അറിഞ്ഞിരിക്കാന്‍

ക്രിസ്തുവിന്റെ 'രഹസ്യജീവിതം' ഒരു കല്പിതകഥ!

Print By
about

08 - 06 - 2019

മുപ്പത്തിമൂന്നു വര്‍ഷക്കാലം യേഹ്ശുവാ ഈ ഭൂമിയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു. ദൈവത്തിന്റെ മനുഷ്യാവതാരമെന്നു വിശേഷിപ്പിക്കുന്ന ഈ കാലയളവിനെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ചില 'തത്പരകക്ഷികള്‍' ക്രിസ്തുവിന് 'ഒളിവുകാല ജീവിതം' വിധിച്ചിരിക്കുന്നത്. സാങ്കേതികമായി മാത്രം ക്രിസ്തീയതയുടെ ഭാഗമായിരിക്കുന്ന വിരുതന്മാരാണ് ഈ തത്പരകക്ഷികള്‍! ദൈവവചനപരമായോ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയോ അന്വേഷണങ്ങള്‍ നടത്തിയാല്‍ കണ്ടെത്താന്‍ കഴിയാത്ത അനേകം അബദ്ധസിദ്ധാന്തങ്ങള്‍ ക്രൈസ്തവസഭകള്‍ക്കായി മേല്പടിയാന്മാര്‍ 'സംഭാവന' ചെയ്തിട്ടുണ്ട്. സമാന്തരസമൂഹങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെ അവഹേളിതരാക്കുന്ന പാരമ്പര്യവാദങ്ങളും ഈ സംഭാവനകളുടെ പട്ടികയില്‍പ്പെടും. AD 52- തോമാശ്ലീഹാ വന്നു മാമോദീസാ മുക്കിയത് നമ്പൂരിമാരെയായിരുന്നുവെന്ന വാദമാണ് ഇവയില്‍ ഏറ്റവും സരസാത്മകമായി മനോവ കാണുന്നത്. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് ജാതിവ്യവസ്ഥ ഇന്ത്യയില്‍ ഉടലെടുത്തതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോള്‍, ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ നമ്പൂരിമാരില്‍നിന്നു പരിവര്‍ത്തിതരായവരാണ് 'സംഘപരിവാര ക്രിസ്ത്യാനികള്‍'! കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടേതിനെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇവരെപ്പോലെയുള്ളവര്‍ ഉള്ളതുകൊണ്ടായിരിക്കാം. ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ ചിരിയുടെ പങ്ക് അത്ര വലുതാണ്‌!

കേരളത്തിലെ ആര്‍ഷഭാരത ക്രിസ്ത്യാനികള്‍ നടത്തുന്ന ഹാസ്യകലാപരിപാടികള്‍ ചര്‍ച്ചചെയ്യുകയെന്നത് ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. എന്നാല്‍, ക്രൈസ്തവരുടെയിടയില്‍ സാങ്കേതികമായി തുടരുന്ന ചില അപകടകാരികള്‍മൂലം ക്രിസ്തീയതയ്ക്കുതന്നെ വന്നുഭവിച്ചിട്ടുള്ള ദുരന്തങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണം. ഇത്തരം വ്യക്തികളിലൂടെ സഭയുടെമേല്‍ കടന്നുകൂടി ആധിപത്യം പുലര്‍ത്തുന്ന മൂന്നു ദുരന്തങ്ങളെക്കുറിച്ച് നാമിവിടെ ചര്‍ച്ചചെയ്യുകയാണ്‌. ആഗോളതലത്തില്‍ത്തന്നെ അനേകം അപകടകരമായ ആശയങ്ങള്‍ ക്രിസ്തീയതയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇവയില്‍ ഏറ്റവുമധികം ദുരന്തം വിതച്ചത് ദൈവത്തിന്റെ പേര് പരിഭാഷപ്പെടുത്തിയ നടപടിയാണ്. വിവേകശൂന്യരായ ചില നേതാക്കന്മാരിലൂടെ സാത്താന്‍ നടപ്പാക്കിയ പരിഷ്കരണമായിരുന്നു അത്. ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിച്ചു രക്ഷപ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും അടയ്ക്കുകയായിരുന്നു അവന്‍! എന്നാല്‍, പിശാചിന്റെ ഈ  കൗശലം തിരിച്ചറിയാന്‍ ക്രൈസ്തവരെന്നു പറയപ്പെടുന്ന സമൂഹങ്ങള്‍ക്ക് ഇന്നും കഴിയുന്നില്ല. ക്രിസ്തുവിന്റെ യഥാര്‍ത്ഥ നാമത്തില്‍നിന്ന്‍ അകന്നുപോയതുമൂലം മിഥ്യാബോധം ഇവരെ തടവിലാക്കിയതാണ് അതിന്റെ കാരണം.

ക്രിസ്തുവിന്റെ സഭ സ്ഥാപിക്കപ്പെട്ട നാള്‍മുതല്‍ അതിനെ പീഡിപ്പിക്കാന്‍ സാത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനംവരെ ഈ പീഡനം തുടരുകയും ചെയ്യും. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അനേകം മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാമ്രാജ്യത്വങ്ങള്‍ക്കും സാത്താന്‍ രൂപംനല്‍കി. യെഹൂദരെ ഉപയോഗിച്ച് ക്രിസ്തീയതയെ ചെറുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോള്‍, റോമന്‍ സാമ്രാജ്യത്വത്തെ ക്രിസ്തീയതയ്ക്കെതിരെ പ്രബലരാക്കിയതും സാത്താനാണ്‌. എന്നാല്‍, കായികമായി ഇല്ലായ്മചെയ്തുകൊണ്ട് ക്രിസ്തീയതയെ തുടച്ചുമാറ്റാന്‍ കഴില്ലെന്ന് അവനു ബോധ്യമായി. ഈ ബോധ്യമാണ് സൗഹൃദത്തിലൂടെ ക്രിസ്തീയതയെ വരുതിയിലാക്കാനുള്ള പദ്ധതിക്ക് തുടക്കമിടാന്‍ അവനെ പ്രേരിപ്പിച്ചത്. അതിനായി, ക്രിസ്ത്യാനികള്‍ക്കു മതസ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ റോമന്‍ ഭരണകൂടത്തെക്കൊണ്ടു സാത്താന്‍ തീരുമാനമെടുപ്പിച്ചു. ഈ തീരുമാനത്തിനുപിന്നില്‍ സാത്താനായിരുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഇന്നും ക്രൈസ്തവരുടെയിടയിലുണ്ട്. കാരണം, സാത്താന്‍ അവന്റെ കൗശലം അത്രത്തോളം പ്രഭാപൂര്‍ണ്ണതയോടെയാണ് നടപ്പാക്കിയത്. റോമന്‍ സാമ്രാജ്യത്വത്തിനു കീഴില്‍ എല്ലാവരും ക്രിസ്ത്യാനികളായിരിക്കണം എന്ന 'ഇമ്പീരിയല്‍' വിളംബരം പുറപ്പെടുവിക്കപ്പെട്ടതോടെ, പീഡിപ്പിക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികള്‍ക്കു ലഭിച്ച സന്തോഷം എത്രത്തോളം വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ! കോണ്‍സ്റ്റന്റൈനും സഹ ചക്രവര്‍ത്തിയായ ലൈസിനിയസും ചേര്‍ന്ന് 313 -ലാണ് റോമാ സാമ്രാജ്യത്തില്‍ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വിളംബരം നടത്തിയത്. മിലാന്‍ വിളംബരം (Edict of Milan ) എന്നപേരില്‍ ഇത് അറിയപ്പെടുന്നു.

ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോണ്‍സ്റ്റാന്റിനസ് അഥവാ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍ എന്നാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ പേര്. റോമന്‍ കത്തോലിക്കരുടെയിടയില്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ എന്നും പൗരസ്ത്യ ഓര്‍ത്തഡോക്സുകാരുടേയും ബൈസാന്റിയന്‍ കത്തോലിക്കരുടേയും ഇടയില്‍ വിശുദ്ധ കോണ്‍സ്റ്റന്റൈന്‍ എന്നുമാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ റോമന്‍ ചക്രവര്‍ത്തി എന്ന പെരുമയും ഇദ്ദേഹത്തിനുണ്ട്.

ക്രിസ്തുമതം എന്നത് 'രാജകീയമതം' ആയതോടെ, ഭരണകൂടവും ക്രൈസ്തവസഭയും രണ്ടല്ലാതായി! സഭയുടെ നിയന്ത്രണം ചക്രവര്‍ത്തിമാരുടെ കരങ്ങളിലേക്കു പടിപടിയായി നീങ്ങിക്കൊണ്ടിരുന്നത് സഭാമക്കള്‍ അറിഞ്ഞില്ല. കോണ്‍സ്റ്റന്റൈന്‍ എന്ന കുശാഗ്രബുദ്ധിക്കാരന്റെ രാഷ്ട്രീയ അടവുനയം മനസ്സിലാക്കാനുള്ള വിവേകം അന്നത്തെ ക്രൈസ്തവ ആചാര്യന്മാര്‍ക്കുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളെ പീഡനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് മതപ്രീണന അടവുനയം സ്വീകരിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമനെ പ്രേരിപ്പിച്ചത്. വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ടില്ല എന്ന ഭൗതികനേട്ടം സഭയ്ക്കു ലഭിച്ചപ്പോള്‍, സഭ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം റോമന്‍ ഭരണാധികാരികളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. ക്രൈസ്തവസഭയില്‍ കാതലായ പരിഷ്ക്കാരങ്ങള്‍ക്കു തുടക്കമിട്ടത് വിജാതിയതയുടെ സ്വാധീനമുള്ള റോമന്‍ ഭരണാധികാരികളായിരുന്നു. ക്രൈസ്തവസഭയെന്നാല്‍ റോമന്‍ സാമ്രാജ്യമായും, റോമന്‍ സാമ്രാജ്യമെന്നാല്‍ ക്രൈസ്തവസഭയായും പരിഗണിക്കപ്പെടുന്ന സ്ഥിതി സംജാതമായി എന്നതാണ് യഥാര്‍ത്ഥ സത്യം. റോമന്‍ സാമ്രാജ്യത്വവും ക്രിസ്തീയതയും പരസ്പരം ലയിച്ചുചേര്‍ന്നു എന്നതിനു വ്യക്തമായ ദൃഷ്ടാന്തം നമുക്കു മുന്‍പിലുണ്ട്. റോമാസാമ്രാജ്യം പിളര്‍ന്നപ്പോള്‍ ക്രൈസ്തവസഭയും പിളര്‍ന്നു എന്നതാണ് പ്രധാന ദൃഷ്ടാന്തം! പാശ്ചാത്യറോമാസാമ്രാജ്യം, പൗരസ്ത്യറോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടു സാമ്യാജ്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍, പാശ്ചാത്യസഭ, പൗരസ്ത്യസഭ എന്നിങ്ങനെ രണ്ടു ക്രൈസ്തവസഭകളും നിലവില്‍വന്നു.

