വിജാതിയതയുടെ ദുരന്തം

ഹിന്ദുത്വം എന്നാല്‍ അല്പത്വമോ....!?

Print By
about

26 - 05 - 2018

ഭാരതീയ സനാതനക്കാര്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണ് ഇത്! ഇന്നേവരെ ലോകത്തുണ്ടായിട്ടുള്ള എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും 'പേറ്റന്റ്' സനാതനക്കാര്‍ അവകാശപ്പെട്ടുകഴിഞ്ഞു. ഇനിയാരെങ്കിലും എന്തെങ്കിലും കണ്ടുപിടുത്തങ്ങള്‍ നടത്തിക്കഴിയുമ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാനും സനാതനക്കാര്‍ ചാടിയിറങ്ങും! ഇന്ത്യയുടെ നേരേ നോക്കി ലോകം ചിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. സാധാരണ സംഘികളാണ് ഇത്തരം അല്പത്തരങ്ങള്‍ പറയുന്നതെങ്കില്‍ അവഗണിക്കാമായിരുന്നു. എന്നാല്‍, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നവര്‍ ഇത്തരം ആര്‍ഷഭാരത ഫലിതങ്ങളുമായി രംഗത്തിറങ്ങുമ്പോള്‍ ലോകം മൂക്കത്തു വിരല്‍വയ്ക്കും എന്നത് സ്വാഭാവികമാണ്.

സംഘപരിവാരങ്ങളുടെ പുതിയ 'ആക്ഷന്‍ ഹീറോ' ബിപ്ലബ് കുമാര്‍ ദേബ് എന്ന ത്രിപുര മുഖ്യമന്ത്രി തന്റെ വിവരക്കേടുകള്‍ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നത് നാം അറിയുന്നുണ്ട്. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പത്രം ഇയാളെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: 'ഹാസ്യവും രൗദ്രവും ഒരുപോലെ വഴങ്ങുന്ന പ്രതിഭ. എന്നാല്‍, റോള്‍ ഏതായാലും ചിരിച്ചു മരിക്കാനാണ് കാണികളുടെ വിധി'. ത്രിപുരയിലെ ഇടത് ഭരണം തകര്‍ത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ട് മാസമാകുന്നതേ ഉള്ളൂ. അതിനിടെ തന്നെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയായി മാറിക്കഴിഞ്ഞു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന് പറഞ്ഞ് തുടങ്ങിയ ബിപ്ലബ് ദേവ് മണ്ടത്തരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

മഹാഭാരതത്തെയും രാമായണത്തെയും ചൂണ്ടി ബിജെപി നേതാക്കള്‍ ഇന്നേവരെ നടത്തിയിട്ടുള്ള 'തള്ളു'കളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ ശേഷിയുള്ള ക്രാന്തദര്‍ശിയാണ് ബിപ്ലബ് കുമാര്‍! ഉദാഹരണത്തിന്, ആറ്റം ബോംബ്, ആണവ മിസൈല്‍, ടെസ്റ്റ് ട്യൂബ് ശിശു തുടങ്ങിയ ശാസ്ത്രമുന്നേറ്റങ്ങളുടെ കാര്യമെടുക്കൂ. ഇതൊക്കെ പൗരാണികര്‍ പണ്ടേയ്ക്കു പണ്ടേ കണ്ടുപിടിച്ചതാണെന്ന് വാദിക്കുന്ന സംഘപരിവാരങ്ങള്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ പിന്നെയും വളര്‍ന്നെങ്കിലും, അതനുസരിച്ച് 'തള്ളുകള്‍' വളര്‍ന്നിട്ടില്ല. സ്തംഭിച്ചു നില്‍ക്കുകയായിരുന്ന ആ തള്ളിന് ആവേശകരമായ ഒരുന്തു കൊടുത്തത് ഈയിടെ നമ്മുടെ ത്രിപുര മുഖ്യമന്ത്രിയാണ്.

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധം ലൈവായി ധൃതരാഷ്ട്ര‍ര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാനായതെന്നുമുള്ള പ്രസ്താവന വഴി 'ഫോര്‍ ജി നെറ്റ് കണക്ഷന്‍' വരെയുള്ള സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ അദ്ദേഹം ഒരു തീരുമാനമുണ്ടാക്കി. നാരദമുനിയുടെ കൈവശം ഗൂഗിളിന്റെ ആദിരൂപമുണ്ടായിരുന്നു എന്ന ഭാവനയ്ക്ക് തീ കൊളുത്തിയതും ബിപ്ലബ് ദേബുതന്നെ! സംഘപരിവാര്‍ തള്ളുകളെ സമകാലികമാക്കുകയായിരുന്നു അദ്ദേഹം. ഇനി എണ്ണപ്പെട്ട ഏതെങ്കിലും പുതിയൊരു കണ്ടുപിടിത്തം വരുന്നതുവരെ പുരാണപുസ്തകങ്ങള്‍ മടക്കിവച്ച് വിശ്രമിക്കാം!

ബിപ്ലബ് കുമാറിനെ പിന്തുണച്ച് കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. ടിജി മോഹന്‍ദാസും കെ സുരേന്ദ്രനുമാണ് (ഉള്ളി സുരേന്ദ്രന്‍) ബിപ്ലബ് കുമാറിന്റെ മണ്ടത്തരങ്ങള്‍ക്ക് ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതു മണ്ടത്തരങ്ങളെയും മഹാജ്ഞാനമായി സ്വീകരിക്കാന്‍ പാകപ്പെട്ട മനസ്സ് സംഘപരിവാരങ്ങള്‍ക്കുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ കെട്ടുകഥകളെ യാഥാര്‍ത്ഥ്യമായി ധരിക്കുകയും, അവയില്‍ വരച്ചുവച്ചിരിക്കുന്ന ഭാവനാ കഥാപാത്രങ്ങളെ ദൈവങ്ങളായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര വലിയ കാര്യമായി പരിഗണിക്കേണ്ടതില്ല! അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ മാനം കല്പിച്ചു നല്‍കാന്‍ അനേകം 'ശാസ്ത്രജ്ഞന്മാര്‍' സംഘപരിവാരങ്ങളില്‍നിന്ന്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ പ്രധാനിയായ ഒരു ഗോപാലകൃഷ്ണനെ മലയാളികള്‍ക്ക് സുപരിചിതനാണല്ലോ! പണ്ഡിതനെന്നു സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ വിളിച്ചുകൂവുന്ന വിവരക്കേടുകളെ കൈയ്യടിയോടെ സ്വീകരിക്കുന്ന ബലാല്‍സംഘികളുടെ ബൗദ്ധിക നിലവാരം നമുക്ക് ഊഹിക്കാവുന്നതെയുള്ളു. വിചിത്ര ജീവികളെയും ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം ദേവന്മാരായി പരിഗണിച്ചിരിക്കുന്ന ഇവരുടെ ആത്മീയബോധം എത്രത്തോളം അധഃപതിച്ചതാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. എന്തെന്നാല്‍, ഇവര്‍ സേവിക്കുന്ന ദേവന്മാര്‍ ഇവരുടെ ബുദ്ധിയില്‍ അന്ധകാരം നിറച്ചിരിക്കുന്നു.

ബലാല്‍സംഘികളിലെ പണ്ഡിതശിരോമണികള്‍ പാടിനടക്കുന്ന അവകാശവാദങ്ങള്‍ കേട്ടാല്‍ പരിഷ്കൃത സമൂഹം ഇന്ത്യയെ കോമാളികളുടെ വിഹാരകേന്ദ്രമായി പ്രഖ്യാപിക്കും എന്നകാര്യത്തില്‍ സംശയമില്ല. ത്രേതായുഗത്തില്‍ വിമാനം പറത്തി നടന്നവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നവരാണ് ആര്‍ഷഭാരത സനാതനക്കാര്‍! ത്രേതായുഗം ആരംഭിച്ചത് ഇരുപത്തിയഞ്ചു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നുവെന്ന്‍ ഈ കോമാളികള്‍ പറയുന്നു. അക്കാലത്ത് ഉണ്ടായിരുന്ന സംവീധാനങ്ങളില്‍ ഒരു വളര്‍ച്ചയും നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ബുദ്ധിയെല്ലാം ചോര്‍ന്നുപോകുകയും മന്ദബുദ്ധികളായി ഇന്ത്യക്കാര്‍ മാറുകയും ചെയ്തു. ഇക്കാരണത്താലായിരിക്കാം ആധുനിക ലോകത്തിന് ഒരു മൊട്ടുസൂചിപോലും സംഭാവന ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെപോയത്!

