വിചാരണ

വിശ്വാസികളെ നിത്യനാശത്തിലേക്ക് നയിക്കരുത്!

Print By
about

12 - 05 - 2020

സനത്തില്‍ കിളിര്‍ത്ത ആലിനെ ശ്രദ്ധയോടെ പരിപാലിച്ച് പടുമരമായി വളര്‍ത്തി, അതിന്റെ തണലിലിരുന്നു പൈശാചിക പരീക്ഷണങ്ങള്‍ നടത്തുന്ന ളോഹയിട്ട ദുരന്തങ്ങള്‍ കത്തോലിക്കാസഭയില്‍ സാങ്കേതികമായി തുടരുന്നുണ്ട്. തങ്ങളുടെ ആസനത്തിലാണ് ഈ ആല്‍മരം വേരൂന്നിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് ആ തണലില്‍ വിശ്രമിക്കാന്‍ അനേകരെ ഇവര്‍ ക്ഷണിക്കുന്നു. അങ്ങനെ ഈ വടവൃക്ഷം അവരുടെയെല്ലാം ഔദ്യോഗിക തണല്‍മരമായി അംഗീകരിക്കപ്പെട്ടു. ഈ തണല്‍മരത്തെയും അതിനു ചുവട്ടില്‍ വിശ്രമിക്കുന്നവരെയും മുഖസ്തുതികള്‍ക്കൊണ്ട് വഞ്ചിക്കാന്‍ അവതാരംചെയ്ത മനുഷ്യരൂപിയാണ് 'നോബിള്‍ പാറയ്ക്കല്‍' എന്ന മൂഢന്‍! അതുപോലെതന്നെ, വിജാതിയതയ്ക്കുവേണ്ടി നല്ല ഈണത്തിലും താളത്തിലും കുഴലൂതുന്ന പുല്ലാങ്കുഴല്‍ വിദഗ്ദ്ധരും കത്തോലിക്കാസഭയിലെ വൈദികരുടെയിടയിലുണ്ട്. KCBC യുടെ സര്‍വ്വമത ആഭിചാരക്രിയകള്‍ക്ക് ദിവ്യപരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ രംഗത്തിറങ്ങിയതും ഇവരാണ്. സഭയെ വിജാതിയതയില്‍ ലയിപ്പിക്കുകയെന്ന പൈശാചിക പദ്ധതിയുടെ നടത്തിപ്പുകാരാണ് ഇക്കൂട്ടര്‍!

എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തില്‍ അവനുവേണ്ടി ഒരു ആഗോളരാജ്യവും ആഗോളമതവും സ്ഥാപിക്കേണ്ടിയിരിക്കുന്നു. അതിനായുള്ള പ്രവര്‍ത്തനത്തിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സഭയില്‍ നുഴഞ്ഞുകയറിയ ഈ പൈശാചികജന്മങ്ങള്‍ ഇന്ന് സഭയുടെ നിയന്ത്രണംപോലും ഏറ്റെടുത്തുകഴിഞ്ഞു. എല്ലാ മതങ്ങളും പ്രഖ്യാപിക്കുന്നത് ഒരേ ദൈവത്തെതന്നെയാണെന്നു പ്രചരിപ്പിക്കുന്നത് ഈ ശപിക്കപ്പെട്ട മനുഷ്യരാണ്. കത്തോലിക്കാസഭയിലെ ദൈവമക്കള്‍ ഇവറ്റകളെ തിരിച്ചറിയുകയും അകറ്റിനിര്‍ത്തുകയും ചെയ്യാത്തപക്ഷം ഓരോരുത്തരും നിപതിക്കുന്നത് സര്‍വ്വനാശത്തിലായിരിക്കുമെന്നു മറക്കരുത്. എന്തെന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും സര്‍വ്വനാശത്തിലേക്കു നയിക്കുകയെന്ന അജണ്ടയുമായാണ് ഇവര്‍ സഭയില്‍ കടന്നുകൂടിയിരിക്കുന്നത്. അതായത്, കത്തോലിക്കാസഭയുടെ ഔദ്യോഗിക വക്താക്കളായി ചമഞ്ഞിറങ്ങിയിരിക്കുന്ന 'നോബിള്‍ പാറയ്ക്കന്മാര്‍' യഥാര്‍ത്ഥത്തില്‍ സാത്താനുവേണ്ടി വിടുവേലചെയ്യുന്ന നാശത്തിന്റെ സന്തതികളാണ്. ഈ സത്യം തിരിച്ചറിയാന്‍ കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്കു സാധിക്കണം. എന്തെന്നാല്‍, സ്വന്തം ആത്മാവിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല! ആയതിനാല്‍, സര്‍വ്വമത പ്രാര്‍ത്ഥനയുടെ പിന്നിലെ വ്യര്‍ത്ഥതയും പൈശാചികതയും സര്‍വ്വനാശവും വെളിപ്പെടുത്തേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. മാത്രവുമല്ല, നോബിള്‍ പാറയ്ക്കന്‍ എന്ന ആദ്ധ്യാത്മിക മന്ദബുദ്ധിയുടെ ജല്പനങ്ങളെ തുറന്നുകാണിക്കേണ്ടതുമുണ്ട്.

വ്യര്‍ത്ഥതയിലേക്കും, അതുവഴി നിത്യശിക്ഷയിലേക്കും വിശ്വാസികളെ നയിക്കുന്ന ഒരു പൈശാചികസംഘത്തിലെ കണ്ണിയാണ് നോബിള്‍ പാറയ്ക്കന്‍! സമൂഹമാധ്യമങ്ങളിലൂടെ മൂഢവും അപകടകരവുമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുമ്പോള്‍, അറിവില്ലാത്തവരും ചഞ്ചലചിത്തരുമായ ചിലരെങ്കിലും ഇവന്റെ കെണിയില്‍ അകപ്പെടാറുണ്ട്. മനോവ അതിനെ ഗൗരവമായിത്തന്നെയാണ് കാണുന്നത്. കത്തോലിക്കാസഭയില്‍ തങ്ങള്‍ നടത്തുന്ന പൈശാചിക പരിഷ്കരണങ്ങള്‍ ചോദ്യംചെയ്യാന്‍ തയ്യാറാകുന്ന ദൈവമക്കളെ പ്രതിരോധിക്കുന്നതിനായി ഇല്ല്യുമിനാറ്റി സംഘം നിയോഗിച്ചിട്ടുള്ള അനേകം നികൃഷ്ടജന്മങ്ങളില്‍ ഒരുവന്‍ മാത്രമാണ് നോബിള്‍ പാറയ്ക്കല്‍! ഇവനെപ്പോലെ അനേകരെ കേരളത്തില്‍ത്തന്നെ ഇവര്‍ നിയോഗിച്ചിട്ടുണ്ട്. ബെര്‍ഗോളിയുടെ ദൈവദൂഷണങ്ങള്‍ക്ക് ദിവ്യപരിവേഷം നല്‍കുക മാത്രമല്ല, കത്തോലിക്കാസഭയില്‍ ഇല്ല്യുമിനാറ്റികള്‍ സ്ഥാപിക്കുന്ന സകല മ്ലേച്ഛതകളെയും ഇവര്‍ മഹത്വവത്ക്കരിക്കുന്നു. സര്‍വ്വമത പ്രാര്‍ത്ഥന എന്നപേരില്‍ സത്യദൈവത്തെ നിന്ദിക്കുന്ന പൈശാചികസംഘത്തിനുവേണ്ടിയാണ് ഇപ്പോള്‍ ഇവറ്റകള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ന് നാം ചര്‍ച്ചചെയ്യുന്നതും ഈ വിഷയംതന്നെ! എല്ലാ പൈശാചികതകളെയും എന്നപോലെ സര്‍വ്വമത പ്രാര്‍ത്ഥനയെയും ന്യായീകരിച്ചുകൊണ്ട് നോബിള്‍ പാറയ്ക്കല്‍ എന്ന ശിഖണ്ഡി രംഗത്തിറങ്ങിയ സാഹചര്യത്തില്‍, എന്താണ് സര്‍വ്വമത പ്രാര്‍ത്ഥനയിലെ പൈശാചികത എന്ന് ദൈവവചനത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം മനോവ ഏറ്റെടുക്കുകയാണ്. വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ആമുഖമായി മറ്റുചില സത്യങ്ങള്‍കൂടി സഭയിലെ ദൈവമക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബെര്‍ഗോളിയുടെ ഇല്ല്യുമിനാറ്റി ആശയങ്ങളെ കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമായി പരിഗണിക്കാന്‍ വിശ്വാസികളെ  പ്രേരിപ്പിക്കുന്നതിന് അനേകം നോബിള്‍മാരെ പിശാച് അഭിഷേകം ചെയ്തു നിയോഗിച്ചിട്ടുണ്ട്. സകല പൈശാചികതകളെയും വെള്ളപൂശുക എന്നതാണ് ഇവരുടെ ദൗത്യം. പച്ചമാമ എന്ന വിഗ്രഹത്തിനു പുണ്യപരിവേഷം നല്‍കിക്കൊണ്ട് നോബിള്‍ നടത്തിയ വിശദ്ദീകരണം നാം കണ്ടതാണ്. എന്നാല്‍,  ആ വിശദ്ദീകരണത്തിലൂടെ വിപരീതഫലമാണ് ബെര്‍ഗോളിയ്ക്കും ഇല്ല്യുമിനാറ്റികള്‍ക്കും ലഭിച്ചത്. ഫ്രാന്‍സീസിന്റെ പൈശാചിക അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന അനേകം മലയാളികള്‍ക്കു വ്യക്തമായ തിരിച്ചറിവു ലഭിക്കാന്‍ നോബിളിലൂടെ സാധിച്ചു! 'കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിക്കല്‍' എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നത് ഇങ്ങനെയാണ്! കേരളസഭയിലെ അനേകം വിശ്വാസികള്‍ക്കു തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നോബിള്‍ ഒരു ഉപകരണമായി മാറി. അതായത്, ബെര്‍ഗോളി ഒരു 'പാപ്പാ വിരുദ്ധ പാപ്പ' (ആന്റി അപ്പസ്തോലന്‍) ആണോ എന്ന് ശങ്കിച്ചുനിന്ന വിശ്വാസികള്‍ക്ക് 'അതേ' എന്ന ഉത്തരം ലഭിച്ചു! സത്യദൈവത്തെക്കുറിച്ചോ നിത്യരക്ഷയെക്കുറിച്ചോ യാതൊരു ബോധവുമില്ലാത്ത ഒരു വിഡ്ഢിയാണു താനെന്ന് പ്രഖ്യാപിക്കുന്നതാണ് നോബിളിന്റെ ഓരോ പ്രബോധനങ്ങളും. എന്നാല്‍, തന്റെ നഗ്നത ഈ മനുഷ്യന്‍ മാത്രം തിരിച്ചറിയുന്നില്ല!

