വിജാതിയതയുടെ ദുരന്തം

സംഘപരിവാര സംരക്ഷണം ക്രിസ്ത്യാനികള്‍ക്കു വേണ്ടാ!

Print By
about

18 - 05 - 2019

സംഘപരിവാരങ്ങളുടെ സംരക്ഷണം ക്രിസ്ത്യാനികള്‍ക്കു വേണ്ടാ; കാരണം, അവരും ഈ ലോകം മുഴുവനും ജീവിക്കുന്നത് ക്രിസ്ത്യാനികളുടെ ഔദാര്യത്തിലാണ്. ഈ യാഥാര്‍ത്ഥ്യം സംഘപരിവാരങ്ങള്‍ക്കോ ഈ ലോകത്തില്‍ ആര്‍ക്കെങ്കിലുമോ അറിയില്ല. ക്രൈസ്തവനാമങ്ങള്‍ വഹിക്കുന്നവരില്‍പ്പോലും ഈ സത്യം തിരിച്ചറിയാത്തവര്‍ അനേകരാണ്. ക്രൈസ്തവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ സംഘപരിവാരങ്ങള്‍ തയ്യാറായി നില്‍ക്കുമ്പോള്‍, അത് ക്രിസ്ത്യാനികളോടുള്ള സ്നേഹവും സഹാനുഭൂതിയും കൊണ്ടാണെന്നു ചിന്തിക്കുന്ന ചില മന്ദബുദ്ധികള്‍ ക്രിസ്തീയനാമങ്ങള്‍ വഹിച്ചുകൊണ്ട് ജീവിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യാനികള്‍ക്കു നേരേ നടന്ന ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന വാഗ്ദാനവും വലയുമായി സംഘികള്‍ ഇറങ്ങിയത്! എന്നാല്‍, ക്രൈസ്തവ സംരക്ഷണ സേനയുമായി സംഘപരിവാര്‍ ശക്തികള്‍ ഇറങ്ങിയിരിക്കുന്നതിനെ ഗൗരവത്തോടെയാണ് മനോവ കാണുന്നത്! എന്തെന്നാല്‍, ക്രിസ്ത്യാനികളെ ചാണകവെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന രുദ്രാക്ഷസ്വാമിമാര്‍ ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ വിഹരിക്കുന്നതുകൊണ്ട്, സംഘപരിവാരങ്ങളുടെ ഈ വാഗ്ദാനം സ്വീകരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ എന്നുമുതല്‍ സംഘപരിവാര്‍ സംരക്ഷണത്തിനു കീഴില്‍ അഭയം തേടുന്നുവോ, അന്നുമുതല്‍ യാഹ്‌വെയുടെ സംരക്ഷണം അവിടുന്ന് പിന്‍വലിക്കും! സംഘപരിവാറിലൂടെ പിശാച് ലക്ഷ്യമിടുന്നതും അതുതന്നെയാണ്!

ഈ ലോകത്തിന്റെ സംരക്ഷണത്തില്‍ ആശ്രയിച്ച് ദുരന്തമനുഭവിക്കുന്ന ക്രൈസ്തവസഭകള്‍ കേരളത്തിലുണ്ട്. എന്നുവരെ അത് നിലനില്‍ക്കും എന്നകാര്യം മനോവയ്ക്കറിയില്ല! പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സമൂഹങ്ങളുടെ ദാരുണമായ അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ലോകത്തിന്റെ കോടതികളെയുമാണ്‌ സംരക്ഷണത്തിനായി ഇരുകൂട്ടരും ആശ്രയിക്കുന്നത്. ക്രിസ്ത്യാനികള്‍ ഒരിക്കലും ആശ്രയിക്കാന്‍ പാടില്ലാത്ത നിരീശീരവാദ-മതവിരുദ്ധ പ്രസ്ഥാനങ്ങളെ യാതൊരു നൈതികതയും കണക്കിലെടുക്കാതെ ആശ്രയിക്കുന്നതു കാണുമ്പോള്‍ സഹതപിക്കാന്‍പോലും കഴിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! മറ്റുള്ള സഭകളിലെ ചെറിയ വീഴ്ചകള്‍പ്പോലും സൂക്ഷ്മദര്‍ശിനിയിലൂടെ കണ്ടെത്തി പരിഹസിക്കാന്‍ വിരുതനായ ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് എന്ന ശിരോവസ്ത്രധാരിയാണ് ഒരു പക്ഷത്തിന്റെ പടനായകന്‍! ഇരുപക്ഷവും ഒരേപോലെതന്നെ ആശ്രയം വയ്ക്കുന്നത് ലോകത്തിന്റെ ഭരണാധികാരികളെയും ന്യായാസനങ്ങളെയുമാണ്‌. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഓര്‍ത്തഡോക്സ് പക്ഷം നടത്തിയ പ്രഖ്യാപനം കേട്ട് മനോവ ഞെട്ടിപ്പോയി! ഇതുവരെ നാഥനില്ലാതിരുന്ന തങ്ങള്‍ക്ക് ഇപ്പോഴിതാ ഒരു നാഥനെ ലഭിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത് ക്രിസ്തുവിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സമൂഹമായതുകൊണ്ടാണ് മനോവ ഞെട്ടിയത്!

ലോകത്തില്‍ ആശ്രയിക്കുന്ന കാര്യത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങളെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുന്നതില്‍ കാര്യമില്ലെന്നു മനോവയ്ക്കറിയാം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ ക്രൈസ്തവസമൂഹങ്ങളെയും ഗ്രസിച്ചിരിക്കുന്ന ആദ്ധ്യാത്മിക അധഃപതനത്തിന്റെ പ്രകടീഭാവമായി മാത്രമേ ഓര്‍ത്തഡോക്സ്-യാക്കോബായ സമൂഹങ്ങളുടെ ലൗകികാശ്രയത്തെ കാണുന്നുള്ളു. ക്രിസ്തുവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ന് ആശ്രയിക്കുന്നത് ലോകത്തെയാണ്. ക്രിസ്തുവിന്റെ സംരക്ഷണത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ഒരു സഭയെപ്പോലും കണ്ടെത്താന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! ക്രിസ്തുവിന്റെ ശക്തിയെയും അവിടുത്തെ വാഗ്ദാനത്തെയും ശരിയാംവണ്ണം അറിഞ്ഞ 'ക്രിസ്ത്യാനികളുടെ' വംശനാശമാണ് ഇതിനു കാരണം. അനുഭവിച്ചു ബോധ്യപ്പെട്ട സുരക്ഷാസംവിധാനത്തെയാണ്‌ ഒരുവനു ഭയാശങ്കകള്‍ക്കൂടാതെ ആശ്രയിക്കാന്‍ കഴിയുകയുള്ളു. തന്റെ പിതാവിന്റെ കരങ്ങളില്‍ താന്‍ സുരക്ഷിതനാണെന്ന് ഒരു ശിശു വിശ്വസിക്കുന്നതുപോലെ, ദൈവത്തിന്റെ സംരക്ഷണത്തെ അചഞ്ചലമായി വിശ്വസിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഒരുവന്‍ ക്രിസ്ത്യാനിയും ദൈവപൈതലും ആകുന്നത്! ഈ യോഗ്യത നേടിയവരുടെ സമൂഹത്തെ 'ക്രിസ്തീയസഭ' എന്ന് ധൈര്യപൂര്‍വ്വം വിളിക്കാം!

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ ഏറ്റുമുട്ടലുകളെയും, സഹായത്തിനായി ഇരുപക്ഷങ്ങളും ആശ്രയിക്കുന്ന ശക്തികളെയും സംബന്ധിച്ചുള്ള ചര്‍ച്ചയിലേക്ക് കൂടുതലായി കടക്കുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം ലോകത്തിന്റെ സംവീധാനങ്ങളില്‍ ആശ്രയിക്കുന്നതിലെ വ്യര്‍ത്ഥത ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇതിവിടെ ഉദാഹരിച്ചത്. ഒരിക്കലും അവസാനിക്കാത്ത ഒരു പ്രശ്നത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്തു സമയം കളയുന്നതില്‍ അര്‍ത്ഥമില്ലെന്നു ക്രിസ്ത്യാനികള്‍ക്കെല്ലാം അറിയാം. പൈശാചിക അനുകരണത്താല്‍ അധഃപതിച്ചുപോയ രണ്ടു സമൂഹങ്ങള്‍ക്ക് ക്രിസ്തീയതയെക്കുറിച്ചുള്ള അവബോധം ലഭിക്കുകയും ക്രിസ്ത്യാനികളാകാന്‍ തയ്യാറാകുകയും ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്തെന്നാല്‍, തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്ന അബദ്ധധാരണയില്‍ അടിയുറച്ചുപോയിരിക്കുന്നു. വിജാതിയതയുടെ ആധിപത്യത്തിന്‍കീഴില്‍ പരിപൂര്‍ണ്ണമായി അമര്‍ന്നുകഴിഞ്ഞ ഈ സഭകളെ യേഹ്ശുവാ അവിടുത്തെ വായില്‍നിന്നു തുപ്പിക്കളഞ്ഞു എന്നതാണു വസ്തുത. വിജാതിയ അനുകരണത്തിലൂടെ ഏതൊരു സഭയ്ക്കും വന്നുഭവിക്കുന്നത് ഈ ദുരന്തംതന്നെയാണ്. ദൈവത്തിനു പിശാചുക്കളുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ട്, വിജാതിയമായ എന്തെങ്കിലും വസ്തുവകകളോ വിജാതിയതയെ അനുസ്മരിപ്പിക്കുന്ന എന്തെങ്കിലും അടയാളങ്ങളോ നിലനില്‍ക്കുന്നിടത്ത് ദൈവത്തിന്റെ സാമീപ്യം ഉണ്ടാകില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധി അത്രത്തോളം ഗൗരവമുള്ളതാണ്.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ, വിജാതിയയുമായി സമരസപ്പെട്ട്‌ സഭകളെ നയിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ദൈവത്തില്‍നിന്നുള്ള സംരക്ഷണം ഇല്ലാതാക്കുക എന്നതുതന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അപ്രമാധിത്യം എന്ന വ്യര്‍ത്ഥ സങ്കല്പത്തില്‍ കഴിയുന്നവര്‍ അറിയാതെതന്നെ ഈ അജണ്ടയുടെ ഭാഗമായിട്ടുണ്ട്‌ എന്നത് വസ്തുതയാണെങ്കിലും, അജ്ഞതയുടെ ഒരു ഒഴിവുകഴിവും ആര്‍ക്കും ലഭിക്കില്ല. കാരണം, ദൈവത്തിന് അവിടുത്തെ പരിശുദ്ധി ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. മാത്രവുമല്ല, അജ്ഞതയുടെ കാലമെല്ലാം രണ്ടായിരം വര്‍ഷത്തിനപ്പുറമായിരുന്നു. സത്യം അന്വേഷിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. എല്ലാ അജ്ഞതകളെയും ഇല്ലായ്മചെയ്യാന്‍ ശക്തിയുള്ള വചനം സകലര്‍ക്കും സമീപസ്ഥവുമാണ്! ആദ്യനൂറ്റാണ്ടില്‍ത്തന്നെ അപ്പസ്തോലന്മാര്‍ പ്രഖ്യാപിച്ച സത്യമാണിത്. എന്നാല്‍, ദൈവജനം സത്യാന്വേഷികളാകാതിരിക്കാന്‍ 'അപ്രമാധിത്യം' എന്ന സാങ്കല്പിക അധികാരസ്ഥാനം സൃഷ്ടിച്ചിരിക്കുന്നു. അപമാധിത്യാധികാരം എന്നത് കേരളസര്‍ക്കാരിന്റെ 'കിഫ്ബി' പോലെയാണ്; ഉണ്ടെന്നു തോന്നും, പക്ഷെ ഇല്ല!

