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇവിടെ വ്യക്തം! ഇസ്മായേല്യരും ഇസ്ലാമും തമ്മിലുള്ള പൊരുത്തം അവരുടെ പാപങ്ങളുടെ സമാനത തന്നെയാണ്. സത്യദൈവമായ യാഹ്‌വെയെ ഉപേക്ഷിച്ച് ബാലിനെ ആരാധിച്ചു എന്നതും, ഈ ബാലിനെ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെയാണെന്നു പ്രഖ്യാപിച്ചു എന്നതുമാണ്‌ ഇസ്മായേല്യരുടെ പാപമെന്ന് നാം മനസ്സിലാക്കി. ഇസ്ലാമാകട്ടെ, ക്രിസ്തുവിലൂടെയുള്ള യാഹ്‌വെയുടെ രക്ഷ നിഷേധിച്ച് പിതാക്കന്മാരുടെ ദൈവമായ ബാലിലേക്കു മടങ്ങിപ്പോയി! ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന സിറിയയിലും പരിസരത്തുമുണ്ടായിരുന്ന ക്രിസ്ത്യാനികളില്‍നിന്നാണ് ഇസ്ലാമെന്ന പൈശാചിക മതം രൂപപ്പെട്ടത്!

അതായത്, സത്യത്തെ മനഃപൂര്‍വ്വം തിരസ്കരിച്ചവരെ സഹോദരങ്ങളായി പരിഗണിക്കുകയോ അവരെ അഭിവാദ്യം ചെയ്യുകയോ അവര്‍ക്ക് ശാന്തിയോ നന്മയോ കാംക്ഷിക്കുകയോ ചെയ്യരുത് എന്നതാണ് ദൈവത്തിന്റെ നിയമം! അപ്പസ്തോലന്മാരായ യോഹന്നാനിലൂടെയും പൗലോസിലൂടെയുമൊക്കെ ഈ നിയമം ക്രൈസ്തവര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടു മനോവയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്! ഇസ്ലാമിക സംവാദങ്ങളുടെ ഫലമായി ഇസ്ലാമില്‍നിന്ന് ഒരുവനെ സത്യദൈവത്തിലേക്കു തിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. കൃപലഭിച്ച ചിലര്‍ സ്വമേധയാ കടന്നുവന്നിട്ടുണ്ട് എന്നകാര്യം നമുക്കറിയാം. അവരിലാരും സംവാദങ്ങളുടെ ഫലമായി വന്നവരല്ല. എന്നാല്‍, ഇസ്ലാമിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അനേകം ക്രിസ്ത്യാനികള്‍ ഇന്ന് ഇസ്ലാമായി അധഃപതിച്ചിട്ടുണ്ട്. ദൈവത്തിന്റെ വചനത്തെ ധിക്കരിച്ച് ഇസ്ലാമിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ദാരുണ അന്ത്യമാണിത്!  

ഇസ്രായേലിന്റെ മൂന്നു വിധത്തിലുള്ള സഹോദരങ്ങളെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിന്തകളെ സാധൂകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന തെളിവുകള്‍ സമാഹരിക്കേണ്ടതിനു മറ്റുചില മേഖലകളിലേക്കുള്ള കയറ്റിറക്കങ്ങള്‍ അനിവാര്യമായിവരുന്നു. ഇനി പ്രധാന വിഷയത്തിലേക്കു മടങ്ങിവരാം. ഇസ്രായേലിനു സഹോദരങ്ങള്‍ ആരെല്ലാമാണെന്ന അന്വേഷണത്തില്‍ മുഖ്യ സഹോദരങ്ങള്‍, മാതാപിതാക്കളുമായി ബന്ധപ്പെട്ട് സഹോദരങ്ങളായിരിക്കുന്നവരും ഇസ്രായേല്‍ ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരങ്ങളായിരിക്കുന്നവരും കൂടാതെ, സാഹോദര്യത്തില്‍നിന്നു പുറത്തുപോയവരില്‍നിന്നു മടക്കിക്കൊണ്ടുവരാന്‍ അനുവാദമുള്ള സഹോദരങ്ങളും ഉള്‍പ്പെടുന്നു. ഇസ്മായേല്യര്‍ അല്ലാത്ത മുഴുവന്‍ ജനതകള്‍ക്കും ഇസ്രായേലിന്റെ സഹോദരങ്ങളായി മാറാന്‍ സാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ഇതിലൂടെ ഗ്രഹിക്കാന്‍ സാധിക്കുന്നത്. അതായത്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തില്‍നിന്ന് അകന്നുപോകുന്ന സഹോദരന്‍ വിജാതിയനായി മാറുന്നു! അതുപോലെതന്നെ, ഈ ദൈവത്തെ സ്വീകരിക്കാനായി മറ്റു ദേവന്മാരെ ഉപേക്ഷിച്ചു വരുന്നവര്‍ക്ക് സഹോദരങ്ങളാകാന്‍ സാധിക്കുകയും ചെയ്യുന്നു! ഇസ്മായേല്യരല്ലാത്ത സകലര്‍ക്കും പരിച്ഛേദനത്തിലൂടെ ഇസ്രായേലിന്റെ ഭാഗമാകാന്‍ സാധിക്കും. ഇസ്മായേല്യര്‍ക്കു പരിച്ഛേദനമുണ്ടെങ്കില്‍ക്കൂടി, അവരുടെ പരിച്ഛേദനത്തിനു സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുമായി യാതൊരു ബന്ധവുമില്ല.

