എഡിറ്റോറിയല്‍

കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിലപാട് ശ്ലാഘനീയം!

Print By
about

07 - 04 - 2018

ര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിലപാടുകളില്‍ തെറ്റുകള്‍ കാണുമ്പോള്‍ അതിനെ എതിര്‍ക്കുകയും നന്മ കാണുമ്പോള്‍ അതിനെ ശ്ലാഘിക്കുകയും ചെയ്യുകയെന്നത് മനോവയുടെ ആത്മീയ ഉത്തരവാദിത്വമാണ്! ആ ഉത്തരവാദിത്വം ഇവിടെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ നിറവേറ്റുകയാണ്! 'യോഗ' പൈശാചികതയെ സംബന്ധിച്ചാണ് ആലഞ്ചേരി പുനര്‍വിചിന്തനത്തിനു തയ്യാറായത്! കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദ പ്രസ്താവനയെന്നു ചിലര്‍ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളിലെ ന്യായാന്യായങ്ങള്‍ പരിഗണിക്കാതെതന്നെ, ആലഞ്ചേരിയുടെ വാക്കുകളെ മനോവ മുഖവിലക്കെടുക്കുന്നു! സീറോമലബാര്‍ സഭയുടെ ആചാര്യന്‍ എടുത്തിട്ടുള്ള നല്ല നിലപാടുകളെ ശ്ലാഘിക്കാന്‍ മനോവ ഒരിക്കലും പിശുക്കുകാട്ടിയിട്ടില്ല!

പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ വ്യത്യാസമില്ലാതെ ക്രിസ്തീയതയെ വിഴുങ്ങുന്ന ഒരു പൈശാചികതയായി 'യോഗ'യെ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നതാണ് ആലഞ്ചേരിയ്ക്കു മനോവ നല്‍കുന്ന ആദരം! വര്‍ഷങ്ങളായി മനോവ ഉയര്‍ത്തുന്ന ആശങ്കകളെ പരിഗണനയിലെടുക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇപ്പോഴെങ്കിലും തയ്യാറായതില്‍ സത്യദൈവമായ യാഹ്‌വെയ്ക്കു നന്ദിപറയുന്നു! യോഗ എന്ന പൈശാചികത ക്രിസ്തീയതയെ വിഴുങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യം അനേകം ലേഖനങ്ങളിലൂടെ ക്രൈസ്തവര്‍ക്കിടയില്‍ മനോവ ബോധനം നല്‍കിയിട്ടുണ്ട്. അപ്പോഴെല്ലാം മനോവയെ ആക്രമിക്കാന്‍ സംഘപരിവാര ശക്തികളോടൊപ്പം നിലകൊണ്ടത് കത്തോലിക്കാസഭയിലെ വൈദീകര്‍ തന്നെയാണ്! ആലഞ്ചേരിക്ക് വൈകിയുദിച്ച വിവേകത്തെ ശ്ലാഘിച്ചുകൊണ്ടുതന്നെ ചില വിഷയങ്ങളിലേക്കു കടക്കുകയാണ്.

'യോഗ' എന്നത് ക്രിസ്തീയതയെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍' ആണെന്ന ബോധ്യം കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കേരളത്തിലെ എല്ലാ സെമിനാരികളിലും യോഗാ പരിശീലനം തുടരുന്നത്? അവിടെനിന്നല്ലേ ശുദ്ധീകരണം ആരംഭിക്കേണ്ടത്? ഇന്ത്യയിലെ സീറോമലബാര്‍ മെത്രാന്മാരില്‍ ഒന്നോ രണ്ടോ പേര്‍ ഒഴികെ മറ്റെല്ലാവരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ആജ്ഞാനുവര്‍ത്തികളാണ്. അങ്ങനെയിരിക്കെ, സഭയെ ശുദ്ധീകരിക്കാന്‍ അങ്ങേയ്ക്കു സാധിക്കുന്നതുപോലെ മറ്റാര്‍ക്കും സാധിക്കില്ല! ഇത് ഒരു സാധാരണ വിശ്വാസിയുടെ ആകുലതയില്‍നിന്നുള്ള ആശങ്കയാണ്! ഇപ്പോള്‍ അങ്ങ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാനുള്ള 'ഗിമ്മിക്ക്' ആയി ചിലര്‍ ഇതിനെ കാണുന്നത് ഇക്കാരണത്താലായിരിക്കും. അക്കാര്യത്തില്‍ മനോവയ്ക്ക് ആശങ്കയുണ്ടെങ്കിലും ഈ നന്മയെ മനോവ ഏറ്റെടുക്കുന്നു! സീറോമലബാര്‍ സഭയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോടതി നടപടികള്‍ നമുക്കെല്ലാം അറിവുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട മൂന്നു ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ ഇപ്പോഴുമുണ്ട്. കര്‍ദ്ദിനാളിന്റെ പ്രതിയോഗികളായി രംഗത്തുള്ള വ്യക്തികളെയും സമൂഹങ്ങളെയും ശ്ലാഘിക്കുന്ന ലേഖനങ്ങളല്ല അവയൊന്നും. എന്നാല്‍, തെറ്റിനെ എതിര്‍ക്കുകയും സത്യത്തെ പിന്തുണയ്ക്കുകയും ചെയ്തപ്പോള്‍, ഏതെങ്കിലും പക്ഷത്തേക്കുള്ള ചായ്‌വ് ആ ലേഖനങ്ങളില്‍ ദര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്.

