വിജാതിയതയുടെ ദുരന്തം

കത്തുന്ന കേരളവും കത്തിക്കുന്ന യോഗികളും!

Print By
about

04 - 05 - 2019

ശാസ്ത്രത്തിന് ഉത്തരമില്ലാത്ത അനേകം സത്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും അവയെല്ലാം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടാത്തവയെ അംഗീകരിക്കില്ല എന്ന ദുര്‍വ്വാശി വച്ചുപുലര്‍ത്തുന്ന ചിലര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ബുദ്ധിജീവികളെന്നും യുക്തിവാദികളെന്നും തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സകലതിനോടും പുച്ഛമാണ്! പ്രപഞ്ചോത്പത്തിയെ സംബന്ധിച്ചുള്ള ശാസ്ത്രീയ അന്വേഷങ്ങള്‍ എവിടെയുമെത്തിയിട്ടില്ലെന്നു നമുക്കറിയാം. ഈ മഹാപ്രപഞ്ചത്തില്‍ താരതമ്യേന ചെറിയൊരു ഗോളം മാത്രമായ ഭൂമിയെക്കുറിച്ചുള്ള അന്വേഷണംപോലും ആരംഭദശയിലാണ്. ഭൂമിയോട് ഏറ്റവുമടുത്തു സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളിലെ അവസ്ഥകള്‍ എന്താണെന്നത് മനുഷ്യന് അജ്ഞാതമായി തുടരുന്നു. അതായത്, താന്‍ ചവിട്ടിയിരിക്കുന്ന മണ്‍തരികളെക്കുറിച്ചുള്ള അറിവില്‍പ്പോലും പൂര്‍ണ്ണനല്ലാത്ത ശാസ്ത്രീയവാദികളാണ്, ശാസ്ത്രീയ സ്ഥിരീകരണം ലഭിക്കാതെ ഒന്നിനെയും വിശ്വസിക്കില്ല എന്ന ദുര്‍വ്വാശി വച്ചുപുലര്‍ത്തുന്നത്. ദൈവത്തെ നിഷേധിക്കാന്‍ പര്യാപ്തമായ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഉരുത്തിരിയുന്ന നിഗമനങ്ങളെ പലരും ദൈവനിഷേധത്തിനായി നെഞ്ചോടുചേര്‍ക്കുന്നു. പുതിയ നിഗമനങ്ങള്‍ പഴയതിനെ അപ്രസക്തമാക്കുമ്പോള്‍ പഴയതിനെ നെഞ്ചില്‍നിന്ന്‍ അടര്‍ത്തിമാറ്റി പുതിയതിനെ പ്രതിഷ്ഠിക്കാന്‍ ഇവര്‍ക്കൊരു ജാള്യതയുമില്ല. അപ്പോഴും എപ്പോഴും ദൈവഭക്തന്‍ ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു! ഇവിടെ ആരാണ് കോമാളി? ദൈവഭക്തനോ, കുളിയും ശൗച്യകര്‍മ്മങ്ങളും ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന യുക്തിവാദിയോ?

ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയത്തെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാന്‍ ശേഖരിച്ചുവയ്ക്കപ്പെട്ട തെളിവുകളൊന്നുമില്ല. എന്നാല്‍, ഓരോന്നിനെയും സ്ഥിരീകരിക്കുന്ന ജീവനുള്ള ദൃഷ്ടാന്തങ്ങള്‍ നമുക്കു മുന്നില്‍ത്തന്നെയുണ്ട്. ശാസ്ത്രീയ സിദ്ധാന്തങ്ങളെക്കാള്‍( Theory ) പ്രായോഗികമായി നിലനില്‍ക്കുന്നതും അനുഭവവേദ്യവുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് മനോവ മുന്തിയ പരിഗണന നല്‍കുന്നത്. സിദ്ധാന്തങ്ങളെ പാടേ നിരാകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമായി ആരും ഇതിനെ വിലയിരുത്തേണ്ടതില്ല. ശാസ്ത്രീയമായി നിര്‍വ്വചനം നല്‍കാന്‍ കഴിയാത്ത അനേകം സത്യങ്ങളുടെയിടയിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ അന്വേഷിച്ചുപോകാതെതന്നെ നാം നമ്മുടെ പിതാവിനെയും മാതാവിനെയും അംഗീകരിക്കുന്നു. ഇത് വിശ്വാസത്തിന്റെ ഉറപ്പാണ്. വിശ്വാസങ്ങളുടെ കാര്യത്തില്‍ സിദ്ധാന്തങ്ങള്‍ക്കു വലിയ സ്ഥാനമില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ രൂപപ്പെട്ട വിശ്വാസങ്ങള്‍ക്ക് ഇളക്കം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഒരുവന്‍ അവന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതെങ്കില്‍, അവന് അവരോടുള്ള ബന്ധവും ശാസ്ത്രീയമായിരിക്കും. കാരണം, അവന്റെ വിശ്വാസം തിയറിയിലാണ്. പുതിയ തിയറികള്‍ വരുമ്പോള്‍ പഴയത് അപ്രസക്തമാകും!

ശാസ്ത്രത്തിനു മനുഷ്യഹൃദയത്തിലെ അറകള്‍പോലെ നാലു തലങ്ങളുണ്ട്. ശാസ്ത്രീയ പഠനങ്ങള്‍ അഥവാ അന്വേഷണങ്ങള്‍, ശാസ്ത്രീയ നിഗമനങ്ങള്‍, ശാസ്ത്രീയ കണ്ടെത്തലുകള്‍, ശാസ്ത്രീയ സത്യങ്ങള്‍ എന്നിങ്ങനെയാണ് ഈ നാലു തലങ്ങള്‍! 'ശാസ്ത്രീയം' എന്നനിലയില്‍ ഇന്ന് അറിയപ്പെടുന്നവയെല്ലാം ശാസ്ത്രീയസത്യമാണെന്ന് ആരും ചിന്തിക്കരുത്. ശാസ്ത്രത്തിന്റെ മേല്‍വിലാസത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയില്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനവും ശാസ്ത്രസത്യത്തിന്റെ സമീപത്തുപോലും വയ്ക്കാന്‍ പറ്റാത്ത നിഗമനങ്ങള്‍ മാത്രമാണ്. ശേഷിക്കുന്ന ഒരു ശതമാനത്തിന്റെ പകുതിയിലേറെയും ശാസ്ത്രീയ കണ്ടെത്തലുകളാണ്, സത്യങ്ങളല്ല. ശാസ്ത്രീയ കണ്ടെത്തലുകള്‍ എന്നത് ശാസ്ത്രീയസത്യങ്ങളാണെന്നു തെറ്റായി ധരിച്ചുവച്ചിരിക്കുന്നവരാണ് ഏറെയും. ശാസ്ത്രീയ അന്വേഷങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയെയാണ് കണ്ടെത്തലുകള്‍ എന്ന് പറയുന്നത്. ഇന്ന് ഇത്രത്തോളം കണ്ടെത്തിയെങ്കിലും, നാളെ എത്തിപ്പെടുന്നത് സത്യത്തോട് കുറച്ചുകൂടി സമീപസ്ഥമായ അവസ്ഥയിലായിരിക്കും. അതായത്, ശാസ്ത്രമെന്നത് ഇതുവരെയും സത്യത്തില്‍ എത്തിച്ചേരാത്ത സത്യാന്വേഷണ യാത്രയാണ്.

മനുഷ്യന്‍ പരസ്യമായി സമ്മതിച്ചില്ലെങ്കിലും അവന്റെ ഉപബോധമനസ്സിനെ ഈ യാഥാര്‍ത്ഥ്യം മഥിക്കുന്നുണ്ട്. ശാസ്ത്രീയ സത്യമായി പരിഗണിക്കപ്പെട്ടിരുന്ന പലതിന്റെയും സ്ഥാനം വിസ്മൃതിയിലായത് തിരിച്ചറിയുന്ന മനുഷ്യന്റെ ഉപബോധമനസ്സോ അപബോധമനസ്സോ മാത്രമല്ല, ബോധമനസ്സുപോലും സംഘര്‍ഷഭരിതമായിരിക്കും. ശാസ്ത്രീയ സത്യമെന്നു കരുതിയവയുടെ സ്ഥാനത്ത് പുതിയ കണ്ടെത്തലുകള്‍ ഉപവിഷ്ടമായിരിക്കുന്നതു ദര്‍ശിക്കുന്ന ചിലരെങ്കിലും പഴയതിനെയോര്‍ത്ത് ലജ്ജിക്കാതിരിക്കില്ല! ഇവയെല്ലാം ദൃഷ്ടാന്തമായി മുന്‍പില്‍ നില്‍ക്കുമ്പോള്‍, പിതാവിനെയും മാതാവിനെയും ശാസ്ത്രീയമായി കണ്ടെത്തിയ ഒരു ശാസ്ത്രവാദിയുടെ മനോനില എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതെയുള്ളു. ഇവിടെയാണ്‌ വിശ്വാസവും യുക്തിയും തമ്മിലുള്ള യുദ്ധത്തിലെ യുക്തിയുടെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പാക്കപ്പെടുന്നത്. ഇന്നുവരെയുള്ള കണ്ടെത്തലില്‍നിന്നു നാം വിശ്വസിക്കുന്നത് ഭൂമി സ്വയം കറങ്ങുന്നു എന്നാണ്. എന്നാല്‍, നഗ്നനേത്രങ്ങള്‍ക്കൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ച ആരുംതന്നെ നമ്മുടെയിടയിലുണ്ടാകാന്‍ സാദ്ധ്യതയില്ല.

ഭൂമിയുടെ ഉള്ളറയില്‍ തിളച്ചുമറിയുന്ന അവസ്ഥയാണെന്നു ശാസ്ത്രം പറഞ്ഞപ്പോള്‍ നാം വിശ്വസിക്കുന്നു. ശാസ്ത്രം ഈ നിഗമനത്തില്‍ എത്തിച്ചേരുന്നതിനു മുന്‍പുതന്നെ ബൈബിള്‍ ഇക്കാര്യം പ്രഖ്യാപിച്ചതുകൊണ്ട് വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് യുക്തിയുടെ അടിസ്ഥാനത്തിലുള്ള വിശ്വാസമാല്ലെന്നു നമുക്കറിയാം. മനോവ വിശ്വസിക്കുന്നത് ബൈബിളിലെ പ്രഖ്യാപനത്തില്‍ യുക്തിപ്രയോഗം നടത്താതെയാണ്. ബൈബിളിലെ വെളിപ്പെടുത്തല്‍ ഇതാണ്: "ഭൂമിയില്‍നിന്ന് ആഹാരം ലഭിക്കുന്നു; എന്നാല്‍, അതിന്റെ അധോഭാഗം അഗ്നിയാലെന്നപോലെ തിളച്ചുമറിയുന്നു"(ഇയൗബ്: 28; 5). ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം പറയുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബൈബിള്‍ സൂചന നല്‍കിയിട്ടുണ്ട്. ഈ സൂചന ശ്രദ്ധിക്കുക: "ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു"(ഇയൗബ്: 26; 7). എന്നിട്ടും എന്തുകൊണ്ടാണ് ഗലീലിയോ പീഡിപ്പിക്കപ്പെട്ടതെന്നു ചോദിച്ചാല്‍, ബൈബിള്‍ പഠിച്ചിട്ടില്ലാത്തവര്‍ ഇന്നും സഭാധികാരികളായി ചമയുന്നുണ്ട് എന്ന ഉത്തരമേ നല്‍കാനുള്ളു. ബൈബിള്‍ ഒരു ശാസ്ത്രപഠന ഗ്രന്ഥമല്ലെങ്കിലും, ബൈബിളിലെ വചനങ്ങളെ നിഷേധിക്കാന്‍ പ്രാപ്തമായ ഒരു ശാസ്ത്രീയ പഠനങ്ങളും ഇന്നോളം സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍, ശാസ്ത്രം സ്ഥിരീകരിച്ച ഏതൊരു സത്യവും ബൈബിളിന്റെ അപ്രമാധിത്തം അരക്കിട്ടുറപ്പിക്കുന്നതാണ്. ദൈവത്തെ നിഷേധിക്കാനുള്ള എന്തെങ്കിലും തരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളെല്ലാം ബൈബിളിനെയും ബൈബിളില്‍ പരിചയപ്പെടുന്ന ദൈവത്തെയും കൂടുതല്‍ ആധികാരികമാക്കുകയാണു ചെയ്യുന്നത്.

