കാലത്തിന്റെ അടയാളങ്ങള്‍

ചാത്തനും ചാത്തുണ്ണിമാരും ആമസോണില്‍ കരുതിവച്ചിരിക്കുന്നത്!

Print By
about

06 - 10 - 2019
സാത്താന്‍ അവന്റെ ജാരസന്തതികളിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പൈശാചിക ആശയമാണ് ആമസോണ്‍ സിനഡില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. ദൈവത്തെയും ദൈവികനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഫ്രാന്‍സീസ് തന്റെ പൈശാചികത സഭാമക്കളുടെമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അന്ത്യകാലത്തിന്റെ മണിമുഴക്കം കേള്‍ക്കാന്‍ കഴിയുന്നവരല്ലാതെ, മറ്റൊരുവനും ദൈവത്തിന്റെ സഭയില്‍ അവശേഷിക്കില്ല എന്ന സത്യം ഏവരും മനസ്സിലാക്കിയിരിക്കണം. വ്യാജപ്രവാചകനെ അനുഗമിക്കുന്നവര്‍ ആരായിരുന്നാലും, അവരെല്ലാം അവനോടൊപ്പം ഉറകെട്ട ഉപ്പുപോലെ വലിച്ചെറിയപ്പെടും. ഫ്രാന്‍സീസ് എന്ന വ്യാജപ്രവാചകനെ അനുഗമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ധ്യാനകേന്ദ്രങ്ങള്‍പ്പോലും വ്യാജന്മാരുടെ നായകത്വത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് അന്ത്യകാല അടയാളങ്ങളില്‍ ഒന്നായി കാണുകയും ജാഗ്രതപുലര്‍ത്തുകയും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറായില്ലെങ്കില്‍ നിങ്ങളെ വിഴുങ്ങുന്നത് ശീഘ്രനാശമായിരിക്കും. സര്‍വ്വനാശത്തിന്റെ പ്രബോധനവുമായി മലയാളികളുടെയിടയില്‍ വിഹരിക്കുന്ന വ്യാജന്മാരില്‍ മുഖ്യന്‍ ദാനിയേല്‍ പൂവണ്ണത്തില്‍ എന്ന വൈദികവേഷധാരിയാണ്! കപടസമാധാനത്തോടെ മൂന്നരവര്‍ഷം ഈ വ്യാജന്‍ സഭാമക്കളെ തന്നിലേക്ക് അടുപ്പിച്ചു. ഇപ്പോള്‍ ഈ മനുഷ്യന്‍ തന്റെ പൈശാചികലക്ഷ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

തെരുവോരങ്ങളില്‍ ചില ചെപ്പടിവിദ്യകളുമായി ആളെക്കൂട്ടുന്നവരെ നാം കണ്ടിട്ടുണ്ട്. കൈകൊട്ടുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തുകൊണ്ട് ചില മാജിക് നമ്പരുകള്‍ ഇവര്‍ കാണിക്കും. ആളുകള്‍ വട്ടംകൂടിയെന്നു കാണുമ്പോള്‍ തന്റെ ഭാണ്ഡക്കെട്ടില്‍നിന്നു മയിലെണ്ണ പുറത്തെടുത്ത് കച്ചവടം ആരംഭിക്കും. ഇത്തരത്തില്‍ വ്യാജമരുന്നുകള്‍ കച്ചവടം നടത്താന്‍ പ്രയോഗിക്കുന്ന കൗശലമാണ് ദാനിയേല്‍ പൂവണ്ണത്തില്‍ ഇക്കാലമത്രയും മലയാളികളുടെയിടയില്‍ പരീക്ഷിച്ചത്! അടിമുടി വിജാതിയതയില്‍ കുളിച്ചുനില്‍ക്കുന്ന ക്ളിമ്മീസിന്റെ സമൂഹത്തില്‍നിന്നു നന്മ പ്രതീക്ഷിച്ചവരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍! ആര്‍ഷഭാരത സംസ്കാരം എന്ന ആഭാസത്തിന്റെ ആഗോള പ്രചാരകനാണ് താനെന്നു സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് ക്ലിമ്മിസ്! കുപ്രസിദ്ധ ആള്‍ദേവതയായ അമൃതാനന്തമയിയുടെ പാദസേവകനായും ഇയാള്‍ തന്റെ പൈശാചികത തെളിയിച്ചിട്ടുണ്ട്. രാമായണമാസാചരണത്തിന് ആശംസകള്‍ നേരുകയും വിജാതിയതയെ മഹത്വവത്കരിക്കുകയും ചെയ്യുന്ന ക്ളിമ്മീസിന്റെ പൈശാചിക ജല്പനം ഈ 'വീഡിയോയില്‍' ഉണ്ട്. കര്‍ദ്ദിനാള്‍ എന്ന പദവിയില്‍ അനധികൃതമായി കടന്നുകൂടിയ ഇയാള്‍ ആ പദവിയുടെ മഹത്വത്തെ മലിനമാക്കുകയാണ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. ഇതില്‍നിന്നുതന്നെ ഇയാള്‍ വ്യാജനാണെന്നു തിരിച്ചറിയാന്‍ സാധിക്കും. വിജാതിയ ദേവന്മാരുടെ നാമം സ്മരിക്കുകയോ ആ മ്ലേച്ഛനാമങ്ങള്‍ ഉരുവിടുകയോ ചെയ്യുന്നവര്‍ക്ക് ദൈവികമായ ഒരു പദവികളിലും ഭാഗധേയത്വം ഉണ്ടായിരിക്കുകയില്ല എന്ന സത്യം ഇവിടെ ചേര്‍ത്തുവച്ചു പരിശോധിക്കപ്പെടണം! ദൈവികനിയമങ്ങളുടെ ലംഘനമാണ് ഏതൊരു ശുശ്രൂഷകന്റെയും വ്യാജത്വത്തെ അടിവരയിട്ടുറപ്പിക്കുന്നത്!

എല്ലാവിധ വിജാതിയതയും ശിരസ്സില്‍ ചൂടിയിരിക്കുന്ന ഈ മനുഷ്യന്റെ കീഴില്‍ പണിയെടുക്കുന്ന ഒരുവന്‍ ഒന്നാംപ്രമാണ ലംഘനത്തെക്കുറിച്ച് 'ഗിരിപ്രഭാഷണം' നടത്തുമ്പോള്‍, അതിന്റെ പിന്നില്‍ എന്തെങ്കിലും നിഗൂഢലക്‌ഷ്യം ഉണ്ടായിരിക്കും എന്നകാര്യം സ്പഷ്ടം! സത്യം പറയുന്ന വൈദികരെ കത്തോലിക്കാസഭയിലെ 'ശ്രേഷ്ഠന്മാര്‍' വച്ചുപൊറുപ്പിക്കില്ല എന്നതാണ് നിലവിലുള്ള സാഹചര്യം! അല്ലാത്തപക്ഷം, എടാട്ടച്ചനെപ്പോലെ മുള്ളരിങ്ങാട് മലയില്‍ ഇടവകാശുശ്രൂഷകനായി ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ടിവരും! കത്തോലിക്കാസഭയുടെ അധികാരശ്രേണികളായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വൈദീകസമൂഹങ്ങളില്‍ 'ഇല്ല്യുമിനാറ്റി' സംഘം പിടിമുറുക്കിയതിനുശേഷമുള്ള സ്ഥിതിയാണിത്. കത്തോലിക്കാസഭയില്‍ ഇങ്ങനെയൊരു അധികാരസ്ഥാനം ഇല്ലെന്ന വസ്തുത സഭയിലെ ദൈവമക്കള്‍ക്കുപോലും അറിയില്ല എന്നതും, അധികാരപ്രയോഗങ്ങള്‍ എതിര്‍ക്കപ്പെടുന്നില്ല എന്നതും, ഇല്ലാത്ത സ്ഥാനങ്ങള്‍ക്ക് സാങ്കേതികമായ അംഗീകാരം ലഭിക്കാന്‍ കാരണമായി എന്നതാണു യാഥാര്‍ത്ഥ്യം! അതായത്, ദൈവത്താല്‍ സ്ഥാപിതമല്ലാത്തതും, സാത്താന്റെ ഇംഗിതമനുസരിച്ച് മനുഷ്യര്‍ സൃഷ്ടിച്ചതുമായ സംവിധാനമാണ് വൈദികര്‍ കയ്യാളുന്ന അധികാരസ്ഥാനങ്ങള്‍! അപ്പസ്തോലനായ പത്രോസോ, സഹ അപ്പസ്തോലന്മാരില്‍ ആരെങ്കിലുമോ വൈദികരായിരുന്നില്ല! പത്രോസും യാക്കോബും യോഹന്നാനും സഭയിലെ നേതാക്കന്മാരായിരുന്നുവെങ്കിലും, ആ നേതൃപദവി ഒരു അധികാരസ്ഥാനമല്ല; മറിച്ച്, ശുശ്രൂഷാപദവികള്‍ ആയിരുന്നു. ആടുകളുടെ ഇടയന്മാര്‍ ആടിന്റെ ഉടമസ്ഥന്മാരല്ല; അവര്‍ ആടുകളെ മേയ്ക്കാന്‍ ഉടമസ്ഥനാല്‍ നിയോഗിക്കപ്പെട്ട സേവകര്‍ മാത്രമാണ്!

