വിജാതിയതയുടെ ദുരന്തം

നെറ്റിയിലെ `പൊട്ടും` വെളിപാടിലെ സര്‍പ്പവും!

Print By
about

യേഹ്ശുവായുടെ അഭിഷേകം സ്വീകരിച്ച നെറ്റിത്തടങ്ങളില്‍ മറ്റൊരു ചിഹ്നവും അവിടുന്ന് അനുവദിച്ചിട്ടില്ല. വിജാതിയ ദേവന്മാരുടെയും ദേവതകളുടെയും 'ട്രേഡ്മാര്‍ക്ക്' ആണു നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍. ഇതിനെ അനുകരിച്ച് പൊട്ടുകുത്തി നടക്കുന്ന 'ക്രിസ്ത്യാനികള്‍' ഓര്‍ക്കുക; നിങ്ങളുടെ നെറ്റിയില്‍ യേഹ്ശുവായുടെ അഭിഷേകമുണ്ട്. കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്. പൊട്ട് ഒരലങ്കാരം മാത്രമാണെന്ന് ആരും ധരിക്കരുത്. അതിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. നെറ്റിയിലും കഴുത്തിലും മൂര്‍ദ്ധാവിലും എല്ലാം തൊടുന്ന പൊട്ടുകള്‍ക്ക് ഓരോ അടയാളങ്ങളാണുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ മറ്റുള്ളവരെ അനുകരിക്കുന്നവരും ദൈവവചനത്തിന് എതിരായ പാപത്തിലാണ്. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അത് നിര്‍ബന്ധിച്ചു"(വെളി:13;16). എന്നാല്‍, യേഹ്ശുവായോടൊപ്പം ഉള്ളവരെ വചനം വെളിപ്പെടുത്തുന്നു: "അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്"(വെളി:14;1). ഇനി ഒന്നു കൂടി ശ്രദ്ധിക്കുക; "ആരെങ്കിലും മൃഗത്തെയോ(സാത്താനും അന്യദേവന്മാരും )അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും"(വെളി:14;9,10).

അനേകം അന്ധവിശ്വാസങ്ങള്‍ പൊട്ടുമായി ബന്ധപ്പെട്ട് പറയുന്നുണ്ടെങ്കിലും മൂന്നാം കണ്ണുള്ള ശിവനോടുള്ള ഭക്തിയുടെ സൂചനയാണിതെന്ന വിശ്വാസമാണു ഹിന്ദുക്കള്‍ക്കുള്ളത്. മറ്റൊരു വിശ്വാസം കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്; പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള കക്ഷി സ്ത്രീയെ സമീപിക്കുമ്പോള്‍ അവള്‍ക്ക് ആര്‍ത്തവമാണെങ്കില്‍ നെറ്റിയിലെ കുങ്കുമപ്പൊട്ടു അടയാളമായി കണക്കാക്കുമത്രെ! എങ്കിലും ആദ്യത്തെ വിശ്വാസമാണു കൂടുതല്‍ സാധ്യതയുള്ളത്. കാരണം, ഇന്ന് കടുത്ത വിശ്വാസികളായ പുരുഷന്മാരും പൊട്ടുതൊടാറുണ്ടല്ലോ! ഇത് യേഹ്ശുവായോടുള്ള വെല്ലുവിളിയാണെന്നതില്‍ യാതൊരു സംശയവും വേണ്ട. മനുഷ്യരെ ദൈവത്തില്‍ നിന്നകറ്റാന്‍ സാത്താന്‍ പാമ്പിന്റെ രൂപത്തില്‍വന്ന് ചതിച്ചപ്പോള്‍, ദൈവം പാമ്പിനെ ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും"(ഉല്‍ പത്തി:3;15). ഉല്‍പത്തിമുതല്‍ വെളിപാടുവരെയുള്ള വചനങ്ങളില്‍ മുഴുവന്‍ തിന്മയുടെ പ്രതീകമായി അവതരിപ്പിച്ചിട്ടുള്ള സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിച്ച് വിലസുന്നവന്‍, യേഹ്ശുവായുടെ ശത്രുവാണ്. സാത്താനെ സ്വയം വരിച്ചുകൊണ്ട്, അവന്റെ അടയാളം നെറ്റിയില്‍ ധരിക്കുന്നത് ദൈവത്തിനു സ്വീകാര്യമാണോ എന്നതു നാം തന്നെ തീരുമാനിക്കണം.

എല്ലാ ഹൈന്ദവ ദേവീ-ദേവന്മാരുടെ ഇഷ്ടതോഴരാണ് പാമ്പുകള്‍! ഇതിനെക്കുറിച്ചുള്ള വിവരണം മറ്റൊരു ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ പ്രാവിനെ നന്മയുടെ പ്രതീകമായി കാണുന്നത് പരിശുദ്ധാത്മാവ് യേഹ്ശുവായുടെമേല്‍ പ്രാവിന്റെ രൂപത്തില്‍ വന്നതുകൊണ്ടാണ്. ആദ്യമാതാപിതാക്കളെ വഞ്ചിക്കാന്‍ സാത്താന്‍ വന്നത് പാമ്പിന്റെ രൂപത്തിലായിരുന്നു. അന്നുമുതല്‍ പിന്നീടുള്ള വചനങ്ങളിലെല്ലാം തിന്മയുടെ പ്രതീകമായി പാമ്പിനെ വിവരിക്കുന്നു. തിന്മയില്‍ ജീവിക്കുന്ന തലമുറയെ സ്നാപകയോഹന്നാന്‍ 'അണലിസന്തതികള്‍' എന്നുവിളിക്കുന്നതും നാം വായിക്കുന്നുണ്ട്. എന്നാല്‍, ഈ സര്‍പ്പങ്ങളെ സന്തതസഹചാരികളായി ചുമക്കുന്ന ദേവന്മാരും ദേവിമാരും തിന്മയുടെ പ്രതീകങ്ങളോ അതോ നന്മയുടേതോ എന്നു തിരിച്ചറിയാന്‍ കൂടുതല്‍ ചിന്തയുടെ ആവശ്യമില്ല. ഇവരുടെ ആചാരങ്ങള്‍ കടമെടുക്കുന്നവരുടെ 'പാപ്പരത്തം' അപഹാസ്യംതന്നെ!

പൊട്ട് വെറുമൊരു അലങ്കാരമല്ല!

പൊട്ടു തൊടുന്നത് വെറുമൊരു അലങ്കാരം മാത്രമാണെന്നു ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ സത്യം മറച്ചുവയ്ക്കുകയാണ്. ഹിന്ദുക്കളുടെ ഏതെങ്കിലും ദേവീ-ദേവന്മാരുടെ നെറ്റിയില്‍ പൊട്ടില്ലാത്തതായി കാണാന്‍ കഴിയില്ല! തീവ്ര ഹിന്ദുമതവിശ്വാസികളായ പുരുഷന്മാര്‍ പൊട്ടുതൊട്ട് നടക്കുന്നത് അലങ്കാരത്തിനാണെന്നു കരുതാനും സാധിക്കില്ല! ശിവനു സ്വയം സമര്‍പ്പിച്ചവരാണ് ഇത്തരക്കാരെന്നു മനസ്സിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്നില്ലെങ്കില്‍ നിത്യനരകത്തില്‍ വിജാതിയരോടൊപ്പം തള്ളപ്പെടും എന്നു മറക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    14188 views

LOG IN

Lost your password?

SIGN UP

LOST PASSWORD