അറിഞ്ഞിരിക്കാന്‍

മരിയാ ഗൊരേത്തിയില്‍നിന്ന് ലുലുമോളില്‍ എത്തിയപ്പോള്‍?!

Print By
about

06 - 10 - 2018

രിയ തെരേസ ഗൊരേത്തി ഒരു കന്യാസ്ത്രി മഠത്തിലെ അന്തേവാസിനിയായിരുന്നില്ല. ഇറ്റലിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് പന്ത്രണ്ടാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച കൊച്ചുസുന്ദരിയായിരുന്നു മരിയ! മരിക്കുമ്പോള്‍ മരിയയ്ക്ക് പന്ത്രണ്ടു വയസ്സ് പൂര്‍ത്തിയായിരുന്നില്ല. പതിനൊന്നു വയസ്സും എട്ടു മാസവും ഇരുപത്തൊന്നു ദിവസവുമായിരുന്നു ഇവളുടെ പ്രായം. തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സില്‍ രക്തസാക്ഷിയായ ഈ ബാലികയാണ് കത്തോലിക്കാസഭ പ്രഖ്യാപിച്ച ഏറ്റവും പ്രായംകുറഞ്ഞ വിശുദ്ധ! അടിയുറച്ച ക്രൈസ്തവമൂല്യങ്ങളില്‍ ജീവിച്ച മാതാപിതാക്കളുടെ ആറു മക്കളില്‍ മൂന്നാമത്തവളായിരുന്നു മരിയാ ഗൊരേത്തി. ഇറ്റലിയിലെ അങ്കോണ പ്രവിശ്യയില്‍ കൊറിനാള്‍ഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബര്‍ 16-നാണ് മരിയ ഗൊരേത്തി ജനിച്ചത്. സ്കൂളില്‍ പോയിട്ടില്ലാത്ത മരിയയ്ക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാല്‍, കത്തോലിക്കാസഭയില്‍നിന്നു ആര്‍ജ്ജിച്ച വിശുദ്ധിയുടെ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സഹായിക്കുന്ന കുടുംബാന്തരീക്ഷം, ദാരിദ്ര്യത്തിലും ഇവള്‍ക്കു ലഭിച്ചു. അതുകൊണ്ടാണ്, 'എന്റെ ശരീരം കഷണം കഷണമായി മുറിക്കുകയാണെങ്കില്‍ക്കൂടി ഞാന്‍ പാപം ചെയ്യുകയില്ല' എന്ന് പറയാനും അതു പ്രാവര്‍ത്തികമാക്കാനും ഈ കുഞ്ഞുവിശുദ്ധയ്ക്കു ശക്തി ലഭിച്ചത്!

ആദിമസഭയിലോ അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പോ ജീവിച്ചിരുന്ന ഒരു ബാലികയായിരുന്നു മരിയാ ഗൊരേത്തി എന്ന് ആരും തെറ്റിദ്ധരിക്കരുത്. വര്‍ത്തമാനകാലത്തുനിന്ന് ഒരു നൂറ്റാണ്ടു പിന്നോട്ടുപോയാല്‍ മരിയാ ഗൊരേത്തി ജീവിച്ച കാലഘട്ടത്തില്‍ എത്താന്‍ കഴിയും. 'പാപത്തെക്കാള്‍ മരണം' എന്നത് കത്തോലിക്കാസഭയുടെ ഔദ്യോഗിക മുദ്രാവാക്യമാണ്. ഇനിയൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധ(ന്‍) ആണ് എന്ന പ്രതിജ്ഞയാണ് ഓരോ കുംബസാരത്തിനുശേഷവും കത്തോലിക്കന്‍ ഏറ്റുപറയുന്നത്. ഈ പ്രബോധനം ശ്രദ്ധിക്കുക: "പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹാവഴിയുള്ള നിത്യജീവനും"(റോമാ: 6; 22, 23). ഇവിടെ നാം വായിക്കുന്ന മരണവും കത്തോലിക്കാസഭയിലെ വിശ്വാസിയുടെ പ്രതിജ്ഞയില്‍ പ്രതിപാദിക്കുന്ന മരണവും തമ്മില്‍ വ്യത്യാസമുണ്ട്. റോമിലെ സഭയ്ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പ്രതിപാദിക്കുന്നത് ആത്മീയ മരണത്തെയാണ്. പാപം ചെയ്യുന്നതിലൂടെ ഒരുവനു നഷ്ടമാകുന്നത് ആത്മീയജീവന്‍ അഥവാ നിത്യജീവന്‍ ആയതുകൊണ്ടുതന്നെ, പാപം ചെയ്യുമ്പോള്‍ സംഭവിക്കുന്ന മരണവും പാപത്തെക്കാള്‍ ഉപരിയായി വരിക്കാന്‍ തയ്യാറാകുന്ന മരണവും രണ്ടാണെന്നു മനസ്സിലാക്കാന്‍ കഴിയും. ആത്മീയമരണത്തിനു കാരണമാകുന്ന പാപത്തെ വരിക്കുന്നതിനേക്കാള്‍, ശരീരത്തിന്റെ മരണംവഴി നിത്യജീവനിലേക്കു പ്രവേശിക്കാനാണ് അഭിലഷിക്കുന്നതെന്ന ഏറ്റുപറച്ചിലാണ് സഭയിലെ വിശ്വാസികള്‍ നടത്തുന്നത്. അതായത്, ശരീരത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ആത്മീയജീവന്‍ നഷ്ടമാക്കാന്‍ തയ്യാറാകില്ല എന്ന പ്രതിജ്ഞ!

ക്രിസ്തീയതയുടെ ആഴങ്ങളില്‍ തൊട്ടുകൊണ്ടുള്ള കത്തോലിക്കാസഭയുടെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ തയ്യാറായതുകൊണ്ടാണ് 'മരിയാ ഗൊരേത്തിമാര്‍' യൂറോപ്പിന്റെ മണ്ണില്‍ രക്തം ചിന്തിയത്. സത്യവചനത്തില്‍ മായംകലര്‍ത്തുകയും നിയമങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുകയും ചെയ്തപ്പോള്‍ ഗൊരേത്തിമാരുടെ രക്തസാക്ഷിത്വങ്ങള്‍ അപഹസിക്കപ്പെടുന്നവിധത്തില്‍ 'ലുലുമോള്‍'മാരുടെ അധഃപതനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്ന അവസ്ഥ സംജാതമായി! ഗൊരേത്തിയില്‍നിന്നു ലുലുമോളിലെത്താന്‍ ഒരു നൂറ്റാണ്ടുപോലും വേണ്ടിവന്നില്ലെങ്കില്‍, കത്തോലിക്കാസഭയുടെ അപചയത്തിനു തുടക്കംകുറിച്ചത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആണെന്ന യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കപ്പെടുകയാണ്. ഉദാരദൈവശാസ്ത്രത്തിന്റെ (ലിബറല്‍ തിയോളജി) പൈശാചികസ്വാധീനം സഭയെ വിഴുങ്ങിയപ്പോള്‍ വന്നുഭവിച്ച ദുരന്തമാണ് 'ലുലുമോള്‍'മാര്‍ക്കു ലഭിക്കുന്ന സ്വീകാര്യത!

മരിയാ ഗൊരേത്തിയുടെ ജീവിതം ചര്‍ച്ചചെയ്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായി കരുതുന്നതിനാല്‍, ആ വിശുദ്ധ ജീവിതത്തിലേക്കുള്ള എത്തിനോട്ടത്തിനു മനോവ ഏവരെയും ക്ഷണിക്കുന്നു. ലുയിജി-അസൂന്ത ദമ്പതിമാരുടെ ആറുമക്കളില്‍ മൂന്നാമത്തെ സന്താനമായി ജനിച്ച മരിയയുടെ ബാല്യം ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ പരസ്പരം സ്നേഹത്തിലും സന്തോഷത്തിലുമാണ് കഴിഞ്ഞിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും പങ്കുവച്ചുള്ള ജീവിതം ഇവര്‍ക്കു ദാരിദ്ര്യത്തിലും സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരകശക്തിയായി. മരിയയ്ക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കര്‍ഷകര്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു. 

അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയയ്ക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടയുകയും ചെയ്തു. പിന്നീടിവര്‍ 'ലീ ഫെറീ' എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെ 'സെറിനെല്ലി' എന്ന കുടുംബത്തിന്റെ കൂടെ, അവരുടെ വീടിന്റെ ഒരു ഭാഗത്തു താമസമാരംഭിച്ചു. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാക്കുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. ഒരിക്കല്‍ തന്റെ വീട്ടില്‍ ഒറ്റക്കിരുന്ന് വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലസ്സാണ്ട്രോ എന്ന കൗമാരക്കാരന്‍ ലൈംഗീകമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. തന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പാപം ചെയ്‌താല്‍ നരകത്തില്‍ പോകുമെന്നാണ് അലസ്സാണ്ട്രോയോട് മരിയാ ഗൊരേത്തി പറഞ്ഞത്. പന്ത്രണ്ടു വയസ്സുപോലും തികയാത്ത കൊച്ചുവിശുദ്ധയ്ക്ക് അമ്മയില്‍നിന്നു പകര്‍ന്നുകിട്ടിയ കത്തോലിക്കാ മതബോധനം ഇതായിരുന്നു. അലസ്സാണ്ട്രോ പിന്തിരിയാതെവന്നപ്പോള്‍, പാപത്തിനു വഴങ്ങുന്നതിനേക്കാള്‍ മരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മരിയ അവനോടു പറഞ്ഞു. കഠാരകൊണ്ടുള്ള പതിനൊന്നു കുത്തുകള്‍ ദേഹത്തേറ്റപ്പോള്‍ അവള്‍ ഓടി. വീണ്ടും മൂന്നു കുത്തുകള്‍ക്കൂടി അലസ്സാണ്ട്രോയില്‍നിന്ന് മരിയാ ഗൊരേത്തി ഏറ്റുവാങ്ങി. അപ്പോഴും അവള്‍ അലസ്സാണ്ട്രോയോടു പറഞ്ഞുകൊണ്ടിരുന്നത് പാപത്തിന്റെ ഗൗരവത്തെക്കുറിച്ചായിരുന്നു. (മരിയാ തെരേസാ ഗൊരേത്തി എന്ന കൊച്ചുവിശുദ്ധ രക്തസാക്ഷിത്വം വരിച്ചത്‌ ഈ വീട്ടില്‍ വച്ചാണ്!)

