ഇസ്ലാമിക സംവാദം

കത്തോലിക്കാസഭയില്‍നിന്ന് അല്ലാഹുവിന്റെ സങ്കീര്‍ത്തനം!

Print By
about

16 - 01 - 2014

യേഹ്ശുവായുടെ പിതാവും ബൈബിളിലെ ദൈവവുമായ യാഹ്‌വെയുമായി ഏതെങ്കിലും വിധത്തിലുള്ള പൊരുത്തം അല്ലാഹുവിനുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍, ആ നിമിഷംമുതല്‍ ഇസ്ലാമിക വിമര്‍ശനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന വെല്ലുവിളിയോടെയാണ് ഈ ലേഖനം മനോവ ആരംഭിക്കുന്നത്! ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്താന്‍ മതിയായ കാരണങ്ങള്‍ മനോവയുടെ മുന്നില്‍ ഇപ്പോഴുണ്ട്. എന്താണ് ആ കാരണങ്ങള്‍ എന്നു വെളിപ്പെടുത്തിക്കൊണ്ടുതന്നെ തുടങ്ങാം.

ഖുറാനില്‍നിന്ന് യേഹ്ശുവായെ കണ്ടെത്തിയെന്ന പ്രഖ്യാപനത്തോടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിയെ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. താനൊരു ഇസ്ലാമിക പണ്ഡിതനാണെന്ന് ഇയാള്‍ പരിചയപ്പെടുത്തുന്നു. കത്തോലിക്കാസഭയുടെ ചിലവില്‍ ഈസാനബിയെ യേഹ്ശുവായാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അനേകര്‍ ഈ ഭൂമുഖത്തുണ്ട്. കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥത്തിന്റെ ഉപജ്ഞാതാവായ കര്‍ദ്ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ആണ് ഇവരില്‍ ഏറ്റവും അപകടകാരി. സഭയുടെ തണലില്‍ നിന്നുകൊണ്ട് ഈസായെ യേഹ്ശുവായാക്കാനുള്ള ശ്രമവുമായി ഇറങ്ങിയിരിക്കുന്നവരുടെ വക്രമുഖം ദൈവജനം തിരിച്ചറിയാതെപോയാല്‍ നിത്യനാശമായിരിക്കും നിങ്ങളുടെ ഓഹരി! കാരണം, നന്മയുടെ രൂപത്തില്‍ കത്തോലിക്കാസഭയില്‍ കയറിക്കൂടിയിരിക്കുന്ന വലിയ ദുരന്തങ്ങളാണിവര്‍! യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിക്കുകയും അത് ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും മനോവയുടെ സഹോദരനാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്ന വ്യക്തിയുടെ കാര്യത്തിലും ഇതേ പരിഗണന തന്നെയാണ് മനോവയ്ക്കുള്ളത്. എന്നാല്‍, ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിലൂടെ മനോവയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില സത്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.

ഖുറാനില്‍ ഇല്ലാത്ത യേഹ്ശുവായെ എങ്ങനെയാണ് ഇയാള്‍ അതില്‍ കണ്ടെത്തിയത്? ഖുറാനില്‍ ഇയാള്‍ കണ്ടെത്തിയത് യേഹ്ശുവായെയാണെങ്കില്‍, ബൈബിളിലെ യേഹ്ശുവാ ആരാണെന്നതിന്റെ ഉത്തരം ഇയാള്‍തന്നെ വെളിപ്പെടുത്തണം. കാരണം, ബൈബിലെ യേഹ്ശുവായെ ബൈബിളിലോ യഹൂദരുടെ ഗ്രന്ഥങ്ങളിലോ അല്ലാതെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല! അതുകൊണ്ടുതന്നെ, ഇയാളിലൂടെ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശയങ്ങള്‍ തികച്ചും പൈശാചികമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. എന്നാല്‍, ഇത് തിരിച്ചറിയാത്തവരാണ് സഭയിലെ ഭൂരിഭാഗം വിശ്വാസികളും. ഖുറാനെ സംബന്ധിച്ച് യാതൊരു അവബോധവുമില്ലാത്ത ചില വൈദീകരാണ് ഇയാളെ തോളിലേറ്റി നടക്കുന്നതും പ്രചാരണത്തിനു വേദിയൊരുക്കുന്നതും. ഇക്കാരണത്താല്‍ത്തന്നെ, സാധാരണ വിശ്വാസികള്‍ വഴിതെറ്റുകയും ചെയ്യുന്നു!

കേരളത്തിലെ വയനാടു ജില്ലയില്‍ പടിഞ്ഞാറെത്തറ സ്വദേശിയായ 'സുലൈമാന്‍' എന്ന ഇസ്ലാംമത വിശ്വാസിയാണ് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് 'മാരിയോ ജോസഫ്' ആയി മാറിയത്! ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് മുരിങ്ങൂര്‍ 'ഡിവൈന്‍ ബൈബിള്‍ കോളേജില്‍' ഇയാള്‍ പഠനത്തിനു ചേര്‍ന്നു. ബൈബിള്‍ പഠിക്കുന്നതിലേക്കു തന്നെ നയിച്ചത് ഖുറാനിലെ ഒരു വാചകമാണെന്ന് ഇയാള്‍ത്തന്നെ മുന്‍പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഖുറാനില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍, തങ്ങള്‍ക്കു മുന്‍പ് നിയമം നല്‍കപ്പെട്ടവരുമായി സംശയനിവാരണം നടത്തണം എന്ന ഉപദേശമാണ് ഖുറാനില്‍ ഇയാള്‍ കണ്ടത്. ഇസ്ലാമിനു മുന്‍പ് നിയമം ലഭിച്ചിട്ടുള്ളവരായി ഇവര്‍ പരിഗണിക്കുന്നത് ക്രൈസ്തവരേയും യഹൂദരെയുമാണ്. സുലൈമാന്‍ എന്ന വ്യക്തിയെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിച്ച സാഹചര്യം ഇതായിരുന്നു. യഹൂദരും ക്രിസ്ത്യാനികളും ആരാധിക്കുന്ന ദൈവത്തെതന്നെയാണ് തങ്ങളും ആരാധിക്കുന്നത് എന്ന മിഥ്യാധാരണ ജനിപ്പിക്കുകയെന്ന കൌശലമാണ് മുഹമ്മദ്‌ ഇവിടെ പ്രയോഗിച്ചത്! 'ഹുബാല്‍' എന്ന 'ചന്ദ്രദേവനെ' ദൈവമാക്കുവാനുള്ള എല്ലാ കുതന്ത്രങ്ങളും ഖുറാനില്‍ ഇവന്‍ അനുവര്‍ത്തിച്ചിട്ടുണ്ട്! യഹൂദരോടോ ക്രൈസ്തവരോടോ അന്വേഷിക്കുവാനുള്ള ഉപദേശത്തിലൂടെ സത്യദൈവമായ 'യാഹ്‌വെ' തന്നെയാണ് അല്ലാഹു എന്ന കുപ്രചാരണത്തെ സാധൂകരിക്കാമെന്ന് മുഹമ്മദ്‌ കണ്ടു! ഇവന്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായുള്ള തീവ്രശ്രമമാണ് ഇസ്ലാമികലോകം ഒന്നടങ്കം. മാരിയോ ജോസഫ് ആയി അവതരിച്ചിരിക്കുന്ന സുലൈമാന്റെ ലക്ഷ്യവും മറ്റൊന്നല്ല!

മാരിയോ ജോസഫിലൂടെ ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന എതിര്‍ക്രിസ്തുവിന്റെ പ്രബോധനങ്ങളെ വിശകലനം ചെയ്യുന്നതിനുമുന്‍പ് മറ്റുചില വസ്തുതകള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ആയതിനാല്‍, ആ വസ്തുതകള്‍ പരിശോധിച്ചതിനുശേഷം നമുക്കു തിരികെവരാം.

ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍നിന്ന് സാത്താന്റെ കാഹളം!

ഭാരത കത്തോലിക്കാസഭയില്‍ ആദ്ധ്യാത്മിക മൂല്യച്യുതി ഗ്രസിച്ചുതുടങ്ങിയ കാലത്ത് ഉണര്‍വിന്റെ കൊടുങ്കാറ്റായി ഉയര്‍ന്നുവന്ന മുന്നേറ്റമായിരുന്നു 'ഡിവൈന്‍'! വിന്‍സന്‍ഷ്യന്‍ സന്യാസസഭയിലെ അംഗമായ മാത്യു നായ്ക്കംപറമ്പില്‍ അച്ചനു ലഭിച്ച ആത്മീയ പ്രചോദനത്തില്‍നിന്നാണ് ഇതിന്റെ തുടക്കം! തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്ക്‌ സമീപമുള്ള 'പോട്ടാ' എന്ന സ്ഥലത്ത് തുടക്കമിട്ട ഈ മുന്നേറ്റത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. പിന്നീട്, 'ഡിവൈന്‍' എന്നപേരില്‍ ഈ ശുശ്രൂഷ ലോകത്തിന്റെ അതിര്‍ത്തികളിലേക്കു വ്യാപിച്ചു. ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലൂടെ ദൈവജനത്തിനു വചനത്തോടുള്ള ദാഹമാണ് വെളിപ്പെടുന്നത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം, വചനം പ്രസംഗിക്കുന്നതില്‍നിന്നു പടിപടിയായി പിന്നോക്കംപോയ കത്തോലിക്കാസഭയില്‍ പരിശുദ്ധാത്മാവ് നല്‍കിയ ഉണര്‍വിന്റെ കൊടുങ്കാറ്റായിരുന്നു 'കരിസ്മാറ്റിക്' മുന്നേറ്റമെന്നു നമുക്കറിയാം. ഈ കൊടുങ്കാറ്റിനെയാണ് വിന്‍സന്‍ഷ്യന്‍ വൈദീകര്‍ ആവാഹിച്ചെടുത്ത് ഭാരതസഭയ്ക്കു നല്‍കിയത്! അനേകായിരങ്ങള്‍ക്ക് ആദ്ധ്യാത്മിക ഉണര്‍വു നല്‍കാന്‍ ഇവരുടെ ശുശ്രൂഷകളിലൂടെ സാധ്യമായി എന്നത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല! എന്നാല്‍, വിജാതിയരുടെ സ്വാധീനം ഈ മുന്നേറ്റത്തെ ഗ്രസിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം പടിയിറങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം! ആത്മാവില്ലാത്ത ജഡാവസ്ഥയിലേക്ക് 'ഡിവൈന്‍' അധഃപതിച്ചതിനു പിന്നിലെ നാള്‍വഴികള്‍ പരിശോധിച്ചാല്‍, വിജാതിയതയുടെ പൈശാചികത നമുക്കു വ്യക്തമാകും!