യാഹ്‌വെയുടെ സാന്നിദ്ധ്യം നഷ്ടപ്പെട്ടപ്പോഴൊക്കെ യിസ്രായേലിന് എന്തു സംഭവിച്ചുവോ, ആ ദുരന്തംതന്നെയാണ് ആധുനിക യിസ്രായേലിനും സംഭവിച്ചത്. നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി യിസ്രായേല്‍ മാറിയത് വിജാതിയതയുടെ സാന്നിദ്ധ്യംമൂലമായിരുന്നു. ഇന്ന് ക്രിസ്തീയസഭകളെന്നു പറയപ്പെടുന്ന സമൂഹങ്ങളില്‍ ക്രിസ്തു ഇല്ലെന്നു തിരിച്ചറിയുകയും, സകല വിജാതിയതയെയും വെറുത്തുപേക്ഷിച്ച് ക്രിസ്തുവിനെ തിരികെവിളിക്കാന്‍ ചാക്കുടുക്കുകയും ചെയ്‌താല്‍, അവിടുന്ന് വീണ്ടും അവിടുത്തെ സഭയില്‍ കടന്നുവന്ന് അതിനെ നയിക്കും. അല്ലാത്തപക്ഷം, ഈയാമ്പാറ്റകള്‍ക്കുപോലും ആക്രമിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കുന്ന ഇന്നത്തെ ദുരവസ്ഥ കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!

ഇനി നമുക്ക് ആനുകാലിക വിഷയങ്ങളിലേക്കു കടക്കാം. ക്രിസ്ത്യാനികള്‍ക്കു രക്ഷാകവചമായി നിലകൊള്ളാന്‍ സന്നദ്ധരായി സിസ്റ്റര്‍ റാണിമരിയയുടെ ഘാതകര്‍ രംഗത്തിറങ്ങിയതാണല്ലോ ഇന്നത്തെ പ്രധാന വിഷയം! 'ക്രൈസ്തവ സംരക്ഷണ സേന' എന്ന പേരും അവര്‍ ഇട്ടുകഴിഞ്ഞു! ഹനുമാന്‍സേന, ശ്രീരാമസേന, ശിവസേന എന്നിങ്ങനെയാണല്ലോ ഇവറ്റകളുടെ എല്ലാ സേനകളും അറിയപ്പെടുന്നത്. ഇന്ത്യയുടെ സൈന്യത്തെപ്പോലും 'മോദിസേന' എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. റഡാറിന്റെ കണ്ണുവെട്ടിച്ച്‌ ആക്രമണം നടത്താനുള്ള സാങ്കേതിക സംവിധാനത്തിന്റെ ഉപജ്ഞാതാക്കള്‍ സംരക്ഷണം ഏറ്റെടുക്കുമെങ്കില്‍, അതിനപ്പുറം വിശ്വസനീയമായ സംരക്ഷണം 'ആര്‍ഷഭാരത സനാതന സഭകള്‍ക്കു' ലഭിക്കാനില്ല! തങ്ങളുടെ പക്ഷത്തു ചേര്‍ത്ത് ക്രിസ്തീയതയെ ഇല്ലാതാക്കുക എന്ന കുതന്ത്രമാണ് ഹിന്ദുക്കളിലൂടെ പിശാച് പ്രായോഗിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം ഇന്നത്തെ ക്രൈസ്തവ ആചാര്യന്മാരില്‍ ആര്‍ക്കുമില്ല! ആര്‍ഷഭാരത സംസ്കാരം എന്ന ആഭാസത്തില്‍ തത്പരരായ അധര്‍മ്മികളാണ് ഇന്ത്യയിലെ ക്രൈസ്തവസഭകളെ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ നാമൊരു യാഥാര്‍ത്ഥ്യം തിരിച്ചറിയണം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ശക്തിയിലും സംരക്ഷണത്തിലും വിശ്വാസമില്ലാത്തതുകൊണ്ടാണല്ലോ മറ്റേതെങ്കിലും സുരക്ഷാസംവിധാനങ്ങളെ ആശ്രയിക്കാന്‍ ശ്രമിക്കുന്നത്! തങ്ങള്‍ അറിയപ്പെടുന്നത് ഏതു ദൈവത്തിന്റെ പേരിലാണോ, ആ ദൈവത്തിനു തങ്ങളെ സംരക്ഷിക്കാനുള്ള ശക്തിയോ കഴിവോ ഇല്ലെന്നു വിളിച്ചുപറയുന്നതിനു തുല്യമാണ് മറ്റു ദേവന്മാരുടെ ജനത്തെ സംരക്ഷണത്തിനായി ആശ്രയിക്കുകയെന്നത്! തങ്ങളുടെ ദൈവത്തെക്കാള്‍ ശക്തിയുള്ള ദൈവങ്ങള്‍ വേറെയുണ്ടെന്നു ചിന്തിക്കുന്ന ഒരുവനും താനായിരിക്കുന്ന മതത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. മറ്റു ജനതകളുടെ ദൈവങ്ങളെക്കാള്‍ അല്പമെങ്കിലും താഴന്നവനെയാണ് മനോവ ആശ്രയിക്കുന്നതെന്ന്‍ എപ്പോഴെങ്കിലും തോന്നിയാല്‍, പിന്നീടൊരിക്കലും ആ ദൈവത്തിലുള്ള ആശ്രയത്തില്‍ മനോവ തുടരില്ല. മനോവയെ സംരക്ഷിക്കുന്ന ദൈവത്തെക്കാള്‍ ശക്തനായ മറ്റൊരു ദൈവം ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ ഇല്ലെന്ന ഉറപ്പാണ് മനോവയുടെ സുരക്ഷിതത്വബോധത്തിന്റെ അടിസ്ഥാനം!

ഈജിപിതിലെ അടിമകളായിരുന്ന ഒരു ജനത്തെയാണ് കാനാന്‍ദേശം വാഗ്ദാനംചെയ്ത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്തത്. അവര്‍ വലിയൊരു ജനതയായിരുന്നില്ല; സൈന്യമോ ആയുധങ്ങളോ അവര്‍ക്കുണ്ടായിരുന്നുമില്ല! ഈജിപ്തിന്റെ മുതലാളിത്വത്താല്‍ ചോരയൂറ്റപ്പെട്ട, ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത പട്ടിണിക്കോലങ്ങളായിരുന്നു അവര്‍! ചുറ്റുമുള്ള ജനതകള്‍ ഈ ജനത്തെ ഭയപ്പെട്ടതെന്തിനാണ്? ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം: 28; 10). യാഹ്‌വെയുടെ നാമം വഹിച്ചതുകൊണ്ടാണ് യിസ്രായേലിനെ ജനതകള്‍ ഭയത്തോടെ നോക്കിയത്. യാഹ്‌വെയുടെ നാമം വഹിക്കുന്ന ഏതൊരുവനെയും ലോകത്തിനു ഭയപ്പെടാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ലോകത്തെ നയിക്കുന്ന ആത്മാവിന് യാഹ്‌വെ എന്ന നാമത്തിന്റെ ശക്തി അറിയാം. എന്നാല്‍, യാഹ്‌വെ എന്ന പരിശുദ്ധ നാമം വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ അനിവാര്യമാണ്. ആ യോഗ്യത എന്താണെന്നു നോക്കുക: "അവിടുത്തെ കല്പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിച്ചാല്‍ യാഹ്‌വെ നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്റെ വിശുദ്ധ ജനമായി ഉയര്‍ത്തും"(നിയമം: 28; 9). യാഹ്‌വെയുടെ വിശുദ്ധ ജനമായി ഉയര്‍ത്തപ്പെടുമ്പോഴാണ് അവിടുത്തെ നാമം വഹിക്കുന്നവരായി പരിഗണിക്കപ്പെടുന്നത്.

യാഹ്‌വെയുടെ കല്പനകളും ചട്ടങ്ങളും ഇടംവലം വ്യതിചലിക്കാതെ പാലിച്ചപ്പോഴൊക്കെ യിസ്രായേലിനെ മറ്റു ജനതകള്‍ ഭയപ്പെട്ടു! എന്നാല്‍, കല്പനകളില്‍നിന്നു വ്യതിചലിച്ച കാലത്തെല്ലാം ശിശുക്കള്‍ക്കുപോലും തോല്പിക്കാന്‍ സാധിക്കുന്ന അവസ്ഥാന്തരീകരണത്തിന് യിസ്രായേല്‍ പാത്രമായി. വിജാതിയതയുടെ സാന്നിദ്ധ്യമുള്ള ഒരിടത്തും യാഹ്‌വെ കടന്നുവരികയോ അവിടുത്തെ നാമം സ്ഥാപിക്കുകയോ ഇല്ല. ഈ അവസരങ്ങളില്‍ പക്ഷവാതം പിടിപെട്ട വൃദ്ധനുപോലും യിസ്രായേലിനെ തകര്‍ക്കാന്‍ സാധിക്കുന്നവിധത്തില്‍ അവര്‍ ദുര്‍ബ്ബലരായിത്തീരും. വിജാതിയമായ അടയാളങ്ങള്‍ യിസ്രായേലില്‍ കടന്നുകൂടിയാല്‍, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി അവര്‍ മാറുമെന്നു പ്രഖ്യാപിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ്. യിസ്രായേലിന്റെ ചരിത്രത്തിലുടനീളം ദര്‍ശിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്!