ഇന്ത്യയിലെ ബലാല്‍സംഘികള്‍ പറയുന്നതിനെ സാമാന്യബോധമുള്ള ആരും കേട്ടതായിപ്പോലും കണക്കാക്കില്ലെന്നു നമുക്കറിയാം. രാഹുല്‍ ഈശ്വറും ഗോപാലകൃഷ്ണനും ശശികലയുമൊക്കെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിഡ്ഢിക്കോമരങ്ങളുടെ വാക്കുകള്‍ മലയാളത്തില്‍ വിസ്സര്‍ജ്ജിക്കുന്ന മനുഷ്യരൂപങ്ങളാണ്. എന്നാല്‍, ഈ അടുത്തകാലത്ത് ചില കമ്മ്യൂണിസ്റ്റ് സംഘികള്‍ ഇത് ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റുകളിലെ സംഘപരിവാരങ്ങള്‍ എന്ന കുപ്രസിദ്ധി ഇതിനോടകം നേടിയിട്ടുള്ള പ്രസ്ഥാനമാണ് കാനം രാജേന്ദ്രന്റെ CPI. വിഎസ് സുനില്‍കുമാര്‍, ബിനോയി വിശ്വം, ചന്ദ്രശേഖരന്‍, കെ രാജു, തിലോത്തമന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരുടെ സംഘപരിവാര്‍ മുഖം പലവട്ടം ഇവര്‍ വെളിപ്പെടുത്തിയതാണ്. മൂന്നാറിലും ബോണക്കാട് കുരിശുമലയിലും സംഘികള്‍ക്കുവേണ്ടി തങ്ങളുടെ സംഘപരിവാര്‍ അനുഭാവം ഇവര്‍ വെളിപ്പെടുത്തി. വയനാട്ടിലെ വനഭൂമി വിറ്റുതുലച്ച ഇവറ്റകളാണ് ബോണക്കാട് കുരിശുമലയില്‍ വര്‍ഷത്തിലൊരിക്കല്‍ നടന്നുവന്ന തീര്‍ത്ഥാടനം തടഞ്ഞുകൊണ്ട് പ്രകൃതിസ്നേഹം വെളിപ്പെടുത്തിയത്. കുരിശുകള്‍ തകര്‍ക്കുക മാത്രമല്ല, കൈയ്യേറ്റത്തിന്റെ മുദ്രകളെന്ന് കുരിശുകളെ അവഹേളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ് സിപിഐ നേതാക്കന്മാര്‍! എക്കാലത്തും ഇവര്‍ തങ്ങളുടെ ക്രൈസ്തവ വിരോധം മാത്രമല്ല, ഹൈന്ദവ അനുകൂല നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ സംഘത്തിലെ മുടിവളര്‍ത്തിയ സംഘിയായ പന്ന്യന്‍ രവീന്ദ്രന്‍ ചില ജല്പനങ്ങള്‍ ഈ അടുത്തകാലത്ത് നടത്തി.

പമ്പരവിഡ്ഢികളായ സംഘപരിവാര ഹിന്ദുതന്നെയാണ് താനുമെന്നു വ്യക്തമാക്കിക്കൊണ്ട് പന്ന്യന്‍ പറഞ്ഞത് സാമാന്യബോധമുള്ള സകലരെയും ഞെട്ടിച്ചുകളഞ്ഞു! ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നതായും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴുള്ള ടെക്‌നോളജിയെന്നും പന്ന്യന്‍ വാദിക്കുന്നു. അന്നത്തെ യുദ്ധത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ത്രങ്ങളുടെ മേന്മകളെയും പന്ന്യന്‍ പ്രശംസിക്കുന്നു. അഗ്നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് അയയ്ക്കുമ്പോള്‍ തിരിച്ചു ജലാസ്ത്രം കൊണ്ട് അവര്‍ അതിനെ നേരിടുന്നു. അതെല്ലാം തന്നെ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുകാലം ചെലവഴിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഐതിഹ്യങ്ങള്‍ സംബന്ധിച്ച സംഘപരിവാറിന്റെ വാദങ്ങള്‍ പന്ന്യന്‍ രവീന്ദ്രനെപ്പോലൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഏറ്റുപാടുന്നത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോ അക്കാദമി വിഷയത്തില്‍ സിപിഐയുടെ ബിജെപി അനുകൂല നിലപാടുകളില്‍ പുതുമയില്ല എന്ന വാദമുയര്‍ത്തി സിപിഐ എം അനുഭാവികളും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നു.

ശ്രീകൃഷ്ണ ജയന്തി ഏറ്റെടുത്തുനടത്തുന്ന CPM നെ സംബന്ധിച്ചിടത്തോളം CPI യെ പരിഹസിക്കാനുള്ള യോഗ്യതയുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. സംഘപരിവാരത്തിന്റെ ആത്മീയ അഭ്യാസമായ യോഗയെ ഏറ്റെടുത്തു സ്വന്തമാക്കിയതും CPM ന്റെ ഹിന്ദുത്വത്തോടുള്ള അനുഭാവമായി കണക്കാക്കേണ്ടിവരും. സംഘപരിവാരങ്ങള്‍ സ്വന്തമാക്കി വച്ചിരുന്ന അന്ധവിശ്വാസങ്ങളെ തങ്ങളുടേതാക്കാന്‍ പരസ്പരം മത്സരിക്കുന്ന കമ്മ്യൂണിസ്റ്റുകളെയാണ് മലയാളികള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ കൈയ്യിലിരിക്കുമ്പോള്‍ അന്ധവിശ്വാസമായി പരിഗണിക്കപ്പെടുന്നവ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്താല്‍ ശാസ്ത്രീയ സത്യങ്ങളായി മാറുന്ന വൈരുദ്ധ്യവും നാം കണ്ടുകൊണ്ടിരിക്കുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്രിസ്ത്യാനികളോടു മാത്രമേ അയിത്തമുള്ളുവെന്ന് ഇതിനോടകം പലവട്ടം വ്യക്തമായിട്ടുള്ളതാണ്. പാര്‍ട്ടി അംഗങ്ങളായ ക്രിസ്ത്യാനികള്‍ പള്ളിയില്‍ പോകുന്നതും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും അസഹിഷ്ണുതയോടെയാണ് നേതാക്കള്‍ കാണുന്നത്. മത്തായി ചാക്കോ എന്ന MLA മരിക്കുന്നതിനുമുമ്പ് രോഗീലേപനം സ്വീകരിച്ചതിനെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് CPM എന്ന് നമുക്കറിയാം. വിവാഹം പള്ളിയില്‍വച്ചു നടത്തുമ്പോഴും മക്കളെ മാമോദീസാ മുക്കുമ്പോഴും പാര്‍ട്ടി അംഗങ്ങളെ ശാസിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന രീതി ഇരു കമ്മ്യൂണിസ്റ്റുകള്‍ക്കുമുണ്ട്. എന്നാല്‍, ഇസ്ലാമിനോ ഹിന്ദുവിനോ ഇത്തരം അനുഷ്ഠാനങ്ങളില്‍ വിലക്കില്ല. എല്ലാ മതാചാരങ്ങളും അനുഷ്ഠിച്ചുകൊണ്ടാണ് പാര്‍ട്ടി അംഗങ്ങളായ മുസ്ലീങ്ങള്‍ ജീവിക്കുന്നത്.

കോടിയേരിയുടെ മക്കള്‍ക്ക് ശബരിമലയില്‍ പോകാം. നായനാരുടെ മൃതദേഹം മതാചാരപ്രകാരം സംസ്ക്കരിക്കാം. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമി പൂജയും ഗണപതിഹോമവും നടത്തി ആരംഭിക്കാം! ഇതിലൊന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് യാതൊരു അസഹിഷ്ണുതയും ഇല്ല. എന്നാല്‍, പി ജെ ജോസഫ് എന്ന ക്രിസ്ത്യാനിക്ക് ഇടതു മുന്നണിയില്‍ ചേരണമെങ്കില്‍പ്പോലും പള്ളിയെ തള്ളിപ്പറയണം. നായനാര്‍ പറഞ്ഞ കാര്യമാണ് മനോവ ഇവിടെ ഉദ്ധരിച്ചത്! കമ്മ്യൂണിസ്റ്റുകളുടെ വര്‍ഗ്ഗീയവാദത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേക്ക് കൂടുതല്‍ കടക്കുന്നില്ല. എന്തെന്നാല്‍, സംഘപരിവാരങ്ങളുടെ ആദ്ധ്യാത്മിക ഭോഷ്ക്കുകളും അല്പത്തങ്ങളുമാണ് നമ്മുടെ പ്രധാന വിഷയം.

ത്രേതായുഗത്തില്‍പ്പോലും വിമാനം പറത്തിയിരുന്ന ഇന്ത്യക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ഓടിക്കാനുള്ള ട്രെയിനിന്റെ ബോഗി ഫ്രാന്‍സില്‍നിന്നു കൊണ്ടുവരേണ്ടി വന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? ഇതുപോലുള്ള അനേകം വൈരുദ്ധ്യങ്ങള്‍ ഹിന്ദുത്വത്തിന്റെ വക്താക്കളുടെ ജല്പനങ്ങളില്‍ കാണാന്‍ കഴിയും. ലോകത്ത് ആദ്യമായി ശസ്ത്രക്രിയ നടത്തിയത് സനാതനക്കാരാണെന്നു പറയുന്നത് വൈരുദ്ധ്യങ്ങളില്‍ ഒന്നായി പരിഗണിക്കാന്‍ കഴിയും. ത്രേതായുഗത്തില്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള സനാതന സര്‍ജന്മാരുണ്ടായിട്ടും ഗണപതി അവന്റെ മൂക്ക് ഒരു ഭാരമായി ചുമന്നത് കഷ്ടംതന്നെ! സംഘപരിവാരങ്ങള്‍ തങ്ങളുടേതെന്ന്‍ അവകാശപ്പെടുന്ന കണ്ടുപിടുത്തങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ളവര്‍ അവരുടെയിടയില്‍ ഇല്ലെന്നതും ദുരൂഹമാണ്! ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നതുകൊണ്ടു മാത്രമാണ് വിമാനവും തീവണ്ടിയുമൊക്കെ ഇന്ത്യക്കാര്‍ക്ക് കാണാന്‍ സാധിച്ചതെന്ന് നമുക്കറിയാം. സംഘികള്‍ തങ്ങളെക്കുറിച്ചുതന്നെ അവകാശപ്പെടുന്നത് ഭിക്ഷാംദേഹികളായി മാറിയ പ്രഭുക്കള്‍ എന്നാണ്!

