കാലത്തിന്റെ അടയാളങ്ങള്‍

മിഥ്യാബോധത്താല്‍ നയിക്കപ്പെടുന്ന സഭാചാര്യന്മാരും ഇല്ല്യുമിനാറ്റിയുടെ മതബോധനവും!

Print By
about

01 - 06 - 2019

ത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാര്യന്മാരില്‍ ബഹുഭൂരിപക്ഷവും മിഥ്യാബോധത്താല്‍ നയിക്കപ്പെടുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം ഭയത്തോടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നരകത്തിലേക്കു നയിക്കുന്ന ഉപദേശങ്ങള്‍ മാത്രമേ ഈ ആചാര്യന്മാരില്‍നിന്നു ലഭിക്കുകയുള്ളു എന്ന പരമാര്‍ത്ഥവും തിരിച്ചറിയണം. വിശ്വാസികളെ ഒന്നടങ്കം നിത്യനരകത്തിലേക്കു നയിക്കുന്ന ആത്മീയ പ്രബോധനങ്ങളാണ് ഇന്ന് സഭാചാര്യന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. മിഥ്യാബോധത്താല്‍ നയിക്കപ്പെടുന്ന ആദ്ധ്യാത്മിക കുരുടന്മാരുടെ കൈപിടിച്ചു മുന്നോട്ടുപോയാല്‍ വന്നുഭവിക്കുന്ന ദുരന്തം അതിഭീകരമായിരിക്കുമെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞേ മതിയാകു. എന്തുകൊണ്ടാണ് ഈ അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നത്? ഗൗരവമായി ചിന്തിക്കുകയും ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുകയും ചെയ്യേണ്ട വിഷയമാണിത്. ആയതിനാല്‍, ഇവിടെ വെളിപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിക്കുന്ന വിലയേറിയ അറിവുകളാണെന്ന ബോധത്തോടെ വായിക്കുകയും ഗ്രഹിക്കുകയും പുനരാലോചിക്കുകയും ചെയ്യുക!

കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ആത്മശോധന ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നിങ്ങളുടെ മക്കള്‍ക്ക് എന്തു മതബോധനമാണ് ഞായറാഴ്ചകളില്‍ ലഭിക്കുന്നതെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? വൈദികരും കന്യാസ്ത്രികളും അടങ്ങുന്ന അദ്ധ്യാപകരാണ് നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് എന്ന അമിത ആത്മവിശ്വാസത്തിലാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ആ വിശ്വാസം മക്കളുടെ സര്‍വ്വനാശത്തിനു കാരണമാകുമെന്ന് അറിഞ്ഞുകൊള്ളുക! ആത്മീയതയിലെ കള്ളനാണയങ്ങളാണ് കത്തോലിക്കാസഭയില്‍ ഇന്ന് മതബോധനം നല്‍കുന്നത്. ദൈവജനത്തെ നയിക്കാനുള്ള പരിശീലനം സിദ്ധിച്ചവരാണ് വൈദികരും സന്യസ്തരുമെന്ന് വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍, ദൈവം ആരാണെന്നുപോലും വ്യക്തമായ ധാരണ ഈ പരിശീലകര്‍ക്കില്ലെന്നതാണു യാഥാര്‍ത്ഥ്യം!

വൈദികരുടെയിടയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് യേഹ്ശുവായിലൂടെ മാത്രമേ രക്ഷയുള്ളുവെന്ന സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. അവിടുത്തെ പുനരാഗമനത്തിലും അന്ത്യവിധിയിലും വിശ്വസിക്കുന്നവരും വൈദികരുടെയിടയില്‍ കുറവാണ്. ഈ വൈദികരെ കണ്ടെത്തുകയെന്നത് ശ്രമകരമായതിനാല്‍, ഇന്നത്തെ വൈദികരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതാവും സുരക്ഷിതം! നിത്യനാശത്തെ ഓഹരിയായി ലഭിക്കത്തക്കവിധത്തിലുള്ള ആശയങ്ങളുടെ കാര്യവിചാരിപ്പുകാരാണ് ഇന്നത്തെ വൈദികരില്‍ സിംഹഭാഗവും. സ്വയം ചിന്തിക്കാനോ, അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ കഴിവില്ലാത്ത യന്ത്രമനുഷ്യരെപ്പോലെ, ആരോ 'ഇന്‍സ്റ്റാള്‍' ചെയ്ത പ്രോഗ്രാം ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോദിവസവും ദിവ്യബലി മദ്ധ്യേ ക്രിസ്തുവിന്റെ പുനരാഗമനത്തെ ഏറ്റുപറയുകയും, ബലിപീഠത്തിനരികില്‍നിന്നു പുറത്തുവരുമ്പോള്‍ അവയെല്ലാം നിഷേധിക്കുകയും ചെയ്യുന്നത് ആരുടെയൊക്കെയോ 'പ്രോഗ്രാമിംഗ്' അനുസരിച്ചു മാത്രം ഇവര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടയാളമാണ്!

അനേകരുടെ നാശത്തിനു കാരണമാകുന്ന പൈശാചിക ആശയങ്ങളാണ് തങ്ങള്‍ ദൈവജനത്തെ പഠിപ്പിക്കുന്നതെന്ന് അദ്ധ്യാപകരില്‍ പലരും അറിയുന്നില്ല. തങ്ങള്‍ക്കു പകര്‍ന്നുകിട്ടിയ മൗഢ്യത്തെ ആത്മീയ ഔന്നത്യമായി കരുതി പഠിതാക്കള്‍ക്കു പകര്‍ന്നുനല്‍കുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥത്തില്‍നിന്നു പഠിച്ചത്, യാതൊരു കൂട്ടിച്ചേര്‍ക്കലുകളും ഇല്ലാതെതന്നെയാണ് ഇവര്‍ ദൈവജനത്തെ അറിയിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ അറിവുകള്‍ ദൈവവചന വിരുദ്ധമാണെന്നും പൈശാചിക ഇടപെടല്‍ നടന്നിട്ടുണ്ടെന്നും വിവേചിക്കാനുള്ള കഴിവ് ഇവര്‍ക്കില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവരുടെ സ്വാഭാവിക അവസ്ഥയാണിത്! പരിശുദ്ധാത്മാവിന്റെ അഭിഷേകമില്ലാത്തതുമൂലം ആത്മീയജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു ആത്മരക്ഷയെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് പകര്‍ന്നുനല്‍കാന്‍ കഴിയില്ല. ആത്മീയജീവന്‍ നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍ അപകടകരമായ ആശയങ്ങള്‍ പഠിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. നിത്യജീവന്റെ സന്ദേശമെന്ന ധാരണയില്‍ ഇവര്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നത് നാശത്തിന്റെയും മരണത്തിന്റെയും സന്ദേശമാണ്. അതിനാല്‍ത്തന്നെ, ഈ സന്ദേശം സ്വീകരിക്കുന്നവരിലേക്ക് ആത്മീയമരണം പകര്‍ന്നുനല്‍കപ്പെടുന്നു. പടിപടിയായി ഒരുവന്‍ ആത്മീയമരണത്തിലേക്കു വഴിതിവീഴുന്നത് ഇപ്രകാരമാണ്.

ആത്മരക്ഷയെ സംബന്ധിച്ചു ലഭിച്ചിട്ടുള്ള തെറ്റായ അറിവുകളിലാണ് ഒരുവന്‍ തന്റെ ആദ്ധ്യാത്മികതയ്ക്ക് അടിസ്ഥാനമിട്ടിരിക്കുന്നതെങ്കില്‍, അവനെ ആ അപകടകരമായ അവസ്ഥയില്‍നിന്നു മോചിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല! ബാല്യത്തില്‍ത്തന്നെ ഇസ്ലാമിക പഠനം ലഭിച്ച ഒരുവനെ ആ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയാത്തതുപോലെ, രക്ഷയെ സംബന്ധിച്ച് അബദ്ധ ധാരണയില്‍ ഉറപ്പിക്കപ്പെട്ട വിശ്വാസത്തില്‍നിന്നു മോചിപ്പിക്കുകയെന്നതും ശ്രമകരമാണ്. വൈദികരെ സംബന്ധിച്ചിടത്തോളം സെമിനാരിയില്‍ ദീര്‍ഘകാലത്തെ പരിശീലനം ലഭിക്കുന്നു. പതിനഞ്ചു വയസ്സില്‍ സെമിനാരിയില്‍ പ്രവേശിക്കുന്ന കൗമാരക്കാരനെയാണ് അബദ്ധജടിലമായ പഠനത്തിലൂടെ വൈദികനായി വാര്‍ത്തെടുക്കുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ മതബോധനം പടിപടിയായി പൈശാചികവത്കരിക്കപ്പെട്ടു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. നിത്യരക്ഷയെ സംബന്ധിച്ചുള്ള മതബോധനങ്ങളെ പൂര്‍ണ്ണമായി പിശാച് ഏറ്റെടുത്തുകഴിഞ്ഞു. ഇന്ന് അവനാണ് നിത്യരക്ഷയെക്കുറിച്ചു പഠിപ്പിക്കുന്നത്! ഈ പഠനത്താല്‍ രൂപീകരിക്കപ്പെട്ട ആദ്ധ്യാത്മികതയുടെ വക്താക്കളാണ് കത്തോലിക്കാസഭയിലെ ഭൂരിപക്ഷം വൈദികരും!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ അംഗീകരിക്കുന്ന ഒരു വ്യക്തിയുടെമേലും പരിശുദ്ധാത്മാവു കടന്നുവരില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പറയുന്നവന്റെ ഉള്ളിലിരുന്ന് അവനെ ശക്തിപ്പെടുത്തുന്ന ആത്മാവല്ല പരിശുദ്ധാത്മാവ്! യേഹ്ശുവായിലൂടെ മാത്രമാണു രക്ഷ എന്ന് സാക്ഷ്യപ്പെടുത്തുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്! പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ പത്രോസ് വിളിച്ചുപറഞ്ഞത് സകല മതങ്ങളിലും രക്ഷയുണ്ട് എന്ന സന്ദേശമായിരുന്നോ? അല്ല, അപ്പസ്തോലന്‍ വിളിച്ചുപറഞ്ഞത് ഇപ്രകാരമാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). പരിശുദ്ധാത്മാവിന്റെ അടയാളമാണിത്! ഇതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ പരിശുദ്ധാത്മാവ് ആരിലൂടെയും നല്‍കില്ല. അങ്ങനെയെങ്കില്‍, വിജാതിയര്‍ ആരാധിക്കുന്നതും വിളിച്ചപേക്ഷിക്കുന്നതും സത്യദൈവത്തെയാണെന്നു പഠിപ്പിക്കുന്നത് ഏതാത്മാവായിരിക്കുമെന്നു ചിന്തിച്ചുനോക്കുക! യേഹ്ശുവായിലൂടെ അല്ലാതെയും രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന സന്ദേശത്തിലൂടെ സാത്താന്‍ ലക്ഷ്യമിടുന്നത് സകലരുടെയും നിത്യനാശമാണ്. അതിനാല്‍ത്തന്നെ, ഈ ആശയം പ്രചരിപ്പിക്കുകയെന്നത് പരിശുദ്ധാത്മാവിനെ നിഷേധിക്കലാണെന്നു നാം മനസ്സിലാക്കണം. അതായത്, പരിശുദ്ധാത്മാവിനെ നിഷേധിക്കാന്‍ വിളിച്ചുചേര്‍ത്ത പൈശാചിക സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! യേഹ്ശുവായിലൂടെ സാദ്ധ്യമാകുന്ന ആത്മരക്ഷയെക്കുറിച്ചു പ്രസംഗിക്കാന്‍ അയയ്ക്കപ്പെട്ടവര്‍ വിജാതിയ മതങ്ങളിലെ രക്ഷയെക്കുറിച്ചു പ്രസംഗിക്കുന്നുവെങ്കില്‍, എന്തോ തകരാര്‍ ഇവരില്‍ സംഭവിച്ചിട്ടുണ്ട്. ഈ തകരാറിനെയാണ് 'മിഥ്യാബോധം' എന്ന് വിശേഷിപ്പിക്കുന്നത്!

