സഭകളില്‍ ശുദ്ധീകരണം

'കുളം കലക്കി പരുന്തിനു കൊടുക്കുന്ന ക്രൈസ്തവസഭകള്‍!'

Print By
about

ര്‍ഷഭാരത സംസ്കാരം എന്ന ഓമനപ്പേരിട്ട് ഹൈന്ദവത്വത്തിന്റെ കാപട്യം ആഗോളവത്ക്കരിക്കാന്‍ മനുഷ്യദൈവങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍, ക്രൈസ്തവസഭകള്‍ തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയാണു മനോവയുടെ ലക്ഷ്യം. പരിഷ്കൃതസമൂഹം പുച്ഛിച്ചുതള്ളിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സാംസ്കാരികതയുടെ പേരില്‍ തോളില്‍ വഹിച്ചുകൊണ്ട് ദൈവത്തെയും ദൈവവചനത്തെയും മലിനപ്പെടുത്താന്‍ ശ്രമിക്കുന്ന ചില സഭകള്‍ ഒരുവശത്തു നിലയുറപ്പിച്ചിരിക്കുന്നു. മറുവശത്താകട്ടെ, ഈ ജീര്‍ണ്ണതയില്‍നിന്നു മാറിയിരിക്കുമ്പോഴും അപകടകരമായ മറ്റു വൈകല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് വചനത്തെ വളച്ചൊടിക്കുന്ന വേറെചില സഭകള്‍! ഈ ഇരുവിഭാഗങ്ങളുടെയും മദ്ധ്യത്തില്‍നിന്ന്, ഒരിടയനും ഒരു തൊഴുത്തുമെന്ന യേഹ്ശുവായുടെ ആഗ്രഹത്തെ സാക്ഷാത്ക്കരിക്കുകയെന്നത് ശ്രമകരമാണെന്നു മനോവയ്ക്ക് അറിയാം. എന്നിരുന്നാലും, ദൈവവചനത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നതാണു മനോവയുടെ പ്രത്യാശ!

വചനത്തിന്റെ അടിസ്ഥാനത്തില്‍ സഭകളെ ഐക്യപ്പെടുത്തുവാന്‍ ഉദ്യമിക്കുമ്പോള്‍  ഏതെങ്കിലും ഒരു ചേരിയില്‍ നിലയുറപ്പിക്കുന്നത് ഉചിതമല്ല. എങ്കിലും ഏതെങ്കിലും  ഒരുവശത്തേക്ക് അല്പമൊന്നു ചാഞ്ഞാല്‍ അതു കൂടുതല്‍ ജലസാന്നിദ്ധ്യം  ഉള്ളിടത്തേയ്ക്കുള്ള വേരോട്ടമായി ഗണിച്ചാല്‍ മതി.

പരസ്പരം ശത്രുക്കളാണെന്ന മിഥ്യാധാരണയില്‍ വിമര്‍ശനങ്ങളുമായി നേരിടുന്ന ക്രൈസ്തവസഭകള്‍ ചെയ്യുന്നത് യഥാര്‍ത്ഥ ശത്രുവിന് യഥേഷ്ടം വിഹരിക്കാന്‍ സുഗമമായ പാതയൊരുക്കലാണെന്ന് ആദ്യമേതന്നെ ഓര്‍മ്മപ്പെടുത്തട്ടെ! കുളം കലക്കി പരുന്തിനു കൊടുക്കുന്ന ഈ പ്രതിഭാസത്തെ തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരാന്‍ ഈ ലേഖനം കാരണമാകട്ടെയെന്ന് ഏകസത്യദൈവത്തോട് യേഹ്ശുവായുടെ ഉന്നത നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നവരും മനോവയുടെ ഈ ഉദ്യമത്തെ അനുഭാവപൂര്‍വ്വം കാണുന്നവരുമായ ഏവരും പ്രാര്‍ത്ഥനയില്‍ അണിചേരുക!

തുറന്ന ചര്‍ച്ചയുടെ അഭാവവും ചില 'താന്‍പോരിമാ' ഭാവവുമാണ് പ്രധാനമായും സഭകളിലെ ഈ ഭിന്നതയ്ക്കു കാരണം. എന്നാല്‍, ഈ അവസ്ഥകളെ സാത്താന്‍ മുതലെടുത്തുവെന്നത് വേദനയോടെ തിരിച്ചറിയേണ്ട വസ്തുതയാണ്. ക്രൈസ്തവസഭകളെ പരസ്പരം ശത്രുക്കളാക്കിയ തെറ്റിദ്ധാരണകളുടെ കെട്ടഴിക്കുമ്പോള്‍, ഇവയ്ക്ക് നിദാനമായതും ഇപ്പോള്‍ നിലവിലുള്ളതുമായ ചില വിശ്വാസങ്ങളെയും ആചാരങ്ങളെയും വചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടി വരും. സഭകളില്‍ ഇന്നു നിലനില്‍ക്കുന്ന ആശയപരമായ ഭിന്നതയെ വിശകലനം ചെയ്യുന്നതിനുമുമ്പ് ഇതിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് ചിന്തിക്കാം. ഈ കാലഘട്ടത്തില്‍ ജീവിക്കുന്നവരും രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരുമായ സകലരും അനിവാര്യമായി അറിഞ്ഞിരിക്കേണ്ടതാണിത്.

ഇന്ന് ലോകത്താകമാനം അനേകം ക്രൈസ്തവസഭകളുണ്ട്. ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാത്തതിനാല്‍ ഇവര്‍ ആശയപരമായി പരസ്പരം പോരടിക്കുന്ന അവസ്ഥയുമുണ്ട്. എന്നിരുന്നാലും ഇവരില്‍ ആരുടെയും ആത്മാര്‍ത്ഥതയെ മനോവ ചോദ്യംചെയ്യുന്നില്ല. കാരണം, ഓരോരുത്തരും അവരവരുടെ ആശയങ്ങളാണു സത്യമെന്ന് ധരിച്ച് ആത്മാര്‍ത്ഥതയോടെ മുന്നോട്ടു നീങ്ങുന്നവരാണെന്ന് മനോവ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് സത്യത്തെ മിഥ്യയില്‍ തളച്ചിടാന്‍ കാരണമാകരുത് എന്നതിനാലും വിഭിന്നമായ ആശയങ്ങളെല്ലാം സത്യമല്ലാത്തതിനാലും വചനത്തിന്റെ അടിസ്ഥാനത്തില്‍ സത്യത്തിലേക്ക് ഒരു തീര്‍ത്ഥാടനം അനിവാര്യമാണ്. ഒരിടയനും ഒരു തൊഴുത്തുമായി പരിണമിക്കണമെങ്കില്‍ അതു കൂടിയേ തീരൂ!

