വിചാരണ

കന്യകമാരുടെ വേശ്യാലയങ്ങള്‍!

Print By
about

14 - 07 - 2018

തെറ്റുകള്‍ മൂടിവയ്ക്കുന്നതാണ് 'സഭാസ്നേഹം' എന്ന് ചിന്തിക്കുന്ന ചില അപകടകാരികളായ വിശ്വാസികള്‍ സഭകളിലുള്ളതുകൊണ്ടാണ് വ്യഭിചാരികളുടെ മോതിരങ്ങള്‍ മുത്തേണ്ട ഗതികേട് ദൈവമക്കള്‍ക്കുണ്ടായത്. സഭയിലെ വൈദീകസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മ്ലേച്ഛതകള്‍ തുറന്നുകാണിക്കുകയും ഇത്തരക്കാരെ നീക്കംചെയ്യുകയും ചെയ്യുന്നതാണ് സഭയുടെ യഥാര്‍ത്ഥ ശുദ്ധീകരണം. മറിച്ച്, തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ അനുവദിക്കുന്നത് നിരര്‍ത്ഥകവും അപമാനകരവുമാണ്. മാത്രവുമല്ല, ഈ ന്യൂനപക്ഷങ്ങള്‍മൂലം സഭ ഒന്നടങ്കം മലിനപ്പെടുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കാനുള്ള ആഹ്വാനമാണ് മനോവ ഇന്നുവരെ നടത്തിയിട്ടുള്ളത്. എന്നാല്‍, ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ സഭാസ്നേഹമായി കരുതുന്നവര്‍ മനോവയെ സഭാവിരുദ്ധ ആരോപിച്ചു മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു.

എല്ലാറ്റിനെയും നിസ്സാരമായിക്കണ്ട് പ്രാര്‍ത്ഥനയ്ക്ക് നിര്‍ദ്ദേശിക്കുന്ന ചില കുഴിമടിയന്മാരും സഭയിലുണ്ട്. വൈദീകരുടെ വ്യഭിചാരങ്ങള്‍ തൊണ്ടിയോടെ പിടിക്കപ്പെടുമ്പോള്‍ ഇവര്‍ പറയുന്നത്, വൈദീകര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ കുറവാണ് എല്ലാറ്റിനും കാരണമെന്നായിരിക്കും. ജലന്തറിലെ സംഘിമെത്രാനുവേണ്ടിയും ഉപവാസ പ്രാര്‍ത്ഥനകള്‍ ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. ലോകത്ത് ഏറ്റവുമധികം പ്രാര്‍ത്ഥന ലഭിക്കുന്ന വിഭാഗമാണ്‌ വൈദീകസമൂഹം. ഓരോ ദിവസവും അര്‍പ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന്‌ ദിവ്യബലികളില്‍ ഇവര്‍ അനുസ്മരിക്കപ്പെടുന്നു. കുര്‍ബ്ബാന സ്വീകരണത്തിനുശേഷം ഇവര്‍ക്കുവേണ്ടി മാത്രം പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു. എന്നിട്ടും അടിക്കടി അധഃപതിക്കുന്നത് പ്രാര്‍ത്ഥനയുടെ കുറവാണെന്നു മാത്രം പറയരുത്. പ്രാര്‍ത്ഥനകള്‍ കൂടിപ്പോയെന്നു മനോവ പറയുന്നില്ല. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാത്തതാണ് എല്ലാറ്റിന്റെയും കാരണം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുന്നത് സഭാവിരുദ്ധതയാകില്ല. എന്തിനുമേതിനും പ്രാര്‍ത്ഥന എന്ന് പറയുന്നവര്‍ സഭയുടെ യഥാര്‍ത്ഥ ശുദ്ധീകരണം ആഗ്രഹിക്കാത്തവരാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സഭയുടെ ശുദ്ധീകരണം പ്രാര്‍ത്ഥനയിലൂടെ മാത്രം നടപ്പാകുന്ന കാര്യമായിരുന്നുവെങ്കില്‍, അത് സംഭവിക്കേണ്ട സമയം കഴിഞ്ഞു. ശരീരം മലിനമായാല്‍ കുളിക്കുകയാണ് വേണ്ടത്; മറിച്ച്, പ്രാര്‍ത്ഥന കുളിക്ക് പകരമാകില്ല. അതുകൊണ്ടാണ് പ്രാര്‍ത്ഥന മാത്രം പോരാ എന്ന് മനോവ പറഞ്ഞത്. അതായത്, ഇവരുടെ പൈശാചികതയ്ക്ക് വേറെ ചികിത്സയാണു വേണ്ടത്. ആ ചികിത്സ ഇപ്പോള്‍ ദൈവം ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നു! ചികിത്സയുടെ ഫലത്തിനായി നമുക്കു കാത്തിരിക്കാം.

അതീവഗുരുതരമായ തിന്മകളെ മൂടിവച്ചുകൊണ്ട് സഭാസ്നേഹം പ്രകടിപ്പിക്കുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും"(ലൂക്കാ: 12; 2, 3). തിന്മകളെ എക്കാലത്തേക്കും മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരിക്കല്‍ അവ മറനീക്കി പുറത്തുവരും എന്നകാര്യം ആരും വിസ്മരിക്കരുത്. തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരണയുമായി കൂടെനിന്ന പിശാചുതന്നെ, എല്ലാ തെളിവുകളോടുംകൂടെ അത് ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കും! പിശാചിനെപ്പോലെതന്നെ, അവന്റെ അടിമകളായി പ്രവര്‍ത്തിക്കുന്ന വ്യഭിചാരികളും കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുണ്ട്. വൈദീകര്‍, മെത്രാന്മാര്‍, കര്‍ദ്ദിനാള്‍മാര്‍ തുടങ്ങി പോപ്പുവരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ ഈ സഭയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വ്യഭിചാരികളെ ചോദ്യംചെയ്യാനോ പുറത്താക്കാനോ കഴിയാത്തവിധം ഉന്നത പദവികളില്‍ ഇവര്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു!

മുന്‍കാലങ്ങളിലൊക്കെ വളരെ ചുരുക്കംചിലര്‍ മാത്രമേ പൈശാചിക ലക്ഷ്യങ്ങളോടെ വൈദീകവൃത്തി തിരഞ്ഞെടുത്തിരുന്നത്. കാലങ്ങള്‍ കഴിയുംതോറും ഇക്കൂട്ടരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുന്നു. വിശുദ്ധരും അശുദ്ധരും തമ്മിലുള്ള അന്തരം കുറഞ്ഞുകുറഞ്ഞ് ഇല്ലാതായി. പിന്നീട് അതിശീഘ്രമാണ് അന്തരം വര്‍ദ്ധിച്ചത്. എന്നാല്‍, അത് തലതിരിഞ്ഞ വര്‍ദ്ധനവായിരുന്നു. ഇപ്പോള്‍ വിശുദ്ധിയില്‍ ജീവിക്കുന്നവരും സദുദ്ധേശത്തോടെ വൈദീകവൃത്തി തിരഞ്ഞെടുത്തവരുമായ വൈദികര്‍ ഒരു ശതമാനംപോലും ഇല്ലെന്നതാണ് വസ്തുത! വൈദീകവൃത്തി ഇത്രത്തോളം പൈശാചിക വത്ക്കരിക്കപ്പെട്ടതിനെ ഗൗരവത്തോടെ കാണാന്‍ വിശ്വാസികള്‍ ഇനിയും വൈകിക്കൂടാ! വിശുദ്ധരായ അനേകം വൈദീകര്‍ കത്തോലിക്കാസഭയില്‍ ഇന്നുമുണ്ട്. എന്നാല്‍, വിശുദ്ധരായ വൈദീകരില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ 'പ്രീസ്റ്റ് ഹോമുകളില്‍' വിശ്രമജീവിതം നയിക്കുകയാണ്.

വൈദീകരുടെ പുതിയ തലമുറയെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം വിഴുങ്ങിയിരിക്കുന്നു എന്ന ഭയാനകമായ വസ്തുത നാം തിരിച്ചറിയണം. സഭയെ നശിപ്പിക്കാനായി സാത്താന്‍ അഭിഷേകംചെയ്ത് സെമിനാരികളിലേക്കയച്ച അനേകര്‍ ഇന്ന് വൈദീകവേഷത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. സെമിനാരികളിലെ പരിശീലനംപോലും പിശാചിന്റെ ആജ്ഞാനുവര്‍ത്തികളുടെ നിയന്ത്രണത്തിലാണ്. പരിശീലന രീതികളും പഠനത്തിനു തിരഞ്ഞെടുക്കുന്ന വിഷയങ്ങളും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമാണ് തീരുമാനിക്കുന്നത്. വൈദീക പരിശീലനത്തില്‍ ഈ നിഗൂഢസംഘത്തിന്റെ സ്വാധീനം തെളിയിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 'യോഗാ' പരിശീലനം. യോഗാപരിശീലനം ഇല്ലാത്ത ഒരു സെമിനാരിപോലും ഇന്ന് ഇന്ത്യയിലില്ല! സെമിനാരികളില്‍ ബൈബിള്‍ പഠിപ്പിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ള എത്ര വിശ്വാസികള്‍ സഭയിലുണ്ട്? ബൈബിളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയാണ്‌ ഓരോ വൈദീകരും സെമിനാരിയില്‍നിന്നു പുറത്തിറങ്ങുന്നത് എന്ന മിഥ്യാധാരണയിലാണ് വിശ്വാസികള്‍! ബൈബിള്‍ ഒരുവട്ടം പൂര്‍ണ്ണമായി വായിച്ചിട്ടുള്ള വൈദീകര്‍ കത്തോലിക്കാസഭയില്‍ വിരളമാണ്! വിശ്വാസികളെ പരിശീലിപ്പിക്കാന്‍ കടന്നുവരുന്ന ഇവരേക്കാള്‍ അറിവുള്ള യുവാക്കള്‍ ഇന്ന് സഭയിലുണ്ട്. എന്നാല്‍, ഇവര്‍ പറയുന്നതാണ് ആധികാരികതയുടെ അവസാന വാക്കെന്നു ധരിച്ചുവച്ചിരിക്കുന്ന വലിയൊരു വിഭാഗവും ഉണ്ടെന്നതും വിസ്മരിക്കുന്നില്ല!

