വിജാതിയതയുടെ ദുരന്തം

പൂരങ്ങളുടെ പൂരമായ പൈശാചിക പൂരം!

Print By
about

28 - 07 - 2019

ശാസ്താവ് എന്ന പദത്തിന് സാത്താന്‍ എന്ന അര്‍ത്ഥമുണ്ടെന്നു നമുക്കറിയാം. ശാസ്താവെന്നും ചാത്തനെന്നും വിളിക്കപ്പെടുന്നത് സാത്താനെ അഥവാ പിശാചിനെയാണ്. കണിമംഗലം ശാസ്താവും തൃശൂര്‍ പൂരവുമായുള്ള ബന്ധം പരിശോധിച്ചാല്‍, സാംസ്കാരികതയുടെ മുഖപടം അണിയിച്ചിരിക്കുന്ന ഈ പൂരപ്പകിട്ടിന്റെ യഥാര്‍ത്ഥ രൂപം തിരിച്ചറിയാന്‍ കഴിയും. സാത്താനെ പ്രസാദിപ്പിക്കാന്‍ നടത്തുന്ന അനേകം ആഘോഷങ്ങളുടെ സമ്മേളനമാണ്‌ തൃശൂരില്‍ അരങ്ങേറുന്ന പൂരം! ജാതിമതഭേദമന്യേ, ഈ ആഘോഷത്തില്‍ പങ്കെടുക്കുന്ന സകലരുടെമേലും സാത്താന്‍ അവന്റെ കരങ്ങള്‍ വയ്ക്കും എന്നതാണ് വിജാതിയ ആഘോഷങ്ങളുടെ പ്രത്യേകത. പൂരത്തെ ഒരു സാംസ്കാരിക ആഘോഷമായി അവതരിപ്പിക്കാന്‍ ആരെല്ലാം ശ്രമിച്ചാലും അത് ഒരു മതപരമായ ആഘോഷം മാത്രമാണെന്നു നാം തിരിച്ചറിഞ്ഞേ മതിയാകൂ. ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത് ക്രൈസ്തവരെ ബോധവത്ക്കരിക്കുക എന്നതു മാത്രമാണ്. മറ്റാരെയും ലക്‌ഷ്യം വയ്ക്കുന്നില്ല. ഇവിടെ വെളിപ്പെടുത്തുന്ന അപ്രിയസത്യങ്ങള്‍ ഹിന്ദുമത വിശ്വാസികളെ വിഷമിപ്പിക്കുന്നുവെങ്കില്‍ അത് മനോവയുടെ കുഴപ്പമല്ല, ആ മതത്തിന്റെ കുഴപ്പം മാത്രമാണെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തീയ വീക്ഷണകോണില്‍ നിന്നുകൊണ്ടു സത്യസന്ധമായി വിലയിരുത്തുമ്പോള്‍ വിജാതിയതയില്‍ പൈശാചികത മാത്രമേ ദര്‍ശിക്കാന്‍ കഴിയുകയുള്ളു. അതായത്, സത്യം മാത്രമേ ഇവിടെ വെളിപ്പെടുത്തുന്നുള്ളു; ആര്‍ക്കുവേണമെങ്കിലും അവ പരിശോധിച്ചു ബോധ്യപ്പെടാവുന്നതുമാണ്.

'പൂരപ്പാട്ട്' എന്ന് നാം കേട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ തങ്ങളുടെ ഭഗവതിയെ പ്രീണിപ്പിക്കാന്‍ ആലപിക്കുന്ന ഗാനങ്ങളാണ് 'പൂരപ്പാട്ട്'! അല്പമെങ്കിലും സംസ്ക്കാരമുള്ള ഒരുവനു കേട്ടുനില്‍ക്കാന്‍ കഴിയാത്തതരം പച്ചത്തെറികള്‍ ഗാനരൂപത്തില്‍ അവതരിപ്പിച്ചാല്‍ അത് പൂരപ്പാട്ടായി! കൊടുങ്ങല്ലൂരമ്മ എന്നപേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയെ പ്രീണിപ്പിക്കാന്‍ കേട്ടലറയ്ക്കുന്ന 'തെറികള്‍' കോര്‍ത്തിണക്കി ആലപിക്കുന്ന ഭരണിപ്പാട്ട് കുപ്രസിദ്ധമാണ്. ഭരണിപ്പാട്ടും പൂരപ്പാട്ടും തമ്മില്‍ ഭേദമൊന്നുമില്ല. തെറികള്‍ തന്നെയാണ് രണ്ടിന്റെയും 'ഇതിവൃത്തം'! തൃശൂര്‍പൂരം അടക്കം ഇരുപത്തേഴോളം പൂരങ്ങള്‍ സാംസ്കാരിക കേരളത്തില്‍ ഓരോവര്‍ഷവും നടക്കുന്നുണ്ട്. തെറികേള്‍ക്കുമ്പോള്‍ നിര്‍വൃതികൊള്ളുന്ന ഒരു ഭഗവതിയുടെയും ഇത്തരം ദുര്‍മ്മൂര്‍ത്തികളെ ദേവതകളായി പരിഗണിച്ചിരിക്കുന്ന സമൂഹത്തിന്റെയും സാംസ്കാരിക നിലവാരം എത്രത്തോളം അധഃപതിച്ചതായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു!

'ശാസ്താവ്' എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ശബരിമല അയ്യപ്പനിലെ പൈശാചികത വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനമാണത്. ആയതിനാല്‍, അര്‍ത്ഥതലങ്ങള്‍ സസൂക്ഷ്മം പരിശോധിക്കാന്‍ നാമിവിടെ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി അതില്‍നിന്നുള്ള ചില ഉദ്ധരണികള്‍ അനിവാര്യമായി വന്നേക്കാം. ആരാണ് ശാസ്താവ്?

ചാത്തന്‍ എന്ന മലയാള വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തേടിയാല്‍ എന്തായിരിക്കും ഉത്തരം? സാത്താന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ്, ഒരു സേവാമൂര്‍ത്തി, പറയിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട ഒരാള്‍ എന്നിവയാണ് ചാത്തന്‍ എന്ന വാക്കിന്റെ അര്‍ത്ഥമായി വായിക്കാന്‍ കഴിയുന്നത്. ഇവയിലൊന്നായ ശാസ്താവിന്റെ അര്‍ത്ഥം പരിശോധിച്ചാല്‍, രാജാവ്, ബുദ്ധദേവന്‍, അയ്യപ്പന്‍, ശാസകന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്താണ് ഇതില്‍നിന്നും നാം തിരിച്ചറിയേണ്ടത്? സാത്താന്‍, കുട്ടിച്ചാത്തന്‍, ശാസ്താവ് തുടങ്ങിയ അര്‍ത്ഥങ്ങളെ പരിഗണിച്ചാല്‍, ഇവ മൂന്നും ഒരേ അര്‍ത്ഥങ്ങള്‍ വരുന്ന പദങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ശാസ്താ എന്ന പദത്തിന്റെ തത്ഭവമാണ് ചാത്തന്‍. ( a crude form of 'Sastha' ). അതായത്, ശാസ്താവും സാത്താനും ചാത്തനും ഒന്നുതന്നെ! പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്നത് ഒരുവനെത്തന്നെയാണെന്നു നമുക്കറിയാം. സാത്താന്റെ ഉദ്ഭവത്തെ സംബന്ധിച്ച്, ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി: 12; 7- 9).

ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട സാത്താനെ ചില വഴിപിഴച്ച മനുഷ്യര്‍ ഏറ്റെടുത്തു സംരക്ഷിക്കുകയും തങ്ങളുടെ ദൈവമാക്കുകയും ചെയ്തു. ഇത് ബൈബിളിലുടനീളം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് വിജാതിയ ദേവന്മാരെ സേവിക്കുകയോ അവയ്ക്ക് അര്‍പ്പിക്കപ്പെടുന്ന ആരാധനാരീതികള്‍ അനുകരിക്കുകയോ ചെയ്യരുതെന്നു ദൈവജനത്തോട് ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മോശമുതല്‍ അനേകം പ്രവാചകന്മാരിലൂടെ ഈ സത്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നത് ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ദൃഷ്ടാന്തമായി നാം മനസ്സിലാക്കണം. ക്രിസ്തുവിനുശേഷം അവിടുത്തെ അപ്പസ്തോലന്മാരില്‍ പ്രമുഖനായിരുന്ന പൗലോസിലൂടെയും ഇക്കാര്യം ദൈവം ഓര്‍മ്മപ്പെടുത്തി. മനോവയുടെ താളുകളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചിട്ടുള്ള ആ പ്രബോധനം ഇതാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). 'സാത്താന്‍' എന്ന് തങ്ങളുടെ ദൈവത്തെ വിശേഷിപ്പിക്കുന്ന ഏക മതം ഹിന്ദുമതമാണെന്ന് ആരും ചിന്തിക്കരുത്. ഹിന്ദുമതം സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ സ്ഥാപിതമായ ബുദ്ധമതത്തിലും 'ശാസ്താവ്' എന്ന വിശേഷണത്തില്‍ ദേവന്‍ ആരാധിക്കപ്പെടുന്നു. ബുദ്ധന്റെ പര്യായങ്ങളില്‍ ഒന്നാണ് 'ശാസ്താവ്'!