ആധുനിക ഇസ്രായേലിന്റെ സഹോദരങ്ങള്‍!

ആധുനിക ഇസ്രായേലിലേക്ക് ഒരുവന്‍ കടന്നുവരേണ്ടത് പരിച്ഛേദനത്തിനു പകരമായ ജ്ഞാനസ്നാനത്തിലൂടെയാണ്! ജ്ഞാനസ്നാനത്തിലൂടെ സഭയുടെ ഭാഗമായിത്തീരുന്ന ഓരോരുത്തരും പരസ്പരം സഹോദരങ്ങളായി പരിഗണിക്കപ്പെടുന്നു. ജഡപ്രകാരമുള്ള സാഹോദര്യത്തിന്റെ കാര്യത്തില്‍ എല്ലാ സമൂഹങ്ങളും അംഗീകരിക്കുന്ന സാഹോദര്യമാണ് പഴയ ഇസ്രായേലും പുതിയ ഇസ്രായേലും അംഗീകരിച്ചിരിക്കുന്നത്. മറ്റു സമൂഹങ്ങളില്‍നിന്നു ഇസ്രായേലിനെ (പഴയതും പുതിയതും) വേറിട്ടു നിര്‍ത്തുന്നത് പ്രധാനമായും യാഹ്‌വെയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്ന സാഹോദര്യത്തിലാണ്. എന്നാല്‍, ഒരു പ്രധാന വ്യത്യാസം ഇതിലുണ്ട്. എന്തെന്നാല്‍, പഴയ ഇസ്രായേലിനോടൊപ്പം ചേരണമെങ്കില്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയില്‍ വിശ്വാസിക്കുന്നതിലൂടെ സാധ്യമാകുമായിരുന്നു. ആധുനിക ഇസ്രായേലിനാകട്ടെ, യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് സാഹോദര്യം സ്ഥാപിക്കപ്പെടുകയുള്ളു. ഇതുവഴി ഓരോരുത്തരും യാഹ്‌വെയുടെ മക്കളായി ദത്തെടുക്കപ്പെടുന്നു!