പൈശാചിക പരിഷ്ക്കാരങ്ങളിലൂടെ കത്തോലിക്കാസഭയില്‍നിന്നു ക്രിസ്തുവിന്റെ ആത്മാവിനെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന 'ഇല്ല്യുമിനാറ്റി' വൈദീകരുടെ ശക്തിയും ബലവുമായി നിലകൊള്ളുന്നത് ഈ വിവരമില്ലാത്ത വിശ്വാസികളാണ്. കത്തോലിക്കാസഭയുടെ പുറത്തുനിന്നുകൊണ്ട് ആര്‍ക്കും ഈ സഭയെ തകര്‍ക്കാന്‍ കഴിയില്ലെന്നു പിശാചിനറിയാം. അതുകൊണ്ടുതന്നെയാണ്, സഭയ്ക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ അവന്‍ പിടിച്ചെടുത്തത്. മറ്റേതൊരു സഭയിലും ഉള്ളതിനേക്കാള്‍ അധികാരങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ കേന്ദ്രീകരിക്കപ്പെട്ട അവസ്ഥ കത്തോലിക്കാസഭയില്‍ ഉണ്ട്. ഈ പ്രത്യേക വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സഭയിലെ നിയമങ്ങളും ആചാരങ്ങളും തീരുമാനിക്കപ്പെടുന്നത്. ഈ അധികാരം ആരംഭിക്കുന്നത് വൈദീകവൃത്തിയില്‍നിന്നായതുകൊണ്ട്, അതിലേക്കുള്ള പ്രവേശനകവാടം സെമിനാരികളാണ്. ആയതിനാല്‍, സാത്താന്‍ അവന്റെ ആളുകളെ സെമിനാരികളിലൂടെ അധികാരസ്ഥാനങ്ങളിലെത്തിക്കുന്നു.

ദൈവം വെറുക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തിട്ടുള്ള മ്ലേച്ഛതകള്‍ ഇന്ന് സഭയുടെ ആചാരങ്ങളായി മാറിയിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായ വൈദീകവേഷധാരികളാണ്. ഇത്തരം പൈശാചികതകളെ മഹത്വവത്ക്കരിക്കാനുള്ള ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനു വലിയ സംവീധാനങ്ങള്‍ കത്തോലിക്കാസഭയിലുണ്ട്. ആ പൈശാചിക സംവീധാനമാണ് 'ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍'! എല്ലാ പൈശാചികതകളെയും മഹത്വവത്ക്കരിക്കുന്നതിനുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതൊന്നും അറിയാതെയും, അറിയാന്‍ കൂട്ടാക്കാതെയും കഴുതകളെപ്പോലെ ജീവിക്കുന്ന ഒരു വലിയ സമൂഹം കത്തോലിക്കാസഭയില്‍ ഉള്ളതുകൊണ്ടും സകലതും കൈയ്യടക്കിവച്ചിരിക്കുന്നത് വൈദീകസമൂഹം ആയതുകൊണ്ടും, സാത്താന്‍ അവന്റെ ലക്‌ഷ്യം എളുപ്പത്തില്‍ സാധിച്ചെടുക്കുന്നു.

വിനാശത്തിന്റെ അശുദ്ധലക്ഷണം!

ദൈവത്തിന്റെ ആലയമാണ് കത്തോലിക്കാസഭ! അതിന്റെ ശിരസ്സും മൂലക്കല്ലും ക്രിസ്തുവാണ്‌. എന്നാല്‍, ഈ സഭയില്‍ ക്രിസ്തുവിന്റെ സ്ഥാനം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പോപ്പ് ശിരസ്സും കീഴോട്ടുള്ള ഭാഗങ്ങള്‍ മെത്രാന്മാരും വൈദീകരുമായിട്ടുള്ള ഒരു സംവീധാനമാണ് കത്തോലിക്കാസഭ എന്നുമാത്രമേ പുറത്തുനിന്നു നോക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ഒരു വൈദീകന്‍ വ്യഭിചരിച്ചാല്‍ അത് കത്തോലിക്കാസഭയുടെ വ്യഭിചാരമായി ആളുകള്‍ പറയുന്നത് അതുകൊണ്ടാണ്. ക്രിസ്ത്യാനിയായ ഒരു സാധാരണ വ്യക്തി തെറ്റു ചെയ്യുമ്പോള്‍ അത് അവന്റെ മാത്രം തെറ്റും, വൈദീകാരോ സഭാവസ്ത്രം ധരിച്ചവരോ തെറ്റു ചെയ്യുമ്പോള്‍ അത് സഭയുടെ തെറ്റുമായി മറ്റുള്ളവര്‍ക്ക് തോന്നുന്നുവെങ്കില്‍ എവിടെയോ എന്തോ കുഴപ്പമുണ്ട്. എന്താണ് ആ കുഴപ്പം? എവിടെയാണ് ആ കുഴപ്പം?

വൈദീകരുടെ ഭാഗത്തുനിന്ന് വരുന്ന ഗുരുതരമായ വീഴ്ചകള്‍ സഭയിലെ അംഗമായ ഒരു വിശ്വാസി ചൂണ്ടിക്കാട്ടുകയോ എതിര്‍ക്കുകയോ ചെയ്‌താല്‍ അത് സഭയെ എതിര്‍ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് കുഴപ്പങ്ങളുടെ ആരംഭം. വൈദീക സംവീധാനത്തിന്റെ തുടത്തോടെതന്നെ ഈ അബദ്ധസിദ്ധാന്തം ഒരു അലിഖിത നിയമമായി സ്ഥാപിക്കപ്പെട്ടു. അതായത്, അഞ്ചാംശതകത്തില്‍ ആരംഭിച്ച ക്രിസ്തീയവിരുദ്ധ അധികാര ധ്രുവീകരണമാണ് ഈ അവസ്ഥയ്ക്ക് നിദാനമായത്. ദൈവവചനത്തെ തങ്ങള്‍ക്ക് അനുകൂലമായി വളച്ചൊടിച്ച് അപ്രമാധിത്യം എന്ന അധികാരം ഇവര്‍ ഉണ്ടാക്കിയെടുത്തു. ദൈവത്തിന്റെ സഭയില്‍ ക്രിസ്തുവല്ലാതെ മറ്റൊരു അധികാരി ഇല്ലാതിരിക്കെയാണ് ഇങ്ങനെയൊരു തസ്തിക സൃഷ്ടിച്ചത്. അജ്ഞത മൂലമാണെങ്കില്‍പോലും, വൈദീകസമൂഹത്തെ അധികാരികളായി അംഗീകരിച്ച വിശ്വാസികളും തെറ്റുകാരാണ്. ബൈബിളില്‍ എവിടെയെങ്കിലും അധികാരത്തെക്കുറിച്ചോ അധികാരികളെക്കുറിച്ചോ എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍, അതെല്ലാം തങ്ങളെക്കുറിച്ചാണെന്ന് സ്ഥാപിച്ചെടുക്കാന്‍ വൈദീകസമൂഹത്തിനു സാധിച്ചിട്ടുണ്ട്. റോമന്‍ സാമ്രാജ്യത്വത്തിന്റെ അധികാരത്തെക്കുറിച്ചുള്ള സൂചനകളില്‍പ്പോലും തങ്ങളുടെ പേരുചാര്‍ത്താനും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞു.

എന്നാല്‍, ക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ് അധികാരത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2 കോറി: 10; 8). യേഹ്ശുവായുടെ വചനത്തില്‍ വിശ്വാസികളെ പടുത്തുയര്‍ത്താനുള്ളതാണ്‌ യേഹ്ശുവായില്‍നിന്ന്‍ ഓരോ ശുശ്രൂഷകനും സ്വീകരിച്ചിട്ടുള്ള അവകാശം. അഞ്ചാം നൂറ്റാണ്ടില്‍ നല്‍കപ്പെട്ട അവകാശമായി ഇതിനെ ആരും ചുരുക്കിക്കാണരുത്. പ്രഥമ അപ്പസ്തോലനായ പത്രോസിന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക: "ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു: നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍. അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്‍കിക്കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും"(1 പത്രോ: 5; 1-4). ക്രിസ്തുവിന്റെ അനുയായികളുടെമേല്‍ ആധിപത്യം ചുമത്താന്‍ ഒരു ശ്രേഷ്ഠനെയും അവിടുന്ന് അധികാരിയാക്കിയിട്ടില്ല! മാത്രവുമല്ല, സഭയില്‍ ഒരാള്‍ ശ്രേഷ്ഠനാകുന്നത് വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ്.

യേഹ്ശുവായിലൂടെ മാത്രമേ രക്ഷയുള്ളുവെന്ന സത്യം വിളിച്ചുപറയുകയും ഈ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നവനാണ് സഭയിലെ ശ്രേഷ്ഠന്‍! അന്യദേവന്മാരുടെ നാമം പ്രഘോഷിക്കുകയോ അവയുടെ ആചാരങ്ങള്‍ ക്രിസ്തീയ വിശ്വാസത്തോടും ആചാരങ്ങളോടും ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നവന്‍ ശ്രേഷ്ഠനല്ലെന്നു മാത്രമല്ല, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവന്‍ അധമനാണ്! പച്ച മലയാളത്തില്‍ പറഞ്ഞാല്‍, അവന്‍ 'നികൃഷ്ടജീവി' എന്ന് വിളിക്കപ്പെടണം! എന്തെന്നാല്‍, ദൈവം വെറുക്കുന്ന മ്ലേച്ഛത ദൈവത്തിന്റെ ഭവനത്തില്‍ സ്ഥാപിക്കാന്‍ അവന്‍ ശ്രമിച്ചു.