ക്രൈസ്തവസഭയുടെ ആദ്യത്തെ പിളര്‍പ്പിനു കാരണമായത് റോമാസാമ്രാജ്യത്തിന്റെ പിളര്‍പ്പാണ്. ഇരു സാമ്രാജ്യങ്ങളുടെയും കീഴില്‍ ക്രൈസ്തവസഭയുടെ ഓരോ കഷ്ണങ്ങള്‍ വിനീതവിധേയത്വത്തോടെ നിലകൊണ്ടു. പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കത്തോലിക്കാസഭയില്‍ പിന്നീടൊരു പിളര്പ്പുണ്ടാകുന്നത് മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്തു മാത്രമാണ്. പാശ്ചാത്യറോമാസാമ്രാജ്യം തകര്‍ന്നപ്പോഴും കത്തോലിക്കാസഭ എന്ന പാശ്ചാത്യസഭ തകരുകയോ പിളരുകയോ ചെയ്തില്ല. എന്നാല്‍, പൗരസ്ത്യറോമാസാമ്രാജ്യം തകരുന്നതിനു വളരെക്കാലം മുന്‍പുതന്നെ അനേകം കഷ്ണങ്ങളായി പൗരസ്ത്യസഭ വിഭജിക്കപ്പെട്ടു. അനേകം പാഷാണ്ഡതകള്‍ ഉടലെടുത്തതും പൗരസ്ത്യസഭയുടെ ശിഥിലീകരണത്തിനു കാരണമായി. എല്ലാ ചക്രവര്‍ത്തിമാരും പൈശാചികതയുടെ വക്താക്കളായിരുന്നില്ല എന്നതുകൊണ്ട്, സഭയുടെ കഷ്ണങ്ങളെ പൂര്‍ണ്ണമായി പൈശാചികവത്ക്കരിക്കാന്‍ പിശാചിനു കഴിഞ്ഞില്ല. മാത്രവുമല്ല, സഭയ്ക്കുള്ളിലെ ഇല്ല്യുമിനാറ്റി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കഴിഞ്ഞത് നീതിമാന്മാരായ ചക്രവര്‍ത്തിമാരുടെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു. ര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന റാമ്പൊള്ളയെ(Cardinal Rampolla) പോപ്പായി നിയമിക്കാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് ഓസ്ട്രിയന്‍ എമ്പറര്‍ ജോസഫ് ഫ്രാന്‍സിന്റെ വീറ്റോ' അധികാരം പ്രയോജനപ്പെടുത്തിയാണ്. എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഒരു ദുരന്തമായിരുന്നു!

ക്രൈസ്തവസഭയുടെ ആത്മീയ കാര്യങ്ങളില്‍ ഏറ്റവുമധികം ഇടപെട്ട ചക്രവര്‍ത്തിയാണ് കോണ്‍സ്റ്റന്റൈന്‍! ക്രിസ്തീയതയില്‍ പരിഷ്കരണത്തിനു തുടക്കമിട്ടതും ഇയാള്‍ത്തന്നെ! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ അനേകം പൈശാചിക പരിഷ്കരണങ്ങള്‍ ക്രൈസ്തവസഭയില്‍ സാത്താന്‍ നടത്തി. ഇവനിലൂടെ സാത്താന്‍ നടത്തിയ പരിഷ്കരണങ്ങളില്‍വച്ച് ഏറ്റവും വലിയ ദുരന്തമായത് യേഹ്ശുവായുടെ നാമം നീക്കംചെയ്തതാണ്! ക്രിസ്ത്യാനികളില്‍നിന്നും ക്രിസ്തുവിന്റെ നാമം നീക്കിക്കളഞ്ഞതിനേക്കാള്‍ വലിയ ദുരന്തം വേറെയെന്തുണ്ട്? റോമന്‍ സാമ്രാജ്യത്വത്തിന് ക്രിസ്തീയതയെ അടിയറവച്ചപ്പോള്‍, ക്രിസ്തീയതയില്‍നിന്നു ക്രിസ്തുവിന്റെ നാമം നഷ്ടമായി. ക്രിസ്തീയത നിലനില്‍ക്കുന്നത് ഏതു നാമത്തിന്റെ യോഗ്യതയാലാണോ, ആ നാമം നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ ക്രൈസ്തവ ആചാര്യന്മാരുടെ നിലപാടാണ് എല്ലാ ദുരന്തങ്ങളുടെയും പ്രഭവകേന്ദ്രം!

സാമ്രാജ്യത്വശക്തികളുടെ സംരക്ഷണത്തിനു ക്രിസ്തുവിന്റെ സഭയെ സമര്‍പ്പിച്ചതിലൂടെ, ആ സഭയില്‍ സാത്താന്റെ ഇടപെടല്‍ ആരംഭിച്ചു. സ്വന്തം ദൈവത്തിന്റെ പേരുപോലും പരിഷ്ക്കരിക്കാന്‍ മടിയില്ലാത്തവരായി ഒരു ജനത മാറണമെങ്കില്‍, അവരെ ബാധിച്ച മിഥ്യാബോധം അത്രത്തോളം കഠിനമായിരിക്കണം. യേഹ്ശുവാ എന്ന പേരിടണമെന്ന് സ്വര്‍ഗ്ഗത്തില്‍നിന്നു കല്പന ലഭിക്കണമെങ്കില്‍, ആ പേരിന് പ്രാധാന്യമുള്ളതുകൊണ്ടു തന്നെയാണ്. യാഹ്‌വെ രക്ഷിക്കുന്നു എന്നര്‍ത്ഥമുള്ള പേരാണ് യേഹ്ശുവാ! ഈ പേരിനെയാണ്‌ യാതൊരു അര്‍ത്ഥവുമില്ലാത്ത അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചു പരിഷ്ക്കരിച്ചത്. യേഹ്ശുവാ എന്ന പേരില്‍ വരുത്തിയ പരിഷ്കാരങ്ങളെ പരിഭാഷയെന്നാണ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി വ്യക്തമാക്കേണ്ടത്, പേരുകളെ ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്നതാണ്. ബൈബിളിലെ വ്യക്തികളെയല്ലാതെ, ഈ ഭൂമിയില്‍ ജീവിച്ച ആരുടേയും പേരുകള്‍ പരിഭാഷപ്പെടുത്തിയിട്ടില്ല. അനേകം മതങ്ങളും കോടാനുകോടി വിജാതിയ ദേവന്മാരും ഈ ലോകത്തുണ്ട്. മനുഷ്യന്റെ ഭാവനയില്‍ രൂപപ്പെടുത്തിയ ദേവീദേവന്മാരാണ് അവരൊക്കെ. തങ്ങളുടെ കരവേലയായ ദൈവങ്ങളുടെപോലും പേരുകള്‍ അവര്‍ പരിഭാഷപ്പെടുത്തിയിട്ടില്ല. വിജാതിയരുടെ ദേവീദേവന്മാര്‍ തങ്ങളുടെ ആരാധകരോട് തങ്ങള്‍ക്ക് എന്തു പേരിടണം എന്ന് നിര്‍ദ്ദേശിക്കുകയോ, തങ്ങള്‍ക്കു ചാര്‍ത്തപ്പെട്ട പേരുകള്‍ പരിഭാഷപ്പെടുത്തരുതെന്നു കല്പിക്കുകയോ ചെയ്തിട്ടുള്ളതായി നമുക്കറിയില്ല. പേരുകളില്‍ പരിഷ്കാരങ്ങള്‍ വരുത്തരുതെന്ന് ദേവീദേവന്മാര്‍ കല്പിക്കാതിരുന്നിട്ടും, തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ പേരുകള്‍ നിലനിര്‍ത്താന്‍ വിജാതിയര്‍ ശ്രദ്ധിക്കുന്നു. അതായത്, അപ്പന്റെ പേര് മാറ്റിയിടുകയെന്ന തന്തയ്ക്കു പിറക്കായ്ക വിജാതിയരില്‍പ്പോലും ദര്‍ശിക്കാന്‍ കഴിയില്ല!

എന്നാല്‍, ആകാശവും ഭൂമിയും സൃഷ്ടിച്ച സൈന്യങ്ങളുടെ ദൈവം ദൈവമായിട്ടുള്ള ജനത്തിന്റെ അഹങ്കാരം എത്രത്തോളം അതിരുകടന്നിരിക്കുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കടുത്ത യെഹൂദവിരോധിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ആവശ്യപ്പെട്ടപ്പോള്‍ യെഹൂദനായ ക്രിസ്തുവിനെ വിജാതിയനാക്കാന്‍ തയ്യാറായ പൂര്‍വ്വീകര്‍ ക്രിസ്ത്യാനികള്‍ക്കുണ്ട്. യെഹൂദരുടെ ഭാഷയില്‍, 'ഞാന്‍ ആകുന്നവന്‍' എന്ന അര്‍ത്ഥമുള്ള നാമമാണ് സൈന്യങ്ങളുടെ ദൈവം ധരിച്ചിരിക്കുന്നത്. ആ നാമം യാഹ്‌വെ എന്നാണ്! ഈ നാമം ദൈവജനത്തിനു വെളിപ്പെടുത്തിയപ്പോള്‍ ഒരു കല്പനകൂടി അവിടുന്ന് ചേര്‍ത്തുവച്ചു. ഇതാണ് ആ കല്പന: "ഞാന്‍ ഞാന്‍ തന്നെ. യിസ്രായേല്‍മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്നു വീണ്ടും അരുളിച്ചെയ്തു: യിസ്രായേല്‍മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 14, 15). എന്നേക്കും അവിടുത്തെ നാമം 'യാഹ്‌വെ' എന്നു മാത്രമായിരിക്കും. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമത്തില്‍ മാത്രമേ അവിടുന്ന് അനുസ്മരിക്കപ്പെടാന്‍ പാടുള്ളു. വ്യാജദേവന്മാരില്‍നിന്നു സത്യദൈവത്തെ വേറിട്ടുനിര്‍ത്തുന്നത് ഈ നാമംകൂടിയാണ്. വ്യാജന്മാര്‍ രംഗത്തിറങ്ങുമെന്നു വ്യക്തമായി അറിയാവുന്നതുകൊണ്ടാണ്, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമത്തില്‍തന്നെ അവിടുത്തെ അനുസ്മരിക്കണമെന്ന് അവിടുന്ന് മുന്നറിയിപ്പു നല്‍കിയത്.