കത്തോലിക്കാസഭയിലെ ആചാര്യന്മാരില്‍ മിഥ്യാബോധം ഉണര്‍ന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെയാണ്. ദൈവംതന്നെയാണ് ഈ മിഥ്യാബോധം അവരില്‍ ഉണര്‍ത്തിയത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവര്‍ ആരാണ്? സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവര്‍ ആരെല്ലാമാണെന്ന് മനസ്സിലാക്കുന്നതിനുമുമ്പ് സത്യം എന്താണെന്നും അനീതി എന്താണെന്നും നാം അറിയേണ്ടിയിരിക്കുന്നു.

സത്യം എന്നത് യേഹ്ശുവാ മാത്രമാണ്. അവിടുന്നുതന്നെ യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബൈബിളിലെ വചനം ശ്രദ്ധിക്കുക: "യേഹ്ശുവാ പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). ഇതിനപ്പുറം മറ്റൊരു സത്യമില്ല. സത്യം എന്നത് താനാണെന്ന് അവിടുന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. അതോടൊപ്പം അവിടുന്ന് പ്രഖ്യാപിച്ച മറ്റൊരു സത്യമാണ്, തന്നിലൂടെയല്ലാതെ ആരും പിതാവിന്റെ സന്നിധിയില്‍ അഥവാ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ല എന്നത്. അതായത്, യേഹ്ശുവായാണ് സത്യമെന്ന് അവിടുന്ന്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ, സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാനുള്ള ഏകമാര്‍ഗ്ഗം താനാണെന്നുകൂടി അവിടുന്ന് സ്ഥിരീകരിച്ചു. വഴി-സത്യം-ജീവന്‍, ഇതാണ് സുവിശേഷത്തിന്റെ അന്തഃസത്ത! നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം യേഹ്ശുവാ മാത്രമാണെന്ന പ്രഖ്യാപനമാണ് സുവിശേഷം! ഇതില്‍നിന്നു വ്യത്യസ്തമായതൊന്നും പരിശുദ്ധാത്മാവിന്റെ പ്രബോധനമായി പരിഗണിക്കാന്‍ പാടില്ല. സുവിശേഷ സത്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ നിഷേധിക്കുന്ന ഏതൊരു സന്ദേശത്തിന്റെയും ഉറവിടം പിശാചായിരിക്കും. നിത്യജീവനിലേക്ക്‌ പ്രവേശിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമേയുള്ളു എന്ന പ്രഖ്യാപനത്തിലൂടെ സത്യവും അസത്യങ്ങളും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. യേഹ്ശുവായാണ് വഴിയും സത്യവും ജീവനുമെങ്കില്‍, നിത്യജീവനിലേക്കുള്ള ഏക മാര്‍ഗ്ഗം അവിടുന്നാണെന്നു പ്രഖ്യാപിക്കാന്‍ ക്രിസ്തുവിന്റെ സഭ തയ്യാറാകണം. ഇതില്‍നിന്നു വ്യത്യസ്തമായ പ്രഖ്യാപനം നടത്തുന്നതിലൂടെ, ആ പ്രഖ്യാപനം നടത്തുന്ന വ്യക്തിയും അവന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുന്ന വ്യക്തികളും സഭയില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു.

ക്രിസ്തു എന്ന മാര്‍ഗ്ഗത്തിലൂടെ മാത്രമേ നിത്യജീവനിലേക്കു പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പ്രഖ്യാപിക്കുന്നവരാണ് സത്യത്തിന്റെ സാക്ഷികള്‍! യേഹ്ശുവായാണ് സത്യമെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവായെ സാക്ഷ്യപ്പെടുത്തുന്നവര്‍ സത്യത്തിന്റെ സാക്ഷികളായി പരിഗണിക്കപ്പെടുന്നത് ഇക്കാരണത്താലാണ്. സത്യത്തെ സ്നേഹിക്കുന്നവര്‍ സത്യത്തിനു സാക്ഷ്യം നല്‍കും. സത്യത്തിനു മാത്രമേ സാക്ഷ്യം നല്‍കുകയുള്ളു എന്ന പ്രത്യേകതകൂടി സത്യത്തെ സ്നേഹിക്കുന്നവര്‍ക്കുണ്ട്. അങ്ങനെയെങ്കില്‍, മിഥ്യാബോധം ഉണര്‍ത്തപ്പെടുന്നത് ആരിലാണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ? അതെ, ക്രിസ്തുവാകുന്ന സത്യത്തെക്കൂടാതെ, മറ്റു സാദ്ധ്യതകളെ പരിഗണിക്കുകയോ അംഗീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവരാണ് സത്യത്തെ സ്നേഹിക്കാത്തവര്‍! ഏകസത്യത്തിനുമപ്പുറം സത്യങ്ങള്‍ക്കുവേണ്ടി അന്വേഷണം നടത്തുന്ന ഏതൊരുവനിലും മിഥ്യാബോധം ദൈവം ഉണര്‍ത്തും. പൂര്‍ണ്ണഹൃദയത്തോടെ പൂര്‍ണ്ണശക്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ സത്യത്തെ സ്നേഹിക്കുന്നവര്‍ മറ്റ് അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയില്ല. അതിനാല്‍ത്തന്നെ, മിഥ്യാബോധം ഉണര്‍ത്തപ്പെട്ട വ്യക്തികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ അവരെ കൊണ്ടുചെന്നെത്തിക്കുന്നത് വ്യാജമായതിലായിരിക്കും. തങ്ങളില്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നത് മിഥ്യാബോധമായതിനാല്‍, വ്യാജമായതിനെ സ്നേഹിക്കാന്‍ ആ മിഥ്യാബോധം അവരെ പ്രേരിപ്പിക്കും. സത്യത്തെ അസത്യങ്ങളില്‍നിന്നു വേര്‍തിരിച്ചറിയാനുള്ള വിവേചനാശക്തി നഷ്ടപ്പെടുന്നതിനെയാണ് മിഥ്യാബോധം എന്ന് വിശേഷിപ്പിക്കുന്നത്. 

വിവേചനാശക്തി നഷ്ടപ്പെട്ടവര്‍ തയ്യാറാക്കുന്ന മതബോധനഗ്രന്ഥത്തിന്റെ അവസ്ഥ എത്ര അപകടം നിറഞ്ഞതായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു. എന്നാല്‍, വിവേചനാശക്തി നഷ്ടപ്പെട്ട എല്ലാവര്‍ക്കും ഈ മതബോധനഗ്രന്ഥം മഹത്തരമായി അനുഭവപ്പെടും. വിവരക്കേടുകള്‍ക്കും ദൈവദൂഷണങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടത് വിവേചനാശക്തി നഷ്ടപ്പെട്ടവരുടെ വര്‍ദ്ധനവിനെക്കുറിച്ചാണ്. വിവേചനത്തിന്റെ വരം ലഭിക്കാതിരിക്കുകയോ ലഭിച്ച വരം നഷ്ടപ്പെടുകയോ  ചെയ്യുന്ന അവസ്ഥകളെയാണ് മിഥ്യാബോധത്തിന്റെ പരിണിതഫലമായി അടയാളപ്പെടുത്തുന്നത്. മിഥ്യാബോധം ഉണര്‍ത്തപ്പെടുകയെന്നത് അപകടകരമായ അവസ്ഥയാണ്. സത്യത്തെ വ്യാജമായും, വ്യാജത്തെ സത്യമായും ധരിക്കാന്‍ ഇവര്‍ക്കു പ്രേരണയുണ്ടാകുന്നു. ശ്രോതാക്കള്‍ക്കുപോലും ഈ അവസ്ഥ അപകടകരമായിരിക്കെ, ഇത്തരം വ്യക്തികള്‍ പ്രബോധനത്തിനു തുനിഞ്ഞാലുള്ള അപകടം എത്രത്തോളം വലുതായിരിക്കും!