മനോവ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എല്ലാം ഇപ്പോഴും നമ്മുടെ താളുകളില്‍ വായിക്കാന്‍ കഴിയുമെന്ന് ഇവിടെ ഒരുവട്ടം സൂചിപ്പിച്ചു. ഈ ലേഖനങ്ങളെപ്രതി മനോവയെ സഭാവിരുദ്ധ പ്രസിദ്ധീകരണമായി മുദ്രകുത്താന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ തയ്യാറായിട്ടുണ്ട്. സത്യത്തിനൊപ്പം നിലകൊള്ളാന്‍ തയ്യാറാകാത്തവരും വിവേകം വൈകിയുദിക്കുന്നവരുമായ ചിലരാണ് എക്കാലത്തും മനോവയുടെ ശത്രുപക്ഷത്ത് നിലകൊണ്ടത്. എന്നാല്‍, ഓരോ ലേഖനങ്ങളും ഓരോ പ്രവചനങ്ങളായി മാറിയപ്പോള്‍ എതിരാളികള്‍ മൗനം ഭജിക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്. യോഗയെ സംബന്ധിച്ച വിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല! മനോവ സത്യത്തിന്റെ പക്ഷത്തായതുകൊണ്ടുതന്നെ, സത്യാന്വേഷികള്‍ക്ക് മനോവ ഉയര്‍ത്തിയ ആശയങ്ങളെ വൈകിയെങ്കിലും സ്വീകരിക്കേണ്ടിവരും! യോഗയെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കുവേണ്ടി അന്വേഷണം നടത്തിയ സംഘത്തിന്റെ തലവനായ പാലാ രൂപതയുടെ മെത്രാന്‍ തന്റെ ഇടയലേഖനത്തിലൂടെ മനോവയെ കത്തോലിക്കാവിരുദ്ധ പ്രസിദ്ധീകരണമായി മുദ്രകുത്തിയിട്ടുണ്ട്. 'യോഗ'യെ എതിര്‍ത്തതും അന്ന് കാരണമായി ഉയര്‍ത്തി! ഈ മഹാന്റെ വൈകിയുദിച്ച വിവേകത്തെയും മനോവ ശ്ലാഘിക്കുന്നു!

ഈ ലേഖനത്തെ അധികം ദീര്‍ഘിപ്പിക്കാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. കാരണം, ഇവിടെ ഉയര്‍ത്തുന്ന ആശയങ്ങളുടെ പൂര്‍ണ്ണത വായനക്കാരില്‍ എത്തിക്കുന്ന പത്തോളം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. എന്നാല്‍, ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ മനോവ നിര്‍ബ്ബന്ധിതമാവുന്നു. ആ ചോദ്യങ്ങള്‍ അക്കമിട്ട് ഇവിടെ നിരത്താം.

1. കത്തോലിക്കാസഭയുടെ ഇന്ത്യയിലുള്ള സെമിനാരികളില്‍ പരിശീലിപ്പിക്കപ്പെടുന്ന 'യോഗ' എന്തുകൊണ്ട് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നില്ല?

2. കത്തോലിക്കാസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന യോഗാ പരിശീലനത്തെക്കുറിച്ചു കര്‍ദ്ദിനാളിന്റെ തീരുമാനം എന്താണ്?

3. സീറോമലബാര്‍ സഭയുടെ ഭാഗമായ MCBS സന്യാസസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന യോഗാധ്യാനങ്ങളിലെ പൈശാചികത എന്തുകൊണ്ട് തടയുന്നില്ല? ഇത് അനേകം വിശ്വാസികളെ നിത്യനരകത്തിലേക്ക് നയിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് സഭാചാര്യന്മാര്‍ കണ്ടില്ലെന്നു നടിക്കുന്നു?

4. കത്തോലിക്കാസഭയുടെ ഭാഗമായ ജെസ്യൂട്ട് സമൂഹം (ഈശോസഭ) ഭാരതീയ വത്ക്കരണത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങള്‍ക്ക് എന്തുകൊണ്ട് കടിഞ്ഞാണിടുന്നില്ല?

5. കത്തോലിക്കാസഭയുടെ ദൈവശാസ്ത്ര പഠനകേന്ദ്രമായ സമീക്ഷയില്‍ (കാലടി) നടക്കുന്ന ആത്മീയ വ്യഭിചാരത്തെ എന്തുകൊണ്ട് സഭാവിരുദ്ധമായി പ്രഖ്യാപിക്കുന്നില്ല?

6. സീറോമലബാര്‍ സഭയിലെ മെത്രന്മാര്‍ 'യോഗയെ' ശ്ലാഘിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും നടത്തുന്ന ജല്പനങ്ങള്‍ക്ക് സഭയുടെ മാധ്യമങ്ങള്‍ എന്തിന് പിന്തുണ നല്‍കുന്നു? 

മെത്രാന്മാരും വൈദീകരും വൈദീകവിദ്യാര്‍ഥികളും മാത്രമല്ല, കന്യാസ്ത്രികള്‍ എന്നു പറയപ്പെടുന്നവരും ഇന്ന് യോഗാപരിശീലകാരാണ്. തൊടുപുഴയ്ക്ക് സമീപത്തുള്ള ഒരു ഒരു കോണ്‍വെന്റുണ്ട്. ഫ്രാന്‍സിസ്ക്കന്‍ ക്ലാരസഭയുടെ ഈ മഠത്തിലെ അന്തേവാസിനിയായ ഒരു അഭിസാരിക നടത്തുന്ന പൈശാചിക പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ഇവിടെ ചേര്‍ക്കാം: (ഇവിടെ സന്ദര്‍ശിക്കുക). ഇനിയുമുണ്ട്! കേരളത്തിലെ കത്തോലിക്കാസഭയുടെ ദൃശ്യമാധ്യമമായ 'ശാലോമിന്റെ സംഭാവന ചെറുതൊന്നുമല്ല. സീറോമലബാര്‍ സഭയിലെ ഒരു മെത്രാന്‍ വേഷധാരിയുടെ പൈശാചിക സന്ദേശം ഇവിടെ ചെര്‍ത്തുവയ്ക്കാം! (ഇവിടെ സന്ദര്‍ശിക്കുക). ഇതുകൊണ്ടൊന്നും തീരുന്നതല്ല നേതൃത്വത്തിന്റെ പൈശാചികതകള്‍!