ബുദ്ധമതത്തിന്റെയും മറ്റു പാഗണ്‍ മതങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കള്‍ കൊള്ളയടിച്ചാണല്ലോ ഹിന്ദുമതം ഉണ്ടാക്കിയത്! ശബരിമല ശാസ്താവ് എന്ന പേര് വ്യക്തമാക്കുന്നത് ശബരിമലയിലെ വിഗ്രഹവും ബുദ്ധന്റേത്തന്നെ എന്നാണ്. സാത്താന്‍ എന്നുകൂടി അര്‍ത്ഥമുള്ള ശാസ്താവിനെ എവിടെയെല്ലാം പ്രതിഷ്ഠിച്ചിരിക്കുന്നുവോ, അവിടമെല്ലാം സാത്താനു സമര്‍പ്പിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ചാത്തനെയും ഭാഗവാനെന്നു വിളിക്കാന്‍ യാതൊരു മടിയുമില്ലെന്നു നമുക്കറിയാം. കുട്ടിച്ചാത്തന്‍, ചാത്തന്‍ എന്നീ വിഗ്രഹങ്ങളെ ഭഗവാന്‍ എന്നാണ് ഹിന്ദുക്കള്‍ വിളിക്കുന്നത്. സായ്ബാവ അടക്കം അനേകം മനുഷ്യരെ 'ഭഗവാന്‍' എന്ന് ഹിന്ദുക്കള്‍ വിളിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചു മണ്ണടിഞ്ഞുപോയവരുമായ അനേകം ഭഗവാന്മാരും ഭഗവതിമാരും ഹിന്ദുക്കള്‍ക്കുണ്ട്. ഇത് 'പാഗണ്‍' മതങ്ങളുടെ പ്രത്യേകതയാണ്. പ്രകൃതിശക്തികളെയും ജീവജാലങ്ങളെയും മാത്രമല്ല, സ്വന്തമായി വാര്‍ത്തെടുക്കുന്ന ഏതൊരു വിചിത്രരൂപത്തെയും ദൈവമായി സങ്കല്പിച്ച് ആരാധനകള്‍ അര്‍പ്പിക്കുന്ന അപരിഷ്കൃത സമൂഹത്തെയാണ് 'പാഗണ്‍' മതവിഭാഗം എന്ന് വിശേഷിപ്പിക്കുന്നത്.

രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുവരെ കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്ന പ്രധാനമതം ബുദ്ധമതമായിരുന്നു. ഇന്ത്യയിലേക്കു കുടിയേറിയ യെഹൂദരുടെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടായിരുന്നു. ജൈനമതമായിരുന്നു ഇവിടെയുണ്ടായിരുന്ന മറ്റൊരു മതവിഭാഗം. ആദിവാസികളെല്ലാം അന്നുമിന്നും 'പാഗണ്‍' മതങ്ങളുടെ ഭാഗമാണ്. ദേശീയതയെ അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോള്‍, നായാടിമുതല്‍ നമ്പൂരിവരെയുള്ളവരെ ഹിന്ദുവായി പരിഗണിക്കാന്‍ തയ്യാറായി എന്നതാണു വസ്തുത. അതായത്, ഹിന്ദുമതം ഉണ്ടാകുന്നതിനു മുന്‍പേതന്നെ ജാതികള്‍ ഇവിടെ ഉണ്ടായിരുന്നു. നമ്പൂരിയും നായരും നായാടിയുമൊക്കെ അവരവരുടെ ജാതിയുടെ അടിസ്ഥാനത്തിലാണ് അറിയപ്പെട്ടിരുന്നത്.  'ഹിന്ദു' എന്നൊരു വാക്കുതന്നെ അന്നൊന്നും ഉണ്ടായിരുന്നില്ല. ജാതിവ്യവസ്ഥപോലും ഉടലെടുത്തത് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ്. നായാടിമുതല്‍ നമ്പൂരിവരെയുള്ള ജാതിവേര്‍തിരിവ് സൃഷ്ടിച്ചത് ഇക്കാലത്തായിരുന്നു. തൊഴിലിന്റെയും വര്‍ണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ അത് സൃഷ്ടിക്കപ്പെട്ടു. പിന്നെയും നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഹിന്ദുത്വത്തിന്റെ കീഴില്‍ ജാതികളെ ചേര്‍ക്കാന്‍ തുടങ്ങിയത്.

ഹിന്ദുമതവും ജാതിവ്യവസ്ഥയും ഉണ്ടാകുന്നതിനു മുന്‍പുതന്നെ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ സ്ഥാനംപിടിച്ചു എന്നതാണ് ചരിത്രപരമായ സത്യം. ക്രിസ്തുവര്‍ഷം അമ്പത്തിരണ്ടിലാണ് ക്രിസ്തുശിഷ്യനായ തോമാശ്ലീഹ കേരളത്തിലെത്തിയത്. അപ്പസ്തോലനായ തോമായെ ഇന്ത്യയിലേക്കു നയിച്ചത് ഇവിടെയുണ്ടായിരുന്ന യെഹൂദരുടെ സാന്നിദ്ധ്യമാണ്. യെഹൂദരെക്കൂടാതെ, യിസ്രായേലിലെ മറ്റു ഗോത്രക്കാരും ഇന്ത്യയിലുണ്ടായിരുന്നു. ക്രിസ്തുവിനു മുന്‍പുതന്നെ യിസ്രായേല്‍ക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്നതുകൊണ്ടാണ് അപ്പസ്തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അയയ്ക്കപ്പെട്ടത്. യിസ്രായേല്‍ക്കാരെ അറിയിച്ച സുവിശേഷത്തിന്റെ ഗുണഭോക്താക്കളായി മറ്റു ജനതകളും മാറിയത് ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ്. വാഴ നനച്ചപ്പോള്‍ ചീരയും നനഞ്ഞു! വിജാതിയര്‍ പ്രാപിച്ച രക്ഷയെ വേണമെങ്കില്‍ ഇങ്ങനെയും വിശേഷിപ്പിക്കാം.

ഇന്ത്യയില്‍ ജീവിച്ചിരുന്ന യെഹൂദരോടും യിസ്രായേക്കാരോടുമാണ് മ്ശിഹാ വന്നുകഴിഞ്ഞു എന്ന സദ്‌വാര്‍ത്ത അപ്പസ്തോലനായ തോമാ അറിയിച്ചത്. എല്ലാ യെഹൂദരും മ്ശിഹായുടെ (ക്രിസ്തു) വരവിനെ പ്രതീക്ഷയോടെ കാത്തിരുന്നവരാണ്. അവരില്‍ ചിലരെല്ലാം തോമായുടെ വാക്കുകളെ വിശ്വസിക്കുകയും അതുവഴി രക്ഷപ്രാപിച്ച് സഭയുടെ ഭാഗമാകുകയും ചെയ്തു. അക്കാലത്തൊന്നും ഹിന്ദു എന്നൊരു നാമം ലോകത്തെവിടെയും ആരും കേട്ടിട്ടില്ല. ക്രിസ്തുശിഷ്യന്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടെ യെഹൂദമതത്തെക്കൂടാതെ ഉണ്ടായിരുന്നത് ബുദ്ധമതവും ജൈനമതവും പാഗണ്‍ മതങ്ങളുമായിരുന്നു. ക്രിസ്തുമതം സ്ഥാപിക്കപ്പെട്ടതിനുശേഷം ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാംമതം ഇന്ത്യയില്‍ വന്നെത്തി. ക്രിസ്തുമതത്തെയും ഇസ്ലാംമതത്തെയും വൈദേശികമതങ്ങളായിട്ടാണ് ഇന്ത്യയിലെ മറ്റു മതവിഭാഗക്കാര്‍ കണ്ടത്. ഇസ്ലാംമതത്തിന്റെ കടന്നുവരവോടെ ബുദ്ധ-ജൈന-പാഗണ്‍ മതങ്ങളില്‍പ്പെട്ടവരെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിനിരയാക്കാന്‍ ആരംഭിച്ചു. മുഗള്‍ രാജാക്കന്മാര്‍ ഭരണം പിടിച്ചടക്കിയപ്പോഴാണ് ഇത്തരത്തില്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങിയത്. ക്രിസ്ത്യാനികള്‍ നടത്തിയ മതപരിവര്‍ത്തനമാകട്ടെ, യെഹൂദരില്‍ മാത്രം ഒതുങ്ങിനിന്നു. യെഹൂദരെപ്പോലും നിര്‍ബ്ബന്ധപൂര്‍വ്വം ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ തയ്യാറായില്ല എന്നതിന്റെ തെളിവ് മട്ടാഞ്ചേരിയില്‍ കാണാന്‍ കഴിയും. ക്രിസ്ത്യാനികളായി പരിവര്‍ത്തിതരായ വ്യക്തികളുടെ കീഴില്‍ തൊഴിലെടുത്തിരുന്ന ചിലരും ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്ഹൃദയത്തില്‍ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യാത്ത ആര്‍ക്കും ക്രിസ്തുമതത്തില്‍ പ്രവേശനം ലഭിക്കില്ല എന്ന സത്യം ഗ്രഹിച്ചിട്ടുള്ള വിശുദ്ധരാണ് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ലോകത്തിന്റെ അതിര്‍ത്തികളിലേക്കു കടന്നുപോയത്! 'ഘര്‍വാപസി' എന്ന ഗോഷ്ടിയുടെ വക്താക്കള്‍ക്ക് അതൊന്നും ഗ്രഹിക്കാനുള്ള ജ്ഞാനമില്ല. അതുകൊണ്ടാണല്ലോ ഹിന്ദുമതത്തില്‍ ഇപ്പോഴും ഇവരുള്ളത്!