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങള്‍ എന്നനിലയില്‍ പ്രചരിക്കുന്ന പുസ്തകങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് വിവേചനാശക്തി നഷ്ടപ്പെട്ട വ്യക്തികളാണ്. സഭാഭ്രഷ്ടരായ ചിലരുടെ പൈശാചിക ചിന്തകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് കത്തോലിക്കാസഭയുടെ പേരില്‍ അറിയപ്പെടുന്ന മതബോധഗ്രന്ഥങ്ങള്‍. ഇവയുടെ രചയിതാക്കള്‍ സാങ്കേതികമായി ഇന്നും സഭയുടെ ഭാഗമാണ്. എന്നാല്‍, ക്രിസ്തുവിന്റെ പ്രബോധത്തില്‍നിന്നു വ്യതിചലിച്ച നിമിഷത്തില്‍ത്തന്നെ ഇവറ്റകള്‍ സഭയില്‍നിന്നു ഭ്രാഷ്ടരാക്കപ്പെട്ടിരിക്കുന്നു. തെറ്റായ പ്രബോധനങ്ങളിലൂടെ ദൈവജനത്തെ വഞ്ചിക്കുന്ന വ്യക്തികളെ അടയാളപ്പെടുത്തുമ്പോള്‍ മനോവ ഉപയോഗിക്കുന്ന വാക്കുകള്‍ കടുത്തതായിരിക്കും. ഇത്തരം ഭാഷാപ്രയോഗങ്ങള്‍ ചിലരെയെങ്കിലും ആലോസരപ്പെടുത്തിയിട്ടുമുണ്ടാകാം. എന്നാല്‍, മനഃപൂര്‍വ്വം സ്വീകരിച്ചിരിക്കുന്ന ഈ ശൈലിയില്‍ മാറ്റംവരുത്താന്‍ മനോവ ഒരുക്കമല്ല. അതിനു വ്യക്തമായ കാരണമുണ്ട്; എന്തെന്നാല്‍, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അന്യദേവന്മാരിലേക്കു നയിക്കുകയോ ക്രിസ്തുവിനോടൊപ്പം ഏതെങ്കിലും വ്യാജദേവന്മാരെ ചേര്‍ത്തുവയ്ക്കുകയോ ചെയ്യുന്നവര്‍ എത്ര ഉന്നതസ്ഥാനിയനായാലും അവന്‍ ബഹുമാനിക്കപ്പെടാന്‍ പാടില്ല. ദൈവദൂഷകരോടുള്ള മൃദുസമീപനം ദൈവത്തോടുള്ള അവഗണനയാണ്! ഇത്തരം വ്യക്തികളെ അവര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെയല്ലാതെ സംബോധനചെയ്യുന്നതിലൂടെ അവരുടെ പാപത്തില്‍ പങ്കാളികളാകുകയാണു ചെയ്യുന്നത്.

ബൈബിള്‍ ഇപ്രകാരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു: "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ: 13; 7). ബഹുമതി അര്‍ഹിക്കുന്നവന് അവമതിയോ, അവമതി അര്‍ഹിക്കുന്നവന് ബഹുമതിയോ നല്‍കാന്‍ മനോവ ഒരുക്കമല്ല; എന്തെന്നാല്‍, മനോവയെ നയിക്കുന്ന പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നതൊന്നും മനോവ ചെയ്യില്ല! സത്യദൈവത്തില്‍നിന്നു വ്യാജദേവന്മാരിലേക്കു നയിക്കുകയോ വ്യാജദേവന്മാരെ മഹത്വപ്പെടുത്തുകയോ ചെയ്യുന്ന ഒരുവനെ അടയാളപ്പെടുത്തുമ്പോള്‍ മൃദുവായ ഭാഷാപ്രയോഗമല്ല ദൈവം ആഗ്രഹിക്കുന്നത്.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയിരിക്കുന്ന ഉപദേശം ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം. അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 1-5).

സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി തന്റെ ശരീരം ബലിയായി സമര്‍പ്പിച്ച യേഹ്ശുവായെയോ അവിടുത്തെ ബലിയെയോ നിഷേധിക്കുകയെന്നത് നിത്യജീവനില്‍നിന്നും സത്യദൈവത്തില്‍നിന്നും അകറ്റുന്ന പ്രവൃത്തിയാണ്‌. ഈ ശപിക്കപ്പെട്ട പ്രവൃത്തി ചെയ്തവന്‍ ആരായാലും അവന്‍ ശപിക്കപ്പെട്ടവനാണ്! അവനെ ബഹുമാനിക്കുന്നവരെല്ലാം ശാപഗ്രസ്തരായിരിക്കും! മനോവയുടെ ഭാഷാപ്രയോഗങ്ങളെയും നിലപാടുകളെയും ദൈവവചനം പിന്തുണയ്ക്കുന്നതുകൊണ്ട്, മറ്റാരുടെയും ആലോസരങ്ങളെ മനോവ ഗൗനിക്കുന്നില്ല! കപടനാട്യം മനോവയുടെ ശൈലി അല്ലാത്തതുകൊണ്ടും, അര്‍ഹത നോക്കി ആളുകളെ പരിഗനിക്കുന്നതുകൊണ്ടും പരിശുദ്ധാത്മാവ് മനോവയെ നയിക്കുന്നു. ദൈവനിഷേധത്തോടു മൃദുസമീപനം സ്വീകരിക്കുകയോ പക്ഷപാതം കാണിക്കുകയോ ചെയ്‌താല്‍ മനോവയെ നയിക്കുന്നതില്‍നിന്നു പരിശുദ്ധാത്മാവ് വിരമിക്കും! മനോവ അത് ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ഒരുവന്‍ വ്യക്തിപരമായി ചെയ്യുന്ന പാപങ്ങളെക്കുറിച്ച് അവനെ വിചാരണചെയ്യാനോ കുറ്റപ്പെടുത്താനോ മനോവ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് മനോവയുടെ ദൗത്യത്തിന്റെ ഭാഗവുമല്ല. എന്നാല്‍, മറ്റുള്ളവരെ പാപത്തിലേക്കു നയിക്കുകയും ദൈവത്തിന്റെ രക്ഷയില്‍നിന്ന്‍ അകറ്റുകയോ ചെയ്യുന്നവരെ മനോവ വിചാരണചെയ്യുക മാത്രമല്ല, അവന്റെ ചെയ്തികള്‍ ലോകത്തിനു മുന്‍പില്‍ അനാവരണം ചെയ്യുകയും ചെയ്യും. കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും സാങ്കേതികമായി തുടരുന്ന വ്യാജ ഉപദേഷ്ടാക്കളുണ്ട്. ഇത്തരം ആളുകളുടെ സാന്നിദ്ധ്യംപോലും ഭൂമിയെ ശാപഗ്രസ്തമാക്കും. ദൈവജനത്തെ വഴിതെറ്റിക്കുന്നവരുടെ നിഴല്‍ പതിക്കുന്ന ഇടങ്ങള്‍പ്പോലും ശാപഗ്രസ്തമാണ്. ഇവരുടെ സാന്നിദ്ധ്യമുള്ളിടത്ത് പരിശുദ്ധാത്മാവിനു കടന്നുവരാന്‍ സാധിക്കുകയില്ല! ഇത്തരം ആളുകളെ വധിച്ചുകളയാന്‍ ലോകത്തിന്റെ നിയമം അനുവദിക്കുന്നില്ലെങ്കിലും, ഇങ്ങനെയുള്ളവരെ നമ്മുടെ സ്വകാര്യയിടങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനും സഭാസമൂഹങ്ങളില്‍നിന്നു ഭ്രാഷ്ടരാക്കാനും നമുക്ക് അവകാശമുണ്ട്. അനേകരെ വഴിപിഴപ്പിക്കുന്ന ശപിക്കപ്പെട്ട ആശയങ്ങളുമായി സഭകളുടെ ഉന്നതസ്ഥാനങ്ങളില്‍ സാങ്കേതികമായി കയറിക്കൂടിയിരിക്കുന്ന അലവലാതികളെ സമൂഹമദ്ധ്യേ തുറന്നുകാണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍, നാം കുറ്റക്കാരായി ഗണിക്കപ്പെടും. ദൈവമക്കളായ സഹോദരങ്ങള്‍ പരസ്പരം കാവല്‍ക്കാരാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. നിത്യരക്ഷയെ തടസ്സപ്പെടുത്തുന്ന ആശയങ്ങളുമായി നമ്മുടെ സഹോദരങ്ങളെ സമീപിക്കുന്നവരെ തടയാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "ആരും അര്‍ത്ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു. അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്. ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ യേഹ്ശുവായില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്. യേഹ്ശുവായ്ക്കു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍"(എഫേ: 5; 6-11). വ്യക്തിപരമായ പാപങ്ങള്‍ വ്യക്തിപരമായി മാത്രമേ ചൂണ്ടിക്കാണിക്കാവു. എന്നാല്‍, സമൂഹത്തെ തിന്മയിലേക്കു നയിക്കുന്ന പ്രവൃത്തികള്‍ പരസ്യമായിത്തന്നെ വിചാരണചെയ്യപ്പെടണം. ഇവരുടെ ആശയങ്ങളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നവര്‍ക്കു വിടുതല്‍ ലഭിക്കുവാന്‍ ഈ പരസ്യവിചാരണ ഉപകരിച്ചേക്കാം!

മിഥ്യാബോധം എന്താണെന്നും, അത് ഒരുവനില്‍ വരുത്തുന്ന അപകടകരമായ മാറ്റം എന്താണെന്നും നാം മനസ്സിലാക്കി. സത്യത്തെ സ്നേഹിക്കാതെ, അസത്യത്തെ സ്നേഹിക്കുന്നതുമൂലമാണ് ഒരുവനിലേക്ക് ഈ മിഥ്യാബോധം ദൈവം അയയ്ക്കുന്നതെന്നും നാം കണ്ടു. ഇന്ന് കത്തോലിക്കാസഭയിലെ വിശ്വാസികളില്‍ ഭൂരിപക്ഷവും സാങ്കേതികമായി മാത്രം സഭയിലെ അംഗങ്ങളായിരിക്കുന്നത് അവരെ ബാധിച്ച മിഥ്യാബോധം മൂലമാണ്. എല്ലാ ദൈവങ്ങളും ഒന്നാണെന്നു പറഞ്ഞുകൊണ്ട്, സത്യദൈവത്തെ അസത്യദൈവങ്ങളോടൊപ്പം ചേര്‍ത്തുവച്ചതു മിഥ്യാബോധം കാരണമാണെങ്കില്‍, ഈ മിഥ്യാബോധം ഉണ്ടായതുതന്നെ സത്യദൈവത്തെ സ്നേഹിക്കാത്തതുകൊണ്ടാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. കത്തോലിക്കാസഭയുടെമേല്‍ സാത്താന്‍ കെട്ടിയേല്പിച്ചിരിക്കുന്ന മതബോധനഗ്രന്ഥത്തെയും അതിന്റെ ചുവടുപിടിച്ച് സഭയില്‍ അദ്ധ്യാപനം നടത്തുന്ന ശപിക്കപ്പെട്ട വ്യാജന്മാരെയും സംബന്ധിക്കുന്ന വിശദാംശങ്ങളിലേക്ക് പ്രവേശിക്കാനുള്ള സമയമായിരിക്കുന്നു.

നിത്യരക്ഷയെ നിസ്സാരമാക്കാന്‍ ഒരു പിശാചിന്റെ സൂനഹദോസ്!