മൂന്നാമതൊരു സാഹോദര്യം പഴയ ഇസ്രായേലിനുണ്ടെന്നു നാം മനസ്സിലാക്കി. ഏദോമ്യരുമായി (ഏസാവിന്റെ തലമുറ) നിലനിര്‍ത്തിയിരുന്ന സാഹോദര്യമാണത്. എപ്പോള്‍ വേണമെങ്കിലും തങ്ങളോടൊപ്പം ചേര്‍ക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍ എന്നനിലയിലാണ് ഏദോമ്യരുടെ സാഹോദര്യം പരിഗണിക്കപ്പെട്ടിരുന്നത്. ഇസ്മായേല്യര്‍ക്ക് ഇത്തരത്തിലൊരു അവസരം നല്‍കിയിട്ടില്ല. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളവും മൂന്നാമതൊരു സാഹോദര്യം നിലനില്‍ക്കുന്നുണ്ട്. ക്രിസ്തീയത സ്ഥാപിതമാകുന്നതുവരെ ഉണ്ടായിരുന്ന ഇസ്രായേലിന് (യഹൂദരും സമരിയാക്കാരും) ഏസാവിന്റെ തലമുറയായിരുന്നു മൂന്നാമത്തെ സാഹോദര്യമെന്നു നാം കണ്ടു. എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പഴയ ഇസ്രായേലുമായാണ് സാഹോദര്യം നിലനില്‍ക്കുന്നത്! ഇസ്രായേലിന് ഏസാവുഭവനം എങ്ങനെയോ, അങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്ക് യഹൂദര്‍! എന്തെന്നാല്‍, യഹൂദര്‍ ക്രിസ്തുവിനെ സ്വീകരിച്ചുകഴിയുമ്പോള്‍ അവരും നമ്മിലൊരുവനെപ്പോലെയാകും. അവര്‍ ഒരിക്കലും ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. അവര്‍ ക്രിസ്തുവിനെ സ്വീകരിക്കുകയും ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ പ്രാപിക്കുകയും ചെയ്യും.

ഏസാവുമായി ഇസ്രായേലിനു സാഹോദര്യം നിലനിര്‍ത്തിയിരിക്കുന്നത് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിനോടു ചേരാനുള്ള അവസരം നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുപോലെതന്നെ, യഹൂദന് എപ്പോള്‍ വേണമെങ്കിലും ക്രിസ്തീയതയോടു ചേരാനുള്ള അവസരം നിലനില്‍ക്കുന്നു! ആര്‍ക്കെന്നതിലുപരി, അവര്‍ക്കുമുന്നില്‍ ക്രിസ്തുവിന്റെ സഭയുടെ വാതില്‍ തുറന്നുതന്നെ കിടക്കും! ആയതിനാല്‍, യഹൂദനെ വെറുക്കുന്ന ക്രിസ്ത്യാനി കൊലപാതകിയാണ്‌! ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്‌"(1 യോഹ: 3; 15). യേഹ്ശുവായുടെ പ്രബോധനമിതാണ്: "കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ: 5; 21-24).

ക്രിസ്ത്യാനികള്‍ക്കു ക്രിസ്തീയതയുടെ പുറത്തു സഹോദരങ്ങളായി യഹൂദര്‍ മാത്രമേയുള്ളു. ഇത് ഇസ്രായേലിന് ഏദോമ്യരെപ്പോലെയാണ്! "ഏദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്"(നിയമം: 23; 7). ഇസ്രായേലിനോട് ഇപ്രകാരമാണ് യാഹ്‌വെ കല്പിച്ചതെങ്കില്‍, ആധുനിക ഇസ്രായേലിനു നല്‍കപ്പെട്ടിരിക്കുന്ന അലിഖിത നിയമം ഇതാണ്: 'യഹൂദരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്'!

വിജാതിയര്‍ പ്രാപിക്കുന്ന സാഹോദര്യം!

ക്രിസ്തുവിലൂടെ മാത്രം സംലഭ്യമാകുന്ന രക്ഷ സ്വന്തമാക്കുന്നവരുടെ സമൂഹമാണ് അവിടുത്തെ സഭ! ഈ സഭയില്‍ അംഗമാകാനുള്ള അടിസ്ഥാനയോഗ്യത വിശ്വാസമാണെങ്കില്‍, പ്രവേശനം സാധ്യമാകുന്നത് ജ്ഞാനസ്നാനത്തിലൂടെയാണ്! പഴയ ഇസ്രായേലില്‍നിന്നാണ് പുതിയ ഇസ്രയേലിനെ യേഹ്ശുവാ സൃഷ്ടിച്ചത്. അപ്പസ്തോലന്മാരെല്ലാവരും യഹൂദരായിരുന്നുവെന്ന് നമുക്കറിയാം. ഒരു ചെറിയ ഭാഗം മാത്രമേ തങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം രക്ഷയിലേക്കു കടന്നുവരാതിരുന്നിട്ടുള്ളു. പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന വിശദീകരണം നോക്കുക: "അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ: യാഹ്‌വേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു. എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്"(റോമാ: 11; 1-5).

