വിജാതിയതയുടെ ദുരന്തം

ഹിന്ദുവിനോട് ചേര്‍ന്ന് ഇസ്ലാമിനെ എതിര്‍ക്കുന്നത് ആത്മഹത്യാപരം!

Print By
about

03 - 11 - 2019                 YouTube

ത് ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പാണ്! ഇസ്ലാമിനെ എതിര്‍ക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും യുക്തിവാദിസംഘങ്ങളെയും കൂട്ടുപിടിക്കുന്ന പ്രവണത ക്രൈസ്തവ യുവാക്കളുടെയിടയില്‍ ശക്തമായിരിക്കുന്നു. അപക്വവും വിവേകശൂന്യവുമായ ഈ നീക്കത്തിലൂടെ സ്വയം ഇല്ലാതാകുകയെന്ന വലിയ ദുരന്തത്തിലേക്കാണ് തങ്ങള്‍ നടന്നടുക്കുന്നതെന്ന് ഇവരറിയുന്നില്ല! ക്രിസ്ത്യാനികളുടെ സംരക്ഷകരെന്ന നാട്യത്തില്‍ രംഗത്തിറങ്ങിയിരിക്കുന്ന ചില ഗൂഢസംഘങ്ങളുടെ പിടിയില്‍ പെട്ടുപോകുന്നവരാണ് ഈ ചെറുപ്പക്കാരില്‍ അധികവും. ഈ സംഘങ്ങളുടെ യഥാര്‍ത്ഥ ലക്‌ഷ്യം ക്രിസ്തീയതയുടെ ഉന്മൂലനമാണെന്നു തിരിച്ചറിയാത്തവരാണ് ഇവരോടൊപ്പം ചേര്‍ന്നിരിക്കുന്നത്. ക്രിസ്തീയ ആദ്ധ്യാത്മികതയില്‍ പക്വതപ്രാപിക്കാത്ത കൗമാരക്കാരെ സംബന്ധിച്ചിടത്തോളം മിന്നുന്നതെല്ലാം പൊന്നാണെന്നു ചിന്തിക്കാന്‍ മാത്രമേ ഇവര്‍ക്കു കഴിയുകയുള്ളു. ഇവരെ ലക്ഷ്യമാക്കി ജാതിമതഭേദമന്യേ അനേകം പൈശാചിക സംഘങ്ങള്‍ വലയുമായിറങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്വയംസേവകരായി ഇറങ്ങിയിരിക്കുന്ന പൈശാചികശക്തികളുടെ കെണിയില്‍നിന്നു ക്രൈസ്തവ പശ്ചാത്തലമുള്ള കൗമാരക്കാരെ മോചിപ്പിക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.

യെഹൂദരുടെയിടയിലെ സിയോണിസ്റ്റുകളെ ദൈവം പിന്തുണയ്ക്കാത്തതുപോലെ, ക്രിസ്ത്യാനികളുടെയിടയില്‍നിന്നുള്ള ക്രിസ്തീയവിരുദ്ധ മുന്നേറ്റങ്ങളെയും അവിടുന്ന് പിന്തുണയ്ക്കുന്നില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടുള്ള സ്നേഹത്തെപ്രതിയോ അവിടുത്തെ നിയമങ്ങളിലെ നീതിയുക്തതയെപ്രതിയോ അല്ല സിയോണിസ്റ്റുകള്‍ ഊറ്റംകൊള്ളുന്നത്. വംശീയതയുടെ പേരില്‍ ഒരുമിച്ചുകൂട്ടാനും വേറിട്ടു നില്‍ക്കാനും പരിശ്രമിക്കുന്ന സംഘടനയായി മാത്രം ഇതിനെ കണ്ടാല്‍ മതി. നാസ്തികരും സ്വവര്‍ഗ്ഗരതിക്കാരും മന്ത്രവാദികളുമെല്ലാം ഈ പ്രസ്ഥാനത്തിലുണ്ട്. യാഹ്‌വെയുടെ നിയമങ്ങളെ അംഗീകരിക്കുന്ന ചുരുക്കംചിലര്‍ മാത്രമേ യിസ്രായേലില്‍ ഇന്ന് അവശേഷിക്കുന്നുള്ളു എന്നതാണ് യഥാര്‍ത്ഥ സത്യം. യിസ്രായേല്‍ക്കാരുടെ DNA പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം തങ്ങളുടെ രാജ്യത്തിന്റെ പൗരത്വം നല്‍കുന്ന രീതിതന്നെ സൈന്യങ്ങളുടെ ദൈവത്തിന്റെ നിയമത്തിനെതിരാണ്. യാഹ്‌വെയുടെ നിയമം ലംഘിക്കുന്നവരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കണം എന്നതാണ് യിസ്രായേലിനു നല്‍കപ്പെട്ടിരിക്കുന്ന ചട്ടം! എന്നാല്‍, യാഹ്‌വെയെയും അവിടുത്തെ നിയമത്തെയും ഉപേക്ഷിച്ച്, ഇസ്ലാംമതത്തിലും ഹിന്ദുമതത്തിലും ചേക്കേറിയവരെപ്പോലും തങ്ങളുടെ സമൂഹത്തില്‍ ചേര്‍ക്കുന്ന രീതി ഇന്നുണ്ട്.

യിസ്രായേലിനു യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം"(നിയമം: 18; 9-13). ഇവിടെ പറഞ്ഞിരിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരെല്ലാം സിയോണിസ്റ്റുകള്‍ യിസ്രായേലിന്റെ ഭാഗമായി അംഗീകരിക്കുന്നു. ഇസ്ലാംമതക്കാരെയും ഹിന്ദുമത വിശ്വാസികളെയും DNA യുടെ അടിസ്ഥാനത്തില്‍ തങ്ങളോടൊപ്പം ചേര്‍ത്തിരിക്കുന്ന ഒരു ജനതയോടൊപ്പം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നിലകൊള്ളുമെന്നു ചിന്തിക്കുന്നതുപോലും അവിടുത്തെ പരിശുദ്ധിക്കെതിരേയുള്ള പാപമാണ്.

വിവാഹത്തിലൂടെപ്പോലും മറ്റു ജനതകളുമായി ബന്ധം സ്ഥാപിക്കരുത് എന്ന കര്‍ശനനിയമം യിസ്രായേലിനു നല്‍കപ്പെട്ടിരിക്കുന്നു. കാരണം വ്യക്തമാക്കിക്കൊണ്ടുതന്നെയാണ് അവിടുന്ന് ഓരോ നിയമങ്ങളും നല്‍കിയിരിക്കുന്നത്. ഈ നിയമം ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ഈ നിയമത്തിന് ആധാരമായ കാരണം ഒരു മാറ്റവുമില്ലാതെ ഇന്നും നിലനില്‍ക്കുന്നു. യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകുന്ന എല്ലാ സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള നിയമങ്ങള്‍ ദൈവമക്കള്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്. നിയമം നല്കപ്പടാനുണ്ടായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ നിയമവും മാറ്റമില്ലാതെ തുടരുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചും ഇതുതന്നെയാണ് നിയമം! ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ കത്തോലിക്കാസഭ കര്‍ശനമായി പാലിച്ചിരുന്ന നിയമമാണിത്. എന്നാല്‍, ഇന്നത്തെ സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു. കത്തോലിക്കാസഭയടക്കം എല്ലാ ക്രൈസ്തവസഭകളും ഉറകെട്ട ഉപ്പുപോലെ ആയിക്കഴിഞ്ഞു.

യെഹൂദരിലെ സിയോണിസ്റ്റുകള്‍ ഇന്ന് യാഹ്‌വെയുടെ നിയമത്തെ മുറുകെപ്പിടിക്കുന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യങ്ങള്‍ ഇവിടെ കുറിച്ചത്. യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് അവിടുന്ന് അവരോടൊപ്പം ആയിരിക്കുകയുള്ളു. നിയമം നല്‍കപ്പെട്ടതുമുതല്‍ ഇന്നോളം ഇക്കാര്യത്തില്‍ അവിടുന്ന് ഒരു ചുവടുപോലും പിന്നോട്ടുപോയിട്ടില്ല. അവിടുത്തെ പരിശുദ്ധി എപ്രകാരം നിലനില്‍ക്കുന്നുവോ, അപ്രകാരംതന്നെ നിലനിക്കുന്നതാണ് അവിടുത്തെ നിയമങ്ങളും. എന്തെന്നാല്‍, യാഹ്‌വെയുടെ നിയമങ്ങളെല്ലാം അവിടുത്തെ പരിശുദ്ധിയുമായി ബന്ധപ്പെട്ടതാണ്! ആയതിനാല്‍, ദൈവമായ യാഹ്‌വെയ്ക്കു ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സിയോണിസ്റ്റുകള്‍ ഇന്നുള്ളത്. ഇതുതന്നെയാണ് ക്രൈസ്തവസഭകളുടെയും ഇന്നത്തെ അവസ്ഥ! യെഹൂദരില്‍ ഭൂരിപക്ഷവും സിയോണിസ്റ്റുകള്‍ ആയിരിക്കുന്നതുപോലെതന്നെ, ക്രൈസ്തവസഭകളിലെ ബഹുഭൂരിപക്ഷവും 'സിയോണിസ്റ്റ് ശൈലി' പിന്തുടരുന്നവരാണ്! വംശമുറപ്രകാരം മാത്രം യിസ്രായേല്‍ക്കാരായിരിക്കുന്ന സിയോണിസ്റ്റുകളെപ്പോലെ, ദൈവീകനിയമങ്ങളെയെല്ലാം അപ്പാടെ അവഗണിച്ച്, വംശമുറപ്രകാരം മാത്രം ക്രൈസ്തവരായി തുടരുന്നവര്‍ ക്രൈസ്തവസഭകളില്‍ ഏറിവരുന്നു. കത്തോലിക്കാസഭയിലടക്കം ക്രൈസ്തവസഭകളിലെല്ലാം ഇവരാണ് ഭൂരിപക്ഷം!

അതായത്, സിയോണിസ്റ്റുകള്‍ സാങ്കേതികമായി യെഹൂദരും യിസ്രായേല്‍ക്കാരും ആയിരിക്കുന്നതുപോലെ സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളായിരിക്കുന്ന 'സിയോണിസ്റ്റുകള്‍' ക്രൈസ്തവസഭകളിലുമുണ്ട്. നിയമാനുസാരികളായ യെഹൂദരുടെമേല്‍ നിയമലംഘകരായ 'സിയോണിസ്റ്റുകള്‍' പിടിമുറുക്കിയിരിക്കുന്നതുപോലെ, യിസ്രായേലിന്റെ പൂര്‍ണ്ണതയും യഥാര്‍ത്ഥ പിന്തുടര്‍ച്ചയുമായ ക്രിസ്തീയതയിലും നിയമലംഘകരുടെ ആധിപത്യം ശക്തമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ദൈവികനിയമങ്ങളെയും ക്രിസ്തുവിന്റെ ആഹ്വാനമായ സുവിശേഷപ്രചരണത്തെയും നെഞ്ചോടുചേര്‍ത്തിരിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികളെ ഞെരുക്കിക്കൊണ്ട്, നിയമനിഷേധികളായ ക്രൈസ്തവനാമധാരികള്‍ സഭകളെ 'ഹൈജാക്ക്' ചെയ്തിരിക്കുന്നു. നിയമനിഷേധിയുടെ ആഗമനം സമീപിച്ചിരിക്കുന്നു എന്നതിന്റെ അടയാളമായി ഈ സാഹചര്യത്തെ വിലയിരുത്താവുന്നതാണ്. 'നിയമനിഷേധി' എന്ന് ബൈബിള്‍ പറയുന്നത് എതിര്‍ക്രിസ്തുവിനെക്കുറിച്ചാണ്! അങ്ങനെയെങ്കില്‍, നിയമങ്ങളെ നിഷേധിക്കുകയും, നിയമങ്ങള്‍ നിഷേധിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തുകൊണ്ട് മനോവയെ എതിര്‍ക്കുന്നവര്‍ ആരായിരിക്കും? വിവേചിക്കാന്‍ കൃപലഭിച്ചിട്ടുള്ളവര്‍ വിവേചിക്കുക!