വിദേശികള്‍ നിര്‍മ്മിച്ച ഇന്ത്യ!

പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന അനേകം നാട്ടുരാജ്യങ്ങളെ ചേര്‍ത്തുവച്ച് ഇന്ത്യ എന്നൊരു രാജ്യമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്! അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമല്ലാതെ, സ്വന്തമായി ഒന്നുമില്ലാതിരുന്ന നാട്ടുരാജ്യങ്ങള്‍ ഒന്നാക്കി മാറ്റുകയും നിര്‍മ്മിതികള്‍ നടത്തുകയും ചെയ്തത് വിദേശികളാണെന്ന സത്യം 'ന്യൂജന്‍' സംഘികള്‍ക്ക് അറിയില്ല. അവര്‍ ഇപ്പോഴും ത്രേതായുഗവും സനാതനവും ആര്‍ഷഭാരത ഗീര്‍വാണങ്ങളുമൊക്കെയായി വിഹരിക്കുകയാണ്. മുഗളന്മാരും യൂറോപ്യന്‍ ജനതയും വ്യാപാരത്തിനായി ഇന്ത്യയിലേക്കു കടന്നുവന്നപ്പോള്‍, അവര്‍ നിര്‍മ്മിച്ച മന്ദിരങ്ങളാണ് ഇന്ന് നമ്മുടെ ചരിത്രസ്മാരകങ്ങളായി ഊറ്റംകൊള്ളുന്നത്. താജ്മഹലും ഖുത്ബ് മിനാറും നിര്‍മ്മിച്ചത് മുഗള്‍രാജാക്കന്മാരായിരുന്നുവെന്ന് അറിയാത്തവരായി ഇന്ത്യയില്‍ അധികംപേരുണ്ടാകില്ല. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ കാണാനായി അനേകം വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നു. അതുപോലെതന്നെ, ചരിത്രപ്രധാനമായ സ്ഥാനം ഖുത്ബ് മിനാറിനുമുണ്ട്.

ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാര്‍. 1199-ല്‍ ദില്ലി സുല്‍ത്താനായിരുന്ന ഖുത്ബ്ദീന്‍ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുല്‍ത്താന്‍ ഇല്‍ത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെയും പണി പൂര്‍ത്തീകരിച്ചു. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഖുത്ബ് മിനാറും ഉള്‍പ്പെട്ടിട്ടുണ്ട്. വാസ്തുപുരുഷന്റെ അനുവാദം വാങ്ങുകയോ ഭൂമിപൂജയും ഗണപതിഹോമവും നടത്തുകയോ ചെയ്യാതെ നിര്‍മ്മിച്ച മന്ദിരങ്ങളാണ് ഇവയെല്ലാം. ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു പറയപ്പെടുന്ന ഇന്ത്യയുടെ നിയമനിര്‍മ്മാണസഭ ചേരുന്ന പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചത് ഇന്ത്യയിലെ ഏതു വാസ്തു ശില്പിയാണ്?

ഹൗസ് ഒഫ് പാര്‍ലമെന്റ് എന്നാണ് സന്‍സദ് ഭവന്‍ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവില്‍ ബ്രിട്ടീഷ് ആര്‍ക്കിട്ടെക്റ്റുമാരായിരുന്ന എഡ്വിന്‍ ല്യുട്ടിന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും ചേര്‍ന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. 1921-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1927-ല്‍ പൂര്‍ത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18-ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ നിര്‍വ്വഹിച്ചു. പൈശാചികതയുടെ പൂര്‍ണ്ണതയായ കാവിധാരികള്‍ ഇന്നു കയറിയിരുന്ന് വിഡ്ഢിത്തങ്ങള്‍ പുലമ്പുന്ന ഈ പാര്‍ലമെന്റ് മന്ദിരം പണിതത് വാസ്തു വിധിപ്രകാരമായിരുന്നില്ല. ഹോമം നടത്തി ഗണപതിക്ക് തേങ്ങാ ഉടയ്ക്കുകയോ ഭൂമിപൂജ എന്ന പൈശാചിക അനുഷ്ഠാനം നടത്തുകയോ ചെയ്തിട്ടുമില്ല. ബ്രിട്ടീഷ് വാസ്തുവിദ്യ എന്നും യൂറോപ്യന്‍ വാസ്തുവിദ്യ എന്നുമൊക്കെ ഇന്ത്യയിലെ ചില വിഡ്ഢികള്‍ പറയാറുണ്ട്. എന്നാല്‍, ഇന്ത്യയിലും നേപ്പാളിലുമല്ലാതെ, 'വാസ്തുപുരുഷന്‍' എന്ന പിശാചിന് യാതൊരു സ്വാധീനവുമില്ലെന്ന് ഈ മണ്ടന്മാര്‍ക്കറിയില്ല! കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും ഇണങ്ങുന്ന വിധത്തില്‍ കൃത്യമായ കണക്കുകളോടെ മാത്രമാണ് യൂറോപ്പിലും വിവരമുള്ളവരുടെ നാടുകളിലും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.

ത്രേതായുഗം എന്ന സാങ്കല്പിക യുഗത്തില്‍പ്പോലും വലിയ പണ്ഡിതരും വിദഗ്ദ്ധന്മാരും ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നല്ലേ ബലാല്‍സംഘികള്‍ പറയുന്നത്!? ഇവരുടെ തലമുറയില്‍പ്പെട്ട സകലരും സിംഹവാലന്‍ കുരങ്ങിനെപ്പോലെ വംശനാശം സംഭവിച്ചതുകൊണ്ടാണോ ഹിന്ദുക്കളുടെ ഈ കലിയുഗത്തില്‍ എല്ലാം വിഡ്ഢികളായിപ്പോയത്? കേരളത്തില്‍ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും ലഭിക്കുന്നത് ഇടുക്കിയിലെ ആര്‍ച്ച് ഡാമില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തില്‍നിന്നാണെന്നു നമുക്കറിയാം. ഈ ഡാം നിര്‍മ്മിക്കാന്‍ കാനഡയില്‍നിന്നുള്ള എഞ്ചിനിയര്‍മാരെ ആശ്രയിക്കേണ്ടിവരുന്നു. പഴയ വിദഗ്ദ്ധന്മാരില്‍ ഒരുവന്റെയെങ്കിലും ശേഷിപ്പ് ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ ഇടുക്കി ഡാം പണിയാന്‍ കനേഡിയന്‍ എഞ്ചിനിയര്‍മാരെ ആശ്രയിക്കേണ്ടി വരില്ലായിരുന്നു എന്നെങ്കിലും സംഘികള്‍ മനസ്സിലാക്കണം. നിങ്ങളുടെ ഗീര്‍വാണങ്ങള്‍ കേള്‍ക്കുന്ന വിദേശികളില്‍ പലരുടെയും പൂര്‍വ്വീകര്‍ നിര്‍മ്മിച്ച സൗകര്യങ്ങള്‍ ദുരുപയോഗിച്ചുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. ലോകം അവസാനിക്കാറായ ഈ കാലത്തുപോലും കക്കൂസില്‍ ഇരുന്നു വിസ്സര്‍ജ്ജിക്കാന്‍ അറിയാത്ത മനുഷ്യര്‍ ഇന്ത്യയില്‍ മാത്രമേയുള്ളു എന്നകാര്യം നിങ്ങള്‍ മറക്കരുത്.

ഇന്ത്യയിലെ സനാതന പൈശാചികതയുടെ കാവല്‍ക്കാരായി അറിയപ്പെടുന്ന ബലാല്‍സംഘികളുടെ അല്പത്വം തെളിയിക്കുന്ന അനേകം കാര്യങ്ങളുണ്ട്. ബ്രിട്ടീഷുകാരും മറ്റു വിദേശികളും ഇന്ത്യയില്‍ തുടക്കമിട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യുന്ന അല്പത്വം സംഘികള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ഒരുദാഹരണം നോക്കുക: ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റയില്‍വേ ശൃംഖല ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച റയില്‍വേ ആണെന്നു നമുക്കറിയാം. ബ്രിട്ടീഷുകാര്‍ ഇന്ത്യയിയില്‍ നിര്‍മ്മിച്ച റയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും തിരക്കുള്ള റയില്‍വേസ്റ്റേഷന്‍ ബോംബെയിലെ ഛത്രപതി ശിവാജി ടെര്‍മിനല്‍സ് റയില്‍വേസ്റ്റേഷനാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ റയില്‍വേസ്റ്റേഷന്‍ നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവന്‍സാണ് ഇതിന്റെ ശില്പി. 1878-ല്‍ നിര്‍മ്മാണം ആരംഭിച്ച ഇതിന്റെ പണി പൂര്‍ത്തിയാകാന്‍ പത്തു വര്‍ഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാര്‍ത്ഥം വിക്ടോറിയ ടെര്‍മിനല്‍സ് എന്നായിരുന്നു ഇതിന് ആദ്യമിട്ട പേര്. എന്നാല്‍, 1996-ല്‍ ബിജെപി-ശിവസേന ഭരണകൂടം ഇതിന്റെ പേര് 'ഛത്രപതി ശിവാജി ടെര്‍മിനല്‍സ്' എന്നാക്കി മാറ്റി. പേര് മാറ്റലിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് സത്യത്തെ മറച്ചുവയ്ക്കുക എന്നതാണ്!