യിസ്രായേലിന്റെ സംരക്ഷകനായി യാഹ്‌വെ നിലകൊള്ളുമ്പോള്‍, ആ ജനതയെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പിശാചിനും അവന്റെ സേവകരായ വിജാതിയര്‍ക്കും അറിയാം. അതിനാല്‍ത്തന്നെ, യിസ്രായേലിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് യാഹ്‌വെയെ അവരില്‍നിന്ന് അകറ്റുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുക എന്നതായിരിക്കും. യിസ്രായേലുമായി യാഹ്‌വെയെ ചേര്‍ത്തുനിര്‍ത്തുന്ന പ്രധാനഘടകം അവിടുത്തെ കല്പനകളും ചട്ടങ്ങളുമാണ്. അതില്‍ത്തന്നെ ഒന്നും ആറും പ്രമാണങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അവിടുന്ന് തയ്യാറാകില്ല. അന്യദേവന്മാരുടെയോ വ്യഭിചാരത്തിന്റെയോ അശുദ്ധി നിലനില്‍ക്കുന്ന ഒരിടത്തും അവിടുത്തേക്ക്‌ വ്യാപരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായി അറിയാവുന്ന പിശാച്, ദൈവജനത്തെ നേരിടാന്‍ പ്രയോഗിക്കുന്ന കൗശലം ഇവ രണ്ടുമാണ്! ഈ പാപങ്ങളില്‍ ഏതെങ്കിലുമോന്നില്‍ ഒരുവന്‍ അകപ്പെട്ടാല്‍, ഒന്ന് മറ്റൊന്നിലേക്കുള്ള പാലമായി വര്‍ത്തിക്കും. അതായത്, അന്യദേവാരാധനയുടെ ഏത് ആധുനിക വെര്‍ഷനും വ്യഭിചാരത്തിലേക്കുള്ള പാലമായി വര്‍ത്തിക്കുന്നതുപോലെ, വ്യഭിചാരത്തില്‍ അകപ്പെടുന്നവര്‍ അന്യദേവന്മാരുടെ അടിമത്വത്തിലേക്കു വേഗത്തില്‍ത്തന്നെ നടന്നടുക്കുന്നു! ശാസ്ത്രീയ നൃത്തങ്ങള്‍ അഭിസിക്കുന്ന ക്രൈസ്തവ നാമധാരിണികളുടെയെല്ലാം അന്ത്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അന്യദേവാരാധനയുടെ കലാരൂപമായ ശാസ്ത്രീയ നൃത്തം അഭിസിച്ചിട്ടുള്ള ക്രൈസ്തവ നാമധാരിണികളെല്ലാം ഹിന്ദുക്കളെ വിവാഹം കഴിക്കുകയോ ഹിന്ദുവായി ജീവിക്കുകയോ ചെയ്യുന്നത് നമുക്കുമുന്നിലുള്ള യാഥാര്‍ത്ഥ്യമാണ്. ശാസ്ത്രീയ നൃത്തങ്ങള്‍ പ്രദാനംചെയ്യുന്നത് വ്യഭിചാരാസക്തിയാണെന്ന സത്യവും തിരിച്ചറിയണം.

പുരാതന യിസ്രായേലിനെ കീഴ്പ്പെടുത്താന്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യം അവരിലേക്കു കടത്തിവിടാന്‍ ശ്രമിച്ചതുപോലെ, ആധുനിക യിസ്രായേലായ ക്രൈസ്തവരെ തകര്‍ക്കാനും അന്യദേവന്മാരുടെ സാന്നിദ്ധ്യംതന്നെ പ്രയോഗിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മറ്റു മതക്കാരുടെ ഉച്ഛിഷ്ടവും അമേദ്യവും മൃഷ്ടാന്നം ഭുജിക്കാന്‍ ക്രൈസ്തവനാമധാരികള്‍ നടത്തുന്ന ഗോഷ്ടികള്‍ കുപ്രസിദ്ധമാണല്ലോ! പരമ്പരാഗതമായി പൈശാചിക ബന്ധനത്തില്‍ കഴിയുന്ന കുടുംബത്തില്‍നിന്നുള്ളവരാണ് ഇത്തരത്തിലുള്ള മാനസികരോഗത്തിന് അടിമപ്പെടുന്നത്! മന്ത്രവാദം നടത്തുന്നവരുടെയും വേശ്യാവൃത്തിയില്‍ ജീവിക്കുന്നവരുടെയും തലമുറയില്‍പ്പെട്ട വ്യക്തികള്‍ക്കു വിജാതിയമായ അചാരങ്ങളോട് അടക്കാനാവാത്ത അഭിനിവേശം ഉണ്ടാകുന്നതു സ്വാഭാവികമാണ്! എല്ലാക്കാര്യങ്ങളിലും വിജാതിയരെ അനുകരിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ മുന്‍തലമുറകളെ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരും!

ഹിന്ദുമതത്തെ പൈതൃകമായി സ്വീകരിച്ചിരിക്കുന്ന വിഡ്ഢികള്‍ ഇന്നും ക്രൈസ്തവരുടെയിടയില്‍ ഒരു ബാധ്യതയായി നിലകൊള്ളുന്നുണ്ട്. ഒട്ടുമിക്ക പൗരസ്ത്യ ക്രിസ്ത്യാനികളും പകുതി ഹിന്ദുവായി ജീവിക്കുന്നവരാണ്. ആര്‍ഷഭാരത സംസ്കാരം എന്ന 'ആഭാസം' അലങ്കാരമായി ചുമക്കുന്ന നരകസന്തതികളും ക്രിസ്തീയതയില്‍ നേതൃസ്തംഭ ങ്ങളായി വിഹരിക്കുന്നു! ക്രിസ്ത്യാനിയാകാന്‍ തയ്യാറായ പൂര്‍വ്വപിതാക്കന്മാരുടെ വിവരക്കേടിനെ ശപിക്കുന്നവരും കുറവല്ല! ക്രിസ്തീയതയെ വിജാതിയതയുമായി സമന്വയിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശപിക്കപ്പെട്ടവര്‍ ക്രൈസ്തവരുടെയിടയില്‍ സാങ്കേതികമായി തുടരുന്നുണ്ട്. ഇന്ന് ക്രിസ്ത്യാനികളായി അറിയപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും ഇവരുടെ ആശയത്തെ പിന്തുടരുന്നവരാണ്. സഭകളുടെ ആത്മീയാചാര്യന്മാരില്‍ ഏറിയപങ്കും ഈ ആശയത്തിന്റെ വക്താക്കളായാതുകൊണ്ടാണ് വിശ്വാസികള്‍ ഈ വിധത്തില്‍ അധഃപതിച്ചത്. അജ്ഞതയില്‍ ജീവിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഔദ്യോഗിക വേഷങ്ങളില്‍ കാണപ്പെടുന്നവരെല്ലാം ആദ്ധ്യാത്മിക പണ്ഡിതരും ദൈവത്തിന്റെ അഭിഷിക്തരുമാണ്! പ്രഭാപൂര്‍ണ്ണരായ ദൈവദൂതന്മാരുടെ വേഷത്തില്‍ കടന്നുവന്ന പിശാച് സകലരെയും അസത്യത്തില്‍ കെട്ടിയിട്ടിരിക്കുന്നു.

വൈദീകവേഷധാരികളുടെ ആദ്ധ്യാത്മിക അടിമകളായി മാറിയവരുടെ മോചനമെന്നത് ദുഷ്കരമാണ്. അടിമകള്‍ ആയിരിക്കുന്നതുകൊണ്ടുതന്നെ, ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇവര്‍ക്കറിയില്ല. ഇവരെ നിയന്ത്രിക്കുന്ന വ്യാജന്മാര്‍ അറിയിക്കുന്നതിനപ്പുറം, സത്യത്തെക്കുറിച്ച് യാതൊരു അറിവും ഇവര്‍ക്കില്ല. തങ്ങള്‍ ആയിരിക്കുന്ന ഈ അവസ്ഥതന്നെയാണ്‌ തങ്ങളുടെ നാശത്തിനു കാരണമെന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യംപോലും ഈ അടിമകള്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ലോകമാസകലം ക്രൈസ്തവര്‍ ഇന്ന് പീഡിപ്പിക്കപ്പെടുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. അവയില്‍ ചിലത് ദൈവത്തിന്റെ വാഗ്ദാനപ്രകാരമുള്ള പീഡനങ്ങളാണെങ്കില്‍, സ്വന്തം പ്രവൃത്തിയുടെയോ നേതാക്കന്മാരുടെ നെറികേടുകളുടെയോ പരിണിതഫലമായി ക്ഷണിച്ചുവരുത്തുന്ന പീഡനങ്ങളാണ് അധികവും. യൂറോപ്പിലെ ക്രിസ്ത്യാനികളും പൗരസ്ത്യനാടുകളിലെ ക്രിസ്ത്യാനികളും ഇന്ന് അനുഭവിക്കുന്നത് ഇടയന്മാരും ആടുകളും ചേര്‍ന്നു വിളിച്ചുവരുത്തിയ പീഡനം ആയതുകൊണ്ടുതന്നെ, രക്ഷപ്പെടണമോ വേണ്ടയോ എന്നത് അവര്‍ത്തന്നെ നിശ്ചയിക്കണം.

പീഡനങ്ങള്‍ ദൈവഹിത പ്രകാരമോ?!

"നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു ദൈവഹിതമെങ്കില്‍, അതാണു തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനേക്കാള്‍ നല്ലത്"(1 പത്രോ: 4; 17). ക്രിസ്തീയ സഹനം എന്നൊന്നുണ്ട്. എന്നാല്‍, അത് ദൈവഹിതമാണോ എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതമല്ല! യേഹ്ശുവായുടെ നാമത്തില്‍ ദൈവമക്കളായി ദത്തെടുക്കപ്പെട്ടവര്‍ പീഡിപ്പിക്കപ്പെടണം എന്നത് ദൈവഹിതമാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അവനെ സൂക്ഷിക്കുക! എന്തെന്നാല്‍, അവന്‍ പിശാചോ പിശാചില്‍നിന്നു വന്നവനോ ആണ്! അവിടുത്തെ നാമത്തില്‍ വിശ്വസിക്കുന്ന നാമാരും  പീഡിപ്പിക്കപ്പെടാതിരിക്കേണ്ടതിനാണ് ക്രിസ്തു പീഡിപ്പിക്കപ്പെട്ടത്! എന്നാല്‍, ക്രിസ്ത്യാനികളായ സകലരും പീഡിപ്പിക്കപ്പെടുമെന്ന് യേഹ്ശുവാ അറിയിച്ചിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും"(മത്താ: 24; 9). ഒരു വചനംകൂടി വായിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. വചനമിതാണ്: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും"(2 തിമോ: 3; 12).