പ്രാവിനെപ്പോലെ നിഷ്കളങ്കരായിരിക്കുന്നതിനൊപ്പം സര്‍പ്പത്തെപ്പോലെ വിവേകികളാകണം എന്ന വചനതത്വം ഉള്‍ക്കൊള്ളുന്നതില്‍ വിന്‍സന്‍ഷ്യന്‍ വൈദീകര്‍ പരാജയമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഇവിടെ പറയാതെവയ്യ! നിഷ്കളങ്ക ഭാവത്തോടെ തങ്ങളെ സമീപിക്കുന്നവരില്‍ ഒളിഞ്ഞിരിക്കുന്ന വക്രതയെ തിരിച്ചറിയാന്‍ കഴിയാതെപോയതുമൂലം അനേകം അപകടങ്ങള്‍ നേരിടേണ്ടിവന്ന ചരിത്രം 'ഡിവൈന്‍' ധ്യാനകേന്ദ്രത്തിനുണ്ട്. രോഗശാന്തിയും മറ്റിതര ഭൗതീക ആവശ്യങ്ങളും നിവര്‍ത്തിക്കുന്നതിനായി അനേകം വിജാതിയര്‍ ഇവിടെ കടന്നുവരികയും യേഹ്ശുവായെ സ്വന്തമാക്കുകയും ചെയ്തിട്ടുള്ളതായി നമുക്കറിയാം. ഇവരില്‍ പലരും ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകരായി മാറുകയും ചെയ്തു. എന്നാല്‍, ഇവരുടെയിടയിലെ 'നെല്ലും പതിരും' വേര്‍തിരിച്ചുകാണാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. വിജാതിയതയിലേക്കുള്ള അധഃപതനം ആരംഭിക്കുന്നത് ഈ തിരിച്ചറിവില്ലായ്മയിലൂടെ ആയിരുന്നു!

വിജാതിയരുടെ മതഗ്രന്ഥങ്ങളെക്കുറിച്ചു വേണ്ടത്ര അവബോധമില്ലാതിരുന്ന 'വിന്‍സന്‍ഷ്യന്‍' വൈദീകരെ കബളിപ്പിക്കാന്‍ സാത്താന്‍ ചില കെണികളൊരുക്കുകയും, ഈ കെണിയില്‍ ധ്യാനകേന്ദ്രം കുരുങ്ങുകയും ചെയ്തു! സാത്താന്‍ തീര്‍ത്ത കെണിയില്‍ കുരുങ്ങിക്കിടന്നുകൊണ്ട്, അവന്റെ സ്തുതിപാടകരായി അധഃപതിച്ചുപോയ അവസ്ഥയിലാണ് ഇന്ന് ഈ ധ്യാനകേന്ദ്രം! വിജാതിയ മതഗ്രന്ഥങ്ങളില്‍ കണ്ടെത്തിയ ചില മുഖങ്ങളില്‍ യേഹ്ശുവായെ കണ്ടെത്താന്‍ നടത്തിയ ശ്രമമാണ് ഇവരെ ഈ ദുരവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്! മാനസാന്തരപ്പെട്ടവരും മാനസാന്തരം നടിച്ചവരുമായ വ്യക്തികളിലൂടെ 'ഡിവൈന്‍' എന്ന ആദ്ധ്യാത്മിക ഭവനത്തെ പൂര്‍ണ്ണമായും വിജാതിയത ഗ്രസിച്ചുകഴിഞ്ഞു! ഈ ധ്യാനകേന്ദ്രത്തില്‍ ഒരിക്കലെങ്കിലും ധ്യാനിച്ചിട്ടുള്ളവര്‍ തീര്‍ച്ചയായും അരവിന്ദാക്ഷ മേനോന്റെ സാക്ഷ്യവും കേട്ടിട്ടുണ്ടാകും. ഹൈന്ദവവേദങ്ങളിലും പുരാണങ്ങളിലും യേഹ്ശുവായെ കണ്ടെത്താന്‍ കഴിയുമെന്ന സാക്ഷ്യമാണ് ഇദ്ദേഹം നല്‍കുന്നത്. ഹൈന്ദവ സങ്കല്പമനുസരിച്ച്, മഹാവിഷ്ണുവിന് പത്ത് അവതാരങ്ങളുണ്ടെന്ന് ഇവര്‍ കരുതുന്നു. മത്സ്യത്തില്‍ ആരംഭിക്കുന്ന അവതാരങ്ങളില്‍ ഒരുവനായ 'പ്രജാപതിയുടെ' മുഴുവന്‍ ലക്ഷണങ്ങളും ഒത്തുചേരുന്നത് യേഹ്ശുവായിലാണെന്ന കണ്ടെത്തലാണ് അരവിന്ദാക്ഷ മേനോന്‍ പ്രചരിപ്പിക്കുന്നത്! ജെസ്വിന്‍ പോള്‍ എന്ന നാമം സ്വീകരിച്ചു കത്തോലിക്കാസഭയില്‍ ചേര്‍ന്ന അരവിന്ദാക്ഷ മേനോന്റെ ഈ കണ്ടെത്തലില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

വിജാതിയരുടെ ഗ്രന്ഥങ്ങളില്‍ യേഹ്ശുവായോ സത്യദൈവവുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഉണ്ടായിരുന്നുവെങ്കില്‍, മോശയിലൂടെ ഇങ്ങനെയൊരു കല്പന നല്‍കുമായിരുന്നില്ല. എന്തായിരുന്നു ആ കല്പനയെന്നു നോക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30, 31). വിജാതിയരുടെ ഗ്രന്ഥങ്ങളില്‍ സത്യമുണ്ടായിരുന്നുവെങ്കില്‍, അവ പരിശോധിക്കുന്നതിനെ എന്തിനാണു യാഹ്‌വെ വിലക്കിയത്? സത്യദൈവമായ യാഹ്‌വെയുടെ പുത്രന്‍ വിജാതിയരുടെ ദേവന്മാരില്‍ ഒരുവനായിരുന്നുവെങ്കില്‍ ഇത്തരമൊരു മുന്നറിയിപ്പ് അപ്രസക്തമല്ലേ? അവയില്‍ മറഞ്ഞിരിക്കുന്ന അപകടം മുന്‍കൂട്ടി വെളിപ്പെടുത്തുകയായിരുന്നില്ലേ അവിടുന്ന്? ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്!

യേഹ്ശുവായോടു സാദൃശ്യമുണ്ടെന്ന് അരവിന്ദാക്ഷ മേനോന്‍ അവകാശപ്പെടുന്ന വ്യക്തിയെ നമുക്കൊന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, പ്രജാപതിയെക്കുറിച്ചു സൂചനയുള്ള വേദങ്ങളും ഭവിഷ്യമഹാപുരാണവും അല്പമൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഹൈന്ദവരുടെ ആധികാരിക ഗ്രന്ഥങ്ങളായി അവര്‍ അവകാശപ്പെടുന്നത് നാല് വേദങ്ങളെയാണ്. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും വേദങ്ങള്‍തന്നെ. 'വിദ്' എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്കുണ്ടായത്. 'വിദ്' എന്നാല്‍ അറിയുകയെന്നായതിനാല്‍, അറിവിന്റെ ഗ്രന്ഥമെന്ന് വേദത്തെ കണക്കാക്കുന്നു. മഹര്‍ഷിമാര്‍ക്ക് വെളിപാടിലൂടെ ലഭിച്ചതാണ് വേദങ്ങളെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. വേദങ്ങളെ നാലായി തിരിച്ചത് വേദവ്യാസനാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. 'വ്യാസന്‍' എന്നത് ഒരു വ്യക്തിയല്ലെന്നും അനേകം വ്യക്തികള്‍ എഴുതിയ ഗ്രന്ഥങ്ങളുടെ സമാഹാരത്തിന്റെ കര്‍ത്താവ് എന്നനിലയില്‍ പൊതുവായ ഒരു പേര് തിരഞ്ഞെടുത്തതാണെന്നും പറയപ്പെടുന്നു.

ഋക്, യജുസ്, സാമം, അഥര്‍വം എന്നിവയാണ് നാലു വേദങ്ങള്‍. ഇവയില്‍ അഥര്‍വത്തെ ചിലര്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ വേദങ്ങളെ 'ത്രയീ' എന്നാണ് വിളിക്കുന്നത്. ഓരോ വേദത്തെയും വീണ്ടും മൂന്നായി തിരിക്കുന്നുണ്ട്. കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം,ജ്ഞാനകാണ്ഡം ഇവയാണത്. പരംപൊരുളിനെ പ്രീതിപ്പെടുത്താന്‍ ആവശ്യമായ കര്‍മ്മങ്ങളാണ് കര്‍മ്മകാണ്ഡത്തിലുള്ളത്. ആരാധന, ധ്യാനം തുടങ്ങിയവ ഉപാസനാകാണ്ഡത്തിലും മനുഷ്യാത്മാവ്, ലോകം, മോക്ഷം എന്നീ വിഷയങ്ങള്‍ ജ്ഞാനകാണ്ഡത്തിലും അടങ്ങുന്നു. 'ഋക്' എന്ന വാക്കിന് സ്തുതി എന്നാണര്‍ത്ഥം. ആയിരത്തിയിരുപത്തിയെട്ടു സൂക്തങ്ങളുള്ള പത്ത് മണ്ഡലങ്ങളാണ്  ഋഗ്വേദത്തിലുള്ളത്.

ഇന്ദ്രന്‍, അഗ്നി, യമന്‍( കാലന്‍),വരുണന്‍(പശ്ചിമദിക്കിന്റെ അധിപനായ ദേവന്‍), വായു, സരസ്വതി, പ്രജാപതി, മരുത്തുക്കള്‍(കാറ്റുകള്‍), വിശ്വകര്‍മ്മാവ്, സവിതാവ്, രുന്ദ്രന്‍, പുഷാവ്, അദിതി, ഉഷസ്, വസുക്കള്‍ ഇവയായിരുന്നു ഋഗ്വേദകാലത്തെ പ്രധാന ദേവീ-ദേവന്മാര്‍! വേദത്തില്‍ ഒരു ദൈവമേയുള്ളുവെന്നും  അത് പ്രജാപതിയാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ഇതിനെ പല ഹൈന്ദവരും അംഗീകരിക്കുന്നില്ല. ഋഗ്വേദം  ആരംഭിക്കുന്നതുതന്നെ 'അഗ്നിദേവനെ' സ്തുതിച്ചുകൊണ്ടാണ്. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരില്‍ പ്രധാനി ഇന്ദ്രനും, തുടര്‍ന്ന് അഗ്നി, വരുണന്‍ എന്നിവരുമാകുന്നു. വളരെ കുറച്ച് സൂക്തങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന ഒരു ദേവനാണ് പ്രജാപതി!

പ്രജാപതിയും യേഹ്ശുവായും ഒരുവന്‍തന്നെയോ?

ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്ന ഒരു ദേവന്‍, അല്ലെങ്കില്‍ പല അവതാരങ്ങളില്‍ ഒരുവനാണ് പ്രജാപതിയെന്ന് നാം കണ്ടു. മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഒരു യാഗം ആവശ്യമാണെന്ന് വേദങ്ങള്‍ വെളിപ്പെടുത്തുന്നു. അപ്രകാരം മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങളെയും ഏറ്റെടുത്ത് യാഗമായി(ബലിയായി) തീരാന്‍ ഭൂമിയില്‍ അവതരിക്കുന്ന വ്യക്തിയാണ് പ്രജാപതി.