കത്തോലിക്കാസഭ എന്നാല്‍ വൈദീകസമൂഹം മാത്രമാണെന്ന ധാരണ പൊതുസമൂഹത്തിനിടയില്‍ ഉണ്ടായതിനുള്ള കാരണമാണ് നാം ചിന്തിച്ചത്. തങ്ങളാണ് അധികാരികള്‍ എന്ന പൊതുധാരണ പരത്താന്‍ വൈദീകര്‍ ശ്രമിച്ചപ്പോള്‍, വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ മൗനം ആ അവകാശവാദത്തെ സ്ഥിരീകരിച്ചു. ആരാലും ചോദ്യംചെയ്യപ്പെടാതെ, കാലാകാലങ്ങളില്‍ കൈവശംവച്ച് ഉപയോഗിച്ച ഭൂമിയില്‍ കുടികിടപ്പവകാശം ലഭിക്കുന്നതുപോലെ, ഇല്ലാത്ത ഒരു അധികാരസ്ഥാനം സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. സഭയുടെ സമ്പത്തിന്റെ കാര്യസ്ഥരായും വൈദീകസമൂഹം നിലകൊണ്ടു. കാലക്രമേണ ഇവര്‍ ഉടമകളും വിശ്വാസികള്‍ അടിയാന്മാരുമായി. ഇന്ത്യയിലെ ന്യൂനപക്ഷമായതുകൊണ്ട് പലവിധത്തിലുള്ള ആനുകൂല്യങ്ങള്‍ കത്തോലിക്കാ സമൂഹത്തിനു ലഭിക്കുന്നുണ്ട്. എന്നാല്‍, അതിന്റെയെല്ലാം ഗുണഭോക്താക്കള്‍ വൈദീകര്‍ മാത്രമാണ്. എന്നിരുന്നാലും, വൈദീകര്‍മൂലം പേരുദോഷങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും തുല്യമായി വീതംവയ്ക്കാന്‍ ഒരു മടിയുമില്ല! ഇതാണ് കത്തോലിക്കാസഭയിലെ സോഷ്യലിസം!

അധികാരചിഹ്നങ്ങള്‍ സ്വയം നിര്‍മ്മിച്ച്, അത് ഇഷ്ടമുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന സംവീധാനമാണ് കത്തോലിക്കാസഭയില്‍ ഇന്നുള്ളത്. വിശ്വാസികളില്‍നിന്നു വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന രീതി ഈ സഭയിലില്ല. സഭയില്‍ ജനാധിപത്യം ഇല്ലാത്തതിനെ മനോവ ചോദ്യംചെയ്യുന്നില്ല. ജനാധിപത്യത്തിന്റെ ദുരന്തം വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അത്. ഭൂരിപക്ഷം ആളുകളും വ്യതിചലിച്ച ഇന്നത്തെ അവസ്ഥയില്‍ ജനാധിപത്യം വന്നാല്‍, പൈശാചികതയില്‍ പൂര്‍ണ്ണതപ്രാപിച്ച അരാജകത്വത്തിന്റെ മനുഷ്യനെ സഭയുടെ തലവനായി അവര്‍ നിശ്ചയിക്കും! അതിനാല്‍, ജനാധിപത്യത്തിനുവേണ്ടിയല്ല മനോവ വാദിക്കുന്നത്; മറിച്ച്, ആദിമസഭയുടെ ചൈതന്യത്തില്‍ നയിക്കുന്ന നേതൃത്വത്തിനുവേണ്ടിയാണ് മനോവയുടെ വാദം! പത്രോസ് പ്രഖ്യാപിച്ച സത്യമാണ് സഭയുടെ ശ്രേഷ്ഠന്മാര്‍ പ്രഘോഷിക്കേണ്ടത്. സകല മതങ്ങളിലൂടെയും രക്ഷപ്പെടാം എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളുടെയും പ്രചാരകരുടെയും തലയില്‍ 'നെല്ലിക്കാത്തളം' വയ്ക്കുകയോ കഴുത്തിനുപിടിച്ച് പുറത്താക്കുകയോ വേണം. സാധ്യമാകില്ല എന്ന വ്യക്തമായ ബോധ്യത്തോടെതന്നെയാണ് മനോവ ഇതെല്ലാം പറയുന്നത്. ശ്രേഷ്ഠന്മാരില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വിശ്വാസികളെ ഈ ശ്രേഷ്ഠന്മാരുടെ കരാളഹസ്തങ്ങളില്‍നിന്നു മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏതൊരു ക്രിസ്ത്യാനിക്കും ഉള്ളതുപോലെ മനോവയ്ക്കുമുണ്ട്.

'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ ഇന്നുള്ളതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആയതിനാല്‍, ഈ ആചാര്യന്മാരല്ല, തങ്ങളാണ് സഭ എന്ന തിരിച്ചറിവ് ദൈവമക്കളില്‍ ജനിപ്പിക്കേണ്ടിയിരിക്കുന്നു. അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും വിശുദ്ധസ്ഥലത്ത് അശുദ്ധി സ്ഥാപിക്കപ്പെടുകയും ചെയ്താലും, അവശേഷിക്കുന്ന വിശുദ്ധരുടെ കൂട്ടായ്മയായി കത്തോലിക്കാസഭ നിലനില്‍ക്കണം. അതിനുവേണ്ടത് വിശ്വാസികളുടെ ജാഗ്രതയാണ്. വചനത്തില്‍ ആഴപ്പെടുകയും, അതിലൂടെ തെറ്റായ പ്രബോധനങ്ങളെ തിരിച്ചറിയുകയും വേണം. ഇല്ല്യുമിനാറ്റിയുടെ സ്വാധീനം വ്യക്തമാക്കുന്ന മറ്റൊരു അടയാളമാണ് 'ലൈംഗീക അരാജകത്വം'! ഒരുകാലത്തും ഇല്ലാത്തവിധം വിശുദ്ധ സ്ഥലത്തുപോലും വ്യഭിചാരം നടക്കുന്നു! സഭയുടെ നേതൃത്വത്തില്‍ കടന്നുകൂടിയിരിക്കുന്ന അധമ മനുഷ്യരിലൂടെ സാത്താന്‍ നടപ്പാക്കുന്ന മ്ലേച്ഛതകളാണ് ഇതെല്ലാം. ഈ വചനം ശ്രദ്ധിക്കുക: " ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ -"(മത്താ: 24; 15). കത്തോലിക്കാസഭയെ സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സഭ ഏതാണെന്നു വ്യക്തമാകാന്‍ ഈ വചനം മതി. വിനാശത്തിന്റെ അശുദ്ധ ലക്ഷണം സ്ഥാപിക്കപ്പെടുന്നത് വിശുദ്ധ സ്ഥലത്താണെന്ന് ദാനിയേല്‍പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെയെങ്കില്‍, ആരെല്ലാം അല്ലെന്നു പറഞ്ഞാലും കത്തോലിക്കാസഭ തന്നെയാണ് ആ വിശുദ്ധസ്ഥലം!

കത്തോലിക്കാസഭയില്‍ അശുദ്ധി സ്ഥാപിക്കുകയെന്നതാണ് സാത്താന്റെ പ്രധാന ലക്‌ഷ്യം. ആ ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘം ഈ സഭയില്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. ദാനിയേല്‍പ്രവാചകന്റെ പ്രവചനംകൂടി നോക്കുക: "നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനിയേല്‍: 9; 27). അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന അടയാളങ്ങളെല്ലാം കത്തോലിക്കാസഭയില്‍ നടപ്പാകേണ്ടതാണ്. ഇതുതന്നെയാണ് കത്തോലിക്കാസഭയുടെ ആധികാരികത. ദാനിയേല്‍പ്രവാചകന്റെ മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: "അവന്റെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്‌ളേച്ഛ വിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍: 11; 31). നിരന്തര ദഹനബലി അര്‍പ്പിക്കപ്പെടുന്ന ഒരേയൊരു സഭ കത്തോലിക്കാസഭയാണ്. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളില്‍ ആഴ്ച്ചയിലൊരിക്കലും മറ്റു പ്രത്യേക ദിവസങ്ങളിലും മാത്രമാണ് ബലിയര്‍പ്പണം നടക്കുന്നത്. പകുതി ആഴ്ചത്തേക്ക് നിരന്തര ദഹനബലി നിര്‍ത്തലാക്കണമെങ്കില്‍ എല്ലാ ദിവസവും അര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ടായിരിക്കണം. ഇത് കത്തോലിക്കാസഭയുടെ മാത്രം പ്രത്യേകതയാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ സഭയുടെ ആധികാരികത ചോദ്യചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ജറുസലേമില്‍ ദൈവാലയം പണിയുകയും അവിടെ ചുവന്ന പശുവിനെ ബലിയര്‍പ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന പെന്തക്കോസ്തു സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിന്റെ ബലിയിലൂടെ അഹറോന്റെ ബലി പൂര്‍ത്തിയായ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

വിഷയത്തിലേക്കു മടങ്ങിവരാം. അന്ത്യകാല അടയാളങ്ങളാണ് കത്തോലിക്കാസഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിജാതിയതയോടുള്ള സമരസപ്പെടലും വചനസത്യങ്ങളില്‍നിന്നുള്ള വ്യതിചലനവും ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍, ലൈംഗീക മ്ലേച്ഛതകൊണ്ട് സഭയെ കളങ്കപ്പെടുത്താന്‍ അധമരും മ്ലേച്ഛരുമായ മനുഷ്യരെ സഭയുടെ അകത്തളങ്ങളില്‍ സാത്താന്‍ നിറയ്ക്കുന്നു. ഇതൊന്നുംകൂടാതെ, എല്ലാ മ്ലേച്ഛന്മാരെയും ന്യായീകരിക്കാന്‍ ന്യായീകരണത്തൊഴിലാളികളെയും സാത്താന്‍ ഇറക്കിയിട്ടുണ്ട്. ഓരോ വ്യഭിചാരങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നുപറഞ്ഞു ലഘൂകരിക്കുന്നതില്‍ പ്രാവിണ്യം നേടിയിട്ടുള്ളവരാണ് ഈ തൊഴിലാളികള്‍! ഇത്തരത്തിലുള്ള ന്യായീകരണക്കാര്‍ക്ക് പട്ടുംവളയും നല്‍കി ആദരിക്കാനും ആളുകളുണ്ട്. വൈദീകനാണെങ്കില്‍ അവനെ മെത്രാനാക്കി ഉയര്‍ത്തും! അത്മായനാണെങ്കില്‍, അവനു നല്‍കാവുന്നതില്‍ വച്ച് ഏറ്റവും പരമോന്നത പദവിയായ 'ഷെവലിയര്‍' നല്‍കും! വ്യഭിചാരങ്ങള്‍ മൂടിവയ്ക്കാനും ലഘൂകരിക്കാനും ന്യായീകരിക്കാനുമായി തയ്യാറാകുന്നവര്‍ക്കു ലഭിക്കുന്ന പദവികളാണ് ഇതെല്ലാം. വ്യഭിചാരങ്ങളെ ന്യായീകരിച്ചു കുപ്രസിദ്ധി നേടിയിട്ടുള്ളവര്‍ ഇപ്പോള്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനുവേണ്ടിയാണ് ഇറങ്ങിയിരിക്കുകയാണ്. മിണ്ടാതിരിക്കുന്നതിനു പകരം ന്യായീകരിച്ചു വഷളാക്കാനാണ് ഇവരുടെയൊക്കെ ശ്രമം. സഭയെ നാറ്റിക്കാന്‍ സാത്താനില്‍നിന്ന്‍ അഭിഷേകം നേടിയവര്‍ പഴയകാല പുണ്യാത്മാക്കളുടെ കഥയുമായി രംഗത്തു വരുമ്പോഴും വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തണം.