യെഹൂദരുടെമേല്‍ ആധിപത്യമുറപ്പിച്ച സിയോണിസ്റ്റുകളെയും ക്രൈസ്തവസഭകളെ 'ഹൈജാക്ക്' ചെയ്തിരിക്കുന്ന നവീന ആശയക്കാരെയും നയിക്കുന്നത് ഒരേ ആത്മാവാണ്. ഇരുകൂട്ടരുടെയും അടിസ്ഥാനം നിയമനിഷേധമായതുകൊണ്ടുതന്നെ, നിയമനിഷേധിയുടെ ആത്മാവാണ് ഇവരെ നയിക്കുന്നതെന്നു മനസ്സിലാക്കാന്‍ ദൈവമക്കള്‍ക്കു സാധിക്കും. നിയമം അനുസരിക്കാന്‍ പഠിപ്പിക്കുന്ന മനോവയെ 'അന്തിക്രിസ്തു' എന്നുവിളിക്കാന്‍ 'എതിര്‍ക്രിസ്തുന്റെ' ആജ്ഞാനുവര്‍ത്തികള്‍ തയ്യാറാകുന്നതിനെ ബഹുമതിയായി മാത്രമേ കാണുന്നുള്ളു. എന്തെന്നാല്‍, ആദിയും അന്തവുമായ ക്രിസ്തുവാണ്‌ അന്തിക്രിസ്തു! മനോവയെ നയിക്കുന്നത് അന്തിക്രിസ്തുവിന്റെ ആത്മാവാണെന്നു സമ്മതിക്കുന്നത് മനോവയ്ക്കുള്ള അംഗീകാരമായി മനോവ കാണുന്നു. എന്തെന്നാല്‍, സെഹിയോന്‍ മാളികയില്‍ വച്ച് അപ്പസ്തോലന്മാരുടെമേല്‍ വന്നതും, ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കായി നല്‍കിയിരിക്കുന്നത് യേഹ്ശുവാ എന്ന നാമം മാത്രമാണെന്ന് കേപ്പായെക്കൊണ്ടു പറയിച്ചതും ഈ ആത്മാവാണ്! പരിഭാഷകരെ ബാധിച്ച പൈശാചികതമൂലം എതിര്‍ക്രിസ്തു അന്തിക്രിസ്തുവായെങ്കില്‍ അദ്ഭുതപ്പെടാനില്ല!

ആരാണ് നിയമനിഷേധിയെന്നു നോക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). ഇതിനപ്പുറം വ്യക്തത ഈ വിഷയത്തില്‍ ആവശ്യമുണ്ടോ? നിയമനിഷേധി വരുന്നത് സാത്താനില്‍നിന്നാണ്. അങ്ങനെയെങ്കില്‍, നിയമം അനുസരിക്കാന്‍ പഠിപ്പിക്കുന്ന മനോവയെ എതിര്‍ക്കുന്നവരുടെ വരവ് എവിടെനിന്നായിരിക്കുമെന്ന് ഊഹിക്കാമല്ലോ! യെഹൂദരുടെയിടയിലും ക്രൈസ്തവരുടെയിടയിലും ശക്തിപ്രാപിച്ചിരിക്കുന്ന 'സിയോണിസ്റ്റുകള്‍' അന്ത്യകാല അടയാളമാണ്! നിയമനിഷേധമാണ് ഇവരുടെ പൊതുസ്വഭാവം! ഇവരെയാണ് ദൈവമക്കള്‍ സൂക്ഷിക്കേണ്ടത്; മനോവയെ അല്ല! രക്ഷയ്ക്കായുള്ള ഏക മാര്‍ഗ്ഗത്തെ മനോവ നിഷേധിക്കുന്നില്ല; ക്രിസ്തുവിന്റെ ആഹ്വാനങ്ങളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ മനോവ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു; ക്രിസ്തു സ്ഥിരപ്പെടുത്തിയ നിയമങ്ങളെയും പ്രവചനങ്ങളെയും അസ്ഥിരപ്പെടുത്താന്‍ മനോവ ഇന്നുവരെ ശ്രമിച്ചിട്ടില്ല; പാപം ചെയ്യാന്‍ മനോവ ആഹ്വാനം ചെയ്തിട്ടില്ല; നിയമം ലംഘിച്ചു പാപം ചെയ്യുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മനോവ നല്‍കിയിട്ടുള്ളത്! യാഥാര്‍ത്ഥ്യമിതായിരിക്കെ, അന്യദേവന്മാരുടെ ആസനംനക്കികള്‍ മനോവയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നു!

യെഹൂദരുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്ന സിയോണിസ്റ്റുകള്‍ക്ക് ചില മുന്‍ഗാമികളുണ്ട്. ക്രിസ്തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട് കാരാഗൃഹത്തില്‍നിന്നു മോചിതനായ ബാര്‍-അബ്ബായെ ഒരു പുരാതന സിയോണിസ്റ്റായി കണക്കാക്കാന്‍ സാധിക്കും. ഒറ്റുകാരനായി മാറിയ യെഹൂദാസും ഈ ബാര്‍-അബ്ബായുടെ സംഘത്തില്‍പ്പെട്ടവനായിരുന്നുവെന്ന് സമാന്തര ചരിത്രം സൂചിപ്പിക്കുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി വിപ്ലവം നയിച്ച യെഹൂദരായിരുന്നു ഇവരെല്ലാം. യെഹൂദര്‍ ചിതറിക്കപ്പെടാനും വിദേശികളുടെ ഭരണത്തിന്‍കീഴില്‍ ഞെരുക്കപ്പെടാനും കാരണമായത് നിയമലംഘനമാണെന്നു നമുക്കറിയാം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതുമൂലം പ്രവാസത്തിലേക്കും അടിമത്വത്തിലേക്കും നയിക്കപ്പെട്ട ചരിത്രം യിസ്രായേല്‍ക്കാര്‍ക്കുണ്ട്. പലവട്ടം പ്രവാസികളാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത ജനതയാണ് യിസ്രായേല്‍! സത്യദൈവത്തെയും അവിടുത്തെ നിയമങ്ങളെയും ഉപേക്ഷിച്ചപ്പോള്‍ വന്നുഭവിച്ച ദുരന്തങ്ങളായിരുന്നു അവയെല്ലാം. അക്കാലത്തെല്ലാം പ്രവാചകന്മാര്‍ അയയ്ക്കപ്പെടുകയും ദൈവജനം ദൈവികനിയമങ്ങളിലേക്കു തിരിച്ചു നടത്തപ്പെടുകയും ചെയ്തു. എന്നാല്‍, ക്രിസ്തുവിനുശേഷം യിസ്രായേലിലേക്കു പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടിട്ടില്ല! എന്തെന്നാല്‍, ക്രിസ്തുവിനെ സ്വീകരിക്കുകയെന്നതായിരുന്നു യെഹൂദരെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുമുള്ള ദൈവഹിതം!

യേഹ്ശുവായെ സ്വീകരിക്കാന്‍ തയ്യാറായ യെഹൂദരാണ് ആദ്യത്തെ ക്രൈസ്തവസമൂഹമെന്നു നമുക്കറിയാം. മറ്റു ചരിത്രങ്ങളിലേക്കു തിരിയാതെ, സിയോണിസ്റ്റുകളുടെ മുന്‍ഗാമികളെ മാത്രം പരിചയപ്പെട്ടതിനുശേഷം ആനുകാലിക വിഷയത്തിലേക്ക് മടങ്ങിവരാം. പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട കാലഘട്ടങ്ങളിലൊക്കെ യിസ്രായേല്‍ജനം ഏത് അവസ്ഥയിലായിരുന്നുവെന്ന് നാം കണ്ടു. ദൈവികനിയമങ്ങളെ തള്ളിക്കളഞ്ഞ രാജാക്കന്മാര്‍ യിസ്രായേലിലും യെഹൂദാഹിലും ഭരണം നടത്തിയിരുന്നു. അക്കാലത്തെല്ലാം ജനങ്ങള്‍ ധാര്‍മ്മികമായും ആത്മീയമായും അധഃപതനത്തിന്റെ പാതയില്‍ യാത്രചെയ്തു. സത്യദൈവത്തെ പരിപൂര്‍ണ്ണമായി ഉപേക്ഷിച്ച കാലഘട്ടങ്ങള്‍പോലും യിസ്രായേലിന്റെ ചരിത്രത്തിലുണ്ട്. ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാരില്‍ പലരും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം സ്വന്തം കഴിവിലും ബുദ്ധിയിലും ആശ്രയിക്കുകയും, അന്യദേവന്മാരിലേക്കു തിരിയുകയും ചെയ്ത ഇരുണ്ട കാലഘട്ടങ്ങളായിരുന്നു അവയെല്ലാം. പിതാക്കന്മാരെ കാനാന്‍ദേശത്തേക്കു നയിച്ച സൈന്യങ്ങളുടെ ദൈവത്തെ പൂര്‍ണ്ണമായിത്തന്നെ പരിത്യജിച്ച കാലത്തും വംശീയ വികാരം ഇവരില്‍ കത്തിനിന്നിരുന്നു.

