കാലത്തിന്റെ അടയാളങ്ങള്‍

കേരളസഭയെ വിജാതിയര്‍ 'ഹൈജാക്ക്' ചെയ്തിരിക്കുന്നു!

Print By
about

29 - 09 - 2018

കേരളത്തിലെ കത്തോലിക്കാസഭയെ വിജാതിയര്‍ അടങ്ങുന്ന ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ 'ഹൈജാക്ക്' ചെയ്തിരിക്കുകയാണ്. എല്ലാക്കാലത്തും കത്തോലിക്കാസഭയുടെ ശത്രുക്കളായി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയ-സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ സാമൂഹ്യവിരുദ്ധ സംഘത്തിനു പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നു. ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ലോകത്തു നിലവിലുള്ള മറ്റു മതവിഭാഗങ്ങളുടെയോ രാഷ്ട്രീയ സംഘടനകളുടെയോ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെയോ നിയമങ്ങളില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇസ്ലാമിക നിയമങ്ങളില്‍ കൈകടത്താന്‍ മറ്റു മതവിഭാഗങ്ങളെ ഇവര്‍ അനുവദിക്കുമോ? അനുവദിക്കില്ലെന്നു മാത്രമല്ല, നല്ല സാംസ്കാരിക പൈതൃകമുള്ള ആരും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറുകയുമില്ല. എന്നാല്‍, കത്തോലിക്കാസഭ എന്തുചെയ്യണം എന്തുചെയ്യരുത് എന്നു തീരുമാനിക്കുന്നത് പിതൃശൂന്യരായ ചില സാമൂഹ്യവിരുദ്ധരാണ്!

കത്തോലിക്കാസഭയിലെ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ വിജാതിയ സമൂഹങ്ങള്‍! ഒരു മതത്തിന്റെ നിയമങ്ങളില്‍ മറ്റൊരു മതം കൈകടത്തുന്ന അവസ്ഥ ലോകാരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, കത്തോലിക്കാസഭയുടെ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ മറ്റു മതങ്ങളും സംഘടനകളും അടങ്ങുന്ന ഒരു പൈശാചിക സംഘം രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കാലത്തിന്റെ അടയാളമാണെന്നു മാത്രമല്ല, കത്തോലിക്കാസഭയുടെ ആധികാര്യകത വ്യക്തമാക്കുന്ന അടയാളംകൂടിയാണ്. യേഹ്ശുവായുടെ വീണ്ടുംവരവിനുമുമ്പ് സംഭവിക്കുമെന്നു പ്രവചിക്കപ്പെട്ടിട്ടുള്ള അടയാളങ്ങളില്‍ ഒന്നാണ് നിയമപരിഷ്കരണം! കാലത്തിന്റെ അടയാളങ്ങളില്‍ ഒന്നായി ഇതിനെ കാണാന്‍ കഴിയും. അതുപോലെതന്നെ, മറ്റു ക്രൈസ്തവസഭകളില്‍ ഒന്നിനുപോലുമില്ലാത്ത ആധികാരികത കത്തോലിക്കാസഭയ്ക്കുണ്ട് എന്നതിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നായി ഈ നിയമപരിഷ്കരണ ശ്രമത്തെ കാണാന്‍ കഴിയണം. ഈ പ്രവചനം ശ്രദ്ധിക്കുക: "നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും"(ദാനി: 7; 25). എതിര്‍ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് നിയമപരിഷ്കരണത്തിനായി മുറവിളികൂട്ടുന്നത്. എന്തെന്നാല്‍, എതിര്‍ക്രിസ്തു എന്ന അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവന്‍ ശ്രമിക്കുന്നതും നിയമങ്ങള്‍ മാറ്റുന്നതിനായിരിക്കും. അത് വെറും ശ്രമം മാത്രമായിരിക്കുമെന്ന് പ്രവചനമുള്ളതിനാല്‍, ഇവരുടെ ശ്രമങ്ങളെല്ലാം വ്യര്‍ത്ഥമാകും എന്നകാര്യം ഉറപ്പാണ്!

അന്ത്യകാല പ്രവചനങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കത്തോലിക്കാസഭയിലേക്കാണെന്നു തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ വചനം പഠിക്കുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. നിരന്തരദഹനബലി നിര്‍ത്തലാക്കുമെന്നുള്ള പ്രവചനം പൂര്‍ത്തിയാകണമെങ്കില്‍, അതു കത്തോലിക്കാസഭയിലല്ലാതെ മറ്റൊരു സഭയിലും സാധിക്കില്ല. എന്തെന്നാല്‍, നിരന്തരദഹനബലി നിലനില്‍ക്കുന്ന ഏക സഭയാണു കത്തോലിക്കാസഭ! അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍, കത്തോലിക്കാവിരുദ്ധ സഭകളെല്ലാം ബോധപൂര്‍വ്വമല്ലാതെ വിരല്‍ചൂണ്ടുന്നതും കത്തോലിക്കാസഭയിലേക്കാണ്. നിയമപരിഷ്കരണങ്ങളെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതു ദൈവീകനിയമങ്ങള്‍ പിന്തുടരുന്ന സഭയില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നതും വിസ്മരിക്കരുത്. ആഗോളതലത്തില്‍ നിലവിലുള്ള സ്വകാര്യസഭകളില്‍ ഒന്നിനുപോലും നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. യാതൊരു നിയമങ്ങളുമില്ലാത്ത സഭകളെ ദൈവം പരിഗണിച്ചിട്ടില്ല എന്നതാണ് പ്രവചനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടുന്ന മറ്റൊരു സത്യം! നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റാന്‍ ആലോചിക്കണമെങ്കില്‍, കുറഞ്ഞത് നിയമങ്ങളും ഉത്സവദിനങ്ങളും ഉണ്ടായിരിക്കുകയെങ്കിലും വേണം! പെന്തക്കോസ്തു സഭകളിലും മറ്റു സ്വതന്ത്രസഭകളിലും ഇല്ലാത്ത മറ്റൊന്നാണ് ഉത്സവദിനങ്ങള്‍! ഇല്ലാത്ത ഉത്സവദിനങ്ങള്‍ എങ്ങനെയാണു മാറ്റാന്‍ സാധിക്കുന്നത്?!

കത്തോലിക്കാസഭയുടെ നിയമങ്ങള്‍ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടതാണ്. വചനത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ, അത് യേഹ്ശുവായാല്‍ സ്ഥാപിതമാനെന്നു വ്യക്തം! എന്തെന്നാല്‍, യേഹ്ശുവാ വചനമാണ്! ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ ഒരു വാഗ്ദാനമുണ്ട്. ആ വാഗ്ദാനം ഇപ്രകാരമായിരുന്നു: "അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 18, 19). അതായത്, എല്ലാ നിയമങ്ങളുടെമേലും അപ്രമാധിത്യമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണ്. മനുഷ്യരില്‍ ആര്‍ക്കെങ്കിലും ഈ അപ്രമാധിത്യം കല്പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അതു ദൈവത്തോടും അവിടുത്തെ അഭിഷിക്തനായ യേഹ്ശുവായോടുമുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും! കാരണം, യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ പറയുന്നത് ഇപ്രകാരമാണ്: "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍"(വെളി: 3; 7). ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യംചെയ്തു പറഞ്ഞിരിക്കുന്നത് ഇവനാണ്! ഇവന്‍ അടച്ചതും തുറക്കാനും തുറന്നത് അടയ്ക്കാനും അവകാശമുള്ള ആരും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. അങ്ങനെയിരിക്കെ, കത്തോലിക്കാസഭയിലെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ പോപ്പിനോ മറ്റാര്‍ക്കെങ്കിലുമോ അധികാരമില്ല എന്നതാണു സത്യം.

അതിനാല്‍, വിജാതിയരോടും മറ്റു സാംസ്കാരിക അശ്രീകരങ്ങളോടും ചേര്‍ന്നു കേരളത്തിലെ പ്രാഞ്ച്യാനികള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴ്ശ്രമങ്ങള്‍ മാത്രമായിരിക്കും! വിജാതിയതയുടെ ബന്ധനത്തില്‍ കഴിയുന്നവരുടെ യുദ്ധമുറ എപ്രകാരമായിരിക്കുമെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ ഈ സംഘത്തിനുമേലുള്ള പൈശാചിക സ്വാധീനം വ്യക്തമാകുകയുള്ളു. എല്ലാ വിജാതിയതയും പൈശാചികമായിരിക്കുന്നതുപോലെ, വിജാതിയരുടെ യുദ്ധമുറകളിലും സമാനതകളുണ്ട്. ചാതിപ്രയോഗങ്ങളിലൂടെ യുദ്ധം ജയിക്കുകയെന്നത് വിജാതിയരുടെ യുദ്ധമുറകളിലെ പൊതുതത്വമാണ്! 'ഗൊറില്ല' യുദ്ധമുറകളെല്ലാം വിജാതിയതയുടെ സംഭാവനകളാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്. ഏര്‍ണസ്റ്റ് ഗുവേര ഡി ലാ സെര്‍ന എന്ന ചെഗുവേരയടക്കം ലോകത്തെ മുഴുവന്‍ ഒളിപ്പോരാളികളും സത്യദൈവത്തെ മരണംവരെ നിഷേധിച്ച വ്യക്തികളായിരുന്നു. വിജാതിയതയും നിരീശ്വരവാദവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു സ്ഥിരീകരിക്കുന്നതാണ് ഈ സാദൃശ്യം!

വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒളിപ്പോരുകള്‍ കുപ്രസിദ്ധമാണ്. എവിടെയെല്ലാം കമ്മ്യുണിസം ആധിപത്യം സ്ഥാപിച്ചിട്ടുണ്ടോ, അവിടെയെല്ലാം അധാര്‍മ്മികമായ ഒളിപ്പോരിലൂടെയാണ് അതു സാധിച്ചെടുത്തിട്ടുള്ളത്. ഇസ്ലാംമതത്തിന്റെ കാര്യവും വ്യത്യസ്തമല്ലെന്നു നമുക്കറിയാം. മുഹമ്മദിന്റെ ഈ ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ: 9; 5). ഈ ഉപദേശമാണ് ഇസ്ലാം എന്നും ഏറ്റെടുത്തിട്ടുള്ളത്. ഇസ്ലാമികതയെ പ്രചരിപ്പിക്കാന്‍ ഇന്നും ഈ മാര്‍ഗ്ഗം ഇവര്‍ അവലംബിക്കുന്നു. ഹിന്ദുമതത്തിന്റെ തത്വസംഹിതകളിലും ചതിയുടെ ഉപദേശങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും. ചതിപ്രയോഗത്തിലൂടെ ആധിപത്യം നേടുകയെന്നതാണ് ഗീതോപദേശത്തിന്റെ സാരം. കൃഷ്ണന്‍ നയിച്ച യുദ്ധം വിജയത്തിലെത്തിയത് അധാര്‍മ്മികമായ യുദ്ധമുറയുടെ സഹായത്തോടെയായിരുന്നു. അതുപോലെതന്നെ, ശിഖണ്ഡിയെ മുന്‍നിര്‍ത്തി നടത്തിയ യുദ്ധകഥയും കുപ്രസിദ്ധമാണ്.

മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ശിഖണ്ഡി, ദ്രുപദന്റെ പുത്രനും ധൃഷ്ടദ്യുമ്നന്റെയും ദ്രൗപദിയുടെയും സഹോദരനുമാണ്‌. കാശി മഹാരാജാവിന്റെ പുത്രിയായിരുന്ന അംബയാണ് തപസ്സു ചെയ്തു വരസിദ്ധി നേടി പിന്നീട് ശിഖണ്ഡിയായി ജനിച്ചത്‌. ഭീഷ്മ നിഗ്രഹത്തിനായി ശിഖണ്ഡിയായി പുനര്‍ജ്ജനിച്ച അംബ രണ്ടാം ജന്മത്തില്‍ തന്റെ ആഗ്രഹം സാധിക്കുകയുണ്ടായി. ശിഖണ്ഡിയെ 'ട്രാന്‍സ് വുമണ്‍' എന്ന വിഭാഗത്തില്‍ പരിഗണിക്കാവുന്നതാണ്‌. ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രങ്ങളാണെങ്കില്‍ക്കൂടി, ഹിന്ദുമതത്തിന്റെ അംഗീകൃത ഗ്രന്ഥം എന്നനിലയില്‍ ഇതിലെ ആശയങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, ചെറിയൊരു വിവരണത്തിലേക്കു കടക്കുകയാണ്. മഹാഭാരത കഥയിലെ ശ്രദ്ധേയരായ വ്യക്തികളിലൊരുവനാണ് ഭീഷ്മര്‍ അഥവാ ദേവവ്രതന്‍. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. മാത്രവുമല്ല, പാണ്ഡവരുടെയും കൗരവരുടെയും പിതാമഹന്‍കൂടിയായിരുന്നു ഈ കഥാപാത്രം. ഭീഷ്മര്‍ക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനുവേണ്ടി മരണംവരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാര്‍ത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മഹാഭാരത യുദ്ധമായ പാണ്ഡവ-കൗരവ യുദ്ധസമയത്ത് പടുവൃദ്ധനായിക്കഴിഞ്ഞിരുന്ന ഭീഷ്മര്‍ കൗരവപക്ഷത്താണ് നിലകൊണ്ടത്. കൗരവരുടെ സര്‍വ്വസൈന്യാധിപനായിരുന്നു ഭീഷ്മര്‍. എങ്കിലും, പാണ്ഡവരെ വധിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വേച്ഛമൃത്യുവായ ഭീഷ്മര്‍ ഉള്ളിടത്തോളം പാണ്ഡവര്‍ക്ക് യുദ്ധത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ കൃഷ്ണന്‍, ഭീഷ്മരുടെതന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുന്‍നിര്‍ത്തി ഭീഷ്മരോടേറ്റുമുട്ടാന്‍ അര്‍ജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മര്‍, ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാന്‍ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അര്‍ജുനന്‍ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മര്‍ യുദ്ധഭൂമിയിലെ ശരശയ്യയില്‍ കിടക്കുന്നു. ഇതാണ് ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള യുദ്ധതന്ത്രം! ഇന്ന് കത്തോലിക്കാ സഭയ്ക്കെതിരെ ശത്രുക്കള്‍ അവലംബിക്കുന്നതും ഇതേ യുദ്ധതന്ത്രം തന്നെയാണ്! ശിഖണ്ഡിയ്ക്കു പകരം മുന്നില്‍ നിര്‍ത്തിയിരിക്കുന്നത് വേശ്യകളെയാണ് എന്ന ഒരേയൊരു വ്യത്യാസം മാത്രമേ ഈ യുദ്ധത്തിനുള്ളു!     

വിജാതിയരുടെ പിന്തുണ കാലത്തിന്റെ അടയാളം!

അന്ത്യകാലത്ത് ദൈവത്തിന്റെ സഭയ്ക്കെതിരേ വിമതര്‍ നടത്തുന്ന യുദ്ധം വിജാതിയരുടെ സഹായത്തോടെ ആയിരിക്കുമെന്ന് ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കേണ്ടിയിരിക്കുന്നു. അടുത്തകാലത്ത് കൊച്ചിയില്‍ നടന്ന സമരാഭാസത്തെ സൂക്ഷിച്ചു വീക്ഷിച്ചവര്‍ക്ക് ദാനിയേല്‍ പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ആരംഭം കുറിക്കപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആ പ്രവചനമിതാണ്: "ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും"(ദാനിയേല്‍: 11; 39). അന്യദേവന്റെ സഹായത്തോടെ എന്ന മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. വിജാതിയരുടെ സഹായത്തെ തന്നെയാണ് അന്യദേവന്റെ സഹായം എന്ന പ്രവചനത്തിനു നല്‍കാവുന്ന യഥാര്‍ത്ഥ വ്യാഖ്യാനം!

ഇവിടെ നാം വായിച്ച പ്രവചനത്തില്‍ ഒന്നിലധികം കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അവ ഓരോന്നും പരിശോധിക്കുമ്പോള്‍, കേരളത്തിലെ സംഭവവികാസങ്ങള്‍ തന്നെയാണ് ഈ പ്രവചനത്തില്‍ അടങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഏറ്റവും ശക്തമായ കോട്ടകളോടാണ് അന്യദേവന്മാരുടെ (വിജാതിയരുടെ) സഹായത്തോടെ അവന്‍ പൊരുതുന്നതെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കോട്ടകള്‍ ഏതാണെന്നു പരിശോധിക്കാം. കോട്ടകള്‍ നിര്‍മ്മിക്കുന്നത് സുരക്ഷിതത്വത്തെ കരുതിയാണെന്ന് അറിയാത്തവരായി ആരുംതന്നെയുണ്ടാകില്ല. ദൈവീകനിയമങ്ങളാണ് ദൈവജനത്തെ സുരക്ഷിതരാക്കുന്ന കോട്ടകള്‍! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങള്‍ അനുസരിച്ചപ്പോഴൊക്കെ ഇസ്രായേല്‍ജനം സുരക്ഷിതരായിരുന്നു. എന്നാല്‍, അവിടുത്തെ നിയമങ്ങളില്‍നിന്നു വ്യതിചലിച്ച കാലത്തെല്ലാം ഇസ്രായേല്‍ജനം പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത്, ഇസ്രായേലിനെ സുരക്ഷിതമാക്കുന്ന കോട്ടയാണ് അവിടുത്തെ നിയമങ്ങള്‍! ഈ നിയമങ്ങള്‍ക്കു നേരെയാണ് ലോകം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. ദൈവജനത്തെ സുരക്ഷിതരാക്കുന്ന നിയമങ്ങളില്‍നിന്ന് വ്യതിചലിപ്പിച്ചാല്‍ മാത്രമേ, ഈ ജനത്തെ കീഴടക്കാന്‍ സാധിക്കുകയുള്ളുവെന്ന് ശത്രുവായ പിശാചിനറിയാം. അതുപോലെതന്നെ, കത്തോലിക്കാസഭയെ തകര്‍ക്കണമെങ്കിലും നിയമങ്ങള്‍ നീക്കംചെയ്യപ്പെടണം.

ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്‍പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ യാഹ്‌വെ അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും"(യൂദിത്ത്: 5; 20, 21). യാഹ്‌വെയുടെ നിയമത്തില്‍നിന്നു വ്യതിചലിക്കുമ്പോള്‍ മാത്രമേ ഇസ്രായേലിനെ ശത്രുക്കള്‍ക്കു തോല്പിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെ ഇസ്രായേലിനു കോട്ടയായി നിലകൊള്ളുന്നത് നിയമങ്ങളാണ്. വിഗ്രഹങ്ങളില്‍നിന്നും അന്യദേവന്മാരില്‍നിന്നും അകന്നുനില്‍ക്കണം എന്ന നിയമമാണ് ഇസ്രായേലിനു നല്‍കപ്പെട്ട നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതിന് വിജാതിയരെ അനുകരിക്കുന്നത് നിയമംമൂലം വിലക്കിയിട്ടുണ്ട്. വിജാതിയരുടെ വിഗ്രഹങ്ങളെപ്പോലെതന്നെ അവരുടെ ആചാരാനുഷ്ഠാനങ്ങളെയും യാഹ്‌വെ വെറുക്കുന്നു. ആയതിനാല്‍, ഒന്നാംപ്രമാണം ലംഘിക്കുന്നതിലൂടെ ഇസ്രായേല്‍ തങ്ങള്‍ക്കു ചുറ്റുമുള്ള കോട്ടകളെ ഭേദിക്കുകയാണു ചെയ്യുന്നത്.

ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 11, 12). യാഹ്‌വെയുടെ നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിക്കുന്നതിലൂടെ ഇസ്രായേല്‍ജനത്തിനു സംഭവിക്കുന്ന ദുരന്തമിതാണ്. ശത്രുക്കള്‍ക്കു നശിപ്പിക്കാന്‍ കഴിയുന്ന ഒരു വസ്തുവായി ഇസ്രായേല്‍ജനം മാറുന്നു. അതായത്, ഇസ്രായേലിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന കോട്ടകള്‍ തകര്‍ക്കപ്പെടുന്നത് നിയമലംഘനത്തിലൂടെയാണ്! ഇതുതന്നെയാണ് ഇസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമായ കത്തോലിക്കാസഭയുടെ കാര്യത്തിലും സംഭവിക്കുന്നത്. കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയ വ്യക്തികളും സമൂഹങ്ങളും സ്ഥാപിച്ച സഭകളെല്ലാം അനേകം കഷണങ്ങളായി വിഭജിക്കപ്പെട്ടപ്പോഴും, കത്തോലിക്കാസഭ നിലനില്‍ക്കുന്നത് നിയമങ്ങളുടെ സംരക്ഷണമുള്ളതുകൊണ്ടാണ്. ദൈവവചനത്തെയും മോശയുടെ നിയമങ്ങളെയും അടിസ്ഥാനമാക്കിയുള്ള നിയമങ്ങളാണ് കത്തോലിക്കാസഭയുടെ ശക്തിയും ബലവും! കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോയ ലൂഥര്‍ സ്ഥാപിച്ച സഭ ഇന്ന് ആയിരക്കണക്കിനു കഷണങ്ങളായി ചിതറിക്കപ്പെട്ടുവെങ്കില്‍, കത്തോലിക്കാസഭ ഇന്നും നിലനില്‍ക്കുന്നു!

കത്തോലിക്കാസഭ നിലനില്‍ക്കുന്നത് കര്‍ശനമായ നിയമങ്ങളിലും ക്രിസ്തുവിന്റെ വാഗ്ദാനത്തിലുമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസു വരെ ഈ സഭ അതിന്റെ നിയമങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. എന്നാല്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പ് കത്തോലിക്കാസഭയുടെ അധികാരം പിടിച്ചെടുക്കുകയും നിയമങ്ങളില്‍ പരിഷ്ക്കാരം നടപ്പാക്കുകയും ചെയ്തതോടെ സഭ ശിഥിലമാകാന്‍ തുടങ്ങി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അധിപതികളായിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിനു മുന്നില്‍പ്പോലും വിട്ടുവീഴ്ചകള്‍ നടത്താത്ത പാരമ്പര്യമാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന അധമനിലൂടെ സഭ കളഞ്ഞുകുളിച്ചത്. പിന്നീടിങ്ങോട്ട്‌ നാം കണ്ടത് യൂറോപ്പിന്റെ ആദ്ധ്യാത്മിക അധഃപതനമാണ്! ആര്‍ക്കുവേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന വെറുമൊരു വസ്തുവാണ് യൂറോപ്പിലെ ഇന്നത്തെ സഭ! ആഗോള ഇസ്ലാം കിണഞ്ഞുശ്രമിച്ചിട്ടും യൂറോപ്പിലെ ക്രിസ്തീയതയുടെമേല്‍ കടന്നുകയറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ദൈവീകനിയമങ്ങള്‍ക്കു പകരമായി മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ സ്വീകരിക്കാന്‍ സഭ തയ്യാറായപ്പോള്‍ സഭയുടെ അസ്ഥിവാരം തോണ്ടപ്പെട്ടു! ദൈവീകനിയമങ്ങളില്‍ അവശേഷിക്കുന്നതുകൂടി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ജന്റീനക്കാരന്‍ വത്തിക്കാനില്‍ കടന്നുകൂടിയിരിക്കുന്നത്. കത്തോലിക്കാസഭയുടെ സമ്പൂര്‍ണ്ണ നാശമാണ് ഈ മനുഷ്യന്റെ അജണ്ട!

അന്യദേവന്റെ സഹായത്തോടെ കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള ശ്രമം ആരംഭിച്ചത് നൂറ്റാണ്ടുകള്‍ക്കു മുന്‍പാണെങ്കിലും സഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിഞ്ഞത് രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെയാണ്. 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ (ആന്റി പോപ്പ്) ജോണ്‍ ഇരുപത്തിമൂന്നാമന്‍ പറഞ്ഞത്, 'സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി' എന്നായിരുന്നു. ഫ്രീമേസണ്‍ സംഘത്തിനു സഭയുടെ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ് അന്നു ചെയ്തത്! സഭയുടെ തുറന്നിട്ട വാതിലുകളിലൂടെ യാതൊരു തടസ്സവുമില്ലാതെ എക്യുമെനിസവും സെക്കുലറിസവും കടന്നുകൂടി. 1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച് 1965 ഡിസംബര്‍ 8-ന് സമാപിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മാസങ്ങള്‍ക്കുമുന്‍പ് ഫ്രീമേസണ്‍ സംഘം അവരുടെ അജണ്ടകള്‍ തയ്യാറാക്കിയിരുന്നു. കത്തോലിക്കാസഭയില്‍ നടത്തേണ്ട മുപ്പത്തിനാല് നവീകരണങ്ങളായിരുന്നു ഈ അജണ്ടകള്‍! ഇവയുടെ നടപ്പാക്കലുകള്‍ ഈ സൂനഹദോസില്‍ ആരംഭിച്ച്, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അജണ്ടകള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടവര്‍ ഈ ലേഖനം വായിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള 'ഫ്രീമേസണ്‍' അജണ്ട!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ വിജാതിയതയെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ പ്രഖ്യാപനം ഇതായിരുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ക്രിസ്തുവില്‍നിന്നു പഠിച്ചതും അപ്പസ്തോലന്മാര്‍ പകര്‍ന്നു നല്‍കിയതുമായ വിശ്വാസ സത്യമാണിത്. ഈ വിശ്വാസ സത്യത്തില്‍നിന്നു വ്യതിചലിക്കാന്‍ 'ഫ്രീമേസണ്‍' തലവനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ തയ്യാറായത് അന്യദേവന്റെ സഹായം സ്വീകരിക്കേണ്ടതിനാണ്. അന്യദേവന്മാര്‍ പിശാചുക്കളാണെന്ന സത്യം പ്രഘോഷിക്കുന്നതില്‍നിന്നു കത്തോലിക്കാസഭ വിരമിച്ചതും ഈ സൂനഹദോസിന്റെ അനന്തരഫലമായിരുന്നു. എല്ലാ മതങ്ങളിലൂടെയും രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന പ്രഖ്യാപനംവഴി പിശാചുക്കളെ അംഗീകരിക്കുകയാണു ചെയ്തത്! ബൈബിളിലെ സത്യങ്ങള്‍ തിരുത്താന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ 'ഫ്രീമേസണ്‍' സംഘം, ബൈബിളിനു പകരമായി മതബോധനഗ്രന്ഥങ്ങളുടെ രചന ആരംഭിച്ചു. ബൈബിളിലെ വചനങ്ങളില്‍നിന്നു ദൈവമക്കളുടെ ശ്രദ്ധതിരിക്കുന്നതിനുവേണ്ടിയാണ് ഈ ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയത്. വിജാതിയതയെ പിന്തുണയ്ക്കുന്ന ആശയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കടന്നുകൂടിയതും 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' അജണ്ടയുടെ ഭാഗമായിട്ടാണ്. അല്ലാഹു അടക്കമുള്ള വ്യാജദേവന്മാര്‍ക്ക് ദൈവീകപരിവേഷം നല്‍കിയ 'യുവജന മതബോധന ഗ്രന്ഥത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: "മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്‌(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(യുവജന മതബോധനഗ്രന്ഥം: പേജ് നമ്പര്‍: 84). 'ഹുബാല്‍' എന്ന ബാല്‍ദേവന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നല്‍കിയിരിക്കുന്ന മഹനീയ സ്ഥാനമാണിത്! 

അന്യദേവന്റെ സഹായത്തോടെ കത്തോലിക്കാസഭയുടെ കോട്ടകളോടുള്ള പോരാട്ടത്തിനു തുടക്കം കുറിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ആയിരുന്നുവെങ്കില്‍, ഇവന്റെ ആരാധകനായ അധമനിലൂടെ പോരാട്ടമിന്നും തുടന്നുകൊണ്ടിരിക്കുന്നു. വത്തിക്കാനിലെ അധികാരം പിടിച്ചെടുത്ത നാള്‍മുതല്‍ ഫ്രാന്‍സീസ് നടത്തിയിട്ടുള്ള ഓരോ പ്രസ്താവനകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സഭയെ നവീകരിക്കണമെന്ന മുറവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സംഘങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' സംഘങ്ങളാണ്. നിയമങ്ങളില്‍ കാലാനുസൃതമായ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ഓരോ ശബ്ദങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ പൈശാചിക ശക്തികളാണെന്നു തിരിച്ചറിയണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടിയേതീരു! ക്രിസ്തുവിന്റെ സഭയില്‍ നിയമഭേദഗതി വരുത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്നിരിക്കെ, അന്യദേവന്റെ സഹായത്തോടെ ഇവര്‍ ശ്രമം തുടരുന്നു. വിജാതിയരുടെ നിയമങ്ങളില്‍ ചില അപ്രധാന ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ്‌ ഇവര്‍ അതു സാദ്ധ്യമാക്കാന്‍ ശ്രമിക്കുന്നത്. വിജാതിയരുടെ നിയമങ്ങളില്‍ കോടതികളിലൂടെയും മറ്റും നടക്കുന്ന നവീകരണങ്ങളെ ഗൗരവമായിത്തന്നെ കാണണം. ക്രിസ്തീയ നിയമങ്ങളെയും ആചാരങ്ങളെയും ലക്ഷ്യമിട്ടുള്ള സാത്താന്റെ നീക്കമാണിത്! ശബരിമലയിലെ 'സ്ത്രീപ്രവേശന' വിധിയെപ്പോലും വിവേകത്തോടെ നോക്കിക്കാണണം. മതത്തിനുമേലുള്ള ലോകത്തിന്റെ കടന്നുകയറ്റത്തിലൂടെ ലക്ഷ്യമിടുന്നത് കത്തോലിക്കാസഭയെയാണ്!