കത്തോലിക്കാസഭയിലെ ഇടയന്മാര്‍ക്ക് ദൈവജനമാകുന്ന ആടുകളുടെമേല്‍ യാതൊരു അധികാരവുമില്ല. ഓരോ ആടുകളുടെയും യഥാര്‍ത്ഥ ഉടമസ്ഥന്‍ ക്രിസ്തു മാത്രമാണ്. തന്റെ ആടുകളുടെമേല്‍ ഇടയന്മാര്‍ക്കുള്ളത് ഉത്തരവാദിത്വമാണെന്നിരിക്കെ, ഈ ഉത്തരവാദിത്വത്തെ അധികാരമായി ദുര്‍വ്യാഖ്യാനം ചെയ്ത് ആടുകളെ ഇവര്‍ ഭരിക്കുന്നു. ആടുകളുടെ പരിപാലനം എന്നത് അധികാരമല്ല, ഉത്തരവാദിത്വമാണ്! കാര്യസ്ഥന്‍ എന്ന പദവിയോട് ഈ ശുശ്രൂഷയ്ക്കു ബന്ധമുണ്ട്. കാര്യസ്ഥന്‍ ഒരിക്കലും ഉടമസ്ഥനല്ല; പരിപാലകന്‍ (caretaker) ആണ്! ക്രിസ്തുവിനാല്‍ നിയുക്തരായവരാണ്‌ ആടുകളെ പരിപാലിക്കുന്നതെങ്കില്‍, അവരുടെ പരിപാലനയിലെ ആത്മാര്‍ത്ഥതയ്ക്ക് യോജിക്കുന്ന വിധത്തിലുള്ള പ്രതിഫലം അവര്‍ക്കു ലഭിക്കും. എന്നാല്‍, അവരുടെ കൂലിയായി ആടുകളില്‍ ഒന്നിനെപ്പോലും അവര്‍ക്കു ലഭിക്കില്ല. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച കൂലിക്ക് മാത്രമേ ഇടയന്മാര്‍ കൈനീട്ടാവൂ! യേഹ്ശുവായുടെ ആടുകളെ പരിപാലിക്കേണ്ടത് അവിടുത്തെ വചനം സത്യസന്ധമായി പഠിപ്പിച്ചുകൊണ്ടായിരിക്കണം. വചനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനോ നിയമങ്ങള്‍ പരിഷ്ക്കരിക്കാനോ ഒരു ഇടയനും അവകാശമില്ല. മോശയിലൂടെ നല്‍കപ്പെട്ടതും ക്രിസ്തു സ്ഥിരീകരിച്ചതുമായ നിയമങ്ങള്‍ മാത്രമേ പഠിപ്പിക്കാവൂ. പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ച്‌, ദൈവികനിയമങ്ങളെ അവഗണിക്കുന്ന ഇടയന്മാര്‍ വ്യാജന്മാരാണെന്ന തിരിച്ചറിവ് ഓരോ ആടുകള്‍ക്കും ഉണ്ടായിരിക്കണം.

ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍നിന്നു പിന്മാറുകയും, ക്രിസ്തുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ച സത്യത്തില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയും ചെയ്യുന്നവരാണ് വ്യാജയിടയന്മാര്‍! ഇവരെ അനുഗമിക്കാന്‍ ആടുകള്‍ തയ്യാറാകരുത്. ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷ്യംവഹിച്ച പൗലോസ് അപ്പസ്തോലന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). ആടുകള്‍ക്കുള്ള മുന്നറിയിപ്പാണിത്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ സുവിശേഷം പ്രസംഗിക്കുന്നവരെല്ലാം പിശാചില്‍നിന്നു വന്നിട്ടുള്ളവരാണെന്നു നാം മനസ്സിലാക്കണം. ആയതിലേക്കായി അപ്പസ്തോലന്മാര്‍ പഠിപ്പിച്ചത് എന്താണെന്നു പരിശോധിക്കുകയാണ് നാം ചെയ്യേണ്ടത്. അപ്പസ്തോലന്മാരുടെ പ്രബോധങ്ങള്‍ എപ്രകാരമായിരുന്നുവെന്ന് അറിയാന്‍ ഇന്ന് അനേകം മാര്‍ഗ്ഗങ്ങള്‍ ദൈവം നമുക്കായി സജ്ജീകരിച്ചിട്ടുണ്ട്.

അപ്പസ്തോലന്മാര്‍ പ്രസംഗിച്ചതുതന്നെയാണോ അഭിനവ ഇടയന്മാര്‍ പഠിപ്പിക്കുന്നതെന്നു പരിശോധിച്ചുകൊണ്ടാണ് ഇടയന്മാരുടെ ആധികാരികത നാം തിരിച്ചറിയേണ്ടത്. പത്രോസും പൗലോസും മറ്റു ശിഷ്യന്മാരും പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളാണ് ഇടയന്മാരായി കടന്നുവരുന്നവര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍, അവര്‍ അപ്പസ്തോലന്മാരുടെ പദവി വഹിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ക്രിസ്തുവിന്റെ നാമത്തിലല്ലാതെ, അന്യദേവന്മാരുടെ നാമത്തിലോ സ്വന്തം നാമത്തിലോ പഠിപ്പിക്കുന്ന ആരും പത്രോസിന്റെ സഭയുടെ ഭാഗമായി അംഗീകരിക്കപ്പെടാന്‍ പാടില്ല. നമ്മുടെ സഭയില്‍ ഇന്ന് ഇടയവേഷത്തില്‍ കാണപ്പെടുന്നവരുടെ ആധികാരികത അവരുടെ പ്രബോധനത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെടുന്നു. ദാനിയേല്‍ പൂവണ്ണത്തില്‍ ഇന്ന് പ്രസംഗിക്കുന്നതൊന്നും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളുമായി ഒത്തുപോകുന്നവയല്ല. ആയതിനാല്‍ത്തന്നെ, ഈ മനുഷ്യനില്‍നിന്ന്‍ അകന്നുനില്‍ക്കാന്‍ ഓരോ സഭാമക്കളും തയ്യാറാകണം. അല്ലാത്തപക്ഷം, ഈ മനുഷ്യനിലൂടെ സകലരും നിത്യനാശത്തില്‍ നിപതിക്കും! ആത്മാക്കളെ വിവേചിക്കാന്‍ കഴിയത്തവരെല്ലാം ദുഷ്ടാരൂപികളുടെ പിടിയില്‍ അകപ്പെടുകയും വേഗത്തില്‍ നശിച്ചുപോകുകയും ചെയ്യും. ദാനിയേല്‍ പൂവണ്ണത്തിലിനെ തോളിലേറ്റി സമൂഹമാധ്യമങ്ങളില്‍ കളംനിറഞ്ഞാടിയവരില്‍ പലരുമിന്ന് തലയില്‍ മുണ്ടിട്ട് നടക്കുകയാണ്. ദാനിയേല്‍ 'തിളപ്പ്' തുടങ്ങിയപ്പോള്‍ത്തന്നെ ഭാണ്ഡക്കെട്ടിലെ മയിലെണ്ണ കണ്ടത് മനോവ മാത്രമായിരുന്നു. വളരെ അടുപ്പമുള്ള ചിലരുമായി അക്കാലത്തുതന്നെ മനോവ അത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഈ ലേഖനത്തില്‍ നാം ചര്‍ച്ചചെയ്യുന്നത് മൂന്ന്‍ പ്രധാന വിഷയങ്ങളാണ്. ഒന്നാമത്തേത് ആമസോണ്‍ സിനഡിലൂടെ വ്യാജപ്രവാചകനും സംഘവും നടപ്പാക്കാനിരിക്കുന്ന പൈശാചിക പദ്ധതികളെക്കുറിച്ചുതന്നെ! രണ്ടാമതായി നാം ചര്‍ച്ചചെയ്യുന്നത് വ്യാജപ്രവാചകന്റെ കുഴലൂത്തുകാരായ ദാനിയേല്‍മാരെക്കുറിച്ചാണ്. എന്നാല്‍, മൂന്നാമത്തെ വിഷയമാണ് വിശ്വാസികളായ ദൈവമക്കള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടത്. എന്തെന്നാല്‍, ആമസോണ്‍ സിനഡില്‍ വ്യാജപ്രവാചകന്‍ നടത്തുന്ന പ്രഖ്യാപനങ്ങളിലൂടെ നിപതിക്കാന്‍ പോകുന്ന മഹാദുരന്തത്തില്‍നിന്ന് സഭാമക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്നത് ഈ ഘട്ടത്തിലായിരിക്കും! അതോടൊപ്പം, ആമസോണിലെ പ്രഖ്യാപനങ്ങള്‍ ആരെയൊക്കെയാണ് സഭാഭ്രാഷ്ടരാക്കുന്നതെന്നുകൂടെ നാം മനസ്സിലാക്കും. ദാനിയേലിന്റെ കുഴലൂത്തില്‍നിന്നുതന്നെ നമുക്കു പഠനമാരംഭിക്കാം.

ക്രിസ്തുവിന്റെ പുനരാഗമാനവും ദാനിയേലിന്റെ വിവരക്കേടും!