സഹോദരങ്ങളായ യിസ്രായേല്‍ക്കാരുമായി യാതൊരു ബന്ധവും സ്ഥാപിക്കാന്‍ യെഹൂദര്‍ തയ്യാറായില്ല. അതായത്, ദൈവത്തെയോ ദൈവികനിയമങ്ങളെയോ മാനിച്ചുകൊണ്ടല്ല മറ്റു സമൂഹങ്ങളോടുള്ള നിലപാടുകള്‍ ഇവര്‍ കൈക്കൊണ്ടത്. വെറും വംശീയതയുടെ പേരിലുള്ള വിവേചനം മാത്രമായിരുന്നു അവയെല്ലാം. യാക്കോബിന്റെ മക്കളും തങ്ങളുടെ സഹോദരങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെത്തന്നെ ആരാധിക്കുന്നവരുമായ യിസ്രായേല്‍ക്കാരെ (ശെമരിയാക്കാര്‍) വിജാതിയരായി അവഗണിച്ചതും വംശീയതയുടെ പേരിലാണ്. അന്ന് അവരെ വംശീയ വികാരത്തോടെ നയിച്ച അതേ ആത്മാവാണ് സിയോണിസ്റ്റുകളെ ഇന്ന് നയിക്കുന്നത്. സത്യദൈവത്തെയും അവിടുത്തെ നിയമത്തെയും തള്ളിക്കളഞ്ഞ അന്നത്തെ യെഹൂദരെ നയിച്ച ആത്മാവുതന്നെ, വിജാതിയരെപ്പോലും വൈശീയതയുടെ പേരില്‍ സഹോദരങ്ങളായി പരിഗണിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. അതായത്, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നാമത്തിലുള്ള ഒത്തുചേരലല്ല ഇന്ന് കാനാന്‍ദേശത്തു നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികളില്‍ പലരും ഇതിനെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായി പരിഗണിക്കുന്നുവെങ്കില്‍ അത് അജ്ഞതമൂലമാണ്!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയും അവിടുത്തെ നിയമങ്ങളെയും കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചിട്ടുള്ള പ്രവാചകന്മാരും രാജാക്കന്മാരും യിസ്രായേലില്‍ ജീവിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ സത്യദൈവത്തിന്റെ നാമത്തിനു മുന്നില്‍ ഭയന്നുവിറയ്ക്കുകയും അവിടുത്തെ നിയമങ്ങളെപ്രതിയുള്ള തീക്ഷ്ണതയാല്‍ ജ്വലിക്കുകയും ചെയ്യുക സ്വാഭാവികം! എന്നാല്‍, ഈ സത്യാത്മാവുതന്നെയാണ് നിയമനിഷേധികളായ സ്വവര്‍ഗ്ഗഭോഗികളെയും നയിക്കുന്നതെന്ന് ആരും പറയരുത്! സിയോണിസ്റ്റുകളെ നയിക്കുന്നത് പരിശുദ്ധാത്മാവായിരുന്നുവെങ്കില്‍, അവര്‍ ക്രിസ്തുവിനെ ഏകരക്ഷകനായി സ്വീകരിച്ച്, അവിടുത്തെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുമായിരുന്നു. പരിശുദ്ധാത്മാവ് സത്യാത്മാവായതുകൊണ്ട് യേഹ്ശുവാ എന്ന സത്യത്തോടുകൂടെ മാത്രമേ നിലകൊള്ളുകയുള്ളു! ഈ അടിസ്ഥാന തത്വമെങ്കിലും ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കുകയും അംഗീകരിക്കുകയും വേണം. യെഹൂദരിലെ സിയോണിസ്റ്റുകളെപ്പോലെ നിയമനിഷേധികളായ വലിയൊരു വിഭാഗം ക്രൈസ്തവസമൂഹങ്ങള്‍ക്കിടയിലും ഉണ്ടെന്നു നാം കണ്ടു. മതതീക്ഷ്ണത, വംശീയ തീക്ഷ്ണത, പാരമ്പര്യത്തിന്റെ പേരിലുള്ള തീക്ഷ്ണത എന്നിങ്ങനെ വിവിധങ്ങളായ തീക്ഷ്ണതകളാല്‍ ജ്വലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ക്രിസ്തുവിന്റെ ആഹ്വാനത്തെ പൂര്‍ണ്ണമായ തലത്തില്‍ പിന്തുടരുന്നവര്‍ ഇക്കൂട്ടത്തില്‍ വിരളമാണ്. സഭാപരമായ ഭിന്നതകളെപ്രതിയുള്ള വാഗ്വാദങ്ങളില്‍ സജ്ജീവമായിരിക്കുന്ന ഇവരില്‍ പലരും ദൈവവചനത്തെ പാരമ്പര്യങ്ങള്‍ക്കുവേണ്ടി തള്ളിക്കളഞ്ഞു എന്നതാണു യാഥാര്‍ത്ഥ്യം! ഇനി ആനുകാലിക വിഷയത്തിലേക്കു കടക്കാം.

ക്രിസ്തീയതയ്ക്കു നേരെയുള്ള ഇസ്ലാമിക ഭീകരത!

ശാരീരിക ക്രമപ്രകാരം മാത്രം ക്രിസ്ത്യാനികളായിരിക്കുന്നവരിലെ പുതുതലമുറ ഇന്ന് അസ്വസ്ഥരും അതൃപ്തരും ഭയവിഹ്വലരുമാണ്. തങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് ഗുരുതരങ്ങളായ പ്രതിസന്ധികളെയാണ് എന്ന തിരിച്ചറിവാണ് ഇവരുടെ ഈ അവസ്ഥയ്ക്കു കാരണം. എന്നാല്‍, ഈ ദുരവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഇവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് പ്രതിസന്ധികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.

പാര്‍ശ്വഫലങ്ങളെക്കുറിച്ചു പഠനം നടത്താതെ ഒരു മരുന്നും വിപണിയിലിറക്കാറില്ല. മരുന്നിലൂടെ ലഭിക്കുന്ന രോഗശമന സാദ്ധ്യതയെക്കുറിച്ചു നടത്തുന്ന പരീക്ഷണനിരീക്ഷണങ്ങള്‍ പോലെതന്നെയോ, അതിനേക്കാള്‍ ഗൗരവകരമോ ആയ പഠനങ്ങള്‍ ആവശ്യമുള്ളത് ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ വന്നുഭവിക്കാന്‍ സാദ്ധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ്. ആയതിനാല്‍, ഇസ്ലാമിനെ ചെറുക്കാന്‍ സംഘപരിവാര്‍ ബാന്ധവം തേടുന്നവര്‍ പാര്‍ശ്വഫലങ്ങള്‍ വകവയ്ക്കാതെ തങ്ങളുടെ കൈക്കുഞ്ഞുങ്ങള്‍ക്ക് വ്യാജമരുന്നുകള്‍ നല്കുന്നവരെപ്പോലെ വിവേകശൂന്യരാണെന്നു പറയാതിരിക്കാന്‍ കഴിയില്ല! ജലദോഷം മാറാന്‍ കഴിച്ച മരുന്നിലൂടെ അര്‍ബ്ബുദം ബാധിച്ചവന്റെ ദുരവസ്ഥയിലാണ് ഇസ്ലാമിനെ ചെറുക്കാന്‍ സംഘപരിവാരങ്ങളില്‍ ആശ്രയിക്കുന്ന ക്രൈസ്തവനാമധാരികള്‍ ഇന്നുള്ളത്! ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനുമുമ്പ് മറ്റുചില കാര്യങ്ങള്‍ ചിന്തിക്കേണ്ടതിനാല്‍, അവസാനഭാഗത്തേക്ക് ഇതു മാറ്റിവയ്ക്കുന്നു.

ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍, പ്രത്യേകിച്ച് ക്രിസ്തീയ ഗ്രൂപ്പുകള്‍ ചര്‍ച്ചയ്ക്കെടുത്തത് തിരുവല്ലയിലെ സംഭവമാണ്. പ്രവാചകനിന്ദ ആരോപിച്ച് ഒരു ക്രൈസ്തവ യുവാവിനെ പൊലിസ് അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നത്. മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വാക്കുകള്‍ ലോകത്തു മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത് ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെയാണ്. തങ്ങള്‍ വലുതായി പരിഗണിച്ചിരിക്കുന്ന ബിംബങ്ങളെ മറ്റുള്ളവരും വലുതായിത്തന്നെ കാണണം എന്ന മാടമ്പി ഭാവത്തില്‍നിന്നാണ് ഇത്തരം വാക്കുകള്‍ ഉടലെടുത്തത്. തങ്ങളുടെ വിശ്വാസങ്ങളെയും ദൈവസങ്കല്പങ്ങളെയും മറ്റുള്ളവര്‍ നിന്ദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏതൊരു മതവിശ്വാസിയുടെയും വികാരം വ്രണപ്പെടുമെന്നതില്‍ സംശയമില്ല. ഈ വികാരം ഇസ്ലാമിനു മാത്രമുള്ള ഒന്നാണെന്നു ചിന്തിക്കരുത്. മനോവയെ സംബന്ധിച്ചിടത്തോളം യേഹ്ശുവായ്ക്കു മുകളില്‍ മാതാപിതാക്കളോ സഹോദരങ്ങളോ മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം ഇഷ്ടങ്ങള്‍ക്കുപോലും അവിടുത്തെ നിയമങ്ങളെക്കാള്‍ സ്ഥാനം നല്കിയിട്ടില്ലെന്നിരിക്കെ, ഈ ദൈവത്തെ അധിക്ഷേപിക്കുന്ന ഏതൊരുവനോടും പ്രതികരിക്കും. മനോവയുടെ ഈ പ്രതികരണം വ്യാജങ്ങള്‍ ചമച്ചുകൊണ്ടായിരിക്കില്ല എന്നതാണ് എതിരാളികളില്‍നിന്നു മനോവയെ വേറിട്ടുനിര്‍ത്തുന്നത്. എന്നിരുന്നാലും, മനോവയുടെ വാക്കുകളിലെ അപ്രിയസത്യങ്ങള്‍ അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നവയായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല!

ഇവിടെ നാം പ്രധാനമായും ചിന്തിക്കേണ്ടത് ആരോഗ്യപരവും ആശയപരവുമായ മതസംവാദങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ്. ഇത്തരത്തില്‍ ആശയസംവാദം ആരോഗ്യപരമായി നടത്താന്‍ ക്രിസ്ത്യാനികള്‍ക്കല്ലാതെ, മറ്റൊരു മതവിഭാഗത്തിനും സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം! അതായത്, താന്താങ്ങളുടെ മതഗ്രന്ഥങ്ങളെ അവയ്ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രം അവതരിപ്പിക്കുന്ന സംവാദശൈലി പ്രായോഗിക തലത്തില്‍ കൊണ്ടുവന്നാല്‍, ക്രിസ്ത്യാനികളെ ചെറുക്കാന്‍ ഈ ഭൂമുഖത്ത് ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് ക്രിസ്ത്യാനികളെയും ക്രിസ്തീയതയെയും എതിര്‍ക്കാന്‍ മ്ലേച്ഛമായ കല്പിതകഥകള്‍ ചമയ്ക്കാന്‍ എതിരാളികള്‍ നിര്‍ബ്ബന്ധിതരാകുന്നത്. ബൈബിളില്‍ കാണുന്ന ക്രിസ്തുവിനെ അധിക്ഷേപിക്കാനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട്, സ്വന്തം ഭാവനയില്‍ ഒരു ക്രിസ്തുവിനെ നിര്‍മ്മിച്ച്, ആ ക്രിസ്തുവാണ്‌ ക്രിസ്ത്യാനികളുടെ ദൈവമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിജാതിയരുടെ ഒരു പൊതുശൈലിയാണ്. ഇസ്ലാംമതം ഉണ്ടാക്കിയതുതന്നെ ഇത്തരമൊരു ക്രിസ്തുവിനെ നിര്‍മ്മിച്ചുകൊണ്ടായിരുന്നുവെന്ന്‍ നമുക്കറിയാം.

ആയതിനാല്‍, ആശയപരമായി മാത്രമേ സംവദിക്കുകയുള്ളുവെന്ന് ക്രിസ്ത്യാനികള്‍ തീരുമാനിച്ചാല്‍, മതാന്തരസംവാദങ്ങള്‍ അവസാനിപ്പിച്ച്, സഭകള്‍ തമ്മില്‍ മാത്രം സംവദിക്കേണ്ടതായി വരും. എന്തെന്നാല്‍, ക്രിസ്ത്യാനികള്‍ക്കെതിരേ ആശയസംവാദത്തിനു വിജാതിയര്‍ വരില്ല. അവരുടെ ആശയങ്ങള്‍ക്കൊന്നും ക്രിസ്തീയതയെ നേരിടാനുള്ള ത്രാണിയില്ല എന്നതാണ് അതിനു കാരണം. ഈ സാഹചര്യം ഒരിക്കലും മാറാതെ നിലനില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യാനികളെ നേരിടാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമേ വിജാതിയരുടെയും, വിശിഷ്യാ ഇസ്ലാമിന്റെയും മുന്നിലുള്ളു. മതനിന്ദ ആരോപിച്ച് ആക്രമണം നടത്തുകയെന്നതാണ് ആ മാര്‍ഗ്ഗം! അത് അവര്‍ക്കും സാധിക്കും എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, മായംചേര്‍ക്കാതെ ബൈബിള്‍ പ്രസംഗിച്ചാല്‍ അത് മറ്റു മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മതനിന്ദയായി അനുഭവപ്പെടും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അപ്രിയസത്യങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രത്യേകതയുണ്ട്. ബൈബിളിലെ വചനം വാളാണ്; ഇരുതലവാള്‍! ഈ വാളേറ്റാല്‍ മുറിയാത്ത ആശയങ്ങളൊന്നും ഇതുവരെ ലോകത്താരും അവതരിപ്പിച്ചിട്ടില്ല. പത്രോസ് ആദ്യമായി ലോകത്തോടു പ്രഖ്യാപിച്ചതും അപ്രിയസത്യമായിരുന്നില്ലേ? ഈ പ്രഖ്യാപനം ശ്രദ്ധിച്ചുനോക്കൂ: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). മറ്റു മതങ്ങളുടെ സാദ്ധ്യതകളെ മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന സത്യമാണ് പ്രഖ്യാപിക്കപ്പെട്ടത്.