യെഹൂദരില്‍നിന്നു ക്രിസ്തീയതയിലേന്നു നടക്കുന്ന പരിവര്‍ത്തനത്തെ മതപരിവര്‍ത്തനം എന്ന് പറയുന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയല്ല. അബ്രാഹം മുതല്‍ തുടര്‍ന്നുവരുന്ന തിരഞ്ഞെടുപ്പു പ്രക്രിയയുടെ ( The Selection Process ) ഭാഗമാണ് ക്രിസ്തീയതയിലേക്കുള്ള യെഹൂദരുടെ വളര്‍ച്ച! അബ്രാഹത്തിനു ഒന്നിലധികം പുത്രന്മാരുണ്ടായിരുന്നുവെങ്കിലും യിസഹാക്കു വഴിയുള്ളവര്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. യിസഹാക്കിന്റെ രണ്ടുമക്കളില്‍ ഒരുവനായ യാക്കോബു മാത്രാണ് തിരഞ്ഞെടുക്കപ്പെട്ടത്. സഹോദരനായ യേസാവിന്റെ മക്കളെല്ലാം പരിത്യജിക്കപ്പെട്ടപ്പോള്‍,യാക്കോബിന്റെ പന്ത്രണ്ടു മക്കളും പരിഗണിക്കപ്പെട്ടു. എന്നാല്‍, ഇവരുടെ തലമുറയില്‍പ്പെട്ടവര്‍ സോളമനുശേഷം ചിതറിക്കപ്പെടുകയും, യെഹൂദാഹ്, ബെന്യാമിന്‍ എന്നീ രണ്ടു ഗോത്രങ്ങള്‍ മാത്രം വാഗ്ദാനത്തില്‍ നിലനില്‍ക്കുകയും ചെയ്തു. യെഹൂദര്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ കടന്നുചെല്ലേണ്ട പരിണാമഘട്ടമാണ് ക്രിസ്തീയത! യെഹൂദര്‍ എന്ന അവസ്ഥവരെ അബ്രാഹത്തിന്റെ തലമുറകളില്‍പ്പെട്ടവര്‍ എത്തിച്ചേര്‍ന്നപ്പോള്‍, ഇടയ്ക്കുവച്ചു വഴിപിരിഞ്ഞവരുടെ അവസ്ഥയെന്തായിരുന്നുവോ, അതുതന്നെയാണ് ക്രിസ്തീയതയിലേക്കു പ്രവേശിക്കാതെ, യെഹൂദരായി തുടരുന്ന ഏതൊരുവന്റെയും നിലവിലുള്ള അവസ്ഥ!

നൂറ്റാണ്ടുകള്‍ക്കുശേഷം യൂറോപ്പില്‍നിന്നു വന്ന മിഷ്ണറിമാരാണ് ക്രിസ്തുമതത്തിന്റെ പ്രചാരണം വ്യാപകമാക്കിയത്. പോര്‍ച്ചുഗീസ്, നെതര്‍ലാന്റ് (ഡച്ച്‌), ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കച്ചവടക്കാരും മതപ്രചാരകരും വരുന്നതുവരെ യെഹൂദരില്‍ നിന്നല്ലാതെ മറ്റൊരു വിഭാഗത്തില്‍നിന്നും ക്രിസ്തുമതത്തിലേക്ക് ആളെ ചേര്‍ത്തിരുന്നില്ല. അതായത്, ഒന്നാം സഹസ്രാബ്ദത്തിലും രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിലും ക്രിസ്തുമതത്തിലേക്ക് ഇന്ത്യയിലെ പാഗണ്‍ മതങ്ങളില്‍നിന്ന് ആരെയും സ്വീകരിച്ചിരുന്നില്ല. എല്ലാവര്‍ക്കും രക്ഷ എന്ന ദൈവീകപദ്ധതിയുടെ ഭാഗമായിട്ടാണ് യൂറോപ്പിലെ മിഷ്ണറിമാര്‍ പ്രവര്‍ത്തിച്ചത്. നിത്യനരകാഗ്നിയില്‍ എരിയപ്പെടുക എന്ന ദുരവസ്ഥയില്‍നിന്നു ചില ഇന്ത്യാക്കാര്‍ക്കെങ്കിലും മോചനം ലഭിച്ചത് യൂറോപ്യന്‍ അധിനിവേശത്തിന്റെ പരിണിതഫലമായിട്ടാണ്! ഇരുന്നൂറു വയസ്സുപോലും തികയാത്ത ഹിന്ദുക്കള്‍ ആരോപിക്കുന്നതുപോലെ, ഹിന്ദുക്കളില്‍നിന്നു ക്രിസ്തീയതയിലേക്ക് പരിവര്‍ത്തിതരായവരുടെ തലമുറയല്ല ഇന്ത്യയിലെ ഇന്നത്തെ ക്രിസ്ത്യാനികള്‍! ഇവരുടെ പിതാക്കന്മാര്‍ ക്രിസ്തുവിനെ സ്വീകരിക്കുന്ന കാലത്ത് ഹിന്ദുമതം എന്നത് പിശാചിന്റെ ഭാവനയില്‍പ്പോലും ജനിച്ചിട്ടില്ലായിരുന്നു! യെഹൂദരെപ്പോലും മതപരിവര്‍ത്തനത്തിന് ക്രിസ്ത്യാനികള്‍ നിര്‍ബ്ബന്ധിച്ചിട്ടില്ല എന്നതാണു ചരിത്രസത്യം! ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യയുടെമേല്‍ നിലനിന്നിരുന്ന ആധിപത്യത്തെ മതപരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍, ഹിന്ദു എന്നൊരു മതം ഇന്ത്യയില്‍ ഉടലെടുക്കുമായിരുന്നില്ല. 

ഹിന്ദുമതം പ്രതിനിധാനം ചെയ്യുന്ന പൈശാചികതയെയും അവരുടെ ആചാരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവനിന്ദയും തുറന്നുകാണിക്കാന്‍ മനോവ തയ്യാറാകുന്നത് വ്യക്തമായ ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ക്രിസ്തീയതയെയും ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യുകയെന്ന സംഘപരിവാര്‍ അജണ്ടയെ നേരിടുകയെന്നതു മാത്രമല്ല, ഇവറ്റകള്‍ അതിനായി പ്രചരിപ്പിക്കുന്ന വ്യാജകഥകള്‍ പൊളിക്കേണ്ടതും മനോവയുടെ ഉത്തരവാദിത്തമായി കരുതുന്നു. അതുപോലെതന്നെ, ക്രൈസ്തവ മേല്‍വിലാസത്തില്‍ വിഹരിക്കുന്ന സംഘപരിവാരങ്ങളെ ദൈവജനത്തിനു വെളിപ്പെടുത്തിക്കൊടുക്കാനും മനോവയ്ക്കു കടമയുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ക്കൊണ്ട് ക്രൈസ്തവ മേല്‍വിലാസം പേറുന്ന ഇവരാണ് ഹിന്ദുത്വത്തിലെ പൈശാചികതകള്‍ക്ക് മറപിടിക്കുകയും മഹത്വംനല്‍കുകയും ചെയ്യുന്നത്. അറിവില്ലാത്തവരും ചഞ്ചലചിത്തരുമായ അനേകം വിശ്വാസികളെ അന്ധകാരത്തിലേക്കു നയിക്കുന്നത് ഇവരാണ്. ഈ പൈശാചിക മനുഷ്യരില്‍നിന്നു ദൈവജനത്തെ വിടുവിക്കേണ്ടതിന്റെ അനിവാര്യത മനോവ മനസ്സിലാക്കുന്നു!

പൈശാചികതയുടെ പൂര്‍ണ്ണതയായ ഹിന്ദുമതം!

'വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്, ദൈവത്തിനല്ല' എന്ന് ബൈബിളില്‍ എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ വിജാതിയരെക്കാള്‍ അധികമായി വേദനിക്കുന്നവര്‍ വിവിധ ക്രൈസ്തവസഭകളിലായി ജീവിക്കുന്നുണ്ട്. പൗലോസ് അപ്പസ്തോലനില്‍ പൈശാചികബാധ ആരോപിക്കുന്നവര്‍പോലും ക്രൈസ്തവ മേല്‍വിലാസത്തില്‍ ജീവിക്കുന്നു. ക്രിസ്തു സ്ഥാപിച്ച സഭ എന്താണെന്നോ എങ്ങനെയാണെന്നോ അറിയാത്തവരാണ് ഇന്നത്തെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും. ക്രിസ്തു സ്ഥാപിക്കാത്ത അനേകം അധികാരസ്ഥാനങ്ങള്‍ ഇന്ന് സഭകളുടെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വൈദികസംവിധാനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഭരിക്കുന്നവരും ഭരിക്കപ്പെടേണ്ടവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളെ ക്രൈസ്തവസഭകളില്‍ വേര്‍തിരിച്ചത് വൈദികസംവിധാനത്തിന്റെ സ്ഥാപനത്തോടെയാണ്. സഭസ്ഥാപിക്കപ്പെട്ടത് വൈദികസംവിധാനത്തിനുമേലാണെന്ന് ഇവര്‍ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. ഇവര്‍ പഠിപ്പിക്കുന്ന ഭോഷ്ക്കുകള്‍ക്ക് തെറ്റാവരമുണ്ടെന്നു വിശ്വസിക്കുന്ന വിവരദോഷികള്‍ ഇന്നും സഭകളിലുണ്ട്. ക്രൈസ്തവസഭകളെ ഇന്ന് നാശത്തിലൂടെ നയിക്കുന്നതും ഇവര്‍തന്നെ! ഇവരുടെ മ്ലേച്ഛപ്രവൃത്തികളാണ് ദൈവാത്മാവിന്റെ ഹിതമെന്നു ചിന്തിക്കുന്ന ആദ്ധ്യാത്മിക അടിമകള്‍ ഉള്ളിടത്തോളം കാലം ഇവരുടെ ഭോഷ്ക്കുകള്‍ നിര്‍ബ്ബാധം തുടരുകതന്നെചെയ്യും!

ഇവിടെയാണ്‌ ഇന്ത്യയിലെ ക്രൈസ്തവ ആചാര്യന്മാര്‍ ഒരു മഹാദുരന്തമായി മാറുന്നത്. ദൈവത്തെയും പിശാചിനെയും വേര്‍തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ട മെത്രാന്മാരുടെ സംഘമാണ് ഇന്ത്യയിലെ ക്രൈസ്തവസഭകളിലെ അവസാനവാക്ക്! ഇവരും ഇവരുടെ അനുയായികളും ചേര്‍ന്ന് യഥാര്‍ത്ഥ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന അവസ്ഥ ഇന്ന് ഓരോ സഭകളിലുമുണ്ട്. ദൈവത്തെക്കുറിച്ചുള്ള തങ്ങളുടെ അജ്ഞതയെ അലങ്കാരമായി തലയില്‍ ചൂടിയിരിക്കുന്ന ഇവരില്‍നിന്നു വിടുതല്‍ നേടിയാലല്ലാതെ ആരും നിത്യജീവന്‍ അവകാശമാക്കുകയില്ല എന്ന സത്യം ആധികാരികമായിത്തന്നെ മനോവ ഇവിടെ പ്രഖ്യാപിക്കുന്നു. വിജാതിയതയില്‍നിന്നു വേറിട്ടതായ യാതൊരു മഹത്വവും ക്രിസ്തീയതയ്ക്കില്ല എന്ന്‍ സ്ഥിരീകരിക്കാനാണ് ക്രിസ്തീയ ആചാര്യന്മാര്‍ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ത്തന്നെ അപ്പസ്തോലിക സഭകളിലെ ആചാര്യന്മാരെ ഗ്രസിച്ചിരിക്കുന്ന ഈ പൈശാചികത ഇവരെയും പൂര്‍ണ്ണമായി വിഴുങ്ങി! ദൈവം വെറുക്കുന്ന മ്ലേച്ഛതകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഇവരില്‍ വസിക്കുന്ന പിശാചാണ്!