സത്യത്തെ നിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയത്. ഈ സൂനഹദോസിനെ നിശിതമായി വിമര്‍ശിക്കുന്നതില്‍നിന്ന് വിരമിക്കാന്‍ മനോവ ഒരിക്കലും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാണ്. ക്രിസ്തുവിന്റെയും ക്രിസ്തീയതയുടെയും സമാനതകളില്ലാത്ത പ്രാധാന്യവും പ്രസക്തിയും ഇല്ലാതാക്കാന്‍ പിശാചുതന്നെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചതെന്നു സ്ഥിരീകരിക്കുന്ന അനേകം തെളിവുകള്‍ മുന്‍പിലുള്ളപ്പോള്‍, അവയെയെല്ലാം അവഗണിക്കാന്‍ മനോവയ്ക്കോ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ആര്‍ക്കെങ്കിലുമോ സാധിക്കില്ല. മനുഷ്യകുലത്തിനു രക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗം ക്രിസ്തീയതയിലാണുള്ളത്. അതായത്, ക്രിസ്തുവിലൂടെയല്ലാതെ രക്ഷപ്രാപിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന സത്യമാണ് ക്രിസ്തീയതയെ മറ്റു മതങ്ങളില്‍നിന്നു വേറിട്ടതാക്കുന്നത്. മറ്റേതെങ്കിലും മതങ്ങളിലൂടെ സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ടെങ്കില്‍ ക്രിസ്തീയതയുടെ പ്രസക്തി നിലനില്‍ക്കുകയില്ല. വിജാതിയര്‍ വിളിച്ചപേക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് അവരെ രക്ഷിക്കാനും അവര്‍ക്കു സ്വര്‍ഗ്ഗരാജ്യം നല്‍കാനും കഴിയുമായിരുന്നുവെങ്കില്‍, ക്രിസ്തീയതയുടെ പ്രാധാന്യംതന്നെ ഇല്ലാതാകും. യേഹ്ശുവാ സഹിച്ച പീഡകളും ക്രിസ്ത്യാനികള്‍ സഹിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളും വൃഥാവിലാണെന്നു സ്ഥാപിച്ചെടുക്കേണ്ടത് ആരുടെ താത്പര്യമാണോ, ആ തത്പരകക്ഷിതന്നെയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് സംഘടിപ്പിച്ചത്. ഈ സത്യത്തെ തുറന്നുകാണിക്കുകയെന്ന മഹനീയമായ ദൗത്യത്തില്‍നിന്നു മനോവയെ പിന്തിരിപ്പിക്കാന്‍ ലോകത്തിന്റെ ഒരു ശക്തിക്കും കഴിയില്ല!

നിത്യരക്ഷയെ സംബന്ധിച്ചുള്ള ഏകസത്യത്തെ തമസ്ക്കരിക്കുകയെന്ന ഒരേയൊരു ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് സംഘടിപ്പിച്ചതെന്നു പറയുന്നത് മനോവയല്ല; മറിച്ച്, ആ സമ്മേളനംതന്നെ ഇക്കാര്യം വിളിച്ചുപറയുന്നു. മോശയെയും സകല പ്രവാചകന്മാരെയും മാത്രമല്ല, ക്രിസ്തുവിനെയും അവിടുത്തെ അപ്പസ്തോലന്മാരെയും അസാധുവാക്കിയ പ്രഖ്യാപനമാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് നടത്തിയത്. മറ്റു മതങ്ങളില്‍ രക്ഷയുണ്ടെന്നും അവര്‍ വിളിച്ചപേക്ഷിക്കുന്നത് സത്യദൈവത്തെ തന്നെയാണെന്നും പ്രഖ്യാപിച്ചതിലൂടെ അസാധുവാക്കപ്പെട്ടത് ആരെല്ലാമാണ്? ദൈവത്തിന്റെ രക്ഷാകരപദ്ധതിയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ചെകുത്താന്‍ അസാധുവാക്കാന്‍ ശ്രമിച്ചത്! ഒരു അധമന്റെ ജല്പനം എന്നതിനപ്പുറം ഇവന്റെ വാക്കുകള്‍ക്കു വില കൊടുക്കുക്കുന്ന സകലരും നിത്യനരകത്തിലേക്കുള്ള പാതയിലെ അതിവേഗ യാത്രക്കാരാണ്!

ക്രിസ്തുവിലൂടെയല്ലാതെ, മറ്റാരിലൂടെയെങ്കിലും നിത്യരക്ഷ പ്രാപിക്കാന്‍ സാധിക്കുമെന്നു വാദിക്കുന്ന ഒരുവനെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും വഴികളിലൂടെ രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ ക്രിസ്തുവിനെയും അവിടുത്തെ അപ്പസ്തോലന്മാരെയും നുണയുടെ വക്താക്കളാക്കാന്‍ ശ്രമിക്കുന്നു. മനുഷ്യനു നിത്യരക്ഷ നല്‍കുവാന്‍ ദൈവമൊരുക്കിയ ഒരേയൊരു മാര്‍ഗ്ഗത്തെയാണ് ഇവര്‍ തള്ളിപ്പറയുന്നത്. ക്രിസ്തുവിനെ ഏകരക്ഷകനായി വിശ്വസിക്കുകയും അത് ഏറ്റുപറയുകയും ചെയ്യുന്നതിലൂടെയാണ് ഒരുവനു ക്രിസ്ത്യാനിയാകാന്‍ യോഗ്യത ലഭിക്കുന്നതെന്നു നമുക്കറിയാം. അങ്ങനെയെങ്കില്‍, ക്രിസ്തുവിനെ കൂടാതെയും രക്ഷയ്ക്കായി മാര്‍ഗ്ഗങ്ങളുണ്ടെന്നു വാദിക്കുന്നവര്‍ക്ക് എങ്ങനെയാണ് ക്രിസ്ത്യാനിയായി തുടരാന്‍ സാധിക്കുന്നത്? അതുപോലെതന്നെ, ക്രിസ്തുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ എന്തെങ്കിലും ആശയങ്ങള്‍ പഠിപ്പിക്കുന്നവരെ ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയുമോ? ഇവയെല്ലാം പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സംഘാടകര്‍ ക്രിസ്ത്യാനികളായിരുന്നില്ല എന്നതാണ്. 

രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ട പൈശാചിക സന്ദേശങ്ങളാണ് ആ സമ്മേളനത്തിന്റെ ലക്‌ഷ്യം വെളിപ്പെടുത്തുന്നത്. മനുഷ്യന്റെ നിത്യരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗത്തെ മറച്ചുവയ്ക്കുകയെന്നത് പിശാചിന്റെ താത്പര്യമാണ്. പിശാച് പ്രവര്‍ത്തനനിരതനായിരിക്കുന്നതും ഈ ഒരു ലക്‌ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി മാത്രമാണ്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന നുണപ്രചരണത്തിലൂടെ ലക്ഷ്യപ്രാപ്തിയിലേക്ക് അവന്‍ ഒരുപടി മുന്നേറി! ഈ മുന്നേറ്റത്തിന് അവനെ സഹായിച്ചത് പത്രോസിന്റെ പദവിയില്‍ അനധികൃതമായി വലിഞ്ഞുകയറിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന വേശ്യാപുത്രനായിരുന്നു. മനോവയുടെ പദപ്രയോഗം കണ്ട് ആരും നെറ്റിചുളിക്കേണ്ടതില്ല! എന്തെന്നാല്‍, ക്രിസ്തുവിനെ ഇകഴ്ത്തുകയും സത്യമാര്‍ഗ്ഗത്തെ അപ്രസക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏതൊരുവനും പിശാചിന്റെ ജാരസന്തതിയാണ്! അന്യദേവന്മാരെ പ്രകീര്‍ത്തിക്കുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആണെന്നിരിക്കെ, അന്യദേവന്മാരെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കു രക്ഷപ്രാപിക്കാന്‍ കഴിയുമെന്നു പറയുന്നവര്‍ ദൈവദൂഷണമാണു പറയുന്നത്. ദൈവദൂഷകരെ മാനിക്കുന്നവരും ദൈവദൂഷകരായി എണ്ണപ്പെടും.

വ്യാജദൈവങ്ങള്‍ക്കു മഹത്വം നല്‍കുന്ന മതബോധനഗ്രന്ഥം തയ്യാറാക്കുന്നതിന് ഊര്‍ജ്ജം ലഭിച്ചത് ഈ സൂനഹദോസില്‍ നിന്നായിരുന്നുവെന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാന്‍ പാടില്ല. എല്ലാ അര്‍ത്ഥത്തിലും പൈശാചികമായിരുന്ന രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെയാണ് 'സെക്കുലറിസം' എന്ന ശാപം കത്തോലിക്കാസഭയെ ഗ്രസിച്ചത്. അതിനുശേഷം യൂറോപ്പിലെ സഭ പടിപടിയായി ഇല്ലായ്മചെയ്യപ്പെട്ടു! കത്തോലിക്കാസഭയുടെ പേരില്‍ നരകസന്തതികള്‍ തയ്യാറാക്കിയ മതബോധനത്തെ സ്വീകരിച്ചവരെല്ലാം ക്രിസ്ത്യാനികളല്ലാതായി മാറി! ഈ മതബോധനത്തിലെ പൈശാചികത എന്താണെന്നു പരിശോധിക്കുമ്പോള്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള വായനക്കാര്‍ക്കെല്ലാം സത്യം ഗ്രഹിക്കാന്‍ കഴിയും. സത്യത്തെ തമസ്ക്കരിച്ചതുമൂലം മിഥ്യാബോധത്തിന്റെ തടവറയിലായവര്‍ മതബോധനഗ്രന്ഥം തയ്യാറാക്കിയപ്പോള്‍ വ്യാജദൈവങ്ങള്‍ക്ക് സത്യദൈവത്തിന്റെ പരിവേഷം നല്‍കപ്പെട്ടു. ഇതുതന്നെയാണ് കത്തോലിക്കാസഭയുടെ പേരില്‍ ഇറക്കിയിട്ടുള്ള മതബോധനഗ്രന്ഥത്തില്‍നിന്നു വമിക്കുന്ന പൈശാചികത! കത്തോലിക്കാസഭയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു മതബോധനഗ്രന്ഥങ്ങളും പൈശാചികതയാണു പ്രചരിപ്പിക്കുന്നതെങ്കില്‍, ഈ ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന ഭവനങ്ങളും ശപിക്കപ്പെട്ടതാകും!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ അംഗീകരിക്കുന്നില്ല എന്നതാണല്ലോ മനോവയുടെമേലുള്ള പ്രധാന ആരോപണം! ആ സമ്മേളനം ക്രിസ്തീയ വിരുദ്ധമായതുകൊണ്ടാണ് അതിനെ മനോവ അംഗീകരിക്കാത്തത്. ക്രിസ്തുവിലൂടെയല്ലാതെ നിത്യജീവന്‍ അവകാശമാക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, മറ്റു മതങ്ങളിലൂടെയും നിത്യജീവന്‍ അവകാശമാക്കാന്‍ സാധിക്കും എന്ന സന്ദേശം നല്‍കിയതിലൂടെ എന്താണു നാം മനസ്സിലാക്കേണ്ടത്? യേഹ്ശുവാ നമ്മോടു വെളിപ്പെടുത്തിയതൊക്കെ വ്യാജമായിരുന്നുവെന്നല്ലേ സൂനഹദോസ് പ്രഖ്യാപിച്ചത്? യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). ഏതു മതത്തില്‍ വിശ്വസിച്ചാലും രക്ഷിക്കപ്പെടും എന്ന സന്ദേശമാണോ യേഹ്ശുവാ നല്‍കിയിരിക്കുന്നത്? എല്ലാ മതത്തിലും രക്ഷയുണ്ടെങ്കില്‍ സുവിശേഷത്തിനും ജ്ഞാനസ്നാനത്തിനും എന്തു പ്രസക്തിയാണുള്ളത്? സുവിശേഷത്തില്‍ അഥവാ യേഹ്ശുവായില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുമെന്നും, വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നും സംശയത്തിനിടയില്ലാത്തവിധം വ്യക്തതയോടെ പ്രഖ്യാപിച്ചത് സ്വര്‍ഗ്ഗത്തിന്റെ അധികാരിയാണ്! ഈ സത്യത്തെ പരസ്യമായി നിഷേധിക്കുന്ന സമ്മേളനത്തെ അംഗീകരിക്കാത്തതാണ് മനോവയുടെ കുറ്റമെങ്കില്‍, ഈ കുറ്റം കുറച്ചുകൂടി തീക്ഷ്ണതയോടെ ചെയ്യാനാണ് മനോവ പദ്ധതി തയ്യാറാക്കുന്നത്!