സെമിനാരികളില്‍ അദ്ധ്യാപനം നടത്തുന്നത് വിന്‍സന്റ് കുണ്ടുകുളത്തെപ്പോലെയുള്ള ശപിക്കപ്പെട്ട മനുഷ്യരാണെങ്കില്‍ പുതുതലമുറയിലെ വൈദികരില്‍നിന്ന് ജ്ഞാനം പ്രതീക്ഷിക്കുന്നതാണ് മൗഢ്യം! എന്തെന്നാല്‍, ബുദ്ധിയുടെ വളര്‍ച്ച പതിനാറാമത്തെ വയസില്‍ നിലച്ചുപോയവരുടെ സംഘമാണ് കത്തോലിക്കാസഭയിലെ വിശ്വാസികളെ നയിക്കാന്‍ സ്വയം സന്നദ്ധരായി ഇറങ്ങിത്തിരിച്ചിരിക്കുന്ന മെത്രാന്മാരും വൈദികരും! ഈ സംഘത്തിലെ ഇളമുറക്കാരനാണ് 'നോബിള്‍ പാറയ്ക്കന്‍' എന്ന വിദൂഷകന്‍! കത്തോലിക്കാസഭയുടേതായി അറിയപ്പെടുന്ന സെമിനാരികളില്‍ ബൈബിള്‍ പഠനവിഷയമല്ലാത്തതുകൊണ്ടുതന്നെ, ദൈവത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവ് പുതുതലമുറയിലെ വൈദികര്‍ക്കില്ല. ഇല്ല്യുമിനാറ്റി സംഘമാണ് സെമിനാരികളിലെ പഠനവിഷയം നിശ്ചയിക്കുന്നതും പരിശീലിപ്പിക്കുന്നതും. ബൈബിള്‍ പഠിക്കാത്തതുകൊണ്ട് നിത്യരക്ഷയെക്കുറിച്ച് മൂഢവിശ്വാസത്തില്‍ ഇവര്‍ ജീവിക്കുന്നു. പിശാചിനെപ്പോലും ദൈവമായി കരുതുന്നവരാണ് കത്തോലിക്കാസഭയിലെ വൈദികരില്‍ ഏറെയും! ചുരുക്കം ചിലരൊഴികെ മെത്രാന്മാരെല്ലാം പൈശാചികതയുടെ വക്താക്കളായി അധഃപതിച്ചുകഴിഞ്ഞു. സര്‍വ്വമത പ്രാര്‍ത്ഥനയിലേക്ക് ഇവരെ നയിക്കുന്നത് ഇവരുടെ മൂഢവിശ്വാസമാണ്. എന്നാല്‍, കത്തോലിക്കാസഭയിലെ വിശ്വാസികളെല്ലാം ഇവരെപ്പോലെ വിഡ്ഢികളാണെന്നു ചിന്തിച്ചാല്‍ തെറ്റുപറ്റും. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരും ദൈവവചനത്തില്‍ ആഴമായ ജ്ഞാനം സ്വായത്തമാക്കിയിട്ടുള്ള അനേകം ദൈവമക്കള്‍ ഇന്ന് കത്തോലിക്കാസഭയിലുണ്ട്. കാരണം, അവരാരും സെമിനാരികളില്‍ പഠിച്ചവരല്ല! 

ദൈവവചനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാഥമികമായ വിവരംപോലും നോബിള്‍ പാറയ്ക്കലിന് ഇല്ലെന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി വിശ്വാസികള്‍ മനസ്സിലാക്കിയിരിക്കേണ്ടത്. വചനാടിസ്ഥാനത്തിലുള്ള സംവാദങ്ങളില്‍നിന്ന് ഇവന്‍ ഓടിയൊളിക്കുന്നത് ഇക്കാരണത്താലാണ്. നോബിളിന്റെ അപകടകരമായ പ്രബോധനങ്ങള്‍ക്ക്‌ ആരെങ്കിലും വചനാടിസ്ഥാനത്തില്‍ മറുപടി നല്‍കിയാല്‍, ആ മറുപടികളെല്ലാം സമൂഹമാധ്യമങ്ങളില്‍നിന്നു 'റിമൂവ്' ചെയ്യുന്നതിന്റെ കാരണവും ഇതുതന്നെ! വിമര്‍ശനങ്ങളോടുള്ള ഈ അസഹിഷ്ണുതയ്ക്കു പിന്നിലെ കാരണം ആശയദാരിദ്ര്യമാണ്. ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധമായ ആശയങ്ങളുമായി ചുറ്റിത്തിരിയുന്ന സഭാവക്താക്കളുടെ' മുഖ്യശത്രു ബൈബിളായതുകൊണ്ട്, വചനാടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങളെ ഇവര്‍ ഭയപ്പെടുന്നു. വചനവിരുദ്ധമായ ആശയങ്ങളാണ് തങ്ങളുടെ ആയുധമെന്ന് ഇവര്‍ക്കു നല്ല ബോദ്ധ്യമുണ്ട്. വചനമാകുന്ന ഇരുതലവാളിനെ നേരിടാന്‍ പാരമ്പര്യം എന്ന തുരുമ്പിച്ച ആയുധത്തിനാകില്ലെന്ന്‍ ഉത്തമബോദ്ധ്യമുള്ളവര്‍ 'ഒഴിഞ്ഞുമാറല്‍' എന്ന യുദ്ധമുറ സ്വീകരിക്കുന്നു. നോബിള്‍ പാറയ്ക്കന്മാരുടെ പോസ്റ്റുകള്‍ക്കു ചുവടേ വരുന്ന വചനാധിഷ്ഠിത മറുപടികള്‍ 'റിമൂവ്' ചെയ്യപ്പെടുന്നത് ഈ യുദ്ധതന്ത്രം പ്രായോഗികതലത്തില്‍ കൊണ്ടുവന്നതിന്റെ അടയാളമാണ്. ഇവര്‍ക്കു വ്യക്തമായ അജണ്ടയുണ്ട്. ക്രിസ്തുവിനെയോ അവിടുന്നു സ്ഥിരീകരിച്ച നിയമങ്ങളെയോ അംഗീകരിക്കാന്‍ ഇവര്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, ക്രിസ്തുവിലൂടെ മാത്രമേ രക്ഷ സാദ്ധ്യമാകുകയുള്ളു എന്ന സത്യത്തെ ഇവര്‍ തമസ്ക്കരിക്കുന്നു. വിജാതിയരുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണെന്നും, അവര്‍ ആരാധിക്കുന്ന അവരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നും വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് ബൈബിള്‍! നോബിള്‍ പാറയ്ക്കല്‍ അടക്കമുള്ള ഇല്ല്യുമിനാറ്റികള്‍ക്ക് ബൈബിളിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും അതുതന്നെ! അതായത്, എതിര്‍ക്രിസ്തു ലക്ഷ്യമിടുന്നതും നോബിള്‍ പാറയ്ക്കല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും ഒരേകാര്യംതന്നെയാണ്!

ക്രിസ്തീയതയുടെ മാഹാത്മ്യവും പവിത്രതയും നശിപ്പിക്കുകയും, ക്രിസ്ത്യാനികളെ ബന്ദികളാക്കി നരകത്തിലേക്കു നയിക്കുകയും ചെയ്യാന്‍ സാത്താനില്‍നിന്ന് അച്ചാരം വാങ്ങിയിരിക്കുന്ന അധമന്മാരുടെ നിയന്ത്രണത്തിലാണ് ഇന്നത്തെ ക്രൈസ്തവസഭകള്‍! അതിനാല്‍ത്തന്നെ, ചില കടുത്ത ഭാഷാപ്രയോഗങ്ങള്‍ അനിവാര്യമായിരിക്കുന്ന അവസ്ഥ മനോവയുടെ മുന്‍പിലുണ്ട്. ഇത് കണ്ടുകൊണ്ട് വെറുതെയിരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല! ആയതിനാല്‍, യിസ്രായേലിനു കാവലാളായി വര്‍ത്തിക്കാന്‍ യേഹ്ശുവായില്‍നിന്നു മനോവയ്ക്കു ലഭിച്ചിരിക്കുന്ന അധികാരപത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ചില താക്കീതുകള്‍ ഇവിടെ പ്രഖ്യാപിക്കുന്നു. സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കെതിരേ പോരാടുന്നതിന് മനോവ ധരിച്ചിരിക്കുന്നത് വചനമാകുന്ന ആയുധമാണ്. ഈ ആയുധംതന്നെയാണ് മനോവയുടെ ശക്തി! "സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേസോ: 6; 11, 12).

രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍നിന്നു പൈശാചികവീര്യം ഉള്‍ക്കൊണ്ട അനേകര്‍ കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ വിഹരിക്കുന്നുണ്ട്. സാംസ്കാരിക അനുരൂപണം എന്ന പൈശാചിക അനുകരണത്തിലൂടെ ദൈവത്തെയും ദൈവീകനിയമങ്ങളെയും ഇവര്‍ വെല്ലുവിളിക്കുന്നു. സഭയിലെ ദൈവമക്കളെ നിരാശയിലേക്ക് നയിക്കുന്ന ഈ നികൃഷ്ടജീവികള്‍ക്ക് ഗ്രാമ്യഭാഷയില്‍ 'തീട്ടത്തില്‍ ചവിട്ടിയവര്‍' എന്ന വിശേഷണമാണ് ഏറ്റവും അനുയോജ്യം! എന്തെന്നാല്‍, തങ്ങളില്‍നിന്നു വമിക്കുന്ന ദുര്‍ഗ്ഗന്ധം അറിയാനുള്ള ഘ്രാണശേഷി നഷ്ടപ്പെട്ട ഇവറ്റകള്‍ കടന്നുചെല്ലുന്ന ഇടങ്ങളെല്ലാം നാറ്റിച്ചുകൊണ്ടിരിക്കുകയാണ്! ദുര്‍ഗ്ഗന്ധം വമിക്കുന്ന ഇവരുടെ അവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ഭയപ്പെടുന്നതുകൊണ്ട് പലരും ഈ നാറ്റം സഹിക്കുന്നു. അതിനാല്‍ത്തന്നെ, ഈ 'മാലിന്യവാഹനങ്ങള്‍' തലങ്ങുംവിലങ്ങും നിര്‍ബ്ബാധം ഓടിക്കൊണ്ടിരിക്കുകയാണ്! ഇവരില്‍നിന്നു വമിക്കുന്നത് പനിനീര്‍പ്പൂവിന്റെ സുഗന്ധമാണെന്നു പറഞ്ഞ് ഇവരെയും സമൂഹത്തെയും വഞ്ചിക്കുന്ന നോബിള്‍ പാറയ്ക്കന്മാരാണ് ഇവരേക്കാള്‍ വലിയ ദുരന്തങ്ങളായി ഇന്ന് സഭയില്‍ വിരാജിക്കുന്നത്.

കത്തോലിക്കാസഭയും അടിസ്ഥാനപ്രബോധനവും!