സൗദി അറേബ്യയില്‍ മറ്റു മതങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നതും, കത്തോലിക്കാസഭയ്ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്കുന്നതുമൊക്കെ കൗശലത്തിന്റെ ഭാഗമായി കാണാനുള്ള വിവേകം നഷ്ടപ്പെട്ടുപോയ അനേകര്‍ ഇന്ന് സഭയില്‍ സാങ്കേതികമായി അംഗങ്ങളായിരിക്കുന്നു. ഈ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമാണ് അനീതിനിറഞ്ഞ വിധിപ്രസ്താവങ്ങള്‍ക്കു കാരണമാകുന്നത്. ആള്‍ക്കൂട്ടത്തിന്റെ സമ്മര്‍ദ്ദംമൂലം അനീതിനിറഞ്ഞ വിധിപ്രസ്താവങ്ങള്‍ ഉണ്ടാകുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്താണ് യേഹ്ശുവായ്ക്കെതിരേ പീലാത്തോസ് നടത്തിയ വിധിപ്രസ്താവം! മറ്റുമതങ്ങളുടെ നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, കത്തോലിക്കാസഭയും ആ മാര്‍ഗ്ഗം പിന്തുടരണമെന്ന വാദത്തിനു പിന്തുണ നേടിയെടുക്കുന്നു. ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ അറിവില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ പിന്തുണയാണ് ഇവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൈവത്തിനും ദൈവീകനിയമങ്ങള്‍ക്കും എതിരായി ഉയരുന്ന അധാര്‍മ്മികതയുടെ ശബ്ദമായി ഇതിനെ നാം തിരിച്ചറിയണം. അന്യദേവന്മാരുടെ മതങ്ങള്‍ തങ്ങളുടെ നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതികള്‍ കണക്കിലെടുത്ത് ദൈവവചനത്താല്‍ സ്ഥാപിതമായ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ക്രിസ്ത്യാനികള്‍ക്ക് അനുവാദമില്ല. എന്തെന്നാല്‍, കത്തോലിക്കാസഭ ഒരു നിയമനിര്‍മ്മാണ സഭയല്ല; മറിച്ച്, നിയമ നിര്‍വ്വഹണ സഭയാണ്! കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക: 'കത്തോലിക്കാസഭ നിയമനിര്‍മ്മാണസഭയല്ല; നിയമനിര്‍വ്വഹണസഭയാണ്!'

കത്തോലിക്കാസഭയുടെ കോട്ടകള്‍ തകര്‍ക്കാന്‍ അന്യദേവന്റെ സഹായത്തോടെ നടപ്പാക്കിയ മറ്റൊരു പരിഷ്ക്കാരമാണ് വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തിക്കൊടുക്കുന്ന രീതി! വിജാതിയരുമായുള്ള വിവാഹം ചില ഉപാധികളോടെ പള്ളിയില്‍വച്ചു നടത്തുന്ന രീതി ഇന്നു കത്തോലിക്കാസഭയിലുണ്ട്! ഇതു ഫ്രീമേസണ്‍ സംഘത്തിന്റെ അജണ്ട നടപ്പാക്കലാണെന്ന സത്യം പലര്‍ക്കും അറിയില്ല. മോശയിലൂടെ ദൈവമായ യാഹ്‌വെ കര്‍ശനമായി നിരോധിച്ച ഈ മഹാപാപത്തെ മഹത്വവത്കരിക്കാന്‍ സഭ തയ്യാറാകുമ്പോള്‍, ഇവരെ നയിക്കുന്ന ശക്തിയെ ദൈവജനം തിരിച്ചറിയണം. വചനം നോക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും"(നിയമം:7;3,4). അന്യദേവന്മാരെ സേവിക്കുന്ന ഒരുവന്‍ യാഹ്‌വെയില്‍നിന്നു പൂര്‍ണ്ണമായും അകലുകയാണു ചെയ്യുന്നത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ ദൈവം പ്രീതിപ്പെടുകയില്ല എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇവിടെയും കാണുന്നത്. ഈ വചനംകൂടി ശ്രദ്ധിക്കുക: "അന്യദേവന്റെ പുത്രിയെ വിവാഹം ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്ഛേദിക്കട്ടെ"(മലാക്കി: 2; 11, 12). അന്യദേവന്റെ സഹായത്തോടെ കത്തോലിക്കാസഭയുടെ കോട്ടകളെ തകര്‍ക്കുന്നതിനുള്ള ഈ നീക്കത്തെ തിരിച്ചറിയാന്‍ കഴിയാത്ത ആള്‍ക്കൂട്ടത്തെ സഭയുടെ ഭാഗമായി അംഗീകരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, യാക്കോബിന്റെ കൂടാരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ് ഇക്കൂട്ടര്‍!

ദൈവീകനിയമങ്ങളില്‍നിന്നുള്ള ഓരോ ചുവടുമാറ്റവും സഭയുടെമേലുള്ള സംരക്ഷണത്തെ ഇല്ലാതാക്കുന്നുവെന്ന തിരിച്ചറിവ് ഓരോ വിശ്വാസിയും ആര്‍ജ്ജിക്കണം. ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതുന്നത് അന്ത്യകാലത്തു സംഭവിക്കാനിരിക്കുന്ന ദുരന്തമാണെങ്കില്‍, അവന്റെ ആജ്ഞാനുവര്‍ത്തികളായ നിയമപരിഷ്ക്കരണ വാദികള്‍ ഇപ്പോള്‍ത്തന്നെ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. വത്തിക്കാനിലെ ഫ്രാന്‍സീസ് നടത്താന്‍ ഉദ്യമിക്കുന്ന പരിഷ്കരണങ്ങളെല്ലാം എതിര്‍ക്രിസ്തുവിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ്. ഇസ്ലാമിനെ കൂട്ടുപിടിച്ചാണ് ഇവന്‍ ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ, സഭയില്‍ സാങ്കേതികമായി മാത്രം അംഗങ്ങളായിട്ടുള്ള സ്വവര്‍ഗ്ഗാനുരാഗികള്‍, നിരീശ്വരവാദികള്‍, വ്യഭിചാരികള്‍ തുടങ്ങിയ പൈശാചികശക്തികളുടെ പിന്തുണയും ഫ്രാന്‍സീസിനുണ്ട്. ദൈവീകനിയമങ്ങളെ പുച്ഛിക്കുന്ന മാധ്യമങ്ങളും സംഘടനകളും ഫ്രാന്‍സീസിനു വീരപരിവേഷം നല്‍കിയിരിക്കുന്നതും ശ്രദ്ധിക്കണം. കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കുന്ന നിയമവും, സ്വവര്‍ഗ്ഗവിവാഹം നടത്തിക്കൊടുക്കുന്ന നിയമവും നിര്‍മ്മിക്കാനുള്ള നിഗൂഢ നീക്കങ്ങളും നടക്കുന്നുണ്ട്. ഫ്രാന്‍സീസിന്റെ ഈ പൈശാചിക പരിഷ്കാരങ്ങള്‍ക്കു കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്ന സംഘമാണ് കൊച്ചിയില്‍ സമരം നടത്തിയത്! വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുവേണ്ടി രംഗത്തിറങ്ങിയ സംഘത്തിന്റെ തലവന്മാര്‍ പോള്‍ തെലേക്കാടനും വട്ടോളിയുമാണ്!

അന്യദേവന്മാരുടെ സഹായത്തോടെ കൊച്ചിയില്‍ നടത്തിയ ആഭാസസമരത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവരുടെ പിതൃത്വം വ്യക്തമാകും! കത്തോലിക്കാസഭ പിന്തുടരുന്ന ദൈവീകനിയമങ്ങള്‍ അസാധുവാക്കുന്നതിനായി മുറവിളികൂട്ടുന്ന സാത്താന്റെ സന്തതികളാണ് സമരം സംഘടിപ്പിച്ചത്. എക്കാലത്തും കത്തോലിക്കാസഭയുടെ ശത്രുക്കളായി നിലകൊണ്ടിട്ടുള്ള നീചന്മാരെ കൂട്ടുപിടിക്കാന്‍ തയ്യാറായതിലൂടെതന്നെ, ഈ സമരത്തിന്റെ പിന്നിലെ കത്തോലിക്കാവിരുദ്ധ അജണ്ട തിരിച്ചറിയാന്‍ കഴിയും. ദൈവനിഷേധികളെയും വിജാതിയരെയും പങ്കെടുപ്പിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ നിയമങ്ങളെ പരിഹസിച്ച തെലേക്കാടനെയും വട്ടോളിയെയും തിരിച്ചറിയാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ക്കു സാധിച്ചിട്ടുണ്ട്. കെട്ടിച്ചമച്ച ബലാല്‍സംഗ കഥയുടെ തിരക്കഥ തയ്യാറാക്കിയത് 'ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സില്‍' എന്ന 'ഇല്ല്യുമിനാറ്റി' സംഘവും ചില വേശ്യകളും ചേര്‍ന്നാണ്! സഭയെ നശിപ്പിക്കാന്‍ പിശാചില്‍നിന്ന് അച്ചാരംവാങ്ങിയിരിക്കുന്ന ശപിക്കപ്പെട്ട മനുഷ്യരുടെ അവിഹിത കൂട്ടുകെട്ടാണിത്!  

ഈ ലോകത്തുള്ള സകല അധാര്‍മ്മികതയുടെയും ആകെത്തുകയായ വിജാതിയതയുടെ വക്താക്കളാണ് കത്തോലിക്കാസഭയുടെ നിയമങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ കൊച്ചിയില്‍ സമ്മേളിച്ചത്. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യങ്ങളുമായി വേദിയില്‍ നിറഞ്ഞാടിയവരുടെ കൂട്ടത്തില്‍ പര്‍ദ്ദയിട്ട താടകമാരും ഉണ്ടായിരുന്നു. ഇവറ്റകളുടെ സമുദായത്തില്‍ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് നമുക്കറിയാം. കൊച്ചിയിലെ സമരപ്പന്തലില്‍ അണിനിരന്ന ഇസ്ലാമിക സ്ത്രീകള്‍ സ്വന്തം ഭവനത്തിലാണ് സമരം നടത്തേണ്ടിയിരുന്നത്. നിങ്ങളുടെ സ്ത്രീകള്‍ക്കു ചേലാകര്‍മ്മം നടത്തുന്നതിനെയും മുത്തലാഖ് ചൊല്ലി ഇസ്ലാമിക സ്ത്രീകളെ തെരുവേശ്യകളാക്കുന്നതിനെയും എതിര്‍ക്കാന്‍ കഴിയാത്ത നിങ്ങള്‍ കത്തോലിക്കാസഭയിലെ സ്ത്രീകള്‍ക്കുവേണ്ടി കുരയ്ക്കുന്നതു കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ. കത്തോലിക്കാസഭയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമത്വവും ഏതു വിജാതിയതയിലാണു ലഭിക്കുന്നതെന്ന് കൊച്ചിയില്‍ സമരം നടത്തിയ താടകമാര്‍ പറയുക! ഭര്‍ത്താവിന്റെ നാലോ അഞ്ചോ ഭാര്യമാരില്‍ ഒരുവളായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇസ്ലാമിക സ്ത്രീകളുടെ മുദ്രാവാക്യങ്ങളെ വേശ്യകളുടെ ചാരിത്ര്യ പ്രസംഗമായിട്ടാണ് ക്രിസ്ത്യാനികള്‍ കണ്ടത്!