ആ സമയത്ത് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മരിയയുടെ അനിയത്തി തെരേസ ബഹളം കേട്ട് ഉണര്‍ന്നു നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ അലസ്സാണ്ട്രോയുടെ പിതാവും മരിയയുടെ അമ്മയും ചേര്‍ന്ന് രക്തം വാര്‍ന്നു കിടക്കുകയായിരുന്ന മരിയയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ അവളെ അനസ്തേഷ്യ നല്‍കാതെ ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാല്‍, മരിയയുടെ ഭൗതികമരണത്തെ തടയാന്‍ ഡോക്ടര്‍ക്കായില്ല. ശസ്ത്രക്രിയക്കിടയില്‍ അവള്‍ക്ക് ബോധം തിരിച്ചു വന്നു. അപ്പോള്‍ ആ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് അവളോട് പറഞ്ഞു: "മരിയ നീ പറുദീസയിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കുക". അപ്പോള്‍ മരിയയുടെ മറുപടി ഇങ്ങനെയായിരുന്നു: "നമ്മളിലാരാണ് ആദ്യം അവിടെ എത്തുകയെന്ന് ആരറിഞ്ഞു". അതു നീയായിരിക്കും എന്ന്‍ ഫാര്‍മസിസ്റ്റ് പറഞ്ഞപ്പോള്‍ അദ്ദേഹത്തോടു മരിയ പ്രതിവചിച്ചു: "എങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ സ്മരിക്കും". സംഭവം നടന്ന് ഇരുപത് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിയ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിനു മുന്‍പ് അവള്‍ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വര്‍ഗ്ഗത്തില്‍വച്ച് കാണണമെന്ന് പറയുകയും ചെയ്തു. 1902 ജൂലൈ 6-ന് മരിയാ തെരേസാ ഗൊരേത്തി എന്ന പതിനൊന്നുകാരി ക്രിസ്തുവിന്റെ കരംപിടിച്ചു പറുദീസായിലേക്കു യാത്രപോയി!

1947 ഏപ്രില്‍ 27-ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയില്‍ മരിയയുടെ മാതാവിന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് മാര്‍പ്പാപ്പ പറഞ്ഞു: "അനുഗൃഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗൃഹീതയുടെ മാതാവ്". മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1950 ജൂണ്‍ 24-ന് മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചതും പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ തന്നെയായിരുന്നു. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവര്‍. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരങ്ങളും അലസ്സാണ്ട്രോയും ചടങ്ങില്‍ പങ്കെടുത്തു.

മരിയാ ഗൊരേത്തിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് അലസ്സാണ്ട്രോ ഉടന്‍തന്നെ പോലീസിന്റെ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത അലസ്സാണ്ട്രോയ്ക്കു ലഭിച്ച ശിക്ഷ മുപ്പതു വര്‍ഷത്തെ ജയില്‍വാസമായിരുന്നു. മൂന്നുവര്‍ഷത്തോളം അലസ്സാണ്ട്രോ തടവറയില്‍ മൗനിയായി കഴിഞ്ഞു. അലസ്സാണ്ട്രോ തടവറയിലായിരുന്നപ്പോള്‍, ജിയൊവന്നി ബ്ലാദിനി എന്ന ബിഷപ്പ് അയാളെ തടവറയില്‍ ചെന്ന് സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം അലസ്സാണ്ട്രോ അദ്ദേഹത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് കത്തെഴുതി. ബിഷപ്പിന്റെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ ആ കത്തില്‍ താന്‍ കണ്ട ഒരു സ്വപ്നത്തേക്കുറിച്ചും അയാള്‍ സൂചിപ്പിച്ചിരുന്നു. മരിയാ ഗൊരേത്തി സ്വപ്നത്തില്‍ വന്നു തനിക്ക് ലില്ലി പൂക്കള്‍ തരുന്നതായും ആ പൂക്കള്‍ തന്റെ കയ്യിലിരുന്ന് കത്തിയെരിയുന്നതായി താന്‍ കണ്ടുവെന്നും അയാള്‍ തന്റെ കത്തില്‍ എഴുതി.

ജയില്‍ മോചിതനായ അലസ്സാണ്ട്രോ, മരിയയുടെ മാതാവ് അസ്സ്യുന്റയെ ചെന്നു കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. മരണ ശയ്യയില്‍വച്ച് മരിയ അയാള്‍ക്ക് മാപ്പു കൊടുത്തുവെങ്കില്‍ തനിക്കും ക്ഷമിക്കതിരിക്കാനാവില്ല എന്നുപറഞ്ഞുകൊണ്ട് അവര്‍ അയാള്‍ക്കു മാപ്പു നല്‍കി. അന്നു തന്നെ അവര്‍ ഇരുവരും ചേര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുകയും അടുത്തടുത്തു നിന്ന് കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്തു. അലസ്സാണ്ട്രോ എന്നും മരിയയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുകയും തന്റെ കുഞ്ഞു വിശുദ്ധ എന്ന് വിളിക്കുകയും ചെയ്തിരുന്നതായി ജീവചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. പിന്നീട് അലസ്സാണ്ട്രോ 'ഓര്‍ഡര്‍ ഓഫ് ഫരിയാസ് മൈനര്‍ കപ്പൂച്ചിന്‍' എന്ന സന്യാസ സഭയില്‍ ചേരുകയും മരണംവരെ ഒരു ആശ്രമത്തില്‍ റിസപ്ഷനിസ്റ്റും ഉദ്യാനപാലകനുമായി ജോലിചെയ്തു ജീവിക്കുകയും ചെയ്തു. 1970-ല്‍ അലസ്സാണ്ട്രോ മരണമടഞ്ഞു.

തന്റെ ശരീരത്തെയും ആത്മാവിനെയും മനസ്സിനെയും കളങ്കിതമാകാതെ ദൈവത്തിനു സമര്‍പ്പിക്കാന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ രക്തസാക്ഷിയായ കുഞ്ഞുവിശുദ്ധയെ അവള്‍ അര്‍ഹിക്കുന്ന ആദരവു നല്കി ലോകത്തിനു പരിചയപ്പെടുത്താന്‍ കത്തോലിക്കാസഭ തയ്യാറായി. ഇന്നായിരുന്നുവെങ്കില്‍ മരിയാ ഗൊരേത്തി ആദരിക്കപ്പെടുമായിരുന്നോ എന്നകാര്യത്തില്‍ മനോവയ്ക്ക് ഉറപ്പൊന്നുമില്ല. എന്തെന്നാല്‍, ലൈംഗീക വിശുദ്ധിക്കോ വചനാനുസരണ ജീവിതത്തിനോ പ്രോത്സാഹനം നല്‍കുന്ന ആദ്ധ്യാത്മിക ബോധ്യമുള്ള ആചാര്യന്മാരല്ല ഇന്നത്തെ സഭയുടെ ഉന്നതപദവികള്‍ അലങ്കരിക്കുന്നത്. വിശുദ്ധിക്കുവേണ്ടി ത്യാഗമനുഷ്ഠിക്കുന്നവരെ വിഡ്ഢികളായി കണക്കാക്കുന്നവരാണ്‌ ഇവര്‍! എങ്ങനെ ജീവിച്ചാലും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശനം സാധ്യമാകുമെന്ന പൈശാചിക പ്രബോധനങ്ങളും സഭയുടെ ഉന്നതശ്രേണികളില്‍നിന്നു പ്രവഹിക്കുന്നത് ഇക്കാരത്താലാണ്. നിരീശ്വരവാദികളും സ്വവര്‍ഗ്ഗഭോഗികളും, അവരായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുന്നതിലൂടെ, വിശുദ്ധിയില്‍ ജീവിക്കാന്‍ ത്യാഗമനുഭവിക്കുന്ന ദൈവമക്കളെ പരിഹസിക്കുന്നതിനു വേണ്ടിയല്ലെന്നു പറയാന്‍ കഴിയുമോ? പരീക്ഷയെഴുതാത്തവന് ഒന്നാം റാങ്ക് നല്‍കുന്നതിലൂടെ, കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ മനോവീര്യം കെടുത്തിക്കളയും എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഇതുതന്നെയാണ് കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് ഉയരുന്ന ജല്പനങ്ങളുടെ അടിസ്ഥാനലക്ഷ്യം!

ഇറ്റലിയിലെ കുഞ്ഞുവിശുദ്ധയില്‍നിന്നു നമ്മുടെ പഠനം രണ്ടു വിഷയങ്ങളിലേക്കു പ്രവേശിക്കുകയാണ്. മരിയാ തെരേസാ ഗൊരേത്തി ചൂടിയ നീതിയുടെ കിരീടത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ കഴിയാത്തവര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കു സ്വീകാര്യത വര്‍ദ്ധിക്കുന്നത് ശുഭസൂചനയായി ആരും കാണരുത്. ഒരു നൂറ്റാണ്ടു മുന്‍പുവരെ യൂറോപ്പില്‍ നിലനിന്നിരുന്ന ആദ്ധ്യാത്മിക ഔന്നത്യം എങ്ങനെയാണു നഷ്ടപ്പെട്ടതെന്നുള്ള അന്വേഷണമാണ് പഠനത്തിലെ ഒരു വിഷയം! ലൈംഗീകതയെ വിശുദ്ധിയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത പ്രബോധന വിഷയമാക്കുന്നതില്‍ സഭ കാണിക്കുന്ന അലംഭാവവും അതിന്റെ അനന്തരഫലങ്ങളുമാണ് മറ്റൊരു പഠനവിഷയം!

യൂറോപ്പിലെ കത്തോലിക്കരുടെ ദൃഢതയാര്‍ന്ന കുടുംബബന്ധങ്ങള്‍!