യെരുശലേമില്‍ തിരുനാള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ യേഹ്ശുവാ കൂടെയില്ലെന്ന സത്യം ഒരു ദിവസത്തെ യാത്രയ്ക്കുശേഷമാണ് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കുശേഷം യേഹ്ശുവായെ അവര്‍ ദൈവാലയത്തില്‍ കണ്ടെത്തി. അവസാനത്തെ രണ്ടുദിവസം യോസെഫും മറിയവും ആകുലരായിരുന്നിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍, യേഹ്ശുവാ കൂടെയില്ലാതിരുന്നിട്ടും ആദ്യദിവസം ഉത്ക്കണ്ഠകളില്ലാതെ ഇവര്‍ക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എപ്പോള്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുവോ, അപ്പോഴാണ് ആകുലത കടന്നുവന്നത്. നഷ്ടപ്പെട്ടിടത്തേക്കുള്ള തിരിച്ചുപോക്ക് ഉത്ക്കണ്ഠ നിറഞ്ഞതാണെങ്കിലും വീണ്ടെടുപ്പിന്റെ സന്തോഷത്തില്‍ അവയെല്ലാം മറക്കാന്‍ അവര്‍ക്കു സാധിച്ചു.

വേറിട്ട് യാത്രചെയ്യുന്ന സഭകളിന്ന് യോസെഫിന്റെയും മറിയത്തിന്റെയും ആദ്യദിവസത്തെ യാത്രയുടെ അവസ്ഥയിലാണ്. കൂടെ യേഹ്ശുവായില്ലെന്ന യാഥാര്‍ത്ഥ്യം അറിയാത്തതിനാല്‍ ആകുലതകളില്ലാതെ പ്രയാണം തുടരുന്നു. എവിടെനിന്ന് വേര്‍പിരിഞ്ഞുവോ അവിടേക്കുള്ള തിരിച്ചുപോക്കിലൂടെ മാത്രമേ നഷ്ടപ്പെട്ടതിനെ തിരികെ ലഭിക്കുകയുള്ളുവെന്നത് ഒരു സത്യമാണ്. അതിനാല്‍, സഭകള്‍ വേര്‍പിരിഞ്ഞ കാലഘട്ടത്തിലേക്കും അതിനു കാരണമായ കാര്യങ്ങളിലേക്കും നമ്മുടെ ചിന്തകളെ തിരിച്ചുകൊണ്ട് നമുക്ക് പഠനം ആരംഭിക്കാം.

ഇന്ന് സഭളെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അനേകം കാരണങ്ങളുണ്ട്. കന്യകാമറിയത്തിന്റെ കന്യകാത്വം മുതല്‍ കൂദാശകളും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പള്ളികളിലെ രൂപങ്ങളുമൊക്കെ ഇതില്‍വരും. ഭിന്നതയുടെ ചെറുതും വലുതുമായ കാരണങ്ങളെ ഈ ലേഖനത്തിലൂടെ വ്യക്തമായി പരിശോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഒറ്റ ലേഖനത്തില്‍ ഇത് അവസാനിപ്പിക്കാന്‍ സാധിക്കില്ല. ഈ ലേഖനത്തിലൂടെ ക്രൈസ്തവസഭകളുടെ വേര്‍പിരിയലുകളും അതിനു നിദാനമായ ആശയങ്ങളുമാണ് ചര്‍ച്ചചെയ്യുന്നത്. ആശയഭിന്നത നിലനില്‍ക്കുന്ന വിഷയങ്ങള്‍ ഓരോന്നും ഓരോ ലേഖനങ്ങളിലായി തുടര്‍ചര്‍ച്ചകള്‍ ചെയ്യാമെന്ന് മനോവ കരുതുന്നു.

എ.ഡി.451-ല്‍ ആഗോളവ്യാപകമായി ക്രൈസ്തവസഭ രണ്ടായി പിരിഞ്ഞു. അതിലൊന്ന് റോമിനെ കേന്ദ്രീകരിച്ച് കത്തോലിക്കാസഭയെന്നും മറ്റൊന്ന് ഓര്‍ത്തഡോക്സ് സഭയെന്നും വിളിക്കപ്പെട്ടു. അതിനുമുമ്പുവരെ വിവിധ പ്രാദേശിക സഭകളായി അറിയപ്പെട്ടിരുന്നെങ്കിലും എല്ലാ സഭകളും ഒരു നേതൃത്വത്തിനു കീഴിലായിരുന്നു. എഫേസോസിലും കോറിന്തോസിലും റോമിലുമൊക്കെ ഇത്തരം പ്രാദേശിക സഭകളുണ്ടായിരുന്നു. എന്നാല്‍, ഈ സഭകളെല്ലാം യെരുശലേമിലെ നേതൃത്വത്തെ അംഗീകരിക്കുകയും അവിടെ നടക്കുന്ന സമ്മേളനങ്ങളിലേക്ക് പ്രതിനിധികളെ അയക്കുകയും ചെയ്തിരുന്നു. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥങ്ങളായ പാഷാണ്ഡതകള്‍ സഭകളില്‍ കടന്നുവന്നിട്ടുണ്ടെങ്കിലും ഇവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കാതെ കെട്ടടങ്ങിയിട്ടുണ്ട്.

ഈ രണ്ടു സഭകളില്‍നിന്നാണ് പ്രൊട്ടസ്റ്റന്റ് സഭകളും പിന്നീടുണ്ടായ പെന്തക്കോസ്ത് സമൂഹങ്ങളും ഉടലെടുത്തത്. പ്രധാനപ്പെട്ട എല്ലാ സഭകളെക്കുറിച്ചും ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കും. ആദ്യത്തെ വേര്‍പിരിയലിനെ പരിശോധിച്ചതിനുശേഷം മറ്റു സഭകളെക്കുറിച്ചുള്ള പഠനത്തിലേക്ക് കടക്കുന്നതാകും ഉചിതം. വേര്‍പിരിയല്‍ ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമാണെന്ന വചനസത്യം ആദ്യമേതന്നെ ഓര്‍മ്മിപ്പിക്കട്ടെ! യേഹ്ശുവായുടെ ഹിതത്തിനു നേരേവിപരീതമായ അവസ്ഥയാണിത്. യേഹ്ശുവാ ആഗ്രഹിച്ചത് 'ഒരിടയനും ഒരു തൊഴുത്തും' ആകണം എന്നായിരിക്കുന്നിടത്തോളം വേര്‍പിരിയല്‍ ദൈവഹിതമാണെന്നു സമ്മതിക്കാന്‍ മനോവയ്ക്കാകില്ല!