അവശേഷിക്കുന്ന വിഭാഗത്തിന്റെ വീണ്ടെടുപ്പു യാഥാര്‍ത്ഥ്യമാകുന്നത് വിജാതിയരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവസരം നല്കിയതിനുശേഷമായിരിക്കും. അപ്പസ്തോലന്‍ നല്‍കുന്ന സ്ഥിരീകരണം ശ്രദ്ധിക്കുക: "സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മ്മം അകറ്റിക്കളയും"(റോമാ: 11; 1-25, 26). ആയതിനാല്‍, രക്ഷപ്രാപിക്കാനുള്ള അവസരം ആരെക്കാളും അധികമായുള്ളത് യാക്കോബിന്റെ മക്കള്‍ക്കാണ്. അത് ദൈവത്തിന്റെ ഉടമ്പടിയുടെ സ്ഥൈര്യതയും വാഗ്ദാനങ്ങളിലെ വിശ്വസ്തതയുമാകുന്നു!

യേഹ്ശുവായാണ് വരാനിരിക്കുന്ന ക്രിസ്തുവെന്നും അവിടുന്ന് രക്ഷിക്കുന്ന യാഹ്‌വെയാണെന്നും വിശ്വസിച്ച് ഏറ്റുപറയുന്ന ഏതൊരുവനും അവിടുത്തെ സഭയില്‍ അംഗമാകാനുള്ള യോഗ്യത ലഭിക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആകയാല്‍, യേഹ്ശുവാ രക്ഷകനാണ് (യാഹ്‌വെയുടെ രക്ഷ) എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ: 10; 9, 10). യോഗ്യത ലഭിച്ചവര്‍ക്ക് ജ്ഞാനസ്നാനത്തിലൂടെ സഭയില്‍ അംഗമാകാന്‍ സാധിക്കുകയും അതുവഴി ദൈവമക്കളെന്നു വിളിക്കപ്പെടുകയും ചെയ്യുന്നു! ഈ പ്രഖ്യാപനം നോക്കുക: "പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39).

യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ഒരുവന്‍ രക്ഷപ്രാപിക്കുന്നു. ഇപ്രകാരം രക്ഷപ്രാപിക്കുന്നവരെയാണ് സഭയില്‍ അവിടുന്ന് ചേര്‍ക്കുന്നത്. ഈ വെളിപ്പെടുത്തല്‍ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക: "രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). ഇവര്‍ക്കാണ് ദൈവമക്കളാകാനുള്ള കഴിവു ലഭിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ഇത്തരത്തില്‍ ദൈവത്തിന്റെ മക്കളായി ഉയര്‍ത്തപ്പെടുന്നവര്‍ പരസ്പരം സഹോദരങ്ങളാണ്! ഈ പ്രക്രിയയിലൂടെ കടന്നുവരുന്ന വിജാതിയരെല്ലാം ക്രൈസ്തവര്‍ക്ക് സഹോദരങ്ങളായിരിക്കും!

സഹോദരന്‍ വിജാതിയനാകുന്നത് എങ്ങനെ?

വിജാതിയര്‍ക്കു സഹോദരനാകാന്‍ സാധിക്കുന്നതെങ്ങനെ എന്നകാര്യത്തില്‍ വ്യക്തത ലഭിച്ചുവെങ്കില്‍, ഇനി നാം പരിശോധിക്കേണ്ടത് സഹോദരന്‍ വിജാതിയനാകുന്നത് എങ്ങനെയെന്ന കാര്യമാണ്! ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം പരിശോധിച്ച വചനങ്ങളെല്ലാം സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കപ്പെടുന്ന സഹോദരങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. മനഃപൂര്‍വ്വം പാപത്തില്‍ തുടരുന്നവരും വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുന്നവരുമായ സഹോദരന്മാര്‍ സഭയില്‍നിന്നും, അതുവഴി സാഹോദര്യത്തില്‍നിന്നും വിച്ഛേദിക്കപ്പെടുന്നു. ഒന്നാംപ്രമാണത്തിന്റെ ലംഘനത്തിലൂടെ ഒരുവന്‍ നഷ്ടപ്പെടുത്തുന്നത് ദൈവപൈതല്‍ എന്ന പദവിയാണ്‌. ഈ പദവിയില്‍നിന്നു പുറത്തുപോകുന്നവര്‍ ക്രിസ്ത്യാനികളുമായി നിലനിന്നിരുന്ന സാഹോദര്യത്തില്‍നിന്നുകൂടി പുറത്തുപോകുന്നു. അതുപോലെതന്നെ, ക്രൈസ്തവനായ ഒരുവന് മറ്റൊരുവനെ സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കാനുള്ള അവകാശവുമുണ്ട്. മനഃപൂര്‍വ്വം ദൈവത്തെ നിഷേധിക്കുന്നവര്‍, തങ്ങളുടെ അവസ്ഥയില്‍നിന്നു തിരികെവരാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവസാനമായി എടുക്കേണ്ട നടപടിയാണ് വിച്ഛേദിക്കല്‍!

