Quick News

ഇസ്രായെലും അറബിരാഷ്ട്രങ്ങളും പിന്നെ കമ്മ്യൂണിസവും!

Print By
about

ലോക ജനസംഖ്യയില്‍ `കാല്‍`ശതമാനം മാത്രമുള്ള യഹൂദജനത്തിനെതിരെ 21ശതമാനം ജനങ്ങള്‍ ഒന്നുചേര്‍ന്ന് പോരാടുന്ന കാഴ്ചയാണ് നൂറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്.152 കോടി മുസ്ലിങ്ങളും, കൂട്ടത്തില്‍ ലോക കമ്മ്യൂണിസവും ഒറ്റക്കെട്ടായി പോരാടുന്നത്, വെറും ഒരുകോടിനാല്‍പ്പതു ലക്ഷം ആളുകളോടാണെന്ന് ഓര്‍ക്കണം.

ലോകത്തുള്ള ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ തീവ്രവാദികള്‍ അല്ലെങ്കിലും; ഇസ്രായെലിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. താലിബാനും മറ്റു തീവ്രവദ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഓരോദിവസവും നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ കമ്മുണിസ്റ്റ്കാരന്റെ നാവിനു ചലന ശേഷിയില്ലെങ്കിലും; ഒരു പലസ്തീന്‍ കാരന്‍ മരിച്ചുവീണാല്‍ കമ്മുണിസ്റ്റുകാരന്റെ രോഷം ഉയരും.

ഇസ്രായെല്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്നു കരുതാന്‍ വയ്യ. ഏതെങ്കിലും രാജ്യങ്ങളെയോ ജനതകളെയോ ഈ രാജ്യം ആക്രമിച്ചതായി പറയാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍, പലസ്തീന്‍ ഇസ്രായെലിനെ ആക്രമിക്കുന്നില്ലെന്നു പറയാന്‍ കഴിയുമോ?  ഇവര്‍ പരസ്പരം പോരാടുന്ന രാജ്യങ്ങളാണെങ്കിലും, എല്ലാ പ്രശ്നങ്ങളുടെയും ആരംഭം പാലസ്തീന്‍ ആണെന്ന യാഥാര്‍ത്ഥ്യം നിക്ഷ്പക്ഷമതികളായ സകലരും മനസ്സിലാക്കിയിട്ടുണ്ട്. യുദ്ധത്തെയോ ആക്രമണങ്ങളെയോ മനോവ പ്രോത്സാഹിപ്പിക്കുകയല്ല; എന്നാല്‍, ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല എന്ന ഉറച്ച നിലപാടാണ് മനോവയ്ക്കുള്ളത്.

ഇന്നു ലോകത്തിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നതു ഇസ്ലാംമതമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പൈശാചികതയുടെ മൊത്തവ്യാപാരികളായി ഇസ്ലാം വ്യാപരിക്കുമ്പോഴും, ആഗോളമാധ്യമങ്ങളും ഐക്യരാഷ്ടരസഭയും ഒന്നും അറിഞ്ഞതായി ഭാവിക്കാറില്ല. ഓരോ ദിവസവും `രക്തപ്പുഴയൊഴുക്കിയിട്ട്, തങ്ങളാണു ചെയ്തതെന്നു പറയുമ്പോള്‍, അതിനെയൊന്ന് അപലപിക്കാനെങ്കിലും ചൈനയോ കമ്മ്യൂണിസ്റ്റുകാരോ തയ്യാറായിരുന്നെങ്കില്‍ ആത്മാര്‍ത്ഥത മനസ്സിലാക്കാമായിരുന്നു.

മനുഷ്യത്വത്തെക്കുറിച്ച് എങ്ങനെ കമ്മ്യുണിസ്റ്റുകാരനു പറയാന്‍ കഴിയും? അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷത്താണോ കമ്മ്യൂണിസ്റ്റുകള്‍? പതിനായിരക്കണക്കിനു യുവാക്കളെ 'ടിയാനന്‍മെന്‍ സ്ക്വയറില്‍' കൊന്നൊടുക്കിയ കമ്മ്യുണിസത്തിന്റെ മനസ്സാക്ഷി 'കുപ്രസിദ്ധ'മാണല്ലോ!  സ്റ്റാലിന്‍ ഭരണകൂടത്തിന്റെ 'കിരാത'ഭരണവും ഹിറ്റ്ലറുടെ ഭരണ കാലമെന്നതുപോലെ മനുഷ്യര്‍ ഓര്‍ക്കും.