മനോവയുടെ വിശ്വാസം ദൈവത്തിന്റെ വചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതു മാത്രമാണ്. ഒരു വിഷയത്തില്‍ മാത്രമായി യുക്തിയെ പരിഗണിക്കുന്നതിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇങ്ങനെയുള്ള ഒരു വിശ്വാസം രൂപപ്പെടുത്താന്‍ മനോവ തയ്യാറായത്. യുക്തിയ്ക്കു യാതൊരു സ്ഥാനവുമില്ലാത്ത അനേകം സത്യങ്ങള്‍ ബൈബിളില്‍നിന്നു സ്വീകരിക്കാന്‍ യുക്തി ഒരു തടസ്സമാകും. അതായത്, എല്ലായിടത്തും വിശ്വസിച്ച് കൊണ്ടുനടക്കാന്‍ കഴിയുന്ന വിശ്വസ്തനായ സുഹൃത്തല്ല യുക്തി!

ആയതിനാല്‍, നാമിവിടെ പഠനവിധേയമാക്കുന്ന വിഷയത്തെ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയമായതൊന്നും മനോവയുടെ പക്കലില്ല. ജീവിക്കുന്ന ദൈവത്തിന്റെ വചനത്തെയും ജീവനോടെ കണ്‍മുന്‍പില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയുമാണ് ഓരോ കാര്യങ്ങളെയും സ്ഥിരീകരിക്കുന്നതിനായി പരിഗണിക്കുന്നത്. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ, അതിനു വലിയ പ്രാധാന്യം മനോവ നല്‍കാത്തതിനു വ്യക്തമായ കാരണങ്ങള്‍ വേറെയുമുണ്ട്. ശാസ്ത്രീയതയിലെ ഇരട്ടത്താപ്പാണ് അതിലൊന്ന്. ക്രൈസ്തവ വിശ്വാസസത്യങ്ങളെ പരിഗണിക്കുമ്പോള്‍ മാത്രം ഉയര്‍ന്നുവരുന്ന ശാസ്ത്രീയ പര്യവേഷണങ്ങളെയാണ് 'ശാസ്ത്രീയ ഇരട്ടത്താപ്പ്' എന്ന് മനോവ വിവക്ഷിച്ചത്. രാഹുകാലവും ഗുളികകാലവും നോക്കി, ഗണപതിഹോമവും വെടിവഴിപാടും നടത്തി, ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ തൊടുക്കുന്ന നമ്പിനാരായണന്മാരുടെ ശാസ്ത്രീയ ജല്പനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന എത്രത്തോളമാണെന്ന്‍ മനോവയ്ക്കു നല്ല നിശ്ചയമുണ്ട്.

ഡോക്ടര്‍ എംകെ മുനീര്‍ ഒരു ഭിഷഗ്വരന്‍ ആയതുകൊണ്ട് അദ്ദേഹത്തെ മുനീര്‍ ഡോക്ടര്‍ എന്ന് സംബോധന ചെയ്യുന്നവരുണ്ട്. അതില്‍ യാതൊരു തെറ്റുമില്ലെന്നു നമുക്കറിയാം. എന്നാല്‍, ഡോക്ടര്‍ ബോബി ചെമ്മണ്ണൂറിനെ ആരും ബോബി ഡോക്ടര്‍ എന്ന് വിളിക്കാറില്ല! ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെ സുകുമാര്‍ ഡോക്ടര്‍ എന്നോ അഴീക്കോട്‌ ഡോക്ടര്‍ എന്നോ ആരും വിളിച്ചിട്ടുമില്ല! ഏതെങ്കിലും മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്കു സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബഹുമതിയാണ് ഇവരുടെ പേരിനു മുന്‍പില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍, വൈദ്യശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള വ്യക്തികളുടെ പേരിനു മുന്‍പിലോ പിന്‍പിലോ 'ഡോക്ടര്‍' ചേര്‍ത്തുവിളിക്കുന്നത് മലയാളഭാഷയുടെ ആനുകൂല്യമാണ്. ഇന്ത്യയില്‍ മാത്രം അംഗീകാരമുള്ള ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ചു പരാമര്‍ശിക്കുന്നതിനുവേണ്ടിയാണ് പരസ്പരം ബന്ധമില്ലാത്ത രണ്ടുതരം ഡോക്ടര്‍മാരെ ഇവിടെ ഉദാഹരണമായി കൊണ്ടുവന്നത്. ആരോഗ്യരംഗത്തെ ഡോക്ടര്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിഭാഗം ഡോക്ടര്‍മാര്‍ ഉള്ളതുപോലെ, ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊരു വിഭാഗം ശാസ്ത്രികളെ ഇന്ത്യയില്‍ മാത്രം കാണാന്‍ കഴിയും. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ വിവരക്കേടുകള്‍ക്കും ശാസ്ത്രീയ പരിവേഷം നല്‍കിയാണ്‌ ഇത്തരം ശാസ്ത്രിമാരെ ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്.

പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നിങ്ങനെ അനേകം ശാസ്ത്രങ്ങളും, ഇതുകൊണ്ട് ഉപജീവനം കഴിക്കുന്ന ശാസ്ത്രജ്ഞന്മാരും ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. മന്ത്രവാദവും കൂടോത്രവും ചാത്തന്‍സേവയും ക്ഷേത്രാചാരങ്ങളും മാത്രമല്ല, ക്ഷേത്രകലകളായ നൃത്തവും സംഗീതവുമെല്ലാം ശാസ്ത്രീയമാണെന്ന് ഇവര്‍ വാദിക്കുന്നു. ഭൗമശാസ്ത്രമെന്നത് ഭൂമിയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രവിഭാഗമാണെന്നു നമുക്കറിയാം. എന്നാല്‍, വാസ്തുപുരുഷന്‍ എന്ന ചെകുത്താന്റെ പേരില്‍ ഇന്ത്യക്കാര്‍ ഉണ്ടാക്കിയെടുത്ത ശാസ്ത്രമാണ് വാസ്തുശാസ്ത്രം! കന്നിമൂലയില്‍ കക്കൂസ് നിര്‍മ്മിച്ചാല്‍ ഇന്ത്യക്കാരായ ഭക്തരെ വാസ്തുഭഗവാന്‍ വെറുതേവിടാറില്ല! ഇത്തരത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കളെ മാത്രം ഉപദ്രവിക്കുന്ന ചില ദുര്‍മ്മൂര്‍ത്തികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെ ചുറ്റിത്തിരിയുന്നുണ്ട്. ഇവറ്റകള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ആഭിചാരകര്‍മ്മങ്ങളെയും സനാതനവിഡ്ഢികള്‍ വിശേഷിപ്പിക്കുന്നത് ശാസ്ത്രമെന്നാണ്. അതായത്, മനുഷ്യനാവശ്യമായ മഹത്തായ കണ്ടിടുത്തങ്ങള്‍ നടത്തിയവരെയാണ് പരിഷ്കൃതസമൂഹം ശാസ്ത്രജ്ഞന്മാരെന്നു വിളിക്കുന്നതെങ്കില്‍, കൂടോത്രവും ആഭിചാരക്രിയകള്‍ നടത്തുന്നവരാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍! ബുദ്ധിമാന്മാരായ പാശ്ചാത്യര്‍ കണ്ടുപിടിച്ച റോക്കറ്റുകള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ വിക്ഷേപിക്കുമ്പോള്‍ ഗണപതിക്ക്‌ തേങ്ങാ ഉടയ്ക്കാതെ മേലോട്ടുപോകില്ല എന്നതാണ് ഇന്ത്യയുടെ ശാസ്ത്രരഹസ്യം!

പ്രപഞ്ചഗോളങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയുണ്ട്. വാനനിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. ജ്യോതിര്‍ശാസ്ത്രം (Astronomy) എന്നാണ് അത് അറിയപ്പെടുന്നത്. ഇതിനു ബദലായി ഇന്ത്യയിലുള്ള ശാസ്ത്രശാഖയാണ് ജ്യോതിഷം (Astrology). മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാന്‍ പാശ്ചാത്യലോകം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇന്ത്യയിലെ ഹിന്ദുസ്ത്രീകളുടെ കല്ല്യാണങ്ങള്‍ മുടക്കുന്നത് ചൊവ്വ എന്ന ഭീകരഗ്രഹമാണ്! ശനി എന്ന ഗ്രഹം ഇന്ത്യയിലെ ഹിന്ദുക്കളുടെമേല്‍ കണ്ടകശ്ശനിയായി അഴിഞ്ഞാടുന്നു! ഇന്ത്യ ഗവേഷണം നടത്തി കണ്ടെത്തിയ ചില ഗ്രഹങ്ങള്‍ക്കൂടിയുണ്ട്. രാഹു, ഹേതു, ഗുളികന്‍ എന്നിവയാണത്! ഇത്തരത്തില്‍ ശാസ്ത്രലോകത്ത് ഇന്ത്യ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്നു.