കത്തോലിക്കാസഭയുടെ ഭാഗമായി തുടരുന്ന ഒരു സന്യാസസമൂഹമാണ് 'ബെനഡിക്റ്റന്‍ സന്യാസസമൂഹം'. തമിഴ്നാട്ടിലെ തൃച്ചിയില്‍ സ്ഥാപിക്കപ്പെട്ട ശാന്തിവനം എന്നൊരു ആശ്രമമുണ്ട്. ക്രിസ്തീയതയുമായി എന്തെങ്കിലും ബന്ധമുള്ള സ്ഥാപനമാണോ ഇതെന്ന് സഭയുടെ അധികാരം കയ്യടക്കിവച്ചിരിക്കുന്നവര്‍ തയ്യാറാവണം. അവിടെ നടക്കുന്ന പൈശാചികതയുടെ ദൃശ്യങ്ങളും ഇവിടെ ചേര്‍ക്കാം: (ഇവിടെ സന്ദര്‍ശിക്കുക). ഇവിടംകൊണ്ടൊന്നും അവസാനിക്കുന്ന പൈശാചികതയല്ല ഭാരതസഭ ഇന്ന് തോളിലേറ്റിയിരിക്കുന്നത്. കത്തോലിക്കാസഭയുടെ ഭാഗമായിരിക്കുന്ന സീറോമലങ്കര റീത്തിന്റെ കിരീടംവയ്ക്കാത്ത രാജാവാണ് ശ്രീമാന്‍ ക്ലിമ്മിസ്! രാമായണമാസം ആചരിക്കുകയും ആര്‍ഷഭാരതസംസ്ക്കാരം ഉദ്ദ്ഘോഷിക്കുകയും ചെയ്യുന്ന ഈ കാവിധാരിയുടെ ജല്പനങ്ങളും ഇവിടെ ചേര്‍ക്കുന്നു: (ഇവിടെ സന്ദര്‍ശിക്കുക). ഭാരതത്തിലെ കത്തോലിക്കാസഭ തോളിലേറ്റിയിരിക്കുന്ന അനേകം പൈശാചികതകള്‍ വേറെയുമുണ്ട്. വൈദീകവേഷത്തില്‍ ജീവിച്ചുകൊണ്ട് തേവിടിശ്ശിയാട്ടം നടത്തുന്ന ഒരു മൂന്നാംലിംഗക്കാരനെയും പരിചയപ്പെടുത്താം! (ഇവിടെ സന്ദര്‍ശിക്കുക). ഇവയെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്ന സമയത്താണ് 'യോഗയെ സംബന്ധിച്ച് വൈകിയുദിച്ച വിവേകം ആലഞ്ചേരിയില്‍ ദൃശ്യമായത്!

ആലഞ്ചേരിയുടെ ഇന്ന് ഉയര്‍ത്തിയ വാദങ്ങള്‍ ആത്മാര്‍ത്ഥയുടെ ശബ്ദമായി മനോവ പരിഗണിക്കാം. എന്നാല്‍, ആലഞ്ചേരിയുടെ പല ചര്യകളും ആത്മാര്‍ത്ഥതയുടെ ഭാഗമായി കരുതാന്‍ കഴിയുന്നില്ല. അതായത്, ആര്‍ഷഭാരത സംസ്കാരമെന്ന് ക്ളിമ്മീസിന്റെ തോള്‍ചേര്‍ന്നു നടത്തുന്ന പ്രസ്താവനകളാണ് മനോവയെ ആശങ്കപ്പെടുത്തുന്നത്. രുദ്രാക്ഷം അണിഞ്ഞുള്ള അങ്ങയുടെ രൂപം കാണുന്നവരില്‍ പരിശുദ്ധാത്മാവ് ഉള്ളവര്‍ക്ക് സത്യം ഗ്രഹിക്കാന്‍ കഴിയും. എന്തെന്നാല്‍, സാത്താനില്‍ ദിവ്യത്വം ആരോപിക്കുന്ന പൈശാചികതയുടെ പ്രതീകമാണ് രുദ്രാക്ഷം. ഇത് തിരിച്ചറിയണമെങ്കില്‍ രുദ്രാക്ഷം എന്താണെന്നറിയണം. അതിനായി ഈ വീഡിയോ ലിങ്ക് കാണുക! (ഇവിടെ സന്ദര്‍ശിക്കുക). കര്‍ദ്ദിനാള്‍ ആലഞ്ചേരി ചുമക്കുന്ന പൈശാചികതകള്‍ വേറെയുമുണ്ട്. വിജാതിയതയില്‍നിന്നു രൂപാന്തരപ്പെട്ട വിശ്വാസസമൂഹമായി ക്രിസ്തീയതയെ അവതരിപ്പിക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിസ്തീയതയെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്തവരുടെ പക്ഷത്തായിരുന്നു അപ്പോഴൊക്കെ ആലഞ്ചേരി. കേരളത്തില്‍ ക്രിസ്തീയത വേരുപിടിച്ചതിനുശേഷം ആയിരം വര്‍ഷം കഴിഞ്ഞാണ് ഇന്ത്യയില്‍ ജാതീയതയുണ്ടായത്. ഈ ജാതീയതയുടെ ഭാഗമായ 'നമ്പൂരി' സമൂഹത്തില്‍നിന്നാണു ക്രിസ്തീയതയുടെ ആരംഭമെന്ന് വാദിക്കുന്നവരുടെ വക്താവാണ്‌ ആലഞ്ചേരി! ഇത് ആലഞ്ചേരിയുടെ മാത്രം വിവരക്കേടല്ല; മറിച്ച്, ഭാരതത്തിലെ ക്രൈസ്തവരുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന മുഴുവന്‍ വ്യക്തികളുടെയും പൈശാചിക ആശയമാണ്!

ക്രിസ്തീയത ഉടലെടുത്തത് യഹൂദരില്‍നിന്നാണ്. ലോകത്ത് നിലനിന്ന ഏറ്റവും ശ്രേഷ്ഠമായ സമൂഹമായിരുന്നു യഹൂദര്‍! ഈ സമൂഹത്തിനു ലഭിച്ചതുപോലുള്ള നിയമങ്ങളോ തത്വസംഹിതകളോ ലഭിച്ചിട്ടുള്ള മറ്റൊരു ജനതയും ഭൂമുഖത്തില്ല. മനുഷ്യരുടെ ഭാവനയിലും യുക്തിയിലും ഉരുത്തിരിഞ്ഞ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമങ്ങളും നീതിയുമാണ് മറ്റു ജനതകള്‍ക്കുള്ളത്. ഇന്നും ലോകം പിന്തുടരുന്നത് മനുഷ്യന്റെ യുക്തിയില്‍ നിര്‍മ്മിതമായ വികലമായ നിയമങ്ങളാണ്. ഇത് ദൈവത്തിനു സ്വീകാര്യമാണെന്നു ധരിച്ചുവച്ചിരിക്കുന്ന പലരും സഭയുടെ ഭാഗമാണെന്ന വ്യര്‍ത്ഥചിന്തയില്‍ കഴിയുന്നുണ്ട്. സത്യദൈവത്തിന്റെ ഹിതമറിയാത്ത ഈ ജാതികള്‍ക്ക് ഇസ്രായേല്‍ എന്ന ശ്രേഷ്ഠ സമൂഹത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെങ്കിലും, അവരില്‍നിന്നെല്ലാം ശ്രേഷ്ഠരായ സമൂഹമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍! എന്തെന്നാല്‍, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ യഹൂദരുടെ പിന്തുടര്‍ച്ചയും രക്തവുമാണ്! ഇവയെല്ലാം നിഷേധിച്ചുകൊണ്ട് ക്രൈസ്തവരെ അബദ്ധങ്ങളില്‍ നയിക്കുന്ന അനേകം വൈദീകവേഷധാരികള്‍ ആലഞ്ചേരിയുടെ കീഴില്‍ വിഹരിക്കുന്നുണ്ട്. ഇവരെയെല്ലാം സഭയിലെ വിശ്വാസികള്‍ തോളിലേറ്റിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ് മനോവ ഇക്കാലമത്രയും ചൂണ്ടിക്കാണിച്ചത്! അതിന്റെപേരില്‍ മനോവ വളരെയധികം പീഡനങ്ങള്‍ സഹിച്ചു. സഭയുടെ ശുദ്ധീകരണം സാധ്യമെങ്കില്‍ ഇനിയും സഹിക്കാന്‍ തയ്യാറാണ്!