സാഹോദര്യത്തില്‍നിന്ന് ഒരുവനെ വിച്ഛേദിക്കുന്നത് എങ്ങനെയെന്നത് നാം മനസ്സിലാക്കിയിരിക്കണം. എന്നാല്‍, അതിനുമുന്‍പായി വിച്ഛേദിക്കപ്പെടാന്‍ കാരണമാകുന്ന അയോഗ്യതകള്‍ ഏതെല്ലാമാണെന്ന് അറിയേണ്ടതുണ്ട്. ആരംഭത്തില്‍ നാം വായിച്ച രണ്ടു ബൈബിള്‍ ഭാഗങ്ങളിലൂടെ ഇക്കാര്യം മനസ്സിലാക്കിയെങ്കിലും, ആ വചനങ്ങള്‍ ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കുകയാണ്. "വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക. അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു"(തീത്തോസ്: 3; 10, 11). വിഘടിച്ചു നില്‍ക്കുന്നവരുമായുള്ള ബന്ധം വിടര്‍ത്തണം എന്ന ഉപദേശം ഇവിടെ ലഭിച്ചിട്ടുണ്ട്.

കുറച്ചുകൂടി ഗൗരവമായി നാം പരിഗണിക്കേണ്ടത് യേഹ്ശുവായുടെ ഉപദേശമാണ് എന്നകാര്യത്തില്‍ ക്രിസ്ത്യാനികളില്‍ ആര്‍ക്കുംതന്നെ എതിരഭിപ്രായമുണ്ടാകുമെന്നു മനോവ കരുതുന്നില്ല. അവിടുത്തെ പ്രബോധനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തികൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). സഹോദരന്‍ വിജാതിയനെപ്പോലെയാകുന്നത് എങ്ങനെയാണെന്ന് ഈ വചനത്തിലൂടെ യേഹ്ശുവാ വ്യക്തമാക്കിയപ്പോള്‍, വിജാതിയനെപ്പോലെ ആയിത്തീരുന്നവന്‍ സഭാസമൂഹത്തില്‍നിന്നു വിച്ഛേദിക്കപ്പെടണമെന്ന് പൗലോസ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് കല്പിക്കുന്നു. ഒന്നാംപ്രമാണ ലംഘനത്തില്‍ തുടരുന്ന ഒരുവന്‍ സഭയില്‍നിന്നും സാഹോദര്യത്തില്‍നിന്നും വിച്ഛേദിക്കപ്പെടേണ്ടത് ഒരു അനിവാര്യതയാണ്! എന്തെന്നാല്‍, ഈ ഒരു വ്യക്തിമൂലം സഭയും ഭവനവും ശാപഗ്രസ്തമാകുന്നു.