നോബിള്‍ ഇപ്പോള്‍ കത്തോലിക്കാസഭയിലുണ്ടോ എന്നറിഞ്ഞിട്ട് മറ്റുകാര്യങ്ങള്‍ ചര്‍ച്ചചെയ്യാം. കത്തോലിക്കാസഭയും സഭയുടെ അടിസ്ഥാനപ്രബോധനവും സഭയുടെ ദൗത്യവും എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ഈ സഭയില്‍ ഇന്ന് ആരോക്കെയുണ്ടെന്നു മനസ്സിലാക്കാന്‍ കഴിയുകയുള്ളു. സഭയുടെ രക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്നവരില്‍ ആരൊക്കെയാണ് രക്ഷകരെന്നും ആരൊക്കെയാണ് അന്തകരെന്നും അപ്പോള്‍ നമുക്കു മനസ്സിലാകും. അതായത്, ധരിച്ചിരിക്കുന്ന വേഷത്തിന്റെയോ വഹിക്കുന്ന പദവിയുടെയോ അടിസ്ഥാനത്തില്‍ മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിയാന്‍ കഴിയില്ല! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സഭയുടെ ആചാര്യന്മാരായി പരിഗണിക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുവിന്റെ സഭയുടെ അന്തകരും, അതിനാല്‍ത്തന്നെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരുമാണ്. ഇവരെ തിരിച്ചറിയാനും അവഗണിക്കാനും നമുക്കു കഴിയണം. അല്ലാത്തപക്ഷം നാമും ഇവരോടൊപ്പം വിച്ഛേദിക്കപ്പെടും!

കത്തോലിക്കാസഭയെന്നാല്‍ പോപ്പും കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വൈദികസമൂഹവുമാണ് എന്ന മിഥ്യാധാരണ വിശ്വാസികള്‍ക്കിടയിലുണ്ട്. തങ്ങളുടെ നിലനില്‍പ്പിനായി വൈദികസമൂഹംതന്നെ പ്രചരിപ്പിക്കുന്ന പച്ചക്കള്ളമാണത്. മാത്രവുമല്ല, തങ്ങള്‍ അധികാരികളാണെന്നും വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നും തങ്ങളെ ചോദ്യംചെയ്യുന്നത് ദൈവത്തെ ചോദ്യംചെയ്യുന്നതിനു തുല്യമാണെന്നും ഇവര്‍ പഠിപ്പിച്ചു. നാലാംനൂറ്റാണ്ടുവരെ വൈദികര്‍ എന്നൊരു വിഭാഗം ക്രിസ്തുവിന്റെ സഭയില്‍ ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇവര്‍ വിശ്വാസികളില്‍നിന്നു മറച്ചുവയ്ക്കുകയും ചെയ്തു! തങ്ങളിലൂടെ ഒരു വരേണ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ക്രിസ്തു മനസ്സില്‍പ്പോലും ചിന്തിക്കാത്തത് സഭയിലെ അധികാരമോഹികള്‍ പ്രാബല്യത്തില്‍ വരുത്തി! 'പൗരോഹിത്യം' എന്നപേരിലാണ് വൈദികതസ്തിക ഇവര്‍ സൃഷ്ടിച്ചത്. ഓരോ ക്രൈസ്തവനും പൗരോഹിത്യത്തിന്റെ ഭാഗമാണെന്നും, രാജത്വം, പുരോഹിത്യം, പ്രവാചകത്വം എന്നീ മൂന്ന് അഭിഷേകങ്ങള്‍ പ്രാപിച്ചവരാണ് ക്രിസ്ത്യാനികളെന്നും സഭാമക്കള്‍ അറിയാതിരിക്കേണ്ടതിന്, ബൈബിളിനെക്കാള്‍ പ്രാധാന്യം പാരമ്പര്യത്തിനാണെന്ന് ഇവര്‍ പഠിപ്പിച്ചു. ക്രിസ്തുവിന്റെ മനുഷ്യാവതാര കാലത്തും ഇത്തരക്കാരുണ്ടായിരുന്നു. നിയമങ്ങളെ ധിക്കരിക്കാന്‍ അവര്‍ കണ്ട ഉപായം പാരമ്പര്യവാദമായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരോട് യേഹ്ശുവാ ചോദിച്ചതെന്താണെന്നു നോക്കുക: “നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?”(മത്താ: 15; 3). ദൈവത്തിന്റെ നിയമങ്ങളെ ലംഘിക്കാനുള്ള എളുപ്പവഴിയായി അന്നുമിന്നും ഉയര്‍ത്തിപ്പിടിക്കുന്നത് പൂര്‍വ്വപിതാക്കന്മാരെയും അവരുടെ വഴിപിഴച്ച പാരമ്പര്യങ്ങളെയുമാണ്! പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും നല്ല പാരമ്പര്യങ്ങളെ ഇക്കൂട്ടര്‍ക്കു താത്പര്യമില്ല! 

നാലാംനൂറ്റാണ്ടിന്റെ സംഭാവനയായ വൈദികാധിപത്യം അപ്പസ്തോലിക പാരമ്പര്യംപോലും അല്ലെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 പത്രോ: 2; 9). ക്രിസ്തുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട വംശത്തിനുമേല്‍ രാജത്വവും പൗരോഹിത്യവും അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളായ നാമെല്ലാം ക്രിസ്തുവെന്ന ഏക അധികാരിക്കുകീഴില്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ്. നാം സ്വീകരിച്ചിരിക്കുന്നത് എങ്ങനെയുള്ള ആത്മാവിനെയാണെന്നു നോക്കുക: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്”(റോമാ: 8; 15). ക്രിസ്തീയ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്”(ഗലാ: 5; 1). ക്രിസ്തുവിന്റെ സഭയോടു ചേര്‍ക്കപ്പെട്ടിരിക്കുന്ന നാമോരോരുത്തരും ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും, അതിനാല്‍ത്തന്നെ പരസ്പരം സഹോദരന്മാരും സഹോദരിമാരുമാണ്. സഹോദരങ്ങള്‍ക്കിടയില്‍ പുലരേണ്ടത് സ്നേഹമാണ്, ആധിപത്യവും അധീനതയുമല്ല! ഒരാള്‍ മറ്റൊരാള്‍ക്കു കീഴിലോ, വേറൊരുവന്‍ മറ്റൊരുവന്റെ യജമാനനോ അല്ല! എന്നാല്‍, എല്ലാവരും പരസ്പരം ശുശ്രൂഷകരാണ് എന്ന പ്രത്യേകതകൂടി ക്രിസ്തുവിന്റെ സഭയിലുണ്ട്.

അപ്പസ്തോലികമായ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍”(ഗലാ: 5; 13). അതേ, ക്രിസ്ത്യാനികള്‍ പരസ്പരം സേവിക്കണം; എന്നാല്‍, സേവനം സ്വീകരിക്കുന്നത് അധികാരിയുടെ മനോഭാവത്തോടെ ആകാന്‍ പാടില്ല! സഭയുടെ അധികാരി ക്രിസ്തുവായിരിക്കെ, അവിടുന്ന് തന്റെ സഭയിലെ മക്കളെ പരിഗണിക്കുന്നത് എങ്ങനെയാണെന്നു നോക്കുക“ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുകയില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു”(യോഹ: 15; 14, 15). തന്റെ കല്പനയനുസരിച്ചു ജീവിക്കുന്നവരെ യേഹ്ശുവാ സ്നേഹിതനായി പരിഗണിക്കുന്നു. തന്റെ ഇംഗിതത്തിനനുസരണമായി വര്‍ത്തിച്ച മോശയെ ദൈവം സ്നേഹിതനെപ്പോലെ പരിഗണിച്ചതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. ഈ വചനം ശ്രദ്ധിക്കുക: “സ്‌നേഹിതനോടെന്നപോലെ യാഹ്‌വെ മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു”(പുറപ്പാട്: 33; 11). ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്നതിന്റെ അടയാളമായി യേഹ്ശുവാ ചൂണ്ടിക്കാണിക്കുന്നത് വചനപാലനമാണ്. ദൈവത്തിന്റെ വചനം എന്നത് അവിടുത്തെ കല്പനകളുടെ വ്യാഖ്യാനമാണെന്നു നമുക്കറിയാം. അതായത്, തന്റെ കല്പനകള്‍ അന്യൂനം അനുസരിക്കുന്നവരെയാണ് അവിടുന്ന് സ്നേഹിതരായി പരിഗണിക്കുന്നത്.

തന്റെ വചനം അനുസരിക്കുന്നവരെ മാത്രമാണ് താന്‍ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കിയത് യേഹ്ശുവാതന്നെയാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്”(യോഹ: 14; 23, 24). ദൈവസ്നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഈ വചനം വളരെ ശ്രദ്ധയോടെ ഗ്രഹിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുന്നവരും ആത്മപരിശോധന നടത്തണം. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍ അവിടുത്തെ വചനം പാലിക്കുകയെന്നതാണ്. യേഹ്ശുവായെ സ്നേഹിക്കുന്നുവെന്ന് പറയുകയും, എന്നാല്‍ അവിടുത്തെ വചനം അവഗണിക്കുകയും ചെയ്യുന്നവന്‍ വ്യാജം പറയുന്നു. നിയമങ്ങളും പ്രവചനങ്ങളും അടങ്ങുന്നതാണ് ദൈവവചനം! ദൈവം നമ്മില്‍നിന്ന് എന്താഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നത് അവിടുത്തെ നിയമങ്ങള്‍ പഠിക്കുന്നതിലൂടെയാണ്. അതിനാല്‍ത്തന്നെ, ബൈബിളിനേക്കാള്‍ പ്രാധാന്യത്തോടെ പൂര്‍വ്വീകപാരമ്പര്യങ്ങളെ പിന്തുടരുന്നവരെ കാത്തിരിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. എന്തെന്നാല്‍, പൂര്‍വ്വപിതാക്കന്മാരെല്ലാം പുണ്യപുരുഷന്മാരായിരുന്നുവെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമല്ലേ! പൂര്‍വ്വപിതാക്കന്മാരുടെ പാരമ്പര്യങ്ങളിലെ ശരിതെറ്റുകള്‍ വിവേചിക്കുന്നത് നിയമങ്ങളെയും പ്രവചനങ്ങളെയും പരിശോധിച്ചുകൊണ്ടായിരിക്കണം. അപ്പസ്തോലന്മാരുടെ പാരമ്പര്യങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു പാരമ്പര്യം കത്തോലിക്കാസഭയ്ക്കില്ല; ഉണ്ടാകാന്‍ പാടില്ല!