പ്രജാപതി ഇനിയും വന്നിട്ടില്ലെന്നാണ് ഹൈന്ദവവിശ്വാസം. എങ്കിലും പ്രജാപതിയെക്കുറിച്ചുള്ള ലക്ഷണങ്ങള്‍ ഋഗ്വേദത്തില്‍ വിവരിക്കുന്നുണ്ട്. ഋഗ്വേദത്തിലെ പ്രജാപതിയെ വരച്ചുകാണിക്കുന്ന വിവരണമാണ്  യേഹ്ശുവായെ വേദങ്ങളുമായി ചേര്‍ത്ത് ചിന്തിക്കുവാനും അന്വേഷണങ്ങള്‍ നടത്തുവാനും പ്രേരിപ്പിക്കുന്നത്. പ്രജാപതിയെക്കുറിച്ച് ഋഗ്വേദത്തിലും  ഭവിഷ്യമഹാപുരാണത്തിലുമായി വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'ഇവന്‍ കന്യകയില്‍നിന്നു ജനിക്കുന്നവനായിരിക്കും. താടിരോമങ്ങള്‍ ഉള്ളവനായിരിക്കും, ശിരസ്സില്‍ കാട്ടുവള്ളികള്‍ കൊണ്ടുള്ള കിരീടം ധരിപ്പിക്കപ്പെടും, സ്വജനത്തിലെ പുരോഹിതന്മാരാല്‍ മരണശിക്ഷക്ക് ഏല്പിച്ചുകൊടുക്കപ്പെടും. പീഢകള്‍ സഹിക്കുകയും, വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കുകയും ചെയ്യും. വീണ്ടും പറയുന്നു: അവന്‍ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ഒരു മരക്കുറ്റിയില്‍ തറയ്ക്കപ്പെട്ട് യാഗമായിത്തീരും. അവന്റെ മാംസം ഭക്ഷണമായി മാറണം, അവന്റെ അസ്ഥികള്‍ തകര്‍ക്കപ്പെടരുത്. മരണശേഷം അവന്‍ ജീവന്‍ പ്രാപിക്കും; അവന്റെ പേര് 'യേശുമശീഹാ'. ഈ അടയാളങ്ങളെല്ലാം യേഹ്ശുവായില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും മനസ്സിലാകും.
 
വേദങ്ങളില്‍ വിവരിച്ചിട്ടുള്ള ഇത്തരം കാര്യങ്ങള്‍ അന്വേഷിച്ചുപോകുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലുമായി ജീവിക്കുന്ന നൂറുകോടിയോളം വരുന്ന ഹിന്ദുമത വിശ്വാസികളില്‍ അനേകര്‍ ഈ വേദങ്ങള്‍ വായിച്ചിട്ടുള്ളവാരാണ്. അവരില്‍ ആരുതന്നെ ഇതിലൂടെ യേഹ്ശുവായിലേക്ക് എത്തിയിട്ടില്ല.  അങ്ങനെയെങ്കില്‍, ക്രിസ്തുവിനെ അറിയാനും രക്ഷപ്രാപിക്കാനും വേദങ്ങളുടെ അവശ്യമുണ്ടോ?

വേദങ്ങളില്‍ യേഹ്ശുവായെക്കുറിച്ച് നല്‍കിയിരിക്കുന്ന സൂചനയേക്കാളധികം പ്രകൃതിശക്തികളുടെ ആരാധനക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇത്തരം അന്വേഷണങ്ങളിലൂടെ സഞ്ചരിച്ച പലരും തങ്ങളുടെ ആരാധനയില്‍ വിജാതിയത്വം സ്വീകരിച്ചതായി കാണാം! 'യോഗ'പോലെയുള്ള പ്രകൃതിശക്തി ആരാധനകളും ആഘോഷങ്ങളുമെല്ലാം ഇത്തരം സ്വാധീനങ്ങളുടെ ദുരന്തങ്ങളാണ്! ചില ക്രൈസ്തവ സന്യാസസഭകള്‍ ഈ സ്വാധീനത്തില്‍ കുരുങ്ങിക്കിടക്കുന്നതും നമുക്കറിയാം. ഇന്നു ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുപകരം യോഗയുടെ പ്രചാരകരായി മാറിയ വൈദീകരും സന്യസ്തസമൂഹങ്ങളുമുണ്ട്. ചില ഹൈന്ദവ വിഗ്രഹങ്ങളുടെ രൂപത്തിലും ഭാവത്തിലും യേഹ്ശുവായെ ചിത്രീകരിക്കുന്നതിന്റെ ദുരവസ്ഥ, ഈവിധ അന്വേഷണങ്ങളുടെ പരിണിതഫലമാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്!
 
ബൈബിള്‍പോലെ എല്ലാ മതഗ്രന്ഥങ്ങളും ദൈവനിവേശിതമായി കരുതാന്‍ ദുര്‍ബലമായ വിശ്വാസമുള്ളവരെ പ്രേരിപ്പിക്കാനാണ് ഈ അവസ്ഥകള്‍ ഉപകരിക്കുകയുള്ളു.
ഹൈന്ദവഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ വിവരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവ് മുഖേനയാണെങ്കില്‍, അവയിലുള്ളത് പൂര്‍ണ്ണമായും അങ്ങനെതന്നെ ആയിരിക്കണം! കുറച്ചുഭാഗം മാത്രമായി പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ എഴുതുകയും, മറ്റുള്ളത് ദുഷ്ടാത്മാവിന്റെ പ്രേരണയാല്‍ എഴുതുകയും ചെയ്തതായി കരുതാന്‍ സാധിക്കില്ല. കാരണം, പരിശുദ്ധാത്മാവ് ആരെയും തെറ്റിദ്ധരിപ്പിക്കുന്ന ആത്മാവല്ല. തെറ്റിദ്ധരിപ്പിക്കുന്ന ആത്മാവ് ഏതാണെന്ന് നമുക്കറിയാം. യേഹ്ശുവായുടെ കുരിശുമരണത്തെ അറിയിക്കുകയും, അതിലുമുപരിയായി അഗ്നിയും വായുവുമൊക്കെ ആരാധനാ മൂര്‍ത്തികളാണെന്ന് വിവരിക്കുകയും ചെയ്യുകയെന്നത് പരിശുദ്ധാത്മാവിന്റെ ദൗത്യമല്ല! കാരണം, ഇത്തരം ആരാധനാമൂര്‍ത്തികളെയും ആരാധനകളെയും ബൈബിളിലൂടെ നിരോധിച്ചത് പരിശുദ്ധാത്മാവാണ്. ഈ ആത്മാവുതന്നെ പ്രകൃതിശക്തികളിലേക്ക് നമ്മെ നയിക്കുമെന്ന് കരുതുന്നതുപോലും പരിശുദ്ധാത്മാവിനെതിരേയുള്ള പാപമായി പരിഗണിക്കപ്പെടും!
 
ചില ക്രസ്തവ സഭകളിലെ പുരോഹിതന്മാര്‍ ഇത്തരം തിന്മകള്‍ സഭയില്‍ തിരുകികയറ്റാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുണ്ട്. വിജാതിയ ഗ്രന്ഥങ്ങളിലൂടെ പിശാചു നടത്തിയ തട്ടിപ്പിന് ഇരയായവരാണ് ഇക്കൂട്ടര്‍! അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വേദങ്ങള്‍ രചിക്കപ്പെട്ടതെന്ന വാദത്തിനു സ്ഥിരീകരിക്കപ്പെട്ട തെളിവുകള്‍ ഒന്നുംതന്നെയില്ല! 'ഹിന്ദു'
എന്നപേരില്‍ ഒരു മതവിഭാഗം രൂപംകൊണ്ടിട്ട് ഇരുന്നൂറു വര്‍ഷത്തിലേറെ ആയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. എതിര്‍ക്കാന്‍ ആരുമില്ലാത്തതുകൊണ്ട്, പാടിപ്പതിഞ്ഞുപോയ ചില കെട്ടുകഥകള്‍ മാത്രമാണ് ഹൈന്ദവ സംസ്ക്കാരത്തിന്റെ ചരിത്രം! അതിനാല്‍ത്തന്നെ, വേദങ്ങളെ സംബന്ധിച്ചുള്ള വാദങ്ങളും പൊള്ളത്തരമാണെന്നു കരുതേണ്ടിവരും. ചരിത്രപരമായ യാതൊരു തെളിവുമില്ലെന്നു മാത്രമല്ല, മൂലഗ്രന്ഥം ആരും ഇതുവരെ കണ്ടിട്ടുപോലുമില്ല! ഇങ്ങനെയുള്ള ഒരു ഗ്രന്ഥത്തിന് അയ്യായിരമെന്നല്ല, അമ്പതിനായിരം വര്‍ഷത്തെ പഴക്കം വേണമെങ്കിലും അവകാശപ്പെടാം! കാരണം, 'തൊണ്ടി' ഇല്ലാത്തിടത്തോളം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ലല്ലോ! ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്നാണു ചില വിരുതന്മാര്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ ഒന്നടങ്കം തലയ്ക്കു വെളിവില്ലാത്തവരായിരുന്നോ!? 'കോഹിനൂര്‍' രത്നങ്ങള്‍ നഷ്ടപ്പെട്ടതാണ് ഇവിടുത്തെ ദാരിദ്ര്യത്തിന്റെയും മറ്റെല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് പഴിക്കുന്നവരും വിലപിക്കുന്നവരും കുറവല്ല! പത്മനാഭന്റെ സ്വത്ത് സംരക്ഷിക്കാന്‍ ചിലവഴിക്കുന്ന കോടികള്‍ എത്രയാണെന്ന് നമുക്കറിയാം. കോഹിനൂര്‍ രത്നങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ട് പാഴ്ചിലവുകള്‍ അല്പം കുറഞ്ഞുവെന്ന് ആശ്വസിക്കാം! ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയതുകൊണ്ട് തങ്ങളുടെ പിടിപ്പുകേടുകള്‍ മുഴുവന്‍ അവരുടെമേല്‍ വച്ചുകെട്ടാന്‍ സാധിച്ചു! രണ്ടാംലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ജര്‍മ്മനിയെയും ജപ്പാനെയും കണ്ടു പാഠം പഠിക്കുന്നതിനു പകരം, ബ്രിട്ടീഷുകാരെ കുറ്റംപറഞ്ഞ് ആശ്വസിക്കുന്ന ശൈലിയാണ് ഇന്ത്യയുടെ ദുരന്തം. ഇല്ലാത്ത വേദങ്ങള്‍ മോഷ്ടിച്ചുവെന്ന ആരോപണവും ബ്രിട്ടീഷുകാര്‍ക്ക് കിട്ടി! അവര്‍ക്ക് അങ്ങനെതന്നെ വേണം!