ജാള്യത മറയ്ക്കാന്‍ അല്പത്വം അണിയുന്നവര്‍!

സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാത്ത ഒരു സമൂഹത്തിന്റെ ജാള്യതയില്‍നിന്ന് ഉടലെടുക്കുന്ന അല്പത്തരമാണ് കാവിയിട്ട കോമാളികളില്‍നിന്ന് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇവരുടെ ജാള്യതയ്ക്ക് പല കാരണങ്ങളുണ്ട്. മോഷണം നടത്തി സമ്പന്നനാകുകയും സമൂഹത്തില്‍ ഉന്നതസ്ഥാനിയനാകുകയും ചെയ്യുന്നവന്‍ അനുഭവിക്കുന്ന ചില മാനസിക പ്രശ്നങ്ങളുണ്ട്. താനൊരു കള്ളനാണെന്ന്‍ സമൂഹം ചിന്തിക്കുമെന്ന ആകുലത ഇവനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും എന്നതാണ് ഒരു പ്രശ്നം. താന്‍ സത്യസന്ധനാണെന്നു ധരിപ്പിക്കാന്‍ പല വിധത്തിലും ശ്രമിച്ചുകൊണ്ടിക്കും എന്നതാണ് ഇവരുടെ പ്രത്യേകത. എന്നാല്‍, താനൊരു കള്ളനായിരുന്നില്ല എന്ന് മറ്റുള്ളവരെ ധരിപ്പിക്കാന്‍ ഇവന്‍ ചെയ്യുന്ന സകലതും ഇവനിലെ കള്ളനെ വെളിച്ചത്തു കൊണ്ടുവരുന്ന അല്പത്തരങ്ങളായിരിക്കും.

ഹിന്ദുമതം എന്ന ആശയംതന്നെ മോഷണമുതലാണ്‌. ഈ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ് ത്രേതായുഗമെന്നും കാക്കത്തൊള്ളായിരം വര്‍ഷം എന്നുമൊക്കെയുള്ള ജല്പനങ്ങള്‍ ഇവര്‍ നടത്തുന്നത്. ക്രിസ്തുവിനു മുമ്പ് ഗ്രീസില്‍ നിലനിന്നിരുന്നതും ക്രിസ്തീയതയെ സ്വീകരിക്കുന്നതിനായി ഗ്രീക്കുകാര്‍ ഉപേക്ഷിച്ചതുമായ പൈശാചിക മൂര്‍ത്തികളെയും അവയുടെ ആരാധനകളെയും ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദുമതത്തിന് അടിത്തറ പാകിയത്‌! ഹിന്ദുക്കളുടെ അവതാര സങ്കല്പംപോലും ഗ്രീക്കുകാരില്‍നിന്നു കടംകൊണ്ടതാണ്! ഈ സത്യം മറച്ചുവയ്ക്കാനാണ് ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങള്‍ക്ക് അയ്യായിരം വര്‍ഷത്തെ പഴക്കം ഇവര്‍ അവകാശപ്പെടുന്നത്. ഹിന്ദുമതത്തിനു രൂപംകൊടുത്ത കാലംമുതല്‍ ഇന്നുവരെ ഇവര്‍ അവകാശപ്പെടുന്നത് അയ്യായിരത്തിന്റെ പഴക്കമാണ്.

ലോകചരിത്രത്തില്‍ ഏറ്റവും പഴക്കംചെന്ന പൈശാചിക മതവും വിജാതിയ സംസ്ക്കാരവും ഗ്രീക്കുകാരുടേതായിരുന്നു. അതായത്, എല്ലാ വിജാതിയതയുടെയും പിതാവും മാതാവും ഗ്രീക്ക് സംസ്കാരമാണ്. ഗ്രീക്കുകാരുടെയിടയില്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്നതുവരെ ആ സംസ്കാരം അവിടെ നിലനിന്നു. എന്നാല്‍, ക്രിസ്തീയതയെ സ്വീകരിക്കാന്‍ സകല ഗ്രീക്കുകാരും തയ്യാറാകുകയും, തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പൈശാചിക സംസ്ക്കാരത്തെ കുപ്പയിലെറിയാന്‍ തീരുമാനിക്കുകയും ചെയ്തതോടെ പിശാചും അവന്റെ സംസ്കാരവും ഗതികെട്ട അവസ്ഥയിലായി. അവകാശികളില്ലാതെ, വലിച്ചെറിയപ്പെട്ട ഈ സംസ്ക്കാരത്തെയും അതിന്റെ നാഥനായ പിശാചിനെയും ഏറ്റെടുക്കാന്‍ ഇന്ത്യയിലെ ആര്യന്മാര്‍ തയ്യാറായതോടെ, സനാതനം എന്ന പുത്തന്‍ നാമം ഈ സംസ്ക്കാരത്തിനു ലഭിച്ചു. നൂറ്റാണ്ടുകള്‍ക്കുശേഷം ഈ സംസ്ക്കാരത്തില്‍നിന്നു ഹിന്ദുമതം പിറവിയെടുക്കുകയും ചെയ്തു!

അനാഥനായി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട തന്നെ ഏറ്റെടുത്തു പുനരധിവസിപ്പിച്ച സമൂഹത്തെ സാത്താന്‍ കൂടുതല്‍ സ്നേഹത്തോടെ അനുഗ്രഹിക്കുകയും തന്റെ മുഴുവന്‍ പൈശാചികതയും അവര്‍ക്ക് ദാനമായി നല്‍കുകയും ചെയ്തു. ഇതാണ് ഹിന്ദുത്വത്തിന്റെ പൈശാചികശക്തി! സാത്താനെ അവന്റെ പേരില്‍ത്തന്നെ ആരാധിക്കുന്ന മറ്റൊരു മതവും ഈ ഭൂമുഖത്തില്ല. ചാത്തന്‍ ഭഗവാന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ് തുടങ്ങിയ പേരുകളിലൊക്കെ ഹിന്ദുക്കള്‍ ആരാധനകള്‍ അര്‍പ്പിക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകമായി ഓര്‍ക്കണം. എന്തെന്നാല്‍, സാത്താനാണെന്ന് അറിഞ്ഞുകൊണ്ട് അവനെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഏക മതവിഭാഗമാണ് ഹിന്ദു! ക്രിസ്തീയതമൂലം ഗ്രീസില്‍നിന്നു പുറത്താക്കപ്പെട്ടതുകൊണ്ട് ഹിന്ദുത്വത്തിന്റെ  ഏറ്റവും വലിയ ശത്രുവായി ക്രിസ്തീയത പരിഗണിക്കപ്പെട്ടു!

ഗ്രീക്ക് ഇതിഹാസങ്ങളും മിത്തോളജിയും ചില്ലറ മാറ്റങ്ങളോടെ അവതരിപ്പിച്ചപ്പോള്‍ അത് ഹിന്ദുക്കളുടെ മഹദ്ഗ്രന്ഥങ്ങളായി. രാമായണവും മഹാഭാരതവും ഉപനിഷത്തുകളുമെല്ലാം ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നുള്ള ഭാവപ്പകര്‍ച്ചകള്‍ മാത്രമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സംഘപരിവാരങ്ങള്‍ പല അവകാശവാദങ്ങളുമായി മുന്നോട്ടുവരുന്നത്. എല്ലാം തങ്ങളില്‍നിന്ന് ഉടലെടുത്തതാണെന്ന അവകാശവാദത്തിലൂടെ ഇവര്‍ ആശ്വാസം കണ്ടെത്തുന്നു! ഇവരുടെ ഓരോ വാദങ്ങളും പരിശോധിച്ചാല്‍, തങ്ങളുടെ ജാള്യത മറയ്ക്കാനുള്ള ബദ്ധപ്പാടുകള്‍ തിരിച്ചറിയാന്‍ കഴിയും. അയ്യായിരം വര്‍ഷം പഴക്കമുള്ളതെന്ന്‍ ഇവര്‍ അവകാശപ്പെടുന്ന ഇവരുടെ മതഗ്രന്ഥങ്ങളുടെ ആധികാരികത ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ ഇവര്‍ മുന്‍‌കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. മൂലഗ്രന്ഥങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ തടിതപ്പുന്നത്! അങ്ങനെയൊരു മൂലഗ്രന്ഥം ചൂണ്ടിക്കാണിക്കുകയും, അത് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്‌താല്‍, ആ ഗ്രന്ഥത്തിന് ഇരുന്നൂറു വര്‍ഷത്തെ പഴക്കപോലും ഇല്ലെന്ന യാഥാര്‍ത്ഥ്യം പുറത്തുവരുമെന്ന് ഹൈന്ദവ ആചാര്യന്മാര്‍ക്ക് അറിയാം!