ക്രിസ്തു സഭയുടെ ശിരസ്സായിരിക്കുമ്പോള്‍ അവയവങ്ങള്‍ക്ക് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍തന്നെ ശിരസ്സിനോട് ചേര്‍ന്നുനിലക്കാത്ത അവയവങ്ങള്‍ ശരീരത്തിന്റെ ഭാഗമാണെന്നു കരുതാന്‍ കഴിയില്ല. ശിരസ്സ് ഇച്ഛിക്കുന്നതാണ് അവയവങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ശിരസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അവയവങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടതാണെന്ന് തിരിച്ചറിയണം!

ഓരോ വേര്‍പിരിയലുകള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ന്യായവും ന്യായമെന്ന തോന്നലുള്ളതുമായ കാരണങ്ങളാണിവ. ഇന്നു പെന്തക്കോസ്തു സമൂഹങ്ങള്‍ വേര്‍പിരിയുന്നതിനെ ഈ ഗണത്തില്‍പ്പെടുത്തുന്നില്ല. ഇപ്പോഴത്തെ പിരിയലുകളില്‍ ഒട്ടുമിക്കതും അധികാരത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്താലുള്ള സ്ഥാപിത താത്പര്യങ്ങളാണ്!

സഭകളെയും അവയുടെ ആവിര്‍ഭാവങ്ങളെയും കുറിച്ചു ഗഹനമായി ചിന്തിക്കുന്നതിനുമുമ്പ് ഇതുമൂലം വന്നുഭവിക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ച് ചെറുതായെങ്കിലും വിവരിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ ലേഖനത്തിന്റെ ശീര്‍ഷകത്തോടു കൂറുപുലര്‍ത്താന്‍ മനോവ പ്രതിജ്ഞാബദ്ധനാണ്! ഈ ദുരവസ്ഥകളെക്കുറിച്ച് വ്യക്തമാക്കിയതിനുശേഷം നിര്‍ത്തിയിടത്തേക്ക് നമുക്ക് മടങ്ങിവരാം!

ആള്‍ദൈവങ്ങള്‍ക്ക് വഴിമാറുന്ന ക്രിസ്തീയ ദൗത്യം!

പരസ്പരം കലഹിച്ചും ചെളിവാരിയെറിഞ്ഞും അടിക്കടി അധഃപതിക്കുമ്പോള്‍ സഭകള്‍ സ്വയം  വിമര്‍ശനത്തിനു വിഷയമാക്കേണ്ട ഗൗരവകരമായ കാര്യമാണിത്. യേഹ്ശുവാ ഏകരക്ഷകനാണെന്നുള്ള  യാഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍, ചില ആചാരങ്ങളുടെ  പേരിലുണ്ടായ ആശയക്കുഴപ്പത്താല്‍ യഥാര്‍ത്ഥ ശത്രുവിനെ വിസ്മരിക്കുന്നതാണ് ഇവിടെ  കാണുന്നത്.  ക്രൈസ്തവസഭകളുടെ സംവാദങ്ങളും പോരാട്ടങ്ങളും സീമകള്‍ ലംഘിക്കുമ്പോള്‍  വിളവെടുപ്പു നടത്തുന്നത് വ്യാജമതങ്ങളിലൂടെ സാത്താനാണ്! സാത്താന്റെ  ആധിപത്യത്തില്‍നിന്ന് മാനവരാശിയെ മോചിപ്പിക്കാന്‍ ചുമതലയുള്ള ക്രൈസ്തവര്‍  ഉത്തരവാദിത്വം മറക്കുന്ന കാഴ്ച വേദനാകരമാണെന്നു പറയാതെ വയ്യ.

ഇന്ത്യയിലെ ശിലായുഗമനുഷ്യര്‍ അനുഷ്ഠിച്ചിരുന്നതും പരിഷ്കൃതലോകം അവജ്ഞയോടെ നോക്കിക്കണ്ടതുമായ ദുരാചാരങ്ങളെപ്പോലും സ്വീകരിക്കാന്‍ ക്രൈസ്തവ മേധാവിത്വം അവകാശപ്പെടുന്ന പാശ്ചാത്യലോകം തയ്യാറാകുന്നത് ഈ ഭിന്നതയുടെ പരിണിതഫലമാണ്! അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷം നല്‍കി, ഈ മാലിന്യവുമായി ആള്‍ദൈവങ്ങള്‍ ക്രൈസ്തവരാജ്യങ്ങളിലൂടെ വിഹരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ആടുകളെപ്രതിയുള്ള ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരു ക്രൈസ്തവസഭയ്ക്കും സാദ്ധ്യമല്ല!

ക്രിസ്തുവിന്റെ  പരിശുദ്ധിയും സത്യവും നിലനില്‍ക്കുമ്പോള്‍തന്നെ ക്രിസ്തീയസഭകള്‍ക്ക്  ജീര്‍ണ്ണത ബാധിക്കുന്നത് നാം ഇന്നു കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ  കളങ്കപ്പെടുന്നത് ക്രിസ്തുവിന്റെ നാമവും മാനവരക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗവുമാണ്. യേഹ്ശുവാ  ദൈവമല്ലെന്നും കുരിശുമരണം കെട്ടുകഥയാണെന്നും ഇസ്ലാംമതക്കാര്‍ അവരുടെ  ആരംഭംമുതല്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ മതത്തെ ഉണ്ടാക്കിയതുതന്നെ ഈ ഉദ്ദേശത്തോടെ  ആയിരുന്നുവെന്നതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍, കൊതുകിനും  മൂലക്കുരു എന്നപോലെ ഇസ്ലാമിന്റെ ചുവടുപിടിച്ച് ആള്‍ദൈവങ്ങളുടെ 'ബ്രാന്‍ഡ്  അംബാസിഡര്‍' മാരും ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്.