കേരളത്തിലെ കല്‍ദായവാദികളെ മനോവ എതിര്‍ക്കുന്നത് അവരുടെ വിവരക്കേടിനെ അടിസ്ഥാനപ്പെടുത്തിത്തന്നെയാണ്. ലോക ഭൂപടത്തില്‍ ഇന്ന് ശിഥിലമായി കിടക്കുന്ന ഇറാക്ക് എന്ന രാജ്യമാണ് കല്‍ദായരുടെ ആസ്ഥാനം! ഈ രാജ്യത്തുനിന്ന് വന്നവരാണോ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍? അങ്ങനെയെങ്കില്‍, യഹൂദരുടെയോ ഇസ്രായേല്യരുടെയോ പൈതൃകം അവകാശപ്പെടാന്‍ കല്‍ദായവാദികളായ സുറിയാനി ക്രിസ്ത്യാനികള്‍ക്കു സാധിക്കില്ല. എന്നാല്‍, കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ പൈതൃകത്തെ മറച്ചുവയ്ക്കുകയും, ഇല്ലാത്ത പൈതൃകം ആരോപിക്കുകയും ചെയ്യുന്നവരാണ് കല്‍ദായവാദികള്‍! ഈയൊരു കാരണം മാത്രമല്ല ആലഞ്ചേരിയുടെ പക്ഷത്തിനു ക്രിസ്തീയവിരുദ്ധ പരിവേഷം ചാര്‍ത്തിത്തന്നത്! വിജാതിയതയില്‍നിന്നു ചികഞ്ഞെടുത്ത സമ്പൂര്‍ണ്ണ പൈശാചികതയെ സഭയുടെ ഭാഗമാക്കിയത് പൗരസ്ത്യ സുറിയാനി സഭകളാണ്! ഇന്ത്യയിലെ എല്ലാ മ്ലേച്ഛതകളെയും സ്വന്തമാക്കുക മാത്രമല്ല, ആഗോളതലത്തില്‍ ഈ പൈശാചികതകളുടെ പ്രചാരകരാകുകയും ചെയ്തു. സകല രാജ്യങ്ങളിലും സീറോമലബാര്‍ രൂപതകള്‍ സ്ഥാപിക്കുകയും, അവിടെയെല്ലാം നിലവിളക്കും പരുന്തുകുരിശുകളും സ്ഥാപിക്കുകയും ചെയ്ത് ദൈവജനത്തെ വഞ്ചിക്കുമ്പോള്‍ മനോവ എങ്ങനെ നോക്കിനില്‍ക്കും? ഇക്കാരണത്താല്‍, മനോവയെ സഭാവിരുദ്ധരുടെ പട്ടികയില്‍ ചേര്‍ത്താല്‍, അതിനെ തമാശയായി കാണാനുള്ള അറിവ് മനോവയ്ക്കുണ്ട്.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ കല്‍ദായപക്ഷം മാത്രമല്ല വ്യഭിചരിച്ചുപോയത്! അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ നമുക്കു മുന്‍പില്‍ത്തന്നെയുണ്ട്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സ്ഥാനഭ്രാഷ്ടനാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ ആരാണെന്ന് തിരിച്ചറിയേണ്ടതും ഇത്തരുണത്തില്‍ അനിവാര്യമാണ്! നാം മുന്‍പു കണ്ട MCBS, ജെസ്യൂട്ട്, ബെനഡിക്റ്റന്‍, CMI തുടങ്ങിയ പൈശാചിക സംഘടനകളുടെ പിന്തുണയോടെയാണ് ആലഞ്ചേരിയെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ പിശാചിനു ലഭിച്ച അവസരം ഉപയോഗപ്പെടുത്തുന്ന അനേകം സംഘടനകളില്‍ ചിലതാണിവ!

ഭൂമിവിവാദത്തിലെ ആത്മീയവശം!

ഭൂമിവിവാദത്തില്‍ എന്തെങ്കിലും ആത്മീയവശമുണ്ടോ? ഇത് തികച്ചും സാമ്പത്തിക കുംഭകോണമായിട്ടു തന്നെയാണ് വിശ്വാസികള്‍ കാണുന്നത്. ഈ വിഷയത്തില്‍ മനോവയുടെ അഭിപ്രായം മുന്‍പേതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാണെങ്കിലും, സഭയിലെ വിഭാഗിയതയുമായി ഇനിനുള്ള ബന്ധവും മനോവ വെളിപ്പെടുത്തിക്കഴിഞ്ഞു. സീറോമലബാര്‍ സഭയിലെ വിഭാഗിയത ഒരു പിളര്‍പ്പിലേക്കു വളര്‍ന്നാല്‍, സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ പിടിച്ചടക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ഭൂമിയിടപാടിന്റെ പിന്നിലുള്ളത്. ദൈവമക്കളുടെ സമ്പത്ത് ദുരുപയോഗിക്കുന്ന ഒരു വരേണ്യവര്‍ഗ്ഗം സഭയില്‍ ആധിപത്യം നേടിയത് നാലാംനൂറ്റാണ്ടിനുശേഷമാണെന്നു നാം അറിഞ്ഞിരിക്കണം. അന്നുമുതല്‍ ഇന്നുവരെ സഭയിലെ ദൈവമക്കള്‍ സംഭാവന നല്‍കുന്നവര്‍ മാത്രമായി! അതായത്, കാലങ്ങളായി തുടരുന്ന ഈ അനധികൃത അധികാരികള്‍ നടത്തുന്ന കൊള്ളയുടെ തുടര്‍ച്ച മാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നത്! സഭയുടെ ഭൗതികസമ്പത്ത് സഭാമക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു പങ്കുവയ്ക്കപ്പെടുന്നില്ലെങ്കില്‍ അത് പൂര്‍ണ്ണമായും ഇല്ലാതാകുന്നതുതന്നെയാണു നല്ലതെന്നു മനോവ പറയും! അതിനുശേഷം ദൈവമക്കള്‍ അന്നന്നുവേണ്ട ആഹാരത്തിനുവേണ്ടി ആത്മാര്‍ത്ഥതയോടെ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കട്ടെ! സുവിശേഷത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും ചിലവഴിക്കപ്പെടാത്ത സാഹചര്യത്തില്‍ എന്തിനാണ് സഭയ്ക്ക് ഭൗതികസമ്പത്ത്?