നുണ ആവര്‍ത്തിച്ചു പറഞ്ഞ് അതിനെ സത്യമാക്കുന്ന 'ഗീബല്‍സ്യന്‍' സിദ്ധാന്തമാണ്‌ ഹിന്ദുത്വത്തിന്റെ ആയുധം. ഈ നുണകളില്‍ വഞ്ചിതരായ അനേകരുടെ കൂട്ടത്തില്‍ ക്രിസ്തീയസഭകളുടെ ആചാര്യന്മാരുമുണ്ട്. ഇതാണ് ക്രിസ്തീയതയുടെമേല്‍ വന്നുഭവിച്ച ദുരന്തങ്ങളിലൊന്ന്. പ്രകൃതിശക്തികളെയും വിചിത്ര ജീവികളെയും ദൈവങ്ങളായി പരിഗണിക്കുന്ന പ്രാകൃത മതത്തെയും അതിന്റെ സംസ്ക്കാരത്തെയും ശ്രേഷ്ഠമായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആചാര്യന്മാര്‍ ക്രൈസ്തവ സഭകളിലുണ്ട്. വെറും ഭാവനാകഥാപാത്രങ്ങളില്‍ ദൈവീകത ആരോപിച്ച് അവയുടെ ജന്മദിനം ആഘോഷിക്കുകയും ഉത്സവങ്ങള്‍ കൊണ്ടാടുകയും ചെയ്യുമ്പോള്‍ ആശംസകളുമായി കടന്നുചെല്ലാന്‍ ക്രൈസ്തവ സഭകളുടെ ആചാര്യന്മാര്‍ മുന്നിട്ടിറങ്ങുന്നു. രാമന്‍ എന്ന വ്യാജദേവന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസാചരണം ഏറ്റെടുത്തു നടത്താന്‍ ക്ലിമ്മീസും CMI സഭയും ഒരുമ്പെട്ടിറങ്ങുന്നത് അനേകരെ അന്യദേവന്മാരിലേക്കു നയിക്കാന്‍ കാരണമാകുന്നു. ദൈവത്തിന്റെ നിയമങ്ങളെ അവഗണിച്ചുകൊണ്ട് താന്തോന്നികളായി ജീവിക്കുന്ന ഇവരുടെ ഉപജീവനംപോലും ദൈവജനത്തിന്റെ ചിലവിലാണെന്നു മറക്കരുത്. 

സംഘപരിവാരങ്ങളുടെ ക്രിസ്തീയ വിരുദ്ധത!

എല്ലാ വിജാതിയതയുടെയും പൊതുശത്രു ക്രിസ്തീയതയാണ്. എന്തെന്നാല്‍, സത്യദൈവത്തെ ആരാധിക്കുന്ന ഏക മതം ക്രിസ്തുമാതമാണ്. യഹൂദര്‍ ആരാധിക്കുന്നത് സത്യദൈവത്തെയാണെങ്കിലും അവരുടെ ആരാധനയില്‍ പരിപൂര്‍ണ്ണതയില്ല. ക്രിസ്തീയതയുടെ ആരംഭംമുതല്‍ വിജാതിയരുടെ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്‌ ഈ വിശ്വാസസമൂഹം വളര്‍ന്നത്. ദൈവത്തോടും ദൈവീക സംവീധാനങ്ങളോടും പിശാചിനുള്ള എതിര്‍പ്പാണ് വിജാതിയരുടെ ക്രിസ്തീയ വിരുദ്ധതയ്ക്ക് ആധാരം. മാത്രവുമല്ല, വിജാതിയതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പിശാചിനെ വ്യക്തതയോടെ തുറന്നുകാട്ടുന്ന ഏക മതവും ക്രിസ്തുമതമാണ്. മറഞ്ഞിരിക്കുന്ന പിശാചിനെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിയോടും സമൂഹത്തോടും പ്രതികാരം ചെയ്യുന്നവനാണ് പിശാച്! വിജാതിയതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പിശാചിനെ തുറന്നുകാണിക്കുന്ന ബൈബിള്‍ വാക്യം ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

ഇത്രത്തോളം സ്പഷ്ടമായി വിജാതിയതയുടെ അസ്ഥിത്വം വെളിപ്പെടുത്തിയിട്ടുള്ള മതഗ്രന്ഥം വേറെയില്ല. അതിനാല്‍ത്തന്നെ, ക്രിസ്തീയതയെ എതിര്‍ക്കുകയെന്നത് വിജാതിയ മതങ്ങളുടെ പൊതുതാത്പര്യവും അടിസ്ഥാനലക്ഷ്യവുമാണ്. വിജാതിയ മതങ്ങളുടെ അസ്ഥിവാരം ഇളക്കുന്ന ഈ വെളിപ്പെടുത്തല്‍ ബൈബിളിലൂടെ ലഭിച്ചിട്ടും, വിജാതിയതയുടെ പ്രചാരകരും അഭ്യുദയകാംക്ഷികളുമായി നിലകൊള്ളുന്ന ആചാര്യന്മാരും അവരുടെ അനുയായികളും ക്രൈസ്തവ സഭകളിലുണ്ടെങ്കില്‍, അവരിലോരുവന്‍പോലും യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നു നാം അറിഞ്ഞിരിക്കണം. ഇവരുടെ സ്ഥാനം എത്ര ഉന്നതങ്ങളിലാണെങ്കിലും അവരെ അനുസരിക്കുകയോ ആദരിക്കുകയോ ചെയ്യാന്‍ ക്രിസ്ത്യാനികളായ ദൈവമക്കള്‍ക്കു ബാധ്യതയില്ല!

പിശാചിനെയും അവന്റെ പ്രവൃത്തികളെയും നശിപ്പിക്കാനാണ് യേഹ്ശുവാ വന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്"(1 യോഹ: 3; 8). പിശാചു ബാധിതനായ ഒരു മനുഷ്യനിലൂടെ പിശാച് യേഹ്ശുവായോടു ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: "നസ്രായനായ യേഹ്ശുവായേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?  ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍"(ലൂക്കാ: 4; 34). മറ്റൊരിക്കല്‍ പിശാച് യേഹ്ശുവായോടു പറയുന്നത് നോക്കുക: "ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?"(മത്താ: 8; 29). ഈ വചനങ്ങളില്‍നിന്നെല്ലാം നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സത്യമുണ്ട്. യേഹ്ശുവാ വന്നത് പിശാചിനെയും അവന്റെ പ്രവൃത്തികളെയും നശിപ്പിക്കാനാണ് എന്ന സത്യമാണ് അത്. മാത്രവുമല്ല, ഓരോ ക്രിസ്ത്യാനിയെയും ഈ ദൗത്യം ഭരമേല്പിച്ചിട്ടാണ് യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോയത്. അവിടുന്ന് തന്റെ അനുയായികളായ നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ: 16; 17). ഈ അടയാളം വഹിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എന്നതുകൊണ്ടുതന്നെ, പിശാചും അവന്റെ സംവീധാനങ്ങളും എക്കാലത്തും ക്രിസ്തീയതയോടും ക്രിസ്ത്യാനികളോടും എതിരിട്ടുകൊണ്ടിരിക്കും!

ഭയം ഒരുവനെ ക്രൂരനും അക്രമിയുമാക്കും. ഇത് പ്രതിരോധത്തിന്റെ ഒരു ഭാഗമായി പരിഗണിക്കുന്നതാവും കൂടുതല്‍ ശരി. തന്നെ ആക്രമിക്കാന്‍ സാധ്യതയുള്ള ശത്രുവിനെ, അവന്‍ ആക്രമിക്കുന്നതിനു മുന്‍പുതന്നെ അങ്ങോട്ടു കടന്നാക്രമിക്കാന്‍ ഇരകള്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയെന്നത് സ്വാഭാവികമാണ്. നേരിട്ട് ആക്രമിക്കാനുള്ള ശേഷിയില്ലെങ്കില്‍ പതിയിരുന്ന് ആക്രമിക്കുകയോ സൗഹൃദം നടിച്ച് ചതിക്കുകയോ ചെയ്യും. കൂടാതെ, സാധിക്കുന്ന ഇടങ്ങളിലെല്ലാം തന്റെ ശത്രുവിനെ വ്യക്തിഹത്യ നടത്താനും അവനെതിരേ വ്യാജമായ കാര്യങ്ങള്‍ ആരോപിക്കാനും ശ്രമിക്കും. ഇതെല്ലാം ഭീരുത്വത്തിന്റെ അടയാളങ്ങളാണ്. ക്രിസ്ത്യാനികള്‍ക്കെതിരേ വിജാതിയര്‍ നടത്തിക്കൊണ്ടിരിക്കുന്നതും വ്യത്യസ്തമായ നീക്കങ്ങളല്ല. ക്രിസ്തീയതയെ ആശയപരമായി നേരിടാന്‍ ത്രാണിയില്ലാത്ത ഭീരുക്കളായ എതിരാളികള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമായി സംഘപരിവാരങ്ങളുടെ നീക്കങ്ങളെ കണ്ടാല്‍മതി. എന്തെന്നാല്‍, പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ള ശക്തിയും അവകാശവും സ്വീകരിച്ചിരിക്കുന്ന സമൂഹമാണ് ക്രിസ്ത്യാനികള്‍ എന്ന യാഥാര്‍ത്ഥ്യം അവനറിയാം. അതിനാല്‍ത്തന്നെ, തന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിജാതിയരില്‍ ക്രിസ്തീയ വിരോധം വളര്‍ത്തുകയും സംഘടിതമായി അവര്‍ക്കെതിരേ നിലകൊള്ളാനുള്ള പ്രേരണ നല്‍കുകയും ചെയ്യുന്നത് പിശാചാണ്! അതായത്, ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തെയും ശക്തിയെയും തിരിച്ചറിയുന്ന പിശാചിന്റെ ഭയമാണ് തന്റെ ആരാധകരിലൂടെ ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്.

