വിജാതിയതയുടെ ദുരന്തം

'ചൊവ്വാ ദോഷം!'

Print By
about

സാക്ഷരതയില്‍ ലോകത്തിനുതന്നെ വഴികാട്ടിയാണ് കേരളം. എന്നാല്‍; അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല എന്നുള്ളതാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം. ഉന്നത വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളവര്‍പോലും മന്ത്രവാദികളുടേയും ആഭിചാരക്കാരുടെയും പിന്നാലെ പോകുന്ന കാഴ്ച്ച വളരെ ലജ്ജാകരമാണ്.

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുകയും ചൊവ്വയില്‍ താമസമാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, പല ഇന്ത്യാക്കാര്‍ക്കും ഇന്നു "ചൊവ്വാ" ദോഷമാണ്. ചൊവ്വയെന്ന ഗ്രഹം മനുഷ്യന് ഇത്രമാത്രം ദോഷം ചെയ്യുന്നുവെങ്കില്‍ എങ്ങനെ അവിടെ താമസമാക്കും? അന്യദേശക്കാര്‍ക്ക് ഈ ദോഷം ഇല്ലെന്നോ? അതൊ ഈ ശാസ്ത്രജ്ഞരും മറ്റും വിവരം ഇല്ലാത്തവരാണെന്നോ?

ചിലരുടെ പ്രശ്നം 'രാഹു കാലവും ഗുളിക കാലവും' ഒക്കെയാണ്.ബുദ്ധിമാന്മാരായ മനുഷ്യര്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും തങ്ങളുടെ വരുതിയില്‍ നിറുത്തുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ ഇവയെ ഭയപ്പെട്ട് സമയങ്ങള്‍ ക്രമീകരിക്കുന്ന കാഴ്ച ദയനീയമാണ്.

ഇന്ത്യയിലെ ചില സംഘടനകള്‍ ജ്യോതിഷത്തെ കുട്ടികളുടെ പഠന വിഷയമാക്കാന്‍ ശ്രമിക്കുന്നു. ഇതു ഭാവിതലമുറയെ ഇരുട്ടില്‍ നടത്തുവാനുള്ള തിന്മയുടെ ആലോചനയാണ്.

ഇതുപറയുമ്പൊള്‍ രസകരമായ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു.മന്ത്രവാദികളുടെയും പ്രശ്നംവയ്പുകാരുടെയും പിന്നലെ നടന്ന് തകര്‍ന്നുപോയ ഒരു കുടുംബം വടക്കന്‍ കേരളത്തിലുണ്ടായിരുന്നു. കെട്ടുപ്രായം കഴിഞ്ഞുനില്‍ക്കുന്ന നാലുപെണ്‍മക്കളും തൊഴില്‍ തേടിനടക്കുന്ന ഒരു മകനുമാണ് മാതാപിതാക്കള്‍ക്കുള്ളത്. ഇവരുടെ സാമ്പത്തിക ബാദ്ധ്യതകള്‍ പെണ്‍മക്കളുടെ വിവാഹ തടസങ്ങള്‍ക്കുമെല്ലാം കാരണം, ശരിയായ സ്ഥാനത്തല്ലാത്ത വീടാണുപോലും!

മുന്‍കാലങ്ങളില്‍ പല പ്രാശ്നീകരുടെയും സ്ഥാനംനോട്ടക്കാരുടെയും നിര്‍ദ്ദേശമനുസരിച്ച് പല മാറ്റങ്ങളും വരുത്തി നോക്കി. ഒരു പരിധിവരെ ഇവരുടെ ബാധ്യതകളില്‍ പലതും ഇങ്ങനെയാണുണ്ടായത്.മന്ത്രവാദത്തിനും മറ്റ്പൂജകള്‍ക്കുമായി വളരെയേറെ പണം ചെലവഴിച്ചു. ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും ബാങ്ക് കൊണ്ടുപോകുമെന്ന സ്ഥിതി വന്നപ്പോള്‍,നാട്ടിലെ ഒരു നല്ല മനുഷ്യന്‍ സഹായത്തിനെത്തി. അദ്ദേഹത്തിന്റെ നല്ലമനസ്സുകൊണ്ട് ഇളയ മകന് ഗള്‍ഫില്‍ ഒരു ജോലി ലഭിച്ചു.  ഒരു വര്‍ഷത്തിനുള്ളില്‍ ഈ ചെറുപ്പക്കാരന് യൂറോപ്പിലേക്കു വിസ കിട്ടി.യൂറോപ്പില്‍ ആശാരി സ്ഥാനം കാണാത്ത വീട്ടില്‍നിന്ന്, രാഹുകാലവും ഗുളിക കാലവും നോക്കാതെ ജോലി ചെയ്തു. കുറഞ്ഞ കാലങ്ങള്‍ കൊണ്ടുതന്നെ സഹോദരിമാരെ നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു.  ബാധ്യതകളെല്ലാം തീര്‍ക്കുകയും പുതിയ സ്ഥലം വാങ്ങുകയും ചെയ്തു.

യൂറോപ്പില്‍ റോഡിന് ഇരുവശവുമുള്ള വീടുകളും ഫ്ലാറ്റുകളും ആരും സ്ഥാനം കണ്ട് നിര്‍മ്മിച്ചതല്ല. ഉള്ള സൗകര്യത്തില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നെയുള്ളു. മന്ത്രവാദികളുടെയും മഷിനോട്ടക്കാരന്റെയും ഉപദേശങ്ങളില്ലാതെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വീട് പണിയുവാനുള്ള പണമുണ്ടാക്കി. എന്നാല്‍ വിചിത്രമായ ഒരു കാര്യം! ഈ ചെറുപ്പക്കാരന്‍ താന്‍ ഇന്ത്യയില്‍ പണിയാന്‍ പോകുന്ന പുതിയ വീടിന് സ്ഥാനം കാണാന്‍ ആശാരിയെ അന്വേഷിച്ച് നടക്കുകയാണ്. എന്തായിരിക്കും ഇനി സംഭവിക്കാന്‍ പോകുന്നത്. 'മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ' ആയ കഥ ഓര്‍മ്മവരുന്നു!!

ചേര്‍ത്തുവായിക്കാന്‍: ഇപ്പോള്‍ ദുര്‍ബല മനസ്സ്കരെ കബളിപ്പിച്ച് യോഗയുടെയും മറ്റും മറവില്‍ അന്ധവിശ്വാസം പഠിപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് യോഗികളും ആള്‍ദൈവങ്ങളും യൂറോപ്പിലേക്ക് വിമാനം കയറുന്നു. പീഡന കേസില്‍ ജയിലിലാകാത്ത യോഗികള്‍ക്ക് വസന്തകാലം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3820 views

LOG IN

Lost your password?

SIGN UP

LOST PASSWORD