എന്നാല്‍, അല്ലാഹുവിനും ഈസാനബിയ്ക്കുംവേണ്ടി കോണ്‍സ്റ്റന്റൈന്‍ എന്ന കുറുക്കനെ ഉപയോഗിച്ച് സാത്താന്‍ നടത്തിയ മുന്നൊരുക്കമാണ്‌ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ (A.D. 312) കണ്ടത്. ആറാംനൂറ്റാണ്ടിലേക്കും അന്ത്യകാലത്തേക്കും ലക്ഷ്യമാക്കിയുള്ള മുന്നൊരുക്കം! ക്രിസ്തുവിന്റെ നാമം പരിഭാഷപ്പെടുത്തുകയായിരുന്നുവെന്ന വാദം ഒരിക്കലും നിലനില്‍ക്കുന്നതല്ല. പേരുകള്‍ പരിഭാഷപ്പെടുത്താന്‍ പാടില്ല എന്ന സാമാന്യതത്വം തത്ക്കാലത്തേക്ക് മാറ്റിവച്ചുകൊണ്ട് ചിന്തിച്ചാലും, കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്റെ നടപടിക്ക് സാധൂകരണമില്ല. എന്തെന്നാല്‍, യേഹ്ശുവാ എന്ന നാമത്തിന്റെ പരിഭാഷകള്‍ ഒരിടത്തും നടന്നിട്ടില്ല. പരിഭാഷപ്പെടുത്തുകയെന്നത് അര്‍ത്ഥം നിലനിര്‍ത്തിക്കൊണ്ട് മൊഴിമാറ്റലാണ്. അതായത്, ആശയത്തിലോ അര്‍ത്ഥത്തിലോ യാതൊരു മാറ്റവും വരാത്തവിധം ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കു മൊഴിമാറ്റുന്നതിനെയാണ് പരിഭാഷ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമാണ് യേഹ്ശുവാ എന്ന പേരിനുള്ളതെന്നു നമുക്കറിയാം. ഈ അര്‍ത്ഥം വരുന്ന ഏതെങ്കിലും പേരുകള്‍ പരിഭാഷകരില്‍ ആരെങ്കിലും ക്രിസ്തുവിന് നല്‍കിയിട്ടുണ്ടോ? കന്യകാമറിയത്തിനും യോസഫിനും മനസ്സില്‍ തോന്നിയ പേരാണ് യേഹ്ശുവാ എന്ന് ആരും കരുതരുത്. മറിച്ച്, സ്വര്‍ഗ്ഗത്തില്‍നിന്നു പ്രഖ്യാപിച്ച നാമമാണ് അവര്‍ ക്രിസ്തുവിന് നല്‍കിയത്! അതായത്, സ്വര്‍ഗ്ഗം പ്രഖ്യാപിച്ച നാമമാണ് യേഹ്ശുവാ!

സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ ദൂതന്‍ മറിയത്തോടു പറഞ്ഞതിങ്ങനെ: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല"(ലൂക്കാ: 1; 30- 33). സ്വര്‍ഗ്ഗത്തില്‍നിന്നു ദൂതുമായി വന്ന ഗ്രബ്രിയേല്‍ദൂതന്‍ കന്യകാമറിയത്തെ അറിയിച്ച വാക്കുകളാണിത്. എന്നാല്‍, ഇന്ന് നിലവിലുള്ള ഒരു ബൈബിളിലും ഇപ്രകാരം വായിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ബൈബിള്‍ പരിഭാഷകളില്‍ കടന്നുകൂടിയ ഗുരുതരമായ വീഴ്ചമൂലം ദൈവത്തിന്റെ യഥാര്‍ത്ഥ നാമം നീക്കംചെയ്യപ്പെട്ടു. ഇത് ആസൂത്രിതമാണെന്നു മാത്രമല്ല, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തവുമാണ്. പേരിനു വളരെ പ്രാധാന്യം നല്കുന്നവനാണ് ബൈബിളിലെ ദൈവം! അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത പലരുടെയും പേരുകള്‍ അവിടുന്നുതന്നെ മാറ്റുന്നതായി നമുക്കു കാണാം.

അബ്രാമിനെ അബ്രാഹവും സാറായിയെ സാറായുമാക്കിയതുപോലെ, യാക്കോബിന് യിസ്രായേല്‍ എന്ന നാമം നല്കിയതും യാഹ്‌വെയാണ്. പേരിനെ ഗൗരവത്തോടെ പരിഗണിക്കുന്ന ദൈവം അവിടുത്തെ നാമത്തിന്റെ അതീവപ്രാധാന്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ചില പ്രവാചകന്മാര്‍ക്ക് അവരുടെ ജനനത്തിനു മുന്‍പുതന്നെ അവര്‍ക്കു നല്‍കേണ്ട പേര് നിര്‍ദ്ദേശിച്ചതും ഗൗരവത്തോടെ കാണണം. അന്ത്യപ്രവാചകനായ സ്നാപകയോഹന്നാന് പേര് നിര്‍ദ്ദേശിച്ചത് അവനെ ഗര്‍ഭംധരിക്കുന്നതിനു മുന്‍പായിരുന്നു. ശിമയോന് പത്രോസ് എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട്, സ്വര്‍ഗ്ഗത്തിലെ ദൈവവും താനും തമ്മില്‍ സ്വഭാവത്തില്‍ എങ്ങനെയാണ് ഐക്യപ്പെട്ടിരിക്കുന്നതെന്ന് യേഹ്ശുവായും വ്യക്തമാക്കി! ഒരു ചങ്ങലയിലെ കണ്ണികള്‍പോലെ കോര്‍ത്തിണക്കപ്പെട്ട ചരിത്രമാണ് ആദംമുതല്‍ ക്രിസ്തുവരെയുള്ളതെന്നു മനസ്സിലാക്കാന്‍ സത്യാന്വേഷികള്‍ക്കു സാധിക്കും. ഇവയൊന്നും യാദൃശ്ചികമായി സംഭവിച്ചുപോയ കാര്യങ്ങളല്ല; മറിച്ച്, സ്വര്‍ഗ്ഗത്തിലെ ദൈവമായ യാഹ്‌വെതന്നെ മനുഷ്യനായി കടന്നുവന്നതാണ് ക്രിസ്തുവെന്ന്‍ അടയാളപ്പെടുത്താന്‍ ബോധപൂര്‍വ്വം ആവിഷ്ക്കരിച്ചതാണ് ഇവയെല്ലാം. എന്നാല്‍, ഇതിനെല്ലാം മറയിടാന്‍ നടത്തിയ നിഗൂഢനീക്കമാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ചരിത്രം കോറിയിട്ടിരിക്കുന്നത്. ബൈബിള്‍ പരിഭാഷയിലെ പൈശാചിക ഇടപെടലിനെ ഇന്‍ക്വസ്റ്റിനും റീപോസ്റ്റുമോര്‍ട്ടത്തിനും വിധേയമാക്കുമ്പോള്‍ ഇക്കാര്യം കൂടുതലായി നമുക്കു മനസ്സിലാക്കാം.

യേഹ്ശുവാ എന്ന പേര് മാറ്റിമറിച്ചതിനെക്കുറിച്ച് 'കോണ്‍സ്റ്റന്റൈന്‍ ഭക്തര്‍' ഉയര്‍ത്തുന്ന വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയതിനുശേഷം, രണ്ടാമത്തെ വിഷയമായ ബൈബിള്‍ ചരിത്രത്തിലേക്കു കടക്കാം. ഇനി ഉന്നയിക്കാന്‍ പോകുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പരിഭാഷാവാദികള്‍ക്കു കടമയുണ്ട്. യേഹ്ശുവാ എന്ന നാമത്തിന്റെ പരിഭാഷയായി പരിഗണിക്കപ്പെട്ടിരിക്കുന്ന പേരുകളില്‍ ഏതെങ്കിലുമൊന്നിന് 'യാഹ്‌വെ രക്ഷിക്കുന്നു' എന്ന അര്‍ത്ഥമുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! എന്നിട്ടുമെന്തേ, അറിവ് വര്‍ദ്ധിച്ച ഈ തലമുറയ്ക്കുപോലും സത്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ലാ? ക്രിസ്തുവിന്റെ യഥാര്‍ത്ഥ നാമം ദൈവജനത്തിനു വെളിപ്പെടുത്തുകയെന്ന ദൗത്യത്തില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന മനോവയ്ക്കെതിരേ സകല വൈരങ്ങളും മറന്ന് ശത്രുക്കള്‍ ഒന്നാകുന്നത് എന്തുകൊണ്ടാണ്? മനോവ അയയ്ക്കപ്പെട്ടിരിക്കുന്നത് കാലഘട്ടത്തിന്റെ പ്രവാചക ദൗത്യവുമായിട്ടാണ് എന്നതിന്റെ ദൃഷ്ടാന്തമാണിത്! ഗ്രീക്കിലേക്കോ മറ്റേതെങ്കിലും ഭാഷയിലേക്കോ ഈ പേര് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നവന്‍, തന്നെത്തന്നെ വിഡ്ഢിയായി പ്രഖ്യാപിക്കുകയാണ്! ഈസാനബി എന്ന എതിര്‍ക്രിസ്തുവിന് വഴിയൊരുക്കാനാണ് യേഹ്ശുവായെ 'ഈശോ' എന്ന് പരിഭാഷപ്പെടുത്തിയവര്‍ ലക്ഷ്യമിട്ടത്. ജീസസ്, യേശു, ഈശോ തുടങ്ങിയ ഒരു പദത്തിലും യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമില്ല. അതിനാല്‍ത്തന്നെ പരിഭാഷ എന്ന വാദം നിലനില്‍ക്കുന്നില്ല! പേരുകള്‍ പരിഭാഷപ്പെടുത്താറില്ല എന്ന സാമാന്യതത്വം നിലനില്‍ക്കെയാണ്, പരിഭാഷ എന്ന പ്രചരണത്തിന്റെ മുനയും ഒടിഞ്ഞിരിക്കുന്നത്!