'ഡോക്ടര്‍' എന്ന വിശേഷണം ആധികാരികത വര്‍ദ്ധിപ്പിക്കുമെന്ന ധാരണകൊണ്ടാകാം 'ഗോപാലകൃഷ്ണന്മാര്‍' പേരിനുമുമ്പിലൊരു വാലുമായി ഇറങ്ങിയിരിക്കുന്നത്! തെരുവുവേശ്യകള്‍ക്കുപോലും 'ദൈവീകപട്ടം' ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ 'ഡോകടറേറ്റ്' കിട്ടാനുള്ള കുറുക്കുവഴികളും നമ്മള്‍ കണ്ടതാണ്!

യുടൂബിലൂടെ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭോഷത്തരത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്. മനോനില തകരാറിലായ ഒരു വ്യക്തി യേഹ്ശുവായ്ക്കെതിരെ രൂക്ഷമായ നിന്ദകള്‍ പ്രചരിപ്പിക്കുന്നതിനെ മതനിന്ദയായി കാണാന്‍ ആരുമില്ലെന്നത് സ്വാഭാവികമാണ്. കാരണം, പിശാചിനെ അവഹേളിച്ചാല്‍ അവന്റെയാളുകള്‍ അടങ്ങിയിരിക്കില്ല. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണല്ലോ! ഭദ്രകാളിയെന്ന പൈശാചികമൂര്‍ത്തിയെ ബിയറിന്റെ പരസ്യമാക്കിയപ്പോള്‍ പരാതിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍വരെ അമേരിക്കയിലേക്ക് പ്രതിനിധികളെ അയച്ചു. സിക്കുകാരന്റെ തലപ്പാവിനെ നോക്കി ഒരു രണ്ടരവയസ്സുകാരന്‍ ചിരിച്ചപ്പോള്‍ അതു വംശീയ ആക്ഷേപമായി കണ്ടുകൊണ്ട്‌ ഓസ്ത്രേലിയന്‍ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്താനുള്ള ആര്‍ജ്ജവവും ഭാരതസര്‍ക്കാരിനുണ്ടായിരുന്നു.

ഇതിനെയെല്ലാം അനുകരിച്ച് ക്രിസ്ത്യാനി ഇറങ്ങണമെന്ന് മനോവ പറയുകയില്ല. കാരണം, ക്രിസ്ത്യാനിയുടെ ദൈവത്തെ സംരക്ഷിക്കുന്നത് ക്രിസ്ത്യാനികളുടെ ചുമതലയല്ല. ഏതെങ്കിലും ഭരണകൂടം താങ്ങിനിര്‍ത്തിയിരിക്കുന്നതുമല്ല. മറിച്ച്, പിടക്കോഴി തന്റെ  ചിറകിന്‍ കീഴില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ തന്റെ ജനത്തെ  പരിപാലിക്കുന്നവനാണ് ക്രിസ്ത്യാനിയുടെ ദൈവം!

ഇതാണ് മനുഷ്യനുണ്ടാക്കിയ ദൈവവും മനുഷ്യനെ ഉണ്ടാക്കിയ ദൈവവും തമ്മിലുള്ള വ്യത്യാസം. ക്രിസ്ത്യാനി സംരക്ഷിച്ചു നിലനിര്‍ത്തുന്നതല്ല ക്രിസ്ത്യാനിയുടെ ദൈവത്തെയെന്നു വിജാതിയര്‍ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് അവരുടെ ദുരന്തം! എവിടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടാലും നൂറിരട്ടി ആഘാതത്തോടെ പ്രതികാരം ചെയ്യുന്നവനെയാണ് ഓരോ ക്രിസ്ത്യാനിയും സേവിക്കുന്നത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ കണ്‍മുന്നില്‍ കണ്ടാലും ആരുമത് ഗ്രഹിക്കുന്നുമില്ല. ആ ദൈവത്തിനു മനുഷ്യരുടെ പിന്തുണയോ സംരക്ഷണമോ ആവശ്യമില്ല.

അങ്ങനെയെങ്കില്‍ എന്തിനാണ്  ഇക്കാര്യത്തില്‍ മനോവ ഇത്രത്തോളം വ്യഗ്രത കാണിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും  ഉയരാം! ഈ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണ്: 'മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനും ആകാശത്തിന്റെയും ഭൂമിയുടെയും സര്‍വ്വാധികാരിയും ആയിരിക്കുന്ന യേഹ്ശുവായെ സംരക്ഷിക്കുകയല്ല മനോവ ചെയ്യുന്നത്; മറിച്ച്, വഴിതെറ്റിപ്പോകുന്ന മനുഷ്യരെക്കുറിച്ചുള്ള ആകുലതയും അവരെ നേര്‍വഴിക്കു നയിക്കാനുള്ള തീഷ്ണതയുമാണ് ഈ ജാഗ്രതയുടെ മൂലകാരണം'. ഒരുവന്‍ സത്യമാര്‍ഗ്ഗം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചാലും യേഹ്ശുവായുടെ മഹത്വത്തിന് ഒരു കോട്ടവും സംഭവിക്കില്ല. എന്നാല്‍, ഒരുവനെ നേര്‍വഴിക്കു നയിക്കാനുള്ള ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ടിട്ടുള്ള ഓരോ കാവല്‍ക്കാരന്റെയും സാധ്യതകള്‍ക്കുമേല്‍ ദുരന്തം വന്നുഭവിക്കും! മനോവയെ ഇസ്രായേലിന്റെ കാവല്‍ക്കാരനായി യേഹ്ശുവാ നിശ്ചയിച്ചിരിക്കുന്നു!

മനോവയെ നയിക്കുന്ന ഒരു വചനമിതാണ്: "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസക്കി: 3; 16-19).