ആരോഗ്യപരമായ കുടുംബബന്ധങ്ങള്‍ തങ്ങളുടെ സംസ്ക്കാരത്തിന്റെ മാത്രം പ്രത്യേകതയാണെന്നു ധരിച്ചുവച്ചിരിക്കുന്ന കൂപമണ്ഡൂകങ്ങള്‍ ഇന്ത്യയിലുണ്ട്. തങ്ങള്‍ ജീവിക്കുന്ന വൃത്തത്തിനു പുറത്തുള്ള ലോകത്തെക്കുറിച്ചുള്ള അജ്ഞതയുടെ അനന്തരഫലമാണ് ഈ വമ്പുപറച്ചിലുകളെല്ലാം! ആര്‍ഷഭാരത സംസ്കാരം (ആ.ഭാ.സം) എന്നത് ആഗോളതലത്തില്‍ത്തന്നെ ഏറ്റവും ശ്രേഷ്ഠമായതാണെന്നു 'കൂപമണ്ഡൂകങ്ങള്‍' വീമ്പിളക്കുമ്പോള്‍, അതിനെ ഏറ്റെടുക്കുകയോ മൗനത്തിലൂടെ ഈ പ്രചരണത്തെ പിന്തുണയ്ക്കുകയോ ചെയ്യുന്ന ക്രൈസ്തവ നാമധാരികള്‍ കേരളത്തിലുണ്ട്. ഫലത്തില്‍ ഇവരും കൂപമണ്ഡൂകങ്ങള്‍ത്തന്നെ! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുണ്ടായിരുന്ന യൂറോപ്പിലെ കത്തോലിക്കാസഭയെയും, സഭയിലെ കുടുംബബന്ധങ്ങളെയും സംബന്ധിച്ച് അറിവില്ലാത്തവരോ സൗകര്യപൂര്‍വ്വം അജ്ഞത നടിക്കുന്നവരോ ആണ് ഈ മൗനികള്‍!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുള്ള സ്ഥാനം ഏതെങ്കിലും ഒരു വിഷയത്തില്‍ ഊന്നിയുള്ളതല്ലെന്നു നമുക്കറിയാം. വിദ്യാഭ്യാസം, ജീവിതനിലവാരം, സംസ്കാരം എന്നിങ്ങനെ ഏതു മേഖലയിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ അനേകം ചുവടു മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ഇത് കേരളത്തില്‍ മാറിമാറി ഭരണം നടത്തിയ വലത്-ഇടത് മുന്നണികളുടെ നൈപുണ്യംകൊണ്ട് ആര്‍ജ്ജിച്ചതല്ല; മറിച്ച്, കത്തോലിക്കാസഭയും ക്രൈസ്തവ മിഷനറിമാരും നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളുടെ പരിണിതഫലമായി രൂപപ്പെട്ട സംസ്കാരമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലെത്തിച്ചത്. ക്രൈസ്തവര്‍ കേരളത്തിലെ ന്യൂനപക്ഷ സമൂഹമാണെന്ന്‍ ആരെയും ബോധ്യപ്പെടുത്തെണ്ടതില്ല. എന്നാല്‍, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും ക്രൈസ്തവര്‍ തുടക്കമിട്ട സ്ഥാപനങ്ങളെ കേരളത്തിലുണ്ടായിട്ടുള്ളു. കേരളത്തിലെ ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്താണ് ക്രിസ്ത്യാനികളെങ്കില്‍, സന്നദ്ധസ്ഥാപനങ്ങളുടെ കാര്യത്തില്‍ പകുതിയിലധികവും ഈ സമൂഹത്തിന്റെ നിയന്ത്രണത്തിലാണ് ഇന്നുമുള്ളത്.

ക്രൈസ്തവ മിഷനറിമാരുടെയും കത്തോലിക്കാസഭയുടെയും സംഭാവനകളെ മാറ്റിവച്ചാല്‍, കേരളത്തിന്റെ സാംസ്കാരിക രംഗം വട്ടപ്പൂജ്യമായിരിക്കും. എന്നാല്‍, ഇന്നത്തെ സാമൂഹിക നേതാക്കാന്മാര്‍ സൗകര്യപൂര്‍വ്വം സകലതും മറക്കുകയാണ്. മലയാളഭാഷയെ സംബന്ധിച്ചുള്ള ആഘോഷം നടന്നപ്പോള്‍, ഈ ഭാഷയുടെ യഥാര്‍ത്ഥ പിതാക്കന്മാരെ അനുസ്മരിക്കാന്‍ തയ്യാറാകാത്തത് മനഃപൂര്‍വ്വമല്ലെന്നു പറയാന്‍ കഴിയില്ല. മലയാള ഭാഷയ്ക്ക് ആദ്യമായി ഒരു നിഘണ്ടു തയ്യാറാക്കിയ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, വ്യാകരണം ഉണ്ടാക്കിയ അര്‍ണോസ് പാതിരി, മലയാളഭാഷയില്‍ ആദ്യമായി അച്ചുകൂടം തയ്യാറാക്കിയ ബെഞ്ചമിന്‍ ബെയ്‌ലി തുടങ്ങിയവരുടെ പേരുകള്‍പ്പോലും പുതിയ സാംസ്കാരിക നേതാക്കളും ചരിത്രകാരന്മാരും മറന്നുപോയി. പെണ്‍കുട്ടികള്‍ക്കുവേണ്ടി പള്ളിക്കൂടം സ്ഥാപിച്ച ചാവറയച്ചനു പകരം നാരായണഗുരുവിനെയും ചട്ടമ്പിസ്വാമിയെയും തത്സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ ആധുനിക സാംസ്കാരിക നായകന്മാര്‍ തയ്യാറായി. കേരളത്തില്‍ അങ്ങോളമിങ്ങോളം പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കാന്‍ ഓടിനടക്കുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വ്യക്തിയാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍! ഈ കത്തോലിക്കാ വൈദീകനാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനു അടിത്തറപാകിയത്. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രമെഴുതാന്‍ ശ്രമിക്കുന്നവരുടെ കൗശലം മനസ്സിലാക്കാന്‍ മനോവയ്ക്കു സാധിക്കും. ഇന്നു നാം കാണുന്ന കേരളത്തെ ഈവിധത്തില്‍ രൂപപ്പെടുത്തിയതിന്റെ മുക്കാല്‍പ്പങ്കും വഹിച്ചത് ക്രൈസ്തവരാണെന്നു സമ്മതിക്കാനുള്ള ജാള്യതയാണ് കള്ളക്കഥകളുടെ രചനയ്ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. 

മലയാളഭാഷയുടെ വികാസത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയത് മലയാളികളല്ലാത്ത വിദേശ മിഷനറിമാരാണെന്നു സമ്മതിക്കാന്‍ ആര്‍ഷഭാരത നായകര്‍ക്കു താത്പര്യമില്ല. അതുകൊണ്ടുതന്നെ, അയ്യങ്കാളിക്കും ചട്ടമ്പിസ്വാമിക്കും നാരായണഗുരുവിനും എഴുത്തച്ഛനുമൊക്കെ അനര്‍ഹമായ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ അവസരം ലഭിച്ചു. കേരളത്തിന്റെ ഇന്നത്തെ സംസ്കാരം ഇന്ത്യയുടെ മൊത്തം സംസ്കാരത്തിന്റെ ഭാഗമല്ലെന്നു തിരിച്ചറിയാന്‍ മറ്റു സംസ്ഥാനങ്ങളെ ശ്രദ്ധിച്ചാല്‍ മാത്രം മതി. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് ആര്‍ഷഭാരത സംസ്കാരത്തിന്റെ വകയായി ഒന്നും ലഭിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുന്നതിനാണ് സാംസ്കാരിക നായകന്മാരെ മാറ്റി പ്രതിഷ്ഠിക്കുന്ന കലാപരിപാടികളുമായി ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അല്പത്വം എന്നല്ലാതെ, ഇതിനെ മറ്റൊരു വാക്കുകൊണ്ടു വിശേഷിപ്പിക്കാന്‍ കഴിയില്ല. കേരളത്തിലെ സാമൂഹിക-സാംസ്കാരിക നവോത്ഥാന നായകസ്ഥാനങ്ങളില്‍ അനേകം അനധികൃത കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്.

കേരളത്തിലെ കുടുംബബന്ധങ്ങളുടെ ദൃഢത ലോകത്തിനു മാതൃകയാണെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത് കേരളത്തിന്റെ പൈതൃകമാണെന്നു പറയുന്നതിനെയും അല്പത്തമായി മാത്രമേ മനോവ കാണുന്നുള്ളു. യൂറോപ്പില്‍നിന്നു ക്രൈസ്തവ മിഷനറിമാര്‍ വന്ന്‍ ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെ പരിശീലിപ്പിച്ച കുടുംബ സംസ്കാരമാണ് കേരളത്തിന്റെ പൈതൃകമായി ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്നത്. നാടുനീളെ സംബന്ധവുമായി നടന്ന നമ്പൂരിമാരുടെ സംസ്കാരത്തെ ഏതുവിധത്തിലാണ് മഹാനീയമായി വീക്ഷിക്കേണ്ടത്? നായര്‍ സമുദായത്തിലെ പുരുഷന്‍ വിവാഹം കഴിച്ചാല്‍, അവന്റെ ഭാര്യയെ ആദ്യം നമ്പൂരിക്കു കാഴ്ച്ചവയ്ക്കണമായിരുന്നു. പല നായര്‍ തറവാടുകളിലും വളരുന്നത് നമ്പൂരിയുടെ മക്കളാണ്! നമ്പൂരിയുടെ മക്കള്‍ നായരെ അച്ഛനെന്നു വിളിച്ചു വളര്‍ന്നു. ഇത്തരം പൈതൃകമാണോ ലോകത്തിനു മാതൃകയായി ഉയര്‍ത്തിപ്പിടിക്കേണ്ടത്? പരസ്ത്രീ ബന്ധങ്ങളില്‍ ജീവിക്കുന്ന നമ്പൂരിമാരും, നമ്പൂരിമാര്‍ വരുമ്പോള്‍ മണവറയില്‍നിന്ന് ഒഴിഞ്ഞുകൊടുക്കേണ്ട നായന്മാരും! ഇതായിരുന്നു കേരളത്തിലെ കുടുംബബന്ധങ്ങളിലെ പവിത്രതയും പൈതൃകവും! ക്രിസ്ത്യാനികളുടെ കുടുംബബന്ധങ്ങളില്‍നിന്നു പഠിച്ച നല്ല ശീലങ്ങളാണ് കേരളത്തിലെ കുടുംബങ്ങളെ ദൃഢതയുള്ളതാക്കിയത്.

ഏറ്റവും സംസ്കാരശൂന്യരായ ജനങ്ങള്‍ വസിക്കുന്ന ഉത്തരേന്ത്യയില്‍നിന്നു വന്ന വിവേകാനന്ദന്‍പോലും കേരളത്തെനോക്കി ഭ്രാന്താലയമെന്നു വിളിച്ചെങ്കില്‍, അന്നത്തെ കേരളത്തിലെ സംസ്കാരം എത്രകണ്ടു കേമാമായിരുന്നുവെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു! വിവേകാനന്ദന്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ടതുകൊണ്ടു മാത്രം ഒരുകാര്യം പറയാം. ഈ ലേഖനവുമായി ബന്ധമില്ലാത്ത കാര്യമാണെങ്കില്‍ക്കൂടി അതു പറയണമെന്നു മനോവയ്ക്കു തോന്നുന്നു. അതായത്, സ്വാമി വിവേകാനന്ദന്‍ മരിച്ചത് 1902 ജൂലൈ 4-ന് ആയിരുന്നുവെങ്കില്‍, അതിന്റെ തൊട്ടടുത്ത ദിവസമാണ് മരിയാ ഗൊരേത്തിയെ അലസ്സാണ്ട്രോ ആക്രമിച്ചത്. എന്നാല്‍, ഇരുപതു മണിക്കൂറുകള്‍ക്കുശേഷമായിരുന്നു മരിയയുടെ ഭൗതീകമരണം സംഭവിച്ചത്. ആയതിനാല്‍, ജൂലൈ 6-ന് മരിയാ ഗൊരേത്തിയുടെ രക്തസാക്ഷിത്വ ദിനമായി കത്തോലിക്കാസഭ ഈ വിശുദ്ധബാലികയെ സ്മരിക്കുന്നു! 