ശപിക്കപ്പെട്ട ഒരുവനിലൂടെ ശാപഗ്രസ്തമായ അനേകം ഭവനങ്ങള്‍ ഈ ഭൂമിയിലുണ്ട്. സത്യത്തെ സംബന്ധിച്ച് വ്യക്തമായ അറിവു ലഭിച്ചതിനുശേഷം അസത്യത്തെ പുണരുന്നതാണ് പരിശുദ്ധാത്മാവിനെതിരേയുള്ള പാപം. ഇത്തരം പാപങ്ങളില്‍ വ്യാപരിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നില്ല. ക്ഷമിക്കപ്പെടാത്ത പാപത്തില്‍ വ്യാപരിക്കുന്നവനെ സഹോദരനായി പരിഗണിക്കുകയോ ഭവനത്തില്‍ സ്വീകരിക്കുകയോ ചെയ്യുന്നവര്‍ അവന്റെ പാപത്തില്‍ അവനോടൊപ്പം പങ്കാളിയാകുകയാണു ചെയ്യുന്നത്. ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ നിഷേധിച്ചുകൊണ്ടു പ്രബോധനം നടത്തുന്നവരോട് നാം സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ചും ഇതുതന്നെയാണു നമുക്കു ലഭിച്ചിരിക്കുന്ന ഉപദേശം. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 10, 11). സ്വര്‍ഗ്ഗത്തില്‍നിന്നു നമുക്കു ലഭിച്ചിരിക്കുന്ന ഈ ഉപദേശങ്ങളെ ലാഘവത്തോടെ കാണരുത്. എന്തെന്നാല്‍, ക്രിസ്തീയ സാഹോദര്യത്തില്‍നിന്നു വിച്ഛേദിക്കപ്പെടുക എന്നത് അത്യന്തം ഭയാനകമായിരിക്കും.

വിജാതിയരുമായുള്ള ബന്ധത്തിലും നാം ജാഗ്രതപാലിക്കണം. അവരുടെ ആശയങ്ങളെ പിന്തുണയ്ക്കുവാനോ അവരുടെ വാക്കുകളെ മൗനത്താല്‍ അംഗീകരിക്കാനോ ഈ ബന്ധങ്ങള്‍ കാരണമായേക്കാം. അവര്‍ ആരാധിക്കുന്നതു പിശാചിനെയായതുകൊണ്ട്, അവരെ അഭിവാദ്യം ചെയ്യുന്നതുപോലും അപകടം വരുത്തിവയ്ക്കും. വിഗ്രഹാര്‍പ്പിത ഭക്ഷണം ആസ്വദിക്കാന്‍ കാരണമാകുന്നതും ഇത്തരം ബന്ധങ്ങളിലൂടെയായിരിക്കാം. ഈ ഉപദേശം ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-17). ചിലതെല്ലാം പരിത്യജിക്കാന്‍ തയ്യാറായാല്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള വാഗ്ദാനവും അനുഗൃഹവും പ്രാപിക്കാന്‍ സാധിക്കുകയുള്ളു. ലോകത്തെയും ദൈവത്തെയും ഒരുമിച്ചു സേവിക്കാനോ, ലോകത്തിന്റെ അനുഗൃഹവും ദൈവത്തിന്റെ അനുഗൃഹവും ഒരുമിച്ച് ആസ്വദിക്കുവാനോ ആര്‍ക്കും സാധിക്കില്ല!

സ്വന്തം പിതാവിന്റെയും മാതാവിന്റെയും സന്തതിയായി ജനിച്ച ഒരു സഹോദരന്‍ നമുക്കുണ്ടെന്നിരിക്കട്ടെ, അവന്‍ സത്യദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച് അന്യദേവന്മാരെ സേവിക്കാന്‍ കടന്നുപോകുകയും, അവനെ തിരികെക്കൊണ്ടുവരാന്‍ ശ്രമിച്ചിട്ടു സാധിക്കാതെവരുകയും ചെയ്‌താല്‍, അവന്‍ നമ്മുടെ സഹോദരന്‍ എന്ന പദവിയില്‍നിന്നു വിച്ഛേദിക്കപ്പെടണം! ഒരു സഹോദരി അന്യമതക്കാരനെ വിവാഹം കഴിച്ചാല്‍, ആ ബന്ധം തുടരുന്ന കാലത്തോളം അവള്‍ നമുക്കു സഹോദരിയല്ല! പശ്ചാത്താപത്തോടെ സത്യദൈവത്തിലേക്കു മടങ്ങിവന്നാല്‍ മാത്രമേ അവളെ ഭവനത്തില്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കാവു. അവളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായിരിക്കണം. എന്തെന്നാല്‍, അവളെ അഭിവാദ്യം ചെയ്യുകയോ അവളോടു മൃദുസമീപനം സ്വീകരിക്കുകയോ ചെയ്യുന്നതിലൂടെ അവളുടെ ചെയ്തികളെ നാം അംഗീകരിക്കുന്നതായി ദൈവം പരിഗണിക്കും! ഒരുകാര്യം വിസ്മരിക്കാതിരിക്കുക; യുക്തിചിന്തകള്‍ക്ക് നിത്യജീവന്‍ പ്രദാനംചെയ്യാന്‍ കഴിയില്ല; യുക്തിചിന്തകള്‍ക്കൊണ്ട് ദൈവത്തിന്റെ നിയമത്തെ ചോദ്യംചെയ്യാനും സാധിക്കില്ല!