ഇനി നമുക്ക് ആത്മീയവശത്തേക്കു കടക്കാം. ഏറണാകുളത്തോ അങ്കമാലിയിലോ എന്നല്ല, ലോകത്തൊരിടത്തെയും സമ്പത്ത് വിറ്റുതുലച്ചതിന്റെപേരില്‍ ഒരു വിശ്വാസിയുടെയും ആത്മാവ് നരകാഗ്നിക്ക് വിധിക്കപ്പെടുകയില്ല! കത്തോലിക്കാസഭയെ ഈ ലോകത്തെ മുഴുവന്‍ ധനകാര്യസ്ഥാപനങ്ങളും പാപ്പരായി പ്രഖ്യാപിച്ചാലും വിശ്വാസികളുടെ ആത്മാവിന് ഒരു പോറല്‍പോലും ഏല്ക്കുകയുമില്ല! എന്നാല്‍, വഴിപിഴച്ച ആശയങ്ങളിലൂടെ ദൈവജനത്തെ നയിച്ചാല്‍ അത് ഗുരുതരമായ നാശത്തിനു കാരണമാകും. അതായത്, കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ സമ്പത്ത് വിറ്റുതുലയ്ക്കുന്നതല്ല, വിശ്വാസികളുടെ ആത്മാക്കളെ പിശാചിനുവേണ്ടി തീറെഴുതിക്കൊടുക്കുന്നതാണ് നാം ഗൗരവത്തോടെ കാണേണ്ടത്! കര്‍ദ്ദിനാള്‍ ആലഞ്ചേരി കത്തോലിക്കാസഭയുടെ ഭൂമി വില്പ്പനനടത്തിയതിന്റെ പേരില്‍ ഒരു കത്തോലിക്കനും നരകത്തില്‍പ്പോകില്ല; എന്നാല്‍, MCBS അടക്കമുള്ള സന്യാസസമൂഹങ്ങള്‍ നടത്തുന്ന യോഗാധ്യാനങ്ങളിലൂടെ അനേകര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചുകഴിഞ്ഞു! തെറ്റുകള്‍ക്ക് വെള്ളപൂശാനല്ല മനോവ ശ്രമിക്കുന്നത്. ഭൂമികുംഭകോണം ശിക്ഷാര്‍ഹമായ തെറ്റുതന്നെയാണ്. വിശ്വസിച്ചേല്‍പ്പിക്കുന്ന മുതലിന്റെ അപഹരണമെന്നാല്‍ മോഷണത്തിന്റെ ഏറ്റവും ഗുരുതരമായ തലമാണ് എന്നകാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. എന്നാല്‍, അവയെല്ലാം വ്യക്തിപരമായ പാപങ്ങളാണ്. മറ്റൊരുവന്‍ ഇക്കാര്യത്തില്‍ പാപമേല്‍ക്കുന്നുവെങ്കില്‍ അത് ഇതിനെ ന്യായീകരിക്കുന്ന സംഘാംഗങ്ങള്‍ മാത്രമായിരിക്കും.

കത്തോലിക്കാസഭയിലോ മറ്റിതര ക്രൈസ്തവ സഭകളിലോ അധികാരസ്ഥാനങ്ങള്‍ ഇല്ല. ഓരോ വ്യക്തികളും സഭയുടെ ശുശ്രൂഷകര്‍ മാത്രമാണ്. സമ്പത്ത് കൈകാര്യം ചെയ്യുന്നവരും ആത്മീയകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും സഭയിലെ കാര്യസ്ഥര്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കിയിട്ടില്ല. കാര്യസ്ഥന്‍ ഒരു കാര്യവിചാരിപ്പുകാരന്‍ മാത്രമാണ്. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വ്യക്തികള്‍! സഭയുടെ ആത്മീയമോ ഭൗതീകമോ ആയ ഏതൊരു സ്വത്തും ഇവരുടെ കാര്യസ്ഥതയ്ക്ക് ഏല്പിച്ചുകൊടുക്കപ്പെട്ടിട്ടുണ്ടാകാം. ഇവരുടെ കാര്യസ്ഥത പരിശോധിക്കാന്‍ സഭയുടെ അധികാരി ഒരിക്കല്‍ ഇവരെ തന്റെ സന്നിധിയിലേക്കു വിളിക്കും! ആ അധികാരി യേഹ്ശുവായാണ്! ഭൗതികസമ്പത്തിന്റെ കാര്യത്തിലും, അതിനേക്കാള്‍ ഉപരിയായി ആത്മീയസമ്പത്തിന്റെ കാര്യത്തിലും വിചാരണയുണ്ടാകും. ആത്മീയസമ്പത്ത് എന്നത് ഓരോ വിശ്വാസിയുടെയും ആത്മരക്ഷയാണ്! ആയതിനാല്‍, ഓരോ ആത്മാവിന്റെയും കണക്കുബോധിപ്പിക്കാനുള്ള ബാധ്യത കാര്യസ്ഥരില്‍ നിക്ഷിപ്തമായിരിക്കുന്നു.