സകല ജനതകളെയും വഞ്ചിക്കുന്ന സന്ദേശം നല്‍കിക്കൊണ്ടാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ശപിക്കപ്പെട്ടവന്‍ സൂനഹദോസ് ആരംഭിച്ചത്. ക്രിസ്തുവിന്റെ എല്ലാ ആഹ്വാനങ്ങളെയും അവനും അവന്റെ അനുചരന്മാരായ തെമ്മാടികളും ചേര്‍ന്നു തള്ളിക്കളഞ്ഞു. സുവിശേഷ പ്രഘോഷണം അവസാനിപ്പിച്ചതും, വിശ്വാസത്തിലേക്കു കടന്നുവരുന്നവര്‍ക്കു സ്നാനം നകുന്നത് അവസാനിപ്പിച്ചതും ഈ ശപിക്കപ്പെട്ട സമ്മേളനാനന്തരമാണ്. എല്ലാ വിജാതിയരും വിളിച്ചപേക്ഷിക്കുന്നത് സത്യദൈവത്തെ തന്നെയാണെന്നു പ്രഖ്യാപിക്കാനും രണ്ടാംവത്തിക്കാന്‍ സൂനഹദോസ് തയ്യാറായി. രക്ഷയെക്കുറിച്ചുള്ള എല്ലാ സത്യങ്ങളെയും കുഴിച്ചുമൂടാനും, പിശാചിന്റെ ആശയങ്ങള്‍ സ്ഥാപിക്കാനും വേണ്ടിയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളംബരം ചെയ്യപ്പെട്ടത്! ഈ സൂനഹദോസിനുശേഷം സഭയുടെ മതബോധനത്തില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കുന്നവര്‍ക്ക് സത്യം ഗ്രഹിക്കാന്‍ കഴിയും. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്ന സത്യങ്ങളെയെല്ലാം പാടേ തിരസ്ക്കരിച്ചതു പിശാചിനുവേണ്ടിയായിരുന്നുവെന്ന് നാം തിരിച്ചറിയണം. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ് എന്ന പ്രഖ്യാപനം ബൈബിളില്‍നിന്ന് ആരും നീക്കംചെയ്തിട്ടില്ല. വിജാതിയരുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കളെയെല്ലാം ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നരകസന്തതി ദൈവമാക്കി മാറ്റി! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെയാണ് അവന്‍ അതു ചെയ്തത്! പിശാചിന്റെ ആരാധകരെ ഉറപ്പിച്ചു നിര്‍ത്തുകയെന്ന പൈശാചിക അജണ്ടയാണ് അവന്‍ നടപ്പാക്കിയത്! നാശത്തിനുമേല്‍ നാശം വരുത്തിവച്ച ഈ അധമനെയാണ് ഫ്രാന്‍സീസ് എന്ന വ്യാജന്‍ വിശുദ്ധനായി പ്രഖ്യാപിച്ചത്.

പിശാചിനെ ദൈവമായി ഉയര്‍ത്തിയ ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കിക്കൊണ്ട് ഫ്രാന്‍സീസ് തന്റെ മേല്‍വിലാസം വ്യക്തമാക്കി! 'പോസ്റ്റ്‌ ബോക്സ് നമ്പര്‍: 666, നരകം'

സത്യദൈവവും അസത്യദൈവങ്ങളും!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖയായി പരിഗണിക്കാന്‍ കഴിയുന്നതാണ് കത്തോലിക്കാസഭയുടെ രണ്ടു മതബോധനഗ്രന്ഥങ്ങള്‍. സത്യദൈവമായ യാഹ്‌വെയുടെ നിയമങ്ങളില്‍നിന്നും അവിടുത്തെ രക്ഷാകരസത്യത്തില്‍നിന്നും ഏതുവിധത്തിലുള്ള വ്യതിയാനമാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സംഭവിച്ചതെന്നറിയണമെങ്കില്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മതി. കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച് (CCC), യുവജനമതബോധനഗ്രന്ഥം (യുക്യാറ്റ്) എന്നിവയാണ് കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ പിശാച് അവതരിപ്പിച്ചിട്ടുള്ള 'നിത്യനാശഗ്രന്ഥങ്ങള്‍'! ഈ ഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചാണ് എല്ലാ നാരകിയശക്തികളും കത്തോലിക്കാസഭയെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. മാനാവരാശിയുടെ നാശത്തിനായി നിലകൊള്ളുന്ന പൈശാചിക മനുഷ്യര്‍ ഇന്ന് കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുണ്ട്. സാങ്കേതികമായി മാത്രം സഭയുടെ ഭാഗമായിരിക്കുന്ന ഇവറ്റകളാണ് അധികാരശ്രേണികളിലെല്ലാം കീഴടക്കിയിരിക്കുന്നത്. മനുഷ്യരാശിയുടെ നിത്യനാശത്തിനുവേണ്ടി ഇവരുടെ ശബ്ദങ്ങള്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം. ഇവരുടെയെല്ലാം പ്രബോധനങ്ങള്‍ക്ക് ആധാരമാകുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസും മതബോധനഗ്രന്ഥങ്ങളുമാണ്. നിത്യരക്ഷയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ സന്നദ്ധരായി ഇറങ്ങിയിരിക്കുന്നവരുടെ വചനവ്യാഖ്യാനങ്ങളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ പ്രകടമാണെങ്കിലും, നിത്യനാശത്തിനായി നിലകൊള്ളുന്നവരുടെ ശബ്ദങ്ങള്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നു! ആത്മീയജ്ഞാനത്തിന്റെ അപര്യാപ്തത അനുഭവിക്കുന്നവര്‍ വഞ്ചിക്കപ്പെടാനുള്ള സാദ്ധ്യത ഏറുന്നതിവിടെയാണ്!

അന്യദേവന്മാര്‍ക്ക് സത്യദൈവത്തിന്റെ പരിവേഷം നല്‍കിക്കൊണ്ടുള്ള സന്ദേശമാണ് നിത്യനാശത്തിന്റെ ദൂതന്മാര്‍ പൊതുവായി ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ ഏകീകൃതസ്വഭാവം രൂപപ്പെട്ടത് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടും, പിശാചിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഇവരുടെമേല്‍ ഉള്ളതുകൊണ്ടുമാണ്‌. സഭയുടെ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ ശപിക്കപ്പെട്ടവരുടെ സന്ദേശങ്ങള്‍ പരിശോധിച്ചാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും മതബോധഗ്രന്തങ്ങളുടെയും ആശയങ്ങള്‍ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, ഇവ മൂന്നും ഒരേ ആത്മാവിന്റെ ഇംഗിതമാണ് നടപ്പാക്കാന്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇസ്ലാംമത വിശ്വാസികളും ഹിന്ദുമത വിശ്വാസികളും സത്യദൈവമായ യാഹ്‌വെയെ തന്നെയാണ് ആരാധിക്കുന്നത് എന്ന വിചിത്രവാദമാണ് കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം ഉയര്‍ത്തുന്നത്. പിശാചിനോടുള്ള പ്രതിപത്തിയാണോ വിവരക്കേടിന്റെ അതിപ്രസരമാണോ ഈ വാദത്തിനു പിന്നിലെന്നു മാത്രമേ നാം കണ്ടെത്തേണ്ടതുള്ളു. രണ്ടിലേതായിരുന്നാലും ഫലം ഒന്നുതന്നെ! ഒരുകാര്യം ഉറപ്പിച്ചുപറയാം; എന്തെന്നാല്‍, ബൈബിള്‍ തുറന്നുപോലും നോക്കാത്ത ഏതൊ ശുംഭന്മാര്‍ വട്ടംകൂടിയിരുന്നു തയ്യാറാക്കിയ വിഡ്ഢിത്തങ്ങളുടെ സമാഹാരമാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം! പിശാചിനെ സുഖിപ്പിക്കാന്‍ അവന്റെ സന്തതികള്‍ നടത്തിയ ജല്പനങ്ങളായും ഇതിനെ കാണാന്‍ കഴിയും! പൗലോസ് അപ്പസ്തോലന്‍ വ്യാജനായിരുന്നുവെന്നാണോ കത്തോലിക്കാസഭയില്‍ വലിഞ്ഞുകയറി വന്ന അഭിനവ ആചാര്യന്മാര്‍ പറയുന്നത്!? വിജാതിയര്‍ പിശാചിനെയാണ് ആരാധിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുടെ സമൂഹമാണ് കത്തോലിക്കാസഭ! എന്നാല്‍, സാങ്കേതികമായി മാത്രം സഭയുടെ ഭാഗമായിരിക്കുന്ന വ്യാജന്മാര്‍ക്ക് അപ്പസ്തോലിക പ്രബോധനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല എന്നതാണു വസ്തുത. എന്തെന്നാല്‍, ഇവര്‍ സത്യദൈവത്തെ അറിഞ്ഞിട്ടില്ലാത്തവരും നിഗൂഢലക്ഷ്യത്തോടെ സഭയില്‍ നിലനില്‍ക്കുന്നവരുമാണ്!