ക്രിസ്തുവിന്റെ പുനരാഗമനത്തെ സംബന്ധിച്ച് ദാനിയേല്‍ നടത്തിയ പൈശാചിക പ്രഘോഷണത്തെ പൂര്‍ണ്ണമായി വിശകലനം ചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍, ഓരോ വാക്കുകളിലെയും വചനവിരുദ്ധത ദൈവവചനത്താല്‍ത്തന്നെ അനാവരണം ചെയ്യുമ്പോള്‍, ഇവിടെ ചര്‍ച്ചചെയ്യുന്ന മറ്റു വിഷയങ്ങളുടെ ഗൗരവം ചോര്‍ന്നുപോകാനുള്ള സാദ്ധ്യത മനോവ മുന്നേതന്നെ കാണുന്നു. ആയതിനാല്‍, പൂര്‍ണ്ണമായ വിശകലനം മറ്റൊരു താളിലേക്കു മാറ്റിവച്ചുകൊണ്ട് ലഘുവിവരണം നല്‍കാം. യേഹ്ശുവായുടെ രണ്ടാംവരവ് സമീപിച്ചുവെന്ന് ഇതയുകാലം താന്‍ നടത്തിയ പ്രഘോഷണങ്ങളെല്ലാം തന്റെ വിവരക്കേടുകള്‍ ആയിരുന്നുവെന്നാണ് അടുത്തകാലത്തുമാത്രം വിവരമുറച്ച ദാനിയേല്‍ ഇപ്പോള്‍ ജല്പിക്കുന്നത്. മനോവ പറയുന്നത് അതിശയോക്തി ഒട്ടും കലര്‍ത്താതെയാണെന്നു സ്ഥിരീകരിക്കാന്‍ ചെറിയൊരു വീഡിയോ കാണുക!

ദാനിയേല്‍ ചിന്തിച്ചുവച്ചിരിക്കുന്നത് തന്നെപ്പോലെതന്നെ എല്ലാ ക്രിസ്ത്യാനികളും വിവരമില്ലാത്തവരാണെന്നാണ്! പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്ന അഭിഷേകത്തിന്റെ ശക്തി ഇതുവരെയും നമുക്കാര്‍ക്കും പിടികിട്ടിയിട്ടില്ലെന്നു പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം ക്രിസ്ത്യാനികളെല്ലാം തന്നെപ്പോലെതന്നെ മിഥ്യാബോധത്തിലാണ് ജീവിക്കുന്നത് എന്നല്ലേ!? ഈ മനുഷ്യന്റെ സ്വന്തം അവസ്ഥ വിളിച്ചുപറയാന്‍ ഇയാള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇത്രയും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ക്രിസ്ത്യാനികളാരും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ശക്തിയും ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നു പറയാന്‍ ഈ മഹാന് ആരാണ് അവകാശം നല്‍കിയത്. ക്രിസ്തുവിന്റെ സുവിശേഷവും മനസ്സിലാക്കിയവരായി ആരുമില്ലെന്ന് ഈ അഹങ്കാരി ജല്പിക്കുന്നു! താനായിരിക്കുന്ന കിണറ്റില്‍ ആര്‍ക്കും മനസ്സിലായിട്ടില്ലെന്ന് പറഞ്ഞാലും ഒരു വാദത്തിന് മനോവ മൗനം അവലംബിക്കാം. എന്നാല്‍, ക്രിസ്തുവിനുവേണ്ടി ജീവിക്കുകയും ജീവന്‍ നല്‍കുകയും ചെയ്ത അപ്പ്സ്തോലന്മാരടക്കം ലക്ഷക്കണക്കിന്‌ വീരരക്തസാക്ഷികള്‍ കത്തോലിക്കാസഭയ്ക്കുണ്ട്. ഇവര്‍ക്കൊക്കെ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യാന്‍ സ്വയം വിവരദോഷിയായി പ്രഖ്യാപിച്ച ഈ ദുരുപദേശകനെ ആരാണ് ചുമതലപ്പെടുത്തിയത്. കത്തോലിക്കാസഭയില്‍ ഇന്നുള്ള കൗമാരക്കാരുടെയെങ്കിലും വിവരം ദാനിയേലിനോ ഇയാളുടെ മേലാളന്‍ ക്ളിമ്മീസിനോ ഇല്ലെന്ന് മനോവയ്ക്കറിയാം. ആയതിനാല്‍, നിങ്ങളെ മാനദണ്ഡമാക്കി കത്തോലിക്കാസഭയിലെ മക്കളുടെ വിവേകവും ജ്ഞാനവും നിങ്ങള്‍ അളക്കേണ്ടാ! ദാനിയേല്‍ പറയുന്ന ഭോഷ്ക്കുകള്‍ക്ക് ആമ്മേന്‍ പറയുന്നവരല്ല കത്തോലിക്കാസഭയിലെ ഇന്നത്തെ യുവത്വം!   

പേയിളകിയതിനുശേഷം പ്രതിരോധ മരുന്ന് അന്വേഷിക്കുന്നവരാണ് കത്തോലിക്കാസഭയിലെ ആത്മീയവാദികളില്‍ മിക്കവരും! അങ്ങനെയുള്ളവര്‍ ദാനിയേലിനെ തിരിച്ചറിയുന്നത് പേയിളകിയതിനുശേഷം മാത്രമായിരിക്കും! അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്ന്‍ അല്പമെങ്കിലും വ്യതിചലിച്ചു പ്രബോധനം നടത്തുന്നവരെ കേള്‍ക്കരുതെന്നും വിജാതിയമായ ആചാരങ്ങള്‍ അനുകരിക്കരുതെന്നും അവരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുതെന്നും പ്രസംഗിച്ചുനടന്ന ഒരു തുടക്കകാലം ദാനിയേല്‍ എന്ന മനുഷ്യനുണ്ടായിരുന്നു. അന്ന് അച്ചന്‍ എന്ന് സംബോധനചെയ്യാന്‍ മനോവയ്ക്കു സന്തോഷവുമായിരുന്നു. എന്നാല്‍, ദൈവവചനത്തെ എന്നുമുതല്‍ നിഷേധിക്കാന്‍ തുടങ്ങിയോ, അന്നുമുതല്‍ ഈ മനുഷ്യന്‍ ആ സംബോധന അര്‍ഹിക്കുന്നില്ല എന്ന സത്യത്തെ മനോവ ശിരസാവഹിക്കുന്നു. ജന്മംനല്കിയ പിതാവിനെയല്ലാതെ, ഭൂമിയില്‍ വേറെയൊരുവനെ 'പിതാവേ' എന്ന് സംബോധനചെയ്യണമെങ്കില്‍, അവന്‍ സ്വര്‍ഗ്ഗത്തിലെ പിതാവിനെ കാണിച്ചുതരുന്ന ആത്മീയപിതാവായിരിക്കണം. എന്നാല്‍, വത്തിക്കാനിലെ രാജാവിന്റെ കുഴലൂത്തുകാരനായി, ക്രിസ്തുവിനെ തള്ളിക്കളഞ്ഞതിലൂടെ 'അച്ചന്‍' എന്ന വിളി ദാനിയേല്‍ അര്‍ഹിക്കുന്നില്ല! ക്രിസ്തുവിനെയും ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെയും നിഷേധിക്കുന്ന ഒരുവനെയും പിതാവെന്നു വിളിക്കാന്‍ ദൈവവചനം അനുവദിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം സകലരും മനസ്സിലാക്കിയിരിക്കണം! എന്തെന്നാല്‍, ക്രിസ്തുവിനെക്കൂടാതെ രക്ഷയുണ്ടെന്നു പ്രഘോഷിക്കുന്ന ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല!

സ്വവര്‍ഗ്ഗഭോഗികളും നിരീശ്വരവാദികളും അവരായിരിക്കുന്ന അവസ്ഥയില്‍ തുടര്‍ന്നാലും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുമെന്ന് ഒരുവന്‍ പറഞ്ഞാല്‍, അവന്‍ ശപിക്കപ്പെട്ടവനായിരിക്കും! സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാനാണ് യേഹ്ശുവാ ക്രിസ്ത്യാനികളോട് കല്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോടും ക്രിസ്ത്യാനിയാകാന്‍ പറയരുതെന്നും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെന്നുമാണ് വത്തിക്കാനിലെ രാജാവിന്റെ ദുരുപദേശം! ഇത്തരം ആളുകളെ കത്തോലിക്കാസഭ വിളിക്കുന്നത് 'പാപ്പാ വിരുദ്ധ പാപ്പ' അഥവാ ആന്റി പോപ്‌ എന്നാണ്. പത്രോസിന്റെ പ്രഖ്യാപനത്തെ നിഷേധിച്ചുകൊണ്ട്, തന്നെത്തന്നെ മഹത്വമണിയിക്കുന്ന ഒരുവനിലെ പൈശാചികത തിരിച്ചറിയണം. എന്നാല്‍, ദാനിയേല്‍ എന്ന വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത് ദൈവനിഷേധിയുടെ അവദാനങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടാണ്. പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതിലൂടെ ഏതൊരു വിടനും വിശുദ്ധനാകുമെന്നാണ് ദാനിയേല്‍ ഇപ്പോള്‍ ജല്പിക്കുന്നത്!