കത്തോലിക്കാസഭയില്‍നിന്ന് ചീഞ്ഞമണം!

ഇനിയും ഇതിനെ ഒറ്റപ്പെട്ട വ്യഭിചാരം  എന്നുപറഞ്ഞു തടിതപ്പാന്‍ വൈദീകസമൂഹം ശ്രമിക്കരുത്. ചീഞ്ഞതിനെ ചുമന്നുകൊണ്ട് ഇനിയും മുന്നോട്ടുപോകാനാണ് ഭാവമെങ്കില്‍, സകല ചീയലുകളും വെളിയില്‍ വരാനുള്ള സമയമാണിതെന്നു മനസ്സിലാക്കിക്കൊള്ളുക! ജലന്തര്‍ രൂപതയിലെ സംഘി മെത്രാന്റെ കാര്യം ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുമ്പോള്‍, അതില്‍ ചില സത്യങ്ങളുണ്ട്. വ്യഭിചാരക്കുറ്റത്തിന് ഒരു മെത്രാന്‍ പിടിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമാണ്! അതായത്, പിടിക്കപ്പെട്ടതാണ് ഒറ്റപ്പെട്ട സംഭവം. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കിയ വൈദീകന്‍ പിടിക്കപ്പെട്ടതും ഒറ്റപ്പെട്ട സംഭവംതന്നെ! വൈദീകരുടെ അവിഹിത ഗര്‍ഭങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് ആരും വാദിക്കേണ്ട. എന്നാല്‍, പിടിക്കപ്പെടുന്നത് ഒറ്റപ്പെട്ടവ മാത്രമാണ്!

വൈദീകരുടെ കുഞ്ഞുങ്ങളെ പ്രസവിച്ച പലരും 'കന്യകള്‍' ആയിത്തന്നെ മഠങ്ങളില്‍ കഴിയുന്നുണ്ട്. എന്നാല്‍, പിടിക്കപ്പെടുമ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായി പ്രഖ്യാപിക്കുകയും ഒതുക്കിത്തീര്‍ക്കുകയും ചെയ്യും. കന്യാസ്ത്രിമാര്‍ക്ക് ദിവ്യഗര്‍ഭങ്ങള്‍ ഉണ്ടായാല്‍ അത് പുറംലോകം അറിഞ്ഞിട്ടുള്ളത് ഒറ്റപ്പെട്ട ചില ഗര്‍ഭങ്ങളുടെ കാര്യത്തില്‍ മാത്രമാണ്. ഇത്തരത്തില്‍ വ്യഭിചാരത്തെ കുലത്തൊഴിലാക്കിയിട്ടുള്ള ആഭാസന്മാരായ അനേകം വൈദീകര്‍ ഇന്ന് കത്തോലിക്കാസഭയിലുണ്ട്. ഓര്‍ത്തഡോക്സ് സഭയിലെ നാലു വൈദീകര്‍ പിടിക്കപ്പെടുന്നതുവരെ എങ്ങനെയായിരുന്നുവോ, അതുപോലെതന്നെ കത്തോലിക്കാസഭയിലും വ്യഭിചാരസംഘങ്ങളുണ്ട്. ഇവര്‍ ഒരു സംഘമായിത്തന്നെ നിലകൊള്ളുന്നു എന്നതാണ് യഥാര്‍ത്ഥ സത്യം. ഇവരുടെ ലൈംഗീക അടിമകളായി സമര്‍പ്പിച്ചിരിക്കുന്ന 'കന്യാസ്ത്രീകള്‍' ഇന്ന് അനേകം മഠങ്ങളില്‍ ;കര്‍ത്താവിന്റെ മണവാട്ടികള്‍' എന്നപേരില്‍ ജീവിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് താമരശ്ശേരി രൂപതയില്‍ ഒരു 'കന്യാസ്ത്രീ' പെണ്‍കുഞ്ഞിനു ജന്മം നല്‍കി. താമരശ്ശേരി രൂപതയിലെതന്നെ ഒരു വൈദീകന്റെ കാമകേളികള്‍ക്ക് സ്ഥിരമായി സമര്‍പ്പിച്ചവാളായിരുന്നു ഇവള്‍! വൈദീകന്റെ പേര് പറഞ്ഞപ്പോള്‍ അവന്റെ മറുപടി ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തന്നെക്കൂടാതെ അഞ്ചുപേരാണ് ഇവളുമായി സ്ഥിരസഹവാസമുള്ളതത്രേ! ഇതാണ് കത്തോലിക്കാസഭയിലെ ഇന്നത്തെ അവസ്ഥ!

താമരശ്ശേരിയിലെ വൈദീകന്‍ ഇന്നും വൈദീകനായിത്തന്നെ തുടരുന്നു. 'മദര്‍' കന്യകാസ്ത്രീയെ ഇരുപത്തിയഞ്ചുലക്ഷം രൂപയും രൂപതയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലിയും നല്‍കി പറഞ്ഞുവിട്ടു. ഇവിടെ ഒരു വലിയ ദുരന്തമുണ്ട്. എന്തെന്നാല്‍, വ്യഭിചാരത്തില്‍ പിടിക്കപ്പെടുന്ന വൈദീകനെ പുറത്താക്കാന്‍ അവരുടെ അധികാരികള്‍ക്ക് കഴിയില്ല എന്നതാണ് ആ ദുരന്തം! ഒരുവനെതിരേ നടപടിക്കു മുതിര്‍ന്നാല്‍, ചീട്ടുകൊട്ടാരംപോലെ സകലതും തകരും. കാരണം, വൈദീകസമൂഹത്തിലെ വ്യഭിചാരികള്‍ക്ക് യൂണിയന്‍ ഉണ്ട്. ഒരുവനെ പിടിച്ചാല്‍ മറ്റെല്ലാവരും മെത്രാനെതിരേ സംഘടിക്കും. എല്ലാ അരമനരഹസ്യങ്ങളും അറിയാവുന്ന ഇവറ്റകളെ ഒന്നുംചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. പിടിക്കപ്പെടും എന്ന ഘട്ടം വരുമ്പോള്‍, ഇവരെ യൂറോപ്പിലേക്ക് കയറ്റിവിടുന്ന ഒരു രീതിയും കത്തോലിക്കാസഭയിലുണ്ട്. യൂറോപ്പിലാകുമ്പോള്‍ ഇവര്‍ക്ക് 'അങ്കവും കാണാം താളിയും ഒടിക്കാം'! ഭാര്യഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്ന മലയാളികളായ വൈദീകരും കന്യാസ്ത്രീമാരും യൂറോപ്പിലുണ്ട്. ഇവര്‍ക്കെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ മെത്രാന്മാര്‍ക്കോ പോപ്പിനോ സാധിക്കില്ല. പോപ്പ് ചിലരെ പുറത്താക്കി എന്ന് കൊട്ടിഘോഷിക്കുന്നത്, ഇടുക്കിയില്‍ എക്സൈസുകാര്‍ കഞ്ചാവുവേട്ട നടത്തുന്നതുപോലെയാണ്. പത്രത്തില്‍ കൊടുക്കാനുള്ള ഫോട്ടോയ്ക്കു വേണ്ടി അഞ്ചാറ് കഞ്ചാവുചെടി കത്തിക്കും!

ഇവരെ കൈകാര്യം ചെയ്യണമെങ്കില്‍ വിശ്വാസികള്‍ തന്നെ മുന്നിട്ടിറങ്ങണം. നിയമത്തിനു വിട്ടുകൊടുക്കുകയോ കൈകാര്യം ചെയ്യുകയോ ആണ് വേണ്ടത്! മഠത്തിനു മുന്‍പിലെ മരത്തില്‍ കെട്ടിയിട്ട് തല്ലണം! എന്തെന്നാല്‍, ന്യായീകരണത്തൊഴിലാളികള്‍ പറയുന്നതുപോലെ, ഒരുനിമിഷത്തെ ബലഹീനതയില്‍ സംഭവിക്കുന്ന വീഴ്ചയല്ല. വര്‍ഷങ്ങളോളം ആവര്‍ത്തിക്കുന്ന വ്യഭിചാരത്തെ ദുര്‍ബലനിമിഷത്തില്‍ സംഭവിക്കുന്ന വീഴ്ചയായി പരിഗണിക്കരുത്. കത്തോലിക്കാസഭയെ നശിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും എന്ന ലക്ഷ്യത്തോടെ കടന്നുകൂടിയ സാത്താന്റെ സന്തതികളാണ് ഇവര്‍! കന്യാസ്ത്രികളെയും കത്തോലിക്കാസഭയിലെ കുടുംബജീവിതങ്ങളെയും തകര്‍ക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇവര്‍ നിലകൊള്ളുന്നത്. നിയമത്തിനു വിട്ടുകൊടുക്കുന്നതിനു മുന്‍പുതന്നെ കൈകാര്യം ചെയ്യണമെന്നു പറഞ്ഞതിന്റെ കാരണമിതാണ്! മനുഷ്യന്‍ ദൗര്‍ബല്യങ്ങള്‍ ഉള്ളവനാണ്; ഏതെങ്കിലും ദുര്‍ബ്ബല നിമിഷങ്ങളില്‍ പാപത്തിലേക്ക് വഴുതിവീഴാനുള്ള സാഹചര്യം അവനുണ്ട്. ഇക്കാര്യത്തില്‍ വൈദീകരെന്നോ മെത്രാനെന്നോ മഹര്‍ഷിയെന്നോ ഉള്ള വ്യത്യാസമില്ല! എന്നാല്‍, ആസൂത്രണംചെയ്തത് നടത്തുന്ന വ്യഭിചാരങ്ങളെ ദുര്‍ബ്ബല നിമിഷത്തില്‍ സംഭവിച്ച വീഴ്ചയെന്നു പറഞ്ഞ് ലഘൂകരിക്കരുത്. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ നടത്തിയ വ്യഭിചാരത്തെയോ, ഓര്‍ത്തഡോക്സ് വൈദീകര്‍ നടത്തിയ 'റിലേ' വ്യഭിചാരത്തെയോ, റോബിന്‍ വടക്കുംചേരിയുടെ ബാലികാവ്യഭിചാരത്തെയോ ദുര്‍ബ്ബല നിമിഷത്തിലെ വീഴ്ചയായി കണക്കാക്കാന്‍ കഴിയുമോ?