ഹൈന്ദവസമൂഹത്തെ ക്രൂരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ നീചഗ്രഹങ്ങളെ അടക്കിനിര്‍ത്തുന്നതിനായി ഇന്ത്യ 'ശാസ്ത്രിയമായി' വികസിപ്പിച്ചെടുത്ത കണ്ടുപിടുത്തമാണ് യോഗ! ഗ്രഹങ്ങളെ മാത്രമല്ല, സൂര്യനെയും നക്ഷത്രങ്ങളെയും പ്രകൃതിശക്തികളെയും ആരാധിച്ചുകൊണ്ട്, അവയുടെ ഉപദ്രവങ്ങളെ ശമിപ്പിക്കുന്ന രീതി യോഗയിലുണ്ട്. ശാസ്ത്രീയ പരിവേഷത്തോടെ അവതരിപ്പിച്ചിരിക്കുന്ന പൈശാചികതയെ സ്വീകരിക്കുന്നവര്‍ക്കു വന്നുഭവിക്കുന്ന ദുരന്തം ആരും ഗ്രഹിക്കുന്നില്ല. കാരണം, പാപത്തിന്റെ പരിണിതഫലമായി ദുരന്തങ്ങള്‍ കടന്നുവരുന്നത് തിരിച്ചറിയാന്‍ കഴിയാത്തവിധം ലോകമനുഷ്യന്റെ കണ്ണുകള്‍ അന്ധമാക്കപ്പെട്ടിരിക്കുകയാണ്. പാപത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകാതിരിക്കേണ്ടതിനും അനുതപിച്ചു നന്മയിലേക്കു തിരിയുന്നത് അസാദ്ധ്യമാക്കുന്നതിനു വേണ്ടിയാണിത്. പാപത്തിലേക്കു നയിക്കുന്ന ആശയങ്ങളില്‍ ശാസ്ത്രീയത ആരോപിക്കുന്നതുപോലെ, പാപത്തിന്റെ പരിണിതഫലമായി വന്നുഭവിക്കുന്ന ദുരന്തങ്ങള്‍ക്കു ശാസ്ത്രീയ പരിവേഷം ആരും നല്‍കിയിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന വാദത്തോടെ ദുരന്തങ്ങളെ അവഗണിക്കുകയും, അതുവഴി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്നു. പാപം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുവിലൂടെത്തന്നെ പാപത്തിനുള്ള ശിക്ഷ കടന്നുവരും എന്ന സത്യം മനുഷ്യനെ അറിയിച്ചത് ബൈബിളാണ്. ഇന്നോളം ഇക്കാര്യത്തില്‍ കാലവിളംബം സംഭവിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. എന്നാല്‍, ഈ സത്യത്തെ വിശ്വസിക്കാന്‍ കഴിയാത്തവിധം മനുഷ്യരാശിയുടെമേല്‍ പാപം ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

ചൊവ്വാദോഷവും ശനിദശയും യാഥാര്‍ത്ഥ്യംതന്നെ!

ഹിന്ദുക്കളുടെ അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന അനേകം ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ചൊവ്വാദോഷം, ഗ്രഹപ്പിഴ, ദൃഷ്ടിദോഷം, കണ്ടകശനി എന്നിങ്ങനെ നീളുന്നതാണ് ഉപദ്രവങ്ങളുടെ പട്ടികയെങ്കില്‍, ശുക്രദശയും രാജയോഗവും മറ്റും ഭാഗ്യങ്ങളുടെ പട്ടികയിലും ചേര്‍ക്കപ്പെട്ടിരിക്കുന്നു! ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ ആരാധിക്കുന്ന പ്രാകൃത സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം വിശ്വാസങ്ങളെന്നു നമുക്കറിയാം. ഗ്രഹങ്ങളില്‍നിന്നും ആകാശഗോളങ്ങളില്‍നിന്നും ഉപദ്രവങ്ങളുണ്ടാകും എന്ന ഭയത്തില്‍നിന്നാണ് ഇത്തരം ആരാധനകളും അനുഷ്ഠാനങ്ങളും രൂപപ്പെട്ടത്. പ്രകൃതിശക്തികളെ ആരാധിക്കാനുണ്ടായ സാഹചര്യവും മറ്റൊന്നല്ല. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിനെ ചെറുക്കാനുള്ള ശക്തി മനുഷ്യന് ഇല്ലാതിരിക്കുകയും പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളുംമൂലം ജീവഹാനിയും കഷ്ടനഷ്ടങ്ങളും സംഭവിക്കുകയും ചെയ്യുമ്പോള്‍ പ്രാകൃതമനുഷ്യര്‍ അതിയായി ഭയപ്പെടുന്നു. ഈ ഭയം അവരെ പ്രകൃതിശക്തികളുടെ ആരാധനയിലേക്കു നയിക്കുകയും അവയുടെ അടിമകളാക്കി മാറ്റുകയും ചെയ്തതിലൂടെയാണ് വിഗ്രഹങ്ങള്‍ അഥവാ അന്യദേവന്മാര്‍ ഉദയംകൊണ്ടത്. തങ്ങളാല്‍ ആരാധിക്കപ്പെടുന്നത് വ്യാജദൈവങ്ങളാണെന്നു തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്നതുമൂലം ലജ്ജാകരമായ പ്രവൃത്തികളിലേക്ക് ഇവരുടെ ആരാധനകള്‍ വളരുന്നു!

ദൈവമല്ലാത്ത എന്തിനെയെങ്കിലും ആരാധിക്കുമ്പോള്‍, ആരാധിക്കപ്പെടുന്നത് വ്യക്തിയാണെങ്കിലും വസ്തുവാണെങ്കിലും പ്രപഞ്ചശക്തികളില്‍ ഏതെങ്കിലുമാണെങ്കിലും, അവിടെ സാന്നിദ്ധ്യമായി കടന്നുവന്ന് ആരാധനകള്‍ സ്വീകരിക്കുന്നത് പിശാചാണ്. വിജാതിയരുടെ ആരാധനകള്‍ സ്വീകരിക്കുന്നത് പിശാചാണെന്നു ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പൊരുളിതാണ്! ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). തങ്ങളുടെ ആരാധാമൂര്‍ത്തികള്‍ പിശാചാണെന്നു ഗ്രഹിക്കാനാവാത്തവിധം മിഥ്യാബോധത്തില്‍ കെട്ടിയിടുന്നതും പിശാചുതന്നെ! സത്യത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനു പകരം അസത്യത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരിലേക്ക്‌ അയയ്ക്കപ്പെടുന്ന അവസ്ഥയാണ് ഈ മിഥ്യാബോധം. വചനം ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12).

വളരെ കൃത്യതയുള്ള വെളിപ്പെടുത്തലാണ് ഇവിടെ നല്കപ്പെട്ടിരിക്കുന്നത്. പിശാചിനെ ആരാധിക്കുന്നവര്‍ക്കും അദ്ഭുതകരമായ അടയാളങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. വിഗ്രഹാരാധകരെ ആ ആരാധനയില്‍ തളച്ചിടാന്‍ കാരണമാകുന്ന അടയാളങ്ങള്‍ ലഭിക്കുന്നതിലൂടെ സത്യദൈവത്തിലേക്കു തിരിയാന്‍ അവര്‍ വിമുഖത കാണിക്കും. ഗാനഗന്ധവനെപ്പോലെയുള്ള വ്യക്തികളെ മൂഢതയില്‍ തളച്ചിട്ടിരിക്കുന്നത് ഈ മിഥ്യാബോധമാണ്! വിഗ്രഹങ്ങളിലേക്കു തിരിയുന്നവര്‍ക്കു മോചനം ദുഷ്കരമായതുകൊണ്ടുതന്നെയാണ് ഈ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനായി അനേകം കടലാസുകളും മഷിയും വ്യയം ചെയ്തിരിക്കുന്നത്. മുന്നറിയിപ്പുകളെ അവഗണിച്ചു മുന്നോട്ടുപോകുന്നവരിലേക്കാണ് മിഥ്യാബോധം ദൈവത്താല്‍ അയയ്ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ദൈവം അയയ്ക്കുന്ന മിഥ്യാബോധം ഒരിക്കലും അവിടുത്തെ നീതിരാഹിത്യമായി കണക്കിലെടുക്കാന്‍ പാടില്ല. മുന്നറിയിപ്പുകള്‍ നല്കിയിട്ടില്ലായിരുന്നുവെങ്കില്‍, വിഗ്രഹാരാധനകള്‍ക്ക് വിഗ്രഹാരാധകരെ കുറ്റപ്പെടുത്താന്‍ കഴിയാതെവരുമായിരുന്നു. വ്യക്തതയോടെ അവിടുന്നു നല്‍കിയിരിക്കുന്ന ഒരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും -എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4; 19).

സനാതനധര്‍മ്മം എന്ന വിശേഷണം എടുത്തണിഞ്ഞിരിക്കുന്ന ഹിന്ദുത്വം ഉപദേശിക്കുന്നത് ആകാശഗോളങ്ങളിലേക്ക് കണ്ണുകളെയും ഹൃദയങ്ങളെയും തിരിക്കാനാണ്. അതായത്, സത്യദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ചിരിക്കുന്നതെന്തോ, അവയെ അനുവദനീയമാക്കിയിരിക്കുന്ന തത്വസംഹിതയാണ് ഹിന്ദുമതം വിഭാവനം ചെയ്തിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സത്യദൈവത്തിന്റെ വൈരിയാരോ, അവനാണ് ഹിന്ദുമതത്തെ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ശക്തിയുടെ ഉറവിടം! ഹിന്ദുമതത്തിന്റെ മാത്രം പ്രത്യേകതയായി ഇതിനെ മനസ്സിലാക്കിയാല്‍ തെറ്റുപറ്റും. ഇസ്ലാമിന്റെ കാര്യത്തില്‍ അല്പം വിട്ടുവീഴ്ച ചെയ്യാന്‍ ചില വിവരദോഷികളായ ക്രൈസ്തവനാമധാരികള്‍ തയ്യാറായിട്ടുള്ളതുകൊണ്ടാണ് ഇപ്രകാരം പറയാന്‍ മനോവയെ പ്രേരിപ്പിച്ച ഘടകം. ഇബ്രാഹിം, മൂസ, ഈസാ, മറിയംബീവി തുടങ്ങിയ പേരുകളാണ് പലരെയും വഴിതെറ്റിച്ചത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളാണ് എന്ന അതിരുകടന്ന പൈശാചിക പ്രഖ്യാപനം നടത്തിയിട്ടുള്ളവരും ക്രിസ്ത്യാനികളുടെയിടയില്‍ എന്തിനോവേണ്ടി ജീവിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ സഹോദരങ്ങള്‍ ക്രിസ്ത്യാനികള്‍ മാത്രമാണെന്ന സത്യം പഠിപ്പിക്കാന്‍ ആളില്ലാതെപോയതാണ് ക്രിസ്തീയതയില്‍ വന്നുഭവിച്ച മഹാദുരന്തങ്ങളിലൊന്ന്! ക്രിസ്തുവിലൂടെ മാത്രം സംലഭ്യമാകുന്ന നിത്യജീവനെ നിഷേധിക്കാന്‍ അവതരിപ്പിക്കപ്പെട്ട പൈശാചികമതമാണ്‌ ഇസ്ലാംമതമെന്നു തിരിച്ചറിയാത്ത സകലരും നരകശിക്ഷയ്ക്കു വിധിക്കപ്പെടും എന്നതാണു സത്യം! എന്തെന്നാല്‍, ഇസ്ലാംമതം എതിര്‍ക്രിസ്തുവിന്റെ ഔദ്യോഗിക മതമാണ്‌!