വിഷയത്തിലെക്കുതന്നെ വരാം. വിവേകാനന്ദനു മുന്‍പ് മറ്റൊരു ആചാര്യന്റെ പേര് പറയാന്‍പോലും ഈ മതവിഭാഗത്തിനു സാധിക്കില്ല എന്നതും ദുരൂഹമാണ്! ഇന്ന് ഈ മതത്തിനു സ്വീകാര്യതയുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കേരളത്തിലെ ക്രൈസ്തവ സഭകളാണെന്ന കാര്യം നാം തിരിച്ചറിയണം! ആര്‍ഷഭാരതസംസ്കാരത്തെ ലോകത്തിന്റെ അതിര്‍ത്തികളില്‍ എത്തിക്കുമെന്ന് പ്രതിജ്ഞചെയ്ത് കര്‍ദ്ദിനാളായി വിലസുന്ന ക്ളിമ്മീസും, കുപ്രസിദ്ധ വേശ്യയായ അമൃതാനന്ദമയിയും ചേര്‍ന്നാണ് മുന്നേറ്റം! ഇതിനോടകം അനേകം തവണ ഈ വിഷയം ചര്‍ച്ചചെയ്തിട്ടുള്ളതിനാലും മറ്റൊരു സുപ്രധാന വിഷയം ചര്‍ച്ചചെയ്യേണ്ടതിനാലും ക്ളിമ്മീസിനെ തത്ക്കാലത്തേക്കു വിടുന്നു!

അനുകരണം വരുത്തിവച്ച വിനകള്‍!

വിനാശകരമായ അനുകരണങ്ങള്‍ ക്രിസ്തീയതയില്‍ ആരംഭിക്കുന്നത് പൗരസ്ത്യസഭയിലായിരുന്നു. അതിന്റെ പരിണിതഫലമായാണ് പൗരസ്ത്യദേശത്തുനിന്ന് ക്രിസ്തീയത തുടച്ചുമാറ്റപ്പെട്ടത്! ഇതു വായിക്കുമ്പോള്‍, പൗരസ്ത്യവാദികള്‍ മനോവയ്ക്കു നേരേ പല്ലിറുമ്മുകയും ഭീഷണിമുഴക്കുകയും ചെയ്തിട്ടു കാര്യമില്ല! പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. വിശ്വാസികളുടെയിടയിലുള്ള വിജാതിയ അനുകരണങ്ങള്‍ക്കെതിരെ അപ്പസ്തോലന്‍ താക്കീതുകള്‍ നല്‍കിയിരിക്കുന്നത് ഏതു ദേശക്കാര്‍ക്കുള്ള കത്തുകളിലാണെന്നു പരിശോധിച്ചു നോക്കുക. കോറിന്തോസ്, ഗലാത്തി, എഫേസോസ്, തെസലോനിക്ക, ഫിലിപ്പി, കൊളോസോസ് തുടങ്ങിയ പൗരസ്ത്യസഭകള്‍ക്കും, റോമായിലെ പാശ്ചാത്യസഭയ്ക്കുമാണ് അപ്പസ്തോലന്‍ കത്തുകള്‍ എഴുതിയിട്ടുള്ളത്. മനോവയെ അസഭ്യം പറയുന്നതിനു മുന്‍പ് പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങള്‍ ഒരു താരതമ്യ പഠനത്തിനു വിധേയമാക്കുക!

സുവിശേഷത്തില്‍ വിശ്വസിച്ച് സഭയില്‍ അംഗങ്ങളായവരെയാണ് അപ്പസ്തോലന്‍ വേദനയോടെ ഉപദേശിക്കുന്നത്! എല്ലാ ലേഖനങ്ങളെയും വിശകലനം ചെയ്യുകയെന്നത് ശ്രമകരമായതിനാല്‍, ചില കാര്യങ്ങള്‍ മാത്രം ഇവിടെ വ്യക്തമാക്കാം. ഗലാത്തിയായിലെ സഭയോട് പൗലോസ് അപ്പസ്തോലന്‍ പറയുന്നത് ശ്രദ്ധിക്കുക: "ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു"(ഗലാ:4;8-11). ഇന്ത്യയിലെ ക്രിസ്ത്യാനികളെപ്പോലെ വിജാതിയ അനുകരണങ്ങളോടുള്ള അഭിനിവേശം എല്ലാ പൗരസ്ത്യര്‍ക്കും ഉണ്ടായിരുന്നു. പൗരസ്ത്യദേശത്തുണ്ടായിരുന്ന സകല ക്രൈസ്തവരും വിശ്വാസം ഉപേക്ഷിച്ചതിന്റെ കാരണവും ഇതുതന്നെ! ക്രിസ്തീയതയുടെമേല്‍ വിജാതിയ മാലിന്യം അടിച്ചേല്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത്, പൗരസ്ത്യര്‍ തങ്ങളുടെ വീരനായകനായി വാഴ്ത്തുന്ന കോണ്‍സ്റ്റന്റൈന്‍ ആയിരുന്നു!

വിജാതിയ ഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ കുബുദ്ധികളുടെ പൂര്‍വ്വപിതാവായിരുന്നു കോണ്‍സ്റ്റന്റൈന്‍ എന്നു പറയുന്നതാണ് ശരി. കാരണം, താന്‍ ആരാധിച്ചിരുന്ന 'സീയൂസ്' എന്ന സൂര്യദേവന്റെ പുത്രനാണ് യേഹ്ശുവായെന്ന്‍ ഇയാള്‍ കരുതുകയും, യേഹ്ശുവായ്ക്ക് 'ഇസിയൂസ്' എന്ന് പേരിടുകയും ചെയ്തു! വിജാതിയരുടെ ദേവന്മാരുമായി ക്രിസ്തുവിനെ ബന്ധിപ്പിക്കാനുള്ള പൈശാചിക കുതന്ത്രത്തിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. യേഹ്ശുവായെ നീതിസൂര്യനായി വിശേഷിപ്പിക്കുന്ന ബൈബിള്‍ സന്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചതിലെ അപകടമാണ് ഇവിടെ സംഭവിച്ചത്. പൗരസ്ത്യസഭകള്‍ക്ക് കിഴക്കിനോടുള്ള പ്രണയത്തിനു പിന്നിലും ഈ സൂര്യന്റെ സ്വാധീനം തിരിച്ചറിയാന്‍ കഴിയും. ഇതിനെ ന്യായീകരിക്കുന്നതിനായി ബൈബിള്‍ വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതിയാണ് പൗരസ്ത്യര്‍ അവലംബിക്കുന്നത്. ഈ ദുരാചാരത്തെ തുറന്നുകാണിക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. വായിച്ചിട്ടില്ലാത്തവര്‍, 'കിഴക്കിന്റെ ദുര്‍സ്സാക്ഷികളും ആദ്ധ്യാത്മിക ആഭാസങ്ങളും' എന്ന ലേഖനം വായിക്കുക!

വിജാതിയര്‍ ആരാധിക്കുന്ന സൂര്യനെയും സൂര്യപുത്രനെയും അന്വേഷിക്കുകയും, അവയെ യേഹ്ശുവായുമായി ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്നതിലൂടെ വേറെയും അപകടങ്ങളുണ്ട്. എന്തെന്നാല്‍, ഹൈന്ദവരുടെ പുരാണമായ മഹാഭാരതത്തില്‍ ഒരു സൂര്യപുത്രനുണ്ട്. പാണ്ഡവരുടെ അമ്മയായ 'കുന്തി' സൂര്യനെ ധ്യാനിച്ചതിലൂടെ ജനിച്ച കര്‍ണ്ണനാണ് ഈ സൂര്യപുത്രന്‍! ഈ സൂര്യപുത്രനെയും യേഹ്ശുവായാക്കാന്‍ പൗരസ്ത്യര്‍ തയ്യാറാകുമോ? ഇല്ലെന്നു മനോവ പറയില്ല! കാരണം, ഭാരതത്തിലെ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്ന പൈശാചിക ജന്മങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണല്ലോ! ഏതെങ്കിലും വിജാതിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതില്‍ സത്യദൈവമായ യാഹ്‌വെയുടെ സഹായമോ പിന്തുണയോ ഉണ്ടായിരുന്നുവെങ്കില്‍, ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ നല്‍കിയത് ആരാണ്? ഇതാണ് ആ വെളിപ്പെടുത്തല്‍: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). തെറ്റിദ്ധരിപ്പിക്കുന്ന ആത്മാവാണ് പരിശുദ്ധാത്മാവ് എന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് അംഗീകരിച്ചുതരാന്‍ മനോവ തയ്യാറല്ല! വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന ക്ളിമ്മീസും സംഘവും അറിഞ്ഞിരിക്കാന്‍ ഈ കല്പനകൂടി കുറിക്കുന്നു: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;31).

ഈ വചനങ്ങളൊക്കെയും നിലനില്‍ക്കെ, വിജാതിയരുടെ ഗ്രന്ഥങ്ങളില്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നവരുടെ ആദ്ധ്യാത്മിക അന്ധത അപകടകരമാണ്. യേശുവിന്റെ രൂപത്തിലും ഭാവത്തിലും കാണുന്നതെല്ലാം അവിടുന്നുതന്നെയാണെന്ന ധരിക്കരുത്. യേഹ്ശുവാതന്നെ ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ:24;23-26). മരുഭൂമിയില്‍നിന്നു വന്ന ക്രിസ്തു ആരാണെന്ന് പരിചയപ്പെടുന്നതിനുമുമ്പ് കോണ്‍സ്റ്റന്റൈന്‍ വരുത്തിവച്ച മറ്റൊരു മഹാദുരന്തം പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവപുത്രന്റെ നാമം വികലമാക്കുകയെന്ന പൈശാചിക പദ്ധതി നടപ്പാക്കപ്പെട്ടത് പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ അധിപതിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെയായിരുന്നു. 'യാഹ്‌വെശുവാ' അഥവാ 'യേഹ്ശുവാ' എന്ന അവിടുത്തെ പരിശുദ്ധനാമം ആദ്യമായി നിന്ദിക്കപ്പെട്ടത് ഇയാളിലൂടെയാണ്. യാതൊരു അര്‍ത്ഥവുമില്ലാത്ത പേരുകളിലേക്ക് അവിടുത്തെ അര്‍ത്ഥവത്തായ നാമം മാറ്റപ്പെടാന്‍ ആരംഭിച്ചതും കോണ്‍സ്റ്റന്റൈന്‍ വരുത്തിയ പൈശാചിക പരിഷ്കാരത്തില്‍നിന്നാണ്! ഈസാനബിയിലേക്ക് യേഹ്ശുവായെ ലയിപ്പിക്കാന്‍ സാത്താന്‍ ഒരുക്കിയ കൗശലങ്ങളില്‍ ഒന്നായിരുന്നു ഇത്.