ഇനി വിഷയത്തിലേക്കു തിരികെവരാം. ക്രിസ്തീയതയുടെ ഈറ്റില്ലമെന്ന് ആലങ്കാരികമായെങ്കിലും പറയാവുന്ന യൂറോപ്പിനെ നോക്കി സ്വന്തം സംസ്കാരത്തിന്റെ ഔന്നത്യത്തില്‍ അഹങ്കരിക്കുന്ന മലയാളികള്‍ മനസ്സിലാക്കിയിരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്താനാണ് മനോവ ശ്രമിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സംസ്കാരത്തെ നോക്കി നെറ്റിചുളിക്കുന്ന മലയാളികള്‍ അറിയേണ്ടതുതന്നെയാണ് ആ യാഥാര്‍ത്ഥ്യം. കേരളത്തില്‍നിന്നു പടിയിറങ്ങിക്കൊണ്ടിരിക്കുന്ന നല്ല സംസ്കാരങ്ങളെല്ലാം ഈ നാടിനു സമ്മാനിച്ച മഹത്തായ പൈതൃകത്തിന്റെ ഉടമകളാണ് പാശ്ചാത്യര്‍! ഇന്ന് യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്ന പൈശാചിക സംസ്കാരങ്ങളില്‍ ഒന്നുപോലും അവര്‍ക്ക് അവരുടെ പിതാക്കന്മാരില്‍നിന്നു പൈതൃകമായി കിട്ടിയതല്ല! ക്രിസ്തീയതയുടെ ഭാഗവുമല്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുമുമ്പ് യൂറോപ്പിലുണ്ടായിരുന്ന സംസ്കാരമാണ് അവരുടെ പിതാക്കന്മാര്‍ അവര്‍ക്കു കൈമാറിയ സംസ്കാരം! അത് ക്രിസ്തീയതയില്‍ അടിത്തറയിട്ടതും ലോകത്തിലെ മറ്റൊരു സംസ്കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര ശ്രേഷ്ഠവുമായ സംസ്കാരമായിരുന്നു! അതിന്റെ ശേഷിപ്പുകള്‍ യൂറോപ്പിലെ ചില ഗ്രാമീണമേഖലകളില്‍ ഇന്നും കാണാന്‍ സാധിക്കും. യൂറോപ്പിന്റെ നഗരങ്ങളിലെ പൈശാചിക സംസ്കാരത്തെ മാത്രമാണ് ലോകം കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ നോക്കി ഇന്ത്യന്‍ മുഖ്യമന്ത്രിമാരെ വിലയിരുത്തുന്നതുപോലെയാണിത്‌.

യൂറോപ്പിന്റെ ധാര്‍മ്മിക അധഃപതനത്തിന് ആധാരമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നത് കത്തോലിക്കാസഭയുടെ ആദ്ധ്യാത്മിക അപചയമാണ്. കത്തോലിക്കാസഭയുടെ മതബോധനത്തില്‍ പിശാചിന്റെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട്. സത്യവചനത്തിനു വിരുദ്ധമായ ആശയങ്ങളുടെ സ്വാധീനം ശക്തമായത് പൈശാചികതയുടെ കൈകടത്തലിനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കും. ദൈവീകനിയമങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരുന്ന പൂര്‍വ്വകാലങ്ങളില്‍ മരിയാ ഗൊരേത്തിമാര്‍ യൂറോപ്പിലുണ്ടായെങ്കില്‍, ദൈവീകനിയമങ്ങളുടെ സ്ഥാനം മാനുഷിക നിയമങ്ങള്‍ കൈയ്യടക്കിയ വര്‍ത്തമാനകാലത്ത് 'ലുലുമോള്‍മാര്‍' യൂറോപ്പില്‍ വിഹരിക്കാന്‍ തുടങ്ങി. യൂറോപ്പിന്റെ ധാര്‍മ്മീക അധഃപതനത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. കത്തോലിക്കാസഭയുടെ മതബോധനത്തില്‍ ഉദാരവത്ക്കരണം കൊണ്ടുവന്നതാണ് യൂറോപ്പിലെ മനുഷ്യരെ വെറും മാംസപിണ്ഡങ്ങളാക്കി മാറ്റിയത്. അതായത്, കത്തോലിക്കാസഭയുടെ മതബോധനത്തിന് ദിശാബോധം നഷ്ടപ്പെട്ടപ്പോള്‍ യൂറോപ്പില്‍ കുടുംബങ്ങള്‍ ഇല്ലാതായി! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍നിന്നു തുടക്കമിട്ട വ്യതിചലനം ഇന്ന് അതിന്റെ പൂര്‍ണ്ണതയിലെത്തിനില്‍ക്കുന്നു.

പെരുമഴ തോര്‍ന്നു കഴിഞ്ഞാലും മരംപെയ്യുന്നതുപോലെ, പഴയ ആദ്ധ്യാത്മികതയുടെ ശേഷിപ്പുകള്‍ ചില യൂറോപ്യന്‍ ഗ്രാമങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയും. യൂറോപ്യന്‍ പൈതൃകത്തെയും സംസ്കാരത്തെയും പുലഭ്യംപറയുന്നവര്‍ക്കുള്ള ദൃഷ്ടാന്തമായി ദൈവം നിലനിര്‍ത്തിയിരിക്കുന്നതാണ് ഈ ശേഷിപ്പുകള്‍! മനോവ പങ്കുവയ്ക്കുന്നത് ഇത്രമാത്രമാണ്; കത്തോലിക്കാസഭയുടെ മതബോധനത്തില്‍നിന്നു ദൈവവചനവും ദൈവീകനിയമങ്ങളും പടിയിറക്കപ്പെട്ടപ്പോള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുക മാത്രമല്ല, കുടുംബങ്ങള്‍ത്തന്നെ അപ്രത്യക്ഷമായി. ദൈവവചന വിരുദ്ധമായ ആശയങ്ങളെ ഔദ്യോഗിക പ്രബോധനങ്ങളായി സ്വീകരിച്ചപ്പോള്‍ ക്രിസ്തീയതതന്നെ ഇല്ലാതാകുകയും ചെയ്തു. അതായത്, കത്തോലിക്കാസഭയില്‍ പടിപടിയായി നടപ്പാക്കിയ എല്ലാ നവീകരണ പ്രവര്‍ത്തങ്ങളും ദൈവഹിതത്തിനു വിരുദ്ധമായിരുന്നു എന്നതിന്റെ അടയാളമായി യൂറോപ്പിലെ സഭയുടെ ഇന്നത്തെ അവസ്ഥയെ പരിഗണിക്കണം. സഭയില്‍ നടത്തിയ നവീകരണ പരിഷ്ക്കരണങ്ങള്‍ ആദ്യം ബാധിച്ചത് കുടുംബങ്ങളെ ആയിരുന്നുവെന്നു നാം തിരിച്ചറിയണം. വിവാഹത്തെ കുടുംബജീവിതത്തെയും മാന്യമായി പരിഗണിച്ചിരുന്ന ക്രൈസ്തവ പാരമ്പര്യം അവഗണിക്കപ്പെട്ടു! നിത്യജീവനെ സംബന്ധിച്ചുള്ള ചിന്തകളില്‍നിന്നു വിശ്വാസികള്‍ അകന്നുപോയി! നിത്യജീവന്‍ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനിവാര്യമായി പാലിക്കേണ്ട നിയമങ്ങള്‍ അസാധുവാക്കപ്പെട്ടതോടെ, നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരായി വിശ്വാസസമൂഹം അധഃപതിച്ചു. ഇതൊക്കെയാണ് യൂറോപ്പിലെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍!

തകര്‍ച്ചയില്‍നിന്നു കരകയറാന്‍ ആഗ്രഹിക്കുന്നവക്ക് അതിനുള്ള മാര്‍ഗ്ഗമുണ്ടെന്നതാണ് ഏക ആശ്വാസം. എവിടംമുതല്‍ക്കാണ് തകര്‍ച്ച ആരംഭിച്ചതെന്നു കണ്ടെത്തി, അവിടേയ്ക്കു തിരിച്ചുനടക്കാന്‍ തയ്യാറായാല്‍ തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള വഴിയിലേക്കു പ്രവേശിച്ചുവെന്നു മനസ്സിലാക്കാം. പന്നിക്കുഴിയില്‍ കിടന്ന ധൂര്‍ത്തപുത്രന്‍ തിരിച്ചറിഞ്ഞത് അവന്റെ തകര്‍ച്ചയുടെ ആരംഭനാളുകളെയാണ്. പിതാവില്‍നിന്നു തന്റെ ഓഹരി കരസ്ഥമാക്കി സ്വഭവനത്തില്‍നിന്നു പടിയിറങ്ങിയ ദിനത്തെ തന്റെ തകര്‍ച്ചയുടെ ആരംഭമായി അവന്‍ മനസ്സിലാക്കി. അങ്ങനെയാണ് ഭവനത്തിലേക്കു തിരികെനടക്കാന്‍ അവന്‍ തീരുമാനിച്ചത്. ഒരു പ്രത്യേക ലക്ഷ്യത്തിലേക്കു നടക്കുന്ന ഒരുവനു വഴിതെറ്റിയാല്‍, ഏതു സ്ഥലത്തുവച്ചാണോ വഴിതെറ്റിയത്, അവിടംവരെ തിരിച്ചുനടന്നാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കു പ്രവേശിക്കാന്‍ കഴിയുകയുള്ളു. കത്തോലിക്കാസഭയില്‍നിന്നു ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബബന്ധങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയത് എവിടംമുതല്‍ ആയിരുന്നുവെന്ന് അന്വേഷിക്കാന്‍ തയ്യാറാകുന്നവര്‍ക്കു ചെന്നെത്താന്‍ കഴിയുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആയിരുക്കുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. സഭയിലേക്കു ശുദ്ധവായു കയറ്റാനെന്ന വ്യാജേന ജോണ്‍ ഇരുപത്തിമൂന്നാമന്‍ മലര്‍ക്കെത്തുറന്ന വാതായനങ്ങളിലൂടെ കടന്നുകയറിയ ദുഷിപ്പുകള്‍ നീക്കംചെയ്യപ്പെടണം. വാതായനങ്ങള്‍ തുറന്ന ദിനത്തിലേക്കു തിരിച്ചുനടന്ന്, ജോണ്‍ ഇരുപത്തിമൂന്നാമന്‍ തുറന്ന വഴികളില്‍നിന്നു മാറി സഞ്ചരിക്കുമ്പോള്‍, യഥാര്‍ത്ഥ പാതയിലൂടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കും.