മനോവ പറയുന്നതും ബൈബിള്‍ പറയുന്നതും പരസ്പരം പോരടിക്കുന്ന ആശയങ്ങളാണെന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. ക്രൈസ്തവരെ കാത്തിരിക്കുന്ന പീഡനങ്ങളെക്കുറിച്ചാണ് യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും പറഞ്ഞിരിക്കുന്നതെങ്കില്‍, മനോവ പറയുന്നത് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയെന്നത് ദൈവത്തിന്റെ ഹിതമല്ല എന്നാണ്. ഇതില്‍ വൈരുദ്ധ്യമില്ലേ എന്നു ചോദിക്കുന്നവരോടു മനോവയ്ക്കു പറയാനുള്ളത് ഇല്ല എന്ന ഉത്തരമാണ്. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയെന്നത് ദൈവഹിതമായിരുന്നുവെങ്കില്‍, യേഹ്ശുവാ ഇക്കാര്യം മുന്‍കൂട്ടി വെളിപ്പെടുത്തുമായിരുന്നില്ല. യേഹ്ശുവാ തന്റെ അനുയായികള്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണ് ലോകം ക്രിസ്ത്യാനികള്‍ക്കുവേണ്ടി കാത്തുവച്ചിരിക്കുന്ന പീഡനത്തെ സംബന്ധിച്ചുള്ളത്. ലോകം എപ്പോഴും ദൈവത്തോട് എതിരിട്ടുകൊണ്ടാണിരിക്കുന്നതെന്നു നാം അറിഞ്ഞിരിക്കണം. ഇത് ലോകത്തിന്റെ രീതിയാണ്; മറിച്ച്, ദൈവത്തിന്റെ ഹിതമല്ല! ആരും തിന്മ പ്രവര്‍ത്തിക്കരുത്‌ എന്നതാണു ദൈവഹിതം. എന്നാല്‍, ലോകം എപ്പോഴും തിന്മയിലേക്കു ചാഞ്ഞാനിരിക്കുന്നതെന്നു ദൈവത്തിനറിയാം. ദൈവത്തോട് എതിരിടുന്ന ലോകത്താണ് ദൈവമക്കള്‍ ജീവിക്കുന്നതെങ്കില്‍, തീര്‍ച്ചയായും ഈ ദൈവമക്കളെ ലോകം പീഡിപ്പിക്കും. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുക മാത്രമാണ് യേഹ്ശുവാ ചെയ്തത്. അപ്പസ്തോലന്മാരും ഇക്കാര്യംതന്നെ ദൈവജനത്തെ അറിയിച്ചു. ആയതിനാല്‍, ക്രിസ്ത്യാനികളെല്ലാം പീഡനത്തിനിരയാകേണ്ടവരാണെന്ന ചിന്ത എല്ലാവരും അവസാനിപ്പിക്കണം.

ക്രിസ്തുവിനെ ധരിച്ചിരിക്കുന്ന ഏതൊരുവനും പീഡിപ്പിക്കപ്പെടും എന്നതു യാഥാര്‍ത്ഥ്യമാണെങ്കിലും, അത് അവിടുത്തെ ഹിതമല്ല! ക്രിസ്ത്യാനികളെ വംശനാശത്തിനിരയാക്കുന്നത് ദൈവഹിതപ്രകാരം ആണെന്ന് ഒരുവനും ചിന്തിക്കരുത്. വിജാതിയരുടെ കരങ്ങളാല്‍ ഉന്മൂലനം ചെയ്യപ്പെടാനല്ല ക്രിസ്തു നമ്മെ അയച്ചിരിക്കുന്നത്; മറിച്ച്, വിജാതിയതയെ ഉന്മൂലനം ചെയ്യാനാണ്! എന്നാല്‍, ദൈവത്തിന്റെ വാഗ്ദാനപ്രകാരമുള്ള പീഡനങ്ങളുണ്ട്. കൂടുതല്‍ വിവരണം ആവശ്യമുള്ള വിഷയമായതിനാല്‍ പീഡനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. എന്നിരുന്നാലും, പീഡനങ്ങളെ രണ്ടു വിഭാഗങ്ങളായി വേറിട്ടുതന്നെ കാണണം എന്നതിനെ സംബന്ധിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ഇവിടെ കുറിക്കാം. വിവേകരഹിതമായ പ്രവൃത്തികള്‍മൂലം ക്ഷണിച്ചുവരുത്തുന്ന പീഡനങ്ങള്‍, ക്രിസ്തുവിന്റെ നാമത്തിനു സാക്ഷ്യം വഹിക്കുന്നവരുടെമേല്‍ പൈശാചികശക്തികളില്‍നിന്ന് ഉണ്ടാകുന്ന പീഡനങ്ങള്‍ എന്നിങ്ങനെയാണ് പീഡനങ്ങളെ ഭാഗിക്കുന്നത്. ക്രിസ്തുവിന്റെ നാമത്തിനു സാക്ഷ്യംവഹിച്ചതുമൂലം ഒരുവന്‍ പീഡിപ്പിക്കപ്പെട്ടാല്‍ അതിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം നിലനില്‍ക്കുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ"(1 പത്രോ: 3; 14).

ഇവിടെ നീതി എന്ന് ഉദ്ദേശിക്കുന്നത് യേഹ്ശുവായിലുള്ള ആത്മീയജീവിതമാണ്. അതു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: "ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു. നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്കര്‍മ്മിയോ പരദ്രോഹിയോ ആയി പീഡ സഹിക്കാന്‍ ഇടയാകരുത്. ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡ സഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ"(1 പത്രോ: 4; 14-16). ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുകയും അത് ലോകത്തോടു പ്രഘോഷിക്കുകയും ചെയ്യുന്ന വ്യക്തികളാണ് ക്രിസ്ത്യാനികള്‍! യാഹ്‌വെയുടെ രാജ്യവും നീതിയും അന്വേഷിക്കുകയോ, അത് ജനതകളോടു പ്രഖ്യാപിക്കുകയോ ചെയ്യാത്ത ഒരുവനെയും ക്രിസ്ത്യാനിയായി അവിടുന്ന് പരിഗണിക്കുന്നില്ല. ക്രിസ്തുവിനു മുന്‍പ് ഓരോ ശുശ്രൂഷകളും ചെയ്തിരുന്നത് പ്രത്യേകമായി മാറ്റിനിര്‍ത്തപ്പെട്ട വ്യക്തികളായിരുന്നു. അഹറോന്റെ തലമുറയില്‍പ്പെട്ടവരാണ് ബലിയര്‍പ്പിച്ചിരുന്നത്. ലേവിയുടെ ഗോത്രത്തില്‍പ്പെട്ടവര്‍ ദൈവാലയ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. യെഹൂദാഹ് ഗോത്രത്തില്‍നിന്നുള്ള ദാവീദിന്റെ തലമുറയില്‍പ്പെട്ടവര്‍ രാജ്യഭരണം നടത്തി. പ്രവാചകന്മാരെ പ്രത്യേകമായി തിരഞ്ഞെടുക്കുകയും, യാഹ്‌വെയുടെ നിയമത്തില്‍നിന്ന് അകന്നുപോയ ദൈവജനത്തെ നിയമത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ അവരെ നിയോഗിക്കുകയും ചെയ്തു.

എന്നാല്‍, ക്രിസ്ത്യാനികളാകാന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെ യിസ്രായേലിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവരുടെമേല്‍ അഭിഷേകം ചെയ്യപ്പെടുന്നത് രാജകീയപൗരോഹിത്യമാണ്! പ്രവാചകത്വം, പൗരോഹിത്യം, രാജത്വം എന്നീ പദവികള്‍ വഹിക്കുന്നവരാണ് ഓരോ ക്രിസ്ത്യാനിയും! ആയതിനാല്‍, ദൈവീകശുശ്രൂഷകള്‍ ചെയ്യുന്നതില്‍നിന്ന് ആരെയും ഒഴിവാക്കുന്നില്ല. പുരോഹിതനു ബലിയര്‍പ്പിക്കാന്‍ അവകാശം മാത്രമല്ല, കടമയുമുണ്ടെന്നു നമുക്കറിയാം. അതുപോലെതന്നെ, ക്രിസ്ത്യാനിയായി അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ ഒരുവന്റെമേല്‍ സുവിശേഷം ഭരമേല്പിക്കപ്പെട്ടിരിക്കുന്നു! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു"(യോഹ: 15; 14-16). അവിടുന്ന് കല്പിച്ചതെല്ലാം അനുസരിക്കുന്നവര്‍ മാത്രമാണ് അവിടുത്തെ സ്നേഹിതര്‍! യേഹ്ശുവാതന്നെ വ്യക്തമാക്കിയ സത്യമാണിത്.

യേഹ്ശുവായെ അനുസരിക്കുകയെന്നത് അവിടുന്ന് ഏല്പിച്ച ദൗത്യം നിര്‍വ്വഹിക്കുകയെന്നതാണ്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കാന്‍ അവിടുന്ന് കല്പിച്ചിരിക്കുന്നു. ഫലം എന്താണെന്നു വ്യക്തമാക്കിയിരിക്കുന്നത് സ്നാപകയോഹന്നാനാണ്. ഈ വചനം നോക്കുക: "മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും"(ലൂക്കാ: 3; 8, 9). മാനസാന്തരത്തിന്റെ സുവിശേഷമാണ് യേഹ്ശുവാ അവിടുത്തെ സ്നേഹിതരായ ഓരോ ക്രിസ്ത്യാനികളെയും ഭരമേല്പിച്ചത്. സ്വര്‍ഗ്ഗത്തിലേക്കു തിരികെപ്പോകുന്നതിനു മുന്‍പ് അവസാനമായി അവിടുന്ന് കല്പിച്ച കാര്യങ്ങള്‍ക്കൂടി ചേര്‍ത്തുവായിക്കുക: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20).