ആത്മീയ വിഷയങ്ങളില്‍ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തങ്ങളെ മാത്രമല്ല, തങ്ങളെ കേള്‍ക്കാന്‍ വിധിക്കപ്പെട്ട മറ്റുള്ളവരെയും അപകടത്തില്‍പ്പെടുത്തുന്നു. ഇതാണ് ഗുരുതരമായ പാപം! കത്തോലിക്കാസഭയിലെ സത്യവിശ്വാസികളെ അന്യമതങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ആത്മീയവ്യഭിചാരശാലകള്‍ നടത്തപ്പെടുന്നത് സഭയുടെ നേതൃത്വത്തിന്റെ അറിവോടും ആശിര്‍വാദത്തോടുംകൂടെയാണ്! ഇന്ന് കത്തോലിക്കാസഭയിലെ യുവാക്കള്‍ക്ക് തങ്ങളുടെ സമുദായത്തില്‍നിന്നു യുവതികളെ വിവാഹം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. എന്തുകൊണ്ടാണിത്? ക്നാനായ സഭയുടെ ഭോഷ്ക്കുകൊണ്ട് ആ സമൂഹത്തിനു വന്നുഭവിച്ച ദുരന്തം എന്തുകൊണ്ടാണ് കത്തോലിക്കാസഭയുടെ മുഴുവന്‍ ദുരന്തമായത്? ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്ക് സമയമില്ല. സകല പൈശാചിക മതങ്ങളിലും രക്ഷയുണ്ടെന്ന മതബോധനത്തിലൂടെയാണ് ഈ ദുരന്തം ആഗോളസഭയെ ബാധിച്ചത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പുറപ്പെടുവിച്ച പൈശാചിക ആശയത്തിന്റെ ദുരന്തം പേറുന്നവരായി കത്തോലിക്കാസഭയിലെ വിശ്വാസികള്‍ മാറി! ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു ളോഹയിട്ടവര്‍ക്കു മാറിനില്‍ക്കാന്‍ കഴിയില്ല! ഇക്കാര്യങ്ങളെയൊക്കെ എതിര്‍ത്തതിലൂടെ മനോവയെ സഭാവിരുദ്ധതയുടെ പ്രതീകമായി മുദ്രകുത്തിയവരുണ്ടെങ്കില്‍, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ സത്യത്തിന്റെ പക്ഷത്ത് നിലനില്‍ക്കാന്‍ ഉയര്‍ന്നുവരുന്നുവെന്നത് ശ്ലാഘനീയമായ കാര്യമാണ്!

സമൂഹ മാധ്യമങ്ങളിലൂടെയും വിവരസാങ്കേതികവിദ്യയുടെ സൗകര്യങ്ങളിലൂടെയും അനേകര്‍ സത്യം അറിയുമ്പോള്‍, ഇതേ സൗകര്യങ്ങളിലൂടെ ദൈവജനം വഴിപിഴച്ചുപോകുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ വിസ്സര്‍ജ്ജിക്കപ്പെട്ട അപകടകരമായ ആശയവും പിന്നീട് സഭയില്‍ പുതുക്കപ്പെട്ട മതബോധനവുമാണ് എല്ലാ ദുരന്തങ്ങളുടെയും ആധാരം! കത്തോലിക്കാസഭ, വിശിഷ്യാ, ഇന്ത്യയിലെ സഭ ആവേശത്തോടെ പ്രചരിപ്പിക്കുന്ന മതബോധനഗ്രന്ഥത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പൈശാചിക സന്ദേശങ്ങളെ തിരിച്ചറിയാന്‍ എന്തുകൊണ്ട് സഭയുടെ കാര്യസ്ഥന്മാര്‍ക്ക് സാധിക്കുന്നില്ല? അന്യമതക്കാരുമായി പ്രണയത്തിലാകുന്ന യുവതികളുടെ വിവാഹം സഭയില്‍ ആശിര്‍വദിക്കുന്നതിലൂടെ നല്‍കുന്ന മരണസന്ദേശം തിരിച്ചറിയാത്തവരാണോ നിങ്ങള്‍? ഇത്തരം ആശയങ്ങളുടെ വിചാരിപ്പുമാരായി അധഃപതിച്ച വ്യക്തികള്‍ ആലഞ്ചേരിയുടെ കല്‍ദായ പക്ഷത്തുള്ളതുപോലെ എതിര്‍ ചേരിയിലുമുണ്ട്. ആയതിനാല്‍, മനോവ എന്നും ക്രിസ്തുവിന്റെ പക്ഷത്താണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഒരു പൈശാചിക സമ്മേളനമായി അവഗണിക്കുന്നതുപോലെ, ആ സമ്മേളനത്തിനു കാര്‍മ്മികത്വം വഹിച്ചവരെ പിശാചിന്റെ ദൂതന്മാരായി കണക്കാക്കി പുച്ഛിച്ചു തള്ളുകയും ചെയ്യുന്നു! അവര്‍ ജനിക്കാതിരുന്നെങ്കില്‍ അവര്‍ക്കു നരകത്തില്‍ നിപതിക്കേണ്ടി വരില്ലായിരുന്നു!

സ്വത്തുവിവാദവും ചില യാഥാര്‍ത്ഥ്യങ്ങളും!

സീറോമലബാര്‍ സഭയുടെ സ്വത്തുവിവാദത്തില്‍ മനോവയുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പക്ഷത്തും എതിര്‍ചേരിയിലും അനഭിമതര്‍ ഉണ്ടെന്നതു നാം കാണാതെപോകരുത്. ആലഞ്ചേരിയുടെ ഭാഗത്ത് എന്തെങ്കിലും ന്യായമുണ്ടെങ്കില്‍, അതിന്റെ മുഴുവന്‍ പ്രഭകെടുത്താന്‍ കാഞ്ഞിരപ്പിള്ളിയിലെ മെത്രാന്‍ വേഷക്കാരന്‍ മാത്രം മതി! കത്തോലിക്കാസഭയുടെ മുഴുവന്‍ സ്വത്തുക്കളും വിഴുങ്ങാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന ഈ ആദ്ധ്യാത്മിക നപുംസകത്തെ ചുമക്കുന്നതാണ് ആലഞ്ചേരിയില്‍നിന്നു വമിക്കുന്ന പ്രധാന നാറ്റം! കല്‍ദായവാദത്തെ പരിപൂര്‍ണ്ണമായി എതിര്‍ക്കുമ്പോഴും, എതിരാളികളുടെ പക്ഷത്തുനില്‍ക്കുന്ന സമൂഹങ്ങളുടെ പൈശാചികതയും തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ വിഴുപ്പ് ചുമക്കുന്ന നിഗൂഢസംഘത്തിന്റെ പിന്തുണ ഇവരുടെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. ഈ ലേഖനത്തില്‍ ചേര്‍ത്തിട്ടുള്ള ലിങ്കുകളില്‍ കാണുന്ന പൈശാചികതയുടെ വക്താക്കളാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ക്കുന്നവരുടെ പക്ഷത്തെ സാമ്പത്തികശക്തി! ഇവര്‍മൂലം കത്തോലിക്കാസഭയ്ക്ക് വന്നുഭവിച്ച ആദ്ധ്യാത്മിക വ്യതിചലനത്തിനു കണക്കില്ല!