ക്രിസ്ത്യാനികളുടെമേല്‍ യാതൊരു അധികാരവും ഇല്ലെന്നിരിക്കെ, അനധികൃതമായി അധികാരം സ്ഥാപിച്ചിരിക്കുന്ന വൈദികസമൂഹത്തിന്റെ ദുരുപദേശങ്ങളില്‍പ്പെട്ട് ക്രിസ്ത്യാനികളല്ലാതായി മാറിയ ആളുകളുടെ കൂട്ടമാണ്‌ ഇന്നത്തെ പല ക്രൈസ്തവ സഭകളും! ഈ ലോകത്തുള്ള ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെപോലും നേതാവാകാന്‍ യോഗ്യതയില്ലാത്തവര്‍ സ്വയംപ്രഖ്യാപിത നേതാക്കന്മാരായി ഈ കൂട്ടങ്ങളെ ഭരിക്കുന്നു. ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍നിന്നും അവിടുത്തെ പ്രബോധനത്തില്‍നിന്നും ദൈവജനത്തെ അകറ്റുന്നതിനുവേണ്ടിയാണ് ഇവര്‍ അധികാരികളുടെ വേഷത്തില്‍ ദൈവജനത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുവും അവിടുത്തെ പ്രബോധനങ്ങളും ഇവര്‍ക്കു കാലഹരണപ്പെട്ടതാണ്. ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവരെയും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നവരെയും ഇവര്‍ സഭാവിരുദ്ധരായി മുദ്രകുത്തുന്നു. അതായത്, ക്രിസ്ത്യാനികളല്ലാത്തവരാണ് ഇന്ന് ക്രൈസ്തവസഭകളെ ഭരിക്കുന്നത്. എന്നാല്‍, ഇവരുടെ ഭരണത്തിന്‍കീഴില്‍നിന്ന് ആത്മീയമായി അകന്നുമാറി യഥാര്‍ത്ഥ ക്രിസ്തീയജീവിതം നയിക്കുന്ന അനേകര്‍ ഭൂമിയിലുണ്ട്. അവരാണ് യഥാര്‍ത്ഥ സഭ! ഇവരെയാണ് വ്യാജ അധികാരികള്‍ പീഡിപ്പിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ആശ്വാസമായി ഒരു വചനമിവിടെ കുറിക്കുന്നു: "എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ: 24; 9-11).

ക്രിസ്തുവിന്റെ പ്രാധാന്യം അവഗണിച്ചുകൊണ്ട് അന്യദേവന്മാരുടെ കുഴലൂത്തുകാരായി രംഗത്തിറങ്ങുന്നവരാണ് വ്യാജപ്രവാചകന്മാര്‍! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പ്രഖ്യാപിക്കുന്ന ആശയം പ്രചരിപ്പിക്കുന്ന ഏതൊരുവനെയും സൂക്ഷിക്കണം. ബൈബിളിലെ സത്യങ്ങളില്‍നിന്നു മാറി, രക്ഷയെക്കുറിച്ചു പഠിപ്പിക്കുന്ന സകലരും വ്യജപ്രബോധകരാണ്. രക്ഷപ്രാപിക്കാനുള്ള അവസരം തടയുകയാണ് ഇവരുടെ ലക്‌ഷ്യം! മനുഷ്യന്റെ പാപങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിനു തുല്യരായി വ്യാജദൈവങ്ങളെ പ്രതിഷ്ഠിക്കുന്ന അനേകം വ്യാജന്മാര്‍ ക്രൈസ്തവസഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരുടെ അന്ത്യം ഭയാനകമായിരിക്കും. ഒരു ശപിക്കപ്പെട്ട വ്യാജനെ ഈ വീഡിയോയില്‍ കാണാം: (വീഡിയോ).

ഓര്‍ത്തഡോക്സ് സഭയിലെ ഒരു മെത്രാന്‍ അവന്റെ പൈശാചികത വെളിപ്പെടുത്തിയതാണ് നാം വീഡിയോയില്‍ കണ്ടത്. ഈ പൈശാചികത ഇവനില്‍ മാത്രം ഒതുങ്ങുന്നതാണെന്ന്‍ ആരും തെറ്റിദ്ധരിക്കരുത്. വിജാതിയതയില്‍നിന്നു വേറിട്ടതായി ഒന്നുംതന്നെ അവകാശപ്പെടാനില്ലാത്തവിധം അധഃപതിച്ച ഒരു സമൂഹമായി ഈ സഭ മാറിയിരിക്കുന്നു. അതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഇവനെ ന്യായീകരിച്ചുകൊണ്ട് ഇവന്റെ തലവനായ മറ്റൊരുവന്‍ രംഗത്തിറങ്ങിയത്. ശാസ്താവ് എന്ന ചാത്തനെ ആരാധിക്കാന്‍ പോകുന്ന വിഡ്ഢികളുടെ കൈവശം കാണിക്കകള്‍ കൊടുത്തയയ്ക്കുന്നതിനെയും ആ ദുര്‍മ്മൂര്‍ത്തിയുടെ അനുഗ്രഹം യാചിക്കുന്നതിനെയും അംഗീകരിക്കുന്നതാണ് ഓര്‍ത്തഡോക്സ് പാരമ്പര്യമെന്ന്‍ യാതൊരു ഉളുപ്പുമില്ലാതെ സഭാചാര്യന്‍ പറയുന്നു. ഏറ്റുമാനൂരപ്പന്റെ മുന്‍പിലൂടെ കടന്നുപോകുമ്പോള്‍ ആ മൂര്‍ത്തിയെ വണങ്ങുന്നത് ദൈവത്തെ വണങ്ങുന്നതുപോലെയാണത്രെ! ദൈവത്തെയും പിശാചിനെയും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേകംപോലുമില്ലാത്ത വിഡ്ഢികളാണ് ഒരു സഭയെ നയിക്കുന്നതെങ്കില്‍, ആ സഭയെ ക്രൈസ്തവസഭയായി പരിഗണിക്കാന്‍ കഴിയില്ല. സത്യദൈവവുമായി ഇത്തരം സഭകള്‍ക്കു യാതൊരു ബന്ധവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇവറ്റകളോടു യാഹ്‌വെയ്ക്കും മനോവയ്ക്കും പറയാനുള്ളത് ഇതാണ്: "നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? യാഹ്‌വെയാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍"(1 രാജാ: 18; 21).

ഒരേസമയം ദൈവത്തെയും പിശാചിനെയും സേവിക്കുന്ന ഏഭ്യന്മാര്‍ ക്രൈസ്തവസഭകളില്‍ കടന്നുകൂടുകയും മെത്രാസനങ്ങളില്‍ സ്ഥാനംപിടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഓര്‍ത്തഡോക്സ് സഭയുടെ മാത്രം കാര്യമല്ല; കത്തോലിക്കാസഭയില്‍പ്പോലും ഇത്തരം അഭാസന്മാരായ മെത്രാന്മാര്‍ സ്ഥാനംപിടിച്ചിരിക്കുന്നു. സത്യദൈവത്തെയും വ്യാജദൈവങ്ങളെയും വേര്‍തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ട പമ്പരവിഡ്ഢികളാണ് ക്രൈസ്തവസഭകളിലെ മെത്രാന്‍ പദവികളില്‍ അതിക്രമിച്ചു കടന്ന് അധികാരം പിടിച്ചടക്കിയിരിക്കുന്നത്. ബൈബിളിലെ എല്ലാ ഉപദേശങ്ങളെയും പരസ്യമായി നിഷേധിക്കുന്ന ഈ മ്ലേച്ഛന്മാരെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിക്കണം. അല്ലാത്തപക്ഷം വിശ്വാസികളെ ഒന്നടങ്കം ഇവറ്റകള്‍ നരകത്തിലേക്കു നയിക്കും! "അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധ വസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല''(എസക്കി: 22; 26). വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ ആദരിക്കാന്‍ പഠിപ്പിക്കുന്ന ഏതൊരു മെത്രാനെയും വിശ്വാസികള്‍ ബഹിഷ്കരിക്കണം! ക്രിസ്തുവിനോ ക്രിസ്തുവിന്റെ സഭകള്‍ക്കോ വിജാതിയതയുമായി യാതൊരു ബന്ധവുമില്ല. വിജാതിയരെ അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും തുടരാന്‍ ആഹ്വാനംചെയ്യുകയെന്ന ദൗത്യം ക്രിസ്തുവിന്റെ സഭകളെ അവിടുന്ന് ഭരമേല്പിച്ചിട്ടുമില്ല! അവരുടെ ആരാധനാമൂര്‍ത്തികള്‍ പിശാചുക്കളാണെന്ന സത്യമാണ് ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ ലോകത്തോടു പ്രഖ്യാപിച്ചത്. ഈ അവസ്ഥയ്ക്കു യാതൊരു മാറ്റവും ഇന്നോളം ഉണ്ടായിട്ടില്ല!