ഫ്രാന്‍സീസിന്റെ പൈശാചിക പരിഷ്കാരങ്ങള്‍ക്കു പിന്തുണയുമായി നിലകൊള്ളുന്ന കേരളഘടകം ആസൂത്രണംചെയ്ത നിഗൂഢ പദ്ധതിയാണ് ബലാല്‍സംഗ കഥ! കേരളത്തിലെ കത്തോലിക്കാസഭയെ വിജാതിയവത്ക്കരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന തെലേക്കാടനും വട്ടോളിയും അടങ്ങുന്ന 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ദുരൂഹതകള്‍ നിറഞ്ഞതാണ്‌. 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ നരാധമന്മാരായിരുന്നു. മാധ്യമങ്ങള്‍ക്കുവേണ്ടി വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ചു നല്‍കുന്നതും വേശ്യകളെ ഉപയോഗിച്ചു സഭയെ അധിക്ഷേപിക്കുന്നതും ഈ സംഘംതന്നെ! 'ട്രാന്‍സ് ജെന്റര്‍' എന്ന പ്രകൃതിവിരുദ്ധ ലൈംഗീകത്തൊഴിലാളികള്‍ക്ക് അധാര്‍മ്മിക പിന്തുണ നല്‍കിയത് 'തെലേക്കാടന്‍' എന്ന അധമനായിരുന്നു.

സന്യാസസമൂഹങ്ങളുമായി ഭിന്നിച്ചുനില്‍ക്കുന്നവരും ദുഷ്ചരിതകളുമായ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് സഭയ്ക്കെതിരേ സമരം സംഘടിപ്പിക്കുന്ന 'വട്ടോളി' എന്ന 'ഇല്ല്യുമിനാറ്റി' തലവനെ കത്തോലിക്കാസഭയിലെ വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും ഭയമാണ്. ജലന്തര്‍ രൂപതയുടെ കുറവിലങ്ങാടുള്ള അഗതിമന്ദിരത്തില്‍ (ഗസ്റ്റ് ഹൗസ്), സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ട സ്ത്രീകളെ അനധികൃതമായി പാര്‍പ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് വട്ടോളിയാണെന്ന് അറിയാത്ത വൈദീകര്‍ സഭയിലുണ്ടാകില്ല! അന്യദേവന്റെ സഹായത്തോടെ കത്തോലിക്കാസഭയിലെ ദൈവീകനിയമങ്ങള്‍ നീക്കം ചെയ്യാനുള്ള അന്തിമയുദ്ധത്തിലാണ് ഇവറ്റകള്‍! കൊച്ചിയില്‍ നാം കണ്ടത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടന സമ്മേളനമായിരുന്നു. എതിര്‍ക്രിസ്തുവിന്റെ പോരാളികളികള്‍ നടത്തിയ 'ഫ്ലാഗ് മാര്‍ച്ച്'! 

കുറവിലങ്ങാട് 'ഗസ്റ്റ് ഹൗസ്' ഒരു അധോലോകാമോ?

മാധ്യമങ്ങള്‍ 'ഇര' എന്നു വിശേഷിപ്പിക്കുന്നവളുടെ വിഹാരകേന്ദ്രമായ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിനെ ചുറ്റിപ്പറ്റി കേള്‍ക്കുന്നതെല്ലാം നാറുന്ന കഥകളാണ്! ഇരയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് കുറവിലങ്ങാട്ടെ ഒരു ടാക്സി ഡ്രൈവര്‍ ആണെന്ന് നാട്ടുകാര്‍ പറയുന്നു. മുഖ്യധാര 'മഞ്ഞ' മാധ്യമങ്ങള്‍ക്ക് ഈ സ്ത്രീ ഇരയാണെങ്കില്‍, മനോവ മനസ്സിലാക്കിയിടത്തോളം കത്തോലിക്കാസഭയെ രോഗഗ്രസ്ഥമാക്കാന്‍ കടന്നുകൂടിയ ഒരു 'നാടവിര' ആണിവള്‍! ഇവളോടൊപ്പം ചേര്‍ന്നിരിക്കുന്ന 'നാടവിരകള്‍' ഒരു മാഫിയാസംഘത്തെപ്പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ സന്യാസിനിമാരെപ്പോലും കുറവിലങ്ങാട്ടെ അഗതിമന്ദിരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. അവരെയെല്ലാം നാടവിരകള്‍ ഭീഷണിപ്പെടുത്തി ഓടിക്കുകയാണ്! വ്യഭിചാരിണിയെന്നു സ്വയം പ്രഖ്യാപിച്ച സ്ത്രീയുടെ സഹോദരന്‍ എന്ന് പറയപ്പെടുന്നവന്‍ ഈ അഗതിമന്ദിരത്തിലേക്കു താമസം മാറ്റിയെന്നും പറയപ്പെടുന്നു. വേശ്യകള്‍ തങ്ങുന്ന ഒരു വ്യഭിചാരകേന്ദ്രമായി കുറവിലങ്ങാട് ഗസ്റ്റ് ഹൗസ് മാറിയെങ്കില്‍ അതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്.

വേശ്യകളെ കന്യാസ്ത്രികള്‍ എന്നുവിളിക്കാന്‍ മനോവയ്ക്കു മനസ്സില്ല. അവിഹിതവേഴ്ചകളില്‍ ആനന്ദം കണ്ടെത്തുന്ന ദുഷ്ചരിതകളായ സ്ത്രീകളെ 'വേശ്യകള്‍' എന്ന് ആരെങ്കിലും വിളിച്ചാല്‍ അത് സ്ത്രീവിരുദ്ധതയായി കണക്കാക്കുന്നതിനെയും മനോവ അംഗീകരിക്കുന്നില്ല. മറിച്ച്, വേശ്യാവിരുദ്ധതയായി മാത്രമേ പരിഗണിക്കുന്നുള്ളു. ലോകത്തുള്ള സ്ത്രീകളില്‍ എല്ലാവരും വേശ്യകളല്ല; ന്യൂനപക്ഷം മാത്രമാണ് ഇവര്‍! വേശ്യകളോടുള്ള അവമതിപ്പിനെ സ്ത്രീകളോടുള്ള അവമതിപ്പായി ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളുണ്ട്. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് അപമാനമായ ചില ദുഷ്ചരിതകള്‍ക്ക് പിന്തുണ നല്‍കുന്ന ആഭാസന്മാരാണ് ഈ പ്രചരണം നടത്തുന്നത്. അതുപോലെതന്നെ, കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ തമ്പടിച്ചിരിക്കുന്ന സ്ത്രീകളെ നോക്കി കത്തോലിക്കാസഭയിലെ കന്യാസ്ത്രിമാരെ മുഴുവന്‍ വിലയിരുത്താന്‍ ആരും മുതിരരുത്. അസ്സന്മാര്‍ഗ്ഗിയായ ഒരു പുരുഷനെതിരെയുള്ള പരാമര്‍ശങ്ങളെ പുരുഷത്വത്തിനെതിരായ കടന്നാക്രമണമായി ആരും പരിഗണിക്കാറില്ല. ഇതുതന്നെയാണ് സ്ത്രീകളുടെ കാര്യത്തിലും നാം പരിഗണിക്കേണ്ട പൊതുവായ ശൈലി.

ജലന്തര്‍ രൂപതയുടെ ഗസ്റ്റ്‌ ഹൗസ് കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന സംഘംചേരല്‍ അനുവദിച്ചുകൊടുത്താല്‍, അത് വലിയ ദുരന്തത്തിലേ കലാശിക്കുകയുള്ളു. കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള ആലോചനകള്‍ നടക്കുന്നത് ഈ പൈശാചിക കേന്ദ്രത്തിലാണെന്നു പറയപ്പെടുന്നു. സഭയുടെ എക്കാലത്തെയും ശത്രുക്കള്‍ക്കു സംഘംചേരാനും പദ്ധതികള്‍ തയ്യാറാക്കാനും ഇവിടെ സൗകര്യമുണ്ട്. കത്തോലിക്കാസഭയെ തകര്‍ക്കാന്‍ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍തന്നെ ഉപയോഗപ്പെടുത്താന്‍ അവസരം ലഭിക്കുമ്പോള്‍ സാത്താന്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതി അവര്‍ണ്ണനീയമായിരിക്കും! ഇര എന്ന പരിഗണനയില്‍ ആദരിക്കപ്പെടുന്ന ഈ സ്ത്രീയുടെ യഥാര്‍ത്ഥ മുഖം അറിയാവുന്ന അനേകര്‍ കേരളത്തിലും പഞ്ചാബിലുമുണ്ട്. സത്യം വിളിച്ചുപറയാന്‍ തയ്യാറാകുന്നവരെ കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടാണ് ആരുമൊന്നും മിണ്ടാത്തത്! അനേകം പുരുഷന്മാരോടൊപ്പം കാമകേളികള്‍ ആസ്വദിച്ചവള്‍ ഇന്നും 'കന്യാസ്ത്രി' എന്നു വിളിക്കപ്പെടുന്നുവെങ്കില്‍, അതാണ് അധര്‍മ്മികള്‍ക്കുവേണ്ടി അധര്‍മ്മികള്‍ നിര്‍മ്മിച്ച അധാര്‍മ്മികതയുടെ നിയമത്തിന്റെ വൈപരീത്യം!