ദൈവമായ യാഹ്‌വെ മോശയിലൂടെ നല്കിയതും, യേഹ്ശുവാ സ്ഥിരപ്പെടുത്തിയതുമായ നിയമങ്ങള്‍ക്ക് ആനുകാലിക പ്രസക്തി നഷ്ടപ്പെട്ടുവെന്ന തോന്നല്‍ ചില പൈശാചിക അഭിഷിക്തര്‍ക്കുണ്ടായതാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കാനുണ്ടായ കാരണം. ലോകത്തിന്റെ അഭിഷ്ടത്തിനു യോജിക്കാത്ത നിയമങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറാകുമ്പോള്‍ ദൈവത്തിന്റെ ശത്രുത പിടിച്ചുവാങ്ങുകയാണു ചെയ്യുന്നതെന്നു പലരും അറിഞ്ഞില്ല. എന്നാല്‍, ഈ സൂനഹദോസിനു നേതൃത്വം കൊടുത്തവര്‍ക്കു വ്യക്തമായ അജണ്ടയുണ്ടായിരുന്നു. കത്തോലിക്കാസഭയെ ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ആ അജണ്ട! ദൈവീകനിയമങ്ങളില്‍ അവശേഷിക്കുന്നതുകൂടി നീക്കംചെയ്ത്, സഭയുടെ നാശം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നും സഭയില്‍ ശക്തരാണ്. കത്തോലിക്കാസഭയുടെ അധികാരസ്ഥാനങ്ങളില്‍ സാങ്കേതികമായി മാത്രമാണ് ഇവര്‍ വഹിക്കുന്നതെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടെങ്കിലും, സാധാരണ വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര അവബോധമില്ല! അതിനാല്‍ത്തന്നെ, ഇക്കൂട്ടരുടെ പൈശാചികതയ്ക്കു വിധേയപ്പെട്ട്‌, സഭയുടെ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. ദൈവീകമായ നിയമങ്ങളില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമാണ് സഭയുടെ അംഗമായി തുടരാന്‍ സാധിക്കുകയുള്ളു. സഭയെ പുതുക്കിപ്പണിയാന്‍ മുറവിളികൂട്ടുന്നവരും സഭയുടെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്നു വാദിക്കുന്നവരും സഭയ്ക്കു പുറത്താണ്! സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളായി തുടരുന്ന ഇവരുടെ പേരുകള്‍ കുഞ്ഞാടിന്റെ പുസ്തകത്തില്‍നിന്നു നീക്കംചെയ്യപ്പെട്ടിരിക്കുന്നു!

കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍ സംഘമാണ് സഭയുടെ നിയമങ്ങള്‍ പരിഷ്കരിച്ചത്. ആദ്ധ്യാത്മികതയില്‍നിന്ന് അതിഭൗതികതയിലേക്കു കത്തോലിക്കാസഭയെ നയിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. ലോകത്തിന്റെ നിയമങ്ങളും ദൈവത്തിന്റെ നിയമങ്ങളും പരസ്പരം പോരടിക്കുന്നതാണെന്നു നാം അറിഞ്ഞിരിക്കണം. ലോകത്തിന് ഒരിക്കലും ദൈവീകനിയമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെതന്നെയാണ് ദൈവീകനിയമങ്ങള്‍ക്ക് ലോകത്തിന്റെ നിയമങ്ങളെ അംഗീകരിക്കാന്‍ ഒരിക്കലും സാധിക്കില്ല. ദൈവത്തെയും ദൈവീകനിയമങ്ങളെയും മാത്രമല്ല, സത്യദൈവത്തെ ആരാധിക്കുന്ന അവിടുത്തെ മക്കളെയും ലോകം സ്വീകരിക്കുന്നില്ല. അങ്ങനെയെങ്കില്‍, ലോകത്തിന്റെ നിയമങ്ങളെ സഭയുടെ നിയമങ്ങളാക്കാന്‍ ശ്രമിക്കുന്നവരുടെ അടിസ്ഥാനലക്ഷ്യം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. ഫ്രാന്‍സീസിന്റെ ഓരോ ജല്പനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ദൈവീകനിയമങ്ങളോടുള്ള അസഹിഷ്ണുതയാണെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തത് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായ ലൗകികമനുഷ്യര്‍ക്കു മാത്രമാണ്! ഈ ലൗകികമനുഷ്യരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാത്താന്റെ സന്തതികള്‍ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ സാങ്കേതികമായി കയറിക്കൂടിയിരിക്കുന്നത്. കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഇവര്‍ക്കെല്ലാം അറിയാം. എന്നാല്‍, ഇപ്പോള്‍ സഭയുടെ ഭാഗമായിരിക്കുന്ന പലരെയും തങ്ങളുടെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാനും, അതുവഴി സഭയുടെ ഭാഗമല്ലാതാക്കി മാറ്റാനും ഇവര്‍ക്കു സാധിക്കും. ഇതുതന്നെയാണ് ഇവരുടെ മുഖ്യ അജണ്ട!

ക്രിസ്ത്യാനികള്‍ എന്നപേരില്‍ ജീവിച്ചുകൊണ്ട് ദൈവീകനിയമങ്ങളെ ലംഘിക്കുന്ന പലരെയും നമുക്കറിയാം. ദൈവീകനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരെയും നമുക്കറിയാം. എന്നാല്‍, ഇത്തരത്തിലുള്ള സകലരും സഭയുടെ പുറത്താണെന്ന യാഥാര്‍ത്ഥ്യം ഒരുപക്ഷെ പലരും അറിഞ്ഞിട്ടുണ്ടാകില്ല. ഈ അജ്ഞതയാണ് ഇവരുടെ ശക്തി! ശരീരമാസകലം പച്ചകുത്തി നടക്കുന്നവരും വ്യഭിചാര ദുര്‍ഭൂതങ്ങളാല്‍ നയിക്കപ്പെടുന്നവരും സഭയുടെ ഭാഗമല്ല. വൈദീകരുടെയും കന്യാസ്ത്രിമാരുടെയും വേഷത്തില്‍ വ്യഭിചരിച്ചു ജീവിക്കുന്നവരുണ്ട്‌. ഇവരെല്ലാം സഭയുടെ ഭാഗമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരാണ് സഭയിലെ അധികംപേരും. അതുകൊണ്ടാണ് ഇവറ്റകളുടെ വ്യഭിചാരങ്ങളെ സഭയുടെ വ്യഭിചാരങ്ങളായി പലരും കണക്കാക്കുന്നത്! ആയതിനാല്‍, ചില കാര്യങ്ങളില്‍ വ്യക്തതവരുത്തിക്കൊണ്ട് ഈ പഠനം മുന്നോട്ടു കൊണ്ടുപോകാം.

മരിയാ ഗൊരേത്തിയുടെ രക്തസാക്ഷിത്വത്തെ ഇന്നത്തെ യുവതലമുറ കാണുന്നത് നിരക്ഷരയായ ഒരു ബാലികയുടെ മൗഢ്യമായി മാത്രമായിരിക്കാം. വിജാതിയ സമൂഹങ്ങളിലെ യുവത്വത്തിന്റെ മാത്രം പ്രതികരണമായി ഇതിനെ കാണേണ്ടതില്ല; മറിച്ച്, ക്രിസ്ത്യാനികളെന്നു സ്വയം പരിചയപ്പെടുത്തുകയും രേഖകളില്‍ മാത്രം അങ്ങനെയായിരിക്കുകയും ചെയ്യുന്ന 'സാങ്കേതിക ക്രിസ്ത്യാനികളുടെ' പ്രതികരണവും വ്യത്യസ്തമായിരിക്കില്ല. വൈദീകവേഷത്തിലും കന്യാസ്ത്രിമാരുടെ വേഷത്തിലും ജീവിക്കുന്ന വ്യഭിചാരികളുടെ ദൃഷ്ടിയില്‍ മരിയാ ഗൊരേത്തിയുടെ സ്ഥാനം എവിടെയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ! നാശത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് സഹനത്തിന്റെ വഴി ഭോഷത്തമാണ്. കന്യകത്വത്തിനും ലൈംഗീകശുദ്ധിക്കും വിലകൊടുക്കാത്തവരാണ് വ്യഭിചാരികള്‍. നൈമിഷിക സുഖങ്ങള്‍ക്കുവേണ്ടി നിത്യജീവന്‍ നഷ്ടപ്പെടുത്തുന്നവക്ക് മരിയാ ഗൊരേത്തിയുടെ ജീവിതവും മരണവും പരാജയമാണ്!

ലൗകിക മനുഷ്യന് ആത്മീയമ നുഷ്യന്റെ പ്രവൃത്തികള്‍ ഭോഷത്തമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, യഥാര്‍ത്ഥ ഭോഷന്‍ ലൗകിക മനുഷ്യനാണെന്നു മനസ്സിലാക്കാനുള്ള ആത്മീയജ്ഞാനം ആത്മീയ മനുഷ്യനുണ്ട്. അതായത്, ലൗകിക മനുഷ്യന്‍ തന്റെ ഭോഷത്വത്തില്‍ നിന്നുകൊണ്ട് ആത്മീയ മനുഷ്യനെ വിധിക്കുമ്പോള്‍, ആത്മീയ മനുഷ്യന്റെ തന്റെ ആത്മീയജ്ഞാനത്തില്‍ നിന്നുകൊണ്ട് സത്യങ്ങള്‍ വിവേചിച്ചറിയുന്നു! ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(1 കോറി: 1; 18). ദൈവീകനിയമങ്ങള്‍ പാലിക്കുന്നതിനുവേണ്ടിയോ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കുന്നതിനുവേണ്ടിയോ മരണത്തെപ്പോലും വരിക്കുന്നവരായ ആത്മീയ മനുഷ്യരുണ്ട്. എന്നാല്‍, ലോകത്തിന്റെ ദൃഷ്ടിയില്‍ ഈ ആത്മീയ മനുഷ്യരുടെ സ്ഥാനം ഭോഷന്മാരുടെ പട്ടികയിലായിരിക്കും. ക്രിസ്തുവിനെപ്പോലും ഇവര്‍ പരാജിതരുടെ പട്ടികയിലാണു ചേര്‍ത്തിരിക്കുന്നത്!