വിജാതിയതയിലെ പൈശാചികതയെ ഏറ്റവുമടുത്ത് മനസ്സിലാക്കാന്‍ ആധുനികമതങ്ങളില്‍ ഒന്നായ ഹിന്ദുമതത്തെ ശ്രദ്ധിച്ചാല്‍ മതി. അവരുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ലക്ഷണമൊത്ത പൈശാചിക മതമാണ്‌ ഹിന്ദുമതം! ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു മ്ലേച്ഛമായതെല്ലാം ഹിന്ദുക്കള്‍ക്കു ശ്രേഷ്ഠമാണ്. സാത്താനെപ്പോലും ഭാഗവാനെന്നു വിളിക്കുന്ന ഒരേയൊരു മതവും ഹിന്ദുമതംതന്നെ! കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെപ്പോലും ആരാധനാമൂര്‍ത്തികളായി ഇവര്‍ പരിഗണിക്കുന്നു. യാഹ്‌വെ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെയെ വിസ്മരിക്കുകയും മറ്റു ദേവന്മാരുടെ പിറകേ പോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്ന് ഞാന്‍ മുന്നറിയിപ്പു തരുന്നു"(നിയമം: 8; 19). ഹിന്ദുമതമാണ് എല്ലാ വിജാതിയതയുടെയും പൂര്‍ണ്ണരൂപമെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ബൈബിളിലുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 18; 9-12). ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യരായവര്‍ ആരെല്ലാമാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടയാളങ്ങളെല്ലാം ഹിന്ദുമതത്തില്‍ അല്ലാതെ, മറ്റെവിടെയാണു ദര്‍ശിക്കാന്‍ കഴിയുന്നത്?!

നമ്മുടെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യമായത് നമുക്കും നിന്ദ്യമായിരിക്കണം; നമ്മുടെ ദൈവം വെറുക്കുന്ന സകലതിനെയും നാമും വെറുക്കണം. അപ്പോള്‍ മാത്രമേ നമുക്ക് അവിടുത്തെ പുത്രീപുത്രന്മാരായിരിക്കാന്‍ കഴിയുകയുള്ളു! പുത്രീപുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടുത്തെ ഭവനത്തില്‍ ഇടംലഭിക്കുകയില്ല! അന്യദേവന്മാരെ സേവിക്കുകയും അവയുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സത്യദൈവമായ യാഹ്‌വെയുടെ ഭവനത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് വ്യാജപ്രവാചകന്മാരും വ്യാജപ്രബോധകരും മനുഷ്യരില്‍നിന്നു മറച്ചുവയ്ക്കുന്നത്. വിജാതിയതയുടെ വ്യര്‍ത്ഥതയും നശീകരണശക്തിയും വിളിച്ചുപറയാന്‍ മടിക്കുന്നവരും വ്യാജന്മാരുടെ ഗണത്തില്‍ത്തന്നെ! എന്നാല്‍, ഹിന്ദുമതം സ്ഥാപിക്കപ്പെട്ടത് പൈശാചികതയിലാണെന്നും ഈ മതം മനുഷ്യനെ നിത്യനാശത്തിലേക്കു നയിക്കുമെന്നും പഠിപ്പിക്കേണ്ടവരാണ് ഇന്ന് ഈ പൈശാചികതയുടെ പ്രചാരകരായി അധഃപതിച്ചിരിക്കുന്നത്.

എല്ലാ വിജാതിയതയുടെയും അടിസ്ഥാനം പിശാചാണ്. സത്യദൈവത്തില്‍നിന്നു മനുഷ്യനെ വേര്‍പ്പെടുത്തി തന്റെ അടിമയാക്കി മാറ്റാന്‍ പിശാച് രൂപംകൊടുത്തിട്ടുള്ള സമൂഹങ്ങളാണ് ഓരോ വിജാതിയ മതങ്ങളും. ഈ സമൂഹങ്ങളിലെല്ലാം ആരാധിക്കപ്പെടുന്ന ആരാധനാമൂര്‍ത്തികള്‍ക്ക് വ്യത്യസ്തങ്ങളായ പേരുകള്‍ നല്കപ്പെട്ടിരിക്കുന്നുവെങ്കിലും അതെല്ലാം സാത്താന്‍ എന്ന ഒരുവന്റെ വിവിധ ഭാവങ്ങളാണ്. ഇക്കാരണത്താലാണ് വിജാതിയതയെ സംബന്ധിച്ച് കര്‍ശനമായ മുന്നറിയിപ്പുകള്‍ ദൈവം നല്‍കിയിരിക്കുന്നത്. വിജാതിയര്‍ തങ്ങളുടെ ദേവീദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന ആരാധനാരീതികള്‍ അനുകരിക്കുന്നതില്‍നിന്നു ദൈവജനത്തെ വിലക്കിയിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. പിശാചിന് അര്‍പ്പിക്കുന്ന ആരാധനകള്‍തന്നെ ദൈവത്തിനും അര്‍പ്പിക്കാം എന്ന ചിന്തപോലും പൈശാചികമാണ്. ദൈവമായ യാഹ്‌വെ ഏറ്റവുമധികം ആവര്‍ത്തിച്ചിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). വിഗ്രഹങ്ങളില്‍ വസിക്കുന്ന പിശാചിനെ പ്രീതിപ്പെടുത്താന്‍ അവന്റെ സേവകര്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളാല്‍ സത്യദൈവമായ യാഹ്‌വെയെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്ന ചിന്ത പിശാചില്‍നിന്നു പുറപ്പെടുന്നതാണ്‌. അവിടുന്ന് വെറുക്കുന്നവയെ അവിടുത്തേയ്ക്കായി അര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് ആരായിരിക്കുമെന്നു ചിന്തിക്കാനുള്ള കഴിവെങ്കിലും ക്രിസ്ത്യാനികള്‍ ആര്‍ജ്ജിക്കണം.

യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ: 20; 2-5). ഇത്തരം ആരാധനകളിലൂടെ ഒരുവന്‍ ചെയ്യുന്നത് താന്‍ ഏറ്റെടുത്തിരിക്കുന്ന ശിക്ഷ തന്റെ തലമുറകളിലേക്കു കൈമാറുകയാണ്. ഇത്തരം ശാപങ്ങള്‍ വഹിക്കുന്നവരാണ് ക്രൈസ്തവസഭകളുടെ നായകത്വം സ്വയം ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ദൈവം ഇവരെക്കുറിച്ചു പറയുന്നത് എന്താണെന്നു നോക്കുക: "സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ യാഹ്‌വെയുടെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്. യാഹ്‌വെയുടെ വാക്കിനെ പുച്ഛിച്ചു തള്ളുന്നവരോടു നിങ്ങള്‍ക്ക് എല്ലാം നന്‍മയായിരിക്കും എന്ന് അവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗതങ്ങളെ മര്‍ക്കടമുഷ്ടിയോടെ പിന്‍തുടരുന്നവരോട് നിങ്ങള്‍ക്കു യാതൊരു തിന്മയും വരുകയില്ല എന്നും അവര്‍ പറയുന്നു"(യിരമിയാഹ്: 23; 16, 17). അന്യദേവന്മാരുടെ പൈശാചികത മറച്ചുവയ്ക്കുന്ന ഒരുവനെയും നമ്മുടെ തലവന്മാരായി ദൈവം നിയിഗിക്കില്ല! അടിസ്ഥാനപരമായ ഈ അറിവെങ്കിലും ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവര്‍ക്കുണ്ടായിരിക്കണം.

ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കെണി ഹിന്ദുത്വമാണ്! പൈശാചികതയുടെ പൂര്‍ണ്ണതയും ഈ മതത്തില്‍ ദര്‍ശിക്കാന്‍ കഴിയും. പ്രകൃതിശക്തികളെ ആരാധിക്കുന്നത് വിജാതിയതയുടെ അടയാളമായി ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ പ്രപഞ്ചശക്തികളെയും ആരാധിക്കുകയും മറ്റുള്ളവരെ ഈ ആരാധനയിലേക്ക് നിര്‍ബ്ബന്ധപൂര്‍വ്വം ക്ഷണിക്കുകയും ചെയ്യുന്ന ഏകമതം ഹിന്ദുമതമാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. സൂര്യനെ നമസ്ക്കരിക്കാത്തവര്‍ ഇന്ത്യയില്‍നിന്ന് പുറത്തുപോകണമെന്നാണ് ഹിന്ദുക്കള്‍ പറയുന്നത്. ക്രിസ്തീയസഭകളിലെ ആചാര്യന്മാരായി അവതരിച്ചിരിക്കുന്ന ചില നികൃഷ്ടജീവികളും പ്രകൃതിശക്തികളെ ആരാധിക്കുന്നവരും, അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. എന്നാല്‍, ക്രിസ്ത്യാനികളുടെ ദൈവം പറയുന്നത് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19). സൂര്യനെയും ചന്ദ്രനേയും ആകാശഗോളങ്ങളെയും ആരാധിക്കുന്നത് ഏതു മതത്തിന്റെ പ്രത്യേകതയാണെന്ന് ചിന്തിച്ചുനോക്കുക!

അന്യദേവന്മാരെ ആരാധിക്കുന്നവരുമായി വിവാഹബന്ധംപോലും നമുക്കു നിഷിദ്ധമാണ്. ദൈവത്തിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്ന ഒരേയൊരു ദൈവം യാഹ്‌വെയാണ്. ഈ യാഹ്‌വെയെ വിശ്വസിക്കുന്നവരോ ഈ യാഹ്‌വെ അയച്ചവരോ ആയ ആരും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍, വിജാതിയരില്‍പ്പോലും കാണാത്ത മ്ലേച്ഛതയാണ് കത്തോലിക്കാസഭയിലെ ആചാര്യന്മാരായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന അധമന്മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. തങ്ങളുടെ മതത്തില്‍ ചേരാത്ത ഒരു വ്യക്തിയുമായി വിവാഹം നടത്താന്‍ വിജാതിയര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ വിട്ടുകൊടുക്കാറില്ല. മാനുഷിക നിയമങ്ങള്‍ മാത്രം സ്വന്തമായിട്ടുള്ള വിജാതിയര്‍പോലും തങ്ങളുടെ നിയമങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതിരിക്കുമ്പോള്‍, ദൈവത്തില്‍നിന്നു നിയമങ്ങള്‍ ലഭിച്ചിട്ടുള്ള ഒരേയൊരു ജനത തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പരിശുദ്ധ നിയമങ്ങളെ പുച്ഛിച്ചുതള്ളുന്നു. ക്രിസ്തുവില്‍നിന്നു ക്രിസ്തീയസഭകളെ എങ്ങനെ വേര്‍പ്പെടുത്താം എന്ന വിഷയത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നവരാണ് അപ്പസ്തോലിക സഭകളിലെ ആചാര്യവേഷധാരികള്‍! ആധുനിക ദൈവശാസ്ത്രം എന്നപേരില്‍ ഇവര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സകലതും പിശാചിന്റെ ആശയങ്ങളാണ്!