ഈ ദിവസങ്ങളില്‍ താലിബാന്‍ പ്രഖ്യാപിച്ച ചില അപരിഷ്കൃത നിയമങ്ങള്‍ കേട്ടപ്പോള്‍; കമ്മ്യൂണിസവുമായി അവര്‍ക്കുള്ള സാദൃശ്യം മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

'ജനാധിപത്യം മതവിരുദ്ധം' ഇതാണ് താലിബാന്റെ പുതിയ നിയമം! കമ്മ്യുണിസവും ജനാധിപത്യത്തിനു എതിരാണെന്നു മനസ്സിലാക്കണം. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം; ഇതാണ് കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യം. ഇരു കൂട്ടരും ജനാധിപത്യത്തിന് എതിരാണ് എന്നതു തന്നെയാണ് എല്ലാ ജനാധിപത്യ രാജ്യങ്ങളെയും ഇവര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നത്. പുതുതായി താലിബാന്റേതായി വന്ന നിയമത്തില്‍,  തിരഞ്ഞെടുപ്പിനെയും, നീതി ന്യായ വ്യവസ്ഥയേയും ഇസ്ലാം വിരുദ്ധമായാണ് പറയുന്നത്. ജനാധിപത്യം; മുസ്ലിം  വിരുദ്ധമാണെങ്കില്‍, ഇസ്ലാം മതം ജനവിരുദ്ധമാകില്ലെ?  സത്യത്തില്‍ ഇതും കമ്മ്യുണിസ്റ്റ് ആശയം തന്നെയാണ്.

കത്തോലിക്ക സഭയുടെ ഭരണം നടക്കുന്ന വത്തിക്കാനില്‍ പോലും മുസ്ലിം പള്ളിക്ക് അനുമതിയുണ്ടായിട്ടും, സൗദി അറേബ്യയില്‍ മറ്റു മതക്കാര്‍ക്കു പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിനായ് വാദിക്കാന്‍ 'കപട' മതേതര വാദികള്‍ക്ക് എന്തുകൊണ്ട് ശബ്ദമില്ലാതെ പോയി?

ഇന്ത്യയിലെ കമ്മുണിസ്റ്റുകാര്‍ക്ക് ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുകയെന്ന ഒറ്റ അജണ്ട മാത്രമെയുള്ളൂ. ലോകം മുഴുവനും ഇസ്ലാമിക നിയമം നടപ്പക്കാന്‍ പ്രതിജ്ഞയെടുത്തിറങ്ങിയിരിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുക എന്നതാണ് കമ്മ്യൂണിസത്തിന്റെ ഉത്തരവാദിത്തമെങ്കില്‍ നിഷ്പക്ഷമതികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തെ തടഞ്ഞു നിര്‍ത്തുന്ന ഇസ്രായെലിനെയും അമേരിക്കയേയും കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ ഓര്‍ക്കുക; ഇവര്‍ തകരുമ്പോള്‍ ഉയരുന്നത് അപരിഷ്കൃത നിയമങ്ങള്‍ ലോകത്ത് നടപ്പില്‍ വരുത്താന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന താലിബാന്‍ കൂട്ടുകെട്ടാണ്.

താലിബാന്റെ 'കാടന്‍' നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
1. എല്ലാവരും ഇസ്ലാം വിശ്വാസം സ്വീകരിക്കുക.
2. പുരുഷന്മാര്‍ താടി വളര്‍ത്തണം.
3. ജനാധിപത്യം പാടില്ല
4. ശരിയത്ത് നിയമം നടപ്പാക്കണം.
5. സ്ത്രീകളുടെ ശരീരം(വിരല്‍ തുമ്പുപോലും)പുറത്തു കാണരുത്.
6. നീതി ന്യായ വ്യവസ്ഥ അനുവദിക്കില്ല.
7. തിരഞ്ഞെടുപ്പ് പാടില്ല.
8. സിനിമ തുടങ്ങിയ വിനോദ പരിപാടികള്‍ നിര്‍ത്തലാക്കണം.

ഇങ്ങനെ പോകുന്നു അവരുടെ വന്യനിയമങ്ങള്‍..ഈ നൂറ്റാണ്ടില്‍;  മാധ്യമ യുഗത്തില്‍ ജീവിക്കുന്ന നാം കണ്ണുതുറന്നേ തീരൂ. ഓരോ ദിവസവും എത്രയെത്ര ആളുകള്‍ മതഭ്രാന്തന്മാരുടെ ആയുധങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍; വധിക്കപ്പെടുന്ന പലസ്തീന്‍ സഹോദരങ്ങളെക്കുറിച്ച് മാത്രം വിലപിച്ചാല്‍ പോരാ. എല്ലവരും ജീവിക്കാന്‍ അവകാശമുള്ളവരാണ്. അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരെ പോലെതന്നെ; അതിനെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റാണ്.

മതമോ രാഷ്ട്രീയമോ സംസ്കാരമോ മറ്റെന്തെങ്കിലുമോ ആരെയും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. സ്വയം തിരഞ്ഞെടുക്കേണ്ടതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാം. ആ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാട്ടാളന്മാര്‍ വിജയം വരിക്കാന്‍ അനുവദിക്കരുത്.

    8960 views

LOG IN

Lost your password?

SIGN UP

LOST PASSWORD