യേഹ്ശുവായുടെ സ്നേഹിതരായിരിക്കണമെങ്കില്‍ അവിടുന്ന് കല്പിക്കുന്നതു ചെയ്യണം. അവിടുന്ന് കല്പിച്ചിരിക്കുന്നതാണ് നാമിവിടെ വായിച്ചത്. അങ്ങനെയെങ്കില്‍, ഈ കല്പനകള്‍ അനുസരിക്കാത്ത വ്യക്തികള്‍ക്ക് യേഹ്ശുവായുടെ സ്നേഹിതരായിരിക്കാന്‍ സാധിക്കുമോ എന്നകാര്യം ഓരോരുത്തരം ചിന്തിക്കുക! അവിടുത്തെ സ്നേഹിതര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍; അതുപോലെതന്നെ, ക്രിസ്ത്യാനികള്‍ മാത്രമാണ് അവിടുത്തെ സ്നേഹിതര്‍! യേഹ്ശുവായിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളു എന്ന പരമാര്‍ത്ഥം ലോകത്തോടു വിളിച്ചുപറയുകയും, അതുവഴി മാനസാന്തരങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യുകയെന്നത് ക്രിസ്ത്യാനികളെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്! യേഹ്ശുവായുടെ കല്ലേപ്പിളര്‍ക്കുന്ന ഈ കല്പനയെ അതിലംഘിച്ചുകൊണ്ട്‌ ആര്‍ക്കെങ്കിലും ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടാന്‍ സാധിക്കുമോ? ക്രിസ്തീയതയെന്നത് ഈ ലോകത്തിനുവേണ്ടി മാത്രം സ്ഥാപിച്ചിരിക്കുന്ന ഒരു സംവീധാനമല്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, സുവിശേഷം പ്രസംഗിക്കരുതെന്ന് ഏതെങ്കിലും എമ്പോക്കികള്‍ പറഞ്ഞാല്‍, ആണുങ്ങളോ പെണ്ണുങ്ങളോ ആയ ക്രിസ്ത്യാനികള്‍ അത് വകവച്ചുതരുമെന്നു കരുതരുത്.

ദൈവത്തിന്റെ രാജ്യവും നീതിയും ലോകത്തോടു വിളിച്ചുപറയാന്‍ നിയുക്തരായിരിക്കുന്ന വ്യക്തികളാണ് ക്രിസ്ത്യാനികള്‍. യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന നിത്യരക്ഷയെക്കുറിച്ചുള്ള അറിവാണ് ദൈവത്തിന്റെ രാജ്യവും നീതിയും! യാഹ്‌വെയുടെ നിയമങ്ങളും പ്രവചനങ്ങളും യേഹ്ശുവായിലുണ്ട്. ഏതെങ്കിലും വിധത്തില്‍ ഈ സത്യം ലോകത്തെ അറിയിക്കാന്‍ തയ്യാറാകാത്ത ഒരുവനെയും ക്രിസ്ത്യാനികളുടെ സമൂഹത്തില്‍ പരിഗണിക്കുന്നില്ല. അതായത്, നിത്യജീവന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ ഭാഗഭാഗിത്വം വഹിക്കുന്നവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് ക്രിസ്തീയസഹനമാണ്! ഈ സഹനത്തിനു പ്രതിഫലമുണ്ട്. ക്രൈസ്തവനാമം ധരിച്ചിരിക്കുന്ന ഒരുവന്‍ മോഷണക്കുറ്റത്തിന് കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയോ പ്രഹരിക്കപ്പെടുകയോ ചെയ്‌താല്‍ അതിനെ ക്രിസ്തീയസഹനമായി ആരും ദുര്‍വ്യാഖ്യാനം ചെയ്യരുത്!

ഈ ഭൂമിയില്‍ ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും പീഡിപ്പിക്കാത്ത ഒരു മതവിഭാഗവുമില്ല. എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ പൊതുശത്രുവായി ക്രിസ്തീയതയെയാണു കാണുന്നത്. ക്രിസ്ത്യാനികളും ക്രിസ്തീയതയും ഈ ലോകത്തിനു നല്‍കിയ സംഭാവനകളുടെ ഗുണഫലം അനുഭവിക്കാത്ത ഒരു ജനതയും ഈ ഭൂമുഖത്തില്ല എന്നതും യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. ക്രൈസ്തവരുടെ സേവനങ്ങള്‍ ഒന്നുംതന്നെ പരിഗണിക്കാതെ, ലഭിക്കുന്ന അവസരങ്ങളിലെല്ലാം പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് മതവിഭാഗങ്ങള്‍ മാത്രമാണെന്നു ചിന്തിക്കരുത്; മറിച്ച്, രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹ്യസംഘടനകളും മാധ്യമങ്ങളുമെല്ലാം ക്രൈസ്തവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരെപ്പോലെയാണ് കാണപ്പെടുന്നത്! കാരണംകൂടാതെ ക്രിസ്ത്യാനികളെ ആരെങ്കിലും വെറുക്കുന്നുണ്ടെങ്കില്‍ അതിനുമുണ്ടൊരു കാരണം! ക്രിസ്തുവിന്റെ നാമം വഹിക്കുന്നുവെന്നതാണ്‌ അത്!

ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുവാനുള്ള കാരണമെന്താണ്? യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല"(യോഹ: 15; 18-21). ക്രിസ്ത്യാനികള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ടും, ലോകത്തില്‍നിന്നു ദൈവരാജ്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ടുമാണ് ലോകവും അതിന്റെ സംവീധാനങ്ങളും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത്. എന്നാല്‍, പീഡിപ്പിക്കുന്നവര്‍ ദൈവഹിതം നടപ്പാക്കുകയല്ല ചെയ്യുന്നത്; മറിച്ച്, ലോകത്തെ നയിക്കുന്ന പിശാചിന്റെ ആജ്ഞാനുവര്‍ത്തികളായി അവര്‍ അവരുടെ ജോലി നിര്‍വ്വഹിക്കുകയാണ്.

ക്രിസ്തുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ഉപദ്രവിക്കാന്‍ അവസരം നോക്കി നടക്കുന്നവരാണ് പിശാചിന്റെ സന്തതികള്‍. അവരുടെയിടയിലേക്ക് ഇടിച്ചുകയറി വീരചരമം പ്രാപിക്കുകയെന്നത് ദൈവഹിതമാണെന്ന് ആരും ചിന്തിക്കരുത്. ലോകം നമ്മേ എപ്രകാരമാണ് സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നതെന്ന് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നത് നാം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതിനാണ്! ഫലം പുറപ്പെടുവിക്കിന്‍ എന്ന യേഹ്ശുവായുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുന്ന ഒരുവനെ അവിടുന്നുതന്നെ സംരക്ഷിക്കും. ദൗത്യം പൂര്‍ത്തിയാക്കാതെ, അവന്റെ ജീവനെ സ്പര്‍ശിക്കാന്‍ ഒരുവനെയും അവിടുന്ന് അനുവദിക്കില്ല!

ക്ഷണിച്ചുവരുത്തുന്ന പീഡനങ്ങള്‍!

ക്ഷണിച്ചുവരുത്തുന്ന പീഡനങ്ങളെക്കുറിച്ചാണ് ഇനി മനസ്സിലാക്കേണ്ടത്. യാഹ്‌വെയുടെ കല്പനകള്‍ സ്വീകരിക്കുന്നതിനായി നാല്പതു രാവും നാല്പതു പകലും മോശ സീനായ്മലയില്‍ ചിലവഴിച്ചു. മോശയുടെ അസാന്നിദ്ധ്യത്തില്‍ യിസ്രായേല്‍ജനം തങ്ങള്‍ക്ക് ആരാധിക്കാന്‍ കാളക്കുട്ടിയെ നിര്‍മ്മിച്ചുതരണമെന്ന് അഹറോനോട് ആവശ്യപ്പെട്ടു. അവന്‍ അവര്‍ക്കുവേണ്ടി കാളക്കുട്ടിയുടെ വിഗ്രഹം നിര്‍മ്മിച്ചുകൊടുത്തു. അവര്‍ അതിനെ ആരാധിച്ചുകൊണ്ട് ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ മോശ മലയില്‍നിന്ന് ഇറങ്ങിവന്നത്. അഹറോനെ ശകാരിച്ചുകൊണ്ട് മോശ ചോദിച്ചു: "നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറപ്പാട്: 32; 21). ഇതേ ചോദ്യംതന്നെയാണ് ക്രൈസ്തവസഭകളുടെ ആചാര്യന്മാരോട് മനോവയും ചോദിക്കുന്നത്. അഹറോന്‍ അന്നത്തെ പുരോഹിതനായിരുന്നുവെന്ന് നമുക്കറിയാം. ഇന്ന് പുരോഹിതരായി വേഷംകെട്ടി സഭയിലെ ദൈവജനത്തിനുമേല്‍ അധികാരം സ്ഥാപിച്ചിരിക്കുന്നവര്‍ ചരിത്രം ആവര്‍ത്തിക്കുന്നു. വിജാതിയ അനുകരണങ്ങളിലൂടെ ഇവര്‍ ദൈവജനത്തെ വഞ്ചിക്കുകയാണ്. ക്രിസ്തീയതയെ നശിപ്പിക്കണമെങ്കില്‍ അവരുടെമേലുള്ള ദൈവീകസംരക്ഷണം പിന്‍വലിക്കപ്പെടണം. നോബിള്‍ പാറയ്ക്കന്മാരിലൂടെ സാത്താന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് പിശാചിന്റെ അജണ്ടയാണെന്ന് തിരിച്ചറിയാത്തവരെ കാത്തിരിക്കുന്നത് വിലാപവും പല്ലുകടിയുമാണെന്നു മറക്കരുത്. വൈദീകവേഷത്തില്‍ കടന്നുവന്ന് വ്യാജോപദേശങ്ങള്‍ നല്‍കുന്നവരെ സ്വീകരിക്കുന്ന സകലരും ഉന്മൂലനം ചെയ്യപ്പെടും! 