യഹൂദരോടും ഹെബ്രായ-അരമായ ഭാഷകളോടും അതിരറ്റ വിരോധം വച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു കോണ്‍സ്റ്റന്റൈന്‍. ഈ വിരോധം പൗരസ്ത്യസഭയില്‍ ഇന്ന് അവശേഷിക്കുന്ന ക്രിസ്ത്യാനികളിലെല്ലാം കാണാന്‍ കഴിയും! ഹെബ്രായഭാഷയില്‍ വ്യക്തമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന നാമമാണ് ദൈവപുത്രനു നല്‍കപ്പെട്ടത്‌. അവിടുത്തെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിന്റെയോ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയോ ആഗ്രഹത്തില്‍നിന്നല്ല ദൈവപുത്രനു പേര് നിശ്ചയിക്കപ്പെട്ടത്. പ്രത്യുതാ, സ്വര്‍ഗ്ഗത്തിലെ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം, അവിടുത്തെ ദൂതന്‍ അറിയിച്ചതാണ് ഈ നാമം! ഈ വചനം നോക്കുക: "അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, യാഹ്‌വെയുടെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും"(മത്താ:1;20,21). അരമായ ഭാഷയില്‍ 'യാഹ്‌വെശുവാ' എന്ന പേരിന്റെ ഉച്ചാരണം 'യേഹ്ശുവാ' എന്നാണ്. അര്‍ത്ഥത്തില്‍ യാതൊരു വ്യത്യാസവും ഇതിലില്ല. എന്നാല്‍, 'ഇസിയൂസ്' എന്ന് പുനര്‍നാമകരണം ചെയ്തതിലൂടെ യഥാര്‍ത്ഥ പേര് ഉച്ചരിക്കുന്നവര്‍ ഈ ഭൂമുഖത്ത് ഇല്ലാതായി! സാത്താന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. കാരണം, ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുന്നത്!

അവസാനനാളുകളില്‍ സംഭവിക്കാന്‍ പോകുന്ന കൊടിയ പീഡനത്തെ അതിജീവിക്കുന്നവര്‍ ആരെല്ലാമാണെന്ന് പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക: "യാഹ്‌വെയുടെ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്ഷപെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും"(ജോയേല്‍:2;31,32). ഇതുതന്നെയാണ് അപ്പസ്തോലനായ പത്രോസും വെളിപ്പെടുത്തിയത്: "യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ.പ്രവര്‍:2;20,21). ദൈവജനത്തിന്റെ അധരങ്ങളില്‍നിന്ന് ഈ നാമം എടുത്തുകളയേണ്ടതു പിശാചിന്റെ ലക്ഷ്യമാണ്‌! ദൈവപുത്രന്‍ വഹിക്കുന്നത് പിതാവിന്റെ നാമമാണെന്ന് വെളിപ്പെടുത്തിയത് യേഹ്ശുവാതന്നെയാണ്. ഈ വചനം നോക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ:17;11). യേഹ്ശുവായ്ക്കു നല്കപ്പെട്ടിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നാമംതന്നെയാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. 'യാഹ്‌വെ' എന്ന നാമത്തിന്റെ അര്‍ത്ഥം ഞാന്‍ ആകുന്നവന്‍ എന്നാണ്. 'യാഹ്‌വെശുവാ' എന്നാല്‍, ഞാന്‍ ആകുന്നവന്‍ രക്ഷിക്കുന്നു എന്നുമാണ്! അങ്ങനെ യേഹ്ശുവായിലൂടെ പിതാവായ ദൈവത്തിന്റെ നാമം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വെളിപ്പെടുത്തപ്പെട്ടു. യേഹ്ശുവായുടെ വാക്കുകളില്‍ത്തന്നെ ഇത് മനസ്സിലാക്കുക: "ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി"(യോഹ:17;6).

സൈന്യങ്ങളുടെ ദൈവം അവിടുത്തെ നാമം ആദ്യമായി വെളിപ്പെടുത്തിയത് മോശയിലൂടെയായിരുന്നുവെന്ന്‍ നമുക്കറിയാം. ഈ നാമം അവിടുന്ന് വെളിപ്പെടുത്തിയത് വലിയൊരു മുന്നറിയിപ്പോടുകൂടിയായിരുന്നു. എന്തായിരുന്നു ആ മുന്നറിയിപ്പ് എന്ന് നോക്കുക: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ:3;15). ഈ നാമംതന്നെയാണ് പുത്രനു നല്കപ്പെട്ടതെന്നു നാം കണ്ടു. യേഹ്ശുവാ ഇപ്രകാരം വെളിപ്പെടുത്തി: "ഞാനും പിതാവും ഒന്നാണ്"(യോഹ:10;30). പ്രവാചകനായ സക്കറിയാ നൂറ്റാണ്ടുകള്‍ക്കുമുമ്പ് വെളിപ്പെടുത്തിയതും ഇതുതന്നെയായിരുന്നു. ആ പ്രവചനം ശ്രദ്ധിക്കുക: "അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും"(സഖറിയാ:14;9). ഈ മഹത്തായ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കുമെന്ന യാഥാര്‍ത്ഥ്യം പിശാചിനറിയാം. ഈ നാമം അറിയുകയെന്നതാണ് നിത്യജീവന്‍ എന്നതും അവനറിയാം. ഈ വചനം നോക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍."(യോഹ:17;3). ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ:91;14). ഈ കാരണത്താല്‍, ദൈവത്തിന്റെ നാമം വികലമാക്കേണ്ടത് സാത്താന്റെ അനിവാര്യതയായി മാറി. കോണ്‍സ്റ്റന്റൈനിലൂടെ അവന്‍ അതിനു തുടക്കമിടുകയായിരുന്നു!

ആരാണ് ഈസാനബി?

യേഹ്ശുവാതന്നെയാണ് ഈസാ എന്ന പ്രചാരണമാണ് ഇസ്ലാം നടത്തുന്നത്. പൗരസ്ത്യസഭകള്‍ ഈ നുണ വിശ്വസിക്കുകയും ഏറ്റുപാടുകയും ചെയ്യുന്നു. പൗരസ്ത്യ ക്രൈസ്തവര്‍ ഉണ്ടാക്കിയ ഇസ്ലാമിനെ താങ്ങിനിര്‍ത്തേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണല്ലോ! അറബി ഭാഷയില്‍ യേഹ്ശുവായെ വിളിക്കുന്നത് ഈസാ എന്നാണെന്ന് ഇസ്ലാം കള്ളപ്രചാരണം നടത്തുമ്പോള്‍, പൗരസ്ത്യ സുറിയാനിസഭകളും ഇത് ഏറ്റുപിടിക്കുന്നത് ഇക്കാരണത്താലാണ്. എന്തെന്നാല്‍, യേഹ്ശുവാ എന്ന പേരിനു സമാനമായ പേരല്ല 'ഈസാ' എന്ന പേര്! സംശയമുള്ളവര്‍ ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ 'Jesus' എന്ന് ടൈപ്പ് ചെയ്ത് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, يسوع ഇങ്ങനെയൊരു വാക്ക് അവിടെ വരും. ഉച്ചാരണം കേള്‍ക്കാനുള്ള സൗകര്യവും ഗൂഗിളിലുണ്ട്. 'യേഹ്ശുവാ' എന്ന് വളരെ സ്പഷ്ടമായി അവിടെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. ഗൂഗിള്‍ ട്രാന്‍സിലേറ്ററിലേക്ക് പോകാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!

പൗരസ്ത്യ ക്രൈസ്തവസഭയിലെ ഒരു പാതിരിയായിരുന്ന 'വറക്ക ഇബ്നു നൌഫല്‍' ആണ് ഖുറാന്‍ എന്ന പൈശാചികഗ്രന്ഥത്തിന്റെ ബീജം! മുഹമ്മദുനബിയുടെ ആദ്യഭാര്യയുടെ അമ്മാവനായിരുന്നു ഇവന്‍! കോണ്‍സ്റ്റന്റൈനില്‍നിന്നു ലഭിച്ച പാരമ്പര്യമനുസരിച്ച്, യേഹ്ശുവായെ ഈശോ എന്നും ഈസായെന്നും വിളിച്ചിരുന്നത് പൗരസ്ത്യസുറിയാനികളായിരുന്നു. അറബിഭാഷയില്‍ 'യേഹ്ശുവാ' എന്നായിരുന്നിട്ടും, അത് വിളിക്കാതെ 'ഈസാ' എന്നു വിളിച്ചതിനുപിന്നില്‍ രണ്ടു കാരണങ്ങളുണ്ട്. യേഹ്ശുവായെക്കുറിച്ച് മുഹമ്മദിന് അറിവുലഭിച്ചത് വറക്ക ഇബ്നു നൌഫലിലൂടെ ആയിരുന്നതുകൊണ്ട് അവനും ആ പാരമ്പര്യം പിന്തുടര്‍ന്നു എന്നതാണ് ഒരു കാരണം. മറ്റൊന്ന്, 'യേഹ്ശുവാ' എന്ന നാമം ഉച്ചരിക്കാന്‍ പിശാച് ഇഷ്ടപ്പെട്ടില്ല എന്നതാണ്! ഈ നാമത്തില്‍ അടങ്ങിയിരിക്കുന്ന രക്ഷയും ശക്തിയും ലോകത്തുനിന്ന് നീക്കംചെയ്യുക എന്നതായിരുന്നു ഇസ്ലാമിലൂടെ സാത്താന്‍ ഒരുക്കിയ പദ്ധതി! അറബിഭാഷയില്‍ 'യേഹ്ശുവാ' എന്ന പേരുതന്നെയാണ് അവിടുത്തേക്കുള്ളതെങ്കില്‍, ആരാണ് ഈ ഈസാനബി?

ഈസാനബി എന്നപേരില്‍ ഒരു വ്യക്തിയെ അവതരിപ്പിച്ചതിനുപിന്നില്‍ സാത്താന് ചില ലക്ഷ്യങ്ങളുണ്ട്‌. ഇത് അന്ത്യകാലത്തിനുവേണ്ടി അവന്‍ ഒരുക്കിയ ഒരു കെണി ആയിരുന്നുവെന്ന് തിരഞ്ഞെടുക്കപ്പെട്ട ദൈവജനങ്ങളില്‍ പലരും അറിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഈസാനബി എന്നൊരു വ്യക്തി ഈ ഭൂമുഖത്ത് ഇന്നുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല! മുകളില്‍ നാം കണ്ട ഒരു വചനം ഒരിക്കല്‍ക്കൂടി ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. വചനമിതാണ്: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ:24;23-26). തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ വഞ്ചിക്കണമെങ്കില്‍, അവരില്‍ മിഥ്യാധാരണ ജനിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈസായും യേഹ്ശുവായും ഒരുവനാണെന്ന അബദ്ധധാരണ വിശ്വാസികളില്‍ ജനിപ്പിക്കുകയെന്നതാണ് ഇസ്ലാമിലൂടെ സാത്താന്‍ ഒരുക്കിയ കുതന്ത്രം. ആയതിനാല്‍, ഈസാനബി ഒരു വ്യാജ കഥാപാത്രമല്ല; മറിച്ച്, ഇതുവരെ പ്രത്യക്ഷപ്പെടാത്തവനും ലോകാന്ത്യത്തില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്നവനുമായ എതിര്‍ക്രിസ്തുവാണ്‌ ഇവന്‍!

തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കണമെങ്കില്‍, യേഹ്ശുവായാണെന്ന ധാരണ ദൈവമക്കളില്‍ ജനിപ്പിക്കണം. യേഹ്ശുവായും ഈസായും ഒരുവനാണെന്ന മിഥ്യാധാരണ ജനിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളു! യേഹ്ശുവായും ഈസായും ഒരുവനാണെന്നു കരുതി ജീവിക്കുന്ന സകല മനുഷ്യരും എതിര്‍ക്രിസ്തുവിനെ ക്രിസ്തുവായി പരിഗണിക്കുകയും നിത്യനാശത്തില്‍ നിപതിക്കുകയും ചെയ്യും! ഈ ലക്ഷ്യത്തോടെയാണ് ഈസാനബിയെ ഇസ്ലാമിലൂടെ സാത്താന്‍ അവതരിപ്പിച്ചിരിക്കുന്നത്. കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥത്തിലൂടെയും അവന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ഈ ദുരന്തമാണ്! ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ എന്ന നരകസന്തതിയാണ് യുവജനമതബോധന ഗ്രന്ഥത്തിന്റെ മുഖ്യപത്രാധിപര്‍! ഇയാളുടെ ചരിത്രം മനോവയുടെ താളുകളില്‍ പലവട്ടം വിവരിച്ചിട്ടുള്ളതിനാല്‍ ഇനിയുമത് ആവര്‍ത്തിക്കുന്നില്ല! പരിണാമ സിദ്ധാന്തത്തെയും ഗര്‍ഭനിരോധനത്തെയും അംഗീകരിച്ചുകൊണ്ടുള്ള ഇവന്റെ പ്രസ്താവനകള്‍ മാത്രം മതി ഇവനിലെ പൈശാചികത തിരിച്ചറിയാന്‍.

ആന്റി ക്രൈസ്റ്റും ഈസാനബിയും!

യേഹ്ശുവാ എന്ന ദൈവപുത്രനെ ബൈബിളിലൂടെ നമുക്കെല്ലാം അറിയാം. എന്നാല്‍, ഖുറാനില്‍ വിവരിച്ചിരിക്കുന്ന ഈസാനബിയുമായി എന്തെങ്കിലും ബന്ധം ഈ യേഹ്ശുവായില്‍ കാണാന്‍ നമുക്കു കഴിയില്ല! മാത്രവുമല്ല, യേഹ്ശുവായുടെ ദൈവത്വത്തെയും കുരിശിലൂടെ അവിടുന്ന് നല്‍കിയ രക്ഷയെയും നിഷേധിക്കുന്നതിനുവേണ്ടി മാത്രം രചിക്കപ്പെട്ട ഒരു ഗ്രന്ഥമായി മാത്രമേ ഖുറാനെ നമുക്കു കാണാന്‍ കഴിയുകയുള്ളു. സത്യമിതായിരിക്കെ, യേഹ്ശുവായും ഈസായും ഒരുവനാണെന്ന പ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് ദൈവജനം തിരിച്ചറിയണം. എതിര്‍ക്രിസ്തുവിനെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെ ആരാധിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(വെളി:13;8,9). ഇന്ന് ഭൂമിയില്‍ വസിക്കുന്ന ജനങ്ങള്‍ ഏകദേശം മൂന്നില്‍ ഒരുഭാഗം ക്രൈസ്തവരാണെന്നു പറയപ്പെടുന്നു. ഏകദേശം അത്രത്തോളം ആളുകകള്‍തന്നെ ഹിന്ദുമതത്തിലും ബുദ്ധമതത്തിലുമായി വിശ്വസിക്കുന്നുണ്ട്. മറ്റു ചെറുമതങ്ങളും ഇസ്ലാമും ചേര്‍ന്നാല്‍ മൂന്നില്‍ ഒരുഭാഗമാകും. എന്നാല്‍, ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, ലോകജനതയില്‍ ബഹുഭൂരിപക്ഷവും എതിര്‍ക്രിസ്തുവിന്റെ അനുയായികളായി മാറുമെന്നു മനസ്സിലാക്കാന്‍ സാധിക്കും! അതായത്, മൂന്നില്‍ ഒരുഭാഗം മാത്രമായ ഇസ്ലാമിനോടു ചേര്‍ന്ന് ഭൂരിഭാഗവും അണിചേരണം. ഇത് സാധ്യമാകണമെങ്കില്‍, യേഹ്ശുവാ എന്ന നാമം തെറ്റിദ്ധരിപ്പിക്കപ്പെടാതെ സാധിക്കുകയില്ല.

ഈസാനബിയുടെ അനുയായികളാകാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെങ്കില്‍, ഈസാനബി യേഹ്ശുവായാണെന്ന് തെറ്റിദ്ധരിക്കേണ്ടത് അനിവാര്യമാണ്! കോണ്‍സ്റ്റന്റൈനില്‍ തുടങ്ങി മാരിയോ ജോസഫിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്, ഈ അവസ്ഥയിലേക്ക് ദൈവജനത്തെ എത്തിക്കുകയെന്ന ദൗത്യത്തിന്റെ നിര്‍വ്വഹണമാണെന്നു നാം തിരിച്ചറിയണം. ഈസാനബിയെയും മറിയംബീവിയെയും കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചുപോയ ചില വിഡ്ഢികള്‍ ക്രൈസ്തവ നാമധാരികളായി തുടരുന്നതാണ് ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ ദുരന്തം! കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥങ്ങളിലൊന്നായ യുവജനമതബോധന ഗ്രന്ഥത്തിലെ എണ്‍പത്തിനാലാം പേജില്‍ എഴുതിവച്ചിരിക്കുന്നത് ഈ മഞ്ഞളിപ്പിന്റെ ദൃഷ്ടാന്തമാണ്. പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചിലത് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭ ഇന്ന് മാരിയോ ജോസഫിനെ തോളിലേറ്റുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ഈ വിവരണം അനിവാര്യവുമാണ്‌!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ മാരകമായ വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി അനേകം പൈശാചികള്‍ സഭയില്‍ കടന്നുകൂടി. യേഹ്ശുവായിലൂടെയല്ലാതെ മറ്റൊരുവനിലൂടെയും രക്ഷയില്ലെന്ന സത്യത്തിന്റെ പ്രഘോഷകരായി പത്തൊന്‍പതു നൂറ്റാണ്ടിലേറെ വ്യാപരിച്ച സഭ, എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധത്തിന്റെ ഭണ്ഡാരവിചാരിപ്പുകാരായി അധഃപതിച്ചത് ഈ സൂനഹദോസിനുശേഷമായിരുന്നു. ഈ പൈശാചിക സമ്മേളനത്തിനുശേഷം മതബോധനഗ്രന്ഥം എന്നപേരില്‍ ഒരു പുസ്തകം പുറത്തിറക്കിയത് ബൈബിളിന്റെ പ്രസക്തിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബൈബിള്‍ പാരായണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഈ സമ്മേളനത്തിനുശേഷമായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന മനുഷ്യാവതരത്തിലൂടെ തന്റെ ലക്‌ഷ്യം പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാത്താനു കഴിഞ്ഞില്ല. കത്തോലിക്കാസഭയെ കൂടാതെ മറ്റു സഭകള്‍ ഈ ഭൂമുഖത്ത് രൂപപ്പെട്ടതുകൊണ്ടുതന്നെ, ബൈബിളിനെ ഇല്ലാതാക്കുകയെന്നത് ശ്രമകരമാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. അതായത്, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനായി സാത്താന്‍ ഒരിക്കല്‍ സഭയെ ഭിന്നിപ്പിച്ചുവെങ്കില്‍, ആ ഭിന്നിപ്പുതന്നെ അവനു വിനയായി! എന്നിരുന്നാലും, ക്രിസ്തീയതയിലെ പ്രബലവിഭാഗമായ കത്തോലിക്കാസഭയെ തന്നെയാണ് എക്കാലവും സാത്താന്‍ ലക്ഷ്യമിട്ടത്.

കത്തോലിക്കാസഭ മാത്രമാണ് അബദ്ധങ്ങള്‍ പേറുന്നതെന്ന് ആരും ധരിക്കരുത്. ശ്ലൈഹീകസഭകള്‍ എന്ന് അവകാശപ്പെടുന്ന മറ്റു സഭകളും ബൈബിളിനെ അനുധാവനം ചെയ്യുന്നുവെന്നു മേനിപറയുന്ന 'ന്യൂ ജനറേഷന്‍' സഭകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്നിരുന്നാലും, ചില ക്രൈസ്തവസഭകളിലെ ശുശ്രൂഷകര്‍ അല്ലാഹുവിന്റെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ്, അവനെതിരേ പോരാടുന്നത് ആത്മസന്തോഷത്തോടെ മനോവ വീക്ഷിക്കുന്നു. ഇത്തരുണത്തില്‍, അവരെ പേരെടുത്ത് ശ്ലാഘിക്കാനും മനോവയ്ക്കു മടിയില്ല. ഫാദര്‍ ജോണ്‍സണ്‍ തെക്കടേല്‍, ബ്രദര്‍ ജെറി തോമസ്‌, ബ്രദര്‍ അനില്‍കുമാര്‍ അയ്യപ്പന്‍, ബ്രദര്‍ സാജന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ മനോവ അഭിമാനത്തോടെ വീക്ഷിക്കുന്നു. എന്നാല്‍, ഇവരുടെയിടയില്‍ കയറിക്കൂടി മീന്‍പിടിക്കുന്ന വര്‍ഗ്ഗീസ് സാമുവേലിനെപ്പോലെയുള്ള കള്ളനാണയങ്ങളെ തുറന്നുകാണിക്കാനും മനോവ ഭയക്കുന്നില്ല.

വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ നമുക്കു മുന്നോട്ടുപോകാം. ആയതിനാല്‍, ആരാണ് എതിര്‍ക്രിസ്തു എന്ന വിഷയത്തിലേക്കു ശ്രദ്ധതിരിക്കാം. ഈ മുന്നറിയിപ്പ് നോക്കുക: "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1യോഹ:2;18,19). ഈ സന്ദേശം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് എതിര്‍ക്രിസ്തുവിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എവിടെയെല്ലാം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നു നാം പരിശോധിക്കുകയായിരുന്നു. വിജാതിയ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നാം അവനെ കണ്ടുമുട്ടി. എന്നാല്‍, കൂടുതല്‍ ഗൌരവമുള്ള ഒരു വെളിപ്പെടുത്തല്‍ ഈ വചനത്തിലുണ്ട്. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണ് പുറത്തുപോയത് എന്ന വെളിപ്പെടുത്തലാണ് അത്. ആരാണിക്കൂട്ടര്‍? ഒരിക്കല്‍ നമ്മോടുകൂടെ ഉണ്ടായിരുന്നവരും ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലാത്തവരുമായ വിഭാഗത്തെ തിരിച്ചറിഞ്ഞാല്‍, എതിര്‍ക്രിസ്തുവിനെയും അവന്റെ മതത്തെയും മനസ്സിലാക്കാന്‍ കഴിയും. പൗരസ്ത്യ ക്രൈസ്തവസഭയില്‍ ഉടലെടുത്ത പൈശാചികതയായ ഇസ്ലാമല്ലേ അത്?