ക്രിസ്തീയതയല്ലാതെ, ദൈവത്താല്‍ സ്ഥാപിതമായതും ദൈവം നിലനിര്‍ത്തുന്നതുമായ മറ്റൊരു മതവുമില്ലെന്ന സത്യം അറിയാവുന്നവരാണ് ക്രിസ്ത്യാനികള്‍! ക്രിസ്ത്യാനികള്‍ക്ക് ഈ സത്യം അറിയാന്‍ കഴിഞ്ഞത് ബൈബിളില്‍ നിന്നായതുകൊണ്ട്, ബൈബിള്‍ എന്ന മതഗ്രന്ഥംതന്നെ വിജാതിയരെ സംബന്ധിച്ചിടത്തോളം അപ്രിയസത്യമാണ്. കല്പിതകഥകളിലൂടെ മാത്രമല്ല, അപ്രിയസത്യങ്ങളിലൂടെയും മതങ്ങള്‍ നിന്ദിക്കപ്പെടും. ബൈബിള്‍ വെളിപ്പെടുത്തുന്ന മറ്റൊരു സത്യം വിജാതിയര്‍ക്ക് അപ്രിയസത്യമായി മാറുന്നതെങ്ങനെയെന്നു നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇത് കേള്‍ക്കുന്ന വിജാതിയന്റെ മതവികാരം വ്രണപ്പെടാതിരിക്കുമോ? അങ്ങനെ ചിന്തിച്ചുകൊണ്ട്, ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സത്യം വിളിച്ചുപറയാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കാവില്ല. തങ്ങള്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനല്ലെന്നു തെളിയിക്കാനുള്ള എന്തെങ്കിലും കണ്ടെത്താനാണ്‌ വിജാതിയര്‍ ശ്രമിക്കേണ്ടത്. മറിച്ച്, അങ്ങനെയൊന്നും പറയരുതെന്നു വിജാതിയര്‍ ശഠിച്ചാല്‍, അത് വകവച്ചുതരാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കില്ല!

ഇവിടെ പറഞ്ഞുവന്നത് ഇത്രയുമേയുള്ളു; ഏതൊരു മതത്തിന്റെ ഗ്രന്ഥവും മറ്റു മതങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മതനിന്ദ തന്നെയാണ്. ആയതിനാല്‍, മതനിന്ദ പാടില്ലെന്ന നിയമംപോലും മതവിരുദ്ധമല്ലെയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ ഒരു താളിലും, മതനിന്ദ പാടില്ലെന്ന മറ്റൊരു നിയമം വേറൊരു താളിലും എഴുതിവയ്ക്കുന്നതിനെ പ്രഹസനമായി മാതമേ മനോവ കാണുന്നുള്ളു. മതനിന്ദയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളെ പുനഃക്രമീകരിക്കുക എന്നതാണ് ഏറ്റവും അനിവാര്യമായ കാര്യം. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാത്രമേ മതനിന്ദയുടെ പരിധിയില്‍ വരാവൂ. ഇത്തരം പ്രചരണം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, മറ്റു മതവിശ്വാസികള്‍ക്കു വേദനയുളവാക്കുന്ന സകലതും മതനിന്ദയായി പരിഗണിക്കപ്പെട്ടാല്‍ മനുഷ്യനു ഭൂമിയില്‍ വസിക്കാന്‍പോലും സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാകും. അതായത്, ഏതൊരു മതത്തിന്റെ പ്രചാരണവും മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നതാണ് യഥാര്‍ത്ഥ സത്യം. സഹിഷ്ണുത പരിശീലിക്കുകയെന്നതല്ലാതെ, ഇതിനെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല! ആശയത്തെ ആശയംകൊണ്ടു നേരിടുക; അശ്ലീലംകൊണ്ടോ ആയുധംകൊണ്ടോ ആകരുത്! അശ്ലീലം എന്നത് വിജാതിയരുടെ ആയുധങ്ങളില്‍ ഒന്നുതന്നെയാണ്!

ഇസ്ലാമിനു സര്‍വ്വത്ര നബിനിന്ദ!

എന്തുപറഞ്ഞാലും, ഒന്നും പറഞ്ഞില്ലെങ്കിലും ഇസ്ലാമിനത് നബിനിന്ദയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഇന്ന് ലോകത്തുണ്ട്. ന്യൂനപക്ഷമായിരിക്കുമ്പോള്‍ പാടുപെട്ടെങ്കിലും സഹിഷ്ണുതയോടെ ജീവിക്കുകയും, ശക്തരാകുമ്പോള്‍ അസഹിഷ്ണുതയാല്‍ ജ്വലിക്കുകയും ചെയ്യുന്ന പാരമ്പര്യവും ഇസ്ലാമിനുണ്ട്. ഒരുവന്‍ ഇസ്ലാമല്ലാതിരിക്കുന്നതുപോലും ഇസ്ലാമിനു മതനിന്ദയും നബിനിന്ദയുമായി വ്യാഖ്യാനിക്കാന്‍ കഴിയും. നബി പറഞ്ഞതു സ്വീകരിക്കാന്‍ താത്പര്യമില്ലാത്തവരാണല്ലോ ഇസ്ലാമിനു പുറത്തുള്ള സകലരും! നബിയുടെ ആഹ്വാനത്തെ തള്ളിക്കളയുന്നത് മതനിന്ദയുടെ ഭാഗമായി ഇസ്ലാം വ്യാഖ്യാനിക്കുന്നുണ്ട്. ന്യൂനപക്ഷമായിരിക്കുമ്പോള്‍ ഇതൊന്നും പറയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. മുഹമ്മദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ: 47; 4). മറ്റൊരു കല്പന ഇങ്ങനെ: "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). തങ്ങളെ കൊല്ലാന്‍ ആഹ്വാനംചെയ്ത മുഹമ്മദിനെ ആരെങ്കിലും നാറിയെന്നു വിളിച്ചാല്‍ അത് മതനിന്ദയാകില്ല! മുഹമ്മദിന്റെ ഈ ആഹ്വാനത്തെ ചത്ത പട്ടിയുടെ ഓരിയിടലും കാമഭ്രാന്തന്റെ സദാചാരപ്രഘോഷണവുമായി മാത്രമേ മനോവ കാണുന്നുള്ളു. മനോവ ഇത് പരസ്യമായി പറയാന്‍ തുടങ്ങിയത് 2006- ലാണ്.

ഇസ്ലാമല്ലാത്ത സകലരെയും സത്യനിഷേധികളായും അവിശ്വാസികളുമായാണ് മുഹമ്മദ്‌ പഠിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ, മുഹമ്മദിനെ പ്രവാചകനായി പരിഗണിക്കുന്ന ഏതൊരു മുസ്ലീമും അവസരങ്ങള്‍ പാഴാക്കാറില്ല. ഇസ്ലാംമത വിശ്വാസിയല്ലാത്ത ഒരുവനെ സൗകര്യത്തിനു കിട്ടിയാല്‍ വകവരുത്തുകയെന്നത് ഇസ്ലാമിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസമാണ്! ഓരോ ഇസ്ലാമിനും ഖുറാന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ: 9; 5). മുഹമ്മദു പറഞ്ഞ നുണകളില്‍ വിശ്വസിക്കാത്തവരെല്ലാം സത്യനിഷേധികളും മതനിന്ദകരും ആയതുകൊണ്ടാണ്‌ 'ഉന്മൂലനം' എന്ന ആശയം ഇസ്ലാമിനു നിയമമായത്! ഇസ്ലാം ആധിപത്യം സ്ഥാപിച്ചതും ഇങ്ങനെതന്നെയാണ്. മറ്റു മതങ്ങളുടെ പ്രചാരണത്തിലെല്ലാം മതനിന്ദയും പ്രവാചകനിന്ദയും ആരോപിക്കാന്‍ യാതൊരു പ്രയാസവുമില്ലാത്തതുകൊണ്ട്, ഇസ്ലാമികനിയമപ്രകാരംതന്നെ സകല മതങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സാധിക്കും. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായിരുന്ന പ്രദേശങ്ങളിലെല്ലാം ഇസ്ലാം ആധിപത്യം സ്ഥാപിച്ചത് ആശയത്തിന്റെ മാഹാത്മ്യം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാമിനോടു സഹിഷ്ണുത കാണിച്ചിട്ടുള്ള എല്ലാ ജനതകളും പിന്നീട് ഇസ്ലാമിന്റെ അസഹിഷ്ണുതയുടെ ഇരകളായിട്ടുണ്ട്‌. യേഹ്ശുവായുടെ പുനരാഗമനം വൈകിയാല്‍ യൂറോപ്പിനെ കാത്തിരിക്കുന്നതും ഈ ദുരന്തംതന്നെയാണ്! എന്നാല്‍, അത് സംഭവിക്കില്ലെന്നു മനോവയ്ക്കു നന്നായറിയാം.

ഇസ്ലാമതക്കാരുടെ മറ്റുചില കുതന്ത്രങ്ങള്‍ക്കൂടി വെളിപ്പെടുത്തിയതിനുശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കാം. മതനിന്ദയെ മറയാക്കി മതപ്രചരണം നടത്തുന്ന ഇസ്ലാമിക കുതന്ത്രമാണ് അടുത്തതായി വെളിപ്പെടുത്താനുള്ളത്. ആശയപരമായോ കായികപരമായോ ഇല്ലായ്മചെയ്യാന്‍ സാഹചര്യമില്ലാത്തപ്പോള്‍, ഇസ്ലാമികതയെ എതിരാളികളില്ലാത്ത അവസ്ഥയില്‍ സംരക്ഷിച്ചുനിര്‍ത്താന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് മതനിന്ദ ആരോപിച്ച് മറ്റു മതങ്ങളുടെ പ്രചാരകരെ തുറുങ്കിലടയ്ക്കുക എന്ന കുതന്ത്രം! തങ്ങളുടെ മതത്തിന്റെ പൊള്ളത്തരങ്ങള്‍ വിമര്‍ശിക്കപ്പെടാതിരിക്കാന്‍ ഈ കുതന്ത്രമിവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. തിരുവല്ലയില്‍ നാം കണ്ടത് ജിഹാദികളുടെ ഈ കുതന്ത്രമാണ്. ആശയപരമായി നേരിടാന്‍ കഴിയാത്തതുകൊണ്ട് കായികമായി നേരിടുകയെന്ന ഇസ്ലാമിന്റെ പൊതുശൈലി നടപ്പാക്കാനുള്ള സാഹചര്യം എല്ലായിടത്തുമില്ലെന്നു നമുക്കറിയാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള കുതന്ത്രമാണ് കേസുകളില്‍ കുടുക്കുകയെന്നത്. ശരിയത്ത് നിയമം എന്ന 'ചാത്തന്‍നിയമം' വിലപ്പോകാത്ത രാജ്യങ്ങളില്‍ തങ്ങളുടെ കുതന്ത്രങ്ങളിലൂടെ ആരെയും ശിക്ഷിക്കാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം ഇസ്ലാമിനുണ്ട്. എന്നാല്‍, ഒരുവനെ കേസില്‍ കുടുക്കുന്നതിലൂടെ ഇസ്ലാമിക വിമര്‍ശനങ്ങളുടെ ശക്തി ചോര്‍ത്തിക്കളയാമെന്ന് ഇസ്ലാമിക വിഡ്ഢികള്‍ കണക്കുകൂട്ടുന്നു!