സാഹോദര്യം വിച്ഛേദിക്കല്‍!      

ഏതുവിധത്തിലുള്ള സാഹോദര്യമാണെങ്കിലും അതു വിച്ഛേദിക്കാനുള്ള അധികാരം വചനം നമുക്കു നല്‍കിയിട്ടുണ്ട്. അതുപോലെതന്നെ, ക്രിസ്തീയ സാഹോദര്യം സ്ഥാപിക്കാനുള്ള അവകാശവും ഓരോ ക്രൈസ്തവനും നല്‍കപ്പെട്ടിരിക്കുന്നു. വിജാതിയമായ ജീവിതരീതിയിലേക്ക് ഒരു സഹോദരന്‍ കടന്നുപോയാല്‍, അവനെ പിശാചിന് ഏല്പിച്ചുകൊടുക്കാന്‍പോലും പൗലോസ് അപ്പസ്തോലന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍. ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ രക്ഷകനായ യേഹ്ശുവായുടെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്മാവ് രക്ഷകനായ യേഹ്ശുവായുടെ ദിനത്തില്‍ രക്ഷപ്രാപിക്കട്ടെ"(1 കോറി: 5; 1-5).

പിശാചിന് ഒരുവനെ ഏല്പിച്ചുകൊടുക്കുന്ന ശുശ്രൂഷയെ സംബന്ധിച്ചുള്ള വിവരണത്തിലേക്കു നാം കടക്കുന്നില്ല. എന്തെന്നാല്‍, ഈ വിഷയത്തെ മാത്രം പ്രതിപാദിക്കുന്ന മറ്റൊരു ലേഖനം മനോവയുടെ താളുകളിലുണ്ട്. അതു വായിക്കാത്തവര്‍, 'പിശാചിന്' ഏല്പിച്ചുകൊടുക്കുന്നതും ദൈവീകശുശ്രൂഷയോ? എന്ന ലേഖനം വായിക്കുക. ഒരുവനെ പിശാചിന് ഏല്പിച്ചുകൊടുക്കുകയെന്നത് അവസാനത്തെ പടിയാണെന്നു നാം മനസ്സിലാക്കിയിരിക്കണം. പിശാചിനാല്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഒരുവന്റെ ജീവിതത്തില്‍ സംജാതമാകുമ്പോള്‍ ഒരുപക്ഷെ അവന്‍ തന്റെ മാര്‍ഗ്ഗത്തെക്കുറിച്ചു പുനരാലോചന നടത്തിയേക്കാം! എന്നാല്‍, നാം അവന്റെ പാപത്തില്‍ കൂട്ടവകാശിയാകാതിരിക്കേണ്ടതിന് അവനുമായുള്ള ബന്ധം വിടര്‍ത്തണം.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 18). രണ്ടു സന്ദര്‍ഭങ്ങളില്‍ യേഹ്ശുവാ ഈ വചനം പറയുന്നുണ്ട്. ഇപ്പോള്‍ നാം വായിച്ച വചനം അവിടുന്ന് അരുളിച്ചെയ്തത് സഹോദരനെ വിജാതിയനായി പരിഗണിക്കേണ്ടത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്നതിനു വേണ്ടിയാണ്. ആ വചനവും നാം ഇവിടെ ചര്‍ച്ചചെയ്തു കഴിഞ്ഞു. സഭയെപ്പോലും അനുസരിക്കാത്ത സഹോദരനുണ്ടെങ്കില്‍ അവന്‍ വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ എന്ന് പറഞ്ഞുനിര്‍ത്തിയിടത്താണ് 'കെട്ടാനും അഴിക്കാനും' ഉള്ള അവകാശം അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ യേഹ്ശുവാ സംസാരിക്കുന്നത് പത്രോസിനോടു മാത്രമല്ല, അവിടുത്തെ അനുഗമിച്ച എല്ലാ ശിഷ്യന്മാരോടുമായിട്ടാണ്. 'നിങ്ങള്‍' എന്ന് ബഹുവചനത്തില്‍ അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