ലുലുമോള്‍ ഒരു വ്യക്തിയല്ല; ഒരു സമൂഹത്തിന്റെ പ്രതീകമാണ്!

കത്തോലിക്കാസഭയെ കളങ്കപ്പെടുത്താന്‍ പിശാച് അയച്ച അവന്റെ അനേകം ദൂതന്മാര്‍ സഭാവസ്ത്രത്തില്‍ വിഹരിക്കുന്നുണ്ട്. ചിതറിക്കിടക്കുന്ന ഇവരുടെ ധൃവീകരണമാണ് കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്തെന്നാല്‍, യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പ് ഇപ്രകാരമൊരു ധ്രുവീകരണം അനിവാര്യമാണ്. അവിടുന്ന് മടങ്ങിവരുന്ന ദിനത്തിനുവേണ്ടിയുള്ള ഒരുക്കം എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നു. ആ ദിനത്തിലേക്കായി അവശേഷിക്കുന്ന ഭൂവാസികളില്‍ മൂന്നില്‍രണ്ടു ഭാഗത്തെ ഒരുമിച്ചുകൂട്ടി നശിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് ഓരോ മേഖലയിലും സംഭവിക്കണം. ഓരോ ക്രൈസ്തവസഭകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുണ്ടാകും; അതുപോലെതന്നെ, നശിപ്പിക്കപ്പെടാനുള്ളവരും! മൂന്നില്‍രണ്ടു ഭാഗത്തിന്റെ നാശം അനിവാര്യമായതുകൊണ്ട്, കത്തോലിക്കാസഭയിലെ 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങളെയും ഒരുമിച്ചുകൂട്ടാനുണ്ട്.

വ്യഭിചാര വിവാദങ്ങള്‍ കത്തോലിക്കാസഭയില്‍ ഒറ്റപ്പെട്ട സംഭവമാണെന്നു പറയാന്‍ കഴിയില്ല. പിടിക്കപ്പെടുന്നത് ഒറ്റപ്പെട്ട വ്യഭിചാരങ്ങള്‍ മാത്രമാണെന്നു പറഞ്ഞാല്‍ അതായിരിക്കും വാസ്തവം. വ്യഭിചാരങ്ങള്‍ കുറവായതുകൊണ്ടാണ് പിടിക്കപ്പെടാത്തതെന്ന് ചിന്തിക്കുന്നതും ശരിയല്ല. ഈ ഭൂമുഖത്തു നടക്കുന്ന അനേകം വ്യഭിചാരങ്ങളില്‍ ചിലതുമാത്രം പിടിക്കപ്പെടുകയും, പിടിക്കപ്പെടുന്നവയില്‍ ചിലതുമാത്രം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, കത്തോലിക്കാസഭയിലെ വൈദികരോ മറ്റു ശുശ്രൂഷകരോ പിടിക്കപ്പെടുന്ന എല്ലാ വ്യഭിചാരങ്ങളും എല്ലായിടത്തും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതുപോലെതന്നെ, കെട്ടിച്ചമയ്ക്കപ്പെട്ട അനേകം വ്യഭിചാരങ്ങളുടെ പാപഭാരം കത്തോലിക്കാസഭയ്ക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുമുണ്ട്. കത്തോലിക്കാസഭയ്ക്ക് ഉള്ളത്ര ശത്രുബാഹുല്യം മറ്റൊരു സമൂഹത്തിനും ഇല്ലാത്തതുകൊണ്ടാണ് ചെയ്യാത്ത തെറ്റിന്റെ പാപഭാരം ഈ സഭയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നത്! എന്നാല്‍, ഇതൊന്നും വ്യഭിചാരങ്ങളെ ന്യായീകരിക്കാനുള്ള കാരണങ്ങളായി പരിഗണിക്കാന്‍ പാടില്ല. വ്യഭിചാരമെന്നത് ശിക്ഷിക്കപ്പെടുന്ന മഹാപരാധമാണെങ്കിലും, കത്തോലിക്കാസഭയോ മറ്റേതെങ്കിലും സമൂഹങ്ങളോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്ന് ആരും കരുതരുത്. എന്തെന്നാല്‍, കൂടുതല്‍ ഗൗരവമുള്ളതും സഭയുടെ നാശത്തിനു കാരണമാകുന്നതുമായ വലിയൊരു തിന്മയെ മറച്ചുവയ്ക്കുന്നതിനാണ് വ്യഭിചാരങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ബലാല്‍സംഗ കഥയുടെ പിന്നിലും ഇതുപോലൊരു ലക്‌ഷ്യമുണ്ട്. 

ദൈവീക നിയമങ്ങളില്‍നിന്നും ദൈവവചനത്തില്‍നിന്നും വ്യതിചലിച്ചുള്ള യാത്രയാണ് കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ പ്രശ്നം. യേഹ്ശുവാ ഭരമേല്പിച്ച ശുശ്രൂഷയില്‍നിന്നു വിരമിച്ച അവസ്ഥയും കത്തോലിക്കാസഭയിലുണ്ട്. ദൈവമായ യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും കത്തോലിക്കാസഭയ്ക്കുവേണ്ടി ഏറ്റെടുത്തുവെന്നതും ഗുരുതരമായ വീഴ്ചയാണ്. യേഹ്ശുവായിലൂടെ മാത്രം സാധ്യമാകുന്ന രക്ഷയെക്കുറിച്ചുള്ള പ്രബോധനം അവസാനിപ്പിച്ചതും ഗൗരവമായി കാണണം. സകല പിശാചുക്കള്‍ക്കും മഹത്വം നല്‍കിക്കൊണ്ടു തയ്യാറാക്കിയ മതബോധനഗ്രന്ഥവും സഭയുടെ ക്രിസ്തീയ ചൈതന്യം കെടുത്തിക്കളയുന്ന മഹാദുരന്തമാണ്! ഇതിനുപുറമേ, കാലത്തിനനുസരിച്ച് സഭയെ പുതുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും ഗൗരവകരമായ വ്യതിചലനമായി പരിഗണിക്കപ്പെടണം. മനുഷ്യന്റെ ബുദ്ധിയിലുദിച്ച ആശയത്തെ അടിസ്ഥാനമാക്കി അവന്‍ രൂപംകൊടുത്തതോ, പിശാചിന്റെ പദ്ധതിയില്‍ രൂപംകൊണ്ടാതോ ആയ അനേകം മതങ്ങളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്തുണ്ട്. ഇവയ്ക്കെല്ലാം അതിന്റേതായ നിയമങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെന്നതും വസ്തുതയാണ്. ഈ മതങ്ങളിലും പ്രസ്ഥാനങ്ങളിലും ആകൃഷ്ടരാകുന്നവര്‍ പിന്തുടരുന്നത് മനുഷ്യന്‍ നിര്‍മ്മിച്ച നിയമങ്ങളാണെന്നു നമുക്കറിയാം. ഇസ്ലാംമതസ്ഥര്‍ പിന്തുടരുന്നത് അവരുടെ പ്രവാചകന്‍ കല്പിച്ച നിയമങ്ങളാണ്. അതില്‍ മാറ്റംവരുത്താന്‍ അവര്‍ ശ്രമിക്കാറില്ലെന്നു മാത്രമല്ല, അതിനു മുതിരുന്നവരെ ഇസ്ലാമായി പരിഗണിക്കുകപോലുമില്ല. എന്നാല്‍, മറ്റു മതങ്ങളില്‍നിന്നെല്ലാം വേറിട്ട മതമാണ്‌ ക്രിസ്തുമതം. എന്തെന്നാല്‍, ക്രിസ്തുമതത്തിലെ ഒരു നിയമവും മനുഷ്യനിര്‍മ്മിതമല്ല. മറ്റു മതങ്ങളില്‍നിന്നു ക്രിസ്തീയതയെ വേറിട്ടുനിര്‍ത്തുന്ന പലകാര്യങ്ങളില്‍ ഒന്നിതാണ്.

ഇസ്രായേലിനു മോശവഴി നല്‍കപ്പെട്ടതും ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ടതുമായ നിയമമാണ് ക്രിസ്ത്യാനികള്‍ പിന്തുടരുന്നത്. ഈ നിയമങ്ങളില്‍ ഏതിലെങ്കിലുമൊന്നില്‍ കൈകടത്താന്‍ മനുഷ്യനോ മറ്റേതെങ്കിലും ശക്തികള്‍ക്കോ സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്ന ഏതെങ്കിലും ദൂതനുപോലുമോ അനുവാദമില്ല. അങ്ങനെയിരിക്കെ, ലൗകിക ആസക്തികളാല്‍ കലുഷിതരായ ഒരുപറ്റം പരിഷ്കരണവാദികളുടെ നിഗൂഢനീക്കങ്ങളെ പൈശാചികമായിത്തന്നെ നാം കാണണം. തങ്ങളുടെ ജഢികാഭിലാഷങ്ങള്‍ക്കു നിയമപരമായ പിന്തുണ നേടിയെടുക്കാനാണ് ഈ ദുഷ്ടശക്തികള്‍ ശ്രമിക്കുന്നത്. നിയമങ്ങളെ അസാധുവാക്കിക്കൊണ്ട് നിയമലംഘനങ്ങളെ സാധൂകരിക്കാനുള്ള കുത്സിതശ്രമം! വ്യഭിചാരം ചെയ്യരുത് എന്ന നിയമത്തെ അസാധുവാക്കിയാല്‍, ഈ പാപം പാപമല്ലാതായി മാറുമല്ലോ! ഇത്തരത്തില്‍ ഓരോ നിയമങ്ങളും അസാധുവാക്കിയാല്‍ സകല മ്ലേച്ഛതകള്‍ക്കും നിയമപരിരക്ഷ ലഭിക്കുകയും അതുവഴി ഭൂമിയെ ശാപംകൊണ്ടു മൂടുകയും ചെയ്യാമെന്ന് സാത്താനും അവന്റെ സന്തതികളും കണക്കുകൂട്ടുന്നു. ഒട്ടുമിക്ക ദൈവീകനിയമങ്ങളും നീക്കംചെയ്യപ്പെട്ട അവസ്ഥ അന്താരാഷ്ട്രതലത്തില്‍ ഇന്നുണ്ട്. അതിപൈശാചിക പാപങ്ങള്‍ക്കുപോലും നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ ലോകത്തിന്റെ നിയമസംവീധാനങ്ങള്‍ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ടെന്നു നമുക്കറിയാം. ഈ നിയമങ്ങള്‍ കത്തോലിക്കാസഭയിലും നടപ്പാക്കണമെന്ന മുറവിളിയാണ് നവീകരണവാദികളും പുരോഗമനവാദികളും ഉയര്‍ത്തുന്നത്.

മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് ഒന്നര സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളപ്പോഴാണ് യേഹ്ശുവാ വന്നത്. മനുഷ്യനിര്‍മ്മിത നിയമങ്ങളാണ് മോശ നമ്മുടെ മുന്നില്‍ വച്ചതെങ്കില്‍ സ്വാഭാവികമായും അതിനു കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാകുമായിരുന്നു. എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവാ ആ നിയമങ്ങളെ കുറച്ചുകൂടി കഠിനമാക്കുകയും സ്ഥിരപ്പെടുത്തുകയുമാണു ചെയ്തത്. യേഹ്ശുവാ സ്ഥിരപ്പെടുത്തിയ നിയമങ്ങള്‍ക്ക് രണ്ടായിരം വയസാകണമെങ്കില്‍ ഇനിയും ഏതാനും വര്‍ഷങ്ങള്‍ക്കൂടി മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, യേഹ്ശുവായുടെ പുനരാഗമാനത്തിനു മുന്‍പുതന്നെ ഈ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങള്‍ വാശിപിടിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങിയ ശ്രമമാണ് ഇപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നത്. ഇങ്ങനെയൊരു പാഴ്ശ്രമവുമായി ചില നാരകീയശക്തികള്‍ രംഗത്തുവരുമെന്ന് ബൈബിളില്‍ പ്രവചനങ്ങളുണ്ട്. ഒരു പ്രവചനം ശ്രദ്ധിക്കുക: "നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനിയേല്‍: 7; 25). 'അവന്‍' എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് എതിര്‍ക്രിസ്തുവിനെയാണെന്നു നമുക്കറിയാം. അതായത്, ക്രിസ്തുവിന്റെ പുനരാഗമനത്തിനു തൊട്ടുമുന്‍പായി എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടും. ആരാജത്വത്തിന്റെ ഈ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ഇവന്റെ അനുയായികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ഇവര്‍ ആരില്‍നിന്നാണ് പുറപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം.

കൊച്ചിയിലെ വേശ്യാസമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്‌. കത്തോലിക്കാസഭയുടെ ബദ്ധവൈരികളെ സംഘടിപ്പിച്ചുകൊണ്ട് ദൈവീക നിയമങ്ങള്‍ക്കെതിരേ 'വട്ടോളി' എന്ന അധമമനുഷ്യന്‍ നടത്തിയ പോര്‍വിളിയാണ് കൊച്ചിയിലെ തെരുവില്‍ മുഴങ്ങിക്കേട്ടത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടതിനാല്‍ സഭാവസ്ത്രം ഉപേക്ഷിച്ചു പടിയിറങ്ങിയ ഒരു സ്ത്രീയെയും ഉടന്‍തന്നെ പിടിക്കപ്പെടാനിരിക്കുന്ന അഞ്ചു സ്ത്രീകളെയും ഉപയോഗിച്ചാണ് വട്ടോളിയും തെലേക്കാടനും ഷൈജു ആന്റണിയും സഭയ്ക്കെതിരേ യുദ്ധം നടത്തിയാതെന്നു നാം കണ്ടു. കത്തോലിക്കാസഭയിലെ കന്യാസ്ത്രിമഠങ്ങളിലെ സന്യാസിനിമാരെല്ലാം വേശ്യകളാണെന്നു വിളിച്ചുപറയുന്നതിനു തുല്യമായിരുന്നു ഇവറ്റകളുടെ പ്രകടനങ്ങള്‍! കന്യകാത്വം പരിശോധിക്കാന്‍ കിടന്നുകൊടുക്കുകയും, താനൊരു സ്വൈരിണിയാണെന്നു ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്ത ഒരുവളെ വീണ്ടും സഭാവസ്ത്രത്തിനുള്ളിലാക്കിയത് 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘമാണ്. കന്യാസ്ത്രികളെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തി. ബലാല്‍സംഗകഥ തയ്യാറാക്കി തന്റെ പരപുരുഷവേഴ്ച്ചകളെ സാധൂകരിക്കാന്‍ ശ്രമിച്ച സ്ത്രീയുടെ കന്യകാത്വ പരിശോധനയുടെ ഫലം ആരെയും ഞെട്ടിക്കുന്നതായിരുന്നു. പഞ്ചപാണ്ഡവന്മാരുടെ ഭാര്യയെ കന്യകാത്വ പരിശോധനയ്ക്കു വിധേയയാക്കിയാല്‍ ലഭിച്ചേക്കാവുന്ന ഫലമാണ് കുറവിലങ്ങാട്ടെ 'കന്യകയുടെ' പരിശോധനാഫലം!

പല പുരുഷന്മാരോടൊപ്പം വ്യഭിചരിക്കാനുള്ള അവകാശം നല്‍കുന്ന നിയമമാണ് ലോകത്തിന്റേതെന്നു നമുക്കറിയാം. വേശ്യാവൃത്തിയ്ക്കും അവിഹിതവേഴ്ചകള്‍ക്കും നിയമപരിരക്ഷ നല്‍കുന്നതാണ് ലോകത്തിന്റെ ധാര്‍മ്മികത. എന്നാല്‍, കത്തോലിക്കാസഭയില്‍ 'കന്യാസ്ത്രിമഠങ്ങള്‍' അനുവദിച്ചിരിക്കുന്നത് കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമായിട്ടാണ്. ലോകം അനുവദിച്ചു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ ആസ്വദിക്കാനുള്ള അവസരം മഠത്തിനു പുറത്തു മാത്രമേ പ്രതീക്ഷിക്കാവൂ! മഠത്തിനുള്ളില്‍ കഴിയണമെങ്കില്‍, നിര്‍ബ്ബന്ധമായും പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കുകതന്നെവേണം. അതിനുവേണ്ടി കോടതിവിധികളുടെ പകര്‍പ്പുമായി കത്തോലിക്കാസഭയുടെ സംവീധാനങ്ങളിലേക്ക് ഒരു വേശ്യയും കടന്നുവരാന്‍ ശ്രമിക്കേണ്ടതില്ല!

ലൈംഗീക വിശുദ്ധിയെ സംബന്ധിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ഇനി നാം പരിശോധിക്കേണ്ടിയിരിക്കുന്നത്. മരിയാ ഗൊരേത്തിയില്‍നിന്നു ലുലുമോളില്‍ എത്തുന്നതിനിടയില്‍ വിശ്വാസികളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത പതിനൊന്നു വയസ്സുകാരി തന്റെ കന്യകാത്വത്തിനു നല്‍കിയ പ്രാധാന്യം നാം കണ്ടു. കത്തോലിക്കാസഭയിലെ മതബോധനത്തില്‍ വന്ന വ്യതിചലനമാണ് വിശ്വാസികളെ ധാര്‍മ്മിക അധഃപതനത്തിലേക്കു നയിച്ചതെന്നു പറയാന്‍ മനോവ ആരെയും ഭയപ്പെടുന്നില്ല. ലോകം കൈവരിച്ച പുരോഗതിയാണ് പാപത്തെക്കുറിച്ച് മനുഷ്യരില്‍ മിഥ്യാബോധം ജനിപ്പിച്ചതെങ്കില്‍, ലോകം കൈവരിച്ചുവെന്നു പറയപ്പെടുന്ന ഈ പുരോഗതിയെ ആത്മീയ അധോഗതിയും ധാര്‍മ്മിക അധഃപതനവുമായി മാത്രമേ കാണാന്‍ കഴിയു. കന്യകാസ്ത്രികള്‍പോലും തങ്ങളുടെ കന്യകാത്വത്തെ നിസ്സാരമായാണ് കാണുന്നതെങ്കില്‍, ഇവരായിരിക്കുന്ന സംവീധാനങ്ങളില്‍ കടന്നുകൂടിയിരിക്കുന്നത് വ്യഭിചാര ദുര്‍ഭൂതങ്ങളാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.

കന്യകയായി ജീവിക്കാന്‍ ദൈവം ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. അവിവാഹിതരായിരിക്കാനും ദൈവത്തിന്റെ കല്പനയില്ല. മനുഷ്യന്‍ സ്വയം തിരഞ്ഞെടുക്കുന്ന സഹനത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും മാര്‍ഗ്ഗങ്ങളാണ് ഇവരണ്ടും. ലൈംഗീക വിശുദ്ധിയുടെ കാര്യത്തില്‍ ദൈവത്തോടും തങ്ങളോടുതന്നെയും വിശ്വസ്തത പുലര്‍ത്താന്‍ സാധിക്കാത്തവര്‍ തിരഞ്ഞെടുക്കേണ്ട മാര്‍ഗ്ഗമല്ല ഇത്. ലൈംഗീക വിശുദ്ധിക്ക് ഉന്നതമായ പരിഗണന നല്‍കുന്ന ദൈവമാണ് സത്യദൈവമായ യാഹ്‌വെ. ക്രിസ്തുവിന്റെ മതത്തിന് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. എന്തെന്നാല്‍, വ്യഭിചാരത്തിന് യേഹ്ശുവാ നല്‍കിയിരിക്കുന്ന നിര്‍വ്വചനം അത്രമാത്രം ഗൗരവമേറിയതാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). വ്യഭിചാരത്തെ സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കുള്ള നിയമമിതാണ്. മറ്റു പാപങ്ങളെപ്പോലെതന്നെ ഈ പാപത്തെയും ലാഘവത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്ന ആത്മാവിന്റെ നിയന്ത്രണത്തിലാണ് ലോകം. ലോകത്തിന്റെ നിയമങ്ങളെല്ലാം ഈ ആത്മാവിന്റെ പ്രേരണയാല്‍ നിര്‍മ്മിക്കപ്പെടുന്നു. വിശാല കാഴ്ചപ്പാടുകള്‍ എന്ന ജല്പനവുമായി കടന്നുവരുന്നവരെല്ലാം ഈ നിയമത്തിന്റെ ആരാധകരും പ്രചാരകരുമാണ്. കത്തോലിക്കാസഭയുടെയും മറ്റിതര ക്രൈസ്തവസഭകളുടെയും ആചാര്യന്മാരുടെ വേഷത്തില്‍ ഇവര്‍ വിശ്വാസികള്‍ക്കിടയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇവരെ തിരിച്ചറിയുകയും ഇവരില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യാത്തവരുടെ ജീവന്‍ അപകടത്തിലാണെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്.