ഒരിക്കലെങ്കിലും ബൈബിള്‍ വായിക്കുകയും ബൈബിളിലെ ദൈവത്തെ വേണ്ടവിധം മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് വിജാതിയതയിലെ പൈശാചികത! ദൈവത്തിനു സ്വീകാര്യമായതൊന്നും വിജാതിയതയില്‍ ഇല്ലെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം നാം എന്താണു മനസ്സിലാക്കേണ്ടത്? തിന്മയെന്നു ദൈവം പ്രഖ്യാപിച്ചിരിക്കുന്ന സകലതിനെയും പുണ്യമായി കണക്കാക്കുന്ന മതമാണ്‌ ഹിന്ദുമതം എന്നാണ് മനോവ മനസ്സിലാക്കിയിരിക്കുന്നത്. ദൈവം എതിര്‍ക്കുന്നതെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമാണ്. അതായത്, ദൈവത്തിന് എന്തെല്ലാമാണോ മ്ലേച്ഛമായിട്ടുള്ളത്, അവയെല്ലാം ശ്രേഷ്ഠമായി പ്രഖ്യാപിക്കുന്ന മതമാണ്‌ ഹിന്ദുമതം! അതിനാല്‍ത്തന്നെ, പൈശാചികതയുടെ പൂര്‍ണ്ണതയായി ഈ മതത്തെ കണക്കാക്കാന്‍ കഴിയും. കഥകളിലെയും കാര്‍ട്ടൂണുകളിലെയും കഥാപാത്രങ്ങളില്‍ ദൈവീകത ആരോപിക്കുകയും നികൃഷ്ടജീവികളെപ്പോലും ദൈവങ്ങളായി ആരാധിക്കുകയും ചെയ്യുന്ന ഈ മതത്തില്‍ എന്തെങ്കിലും നന്മയുണ്ടെന്നു പറയുന്നവര്‍ ഈ മതത്തിന്റെ ശാപം വഹിക്കുന്നവരാണ്! ശ്രീരാമനും ശ്രീകൃഷ്ണനും ശിവനും പാര്‍വ്വതിയും ഗണപതിയും ഹനുമാനുമെല്ലാം കഥകളിലെ കഥാപാത്രങ്ങളാണെങ്കിലും, ദൈവീകത ഇവയുടെമേല്‍ ആരോപിക്കപ്പെട്ടതോടെ പിശാചുക്കളായി ഇവ പരിണമിക്കുന്നു! ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുമ്പോള്‍, ആ വസ്തുവില്‍ കടന്നുകൂടി ആരാധനകള്‍ ഏറ്റുവാങ്ങുന്നത് സാത്താനാണ്‌. ഇത്തരം പൈശാചികമൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിലും പൈശാചികത കുടികൊള്ളുന്നു. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടാണ് വിജാതിയ ആചാരങ്ങള്‍ അനുകരിക്കാന്‍ ക്രൈസ്തവരുടെ ആചാര്യന്മാരായി കടന്നുകൂടിയിരിക്കുന്ന പൈശാചിക സന്തതികള്‍ തയ്യാറാകുന്നത്. സാംസ്കാരികതയുടെ പേരിലും ദേശീയതയുടെ പേരിലും ക്രിസ്ത്യാനികളുടെമേല്‍ ഈ ആചാരങ്ങള്‍ കടന്നുവരുന്നതോടെ ക്രിസ്തുവുമായുള്ള ബന്ധത്തില്‍നിന്ന് ഇവര്‍ വിച്ഛേദിക്കപ്പെടുന്നു.

പൂരങ്ങളുടെ പൂരമായ പൈശാചികപൂരം!

വിജാതിയരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, ആഘോഷങ്ങളും ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണ്. കലകള്‍ എന്ന രീതിയില്‍പ്പോലും അവ ആസ്വദിക്കാന്‍ ക്രിസ്ത്യാനികളെ തങ്ങളുടെ ദൈവം അനുവദിച്ചിട്ടില്ല. എന്തെന്നാല്‍, വിജാതിയരുടെ ഉത്സവങ്ങളും ആഘോഷങ്ങളും അവരുടെ ആരാധനാമൂര്‍ത്തികളുടെ ഇഷ്ടത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ളവയും ആരാധനകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. കാഴ്ചക്കാരായി കടന്നുചെല്ലുന്നവരില്‍പ്പോലും പൈശാചികത അഭിഷേകം ചെയ്യപ്പെടുന്നു എന്നതിനാലാണ് അവയില്‍ പങ്കെടുക്കുന്നതിനെ ദൈവം വിലക്കിയിരിക്കുന്നത്. അവിടുത്തെ കല്പന ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്"(നിയമം: 12; 30). എന്നാല്‍, ഈ കല്പനയെ ഗൗരവത്തോടെ പരിഗണിക്കാന്‍ ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നവര്‍ തയ്യാറാകുന്നില്ല. സാംസ്കാരികതയുടെ പേരില്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കുന്ന ആഘോഷങ്ങളാണ് അതിനു കാരണം. ക്രിസ്ത്യാനികളുടെ നേതാക്കന്മാരായി ചമഞ്ഞുനടക്കുന്ന വൈദികവേഷധാരികളില്‍ പലരുമിന്ന് പൈശാചിക പൂരങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍' മാരായി വിഹരിക്കുന്നതാണ് മറ്റൊരു കാരണം! ആയതിനാല്‍, പൂരം എന്ന പൈശാചിക ഉത്സവത്തെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.

കേരളത്തിലെ തൃശൂര്‍ നഗരത്തിന് തെക്കുഭാഗത്ത് കണിമംഗലത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കണിമംഗലം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. കുപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഈ ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ശാസ്താവാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയാണെന്നൊരു സങ്കല്പമുണ്ട്. ഹിന്ദുമതം എന്നതുതന്നെ ഒരു സങ്കല്പമാണെന്നു നമുക്കറിയാം. എല്ലാ ബുദ്ധവിഹാരങ്ങളെയും എന്നപോലെ ഹിന്ദുക്കള്‍ തങ്ങളുടെതാക്കിയ ആരാധനാലയമാണ് ഇതും. ശാസ്താവിന്റെ പ്രതിഷ്ഠകള്‍ ഉള്ള ആരാധനാലയങ്ങളെല്ലാം ബുദ്ധമതക്കാരുടെ വിഹാരങ്ങളായിരുന്നുവെന്ന്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ പൈശാചികതയെയും സമന്വയിപ്പിച്ചുകൊണ്ടാണ് ഹിന്ദുമതം തട്ടിക്കൂട്ടിയതെന്നു നാം കണ്ടതാണ്. എന്നാല്‍, ബുദ്ധമതക്കാരെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കുകയെന്നത് ശ്രമകരമായതിനാല്‍, അവരെ തുരത്തുകയും അവരുടെ ആരാധനാലയങ്ങള്‍ ഹിന്ദുമതത്തിനായി പിടിച്ചെടുക്കുകയും ചെയ്തു. അങ്ങനെയാണ് ശബരിമലയടക്കം ശാസ്താവിന്റെ പ്രതിഷ്ഠകളുള്ള വിഗ്രഹാലയങ്ങളെല്ലാം ഹിന്ദുക്കള്‍ക്കു സ്വന്തമായത്! കണിമംഗലം ശാസ്താവ് ഹിന്ദുക്കളുടെ സ്വന്തമായത്തിനു പിന്നിലും പിടിച്ചെടുക്കലിന്റെ ചരിത്രമുണ്ട്.

തൃശൂര്‍ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്‍ (വടക്കുംനാഥന്‍), ശങ്കരനാരായണന്‍, ശ്രീരാമന്‍, പാര്‍വ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകള്‍. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാല്‍, തൃശൂര്‍ നഗരത്തില്‍ വരുന്ന ഒരാള്‍ക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, പിശാചുക്കളുടെ തലവനായ ശിവനെ കുടിയിരുത്തിയിരിക്കുന്ന പ്രധാനകേന്ദ്രമാണ് തൃശൂര്‍!

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമന്‍ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അവര്‍ക്ക് ആരാധന നടത്താന്‍ ക്ഷേത്രങ്ങളും അവന്‍ നിര്‍മ്മിച്ചുകൊടുത്തു. കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു താന്‍തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി! കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ആരാധന നടത്താനായി പരശുരാമന്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാംസ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിലും ഒരു കഥ കെട്ടിച്ചമച്ചിട്ടുണ്ട്. ഒരു നുണയെ സത്യമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അനേകം നുണകള്‍ ചമയ്ക്കേണ്ടിവരും. ഇങ്ങനെ കെട്ടിച്ചമച്ച അനേകം നുണകളുടെ സമ്മേളനമാണ്‌ ഹിന്ദുമതം! വിഡ്ഢികളുടെ ഹൃദയങ്ങളില്‍ വടക്കുംനാഥനെ പ്രതിഷ്ഠിക്കാന്‍ കെട്ടിച്ചമച്ച കഥകളില്‍ ഒരെണ്ണം ഇവിടെ കുറിക്കാം.

ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമന്‍, താന്‍ പുതുതായി നിര്‍മ്മിച്ച ഭൂമിയെക്കുറിച്ച് ശിവനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍, ആദ്യം ശിവന്‍ വിസമ്മതിച്ചു. പിന്നീട് പാര്‍വ്വതി അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ശിവന്‍ സമ്മതം മൂളിയത്. ഉടനെതന്നെ ശിവപാര്‍ഷദന്മാരായ നന്തികേശ്വരന്‍, സിംഹോദരന്‍, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാര്‍ഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ഭാര്‍ഗ്ഗവഭൂമിയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ പൊടുന്നനെ യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമന്‍, പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെതന്നെ  പരശുരാമന്‍ ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന സ്വീകരിച്ച ശിവന്‍ പാര്‍വ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായത്.

തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമന്‍തന്നെ ഇന്നത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകള്‍ നടത്തുകയും ചെയ്തു. അതിനുശേഷം ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയില്‍ പരശുരാമന്‍ അന്തര്‍ദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയില്‍ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്. അന്തര്‍ദ്ധാനം ചെയ്യുകയെന്നാല്‍ പാതാളത്തിലേക്കു ഗമിക്കുകയെന്നാണെന്നു നമുക്കറിയാം. അതില്‍നിന്നുതന്നെ പരശുരാമന്‍ ആരാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം. ഹിന്ദുക്കളുടെ ദേവീദേവന്മാരെല്ലാം പാതാളവുമായി ബന്ധപ്പെട്ടവരാണെങ്കില്‍, അവര്‍ പിശാചുക്കളാണെന്നു തിരിച്ചറിയാന്‍ ആ അടയാളം മാത്രം മതി! പിശാചുക്കളുടെ തലവനായ ശിവന്റെ നേതൃത്വത്തില്‍ സകല പിശാചുക്കളും കുടിയിരിക്കുന്ന പൈശാചികകേന്ദ്രമാണ് വടക്കുംനാഥക്ഷേത്രം! മാത്രവുമല്ല, ഒരു ബുദ്ധവിഹാരത്തെ തങ്ങളുടെതാക്കാന്‍ എത്രത്തോളം അര്‍ത്ഥശൂന്യമായ കഥകളാണ് ഹിന്ദുക്കള്‍ കെട്ടിച്ചമയ്ക്കുന്നത്!

തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ പൈശാചികതയുടെ മറ്റൊരു അടയാളമാണ് അവിടെ നടക്കുന്ന സര്‍പ്പാരാധന! വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിലാണ് നാഗപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം നല്‍കിക്കൊണ്ട് നാഗരാജാവായ വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും മറ്റ് ഉത്തമാധമസര്‍പ്പങ്ങളുമാണ് ഇവിടെയുള്ളത്. നൂറും പാലും സമര്‍പ്പിക്കുന്നതാണ് പ്രധാന വഴിപാട്. കൂടാതെ എല്ലാമാസവും ആയില്യം നാളില്‍ വിശേഷാല്‍ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സര്‍പ്പബലിയും നടത്തിവരുന്നു. അതായത്, ഈ ലോകത്തുള്ള എല്ലാ പിശാചുക്കള്‍ക്കും ആരാധനയര്‍പ്പിക്കുന്ന ഇടമാണ് തൃശൂരിലെ വടക്കുംനാഥക്ഷേത്രം. തൃശൂരിലെത്തുന്ന സകലരെയും ഈ പിശാചുക്കള്‍ക്ക് വലംവയ്പ്പിക്കുന്ന രീതിയിലുള്ള നഗരനിര്‍മ്മിതിയും നാം കാണാതെപോകരുത്. സ്വരാജ് റൗണ്ട് വലംവയ്ക്കാതെ ആര്‍ക്കും തൃശൂര്‍ നഗരത്തെ കടന്നുപോകാന്‍ സാധിക്കില്ല. 'ശക്തന്‍തമ്പുരാന്‍' എന്ന് വിളിക്കപ്പെടുന്ന നരകസന്തതിയുടെ അനേകം കൗശലങ്ങളിലൊന്നാണിത്. ഇവന്റെ മറ്റൊരു കൗശലമാണ് തൃശൂര്‍പൂരം! സകല മനുഷ്യരെയും പിശാചിന്റെ മുന്‍പില്‍ ഒരുമിച്ചുകൂട്ടാന്‍ ഇവനൊരുക്കിയ കെണിയായിരുന്നു ഇത്. കേരളത്തിന്റെ സാംസ്കാരിക ഉത്സവം എന്നപേരില്‍ സകലരുടെയുംമേല്‍ ഇത് അടിച്ചേല്പിച്ചതും ശക്തന്‍തമ്പുരാനാണ്. ക്രിസ്തുവര്‍ഷം 1797 -ലാണ് ആദ്യമായി തൃശൂര്‍പൂരമെന്ന പൈശാചിക ഉത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറിയത്. ഗണപതിപ്രീതിയ്ക്കായി 1993-ല്‍ തുടങ്ങിയ കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും വളരെ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

മനുഷ്യനെ വശീകരിക്കാന്‍ ആവശ്യമായ എല്ലാ ശബളിമയും തൃശൂര്‍പൂരത്തില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. സാംസ്കാരികതയുടെ പേരില്‍ ക്രിസ്ത്യാനികളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട അനേകം മ്ലേച്ഛതകളില്‍ തൃശൂര്‍പൂരത്തിന്റെ സ്ഥാനം മുന്‍പന്തിയിലാണ്! തെറിപ്പാട്ടുകളുടെ കമ്പക്കാരിയായ ഭദ്രകാളിതന്നെയാണ് പാറമ്മേക്കാവിലമ്മ എന്നകാര്യവും വിസ്മരിക്കാന്‍ പാടില്ല. അതായത്, അടിമുതല്‍ മുടിവരെ പൈശാചികതയാല്‍ അലങ്കരിച്ചിരിക്കുന്ന ഒരു ഹൈന്ദവ ഉത്സവത്തെയാണ് സാംസ്കാരികതയുടെ പേരില്‍ ക്രൈസ്തവനാമധാരികള്‍പ്പോലും ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ നടക്കുന്ന വാദ്യമേളങ്ങളിലും പൈശാചികത നിറഞ്ഞുനില്‍ക്കുന്നു. അസുരവാദ്യമായ പാണ്ടിമേളവും ദേവവാദ്യമായ പഞ്ചാരിമേളവുമാണ് തൃശൂര്‍പൂരത്തിന് കൊട്ടിക്കയറുന്നത്. അസുരവാദ്യമായതിനാല്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പാണ്ടിമേളം അഥവാ ഇലഞ്ഞിത്തറമേളം ഹിന്ദുക്കള്‍ അനുവദിക്കാറില്ല. എന്നാല്‍, ക്രൈസ്തവസഭകളുടെ പള്ളികളില്‍ തിരുനാളുകള്‍ ആഘോഷിക്കാന്‍ ഈ പൈശാചിക വാദ്യം അനിവാര്യമാണ്! ക്രൈസ്തവനാമധാരികളുടെ ആത്മീയത എവിടെ എത്തിനില്‍ക്കുന്നുവെന്ന്‍ ഊഹിക്കാവുന്നതെയുള്ളു!

സാംസ്കാരിക തലസ്ഥാനമോ പൈശാചികതയുടെ സിരാകേന്ദ്രമോ?

കേരളത്തിലെ സാംസ്കാരിക അശ്രീകരങ്ങള്‍ തങ്ങളുടെ തലസ്ഥാനമായി  തൃശൂരിനെ പ്രഖ്യാപിച്ചിരിക്കുന്ന കാര്യം നമുക്കറിയാം. ഏറ്റവുമധികം ചാത്തന്‍സേവ മഠങ്ങളുള്ളത് തൃശൂര്‍ ജില്ലയില്‍ തന്നെയാണെന്ന് എത്രപേര്‍ക്ക് അറിയാം? 3032 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കേരളത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തൃശൂര്‍ ജില്ലയിലുള്ള ചാത്തന്‍സേവ മഠങ്ങളുടെ എണ്ണം കൃത്യമായി പറയാന്‍ സാധിക്കില്ല. പരസ്യമായി പ്രവര്‍ത്തിക്കുന്നതും രഹസ്യമായി പ്രവര്‍ത്തിക്കുന്നവയും തൃശൂര്‍ ജില്ലയിലുണ്ട്. മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്ന ആഭിചാരകേന്ദ്രങ്ങള്‍പ്പോലും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടോത്രത്തിന്റെ പരസ്യം മാധ്യമങ്ങള്‍ക്കു നല്‍കുന്ന ഏക കേന്ദ്രവും ഇവിടെയായിരിക്കും. ഒരു ആഭിചാരകേന്ദ്രത്തിലേക്കുള്ള വഴി അടയാളപ്പെടുത്തിക്കൊണ്ടുള്ള പരസ്യഫലകം തൃശൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രത്തോളം സാത്താന്‍സേവ നടത്തുന്ന കേന്ദ്രങ്ങള്‍ ഈ ഭൂമുഖത്ത് മറ്റെവിടെയുമില്ല! സാംസ്ക്കാരികത എന്നത് പൈശാചികതയാണെങ്കില്‍, സാംസ്കാരിക തലസ്ഥാനമാക്കാന്‍ തൃശൂര്‍ തന്നെയാണ് ഏറ്റവും അനുയോജ്യമായ നഗരം!