യേശു എന്ന പേര് കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. യഥാര്‍ത്ഥ പേരിനോട് സ്വരത്താല്‍ സാമ്യത പുലര്‍ത്തുന്നുവെങ്കിലും, അര്‍ത്ഥമില്ലാത്ത ഒരു വാക്കായി മാത്രമേ 'യേശു' എന്ന പദത്തെ കണക്കാക്കാന്‍ കഴിയുകയുള്ളു. പശു, പശ തുടങ്ങിയ വാക്കുകള്‍ക്ക് പരസ്പരം എന്തു ബന്ധമുണ്ടോ അത്രയും ബന്ധം മാത്രമാണ് യേശുവിന് യേഹ്ശുവായുമായി നിലവിലുള്ളത്! ഒരുകാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: പേരുകള്‍ പരിഭാഷപ്പെടുത്തുകയെന്നത് വിഡ്ഢികള്‍ക്കു മാത്രം ഇണങ്ങുന്ന കാര്യമാണ്.

ചുറ്റിലും ജീവിക്കുന്ന ജനതകളിലാരും തങ്ങളുടെ ദൈവങ്ങളുടെ പേരുകള്‍ പരിഭാഷപ്പെടുത്താനോ പരിഷ്കരിക്കാനോ തയ്യാറാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍പോലും കഴിയാത്തവിധം മിഥ്യാബോധത്തിലാണ് ഇവര്‍ കഴിയുന്നത്. ഇതുവരെ നാം ചിന്തിച്ച കാര്യങ്ങളുടെ അന്തഃസത്തയിതാണ്: ലോകത്തിലുള്ള ഏതൊരു വിജാതിയവിഭാഗത്തെ എടുത്താലും, അവരുടെയൊന്നും ദേവന്മാര്‍ തങ്ങളുടെ പേര് ഭക്തര്‍ക്കു പറഞ്ഞുകൊടുത്തിട്ടില്ല. ഭക്തര്‍ നല്‍കിയ പേരിലാണ് വിജാതിയരുടെ ദേവന്മാര്‍ അറിയപ്പെടുന്നത്. എന്നാല്‍, ക്രിസ്ത്യാനികളുടെ ദൈവം തന്റെ നാമം വെളിപ്പെടുത്തുക മാത്രമല്ല, ആ നാമമല്ലാതെ മറ്റൊരു നാമത്താലും താന്‍ അനുസ്മരിക്കപ്പെടാന്‍ പാടില്ല എന്നു കല്പിക്കുകയും ചെയ്തു. എത്രത്തോളം ഗുരുതരമായ പാപമാണ് തങ്ങളുടെ പൈതൃകമായി ചുമക്കുന്നതെന്ന് ഇവരറിയുന്നില്ല! വിജാതിയര്‍ തങ്ങളുടെ ദേവന്മാര്‍ക്ക് ഇഷ്ടമുള്ള പേരുകള്‍ നല്‍കുന്നതുപോലെ, സര്‍വ്വശക്തനും സര്‍വ്വത്തിന്റെയും സ്രഷ്ടാവുമായ സൈന്യങ്ങളുടെ ദൈവത്തിനു പേരിടാന്‍ ശ്രമിക്കുന്നത് ഗൗരവമായി കാണണം. മാനവചരിത്രത്തില്‍ ഇന്നോളം ഒരു ജനതയും തങ്ങളുടെ ദൈവത്തിന്റെ പേര് പരിഭാഷപ്പെടുത്തിക്കൊണ്ട് തങ്ങളെത്തന്നെ വിഡ്ഢികളുടെ പീഠത്തില്‍ ഉപവിഷ്ടരാക്കിയിട്ടില്ല. ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന അലങ്കാരമാണ് ഈ വിഡ്ഢിത്തം!

മൂന്നു വിഷയങ്ങളില്‍ ഒന്നുമാത്രമാണ് ഇതുവരെ നാം പരിശോധിച്ചത്. മറ്റു രണ്ടു വിഷയങ്ങള്‍ക്കൂടി പരിശോധിക്കേണ്ടതുള്ളതിനാല്‍, ഒന്നാമത്തെ വിഷയം ഇവിടെ ഉപസംഹരിക്കുകയാണ്. യേഹ്ശുവായുടെയും സൈന്യങ്ങളുടെ ദൈവത്തിന്റെയും നാമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ വിരചിതമായിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ലേഖനത്തിന്റെ താളുകളിലേക്കുള്ള 'ലിങ്ക്' ഇവിടെ ചേര്‍ക്കുന്നു: 'നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം!'

പഴയനിയമവും പുതിയനിയമവും?

പഴയനിയമം, പുതിയനിയമം എന്നിങ്ങനെ ബൈബിളിലെ പുസ്തകങ്ങളെ വിഭജിച്ചത് ആരാണ്? അതിന്റെ ഉദ്ദേശം എന്തായിരുന്നു? പഴയത്, പുതിയത് എന്നിങ്ങനെ രണ്ടു നിയമങ്ങള്‍ ബൈബിളിലുണ്ടോ? സഭാവ്യത്യാസമില്ലാതെ, എല്ലാ ക്രിസ്ത്യാനികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു തെറ്റാണ് പഴയനിയമമെന്നും പുതിയനിയമമെന്നും ബൈബിളിലെ പുസ്തകങ്ങളെ വേര്‍തിരിച്ചു പറയുന്നത്. ബൈബിള്‍ ഒരു നിയമഗ്രന്ഥം മാത്രമല്ല, നിയമം, പ്രവചനം, ചരിത്രം, പ്രബോധനം എന്നിവയെല്ലാം അതില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ചേരുന്ന ബൈബിളിന്റെ തുടര്‍ച്ചയായി ക്രിസ്തുവിന്റെ പ്രബോധനങ്ങളും ചേര്‍ക്കപ്പെട്ടപ്പോള്‍ അത് സമ്പൂര്‍ണ്ണ ബൈബിളായി. ഓരോ കാലഘട്ടങ്ങളിലും വിളിക്കപ്പെട്ട പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ ബൈബിളില്‍ ചേര്‍ക്കപ്പെട്ടുവെന്നു നമുക്കറിയാം.

ക്രിസ്തുവിന് എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് യേശയ്യാഹ് പ്രവചിച്ചത്. യേശയ്യാഹിന്റെ പ്രവചനത്തിനുശേഷം രണ്ടു നൂറ്റാണ്ടുകള്‍ക്കൂടി കഴിഞ്ഞപ്പോള്‍ യിരെമിയാഹ് (ജറെമിയാ) പ്രവചിച്ചു. അങ്ങനെ ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്തരായ പ്രവാചകന്മാര്‍ പ്രവചനങ്ങള്‍ നടത്തി. മോശയുടെ നിയമങ്ങളില്‍നിന്ന് അകന്നുപോയ ദൈവജനത്തെ ആ നിയമങ്ങളിലേക്ക് തിരികെക്കൊണ്ടുവരാന്‍ അയയ്ക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ പ്രവചിക്കുകയും ചെയ്തു. യേശയ്യാഹിന്റെ പ്രവചനങ്ങള്‍ക്കുശേഷം യിരെമിയാഹും മറ്റു പ്രവാചകന്മാരും പ്രവചനം നടത്തിയതുകൊണ്ട്, യേശയ്യാഹിന്റെ പ്രവചനത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. പുതിയ പ്രവചനം, പഴയ പ്രവചനം എന്നിങ്ങനെ പ്രവചനങ്ങളെ വേര്‍തിരിക്കുന്ന 'കുതന്ത്രം' യെഹൂദര്‍ പ്രയോഗിച്ചുമില്ല.

ഇനി വിഷയത്തിലേക്കു കടക്കാം. പുതിയനിയമം പ്രാബല്യത്തില്‍ വരുന്നതോടെ പഴയനിയമങ്ങള്‍ അപ്രസക്തമാകും എന്നത് സാമാന്യതത്വമാണ്. കാലഹരണപ്പെട്ട നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല ന്യായവിധി നടത്തുന്നതെന്നു നമുക്കറിയാം. രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാനാണ് പൗരന്മാര്‍ക്ക് ഉത്തരവാദിത്വമുള്ളത്. രാജഭരണകാലത്തെ നിയമങ്ങളോ, പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ നിലനിന്നിരുന്ന നിയമങ്ങളോ അനുസരിക്കാനുള്ള ബാധ്യത ആര്‍ക്കുമില്ല. അതായത്, പുതിയനിയമം വരുന്നതോടെ പഴയനിയമം അസാധുവാകും! അസാധുവാക്കപ്പെടുന്ന ഏതൊരു നിയമവും കാലഹരണപ്പെട്ടതാണ്. അങ്ങനെയെങ്കില്‍, അസാധുവാക്കപ്പെട്ട നിയമം എന്തിനാണ് നാം പഠിക്കുന്നത്? ക്രിസ്തുവിനു മുന്‍പുവരെ പ്രവചിച്ച ഓരോ പ്രവാചകന്മാരുടെയും പ്രവചനങ്ങള്‍ തിരുലിഖിതങ്ങളോടു കൂട്ടിച്ചേര്‍ക്കപ്പെടുകയാണുണ്ടായത്. പുതുതായി ചേര്‍ക്കപ്പെടുന്ന പ്രവചനങ്ങള്‍ക്കോ ചരിത്രങ്ങള്‍ക്കോ പ്രബോധനങ്ങള്‍ക്കോ, നിലനിന്നിരുന്നവയില്‍നിന്നു വേറിട്ട പരിഗണനകള്‍ ആരും നല്‍കിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പഴയതും പുതിയതുമായ ഓരോ തിരുവെഴുത്തുകളുടെയും ഉറവിടം ദൈവമാണെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് എല്ലാ തിരുവെഴുത്തുകള്‍ക്കും തുല്യ പരിഗണന ലഭിച്ചത്. മാത്രവുമല്ല, മുന്‍കാല പ്രവചനങ്ങളെയും നിലവിലുള്ള നിയമങ്ങളെയും സ്ഥിരീകരിക്കുന്നവരാണ് പുതിയ പ്രവാചകന്മാര്‍. ദൈവത്തില്‍നിന്നു വന്നിട്ടുള്ള പ്രവാചകനെ തിരിച്ചറിയാനുള്ള പ്രധാന അടയാളവും ഇതുതന്നെയാണ്!