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം! പ്രകൃതിശക്തികളെയും ആകാശഗോളങ്ങളെയും ആരാധിക്കുന്ന പ്രാകൃത സമൂഹങ്ങളുടെ ആധുനിക പതിപ്പാണ്‌ ഹിന്ദുമതമെന്നു നാം കണ്ടു. ഇസ്ലാംമതം ഇതില്‍നിന്നു വ്യത്യസ്തമാണെന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാല്‍, ആ ചിന്ത തികച്ചും അവാസ്തവമാണ്. എന്തെന്നാല്‍, ഖുറൈഷി ഗോത്രക്കാരുടെ മുന്നൂറ്റിയറുപതു ഗോത്രദേവന്മാരില്‍ താരതമ്യേന അവഗണിക്കപ്പെട്ടു കിടന്നിരുന്ന 'ഹുബാല്‍' എന്ന ചന്ദ്രദേവനെയാണ് ഇസ്ലാം അവരുടെ ഏകദൈവമായി തിരഞ്ഞെടുത്ത് അല്ലാഹു എന്ന് പുനര്‍നാമകരണം ചെയ്തത്! ആദ്യകാലങ്ങളില്‍ 'ഹുബാല്‍' എന്ന ചന്ദ്രദേവന്റെ പുത്രിമാരായി കണക്കാക്കപ്പെട്ടിരുന്ന മൂന്നു ദേവതമാരെയും മുഹമ്മദ്‌ ആരാധിച്ചിരുന്നു. പിന്നീട് മുഹമ്മദുതന്നെ അവളുമാരെ തള്ളിക്കളഞ്ഞു! അല്‍ലാത്ത, അല്‍ഉസ്സ, അല്‍മനാത്ത എന്നീ പെണ്‍മക്കളെയാണ് അല്ലാഹുവില്‍നിന്നു മുഹമ്മദു നീക്കംചെയ്തത്! വിഗ്രഹാരാധനയെ എതിര്‍ക്കുന്നുവെന്ന് പറയുന്ന ഇസ്ലാമിന് ഇപ്പോള്‍ നിലവിലുള്ള ഏകദൈവംതന്നെ ഏറ്റവും കൊടിയ വിഷമുള്ള വിഗ്രഹമാണ്‌! ഇസ്ലാമിന്റെ ആരാധാനാലയങ്ങളുടെ ഉച്ചിയില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന 'ചന്ദ്രക്കല' തന്നെയാണ് അല്ലാഹു! ചന്ദ്രക്കല ഇല്ലെങ്കില്‍ ഇസ്ലാമില്ല!

ബൈബിളിലെ പൗരാണിക ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന മ്ലേച്ഛദേവന്മാര്‍ക്കു പൊതുവായുള്ള പേരാണ് 'ബാല്‍ദേവന്മാര്‍' എന്നത്. ബാല്‍ദേവന്മാരുടെ ഗണത്തില്‍പ്പെടുന്ന ഒരു ദുര്‍മ്മൂര്‍ത്തി തന്നെയാണ് 'ഹുബാല്‍'! മ്ലേച്ഛനായ ഈ പിശാചിനെയാണ് സത്യദൈവമായ 'യാഹ്‌വെ' ആണെന്ന വ്യാജേന ശപിക്കപ്പെട്ട മുഹമ്മദും അവന്റെ അനുചരന്മാരും പരിചയപ്പെടുത്തുന്നത്. ക്രിസ്ത്യാനികളുടെയിടയില്‍ നുഴഞ്ഞുകയറിയ ചില ആഭാസന്മാര്‍ അധികാരങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ അപകടകരമായ മതബോധനങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുകയുണ്ടായി. ഇത്തരത്തില്‍ ആവിഷ്ക്കരിക്കപ്പെട്ട പൈശാചിക ആശയയങ്ങള്‍ മതബോധനത്തിന്റെ ഭാഗമായപ്പോള്‍, അല്ലാഹുവെന്ന മ്ലേച്ഛന് സത്യദൈവത്തിന്റെ പരിവേഷം നല്‍കപ്പെട്ടു! കത്തോലിക്കാസഭയില്‍ കടന്നുകൂടിയ മഹാദുരന്തങ്ങളിലൊന്നിനെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചത് ഇങ്ങനെയാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തെ നിഷേധിക്കുകയും, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നത് പ്രഖ്യാപിതലക്ഷ്യമായി ഏറ്റെടുക്കുകയും ചെയ്തിരിക്കുന്ന ഒരു പൈശാചിക സമൂഹത്തെ സഹോദരങ്ങള്‍ എന്ന് വിളിക്കുന്നവന്‍ ആരായിരുന്നാലും ദൈവപൈതല്‍ എന്ന പദവിയില്‍നിന്ന് അവന്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. പിശാചിന്റെ സന്തതികളെ സഹോദരങ്ങളായി പരിഗണിക്കുന്ന ആര്‍ക്കും ദൈവപൈതലാകാന്‍ കഴിയില്ല! സാത്താന്റെ മക്കളും ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരങ്ങളാകുന്നതിലെ സാംഗത്യം മനോവയ്ക്കോ പരിശുദ്ധാത്മാവിനോ ഗ്രഹിക്കാന്‍ കഴിയുന്നുമില്ല!

വളരെ ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കുന്നതുകൊണ്ട് കൂടുതല്‍ വിവരണങ്ങള്‍ അനിവാര്യമായി വരുന്നു. ഈ വിവരണം ചിലരെയെങ്കിലും അലോസരപ്പെടുത്തുന്നതിന്റെ പേരില്‍ ആരോടും മനോവ ക്ഷമായാചനം നടത്തുന്നില്ല; കാരണം, ചിലരെ അലോസരപ്പെടുത്തുന്ന വിവരണംതന്നെ അനേകര്‍ക്ക് വ്യക്തതയോടെ ഗ്രഹിക്കാനുള്ള അവസരമായി പരിണമിക്കുന്ന കാര്യം മനസ്സിലാക്കാന്‍ മനോവയ്ക്കു കഴിയുന്നു. ഇനി നമുക്കു തുടരാം. ക്രിസ്തുവിന്റെ ദൈവീകതയും ക്രിസ്തുവിലൂടെ മാത്രമുള്ള ആത്മരക്ഷയും നിഷേധിക്കുന്നവരാരോ അവരെല്ലാം എതിര്‍ക്രിസ്തുവിന്റെ പിണയാളുകളാണ്. വിജാതിയത ഒരിക്കലും ക്രിസ്തുവിലൂടെ മാത്രമുള്ള ആത്മരക്ഷയെ അംഗീകരിക്കുന്നില്ല. അതുപോലെതന്നെ, യേഹ്ശുവായാണ് ഏകസത്യദൈവം എന്ന യാഥാര്‍ത്ഥ്യത്തെയും വിജാതിയത തള്ളിക്കളയുന്നു. അതിനാല്‍ത്തന്നെ, ക്രിസ്തീയതയ്ക്കും ക്രിസ്ത്യാനികള്‍ക്കും വിജാതിയതയുമായി യാതൊരു വിധത്തിലുമുള്ള പൊരുത്തമോ കൂട്ടുകെട്ടുകളോ ഉണ്ടായിരിക്കുന്നതല്ല. ക്രിസ്തുവിനെ അനേകായിരം ദേവഗണത്തോടൊപ്പം ഒരു ദേവനായി പരിഗണിക്കുന്ന മതങ്ങള്‍ ഈ ഭൂമുഖത്തു സജ്ജീവമായുണ്ട്. ഇസ്ലാമാകട്ടെ, ക്രിസ്തുവിനെ ദൈവമായി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല. എന്നാല്‍, ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ ഏകസത്യദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു!

ബൈബിളില്‍നിന്നുള്ള സത്യപ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യാനികള്‍ യേഹ്ശുവായെ ഏകസത്യദൈവമായി അറിയുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്. ചെറിയൊരു വിവരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാല്‍, ക്രിസ്തുവിന്റെ ദൈവീകത എപ്രകാരമാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടില്ലാത്ത ചിലരെങ്കിലും നമ്മുടെയിടയിലുണ്ട്. ഭൂമിയില്‍ മനുഷ്യരോടൊത്ത് ജീവിച്ച കാലത്തൊക്കെ യേഹ്ശുവാ അവിടുത്തെക്കുറിച്ചു സ്വയം വെളിപ്പെടുത്തിയത് മനുഷ്യപുത്രന്‍ എന്നായിരുന്നു. മനുഷ്യപുത്രന്‍ എന്നത് ഭൂമിയില്‍നിന്നുള്ള മനുഷ്യരുടെ വിശേഷണമാണ്. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യരെ വിളിക്കുന്നത് മനുഷ്യപുത്രന്മാരെന്നും മനുഷ്യപുത്രിമാര്‍ എന്നുമായിരുന്നുവല്ലോ! അതുപോലെതന്നെ, സ്വര്‍ഗ്ഗീയവാസികളുടെ പൊതുവായ വിശേഷണം ദൈവപുത്രന്മാര്‍ എന്നാണ്. ഇക്കാര്യം വ്യക്തമാക്കുന്ന വചനഭാഗം ഇവിടെ നമുക്കു പരിശോധിക്കാം. ഉത്പത്തിയുടെ ചരിത്രം വിവരിച്ചപ്പോള്‍ മോശ ഇപ്രകാരം വെളിപ്പെടുത്തി: "മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുതിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു"(ഉത്പ: 6; 1, 2).

ഈ വചനത്തെക്കുറിച്ച് ചില ആശയസംഘര്‍ഷങ്ങള്‍ പലരും അനുഭവിക്കുന്നുണ്ടാകാം. എന്നാല്‍, ആ ആശയസംഘര്‍ഷം പരിഹരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. സുപ്രധാന വിഷയത്തില്‍നിന്നു വ്യതിചലിക്കപ്പെടാനുള്ള സാദ്ധ്യതയാണ് അതിനു കാരണം. ആയതിനാല്‍, നമുക്ക് നമ്മുടെ വിഷയത്തില്‍ത്തന്നെ പഠനം തുടരാം. ഇവിടെ നാം വായിച്ച വചനത്തില്‍ മനുഷ്യപുത്രിമാരെക്കുറിച്ചും ദൈവപുത്രന്മാരെക്കുറിച്ചും സൂചന ലഭിച്ചു. സ്വര്‍ഗ്ഗീയവാസികളായ ദൈവദൂതന്മാര്‍ക്ക് ദൈവപുത്രന്മാര്‍ എന്ന വിശേഷണമുള്ളതുപോലെ, ഭൂമിയില്‍ വസിക്കുന്ന മനുഷ്യര്‍ക്ക് മനുഷ്യപുത്രിമാരെന്നും മനുഷ്യപുത്രന്മാരെന്നുമുള്ള  വിശേഷണവുമുണ്ട്. സ്വര്‍ഗ്ഗമാണ് ഒരുവന്റെ മേല്‍വിലാസമെങ്കില്‍ അവന്‍ ദൈവപുത്രനായിരിക്കും. ഭൂമിയില്‍ മേല്‍വിലാസമുള്ള മനുഷ്യരെല്ലാം മനുഷ്യപുത്രന്മാരുമാണ്. ഇതാണ് സ്വര്‍ഗ്ഗീയരുടെയും ഭൗമികരുടെയും വിശേഷണങ്ങളിലെ വ്യത്യസ്തത. എന്നാല്‍, രണ്ടു വിശേഷണങ്ങളും ലഭിച്ചിട്ടുള്ള ആദ്യത്തെ വ്യക്തി യേഹ്ശുവായാണ്. അവിടുന്ന് സ്വര്‍ഗ്ഗീയനായിരുന്നതുകൊണ്ടും ദൈവമായിരുന്നതുകൊണ്ടും ദൈവപുത്രന്‍ എന്ന വിശേഷണത്തിന് യോഗ്യനായി. അതുപോലെതന്നെ, ദൈവീകത താത്ക്കാലികമായി സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പരിപൂര്‍ണ്ണ മനുഷ്യനായി ശരീരം സ്വീകരിച്ചു ഭൂമിയിലേക്കു വന്നപ്പോള്‍ അവിടുന്ന് മനുഷ്യപുത്രനുമായി.