ആള്‍ദൈവങ്ങള്‍ ഈ ഭൂമുഖത്ത് വിലസുന്നതില്‍ ക്രൈസ്തവസഭകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പാശ്ചാത്യരാജ്യങ്ങളിലെ ക്രൈസ്തവസഭകളുടെ ധാര്‍മ്മീക അധഃപതനം വിജാതിയത്വത്തിലേക്കും മനുഷ്യദൈവങ്ങളുടെ ആകര്‍ഷണവലയത്തിലേക്കും മനുഷ്യരെ നയിക്കാന്‍ കാരണമായി. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ പ്രഘോഷിക്കേണ്ടവരുടെ ഗതിമാറ്റമാണ് ദുരന്തകരമായ ഈ അവസ്ഥയ്ക്ക് കാരണമായത്. സുവിശേഷപ്രഘോഷണത്തെ അവഗണിച്ചുകൊണ്ട് സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധതിരിച്ചതും ഏറെ ദോഷകരമായി ഭവിച്ചു. സുവിശേഷത്തോടൊപ്പം ചെയ്യേണ്ട പ്രവര്‍ത്തികള്‍ സുവിശേഷമില്ലാതെ ചെയ്തപ്പോള്‍ യഥാര്‍ത്ഥ ദൗത്യത്തില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്.

പുതിയ ദൈവശാസ്ത്ര പഠനങ്ങളില്‍ പലതും ക്രിസ്തീയതയുടെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നതായിരുന്നുവെന്ന് ഇനിയെങ്കിലും സഭകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് ഭീകരമായ അവസ്ഥയായിരിക്കും. ഇന്ത്യയില്‍നിന്നുള്ള ആള്‍ദൈവങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റു പാശ്ചാത്യനാടുകളിലേക്കും വഴിതുറന്നു കൊടുത്തത് ഇന്ത്യയിലെതന്നെ ക്രൈസ്തവസഭകളാണ്. കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭകളും മാര്‍ത്തോമാസഭയുമൊക്കെ ഈ കാര്യത്തില്‍ അവരുടേതായ പങ്കുവഹിച്ചു. ഇന്ത്യയിലെ ദുരാചാരങ്ങളെ മഹത്വവത്ക്കരിച്ച് ക്രിസ്തീയതയുടെ ഭാഗമാക്കി ദൈവവചനത്തിനെതിരായി നിലകൊണ്ടപ്പോള്‍ ആള്‍ദൈവങ്ങള്‍ക്ക് തങ്ങളുടെ ജോലിഭാരം കുറഞ്ഞു! ദൈവത്തെ ആരാധിക്കാനായി വിജാതിയ ആരാധനാരീതികള്‍ അനുകരിച്ചപ്പോള്‍ ക്രിസ്തീയതയെ വേറിട്ടുകാണാന്‍ ക്രിസ്ത്യാനിക്കുപോലും കഴിയാതെപോയി.

യോഗയുടെ പ്രചാരകരായി യൂറോപ്പിലെത്തുന്ന ഗുരുക്കന്മാര്‍ ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നോക്കിനില്‍ക്കാനേ സഭാധികാരികള്‍ക്കു കഴിയുന്നുള്ളു. യോഗാധ്യാനങ്ങള്‍ നടത്തുകയും വിജാതിയ ആചാരങ്ങള്‍ സഭയില്‍ കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന ക്രൈസ്തവസഭകള്‍ 'കുളം കലക്കി പരുന്തിനു' കൊടുക്കുകയാണെന്നു പറയാതെ വയ്യാ! യേഹ്ശുവായിലൂടെയുള്ള രക്ഷയെ അറിയിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് പൗരോഹിത്യം ഒരു തൊഴിലായിമാത്രം പാശ്ചാത്യനാടുകള്‍ പരിഗണിക്കുകയും പുതിയതലമുറയ്ക്ക് ആത്മീയത പകരാന്‍ വൈമനസ്യം കാണിക്കുകയും ചെയ്യുന്നു. ഇതാണു പാശ്ചാത്യസഭകളുടെ അവസ്ഥയെങ്കില്‍ പൗരസ്ത്യസഭകള്‍ ക്രിസ്തീയതയെ വിജാതിയത്വത്തിന്റെ തൊഴുത്തില്‍ കെട്ടിയിടാനുള്ള വ്യഗ്രതയിലാണ്. വിജാതിയര്‍ പിശാചിനാണു ബലിയര്‍പ്പിക്കുന്നതെന്ന് അപ്പസ്തോലനായ പൗലോസ് മുന്നറിയിപ്പു തന്നിരിക്കെ, അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന സഭകളുടെ യാത്ര പിശാചുക്കളോടൊപ്പമാണെന്ന് തിരിച്ചറിയുന്നില്ല.

കേരളത്തിലെ മാര്‍ത്തോമാസഭയുടെ 'വലിയമെത്രാപ്പോലിത്ത' ഇപ്പോള്‍ വിദൂഷക വേഷംകെട്ടി ആടുകയാണ്! ഇയാളോടുള്ള കിടമത്സരത്തിലാണ് 'ക്ലിമ്മീസ്' എന്നതും ലജ്ജാകരം തന്നെ! പത്മശ്രീയും പത്മഭൂഷണും, 'പണ്ഡാരമടക്കുമ്പോള്‍' പോലീസിന്റെ വക മാനത്തേക്കുള്ള വെടിയും സ്വപ്നംകണ്ട് വചനത്തെ ചവിട്ടി മെതിക്കുന്നവര്‍ വിഗ്രഹങ്ങളുടെ പരിചാരകരായി അധഃപതിക്കുന്നതും ഈ കാലഘട്ടത്തിലെ ദുരന്തമാണ്! സാംസ്കാരികതയുടെ ഭാഗമാണെന്ന വാദത്തോടെയാണ് പല ദുരാചാരങ്ങളും ക്രിസ്തീയമാക്കാന്‍ ഹിന്ദുത്വവാദികളായ പുരോഹിതന്മാര്‍ തയ്യാറാകുന്നത്. ഇത്തരം ആചാരങ്ങളും അവയുടെ അര്‍ത്ഥങ്ങളും മനോവയില്‍ പലവട്ടം വിവരിച്ചിട്ടുള്ളതിനാല്‍ അതിലേക്ക് കടക്കുന്നില്ല. മുന്‍പ് അത് വായിച്ചിട്ടില്ലാത്തവര്‍ക്കായി ആ ലേഖനത്തിന്റെ 'ലിങ്ക്' കൊടുക്കുകയാണ്. ഭാരതീയവത്ക്കരണത്തിന്റെ മറവില്‍ വിജാതിയവത്ക്കരണം!