ജലന്തറില്‍നിന്ന് കുറവിലങ്ങാടു വരെ വന്നാണ് ഫ്രാങ്കോ തന്റെ വ്യഭിചാരങ്ങള്‍ നടത്തിയിരുന്നത്. പതിമൂന്നു പ്രാവശ്യത്തെ ഈ വ്യഭിചാരങ്ങളെല്ലാം ദുര്‍ബ്ബല നിമിഷങ്ങളിലുണ്ടായ വീഴ്ചയായി പരിഗണിക്കണമെങ്കില്‍, ഇത്രയും ദുര്‍ബ്ബലനായ ഒരുവന്റെ മോതിരം മുത്തണമോ എന്ന് വിശ്വാസികളും, മോതിരം ഊരിവാങ്ങണോ എന്ന് ശ്രേഷ്ഠന്മാരും തീരുമാനിക്കുക! പതിമൂന്നുവട്ടവും ബലാത്സംഘത്തിനു നിന്നുകൊടുത്ത ഒരു വേശ്യയെ, അവള്‍ വേശ്യയാണെന്ന്‍ അറിഞ്ഞുകൊണ്ട് 'കന്യാസ്ത്രീ' എന്നും അമ്മയെന്നും വിളിപ്പിച്ച വൈദീകസമൂഹം വിശ്വാസികളോടു ചെയ്തത് വഞ്ചനയായിരുന്നു. ഈ ഇടയന്മാരെ എങ്ങനെയാണ് ആടുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നത്? കുറവിലങ്ങാട്ടെ ഇവരുടെ ഭവനത്തില്‍ ഫ്രാങ്കോയ്ക്ക് പതിമൂന്നുവട്ടം കിടക്കവിരിച്ചെങ്കില്‍, ആ ഭവനം ഒരു വേശ്യാലയവും ആ ഭവനത്തിലെ അന്തേവാസികള്‍ വേശ്യകളുമാണ്. വ്യഭിചാരത്തെ മഹത്വവത്ക്കരിക്കാന്‍ ലോകം നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനോവ ഇതു പറയുന്നത്.

കത്തോലിക്കാസഭയില്‍നിന്ന് വ്യഭിചാരകഥകള്‍ കേള്‍ക്കുമ്പോള്‍, വൈദീകരെ പെണ്ണുകെട്ടിക്കാനും കടുക്കാവെള്ളം കുടിപ്പിക്കാനും ഇറങ്ങുന്നവരെ നിങ്ങള്‍ നോക്കേണ്ടാ! അവര്‍ക്ക് മറ്റുചില അജണ്ടകള്‍ നടപ്പാക്കാനുണ്ട്. എന്നാല്‍, വ്യഭിചാരികളെ കടുക്കാവെള്ളം കുടിപ്പിച്ച് വൈദീകവൃത്തിയില്‍ നിലനിര്‍ത്താന്‍ അധികാരവര്‍ഗ്ഗം തുനിയരുത്. ബലിപീഠത്തില്‍ ബലിയര്‍പ്പിക്കാനും, കുംബസാരം അടക്കമുള്ള കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും ഇവരെ അനുവദിക്കുന്നതിലൂടെ, ആ കൂദാശകളിലുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്ന് തിരിച്ചറിയണം. കൂദാശകളിലുള്ള വിശ്വാസ്യത ഇല്ലാതാക്കുക എന്നതുതന്നെയാണ് പിശാചിന്റെ ലക്ഷ്യവും!

കത്തോലിക്കാസഭയിലെ വൈദീകരെ വിവാഹം കഴിപ്പിക്കണം എന്ന വാദവുമായി ഇറങ്ങിയവരൊക്കെ ഓര്‍ത്തഡോക്സ് പാതിരിമാരുടെ വിഷയം വന്നപ്പോള്‍ ചുവടുമാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഇവറ്റകളുടെ ആക്രോശം കുംബസാരം നിര്‍ത്തലാക്കുന്നതിനുവേണ്ടിയുള്ള വിലാപമായി മാറിയിരിക്കുന്നു. വൈദീകര്‍ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ! വിവാഹം കഴിക്കുന്നതോ കഴിക്കാത്തതോ അല്ല വ്യഭിചാരത്തിനു കാരണം. പാപപോധം നഷ്ടപ്പെട്ടു, ദൈവത്തില്‍നിന്നു പൂര്‍ണ്ണമായി അകന്നുപോകുന്ന ഒരു തലമുറയ്ക്കു സ്വാഭാവികമായി വന്നുഭവിക്കുന്ന ദുരന്തമാണിത്. ക്രിസ്തുവിന്റെ ബലിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ള വൈദീകര്‍ ഇന്ന് കത്തോലിക്കാസഭയില്‍ അപൂര്‍വ്വമാണ്. ക്രിസ്തുവിലൂടെ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന രക്ഷയെക്കുറിച്ചും ഇവര്‍ക്ക് അറിയില്ല. വിജാതിയ ആഘോഷങ്ങളുമായി നടക്കുന്ന ഇവരില്‍നിന്ന് ഇതിനപ്പുറമുള്ള നന്മ പ്രതീക്ഷിക്കുന്നതാണ് മൗഢ്യം! വിഗ്രഹാലയങ്ങള്‍ സന്ദര്‍ശനം നടത്തി തന്റെ അഭിഷേകം നഷ്ടപ്പെടുത്തിയപ്പോള്‍ ഫ്രാങ്കോ എന്ന മനുഷ്യനെ വ്യഭിചാരദുര്‍ഭൂതം കീഴടക്കി! (ഫ്രാങ്കോയുടെ പൈശാചികത തെളിയിക്കുന്ന ചിത്രം)

സെമിനാരികളില്‍ കടന്നുകൂടുന്ന വ്യഭിചാരികളെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍, 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമാണ് സെമിനാരിയുടെ നടത്തിപ്പുകാരെങ്കില്‍ ആരോടു പറയും? വ്യഭിചാരദുര്‍ഭൂതങ്ങളാല്‍ നയിക്കപ്പെടുന്ന കാമാന്ധന്മാരെ വിശ്വാസികളുടെ പരിശീലകരായി അയയ്ക്കുന്നതിലൂടെ സാത്താന്‍ ലക്‌ഷ്യംവയ്ക്കുന്നത് സഭയുടെ നാശമാണ്. എല്ലാവിധ അധാര്‍മ്മികതയുടെയും പരിശീലനകേന്ദ്രങ്ങളാണ് ഇന്നത്തെ സെമിനാരികള്‍. സ്വവര്‍ഗ്ഗരതിയും സ്വയംഭോഗവും വ്യഭിചാരവും കൊണ്ട് അത് മലിനപ്പെട്ടുപോയി! ആയതിനാല്‍, വചനത്തിലേക്കു കടന്നുവരികയും ജ്ഞാനവും വിവേകവും പ്രാപിക്കുകയുമാല്ലാതെ മറ്റൊരു വഴിയും വിശ്വാസികളുടെ മുന്നിലില്ല. ദൈവത്തിന്റെ വേദനയെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്‍മ ചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല. ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ യാഹ്‌വെയെ വിളിച്ചപേക്ഷിക്കുന്നില്ല"(സങ്കീ: 14; 2-4). പ്രവാചകകാലത്തെ പുരോഹിതരുടെ അവസ്ഥയിലേക്ക് ഇപ്പോഴത്തെ വൈദീകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

യേഹ്ശുവാ ഈ ഭൂമിയിലേക്ക് മനുഷ്യനായി കടന്നുവന്ന കാലത്ത് ഇസ്രായേലിലെ പുരോഹിതരുടെ അവസ്ഥ ഇപ്പോഴത്തെ വൈദീകരുടെ അവസ്ഥയെക്കാള്‍ അല്പംകൂടി ഭേദപ്പെട്ടതായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, അവര്‍ ക്രിസ്തുവിനെ (മ്ശിഹാ) പ്രതീക്ഷിച്ചിരുന്നു! തങ്ങളുടെ ഭാവനയിലുള്ള ക്രിസ്തുവിനെ അവര്‍ക്ക് യേഹ്ശുവായില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ പ്രധാന പരാജയം. എന്നാല്‍, യേഹ്ശുവായുടെ പ്രത്യാഗമനത്തെ വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തവിധം അന്ധകാരപൂര്‍ണ്ണമായ അവസ്ഥയിലാണ് ഇന്നത്തെ വൈദീകസമൂഹം. ഏതെല്ലാം വിധത്തില്‍ ദൈവത്തെ നിഷേധിക്കാന്‍ സാധിക്കും എന്നതാണല്ലോ സെമിനാരികളില്‍നിന്ന് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന പരിശീലനം! അതുപോലെതന്നെ, മ്ലേച്ഛതയുടെ കാര്യത്തില്‍ അന്നത്തെ പുരോഹിതരെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇന്നത്തെ വൈദീകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഇടയന്മാരാല്‍ നയിക്കപ്പെടുന്ന ആടുകളുടെ അവസ്ഥ ഓര്‍ത്തുകൊണ്ടാണ് യേഹ്ശുവാ ഇപ്രകാരം ചോദിച്ചത്: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). ഇങ്ങനെ ചോദിക്കാനുണ്ടായ കാരണം അന്വേഷിച്ച് മറ്റെവിടെയും അലയേണ്ടതില്ല; ഇന്നത്തെ ലോകത്തെയും ക്രൈസ്തവസഭകളെയും നിരീക്ഷിച്ചാല്‍ മതി! "നിസ്‌സാരന്‍മാര്‍ മുതല്‍ മഹാന്‍മാര്‍വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേസമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു. ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കും-യാഹ്‌വെ അരുളിച്ചെയ്യുന്നു"(ജറെ: 6; 13).

കന്യാസ്ത്രീ മഠങ്ങള്‍ എന്തിനുവേണ്ടി?