മനുഷ്യപുത്രനായ യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ക്ക് പുനരുത്ഥാനത്തില്‍ ദൈവപുത്രന്മാരായി അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തിലായിരിക്കാന്‍ കഴിയും! അങ്ങനെ നമുക്കോരോരുത്തര്‍ക്കും ദൈവപുത്രന്മാരാകാന്‍ കഴിവു നല്കുന്നതിനുവേണ്ടിയാണ് യേഹ്ശുവാ പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്കു വന്നത്! ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ഇതാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുകയും സ്വന്തമാക്കുകയും ചെയ്ത ക്രിസ്തു! മുഹമ്മദ്‌ പരിചയപ്പെടുത്തിയ ഈസായുമായി യേഹ്ശുവായ്ക്കു യാതൊരു ബന്ധവുമില്ല. ഖുറാന്‍ വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈസാ ഒരു പാഴ്ജന്മമായിരുന്നു എന്നാണ്. കാരണം, പ്രത്യേകിച്ച് ഒരു ദൗത്യവുമില്ലാതെ, വെറുതെ വന്നു വെറുതെ പോയ ഒരു മനുഷ്യന്‍!

ഇനി വിഷയത്തിലേക്കു നേരിട്ടു പ്രവേശിക്കുകയാണ്. എല്ലാ വിജാതിയ മതങ്ങളിലും പ്രപഞ്ചശക്തികള്‍ ആരാധിക്കപ്പെടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താനാണ് ഇസ്ലാംമതത്തെയും ഹിന്ദുമതത്തെയും ഇവിടെ പ്രതിപാദിച്ചത്. ദൈവത്തിന്റെ സ്വന്തം ജനമായ യിസ്രായേലിനെ എല്ലാ വിഗ്രഹങ്ങളില്‍നിന്നും അകറ്റിനിര്‍ത്താന്‍ അവിടുന്ന് പ്രത്യേകം ശ്രദ്ധിച്ചു. വിഗ്രഹാരാധനയുടെ ഓരോ വശങ്ങളും സൂക്ഷ്മതയോടെ വെളിപ്പെടുത്തിക്കൊണ്ടാണ് അവരെ അവിടുന്ന് നയിച്ചത്. അബദ്ധത്തില്‍പ്പോലും വിഗ്രഹങ്ങളുടെ മാലിന്യത്തില്‍ തന്റെ ജനം വഴുതിവീഴാന്‍ ഇടയാകരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. എന്തെല്ലാമാണ് വിഗ്രഹാരാധനയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളെന്ന് അവരെ പഠിപ്പിച്ചതിനും വ്യക്തമായ കാരണമുണ്ട്. വിഗ്രഹങ്ങളാല്‍ മലിനമാക്കപ്പെട്ട അവസ്ഥയില്‍ തന്റെ ജനം ആയിത്തീര്‍ന്നാല്‍ തനിക്ക് അവരുടെ മദ്ധ്യേ വസിക്കാനോ അവരോടൊപ്പം സഞ്ചരിക്കാനും സാധിക്കുകയില്ലെന്ന് യാഹ്‌വെയ്ക്ക് അറിയാം. വിഗ്രഹങ്ങളാല്‍ മലിനമാക്കപ്പെട്ട അവസരങ്ങളിലൊന്നും യാഹ്‌വെ അവരോടൊപ്പം സഞ്ചരിച്ചില്ല. പിശാചുക്കള്‍ തന്നെയായ മറ്റു ദേവന്മാരെപ്പോലെ മ്ലേച്ഛതകളില്‍ വ്യാപരിക്കാന്‍ സത്യദൈവമായ യാഹ്‌വെയ്ക്കു സാധിക്കില്ല. ഇപ്പോഴും യാഹ്‌വെ അങ്ങനെതന്നെയാണ്; എക്കാലവും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. യിസ്രായേലിന്റെ പൂര്‍ണ്ണതയും യഥാര്‍ത്ഥ ദൈവജനവുമായ ക്രിസ്ത്യാനികളില്‍നിന്ന്‍ അവിടുന്ന് ആഗ്രഹിക്കുന്നതും ഈ നൈര്‍മല്യമാണ്! വിഗ്രഹങ്ങളോടൊപ്പം കുത്തിമറിയാന്‍ ക്രിസ്ത്യാനികളെ തങ്ങളുടെ ദൈവം അനുവദിച്ചിട്ടില്ല!

ഈ ഉപശീര്‍ഷകത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിഷയമാണ് ഇനി നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. അതായത്, ഹിന്ദുക്കള്‍ അവകാശപ്പെടുന്നതുപോലെ ചൊവ്വാദോഷവും ശനിയുടെ ഉപദ്രവവുമെല്ലാം യാഥാര്‍ത്ഥ്യം തന്നെയാണ്. അതിലൊന്നും ഒരു കാര്യവുമില്ല എന്ന് പരസ്യമായി പറയുകയും, രഹസ്യത്തില്‍ സകല ആഭിചാരക്കാരനെയും സന്ദര്‍ശിക്കുകയും ചെയ്യുന്ന ഇടത്-ബുദ്ധിജീവി-ആക്ടിവിസ്റ്റുകളെ നമുക്കറിയാം. ചൊവ്വാദോഷവും ശനിയുടെ ഉപദ്രവവും വ്യാജമാണെന്നു പറയുന്ന യുക്തിവാദികളെയും നമുക്കറിയാം. എന്നാല്‍, ഇവയൊക്കെ യാഥാര്‍ത്ഥ്യമാണെന്നു വിളിച്ചുപറയാന്‍ മനോവയ്ക്കു യാതൊരു ഭയവുമില്ല; എന്തെന്നാല്‍, മനോവ ഇതു പറയുന്നത് ബൈബിളിലെ വചനങ്ങളുടെ പിന്തുണയോടെയാണ്! ആയതിനാല്‍, ചൊവ്വാ, ശനി, രാഹു, ഗുളികന്‍ എന്നിവയുടെ ഉപദ്രവങ്ങളെ സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നീ ഗുരുതരമായ ദുരന്തങ്ങള്‍ ഹിന്ദുക്കളുടെമേല്‍ പതിക്കുന്നത് 'ശനി' എന്ന ഗ്രഹത്തില്‍നിന്നാണ്!

ആദ്യമേതന്നെ ഒരുകാര്യം വ്യക്തമാക്കുന്നു. എന്തെന്നാല്‍, ഈ ഗ്രഹങ്ങള്‍ക്ക്‌ ദൈവജനത്തിനുമേല്‍ യാതൊരു സ്വാധീനമോ അവകാശമോ ഇല്ല. ആകാശഗോളങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ജീവനില്ലാത്ത വെറും വസ്തുക്കള്‍ മാത്രമാണ്. എന്നാല്‍, ഇവ ആരാലെങ്കിലും ആരാധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ സാത്താന്‍ ഇടപെടും! ദൈവമല്ലാത്ത ഏതൊന്നിനെ ആരാധിച്ചാലും അവിടെ കടന്നുവന്ന് ആരാധനകള്‍ സ്വീകരിക്കുന്നത് പിശാചാണ്. വിജാതിയര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ക്കു ജീവനില്ലെങ്കിലും, ജീവനോടെത്തന്നെ പിശാചിന്റെ ആത്മാവ് അതില്‍ കടന്നുചെന്ന് വാസമുറപ്പിക്കും. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്‍ തന്റെ മുന്നില്‍ വണങ്ങുമ്പോള്‍, ദൈവത്തെ തോല്പിച്ചു എന്ന ആശ്വാസമാണ് അവനു ലഭിക്കുന്നത്. ഇക്കാരണത്താലാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തത്: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്"(നിയമം: 12; 30).

പൂര്‍ണ്ണമായ അറിവോടെയല്ലെങ്കിലും വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണ്. അതിനാല്‍ത്തന്നെ, അവര്‍ തങ്ങളുടെ ദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന ആരാധനകളെ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു വെറുപ്പാണ്. അവിടുന്ന് വെറുക്കുന്ന ഒന്ന് അവിടുത്തേക്കു സമര്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍, അത് അവിടുത്തെ പ്രകോപിപ്പിക്കാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതായി കണക്കാക്കപ്പെടും. നമ്മുടെ വീട്ടില്‍ വരുന്ന അതിഥികളുടെ ഇഷ്ടപോലും പരിഗണിക്കുന്ന നാം, ദൈവത്തിന്റെ അനിഷ്ടം അറിഞ്ഞിട്ടും അത് അവിടുത്തേക്കുവേണ്ടി ഒരുക്കുന്നുവെങ്കില്‍ അത് അപമാനിക്കലാണ്! ദൈവം എന്ന പരിഗണനയില്‍ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നവര്‍ക്ക് അവര്‍ ആരാധിക്കുന്ന അവരുടെ ആരാധനാമൂര്‍ത്തികളിലൂടെതന്നെ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നു പ്രഖ്യാപിച്ചത് പ്രപഞ്ചസ്രഷ്ടാവായ യാഹ്‌വെയാണ്. അതിനാല്‍ത്തന്നെ, ആ പ്രഖ്യാപനത്തിന് പ്രപഞ്ചം നിലനില്‍ക്കുന്ന കാലത്തോളം പ്രാബല്യവുമുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16).

ഈ വചനത്തെ ആരും നിസ്സാരമായി കാണരുത്. ഇതിനെ നിസ്സാരമായി കാണുന്നതാണ് ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഇന്ന് ഈ ഭൂമിയില്‍ വസിക്കുന്ന മനുഷ്യര്‍ നേരിടുന്ന എല്ലാ ദുരന്തങ്ങളുടെയും അടിസ്ഥാന കാരണമാണ് ഈ വചനത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തികളില്‍ വിലകെട്ട ജന്തുക്കള്‍പ്പോലുമുണ്ടെന്നു നമുക്കറിയാം. ഗണപതി എന്ന വിചിത്രജീവിയുടെ വാഹനമായി ഹിന്ദുക്കള്‍ കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്നത് എലിയെയാണ്. ഗണപതിയോടൊപ്പം ഗണപതിയുടെ വാഹനത്തെയും ആരാധിക്കുന്ന പരിതാപകരമായ അവസ്ഥയിലാണ് ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍! എലിപ്പനി എന്ന മാരകമായ രോഗത്താല്‍ മനുഷ്യന്‍ ദുരിതമനുഭവിക്കുമ്പോള്‍, ഗണപതിയുടെ കുപ്രസിദ്ധി അത്രത്തോളം ഉയര്‍ന്നുവെന്നു മനസ്സിലാക്കിക്കൊള്ളുക! 