മുന്‍കാല പ്രവചനങ്ങളെയോ പ്രബോധനങ്ങളെയോ നിയമങ്ങളെയോ നിഷേധിക്കുന്ന ഒരുവനെയും പ്രവാചകനായി സ്വീകരിക്കരുത് എന്ന കല്പന യാഹ്‌വെയില്‍നിന്നു ലഭിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആപ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം"(നിയമം: 13; 1-4). അതായത്, മോശയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ പ്രേരണ നല്‍കുന്ന പ്രബോധനങ്ങളുമായി കടന്നുവരുന്ന ഒരുവനെയും സ്വീകരിക്കരുതെന്ന് മോശവഴി യാഹ്‌വെ കല്പിച്ചിരിക്കുന്നു. പ്രവാചകനെ തിരിച്ചറിയുന്നത് മോശയുടെ നിയമങ്ങളെ മാനദണ്ഡമാക്കി മാത്രമാണ്!

ഒരു കല്പനകൂടി ശ്രദ്ധിക്കുക: "എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം"(നിയമം: 18; 20). വ്യാജപ്രവാചകന്മാരെയും വ്യാജപ്രബോധകരെയും തിരിച്ചറിയാനുള്ള അടയാളം മോശയുടെ നിയമമാണെന്നു വ്യക്തമാക്കുന്ന മുന്നറിയിപ്പായി ഈ വചനത്തെയും കാണണം.  

യേഹ്ശുവാ വന്നിരിക്കുന്നത് ദൈവത്തില്‍നിന്നാണോ എന്ന് പരിശോധിക്കാന്‍ യെഹൂദര്‍ സ്വീകരിച്ച മാനദണ്ഡം, മോശയുടെ നിയമങ്ങളും പ്രവാചകന്മാരുടെ പ്രവചനങ്ങളുമായിരുന്നു. യേഹ്ശുവായുടെ പ്രബോധനങ്ങള്‍ നിയമങ്ങളില്‍നിന്നോ പ്രവചനങ്ങളില്‍നിന്നോ വ്യതിചലിക്കുന്നവയാണോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നത് അവിടുത്തെമേല്‍ കുറ്റം ആരോപിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍, ഒരു കുറ്റവും യേഹ്ശുവായില്‍ കണ്ടെത്താന്‍ യെഹൂദര്‍ക്കു സാധിച്ചില്ല. കാരണം, നിയമങ്ങളെയോ പ്രവചനങ്ങളെയോ നിഷേധിക്കുന്ന പ്രബോധനങ്ങള്‍ യേഹ്ശുവായില്‍നിന്ന് ഉണ്ടായില്ല. നിയമങ്ങളെയും പ്രവചനങ്ങളെയും സ്ഥിരീകരിക്കുന്നതിനുവേണ്ടിയും, ചില പ്രവചനങ്ങള്‍ തന്നില്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയുമാണ് യേഹ്ശുവാ മനുഷ്യനായി കടന്നുവന്നത്. യേഹ്ശുവാ മനുഷ്യനായി കടന്നുവരുന്നതിനുമുമ്പ് അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ പ്രഖ്യാപിച്ചവയെല്ലാം അവിടുന്നുതന്നെയാണ് നല്‍കിയത്. അതായത്, യേഹ്ശുവാ തന്നെയാണ് മോശയിലൂടെയും മറ്റു പ്രവാചകന്മാരിലൂടെയും ദൈവജനത്തോടു സംസാരിച്ചത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, താന്‍തന്നെ നല്‍കിയ നിയമങ്ങളെയും പ്രവചനങ്ങളെയും അസാധുവാക്കാന്‍ അവിടുന്ന് തയ്യാറാകുമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്.

മോശയിലൂടെ നിയമങ്ങള്‍ നല്‍കിയപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഒരുകാര്യംകൂടി വ്യക്തമാക്കിയിരുന്നു. അത് എന്താണെന്നു നോക്കുക: "അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 18, 19). ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനംകൂടിയാണ് ഈ വെളിപ്പെടുത്തല്‍. ക്രിസ്തു വരുന്നത് മോശയുടെ നിയമങ്ങള്‍ അസാധുവാക്കനല്ല; മറിച്ച്, വ്യക്തതയോടെ വ്യാഖ്യാനിക്കാനാണ്! അതുതന്നെയാണ് യേഹ്ശുവാ ചെയ്തത്. മോശയിലൂടെ അവിടുന്ന് നല്‍കിയ നിയമങ്ങള്‍ വ്യാഖ്യാനിക്കുക മാത്രമല്ല, കൂടുതല്‍ കാര്‍ക്കശ്യമുള്ളതാക്കുകയും ചെയ്തു. ഈ വചനം ശ്രദ്ധിക്കുക: "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 27, 28). മോശയിലൂടെ നല്‍കപ്പെട്ട കല്പന വ്യാഖ്യാനിച്ചപ്പോള്‍, അത് കൂടുതല്‍ കടുപ്പമുള്ളതായി. മോശയിലൂടെ നല്‍കപ്പെട്ട കല്പനകളില്‍ യേഹ്ശുവാ വരുത്തിയ മാറ്റമിതാണ്!

എല്ലാ കല്പനകളിലും ഇതുതന്നെയാണ് കാണുന്നത്. മറ്റൊരു കല്പന വ്യാഖ്യാനിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ: 5; 21-24). യേഹ്ശുവാ നല്‍കിയ വ്യാഖ്യാനം കൊലപാതകത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്. യേഹ്ശുവായുടെ വാക്കുകളെ ചുരുക്കിക്കൊണ്ട് യോഹന്നാന്‍ ഇപ്രകാരം എഴുതി: "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്‌"(1 യോഹ: 3; 15). പുതിയ നിയമം നല്‍കുകയല്ല, നിലവിലുള്ള നിയമത്തില്‍ മറഞ്ഞിരുന്ന വിശാലമായ തലങ്ങള്‍ക്കൂടി അനാവരണം ചെയ്യുന്നതാണ് ക്രിസ്തീയത! ക്രിസ്തുവില്‍നിന്നു നാം പഠിക്കേണ്ടത് ഇതാണ്. അല്ലാതെ, ഒന്നാംപ്രമാണം മുതല്‍ പത്താംപ്രമാണം വരെയുള്ള സകല പ്രമാണങ്ങളെയും മാറ്റി, പുതിയ നിയമം നല്‍കുകയാണ് യേഹ്ശുവാ ചെയ്തതെന്ന് ആരും ധരിക്കരുത്.

യേഹ്ശുവായുടെ അലംഘനീയമായ പ്രഖ്യാപനം ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). പഴയനിയമം, പുതിയനിയമം എന്നിങ്ങനെ ബൈബിളിലെ പുസ്തകങ്ങളെ തരംതിരിക്കണമെങ്കില്‍ പുതിയ നിയമം ഉണ്ടായിരിക്കുകയെങ്കിലും വേണം. ഉത്പത്തിമുതല്‍ വെളിപാടുവരെയുള്ള എഴുപത്തിമൂന്നു പുസ്തകങ്ങളിലെവിടെയും പുതിയനിയമം എന്നൊരു നിയമം കണ്ടെത്താന്‍ കഴിയുകയില്ല. അങ്ങനെയെങ്കില്‍, ബൈബിളുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു കൗശലം പ്രയോഗിച്ചവരുടെ ലക്‌ഷ്യം എന്തായിരിക്കും? 

ദൈവത്തിന്റെ നിയമങ്ങളില്‍നിന്നു ദൈവമക്കളെ അകറ്റുന്നതിനുവേണ്ടി സാത്താന്‍ കൗശലപൂര്‍വ്വം നടത്തിയ ഇടപെടലാണ് നിയമങ്ങള്‍ക്ക് പഴമയും പുതുമയും നല്‍കി വേര്‍തിരിച്ചതിനു പിന്നിലുള്ളത്. കൂടുതല്‍ വിവരണങ്ങളുടെ സഹായമില്ലാതെതന്നെ ഇത് മനസ്സിലാക്കാന്‍ കഴിയും. വിജാതിയ അനുകരണങ്ങള്‍ക്കെതിരേ ഏതെങ്കിലും ദൈവമക്കള്‍ സഭയില്‍ സംസാരിച്ചാല്‍, അത് പഴയനിയമമാണെന്നു പറഞ്ഞ് വിജാതിയ അനുകരണങ്ങളെ ന്യായീകരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍, അതുതന്നെയാണ് നിയമങ്ങളെ പഴയതും പുതിയതുമായി വേര്‍തിരിച്ചതിന്റെ പിന്നിലെ ലക്‌ഷ്യം! ഏതൊരു കല്പനയെയും ലംഘിക്കാന്‍ ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത് പഴയതും പുതിയതുമെന്ന വാദമായിരിക്കും. കരുണ, സ്നേഹം, ക്ഷമ എന്നിങ്ങനെയുള്ള നിയമങ്ങള്‍ ഇവര്‍ സ്വന്തമായി തയ്യാറാക്കിയിട്ടുമുണ്ട്. യഥാര്‍ത്ഥ നിയമങ്ങളില്‍ത്തന്നെ നിലവിലുള്ളതും വ്യാഖ്യാനത്തിലൂടെ അനാവരണം ചെയ്യപ്പെടേണ്ടതുമായ സത്യങ്ങളെ, നിയമത്തില്‍നിന്ന് അടര്‍ത്തിമാറ്റി പഠിപ്പിക്കുന്നതാണ് പിശാചിന്റെ കാരുണ്യപ്രഘോഷണം! ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്കോ ആദിമ സഭയ്ക്കോ മനസ്സിലാകാത്ത വ്യാഖ്യാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നവര്‍ പിശാചിനുവേണ്ടി ദൈവജനത്തെ ഒറ്റുകൊടുക്കുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. മോശയിലൂടെ നിയമം നല്‍കിയവന്‍തന്നെയാണ് മനുഷ്യനായി വന്ന് ആ നിയമങ്ങളെ സ്ഥിരീകരിച്ചതെന്നു വിശ്വസിക്കാത്ത ഒരുവനെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ സാധിക്കില്ല.