മുന്‍ ലേഖനങ്ങളിലെന്നതുപോലെ, ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്ന വസ്തുത ഒന്നുമാത്രമാണ്! കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയോ എതിരാളികളുടെയോ പക്ഷത്തു ചേര്‍ന്ന് അനീതിയുടെ വക്താവാകാന്‍ മനോവ തയ്യാറല്ല! MCBS, CMI, ബെനഡിക്റ്റന്‍, ജെസ്യൂട്ട്, സലേഷ്യന്‍ തുടങ്ങിയ പൈശാചിക സമൂഹങ്ങള്‍ പിന്തുണയ്ക്കുന്ന ചേരിയില്‍ ചേരാന്‍ മനോവ തയ്യാറാകാത്തത് പരിശുദ്ധാത്മാവിനെ അറിയാവുന്നതുകൊണ്ടും ആ ആത്മാവിന്റെ ചൈതന്യത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടുമാണ്! വൈദീകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരു ശുംഭനും ആദ്ധ്യാത്മിക ആഭാസം പ്രചരിപ്പിക്കാന്‍ ഇന്നത്തെ കത്തോലിക്കാസഭയില്‍ സാഹചര്യമുണ്ട്. എന്നാല്‍, ളോഹയിടാത്തവര്‍ ഉയര്‍ത്തുന്ന സത്യങ്ങള്‍ക്ക് ഊരുവിലക്കാണ് പ്രതിഫലം! ഇതുതന്നെയാണ് കത്തോലിക്കാസഭ നേരിടുന്ന പ്രധാന പ്രതിസന്ധി! ഇക്കാര്യത്തില്‍ കല്‍ദായരെന്നോ കല്‍ദായവിരുദ്ധരെന്നോ വ്യത്യാസമില്ല!

അധികം ദീര്‍ഘിപ്പിക്കാതെതന്നെ ഈ ലേഖനം ഉപസംഹരിക്കണമെന്നു മനോവ ആഗ്രഹിക്കുന്നു. ആയതിനാല്‍, വിഷയത്തിന്റെ ഗൗരവം വിടാതെ നമുക്കു തുടരാം. ഈ ലേഖനത്തില്‍ ഒരു വചനംപോലും ചേര്‍ക്കാത്തത് മനഃപൂര്‍വ്വമാണ്. എന്തെന്നാല്‍, ഇവിടെ ഉയര്‍ത്തിയ വിഷയങ്ങളെ വചനാടിസ്ഥാനത്തില്‍ വിവരിച്ചുകൊണ്ടുള്ള അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുള്ളത് വായനക്കാര്‍ക്കറിയാം. മാത്രവുമല്ല, വചനാടിസ്ഥാനത്തില്‍ ഈ ലേഖനത്തെ സമര്‍പ്പിക്കുമ്പോള്‍ അനേകം താളുകള്‍ അനിവാര്യമായിവരും എന്നകാര്യം മനോവയ്ക്കുമറിയാം. ഇവിടെ നാം ചിന്തിച്ച വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് 'യോഗ' എന്ന പൈശാചികതയെ സംബന്ധിച്ചുള്ളതാണ്. ആഗോളതാപനമടക്കം ഈ ഭൂമുഖം നേരിടുന്ന ദുരന്തങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് 'യോഗ' എന്ന പൈശാചികതയാണെന്നു തെളിവുകള്‍ നിരത്തി മനോവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്ന ലേഖനത്തിനായി ഈ ലേഖനം വായിക്കുക: 'സൂര്യഭഗവാന്‍' കണ്ണുതുറന്നു; 'ഓസോണ്‍ഭഗവാന്‍' കണ്ണടച്ചു! ഈ ലേഖനത്തിലൂടെ മാത്രമല്ല മനോവ സത്യം വിളിച്ചുപറഞ്ഞിട്ടുള്ളത്. മറ്റുള്ള ലേഖനങ്ങളുടെ 'ലിങ്കുകള്‍' ഈ കുറിപ്പിന്റെ അവസാനഭാഗത്തു ചേര്‍ക്കാം!

യോഗയുമായി ബന്ധപ്പെട്ടുതന്നെയാണ് ആലഞ്ചേരിയെ ശ്ലാഘിക്കാന്‍ മനോവ ഇവിടെ തയ്യാറായിരിക്കുന്നത്. ഭൂമിയിടപാടില്‍ തന്റെ ഭാഗത്തുനിന്നു വന്നിട്ടുള്ള സകല വീഴ്ച്ചകളെയും അപ്രസക്തമാക്കുന്ന നിലപാടാണ് യോഗയെ സംബന്ധിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി സ്വീകരിച്ചത്. ക്രിസ്തീയതയെ മുച്ചൂടുമുടിക്കുന്ന ഈ പൈശാചികതയെ സംബന്ധിച്ചു വൈകിയെങ്കിലും ആലഞ്ചേരി നിലപാടെടുത്തു. എന്നാല്‍, ഈ പൈശാചികതയുടെ പ്രചാരകരായി നിലകൊള്ളുന്ന MCBS സമൂഹത്തിനു സീറോമലബാര്‍ സഭ സൗജന്യമായി നല്‍കിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഈ ആത്മാര്‍ത്ഥത, സീറോമലബാര്‍ സഭയിലെ ദൈവമക്കളോടൊപ്പം മനോവയും പ്രതീക്ഷിക്കുന്നു. മാത്രവുമല്ല, ഈ സമൂഹത്തിന്റെയും മറ്റിതര സഭാവിഭാഗത്തിന്റെയും 'യോഗാധ്യാനങ്ങള്‍' ഇടയലേഖനത്തിലൂടെ വിലക്കുകയും വേണം! അപ്പോള്‍ മാത്രമേ നിലപാടിലെ ആത്മാര്‍ത്ഥത ദൈവജനത്തിനു ബോധ്യമാവുകയുള്ളു! കത്തോലിക്കാസഭയിലെ മുഴുവന്‍ യോഗികളെയും പുനരുദ്ധരിക്കാന്‍ ദുര്‍ഗ്ഗുണപരിഹാര പാഠശാലകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലെടുക്കണം. അതുപോലെതന്നെ, സെമിനാരികളിലെ യോഗാപരിശീലനം അവസാനിപ്പിക്കുകയും, ഈ ആഭാസത്തെ പിന്തുണയ്ക്കുന്ന മെത്രാന്‍വേഷക്കാരെയും വൈദീകവേഷധാരികളെയും നിലയ്ക്കുനിര്‍ത്തുകയും വേണം.