വിജാതിയര്‍ ആരാധിക്കുന്നത് സത്യദൈവത്തെ ആയിരുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്നത് എങ്ങനെയെന്ന് അന്വേഷിക്കുകയോ, അവരുടെ ആരാധനാരീതികള്‍ അനുകരിക്കുകയോ ചെയ്യുന്നതില്‍നിന്നു യാഹ്‌വെ അവിടുത്തെ ജനത്തെ എന്തുകൊണ്ടു വിലക്കി? വിജാതിയരുടെ ദേവന്മാരും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും ഒന്നാണെന്നു പറയുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്; ജനിക്കാതിരുന്നെങ്കില്‍ അവര്‍ക്കു നരകശിക്ഷയില്‍നിന്നു രക്ഷപ്പെടാമായിരുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരമാണ് അരുളിച്ചെയ്യുന്നത്: "ജനതകളുടെ ദേവന്മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, യാഹ്‌വെ ആകാശത്തിന്റെ സ്രഷ്ടാവാണ്"(സങ്കീ: 96; 5). എല്ലാ ദൈവങ്ങളും ഒന്നാണെന്നു പറയുന്ന ശപിക്കപ്പെട്ടവരേ, നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: യാഹ്‌വെയ്ക്കു തുല്യനായി യാഹ്‌വെ മാത്രമേയുള്ളു! അവിടുന്ന് മോശവഴി നല്‍കിയ പ്രമാണങ്ങളില്‍ ഒന്നാമത്തേത് എന്താണെന്നു വായിച്ചുപഠിക്കാന്‍ മെത്രാന്മാരടക്കമുള്ള ആചാര്യന്മാര്‍ തയ്യാറാകുക! എല്ലാവരും ഏകസത്യദൈവത്തെയാണ് ആരാധിക്കുന്നതെങ്കില്‍ ഒന്നാമത്തെ പ്രമാണംതന്നെ അപ്രസക്തമാകുമായിരുന്നു! ഇത്രയുംപോലും തിരിച്ചറിയാനുള്ള വിവേകമില്ലാത്തവരാണ് സഭയിലെ ദൈവജനത്തെ നയിക്കാനായി വലിഞ്ഞുകയറി വന്നിരിക്കുന്നത്. നിങ്ങള്‍ക്കൊക്കെ പറ്റിയ പണി എന്താണെന്നു സ്വകാര്യമായി മനോവ പറഞ്ഞുതരാം!

കത്തോലിക്കാസഭയ്ക്കുവേണ്ടി മതബോധനഗ്രന്ഥം തയ്യാറാക്കിയത് സാത്താന്റെ കയ്യൊപ്പോടെയായിരുന്നുവെന്ന് മനോവ പറഞ്ഞതു സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. ഇനി ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ പോകുകയാണ്. ഇസ്ലാംമതത്തെ മഹിമയണിയിക്കാന്‍ കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ ചില വഞ്ചകര്‍ ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥങ്ങള്‍ എന്ന പ്രഖ്യാപനത്തോടെ ഇല്ല്യുമിനാറ്റി സംഘം തയ്യാറാക്കിയ ശപിക്കപ്പെട്ട രണ്ടു പുസ്തകങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വഞ്ചകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആദ്യമേതന്നെ കത്തോലിക്കാ മതബോധനഗ്രന്ഥങ്ങളുടെ ഇല്ല്യുമിനാറ്റി ബന്ധം വെളിപ്പെടുത്താം. ജോണ്‍ ഇരുപത്തിമൂന്നാമന്‍, ഫ്രാന്‍സീസ് എന്നിവരെപ്പോലെതന്നെ ഇല്ല്യുമിനാറ്റി സംഘം നട്ടുവളര്‍ത്തിയ മറ്റൊരു വിഷവൃക്ഷമാണ് 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' എന്ന വ്യാജകര്‍ദ്ദിനാള്‍! ആദ്യത്തെ മതബോധനഗ്രന്ഥമായ 'കാറ്റിക്കിസം ഓഫ് കാത്തലിക് ചര്‍ച്ച്' തയ്യാറാക്കിയ സംഘത്തില്‍ ഇയാള്‍ അംഗമായിരുന്നു. പിന്നീട് ജോണ്‍പോള്‍ രണ്ടാമന്റെ കാലത്ത് യുവജനമതബോധനഗ്രന്ഥം തയ്യാറാക്കിയപ്പോള്‍ അതിന്റെ ചീഫ് എഡിറ്റര്‍ ആയി നിയമിച്ചത് ക്രിസ്റ്റഫര്‍ ഷോണ്‍ബോണിനെയാണ്. കത്തോലിക്കാസഭ എക്കാലത്തും ഉറച്ചുനിന്ന ധാര്‍മ്മിക മൂല്യങ്ങളെയെല്ലാം എതിര്‍ക്കുന്ന ഈ അധമനായ മനുഷ്യനാണ് എയിഡ്സ് രോഗം തടയാന്‍ കോണ്ടം ഉപയോഗിച്ച് വ്യഭിചരിക്കാന്‍ നിര്‍ദ്ദേശിച്ചു കുപ്രസിദ്ധനായത്. സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിക്കുന്ന സംഘത്തിന്റെ തലവനും ഇവന്‍തന്നെയാണ്! ഈ പൈശാചിക മനുഷ്യനാണ് കത്തോലിക്കാസഭയിലെ ദൈവമക്കള്‍ക്കു മതബോധനം നല്‍കാന്‍ നിയുക്തനായിരിക്കുന്നത്.

ഇല്ല്യുമിനാറ്റിയുടെ ഏകലോകമതം എന്ന ലക്ഷ്യത്തിലേക്ക് ദൈവമക്കളെ കൗശലപൂര്‍വ്വം നയിക്കുന്ന ആശയങ്ങളാണ് രണ്ടു മതബോധനഗ്രന്ഥങ്ങളുടെയും ഉള്ളടക്കം. എല്ലാ മതങ്ങളിലും രക്ഷയുണ്ട് എന്ന സന്ദേശത്തിന്റെ പിന്നിലും ഇല്ല്യുമിനാറ്റിയുടെ താത്പര്യം വ്യക്തമാണ്. ഒരു ദൈവമേയുള്ളു എന്ന സത്യത്തോടൊപ്പം എല്ലാ മതക്കാരും വിളിക്കുന്നത് ആ ദൈവത്തെ തന്നെയാണെന്ന പച്ചക്കള്ളവുംകൂടി ചേര്‍ത്തുവച്ചതിലൂടെ, ഇല്ല്യുമിനാറ്റിയുടെ പൈശാചികമുഖം മതബോധനഗ്രന്ഥത്തിന്റെ താളുകളില്‍ അനാവരണം ചെയ്യപ്പെട്ടു. യെഹൂദരും ക്രിസ്ത്യാനികളുമല്ലാതെ, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ വിളിച്ചപേക്ഷിക്കുന്ന മറ്റൊരു ജനതയും ഈ ഭൂമുഖത്തില്ല എന്ന സത്യം വെളിപ്പെടുത്തുന്ന ഗ്രന്ഥമാണു ബൈബിള്‍! ഈ വിശുദ്ധഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് യാഹ്‌വെയ്ക്കു തുല്യന്‍ യാഹ്‌വെ മാത്രമാണെന്ന് മനോവ പ്രഖ്യാപിച്ചത്. വിജാതിയരുടെ ദേവന്മാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണെന്ന് ഒന്നാംപ്രമാണത്തിലൂടെ അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിജാതിയരുടെ ദേവന്മാരും സൈന്യങ്ങളുടെ ദൈവവും തമ്മില്‍ പരസ്പരം ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത വിവേകശൂന്യരെ മതബോധനഗ്രന്ഥം തയ്യാറാക്കാന്‍ ഏല്പിച്ചവന്റെ അജണ്ടയും ദുരൂഹമാണ്!

മതബോധകരായി വേഷംകെട്ടുന്ന പലരും ഇല്ല്യുമിനാറ്റിയുടെ അജണ്ട നടപ്പാക്കുന്നവരാണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ അപകടം സ്വയം വരുത്തിവയ്ക്കും. ഈസാനബി എന്ന എതിര്‍ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ക്കു സ്വീകാര്യനാക്കുകയെന്നത് ഇല്ല്യുമിനാറ്റിയുടെ അജണ്ടകളില്‍ പ്രധാനപ്പെട്ടതാണ്. യേഹ്ശുവാതന്നെയാണ് ഈസാനബിയെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരില്‍ ഇസ്ലാമിനെക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നത് വൈദികരും സന്യസ്തരും അടങ്ങുന്ന പ്രബോധകരാണെന്നതും ശ്രദ്ധിക്കണം. അല്ലാഹു എന്ന ഇസ്ലാമികദൈവം പിശാചാണെന്നും, യാഹ്‌വെയാണ് അല്ലാഹുവെന്നു പറയുന്നത് ദൈവദൂഷണമാണെന്നും മനോവ പറയുമ്പോള്‍ മനോവയ്ക്കെതിരെ 'ഫത്‌വ' പുറപ്പെടുവിക്കുന്നത് 'ക്രൈസ്തവ ആചാര്യ വേഷധാരികള്‍' ആണെങ്കില്‍, അല്ലാഹുവിന്റെ അടിമകളെ ക്രിസ്ത്യാനികളുടെ പ്രബോധകരായി അവരോധിക്കുന്നതും ഇവര്‍തന്നെയാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ് ഇസ്ലാംമതക്കാരുടെ ആരാധനാമൂര്‍ത്തിയായ അല്ലാഹുവെന്ന് പറയണമെങ്കില്‍ പിശാചിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. അല്ലാഹു, ഈസാനബി, മുഹമ്മദുനബി തുടങ്ങിയ പൈശാചിക ശക്തികളെക്കുറിച്ചു പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് കത്തോലിക്കാസഭയില്‍ കടന്നുകൂടി ചോരകുടിക്കുന്ന വൈദികവേഷധാരികളായ ഇല്ല്യുമിനാറ്റി സംഘത്തിനാണ്. കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ഇസ്ലാമില്‍ ലയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുന്ന ഇല്ല്യുമിനാറ്റി സംഘം തന്നെയാണ് കത്തോലിക്കാസഭയുടെ മതബോധനം ഏറ്റെടുത്തിരിക്കുന്നത്. കത്തോലിക്കാസഭയുടെ അനേകം പള്ളികളില്‍ ഇല്ല്യുമിനാറ്റിയുടെ ചിഹ്നം പതിച്ചുകഴിഞ്ഞു. ഈ ലിങ്കില്‍ അതു കാണാം: 'ഇല്ല്യുമിനാറ്റിയുടെ മുദ്ര പതിച്ച കത്തോലിക്കാപ്പള്ളികള്‍'