ഇരയുടെ ബന്ധുവായ സ്ത്രീയുടെ ഭര്‍ത്താവുമായി ഇരയ്ക്കുണ്ടായിരുന്ന അവിഹിതവേഴ്ച പിടിക്കപ്പെട്ടതോടെ സന്യാസജീവിതം അവസാനിപ്പിക്കാന്‍ അപേക്ഷനല്കിയ ഇര, ഒറ്റരാത്രികൊണ്ടാണ് മലക്കംമറിഞ്ഞത്. ഇതിന്റെ പിന്നില്‍ നടന്ന സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനകളും പുറത്തുകൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നില്ല. പല പുരുഷന്മാരോടൊപ്പം അവിഹിതവേഴ്ച്ചകളില്‍ വ്യാപരിക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കാന്‍ നിഘണ്ടുവിലുള്ള പദം 'വേശ്യ' എന്നാണ്. അതിനാല്‍ത്തന്നെ, 'ഇര' എന്ന് ലോകം വിളിക്കുന്ന ഇത്തരക്കാര്‍ക്ക് 'വേശ്യ' എന്ന വിശേഷണമായിരിക്കും ഏറ്റവും അനുയോജ്യം! ഇരയുടെ പക്ഷത്താണ് തങ്ങളെന്നു വാദിക്കുന്നവര്‍ തന്നെയാണ് 'ഇര' ആരാണെന്നു നിശ്ചയിക്കുന്നത്. പണത്തിനുവേണ്ടിയോ ശരീരസുഖത്തിനുവേണ്ടിയോ വ്യഭിചരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിലുണ്ട്. ഇത്തരം സ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്ന പുരുഷനെ വളഞ്ഞുവച്ച് ആക്രമിക്കുന്ന രീതിയാണ് ഇന്ന് ലോകത്തിന്റേത്. ഈ തലത്തിലേക്ക് സമൂഹത്തെ വളര്‍ത്തിയെടുത്തത് പൈശാചിക നിയമങ്ങള്‍ നിര്‍മ്മിക്കുന്ന അധമന്മാരാണ്. അധാര്‍മ്മികതയെ ഊട്ടിവളര്‍ത്തുന്നതിനായി സാത്താന്‍ നടത്തുന്ന നിയമനിര്‍മ്മാണങ്ങളുടെ അനന്തരഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും ശേഷിയില്ലാത്തവരായി ലൗകിക മനുഷ്യര്‍ അധഃപതിച്ചിരിക്കുന്നു.

പരപുരുഷനുമായി അവിഹിതവേഴ്ചകളില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്നു പിശാചില്‍നിന്നു ജനിച്ച ന്യായാധിപന്‍ വിധിക്കുമ്പോള്‍, അത് ആഹ്ലാദിപ്പിക്കുന്നത് പിശാചിന്റെ സന്തതികളെയാണ്‌. ഇത്തരം അധര്‍മ്മികള്‍ക്കു ആശ്വാസം പകരുകയെന്നതാണ് ലോകത്തിന്റെ ഉത്തരവാദിത്വം! എന്നാല്‍, ദൈവമക്കള്‍ ഈ വിധികളെ പരിഗണിക്കുന്നുപോലുമില്ല. എന്തെന്നാല്‍, മാന്യമായി ജീവിക്കുന്ന മനുഷ്യരെ ബാധിക്കുന്ന വിഷയമല്ല ഇതെന്ന് അവര്‍ക്കറിയാം. അധാര്‍മ്മിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെ മാത്രം ബാധിക്കുന്ന ഒരു വിഷയത്തില്‍ മാന്യന്മാര്‍ ഇടപെടില്ല എന്നതാണു യാഥാര്‍ത്ഥ്യം. നിയമങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളെ ദുരുപയോഗിക്കുമ്പോള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത് പൈശാചികതയാണ്. ഒരു വേശ്യ വിചാരിച്ചാല്‍ ഏതൊരു ശ്രേഷ്ഠനെയും ഇല്ലായ്മചെയ്യാന്‍ കഴിയുമെന്നതാണ് പൈശാചിക നിയമങ്ങളുടെ അനന്തരഫലം. ബിഷപ്പ് ഫ്രാങ്കോ ഇന്ന് ജയിലറയ്ക്കുള്ളിലായതും ഒരു വേശ്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. നാളെയിത് ആര്‍ക്കെതിരെയും പ്രയോഗിക്കപ്പെടാമെന്ന തിരിച്ചറിവില്ലാത്തവരാണ് കോടതിവളപ്പില്‍ കൂക്കുവിളികളുമായി ആഘോഷിക്കുന്നത്. ഇക്കൂട്ടര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ ഭാര്യയും അമ്മയും മകളും ബംഗാളികളുടെ കൂടെ പോയില്ലെന്ന് ഉറപ്പുവരുത്തുന്നതു നല്ലതാണ്.

സമൂഹത്തില്‍ അധാര്‍മ്മികത ഊട്ടിവളര്‍ത്തുന്നതിനുവേണ്ടി പൈശാചികശക്തികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളും, ഈ നിയമത്തില്‍ നിന്നുകൊണ്ടു നടപ്പാക്കപ്പെടുന്ന വിധികളുമാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ നീതിമാന്മാര്‍ക്ക് നീതിനടത്തിത്തരാന്‍ ഉള്ളതല്ല! എല്ലാത്തരത്തിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതു കാണുമ്പോള്‍ അസംഭവ്യമായത് എന്തോ സംഭവിച്ചാല്‍ എന്നപോലെ ആരും അസ്വസ്ഥരാകേണ്ട; എന്തെന്നാല്‍, ഇത് അന്ത്യകാലത്തിന്റെ അടയാളമാണ്! കാലത്തിന്റെ ഈ അടയാളം കാണുന്ന നീതിമാനെ സംബന്ധിച്ചിടത്തോളം ഭയപ്പെടാന്‍ ഒന്നുമില്ല. കാരണം, മാന്യമായി ജീവിക്കുന്നവരെ അവിഹിതവേഴ്ചകള്‍ക്കു പ്രേരിപ്പിക്കുന്ന ഒന്നും നിയമത്തിലില്ല. മാന്യമായ ജീവിതം തിരഞ്ഞെടുക്കാന്‍ ഒരുവന് അവകാശമുള്ളതുപോലെ, ചെറ്റയായി ജീവിക്കാന്‍ ചെറ്റകള്‍ക്കും അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച്, സകലരും ചെറ്റകളായി ജീവിക്കണമെന്ന നിര്‍ബ്ബന്ധം നിയമത്തിലില്ല! എന്നാല്‍, ലോകത്തിന്റെ നിയമങ്ങളെ ദൈവീകനിയമങ്ങളായി തെറ്റിദ്ധരിക്കുന്ന വിഭാഗത്തിന് ലോകം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ദുരന്തമായി ഭവിക്കും. എന്തെന്നാല്‍, ദൈവം വിധി നടപ്പാക്കുന്നത് അവിടുത്തെ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ്!

കാരക്കാമലയിലെ 'ലുലുമോള്‍'!

കൊച്ചിയിലെ വ്യഭിചാരസമരത്തിനു പിന്തുണയുമായി മാനന്തവാടി രൂപതയിലെ കാരക്കാമലയില്‍നിന്ന് ഒരു 'ലുലുമോള്‍' എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഭയിലെ വൈദീകരെയും സന്യസ്തരെയും പുലഭ്യം പറയുകയെന്നതാണ് ലുലുമോളുടെ പ്രധാന വിനോദം! ഫ്രാന്‍സിസ്കന്‍ ക്ലാരസമൂഹത്തിലെ അംഗമായ ലുലുമോള്‍ക്കെതിരേ ഇവളുടെ സന്യാസസമൂഹം പത്തോളം തവണ അച്ചടക്കനടപടി എടുത്തിട്ടുണ്ട്. അധികൃതരെ അനുസരിക്കാതെ, സന്യാസസമൂഹത്തിന്റെ നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി വിഹരിക്കുന്ന ലുലുമോള്‍ക്കെതിരേ ഇടവക വികാരി എടുത്ത അച്ചടക്കനടപടിയാണ് അവസാനമായി ചര്‍ച്ചചെയ്യപ്പെട്ടത്. കുട്ടികളെ മതബോധനം നടത്തുന്നതും പള്ളിയില്‍ ദിവ്യകാരുണ്യം വിതരണം ചെയ്യുന്നതും വിലക്കിക്കൊണ്ടാണ് വികാരിയച്ചന്‍ നടപടിയെടുത്തത്. എന്നാല്‍, ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ പള്ളിമേടയിലേക്ക് ഇരച്ചുകയറി അച്ചനെ ഭീഷണിപ്പെടുത്തുകയും അച്ചടക്കനടപടി പിന്‍വലിപ്പിക്കുകയും ചെയ്തു. ഈ സാമൂഹ്യവിരുദ്ധരുടെ കൂട്ടത്തില്‍ ഇടവകാംഗങ്ങളെക്കൂടാതെ, വിജാതിയരുമുണ്ടായിരുന്നു. ഇതാണ് കത്തോലിക്കാസഭയുടെമേല്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഇന്നത്തെ പൊതുശൈലി!

കൊച്ചിയിലെ സമരം അവസാനിപ്പിച്ചുകൊണ്ട് വട്ടോളി എന്ന ആഭാസന്‍ നടത്തിയ കൊലവിളിയുടെ തുടര്‍ച്ചയാണ് ഈ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്തെന്നാല്‍, കൊച്ചിയിലെ സമാപനപ്രസംഗത്തില്‍ ഇവന്‍ പറഞ്ഞത്, സമരത്തിനു വന്നവരുടെമേല്‍ അച്ചടക്ക നടപടികളുണ്ടായാല്‍, കേരളം കണ്ടിട്ടില്ലാത്ത സമരപരമ്പര ഉണ്ടാകുമെന്നാണ്. വട്ടോളി പറഞ്ഞതില്‍ അതിശയോക്തി ഒന്നുമില്ലെന്നു മനോവയ്ക്കു മനസ്സിലാകും. കാരണം, കേരളത്തിലെ എല്ലാ പൈശാചികശക്തികളും ഇവനോടൊപ്പം ചേര്‍ന്നു കത്തോലിക്കാസഭയെ നേരിട്ടുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമരപ്പന്തലില്‍ CPI യുടെ യുവജനപ്രസ്ഥാനമായ AIYF ന്റെ സാന്നിദ്ധ്യത്തിലൂടെ തെളിയുന്നത് മാവോയിസ്റ്റുകള്‍പോലും ഇവരോടൊപ്പം ഉണ്ടെന്നാണ്! മതഭീകര സംഘടനകളെയും മാവോയിസ്റ്റുകളെയും സ്വവര്‍ഗ്ഗഭോഗികളെയും അണിനിരത്തിക്കൊണ്ട് കത്തോലിക്കാസഭയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന സകല 'ഇല്ല്യുമിനാറ്റി' സംഘങ്ങളെയും നിലയ്ക്കുനിര്‍ത്താന്‍ വിശ്വാസികള്‍ ഉണരേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയെയും കൂദാശകളെയും പരിഹസിക്കാന്‍ വിജാതിയര്‍ക്കു വേദിയൊരുക്കിയ ചെകുത്താന്റെ സന്തതികളെ സഭയില്‍നിന്നു പുറത്താക്കാന്‍ മെത്രാന്‍ സമിതി തയ്യാറാകണം!