പഴയതും പുതിയതുമെന്ന് നിയമത്തെ വിഭജിക്കുന്ന ഒരു സൂചനപോലും ബൈബിളില്‍ ഇല്ലാതിരിക്കെ, ബൈബിളിനെത്തന്നെ പഴയനിയമമെന്നും പുതിയനിയമമെന്നും രണ്ടായി ഭാഗിക്കുന്നത് വചനവിരുദ്ധമായ നടപടിയാണ്. ഈ വേര്‍തിരിക്കലിന്റെ ഗൗരവം തിരിച്ചറിയാത്തവര്‍ പരമ്പരാഗതമായി തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ ഇതാണ്: "ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേഹ്ശുവാ ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു"(1 കോറി: 12; 3). യേഹ്ശുവായും യാഹ്‌വെയും ഒരാള്‍ത്തന്നെയാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഈ വെളിപ്പെടുത്തല്‍പ്പോലും ബൈബിള്‍ പരിഭാഷകരുടെ കൗശലത്തിലൂടെ മറച്ചുവയ്ക്കപ്പെട്ടു. 'കര്‍ത്താവ്' എന്ന പദമുപയോഗിച്ചു നടത്തിയ ആക്രമണമാണ് ബൈബിളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ ആക്രമണം തിരിച്ചറിയാത്തവര്‍ വ്യര്‍ത്ഥപദങ്ങളുടെ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു വിജാതിയതയോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിരിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് വിജാതിയരുടെ ദൈവമായ പിശാചിന്റെ ലക്ഷ്യമാണ്‌. അതിനാല്‍ത്തന്നെ, തനിക്ക് സ്വീകാര്യത ലഭിക്കുന്നവിധം നിയമങ്ങള്‍ പരിഷ്കരിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. 'പുതിയനിയമം' എന്ന ഇല്ലാത്ത നിയമത്തിന്റെ വക്താക്കള്‍ ചെയ്യുന്നതും ഇതുതന്നെയാണ്!

ദൈവമക്കളുടെ സാമാന്യബോധത്തിനു നേരേപോലും കടന്നാക്രമണം നടത്തുന്ന രീതിയില്‍ പുത്തന്‍ വ്യാഖ്യാനങ്ങളുമായി കടന്നുവരുന്നവരുടെ ലക്‌ഷ്യം ആരെയും നന്നാക്കുകയെന്നതല്ല; മറിച്ച്, ഒരുവനെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് പിശാചിന്റെ പക്ഷത്തേക്ക് നയിക്കുകയെന്നതാണ്. വിജാതിയരുടെ ആചാരങ്ങളോടു യാഹ്‌വെയ്ക്കു പണ്ടുണ്ടായിരുന്ന അറപ്പും വെറുപ്പും നീങ്ങിപ്പോകാന്‍ കാരണമാകുന്ന എന്തു മാറ്റമാണ് വിജാതിയതയില്‍ സംഭവിച്ചത്? പിശാചുക്കള്‍ ദൈവമായി രൂപാന്തരപ്പെട്ടോ? പിശാചുക്കള്‍ മാനസ്സാന്തരപ്പെട്ട് ജ്ഞാനസ്നാനം സ്വീകരിച്ചോ? ഇല്ലെങ്കില്‍പ്പിന്നെ എന്തടിസ്ഥാനത്തിലാണ് വിജാതിയതയ്ക്കു നിലവിലുണ്ടായിരുന്ന വിലക്ക് നീക്കിക്കളയാന്‍ 'പുതിയനിയമം' എന്ന സാഹസത്തിന് ഇവര്‍ മുതിര്‍ന്നു? ദൈവമക്കളുടെ സാമാന്യബോധത്തിനുമേല്‍പ്പോലും കടന്നാക്രമണം നടത്തിയിരിക്കുന്നുവെന്ന് മനോവ പറയുന്നത് ഈ ചോദ്യങ്ങള്‍ മനോമുകുരത്തില്‍ ഉയരുന്നതുകൊണ്ടാണ്!

പുതിയനിയമവും പഴയനിയമവും എന്ന വേര്‍തിരിവ് ബൈബിളില്‍ വരുത്താന്‍ പാടില്ലെന്നുതന്നെയാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. കാരണം, മറഞ്ഞിരിക്കുന്ന അനേകം ദുരന്തങ്ങള്‍ ഈ വേര്‍തിരിക്കലിനു പിന്നിലുണ്ട്. പുരാതനഗ്രന്ഥങ്ങള്‍, നവീനഗ്രന്ഥങ്ങള്‍ എന്നിങ്ങനെ മാത്രമേ ബൈബിളിനെ വേര്‍തിരിക്കാന്‍ പാടുള്ളു. ഓരോ കാലത്തും അയയ്ക്കപ്പെട്ട പ്രവാചകന്മാര്‍ പിന്തുടര്‍ച്ചയായി കൂട്ടിച്ചേര്‍ക്കപ്പെട്ടതുപോലെ, ക്രിസ്തുവിന്റെ പ്രബോധനങ്ങളും പുരാതനഗ്രന്ഥത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. പുരാതനായവന്‍ തന്നെയാണു നവീനനായി കടന്നുവരാനിരിക്കുന്നത്. പുരാതനമായ നിയമംതന്നെ നവീനമായി നല്‍കപ്പെടുന്നു. ഉപദേശരൂപേണ പൗലോസ് പ്രഖ്യാപിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "നമ്മുടെ ദൈവമായ യേഹ്ശുവാ മ്ശിഹാ പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും"(1 തിമോ: 6; 14, 15). പിശാചിന്റെ കൗശലങ്ങളില്‍ ആരും അകപ്പെടാതിരിക്കട്ടെ!

ക്രിസ്തുവിന്റെ രഹസ്യജീവിതം എന്നത് മറ്റൊരു പൈശാചിക കുതന്ത്രം!

'എട്ടുകാലി മമ്മൂഞ്ഞിസം' എന്നൊരു 'ഇസം' ലോകത്തുണ്ട്. ആ ഇസമാണ്‌ ആര്‍ഷഭാരത സംസ്കാരം അഥവാ ആ-ഭാ-സം എന്ന സനാതനം! ലോകത്തൊരു പുതിയ കണ്ടെത്തല്‍ നടക്കുമ്പോള്‍, അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കാണിക്കുന്ന ഉളുപ്പില്ലായ്മക്കാണ് സനാതന ധര്‍മ്മമെന്നു പറയുന്നത്. ക്രിസ്തീയതയില്‍ അതിന്റെ ആചാര്യന്മാര്‍ ജാഗ്രത പുലര്‍ത്താത്തതുമൂലം വന്നുഭവിച്ച മൂന്നാമത്തെ ദുരന്തമാണ് യേഹ്ശുവായുടെ രഹസ്യജീവിതം. സനാതന ഫലിതക്കാര്‍ മുതല്‍ ഭൂമിയിലുള്ള സകല വിജാതിയ മതങ്ങളും സൗകര്യപൂര്‍വ്വം ഈ അബദ്ധവാക്കിനെ ഏറ്റെടുത്ത് ഫലംകൊയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. യേഹ്ശുവായ്ക്ക് കാശ്മീരില്‍ കല്ലറ തീര്‍ത്ത ഇസ്ലാമും, യേഹ്ശുവായെ യോഗയഭ്യസിപ്പിച്ച പതഞ്ജലി രാമനുമൊക്കെ ഗുണഭോക്താക്കളായി മാറുന്നതിനിടയാക്കിയത് 'ക്രിസ്ത്യാനികളുടെ' ജാഗ്രതക്കുറവായിരുന്നുവെന്നത് പകല്‍പ്പോലെ വ്യക്തം! വിദൂരഭാവിയില്‍ വന്നുഭവിക്കാന്‍ സാദ്ധ്യതയുള്ള ദുരന്തങ്ങളെ മുന്നില്‍ക്കാണാന്‍ ദൂരക്കാഴ്ച അനിവാര്യമാണ്. ക്രിസ്ത്യാനികളുടെ നേതാക്കളായി സ്വയംസേവ ചെയ്യുന്നവര്‍ക്ക് ഇല്ലാത്തതും ഇതുതന്നെ. മങ്ങിയ കാഴ്ചയും അന്ധതയും ബാധിച്ചവര്‍ കത്തോലിക്കാസഭയില്‍ 'ബാങ്കുവിളികള്‍' മുഴക്കുമ്പോള്‍, കാഴ്ചയുള്ളവരെന്നു പറയുന്നവര്‍ക്കുപോലും വഴിതെറ്റുന്നു!

യേഹ്ശുവായുടെ മുപ്പത്തിമൂന്നു വര്‍ഷത്തെ ഇഹലോകജീവിതത്തില്‍ ഒരിക്കല്‍പ്പോലും അവിടുന്ന് രഹസ്യജീവിതം നയിച്ചിട്ടില്ല എന്ന സത്യം നിലനില്‍ക്കെയാണ്, പരസ്യജീവിതമെന്നും രഹസ്യജീവിതമെന്നും രണ്ടായി വേര്‍തിരിക്കാന്‍ ചില കുബുദ്ധികള്‍ തയ്യാറായത്. ഈ ആരോപണത്തിനു പിന്നില്‍ ഏതെങ്കിലും വിജാതിയ സമൂഹങ്ങള്‍ക്കു പങ്കില്ല; മറിച്ച്, ക്രിസ്ത്യാനികളുടെയിടയില്‍നിന്നു തന്നെയാണ് ഈ കഥ പ്രചരിക്കപ്പെട്ടത്. ബൈബിള്‍ വായിച്ചിട്ടും യാതൊന്നും മനസ്സിലാകാത്തവരും ബൈബിളിലെ ചരിത്രത്തിനു സമാന്തരമായി ചരിത്രങ്ങള്‍ രചിക്കുന്നതില്‍ നൈപുണ്യം തെളിയിച്ചവരുമായ അനേകര്‍ ക്രൈസ്തവരുടെയിടയില്‍ ഉണ്ടായിരുന്നു. പാശ്ചാത്യ-പൗരസ്ത്യ പോരാട്ടത്തിന്റെ ഭാഗമായും പാരമ്പര്യകഥകള്‍ ചമയ്ക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന്റെ വൈരികള്‍ക്കു ഭാവിയില്‍ ഉപകരിക്കുന്ന കാര്യങ്ങളാണ് തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ആത്മീയജ്ഞാനത്തിന്റെ അപര്യാപ്തതയും ക്രൈസ്തവനാമധാരികളെ ഗ്രസിച്ചിട്ടുണ്ട്. ക്രൈസ്തവനാമധാരികളുടെ ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല.