കത്തോലിക്കാസഭയുടെ സൂത്രി കൗണ്‍സില്‍ പുറത്താക്കിയ പോപ്പിനെക്കുറിച്ച് ദാനിയേല്‍ പഠിച്ചിട്ടില്ലേ? കത്തോലിക്കാസഭയില്‍നിന്നുതന്നെ പുറത്താക്കപ്പെട്ട പോപ്പുമാര്‍ വത്തിക്കാനിലെ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്. വ്യഭിചാരംകൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു പോപ്പിനെയും വത്തിക്കാന്‍ ചുമന്നിട്ടുണ്ടെന്ന് ദാനിയേല്‍ പഠിക്കാത്തത് ദാനിയേലിന്റെ മാത്രം കുഴപ്പമാണ്. യൂറോപ്പിലെ ക്രിസ്തീയതയെ ഇല്ലാതാക്കുകയും ക്ളിമ്മീസുമാര്‍ക്ക് അന്യദേവസ്തുതികള്‍ക്ക് അവസരം തുറന്നുകൊടുക്കുകയും ചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന തെമ്മാടിയും വത്തിക്കാനിലെ കസേരയില്‍ ഇരുന്നിട്ടുണ്ട്. അതുകൊണ്ട്, വത്തിക്കാനിലെ കസേര പത്രോസ് അപ്പസ്തോലന്‍ ഇരുന്ന കസേരയാണെന്ന് ഇനിയാരോടും ദാനിയേല്‍ പറയരുത്. പത്രോസിന്റെ സിംഹാസനം എന്ന് ആലങ്കാരികമായി പറയുന്നത് ഒരു മഹത്തായ പദവിയെക്കുറിച്ചാണ്. പത്രോസിന്റെ പ്രഖ്യാപനം അതേപടി ഏറ്റെടുത്തു പ്രഖ്യാപിക്കുന്നവനും, പത്രോസിന്റെ ദൗത്യം പിന്തുടരുന്നവനുമാണ് പത്രോസിന്റെ പദവിയില്‍ ഉപവിഷ്ടനാകുന്നത്. അതായത്, ഒരുവന്‍ വഹിക്കുന്നത് പത്രോസിന്റെ പദവിയാണെന്നു തിരിച്ചറിയുന്നത് നയപ്രഖ്യാപനത്തിലൂടെയാണ്. പത്രോസ് നടത്തിയ പ്രഖ്യാപനത്തെ തള്ളിപ്പറയുകയും, നേരേ വിപരീതമായ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരുവനെ പത്രോസിന്റെ സിംഹാസനത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല! വത്തിക്കാനില്‍ ഇരുന്നു ദൈവദൂഷണം പറയുന്നവന്‍, അവന്റെ വാക്കുകളിലൂടെത്തന്നെ അവന്‍ വ്യാജനാണെന്ന് തെളിയിച്ചുകഴിഞ്ഞു! ആയതിനാല്‍, വത്തിക്കാനില്‍ ഇരിക്കുന്ന അര്‍ജന്റീനക്കാരനെ പത്രോസിന്റെ പിന്‍ഗാമിയായി അംഗീകരിക്കുന്ന ഒരുത്തനും കത്തോലിക്കാസഭയില്‍ സ്ഥാനമില്ല!

ദാനിയേല്‍ ഇപ്പോള്‍ വെറും പ്രാഞ്ച്യാനിയായി അധഃപതിച്ചിരിക്കുകയാണ്. പ്രഘോഷണവേദികളില്‍ കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെ പുലഭ്യം പറയലാണ് പ്രധാന പരിപാടി! ഡോമിനിക് വാളമ്മനാലച്ചന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ് പ്രഖ്യാപിച്ച സത്യത്തെ പരിഹസിച്ചുകൊണ്ടാണ് ദാനിയേല്‍ ദൈവദൂഷണം ആരംഭിച്ചത്. അന്നുമുതല്‍ പ്രസംഗവേദികളില്‍ വെറും വിഡ്ഢിത്തരങ്ങള്‍ വിളിച്ചുകൂന്ന കോമാളിയായി ഇയാള്‍ മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. ആരോടൊക്കെയോ ഉള്ള രോഷമാണ്‌ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്താണു താന്‍ പറയുന്നതെന്ന് ദാനിയേലിനുപോലും നിശ്ചയമില്ലാത്തവിധം അഭിഷേകം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ രോഷപ്രകടത്തിന്റെ കാരണം. ഫ്രാന്‍സീസിനു കുഴലൂതാന്‍ ഇറങ്ങിയവര്‍ക്കൊക്കെ സംഭവിച്ചതുതന്നെയാണ് ദാനിയേലിനും സംഭവിച്ചത്. ബൈബിള്‍ പഠനം എന്നപേരില്‍ വിഡ്ഢിത്വം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മനുഷ്യനെ ആരെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ നിഷ്കളങ്കാരായ അനേകം ദൈവമക്കള്‍ നിത്യനരകാഗ്നിയില്‍ നിപതിക്കും എന്ന സത്യം ആരും വിസ്മരിക്കരുത്.

ഫ്രാന്‍സീസ് അവസാനമായി പറഞ്ഞുവച്ചത് നരകം ഇല്ലെന്നാണെങ്കില്‍, മാമോദീസാ സ്വീകരിച്ച ഏതൊരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്നാണ് ദാനിയേലിന്റെ പ്രബോധനം. എന്തു പാപം ചെയ്താലും മാമോദീസാ സ്വീകരിച്ചവനാണെങ്കില്‍, അവന്‍ സ്വര്‍ഗ്ഗരാജ്യം ലഭിക്കുമെന്ന് ഇയാള്‍ പറയുമ്പോള്‍, ഈ മനുഷ്യനെ ആരുടെ സേവകനായിട്ടാണ് നാം കാണേണ്ടത്! നരകത്തിലേക്ക് ദൈവമക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായിട്ടു മാത്രമേ മനോവ ഇയാളെ കാണുന്നുള്ളു. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നീതിമാന്‍ കഷ്ടിച്ചു മാത്രമേ രക്ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയുംസ്ഥിതി എന്തായിരിക്കും?"(സുഭാഷിതങ്ങള്‍: 11; 31). ഇത് പ്രവാചകന്മാരുടെ കാലത്തെ കാര്യമാണെന്ന് ദാനിയേല്‍ കരുതുന്നുണ്ടെങ്കില്‍, കത്തോലിക്കാസഭയുടെ ആദ്യത്തെ മാര്‍പ്പാപ്പ അറിയിച്ച വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും! നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!"(1 പത്രോ: 4; 17, 18). ഈ വചനങ്ങളെല്ലാം വായിച്ചു പഠിച്ചതിനുശേഷം പ്രഘോഷണത്തിനിറങ്ങിയില്ലെങ്കില്‍ ദാനിയേല്‍ അനേകരെ വഴിപിഴപ്പിക്കും! അബദ്ധം പഠിപ്പിച്ചു ദൈവജനത്തെ വഞ്ചിക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്!

ദൈവജനത്തെ മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുക്കുന്ന ദാനിയേലിനെപ്പോലെയുള്ളവര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാ ലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു"(2 പത്രോ: 3; 16). ഈ വചനങ്ങളെല്ലാം വ്യക്തമായി പഠിച്ചതിനുശേഷം പ്രബോധകനാകുന്നതാണ് ഏവര്‍ക്കും നല്ലത്. എന്തെന്നാല്‍, അപ്പസ്തോലനായ യാക്കോബ് ഇപ്രകാരം ഉപദേശിക്കുന്നു: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍"(യാക്കോ: 3; 1). ഫ്രാന്‍സീസ് എന്ന വ്യാജന്റെ സ്തുതിപാടകരായി കത്തോലിക്കാസഭയിലെ ദൈവമക്കളെ നിങ്ങള്‍ അധഃപതിപ്പിക്കരുത്! ആമസോണ്‍ സിനഡിന്റെ മാഹാത്മ്യം ഇപ്പോള്‍ത്തന്നെ ദാനിയേല്‍ പ്രഘോഷിച്ചു തുടങ്ങിയിരിക്കുന്നത് വരാനിരിക്കുന്ന ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. അമസോണില്‍ ഫ്രാന്‍സീസ് മന്നാ പൊഴിക്കുമെന്നാണ് ദാനിയേല്‍ എന്ന പ്രാഞ്ചിഭക്തന്‍ ധാര്‍ഷ്ട്യത്തോടെ വിളിച്ചുകൂകുന്നത്! ആമസോണ്‍ സിനഡില്‍ സംഭവിക്കാന്‍ പോകുന്നതെല്ലാം ദൈവത്തിന്റെ തീരുമാനമാണെന്ന് ദൈവജനത്തെക്കൊണ്ടു ചിന്തിപ്പിക്കുകയെന്നതാണ് ദാനിയേല്‍ അടക്കമുള്ള ദൈവദൂഷകരുടെ അജണ്ട! അതിനായി കത്തോലിക്കാസഭയിലെ ദൈവമക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ നടത്തിയ കോപ്രായങ്ങളാണ് കഴിഞ്ഞ മൂന്നരവര്‍ഷം നാം കണ്ടത്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, ദാനിയേലിന്റെ വാക്കുകളെ ദൈവീകസന്ദേശങ്ങളായി പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ സ്വാഭാവികമായും കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിക്കപ്പെടും!

ഈ വചനം ശ്രദ്ധിക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ: 24; 23-26). യേഹ്ശുവായുടെ വാക്കുകളാണിത്. വ്യാജപ്രവാചകനെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇവിടെ നാം വായിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ അവന്‍ നടത്തുന്ന ശ്രമത്തെ ഗൗരവത്തോടെ കാണേണ്ടതിനെക്കുറിച്ച് അവിടുന്നു വ്യക്തമാക്കിയിരിക്കുന്നത്. ദൈവവചനത്തില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുമായി സമീപിക്കുന്നവരെ കരുതിയിരിക്കാനുള്ള മുന്നറിയിപ്പും ഈ വചനത്തിലുണ്ട്. മരുഭൂമിയിലെ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടും എന്ന സന്ദേശമാണ് ഇവിടെ ഏറ്റവും പ്രാധാന്യത്തോടെ നാം മനസ്സിലാക്കേണ്ടത്. മരുഭൂമിയിലെ ക്രിസ്തു ഈസാനബിയാണ്!