സന്യസസമൂഹങ്ങള്‍ക്ക് അവരുടെതായ ചില ദൗത്യങ്ങളുണ്ട്. ഓരോ സന്യാസസമൂഹങ്ങളും വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണ് ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് അനേകം സന്യാസസമൂഹങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നതുതന്നെ. ഓരോ സമൂഹങ്ങളും സ്വീകരിച്ചിരിക്കുന്ന ദൗത്യങ്ങളോടും വ്രതങ്ങളോടും ആഭിമുഖ്യമുള്ളവരാണ് ആ സമൂഹത്തില്‍ ചേരുന്നതെന്നു നമുക്കറിയാം. ഫ്രാന്‍സിസ്കന്‍ ക്ലാരസഭയുടെ നിയമാവലികളില്‍നിന്നു വ്യതിചലിച്ചു ജീവിക്കുന്നവരെ സമൂഹത്തില്‍നിന്നു പുറത്താക്കിയില്ലെങ്കില്‍, ഈ സമൂഹത്തിന്റെ അടിസ്ഥാനലക്ഷ്യംതന്നെ ഇല്ലാതാകും. കന്യാസ്ത്രിമഠങ്ങളില്‍ ചേരുന്ന സ്ത്രീകള്‍ക്ക് ചില അച്ചടക്കങ്ങളൊക്കെ ആ സമൂഹം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരിക്കെ, ആ നിയമങ്ങള്‍ അവഗണിച്ചുകൊണ്ടു മുന്നോട്ടുപോകുന്നവളെ പുറത്താക്കുകയല്ലാതെ, മറ്റു പോംവഴികള്‍ ഒന്നുമില്ല. 'ലുലുമോള്‍' ഇന്ന് ചാനല്‍ ചര്‍ച്ചകളും ചാരിത്ര്യപ്രസംഗങ്ങളും ഒക്കെയായി അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇത് ഫ്രാന്‍സിസ്കന്‍ ക്ലാരസഭയുടെ നിയമാവലിയുമായി ഒത്തുപോകുന്നതല്ലെങ്കില്‍, ഈ സമൂഹത്തിന്റെ നേതൃത്വം ഇവളെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം! നേതൃത്വത്തിന്റെ താക്കീതുകള്‍ അവഗണിച്ചു മുന്നോട്ടുപോകുന്നവരെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍പ്പോലും വച്ചുപൊറുപ്പിക്കാറില്ല. അവര്‍ക്ക് അഭിപ്രായം പറയാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍, അത് അവര്‍ ആയിരിക്കുന്ന സ്ഥാപനത്തില്‍നിന്നു പുറത്തുവന്ന് സ്വതന്ത്രരായതിനു ശേഷമായിരിക്കണം!       

അസംതൃപ്തര്‍ക്കു പുറത്തുപോകാം!

ക്രിസ്തുവിനാല്‍ സ്ഥാപിതമായ നിയമങ്ങളോട് അസംതൃപ്തിയുള്ളവര്‍ക്കു സ്വമേധയാ പുറത്തുപോകാനുള്ള അവസരം കത്തോലിക്കാസഭയിലുണ്ട്. അസംതൃപ്തിയോടെ ഒരു പ്രസ്ഥാനത്തില്‍ തുടരാന്‍ ആരെയെങ്കിലും നിര്‍ബ്ബന്ധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു നമുക്കറിയാം. കത്തോലിക്കാസഭയില്‍ നിലവിലുള്ള നിയമങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന അനേകരുണ്ടാകാം. അതുപോലെതന്നെ, ഈ നിയമങ്ങളെ അംഗീകരിക്കുകയും അനുഗൃഹമായി കരുതുകയും ചെയ്യുന്ന വിവേകമതികളും സഭയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുകൂട്ടരെയും അനുനയിപ്പിക്കുകയെന്നത് അസാദ്ധ്യമായ കാര്യമാണ്. രണ്ടായി വേര്‍പിരിയുക എന്നതല്ലാതെ, മറ്റൊരു മാര്‍ഗ്ഗവും ഇവിടെ അവലംബിക്കാന്‍ കഴിയുകയില്ല. ആയതിനാല്‍, ദൈവീകനിയമങ്ങളെ അവ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവരും, കാലത്തിനനുസരിച്ച് മാറ്റം വരുത്തുന്ന ലോകത്തിന്റെ നിയമങ്ങളെ സ്വാഗതം ചെയ്യുന്നവരും എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി വഴിപിരിയട്ടെ!

മനോവയുടെ ഈ നിര്‍ദ്ദേശത്തില്‍ ആരും വിസ്മയിക്കേണ്ട! എന്തെന്നാല്‍, അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ധ്രുവീകരണത്തെയാണ്‌ മനോവ ഇവിടെ ചൂണ്ടിക്കാണിച്ചത്. ഭൂവാസികളില്‍ അനിവാര്യമായി സംഭവിക്കാനിരിക്കുന്ന ചേരിതിരിവാണിത്. അന്ത്യകാലത്ത് ഇതു സംഭവിക്കുകതന്നെ ചെയ്യും. നീതിയും അനീതിയും തമ്മിലും, ധാര്‍മ്മികതയും അധാര്‍മ്മികതയും തമ്മിലും വേര്‍തിരിവുണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണ്. ആയതിനാല്‍, നീതിയെയും അനീതിയെയും ഒരേ നുകത്തില്‍ വച്ചുകെട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടരുത്. തികച്ചും വ്യത്യസ്തമായ ആശയങ്ങളുമായി നിലകൊള്ളുന്നവര്‍ ഒരുമിച്ചു മുന്നോട്ടു പോകുകയെന്നത് അസാദ്ധ്യങ്ങളില്‍ അസാദ്ധ്യമാണ്. തികച്ചും വിരുദ്ധമായ ആശയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നതുപോലും വിഡ്ഢിത്വമാണെന്നു നാം മനസ്സിലാക്കണം. എന്തെന്നാല്‍, ദൈവീകനിയമങ്ങളില്‍ മായംചേര്‍ക്കപ്പെടാന്‍ അത് കാരണമാകും. പിശാചിന്റെ ലക്‌ഷ്യം ഇതാണ്. ചര്‍ച്ചകളിലൂടെ സമവായം കൊണ്ടുവന്ന്, ദൈവീകനിയമങ്ങള്‍ വികലമാക്കപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍, കത്തോലിക്കാസഭയില്‍ ഇന്ന് രൂപപ്പെട്ടിരിക്കുന്ന ചേരിതിരിവിനെ സമവായത്തിലൂടെ പരിഹരിക്കാന്‍ ആരും ശ്രമിക്കരുത്. ഒന്നുകില്‍ ദൈവത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്ന യാഥാസ്ഥിതിക പക്ഷത്തു നിലകൊള്ളുക; അല്ലെങ്കില്‍, മാനുഷികമായ തത്വചിന്തകളില്‍ ഉരുത്തിരിയുന്ന 'ലിബറല്‍' ആശയങ്ങളുടെ പക്ഷത്തു നിലയുറപ്പിക്കുക!

ബൈബിളിനെ ചരിത്രപരവും തത്ത്വശാസ്ത്രപരവുമായ നിലപാടുകളില്‍ വിമര്‍ശനാത്മകമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ഉദാരദൈവശാസ്ത്രം അഥവാ ലിബറല്‍ തിയോളജി. 18-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജ്ഞാനോദയത്തോടെയായിരുന്നു(enlightenment), ക്രൈസ്തവലോകത്ത് ഇതിന്റെ തുടക്കം. മറ്റു പുരാതനമായ ഗ്രന്ഥങ്ങളുടെ പഠനത്തില്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ ബൈബിളിന്റെ പഠനത്തിലും പ്രസക്തമാണെന്ന് ഉദാരദൈവശാസ്ത്രജ്ഞര്‍ വാദിക്കുന്നു. അത്തരം പഠനങ്ങളില്‍ പലപ്പോഴും അവര്‍ വ്യവസ്ഥാപിത സഭകളുടെ ഔദ്യോഗിക പ്രബോധനങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും ചട്ടക്കൂടുകളെ അതിലംഘിക്കുന്നു. വിശ്വാസം കൊണ്ട് നിരീശ്വരവാദികളോ ഭൗതികവാദികളോ പോലും ആയിരിക്കാവുന്ന ഉദാരദൈവശാസ്ത്രജ്ഞരെ ബൈബിള്‍ ഗവേഷകന്മാരായല്ലാതെ ദൈവശാസ്ത്രജ്ഞന്മാരോ വേദവിശാരദന്മാരോ ആയി കണക്കാക്കരുതെന്ന് യാഥാസ്ഥിതികര്‍ വാദിക്കുന്നു. ഉദാരദൈവശാസ്ത്രത്തിലെ രചനകള്‍ ക്രൈസ്തവ സമൂഹത്തില്‍ തെറ്റിദ്ധാരണക്കും വിവാദങ്ങള്‍ക്കും കാരണമാകുന്നെന്ന പരാതിയും ഇവര്‍ക്കുണ്ട്.