ഇസ്ലാമിന്റെ ഈ കുതന്ത്രം വിഡ്ഢിത്തം ആയതുകൊണ്ടുതന്നെയാണ് 'വിഡ്ഢികള്‍' എന്ന് വിശേഷിപ്പിച്ചത്. കുറച്ച് ഇടവേളകള്‍ക്കുശേഷം ഇങ്ങനെയൊരു ലേഖനവുമായി മനോവയെ രംഗത്തിറക്കിയത് തിരുവല്ലയിലെ വിവാദമാണ്. അതുപോലെതന്നെ, അല്പം മടിച്ചുനിന്നവരെപ്പോലും ഇസ്ലാമിക വിമര്‍ശങ്ങളുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത് ഇസ്ലാംതന്നെയല്ലേ? എന്നാല്‍, ചീറ്റിപ്പോയ ഈ കുതന്ത്രം വിജയം കണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇലക്ട്രോണിക്സ് മീഡിയ ഇത്രത്തോളം ശക്തമല്ലാതിരുന്ന കാലത്തായിരുന്നു അതെല്ലാം. ഒരുവനെ കേസില്‍ കുടുക്കുന്നതോടെ അല്പകാലത്തേക്കെങ്കിലും അവന്റെ വായടപ്പിക്കാനും, അവന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭീതിയിലാഴ്ത്താനും സാധിക്കും. വലിയ തീക്ഷ്ണതയില്ലാത്ത സുവിശേഷകരെ നിര്‍വ്വീര്യരാക്കാനുംഇതിലൂടെ സാധിച്ചേക്കാം. എന്നാല്‍, തീക്ഷ്ണമതികളായ സുവിശേഷകര്‍ ജയിലിലടയ്ക്കപ്പെട്ടാല്‍ അവിടെയും സുവിശേഷത്താല്‍ നിറയപ്പെടും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം! പത്രോസിന്റെയും പൗലോസിന്റെയുമൊക്കെ കാരാഗൃഹവാസം പിശാചിനേല്പിച്ച പ്രഹരം എത്ര ശക്തമായിരുന്നുവെന്നു നമുക്കറിയാം. തിരുവല്ലയിലെ സഹോദരന്റെ ജയില്‍വാസംമൂലം ഇസ്ലാമിനേറ്റ പ്രഹരത്തില്‍നിന്ന്‍ അവര്‍ മോചിതരാകാന്‍ കാലങ്ങളെടുക്കും.

ക്രിസ്ത്യാനികളുടെ രക്തസാക്ഷിത്വംപോലും സുവിശേഷപ്രഘോഷണമാണ്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി, താനായിരിക്കുന്ന ഏതിടത്തും സുവിശേഷത്തിന്റെ സന്ദേശവാഹകനായിരിക്കും. അവനു ലഭിച്ചിരിക്കുന്ന ഉപദേശമിതാണ്: "ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേഹ്ശുവാ മ്ശിഹായുടെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക"(2 തിമോ: 4; 1, 2). ഞങ്ങള്‍ക്ക് സാഹചര്യങ്ങളുടെ ആനുകൂല്യം ഒരു പ്രശ്നമല്ല! അനേകം ഭാര്യമാരെയും മക്കളെയും പോറ്റാനുള്ള ഉത്തരവാദിത്വവും ഞങ്ങളുടെ തോളിലില്ല! മാത്രവുമല്ല, എല്ലാവരെയും ക്രിസ്ത്യാനികളാക്കുക എന്ന ദൗത്യമൊന്നും യേഹ്ശുവാ ഞങ്ങളെ ഭരമേല്പിച്ചിട്ടുമില്ല! അവിടുന്ന് ഞങ്ങളോടു കല്പിച്ചത് ഇതാണ്: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). സുവിശേഷം പ്രസംഗിക്കാനാണ് ഞങ്ങള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. അതു ഞങ്ങള്‍ നിര്‍വ്വഹിക്കും. വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ജ്ഞാനസ്നാനം നല്‍കാനും ക്രിസ്ത്യാനികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍നിന്നു ഞങ്ങളെ പിന്തിരിക്കിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.ഏതു നിയമം എതിര്‍ത്താലും ക്രിസ്ത്യാനിക്ക് അതൊരു പ്രശ്നമല്ല. ജ്ഞാനസ്നാനം ആവശ്യപ്പെടുന്നത് സൗദിരാജാവാണെങ്കില്‍, അവനും അതു ലഭിച്ചിരിക്കും!

ക്രിസ്ത്യാനികളെ വിജാതിയര്‍ ഭയപ്പെടുന്നു!

മറ്റു വിജാതിയ മതങ്ങളിലേക്കൊന്നും ഈ ചര്‍ച്ച വഴിതിരിച്ചു വിടുന്നില്ല. ഈ ചര്‍ച്ചയെ ഇസ്ലാമില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണത്. ആയതിനാല്‍, ഇസ്ലാമിന്റെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്നു പറയാം. ഭയമാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രശ്നം! ഇസ്ലാമിനെ നയിക്കുന്നതും, എന്നാല്‍ ക്രിസ്ത്യാനികള്‍ക്കില്ലാത്തതുമായ ഒരു വികാരമാണ് ഭയം! ഇതിന്റെ കാരണം ഈ മതങ്ങളുടെ സ്ഥാപകരും അവരുടെ ഉപദേശങ്ങളും തന്നെയാണ്! സകലത്തിനെയും ഭയപ്പെടാനുള്ള ഉപദേശമാണ് മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കു നല്‍കിയതെങ്കില്‍, ഒന്നിനെയും ഭയപ്പെടരുത് എന്ന ശക്തവും ശ്രേഷ്ഠവുമായ ഉപദേശം ക്രിസ്തു അവിടുത്തെ അനുയായികള്‍ക്കു നല്‍കി! ഭയംമൂലം പുതപ്പിനുള്ളില്‍ ഒളിച്ച മുഹമ്മദിനു ഭയപ്പെടരുതെന്ന് അനുയായികളെ ഉപദേശിക്കാന്‍ കഴിയില്ലല്ലോ!

മുഹമ്മദിനുണ്ടായിരുന്ന ഭയം അനുയായികളെ ഇന്നും വേട്ടയാടുകയാണ്. തനിച്ചു നടക്കുകപോലും അരുതെന്നാണ് മുഹമ്മദ്‌ അവന്റെ അനുയായികളെ ഉപദേശിച്ചിരിക്കുന്നത്. പതിയിരുന്ന് ആക്രമണം നടത്താന്‍ ഉപദേശിച്ചതും ഭയത്തിന്റെ ഭാഗമാണ്. സകല സൂക്ഷ്മജീവികളെയും ഭയപ്പെടാന്‍ ഇസ്ലാമിനെ ഇവന്‍ പഠിപ്പിച്ചു. 'ആശാനക്ഷരം ഒന്നു പിഴച്ചാല്‍, അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്നൊരു ചൊല്ലുണ്ട്. പേടിച്ചുതൂറിയായ ആശാന്റെ ശിഷ്യന്മാര്‍ക്ക് കക്കൂസില്‍നിന്നിറങ്ങിയ നേരമുണ്ടാകില്ല! എന്നാല്‍, യേഹ്ശുവായില്‍നിന്നു ക്രിസ്ത്യാനികള്‍ ശ്രവിച്ചത് ഭയപ്പെടരുത് എന്ന താക്കീതാണ്. 366 ഇടങ്ങളിലായി ബൈബിളില്‍ വായിക്കാന്‍ കഴിയുന്ന വാക്കാണ്‌ 'ഭയപ്പെടരുത്' എന്ന വാക്ക്! യേഹ്ശുവായുടെ ഒരു വചനം ശ്രദ്ധിക്കുക: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ: 10; 19). ഈ ഉപദേശം ഏറ്റെടുത്തിരിക്കുന്ന ഒരു ജനതയെ ഇസ്ലാമിനു ഭയപ്പെടാതിരിക്കാന്‍ കഴിയില്ല! ക്രിസ്തുവിനെ അനുസരിക്കുന്ന ഒരു ക്രിസ്ത്യാനിയെ ഇസ്ലാം കാണുന്നത് വിറയലോടെയാണ്! അതുകൊണ്ടുതന്നെ, ഹലാല്‍ ഭക്ഷണം കഴിക്കാത്ത ക്രിസ്ത്യാനിയെ ഇസ്ലാമിനു തൊടാന്‍പോലും കഴിയില്ല! ഇസ്ലാംമതത്തെ നയിക്കുന്ന ഭയത്തിന്റെ ദുരാത്മാവിനെക്കുറിച്ചു കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. മറ്റു പല ലേഖനങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ മനോവ വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടും, ഇവിടെ ഇനിയും ചില കാര്യങ്ങള്‍ക്കൂടി ചര്‍ച്ചചെയ്യേണ്ടതുകൊണ്ടുമാണ് കൂടുതല്‍ വിവരണങ്ങളിലേക്കു കടക്കാന്‍ കഴിയാത്തത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളഘടകം!

മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് ചില കപട മനുഷ്യസ്നേഹികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. രോമകൂപങ്ങളില്‍പ്പോലും ക്രിസ്തീയവിരുദ്ധത കൊണ്ടുനടക്കുന്ന CPI എന്ന അരാഷ്ട്രീയപ്രസ്ഥാനമാണ് ഇവരുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. ഭരണത്തിന്റെ ശീതളച്ഛായയില്‍ അമര്‍ന്നിരുന്ന് കപടസദാചാരം പ്രസംഗിക്കുമ്പോള്‍, ഈ അധമന്മാര്‍ക്ക് കുഴലൂതാന്‍ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും മത്സരിക്കുന്നത് മനോവ കാണുന്നുണ്ട്. പ്രളയം നാടിനെയാകെ വിഴുങ്ങിയപ്പോള്‍ ജര്‍മ്മനിയില്‍ വിഹരിച്ച ജോക്കര്‍ രാജു ഉള്‍പ്പെടെയുള്ള നാലു മന്ത്രിമാരും ക്രിസ്തീയവിരുദ്ധതയ്ക്കു കുപ്രസിദ്ധരാണ്. ഇസ്ലാമിക് സ്റ്റേറ്റടക്കം ക്രിസ്തീയതയ്ക്കെതിരെ നിലകൊള്ളുന്ന എല്ലാ പൈശാചിക സംഘടനകളെയും സാമൂഹികമായി പിന്തുണയ്ക്കുന്ന നികൃഷ്ടജീവികളുടെ പ്രസ്ഥാനമാണ് കാനം രാജേന്ദ്രന്‍ എന്ന അധാര്‍മ്മികന്റേത്! എല്ലാ ദേശവിരുദ്ധ സംഘടനകളെയും പിന്തുണയ്ക്കുന്നു എന്ന പ്രത്യേകതകൂടി ഈ നാറിയ പ്രസ്ഥാനത്തിനുണ്ട്.

SDPI എന്ന ഇസ്ലാമിക ഭീകരസംഘടനയും മാവോയിസ്റ്റുകളും തമ്മിലുള്ള ബാന്ധവം തിരിച്ചറിയേണ്ടത് ഇവിടെയാണ്‌. CPI എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പിന്തുണയും ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളഘടകമായ SDPI യും തേജസ്‌ ദിനപ്പത്രവും ഒന്നുപോലെ പിന്തുണയ്ക്കുന്ന സായുധസേനയാണ് മാവോയിസ്റ്റുകള്‍! കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും SDPI എന്ന പൈശാചിക സംഘടയിലെ വളണ്ടിയര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് കോഴിക്കോട് പന്തിരാങ്കാവില്‍ നടന്ന അറസ്റ്റ്! മാവോയിസ്റ്റ് ലഘുലേഖകളോടെ പിടിയിലായവര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരെന്ന നാട്യത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്. ഇവര്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ നിലവിളി ഉയര്‍ന്നത് എവിടെനിന്നൊക്കെയാണെന്നു നോക്കിയാല്‍ ഇസ്ലാമിക-സിപിഐ-മാവോയിസ്റ്റ് കൂട്ടുകെട്ട് മനസ്സിലാക്കാന്‍ സാധിക്കും. ഏറ്റവുമാദ്യം പ്രതികരിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളഘടകമായ SDPI ആണ്. പ്രതികരിച്ചതാകട്ടെ, 'തേജസ്‌' പത്രത്തിലൂടെ! വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊയ്മുഖങ്ങള്‍ ധരിച്ച് കേരളത്തിലാകെ വിന്യസിക്കപ്പെട്ടിരിക്കുന്ന ഭീകരന്മാര്‍ ഓരോരുത്തരായി പ്രതികരിച്ചു തുടങ്ങിയതും ഇതോടൊപ്പം ചേര്‍ത്തു പരിശോധിക്കപ്പെടണം.