കന്യാസ്ത്രീ മഠങ്ങള്‍ ആവശ്യമുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു. വചനപരമായ അടിസ്ഥാനത്തില്‍ വ്യക്തമായ ഉദ്ദേശത്തോടെയാണ് കന്യകമാര്‍ക്കുവേണ്ടി കത്തോലിക്കാസഭ മഠങ്ങള്‍ സ്ഥാപിച്ചത്. ബൈബിളില്‍നിന്ന്‍ ഇതിനുള്ള എന്തെങ്കിലും പ്രചോദനം കത്തോലിക്കാസഭയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന പരിശോധന ഇവിടെ അനിവാര്യമാണ്. 'കന്യാസ്ത്രീമഠം' എന്നൊരു സംവീധാനത്തെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി മറ്റൊരു സംവീധാനം നിലനിന്നതായി ബൈബിള്‍ സൂചന നല്‍കുന്നുണ്ട്. കന്യകയായി തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീയും ലൈംഗീകതയില്‍നിന്നു മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷനും തമ്മില്‍ വിവാഹനിശ്ചയം നടത്തുകയും, ശാരീരികബന്ധം പുലര്‍ത്താതെ ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. ഇത്തരത്തില്‍ തന്നോടൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്നത് പുരുഷന്റെ ഉത്തരവാദിത്തമാണ്! ഇത് ബൈബിളില്‍നിന്നു തന്നെയാണു മനോവ കണ്ടെത്തിയത്.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൗവ്വനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍, ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്. തന്റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്‌ളാഘനീയനാണ്"(1 കോറി: 7; 36-38). പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശത്തില്‍നിന്ന് എന്താണു ഗ്രഹിക്കാന്‍ സാധിക്കുന്നത്? അക്കാലത്ത് യഹൂദരുടെയിടയില്‍ ഉണ്ടായിരുന്ന ഒരു സംവീധാനത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്, യഹൂദമതത്തിലെതന്നെ പണ്ഡിത ശ്രേഷ്ഠനായ പൗലോസാണ്. ഒരുവനു തന്റെ കന്യകയോട് സംയമനത്തോടെ പെരുമാറണമെങ്കില്‍ അടിസ്ഥാനപരമായി അവനൊരു കന്യകയുണ്ടായിരിക്കണം. മാത്രവുമല്ല, തന്റെ കന്യകയോട്‌ സംയമനത്തോടെ പെരുമാറാനുള്ള ബാധ്യതയുണ്ടാകുന്നത് അവന്‍ ഒരുവളെ കന്യകയായി സൂക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളവനായിരിക്കണം. മൂന്നാമതായി, ഈ കന്യക അവന്റെ സഹോദരിയോ അടുത്ത ബന്ധുതയിലുള്ള വ്യക്തിയോ അല്ലാത്തതുകൊണ്ടാണ് അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവകാശം നല്‍കപ്പെടുന്നത്. നാലാമതായി, വിവാഹം ചെയ്യാതെ കന്യകയായി സൂക്ഷിക്കുന്നത് കൂടുതല്‍ ശ്ലാഘനീയമാകുന്നത് അവിവാഹിതരായി ഒരുമിച്ചു കഴിയുന്നു എന്നതുകൊണ്ടാണ്!

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം, സ്ത്രീപുരുഷന്മാര്‍ പരസ്പര ധാരണയോടെ തങ്ങളെത്തന്നെ നിയന്ത്രിച്ചുകൊണ്ട് ഒരുമിച്ചു ജീവിക്കുന്ന രീതിയെയാണ്‌. വിവാഹനിശ്ചയം മാത്രമാണ് നടന്നിട്ടുള്ളതെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ സ്ത്രീപുരുഷന്മാര്‍ക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കുന്ന ദൃഷ്ടാന്തമായി ജോസഫിനെയും മറിയത്തെയും നമുക്കു പരിഗണിക്കാന്‍ കഴിയും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആറാം മാസം ഗബ്രിയേല്‍ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവാളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ത്ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം"(ലൂക്കാ: 1; 26-31). വിവാഹനിശ്ചയം കഴിഞ്ഞ മറിയത്തെയാണ് ദൂതന്‍ സന്ദര്‍ശിച്ച് ദൈവത്തിന്റെ ദൂത് അറിയച്ചത്. ഇക്കാര്യം പ്രത്യേകം ഓര്‍മ്മിച്ചുകൊണ്ട് മറിയത്തിന്റെ പ്രതികരണം പരിശോധിക്കാം: "ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ"(ലൂക്കാ: 1; 34).

സ്വാഭാവികമായ ഭാര്യാഭര്‍തൃ ബന്ധത്തിനുവേണ്ടിയുള്ള വിവാഹനിശ്ചയത്തിലാണ് ജോസഫും മറിയവും ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഈ ചോദ്യത്തിനു യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. എന്തെന്നാല്‍, ഉടന്‍തന്നെ തന്റെ പുരുഷനുമായി ഒരുമിക്കാനിരിക്കുന്ന ഒരു സ്ത്രീയ്ക്ക് ലഭിക്കുന്ന വലിയൊരു സമ്മാനമായി ഈ ദൂതിനെ പരിഗണിക്കാന്‍ കഴിയുമായിരുന്നു. എന്തെന്നാല്‍, വിവാഹജീവിതത്തിലേക്കു കടന്നുപോകാന്‍ തീരുമാനിച്ചിരിക്കുന്ന ഒരു സ്ത്രീയ്ക്ക് തന്റെ മാതൃത്വം മുന്‍കൂട്ടിത്തന്നെ ഉറപ്പാക്കപ്പെടുകയാണ്! എന്നാല്‍, മറിയം ഉറപ്പിച്ചു പറയുന്നത്, തനിക്കിത് സംഭവിക്കാനുള്ള സാധ്യത ഇല്ലെന്നുതന്നെയാണ്. കാരണം, പുരുഷനുമായി ശാരീരികബന്ധം പുലര്‍ത്താന്‍ സാഹചര്യമുള്ള വിവാഹനിശ്ചയത്തിലല്ല താനും ജോസഫും ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ മറ്റു വിശദാംശങ്ങളിലേക്ക് മനോവ കടക്കുന്നില്ല. എന്തെന്നാല്‍, നാം ചര്‍ച്ചചെയ്യുന്ന വിഷയത്തിന് ആവശ്യമായ തെളിവ് ലഭിച്ചുകഴിഞ്ഞു. ശാരീരികബന്ധം പുലര്‍ത്താതെ സംയമനം ആഗ്രഹിക്കുന്ന പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹനിശ്ചയം നടത്തി ഒരുമിച്ചു ജീവിക്കാനുള്ള സൗകര്യം യഹൂദസമൂത്തില്‍ നിലനിന്നിരുന്നു. വാര്‍ദ്ധക്യത്തില്‍ പരസ്പരം താങ്ങാകാനുള്ള സൗകര്യമായി മാത്രം ഇതിനെ പരിഗണിക്കരുത്. എന്തെന്നാല്‍, യഹൂദ നിയമത്തിന്റെ അനുസരണംകൂടി ഇവിടെയുണ്ട്. അതായത്, തന്റെ പുത്രിയെ അവളുടെ കന്യകാ പ്രായത്തില്‍ത്തന്നെ വിവാഹം ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്വം പിതാവിനുണ്ട്. ഇതിന്റെ ഇവിടെ അനിവാര്യമല്ലാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

യഹൂദരുടെ ഇടയിലുണ്ടായിരുന്ന ഈ സംവീധാനം ആദിമ ക്രൈസ്തവ സമൂഹവും പിന്തുടര്‍ന്നു എന്നതിന്റെ തെളിവാണ് പൗലോസിന്റെ വാക്കുകള്‍. എന്നാല്‍, കാലക്രമേണ ഈ സംവീധാനം മറ്റൊരു രൂപം കൈക്കൊണ്ടു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റത്തിന്റെ പരിണിതഫലമായി പല സംവീധാനങ്ങളും പുനക്രമീകരിക്കപ്പെട്ടതുപോലെ, വിവാഹനിശ്ചയം നടത്തി പ്രതിശ്രുത വരനോടൊപ്പം കന്യകയായി ജീവിക്കുന്ന രീതി മാറി. എന്നാല്‍, പരിപൂര്‍ണ്ണമായി പ്രാര്‍ത്ഥനാ ജീവിതത്തിനു തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള ക്രമീകരണം ആവശ്യമായിരുന്നു. അതിനുവേണ്ടി സഭ ഒരുക്കിയ സംവീധാനമാണ് 'കന്യാസ്ത്രീമഠം'! പൂര്‍ണ്ണമായും പ്രാര്‍ത്ഥനാ ജീവിതം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി മാത്രമാണ് കന്യാസ്ത്രീമഠങ്ങള്‍ സ്ഥാപിച്ചത്. പിന്നീട് ഓരോ കാലത്തും വരുത്തിയ   പരിഷ്കാരങ്ങളിലൂടെ സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്കു ചുവടുമാറ്റം നടത്തി. ഇവിടെയാണ്‌ ഇവരുടെ മൂല്യച്യുതി ആരംഭിച്ചത്. ഇവരുടെ സാമൂഹ്യപ്രവര്‍ത്തനംകൊണ്ട് ക്രിസ്തുവിനോ ക്രിസ്തുവിന്റെ സഭയ്ക്കോ നഷ്ടമല്ലാതെ ലാഭമൊന്നും ഉണ്ടായിട്ടില്ല. ആതുരശുശ്രൂഷാ രംഗത്തേക്കും വിദ്യാഭ്യാസ രംഗത്തേക്കുള്ള ചുവടുമാറ്റങ്ങളിലൂടെ വെറും കച്ചവടസ്ഥാപനമായി മാറി. ഇപ്പോള്‍ ഇത് വ്യഭിചാരകേന്ദ്രമായി മാറിയിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം! പതിനായിക്കണക്കിന് ലൈംഗീക അടിമകള്‍ മഠങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നുണ്ട്. തെരുവുവേശ്യകളെക്കാള്‍ അധഃപതിച്ച വ്യഭിചാരിണികളും മഠങ്ങളില്‍ 'കന്യകമാരായി' വിഹരിക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍ വേശ്യാലയങ്ങളായ അനേകം കോണ്‍വെന്റുകള്‍ കേരളത്തിലുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരടക്കം അനേകര്‍ക്കുവേണ്ടി പാതിരാത്രിയില്‍ തുറന്നിട്ടിരിക്കുന്ന മഠങ്ങളുണ്ട് എന്നത് അതിശയോക്തിയായി ആരും കരുതേണ്ടാ. ജലന്തര്‍ ഫ്രാങ്കോ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചുവച്ച പാരയാണിത്! താന്‍ വ്യഭിചാരം ചെയ്തതായി പരാതിപ്പെട്ട ആശ്രമവാസിനിയായ സ്ത്രീയെക്കുറിച്ച് ഫ്രാങ്കോ പറയുന്നത്, ഇവള്‍ അനേകം പുരുഷന്മാരോടൊപ്പം ശരീരം പങ്കുവച്ചിട്ടുള്ളവള്‍ എന്നാണ്. ബിഷപ്പിന്റെ വേഷത്തിലുള്ള വ്യക്തിയാണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്നകാര്യം നാം വിസ്മരിക്കരുത്. അതായത്, 'കന്യാസ്ത്രീ' എന്നറിയപ്പെട്ട ഈ സ്ത്രീ ഒരു വേശ്യയായിരുന്നു എന്നതാണ് ആരോപണം! ഇവിടെ നാം ആലോചിക്കേണ്ട ഒരു വിഷയമുണ്ട്. എന്തെന്നാല്‍, കന്യകമാര്‍ വസിക്കുന്ന ഭവനത്തെയാണ് 'കന്യാസ്ത്രീമഠം' എന്ന് നാമെല്ലാം വിളിക്കാറുള്ളത്. എന്നാല്‍, പതിമൂന്നു പ്രാവശ്യം ഫ്രാങ്കോ എന്ന മെത്രാന്‍വേഷക്കാരനോടൊപ്പം വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഏറ്റുപറയുന്ന ഒരു സ്ത്രീയെ 'കന്യാസ്ത്രീ' എന്നു വിളിക്കാനോ, ഇവളെപ്പോലെയുള്ള വേശ്യകള്‍ വസിക്കുന്ന ഭവനത്തെ 'കന്യാസ്ത്രീമഠം' എന്ന് വിളിക്കാനോ സാധിക്കില്ല! ഇത്തരം ഭവനങ്ങള്‍ വിളിക്കുന്ന പേരാണ് 'വേശ്യാലയം'!