പിതാക്കന്മാരുടെ പാരമ്പര്യങ്ങളായി ഇന്ന് ക്രൈസ്തവസമൂഹങ്ങള്‍ ചുമക്കുന്നതില്‍ അധികവും പിശാചിന്റെ വിസ്സര്‍ജ്ജ്യങ്ങളാണ്. നീതിന്മാരായ പിതാക്കന്മാരുടെ പാരമ്പര്യങ്ങളെ മാത്രം മുറുകെപ്പിടിക്കുന്നവരാണ് എല്ലാ ക്രൈസ്തവരുമെങ്കില്‍, പത്രോസും പൗലോസും യാക്കോബും യോഹന്നാനുമൊക്കെ ഉയര്‍ത്തിപ്പിടിച്ച സത്യങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കുവാന്‍ ഒരുവനും തയ്യാറാകുമായിരുന്നില്ല. യാതൊരു ഉളുപ്പുമില്ലാതെ അന്യദേവന്മാരുടെ ആലയങ്ങളില്‍ കയറിയിറങ്ങുകയോ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവ ഭക്ഷിക്കുകയോ ചെയ്യാന്‍ അപ്പസ്തോലിക പാരമ്പര്യം അനുവദിക്കുന്നുണ്ടോ? ഗലാത്തിയരെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ വ്യഗ്രതപ്പെട്ടതെന്തോ, അതാണ്‌ ഇന്ത്യയിലെ ക്രൈസ്തവസമൂഹങ്ങള്‍ പാരമ്പര്യത്തിന്റെ പേരില്‍ ചുമക്കുന്നത്! ക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസിനെ പിതാക്കന്മാരുടെ പട്ടികയില്‍നിന്നു നീക്കംചെയ്തോ എന്നാണ് പാരമ്പര്യവാദികള്‍ ഇനി വ്യക്തമാക്കേണ്ടത്! ദൈവദൂഷണങ്ങളെ ന്യായീകരിക്കാന്‍ പിതാക്കന്മാരെ കൂട്ടുപിടിക്കുന്നവര്‍ ഒരുകാര്യം അറിഞ്ഞിരിക്കുക; എന്തെന്നാല്‍, നിങ്ങള്‍ പിന്തുടരുന്നത് വഴിപിഴച്ചുപോയ പിതാക്കന്മാരുടെ കാലടികളാണ്! ക്രിസ്തുവിന്റെ സഭയ്ക്ക് ഇത്തരം ആഭാസങ്ങളുമായി യാതൊരു ബന്ധവുമില്ല. ഗലാത്തിയന്‍ പാരമ്പര്യത്തെ സഭയുടെ പാരമ്പര്യമായി ആരെങ്കിലും ചുമക്കുന്നുവെങ്കില്‍, അവര്‍ ദൈവത്തിന്റെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്. ഗലാത്തിയന്‍ പാരമ്പര്യമാണ് ക്രൈസ്തവസമൂഹങ്ങളെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. അതിനെക്കുറിച്ച് നമുക്കു വഴിയേ മനസ്സിലാക്കാം. ഇപ്പോള്‍ നാം മനസ്സിലാക്കേണ്ടത് സഭയെക്കുറിച്ചാണ്. എന്തെന്നാല്‍, സഭ എന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ സഭാവിരുദ്ധത എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു!

എന്താണ് ക്രിസ്തുവിന്റെ സഭ? സഭയെക്കുറിച്ച് ആദ്യമായി നാം കേള്‍ക്കുന്നത് യേഹ്ശുവായില്‍നിന്നാണ്. അവിടുന്ന് തന്റെ സഭയെക്കുറിച്ച് പത്രോസിനോട് ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല”(മത്താ: 16; 18). സഭയുടെ പരമാധികാരി താനാണെന്ന് സംശയലേശമെന്യേ യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. അതായത്, പത്രോസ് അല്ല ക്രിസ്തുവാണ്‌ കത്തോലിക്കാസഭയുടെ ഏക പരമാധികാരി! പത്രോസിന്റെ സഭ എന്നത് കത്തോലിക്കാസഭയ്ക്ക് ഇണങ്ങുന്ന ശരിയായ വിശേഷണമല്ല! ക്രിസ്തുവിന്റെ സഭയുടെ മുഖ്യകാര്യസ്ഥനായി പത്രോസിനെ പരിഗണിക്കാവുന്നതാണ്. എന്നാല്‍, ചില അഭിനവ കാര്യസ്ഥന്മാര്‍ തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത് അധികാരിയെന്നും പരമാധികാരിയെന്നും മറ്റുമാണ്! സഭയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് യേഹ്ശുവാ പറഞ്ഞത് പത്രോസ് ആകുന്ന പാറമേല്‍ അതു സ്ഥാപിക്കും എന്നാണ്. പത്രോസ് എന്നാല്‍ പാറക്കഷണം ആണെന്നും, പാറ ക്രിസ്തുവാണെന്നുമൊക്കെ പഠിപ്പിക്കുന്ന ചിലരെ നമുക്കറിയാം. അവരുടെ അറിവുകേടിനെയോ കൗശലത്തെയോ ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. എന്നാല്‍, ഒരുകാര്യം പറയാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ശിമയോന്‍ എന്നപേരില്‍ വിളിക്കപ്പെട്ടിരുന്ന ഒരുവനെ 'കേപ്പ' അഥവാ പത്രോസ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടാണ് സഭ സ്ഥാപിക്കുന്നതിനെക്കുറിച്ച് യേഹ്ശുവാ പ്രഖ്യാപിച്ചത്. താനാകുന്ന പാറമേലാണ് സഭ സ്ഥാപിക്കാന്‍ പോകുന്നതെങ്കില്‍ യേഹ്ശുവായ്ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പാറ എന്ന അര്‍ത്ഥമുള്ള 'കേപ്പ' അഥവാ പത്രോസ് എന്ന് പേര് നല്‍കുകയും അതിനുശേഷം, ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അത് ശിമയോന്‍ എന്ന പത്രോസിനെതന്നെയാണ് ഉദ്ദേശിച്ചത്. അതേ, പത്രോസിനുമേല്‍ ആണ് ക്രിസ്തുവിന്റെ സഭ സ്ഥാപിതമായിരിക്കുന്നത്.

ഒരു മനുഷ്യന്റെമേല്‍ സഭ സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഒരു വ്യക്തിയുടെമേല്‍ സഭ സ്ഥാപിക്കുകയെന്നതിലൂടെ, ആ വ്യക്തി ഉയര്‍ത്തുന്ന ആശയത്തിനുമേല്‍ സ്ഥാപിക്കുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ശിമയോന്‍ എന്ന ശിഷ്യനെ പത്രോസാക്കി മാറ്റിയത് അവന്‍ നടത്തിയ ഒരു വിശ്വാസപ്രഖ്യാപനം വഴിയാണെന്നു നമുക്കറിയാം. ആ പ്രഖ്യാപനം ഇതാണ്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”(മത്താ: 16; 16). യേഹ്ശുവായെക്കുറിച്ച് ശിമയോന്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയപ്പോള്‍ അവന്‍ പത്രോസ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഈ വിശ്വാസപ്രഖ്യാപനമാണ് പത്രോസ് എന്ന് വിളിക്കപ്പെടാന്‍ ശിമയോനെ യോഗ്യനാക്കിയത്. ആയതിനാല്‍, യേഹ്ശുവായാണ് ക്രിസ്തുവെന്ന് ഏറ്റുപറയുന്നവര്‍ക്ക് പത്രോസിനുമേല്‍ സ്ഥാപിതമായിരിക്കുന്ന ക്രിസ്തുവിന്റെ സഭയിലേക്കു കടന്നുവരാനുള്ള യോഗ്യത കൈവരുന്നു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്തുവില്‍ മാത്രമേ രക്ഷയുള്ളുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നവര്‍ക്കാണ് ക്രിസ്തുവിന്റെ സഭയിലേക്കു കടന്നുവരാന്‍ സാധിക്കുകയുള്ളു. ഈ സഭയുടെ ഔദ്യോഗിക പ്രബോധനം എന്താണെന്നു നോക്കുക: “വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 11, 12). പത്രോസ് ഉയര്‍ത്തിയ ഈ ആശയത്തിനുമേലാണ് ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ മൂലക്കല്ല് ക്രിസ്തുവാണ്‌! ആയതിനാല്‍, ഈ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിന്റെ സഭയില്‍ തുടരാന്‍ സാധിക്കുകയുള്ളു. ഈ പ്രബോധനത്തില്‍ നിലനില്‍ക്കുന്ന ഒരുവനെ ആര് വിചാരിച്ചാലും സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുകയുമില്ല! എന്തെന്നാല്‍, സഭയില്‍ ഒരുവനെ ചേര്‍ക്കുന്നത് മനുഷ്യനല്ല; ദൈവമാണ്! ഈ വചനം ശ്രദ്ധിക്കുക: “രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”(അപ്പ. പ്രവര്‍: 2; 47).

യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഒരുവനെ സഭയില്‍ ചേര്‍ക്കുന്നത് വൈദികരോ മെത്രാന്മാരോ അല്ല, യേഹ്ശുവാതന്നെയാണ്! സ്വമേധയാ ഒരുവന്‍ പിരിഞ്ഞുപോകുകയല്ലാതെ, യേഹ്ശുവാ ആരെയും പുറത്താക്കുകയുമില്ല. യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: “പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം”(യോഹ: 6; 37-39). വിന്‍സന്റ് കുണ്ടുകുളത്തിനും നോബിള്‍ പാറയ്ക്കനും എന്തെങ്കിലും മനസ്സിലായോ? സത്യവിശ്വാസികളെ സഭയില്‍നിന്നു പുറത്താക്കുമെന്ന് പറയുന്ന ഊളകള്‍ക്കുള്ള മറുപടിയാണിത്. ഈ സഭയില്‍ നോബിള്‍ പാറയ്ക്കനും സംഘവും അംഗങ്ങളല്ല എന്ന യാഥാര്‍ത്ഥ്യം ക്രിസ്തുവിനും ക്രൈസ്തവര്‍ക്കും അറിയാം. സഭയെ ചൂഷണംചെയ്ത് ഉപജീവനം കഴിക്കുന്ന ഇവരാണ് സഭയിലെ ദൈവമക്കളെ പുറത്താക്കുമെന്ന് കൂടെക്കൂടെ ഭീഷണി മുഴക്കുന്നത്! വിവരക്കേടില്‍നിന്ന് ഉടലെടുത്ത അതിമോഹമാണ് പാറയ്ക്കാ നിന്റെ പ്രശ്നം! നീയും, നീ ആരുടെ പൈശാചികതയെ വെള്ളപൂശാനാണ് കുഴലെടുത്തിരിക്കുന്നത് അവനും, ഉപജീവനം കഴിക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലാണ്! അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ട്‌ പിന്നെയും പാറയ്ക്കനു മുറുമുറുപ്പ്!