ഭൂമിശാസ്ത്രപരമായി കേരളസംസ്ഥാനത്തിന്റെ ഹൃദയമാണ് തൃശൂര്‍! ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പ്രവഹിക്കുന്നത് ഹൃദയത്തില്‍നിന്നാണ്. അതുപോലെതന്നെ, കേരളത്തിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പൈശാചികത പ്രവഹിക്കുന്നത് തൃശൂരില്‍നിന്നാണ്. ജാതിമതഭേദമന്യേ സകലര്‍ക്കും ഇത് നല്‍കപ്പെടുന്നു. ചാത്തന്‍സേവ മഠങ്ങളുടെ മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് 'ജാതിമതഭേദമന്യേ സകലര്‍ക്കും ചാത്തന്റെ അനുഗൃഹം' എന്നാണ്! ചാത്തനു ജാതിയും മതവുമില്ല; എല്ലാ മനുഷ്യരുടെയും ആത്മനാശമാണ് ചാത്തന്റെ സന്തോഷം! അതുകൊണ്ടാണ് സകല അലവലാതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്! കേരളത്തിലെ മുഴുവന്‍ ചാത്തന്മാരും സമ്മേളിക്കുന്നത് തൃശൂര്‍പൂരത്തിനാണ്! കണിമംഗലം ചാത്തനാണ് (ശാസ്താവ്) പൂരത്തിലെ പ്രധാന അതിഥി! പാറമ്മേക്കാവ് ഭദ്രകാളിയും മറ്റു ഘടകപൂരങ്ങളും എത്തിക്കഴിയുന്നതോടെ കേരളത്തിലെ പ്രധാന ചാത്തന്മാരെല്ലാം വടക്കുംനാഥന്റെ മുന്‍പില്‍ അണിനിരക്കും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചാത്തന്മാരുടെ അഴിഞ്ഞാട്ടമാണ് തൃശൂര്‍പൂരം!

ഗുരുവായൂരും കൊടുങ്ങല്ലൂരും അടക്കമുള്ള പ്രധാനപ്പെട്ട ഹൈന്ദവക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. തൃശൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പലതും ഇന്ന് ഹൈന്ദവക്ഷേത്രങ്ങളായി പരിണമിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ദുരന്തം. കൊരട്ടിമുത്തിപോലും ഹിന്ദുമതത്തില്‍ ചേര്‍ന്നിരിക്കുന്നു. കൃഷ്ണന് കദളിപ്പഴവും കൊരട്ടിമുത്തിക്ക് പൂവന്‍പഴവുമാണ് തുലാഭാരം! കുന്നംകുളം ഭദ്രാസനത്തിനു കീഴിലുള്ള ഓര്‍ത്തഡോക്സ് സമൂഹം പൂര്‍ണ്ണമായിത്തന്നെ ഹിന്ദുമതത്തില്‍ ലയിച്ചുകഴിഞ്ഞു. നാം പരിശോധിച്ച വീഡിയോ തന്നെയാണ് ഇക്കാര്യത്തിലുള്ള തെളിവ്. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന എല്ലാ സമൂഹങ്ങളുടെയും ആചാരങ്ങള്‍ ഹൈന്ദവവാത്കരിക്കപ്പെട്ടു എന്നതാണ് തൃശൂരിലെ ഇപ്പോഴത്തെ അവസ്ഥ!

കേരളത്തിലെ കത്തോലിക്കാസഭയിലെ വിജാതിയ ആചാരങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയ്ക്കെല്ലാം ഒരു തൃശൂര്‍ ശൈലി കാണാന്‍ കഴിയും. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍നിന്നാണ് കേരളത്തിലെ ക്രിസ്തീയതയ്ക്ക് തുടക്കമായതെങ്കില്‍, ക്രിസ്തീയതയിലേക്കു പിശാച് കടന്നുകയറിയതും അവിടെനിന്നുതന്നെ. കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ എണ്ണമെടുത്താലും തൃശൂര്‍കാര്‍ക്കു തന്നെയാണ് മുന്‍‌തൂക്കം. ഇവരില്‍ ഭൂരിഭാഗവും വിജാതിയതയുടെ ബന്ധനത്തിലാണെന്ന യാഥാര്‍ത്ഥ്യംകൂടി ചേര്‍ത്തുവായിക്കപ്പെടണം. ഓര്‍ത്തഡോക്സ് സഭ പൂര്‍ണ്ണമായി വിജാതിയവത്ക്കരിക്കപ്പെട്ടതുപോലെ, കത്തോലിക്കാസഭയെയും പൂര്‍ണ്ണമായി വിജാതിയവത്ക്കരിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന 'വൈദിക-മെത്രാന്‍' വേഷധാരികളില്‍ ഭൂരിഭാഗവും തൃശൂരില്‍നിന്നുള്ളവരാണ്. ആലുവാ സെമിനാരിയിലെ വൈദികവിദ്യാര്‍ത്ഥികളെ വിവരക്കേടുകള്‍ പഠിപ്പിക്കുന്ന വിന്‍സന്റ് കുണ്ടുകുളത്തിന്റെ പൈശാചികത മനോവ ചര്‍ച്ചചെയ്തിട്ടുണ്ട്. തെലേക്കാടനും വട്ടോളിയും പൈനെടത്തുമൊക്കെ അവരുടെതായ നിലയില്‍ കത്തോലിക്കാസഭയ്ക്ക് പൈശാചികത സമ്മാനിച്ച വിജാതിയവത്ക്കരണ വാദികളാണ്. വിജാതിയവത്കരണത്തെ പിന്തുണയ്ക്കുന്ന മെത്രാന്മാരുടെയും വൈദികരുടെയും സംസാരം ശ്രദ്ധിച്ചാല്‍ 'തൃശൂര്‍ സ്ലാങ്ങ്' തിരിച്ചറിയാന്‍ കഴിയും!

ദൈവത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത അനേകര്‍ വിവിധ ക്രൈസ്തവസഭകളിലായി ജീവിക്കുന്നുണ്ട്. ജന്മംകൊണ്ട് ക്രിസ്തീയസഭകളില്‍ പേരുചേര്‍ക്കപ്പെട്ട പലരില്‍ ചിലരാണവര്‍. ഇത്തരം വിവരദോഷികളില്‍ ചിലര്‍ വൈദികരും മെത്രാന്മാരുമൊക്കെയായി ഉയര്‍ത്തപ്പെട്ടതാണ് ക്രിസ്തീയത ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! ഇക്കൂട്ടരുടെ ആവാസകേന്ദ്രമാണ് തൃശൂര്‍! വിജാതിയരെ വെല്ലുന്ന പൈശാചികതയിലാണ് തൃശ്ശൂരിലെ ക്രൈസ്തവനാമധാരികള്‍ വിഹരിക്കുന്നത്. പൈശാചികതയിലെ പുത്തന്‍ ആശങ്ങള്‍ പരീക്ഷിക്കുന്നതില്‍ ഇവര്‍ കുപ്രസിദ്ധരാണ്. വിജാതിയതയില്‍ പുതുതായി ഒരു ആഭാസം ശ്രദ്ധയില്‍പ്പെട്ടാല്‍, അത് ക്രിസ്തീയതയ്ക്കുവേണ്ടി ഏറ്റെടുക്കാന്‍ യാതൊരു ലജ്ജയും ഇവര്‍ക്കില്ല! മന്നായും കാടയിറച്ചിയും മൂക്കുമുട്ടെ കഴിച്ച യിസ്രായേല്‍ക്കാരില്‍ ചിലര്‍ക്ക് ഈജിപ്തിലെ ഇറച്ചിപ്പാത്രത്തോടു തോന്നിയ ആസക്തിപോലെയാണ് ചില ക്രൈസ്തവനാമധാരികളുടെ മനോഭാവം. പരിശുദ്ധവും ദൈവീകവുമായ ആചാരങ്ങളുടെ ശ്രേഷ്ഠതയില്‍ ആയിരിക്കുമ്പോഴും, പൈശാചികത നിറഞ്ഞുനില്‍ക്കുന്ന വിജാതിയ ആചാരങ്ങളെ ഇവര്‍ ഉള്‍പ്പുളകത്തോടെ നെഞ്ചിലേറ്റുന്നു! ലോകം മുഴുവനും ഇന്ന് പിശാചിന്റെ ആധിപത്യത്തിലാണെങ്കിലും, തൃശ്ശൂരിന് ഇക്കാര്യത്തില്‍ പ്രത്യേക പദവിതന്നെയുണ്ട്. ക്ഷുദ്രപ്രയോഗങ്ങളിലും ആഭിചാരങ്ങളിലും മുഴുകുന്ന ക്രൈസ്തവനാമധാരികള്‍ ഇത്രത്തോളം അധികം വസിക്കുന്ന ഭൂപ്രദേശം വേറെയുണ്ടാകില്ല. ഈ ദുഷ്ചെയ്തികള്‍ ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ ധൈര്യപ്പെടുന്ന മറ്റൊരു ജനതയുണ്ടോ എന്നതും സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. ഇവരുടെ അമ്പുപെരുന്നാള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇവരിലെ പൈശാചികതയുടെ ആഴം!

എന്നാല്‍, പൈശാചികതയില്‍ വ്യാപരിക്കാതെ, ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ ദൈവികശുശ്രൂഷകള്‍ ചെയ്യുന്ന അനേകര്‍ തൃശൂര്‍ ജില്ലയിലുണ്ട്. സുവിശേഷം സത്യസന്ധതയോടെ പ്രഘോഷിക്കുന്ന പത്തുപേരെ പരിഗണിച്ചാല്‍, അതില്‍ പകുതിയും തൃശൂര്‍ക്കാരായിരിക്കും! അതിന്റെ കാരണമിതാണ്: "പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു"(റോമാ: 5; 20).

ചേര്‍ത്തുവായിക്കാന്‍: നെയ്തലകാട്ട് ഭഗവതിയുടെ തിടമ്പേറാന്‍ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ കോടതി അനുവദിക്കുമോ എന്നതായിരുന്നു കഴിഞ്ഞ പൂരത്തിന് പൂരപ്രേമികളുടെയും ഭക്തരുടെയും ആശങ്ക! രാമചന്ദ്രന്‍ അത്ര നിസ്സാരക്കാരനാണെന്ന് ആരും കരുതേണ്ടാ. പതിമൂന്നുപേരെ കൊന്ന അമ്പത്തിമൂന്നുകാരനാണ് തെച്ചിക്കാട്ടു രാമചന്ദ്രന്‍! അനേകം സവര്‍ണ്ണ മാടമ്പിമാരെ പിച്ചക്കാരാക്കിയിട്ടുള്ള ഒരു ജീവികൂടിയാണ് ഗണപതിക്ക് ജന്മം നല്‍കിയ ആന!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2738 views

LOG IN

Lost your password?

SIGN UP

LOST PASSWORD