ലോകത്തെയാകമാനം മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നതിനാല്‍ പൈശാചികതയുടെ ധ്രുവീകരണം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയില്ല എന്നതാണ് കാലഘട്ടത്തിന്റെ പ്രത്യേകത. പൈശാചികശക്തികള്‍ പരസ്യമായിത്തന്നെ പരസ്പരം പിന്തുണയ്ക്കുന്നതു കണ്ടാലും മന്ദബുദ്ധികളെപ്പോലെ പ്രതികരിക്കാനേ പലര്‍ക്കും സാധിക്കുകയുള്ളു. സമാധാനത്തില്‍ ജീവിക്കാനാഗ്രഹിക്കുന്ന ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന മാവോയിസ്റ്റുകളെയും ഇവര്‍ക്ക് ആയുധവും മറ്റു സഹായങ്ങളും നല്‍കുന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെയും ന്യായീകരിക്കാന്‍ തക്കവിധം ഒരുവന്റെ ബുദ്ധിസ്ഥിരത നശിക്കുന്നുവെങ്കില്‍, വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അതിന് ഉത്തരമില്ല. എന്തെന്നാല്‍, ഭൗതികവാദികള്‍ക്ക് അജ്ഞാതമായ ആത്മാവിന്റെ പ്രവര്‍ത്തനമാണ് ഇതിന്റെ പിന്നിലുള്ളത്! ആത്മീയമായി നോക്കിക്കാണുന്ന ദൈവമക്കള്‍ക്കു മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന അന്തര്‍ധാര ഈ പ്രസ്ഥാനങ്ങള്‍ക്കിടയിലുണ്ട്. പ്രഥമദൃഷ്ട്യാ പരസ്പരവിരുദ്ധമായ ആശയങ്ങളുടെ വക്താക്കളെന്നു മാത്രം വിലയിരുത്താന്‍ സാധിക്കുന്ന പ്രസ്ഥാനങ്ങളാണ് SDPI, പോരാട്ടം, CPI തുടങ്ങിയവ. എന്നാല്‍, ചില പ്രത്യേക വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മൂന്നിടത്തുനിന്നും ശ്രവിക്കാന്‍ കഴിയുന്നത് ശ്രുതി-താള ഭേദമില്ലാത്ത ഒരേ ശബ്ദമായിരിക്കും. പരസ്യമായി ആയുധം ധരിക്കാത്ത മാവോയിസ്റ്റുകളാണ് 'പോരാട്ടം' എന്നപേരില്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയത്താല്‍ നയിക്കപ്പെടുന്ന SDPI എന്ന പൈശാചികശക്തികളും പരസ്യമായി ആയുധം ധരിക്കുന്നവരല്ല. എന്നാല്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ എണ്‍പത് ശതമാനത്തിന്റെയും പിന്നില്‍ ഇവരാണ് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട് അറസ്റ്റിലായ അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവരെ കണ്ടാല്‍ത്തന്നെ ഇവരിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയും. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇവര്‍ പിടിക്കപ്പെട്ടപ്പോള്‍ നിലവിളി ഉയര്‍ന്നത് SDPI കേന്ദ്രങ്ങളില്‍നിന്നാണെങ്കില്‍, ഈ ചെകുത്താന്മാര്‍ ആരുടെ നോമിനികളാണെന്നു വ്യക്തം! എന്നാല്‍, സമൂഹത്തില്‍ ഒരു 'സെക്കുലര്‍' മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ CPM ന്റെ പ്രവര്‍ത്തകരായി ഇവര്‍ ചമഞ്ഞുനടന്നു. ഇത്തരത്തില്‍ എല്ലാ 'സെക്കുലര്‍' രാഷ്ട്രീയപ്രസ്ഥാനങ്ങളിലും SDPI-മാവോയിസ്റ്റ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നക്സലിസം ഉപേക്ഷിച്ചവരായി പറയപ്പെടുന്ന കുഞ്ഞിക്കണ്ണന്‍ അടക്കമുള്ളവര്‍ മാവോയിസ്റ്റുകളുമായി രഹസ്യബന്ധം സൂക്ഷിക്കുന്നവരാണ്. ഇക്കാര്യങ്ങളൊന്നും വിവേചിക്കാന്‍ കഴിവില്ലാത്ത ക്രൈസ്തവനാമധാരികള്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളാലാകുന്നവിധത്തില്‍ SDPI-മാവോയിസ്റ്റ് കൂട്ടുകെട്ടിനെ സഹായിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും SDPI യുടെ ചാരന്മാരുണ്ടെന്നു പറഞ്ഞാല്‍, ആരും പെട്ടന്നു വിശ്വസിച്ചെന്നു വരില്ല. എന്നാല്‍, മനോവ പറഞ്ഞതു സത്യമാണ്!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൊച്ചിയില്‍ സമരം നടത്തിയത് ആരായിരുന്നുവെന്ന് സ്വതന്ത്രമായി അന്വേഷിക്കാന്‍ തയ്യാറാകുന്നവര്‍ക്കു സത്യം ഗ്രഹിക്കാന്‍ കഴിയും. വേദിയില്‍ മുദ്രാവാക്യങ്ങളുമായി അണിനിരന്ന പര്‍ദ്ദയിട്ട വേശ്യകളെ അവിടെ എത്തിച്ചത് SDPI ആയുരുന്നുവെന്ന് മനോവ മാത്രമല്ല പറയുന്നത്; മറിച്ച്, കേരളാ പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 'പോരാട്ടം' പ്രവര്‍ത്തകരും SDPI പ്രവര്‍ത്തകരും മാത്രമല്ല, CPI യുടെ സഹയാത്രികരും ചേര്‍ന്നാണ് കൊച്ചിയിലെ വേദി സമ്പന്നമാക്കിയത്. വട്ടോളി എന്ന വൈദികവേഷധാരിക്ക് SDPI-മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ബന്ധംകൂടി അന്വേഷിച്ചുനോക്കുക! റിജു കാഞ്ഞുക്കാരന്‍, ഷൈജു ആന്റണി തുടങ്ങിയ കുപ്രസിദ്ധര്‍ക്ക് SDPI യുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കത്തോലിക്കരെന്നു പറയപ്പെടുന്നവര്‍ക്കെങ്കിലും സാധിക്കണം! ഇപ്പോള്‍ കളപ്പുര ലൂസിയുടെ രഹസ്യ ഉപദേശകനായിരിക്കുന്ന 'അഷറഫ് കോലത്തൂര്‍' ആരാണെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഇവളുടെ SDPI ബാന്ധവം സ്ഥിരീകരിക്കാന്‍ സാധിക്കും. ആരും ചിന്തിക്കുന്നത്ര നിസ്സാരമല്ല കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികള്‍! പരസ്പരം പോരടിക്കുന്നവരായി തോന്നുമെങ്കിലും, ക്രിസ്തീയതയ്ക്കെതിരെ ഇവരുടെയിടയിലെ അന്തര്‍ധാര ശക്തമാണ്! ഇതു തിരിച്ചറിയാന്‍ സഭകളിലെ ആചാര്യന്മാര്‍ക്കു കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തമായി നമുക്കു മുന്നിലുള്ളത്!

ഹിന്ദുവിനോട് ചേര്‍ന്ന് ഇസ്ലാമിനെ എതിര്‍ക്കുന്നത് ആത്മഹത്യാപരം!

തിരുവല്ലയിലെ സംഭവം ക്രിസ്ത്യാനികളുടെയിടയില്‍ പല ചര്‍ച്ചകള്‍ക്കും വഴിതെളിച്ചതായി മനോവ മനസ്സിലാക്കി. ക്രിസ്ത്യാനികളുടെയിടയില്‍ സഭാഭേദമെന്യേ കൂട്ടായ്മകള്‍ രൂപപ്പെട്ടുവെന്നാണ് ചില യുവാക്കള്‍ ആശ്വാസത്തോടെ പറയുന്നത്. ഇത്തരം കൂട്ടായ്മകളിലെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ മനോവയ്ക്ക് ആശ്വാസമൊന്നും തോന്നിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ക്രിസ്ത്യാനികള്‍ക്കു യോജിച്ച ആശയങ്ങളൊന്നും അതില്‍ മനോവ കണ്ടില്ല! എന്നാല്‍, ക്രിസ്തീയവിരുദ്ധ ആശങ്ങള്‍ക്കൊണ്ട് അവ സമ്പന്നമായിരുന്നു. ആയതിനാല്‍, അവരുടെ തീരുമാനങ്ങള്‍ പരിശോധിച്ചുകൊണ്ട് അവയിലെ ക്രിസ്തീയവിരുദ്ധത നമുക്കു ചര്‍ച്ചചെയ്യാം.

'95 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള തിരുവല്ലയില്‍, ഈ അനീതിക്കെതിരേ പോരാടാന്‍, മുസ്ലിംകടകള്‍ ബഹിഷ്കരിക്കാന്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും തീരുമാനിച്ചു.' ഇതാണ് കൂട്ടായ്മ സ്വീകരിച്ച ഒരു നിലപാട്. ഈ തീരുമാനത്തെ മനോവയും പിന്തുണയ്ക്കുന്നു. ഇത് കര്‍ശനമായി പാലിച്ചാല്‍ 'ഹലാല്‍' ഭക്ഷണത്തില്‍നിന്ന് അകന്നിരിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍, ഇത് ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ മാത്രമായി എടുക്കുന്ന തീരുമാനമായത് ദൗര്‍ഭാഗ്യകാരമാണ്. എന്തെന്നാല്‍, വിഗ്രഹാര്‍പ്പിത ഭക്ഷണത്തില്‍നിന്ന് അകന്നിരിക്കാനുള്ള അപ്പസ്തോലിക ആഹ്വാനത്തെ പരിഗണിച്ചുകൊണ്ടല്ല ഈ തീരുമാനമെടുത്തത്. സമൂഹത്തിനു ദുരന്തമായ ഇസ്ലാമിനെ ഒറ്റപ്പെടുത്താന്‍ എല്ലാ സമാധാനകാംക്ഷികള്‍ക്കും ഉത്തരവാദിത്വമുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, അതിനപ്പുറം വലിയ മാനങ്ങള്‍ ഈ ബഹിഷ്കരണത്തിനു ക്രിസ്ത്യാനികള്‍ നല്‍കണം. ഇസ്ലാമിന്റെ കുലദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ബഹിഷ്ക്കരിക്കുകയെന്നത് ക്രിസ്ത്യാനികള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന നിയമമാണ്. ഈ നിയമം ലംഘിക്കുന്ന ഒരുവനെ ഇസ്ലാമിനു മാത്രമല്ല, മറ്റേതു പൈശാചിക സംഘങ്ങള്‍ക്കും കീഴ്പ്പെടുത്താന്‍ സാധിക്കും. വിഗ്രഹാര്‍പ്പിത ഭക്ഷണത്തിലൂടെ ക്രിസ്ത്യാനികള്‍ നിര്‍വ്വീര്യരാക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ലാത്ത സമൂഹങ്ങളായി പല ക്രൈസ്തവസമൂഹങ്ങളും അധഃപതിച്ചുകഴിഞ്ഞു എന്നത് ഗുരുതരമായ അവസ്ഥയാണ്. ഇസ്ലാമിന്റെ കടകള്‍ ബഹിഷ്കരിക്കുക മാത്രമല്ല, വിഗ്രഹാര്‍പ്പിതമായ എല്ലാറ്റിലുംനിന്ന് ദൈവമക്കള്‍ അകന്നുനില്‍ക്കുകകൂടി ചെയ്യുന്നില്ലെങ്കില്‍, ദൈവത്തില്‍നിന്നുള്ള സംരക്ഷണം ലഭിക്കുകയില്ല! പലരെയും വിജാതിയത വിഴുങ്ങിയത് വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിച്ചതുമൂലമാണ്!