പാറയ്ക്കനും സംഘവും സൗകര്യപൂര്‍വ്വം മറയ്ക്കാനും മറക്കാനും ശ്രമിക്കുന്ന ചില സത്യങ്ങള്‍ക്കൂടി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, പാവപ്പെട്ട ദൈവമക്കളെ ഭയപ്പെടുത്തി, അവരുടെ വിയര്‍പ്പിന്റെ ഫലം യാതൊരു ഉളുപ്പുമില്ലാതെ മൃഷ്ടാന്നം ഭക്ഷിക്കുന്ന സ്വയംപ്രഖ്യാപിത അധികാരികളുടെ സ്ഥാനം കത്തോലിക്കാസഭയ്ക്ക് പുറത്താണെന്ന് ഇനിയെങ്കിലും വിശ്വാസികള്‍ അറിയണം. സഭയെന്താണെന്നും സഭയുടെ യഥാര്‍ത്ഥ പ്രബോധനം എന്താണെന്നും അറിഞ്ഞാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ഇവറ്റകളില്‍നിന്നു സ്വതന്ത്രരാകാന്‍ കഴിയുകയുള്ളു. ക്രിസ്തു ആഹ്വാനം ചെയ്തതും അപ്പസ്തോലന്മാര്‍ ശിരസാവഹിച്ചതും മൂന്നാംനൂറ്റാണ്ടിന്റെ അന്ത്യംവരെ സഭാപിതാക്കന്മാര്‍ മുറുകെപ്പിടിച്ചതുമായ വിശ്വാസസത്യമാണ് കത്തോലിക്കാസഭയുടെ എക്കാലത്തെയും ഔദ്യോഗിക പ്രബോധനം! യേഹ്ശുവായുടെ ആഹ്വാനം ഇതാണ്: “ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 19, 20). എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക, അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുക, യേഹ്ശുവാ കല്പിച്ചവ അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക. ഈ മൂന്നു ദൗത്യങ്ങളില്‍ ഏതൊക്കെയാണ് പാറയ്ക്കനും സംഘവും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? യുഗാന്തംവരെ എല്ലാദിവസവും തുടരേണ്ട ശുശ്രൂഷയാണിത്. മറ്റു മതങ്ങളില്‍ ആയിരുന്നുകൊണ്ട് മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്ന ജനതകളുടെയിടയിലേക്ക് ഈ ദൗത്യവുമായി യേഹ്ശുവാ അവിടുത്തെ അനുയായികളെ അയച്ചത് എന്തിനായിരുന്നു? മറ്റു മതങ്ങളില്‍ വിശ്വസിച്ച്, മറ്റു ദേവന്മാരെ ആരാധിച്ചുകൊണ്ടു ജീവിച്ചാല്‍ നിത്യരക്ഷപ്രാപിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍, അപ്പസ്തോലന്മാരും നാമോരോരുത്തരും അയയ്ക്കപ്പെടുമായിരുന്നില്ല!

രക്ഷപ്രാപിക്കാന്‍ തങ്ങള്‍ എന്തുചെയ്യണമെന്ന് പത്രോസിനോടു ജനം ചോദിച്ചപ്പോള്‍ ഇപ്രകാരം അവന്‍ മറുപടിപറഞ്ഞു: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്”(അപ്പ. പ്രവര്‍: 2; 38, 39). മറ്റു മതങ്ങളിലും മറ്റു ദേവന്മാരിലും രക്ഷയില്ല എന്ന സത്യം വെളിപ്പെടുത്തിക്കൊണ്ടാണ് അപ്പസ്തോലന്മാര്‍ സഭയെ കെട്ടിപ്പടുത്തത്. വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നു പറയാന്‍ അവര്‍ ഭയപ്പെട്ടില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കളുടെ അടയാളമാണ് ഭയംകൂടാതെയുള്ള സാക്ഷ്യം! യേഹ്ശുവായിലല്ലാതെ മറ്റൊരുവനിലും രക്ഷയില്ലെന്നും, യേഹ്ശുവാ എന്ന നാമമല്ലാതെ രക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിന്റെ സഭയില്‍ അംഗമായിരിക്കാന്‍ കഴിയുകയുള്ളു. ഈ വിശ്വാസം ഏറ്റുപറഞ്ഞ് സ്നാനം സ്വീകരിച്ചവരെ സഭാംഗത്വത്തില്‍നിന്നു പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, വിശ്വാസംവഴി കൃപയാല്‍ രക്ഷിക്കപ്പെട്ടവരുടെ സമൂഹമാണ് ക്രിസ്തുവിന്റെ സഭ! ക്രിസ്തുവിന്റെ സഭ 'സെക്കുലര്‍' സഭയല്ല, മറ്റൊരു ദേവന്റെയും നാമം സ്മരിക്കുന്നതുപോലും നിഷിദ്ധമാക്കപ്പെട്ട സഭയാണ് ക്രിസ്തുവിന്റെ സഭ! സഭയില്‍ അംഗത്വം ലഭിക്കുന്നതോടെ ഒരുവന്റെ മാറ്റമിതാണ്: “ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്”(എഫേ: 2; 19, 20).

ക്രൈസ്തവര്‍ ആദ്യം തങ്ങളുടെ വില മനസ്സിലാക്കുകയാണ് വേണ്ടത്. ക്രൈസ്തവരെന്നു പറയപ്പെടുന്ന അനേകര്‍ അന്യദേവന്മാരുടെ കുഴലൂത്തുകാരായി അധഃപതിച്ചതിനു കാരണം തങ്ങളുടെ വില മനസ്സിലാക്കാത്തതുകൊണ്ടാണ്. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധയോടെ വായിക്കുക: “സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.”(ഹെബ്രാ: 12; 22-24).

ക്രിസ്തുവിന്റെ രക്തത്താല്‍ തളിക്കപ്പെട്ട വിശുദ്ധരുടെ കൂട്ടായ്മയാണ് പരിശുദ്ധ കത്തോലിക്കാസഭ. അന്യദേവന്മാരുടെ നാമങ്ങള്‍ ഈ സഭയില്‍ സ്മരിക്കപ്പെടുന്നില്ല. അവ കേള്‍ക്കുന്നതുപോലും സത്യദൈവത്തിന് അരോചകമായിരിക്കെ, വിജാതിയമായ സ്മരണകള്‍ ഉണര്‍ത്തുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി നിലകൊള്ളുന്ന ഏതൊരുവന്റെയും സ്ഥാനം ദൈവത്തിന്റെ സഭയ്ക്കു പുറത്താണ്. പച്ചമാമയെ ദൈവത്തിന്റെ ആലയത്തില്‍ പ്രതിഷ്ഠിച്ച ബെര്‍ഗോളിയും കത്തോലിക്കാസഭയ്ക്കു പുറത്തുതന്നെ! ബെര്‍ഗോളി ഒരുകാലത്തും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ സത്യം. ദൈവം വെറുക്കുന്ന സകലതിനെയും മഹത്വവത്ക്കരിക്കുന്ന ഒരുവന് കത്തോലിക്കാസഭയുടെ ഭാഗമായിരിക്കാന്‍ കഴിയില്ല. ദൈവത്തെയും പിശാചിനെയും വേര്‍തിരിച്ചറിയാനുള്ള വിവേചനത്തിന്റെ വരമില്ലാത്ത ഒരുവനെ സഭാമക്കളുടെ കാര്യസ്ഥനായി ദൈവം നിയോഗിക്കില്ല! വിശ്വാസികളെ വ്യര്‍ത്ഥതയിലേക്കും അന്യമതങ്ങളിലെ പൈശാചികതയിലേക്കും നിത്യനാശത്തിലേക്കും നയിക്കുന്ന ആശയങ്ങളുടെ വക്താക്കളില്‍ ഒരുവനെപ്പോലും കത്തോലിക്കാസഭയുടെ ഭാഗമായി പരിഗണിക്കരുത്. ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നവര്‍ ഇവരോടൊപ്പം നിത്യനാശത്തില്‍ നിപതിക്കും. വിജാതിയ ദേവന്മാരുടെ അപദാനങ്ങള്‍ പാടിനടക്കുന്ന അനേകം കള്ളപ്രവാചകന്മാര്‍ കത്തോലിക്കാസഭയുടെ പേരില്‍ വിശ്വാസികളെ വഴിതെറ്റിക്കുന്നുണ്ട്. അന്യദേവന്മാരുടെ സ്മരണകള്‍ ഉണര്‍ത്തപ്പെടുന്ന ഒരിടത്തും സത്യദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കില്ല എന്ന തിരിച്ചറിവാണ് വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ടത്. എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്. പിശാചുക്കള്‍ സമ്മേളിക്കുന്ന വേദിയില്‍ കടന്നുവരാന്‍ അവിടുത്തെ പരിശുദ്ധിയ്ക്കു സാദ്ധ്യമല്ല!

ഈ വചനം ശ്രദ്ധിക്കുക: “ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു”(2 കോറി: 6; 16-18). നിലവിളക്കും കൊടിമരവും വിജാതിയമായ മറ്റനേകം മുദ്രകളുംകൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്ന ആരാധനാലയങ്ങളില്‍ സത്യദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കില്ലെന്നു ഗ്രഹിക്കാന്‍ ഈ വചനം മതിയായതാണ്. ഇത്തരം മ്ലേച്ഛതകള്‍ക്കു പുണ്യപരിവേഷം നല്‍കാനും, മ്ലേച്ഛപ്രവൃത്തികളെ ന്യായീകരിക്കാനും പിശാച് അഭിഷേകംചെയ്ത് അയച്ചിരിക്കുന്ന അവന്റെ അഭിഷിക്തനാണ് നോബിള്‍ പാറയ്ക്കല്‍! നോബിളില്‍ ഒതുങ്ങുന്നതല്ല ഈ ദുരന്തം. സെബാസ്റ്റ്യന്‍ പൈനേടത്ത്, പോള്‍ തെലേക്കാട്ട്, വിന്‍സന്റ് കുണ്ടുകുളം, ബോബിജോസ് കപ്യുച്ചിന്‍ എന്നിങ്ങനെ  നീളുന്നു ആ പട്ടിക! വൈദികവേഷത്തില്‍ വിഹരിക്കുന്ന ഈ അശ്രീകരങ്ങളാണ് കത്തോലിക്കാസഭയുടെ വക്താക്കളും അദ്ധ്യാപകരുമായി രംഗത്തുള്ളത്. സഭയ്ക്കു പുറത്തുള്ള ഇവര്‍ സത്യവിശ്വാസികളെ പുറത്താക്കുമത്രേ! അന്യദേവന്മാരുടെ അമേദ്യം ഭക്ഷിച്ചു ജീവിക്കുന്ന ഈ പച്ചമാമന്മാര്‍ക്ക് പരിശുദ്ധ കത്തോലിക്കാസഭയെക്കുറിച്ചു സംസാരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്?

മനോവയുടെ ശുശ്രൂഷ പ്രസക്തമാകുന്നത് ഇവിടെയാണ്‌. ക്രിസ്തു പൂര്‍ത്തീകരിച്ച നിയമങ്ങളില്‍നിന്നുകൊണ്ടാണ് മനോവ ശുശ്രൂഷ ചെയ്യുന്നത്. യേഹ്ശുവായുടെ വചനത്തില്‍നിന്നു അണുവിട വ്യതിചലിക്കാന്‍ അപ്പസ്തോലന്മാര്‍ തയ്യാറാകാത്തതുപോലെതന്നെ, മനോവയും അവിടുത്തെ വചനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ശുശ്രൂഷ ചെയ്യുന്നു. അതുകൊണ്ടുതന്നെ മനോവയ്ക്കു ശത്രുക്കള്‍ ഏറെയാണ്‌. ഏതെങ്കിലും ശുശ്രൂഷയെ ലോകം മുഴുവന്‍ എതിര്‍ക്കുന്നുവെങ്കില്‍, ആ ശുശ്രൂഷയെ ക്രിസ്തു അംഗീകരിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കണം. ലോകം ക്രിസ്തുവിനെ സ്വീകരിക്കാത്തതുപോലെ, ക്രിസ്തുവിന്റെ ശുശ്രൂഷകരെയും ക്രിസ്തുവിനുള്ളവരെയും ലോകം തിരസ്ക്കരിക്കുന്നു. മനോവ നല്‍കുന്നത് മുന്നറിയിപ്പാണ്; നിത്യരക്ഷയ്ക്കു പ്രതിബന്ധം തീര്‍ക്കുന്ന ശത്രുക്കള്‍ക്കെതിരേയുള്ള മുന്നറിയിപ്പ്! ആയതിനാല്‍, “സംസാരിച്ചുകൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്”(ഹെബ്രാ: 12; 25).