ബൈബിള്‍ ഈ മുന്നറിയിപ്പു നല്‍കിയത് ഇസ്ലാമിന്റെ ഉത്ഭവത്തിനു മുന്‍പായിരുന്നു. അതിനാല്‍ത്തന്നെ, ബൈബിളിലെ ഓരോ വചനങ്ങളും കാലങ്ങളെ അതിജീവിക്കുന്നതാണെന്ന ദൃഷ്ടാന്തവും ഇവിടെ നമുക്കു ലഭിക്കുന്നു. യേഹ്ശുവായുടെ നാമത്തെ വികലമാക്കിയവര്‍തന്നെയാണ് അവിടുത്തെ ദൈവത്വത്തെയും കുരിശുമരണത്തെയും നിഷേധിക്കുന്നത്. ഖുറാനില്‍ ഇങ്ങനെ മുഹമ്മദ്‌ ജല്പിക്കുന്നു: "അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(സുറ:4:157-159).

യേഹ്ശുവായെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യ പ്പെടുത്തി"(1കോറി:15;14,15). മരിക്കാത്ത ഒരുവന് ഉയിര്‍പ്പിന്റെ ആവശ്യമില്ലെന്നു നമുക്കറിയാം. യേഹ്ശുവായുടെ മരണമാണ് നമുക്ക് രക്ഷ നല്‍കിയത്. ഈ രക്ഷയെ നിഷേധിക്കുകയെന്ന ദൗത്യവുമായാണ് മുഹമ്മദിനെ സാത്താന്‍ അഭിഷേകം ചെയ്തത്. ഇവനെ പ്രവാചകനായി അംഗീകരിക്കുകയും ഇവന്‍ പരിചയപ്പെടുത്തിയ അല്ലാഹുവിനെ ദൈവമായി പരിഗണിക്കുകയും ചെയ്യുന്ന ഏതൊരുവനും ദൈവത്തില്‍നിന്നുള്ളവനല്ല! കാരണം, ഈ അല്ലാഹുവല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! കാരണം, ലോകരക്ഷയ്ക്കായി അയയ്ക്കാന്‍ അല്ലാഹുവിനു പുത്രന്മാരില്ല!

മുഹമ്മദിന്റെ അല്ലാഹുവിനു സന്തതികള്‍ ജനിച്ചാലും ഇല്ലെങ്കിലും അത് ക്രിസ്ത്യാനികളെ ബാധിക്കുന്ന വിഷയമല്ല. എന്നാല്‍, യേഹ്ശുവായെ പ്രതിയാണ് മുഹമ്മദ്‌ അല്ലാഹുവിന്റെ ഷണ്ഡത്വം ഘോഷിക്കുന്നതെങ്കില്‍, അത് വകവച്ചുതരാന്‍ നപുംസകങ്ങളല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് സാധിക്കില്ല. അല്ലാഹുവിന്റെ അവസ്ഥ മുഹമ്മദ്‌ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: "സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക"(സുറ:17;111). ഒരു ആയത്തുകൂടി നോക്കുക: "ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍"(സുറ:39;4).

ഇനി പറയുക: അല്ലാഹുവും യാഹ്‌വെയും തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടോ? മക്കളില്ലാത്ത അല്ലാഹുവും യേഹ്ശുവായെന്ന ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കുന്ന സകലര്‍ക്കും പിതാവായ യാഹ്‌വെയും തമ്മില്‍ ഒരു സാദൃശ്യവും ഇല്ലാത്തതുകൊണ്ടുതന്നെ, ഖുറാന്‍ എന്ന പൈശാചിക ഗ്രന്ഥത്തിന്റെ ഉദ്ദേശവും വ്യക്തമാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആരാണെന്നറിയണമെങ്കില്‍, ഈ വചനം വായിക്കുക: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്"(യോഹ:3;16,17). ഇതില്‍നിന്നു വ്യത്യസ്തമായ ഒരു രക്ഷയും ലോകത്തിന് അനുവദിച്ചിട്ടില്ല. ഈ യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്ന പൂര്‍ണ്ണതയില്‍ ഏതെങ്കിലും മതഗ്രന്ഥത്തില്‍ കാണാന്‍ കഴിയുമോ? യേഹ്ശുവാ ആരായിരിക്കുന്നുവോ, ആ പൂര്‍ണ്ണതയോടെയല്ലാതെ അവിടുത്തെ ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്നവരെ ജാഗ്രതയോടെ നാം കാണണം. കാരണം, നമ്മെ സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കാന്‍ സാത്താന്‍ അയച്ച അവന്റെ ദൂതരാണിവര്‍! എതിര്‍ക്രിസ്തുവിനെ ഈ ലോകത്തിനു സ്വീകാര്യനാക്കാന്‍ അവന്‍ അയച്ച അവന്റെ ആജ്ഞാനുവര്‍ത്തികള്‍!

ഖുറാനോ മറ്റേതെങ്കിലും മതഗ്രന്ഥങ്ങളോ ആണ് നിങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതെങ്കില്‍, സത്യദൈവത്തിന്റെ വചനമായ ബൈബിളിനു ശക്തിയില്ലെന്നും, മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ഒന്നും ബൈബിളിലില്ലെന്നും ചിന്തിക്കെണ്ടിവരും. എന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമ്മോടു ചോദിക്കുന്നു: "എന്റെ വചനം അഗ്നി പോലെയും പാറയെ തകർക്കുന്ന കൂടം പോലെയുമല്ലെ? (ജറമിയ 23:29). പുതിയനിയമത്തില്‍ വായിക്കുന്നത് ഇപ്രകാരമാണ്: "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്"(ഹെബ്രാ:4;12,13). ഈ ബൈബിളിനെ മറ്റേതെങ്കിലും തത്വസംഹിതകളുമായി ചേര്‍ത്തു വായിക്കുകയും പഠനം നടത്തുകയും ചെയ്യേണ്ടതുണ്ടോ എന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക. മാരിയോ ജോസഫാണ് പ്രതിപാദ്യവിഷയം എന്നതിനാല്‍, ഖുറാനെ ആസ്പദമാക്കി നമുക്ക് ഈ ലേഖനം പൂര്‍ത്തിയാക്കാം.

ഖുറാന്‍ പഠിച്ചുകൊണ്ടിരിക്കെ, സുലൈമാനില്‍ ചില സംശയങ്ങള്‍ ഉടലെടുത്തു. ഈസാനബി എന്ന കഥാപാത്രത്തിന് മുഹമ്മദിനെക്കാള്‍ അധികം പ്രാധാന്യം ഖുറാനില്‍ കാണുന്നുവെന്നതായിരുന്നു സുലൈമാന്റെ ആകുലതയ്ക്ക് ആധാരം. ഇതുപോലും അജ്ഞതയുടെ ബഹിര്‍സ്ഫുരണമായിട്ടേ മനോവ കാണുന്നുള്ളു. കാരണം, ഖുറാനില്‍ ഇരുപത്തിയഞ്ചു പ്രാവശ്യം പ്രതിപാദിക്കുന്ന ഈസായുടെ നാമത്തില്‍ എവിടെയും ഈസായെ മഹത്വപ്പെടുത്തുന്ന ഒരു വാക്കുപോലുമില്ല. ഖുറാന്‍ വായിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വെളിപ്പെടുത്തല്‍ അദ്ഭുതകരമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, ഖുറാനിലെ ഓരോ വരികളും ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ ഒളിഞ്ഞിരിക്കുന്ന കെണി മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, ഖുറാനില്‍ ഈസായുടെ നാമം ഉച്ചരിക്കുന്ന ഒരിടത്തും ഈസായെ മഹത്വപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, യേഹ്ശുവായെ അപഹസിക്കുവാനുള്ള കുടിലതന്ത്രങ്ങളാണ് കാണുന്നത്. അസഭ്യം പറയാനായി നൂറ്റൊന്നു പ്രാവശ്യം ഒരു നാമം ആവര്‍ത്തിച്ചാല്‍ അത് മഹത്വമായി കരുതാനുള്ള അവിവേകം മനോവയ്ക്കില്ല! ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെയെല്ലാം പൂര്‍ണ്ണമായി നിഷേധിക്കുന്ന പ്രത്യശാസ്ത്രമാണ് ഖുറാന്റെ ഇതിവൃത്തം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം എന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ പരമപ്രധാനമായ അടിത്തറയാണ്. എന്നാല്‍, മുഹമ്മദിനും അല്ലാഹുവിനും ഏറ്റവും അരോചകമായ കേള്‍വി ത്രിത്വത്തെ സംബന്ധിച്ചുള്ളതാണ്. മുഹമ്മദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍(ഇതില്‍നിന്ന്‌)വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി'(സുറ:4:171).

ത്രിത്വത്തിന്റെ രഹസ്യമറിയാത്ത ഒരു വിഡ്ഢിയുടെ ജല്പനമായി മാത്രം ഇത് കണക്കിലെടുത്താല്‍ മതി. എന്നാല്‍, മാരിയോ ജോസഫ് ഉയര്‍ത്തുന്ന വെല്ലുവിളിയെ നിസ്സാരമായി കാണരുത്. കാരണം, ഇത് വ്യക്തമായ ഒരു അജണ്ടയുടെ ഭാഗമാണ്. അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും, ഇദ്ദേഹത്തിന്റെ സന്ദേശങ്ങളിലൂടെ പുറത്തുവരുന്നത് വലിയൊരു ദുരന്തമാണ്! ഖുറാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന നാളുകളില്‍, അതില്‍ കണ്ടുമുട്ടിയ ഈസായെക്കുറിച്ചാണ് സുലൈമാന്‍ എന്ന മാരിയോ ജോസഫിനു സംശയമുണ്ടായത്. ഈ സംശയനിവാരണത്തിന് ഇയാള്‍ ആശ്രയിച്ചത് അല്ലാഹുവിനെയാണെന്ന് ഇയാള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് ഖുറാന്‍ തുറന്നപ്പോള്‍ കിട്ടിയ ഉപദേശമാണ് ഇയാളെ ക്രിസ്തീയതയിലേക്ക് നയിച്ചത്. സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യന്റെ ചിന്തയില്‍ ഖുറാനിലെ അല്ലാഹു നല്ലവനും സത്യസന്ധനുമാണെന്ന ധാരണയുണ്ടാക്കാന്‍ ഈ സാക്ഷ്യം ധാരാളമാണ്. അല്ലാഹു ഉദ്ദേശിച്ചതും ഇതുതന്നെയായിരുന്നു. അല്ലാഹുവിന്റെ ഈ കൗശലം തിരിച്ചറിയാത്തവരാണ് മാരിയോ ജോസഫിന്റെ പ്രചാരകരായി നിലകൊള്ളുന്നത്. ക്രിസ്തീയതയെ പരിഹസിക്കാനും യേഹ്ശുവായിലൂടെയുള്ള രക്ഷയെ നിഷേധിക്കാനുമായി മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ട ഖുറാനിലെ അല്ലാഹുവാണ് സത്യദൈവമായ 'യാഹ്‌വെ' എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും സാത്താന്‍ പ്രയോഗിക്കും! സുലൈമാനിലൂടെയും ഇതുതന്നെയാണ് അവന്‍ ചെയ്തത്. ഇസ്ലാമായിരുന്ന കാലത്ത് മാരിയോ ജോസഫിന് ആശ്രയിക്കാന്‍ അല്ലാഹുവായിരുന്നു ഏക ആശ്രയമെന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍, അല്ലാഹുവിനോട് ഇയാള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, അല്ലഹു കൊടുത്ത സന്ദേശത്തെ സ്വീകരിച്ചാണ് ക്രിസ്തീയതയിലേക്ക് ഇയാള്‍ കടന്നുവന്നത് എന്ന വെളിപ്പെടുത്തലിലൂടെ നാം മനസ്സിലാക്കേണ്ടത് എന്താണ്? സത്യത്തിലേക്ക് നയിക്കുന്ന ആശയം ഖുറാനില്‍ ഉണ്ടെന്നല്ലേ? ഇതാണ് മനോവ പറഞ്ഞ പൈശാചിക കുതന്ത്രം!