അടുത്ത തീരുമാനം പരിശോധിക്കാം. 'ക്രിസ്തുവിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ട് പോസ്റ്റിട്ട 41 മുസ്ലിങ്ങള്‍ക്കെതിരേ ഇതേ നാണയത്തില്‍ തന്നെ കേസ് കൊടുക്കാനും, ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനും, കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് വക്കീലന്മാരുടെ ഒരു വലിയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.' ഇതെല്ലാം കഴിഞ്ഞിട്ട് എപ്പോഴായിരിക്കും സുവിശേഷ പ്രഘോഷണത്തിലേക്ക് മടങ്ങിവരുന്നതെന്നു മനോവയ്ക്കറിയില്ല. കോടതി വ്യവഹാരങ്ങളുടെ അവസാനമില്ലാത്ത നൂലാമാലകളില്‍ ക്രിസ്ത്യാനികളെ കുരുക്കിയിടുക എന്ന പിശാചിന്റെ ലക്‌ഷ്യം ക്രൈസ്തവനാമധാരികള്‍ സ്വമേധയാ ഏറ്റെടുത്തു എന്നാണ് ഇതിലൂടെ മനോവ മനസ്സിലാക്കുന്നത്. വിജാതിയരുടെ ന്യായാസനങ്ങളില്‍നിന്നു ക്രിസ്ത്യാനികള്‍ക്കു നീതിലഭിക്കില്ല എന്ന സത്യം തിരിച്ചറിയാന്‍ കഴിയാത്തത് 'ഹലാല്‍' ഭക്ഷണത്തിന്റെ 'ഇഫെക്ട്‌' അല്ലെന്നു പറയാന്‍ കഴിയില്ല. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിവില്ലേ? നിങ്ങള്‍ ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നിസ്‌സാരകാര്യങ്ങളെക്കുറിച്ചു വിധി കല്പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ? ദൂതന്മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റി പറയാനുണ്ടോ? ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപരായി അവരോധിക്കുന്നുവോ?"(1 കോറി: 6; 2-4). വിജാതിയരുടെ ന്യായാസനത്തില്‍ സ്വയം സമര്‍പ്പിച്ചു 'തേരാപ്പാര' നടക്കുന്ന രണ്ടു പ്രസ്ഥാനങ്ങള്‍ ക്രിസ്ത്യാനികളുടെ മാനംകെടുത്തുന്നത് മലയാളികളെങ്കിലും തിരിച്ചറിയണമായിരുന്നു. ദൂതന്മാരെ വിധിക്കേണ്ടവരാണ് ഇങ്ങനെ 'തേരാപ്പാര' നടന്നു പുലഭ്യം പറയുന്നത്! വിനാശകാലേ, വിപരീത ബുദ്ധി!

വളരെ കുറച്ചു മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന തിരുവല്ലയില്‍, പുറത്തുനിന്ന് 500 ഓളം ആളുകളെ കൊണ്ടുവന്ന് ക്രിസ്ത്യാനികള്‍ക്കെതിരേ പ്രകടനം നടത്തിയവര്‍ക്കെതിരേ ജാഗരൂകരായി ഇരിക്കാന്‍ എല്ലാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. മറ്റൊരു തീരുമാനമാണിത്. ഇസ്ലാമിനെതിരേ മാത്രമല്ല, എല്ലാ വിജാതിയ മതങ്ങള്‍ക്കെതിരേയും ദൈവമക്കള്‍ ജാഗരൂകരായിരിക്കണം. ക്രിസ്തുവിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുള്ള ജാഗരൂകതയാണ് മനോവ ഉദ്ദേശിക്കുന്നത്. ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18).

നിസ്സാരമായി കാണേണ്ട ഉപദേശമല്ലിത്. ദൈവത്തിന്റെ പരിശുദ്ധിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. വിജാതിയരുമായുള്ള ബന്ധങ്ങളാണ് പിന്നീട് അവിഹിത ബന്ധങ്ങളായി മാറിയിട്ടുള്ളതെന്നു മറക്കരുത്. വിജാതിയരുമായുള്ള കൂട്ടുകെട്ടിലൂടെ ദൈവീകസംരക്ഷണം നഷ്ടപ്പെട്ടുപോയവരാണ് ക്രിസ്ത്യാനികളായി അറിയപ്പെടുന്നവരില്‍ ഏറെയും. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ് എന്ന സത്യം മക്കളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. സഭയിലെ ആചാര്യന്മാരുടെ വഴിപിഴച്ച ആദ്ധ്യാത്മികതയുടെ ഇരകളായി മക്കളെ സമര്‍പ്പിക്കാതിരിക്കാനും, ക്രിസ്തുവിലൂടെ മാത്രം പ്രാപ്യമാകുന്ന നിത്യരക്ഷയെക്കുറിച്ചു പഠിപ്പിക്കാനും മാതാപിതാക്കള്‍ ജാഗ്രതപാലിക്കണം.

അടുത്ത തീരുമാനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടത്. 'ഇനിമുതല്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒറ്റക്കെട്ടായി ലൗജിഹാദിനെതിരെയും മതതീവ്രവാദത്തിനെതിരെയും പോരാടാനും, അതിനു വേണ്ടിവന്നാല്‍ ബിജെപിയുമായി സഹകരിക്കാനും തീരുമാനിച്ചു.' സംഘപരിവാര മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗംചേര്‍ന്നതെന്നു വ്യക്തമാകാന്‍ ഇതില്‍പ്പരം മറ്റെന്തു തെളിവാണു വേണ്ടത്?! യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ യോഗം തിരുവല്ലയില്‍ വിളിച്ചുചേര്‍ക്കാന്‍ അത്ര എളുപ്പമൊന്നുമല്ല! ഒരിക്കല്‍ക്കൂടി ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചു. കൊതുകിനെ പേടിച്ചോടിയ അമ്മാവനെ കാള കുത്തിക്കൊന്നു! ക്രൈസ്തവനാമങ്ങള്‍ ധരിച്ചിരിക്കുന്ന യുവതികളെ ലൗജിഹാദിലൂടെ മതംമാറ്റുന്നത് ഇസ്ലാം മാത്രമാണെന്നു പറയുന്ന വിഡ്ഢികള്‍ ഇപ്പോഴും ക്രിസ്ത്യാനികളുടെ വേഷത്തില്‍ ജീവിക്കുന്നുണ്ട്. കേരളത്തില്‍ ഇങ്ങനെ മതം മാറിയ പെണ്ണുങ്ങളില്‍ എണ്‍പത്തിയേഴു ശതമാനവും ഹിന്ദുമത വിശ്വാസികളായി പൊങ്കാലയിട്ടു നടക്കുന്നു എന്നതാണ് പച്ചപ്പരമാര്‍ത്ഥം! ഓരോരുത്തരും തങ്ങളുടെ ഇടവകയിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മിശ്രവിവാഹിതരില്‍ എത്രപേര്‍ ഇസ്ലാമിനെ വിവാഹം ചെയ്തുവെന്നും എത്രപേര്‍ ഹിന്ദുവിനെ വിവാഹം ചെയ്തുവെന്നും സത്യസന്ധമായി പരിശോധിക്കുക! കൃത്യമായ കണക്കുകള്‍ മനോവയുടെ കൈവശമുണ്ട്. ഒരുകാര്യം തിരിച്ചറിയണം. എന്തെന്നാല്‍, ക്രൈസ്തവസഭകളില്‍ കടന്നുകൂടിയ സംഘപരിവാരങ്ങളാണ് ഇന്ന് മെത്രാന്മാരെ നിയന്ത്രിക്കുന്നത്. മെത്രാന്മാര്‍ ആഗ്രഹിച്ചതും അതുതന്നെ!  

നാം ഈ ലേഖനം ആരംഭിച്ചത് യെഹൂദരിലെ 'സിയോണിസ്റ്റുകള്‍' നിയമനിഷേധികളും ദുര്‍വൃത്തരുമാണ് എന്ന വിശകലനത്തോടെയായിരുന്നു. തിരുവല്ലയില്‍ സമ്മേളിച്ച ക്രൈസ്തവനാമധാരികളാണ് ക്രിസ്ത്യാനികളുടെയിടയിലെ സിയോണിസ്റ്റുകള്‍! ക്രിസ്തീയതയെക്കുറിച്ചു വ്യക്തമായ ബോദ്ധ്യമില്ലാത്ത കൗമാരക്കാര്‍ ഇവരുടെ ഇരകളായി വഞ്ചിക്കപ്പെടുന്നു എന്നത് ഗൗരവമായി നാം കാണേണ്ടതുണ്ട്. രണ്ടായിരത്തോളം വര്‍ഷമായി ക്രിസ്ത്യാനികളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ലോകത്തിലെ ഏതെങ്കിലും സംവിധാനങ്ങളോ മതങ്ങളോ അല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ സ്ഥാപിതമായിട്ടില്ല. എന്നാല്‍, കമ്മ്യൂണിസമടക്കം അനേകം പ്രസ്ഥാനങ്ങള്‍ ക്രിസ്തീയതയെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിട്ടുണ്ട്. ക്രിസ്തീയമുക്ത ഇന്ത്യ സ്വപ്നം കാണുന്ന സംഘപരിവാരങ്ങളുടെ കരങ്ങളില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനല്ലാതെ മനോവയ്ക്ക് മറ്റൊന്നും തോന്നുന്നില്ല! എന്തെന്നാല്‍, സംരക്ഷണത്തിനായി എന്നൊക്കെ വിജാതിയരില്‍ ആശ്രയിച്ചിട്ടുണ്ടോ, അന്നൊക്കെ ദൈവജനത്തെ സംരക്ഷിക്കുന്നതില്‍നിന്നു ദൈവം പിന്മാറിയിട്ടുണ്ട്‌!

ക്രിസ്ത്യാനികളുടെ സംരക്ഷണം വിജാതിയരെ ഏല്പിക്കുകയെന്നാല്‍, വിജാതിയരുടെ ദേവന്മാരെ ആശ്രയിക്കല്‍ തന്നെയാണ്! എന്തെന്നാല്‍, വിജാതിയര്‍ ആശ്രയിക്കുന്നത് അവരുടെ ദേവന്മാരെയാണെന്നു നമുക്കറിയാം. ആ ദേവന്മാര്‍ ആരാണെന്ന് അവരെക്കാള്‍ നന്നായി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍! പരിശുദ്ധാത്മാവ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല”(1 കോറി: 10; 20). പിശാചിനു ബലിയര്‍പ്പിക്കുന്ന ഒരു സമൂഹത്തിന്റെ സഹായം തേടുന്ന അവസ്ഥയിലേക്ക് ക്രിസ്ത്യാനികള്‍ അധഃപതിക്കുകയെന്നാല്‍, ക്രൈസ്തവര്‍ ക്രൈസ്തവരല്ലാതായിക്കുന്നു എന്നു നാം മനസ്സിലാക്കണം. തങ്ങളുടെ ദൈവത്തിന്റെ ശക്തിയെ കുറച്ചു കാണുന്നവര്‍ നേതാക്കളായാല്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. സൈന്യബലത്താലോ കരബലത്താലോ ആണ് യിസ്രായേലിനു ദൈവം വിജയം നല്കുന്നതെന്നു ചിന്തിക്കുന്ന നേതാക്കന്മാരും അപകടകാരികളാണ്. ക്രൈസ്തവര്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണിയും ഇത്തരം നേതാക്കന്മാരുടെ നായകത്വംതന്നെ! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: “നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിന്റെ ദൈവമായ യാഹ്‌വെ നിന്നോടുകൂടെയുണ്ട്. യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍ മുന്നോട്ടു വന്നു ജനത്തോടു സംസാരിക്കണം. അവന്‍ ഇപ്രകാരം പറയട്ടെ: യിസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബ്ബലഹൃദയരാകരുത്; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയാണു നിങ്ങളുടെ കൂടെ വന്ന് ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരുന്നത്”(നിയമം: 20; 1-4).