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ എല്ലാ പകര്‍ച്ചവ്യാധികളും പനിയുടെ ഗണത്തില്‍ പെടുന്നതായിരുന്നു. എലിപ്പനി, ഡെങ്കിപ്പനി, പശുപ്പനി, പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി എന്നിങ്ങനെ ഒട്ടുമിക്ക ജീവികളില്‍നിന്നും രോഗങ്ങള്‍ വ്യാപകമായിക്കഴിഞ്ഞു. ഇവയെല്ലാം തന്നെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളാണ്. ഹനുമാന്‍ എന്ന വിചിത്രദേവനെ ആരാധിക്കുന്നവര്‍ കുരങ്ങിലൂടെ ശിക്ഷ ഏറ്റുവാങ്ങുന്നു. പന്നിപ്പനി വ്യാപകമാകുമ്പോള്‍ മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തെ ഓര്‍ക്കുക! അവതാരരൂപങ്ങള്‍ക്കു ക്ഷേത്രങ്ങളും ആരാധനകളുമുണ്ട്. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര്‍ വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണ് തിരുപ്പതിയിലെ തിരുമലക്ഷേത്രം. തിരുമല ക്ഷേത്രത്തിനും ഉപക്ഷേത്രത്തിനും ഇടയില്‍ ചെറിയ പ്രതിഷ്ഠയാണു ശ്രീ ഭൂ വരാഹക്ഷേത്രം. പന്നിപ്പനിയുടെ വഴി ഏതാണെന്നു സുബോധമുള്ളവര്‍ ചിന്തിക്കട്ടെ! കുരങ്ങുപനിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്നതിനായി ഹനുമാനെയും തിരുപ്പതിയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതുപോലെതന്നെ, തിരുപ്പതിയിലെ ഉപക്ഷേത്രമായി ഗരുഡക്ഷേത്രമുള്ളപ്പോള്‍ പക്ഷിപ്പനി വന്ന വഴി കൂടുതല്‍ അന്വേഷിക്കേണ്ടതില്ലല്ലോ! പശുവിന്റെ ചാണകവും മൂത്രവുംപോലും ആരാധിക്കപ്പെടുന്ന ജനത്തിനുമേല്‍ പശുപ്പനി വന്നാല്‍ അദ്ഭുതപ്പെടാനൊന്നുമില്ല!

സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കുന്നവരായി മനുഷ്യന്‍ വെല്ലുവിളിക്കുകയും അധഃപതിക്കുകയും ചെയ്തപ്പോള്‍, അവര്‍ ആരാധിച്ച ജന്തുക്കളിലൂടെതന്നെ ശിക്ഷയും ലഭിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് തങ്ങള്‍ക്കുവേണ്ടി പുതിയ ദൈവങ്ങളെ അവര്‍ വാര്‍ത്തെടുത്തത്. വ്യാജമായതോ അതിശയോക്തി നിറച്ചതോ ആയ ഒന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. മോശയും പ്രവാചകന്മാരും തങ്ങളുടെ കയ്യില്‍നിന്നിട്ടതും ബൈബിളില്‍ വായിക്കാന്‍ കഴിയില്ല. ദൈവം അരുളിച്ചെയ്ത സത്യങ്ങളുടെ സമാഹാരമാണ് ബൈബിള്‍! വിഗ്രഹാരാധകരെ വിഗ്രഹംകൊണ്ടുതന്നെ ശിക്ഷിക്കും എന്ന് അരുളിച്ചെയ്ത ദൈവം അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. വിഗ്രഹാരാധകര്‍ക്കുള്ള ശിക്ഷ വിഗ്രഹങ്ങളിലൂടെ ലഭിച്ചിട്ടും, അത് വിഗ്രഹാരാധനയുടെ പരിണിതഫലമായി ലഭിച്ച ശിക്ഷയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശനം! രോഗത്തിന്റെ കാരണം എന്താണെന്നു വൈദ്യന്‍ പറഞ്ഞാല്‍ അത് വിശ്വാസമാണ്. ശാസ്ത്രീയ അടിസ്ഥാനമൊന്നും പരിശോധിക്കാതെതന്നെ വൈദ്യനെ വിശ്വസിക്കാന്‍ സകലരും ഒരുക്കമാണ്. മഴ നനഞ്ഞാല്‍ പനിവരാന്‍ സാദ്ധ്യതയുണ്ടെന്നു വിശ്വസിക്കാന്‍ കഴിയുമെങ്കിലും, പാപം ചെയ്യുന്നവനു ഭൂമിയില്‍വച്ചുതന്നെ തിരിച്ചടി ലഭിക്കുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്! ശാസ്ത്രീയതയും യുക്തിയും നമ്മോടു യുദ്ധംചെയ്യുന്നതുകൊണ്ടാണ് ഈ പ്രയാസം നാം അനുഭവിക്കുന്നത്.

ആഭിചാരവും ക്ഷുദ്രപ്രയോഗങ്ങളുമായി ജീവിച്ച മനുഷ്യന്റെ തലമുറകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ നമുക്കുമുന്നില്‍ ദൃഷ്ടാന്തമായി നില്‍ക്കുമ്പോഴും, ഈ സത്യം ആരോടും പറയാന്‍ ലോകം സമ്മതിക്കില്ല! കുറ്റം ചെയ്യുന്നവര്‍ക്കു ശിക്ഷ ലഭിക്കുമെന്ന് പറയുന്നതുപോലും കുറ്റകരമാണ്! ദൈവത്തില്‍നിന്നുള്ള ശിക്ഷ കടന്നുവരുമ്പോള്‍ തന്റെ യുക്തിയും ശാസ്ത്രബോധവും ഒരുവനെ ആ ശിക്ഷയില്‍നിന്നു രക്ഷിക്കുകയില്ല. അശാസ്ത്രിയമായി വരുന്ന ശിക്ഷയും കുറ്റവാളികള്‍ അനുഭവിച്ചേതീരു! ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിറവേറുന്നതു കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയ അടിസ്ഥാനം അന്വേഷിക്കുന്നതിനു പകരം, തിന്മയില്‍നിന്നു പിന്തിരിയാനാണ് ശ്രമിക്കേണ്ടത്!

ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ അത് പാപത്തിന്റെ പരിണിതഫലമായി കടന്നുവരുന്നതാണെന്ന് മനസ്സിലാക്കാതെ, മറ്റെന്തിനെയെങ്കിലും പഴിക്കുന്നതാണ് ലോകത്തിന്റെ രീതി! പാപത്തെ നിലനിര്‍ത്താന്‍ ഈ രീതി അനിവാര്യവുമാണ്‌! വിഗ്രഹാരാധനയുടെ നിലനില്പിന് ആധാരം അജ്ഞതയാണെന്നു മനസ്സിലാക്കിയിട്ടുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. എന്നാല്‍, അത് ഏതുതരത്തിലുള്ള അജ്ഞാതയാണെന്നു മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. യാതൊരു ഫലവും ലഭിക്കാത്ത ഒരു പ്രവൃത്തി എന്നനിലയിലാണ് ഈ അജ്ഞതയെ പലരും കാണുന്നത്. ദൈവകോപം ഭൂമിയിലേക്കു ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാണ് വിഗ്രഹാരാധന എന്നകാര്യം അറിയുന്നില്ല എന്നതാണ് വിഗ്രഹാരാധകരുടെ യഥാര്‍ത്ഥ അജ്ഞത! ഇവിടെയാണ്‌ ചൊവ്വാദോഷവും ശനിദശയുമെല്ലാം പ്രസക്തമാകുന്നത്. ആകാശഗോളങ്ങളെ ആരാധിക്കുന്ന വ്യക്തികള്‍ക്ക് അതുമൂലം ലഭിക്കുന്ന ശിക്ഷയാണ് ചൊവ്വാദോഷവും ശനിദശയുമൊക്കെ! ജന്മനക്ഷത്രങ്ങള്‍ അന്വേഷിക്കുകയും ജാതകം കുറിക്കുകയും ചെയ്യുന്നതുപോലും ആകാശഗോളങ്ങളിലുള്ള ആശ്രയമാണ്. ദൈവത്തിലല്ലാതെ മറ്റു രക്ഷാകേന്ദ്രങ്ങളില്‍ ആശ്രയം തേടുന്നത് വിഗ്രഹാരാധനയാണെന്നു തിരിച്ചറിയാത്തതും അജ്ഞതയിലാണു ജീവിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ലജ്ജിതരാകും എന്നകാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ജാതകമെഴുതി സൂക്ഷിക്കുകയും നക്ഷത്രങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തുവെന്നു മാത്രമല്ല, രാഹുവിന്റെയും ഗുളികന്റെയും താത്പര്യപ്രകാരം ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു ജനതയെ ശിക്ഷിക്കുന്നത് അവരുടെ വിഗ്രഹങ്ങളിലൂടെ തന്നെയായിരിക്കും. ദൈവം പ്രഖ്യാപിച്ചിട്ടുള്ള ഇക്കാര്യത്തിന് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് മനോവയ്ക്കറിയില്ല! ആകാശത്തുനിന്നു മന്നായും പാറയില്‍നിന്നു ജലവും നല്കുന്നവന്റെ വാക്കുകളിലാണ് മനോവ വിശ്വസിക്കുന്നത്. യാഹ്‌വെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സംഭാവിക്കുകതന്നെചെയ്യും! പ്രകൃതിശക്തികളെ ശാസ്ത്രീയമായി ആരാധിക്കുന്ന അനേകം സംവിധാനങ്ങള്‍ ഇന്ന് ലോകത്തുണ്ട്. വിഗ്രഹാരാധനകള്‍ക്ക് ശാസ്ത്രീയ പരിവേഷം നല്‍കിയപ്പോള്‍, യാതൊരു ശാസ്ത്രീയതയുമില്ലാതെയാണ് 'ശാസ്ത്രീയ' വിഗ്രഹാരാധകരുടെമേല്‍ ശിക്ഷകള്‍ അഴിച്ചുവിടുന്നത്. പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ലോകത്തിന് അജ്ഞാതമാണ്. എന്നാല്‍, ദൈവജനത്തിന് സത്യം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. പാപംചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍കൊണ്ടുതന്നെ ശിക്ഷിക്കുമെന്നു പറഞ്ഞെങ്കില്‍, അണുവിട മാറ്റമില്ലാതെ അതു നടപ്പാകുന്നത് ദൈവമക്കള്‍ക്കു കാണാന്‍ കഴിയും. പ്രകൃതിക്ഷോഭങ്ങളുടെ കാരണം തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. എന്നാല്‍, ദൈവവചനം നിറവേറുന്നത് ശാസ്ത്രീയത പരിഗണിച്ചല്ല എന്നതുകൊണ്ട്, ശാസ്ത്രലോകത്തിന് ഒരിക്കലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയില്ല. അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കാതെ കണ്ടെത്താന്‍ കഴിയില്ല എന്നതുതന്നെയാണ് അതിന്റെ കാരണം!