ക്രിസ്ത്യാനികളുടെമേല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന ഒരു അധികാരം എന്താണെന്നു നോക്കുക: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ: 10; 19). ഈ അധികാരം തങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുന്നതിനു മുന്‍പുതന്നെ അവരെ പതിയിരുന്ന് ആക്രമിക്കാനുള്ള പദ്ധതിയാണ് പിശാച് തന്റെ ആശ്രിതരായ വിജാതിയരിലൂടെ നടപ്പാക്കുന്നത്. ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവരില്‍ അധികംപേര്‍ക്കും അഭിഷേകത്തിലൂടെ തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന അധികാരത്തെക്കുറിച്ചു ബോധ്യമില്ല എന്നതാണു പരമാര്‍ത്ഥം! അതുകൊണ്ടുതന്നെ, ഇക്കൂട്ടരെ എളുപ്പത്തില്‍ കീഴടക്കാന്‍ വിജാതിയതയ്ക്കും പിശാചിനും സാധിക്കും. തങ്ങളുടെമേലുള്ള അഭിഷേകത്തിന്റെ ശക്തി തിരിച്ചറിയാത്ത ഇവര്‍ ശത്രുക്കള്‍ക്ക് വിധേയരാകുകയോ അവരാല്‍ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു!

ക്രിസ്ത്യാനികളുടെ ശത്രുക്കള്‍!

ക്രിസ്ത്യാനിയുടെ ശത്രു പിശാചാണ്. അതിനാല്‍ത്തന്നെ, പിശാചുക്കളെ ദൈവമെന്നു കരുതി ആരാധിക്കുന്ന സമൂഹങ്ങള്‍ ക്രിസ്ത്യാനികളെ എന്നും ശത്രുപക്ഷത്ത് കാണുന്നു. ഹിന്ദുവെന്നോ ഇസ്ലാമെന്നോ വ്യത്യാസമില്ലാതെ, എല്ലാ വിജാതിയതയും ക്രിസ്തീയതയ്ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും എതിരായി മാത്രമേ നിലകൊണ്ടിട്ടുള്ളു. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചറിയാനുള്ള അടയാളമായി ഈ എതിര്‍പ്പിനെ പരിഗണിക്കാം. ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന വിജാതിയ മതങ്ങള്‍ മാത്രമല്ല ക്രിസ്തീയതയുടെ എതിരാളികള്‍. ക്രിസ്തീയ സമൂഹത്തില്‍ കടന്നുകൂടിയ വചനവിരുദ്ധരും യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ ശത്രുക്കള്‍തന്നെയാണ്. ഈ ശത്രുക്കളെയാണ് ക്രിസ്ത്യാനികള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടത്.

ക്രിസ്തീയതയുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള ഒരേയൊരു മതം യഹൂദമതം മാത്രമാണ്. അതായത്, മതം എന്നനിലയില്‍ യഹൂദമതം അല്ലാത്ത സകല മതങ്ങളും ക്രിസ്തീയതയുടെ ശത്രുപക്ഷത്താണ് നിലകൊള്ളുന്നത്. ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നതുപോലെ, യാക്കോബിന്റെ എല്ലാ മക്കളും ചേരുന്നതാണ് യഹൂദമതം എന്നു ചിന്തിക്കരുത്. യാക്കോബിന്റെ മക്കളായ ഇസ്രായേല്‍ ജനത്തിലെ രണ്ടു ഗോത്രങ്ങളായ യൂദായും ബഞ്ചമിനും മാത്രമാണ് യഹൂദമതത്തിന്റെ അടിസ്ഥാനം. ഈ മതത്തിലേക്ക് മറ്റു ഗോത്രങ്ങളില്‍നിന്നും വിജാതിയരില്‍നിന്നും ആളുകള്‍ക്ക് ചേരാനുള്ള സാഹചര്യമുണ്ടായിരുന്നു എന്നകാര്യവും പലര്‍ക്കും അറിയില്ല. മറ്റു സമൂഹങ്ങളില്‍നിന്നു യഹൂദരിലേക്ക് പരിവര്‍ത്തനം നടന്നിരുന്നുവെന്നതിന്റെ തെളിവുകള്‍ ബൈബിളിലുണ്ട്.

പത്രോസിന്റെ ആദ്യത്തെ പ്രസംഗം ശ്രവിച്ച ആളുകള്‍ ആരൊക്കെയായിരുന്നുവെന്നു വെളിപ്പെടുത്തുന്ന ബൈബിള്‍ ഭാഗം ശ്രദ്ധിക്കുക: "ആകാശത്തിനുകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ? പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസൊപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കീറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷയില്‍ കേള്‍ക്കുന്നല്ലോ"(അപ്പ. പ്രവര്‍: 2; 5-11). മറ്റു മതങ്ങളില്‍ നിന്നുള്ളവര്‍ക്ക് യഹൂദമതം സ്വീകരിക്കാന്‍ സാധിക്കുമെന്നത് ഇവിടെ വെളിവാക്കപ്പെടുന്നു.

രണ്ടു സാക്ഷ്യത്തിനായി ഒരു തെളിവുകൂടി പരിശോധിക്കാം: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നുകഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു"(മത്താ: 23; 15). മതം എന്നനിലയില്‍ മറ്റു വിഭാഗങ്ങളില്‍നിന്ന് ആളുകളെ സ്വീകരിക്കാന്‍ യഹൂദര്‍ തയ്യാറായിട്ടുണ്ട് എന്നതിന്റെ മറ്റൊരു തെളിവാണ് നാം വായിച്ചത്. ഈ ലേഖനത്തിന്റെ പൂര്‍ണ്ണതതയ്ക്കുവേണ്ടി അല്പം വഴിവിട്ടുള്ള യാത്ര അനിവാര്യമായിരിക്കുന്നു. യഹൂദമതത്തെക്കുറിച്ചുള്ള ചില ചിന്തകളാണ് മനോവ ഉദ്ദേശിച്ചത്. ഇസ്രായേലിന്റെ പൊതുവായ മതമാണ്‌ യഹൂദമതമെന്നു ചിന്തിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, വസ്തുത അതല്ല. ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളില്‍, യൂദായും ബഞ്ചമിനും മാത്രമാണ് യഹൂദമതമെന്നു നാം കണ്ടു. ശേഷിക്കുന്ന പത്തു ഗോത്രങ്ങള്‍ യഹൂദമതത്തിന്റെ ഭാഗമല്ല. ഇവര്‍ ഒരു മതമാകുന്നത് ക്രിസ്തീയതയിലൂടെ മാത്രമാണ്. എന്തെന്നാല്‍, ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തപ്പോള്‍ അവരെ ഒരു മതമായിട്ടല്ല; മറിച്ച്, ഒരു ജനതയായിട്ടാണ്‌ (വംശം) ദൈവം അംഗീകരിച്ചത്. പിന്നീട്, ഇസ്രായേല്‍ എന്നും യൂദയാ എന്നും രണ്ടായി യാക്കോബിന്റെ മക്കളുടെ ഗോത്രങ്ങള്‍ വിഭജിക്കപ്പെടുകയും, യൂദയാക്കാരിലൂടെ യഹൂദമതം ഉടലെടുക്കുകയും ചെയ്തു.