ചില സാമൂഹിക പരിഷ്കര്‍ത്താക്കള്‍ മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നതുകൊണ്ട് തുടച്ചുമാറ്റപ്പെട്ട ദുരാചാരങ്ങള്‍ പുതിയ പേരുകളില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് ക്രിസ്തീയ പുരോഹിതന്മാരാണെന്ന് വസ്തുത അതിന്റെ ദുരന്തം കൂടുതല്‍ ഭീകരമാക്കുന്നു! ഹിന്ദുക്കളിലെ മനുഷ്യദേവന്മാരെപ്പോലെ ക്രിസ്തീയതയിലും യോഗികളായ ചില പുരോഹിതന്മാര്‍ വളര്‍ന്നുവരുന്നുണ്ട്. ഇവരുടെയെല്ലാം പ്രസംഗങ്ങളില്‍ വിജാതിയ ഐതീഹ്യങ്ങളിലെ സാങ്കല്പിക കഥാപാത്രങ്ങളാണ് എന്നത് വ്യജദൈവങ്ങള്‍ക്ക് പിന്തുണയാകുന്നു.

മനുഷ്യന്റെ എല്ലാ യുക്തികളെയും സാമാന്യബുദ്ധിയേയും വെല്ലുവിളിക്കുന്ന മൂഢസങ്കല്പങ്ങളായ ഇന്ത്യന്‍ ദേവീദേവന്മാര്‍ക്ക് 'മാര്‍ക്കറ്റ്' ഉണ്ടാക്കിക്കൊടുത്തത് ഇന്ത്യയിലെ ക്രൈസ്തവപുരോഹിതന്മാരാണ്! ഇവറ്റകളെ 'യൂണിവേഴ്സല്‍' ദേവന്മാരാക്കിയതില്‍ ക്രിസ്ത്യാനികള്‍ വഹിച്ച പങ്ക് ചെറുതല്ല. വിദേശ വിപണികളില്‍ വിറ്റഴിയുമെന്ന് മനസ്സിലാക്കിയപ്പോള്‍ ആള്‍ദൈവങ്ങളുടെ എണ്ണവും കൂടി. ഇപ്പോള്‍ നെറ്റിയിലൊരു പൊട്ടും കുത്തി സകല പെണ്‍വാണിഭക്കാരും വേശ്യകളും യൂറോപ്യന്‍ പര്യടനത്തിലാണ്. വിദേശനാണ്യം നേടിത്തരുന്ന ഏറ്റവും വലിയ തന്ത്രമായി ഇതിനെ സര്‍ക്കാരും അംഗീകരിച്ചുകഴിഞ്ഞു! ഇതിന്റെ ഭാഗമായിട്ടാണ് മുന്‍രാഷ്ട്രപതി പ്രതിഭക്കൊച്ചമ്മ യോഗയുടെ 'പ്രൊമോട്ടര്‍' ചമഞ്ഞ് ഉലകം ചുറ്റിയത്!

ആള്‍ദൈവങ്ങളും ഹിന്ദുമത പ്രചാരകരും മുന്‍പെങ്ങുമില്ലാത്തവിധം ക്രിസ്തീയതയെ കടന്നാക്രമിക്കുകയും യേഹ്ശുവായെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ സഭകളുടെ അനങ്ങാപ്പാറ നയം ദുരൂഹമാണ്. വിമര്‍ശനക്കാരെ വിമര്‍ശനംകൊണ്ട് നേരിടുകയെന്നല്ല മനോവ ഉദ്ദേശിച്ചത്. സഭകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള വ്യക്തമായ മതബോധനം നല്‍കേണ്ടത് അനിവാര്യമാണ്! അതുപോലെതന്നെ ക്രിസ്തുവിന്റെ ദൈവത്വത്തെയും യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയും പ്രഖ്യാപിക്കാന്‍ ഉണരുകയും വേണം.

ഇന്ന് ഇസ്ലാംമതവും മറ്റു വിജാതിയ മതങ്ങളും യേഹ്ശുവായെ പരിഹസിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്ത്യാനിയുടെ പണവും സൗകര്യങ്ങളുമാണ് ഉപയോഗിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. യൂറോപ്പിലെ പള്ളികളില്‍ പിരിവെടുത്ത് ഇസ്ലാമിക രാജ്യങ്ങളെ സഹായിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നു. കാരിത്താസില്‍നിന്നും മറ്റു ക്രൈസ്തവ സന്നദ്ധസംഘടനകളില്‍നിന്നും ലഭിക്കുന്ന പണമുപയോഗിച്ച് യൂറോപ്പില്‍ ഖുറാന്‍ പ്രചരണവും മതപരിവര്‍ത്തനവും അരങ്ങു കൊഴുപ്പിക്കുകയാണ് മുസ്ലിങ്ങള്‍! ഇത്തരം  സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട  സഭകള്‍ പരസ്പരം പോരടിക്കുന്നതാണു കാണുന്നത്.

ആരാധനാലയങ്ങളില്‍ പണപ്പിരിവു നടത്തുമ്പോള്‍ അത് എന്തു കാര്യത്തിനാണു ചിലവഴിക്കുന്നതെന്നു വ്യക്തമായറിയാതെ ആരും പിരിവു നല്‍കരുതെന്നാണ് മനോവയുടെ അഭിപ്രായം! സാമൂഹിക സേവനം അനിവാര്യമായിരുന്ന കാലമൊക്കെ കഴിഞ്ഞു. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കുന്നതിനല്ലാതെ ഇനി ദശാംശം നല്‍കില്ലെന്ന തീരുമാനം ഓരോരുത്തരും എടുക്കേണ്ടിയിരിക്കുന്നു. ഭൂതം പൊന്നു കാക്കുന്നതുപോലെ ലോകത്തിന്റെ സമ്പത്തുമുഴുവന്‍ 'ബി' നിലവറയിലും 'സി' നിലവറയിലുമൊക്കെ സംഭരിച്ചുവച്ചിട്ട് ക്രിസ്ത്യാനിയുടെ ദശാംശവുംകൂടി അപഹരിക്കാന്‍ അനുവദിക്കുന്നത് ദൈവഹിതമല്ല. അവരുടെ സമുദായത്തിന്റെ നന്മയ്ക്കായിട്ടെങ്കിലും അവ ഉപയോഗിക്കാതെ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അതു സംരക്ഷിക്കുന്നത് അന്യായംതന്നെ! ഓരോ സമുദായങ്ങളും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാന്‍ തയ്യാറായാല്‍ അതിനുള്ളതൊക്കെ എല്ലാ സമുദായങ്ങളിലുമുണ്ട്. ക്രിസ്തുവിനെ ദ്വേഷിക്കുന്നവരെ സാമ്പത്തീകമായി സഹായിക്കുന്നത് ദൈവവചനത്തിനു വിരുദ്ധമാണെന്ന് അറിഞ്ഞിരിക്കണം.