ഈ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആലഞ്ചേരിയുടെ ഇപ്പോഴത്തെ നിലപാട് ആത്മാര്‍ത്ഥമാണെന്നു ചിന്തിക്കാന്‍ ഒരു ക്രിസ്ത്യാനിക്കും കഴിയില്ല. ആയതിനാല്‍, യോഗയ്ക്കെതിരേ നടത്തിയ അന്വേഷണവും കണ്ടെത്തലും വിശ്വാസികളെ വഞ്ചിക്കുന്നതിനുവേണ്ടിയുള്ള കാപട്യമല്ലെന്നു തെളിയിക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് ഉത്തരവാദിത്വമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധികളെ തരണംചെയ്യാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമല്ല ഇതെങ്കില്‍ ആദ്യം സെമിനാരികളെ യോഗാവിമുക്തമാക്കുക! MCBS എന്ന പൈശാചിക സംഘടനയ്ക്കു സൗജന്യമായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കുക! സീറോമലബാര്‍ സഭയിലെ യോഗികളെ നിലക്കുനിര്‍ത്തുകയോ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍നിന്നു പുറത്താക്കുകയോ ചെയ്യുക! അപ്പോള്‍ മാത്രമേ ആലഞ്ചേരിയുടെ ആത്മാര്‍ത്ഥത ഭാഗീകമായെങ്കിലും സ്ഥിരീകരിക്കപ്പെടുകയുള്ളു. കര്‍ദ്ദിനാള്‍ ആലഞ്ചേരി ധരിച്ചിരിക്കുന്ന രുദ്രാക്ഷമാലയുടെയും നിലവിളക്കിന്റെയും കാര്യങ്ങളിലുള്ള തീരുമാനം പിന്നീട് ചര്‍ച്ചചെയ്യാം!

മനോവ ഉയര്‍ത്തിയത് പിന്‍വലിക്കപ്പെടാത്ത വാദങ്ങള്‍!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പൈശാചിക അജണ്ടയുടെ കാര്യത്തിലും ഫ്രാന്‍സീസ് എന്ന വ്യാജന്റെ കാര്യത്തിലും മനോവ ഉയര്‍ത്തിയിട്ടുള്ള എല്ലാ വാദങ്ങളും അതേപടി ഇന്നും നിലനില്‍ക്കുന്നു! വചനവിരുദ്ധവും ദൈവീകനിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ളതുമായ സകല ആചാരങ്ങളെയും മനോവ എക്കാലത്തും എതിര്‍ക്കും. ഈ വിഷയങ്ങളില്‍ മനോവ ഉയര്‍ത്തിയിട്ടുള്ള എല്ലാ വാദങ്ങളും ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കുകയും ചെയ്യും. ഓരോ കാലത്തും മനോവ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ക്കാന്‍ ചില സ്ഥാപിതതാത്പര്യക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അവരിലെ നിഷ്ക്കളങ്കര്‍ക്കു സമീപഭാവിയില്‍ത്തന്നെ സത്യം ഗ്രഹിക്കാനും സാധിച്ചു. സീറോമലബാര്‍ സഭയുടെ കാര്യസ്ഥനായ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇന്നു സമ്മതിച്ചത്, ഒന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് മനോവ വിളിച്ചുപറഞ്ഞ സത്യത്തെയാണ്‌. മനോവ ഉയര്‍ത്തിയ സകലത്തെയും അംഗീകരിക്കുന്ന സ്ഥിതി സീറോമലബാര്‍ സഭയില്‍ സംജാതമായാല്‍ ഈ സഭ ക്രിസ്തുവിന്റെ സഭയുടെ ഭാഗമായിരിക്കും! ഇത് ആഗോള കത്തോലിക്കാസഭയ്ക്കും ബാധകമായ കാര്യമാണ്!

മനോവ ഉയര്‍ത്തിയ ആശയങ്ങളില്‍ ഒന്നുപോലും മാനുഷികഭാവനയില്‍ ഉരുത്തിരിഞ്ഞവയല്ല; മറിച്ച്, ദൈവത്തിന്റെ ഗ്രന്ഥത്തില്‍നിന്ന് ഇണവചനങ്ങളുടെ സ്ഥിരീകരണത്തോടെ വെളിപ്പെടുത്തപ്പെട്ടവ മാത്രമാണ്! ഇതുതന്നെയാണ് മനോവയുടെ ആധികാരികത! ഇന്നല്ലെങ്കില്‍ നാളെ സകലരും ഈ സത്യങ്ങള്‍ അംഗീകരിക്കുകയോ, തങ്ങള്‍ തിരസ്ക്കരിച്ചതിനെപ്രതി സ്വയം ലജ്ജിതരാവുകയോ ചെയ്യും!

യോഗയെ സംബന്ധിച്ചുള്ള ലേഖനങ്ങള്‍!

'സൂര്യഭഗവാന്‍' കണ്ണുതുറന്നു; 'ഓസോണ്‍ഭഗവാന്‍' കണ്ണടച്ചു!

'യോഗ' ഒരു ഹൈന്ദവ കുതന്ത്രം!

ക്രിസ്തീയതയും 'യോഗ'യും!

വഴിപിഴപ്പിക്കുന്ന ഉത്തരങ്ങളുമായി `ശാലോം ടെലിവിഷന്‍`!

പതഞ്ജലി രാമന്‍ ഒരു ആഗോള ശാപം!

'ഘര്‍വാപ്സി' നടപ്പാക്കാന്‍ യോഗാകേന്ദ്രങ്ങള്‍!

'യോഗാ' അഥവാ ഹൈന്ദവ ഫിലോസഫി!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4103 views

LOG IN

Lost your password?

SIGN UP

LOST PASSWORD