സൂര്യനെ നമസ്ക്കരിക്കുന്നവര്‍ക്ക് സൂര്യനിലൂടെ ശിക്ഷ!

സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിനു പകരം സൃഷ്ടികളെ ആരാധിക്കുന്നതു വിഗ്രഹാരാധനയാണ്. ഇത്തരം ആരാധകര്‍ക്ക് അവരുടെ ആരാധനാപാത്രങ്ങളിലൂടെ ശിക്ഷ നല്‍കുകയെന്നതാണ് സൃഷ്ടാവായ ദൈവത്തിന്റെ നീതി. പ്രകൃതിശക്തികളെയും സൂര്യനെയും ശാസ്ത്രീയതയുടെ പരിവേഷത്തോടെ ആരാധിക്കുന്ന ആധുനിക പൈശാചികതയാണ് യോഗ! യോഗയിലെ പ്രധാന മുറകളെല്ലാംതന്നെ നമസ്ക്കാരങ്ങളാണെന്നു നമുക്കറിയാം. യോഗയുമായി ബന്ധപ്പെട്ട ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ വായിക്കാന്‍ കഴിയുമെന്നതിനാല്‍ സമഗ്രമായ വിവരണത്തിനു തുനിയുന്നില്ല. എന്നിരുന്നാലും, യോഗയിലെ ഒരു മുറയായ സൂര്യനമസ്ക്കാരത്തിന്റെ പ്രത്യാഘാതം എന്താണെന്നു വചനാടിസ്ഥാനത്തില്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു.

സൂര്യനമസ്ക്കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍നിന്നു പുറത്തുപോകണമെന്നു ജല്പിച്ച ഒരു ആഭാസനെ നമുക്കറിയാം. സംഘപരിവാര്‍ ശക്തികളുടെ എല്ലാ വിവരക്കേടുകളും ഒരുവനില്‍ സമ്മേളിച്ചാല്‍ അത് യോഗി ആദിത്യനാഥ് എന്ന നികൃഷ്ടജീവിയായിരിക്കും. ഇവനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ദുരന്തം. കാവിയിട്ടാല്‍ സകലരും വിഡ്ഢികളായി മാറുമെന്നു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് തങ്ങളെത്തന്നെ കാവിയില്‍പ്പൊതിഞ്ഞ് പലരും രംഗത്തിറങ്ങുന്നുണ്ട്. കാവിയുടുത്ത മരമണ്ടന്മാരുടെ ജല്പനങ്ങള്‍ മാനസ്സികോല്ലാസത്തിനു വക നല്‍കുന്നതാണെങ്കിലും, ഇതിനെയെല്ലാം തമാശകളായി മാത്രം ആസ്വദിക്കുന്നവര്‍ ഭയത്തോടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞിരിക്കണം. എന്തെന്നാല്‍, വിലാപദിനങ്ങള്‍ സമീപത്തെത്തിയിരിക്കുന്നു.

ഒരുകാലത്ത് ഹിന്ദുമതത്തിലെ ചില ആള്‍ദൈവങ്ങള്‍ മാത്രം അഭ്യസിച്ചിരുന്ന യോഗ എന്ന തികച്ചും മതപരമായ ഒരു അഭ്യാസത്തെ സാര്‍വ്വത്രികമാക്കാന്‍ തങ്ങളാലാവുന്ന സഹായം  ക്രൈസ്തവ നാമധാരികളും നല്‍കി. ഈ പൈശാചികതയ്ക്ക് ക്രൈസ്തവരാജ്യങ്ങളില്‍ സ്വീകാര്യതയുണ്ടാക്കുന്നതില്‍ കത്തോലിക്കാ വൈദീകര്‍ വഹിച്ച പങ്ക് ചെറുതല്ല. യോഗാഭ്യാസ ധ്യാനങ്ങള്‍ നടത്തുന്നതില്‍ ളോഹയിട്ട പിശാചുക്കള്‍ മത്സരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെമിനാരികളിലും ഈ പൈശാചികത ഏറ്റെടുത്ത് അഭ്യസിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് മെത്രാന്‍സ്ഥാനത്തു കയറിയിരിക്കുന്ന ചില ശുംഭന്മാരാണെന്നതും ശ്രദ്ധേയമാണ്. ദൈവത്തിന്റെ വചനം നല്‍കുന്ന ശക്തമായ താക്കീതുകളെ അവഗണിച്ച്, വിജാതിയരെക്കാള്‍ അധഃപതിച്ച സമൂഹമായി ക്രൈസ്തവസഭകളെ മാറ്റിയെടുക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. ക്രിസ്തുവിന്റെ നാമം വഹിക്കുന്ന ഒരു ജനതയില്‍നിന്ന്‍ ഇത്തരം മ്ലേച്ഛതകള്‍ പ്രസരിക്കപ്പെടുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

സ്പിരിച്വല്‍ ടൂറിസം എന്നപേരില്‍ സര്‍ക്കാരുകളും യോഗയുടെ പ്രചാരകരായപ്പോള്‍, എല്ലാ അര്‍ത്ഥത്തിലും നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി കേരളം മാറി! ഇന്ത്യയെ മൊത്തമായി പറയാതെ, കേരളത്തെ മാത്രം കുറ്റപ്പെടുത്തിയതിനു വ്യക്തമായ കാരണമുണ്ട്. യാതൊരു വിവരവുമില്ലാത്ത പ്രാകൃതരായ വടക്കേയിന്ത്യന്‍ നിവാസികളില്‍നിന്നു വ്യത്യസ്തമായി എല്ലാ അറിവുകളും ആവോളം നല്‍കപ്പെട്ട ഒരു ജനതയാണ് മലയാളികള്‍! ക്രൈസ്തവ മിഷ്നറിമാരിലൂടെ സുവിശേഷികരിക്കപ്പെട്ട സമൂഹത്തിന്റെ അധഃപതനത്തെ ന്യായീകരിക്കാന്‍ ഒരു വഴിയുമില്ലാത്തതുകൊണ്ടാണ് കേരളത്തെക്കുറിച്ചു വിലാപഗാനം ആലപിക്കാന്‍ മനോവ തയ്യാറാകുന്നത്. യൂറോപ്പില്‍നിന്നു കടന്നുവന്ന സുവിശേഷകര്‍ കൊളുത്തിയ രക്ഷയുടെ ദീപം അണയാതെ സൂക്ഷിക്കുന്നതില്‍ സഭാചാര്യന്മാര്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, വിജാതിയര്‍ പുതുതായി ചിട്ടപ്പെടുത്തുന്ന പൈശാചിക ആരാധനാരീതികള്‍ യാതൊരു ഉളുപ്പുമില്ലാതെ ഏറ്റെടുക്കുന്ന ളോഹയിട്ട പിശാചുക്കള്‍ തുലാഭാരത്തട്ടുകളിലിരുന്നു പല്ലിളിക്കുന്നതാണ് നാം കാണുന്നത്! കേരളത്തെ തീച്ചൂളയില്‍ ദാഹിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഇവര്‍ത്തന്നെ!

വിജാതിയര്‍ അവരുടെ അറിവില്ലായ്മയിലൂടെ ദുരന്തങ്ങളെ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങുമ്പോള്‍, തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തിന്റെ അറിവുകളെ മണ്ണിട്ടുമൂടിക്കൊണ്ടാണ് ക്രൈസ്തവനാമധാരികള്‍ ആഭാസന്മാരെപ്പോലെ അഴിഞ്ഞാടുന്നത്. വിജാതിയരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ അയയ്ക്കപ്പെട്ടവരാണ് അവരെക്കാള്‍ അധഃപതിച്ചവരായി വ്യാപരിക്കുന്നത്. സകല വിജാതിയ ആചാരങ്ങളെയും ശ്ലാഘിക്കാന്‍ പരസ്പരം മത്സരിക്കുന്ന സന്യാസസമൂഹങ്ങള്‍ കത്തോലിക്കാസഭയുടെ ഭാഗമായി വ്യാപരിക്കുന്നുണ്ട്. രാമായണമാസം ആചരിക്കാന്‍ ഹിന്ദുക്കള്‍ മറന്നാലും റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തില്‍ സിഎംഐ സമൂഹം മറക്കാറില്ല! ഇത്രത്തോളം ആഭാസന്മാരായി അധഃപതിക്കാനുള്ള പരിശീലനം ഇവറ്റകള്‍ക്ക് ആരാണു നല്‍കുന്നതെന്ന് മനോവ പലപ്പോഴും ചിന്തിക്കാറുണ്ട്.

ശാസ്ത്രീയതയുടെ മൂടുപടം ധരിപ്പിച്ചാണ് യോഗയെ വിപണന കേന്ദ്രത്തിലെത്തിച്ചിരിക്കുന്നതെന്നു നാം കണ്ടു. ശാസ്ത്രീയമെന്നു പറഞ്ഞാല്‍ ഏതു വ്യഭിചാരത്തിനും മഹാനീയസ്ഥാനം ലഭിക്കുമെന്നാണ് സാത്താന്റെ സന്തതികള്‍ ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ശാസ്ത്രിയതയുടെ പേരില്‍ ഇറക്കിയിരിക്കുന്ന ഈ തിന്മയ്ക്കുള്ള ശിക്ഷ ശാസ്ത്രത്തിനു കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ ദൈവം അയയ്ക്കുന്നു. അഭിനവ ശാസ്ത്രികളെ ഇളിഭ്യരും ലജ്ജിതരും പരിഭ്രാന്തരുമാക്കിക്കൊണ്ടാണ് യോഗയ്ക്കുള്ള ശിക്ഷ അവരെ വിഴുങ്ങുന്നത്. ദൈവത്തിന്റെ ജനത്തിനു നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ ക്രിസ്ത്യാനികളെങ്കിലും സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍, ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കപ്പെടുമായിരുന്നു. ഈ താക്കീത് ദൈവജനം ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). ഈ താക്കീതിന് എന്തെങ്കിലും പരിഗണന ക്രൈസ്തവര്‍ നല്‍കുന്നുണ്ടോ? ദൈവജനത്തെ വഴിതെറ്റിക്കുന്ന മെത്രാന്മാരും വൈദീകരും ശിക്ഷിക്കപ്പെടാതിരിക്കുമോ? ഭൂമിയില്‍ വച്ചുതന്നെ നിങ്ങള്‍ക്കുള്ള പ്രഹരം ആരംഭിക്കുമെന്നതിനു ദൈവത്തിന്റെ വചനംതന്നെ സാക്ഷി!