പാപിയെ നാം സഹായിക്കുന്നതിലൂടെ അവന്റെ പാപത്തില്‍ നാമും പങ്കാളിയാവുകയാണു ചെയ്യുന്നത്. അന്യദേവന്മാരെ സേവിക്കുകയും അവരോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവനെ നാം സഹായിച്ചാല്‍ അവന്റെ ദേവന്മാരോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ലഭിച്ചതാണെന്ന് സ്വാഭാവികമായും അവന്‍ കരുതും. നാം സഹായിക്കേണ്ടത് വിശ്വാസത്തില്‍ നമ്മോടുകൂടെയുള്ള സഹോദരങ്ങളെയാണ്. ആദിമ ക്രൈസ്തവസഭയുടെ പാരമ്പര്യവും ഇതുതന്നെയാണ്! "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു"(അപ്പ. പ്രവ: 4; 32). വചനം തുടരുന്നത് ഇങ്ങനെയാണ്: "അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല"(അപ്പ. പ്രവ: 4; 34).

പിശാചുക്കളെ സേവിക്കുന്നവര്‍ അതില്‍നിന്നു വിടുതല്‍ പ്രാപിക്കാതെ അവരെ സഹായിച്ചാല്‍  അവര്‍ ഒരിക്കലും ദൈവത്തിലേക്ക് തിരിയുകയില്ല. അവര്‍ സേവിക്കുന്ന ദേവന്മാര്‍  നല്‍കുന്ന സഹായമായി ഇതിനെ കരുതുകയും കൂടുതല്‍ ശക്തിയോടെ പാപത്തില്‍ തുടരുകയും  ചെയ്യും. ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ലഭിച്ച തിരിച്ചടിയും ഇതുതന്നെയാണ്. സ്കൂളുകളും കോളേജുകളും ആതുരാലയങ്ങളും കെട്ടിപ്പൊക്കുകയും അവിടെ ക്രൈസ്തവ വിരുദ്ധരെ  വാര്‍ത്തെടുക്കുകയും ചെയ്തു. സേവനത്തോടൊപ്പം പ്രധാനമായി കൊടുക്കേണ്ടതു കൊടുക്കാന്‍  തയ്യാറായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് അപ്പസ്തോലനായ  യോഹന്നാന്‍ ഇങ്ങനെ പറഞ്ഞത്: "എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്" (2 യോഹ: 1; 11).

പൗലോസ് അപ്പസ്തോലന്‍ കുറച്ചുകൂടി കര്‍ശനമായി ഇത് വെളിപ്പെടുത്തുന്നുണ്ട്. അപ്പസ്തോലന്മാരെല്ലാം ഇപ്രകാരം അറിയിക്കുന്നത് അവരുടെ ഭാവനയില്‍നിന്നോ സങ്കുചിത  മനോഭാവത്തില്‍നിന്നോ ആണെന്ന് ആരും കരുതരുത്. പ്രവാചകന്മാര്‍ മുഖേന ദൈവം  മുന്‍കൂട്ടി അറിയിച്ചവയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുക മാത്രമായിരുന്നു അവര്‍  ചെയ്തത്. "ദുഷ്ടരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നവനും, നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും ഒന്നുപോലെ യാഹ്‌വെയെ വെറുപ്പിക്കുന്നു"(സുഭാ: 17; 15). ജ്ഞാനിയായ സോളമന്‍ ദൈവജനത്തിനു നല്‍കിയ ഉപദേശമാണിത്.

വളരെ വ്യക്തമായി പ്രഭാഷകന്‍ ഇതു വെളിപ്പെടുത്തിയിട്ടും അപ്പസ്തോലന്മാര്‍ ഇതുതന്നെ ആവര്‍ത്തിച്ചിട്ടും വചനത്തോടു മറുതലിച്ചതിന്റെ പരിണിതഫലമാണ് തിരിഞ്ഞുകടിക്കുന്ന ഈ അവസ്ഥയ്ക്ക് നിദാനം! വചനങ്ങള്‍ ശ്രദ്ധിക്കുക: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; ദൈവഭക്തനു നന്മ ചെയതാല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പഭാ: 12; 1, 2). ദൈവഭക്തരല്ലാത്തവരെ സഹായിച്ചതിലൂടെ ഇന്ന് അവര്‍ തിരിച്ചുകടിക്കുന്നത് ക്രിസ്ത്യാനിയെ മാത്രമല്ല, ക്രിസ്തുവിനെയും കൂടിയാണ്. ക്രിസ്ത്യാനിയുടെ സഹായം സ്വീകരിച്ചവര്‍ യേഹ്ശുവാ ദൈവമല്ലെന്നും കുരിശുമരണവും ഉത്ഥാനവും കെട്ടുകഥയാണെന്നും പ്രചരിപ്പിക്കുകയാണ്! ക്രിസ്ത്യാനികളുടെ സഹായത്തോടെ ക്രിസ്തുവിനെ നിഷേധിക്കുന്ന അവസ്ഥയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം യൂറോപ്പാണ്. എന്നാല്‍, ഫ്രാന്‍സീസിന്റെ കൗശലം തിരിച്ചറിയാന്‍ ക്രൈസ്തവ നാമധാരികളായ കത്തോലിക്കര്‍ക്കു കഴിയുന്നില്ല.

"ദൈവഭക്തനു നല്‍കുക;പാപിയെ സഹായിക്കരുത്. എളിയവനു നന്മ ചെയ്യുക; എന്നാല്‍ ദൈവഭയമില്ലാത്തവനെ സഹായിക്കരുത്. അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കു പകരം ഇരട്ടിദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 4, 5). ഈ വചനം അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുന്നതാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ആള്‍ദൈവങ്ങളും അവരുടെ ശിങ്കിടികളും പാശ്ചാത്യനാടുകളിലും ഇവിടെയും ക്രിസ്ത്യാനിയുടെ പണമുപയോഗിച്ച് ക്രിസ്തീയതയെ നശിപ്പിക്കാന്‍ ഓടിനടക്കുന്നു. ഇതൊന്നും തിരിച്ചറിയാതെ ക്രൈസ്തവസഭകള്‍ പാപികളെ സഹായിച്ച് പാപത്തെ ഊട്ടിവളര്‍ത്തുന്നു.