മനോവയുടെ വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതമായതുകൊണ്ടുതന്നെ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചില വിഷയങ്ങളില്‍ ശ്ലാഘിക്കുകയും മറ്റുചില വിഷയങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. രുദ്രാക്ഷമാല, പരുന്ത് കുരിശ്, ഈശോവാദം, കല്‍ദായവത്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ വചനാധിഷ്ഠിതമായ വിചാരണകള്‍ക്ക് മടികാണിക്കാത്തതുപോലെ, ആലഞ്ചേരിയുടെ നല്ല നിലപാടുകളെ അഭിനന്ദിക്കുന്നതില്‍ പിശുക്കുകാട്ടിയിട്ടുമില്ല. എന്തെന്നാല്‍, മനോവയുടെ പോരാട്ടം മാംസത്തിനും രക്തത്തിനും എതിരല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായിട്ടാണ്. ഇതിലൊന്നും മനോവ ഒരിക്കലും പക്ഷപാതം കാട്ടിയിട്ടില്ല. ഈശോവാദം, കല്‍ദായവാദം, വിജാതിയ അനുകരണം തുടങ്ങിയ പൈശാചികതകളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ത്തന്നെ, കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ ചില നന്മകള്‍ ദര്‍ശിക്കാന്‍ മനോവയ്ക്കു കഴിഞ്ഞത് മനോവ ഭരമേറ്റിരിക്കുന്ന ശുശ്രൂഷയുടെ ആധികാരികതയെയും അപ്പസ്തോലിക പാരമ്പര്യത്തെയും സ്ഥിരീകരിക്കുന്ന അടയാളങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍, ഇവിടെയിപ്പോള്‍ ആലഞ്ചേരിയെ വിചാരണ ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കേരളത്തില്‍ ആലഞ്ചേരിയും ആഗോളതലത്തില്‍ ബെര്‍ഗോളിയും നേതൃത്വംനല്‍കിയ പൈശാചികകൃത്യമാണ് ഇവിടെ വിചാരണചെയ്യപ്പെടുന്നത്. അതായത്, കര്‍ദ്ദിനാള്‍ ആലഞ്ചേരി മാത്രം പ്രതിയായ കുറ്റത്തിലല്ല ഈ വിചാരണയെങ്കിലും, കുറ്റകൃത്യത്തിനു നേതൃത്വംനല്‍കിയ വ്യക്തികള്‍ എന്നനിലയ്ക്ക്‌ ആലഞ്ചേരിയും ബെര്‍ഗോളിയും വിചാരണ നേരിടണം. ആയതിനാല്‍, അപ്പസ്തോലിക പാരമ്പര്യത്തിന്റെ ആധികാരികതയില്‍ നിലനിന്നുകൊണ്ട് ആലഞ്ചേരിയെയും ബെര്‍ഗോളിയെയും വിചാരണയ്ക്കു വിധേയരാക്കുന്നു. 

സര്‍വ്വമത ഭോഷ്ക്കുകള്‍!

സര്‍വ്വമത പ്രാര്‍ത്ഥന എന്നത് മടങ്ങിപ്പോക്കിന്റെ പ്രാരംഭ നടപടിയായി നാം മനസ്സിലാക്കണം. നിത്യരക്ഷയില്‍നിന്നു നിത്യനാശത്തിലേക്കുള്ള മടങ്ങിപ്പോക്കാണിത്. ക്രിസ്തുവില്‍നിന്ന്‍ അവിടുത്തെ ശിഷ്യന്മാര്‍ പഠിച്ചത് സര്‍വ്വമത പ്രാര്‍ത്ഥന ആയിരുന്നോ? സര്‍വ്വമത പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനാണോ അവര്‍ അയയ്ക്കപ്പെട്ടത്? ആയിരുന്നുവെങ്കില്‍ അവരാരും വിജാതിയരുടെ വാളിനിരയാകുമായിരുന്നില്ല! അങ്ങനെയെങ്കില്‍, അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിക്കാസഭയ്ക്ക് സര്‍വ്വമത പ്രാര്‍ത്ഥന എങ്ങനെ ഭൂഷണമാകും?! പോപ്പുമുതല്‍ ചെമ്മാന്മാര്‍വരെയുള്ള വരേണ്യവര്‍ഗ്ഗത്തിന്റെ ആദ്ധ്യാത്മിക അധഃപതനമല്ലേ സര്‍വ്വമത പ്രാര്‍ത്ഥനയിലൂടെ വെളിപ്പെടുന്നത്. അന്യദേവന്മാരോടൊപ്പം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയും ഒരേവേദിയില്‍ അണിനിരത്താന്‍ സാധിക്കുമെന്ന മൂഢസങ്കല്പത്തില്‍ ജീവിക്കുന്നവരാണ് കത്തോലിക്കാസഭയിലെ വിശ്വാസികളെ നയിക്കുന്നതെങ്കില്‍ അപകടം ചെറുതല്ല! അന്യദേവന്മാരുടെ നാമം കേള്‍ക്കുന്നതുപോലും യാഹ്‌വെയ്ക്കു വെറുപ്പാണെന്നിരിക്കെ, ആലഞ്ചേരി ആഹ്വാനം ചെയ്ത സര്‍വ്വമത പ്രാര്‍ത്ഥനയില്‍ എന്തായിരിക്കും സംഭവിച്ചത്? അത് നമുക്കു പരിശോധിക്കേണ്ടിയിരിക്കുന്നു.

യിസ്രായേല്‍ജനത്തിനിടയില്‍ വിഗ്രഹങ്ങളുടെ (അന്യദേവന്മാരുടെ) സാന്നിദ്ധ്യമുണ്ടായാല്‍, ഒരുനിമിഷംപോലും കാത്തുനില്‍ക്കാതെ അവരുടെയിടയില്‍നിന്നു പിന്‍വലിയുന്ന ദൈവമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! അന്യദേവന്മാരുടെ സാന്നിദ്ധ്യം എപ്പോഴെല്ലാം യിസ്രായേലില്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ പരിത്യജിക്കപ്പെട്ടിട്ടുണ്ട്. ഈ ദൈവത്തെത്തന്നെയാണ് ക്രിസ്ത്യാനികള്‍ ആരാധിക്കുന്നത്. അതായത്, യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് തിരിച്ചറിഞ്ഞ വിശുദ്ധരുടെ കൂട്ടായ്മയാണ് ക്രിസ്തുവിന്റെ സഭ! ആയതിനാല്‍, സര്‍വ്വമത പ്രാര്‍ത്ഥന നടക്കുന്ന പരിസരത്തുപോലും ക്രിസ്തു സന്നിഹിതനാകില്ല! ക്രിസ്തുവിന്റെ പരിശുദ്ധിയെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ള ഒരുവന്‍ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്യില്ല എന്നതാണ് യഥാര്‍ത്ഥ സത്യം! വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണെന്നു തിരിച്ചറിയാത്തവരെ ക്രിസ്തുവിന്റെ സഭയില്‍പരിഗണിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കില്ല!

ബെര്‍ഗോളിയുടെയും ആലഞ്ചേരിയുടെയും ദൈവത്തിനു സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയില്ലാഞ്ഞിട്ടാണോ മറ്റു ദേവന്മാരെക്കൂടി സഹായത്തിനു വിളിക്കുന്നത്? സ്വാഭാവികമായി ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമാണിത്. സണ്‍ഡേസ്കൂളില്‍ പഠിക്കുന്ന കുട്ടികളിലാരെങ്കിലും ഈ ചോദ്യം ഉന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല! മറ്റു ദേവന്മാരുടെ സഹായത്തോടെ മാത്രമേ ബെര്‍ഗോളിയുടെ ദൈവത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളുവെങ്കില്‍, ആ ദൈവത്തെ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇത്ര ദുബ്ബലനായ ഒരു ദൈവത്തെ സേവിക്കേണ്ട ഗതികേടിലാണോ ബെര്‍ഗോളിയും ആലഞ്ചേരിയും അടങ്ങുന്ന വരേണ്യവര്‍ഗ്ഗം? നിലനില്പിനായി അന്യദേവന്മാരുടെ സഹായം തേടുന്നവര്‍ കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഈ പ്രവചനം അനുസ്മരിക്കുക: “ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും”(ദാനിയേല്‍: 11; 39). എതിര്‍ക്രിസ്തുവിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ് കത്തോലിക്കാസഭയില്‍നിന്ന് ഉയരുന്ന സര്‍വ്വമത പ്രാര്‍ത്ഥനാഹ്വാനങ്ങള്‍! ഒരുവന്‍ ക്രിസ്തുവിന്റെ സഭയില്‍ അംഗമാണെങ്കില്‍, അവന് അന്യദേവന്റെ സഹായം തേടാനോ അന്യദേവന്മാരെ സ്മരിക്കാന്‍പോലുമോ സാധിക്കില്ല. സര്‍വ്വശക്തനായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെന്തിന് പിശാചിന്റെ സഹായംകൂടി തേടണം?!

സൈന്യങ്ങളുടെ ദൈവത്തിന് ഒരു സഹായിയുടെ ആവശ്യമില്ല. അവിടുന്ന് തന്റെ ജനത്തെ സംരക്ഷിക്കുന്നത് സൈന്യബലത്താലുമല്ല! ഒരുകാര്യം ചിന്തിക്കുക; എന്തെന്നാല്‍, സര്‍വ്വമത പ്രാര്‍ത്ഥനയിലൂടെ ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ അതിന്റെ മഹത്വം എല്ലാ ദൈവങ്ങള്‍ക്കും തുല്യമായി നല്‍കണം. എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരിക്കലും അവിടുത്തെ മഹത്വം അന്യദേവന്മാരുമായി പങ്കുവയ്ക്കുകയില്ല. അവിടുത്തെ വചനം ശ്രദ്ധിക്കുക: “ഞാനാണു യാഹ്‌വെ; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല”(യേശയ്യാഹ്: 42; 8). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടൊപ്പം മറ്റുദേവന്മാരെ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്! മാത്രവുമല്ല, സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ കടന്നുവരുമെന്നു ചിന്തിക്കുന്നവരുടെ തലയ്ക്ക് സാരമായ എന്തോ തകരാറുണ്ടെന്നു മനസ്സിലാക്കേണ്ടിവരും! എന്നാല്‍, സര്‍വ്വമത പ്രാര്‍ത്ഥന എന്നത് ക്രൈസ്തവസഭകളിലെ ആചാര്യന്മാരുടെ വിഡ്ഢിത്തം മാത്രമാണെന്നു കരുതിയാല്‍ തെറ്റി! എന്തെന്നാല്‍, ഈ ആചാര്യന്മാരെപ്പോലെ പിശാച് വിഡ്ഢിയല്ല; അവന്‍ ബുദ്ധിപൂര്‍വ്വം തന്നെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സര്‍വ്വമത പ്രാര്‍ത്ഥന കേള്‍ക്കാന്‍ സൈന്യങ്ങളുടെ യേഹ്ശുവാ വരില്ലെന്ന് പിശാചിനു വ്യക്തമായറിയാം. എന്നിട്ടും ഈ സാഹസത്തിന് അവന്‍ മുതിരുന്നുവെങ്കില്‍, അതിനുപിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്‌. തന്റെ മുന്‍പില്‍ പ്രണമിക്കാനായി ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊണ്ടുവരുന്നതിനാണ് ക്രൈസ്തവ ആചാര്യന്മാരെക്കൊണ്ട് സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് പിശാച് ആഹ്വാനം ചെയ്യിപ്പിക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സംഭവിക്കുന്ന ഒരുകാര്യം അതുതന്നെയാണ്! (സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ആലഞ്ചേരിയുടെ ആഹ്വാനം)