ക്ഷേത്രമാതൃകയില്‍ പള്ളികളുണ്ടാക്കുകയും ഹിന്ദുക്കളുടെ ആചാരങ്ങള്‍ അനുകരിക്കുകയും ചെയ്യുന്നതിലൂടെ ആത്മീയദുരന്തം വരുത്തിവയ്ക്കുന്നതുപോലെതന്നെ, സാമൂഹികമായ പ്രശ്നങ്ങള്‍ക്കും ഇവര്‍ വഴിമരുന്നിടുന്നു. ചരിത്രത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്ത പ്രാകൃതസമൂഹമാണ് ഇന്ത്യയിലെ സംഘപരിവാരങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവിധം ആര്‍ഷഭാരത തിമിരം ബാധിച്ച ക്രൈസ്തവനാമധാരികളാണ് അമ്പലത്തിന്റെ മാതൃകയില്‍ പള്ളികള്‍ പണിത് ക്രിസ്തുവിനെ താമരയില്‍ ഇരുത്തുന്നത്. ഈ ആലയങ്ങളൊക്കെ രാമന്റെ ഒളിത്താവളങ്ങളായിരുന്നുവെന്ന് സംഘപരിവാരങ്ങള്‍ വാദിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹികസംഘര്‍ഷത്തെ മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണം ഇല്ലാത്ത ആചാര്യന്മാര്‍ ക്രൈസ്തവസഭകള്‍ക്കു മാത്രമല്ല, സമൂഹത്തിനുതന്നെ ദുരന്തമാണ്. ഇല്ലാത്ത പഴക്കം അവകാശപ്പെടുന്ന വിഡ്ഢികളും ധാര്‍ഷ്ട്യക്കാരുമാണ് ഹിന്ദുമതത്തിന്റെ വക്തക്കാളെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്നത് ആരാധനാലയങ്ങള്‍ പിടിച്ചെടുക്കലിന്റെ നാളുകളായിരിക്കും.

ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യാനികളുടെയിടയിലെ സംഘപരിവാരങ്ങളും പൈശാചികതയുടെ വക്താക്കളായി വിഹാരിക്കുന്നുണ്ട്. വൈദികരുടെ വേഷത്തിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന പൈശാചിക വ്യക്തിത്വങ്ങള്‍ ഇന്ന് സജ്ജീവമാണ്. ക്രിസ്തുവിന്റെ രഹസ്യജീവിതത്തിനു തിരക്കഥ തയ്യാറാക്കാന്‍ ഹിന്ദുക്കളോടും മുസ്ലീങ്ങളോടും മത്സരിക്കുന്നത് ക്രൈസ്തവസഭകളില്‍ സാങ്കേതികമായി നിലകൊള്ളുന്ന ചിലരാണെന്നതും വിസ്മരിക്കാന്‍ പാടില്ല. നവമാധ്യമങ്ങളില്‍ കുപ്രസിദ്ധി നേടിയിട്ടുള്ള ഒരു അലവലാതിയാണ് 'സാമുവല്‍ കൂടല്‍'! ഭക്തിയുടെ ബാഹ്യരൂപം ധരിച്ച്, അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നതിന് തന്റെ സ്വതസിദ്ധമായ 'വഷളന്‍' പദപ്രയോഗങ്ങള്‍ ലോകത്തിനു മുന്‍പില്‍ വിസ്സര്‍ജ്ജിക്കുന്ന ഈ മനുഷ്യനെ ശ്രദ്ധിച്ചിട്ടുള്ള ചിലരെങ്കിലുമുണ്ടാകും. വിവരക്കേടിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യയില്‍ വന്നിട്ടാണ് യേഹ്ശുവാ പഠനം നടത്തിയതെന്ന് ഈ വൃത്തികെട്ടവന്‍ പ്രസംഗിച്ചുനടക്കുന്നു. ക്രിസ്ത്യാനികളുടെ ആചാര്യവേഷത്തില്‍ ഉപജീവനം കഴിക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സത്യം അറിയാതെ, ഇത്തരം പ്രചരണങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന പാവപ്പെട്ടവരുമുണ്ട്. വൈദീകവേഷത്തില്‍ പിശാചുക്കള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, അത് കൂടുതല്‍ അപകടകരമായിരിക്കുമെന്നു നമുക്കറിയാം. ആയതിനാല്‍, ക്രിസ്തുവിന്റെ രഹസ്യജീവിതം എന്ന നുണയില്‍നിന്നു ദൈവജനത്തെയെങ്കിലും മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം മനോവ ഏറ്റെടുക്കുകയാണ്.

മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് യേഹ്ശുവാ മരിക്കുകയും ഉത്ഥാനംചെയ്യുകയും ചെയ്തത്. ഈ കാലയളവില്‍ ഒരിക്കലെങ്കിലും യേഹ്ശുവായ്ക്ക് രഹസ്യമായ ജീവിതം ഉണ്ടായിട്ടുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്. അത് അവിടുന്ന് ശിശുവായിരുന്ന കാലത്താണ്. ഹേറോദേസ് രാജാവിനെ ഭയന്ന് ശിശുവായ യേഹ്ശുവായെയുംകൊണ്ട് അവിടുത്തെ മാതാപിതാക്കള്‍ ഈജിപ്തില്‍പ്പോയി രഹസ്യമായി പാര്‍ത്തിരുന്നു. ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: "അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ യാഹ്‌വെയുടെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു യോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ യാഹ്‌വെ അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്"(മത്താ: 2; 13-15). ഇതാണ് യേഹ്ശുവായുടെ രഹസ്യജീവിതം! പ്രവചനം പൂര്‍ത്തിയാകെണ്ടാതിനായി, ഈജിപ്തില്‍പോയി വസിച്ചത് വളരെ കുറച്ചുകാലം മാത്രമാണ്.

പ്രവാസജീവിതം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള സത്യം ഇതാണ്: "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു യാഹ്‌വെയുടെ ദൂതന്‍ യോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, യിസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു. അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, യിസ്രായേല്‍ദേശത്തേക്കു പുറപ്പെട്ടു"(മത്താ: 2; 19-21). ഒരു കൈക്കുഞ്ഞായിരിക്കെ യേഹ്ശുവാ അവിടുത്തെ മാതാപിതാക്കളോടൊപ്പം പ്രവാസജീവിതം നയിച്ചതിനെ രഹസ്യജീവിതം എന്ന് പറയാന്‍ കഴിയില്ല. ഹേറോദേസിന്റെ അധികാരപരിധിയ്ക്കു പുറത്ത് പരസ്യമായിത്തന്നെ ജീവിക്കുന്നതിന്‌ യാതൊരു തടസ്സവുമില്ലെന്നു പറയേണ്ടതില്ലല്ലോ! പിന്നീട്, ബൈബിളില്‍ യേഹ്ശുവായെ കാണുന്നത് പന്ത്രണ്ടു വയസ്സുള്ള ബാലനായിരിക്കുമ്പോഴാണ്‌. യെരുശലേം ദൈവാലയത്തില്‍ തിരുനാളിന് പോകുന്നതും, യേഹ്ശുവായെ ഒപ്പംകൂട്ടാതെ അവിടുത്തെ മാതാപിതാക്കള്‍ സ്വദേശത്തെക്കു മടങ്ങിപ്പോകുന്നതുമായ സംഭവങ്ങള്‍ നമുക്കറിയാം. അതായത്, ശിശുവായിരുന്ന യേഹ്ശുവായെ നാം കണ്ടത് പശുത്തൊഴുത്തില്‍നിന്നു ഈജിപ്തിലേക്കു പലായനം ചെയ്തപ്പോഴും മടങ്ങിവന്നപ്പോഴുമാണ്. ഈ മടക്കയാത്ര എട്ടു ദിവസത്തിനുള്ളില്‍ സംഭവിച്ചുവെന്നതിനു സാഹചര്യത്തെളിവുകള്‍ നമുക്കു മുന്‍പിലുണ്ട്.

ഹേറോദേസ് ശിശുവിനെ വധിക്കാന്‍ ആലോചിക്കുന്നത് ജനനദിവസം തന്നെയായിരുന്നു. എന്തെന്നാല്‍, യേഹ്ശുവായുടെ ജനനം മുന്‍കൂട്ടിയറിഞ്ഞു സന്ദര്‍ശനം നടത്തിയ ജ്ഞാനികള്‍, തിരിച്ചുപോയ ഉടനെയാണ് ദൈവത്തിന്റെ ദൂതന്‍ യോസഫിനോട് ഈജിപ്തിലേക്കു പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടത്. അവര്‍ ഈജിപ്തിലേക്കു പോകുകയും ചെയ്തു. എന്നാല്‍, എട്ടു ദിവസത്തിനുള്ളില്‍ ഈജിപ്തില്‍നിന്ന്‍ അവര്‍ തിരിച്ചുവന്നില്ലെങ്കില്‍ എങ്ങനെയാണ് കടിഞ്ഞൂലുകളെ ദൈവത്തിനു സമര്‍പ്പിക്കണം എന്ന നിയമമനുസരിച്ച്, ശിശുവിനെ ദൈവാലയത്തില്‍ കൊണ്ടുവരുന്നത്? ലൂക്കാ എഴുതിയ സുവിശേഷത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധിക്കുക: "ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന, യേഹ്ശുവാ എന്ന പേര് അവനു നല്‍കി. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ യാഹ്‌വെയ്ക്കു സമര്‍പ്പിക്കാന്‍ യെരുശലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍പ്പുത്രന്മാരൊക്കെയും യാഹ്‌വെയുടെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും യാഹ്‌വെയുടെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്"(ലൂക്കാ: 2; 21-24). ബൈബിളില്‍ ഇത്രത്തോളം വ്യക്തമായിത്തന്നെ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. എട്ടു ദിവസത്തിനുള്ളില്‍ ഈജിപ്തില്‍നിന്നു തിരിച്ചുവന്നുവെന്നു മനസ്സിലാക്കാന്‍ ഇത്രയും വിവരണം മതിയാകും. പിന്നീടു നാം കാണുന്ന പന്ത്രണ്ടു വയസ്സുവരെ മറ്റെവിടെയും പ്രവാസത്തിനു പോയിട്ടില്ല എന്നതിന്റെ തെളിവും ബൈബിളിലുണ്ട്.