സഹോദരിയുടെ ഭര്‍ത്താവുമായി അവിഹിതവേഴ്ചയില്‍ തുടരുന്ന സ്ത്രീയാണ് 'കന്യാസ്ത്രീ' വേഷത്തില്‍ ഇക്കാലമത്രയും ക്രൈസ്തവസമൂഹത്തെ വഞ്ചിച്ചത്. ഇത് ഇവളുടെ സഹോദരി കൊടുത്ത പരാതിയില്‍ പറഞ്ഞിരിക്കുന്ന കുറ്റമാണ്. ഇവളുടെ മഠത്തിലെ മറ്റുള്ള അന്തേവാസികളുടെയും പണി ഇതുതന്നെയാണെന്ന് പറയുന്നതു നാട്ടുകാരോ ശത്രുക്കളോ അല്ല; സഭയിലെ ഉന്നതസ്ഥാനങ്ങള്‍ 'അലങ്കരിക്കുന്ന' മഹാന്മാരുടെ വെളിപ്പെടുത്തലുകളാണിത്. മെത്രാന്‍രൂപിക്ക് എതിരേ ആരോപണവും കേസും വന്നപ്പോഴാണ് ഇതെല്ലാം പുറംലോകം അറിയുന്നതെങ്കില്‍, ചീഞ്ഞുനാറുന്ന കഥകള്‍ ഇനിയും പുറത്തുവരാനുണ്ട് എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട! പല മഠങ്ങളിലെയും 'ജൂനിയര്‍' അന്തേവാസികളെ വൈദീകര്‍ക്കു കൂട്ടിക്കൊടുക്കുന്നത് മദര്‍ സുപ്പീരിയര്‍മാരാണെന്ന് പുറത്തിറങ്ങിയ കന്യകമാര്‍ സാക്ഷ്യപ്പെടുത്തുന്നു.    

വേശ്യകളുടെ പുനരധിവാസ കേന്ദ്രമാണോ എന്ന് മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ 'കന്യാസ്ത്രീ' മഠങ്ങള്‍! പേരില്‍ത്തന്നെ 'കന്യക' എന്ന വിശേഷണം മഠങ്ങള്‍ക്കും അതിലെ അന്തേവാസികള്‍ക്കും നല്‍കിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പള്ളികളില്‍ അലങ്കാരപ്പണികള്‍ നടത്താനും വൈദീകര്‍ക്ക് വച്ചുവിളമ്പാനും അവരുടെ അടിവസ്ത്രങ്ങള്‍ കഴുകാനുമായി നിയോഗിക്കപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായി 'കന്യാസ്ത്രീമഠങ്ങള്‍' മാറിക്കഴിഞ്ഞു. ഇതിനു പുറമെയാണ് വൈദീകരുടെയും മറ്റുള്ളവരുടെയും ലൈംഗീക വികാരങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി ഇവര്‍ 'സമര്‍പ്പണം' ചെയ്തിരിക്കുന്നത്. ആയതിനാല്‍ത്തന്നെ, ഇവിടെയൊരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. ഈ പ്രസ്ഥാനം കത്തോലിക്കാസഭയില്‍ ഇനിയും നിലനിര്‍ത്തണമോ? കത്തോലിക്കാസഭയ്ക്ക് ഈ കന്യാസ്ത്രീമഠങ്ങള്‍ വരുത്തിവച്ച അപകീര്‍ത്തിയോടു തുലനംചെയ്യുമ്പോള്‍, ഇതിലൂടെ ഉണ്ടായിട്ടുള്ള നന്മകള്‍ വളരെവളരെ ചെറുതാണെന്നു സ്ഥിരീകരിക്കാന്‍ മനോവയ്ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. ഇന്നത്തെ സാഹചര്യത്തില്‍ കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന കന്യാസ്ത്രീമഠങ്ങള്‍ കത്തോലിക്കാസഭയ്ക്ക് ഒരു ബാധ്യത മാത്രമാണ്!

കന്യകമാരായി തങ്ങളെത്തന്നെ സൂക്ഷിക്കുന്നതിനും പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്നതിനുമായി സ്ഥാപിതമായ ഒരു പ്രസ്ഥാനമാണ് ഇന്ന് വേശ്യകളുടെ ആലയമായി പരിണമിച്ചിരിക്കുന്നത്. വ്യഭിചാരികളായ വൈദീകവേഷധാരികള്‍ക്ക് ആസ്വദിക്കാനുള്ള ഉപകരണമായി മാറ്റപ്പെടുന്നത് ക്രിസ്തീയ ഭവനങ്ങളിലെ കുഞ്ഞുങ്ങളെയാണ്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചാണ് ഇവരെ മഠങ്ങളിലേക്ക് നയിക്കുന്നത്. പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍, മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മഠങ്ങളില്‍ എത്തിപ്പെടുന്ന ഇവര്‍ പിന്നീട് ലൈംഗീക അടിമകളായി മാറുന്നു! പത്താംക്ലാസിലെ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന സമയത്ത് വീടുകള്‍തോറും കയറിയിറങ്ങി പെണ്‍കുട്ടികളെ വശീകരിക്കുന്ന അനേകം സംഘങ്ങളുണ്ട്. മഠങ്ങള്‍ ആരംഭിച്ച കാലത്ത് സ്വന്തമായ തീരുമാനത്തോടെ സന്യാസം തീരുമാനിക്കുന്നവരാണ് അവിടെ കടന്നുവന്നിരുന്നത്. എന്നാല്‍, ഇന്ന് 'ദൈവവിളി' എന്നപേരില്‍ സാത്താന്റെ വിളികളുമായി വ്യഭിചാരദല്ലാള്‍മാര്‍ ഇറങ്ങുകയാണ്! താത്പര്യമില്ലാത്ത കുട്ടികളെ ഭയപ്പെടുത്തി തങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നവരെ മനോവയ്ക്കറിയാം. ദൈവവിളി നിരസിച്ചതുകൊണ്ട്, നിങ്ങള്‍ ഇനി എവിടെപ്പോയാലും രക്ഷപ്പെടില്ല എന്ന ശാപവാക്കുകള്‍ ഈ കുട്ടികളുടെമേല്‍ ചൊരിയുന്നു. വിവാഹം കഴിച്ചാല്‍ ആ ബന്ധം തകരും, കുട്ടികള്‍ ഉണ്ടാകില്ല, നിത്യരോഗിയായി മാറും, മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ദുരന്തങ്ങള്‍ ഭവിക്കും,...എന്നിങ്ങനെ അനേകം ശാപങ്ങള്‍ ഇവരുടെ പക്കലുണ്ട്!

മഠത്തില്‍ ചേരുന്നതോടെ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് നാശത്തില്‍ പതിച്ചുകഴിഞ്ഞു എന്നതാണ് യഥാര്‍ത്ഥ സത്യം. ദൈവം ആരാണെന്നുപോലും അറിയാവുന്ന 'സന്യാസിനിമാര്‍' ഇന്ന് ചുരുക്കമാണ്. ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നതുപോലും ഇവര്‍ക്ക് താത്പര്യമില്ല! എന്തെന്നാല്‍, ഇവരെ പരിശീലിപ്പിക്കുന്നതും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘമാണ്. യോഗാഭ്യാസത്തിലൂടെ യോഗിനിമാരായിത്തീര്‍ന്ന സ്ത്രീകളും ഇവരുടെ കൂട്ടത്തിലുണ്ട്. അത്യാവശ്യം ആത്മീയതയില്‍ ജീവിച്ചിരുന്നവരെ പരിപൂര്‍ണ്ണമായി നരകസന്തതികളാക്കുന്ന സ്ഥാപനങ്ങളാണ് ഇന്നത്തെ 'കന്യാസ്ത്രീമഠങ്ങള്‍'! പെന്തക്കോസ്തുകാര്‍ സഭകള്‍ ഉണ്ടാക്കുന്നതുപോലെയാണ് ഇവരുടെ സന്യാസസമൂഹങ്ങള്‍ മുളച്ചുപൊന്തുന്നത്!