വത്തിക്കാനിലെ രാജത്വം ഏറ്റെടുത്ത നാള്‍മുതല്‍ ഇന്നോളം ഫ്രാന്‍സീസി ശബ്ദിച്ചതും പ്രവര്‍ത്തിച്ചതും മരുഭൂമിയിലെ ക്രിസ്തുവിനുവേണ്ടിയായിരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തില്‍നിന്നുകൊണ്ടു ദൈവവചനം പഠിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഫ്രാന്‍സീസിന്റെ ലക്ഷ്യമെന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. പരിശുദ്ധാത്മാവുള്ളവര്‍ അത് മനസ്സിലാക്കുകയും ചെയ്തു! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പിശാചുക്കള്‍ രണ്ടു മതബോധനഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. സത്യദൈവത്തില്‍നിന്നും അവിടുത്തെ രക്ഷയുടെ സത്യത്തില്‍നിന്നും ദൈവമക്കളെ വ്യതിചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുള്ളത്. വ്യാജദൈവങ്ങള്‍ക്കും അവയുടെ മതവിഭാഗങ്ങള്‍ക്കും പുണ്ണ്യപരിവേഷം നല്‍കിക്കൊണ്ട് സത്യദൈവത്തിന്റെ മഹത്വത്തെ ഇകഴ്ത്തുകയെന്ന കൗശലം ഈ ഗ്രന്ഥങ്ങളില്‍ കാണാം. മരുഭൂമിയിലെ ക്രിസ്തുവും നമ്മുടെ രക്ഷകനായ യേഹ്ശുവായും ഒരാള്‍ത്തന്നെയാണെന്നും മോശയിലൂടെ നമ്മോടു സംസാരിച്ച സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെയാണ് ഇസ്ലാമിന്റെ ദൈവമെന്നും ഈ മതബോധനഗ്രന്ഥം ദൈവജനത്തെ പഠിപ്പിക്കുന്നു. പച്ചക്കള്ളം പറയുന്ന ഈ മതബോധനഗ്രന്ഥമാണ് യൂറോപ്പിലെ ക്രിസ്തീയതയെ ഇല്ലാതാക്കിയത്. പൗരസ്ത്യസുറിയാനി സഭയ്ക്ക് ഉത്ഭവസ്ഥാനത്തുതന്നെ പട്ടടയൊരുങ്ങിയതും മരുഭൂമിയിലെ ക്രിസ്തുവിനെ അംഗീകരിച്ചതുമൂലമാണ്! പിശാചിന്റെ സന്തതികള്‍ ആമസോണില്‍ കരുതിവച്ചിരിക്കുന്ന പാഷാണത്തെ തേനും പാലുമാക്കി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം ദാനിയേലിനും സംഘത്തിനുമുണ്ട്!

ഫ്രാന്‍സീസ് പറയുന്നതെല്ലാം സ്വര്‍ഗ്ഗത്തിന്റെ തീരുമാനങ്ങളായി സ്വീകരിക്കാന്‍ ദൈവമക്കളെ പ്രേരിപ്പിക്കുകയെന്നതാണ് ദാനിയേലിന്റെ ദൗത്യം! കൊച്ചുകുട്ടികളെപ്പോലും വിശ്വസിപ്പിക്കാന്‍ കഴിയാത്ത വിഡ്ഢിത്തരങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ വിളിച്ചുകൂകുന്നത് ഇതിന്റെ ഭാഗമാണ്. തന്നെ ദൈവമക്കള്‍ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായതിന്റെ രോഷവും അമര്‍ഷവുമാണ് ധാര്‍ഷ്ട്യമായി ഇപ്പോള്‍ പുറത്തുവരുന്നത്. "തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍"(മത്താ: 24; 45, 46). തന്റെ ആടുകളുടെമേല്‍ അധികാരം പ്രയോഗിക്കുന്ന എല്ലാ ഇടയന്മാരെയും യേഹ്ശുവാ പ്രഹരിക്കും! ചുമതലകളില്‍നിന്ന് അവരെ നീക്കുകയും ചെയ്യും! കത്തോലിക്കാസഭയുടെ നേതൃതലത്തില്‍ എത്തിപ്പെടുന്ന ഏതൊരുവനെയും നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നു ദാനിയേല്‍ പഠിപ്പിക്കുന്നു. ഫ്രാന്‍സീസിന്റെ വ്യാജത്വം മറയ്ക്കാനുള്ള ശ്രമമാണിത്. ദാനിയേല്‍ ഇന്ന് പ്രഘോഷിക്കുന്നത് ക്രിസ്തുവിന്റെയോ അപ്പസ്തോലന്മാരുടെയോ പ്രബോധനങ്ങളല്ല. ആയതിനാല്‍ത്തന്നെ, ഈ മനുഷ്യന്‍ ഇന്ന് നിലകൊള്ളുന്നത് ക്രിസ്തുവിനുവേണ്ടിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.

ഫ്രാന്‍സീസിനെ നയിക്കുന്നതാണോ സെഹിയോന്‍ മാളികയില്‍വച്ച് പത്രോസും ക്രിസ്തുശിഷ്യരും പ്രാപിച്ചതാണോ പരിശുദ്ധാത്മാവെന്നു പരിശോധിക്കാനെങ്കിലും വിശ്വാസികള്‍ തയ്യാറാകണം. അപ്പസ്തോലന്മാരെ നയിച്ച ആത്മാവിനെ തിരിച്ചറിയുന്നത് പ്രഘോഷിക്കപ്പെടുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്. അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുമായി വരുന്നവനെ, ആ ആശയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ തള്ളിക്കളയണം. പരിശുദ്ധാത്മാവ് യാഹ്‌വെയുടെ ആത്മാവാണ്! ഈ ആത്മാവ് ഒരിക്കലും വിരുദ്ധ പ്രസ്താവനകള്‍ നടത്തില്ല. ആദ്യത്തെ പ്രവാചകനായ മോശ പറഞ്ഞതുതന്നെയാണ് അന്ത്യപ്രവാചകനായ സ്നാപകയോഹന്നാനും പറഞ്ഞത്. ഈ പ്രവാചകന്മാര്‍ക്കിടയില്‍ വന്നുപോയ സകല പ്രവാചകന്മാരും ഒരേകാര്യംതന്നെ പ്രസ്താവിച്ചു! ഇതാണ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ അടയാളം! ക്രിസ്തുവും അപ്പസ്തോലന്മാരും പറഞ്ഞതുതന്നെ ഏറ്റുപറയുന്നവനെ നയിക്കുന്നത് പരിശുദ്ധാത്മാവായിരിക്കും! വ്യത്യസ്തമായി പറയുന്നവരെ നയിക്കുന്നതാകട്ടെ, പിശാചിന്റെ ആത്മാവും!

പിശാചിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ടവരും കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്ത് അനധികൃതമായി കടന്നുകൂടിയിട്ടുള്ള ചരിത്രമുണ്ട്. ഇന്ന് ഫ്രാന്‍സീസ് കടന്നുകൂടിയിരിക്കുന്നതും അനധികൃതമായിത്തന്നെയാണ്. ഈ യാഥാര്‍ത്ഥ്യത്തെയാണ്‌ ആക്രോശങ്ങള്‍ക്കൊണ്ടു മറച്ചുപിടിക്കാന്‍ ദാനിയേല്‍ ശ്രമിക്കുന്നത്. ഒരുകാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കുക; എന്തെന്നാല്‍, ദാവീദിന്റെ സിംഹാസനത്തില്‍ നരാധമന്മാര്‍ ഉപവിഷ്ടരായിട്ടുണ്ട്. അവരെ അനുഗമിച്ചവര്‍ നാശത്തില്‍ നിപതിക്കുകയും സംഹരിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ, പത്രോസിന്റെ സിംഹാസനത്തില്‍ എന്ന വ്യാജേന വത്തിക്കാനിലെ കസേരയില്‍ ഇരുന്നിട്ടുള്ള വ്യാജന്മാരെ അംഗീകരിച്ചതുവഴി യൂറോപ്പില്‍നിന്നു ക്രിസ്തീയത തുടച്ചുമാറ്റപ്പെടുകയും പൗരസ്ത്യദേശത്തെ സഭകളെ വിജാതിയത വിഴുങ്ങുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെന്നു ദാനിയേല്‍ പറയുന്നതിലൂടെ, ഈ മനുഷ്യനെ നയിക്കുന്നത് പരിശുദ്ധാത്മാവല്ലെന്നു വ്യക്തമായി!

മച്ചിനെ താങ്ങിനിര്‍ത്തുന്നത് പല്ലിയാണെന്ന് അതു  വിചാരിക്കുന്നതുപോലെയാണ് ദാനിയേല്‍ സ്വയം ചിന്തിക്കുന്നത്! പത്രോസിനും പൗലോസിനുമെല്ലാം വിവരക്കേടായിരുന്നുവെന്ന് പരോക്ഷമായി പറയുന്നതിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് ദാനിയേലിന്റെ 'ഗൗളിചിന്തകള്‍' അതിരുകടന്നു എന്നുതന്നെയാണ്! ദാനിയേലിന്റെ ഒരു 'വീഡിയോ' കൂടി കണ്ടതിനുശേഷം അടുത്ത ഭാഗത്തേക്കു കടക്കാം! സാത്താന്റെ പ്രബോധനങ്ങള്‍ക്കു സഭാമക്കളുടെയിടയില്‍ സ്വീകാര്യതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 'തെറ്റാവരം' എന്ന പൈശാചികവരം സ്ഥാപിതമായി! ദൈവികനിയമങ്ങളെ അസാധുവാക്കുക, നിത്യജീവനെയും നിത്യരക്ഷയെയും സംബന്ധിച്ച് നുണകള്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വരം പിശാച് പ്രഖ്യാപിച്ചത്!