ഇനി നമുക്കു പ്രധാന വിഷയത്തിലേക്കു കടക്കാം. നാം ആരംഭത്തില്‍ മനസ്സിലാക്കിയതുപോലെ, സത്യത്തെ സ്നേഹിക്കാത്ത മനുഷ്യരിലാണ് മിഥ്യാബോധം ഉണര്‍ത്തപ്പെടുന്നത്. ആര്‍ക്കെങ്കിലും അല്ലാഹുവിനെ യാഹ്‌വെയായും ഈസാനബിയെ യേഹ്ശുവായായും മറിയംബീവിയെ പരിശുദ്ധ കന്യകാമറിയമായും മുഹമ്മദിനെ സൈന്യങ്ങളുടെ ദൈവത്തിന്റെ പ്രവാചകനായും പരിഗണിക്കാന്‍ തോന്നുന്നുവെങ്കില്‍, അത് കടുത്ത മിഥ്യാബോധം അവരില്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. എന്താണു സത്യമെന്നു നാം കണ്ടെത്തിക്കഴിഞ്ഞു. നിത്യരക്ഷയെ സംബന്ധിക്കുന്ന ഏകസത്യം യേഹ്ശുവായാണ്. ഈ സത്യത്തെ കൂടാതെ, നിത്യരക്ഷയ്ക്കായി മറ്റു സത്യങ്ങള്‍ അന്വേഷിക്കുകയോ, മറ്റേതെങ്കിലും വ്യക്തികളിലോ ആശയങ്ങളിലോ സത്യം ആരോപിക്കുകയോ ചെയ്യുന്നവരില്‍ മിഥ്യാബോധം ഉണര്‍ത്തപ്പെടുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ക്രിസ്ത്യാനികളുടെ മേല്‍വിലാസത്തില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെ കാര്യമാണിത്. എന്തെന്നാല്‍, യഥാര്‍ത്ഥ സത്യത്തെ സ്നേഹിക്കുന്നവര്‍ മറ്റൊന്നിലും സത്യം ആരോപിക്കുകയോ, മറ്റു പലതിലും സത്യത്തിന്റെ കണികയുണ്ടെന്ന പ്രചരണത്തില്‍ ഏര്‍പ്പെടുകയോ ഇല്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ കണ്ടെത്തലുകള്‍ പ്രഖ്യാപിച്ചതോടെ, ആ പ്രഖ്യാപനത്തെ അംഗീകരിച്ച സകലരും സത്യത്തെ തിരസ്ക്കരിച്ചവരായി എണ്ണപ്പെട്ടു. ആയതിനാലാണ്, ഈ സൂനഹദോസിന്റെ വക്താക്കളെല്ലാം മിത്യാബോധത്തിന്റെ തടവറയില്‍ അകപ്പെട്ടത്. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കണക്കാക്കാന്‍ പ്രേരിപ്പിക്കുന്ന സ്ഥലജലവിഭ്രാന്തിയിലാണ് ഇന്നിവര്‍!

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ നാം കാണുന്നത് ഈ സ്ഥലജലവിഭ്രാന്തിയാണ്! ഇവിടെ മറ്റൊരു ഗുരുതരമായ അവസ്ഥകൂടി കാണേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളിലെ മുഴുവന്‍ കാര്യങ്ങളും തെറ്റല്ല എന്നതാണ് ഗുരുതരമായ അവസ്ഥയായി മനോവ ചൂണ്ടിക്കാണിക്കുന്നത്. ഈ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും സത്യമാണെന്നു മാത്രമല്ല, സത്യത്തിന്റെ പൂര്‍ണ്ണതയാണ് പലതും! ഇതാണ് ഇല്ല്യുമിനാറ്റിയുടെ കൗശലം! പൂര്‍ണ്ണമായും തിന്മയായിട്ടുള്ള ഒന്നിന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കില്ലെന്നു പിശാചിനു നന്നായിട്ടറിയാം. മന്ദബുദ്ധികള്‍പ്പോലും തള്ളിക്കളയുന്ന ആശയങ്ങളുമായി രംഗപ്രവേശം ചെയ്യുന്ന വിഡ്ഢിയായി പിശാചിനെ ആരും കാണരുത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്"(ലൂക്കാ: 16; 8). വളരെയേറെ സത്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഏറ്റവും ഗുരുതരമായ ആശയം മതബോധനഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പിശാചിനെ ദൈവമായി പരിഗണിക്കാനും എതിര്‍ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാനും ക്രിസ്ത്യാനികള്‍ തയ്യാറാകണമെങ്കില്‍ ഈ കൗശലം കൂടിയേതീരൂ. എന്തെല്ലാം നന്മകള്‍ അറിഞ്ഞിരുന്നാലും എതിര്‍ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്നതിലൂടെ എല്ലാം തീരുമെന്ന് അറിഞ്ഞുകൊള്ളുക! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു നല്‍കേണ്ട മഹത്വം അല്ലാഹുവെന്ന പിശാചിനു നല്‍കുന്നതിലൂടെ നിത്യശിക്ഷയെ സ്വയംവരിക്കുകയാണു ചെയ്യുന്നതെന്നു തിരിച്ചറിയുകയും വേണം. ഏതു മേഖലയിലും ഇല്ല്യുമിനാറ്റി സംഘം അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നത് നന്മയുടെ രൂപത്തിലായിരിക്കും. പരിസ്ഥിതി, ഗ്രീന്‍പ്രോട്ടോക്കോള്‍, ജൈവം, ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളില്‍ അമിതാവേശം കാണിക്കുന്നവരെ സൂക്ഷിക്കുക! ചര്‍ച്ചചെയ്യപ്പെടുകയും ജാഗ്രതപുലര്‍ത്തേണ്ടതുമായ സുപ്രധാന വിഷയങ്ങളില്‍നിന്നുള്ള ശ്രദ്ധതിരിക്കാന്‍ ഇത്തരം കൗശലങ്ങള്‍ പ്രയോഗിക്കുകയെന്നത് ഇല്ല്യുമിനാറ്റിയുടെ ശൈലിയാണ്.

ഖുറാന്‍ ദൈവീകമാണെന്നു പറയുന്നവര്‍ ശപിക്കപ്പെട്ടവര്‍!

ഖുറാന്‍ ദൈവീകമാണെന്നു പറയുന്നുവെങ്കില്‍, ബൈബിള്‍ ദൈവീകമല്ലെന്നും യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നും യേഹ്ശുവായ്ക്ക് ആരെയും രക്ഷിക്കാന്‍ കഴിയില്ലെന്നും യേഹ്ശുവാ ദൈവമല്ലെന്നും പറയേണ്ടിവരും. അങ്ങനെ പറയുന്നവര്‍ ശപിക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. യേഹ്ശുവായെ നേരിട്ടു നിഷേധിക്കുന്നതിനു പകരം, പരോക്ഷമായി നിഷേധിക്കലാണ് ഖുറാനില്‍ ദൈവീകത ആരോപിക്കുന്നതിലൂടെ നടക്കുന്നത്. ഖുറാന്‍ സത്യമാണെന്നു പറയുന്നവന്‍ പരസ്യമായിത്തന്നെ യേഹ്ശുവാ സത്യമല്ല എന്ന് പ്രഖ്യാപിക്കുന്നു. ഇതാണ് സത്യത്തെ സ്നേഹിക്കാതെ അസത്യത്തെ സ്നേഹിക്കുന്ന അവസ്ഥ! "തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 12). കത്തോലിക്കാമതബോധനഗ്രന്ഥങ്ങളുടെയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും ചുവടുപിടിച്ച് ചില ശപിക്കപ്പെട്ടവര്‍ ഇറങ്ങിയിട്ടുണ്ട്. വൈദികവേഷത്തില്‍ കാണപ്പെടുന്ന ഇവറ്റകളാണ് ഖുറാനെ ദൈവികഗ്രന്ഥമായി അവതരിപ്പിച്ചുകൊണ്ടുള്ള പുസ്തകരചനകള്‍ നടത്തുന്നത്. ദൈവം നേരിട്ടു നല്‍കിയ ഗ്രന്ഥമാണ് ഖുറാന്‍ എന്ന് ഈ സ്ഥലജലവിഭ്രാന്തിക്കാര്‍ ജല്പിക്കുന്നു. സ്ഥലജലവിഭ്രാന്തി അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന ആന്റണി നെറ്റിക്കാടന്‍ എന്ന നികൃഷ്ടജീവിയെയും അവന്റെ പുസ്തകത്തെയും പരിചയപ്പെടുത്താം.