ഇന്ന് ഇസ്രായേല്‍ എന്ന് പറയപ്പെടുന്ന രാജ്യം യഹൂദരുടെ മാത്രം രാജ്യമാണെന്നു ചിന്തിക്കുന്ന അനേകരുണ്ടെന്നു നമുക്കറിയാം. സത്യത്തെ വേണ്ടവിധം ഗ്രഹിക്കാത്തവരാണ് ഇക്കൂട്ടര്‍! യേഹ്ശുവാ വന്നത് യഹൂദരെ അന്വേഷിച്ചായിരുന്നില്ല; മറിച്ച്, ഇസ്രായേലിലെ നഷ്ടപ്പെട്ടുപോയവരെ അന്വേഷിച്ചായിരുന്നു. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ: 15; 24). തന്റെ ശിഷ്യന്മാരോട് യേഹ്ശുവാ അരുളിചെയ്യുന്നതുകൂടി നോക്കുക: "ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍"(മത്താ: 10; 6). ഇവിടെ നാം വ്യക്തമായി അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ക്രിസ്തു ഒരു വിശ്വാസസമൂഹത്തെ വാര്‍ത്തെടുത്തു. അവിടുന്ന് വാര്‍ത്തെടുത്ത സമൂഹം ഒരു സഭയായി അറിയപ്പെടുകയും അതിനെ പടുത്തുയര്‍ത്താന്‍ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സമൂഹമാണ് ക്രിസ്തുമതം എന്നറിയപ്പെടുന്നത്. ഈ സമൂഹത്തിന്റെ അഥവാ സഭയുടെ അടിസ്ഥാനം യഹൂദരില്‍നിന്നാണെങ്കിലും ഈ മതവിഭാഗത്തിലേക്ക്  ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും വിജാതിയ സമൂഹങ്ങളും കടന്നുവന്നു. ഇതാണ് യഥാര്‍ത്ഥ ഇസ്രായേല്‍! അതായത്, യഹൂദര്‍ യഥാര്‍ത്ഥ ഇസ്രായേലല്ല; ഇസ്രായേല്‍ പൂര്‍ണ്ണമാകുന്നത് ക്രിസ്തീയതയിലൂടെ മാത്രമാണ്!

ക്രിസ്തീയത ആദ്യമായി പീഡിപ്പിക്കപ്പെട്ടത് യഹൂദരില്‍നിന്നാണെന്നു നമുക്കറിയാം. അതായത്, അപൂര്‍ണ്ണരായ ഒരു സമൂഹം പൂര്‍ണ്ണത കൈവരിച്ച സമൂഹത്തെ പീഡിപ്പിച്ചു. ക്രിസ്തീയതയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ യഹൂദരായിരുന്നില്ല ഈ സമൂഹത്തിന്റെ വൈരികള്‍. റോമന്‍ സാമ്രാജ്യമാണ്‌ പിന്നീട് ക്രൈസ്തവ പീഡനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. പീഡിപ്പിച്ച ഈ രണ്ടു സമൂഹങ്ങളും ക്രിസ്തീയതയെ സ്വീകരിച്ചുവെങ്കില്‍, മൂന്നാമതായി പീഡനത്തിന്റെ ഉത്തരവാദിത്വം പിശാചില്‍നിന്ന്‍ ഏറ്റെടുത്ത ഇസ്ലാം ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്രിസ്തീയത ഇന്ത്യയില്‍ കടന്നുവന്ന കാലത്ത് ഇവിടെയുണ്ടായിരുന്നത് ഒരു പാഗണ്‍ സംസ്ക്കാരം മാത്രമായിരുന്നു. പ്രകൃതിശക്തികളെയും വിചിത്ര ജീവികളെയും ആരാധിച്ചിരുന്ന പ്രാകൃത സംസ്ക്കാരത്തില്‍നിന്നു ഹിന്ദു എന്ന ഒരു മതം രൂപപ്പെട്ടു! ഹിന്ദുമതം ഉണ്ടായ കാലത്തൊന്നും ക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍, പിശാച് ഈ മതത്തെ ശക്തിപ്പെടുത്തിയതോടെ പീഡനം അവര്‍ ആരംഭിച്ചു.

പിശാചിന്റെ എല്ലാ അടയാളങ്ങളും വഹിക്കുന്ന 'ലക്ഷണമൊത്ത' പൈശാചിക മതമാണ്‌ ഹിന്ദുമതം! ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവീ-ദേവന്മാരെ ശ്രദ്ധിച്ചാല്‍ ആ മതത്തിന്റെ പൈശാചികതയിലുള്ള പൂര്‍ണ്ണത മനസ്സിലാക്കാന്‍ സാധിക്കും. പിശാചിന്റെ പ്രതീകങ്ങളായി ബൈബിളിലെ ദൈവവും സത്യദൈവവുമായ യാഹ്‌വെ വെളിപ്പെടുത്തിയിട്ടുള്ള സകലതും ഹിന്ദുമതത്തിലെ ദൈവങ്ങളാണ്. ഇതുതന്നെയാണ് പൈശാചിക മതത്തിന്റെ അടയാളവും!

പൈശാചികതയില്‍ വിരിഞ്ഞ ഹിന്ദുത്വം!

പിശാചിന്റെ പ്രതീകമായി ബൈബിളില്‍ നാം ആദ്യം കാണുന്നത് സര്‍പ്പത്തെയാണ്. ഹിന്ദുമതത്തിലെ ആരാധനാമൂര്‍ത്തികളില്‍ ഒന്ന് നാഗം ആണെന്നു നമുക്കറിയാം. സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ച്‌ വിളക്കുവയ്ക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്ന ഒരു മതവിഭാഗത്തിന്റെ അസ്ഥിത്വം മനസ്സിലാക്കാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കണം. ഇവയെയൊക്കെ മഹത്വവത്ക്കരിക്കുന്ന വൈദീകവേഷധാരികള്‍ ക്രൈസ്തവ സഭകളിലുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് മനോവ ഇതു പറഞ്ഞത്. പൈശാചിക മതങ്ങളെ സംബന്ധിച്ച്  ബൈബിള്‍ ചൂണ്ടിക്കാണിക്കുന്ന അടയാളം ശ്രദ്ധിക്കുക: "അതിനിന്ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായി ആരാധിച്ച് അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു. ബുദ്ധിഹീനരായ ശിശുക്കളെപ്പോലെ അവര്‍ വഞ്ചിക്കപ്പെട്ടു"(ജ്ഞാനം: 12; 24). ഹൈന്ദവ ദൈവങ്ങളുടെ പട്ടികയിലുള്ള നികൃഷ്ടജീവികള്‍ ഏതെല്ലാമാണെന്ന് ഇവിടെ വിവരിക്കാതെതന്നെ വായനക്കാര്‍ക്കറിയാം.

ഹിന്ദുക്കളുടെ അടയാളവും സനാതനത്തിന്റെ പ്രതീകവുമായ താമരയുമായി പിശാചിനുള്ള ബന്ധം ബൈബിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈബിളിലെ ഒരു പുസ്തകത്തില്‍ മാത്രമാണ് താമരയെക്കുറിച്ചു പ്രതിപാദിക്കുന്നത്. ബൈബിളിന്റെ രചന നടന്ന പശ്ചാത്തലങ്ങളിലൊന്നും താമരയില്ലെങ്കിലും, ജോബിന്റെ പുസ്തകത്തില്‍ ഈ പുഷ്പം കാണാം. പിശാചിനെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നിടത്താണ് താമര കാണുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന്‍ കിടക്കുന്നു. താമര അവനു തണല്‍ നല്‍കുന്നു"(ജോബ്‌: 40; 21). ഇതിനു തൊട്ടുമുന്‍പത്തെ വചനംകൂടി പരിശോധിക്കാം: "അവന്‍ ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്‌; അവനെ സൃഷ്ടിച്ചവനുമാത്രമേ അവനെ തോല്പിക്കാന്‍ കഴിയൂ"(ജോബ്‌: 40; 19). നീര്‍ക്കുതിര എന്ന കേവലം ഒരു ജീവിയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലായി ഇതിനെ കാണാന്‍ കഴിയില്ല. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തോല്പിക്കാന്‍ കഴിയാത്തവിധം ശക്തിയുള്ള ജീവിയല്ല നീര്‍ക്കുതിര (Hippopotamus) എന്ന ജലജന്തു. സൃഷ്ടികളില്‍ ഒന്നാമനാണ്‌ നീര്‍ക്കുതിര എന്നതും തെറ്റാണ്. ജോബിന്റെ പുസ്തകത്തില്‍ വിവരിക്കുന്ന നീര്‍ക്കുതിര ഒരു പ്രതീകം മാത്രമാണ്. ബൈബിളില്‍ അതിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങളൊന്നും നീര്‍ക്കുതിര എന്ന ജലജന്തുവിനു ചേരുന്നതല്ല. എന്നാല്‍, സാത്താനെ സംബന്ധിച്ചിടത്തോളം ഈ അടയാളങ്ങളില്‍ പലതും ഒത്തുപോകുന്നതാണ്!

ദൈവത്തിന്റെ സൃഷ്ടികളില്‍ ആദ്യത്തേത് ദൈവദൂതന്മാരാണ്. ഈ ദൈവദൂതന്മാരില്‍ ചിലര്‍ അധഃപതിച്ചപ്പോള്‍ അവര്‍ പിശാചുക്കളായി മാറി. ഈ പ്രവചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ: 14; 12- 15). സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ട ദൂതന്മാരില്‍ ചിലര്‍ തങ്ങള്‍ക്കു വരുത്തിവച്ച ദുരന്തമാണ് നാമിവിടെ വായിച്ചത്. ഈ വചനത്തിന് യേഹ്ശുവാ നല്‍കുന്ന സ്ഥിരീകരണം ശ്രദ്ധിക്കുക: "സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ: 10; 18). പിശാചുക്കളായി അധഃപതിച്ച ദൂതന്മാര്‍ എപ്രകാരമാണ് സ്വര്‍ഗ്ഗത്തില്‍നിന്നു പുറന്തള്ളപ്പെട്ടതെന്നു നോക്കുക: "അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി: 12; 7- 9).