ആമസോണ്‍ സിനഡും ഇല്ല്യുമിനാറ്റി സമ്മേളനവും!

ഇക്കാലമത്രയും ഫ്രാന്‍സീസ് നടത്തിയ ജല്പനങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയെന്നതാണ് ഈ സിനഡിന്റെ രഹസ്യ അജണ്ട! സൃഷ്ടാവായ ദൈവത്തെ മാറ്റി സൃഷ്ടിയുടെ പിതൃത്വം പ്രകൃതിയില്‍ ആരോപിക്കുകയെന്നതും ഈ സിനഡിന്റെ അജണ്ടകളില്‍പ്പെടും! തന്റെ പക്ഷത്തിന് സിനഡില്‍ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടിയാണ് തന്നെ എതിര്‍ത്തവരെയെല്ലാം ലൈംഗീക ആരോപണങ്ങളിലൂടെ ഫ്രാന്‍സീസ് പുറത്താക്കിയത്. തന്റെ സ്പോണ്‍സര്‍മാരായ ഇല്ല്യുമിനാറ്റി സംഘത്തില്‍പ്പെട്ട അനേകം അഭിസാരികമാര്‍ എന്തിനും തയ്യാറായി നിലകൊള്ളുന്നു! സ്വവര്‍ഗ്ഗഭോഗികളും കൊലപാതകികളും വ്യഭിചാരികളും കൊള്ളക്കാരും ഇവരുടെ സംഘത്തിലുണ്ട്. ഇവരുടെ സഹായത്തോടെയാണ് കത്തോലിക്കാസഭയുടെ ആസ്ഥാനനഗരത്തില്‍ ഫ്രാന്‍സീസ് കടന്നുകൂടിയത്. ഫ്രാന്‍സീസിനുവേണ്ടി PRO ആയി പ്രവര്‍ത്തിക്കുന്നത് ഇല്ല്യുമിനാറ്റിയുടെ മാധ്യമവിഭാഗമാണ്! മഹാസമ്മേളനങ്ങള്‍ നടക്കുന്ന വേദികളിലേക്ക് മന്ദബുദ്ധികളെയും വികലാംഗരെയും എത്തിക്കുന്നതും ഈ നിഗൂഢസംഘംതന്നെ! ഇല്ല്യുമിനാറ്റി സംഘം തയ്യാറാക്കുന്ന തിരക്കഥകളെ ആധാരമാക്കി അഭിനയിച്ചു ഫലിപ്പിക്കുക എന്നതുമാത്രമാണ് ഫ്രാന്‍സീസിന്റെ ദൗത്യം. ഈ സംഘം എഴുതിക്കൊടുക്കുന്ന കുറിപ്പുകളാണ് ഫ്രാന്‍സീസിന്റെതായി നാം കേട്ടുകൊണ്ടിരിക്കുന്നത്. സ്വയം തീരുമാനിച്ചാല്‍പ്പോലും ഫ്രാന്‍സീസിനു തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന പൈശാചിക ദൗത്യത്തില്‍നിന്നു വിരമിക്കാന്‍ കഴിയില്ല! ജോണ്‍ ഇരുപത്തിമൂന്നാമന്‍ വേശ്യാപുത്രന്‍ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോണില്‍ സിനഡ് വിളിച്ചുചേര്‍ക്കാന്‍ ഫ്രാന്‍സീസിനെ ഇല്ല്യുമിനാറ്റി ചുമതലപ്പെടുത്തിയത്.

ആമസോണ്‍ സിനഡിലൂടെ സാക്ഷാത്ക്കരിക്കാന്‍ ആഗ്രഹിക്കുന്ന അനേകം പാദ്ധതികള്‍ പിശാചിന്റെ മനസ്സിലുണ്ട്. അതിലൊന്നാണ് സൃഷ്ടിയെ സൃഷ്ടാവായി പ്രഖ്യാപിക്കുകയെന്ന പൈശാചിക പദ്ധതി. ഈ ലക്ഷ്യപ്രാപ്തിക്കായി ലോകത്തെ ഒരുക്കുന്ന തിരക്കിലായിരുന്നു ഇല്ല്യുമിനാറ്റി സംഘം! മാധ്യമങ്ങളും ഐക്യരാഷ്ട്രസഭയും മ്ലേച്ഛരായ രാഷ്ട്രത്തലവന്മാരും ദൈവദൂഷകരായ മനുഷ്യരും കൈകോര്‍ത്തുനിന്നാണ് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ജൈവവൈവിദ്ധ്യം, പരിസ്ഥിതി, പ്രകൃതി, ജലചൂഷണം, ഭൂമിയെ വേദനിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍, ആവാസവ്യവസ്ഥ, ആഗോളതാപനം, ബഫ്ഫര്‍ സോണ്‍, കോര്‍ ഏരിയാ, എന്നിങ്ങനെയുള്ള  ദുരൂഹതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന വാക്കുകള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകള്‍ മാത്രമേ ആയിട്ടുള്ളു! നിഘണ്ടുവില്‍ പുതുതായി ഇടംപിടിച്ചിട്ടുള്ള ഇത്യാദി വാക്കുകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചിക അജണ്ട തിരിച്ചറിയാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളുടെയിടയില്‍പ്പോലും ഉണ്ട്. മനുഷ്യന്റെ പ്രാധാന്യം പടിപടിയില്ലാതാക്കുക എന്ന നിഗൂഢതാത്പര്യം ഇതിനു പിന്നിലുണ്ട്. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ആയതുകൊണ്ടും, എല്ലാ സൃഷ്ടികളുടെമേലും മനുഷ്യനു ദൈവം ആധിപത്യം നല്‍കിയിരിക്കുന്നതുകൊണ്ടുമാണ് പിശാചിന്റെ സന്തതികള്‍ പരിസ്ഥിതിവാദികളുടെ രൂപത്തില്‍ അവതാരമെടുത്തിരിക്കുന്നത്.

അതായത്, ലോകത്താകമാനമുള്ള ഞരമ്പുരോഗികള്‍ ഒരു കൊടിക്കുകീഴില്‍ അണിനിരന്നുകൊണ്ട് പരിസ്ഥിതിയുടെ പേരില്‍ മുറവിളികൂട്ടുന്നത് ദൈവത്തോടും ദൈവീകസംവിധാനങ്ങളോടുമുള്ള യുദ്ധമായി മാത്രം കണ്ടാല്‍മതി! യാതൊരു യുക്തിയുമില്ലാത്ത വാദഗതികള്‍ ഇവര്‍ ഉയര്‍ത്തുമ്പോഴും ശരിയായവിധത്തില്‍ ചെറുക്കാന്‍ ആരുമില്ലാതിരിക്കുന്നതിന്റെ കാരണം പിശാചിന്റെ ആത്മാവ് ശക്തമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. അച്ചുതാനന്ദന്‍ മുതല്‍ അര്‍ജന്റീനക്കാരന്‍ വരെയുള്ള 'സൈക്കോകള്‍' പ്രവര്‍ത്തിക്കുന്നത് പിശാചിന്റെ ആത്മാവിനാലാണെന്നു സാധാരണക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ പിശാച് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്! ആമസോണിലേക്ക് ഒളിച്ചുവച്ചിരിക്കുന്നത് പിശാചിന്റെ തീരുമാനങ്ങളാണെന്നു തിരിച്ചറിഞ്ഞാല്‍ത്തന്നെയും, അപ്രമാധിത്യത്തിന്റെയും തെറ്റാവരത്തിന്റെയും വ്യാജകഥകളിലൂടെ അതിനെ മറികടക്കാമെന്നു പിശാച് കണക്കുകൂട്ടുന്നു. സാങ്കേതികമായി നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ് കത്തോലിക്കാസഭ! ഈ സഭയുടെ ഔദ്യോഗിക പ്രബോധനമായി തന്റെ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍, ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കാമെന്ന് പിശാചിനറിയാം! അറിഞ്ഞോ അറിയാതെയോ ഈ അജണ്ടയുടെ ഭാഗമായി പലരും മാറിക്കഴിഞ്ഞു.

വയനാട്ടിലെ രാത്രിയാത്രാ നിയന്ത്രണം മുതല്‍ അന്‍വറിന്റെ തടയിണവരെയും ചര്‍ച്ചചെയ്യപ്പെടുന്നത് ഒരേ ലക്ഷ്യത്തോടെ തന്നെയാണ്. എന്നാല്‍, തങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ മാത്രം പൈശാചികതയായി കാണുന്ന ശൈലിയാണ് പൊതുവേ മനുഷ്യര്‍ സ്വീകരിക്കുന്നത്. വയനാട്ടിലെ രാത്രിയാത്രാ നിയന്ത്രണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ വയനാട്ടുകാര്‍ തയ്യാറാകുന്നത് അവരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറിയതുകൊണ്ടാണ്. അച്യുതാനന്ദന്‍ എന്ന കപടസദാചാരക്കാരന്‍ ഇക്കാര്യത്തില്‍ ഒന്നും മിണ്ടാത്തത് എന്താണെന്നു ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. പൊതുഖജനാവില്‍നിന്നു ശമ്പളം പറ്റുന്ന ഏറ്റവും പ്രായംകൂടിയ മനുഷ്യനാണ് ഈ മാന്യന്‍! കേരളത്തിലെ എല്ലാ മലകളുടെയും മുകളില്‍ ഡാംകെട്ടി തടഞ്ഞുവച്ചിരിക്കുന്ന ജലമല്ല, അന്‍വര്‍ ഉണ്ടാക്കിയ കൊച്ചു തടയിണയാണ് സകല പ്രളയങ്ങളുടെയും കാരണമെന്നു 'ശാസ്ത്രീയമായി' പറയുന്ന വിഡ്ഢികള്‍ കേരളത്തിലുണ്ട്. ഇവരുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിതന്നെയാണ് ഫ്രാന്‍സീസിനെ നയിക്കുന്നത്. ഇയാളുടെ കുഴലൂത്തുകാരായ ദാനിയേലിനെ ഇന്ന് നയിക്കുന്നതും പിശാചുതന്നെ!