നോബിള്‍ പാറയ്ക്കനെപ്പോലെയുള്ള അനേകം ദുരന്തങ്ങള്‍ കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. സഭയില്‍ സ്ഥാപിക്കപ്പെടുന്ന പൈശാചികതയ്ക്ക് പുണ്യപരിവേഷം നല്‍കുകയും വിശ്വാസികളുടെയിടയില്‍ ഈ പൈശാചികതയ്ക്കു സ്വീകാര്യതയുണ്ടാക്കുകയും ചെയ്യുന്ന വിടുവേലയാണ് പാറയ്ക്കന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മ്ലേച്ഛതകള്‍ നീക്കംചെയ്യപ്പെടാനുള്ള സാദ്ധ്യതകളെയെല്ലാം ഇല്ലാതാക്കുന്നത് ഇവറ്റകളാണ്. ക്രിസ്ത്യാനികളുടെമേല്‍ പീഡനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഈ നികൃഷ്ടജീവികളെ തിരിച്ചറിയുകയും ആട്ടിയോടിക്കുകയും ചെയ്യാത്തിടത്തോളം കാലം പീഡനങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും. എന്നാല്‍, ഈ പീഡനത്തെ 'ക്രിസ്തീയസഹനം' എന്ന് ആരും വിശേഷിപ്പിക്കരുത്. ക്രിസ്തുവിന്റെ പേര് ദുരുപയോഗിച്ചവരുടെ സംഘമായി മാത്രമേ 'നാമമാത്ര ക്രിസ്ത്യാനികള്‍' ഗണിക്കപ്പെടുകയുള്ളു! അതിനാല്‍ത്തന്നെ, ഇവരുടെമേല്‍ കടന്നുവരുന്ന പീഡനങ്ങള്‍ ഒരിക്കലും ക്രിസ്തീയസഹനമായി പരിഗണിക്കപ്പെടില്ല. ക്രിസ്തീയ നാമങ്ങള്‍ വഹിക്കുന്നതുകൊണ്ട് ഇവരെ വിജാതിയര്‍ ക്രിസ്ത്യാനികളായി തെറ്റിദ്ധരിക്കുന്നു. ക്രിസ്തുവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത ക്രൈസ്തവനാമധാരികള്‍ യൂറോപ്പിന്റെ തെരുവുകളില്‍ മരിച്ചുവീഴുന്നത് ഈ തെറ്റിദ്ധാരണയുടെ പരിണിതഫലമായിട്ടാണ്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം യൂറോപ്പിലെ ജനങ്ങളുടെ പേരുകളില്‍ മാത്രമേ ക്രിസ്തീയതയുള്ളു! സത്യദൈവമായ യേഹ്ശുവായുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടുതന്നെ, അവിടുത്തെ സംരക്ഷണവും ഇല്ലാതായി! ആര്‍ക്കും നശിപ്പിക്കാവുന്ന ഒരു വസ്തുവായി യൂറോപ്പിലെ ക്രിസ്തീയതയെ പടിപടിയായി മാറ്റിയെടുത്തത് രണ്ടാംവത്തിക്കാന്‍ സൂനഹദോസാണെങ്കില്‍, ആ നാശത്തെ സമ്പൂര്‍ണ്ണമാക്കുകയെന്ന പൈശാചിക ലക്ഷ്യമാണ്‌ ഫ്രാന്‍സീസിലൂടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികളെ കൊന്നുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട മതമാണ്‌ ഇസ്ലാംമതം എന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ള എല്ലാവര്‍ക്കും വ്യക്തമാണ്. എന്നാല്‍, ഈ സത്യത്തെ മറച്ചുവയ്ക്കാനായി ക്രിസ്ത്യാനികളുടെയിടയില്‍ പ്രവര്‍ത്തനം തുടങ്ങിയത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നരകസന്തതി വിളിച്ചുചേര്‍ത്ത സൂനഹദോസോടെയായിരുന്നു. സൂനഹദോസിനുശേഷം എഴുതപ്പെട്ട മതബോധനഗ്രന്ഥത്തിലൂടെ ഇസ്ലാമിനെ മഹത്വവത്ക്കരിക്കുകയും ക്രിസ്തീയതയുടെ സഹോദരമതമായി ഈ പൈശാചിക മതത്തെ പ്രഖ്യാപിക്കുകയും ചെയ്തു! അവിടെ തുടങ്ങിയ നാശമാണ് ഫ്രാന്‍സീസ് എന്ന ഇസ്ലാമിക സ്തുതിപാടകനിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. അവനെ അനുഗമിക്കുന്ന ഒരുവനിലും ദൈവത്തിന്റെ സംരക്ഷണം നിലനില്‍ക്കാത്തതുകൊണ്ട് ഇസ്ലാമിന് എളുപ്പത്തില്‍ അവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയും!

ദൈവത്തിന്റെ വചനം അറിയാത്ത മനുഷ്യര്‍ക്കുപോലും ഇസ്ലാമിന്റെ പൈശാചികതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്നിരിക്കെ, യൂറോപ്പിലെ ജനങ്ങളുടെ കണ്ണുകള്‍ അന്ധമാക്കപ്പെട്ടത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സിറിയയില്‍ ഇന്ന് ഒരു ക്രിസ്ത്യാനിപോലും ഇല്ലെന്ന യാഥാര്‍ത്ഥ്യം ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? സിറിയയിലെ അവസാനത്തെ ക്രിസ്ത്യാനി 'പാത്രിയര്‍ക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ' ആയിരുന്നു. അദ്ദേഹം ഇന്ന് ലബനോനിലേക്കു പലായനം ചെയ്തു. ഇനിയും ക്രൈസ്തവര്‍ അവിടെയുണ്ടെന്ന് മാധ്യമങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുമ്പോള്‍, അതു കേട്ടു വിശ്വസിക്കുന്ന വിഡ്ഢികളായി കേരളത്തിലെ ക്രിസ്ത്യാനികള്‍ അധഃപതിക്കരുത്. ക്രിസ്ത്യാനികളെ മുഴുവന്‍ കൂട്ടത്തോടെ കൊന്നുതള്ളിയാതിനുശേഷമാണ് യൂറോപ്പിലേക്കു ഈ ശപിക്കപ്പെട്ടവര്‍ കടന്നുകൂടുന്നതെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, ദൈവവചനം പ്രഖ്യാപിച്ചിരിക്കുന്ന മിഥ്യാബോധം അവരെ പൂര്‍ണ്ണമായും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ക്രിസ്ത്യാനികളെ കൊല്ലുന്നത് പുണ്യമായി കരുതുന്ന പിശാചുക്കളാണ് ഇസ്ലാംമതക്കാര്‍. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ മുന്‍കൂട്ടിതന്നെ ഒരു മതബോധനഗ്രന്ഥം തയ്യാറാക്കിയതും പിശാചാണ്. ഇതൊക്കെയാണ് ക്ഷണിച്ചുവരുത്തുന്ന പീഡനങ്ങളെ സംബന്ധിച്ചുള്ള വസ്തുതകള്‍!

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം ചര്‍ച്ചചെയ്തത് സംരക്ഷണം നഷ്ടപ്പെടുത്തുന്ന ചെയ്തികളെ സംബന്ധിച്ചായിരുന്നു. ശുദ്ധവും അശുദ്ധവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള ആത്മീയജ്ഞാനമോ വിവേകമോ ഇല്ലാത്ത ആചാര്യന്മാരാണ് ക്രിസ്തീയത ഇന്ന് നേരിടുന്ന വെല്ലുവിളി. ദൈവത്തെയും പിശാചിനെയും വേര്‍തിരിച്ചറിയാനും ഇവര്‍ക്കു സാധിക്കുന്നില്ല. രാമായണമാസം ആചരിക്കുകയും ശബരിമല അയ്യപ്പന്‍ എന്ന പിശാചിനു സ്വീകരണം നല്‍കുകയും ചെയ്യുന്ന വൈദീകവേഷധാരികളെ നമുക്കറിയാം. ആത്മീയജ്ഞാനം ഇല്ലാത്തതു മാത്രമല്ല, സാമാന്യബോധംപോലും ഇല്ലാത്തവരാണ് വിശ്വാസികളെ നയിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ദീര്‍ഘദര്‍ശനമില്ലാത്ത നായകന്മാരുടെ കീഴില്‍ ആയിരിക്കുകയെന്നത് ഏതൊരു സമൂഹത്തിന്റെയും ദുരന്തമാണ്. അകലെ കാത്തിരിക്കുന്ന അപകടങ്ങളെ കാണാനുള്ള ദൂരക്കാഴച്ചയാണ് നായകനില്‍ അനിവാര്യമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്. അപകടങ്ങളെ അകലെവച്ചുതന്നെ അവന്‍ കാണണം. എന്നാല്‍, അറിവിന്റെ നിറകുടങ്ങളാണ് തങ്ങളെന്നു ഭാവിച്ചുകൊണ്ട് വ്യാപരിക്കുന്ന വിഡ്ഢികളാണ് ഇവര്‍! ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഗ്രഹിക്കാന്‍ ഇവര്‍ക്കു സാധിക്കില്ല. ഇവിടെയാണ്‌ സംരക്ഷണം തേടി സംഘപരിവാരങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളുമായി ആര്‍ഷഭാരത വൈദീകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് സംഘപരിവാരങ്ങള്‍!

ക്രിസ്തീയ വിമുക്തമായ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന കാവിയുടുത്ത ഭൂതങ്ങള്‍ വിഹരിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. കന്യാസ്ത്രികളെ കൂട്ടബലാത്സംഗം നടത്തിയതും ഇന്ത്യയിലെ സംഘപരിവാരങ്ങളാണ്. വൈദീകരും കന്യാസ്ത്രികളും അടങ്ങുന്ന ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ വനാന്തരങ്ങളില്‍ മാസങ്ങളോളം ഒളിവില്‍ക്കഴിഞ്ഞത് സംഘപരിവാര്‍ ആക്രമണത്തെ ഭയന്നിട്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരേ വിഷം ചീറ്റുന്ന 'വിഷകലയും' വിഡ്ഢിയായ ഗോപാലകൃഷ്ണനും സംഘപരിവാരങ്ങളുടെ ഭാഗമാണെന്നും നമുക്കറിയാം. ഈ വിഷകലയുടെ ഉറ്റതോഴനായി വിഹരിക്കുന്ന ഒരു ക്രൈസ്തവനാമധാരിയാണ് ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്നപേരില്‍ രണ്ടുവര്‍ഷം മുന്‍പ് രംഗത്തിറങ്ങിയത്. ക്രിസ്ത്യാനികളെ സംഘപരിവാരങ്ങളുടെ തൊഴുത്തില്‍ കെട്ടി ആവശ്യാര്‍ത്ഥം കൊന്നുതിന്നാന്‍ പദ്ധതിയിട്ടത്  ന്യൂനപക്ഷ മോര്‍ച്ചയുടെ മലപ്പുറത്തെ മുന്‍നേതാവായിരുന്ന രഞ്ജിത്ത് അബ്രാഹം തോമസ്‌ എന്ന സംഘിയെ മുന്‍നിര്‍ത്തിയായിരുന്നു. ക്രിസ്തുവിന്റെ സംരക്ഷണത്തില്‍ വിശ്വാസമില്ലാത്ത ഒരു ഓര്‍ത്തഡോക്സ് പാതിരിയും ഇവന്റെ രക്ഷാധികാരിയായി രംഗത്തിറങ്ങി. ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്സ് സഭയുടെ ബിഷപ്‌ എന്ന അവകാശവാദം ഉന്നയിക്കുന്ന മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് ആണ് ഇവരുടെ രക്ഷാധികാരി!