ഇക്കാര്യത്തില്‍ ഏറ്റവുമധികം വചനത്തെ ധിക്കരിക്കുന്നത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണെന്ന് പറയാതെവയ്യ! എന്നാല്‍, വിജാതിയ അനുകരണത്തിന്റെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭകളും മറ്റിതര സഭകളും കത്തോലിക്കാസഭയോട് മത്സരിക്കുന്ന സ്ഥിതിയിലാണ്. വിജാതിയ അനുകരണത്തില്‍ പെന്തക്കോസ്തുസഭകള്‍ താത്പര്യം കാണിക്കാത്തത് ശ്ലാഘനീയമാണെങ്കിലും അതീവഗുരുതരമായ മറ്റുചില ദുരന്തങ്ങളിലാണിവര്‍. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാതെ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ് സഭകളുടെയും ചെയ്തികളെ സസൂക്ഷമം വീക്ഷിച്ച് അവരില്‍ ഭിന്നതയുണ്ടാക്കാനുള്ള തീവ്രയജ്ഞത്തിലാണ് പെന്തക്കോസ്തുകാര്‍! ഇതിനിടയില്‍ സ്വന്തം 'പാസ്റ്റര്‍മാര്‍' ഇസ്ലാംമതം സ്വീകരിച്ച് ആ മതത്തിന്റെ പ്രചാരകരായി മാറുന്നത് ഇവരറിയുന്നുമില്ല! പെന്തക്കോസ്തുകാര്‍ ലഘുലേഖകളുമായി റോന്തുചുറ്റുന്നത് കത്തോലിക്കരുടെ ധ്യാനമന്ദിരങ്ങളുടെ ചുറ്റിലുമാണ്. ഇതാണ് കൈ നനയാതെയുള്ള മീന്‍പിടുത്തം!

സഭകളില്‍നിന്ന് ആളെപ്പിടിക്കാന്‍ പാത്തും പതുങ്ങിയുമുള്ള പെന്തക്കോസ്തുകാരുടെ ശുശ്രൂഷ അവസാനിപ്പിച്ച് ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിലേക്ക് ഇറങ്ങുകയാണു വേണ്ടത്. അല്ലെങ്കില്‍ ഞാഞ്ഞൂലുകള്‍പോലും 'ഫണം' വിടര്‍ത്തിയാടും! ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! ഖുറാനും ഗീതയും ബൈബിളിനേക്കാള്‍ മഹത്വമുള്ളതുകൊണ്ടും സത്യമായതുകൊണ്ടുമല്ല ക്രിസ്ത്യാനികള്‍ വിജാതിയര്‍ക്കു പിന്നാലെ പോകുന്നത്; ബൈബിള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടും അതിനു തയ്യാറെടുക്കുന്നവരെ സഭകള്‍ ഉന്മൂലനം ചെയ്യുന്നതുകൊണ്ടുമാണ്! അറിയിക്കാന്‍ ചുമതലപ്പെട്ടവര്‍ അതിനു തയ്യാറാകാതെ വിജാതിയ ആചാരങ്ങളുടെ കാമുകന്മാരായി അധഃപതിച്ചു.

ഈ കാലഘട്ടത്തില്‍ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. എല്ലാ വിജാതിയ മതങ്ങളുടെയും മുഖ്യശത്രു യേഹ്ശുവായാണ്! അവസാന കാലങ്ങളില്‍ സംഭവിക്കുമെന്ന് ബൈബിള്‍ വെളിപ്പെടുത്തിയ കാര്യം ഇതുതന്നെയാകുന്നു. സാത്താന്‍ ഈ ഭൂമുഖത്തു സ്ഥാപിച്ച സകല മതങ്ങളും ഒരുമിച്ച് ഇസ്രായേലിനെതിരെ വരും. ക്രൈസ്തവര്‍ ആധുനിക ഇസ്രായേലും അബ്രാഹത്തിന്റെ സന്തതികളുമാണ്. ഇസ്രായേലിനെതിരെ ശത്രുക്കള്‍ ഒരുക്കുന്ന ഒരായുധവും ഉപയുക്തമാകില്ല. എന്നാല്‍, സഹോദരങ്ങള്‍ വഴിപിഴച്ച് ശത്രുപാളയത്തില്‍ എത്തുമ്പോള്‍ ശത്രുക്കളോടൊപ്പം അവരും നശിക്കുമല്ലോ എന്നതാണു മനോവയുടെ വേദന! അവര്‍ മാത്രമല്ല, ക്രൈസ്തവര്‍ എന്ന നാട്യത്തില്‍ സഭകളില്‍ കടന്നുകൂടിയിരിക്കുന്ന വിജാതിയവാദികളും മഹിമയണിഞ്ഞവരെ ദുഷിക്കുന്ന വ്യാജസഹോദരങ്ങളും യാഹ്‌വെയുടെ ക്രോധത്തിനു പാത്രങ്ങളാകും.

സഭകളെ ഒരുമിപ്പിക്കണമെന്ന യേഹ്ശുവായുടെ ആഗ്രഹത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന വ്യക്തികളെയും അവസ്ഥകളെയും വിശകലനം ചെയ്യുന്നത് ഈ പരമ്പരയുടെ അടുത്ത ഭാഗങ്ങളിലായിരിക്കും. സഭകളുടെ ഭിന്നിപ്പ് മുതലെടുക്കുന്ന സാത്താന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് ഒരുമിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എന്താണ് ഇതിനു തടസ്സമായി നില്‍ക്കുന്നതെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6).

കൂടുതല്‍ വ്യക്തതയോടെ യേഹ്ശുവാ ഇതാവര്‍ത്തിക്കുന്നു: "ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്"(യോഹ: 10; 11-13).

ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗം ഇവിടെ ചുരുക്കുമ്പോള്‍ മനോവയുടെ ലക്ഷ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്: "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും"(യോഹ: 10; 16).

ഈ ലേഖനപരമ്പരയുടെ രണ്ടാംഭാഗം 'ആദിമ സഭകളും ആധുനീക സഭകളും' ഒരു വിചിന്തനം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3774 views

LOG IN

Lost your password?

SIGN UP

LOST PASSWORD