ഉദാരദൈവശാസ്ത്രജ്ഞന്മാരുടെ പുസ്തകങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വ്യവസ്ഥാപിത സഭകളില്‍ സ്വീകാര്യത കുറവാണ്. ഇവരെ ബൈബിള്‍ വിമര്‍ശകരായോ നിരൂപകരായോ മാത്രമേ പരിഗണിക്കാനാവൂ എന്ന നിലപാടാണ് പല സഭകളിലും ഔദ്യോഗിക നേതൃത്വത്തിനുള്ളത്. പല ലിബറല്‍ തിയോളജിയന്മാരും തീവ്രമായ മാര്‍ക്സിസ്റ്റ് ചിന്താഗതി പുലര്‍ത്തുന്നവരും വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരും ആയിരുന്നു. ബൈബിളിനെയും മാര്‍ക്സിസ്റ് ആശയങ്ങളെയും ഒരുമിപ്പിക്കുവാന്‍ ഇവരുടെ എഴുത്തുകളിലൂടെ ശ്രമിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നല്ല സാധീനം നേടാന്‍ ഇവരുടെ ബൈബിള്‍ പഠനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. വത്തിക്കാനിലെ ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളും നീക്കങ്ങളും പരിശോധിച്ചാല്‍ ഈ പൈശാചികത തിരിച്ചറിയാന്‍ കഴിയും. സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല എന്ന ജല്പനം നടത്തിയതും, ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന പ്രഖ്യാപനത്തോടെ ചത്തുപോയ ചെഗുവേരയോടു ഫ്രാന്‍സീസിനുള്ള ആരാധനയും ഇവിടെ ചേര്‍ത്തുവായിക്കപ്പെടണം.

മാനുഷികമായ ചിന്തകള്‍ക്കും കാര്യകാരണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വ്യാഖ്യാനത്തിലൂടെ സ്വന്തമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നുവെന്ന വിമര്‍ശനം ലിബറലുകള്‍ക്കെതിരേ വ്യവസ്ഥാപിതസഭകളിലെ യാഥാസ്ഥിതികപക്ഷം ഉന്നയിക്കാറുണ്ട്. ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന പക്ഷത്താണ് മനോവ! കാരണം, മനുഷ്യന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ ദൈവീകനിയമങ്ങളെ പരിഷ്കരിക്കുകയെന്നത് ദൈവത്തിന്റെ ജ്ഞാനത്തെത്തന്നെ ചോദ്യംചെയ്യുന്നതിനു തുല്യമാണ്. ഒന്നുകില്‍ ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുക; അല്ലെങ്കില്‍, മനുഷ്യന്റെ യുക്തിബോധത്തില്‍ ആശ്രയം വയ്ക്കുക. തികച്ചും വ്യത്യസ്തമായ രണ്ട് ആശയങ്ങളെ സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും, വേര്‍പിരിയലിനു കളമൊരുക്കുകയും ചെയ്യുകയെന്നതാണ് ശരിയായ നടപടി! ദൈവീകനിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന ലിബറല്‍ ചിന്താഗതിക്കാരാണ് കൊച്ചിയില്‍ സമരം നടത്തിയത്. അവിടെ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് ഇവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സഭയില്‍നിന്ന്‍ ദൈവീകനിയമങ്ങള്‍ എടുത്തുമാറ്റുന്നതിലൂടെ ദൈവത്തില്‍നിന്നുള്ള സംരക്ഷണം ഇല്ലാതാക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. വിജാതിയരുടെ സഹായത്തോടെ തങ്ങളുടെ ശക്തി വലുതാണെന്നു ലോകത്തെ ധരിപ്പിക്കാനുള്ള ശ്രമവും ഇവര്‍ തുടങ്ങിക്കഴിഞ്ഞു. 

ഇവിടെ പ്രസക്തമാകുന്ന ഒരു ദൈവവചനം ശ്രദ്ധിക്കുക: "ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല. ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: യാഹ്‌വെയുടെ പ്രവാചകന്മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാന്‍ മാത്രം. ബാലിനാകട്ടെ നാനൂറ്റിയന്‍പതു പ്രവാചകന്മാരുണ്ട്"(1 രാജാ: 18; 21, 22). രണ്ടു പ്രധാന വിഷയങ്ങള്‍ ഈ വചനത്തിലുണ്ട്. ദൈവീകതയും മാനുഷികതയും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ വസിക്കാന്‍ അനുവദിച്ചുകൂടാ എന്നതാണ് ഒന്നാമത്തെ പ്രബോധനമെങ്കില്‍, ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് ന്യായാന്യായങ്ങള്‍ നിശ്ചയിക്കപ്പെടരുത് എന്നതാണ് രണ്ടാമത്തെ പ്രബോധനം! ദൈവത്തിന്റെ പ്രവാചകന്മാരില്‍ അവശേഷിച്ചത് ഏലിയാ മാത്രമായിരുന്നെങ്കില്‍, ബാലിന്റെ പ്രവാചകന്മാരില്‍ നാനൂറ്റിയന്‍പതു പേര്‍ അവശേഷിച്ചിരുന്നു. ആള്‍ബലം പരിഗണിച്ചാണ് ശരിതെറ്റുകള്‍ നിശ്ചയിക്കപ്പെടുന്നതെങ്കില്‍ ബാലിന്റെ പക്ഷം വിജയിക്കും. ലോകത്ത് ഇന്ന് വിജയം വരിക്കുന്നത് ബാലിന്റെ പക്ഷമായതുകൊണ്ട് ബാലാണ് ശരിയെന്നു പറയാന്‍ മനോവയ്ക്കു സാധിക്കില്ല. അതുകൊണ്ടാണ് മനോവയുടെ ശബ്ദം ലോകത്തിന്റെ ശബ്ദത്തോടൊപ്പം അലിഞ്ഞുചേരാത്തതും വേറിട്ടുനില്‍ക്കുന്നതും!

കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതുമായ നിയമങ്ങളെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ സഭയ്ക്കുള്ളില്‍നിന്നു യുദ്ധംചെയ്യാതെ പുറത്തുപോകുന്നതാണു മാന്യത! ദൈവത്തിന്റെ നിയമങ്ങളെ പിന്തുണയ്ക്കാന്‍ ഏലിയാ മാത്രമേയുള്ളുവെങ്കിലും മനോവ ഈ പക്ഷത്താണ്. നാനൂറ്റിയന്‍പതു പ്രവാചകന്മാര്‍ ശേഷിക്കുന്ന ബാലിന്റെ പക്ഷത്തോടൊപ്പം ലോകം മുഴുവന്‍ അണിനിരക്കുമെന്ന ഉത്തമബോധ്യത്തോടെതന്നെയാണ് മനോവ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്! ആയതിനാല്‍, കത്തോലിക്കാസഭയിലും ലോകം മുഴുവനിലും ഇന്നു നിലനില്‍ക്കുന്ന ചേരിതിരിവിനെ സമവായത്തിലൂടെ പരിഹരിക്കാന്‍ ആരും ശ്രമിക്കരുത്. എന്തെന്നാല്‍, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്‌. ചെമ്മരിയാടുകളെ കൊലാടുകളില്‍നിന്ന് അവിടുന്ന് വേര്‍തിരിച്ചുകൊണ്ടിരിക്കുന്നു! ഈ വേര്‍തിരിവിനെ അനിവാര്യമായ ധ്രുവീകരണവും കാലത്തിന്റെ അടയാളവുമായി പരിഗണിക്കാനുള്ള ജ്ഞാനം ദൈവമക്കള്‍ക്കുണ്ടായിരിക്കണം! വിജാതിയര്‍ നിലയുറപ്പിക്കുന്നത് ഏതു പക്ഷത്തായിരിക്കുമെന്നും തിരിച്ചറിയണം. അന്യദേവന്റെ സഹായത്തോടെ ഉയരുന്ന ശബ്ദങ്ങളിലെ പൈശാചികത വിവേചിച്ചറിയാന്‍ വിവേകം അനിവാര്യമാണ്! 'ബ്രഹ്മി' സേവിച്ചാല്‍ വിവേകം ലഭിക്കില്ല; മറിച്ച്, ബുദ്ധിയും ഓര്‍മ്മശക്തിയും ലഭിച്ചേക്കാം!

ചേര്‍ത്തുവായിക്കാന്‍: യൂറോപ്പിലെ കത്തോലിക്കാസഭയെ വെന്റിലേറ്ററിലേക്കു നയിച്ച ലിബറലിസത്തെ കേരളത്തില്‍ വിസ്സര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘത്തെ തിരിച്ചറിയാന്‍ കേരളസഭ തയ്യാറായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍, ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍, ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) തുടങ്ങിയ പ്രസ്ഥാനങ്ങളെ നയിക്കുന്നത് 'ഇല്ല്യുമിനാറ്റി' സംഘമാണെന്നു മനസ്സിലാക്കാന്‍ ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക സംഘത്തിന്റെ തലവന്‍ ഫ്രാന്‍സീസാണെന്ന്‍ ഇനിയും തിരിച്ചറിയാത്തവര്‍ സഭയിലുണ്ട്. ഈ സംഘത്തില്‍ അനേകം വൈദീകരും മെത്രാന്മാരും മാത്രമല്ല, കര്‍ദ്ദിനാള്‍മാര്‍വരെ പ്രവര്‍ത്തിച്ചുവരുന്നു. ജെസ്യുട്ട്, MCBS, CMI, ബെനഡിക്റ്റന്‍, കപ്യുച്ചിന്‍ തുടങ്ങിയ സമൂഹങ്ങളില്‍നിന്ന് അനേകം വൈദീകവേഷധാരികള്‍ ഈ നിഗൂഢസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. തെലേക്കാടന്‍, വട്ടോളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപതകളിലെ വൈദീകവേഷക്കാരും ഈ സംഘത്തോടൊപ്പം സജ്ജീവമാണ്. ഇവറ്റകളെ തിരിച്ചറിയുകയും ഇവരിനിന്ന് അകന്നുനില്‍ക്കുകയും ചെയ്തില്ലെങ്കില്‍, ദൈവത്തിന്റെ സഭയില്‍നിന്നു സ്വാഭാവികമായി വിച്ഛേദിക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2745 views

LOG IN

Lost your password?

SIGN UP

LOST PASSWORD