ഇസ്ലാമില്‍നിന്ന് കേരളത്തിലെ ക്രൈസ്തവ യുവതികളെ രക്ഷിക്കലാണ് ഇവരുടെ കാര്യപരിപാടി. എന്നാല്‍, കേരളത്തിലെ ക്രൈസ്തവസഭകളില്‍നിന്ന് പത്തു യുവതികള്‍ വിജാതിയ വേഴ്ച്ചയിലേക്കു കടന്നുപോകുമ്പോള്‍, അതില്‍ ഒന്‍പതെണ്ണവും ഹിന്ദുമതത്തിലാണ് എത്തിച്ചേരുന്നത്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ രഞ്ജിത്തിന്റെയോ ഗ്രിഗോറിയോസിന്റെയോ പൈശാചിക സംഘടന തയ്യാറല്ല. അതായത്, ഇസ്ലാമില്‍ ചേര്‍ന്ന പെണ്ണുങ്ങളെ തിരിച്ചുകൊണ്ടുവരിക എന്നതുമാത്രമാണ് ഇവരുടെ ലക്‌ഷ്യം. വ്യഭിചാരദുര്‍ഭൂതത്തിന്റെ പിടിയിലായ ഒരുത്തിയെ തിരികെക്കൊണ്ടുവരാന്‍ ആര്‍ക്കാണിത്ര താത്പര്യം! ക്രിസ്തുവിനെ നിഷേധിച്ച് പൈശാചിക സന്തതികളോടൊപ്പം വ്യഭിചാരത്തില്‍ മുഴുകുന്ന ഒരുവളെ തിരികെക്കൊണ്ടുവന്നു സഭയെ അശുദ്ധമാക്കാന്‍ ക്രിസ്ത്യാനികള്‍ക്കു താത്പര്യമൊന്നുമില്ല. ക്രിസ്ത്യാനിയായ ഒരു പെണ്ണും വിജാതിയനോടൊപ്പം വ്യഭിചരിക്കാന്‍ ഇറങ്ങിത്തിരിക്കില്ല. അതുകൊണ്ടുതന്നെ, വിജാതിയരെ വരിച്ചവര്‍ വിജാതിയരോടൊപ്പം നരകത്തിലേക്കു പോകുകയെന്നതല്ലാതെ, പാവപ്പെട്ട ഏതെങ്കിലും ക്രൈസ്തവ യുവാക്കളുടെ തലയിലേക്ക് ആ വേശ്യകളെ കെട്ടിയേല്പിക്കേണ്ട ആവശ്യമില്ല! വ്യക്തമായ മതബോധനം നല്കാത്തതിലൂടെ വന്നുഭവിക്കുന്ന ഈ ദുരന്തത്തിന്റെ പ്രധാനപ്രതികള്‍ ആത്മീയ ആചാര്യന്മാരും മാതാപിതാക്കളുമാണ്. എല്ലാ മതവും സത്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ് എന്ന അബദ്ധമാണ് പഠിപ്പിക്കുന്നതെങ്കില്‍, ഏതൊരു മതസ്ഥനെയും വിവാഹം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. അതുപോലെതന്നെ, എല്ലാ ദൈവങ്ങളും ഒന്നാണെങ്കില്‍, ഏതു മതത്തിലേക്കു പോകുന്നതിനെയും ആകുലതയോടെ നോക്കിക്കാണേണ്ട ആവശ്യവുമില്ല!

വിജാതിയരുമായുള്ള വ്യഭിചാരത്തിന് പള്ളിയില്‍ വച്ച് ആശിര്‍വാദം നല്‍കുന്ന കാനോന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന സഭകള്‍ ഉണ്ടെന്നു നമുക്കറിയാം. ഇത്തരത്തിലുള്ള പൈശാചിക കാനോനുകളും, പൈശാചിക മതബോധനഗ്രന്ഥവും നിലനില്‍ക്കുന്ന സഭകളില്‍നിന്ന്‍ പുറത്തുപോയാലും അകത്തുതന്നെ നിന്നാലും ഫലം ഒന്നുതന്നെയാണ്! 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്ന കൗശലം പരാജയപ്പെട്ടിടത്താണ്‌ 'ക്രൈസ്തവ സംരക്ഷണ സേന' എന്ന പുതിയ പേരില്‍ സംഘികള്‍ ഇറങ്ങിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ ആസനം താങ്ങികളായ ചിലര്‍ ക്രൈസ്തവസഭകളിലുണ്ടെന്നു നമുക്കറിയാം. അതിലൊരുവനായ നോബിള്‍ മാത്യുവാണ് പുതിയ ആര്‍ഷഭാരത ക്രിസ്ത്യാനികളുടെ സംരക്ഷകന്‍. ന്യൂനപക്ഷമോര്‍ച്ചയുടെ നേതാവായ ഒരു ക്രൈസ്തവനാമധാരിയാണ് നോബിള്‍ മാത്യു. ക്രിസ്തു ആരാണെന്നുപോലും ഈ 'ആ ഭാ സന്' അറിയില്ല എന്ന് മനസ്സിലാക്കാന്‍ മാതൃഭൂമി ന്യൂസിലെ ചര്‍ച്ച ശ്രദ്ധിച്ചവര്‍ക്കു സാധിച്ചിട്ടുണ്ടാകും! 'യേശു ഭഗവാന്‍' എന്ന് ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്ന ഇവന്റെ പൂര്‍വ്വീകരില്‍ ആരെങ്കിലും ക്രിസ്ത്യാനിയായിരുന്നുവെന്നു കരുതാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ക്ക് വിജാതിയരുടെ സംരക്ഷണയില്‍ ജീവിക്കേണ്ട ഗതികേട് എന്നെങ്കിലുമുണ്ടായാല്‍, അന്നുതന്നെ ക്രിസ്തീയസഭകള്‍ പിരിച്ചുവിട്ട് വിജാതിയ മതങ്ങളില്‍ ചേരുന്നതാണ് നല്ലത്. എന്തെന്നാല്‍, തങ്ങളുടെ ദൈവത്തിനു തങ്ങളെ രക്ഷിക്കാനുള്ള കഴിവില്ലെങ്കില്‍ പിന്നെയെന്തിനാണ് അങ്ങനെയൊരു ദൈവം! സംഘപരിവാരങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുവേണ്ടി തട്ടിക്കൂട്ടിയ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്ന കെണിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക!

ഇന്ത്യയിലെ ക്രൈസ്തവര്‍ ആരില്‍നിന്നാണ് ഭീഷണി നേരിടുന്നത്? ഇന്ത്യയിലെ മാത്രമല്ല, ലോകത്തെവിടെയെങ്കിലും ക്രൈസ്തവര്‍ ഭീഷണിയെ നേരിടുന്നുവെങ്കില്‍, അത് അവരുടെതന്നെ ആചാര്യന്മാരില്‍ നിന്നുതന്നെയാണ്. ക്രിസ്ത്യാനികളെ ശത്രുകരങ്ങളില്‍ ഏല്പിച്ചുകൊടുക്കാനുള്ള പദ്ധതികളാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. ക്രിസ്തീയമായ എല്ലാ അടയാളങ്ങളും നീക്കംചെയ്യപ്പെട്ട അവസ്ഥയിലാണ് ക്രൈസ്തവസഭകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. യുഗാന്തംവരെ കൂടെയുണ്ടായിരിക്കേണ്ടതിനായി യേഹ്ശുവാ ഏല്പിച്ച മൂന്നു ദൗത്യങ്ങളില്‍നിന്നും കത്തോലിക്കാസഭയും പൗരസ്ത്യസഭകളും പിന്മാറി. ദൗത്യത്തില്‍നിന്നു പിന്മാറിയതിനുശേഷവും യേഹ്ശുവാ കൂടെയുണ്ട് എന്ന നുണ പ്രചരിപ്പിച്ചുകൊണ്ട് ദൈവജനത്തെ ആചാര്യന്മാര്‍ വഞ്ചിക്കുന്നു. ക്രിസ്തുവിന്റെ കല്പനകളില്‍നിന്നു പരിപൂര്‍ണ്ണമായി അകന്നുനില്‍ക്കുന്ന ഒരു സംഘടന മാത്രമായി അധഃപതിച്ച അവസ്ഥയില്‍ എത്തിനില്‍ക്കുന്നതിനാല്‍, ഈ സംഘങ്ങളെ ആര്‍ക്കുവേണമെങ്കിലും ഇപ്പോള്‍ നശിപ്പിക്കാം. അതാണ്‌ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദൈവീകനിയമങ്ങളിലും യേഹ്ശുവാ ഏല്പിച്ച ദൗത്യത്തിലും നിലനിന്നതിന്റെ പേരിലാണോ ഇന്ന് ക്രിസ്ത്യാനികള്‍ വംശനാശത്തിനിരയാകുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സംരക്ഷിക്കപ്പെടേണ്ടതിനായി വിളിച്ചപേക്ഷിക്കാന്‍ തന്റെ ശക്തമായ നാമം അവിടുന്ന് ദൈവജനത്തിനു നല്‍കിയിരുന്നു. യാഹ്‌വെ വെളിപ്പെടുത്തിയതും യേഹ്ശുവാ സ്ഥിരീകരിച്ചതുമായ ആ നാമം വഹിക്കുമ്പോള്‍ മാത്രമാണ് ദൈവജനത്തിനു സുരക്ഷിതരായി വ്യാപരിക്കാന്‍ കഴിയുകയുള്ളു. ആ നാമം നീക്കംചെയ്യാന്‍ ശ്രമിച്ച അതേ കൗശലങ്ങളാണ് ആ നാമം തിരികേവരുന്നതിനെതിരെയും വൈരികള്‍ പ്രയോഗിക്കുന്നത്. ഈ വചനം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമ: 10; 13). ശാരീരികവും ആത്മീയമായും സുരക്ഷിതരായിരിക്കാന്‍ അവിടുന്ന് നല്‍കിയിരിക്കുന്ന നാമത്തിന്റെ പ്രസക്തി മറച്ചുവയ്ക്കാന്‍ ഓരോ കാലങ്ങളിലും ക്രൈസ്തവസഭകള്‍ പൈശാചികശക്തികള്‍ ഇടപെട്ടിട്ടുണ്ട്. ഇന്നും ആ ശക്തി ഇടപെട്ടുകൊണ്ടിരിക്കുന്നു. അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കുന്ന ഏതു മ്ലേച്ഛമായ പേരുകള്‍ ഉപയോഗിച്ചു ദൈവത്തെ വിളിക്കുന്നതിലും എതിര്‍പ്പില്ലാത്തവര്‍ക്ക് 'യാഹ്‌വെ' എന്നോ 'യേഹ്ശുവാ' എന്നോ കേള്‍ക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്. യാഹ്‌വെയുടെ നാമം ഏറ്റുപറയുന്നതുകൊണ്ട് 'ഹല്ലേലൂയാഹ്' എന്ന് സ്തുതിക്കുന്നതും ചിലരെ അലോസരപ്പെടുത്തുന്നു. പൗരസ്ത്യ സുറിയാനികളുടെ മെത്രാനായി വേഷംകെട്ടുന്ന ഒരുവന്റെ അസ്വസ്ഥത എത്രത്തോളമാണെന്നറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക!