വിഗ്രഹങ്ങള്‍ക്കൊപ്പം സൈന്യങ്ങളുടെ ദൈവത്തിന്റെ നാമം ചേര്‍ത്തുവച്ച് അവിടുത്തെ പ്രകോപിപ്പിക്കുകയെന്നതാണ് സര്‍വ്വമത പ്രാര്‍ത്ഥനയിലൂടെ പിശാച് നിറവേറ്റുന്ന മറ്റൊരു ലക്‌ഷ്യം! എല്ലാ മതങ്ങളും സത്യമാണെന്നും, സകല വിഗ്രഹങ്ങളും സത്യദൈവത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് പിശാചിന്റെ മറ്റൊരു ലക്‌ഷ്യം! എതിര്‍ക്രിസ്തുവിന്റെ വരവിനു മുന്നോടിയായി ഏകലോകമതം സ്ഥാപിക്കുകയെന്ന ലക്ഷ്യവും സര്‍വ്വമത പ്രാര്‍ത്ഥനയുടെ പിന്നിലുണ്ട്. ഇത്തരത്തില്‍ വിവിധോദ്ദേശ പദ്ധതിയാണ് സര്‍വ്വമത പ്രാര്‍ത്ഥനയ്ക്കു പിന്നില്‍ പിശാച് കരുതിവച്ചിരിക്കുന്നത്. കത്തോലിക്കാസഭയിലെ ളോഹയിട്ട കള്ളനാണയങ്ങളെ തിരിച്ചറിയുകയും അവറ്റകളില്‍നിന്നു ബഹുദൂരം അകന്നുനില്‍ക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിത്യനാശമായിരിക്കും പ്രതിഫലം! ക്രിസ്തുവിനെ ആക്ഷേപിച്ചാല്‍ വൈദികവേഷധാരികളായ ഈ ശപിക്കപ്പെട്ടവര്‍ക്ക് യാതൊരു വേദനയുമില്ല. എന്നാല്‍, ബെര്‍ഗോളിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുമ്പോള്‍ ഇവര്‍ അലര്‍ച്ചയോടെ രംഗത്തിറങ്ങും. ബെര്‍ഗോളിയിലും പാറയ്ക്കന്മാരിലും വസിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് എന്നതിന്റെ അടയാളമാണിത്. സര്‍വ്വമത പ്രാര്‍ത്ഥനയിലെ കെണി തിരിച്ചറിയാതെ, അതില്‍ പങ്കെടുക്കുന്ന സകലരും എതിര്‍ക്രിസ്തുവിന്റെ അനുയായികളായി സര്‍വ്വനാശത്തില്‍ നിപതിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവുംവേണ്ട! (നാളെ, 13 . 05 . 2020 -ന് ബെര്‍ഗോളിയുടെ സര്‍വ്വമത ആഭിചാരം). വിഗ്രഹങ്ങളുമായി വ്യഭിചാരത്തിലേര്‍പ്പെടാനാണ് ഈ നരാധമന്‍ ക്രിസ്ത്യാനികളെ ആഹ്വാനംചെയ്യുന്നത്. ഈ വചനം ശ്രദ്ധിക്കുക: “അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു”(എസക്കി: 23; 37).

സര്‍വ്വമത പ്രാര്‍ത്ഥനയുടെ ഗുണഭോക്താക്കള്‍ പിശാചുക്കള്‍തന്നെ!

സര്‍വ്വമത പ്രാര്‍ത്ഥന ഏറ്റെടുക്കാന്‍ ക്രിസ്തു വരില്ലെന്ന് വചനാടിസ്ഥാനത്തില്‍ നാം മനസ്സിലാക്കി. വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണെന്നും നമുക്കറിയാം. അങ്ങനെയെങ്കില്‍ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സംഭവിക്കുന്നതെന്താണ്? സര്‍വ്വമത പ്രാര്‍ത്ഥന ആസ്വദിക്കാന്‍ വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ കൂട്ടത്തോടെ ഓടിയെത്തുമെന്നതാണ് നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യം. അല്ലാഹു അടക്കം സകല പൈശാചികമൂര്‍ത്തികളും സര്‍വ്വമത പ്രാര്‍ത്ഥനയുടെ ഗുണഭോക്താക്കളായി കടന്നുവരും. എന്തെന്നാല്‍, ആരാധന കൊതിക്കുന്നവനാണ് പിശാച്! ദൈവതുല്യനായി ആരാധിക്കപ്പെടാന്‍ ആഗ്രഹിച്ചതിലൂടെ സ്വര്‍ഗ്ഗത്തില്‍ ഇടം നഷ്ടപ്പെട്ട ദൂതന്മാരാണ് പിശാചുക്കളായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടത്. ഈ വചനം നോക്കുക: “അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധംചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും”(വെളി: 12; 7-9). ഒരു വചനംകൂടി ശ്രദ്ധിക്കുക: “അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു”(വെളി: 12; 4). മുപ്പത്തിമുക്കോടി ദേവഗണങ്ങളായി ഭൂമിയില്‍ ഇവറ്റകള്‍ ഇന്ന് അലഞ്ഞുതിരിയുന്നു!

സത്യദൈവത്തെയല്ലാതെ മറ്റെന്തിനെ മനുഷ്യന്‍ ആരാധിച്ചാലും അവിടെ ഓടിയെത്തി ആരാധനകള്‍ ഏറ്റെടുക്കാന്‍ പിശാചുക്കള്‍ കാത്തിരിക്കുന്നു. തന്നെ ആരാധിക്കാന്‍ യേഹ്ശുവായോടുപോലും പിശാച് ആവശ്യപ്പെട്ടത് നമുക്കറിയാം! ക്രിസ്തുവിന്റെ അടുക്കല്‍ പരാജിതനായ പിശാചിനെ വിജയശ്രീലാളിതനാക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണ്. ക്രിസ്ത്യാനികളെ അവന്റെയടുക്കലേക്ക് ആനയിച്ചുകൊണ്ടാണ് അവരത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വിജാതിയതയില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇന്ന് കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. ഗലാത്തിയന്‍ ദുരന്തം സഭയില്‍ ആവര്‍ത്തിക്കാന്‍ ബെര്‍ഗോളിയും അനുചരന്മാരും കിണഞ്ഞുശ്രമിക്കുന്നു. അപ്പസ്തോലനായ പൗലോസ് ഗലത്തിയരെക്കുറിച്ച് ഇപ്രകാരം വ്യഗ്രതപ്പെട്ടു: “ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ?”(ഗലാ: 4; 8, 9). അപ്പസ്തോലന്റെ വ്യഗ്രതയ്ക്ക് ആധാരമായ കാരണമെന്താണെന്നു നോക്കുക: “നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു”(ഗലാ: 4; 10, 11). ഗലത്തിയില്‍നിന്നു ക്രിസ്തീയത തുടച്ചുമാറ്റപ്പെട്ടത് ഇങ്ങനെയാണ്!

പഴയ വിശ്വാസങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും മടങ്ങിപ്പോകാന്‍ സാംസ്കാരിക അനുരൂപണങ്ങളും വിജാതിയ അനുകരണങ്ങളും കാരണമാകും എന്നതുകൊണ്ടാണ് അപ്പസ്തോലന്‍ ഗലാത്തിയരുടെ ചെയ്തികളെ കുറ്റപ്പെടുത്തിയത്. പൗലോസിന്റെ വ്യഗ്രതയ്ക്ക് അടിസ്ഥാനമുണ്ടായിരുന്നുവെന്ന്‍ കാലം തെളിയിച്ചു. തുര്‍ക്കിയുടെ ഭാഗമായ ഗലാത്തിയില്‍ ഇന്ന് ഒരു ക്രിസ്ത്യാനിപോലും ഇല്ല! വിജാതിയരുടെ ആരാധനാമൂര്‍ത്തികളുടെ പേരുകള്‍ സ്മരിക്കുന്നതുപോലും ദൈവമക്കള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത് അവറ്റകള്‍ ഒരു കെണിയായി ഭവിക്കും എന്നതുകൊണ്ടാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). സര്‍വ്വമത പ്രാര്‍ത്ഥനയില്‍ അന്യദേവസ്മരണയുണ്ട്; അവറ്റകളുടെ നാമങ്ങള്‍ നാവില്‍നിന്നു കേള്‍ക്കാനിടയാകുകയും ചെയ്യും!

കത്തോലിക്കാസഭയില്‍ അംഗത്വമുള്ളവരെല്ലാം ക്രിസ്ത്യാനികളാണെന്ന അബദ്ധചിന്തയൊന്നും മനോവയ്ക്കില്ല. യേഹ്ശുവാ ഏകസത്യദൈവവും ഏകരക്ഷകനുമാണെന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നവര്‍ മാത്രമാണ് ക്രിസ്ത്യാനികളായി പരിഗണിക്കപ്പെടുന്നത്. കൂടാതെ, വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയല്ല, പിശാചിനെയാണ് എന്ന തിരിച്ചറിവും ഇവര്‍ക്കുണ്ടായിരിക്കണം. ദൈവത്തെയും പിശാചിനെയും തമ്മില്‍ വേര്‍തിരിച്ചറിയാത്തവര്‍ക്ക് ക്രിസ്തുവിന്റെ സഭയില്‍ ഒരു ഭാഗഭാഗിത്വവും ഉണ്ടായിരിക്കില്ല! അതായത്, കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസമൂഹങ്ങളിലും സാങ്കേതികാംഗത്വമുള്ള അക്രൈസ്തവര്‍ ഉണ്ടെന്നു വിവക്ഷ! ഗാനഗന്ധര്‍വന്‍ യേശുദാസിനെ ആരും കത്തോലിക്കാസഭയില്‍നിന്നു പുറത്താക്കിയതായി മനോവയ്ക്കറിയില്ല. സാങ്കേതികമായി അയാളിപ്പോഴും കത്തോലിക്കാസഭയുടെ ഭാഗമാണ്! എന്നാല്‍, ക്രിസ്തുവിന്റെ സഭയിലെ കൂട്ടായ്മയില്‍നിന്ന് യേശുദാസും കുടുംബവും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "രണ്ട്‌ യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും (പിശാചിനെ) സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(മത്താ: 6; 24).