ഹിന്ദുമതവുമായി പിശാചിനുള്ള ബന്ധം ഇത്രത്തോളം കൃത്യതയോടെ നല്‍കുന്ന ബൈബിളിനെയും അതിന്റെ പ്രചാരകരെയും അവനും അവന്റെ അനുചരന്മാരും ആക്രമിക്കുന്നുവെങ്കില്‍, അത് സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രമാണ്. പിശാചിന്റെ പീഡനത്തിനിരയാകാനല്ല; മറിച്ച്, അവന്റെ തല തകര്‍ക്കാനുള്ള അഭിഷേകമാണ് ക്രിസ്ത്യാനികള്‍ പ്രാപിച്ചിരിക്കുന്നത്. എന്നാല്‍, തങ്ങളില്‍ കുടികൊള്ളുന്ന അധികാരത്തെയും ശക്തിയെയും തിരിച്ചറിയാത്തവര്‍ പിശാചിനോടും അവന്റെ മതങ്ങളോടും സന്ധിചെയ്യുന്നു! ക്രൈസ്തവരുടെ ആചാര്യന്മാരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന വൈദീകസമൂഹത്തിലെ ചിലരാണ് പിശാചുമായുള്ള സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്രിസ്തീയതയുടെയും ക്രിസ്ത്യാനികളുടെയും യഥാര്‍ത്ഥ ശത്രുക്കളും ഇവര്‍തന്നെ!

മനോവ പറയുന്നതെല്ലാം കണ്ണടച്ച് എതിര്‍ക്കുന്നവരായ ചിലര്‍ ഈ സമൂഹത്തിലുണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ താക്കീതുകളാണെങ്കില്‍പ്പോലും മനോവയില്‍നിന്നു കേള്‍ക്കുമ്പോള്‍ അതു തള്ളിക്കളയുന്ന ആളുകളുടെ ആത്മീയത അളക്കാന്‍ മനോവ തയ്യാറാകുന്നില്ല. എന്നാല്‍, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ പരിഗണിക്കാതിരിക്കാന്‍ മനോവയ്ക്ക് സാധിക്കുകയുമില്ല. ആയതിനാല്‍, ഹിന്ദുത്വമെന്നത് പൈശാചികതയാണെന്നു വ്യക്തമാക്കിക്കൊണ്ട് യാഹ്‌വെ അറിയിച്ച വചനം ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിനു നിഷിദ്ധമായവ എന്തെല്ലാമെന്ന് നമ്മുടെ ദൈവം അറിയിച്ച കാര്യങ്ങള്‍ ഇവയാണ്: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 18; 9-12). ഇവിടെ കുറിക്കപ്പെട്ട അടയാളങ്ങള്‍ ഏതു മതത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്? പേര് പറയാതെതന്നെ ഹിന്ദുമതത്തിലേക്കു വിരല്‍ചൂണ്ടുന്ന അടയാളങ്ങളാണ് ഇതെങ്കില്‍ ഒരുകാര്യം വ്യക്തമാണ്. എന്തെന്നാല്‍, അന്നത്തെ ഗ്രീക്കുകാരുടെയിടയില്‍ ഉണ്ടായിരുന്നതും ഇന്നില്ലാത്തതുമായ പൈശാചിക ആചാരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വെളിച്ചപ്പാട് അടക്കം ഇവയില്‍ പലതും മതാചാരമായി കൊണ്ടുനടക്കുന്ന ഒരേയൊരു വിഭാഗമേ ഇന്ന് ഈ ഭൂമുഖത്തുള്ളു. അത് ഗ്രീസില്‍നിന്നു കടംകൊണ്ട ഹിന്ദുമതമാണ്. എന്നാല്‍, ഇതിനെയെല്ലാം മഹത്വപ്പെടുത്തുകയും ക്രിസ്തീയതയില്‍ ലയിപ്പിക്കുകയും ചെയ്യുന്ന ശപിക്കപ്പെട്ട ആചാര്യന്മാര്‍ ക്രിസ്തീയതയുടെ ശാപമായി സഭകളില്‍ കടന്നുകൂടിയിരിക്കുന്നു!

ഇപ്പോള്‍ ക്രൈസ്തവ വൈദീകരില്‍ ചിലര്‍ക്ക് വൈകിയുദിച്ച വിവേകംപോലെ ചില വെളിപാടുകള്‍ ലഭിച്ചിരിക്കുന്നു. ക്രിസ്തീയതയ്ക്കെതിരേ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നുവെന്നതാണ് ഇവര്‍ക്കു ലഭിച്ച ബോധോദയം! വിജാതിയമായ എല്ലാ ദുഷിപ്പുകളും തോളിലേറ്റിയ ഈ വിഭാഗത്തിന് ഇപ്പോള്‍ മാത്രമാണ് ക്രൈസ്തവ പീഡനത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടായത്. ഈ തിരിച്ചറിവ് ആത്മീയ ശത്രുക്കളെ സംബന്ധിച്ചുള്ള തിരിച്ചറിവാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അതു ശരിയല്ല. ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഈ മാര്‍ഗ്ഗത്തിന്റെ ആത്മീയ ശത്രുക്കളാണ് വിജാതിയ സമൂഹങ്ങള്‍! പിശാചിന്റെ സംവീധാനങ്ങളായ വിജാതിയ മതങ്ങളെ സഹോദര പ്രസ്ഥാനങ്ങളായി പരിഗണിച്ചിരിക്കുന്ന നോബിള്‍ പാറയ്ക്കലിനെപ്പോലെയുള്ള വൈദീകവേഷധാരികള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വെളിപാടിനു പിന്നില്‍ സാമ്പത്തിക വിഷയം മാത്രമാണുള്ളത്. ക്രിസ്തീയതയുടെ ആധികാരികതയെ വിജാതിയര്‍ ചോദ്യം ചെയ്തപ്പോഴും, ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ വിശ്വാസത്തിനും എതിരേ വിജാതിയര്‍ ഉറഞ്ഞുതുള്ളിയപ്പോഴും ഈ ശത്രുക്കളോടൊപ്പം അത്താഴവിരുന്നുകള്‍ ആസ്വദിച്ചിരുന്ന വൈദീകര്‍ക്കും വൈദീക മേലദ്ധ്യക്ഷന്മാര്‍ക്കും ഇന്ന് വിറളിപിടിച്ചത് തങ്ങളുടെ സമ്പത്തിനുനേരേ ആക്രമണമുണ്ടായപ്പോള്‍ മാത്രമാണ്!

ആത്മീയമായി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആചാര്യന്മാരുടെ നിലവിളി ആരും കേട്ടിട്ടില്ല. പൈശാചിക മതങ്ങളായ വിജാതിയ മതങ്ങളിലുള്ള വിശ്വാസത്തിലൂടെപ്പോലും നിത്യജീവന്‍ പ്രാപിക്കാമെന്ന പ്രചരണം നടത്തിയവരാണ് ഇന്ന് വിലാപവും പല്ലുകടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇവിടെ പ്രധാനമായി ചിന്തിക്കേണ്ട ഒരുകാര്യമുണ്ട്. എന്തെന്നാല്‍, പിശാചിനെ അവന്റെ എല്ലാ അടയാളങ്ങളോടും കൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കാണ്. പിശാചുക്കള്‍ക്ക് ബലിയര്‍പ്പിക്കുന്ന സമൂഹങ്ങളാണ് വിജാതിയരെന്ന അറിയിപ്പും ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ ആരാധനാരീതികള്‍ അനുകരിക്കരുതെന്ന താക്കീതു ലഭിച്ചിട്ടുള്ള സമൂഹംകൂടിയാണ് ക്രിസ്ത്യാനികള്‍! എന്നാല്‍, ഈ ദൈവീക അറിയിപ്പുകളെയും താക്കീതുകളെയും പുല്ലുപോലെ തള്ളിക്കളഞ്ഞ ആചാര്യന്മാര്‍ ഇന്ന് ഈ സമൂഹത്തെ നയിക്കുന്നു! ആയതിനാല്‍, ഹിന്ദുക്കള്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കള്‍ക്ക് നല്‍കുന്ന ആരാധനകള്‍ അനുകരിക്കുകയും അത് ദൈവജനത്തിനുമേല്‍ അടിച്ചേല്പിക്കുകയും ചെയ്ത ആചാര്യന്മാരുടെ ദീനവിലാപം കേള്‍ക്കുമ്പോള്‍ മനോവയ്ക്ക് ഇവരോട് യാതൊരു സഹതാപവും തോന്നുന്നില്ല. പാമ്പാട്ടിയെ പാമ്പുകടിച്ചുവെന്ന വാര്‍ത്ത കേട്ട ഒരുവന്റെ വികാരം മാത്രം!

ചേര്‍ത്തുവായിക്കാന്‍: സംഘപരിവാരങ്ങള്‍ തങ്ങളുടെ അല്പത്വത്തിന്റെ അടയാളമായ ഗീര്‍വാണങ്ങളുമായി പ്രയാണം തുടരുന്നു! ലോകം ഇവരെയോര്‍ത്ത് ചിരിച്ചു ചിരിച്ചു മണ്ണുകപ്പുകയും ചെയ്യുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2820 views

LOG IN

Lost your password?

SIGN UP

LOST PASSWORD