ഇപ്രകാരം ദൈവജനത്തെ ഉപദേശിക്കാന്‍ തക്കവിധം ദൈവത്തിന്റെ ശക്തി തിരിച്ചറിഞ്ഞ പുരോഹിതര്‍ ആധുനിക യിസ്രായേലില്‍ ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! ദൈവത്തെയും പിശാചിനെയും വേര്‍തിരിച്ചറിയാനുള്ള ജ്ഞാനം അഭ്യസിച്ചവര്‍ കത്തോലിക്കാസഭയിലോ മറ്റിതര ക്രൈസ്തവസഭകളിലോ നേതാക്കന്മാരായി ഇന്നില്ല! ഇസ്ലാമിനെ നേരിടാന്‍ സംഘപരിവാര്‍ ബാന്ധവത്തിനു ശ്രമിക്കുന്ന ക്രൈസ്തവനാമധാരികള്‍ അറിയാന്‍ ഈ വചനം ഇവിടെ കുറിക്കുന്നു: “യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം! അവര്‍ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്കു പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേതം തേടുകയും ചെയ്തു. അതിനാല്‍, ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്ക് അപമാനവും ആകും”(യേശയ്യാഹ്: 30; 1-3). വിജാതിയരുമായി ഉണ്ടാക്കുന്ന ഏതൊരു സഖ്യവും ദുരന്തമായി ഭവിക്കുമെന്ന് അറിഞ്ഞുകൊള്ളുക. എന്തെന്നാല്‍, വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണ്!

സുവിശേഷം പ്രചരിപ്പിക്കാന്‍ വിളിക്കപ്പെട്ട നമുക്ക് യേഹ്ശുവാ നല്‍കുന്ന മുന്നറിയിപ്പിതാണ്: “ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദ്ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്”(മത്താ: 10; 16-20). ഓരോ ക്രിസ്ത്യാനിയും വ്യക്തതയോടെ മനസ്സിലാക്കിയിരിക്കേണ്ട ഉപദേശമാണിത്. ക്രിസ്ത്യാനി ക്രിസ്ത്യാനിയായി ജീവിക്കാന്‍ തയ്യാറായാല്‍, അവന്റെ മുടിനാരിഴപോലും സംരക്ഷിക്കപ്പെടും! അകാലമൃത്യുവരിച്ച അപ്പസ്തോലന്മാര്‍ ആരുംതന്നെയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഈ വൈകിയവേളയിലെങ്കിലും ക്രിസ്ത്യാനികള്‍ക്കു സാധിക്കട്ടെ! 

നിത്യനാശത്തിനു വലിപ്പച്ചെറുപ്പങ്ങളില്ല; നിത്യനാശമെന്നാല്‍ നിത്യമായ നരകശിക്ഷയാണ്. നിത്യരരക്ഷ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമായ ക്രിസ്തീയതയില്‍നിന്ന്‍ ഒരുവന്‍ മറ്റേതു മാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞാലും അവന്‍ ചെന്നെത്തുന്നത് നിത്യശിക്ഷയുടെ കാരാഗൃഹമായ നരകത്തിലായിരിക്കും. വലുതോ ചെറുതോ ആയ മറ്റു മതങ്ങള്‍ക്കൊന്നും ഒരുവന്റെ ആത്മാവിനു നിത്യരക്ഷ നല്‍കാന്‍ കഴിയില്ല; നിത്യരക്ഷയ്ക്കായി യുക്തിഭദ്രമായ മാര്‍ഗ്ഗമൊന്നും അവര്‍ പറയുന്നുമില്ല! ആയതിനാല്‍, ക്രിസ്തീയ മാര്‍ഗ്ഗം ഉപേക്ഷിക്കുകയെന്നാല്‍, നിത്യരക്ഷ ഉപേക്ഷിക്കലാണെന്നു നാം മനസ്സിലാക്കിയിരിക്കണം.

ക്രിസ്ത്യാനികളാണ് തങ്ങളെന്ന് പറയുകയും, സംരക്ഷണത്തിനായി വിജാതിയരുടെ സഹായം തേടുകയും ചെയ്യുന്നവര്‍ ഒരുകാര്യം വ്യക്തമായും അറിഞ്ഞിരിക്കുക; എന്തെന്നാല്‍, നിങ്ങള്‍ ക്രിസ്തീയതയില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ നാമം വഹിക്കുന്ന ക്രിസ്ത്യാനികളെ കാണുമ്പോള്‍ വിജാതിയര്‍ ഭയന്നുവിറയ്ക്കും എന്നതാണ് യഥാര്‍ത്ഥ സത്യം. ദൈവത്തിന്റെ നിയമം അനുസരിക്കുന്ന സകലരും അവിടുത്തെ നാമം വഹിക്കുന്നവരാണ്. അങ്ങനെയുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നു നോക്കുക: “യാഹ്‌വെയുടെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും”(നിയമം: 28; 10). ഒരു പട്ടിപോലും ഭയപ്പെടാത്ത അവസ്ഥയിലായിരിന്നിട്ടും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറയുന്നവരെക്കുറിച്ചു മനോവയ്ക്കു സഹതാപംപോലും തോന്നുന്നില്ല! വിജാതിയര്‍ നിങ്ങളെ ഭയപ്പെടാതിരിക്കുകയും എന്നാല്‍, നിങ്ങള്‍ വിജാതിയരെ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളതെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ യേഹ്ശുവായുടെ നാമം വഹിക്കുന്നില്ല! അവിടുന്ന് യുഗാന്തംവരെ സ്ഥിരീകരിച്ചുറപ്പിച്ച നിയമങ്ങളില്‍നിന്നു വ്യതിചലിക്കുന്ന ആര്‍ക്കും അവിടുത്തെ നാമം വഹിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണിത്. ക്രിസ്ത്യാനികളുടെ മേല്‍വിലാസത്തില്‍ ജീവിച്ചുകൊണ്ട് വിജാതിയരില്‍ ആശ്രയിക്കുന്നവര്‍ കളങ്കപ്പെടുത്തുന്നത് സൈന്യങ്ങളുടെ ദൈവത്തിന്റെ നാമമാണ്!

സംഘപരിവാരങ്ങളുമായി ബാന്ധവത്തിനു തയ്യാറെടുക്കുന്ന ക്രൈസ്തവനാമധാരികള്‍ ഒരു വചനംകൂടി വായിക്കുക: “യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!”(യേശയ്യാഹ്: 30; 1). ഇനി നിങ്ങള്‍ക്ക് എന്തും തീരുമാനിക്കാം. എന്നാല്‍, ഞങ്ങളെ നിങ്ങള്‍ വിട്ടേക്കുക! ഞങ്ങളെ സംരക്ഷിക്കാന്‍ ശക്തിയുള്ളവനുവേണ്ടിയാണ് ഞങ്ങള്‍ പണിയെടുക്കുന്നത്!

വിജാതിയ സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികളുടെ ശ്രദ്ധയ്ക്ക്: നിങ്ങള്‍ എതിരിടുന്നത് മാന്യന്മാരോടോ സംസ്കാര സമ്പന്നരോടോ അല്ലാത്തതിനാല്‍, മേല്‍വിലാസം വെളിപ്പെടുത്താന്‍ അവര്‍ നിര്‍ബ്ബന്ധിച്ചാലും അതിനു നിങ്ങള്‍ തയ്യാറാകരുത്. പ്രാവിനെപ്പോലെ നിഷ്കളങ്കരായാല്‍ മാത്രം പോരാ, സര്‍പ്പത്തെപ്പോലെ വിവേകികളും ആകണം! മേല്‍വിലാസവും ഫോട്ടോയും ആവശ്യപ്പെടാന്‍ വിവാഹാലോചന ഒന്നുമല്ലല്ലോ നടത്തുന്നത്!

ചേര്‍ത്തുവായിക്കാന്‍: ആത്മീയമായി അധഃപതിച്ചുപോയ ഒരു ജനതയുടെ സാമൂഹികമായ ചെറുത്തുനില്പിനുള്ള വിഫലശ്രമമാണ്‌ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ആത്മീയമായ അധഃപതനത്തിലൂടെ ദൈവത്തിന്റെ സംരക്ഷണം ക്രൈസ്തവര്‍ നഷ്ടപ്പെടുത്തി. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. ആത്മീയാധഃപതനത്തിന്റെ പരിണിതഫലമാണ് സാമൂഹികമായ അരക്ഷിതാവസ്ഥ! യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ദൈവീകനിയമങ്ങളില്‍നിന്നു വ്യതിചലിച്ചതിനുശേഷം സാമൂഹികമായി സംരക്ഷിക്കപ്പെടണമെന്നു വാശിപിടിച്ചിട്ടു കാര്യമില്ല. തന്റെ നിയമങ്ങളില്‍ നിലനില്‍ക്കുന്നവരെ അവിടുന്നു തന്റെ വാഗ്ദാനപ്രകാരം സംരക്ഷിക്കും. നിയമങ്ങളെ തള്ളിക്കളഞ്ഞവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത ദൈവത്തിനില്ല. പുരാതന യിസ്രായേലിന്റെ കാര്യത്തില്‍ മാത്രമല്ല, ആധുനിക യിസ്രായേലായ ക്രൈസ്തവരുടെ കാര്യത്തിലും ഇതുതന്നെയാണ് ദൈവത്തിന്റെ ശൈലി! പൗരസ്ത്യദേശത്തുനിന്നു ക്രൈസ്തവസമൂഹങ്ങള്‍ തുടച്ചുമാറ്റപ്പെട്ടത് അവരുടെ ആത്മീയാധഃപതനത്തിന്റെ പരിണിതഫലമായിട്ടാണ്. ഇന്ത്യയിലെ ക്രൈസ്തവസഭകളെ കാത്തിരിക്കുന്ന വിധിയും മറ്റൊന്നായിരിക്കില്ല. ആയതിനാല്‍, ആത്മീയാധഃപതനത്തെ തിരിച്ചറിഞ്ഞ് ദൈവീകനിയമങ്ങളിലേക്കു മടങ്ങിവരാന്‍ ക്രൈസ്തവര്‍ തയ്യാറാകുക! ആത്മീയവും സാമൂഹികവുമായ സംരക്ഷണം നല്‍കാന്‍ ദൈവം തയ്യാറാണ്. അതിന് ക്രിസ്ത്യാനി ക്രിസ്ത്യാനിയാകണം! വിജാതിയമായ സകലതും ഉപേക്ഷിക്കണം! മറ്റൊരു മാര്‍ഗ്ഗവും ക്രിസ്ത്യാനികള്‍ക്കു മുന്‍പില്‍ ഇല്ല!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    5487 views

LOG IN

Lost your password?

SIGN UP

LOST PASSWORD