ഈ വചനം നോക്കുക: "യേഹ്ശുവായുടെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് യെരുശലെമില്‍ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേഹ്ശുവാ യെരുശലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല"(ലൂക്കാ: 2; 41-43). ആണ്ടുതോറും യെരുശലെമില്‍ തിരുനാളിന് പോകാറുണ്ടെന്ന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതായത്, ഇന്ത്യയില്‍ വന്നു വിദ്യാഭ്യാസം നടത്തണമെങ്കില്‍, മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ച് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രമേ യാത്ര സാദ്ധ്യമാകുകയുള്ളൂ. എന്തെന്നാല്‍, ഈ ജിപ്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിന് ഇന്ത്യയിലെത്താന്‍ നാല്പതു ദിവസം വേണം. അതായത്, ഒരു പായ്കപ്പലിന് ഈജിപ്തില്‍നിന്ന് ഇന്ത്യന്‍ തീരത്തെത്താന്‍ നാല്‍പ്പത് ദിവസം! 'നാവിഗേഷനും' മറ്റ് ആധുനിക സൗകര്യങ്ങളും ഇപ്പോള്‍ ലഭ്യമായതിനാല്‍, ഇരുപത്തിയേഴു ദിവസംകൊണ്ട് ഈജിപ്തിന്റെ തീരത്തുനിന്ന് ഇന്ത്യന്‍ തീരത്ത് എത്താന്‍ കഴിയും! യേഹ്ശുവായുടെ കാലത്ത് നാല്പതു ദിവസം യാത്രചെയ്താല്‍ മാത്രമേ ഇന്ത്യയിലെത്താന്‍ സാധിക്കുമായിരുന്നുള്ളു. യെരുശലെമില്‍ തിരുനാളിന് പോകേണ്ടതിനാല്‍ എല്ലാ വര്‍ഷവും നാട്ടിലേക്കു തിരിച്ചുപോകണം. അതായത്, ആറു മാസത്തിലൊരിക്കല്‍ അടിക്കുന്ന മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ച് വര്‍ഷത്തില്‍ ഒരു പ്രാവശ്യം നാട്ടില്‍ പോയിവരാന്‍ കഴിയില്ല. യെരുശലെമിലെ തിരുനാള്‍ നോക്കിയല്ലല്ലോ മണ്‍സൂണ്‍ കാറ്റ് വീശുന്നത്!

പന്ത്രണ്ടു വയസ്സുവരെ യേഹ്ശുവായ്ക്ക് രഹസ്യജീവിതം നയിക്കേണ്ടി വന്നിട്ടില്ലെന്നു വ്യക്തമായി. ആയതിനാല്‍, പന്ത്രണ്ടു വയസ്സുമുതല്‍ മുപ്പതു വയസ്സുവരെ യേഹ്ശുവാ എവിടെയായിരുന്നുവെന്ന് പരിശോധിക്കാം. ദൈവാലയത്തില്‍നിന്ന് യേഹ്ശുവായെ കണ്ടെത്തിയതിനുശേഷം ഇതാണു സംഭവിച്ചത്: "പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. യേഹ്ശുവാ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു"(ലൂക്കാ: 2; 51, 52). യേഹ്ശുവാ വളര്‍ന്നത് മാതാപിതാക്കന്മാര്‍ക്കു വിധേയനായി, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലാണ്. മാതാപിതാക്കന്മാര്‍ക്കു വിധേയനായി ജീവിക്കുകയെന്നത് അവരെ സഹായിച്ചുകൊണ്ടായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കംവേണ്ടാ. എന്തെന്നാല്‍, അങ്ങനെയുള്ള സന്തതികള്‍ക്കു മാത്രമേ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി സമ്പാദിക്കാന്‍ കഴിയുകയുള്ളു. മുപ്പതുവയസ്സുവരെ സ്വദേശത്തുതന്നെ യേഹ്ശുവാ ഉണ്ടായിരുന്നു എന്നതിന്റെ തെളിവും ബൈബിളില്‍ കണ്ടെത്താന്‍ കഴിയും.

യേഹ്ശുവായുടെ രക്ഷാകര ദൗത്യം ആരംഭിച്ചതിനുശേഷം സ്വദേശമായ നസ്രത്തില്‍ അവിടുന്ന് ശിഷ്യന്മാരോടൊപ്പം പോകുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധിക്കുക: "യേഹ്ശുവാ താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. യേശയ്യാഹ് പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു: യാഹ്‌വെയുടെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും യാഹ്‌വെയ്ക്കു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ യോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു"(ലൂക്കാ: 2; 51, 52). യേഹ്ശുവാ വളര്‍ന്നത് നസറത്തില്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? യോസഫിന്റെ പുത്രന്‍ ആ നാട്ടുകാര്‍ക്കു സുപരിതനാണെന്നും വ്യക്തം! കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുവരെ ആശാരിപ്പണി ചെയ്ത് തങ്ങളുടെയിടയില്‍ ജീവിച്ച ഒരുവനില്‍നിന്ന് വിജ്ഞാനം നിറഞ്ഞ പ്രബോധനം നാട്ടുകാര്‍ പ്രതീക്ഷിച്ചില്ല.

സ്വന്തം നാട്ടില്‍ത്തന്നെയാണ് യേഹ്ശുവാ ഉണ്ടായിരുന്നതെന്ന് വ്യക്തമായിരിക്കെ, യേഹ്ശുവായ്ക്ക് രഹസ്യജീവിതം ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന പ്രവൃത്തിയിലാണു വ്യാപരിക്കുന്നത്. എല്ലാറ്റിന്റെയും പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്ന വിജാതിയര്‍ക്കു മുന്‍പില്‍ കഥചമയ്ക്കാനുള്ള വിഷയം ഇട്ടുകൊടുക്കുന്നത് ക്രൈസ്തവരുടെയിടയില്‍ വീര്‍പ്പുമുട്ടുന്ന ചില വിവരദോഷികളാണ്! ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന് ഇന്ത്യയിലെ പ്രാകൃത മനുഷ്യരില്‍നിന്നു ജ്ഞാനം സ്വീകരിക്കണമെന്നു വാദിക്കുമ്പോള്‍, ക്രൈസ്തവാചാര്യന്മാര്‍ മൗനം അവലംബിക്കുന്നത് വിവരക്കേടുകൊണ്ടാണെങ്കിലും ക്ഷമിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ദൈവജനത്തിന്റെ നായകത്വം സ്വയമേവ ഏറ്റെടുത്തിരിക്കുന്നവര്‍ക്ക് ജ്ഞാനം അനിവാര്യമാണ്! ദൈവത്തെ അറിയില്ലെങ്കില്‍ ദൈവജനത്തെ പഠിപ്പിക്കുന്നതില്‍നിന്നു സ്വയം വിരമിക്കുകയാണു വേണ്ടത്! അബദ്ധങ്ങള്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ ആവശ്യമില്ല! ക്രിസ്തുവിനെക്കുറിച്ച് അറിയാന്‍ ആവശ്യമായതെല്ലാം ബൈബിളിലുണ്ട്. ബൈബിള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ, കണ്ട അലവലാതികളുടെ പുസ്തകങ്ങളില്‍ തപ്പിത്തടയുന്നവര്‍ക്ക് ക്രിസ്ത്യാനികളെ പഠിപ്പിക്കാനുള്ള അവകാശമില്ല! ആയതിനാല്‍, ഒന്നുകില്‍ പഠിക്കാന്‍ തയ്യാറാകുക; അല്ലെങ്കില്‍, പണി നിര്‍ത്തുക! ക്രിസ്തുവിനെ യോഗാചാര്യന്റെ രൂപത്തില്‍ വരച്ചുവയ്ക്കുന്നവന്‍, ഏത് ഉന്നതസ്ഥാനിയനാണെങ്കിലും അവനെ പള്ളിയില്‍നിന്ന് ഇറക്കിവിടാന്‍ ദൈവജനം തയ്യാറാകണം!

ആര്‍ഷഭാരത ഗോഷ്ടികളുമായി കത്തോലിക്കാസഭയുടെ പള്ളികളില്‍ വിഹരിക്കാന്‍ ഒരു ചെകുത്താനെയും അനുവദിക്കരുത്. ദൈവജനം അതിനു തയ്യാറായില്ലെങ്കില്‍, ദൈവം നിങ്ങളെ എന്നേക്കുമായി കൈവിടും! ആയതിനാല്‍, ദൈവജനം സ്വയം പഠിക്കാന്‍ തയ്യാറാകുക! പത്മാസനത്തിലിരിക്കുന്നവനായി ക്രിസ്തുവിനെ വരച്ചുവയ്ക്കാന്‍ ഒരു ചെമ്മാനെയും നാം അനുവദിക്കരുത്. സാമുവേല്‍ കൂടല്‍മാരുടെ നേരേനോക്കി മൂക്കത്തു വിരല്‍വയ്ക്കാന്‍ നമുക്കാകണം! ഗോപാലകൃഷ്ണന്മാരും ശശികലമാരും ക്രിസ്ത്യാനികളെ കാണുമ്പോള്‍ ഭയവിഹ്വലരാകണം! യേഹ്ശുവാ തന്നെയാണ് യാഹ്‌വെ! അവിടുന്നാണ് ലോകത്തെ വിധിക്കുന്നത്! വിജാതിയരും അവരുടെ ദേവന്മാരും അവിടുത്തെ മുന്‍പില്‍ ഭയന്നുവിറയ്ക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3091 views

LOG IN

Lost your password?

SIGN UP

LOST PASSWORD