പ്രകൃതിയെ ദൈവമായി ഉയര്‍ത്തുക എന്നതാണ് പരിസ്ഥിതി വാദത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ലക്‌ഷ്യം. പരിസ്ഥിതിവാദികള്‍ നടത്തുന്ന വരട്ടുവാദങ്ങളിലെ പൊള്ളത്തരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. എന്നാല്‍, യഥാര്‍ത്ഥ വസ്തുതയറിയാതെ പരിസ്ഥിതിവാദങ്ങളെ പിന്തുണയ്ക്കുന്നവരും അനേകരാണ്. ഇല്ല്യുമിനാറ്റി അജണ്ടകളൊന്നും തിരിച്ചറിയാത്തവരാണ് ഇക്കൂട്ടര്‍! എന്നിരുന്നാലും, ഫലത്തില്‍ ഇവരും വിഗ്രഹാരാധകരുടെ ഭാഗമായി മാറുന്നു എന്നതാണു വസ്തുത. ആമാസോനിലെ പതിനായിരക്കണക്കിനു ഹെക്ടര്‍ വനഭൂമി കത്തിനശിച്ചത് ഇല്ല്യുമിനാറ്റിയുടെ സിനഡ് പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു എന്നത് കൂട്ടിവായിക്കുമ്പോള്‍, പലതും മനസ്സിലാക്കാന്‍ സാധിക്കും. ഭൂമിയുടെ ഓക്സിജന്‍ സ്രോതസായി പറയപ്പെടുന്നത് ആമസോണ്‍ വനങ്ങളെയാണ്. അങ്ങനെയെങ്കില്‍, വനനാശവും സിനഡും തമ്മില്‍ തീര്‍ച്ചയായും ബന്ധമുണ്ട്. പ്രകൃതിയെ ദൈവമായി ഉയര്‍ത്താന്‍ ആമസോണില്‍ വിളിച്ചുചേര്‍ത്ത സിനഡിനുനേരേ ദൈവം തന്റെ ക്രോധം പ്രകടിപ്പിച്ചതല്ലെന്നു പറയാന്‍ കഴിയുമോ? പ്രകൃതിസ്നേഹികള്‍ പത്തു വര്‍ഷം ശ്രമിച്ചാലും ആമസോണില്‍ കത്തിയെരിഞ്ഞ വനത്തിന്റെ നഷ്ടം നികത്താന്‍ സാധിക്കില്ല! ഒറ്റ വാക്കുകൊണ്ടു പ്രപഞ്ചത്തെ സൃഷ്ടിച്ചവന് ഒറ്റവാക്കുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കാനും സാധിക്കും. ആമസോണിലെ വനത്തിനുമേല്‍ കടന്നുവന്നത് ദൈവത്തിന്റെ ക്രോധവും ശിക്ഷയുമാണെന്നു മനോവ ഉറച്ചുവിശ്വസിക്കുന്നു! ലക്ഷക്കണക്കിന്‌ മൃഗങ്ങളെ അഗ്നി വിഴുങ്ങിയപ്പോള്‍ മൃഗാരാധകര്‍ക്കുള്ള മുന്നറിയിപ്പും അവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞു.

പ്രകൃതിയെ ദൈവമായി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സീസിനു പിന്തുണ നല്കുന്നവരെല്ലാം ദൈവത്തിന്റെ ശത്രുക്കളാണ്! ദൈവത്തിന്റെ വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 26-28). പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ ഈ ഹിതത്തിനും സംവിധാനത്തിനുമെതിരേ ദൈവനിഷേധികള്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന സമ്മേളനമാണ്‌ ആമസോണ്‍ സിനഡ്! എന്നാല്‍, ഈ ഒരു വിഷയത്തില്‍ മാത്രമാണ് പ്രഖ്യാപനങ്ങളുണ്ടാകുന്നതെന്ന് ആരും ധരിക്കരുത്. വത്തിക്കാനില്‍ ഫ്രാന്‍സീസ് കാലുകുത്തിയത് എന്തെല്ലാം ലക്ഷ്യങ്ങളോടെയാണോ, ആ ലക്ഷ്യങ്ങളെല്ലാം ആമസോണ്‍ സിനഡില്‍ അംഗീകരിപ്പിച്ചെടുക്കുക എന്ന ബൃഹത്തായ പദ്ധതി ഫ്രാന്‍സീസിനും ഇല്ല്യുമിനാറ്റി സംഘത്തിനുമുണ്ട്. തന്റെ ഇല്ല്യുമിനാറ്റി താത്പര്യങ്ങളെല്ലാം ഇതിനോടകം പലഘട്ടങ്ങളിലായി ഫ്രാന്‍സിസ് വെളിപ്പെടുത്തിക്കഴിഞ്ഞു.

ഫ്രാന്‍സീസ് വെളിപ്പെടുത്തിയ തന്റെ പൈശാചിക പദ്ധതികള്‍ അപ്പപ്പോള്‍ത്തന്നെ മനോവ വിചാരണയ്ക്കു വിധേയമാക്കിയിരുന്നു. ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ഇതിനോടകം മനോവയുടെ താളുകളില്‍ ഇടംപിടിച്ചിട്ടുള്ളതിനാല്‍, വലിയൊരു വിശദീകരണത്തിനു പ്രസക്തിയില്ലെന്നു മനോവ മനസ്സിലാക്കുന്നു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ, സ്ത്രീകളുടെ ബലിപീഠശുശ്രൂഷ തുടങ്ങിയ വിഷയത്തില്‍ കത്തോലിക്കാസഭയില്‍ നിലവിലുള്ള വചനാധിഷ്ഠിത നിയമങ്ങള്‍ മാറ്റിമറിക്കുക എന്നതാണ് ഫ്രാന്‍സീസ് ലക്ഷ്യമിടുന്ന പദ്ധതികള്‍! ദൈവികനിയമങ്ങളില്‍ കൈകടത്താനുള്ള ഫ്രാന്‍സീസിന്റെ ശ്രമങ്ങളെ ചോദ്യംചെയ്തവരെല്ലാം ഇന്ന് സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. തൊണ്ണൂറു വയസുള്ള വ്യക്തിയെപ്പോലും വ്യാജാരോപണത്തിലൂടെ അവഹേളിക്കുന്നതില്‍ ഫ്രാന്‍സീസ് ആനന്ദം കണ്ടെത്തിയിരുന്നു എന്നതാണു സത്യം! കത്തോലിക്കാസഭയെ അവഹേളിക്കുന്നതില്‍ അതീവതത്പരനായി കാണപ്പെട്ട ഫ്രാന്‍സീസിനെ തിരിച്ചറിഞ്ഞ അനേകം ദൈവമക്കള്‍ ഇന്ന് സഭയിലുണ്ട്. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സീസ് എത്ര മ്ലേച്ഛനാണെന്ന് തിരിച്ചറിയാത്തത് സ്വവര്‍ഗ്ഗഭോഗികള്‍ മാത്രമാണ്. ഇവരെക്കുറിച്ച് ചിന്തിക്കുന്നതുപോലും മനുഷ്യമലത്തിന്റെ നാറ്റം നാസാരന്ധ്രങ്ങളിലേക്ക് ക്ഷണിച്ചുവരുത്തുന്ന കാര്യമാണ്!

ഏകലോകമതം എന്നതാണ് ഫ്രാന്‍സീസിന്റെ ഏറ്റവും പ്രധാനവും അന്തിമവുമായ ലക്‌ഷ്യം. എന്നാല്‍, ആമസോണിലെ സിനഡില്‍ ഇത് അവതരിപ്പിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്നിരുന്നാലും, യൂറോപ്പിനെ ഇസ്ലാമിക വത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പത്തെക്കാള്‍ വേഗത കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല! ഈ പദ്ധതികള്‍ക്ക് സിനഡില്‍ അംഗീകാരം ലഭിക്കാത്തപക്ഷം, തന്റെ വിവേചനാധികാരം ഉപയോഗിച്ച് സകലതും നടപ്പാക്കുകയെന്ന പദ്ധതിയും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു! ഇതിന്റെ ഭാഗമായിട്ടാണ് മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റാവരം ഉണ്ടെന്ന പ്രചരണം ശക്തിപ്പെടുത്തിയിരിക്കുന്നത്. തെറ്റാവരത്തെക്കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിച്ചുകൊണ്ട്‌ ദാനിയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശങ്ങളെ ഇതുമായി ചേര്‍ത്തു വായിക്കണം. ഇവിടെയാണ്‌ വിശ്വാസികള്‍ ബോധവാന്മാരാകേണ്ടത്. തെറ്റാവരം എന്നൊരു വരം പരിശുദ്ധാത്മാവ് ഒരു മനുഷ്യനും നല്‍കിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരിക്കണം എന്നാണ് മനോവ പറയുന്നത്.

മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റാവരമുണ്ടെങ്കില്‍ അത് ഏറ്റവുമധികം ഉണ്ടായിരിക്കേണ്ടത് പത്രോസിനായിരിക്കുമല്ലോ! പത്രോസിനെക്കാള്‍ കൂടിയ അളവില്‍ തെറ്റാവരം ഉള്ളവര്‍ക്കു മാത്രമല്ലേ പത്രോസിന്റെ പ്രഖ്യാപനങ്ങളെ തെറ്റാവരത്തിലൂടെ അസാധുവാക്കാന്‍ സാധിക്കുകയുള്ളു! വിശ്വാസികളുടെ സ്വാഭാവികമായ സംശയമാണിത്. ആയതിനാല്‍, തെറ്റാവരം എന്ന നുണസിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദൈവികനിയമങ്ങളെയും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെയും അസാധുവാക്കാമെന്നു പ്രാഞ്ച്യാനികള്‍ മനപ്പായസം ഉണ്ണേണ്ടാ! തെറ്റാവരം എന്നത് സാങ്കല്പിക അധികാരം മാത്രമായതുകൊണ്ട്, ഫ്രാന്‍സീസിന്റെ ഒരു ലക്ഷ്യവും യഥാര്‍ത്ഥ വിശ്വാസികളാകുന്ന സഭയെ ബാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇത്തരം മ്ലേച്ഛതകളെ നിയമപരമായി അംഗീകരിക്കാന്‍ ഫ്രാന്‍സീസ് തയ്യാറായാല്‍, അത് ആ മനുഷ്യനെയും അവനെ പിന്തുണയ്ക്കുന്ന വ്യക്തികളെയും മാത്രമേ ബാധിക്കുകയുള്ളു യഥാര്‍ത്ഥ കത്തോലിക്കാസഭയെ അവരില്‍നിന്നു ദൈവം എടുത്തുമാറ്റും! ഫ്രാന്‍സീസിനെ നിഷേധിക്കുകയും ദൈവികനിയമങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്ന വിശുദ്ധര്‍ മാത്രമായിരിക്കും കത്തോലിക്കാസഭയുടെ ഭാഗമായി എണ്ണപ്പെടുന്നത്! ക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭ ഇതായിരിക്കും! ഈ സഭയ്ക്കെതിരെയാണ് നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ലാത്തത്! ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "നിയമങ്ങളും തിരുനാള്‍ദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും"(ദാനി: 7; 25). നിയമങ്ങള്‍ മാറ്റുന്നതിനുള്ള ആലോചന മാത്രമെയുണ്ടാകൂ! അവന്‍ നിയമം മാറ്റിയാലും അത് യഥാര്‍ത്ഥ സഭയെ ബാധിക്കില്ല എന്നുതന്നെയാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്! യഥാര്‍ത്ഥ ദൈവമക്കളായ നമ്മുടെമേല്‍ അവന്റെ നിയമങ്ങള്‍ക്കു പുല്ലുവിലപോലും ഉണ്ടാകില്ല!

ഇവിടെയാണ്‌ ദൈവമക്കള്‍ ഉണരേണ്ടത്! എന്തെന്നാല്‍, ഫ്രാന്‍സീസിനെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും എന്ന വേര്‍തിരിവുണ്ടാകുമ്പോള്‍ നാമെടുക്കുന്ന നിലപാട് പ്രസക്തമാകും! ഫ്രാന്‍സീസിന്റെ നിയമങ്ങള്‍ക്കു വിധേയപ്പെടുകയോ ദൈവാലയങ്ങളില്‍ ഈ മനുഷ്യനുവേണ്ടി നടത്തപ്പെടുന്ന പ്രാര്‍ത്ഥനയില്‍ പങ്കുചെരുകയോ പരിശുദ്ധ പിതാവെന്ന് ഈ മനുഷ്യനെ വിളിക്കുകയോ ചെയ്‌താല്‍, അവരെല്ലാം ഫ്രാന്‍സീസിന്റെ സഭയുടെയും നിയമത്തിന്റെയും കീഴിലാകും! എന്നാല്‍, അതിലൊന്നും പങ്കുചേരാതെ, ദൈവികനിയമങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവര്‍ പത്രോസ് എന്ന പാറമേല്‍ യേഹ്ശുവാ സ്ഥാപിച്ച സഭയുടെ ഭാഗമായിരിക്കും! ഈ സഭയുടെനേരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ല! അതായത്, ഈ സഭയെ ഫ്രാന്‍സീസിനോ ഇല്ല്യുമിനാറ്റി സംഘത്തിനോ ഒന്നും ചെയ്യാന്‍ കഴിയില്ല! മോശയിലൂടെ യാഹ്‌വെ നല്കിയതും, യേഹ്ശുവാ സ്ഥിരീകരിച്ചതുമായ നിയമമാണ് ക്രിസ്തുവിന്റെ സഭയുടെ യഥാര്‍ത്ഥ നിയമം! ഈ നിയമത്തിനു കീഴില്‍ ദൈവകൃപ സ്വീകരിക്കുന്ന വ്യക്തികള്‍ യഥാര്‍ത്ഥ യിസ്രായേലും യഥാര്‍ത്ഥ യാക്കോബും ആയിരിക്കും! "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; യിസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും യിസ്രായേലിനെയും കുറിച്ചു പറയേണ്ട സമയമാണിത്"(സംഖ്യ: 23; 23). പത്രോസിന്റെ സഭയുടെ നേരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ല എന്ന വചനത്തിന്റെ പൊരുള്‍ ഇതാണ്!

ചേര്‍ത്തുവച്ചു വായിക്കേണ്ട ഒരു കാര്യംകൂടിയുണ്ട്. എന്തെന്നാല്‍, ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചു കൂടുതലായി ചിന്തിക്കുകയും ഒരുങ്ങുകയും ചെയ്യേണ്ട സമയമാണിത്. പ്രപഞ്ചസൃഷ്ടിയ്ക്കുശേഷം ഈ ഭൂമിയില്‍ ദൈവം നടത്തിയിട്ടുള്ള ചരിത്രപ്രധാനമായ അദ്ഭുതങ്ങള്‍ നമുക്കറിയാം. ദൈവം മനുഷ്യനായി കടന്നുവന്ന് മുപ്പത്തിമൂന്നു വര്‍ഷം ഭൂമിയില്‍ ജീവിക്കുകയും, മനുഷ്യന്റെ പാപം നീക്കിക്കളയാന്‍ പീഡകള്‍ സഹിച്ചു മരിക്കുകയും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്ത സംഭവബഹുലമായ ചരിത്രമാണ് ഭൂമികണ്ട അദ്ഭുതങ്ങളില്‍ വച്ച് ഏറ്റവും വലുത്. ഈ സംഭവത്തിനു തുല്യമോ, ഇതിനേക്കാള്‍ വലുതോ ആയ സംഭാവത്തിന് ഇനി നാം സാക്ഷികളാകാന്‍ പോവുകയാണ്! ക്രിസ്തുവിന്റെ പുനരാഗമാനവും അവിടുത്തെ ആയിരം വര്‍ഷത്തെ ഭരണവും അന്ത്യവിധിയുമൊക്കെ അടങ്ങുന്ന സംഭവപരമ്പരയാണത്. പ്രപഞ്ചസൃഷ്ടിക്കൊപ്പംതന്നെ പ്രാധാന്യമുള്ള ഈ സംഭവങ്ങള്‍ക്കു സാക്ഷികളാകാന്‍ ദൈവജനത്തെ ഒരുക്കുകയെന്ന പരമപ്രധാനമായ ദൗത്യത്തില്‍നിന്നു വിരമിച്ചവരാണ് കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിനടക്കുന്നത്. ഭൂവാസികളെ മുഴുവന്‍, വിശിഷ്യാ കത്തോലിക്കാസഭയിലെ ദൈവമക്കളെ ലോകകാര്യങ്ങളില്‍ വ്യാപൃതരാക്കുകയെന്ന പൈശാചിക അജണ്ടയും ആമസോണ്‍ സിനഡിനു പിന്നിലുണ്ട്. യേഹ്ശുവായുടെ പുനരാഗമാനവുമായി ബന്ധപ്പെട്ട ഒരുക്കത്തില്‍നിന്നു കൗശലപൂര്‍വ്വമുള്ള ശ്രദ്ധതിരിക്കല്‍! ഇവിടെ ദൈവമക്കള്‍ ചെയ്യേണ്ടത് ഫ്രാന്‍സീസിനെയോ അയാളുടെ വാക്കുകളെയോ ശ്രദ്ധിക്കാതെ അവഗണിക്കുക എന്നതാണ്!

പറയാന്‍ വിട്ടുപോയത്: ക്രൈസ്തവര്‍ ഭൂരിപക്ഷമായ രാജ്യങ്ങളിലേക്ക് അവരുടെ എക്കാലത്തെയും വലിയ ശത്രുക്കളായ മുസ്ലിങ്ങള്‍ അതിക്രമിച്ചു കയറുന്നതിനെ ഫ്രാന്‍സീസ് പിന്തുണയ്ക്കുന്നത് താനൊരു അനധികൃത കുടിയേറ്റക്കാരനായതുകൊണ്ടുകൂടിയാണ്. കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്തേക്ക് അനധികൃതമായി അതിക്രമിച്ചു കയറിയ വ്യക്തിയാണ് സഖാവ് ഫ്രാന്‍സീസ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2870 views

LOG IN

Lost your password?

SIGN UP

LOST PASSWORD