യേഹ്ശുവാ എന്നോ യാഹ്‌വെ എന്നോ വിളിച്ചതിന്റെ പേരിലാണോ ഇന്ന് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത്? സിറിയയില്‍ വംശനാശത്തിനിരയായ പൗരസ്ത്യസഭകളില്‍ ആര്‍ക്കെങ്കിലും ഈ നാമം അറിയാമോ? അവര്‍ സത്യദൈവത്തെ അല്ലാഹുവെന്ന് വിളിക്കത്തക്കവിധം ബൈബിള്‍ പരിഭാഷപ്പെടുത്തിയ വഞ്ചകര്‍ ആരാണ്? ഒരു ജനതയെ ഒന്നടങ്കം അരക്ഷിതാവസ്ഥയില്‍ എത്തിച്ചതിന്റെ ഉത്തരവാദികള്‍ മണ്ണടിഞ്ഞുപോയെങ്കിലും, അവരുടെ ആത്മാക്കളുടെ ബന്ധനത്തില്‍ കഴിയുന്നവര്‍ പലയിടങ്ങളിലായി വിഹരിക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ടാണ് 'അല്ലാഹു' എന്ന പൈശാചികനാമം 'അറബിക്രിസ്ത്യാനികള്‍' വിളിക്കുന്നതെന്ന വാദത്തിന് എന്തെങ്കിലും സാധുതയുണ്ടെന്ന് മനോവ കരുതുന്നില്ല. എന്തെന്നാല്‍, സത്യം അറിയാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും മുന്‍പിലുണ്ടായിരിക്കെ, പൂര്‍വ്വികരിലെ പൈശാചിക ബന്ധനക്കാരുടെ പാരമ്പര്യമായി പേറുന്നവവരാണ് 'അല്ലാഹു' എന്ന പിശാചിനു ദൈവപരിവേഷം നല്‍കുന്നത്. ക്രിസ്തുവിനെപ്രതിയാണ് അവര്‍ രക്തസാക്ഷ്യം വഹിക്കുന്നത് എന്നകാര്യം പരിഗണിച്ചുകൊണ്ട് നിത്യജീവനില്‍ അവരുടെ ആത്മാക്കള്‍ക്കു പ്രവേശനം ലഭിക്കുമെങ്കിലും, ശാരീരികമായി അവരാരും സുരക്ഷിതരല്ല. യേഹ്ശുവായുടെ നാമം ലോകത്തോടു വിളിച്ചുപറയാന്‍ നിയുക്തരായിരിക്കുന്നവര്‍ ആ നാമം മറന്നുപോയാല്‍ അതിനെ ന്യായീകരിക്കാനുള്ള വചനമൊന്നും മനോവയുടെ പക്കലില്ല!

ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താന്‍ വിളിക്കപ്പെട്ട ഒരു സമൂഹം പൂര്‍ണ്ണമായി ഇല്ലാതാകുകയെന്നത് അസംഭവ്യമായ ഒരു കാര്യമാണ്. ദൗത്യം പൂര്‍ത്തിയാക്കുന്ന ക്രമപ്രകാരം ഓരോരുത്തരും വധിക്കപ്പെട്ടേക്കാം. അത് നിത്യതയിലേക്കുള്ള പാത ഒരുക്കപ്പെട്ടതിനുശേഷമുള്ള 'ട്രാന്‍സ്ഫര്‍' മാത്രമാണ്! സ്ഥാനക്കയറ്റത്തോടെയുള്ള ഈ സ്ഥലംമാറ്റത്തിനു വിധേയനാകുന്ന വ്യക്തിക്ക് അതില്‍ തെല്ലും പരിഭാവമുണ്ടാകില്ലെന്നു മാത്രമല്ല, ഏറ്റവും ആഹ്ലാദത്തോടെയാണ് അവന്‍ യാത്രയാകുന്നത്. ഔദ്യോഗിക സ്ഥാനക്കയറ്റത്തോടെ ട്രാന്‍സ്ഫര്‍ ലഭിക്കുന്ന വ്യക്തിയുടെ സന്തോഷം എത്രത്തോളമാണെന്ന് അറിയാന്‍ നമുക്കു മുന്‍പിലുള്ള ദൃഷ്ടാന്തം സ്തെഫാനോസിന്റെ രക്തസാക്ഷിത്വമാണ്!

യേഹ്ശുവായുടെ നാമം ഏറ്റുപറഞ്ഞു സന്തോഷത്തോടെ മരിക്കാനുള്ള ധൈര്യം ഒരുവനു ലഭിക്കുന്നത് പരിശുദ്ധാത്മാവ് അവന്റെയുള്ളില്‍ വസിക്കുന്നുവെങ്കില്‍ മാത്രമായിരിക്കും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം സംഘപരിവാരങ്ങളെപ്പോലും രക്ഷയ്ക്കായി ആശ്രയിക്കുന്ന തലത്തിലേക്ക് അധഃപതിക്കും! യേഹ്ശുവായുടെ നാമം ധരിക്കുന്ന ഒരു വ്യക്തിപോലും വിജാതിയരുടെ സഹായത്തിനുവേണ്ടി ആഗ്രഹിക്കില്ല. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിച്ചപ്പോള്‍ യിസ്രായേല്‍ സംരക്ഷിക്കപ്പെട്ടുവെങ്കില്‍, ആ നാമം വിസ്മരിക്കുകയും അന്യദേവന്മാരുടെ ആചാരങ്ങളില്‍ വ്യാപരിക്കുകയും ചെയ്തപ്പോള്‍ അവര്‍ സഹായത്തിനായി വിജാതിയരെ ആശ്രയിക്കേണ്ട ദുരവസ്ഥയിലേക്കു നിപതിച്ചു. വിജാതിയരുടെ സഹായം സ്വീകരിച്ച കാലത്തൊക്കെ അവര്‍ യിസ്രായേലിനെ വിഴുങ്ങിയിട്ടുണ്ട്. ബൈബിള്‍ നല്‍കുന്ന സാക്ഷ്യമാണിത്. ദൈവജനം വിജാതിയരുടെ സഹായത്തിനായി നിലവിളിക്കുന്നതിനേക്കാള്‍ ഗതികെട്ട അവസ്ഥ മറ്റെതാണ്? സംരക്ഷിക്കാന്‍ കഴിവില്ലാത്ത ദൈവത്തില്‍ ആശ്രയിക്കുന്നത് ബുദ്ധിഹീനമായ നിലപാടാണ്! അതുതന്നെയാണ്‌ വിജാതിയത! ക്രിസ്ത്യാനികള്‍ വിജാതിയരെപ്പോലെയാകുമ്പോള്‍, വിജാതിയരെക്കാള്‍ അപഹാസിതരാകുകയെന്നതു സ്വാഭാവികം!

നിലവിളക്കും കൊടിമരവും തുലാഭാരത്തട്ടും അടക്കമുള്ള എല്ലാ വിജാതിയതയും നീക്കംചെയ്തതിനുശേഷം, രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന 'യേഹ്ശുവാ' എന്ന നാമം വിളിച്ചപേക്ഷിക്കുകയും അവിടുന്ന് ഏല്പിച്ച ശുശ്രൂഷയിലേക്ക് തിരികേ പ്രവേശിക്കുകയും ചെയ്യുക! ക്രിസ്ത്യാനികള്‍ക്കു മുന്‍പില്‍ ഇതല്ലാതെ മറ്റു വഴികള്‍ ഒന്നുമില്ല. സംഘപരിവാരങ്ങളുടെ സംരക്ഷണയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്രിസ്തീയ സഭയിലെ സാങ്കേതികാംഗത്വം ഉപേക്ഷിച്ചിട്ടു പോകുക! വിജാതിയരുടെ സംരക്ഷണവും യേഹ്ശുവായുടെ സഭയിലെ സാങ്കേതിക പദവികളും ഒരുമിച്ചുകൊണ്ടുപോകാന്‍ ആരും ശ്രമിക്കരുത്. അത് സൈന്യങ്ങളുടെ ദൈവവും സര്‍വ്വശക്തനുമായ യാഹ്‌വെയെ അപമാനിക്കുന്ന നടപടിയാണ്! 'യാഹ്‌വെയുടെ തിരുനാമം വൃഥാ ഉപയോഗിക്കരുത്' എന്ന രണ്ടാംപ്രമാണത്തിന്റെ പരസ്യമായ ലംഘനമാണെന്നു തിരിച്ചറിയുക! യാഹ്‌വെയുടെ ജനത്തിന്റെ സംരക്ഷണം വിജാതിയരുടെ കരങ്ങളില്‍ ഏല്പിക്കാന്‍ തയ്യാറെടുക്കുന്ന ഏതൊരുവന്റെയും പേരുകള്‍ അവിടുന്ന് ഭൂമിയില്‍നിന്നു തുടച്ചുമാറ്റും! "നിന്റെ ദൈവമായ യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല"(പുറപ്പാട്: 20; 7).

കോടികളുടെ ബാങ്കുനിക്ഷേപം ഉണ്ടായിരിക്കെ, അതറിയാതെ പിച്ചയെടുത്തു ജീവിക്കുന്നവരാണ് 'ആധുനിക ക്രിസ്ത്യാനികള്‍'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    1697 views

LOG IN

Lost your password?

SIGN UP

LOST PASSWORD