ഖുറാനില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍, നിങ്ങള്‍ക്കുമുമ്പ് നിയമം നല്കപ്പെട്ടവരുമായി സംശയനിവാരണം നടത്തുവാനുള്ള ഉപദേശം ഖുറാനില്‍ നല്‍കിയിട്ടുണ്ടെങ്കില്‍, എന്തുകൊണ്ടാണ് മുഹമ്മദ്‌ ഈ ഉപദേശത്തെ സ്വീകരിക്കാതെ നരകത്തിനിരയായത്? സാധാരണ മനുഷ്യര്‍ക്ക് വിലക്കപ്പെട്ടതുപോലും അനുവദിച്ചുകൊണ്ട് അല്ലാഹു സ്നേഹിച്ച അവന്റെ ദൂതനെ അറിയിക്കാത്ത രക്ഷയാണോ സുലൈമാനെ അല്ലാഹു അറിയിച്ചത്? സുലൈമാന്‍ എന്ന ഇസ്ലാമിനെ മാരിയോ ജോസഫ് എന്ന ക്രിസ്ത്യാനിയിലേക്ക് നയിച്ചത് ഖുറാനിലെ അല്ലാഹുവാണെങ്കില്‍, അത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ്! കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയില്‍ തനിക്ക് അംഗീകാരമുണ്ടാക്കുകയെന്ന കുതന്ത്രമാണ് അല്ലാഹുവെന്ന ചന്ദ്രദേവന്‍ പ്രയോഗിച്ചത്. കൂടാതെ, ഈസാനബിയും യേഹ്ശുവായും ഒരുവനാണെന്ന ധാരണ കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയില്‍ ജനിപ്പിക്കുകയെന്ന ഉദ്ദേശവും അല്ലാഹുവിനുണ്ട്! എതിര്‍ക്രിസ്തു വരുമ്പോള്‍, അവനെ ലോകം മുഴുവനിലുമുള്ള ജനതകള്‍ സ്വീകരിക്കണമെങ്കില്‍, ഇത്തരമൊരു ക്രമീകരണം ആവശ്യവുമാണ്‌!

ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം, ഖുറാനില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈസാനബി ഇന്നുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അവനെ സ്വീകരിക്കുന്നവരായ ഒരു ജനതയെ സജ്ജരാക്കുക എന്നതാണ് ഖുറാനിലൂടെയും മാരിയോ ജോസഫിലൂടെയും അല്ലാഹുവെന്ന സാത്താന്‍ ലക്ഷ്യമിട്ടത്. ഇതിന്റെ പ്രചാരണത്തിലൂടെ അധഃപതിച്ചവരായി സഭയുടെ ശുശ്രൂഷകര്‍ മാറിയെങ്കില്‍, സാത്താന്റെ ശക്തി എത്രത്തോളം വിജയത്തിലെത്തി എന്നു ചിന്തിച്ചാല്‍ മതി! ക്രിസ്തുവിനെ നിഷേധിക്കാന്‍ മാത്രമായാണ് ഇസ്ലാം ഉടലെടുത്തതെന്ന് ഇനിയും തിരിച്ചറിയാത്തവരുടെ തിരിച്ചറിവ് ഗാന്ധഗാഗ്നിത്തടാകത്തില്‍വച്ചായിരിക്കുമെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുകയെന്നതാണ് മനോവയുടെ ദൗത്യങ്ങളിലൊന്ന്! ഒരുകാര്യം വളരെ വ്യക്തമായി പറയാം: മാരിയോ ജോസഫ് ഖുറാനില്‍നിന്നു കണ്ടെത്തിയത് ദൈവപുത്രനായ യേഹ്ശുവായെയല്ല; മറിച്ച്, അന്ത്യകാലത്തുമാത്രം പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവായ ഈസാനബിയെയാണ്! ഈ ഭൂമുഖത്തെ മുഴുവന്‍ നിത്യനരഗാഗ്നിയില്‍ നിപതിപ്പിക്കുന്ന ആശയവുമായി അനേകം 'മാരിയോ ജോസഫുമാര്‍' അവതരിക്കപ്പെട്ടിട്ടുണ്ടെന്ന തിരിച്ചറിവാണ് ക്രിസ്ത്യാനികള്‍ക്ക് അനിവാര്യമായിരിക്കുന്നത്. ഇത്തരക്കാരുടെ സാക്ഷ്യമാണോ ക്രിസ്തീയതയില്‍ നമ്മെ നിലനിര്‍ത്താന്‍ അനിവാര്യമായ ഘടകമെന്നത് നാമാണ് തീരുമാനിക്കേണ്ടത്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച മാരിയോ ജോസഫിനെ ആദരിക്കുമ്പോള്‍ത്തന്നെ, ഇയാളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആശയത്തെ എതിര്‍ക്കാതിരിക്കാന്‍ മനോവയ്ക്ക് സാധിക്കില്ല! മാരിയോ ജോസഫ് എന്ന വ്യക്തിയോടുള്ള എതിര്‍പ്പായി ആരുമിതിനെ കാണരുത്.

ഖുറാന്‍ എന്ന പൈശാചികഗ്രന്ഥം അവതരിപ്പിക്കപ്പെടുന്നതിനു മുന്‍പ് പൗരസ്ത്യദേശത്ത് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് ആ ദേശം പൂര്‍ണ്ണമായി സാത്താന്റെ അധീനതയിലായി. ഈ തിരിച്ചറിവെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഇല്ലാതെപോയാല്‍ ദുരന്തത്തിന്റെ ആഘാതം തുലോം വലുതായിരിക്കും. നമുക്കുവേണ്ടി കുരിശില്‍ മരിച്ച യേഹ്ശുവാ ഖുറാനിലില്ല; ദൈവത്തിന്റെ പ്രിയപുത്രനായ യേഹ്ശുവായും ഖുറാനിലില്ല; വരാനിരിക്കുന്ന യേഹ്ശുവായാകട്ടെ ഖുറാനില്‍ പ്രഖ്യാപിക്കുന്ന ഈസായുമല്ല! അങ്ങനെയെങ്കില്‍, മാരിയോ ജോസഫ് ഖുറാനില്‍ കണ്ടെത്തിയെന്നു പറയുന്ന വ്യക്തി യഥാര്‍ത്ഥ യേഹ്ശുവായല്ല! ക്രിസ്തീയ വിശ്വാസത്തിലേക്കു കടന്നുവരുന്ന ഏവരെയും എഴുന്നേറ്റുനിന്ന്‍ ആദരിച്ചുകൊണ്ടുതന്നെ മനോവ പ്രഖ്യാപിക്കുന്നു: മാരിയോ ജോസഫ് ഒരു ദുരന്തമാണ്! പതിനഞ്ചു വര്‍ഷത്തിലേറെയായി മാരിയോ ജോസഫ് എന്ന സുലൈമാനെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടുതന്നെയാണ് മനോവ ഇത് വെളിപ്പെടുത്തുന്നത്! ദൈവജനം വഞ്ചിക്കപ്പെടരുതെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് മനോവ നിലകൊള്ളുന്നതെന്നു തിരിച്ചറിഞ്ഞവര്‍ ഇത് വിശ്വസിക്കുക! മാരിയോ ജോസഫിന്റെ വിശ്വാസം സ്ഫുടമാക്കപ്പെട്ടാല്‍, എതിര്‍ത്തതിനേക്കാള്‍ ശക്തിയോടെ പിന്തുണയ്ക്കാനും മനോവ മുന്നിലുണ്ടാകും!

അല്ലാഹു ദൈവമാണെങ്കില്‍ നിങ്ങള്‍ മാരിയോ ജോസഫിന്റെ ആശയങ്ങളെ പിന്തുടരുക. കുരിശില്‍ മരിക്കാത്തവനും ദൈവപുത്രനല്ലാത്തവനുമായ ഈസായാണ് യേഹ്ശുവായെന്ന് വിശ്വസിക്കുന്നവരും അങ്ങനെതന്നെ ചെയ്യുക! ഖുറാന്‍ എന്ന ദൈവനിഷേധത്തെ ദൈവീകമാക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സീസിന്റെ ഭക്തരും ഈ പ്രഘോഷണത്തെ അനുധാവനം ചെയ്യുക! ഗന്ധഗാഗ്നിത്തടാകത്തില്‍ എരിയാന്‍ വിധിക്കപ്പെട്ടവരെന്നു നിങ്ങളെക്കുറിച്ചു മനോവ വിലപിക്കാം!

ചേര്‍ത്തുവായിക്കാന്‍: മാരിയോ ജോസഫ് യേഹ്ശുവായെ രക്ഷകനും നാഥനുമായി സ്വീകരിച്ചാല്‍, അതിലൂടെതന്നെ ഇയാള്‍ രക്ഷപ്രാപിക്കും! എന്നാല്‍, ഈസായിലൂടെ ആരും രക്ഷപ്രാപിക്കുകയില്ല; കാരണം, നിത്യനരകാഗ്നിയിലേക്ക് നയിക്കുന്ന സാത്താനാണ്‌ ഈസാനബി!

അല്ലാഹുവും മുഹമ്മദും ഈസായും ശപിക്കപ്പെടട്ടെ! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയും അവിടുത്തെ പുത്രനായ യേഹ്ശുവാ മ്ശിഹായും വാഴ്ത്തപ്പെടട്ടെ!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6532 views

LOG IN

Lost your password?

SIGN UP

LOST PASSWORD