ക്രിസ്തീയതയുടെ മാഹാത്മ്യവും പവിത്രതയും, മറ്റു സമൂഹങ്ങളില്‍നിന്ന് ക്രിസ്തീയതയെ വേറിട്ടതാക്കുന്ന പരിശുദ്ധിയും വിവേചിച്ചറിയാനുള്ള വിവേകമില്ലാത്തവരോ, വ്യക്തമായ ബോധ്യത്തോടെയും ലക്ഷ്യത്തോടെയും സഭയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോ ആയ ഒരു നിഗൂഢസംഘമാണ് കത്തോലിക്കാസഭയെ ഇന്നു നയിക്കുന്നത്. മറ്റിതര സഭകളിലും സമാനമായ അവസ്ഥ നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍, ആ സഭകളില്‍നിന്നു വ്യത്യസ്തമായി കത്തോലിക്കാസഭയ്ക്കുള്ള ആധികാരികതയെ പരിഗണിച്ചുകൊണ്ടും, സ്വഭവനത്തിന്റെ സുരക്ഷിതത്വത്തിനും ശുദ്ധീകരണത്തിനും പ്രഥമ പരിഗണന നല്‍കണമെന്ന അടിസ്ഥാനതത്വത്തെ മുറുകെപ്പിടിച്ചുകൊണ്ടുമാണ് മനോവ ഇന്നുവരെ ശുശ്രൂഷ ചെയ്തിട്ടുള്ളത്. ഈ നിലപാടില്‍ മാറ്റം വരുത്താനുള്ള സാഹചര്യമൊന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതായി മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രവുമല്ല, സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്.

കത്തോലിക്കാസഭയിലെ ആചാര്യന്മാരില്‍ മാത്രം കണ്ടുവരുന്ന ചില പൈശാചികതകളുണ്ട്. ക്രൈസ്തവരായ യുവതികളെ അന്യമതക്കാരന് പള്ളിയില്‍വച്ച് വിവാഹം നടത്തിക്കൊടുക്കുന്ന ആഭാസം കത്തോലിക്കാസഭയിലല്ലാതെ മറ്റേതു സമൂഹത്തിലാണ് കാണാന്‍ കഴിയുന്നത്! ഈ അഭാസത്തെ നിയമംമൂലം നിരോധിച്ചിട്ടുള്ള സഭയാണ് കത്തോലിക്കാസഭ. നിയമമിതാണ്: “അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4). ഈ നിയമം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍, വിവരക്കേടുകളുടെയും പൈശാചികതയുടെയും പാരമ്പര്യവുമായി പാറയ്ക്കന്മാരും കുണ്ടുകുളങ്ങളും പാഞ്ഞടുക്കും. ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന നാം ദൈവസന്നിധിയില്‍ കണക്കുബോധിപ്പിക്കേണ്ടിവരും എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കത്തോലിക്കാസഭയിലെ പെണ്‍കുട്ടികള്‍ അന്യമതക്കാരെ വിവാഹം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ളോഹയിട്ട നരാധമന്മാരാണ്. സഭയുടെ മതബോധനംപോലും വ്യഭിചാരത്തിന് കൂട്ടിക്കൊടുക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്!

ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: “മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള യാഹ്‌വെ അസഹിഷ്ണുവായ ദൈവംതന്നെ. ആ ദേശത്തെനിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം”(പുറ: 34; 14-16). സര്‍വ്വമത പ്രാര്‍ത്ഥന എന്നത് വ്യഭിചാര ദല്ലാള്‍പണിയായി മാറുന്നതെങ്ങനെയാണെന്ന് ഈ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പിശാചുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന വൈദികവേഷധാരികള്‍ക്കു ബൈബിളെന്നു കേള്‍ക്കുന്നതുതന്നെ അരോചകമാണ്. കത്തോലിക്കാസഭയിലെ വ്യഭിചാര ദല്ലാള്‍മാരെല്ലാം ചേര്‍ന്നു പുതിയൊരു സംഘടനകൂടി തട്ടിക്കൂട്ടിയിട്ടുണ്ട്. 'ക്രിസ്ത്യന്‍ സോഷ്യല്‍ സര്‍വ്വീസ്' എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. ക്രിസ്തുവിനെ നികൃഷ്ടജീവിയായി അവതരിപ്പിച്ചുകൊണ്ട് ശപിക്കപ്പെട്ട ഇസ്ലാംമതത്തിലെ ഒരു തെമ്മാടി നടത്തിയ പ്രസംഗത്തെ പിന്തുണച്ചവരാണ് ഈ അധമസംഘടനയിലെ പിതൃശൂന്യര്‍! ക്രിസ്തുവിനെ ആക്ഷേപിച്ച ഹാരിസ് മദനി എന്ന ദൈവദൂഷകനെതിരേ ശബ്ദിക്കാന്‍ കത്തോലിക്കാസഭയില്‍ ഒരു ആചാര്യനും ഉണ്ടായില്ലെന്നു മാത്രമല്ല, പ്രതികരിക്കാന്‍ തയ്യാറായ 'മറുനാടന്‍ മലയാളി' എന്ന ചാനലിനെതിരേ കേസുകൊടുക്കാനാണ് ളോഹയിട്ട പിശാചുക്കള്‍ തയ്യാറായത്. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്ന സ്വൈരിണീപുത്രനാണ് ഷാജന്‍ സ്കറിയയ്ക്കെതിരേ കേസുമായി രംഗത്തിറങ്ങിയ വിരുതന്‍. അല്ലാഹുവിനു മലങ്കാളിയില്‍ പിറന്ന ഇവനോക്കെയാണ് ഇന്ന് കത്തോലിക്കാസഭയിലെ വൈദികരെങ്കില്‍, ഇവരെ അനുഗമിക്കുന്നവരുടെ ഗതിയെന്തായിരിക്കും!

“എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 8, 9). കത്തോലിക്കാസഭയിലെ മതബോധകരെക്കുറിച്ചുള്ള പ്രവചനമാണിത്. ഈ വരേണ്യവര്‍ഗ്ഗത്തെക്കുറിച്ച് യേഹ്ശുവാ ഇപ്രകാരം മുന്നറിയിപ്പു നല്‍കി: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്താ: 15; 14).

സര്‍വ്വമത ആഭിചാരത്തിനു മുപ്പത്തിയഞ്ചു വയസ്സ്!

1986 ഒക്ടോബറില്‍ ജോണ്‍പോള്‍ രണ്ടാമന്‍ അസ്സീസിയില്‍ സംഘടിപ്പിച്ച വിശ്വശാന്തിക്കായുള്ള സര്‍വ്വമത പ്രാര്‍ത്ഥനാസമ്മേളനത്തോടെയാണ് ഈ ആഭാസത്തിനു കത്തോലിക്കാസഭയില്‍ തുടക്കമിട്ടത്. തന്നെത്തന്നെ വിശുദ്ധനാക്കാന്‍ എന്തെല്ലാം കൗശലങ്ങളാണ് ഈ മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്തുവച്ചതെന്നു നമ്മില്‍ പലര്‍ക്കുമറിയാം. മുപ്പത്തിരണ്ടാമത്തെ സര്‍വ്വമത സമാധാന പ്രാര്‍ത്ഥനാസമ്മേളനം സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ കഴിഞ്ഞവര്‍ഷം (15-09-2019)നടന്നു! മാഡ്രിഡ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ കാര്‍ലോസ് ഒസോറൊ സിയേറയ്ക്കും സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്കുമായി ഫ്രാന്‍സീസ് (ബെര്‍ഗോളി) തന്റെ പൈശാചിക സന്ദേശം അയയ്ക്കുകയും ചെയ്തു! 'സീമാതീത സമാധാനം' എന്നതായിരുന്നു സന്ദേശത്തിലെ ഇതിവൃത്തം! സര്‍വ്വമത ആഭിചാരത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തിലാണ് 'കൊറോണ' പ്രാര്‍ത്ഥനയുമായി ബെര്‍ഗോളിയന്മാര്‍ ഇറങ്ങിയിരിക്കുന്നത്!

മ്ലേച്ഛമായ ഓരോ പരിഷ്ക്കാരങ്ങളും കത്തോലിക്കാസഭയില്‍ സ്ഥാപിതമാകുമ്പോള്‍, അന്ത്യകാലത്തേക്കുള്ള ഈ പ്രവചനം നിറവേറുന്നതായി നാം മനസ്സിലാക്കണം. പ്രവചനമിതാണ്: “ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ-”(മത്താ: 24; 15). നിങ്ങളെ രക്ഷിക്കാന്‍ മറ്റൊരു ക്രിസ്തുവോ, നിങ്ങള്‍ക്കായി അര്‍പ്പിക്കപ്പെടാന്‍ മറ്റൊരു ബലിയോ ഇല്ല എന്ന യാഥാര്‍ത്ഥ്യം എല്ലാ വിശ്വാസികളും ഭയത്തോടെ ഗ്രഹിക്കട്ടെ!

കത്തോലിക്കാസഭയ്ക്ക് മെത്രാന്മാര്‍ ഒരു ബാദ്ധ്യതയാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. ആയതിനാല്‍, സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത ആചാര്യപ്രമുഖനെയും മെത്രാന്‍സമിതിയെയും കൊറോണ വിഴുങ്ങട്ടെ എന്ന് ആശംസിക്കുന്നു! “നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്‌സപ്പെടുത്തുകയും ചെയ്തു”(ലൂക്കാ: 11; 52).

ഉപസംഹാരം!

സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്ന വേദികളില്‍ സന്നിഹിതനായി ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുന്നവനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ എന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്ന മൂഢന്മാരാണ്. മാത്രവുമല്ല, വിജാതിയരായ സുഹൃത്തുക്കളോട് പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്നത് സത്യദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാണെന്നു നാം അറിഞ്ഞിരിക്കണം. വിജാതിയര്‍ പ്രാര്‍ത്ഥിക്കുന്നത് ആരോടാണെന്നു ക്രിസ്ത്യാനികളായ നമുക്കറിയാം. അങ്ങനെയെങ്കില്‍, വിജാതിയരോട് പ്രാര്‍ത്ഥനാ സഹായം തേടുന്നവര്‍ പിശാചിനോടുതന്നെയാണ് പ്രാര്‍ത്ഥിക്കുന്നത്. നമുക്കുവേണ്ടി പിശാചുക്കളോട് പ്രാര്‍ത്ഥിക്കണമെന്നു പറയുന്നതിലെ അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ ക്രിസ്തുവിന്റെ സഭയില്‍നിന്നു നാം വിച്ഛേദിക്കപ്പെടും!

പ്രാര്‍ത്ഥന: 'നിത്യപുരോഹിതനായ യേഹ്ശുവായേ, പുരോഹിതവേഷധാരികളായ വ്യാജന്മാരില്‍നിന്നു കത്തോലിക്കാസഭയെ മോചിപ്പിക്കേണമേ!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4318 views

LOG IN

Lost your password?

SIGN UP

LOST PASSWORD