യോഗ എന്ന പാപത്തിനുള്ള ശിക്ഷയാണ് അഗ്നിയായി കേരളത്തെ ദഹിപ്പിക്കുന്നത്. പാപംചെയ്യാന്‍ സൂര്യനെ തിരഞ്ഞെടുത്തപ്പോള്‍, അതിനു ശാസ്ത്രീയമായ പല നിര്‍വ്വചനങ്ങളും  യോഗികള്‍ നല്‍കി. 'വിറ്റാമിന്‍ ഡി' ലഭിക്കാന്‍ സൂര്യനു മുന്‍പില്‍ വണങ്ങേണ്ട ആവശ്യമില്ല; വെയിലുകൊണ്ട് പണിയെടുത്താല്‍ മതി! ബൈബിളിലെ ദൈവമായ യാഹ്‌വെ നമ്മോടു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "നിന്റെ ദൈവമായ യാഹ്‌വെ നിനക്കുതരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞു നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലില്‍ ഇങ്ങനെയൊരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍, ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം"(നിയമം: 17; 1-5). യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയ ദേശത്ത് ആരെങ്കിലും ഈ തിന്മകള്‍ പ്രവര്‍ത്തിച്ചാല്‍ അവരെ കല്ലെറിഞ്ഞു കൊന്നുകൊണ്ട് ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയും. എന്നാല്‍, അന്യദേശത്തു പരദേശികളായി വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍! ക്രൈസ്തവരാജ്യം എന്നൊന്ന് ഈ ഭൂമുഖത്തില്ല. ക്രിസ്തീയ നിയമങ്ങള്‍ അംഗീകരിക്കുന്ന ഭരണകൂടങ്ങള്‍ ഉള്ളതും ക്രൈസ്തവര്‍ ഭൂരിപക്ഷമായിരിക്കുന്നതുമായ രാജ്യത്തെ സാങ്കേതികമായി വേണമെങ്കില്‍ ക്രൈസ്തവരാജ്യം എന്ന് പറയാം. അതിനപ്പുറം ഒരു ക്രൈസ്തവരാജ്യം സ്ഥാപിതമാകുന്നത് യേഹ്ശുവായുടെ പുനരാഗമനത്തില്‍ മാത്രമാണ്.

ആയതിനാല്‍, വിജാതിയ ആചാരങ്ങള്‍ ഏറ്റെടുക്കുന്ന ക്രൈസ്തവ നാമധാരികളെ വധിക്കുകയല്ല, സമൂഹത്തില്‍നിന്നു വിച്ഛേദിക്കുകയാണു വേണ്ടത്. സമൂഹത്തില്‍നിന്നു നീക്കംചെയ്യപ്പെടുമ്പോള്‍ അവന്‍ നമുക്കു മരിച്ചനെപ്പോലെയായി! പിന്നീട് അവന്‍ നമ്മുടെ സഹോദരനല്ല! ബൈബിളിലൂടെ ദൈവം നമ്മെ പഠിപ്പിച്ചിരിക്കുന്ന സത്യങ്ങളാണ് ഇവയെല്ലാം. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചും പ്രവചനങ്ങളെക്കുറിച്ചും പഠിക്കാനും പഠിപ്പിക്കാനും ഉത്തരവാദിത്വമുള്ളവരാണ് എല്ലാത്തരത്തിലും അധഃപതിച്ചവരായി ജീവിക്കുന്നത്! ദൈവത്തില്‍നിന്നുള്ള ശിക്ഷയില്‍ ശാസ്ത്രീയത ദര്‍ശിക്കാത്തതുകൊണ്ട് പാപത്തില്‍ തുടരുകയും നിരന്തരം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്ന ദുരവസ്ഥ ലോകത്തെ ഗ്രസിച്ചിരിക്കുന്നു. മഴയ്ക്ക്‌ മഴ കേരളത്തിലുണ്ട്. എന്നാല്‍, മഴതോരുന്ന നിമിഷംതന്നെ ചൂളയായി കേരളം മാറുന്നത് എന്തുകൊണ്ടാണെന്നു ശാസ്ത്രത്തിന് ഉത്തരമില്ല. അവര്‍ പറയുന്ന ഉത്തരങ്ങളെല്ലാം അബദ്ധങ്ങള്‍ മാത്രമാണ്. ഒരുകാര്യം മനോവ ഉറപ്പിച്ചു പറയുന്നു, യോഗ തുടരുന്ന കാലത്തോളം സൂര്യന്റെ ചൂട് ഓരോവര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അനേകര്‍ കേരളത്തില്‍ മരിച്ചുവീഴുന്നതിന് ദൈവജനം സാക്ഷ്യം വഹിക്കുകയും ചെയ്യും! ഇത് മനോവയുടെ ശാപമല്ല, മുന്നറിയിപ്പാണ്!

യഥാര്‍ത്ഥ ക്രിസ്ത്യാനികളെ ആരെങ്കിലും പീഡിപ്പിക്കുമ്പോള്‍, പീഡിപ്പിക്കുന്നവരുടെമേല്‍ മഹാമാരികള്‍ കടന്നുവരാറുണ്ട്. ശാസ്ത്രീയതയൊന്നും അതില്‍ ഇല്ലാത്തതുകൊണ്ട് കാരണമറിയാതെ വൈരികള്‍ അത് അനുഭവിക്കുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിച്ചതിനുള്ള പ്രതികാരമാണ് ഈ മഹാമാരിയെന്ന്‍ ആരെങ്കിലും പറഞ്ഞാല്‍, അവന്റെ മുതുകത്ത് പൊങ്കാലയടുപ്പു കൂട്ടാന്‍ ലോകംമുഴുവന്‍ ഒന്നിക്കും. ഗ്രഹാം സ്റ്റെയിന്‍സ് എന്ന ഓസ്ത്രേലിയന്‍ സുവിശേഷകനെയും മക്കളെയും കൊന്നതിനുശേഷം ഒരാണ്ടുപോലും കാത്തിരിക്കേണ്ടി വന്നില്ല ഒറീസയുടെ മണ്ണ് ഉഴുതു മറിക്കപ്പെടാന്‍! ലക്ഷങ്ങള്‍ മരിച്ചുവീണപ്പോഴും ദുരന്തം വന്ന വഴി ആര്‍ക്കും മനസ്സിലായില്ല. ശാസ്ത്രീയത ഒന്നും ഇല്ലാത്ത ദുരന്തമായിരുന്നുവല്ലോ! പാക്കിസ്ഥാനിലെ കത്തോലിക്കാപ്പള്ളിയില്‍ നൂറോളം ദൈവമക്കള്‍ വെടിയേറ്റുവീണപ്പോള്‍ പ്രതികാരം ഒരുമാസത്തിനകം വന്നു ഒരുലക്ഷത്തിലധികം ഇസ്ലാമിനെ വെള്ളം വിഴുങ്ങി! ഇത് ലോകത്തെവിടെയും മാറ്റമില്ലാതെ തുടരുന്ന പ്രതിഭാസമാണ്. മരിച്ചുവീഴുന്നത് യഥാര്‍ത്ഥ ക്രിസ്ത്യാനിയാനെങ്കില്‍ പ്രതികാരം സുനിശ്ചിതം! യോഗാചാര്യന്മാരായ ക്രൈസ്തവനാമധാരികളെ ആരെങ്കിലും വധിച്ചാല്‍, എല്ലാ ദിവസത്തെയുംപോലെ ആ ദിവസവും കടന്നുപോകും! ശ്രീലങ്കയില്‍ മരിച്ചവരില്‍ യോഗികളുണ്ടോ എന്ന് മനോവയ്ക്കറിയില്ല; എന്നാല്‍, മനോവയ്ക്ക് അറിയാവുന്ന ഒരുകാര്യമുണ്ട്. ഈസ്റ്ററിന്റെ ഒരുക്കമായി കുംബസാരിച്ചവരായിരിക്കാം അവരെല്ലാവരുതന്നെ! ആയതിനാല്‍ത്തന്നെ, അവര്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ആയിരുന്ന അവസ്ഥയില്‍തന്നെയാണ് വധിക്കപ്പെട്ടത്. ഈ കൃത്യത്തിന് ഇസ്ലാമിനുമേല്‍ ഉടന്‍തന്നെ വന്നുഭവിക്കാനിരിക്കുന്ന ദുരന്തം ഭാവനയില്‍ കാണാന്‍പോലും കഴിയാത്തവിധം ഭീകരമാണ്.

വിജാതിയര്‍ പൊതുവേ അന്ധകാരത്തിലായതുകൊണ്ടാണ് ക്രിസ്ത്യാനികളെ പള്ളിയില്‍ വച്ചു വധിക്കുകയും പ്രതികാരം ഇരന്നുവാങ്ങുകയും ചെയ്യുന്നത്! ദൈവത്തിന്റെ നാമം വഹിക്കുന്ന ജനത്തെ തൊട്ടിട്ട് കൈപൊള്ളാത്തവരായി ആരെങ്കിലുമുണ്ടോ? യിസ്രായേലിനെ പിന്തുടര്‍ന്ന ഈജിപ്തുകാരുടെ സേനയെ മുഴുവന്‍ ചെങ്കടലില്‍ അടക്കംചെയ്ത യാഹ്‌വെയുടെ നാമംതന്നെയാണ് ക്രിസ്ത്യാനികള്‍ വഹിക്കുന്നത്. ചെങ്കടല്‍ ദുരന്തത്തിന്റെ ശാസ്ത്രിയത അന്വേഷിച്ചാല്‍ ശാസ്ത്രികള്‍ ചെമ്പരത്തിപ്പൂവിനായി അലയേണ്ടിവരും! ചെങ്കടലിനെ വിഭജിച്ച്‌, ഇരുവശങ്ങളിലും രണ്ടു മതിലുകള്‍പ്പോലെ നിശ്ചലമായി വെള്ളത്തെ കെട്ടിനിര്‍ത്തിയെന്നു മാത്രമല്ല, കടലിന്റെ ആഴങ്ങളില്‍ ഒരുക്കപ്പെട്ട രാജവീഥി വരണ്ടുണങ്ങിയതായി കാണപ്പെട്ടു! ഇതിന്റെ ഉത്തരമില്ലെങ്കില്‍, അല്പംകൂടി യോര്‍ദ്ദാനിലൂടെ മുന്നോട്ടുപോയാല്‍ സോദോം-ഗോമോറാ ദേശങ്ങളിലെത്താം. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരുക്കിയ ശ്മശാനഭൂമി ഒരു ദൃഷ്ടാന്തമായി നിലകൊള്ളുന്നുണ്ട്. അവിടുത്തെ മണ്‍തരികള്‍ പരിശോധിച്ച് ഗന്ധകത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുക! ശാസ്ത്രത്തെ കൊഞ്ഞനംകുത്തുന്ന അനേകം സത്യങ്ങള്‍ ഈ ഭൂമിയിലുണ്ട്. ആയതിനാല്‍, ശാസ്ത്രത്തിനു പിടിതരാതെതന്നെ യേഹ്ശുവാ ഒലിവുമലയില്‍ ഇറങ്ങിവരും. അതിനുമുമ്പ് യോഗികള്‍ കേരളത്തെ കത്തിച്ചില്ലെങ്കില്‍ കേരളിയര്‍ക്കും അതിനു സാക്ഷ്യം വഹിക്കാം. പാപം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളിലൂടെ പ്രതികാരവും കടന്നുവരും എന്ന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു! വിഗ്രഹാരാധനയിലേക്ക് പടിപടിയായി നയിക്കുന്ന പരിസ്ഥിതിവാദികളെയും സൂക്ഷിച്ചുകൊള്ളുവിന്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    1932 views

LOG IN

Lost your password?

SIGN UP

LOST PASSWORD