ലൈംഗീക വിശുദ്ധി പരിപാലിക്കപ്പെടേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന പ്രബോധനങ്ങള്‍ അപ്പസ്തോലന്മാര്‍ നമുക്കു നല്‍കിയിട്ടുണ്ട്. പൗലോസിന്റെ ഉപദേശം നോക്കുക: "അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്. എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്"(1 കോറി: 7; 8, 9). അപ്പസ്തോലന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോടൊപ്പം, ഈ മാര്‍ഗ്ഗത്തില്‍ വിശ്വസ്തതയോടെ വ്യാപരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ വിധവകളാണെങ്കില്‍ക്കൂടി വിവാഹം ചെയ്യട്ടെ എന്ന ഉപദേശവും നല്‍കിയിരിക്കുന്നു. പൗലോസ് അപ്പസ്തോലന്റെ മറ്റൊരു ഉപദേശംകൂടി ശ്രദ്ധിക്കുക: "ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹംകഴിച്ച് അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരം ഇല്ലാതാകും. എന്തെന്നാല്‍, ചില ആളുകള്‍ ഇതിനകംതന്നെ പിശാചിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു"(1 തിമോ: 5; 14, 15). ലൈംഗീക പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ഉപദേശങ്ങളിലൂടെയെല്ലാം വ്യക്തമാകുന്നത്.

വൈദീകരുടെയും കന്യാസ്ത്രിമാരുടെയും വേഷത്തിലായിരുന്നുകൊണ്ട് വ്യഭിചരിക്കുന്നവരുടെ പാപം എത്ര ഗുരുതരമാണെന്നു തിരിച്ചറിയാനുള്ള വിവേകം വ്യഭിചാരികള്‍ക്കുണ്ടാകില്ല. അതിന്റെ കാരണമിതാണ്: "വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാഷിതങ്ങള്‍: 6; 32, 33). വ്യഭിചാരദുര്‍ഭൂതത്തിന്റെ ഒരു പ്രവര്‍ത്തനരീതിയാണിത്! വ്യഭിചാരം ചെയ്തതിനുശേഷം തങ്ങളുടെ വ്യഭിചാരകഥകള്‍ 'മൈക്കുകെട്ടി' വിളിച്ചുപറയാന്‍ കുറവിലങ്ങാട്ടെ സംഘത്തെ പ്രേരിപ്പിച്ചത് അവരുടെ സുബോധം നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ്! ഇതൊരു ധാര്‍മ്മിക അധഃപതനം മാത്രമല്ല, വ്യക്തമായ അജണ്ടയോടെ കത്തോലിക്കാസഭയുടെ മഹനീയസ്ഥാനങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന പൈശാചിക ശക്തികളുടെ സാന്നിദ്ധ്യംകൂടിയാണു വ്യക്തമാക്കുന്നത്. സഭയുടെ സ്ഥാനങ്ങളിലിരുന്നു വ്യഭിചരിക്കുന്നതുകൂടാതെ, തങ്ങളുടെ മ്ലേച്ഛത ലോകത്തോടു വിളിച്ചുപറയുകയും ചെയ്യുന്നു. കുറ്റം ഏറ്റുപറയുകയെന്ന പുണ്യപ്രവൃത്തിയായി ഇതിനെ കാണാന്‍ കഴിയില്ല. സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പൈശാചിക സംഘങ്ങള്‍ നിലകൊള്ളുന്നത്.

വ്യഭിചാരിണികളെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന വിഷയാസക്തരുടെ ധാര്‍മ്മികതയും ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. സഭയിലെ നിയമങ്ങള്‍ പൊളിച്ചെഴുത്തണമെന്നു മുറവിളികൂട്ടുന്ന ചില നപുംസകങ്ങളാണ് വേശ്യകള്‍ക്കു പിന്തുണയുമായി രംഗത്തുള്ളത്. ഓണക്കുര്‍ബ്ബാനയും സകലവിധ പൈശാചികതകളും സഭയില്‍ സ്ഥാപിക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്ന അധമനായ വട്ടോളിയും വിജാതിയതയുടെ പൈശാചിക സ്വാധീനത്താല്‍ ബന്ധിക്കപ്പെട്ട തെലേക്കാടനുമാണ് വേശ്യകളെ കന്യാസ്ത്രി മഠത്തില്‍ അനധികൃതമായി താമസിപ്പിച്ചു സംരക്ഷിക്കുകയും കത്തോലിക്കാസഭയിലെ അപ്പസ്തോലിക നിയമങ്ങള്‍ക്കെതിരേ പോരാടുന്ന സംഘത്തെ നയിക്കുകയും ചെയ്യുന്നത്. ഇവരെ പിന്തുണയ്ക്കുന്ന വൈദീകവേഷധാരികളെല്ലാം വിജാതിയതയുടെ വക്താക്കളാണെന്നതും ശ്രദ്ധേയമാണ്. ഇവരെല്ലാം ചേര്‍ന്നാണ് കത്തോലിക്കാസഭയെ പൈശാചികവത്ക്കരിക്കാന്‍ ഫ്രാന്‍സീസിനു പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നത്.

കന്യാസ്ത്രിമഠങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന വ്യഭിചാരിണികളെ പുറത്താക്കാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, നാലാംകിട വേശ്യലയത്തിന്റെ ഗണത്തില്‍ കന്യാസ്ത്രി മഠങ്ങളും എണ്ണപ്പെടും എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ടാ! കന്യാസ്ത്രി മഠങ്ങളിലെ ലുലുമോള്‍മാരുടെ സംഖ്യ വര്‍ദ്ധിക്കുന്നതിനു മുന്‍പുതന്നെ ഇവറ്റകളെ ആട്ടിയിറക്കാന്‍ സന്യാസസമൂഹങ്ങളുടെ നേതൃത്വം തയ്യാറാകണം. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ ആശയങ്ങളും കത്തോലിക്കാ മതബോധനഗ്രന്ഥത്തിലെ പ്രഖ്യാപനങ്ങളുമാണ് കന്യാസ്ത്രികളെയും വൈദീകരെയും വഴിതെറ്റിച്ചത്! ഇത്തരം പൈശാചിക ആശയങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ ബന്ധനത്തില്‍നിന്നു വിടുതല്‍ പ്രാപിക്കുന്നില്ലെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മരിയാ ഗൊരേത്തിയെ നാം സ്മരിക്കുമ്പോള്‍ ഒരുകാര്യം വിസ്മരിക്കരുത്; എന്തെന്നാല്‍, പത്തൊമ്പതു നൂറ്റാണ്ടുകള്‍ കടന്നുപോന്നപ്പോള്‍ നഷ്ടപ്പെടാത്ത ആദ്ധ്യാത്മിക ചൈതന്യമാണ് വെറും ഒരു നൂറ്റാണ്ടുകൊണ്ട് ഇല്ലായ്മചെയ്യപ്പെട്ടത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സ്തുതിപാടകര്‍ തിരിച്ചറിയാതെ പോകുന്നതും ഇതുതന്നെയാണ്. എല്ലാ ലേഖനങ്ങളിലും രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പൈശാചികതയെക്കുറിച്ച് മനോവ ആവര്‍ത്തിക്കുന്നതിനെയോര്‍ത്ത് ആരും ആകുലപ്പെടേണ്ട. ഈ സൂനഹദോസിലൂടെ കത്തോലിക്കാസഭയ്ക്കുണ്ടായത് വിലമതിക്കാനാകാത്ത ആദ്ധ്യാത്മിക ചൈതന്യത്തിന്റെ ശോഷണമാണ്! രക്ഷയെ സംബന്ധിച്ചുള്ള സത്യങ്ങളില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നും സഭ അകലാന്‍ ആരംഭിച്ചത് ഈ പൈശാചിക സമ്മേളനാനന്തരമായിരുന്നു. ദൈവവചനത്തിന്റെ പ്രാധാന്യം അപ്രസക്തമാക്കിയതും ഈ സമ്മേളനംതന്നെ! സെക്കുലറിസത്തിന്റെയും ലിബറലിസത്തിന്റെയും ദുര്‍ഭൂതങ്ങളെ അഴിച്ചുവിട്ട്‌ ക്രിസ്തീയതയെ അപ്രസക്തമാക്കിയതും ഈ സമ്മേളനമായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പിശാചിനെ വിവേചിച്ചറിയുകയും ചെയ്യേണ്ടത് ഓരോ ദൈവമക്കളുടെയും ഉത്തരവാദിത്വമാണ്!  

ബൈബിള്‍ വായിച്ചു പഠിക്കുകയും ദൈവീകനിയമങ്ങളുടെ മഹത്വം തിരിച്ചറിയുകയും ചെയ്യാത്തവരെ വ്യഭിചാരദുര്‍ഭൂതം പിടുകൂടും എന്നകാര്യം മറക്കരുത്. വ്യഭിചാരാസക്തിയാല്‍ ജ്വലിക്കുന്ന സ്ത്രീകള്‍ കന്യാസ്ത്രിമഠങ്ങളില്‍ പാര്‍ക്കുന്നുണ്ടെങ്കില്‍, അവരെ വിവാഹം കഴിപ്പിക്കാനുള്ള പദ്ധതി സഭയുടെ നേതൃത്വത്തില്‍ ആവിഷ്ക്കരിക്കണം! സര്‍വ്വോപരി, മരിയാ ഗൊരേത്തിയുടെ ജീവചരിത്രം വായിക്കുകയും ധ്യാനിക്കുകയും ചെയ്യാന്‍ കന്യാസ്ത്രികള്‍ സമയം കണ്ടെത്തുകയും വേണം! മരിയാ ഗൊരേത്തിയില്‍നിന്ന് ലുലുമോളില്‍ എത്തിനില്‍ക്കുന്ന സദാചാരബോധത്തെ പഠിക്കാന്‍ ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതും അനിവാര്യമാണ്! ദൈവീകനിയമങ്ങളില്‍നിന്നുള്ള വ്യതിചലനത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുകയും വീഴ്ചകള്‍ തിരുത്തുകയും ചെയ്‌താല്‍ നരകാഗ്നിയില്‍നിന്നു രക്ഷപ്പെടാം എന്ന ഉപദേശത്തോടെ ഈ ലേഖനം ഉപസംഹരിക്കുന്നു.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4386 views

LOG IN

Lost your password?

SIGN UP

LOST PASSWORD