ആന്റണി നെറ്റിക്കാടന്‍ എന്ന വൈദികവേഷധാരി ഒരു പുസ്തകം രചിച്ചിട്ടുണ്ട്. നെറികേടിന്റെ പുസ്തകം എന്നാണ് മനോവ അതിനെ വിലയിരുത്തുന്നത്. ഇതാണ് ആ പുസ്തകം: 'സഭയ്ക്ക് ഉത്തരമുണ്ടോ?' സഭയ്ക്ക് ഉത്തരമുണ്ടോ എന്ന ചോദ്യവും അതിനുള്ള ഉത്തരവുമായി പിശാചാണ് ഇറങ്ങിരിക്കുന്നതെന്ന്‍ അതു വായിക്കുന്നവര്‍ക്കു മനസ്സിലാകും. കത്തോലിക്കാസഭയുടെ പേരില്‍ പ്രചരിക്കപ്പെടുന്ന മതബോധനഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പൈശാചികതയെ ഒന്നുകൂടി ശക്തിപ്പെടുത്താനാണ് നെറ്റിക്കാടന്‍ എന്ന നെറികെട്ടവന്‍ ശ്രമിച്ചിരിക്കുന്നത്. ഈ പുസ്തകത്തിലെ 30 മുതല്‍ 33 വരെയുള്ള പേജുകളില്‍ ഇസ്ലാമിനെ മഹത്വപ്പെടുത്തുന്ന നെറികേടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. തുടക്കം ഇങ്ങനെ: "ഖുറാന്‍ മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമാണ്. അത് ഏതെങ്കിലും വ്യക്തികളാല്‍ വിരചിതമല്ല. മനുഷ്യഭാഷയിലുള്ള യഥാര്‍ത്ഥ ദൈവവചനമാണത്. 114 അദ്ധ്യായങ്ങള്‍ അഥവാ 'സുറാഹള്‍' ഉണ്ട്. മക്കയ്ക്കു സമീപം ഹീരാഗുഹയില്‍വച്ച് മുഹമ്മദിന് ഗബ്രിയേല്‍ ദൂതന്‍ വെളിപ്പെടുത്തിയതായിരുന്നു അവ. ഒറ്റത്തവണ വെളിപ്പെടുത്തപ്പെട്ടതല്ല ഖുറാന്‍. സമയവും സന്ദര്‍ഭവും ആവശ്യപ്പെട്ടതനുസരിച്ച് വെളിപ്പെടുത്തപ്പെട്ടതാണ്. അവസാനഭാഗം ഏ. ഡി. 622 -ല്‍ വെളിപ്പെടുത്തപ്പെട്ടു. ചുരുക്കത്തില്‍ ഈ വിശുദ്ധഗ്രന്ഥം ദൈവത്തില്‍നിന്നു നേരിട്ടുവന്നതാണ്. അതിനാല്‍, മനുഷ്യരായ ഗ്രന്ഥകര്‍ത്താക്കള്‍ എഴുതിയതല്ല അത്. ഖുറാന്‍ ദൈവത്തിന്റെ മനുഷ്യാവതാരംപോലെയാണ് എന്നു പറയപ്പെടുന്നു. അത് വിശുദ്ധഗ്രന്ഥം പോലെയാണ് എന്നതിനേക്കാള്‍, യേശുവിനെപ്പോലെയാണ്"(നെറ്റിക്കാടന്റെ നെറികേടുകള്‍: പേജ്: 30).

നെറികെട്ടവന്‍ എന്ന് ഒരുവനെ സംബോധനചെയ്യണമെങ്കില്‍, അവനില്‍ നെറികേട് കാണണം. മനോവ അവനില്‍ കണ്ടത് നെറികേടിന്റെ പാരമ്യതയാണ്! കത്തോലിക്കാസഭയുടെ ഉണ്ടുറങ്ങി ജീവിക്കുന്ന ഇവനെപ്പോലെയുള്ള നെറികെട്ടവരെക്കുറിച്ച് ബൈബിള്‍ പറയുന്നത് വിഷഫലം കായ്ക്കുന്ന മരം എന്നാണ്. അതിനെ എന്തുചെയ്യണമെന്ന് നോക്കുക: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്"(നിയമം: 29; 18). വേരോടെ പിഴുതുകളയണം എന്നുതന്നെയാണ് നിയമം അനുശാസിക്കുന്നത്. മിഥ്യാബോധത്താല്‍ ബന്ധിതനായിരിക്കുന്ന ഇവന്റെ പുസ്തകത്തിലെ നാലു പേജുകളും ഇവിടെ ചേര്‍ക്കുന്നു. താത്പര്യമുള്ളവര്‍ ക്രമമായിത്തന്നെ വായിക്കുക: (പേജ്: 30), (പേജ്: 31), (പേജ്: 32), (പേജ്: 33). ഇവന്‍ എഴുതിപ്പിടിപ്പിച്ചവയൊന്നും കത്തോലിക്കാസഭയുടെ ഉത്തരമല്ല. നാമാണ് കത്തോലിക്കാസഭ! സത്യത്തില്‍ നിലനില്‍ക്കുന്ന നമ്മെ പഠിപ്പിക്കാന്‍ ഒരു നരകസന്തതിയെയും ദൈവം അയച്ചിട്ടില്ല! ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയെ നിഷേധിക്കാനും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനുമായി എഴുതിയുണ്ടാക്കിയ ശപിക്കപ്പെട്ട ഗ്രന്ഥത്തില്‍ ദൈവീകത അവകാശപ്പെടുന്നവന്‍ ആരായിരുന്നാലും അവന്‍ ശപിക്കപ്പെട്ടവനാണ്. അവനെയോ അവന്റെ ആശയങ്ങളെയോ സ്വീകരിക്കുന്ന ഏതൊരുവനും ആ ശാപത്തില്‍ പങ്കാളിയാകും.

അങ്ങനെയെങ്കില്‍, കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും ആ ശാപത്തില്‍ പങ്കാളിത്തമില്ലേ? നെറികെട്ടവന്റെ പുസ്തകത്തിന് അവതാരികയെഴുതിയത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണ്. പുസ്തകം വായിച്ചുനോക്കുകയും വിവേചിക്കുകയും ചെയ്യാതെ, അവതാരികയെഴുതുകയോ ആശംസകള്‍ നേരുകയോ ചെയ്യുന്നവര്‍ ഒരുകാര്യം അറിഞ്ഞിരിക്കുക. നിങ്ങളുടെ ഒരു ആശംസപോലും അനേകരെ അപകടത്തിലേക്കു നയിക്കും! കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അംഗീകാരമുദ്രയാണ് സന്ദേശമായി അവിടെ കുറിക്കപ്പെടുന്നത്. ആലഞ്ചേരി എഴുതിയ സന്ദേശം ഇവിടെ വായിക്കുക: (ആലഞ്ചേരിയുടെ സന്ദേശം). ധരിച്ചിരിക്കുന്ന വസ്ത്രത്തെ മാത്രം പരിഗണിച്ചുകൊണ്ട് അവരുടെ ചെയ്തികള്‍ക്ക് അംഗീകാരം നല്‍കരുത്. അവതാരികയെഴുതാന്‍ ഒരുവനെ വിളിക്കുന്നത് അവനോടുള്ള ബഹുമാനാര്‍ത്ഥമല്ല; അവനു സമൂഹം നല്‍കിയിരിക്കുന്ന ബഹുമതി വിറ്റ്‌ കാശാക്കാനാണ്!

ഖുറാന്‍ എന്ന പൈശാചികഗ്രന്ഥത്തെ മഹത്വപ്പെടുത്താനാണോ കത്തോലിക്കാസഭ ഇവന്മാര്‍ക്കു ചെലവിനുകൊടുക്കുന്നത്? കത്തോലിക്കാസഭയിലെ ആചാര്യവേഷധാരികളെ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന പൈശാചികതയുണ്ട്. ഇവരില്‍ ഒട്ടുമിക്കവരും ഇന്ന് ഇല്ല്യുമിനാറ്റിയുടെ ആശയങ്ങളില്‍ ഏതെങ്കിലുമൊക്കെ തോളിലേറ്റിയിട്ടുണ്ട്. ഒരുകാര്യം മനസ്സിലാക്കുക: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് ആ കളി ഉണ്ടാക്കിയവരും പ്രചരിപ്പിച്ചവരും പറയുന്നതുപോലെയാണ് മുഹമ്മദ്‌ തന്നെക്കുറിച്ചും തന്റെ മതത്തെക്കുറിച്ചും പറയുന്നത്.

കത്തോലിക്കാസഭയില്‍ അനേകം വ്യാജന്മാര്‍ വിഹരിക്കുന്നതുകൊണ്ട് സകല വിശ്വാസികളും സൂക്ഷിക്കുക. നിങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ കത്തോലിക്കാസഭയുടെ പേരില്‍ ഇറക്കിയിരിക്കുന്ന മതബോധന പുസ്തകങ്ങളില്‍ പിശാച് പതിയിരിപ്പുണ്ട്. സകല മതങ്ങളും നന്മയാണെന്നു പഠിപ്പിക്കുന്ന ആശാന്മാരുടെ കളരിയിലേക്ക് നിങ്ങളുടെ മക്കളെ അയയ്ക്കുന്നത് കരുതലോടെയായിരിക്കണം. സണ്‍ഡേസ്കൂളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അന്യജാതിക്കാരന്റെ പിന്നാലെ പോകാന്‍ യാതൊരു ലജ്ജയുമില്ലാത്തത് മതബോധനത്തിന്റെ 'ഗുണമാണ്'! പിശാചുക്കളെയെല്ലാം ദൈവമാക്കുന്ന മതബോധനമാണ് കത്തോലിക്കാസഭയുടെ പേരില്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. ഇല്ല്യുമിനാറ്റിയുടെ ഈ അജണ്ട തിരിച്ചറിഞ്ഞ്, ഓരോരുത്തരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭവനങ്ങളില്‍ വച്ചുതന്നെ മതബോധനം നല്‍കണം. ഇത് മക്കളെ ജനിപ്പിച്ച എല്ലാവരുടെയും ഉത്തരവാദിത്തമാണ്! മിഥ്യാബോധം ഇന്ന് സഭയിലെ ആചാര്യന്മാരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. മിഥ്യാബോധം അതിരുകടക്കുമ്പാഴാണ് ഒരു വൈദികനെ മെത്രാനാക്കുന്നത്. അല്ലെങ്കില്‍, ഈ 'വീഡിയോ' ഒന്നു കണ്ടുനോക്കുക! മെത്രാനാണത്രെ, മെത്രാന്‍!

മിഥ്യാബോധത്താല്‍ സ്ഥലജലവിഭ്രാന്തി ബാധിച്ച വൈദികരും ആചാര്യസമൂഹവും നടത്തുന്ന വിവിധങ്ങളായ കലാപരിപാടികളുണ്ട്‌. ഓണം വരുമ്പോള്‍ ഇവര്‍ ഓണക്കുര്‍ബാന നടത്തും; വിഷുവും ഈസ്റ്ററും കൂട്ടിക്കെട്ടി ആഘോഷിക്കും; രാമായണമാസത്തില്‍ രാമായണ പാരായണം ഏറ്റെടുത്തു നടത്തും; ഇസ്ലാമിന്റെ നോമ്പുതുടങ്ങിയാല്‍ ഇഫ്താര്‍ വിരുന്നുകള്‍ ഏറ്റെടുക്കും....ഇങ്ങനെ എത്രയെത്ര ഗോഷ്ടികള്‍! സ്ഥലജല വിഭ്രാന്തിയുടെ അനേകം അവസ്ഥാന്തരങ്ങളുണ്ട്. അവയില്‍ പലതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇനിയുമേറെ കാണാനുണ്ട്! ആയതിനാല്‍, ഈ ഭ്രാന്തന്മാരില്‍നിന്ന്‍ അകലം സൂക്ഷിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2208 views

LOG IN

Lost your password?

SIGN UP

LOST PASSWORD