എന്നാല്‍, പതിനാറാം അദ്ധ്യായത്തില്‍ ഇതേ വചനംതന്നെ പത്രോസ് എന്ന ഒരു വ്യക്തിയോടു മാത്രമായി പ്രഖ്യാപിക്കുന്നുണ്ട്. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18-20). ഇവിടെ യേഹ്ശുവാ നടത്തിയിരിക്കുന്ന പ്രഖ്യാപനം സഭയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പത്രോസിനോടും അവന്റെ കൈവയ്പ്പുവഴി അഭിഷേകം പ്രാപിക്കുന്ന നേതാക്കന്മാരോടുമാണ്. ഭൂമിയില്‍ അവിടുത്തെ സഭ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വമാണ് യേഹ്ശുവാ പത്രോസിനെ ഏല്പിച്ചത്! സഭയിലേക്ക് ഒരുവനെ സ്വീകരിക്കാനും, സഭയില്‍നിന്ന് ഒരുവനെ പുറത്താക്കാനുമുള്ള അധികാരം ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഈ അധികാരം, മുഴുവന്‍ ക്രൈസ്തവരിലേക്കുമായി വിശാലമാക്കുന്നതാണ് പതിനെട്ടാം അദ്ധ്യായത്തില്‍ നാം വായിക്കുന്നത്. ഇത്തരത്തില്‍ ഒരുവനെ പുറത്താക്കുകകയോ സ്വീകരിക്കുകയോ ചെയ്യുന്നത് നീതിപൂര്‍വ്വകമാണെങ്കില്‍, അത് സ്വര്‍ഗ്ഗത്തിലും പ്രാബല്യത്തില്‍ വരും! അതായത്, നീതിയുക്തമായ രീതിയില്‍ ഒരുവനെ ക്രൈസ്തവ സാഹോദര്യത്തില്‍നിന്നു പുറത്താക്കാനും സ്വീകരിക്കാനും എല്ലാ ക്രൈസ്തവര്‍ക്കും അധികാരമുണ്ട്. സഭാസമൂഹത്തില്‍ അനേകരെ പാപത്തിലേക്കു വശീകരിക്കുന്ന വ്യക്തികള്‍ക്കെതിരേ മാത്രമേ ഈ അധികാരം നാം ഉപയോഗിക്കാവൂ! നീതിയുക്തമായ രീതിയിലാണ് ഈ ശുശ്രൂഷ ഒരുവന്‍ ചെയ്യുന്നതെങ്കില്‍, അവന്റെ ചെയ്തിയെ സ്വര്‍ഗ്ഗം മുദ്രയിട്ട് ഉറപ്പിക്കും! ഈ അധികാരം ഒരിടത്തും ദുരുപയോഗിക്കപ്പെടാതിരിക്കട്ടെ, ആമ്മേന്‍!

വിജാതിയനായ ഒരുവനു സഹോദരനാകാനും സഹോദരനായ ഒരുവനു വിജാതിയനെപ്പോലെയാകാനും സാധിക്കുമെന്ന് നാമിവിടെ മനസ്സിലാക്കിക്കഴിഞ്ഞു. ആയതിനാല്‍, സഹോദരങ്ങള്‍ ആരാണെന്ന് ഓരോരുത്തരും മനസ്സിലാക്കട്ടെ! ഹൈന്ദവസഹോദരന്‍, മുസ്ലിംസഹോദരന്‍ എന്നൊക്കെയുള്ള ഭോഷ്ക്കുകള്‍ പറയുന്നവര്‍ എത്ര ഉന്നതരാണെങ്കിലും അവരുടെ അപകടകരമായ ആശയങ്ങളെ തിരിച്ചറിയുകയും വിവേകത്തോടെ വര്‍ത്തിക്കുകയും ചെയ്യാം. "പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക് നന്മചെയ്യാം"(ഗലാത്തി: 6; 10). ഒരു വചനംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്. തിന്മയില്‍ മുഴുകുന്നവനും, ഭിക്ഷകൊടുക്കാത്തവനും നന്മ വരുകയില്ല. ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കു പകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 1-5).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4264 views

LOG IN

Lost your password?

SIGN UP

LOST PASSWORD