'കന്യാസ്ത്രീമഠങ്ങള്‍' നിര്‍ത്തലാക്കുക!

കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ഒരേയൊരു മഠം മാത്രം നിലനിര്‍ത്തിക്കൊണ്ട്, മറ്റെല്ലാ മഠങ്ങളും നിര്‍ത്താലാക്കുകയും, സഭയുടെ ചിലവില്‍ ഈ സ്ത്രീകളെ വിവാഹം കഴിപ്പിക്കുകയും ചെയ്യുക! ഇരുപത് വയസ്സ് പൂര്‍ത്തിയായ യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരം സന്യാസജീവിതം തിരഞ്ഞെടുത്തുകൊള്ളട്ടെ! വൈദീകാരോ മറ്റു പുരുഷന്മാരോ ഇടപെടാതെ, സ്ത്രീകള്‍ മാത്രമുള്ള ഒരു സ്ഥാപനം ഇവര്‍ക്കുവേണ്ടി ആരംഭിക്കുക. ആശുപത്രികളും പള്ളിക്കൂടങ്ങളും നടത്താന്‍ ഇവരുടെ ആവശ്യമില്ല. സന്യാസജീവിതം തിരഞ്ഞെടുക്കാത്ത യുവതികളെ ഇരുപത്തിയൊന്നു വയസിനപ്പുറം അവിവാഹിതകളായി നിര്‍ത്താതെ, യോജിച്ച പങ്കാളിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക.

വ്യഭിചരിക്കണമെന്നുള്ളവര്‍ അത് സഭയുടെ പേരില്‍ നടത്താതെ, മറ്റൊരു സ്ഥാപനം തുറക്കുന്നതായിരിക്കും നല്ലത്. സഭയുടെ പേരില്‍ ഇത്തരം ആഭാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍, വിജാതിയരുടെ മുന്‍പില്‍ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. വൈദീകര്‍ക്കു ജനിക്കുന്ന അവിഹിത സന്തതികളെയും 'കന്യാസ്ത്രീകള്‍' പിഴച്ചു പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ സഭയുടെ വക അനാഥമന്ദിരങ്ങള്‍പ്പോലും ഇന്നുണ്ട്. ഇതെല്ലാം, ലോകം ചര്‍ച്ചചെയ്യുകയും പരസ്യവിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തതാണ്. ഇവിടെയെല്ലാം ലജ്ജിച്ചു തലതാഴ്ത്തിയ വിശ്വാസികളെ ഇനിയും നിങ്ങള്‍ പരീക്ഷിക്കരുത്. ഇനിയും നിങ്ങള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികളുണ്ടാകുമെന്നും കരുതരുത്. എന്തെന്നാല്‍, വൈദീകരുടെയും കന്യാസ്ത്രീകളുടെയും വ്യഭിചാരങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതായിരിക്കുന്നു. ദൈവത്തിന്റെ സഭയെ കളങ്കപ്പെടുത്താനായി സാത്താന്‍ അയച്ച അവന്റെ ദൂതന്മാരാണ് സഭാവസ്ത്രങ്ങളില്‍ ഒളിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് എല്ലാ വിശ്വാസികളും നേടിക്കഴിഞ്ഞു!

ഫ്രാങ്കോയുടെ വ്യഭിചാരവുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടന്ന ചര്‍ച്ചയില്‍നിന്ന് ഉയര്‍ന്നുവന്ന ഞെട്ടിക്കുന്ന ഒരു വസ്തുതയുണ്ട്. വ്യഭിചാരം ഒതുക്കിത്തീര്‍ക്കാന്‍ അധികാരികളെ സമീപിച്ചിരുന്നുവെന്നും അവിടെ തീരാത്തതുകൊണ്ടാണ് ഇത് പുറത്തു പറയേണ്ടിവന്നതെന്നും ഈ സ്ത്രീതന്നെ പറയുന്നു. ഫ്രാങ്കോയുടെ കീഴില്‍നിന്ന് മറ്റൊരിടത്തേക്ക് സ്ഥലംമാറ്റമാണ് ഇവള്‍ ആവശ്യപ്പെട്ടത്. അതായത്, മെത്രാന്‍വേഷക്കാരനായ ഫ്രാങ്കോയുമായി നിരന്തരം വ്യഭിചാരത്തിലേര്‍പ്പെട്ട സ്ത്രീയുടെ ആവശ്യം സാധിച്ചുകൊടുത്താല്‍, ഇനിയും 'കന്യക' എന്നപേരില്‍ വിശ്വാസികളെ കബളിപ്പിക്കാം എന്നല്ലേ ഇതിന്റെ അര്‍ത്ഥം? നാലു വര്‍ഷത്തിനിടയില്‍ പതിനാലു ബലാല്‍സംഘങ്ങളെ അഭിമുഖീകരിച്ച ഒരു സ്ത്രീയാണ് ഇപ്പോള്‍ പരാതിയുമായി ഇറങ്ങിയിരിക്കുന്നത്. പതിമൂന്നു ബലാല്‍സംഘങ്ങളെയും ആസ്വദിച്ച ഈ സ്ത്രീയ്ക്ക് പതിനാലാമത്തെ ബലാല്‍സംഘത്തെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയാതെവന്നിട്ടുള്ളു. നാലുവര്‍ഷവും ഈ സ്ത്രീയെ കന്യകാസ്ത്രീ എന്നും ഫ്രാങ്കോയെ അഭിവന്ദ്യ പിതാവെന്നും സഭയിലെ അടിമകള്‍ സംബോധനചെയ്തു! അതുപോലെതന്നെ,  ഫ്രാങ്കോയുടെ മോതിരം വിഡ്ഢികളായ വിശ്വാസികള്‍ തുടര്‍ന്നും മുത്തും!

മെത്രാന്മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യഭിചാരശാലകള്‍ അടച്ചുപൂട്ടാന്‍ ഇനിയും തയ്യാറാകുമെന്ന പ്രതീക്ഷ മനോവയ്ക്കില്ല. കാരണം, വ്യഭിചാരങ്ങളെ ന്യായീകരിക്കാന്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ കാണുമ്പോള്‍ എല്ലാം വ്യക്തമാണ്! ഈ വിചിത്രമായ ന്യായീകരണം നടത്തുന്നത് ഭൂമിവിവാദത്തില്‍ ആലഞ്ചേരിക്കെതിരേ വീറോടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത അത്മായനായ വക്കീലാണ് എന്നതും മനോവയുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ഇവരുടെയാരുടെയും ലക്‌ഷ്യം സഭയുടെ ശുദ്ധീകരണമല്ലെന്നും സാമ്പത്തീക വീതംവയ്പ്പില്‍ അവഗണിക്കപ്പെട്ടതിന്റെ രോഷം മാത്രമാണെന്നും മനസ്സിലാക്കാന്‍ ഇതിനപ്പുറം തെളിവുകളൊന്നും മനോവയ്ക്ക് ആവശ്യമില്ല. 

വ്യഭിചാരങ്ങള്‍ക്കു മറപിടിക്കാനോ, നിങ്ങളുടെ കള്ളക്കച്ചവടങ്ങളില്‍ പങ്കാളികളാകാനോ വിശ്വാസികളാകുന്ന സഭയെ ഇനി കിട്ടുമെന്ന് ധരിക്കരുത്. എന്താണ് സഭയെന്നും ആരാണ് അതിന്റെ ശിരസ്സും മൂലക്കല്ലുമായ നാഥണെന്നും വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങളുടെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' ബന്ധങ്ങളെയും അതിന്റെ പിന്നിലെ പൈശാച്ചകതയെയും തിരിച്ചറിഞ്ഞ വൃദ്ധന്മാരും യുവാക്കളും ശിശുക്കളും ഇന്ന് സഭയിലുണ്ട്. ആയതിനാല്‍, മുഖംമൂടികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പിശാചിനെ തിരിച്ചറിഞ്ഞ ദൈവമക്കളാണ് ഇനിമേല്‍ സഭ! ഇനിയും മ്ലേച്ഛതകളില്‍ തുടരാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ ഈ വചനം ഓര്‍മ്മയിളിരിക്കട്ടെ: "മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും"(ലൂക്കാ: 12; 2, 3).

ചേര്‍ത്തുവായിക്കാന്‍: ക്രിസ്തുവിനു മണവാട്ടിമാര്‍ ഇല്ല; സഭയാണ് ക്രിസ്തുവിന്റെ ഒരേയൊരു മണവാട്ടി! സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെ ഭാര്യാഭര്‍തൃ ബന്ധത്തോടാണ് അപ്പസ്തോലന്‍ ഉപമിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: "ഭാര്യമാരേ, നിങ്ങള്‍ യേഹ്ശുവായ്ക്ക് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ: 5; 22-24). തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കൂടി വായിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മഠങ്ങളിലെ അന്തേവാസികളായ സ്ത്രീകള്‍ക്ക് ക്രിസ്തുവിന്റെ മണവാട്ടി എന്ന പദവി നല്‍കിയ ആചാര്യന്മാരുടെ ധാര്‍ഷ്ട്യം എത്രത്തോളം വലുതാണെന്ന് ചിന്തിക്കണം. ചിലര്‍ ഇവരെ 'കര്‍ത്താവിന്റെ മണവാട്ടികള്‍' എന്ന് വിളിക്കുന്നതിനെ മനോവ എതിര്‍ക്കുന്നില്ല. കാരണം, കൃഷ്ണനും ശിവനും ഹനുമാനും ഗണപതിയുമടക്കം അനേകം 'കര്‍ത്താക്കന്മാര്‍' ഉള്ളതുകൊണ്ടും ക്രിസ്തുവിനോ സൈന്യങ്ങളുടെ ദൈവത്തിനോ ഇങ്ങനെയൊരു വിശേഷണം ഇല്ലാത്തതുകൊണ്ടും അതിനെ എതിര്‍ക്കേണ്ട ആവശ്യം മനോവയ്ക്കില്ല. കൃഷ്ണന്റെ മണവാട്ടികളെന്നോ വെപ്പാട്ടികളെന്നോ വിശേഷിപ്പിച്ചാല്‍, അത് അന്വര്‍ത്ഥമാണെന്ന് സ്ഥിരീകരിക്കുന്നതാണല്ലോ വര്‍ത്തമാനകാല സംഭവങ്ങള്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5692 views

LOG IN

Lost your password?

SIGN UP

LOST PASSWORD