വിജാതിയതയുടെ ദുരന്തം

'യോഗാ' അഥവാ ഹൈന്ദവ ഫിലോസഫി!

Print By
about

20 - 06 - 2015

കൃഷ്ണഭക്തിയെ അടിസ്ഥാനമാക്കി രൂപംകൊടുത്തിരിക്കുന്ന യോഗയില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയെ ഇതിനോടകം പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ നിലനില്‍ക്കുന്ന സംശയങ്ങളെ പൂര്‍ണ്ണമായി ദൂരീകരിക്കാന്‍ മനോവയ്ക്കു സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ തുറന്നു സമ്മതിക്കുന്നു. അത്രമാത്രം കൗശലത്തോടെ അവതരിപ്പിക്കപ്പെട്ട പൈശാചിക ആശയമാണ് ഹിന്ദുത്വം! മാനവീകതയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഏക മതം തങ്ങളുടെതാണെന്ന് ഹിന്ദുമത പ്രചാരകര്‍ അവകാശപ്പെടുന്നു. ഈ മതത്തിന്റെ പ്രചരണാര്‍ത്ഥം ആവിഷ്കരിച്ചിരിക്കുന്ന നിഗൂഢപദ്ധതിയാണ് യോഗ. ഹിന്ദുക്കളുടെ മാത്രം ആരാധനാരീതിയാണ് യോഗ എന്ന് ആരും കരുതരുത്. പാഗണ്‍ മതങ്ങളുടെ പൊതുവായ ആരാധനയെ ആധുനീകവത്ക്കരിച്ച രൂപമാണിത്!

സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യത്തിന്റെ മാഹാത്മ്യവും വാക്കുകൊണ്ടുമാത്രം അവകാശപ്പെടുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അവബോധം ഈ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കുപോലും ഇല്ല! യോഗാചാര്യരാണ് ഈ മതത്തിന്റെ മുഖ്യ പ്രചാരകരെന്നു നാം മനസ്സിലാക്കണം. ഹിന്ദുത്വം എന്ന സിദ്ധാന്തത്തില്‍നിന്നു വ്യതിരക്തമായി ചിന്തിക്കുന്ന മൂന്നു മതങ്ങള്‍ മാത്രമേ ഇന്ന് ഈ ഭൂമുഖത്തുള്ളു. യഹൂദമതവും ക്രിസ്തുമതവും ഇസ്ലാംമതവുമാണ് ഈ മതങ്ങള്‍. പ്രകൃതിശക്തികളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ ആരാധനകളാണ് മറ്റെല്ലാ മതങ്ങളുടെയും അന്തഃസത്ത. ഇതു പറയുമ്പോള്‍ ബുദ്ധമതത്തെക്കുറിച്ച് ആരെങ്കിലും തര്‍ക്കമുന്നയിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ നിലനില്‍ക്കുന്ന പ്രധാന തര്‍ക്കവും ബുദ്ധമതത്തെ സംബന്ധിച്ചുള്ളതാണ്. കാരണം, എല്ലാ പ്രാകൃത ആരാധനകളെയും സമന്വയിപ്പിച്ച്, വിജാതിയതയ്ക്ക് ഒരു ഏകീകൃത ഭാവം നല്‍കി എന്നതില്‍ക്കവിഞ്ഞ്‌ പാഗണ്‍ മതങ്ങളില്‍നിന്നു വേറിട്ട മാഹാത്മ്യമൊന്നും ബുദ്ധമതത്തിനില്ല. ഈ മതം ഉണ്ടാകുന്നതുവരെ, വിജാതിയത ചിതറിക്കപ്പെട്ട അവസ്ഥയിലായിരുന്നു എന്നുമാത്രം!

ആത്മാവും പുനരുത്ഥാനവും ഇല്ലെന്ന വാദത്തോടെ സിദ്ധാര്‍ത്ഥ ഗൗതമന്‍ എന്ന ബുദ്ധന്‍ തുടങ്ങിവച്ച ആശയമാണ് ബുദ്ധമതത്തിന്റെ രൂപീകരണത്തിനു വഴിവച്ചത്. അന്നുവരെ വിജാതിയത എന്നത് ഒരു പാഗണ്‍ സംസ്ക്കാരം മാത്രമായിരുന്നു. ആത്മാവില്ലെന്നു വാദിച്ച ബുദ്ധന്റെ ആത്മാവ് ഓരോ കാലത്തും മറ്റു വ്യക്തികളായി പുനര്‍ജനിക്കുന്നുവെന്ന് ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നു. ഇങ്ങനെ അവതരിക്കുന്നവരെ ലാമ എന്നാണു വിളിക്കുന്നത്. ആത്മാവില്ലെന്നു വാദിച്ച വ്യക്തിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ഈ മതത്തിന്റെ അടിസ്ഥാനംതന്നെ ചോദ്യചെയ്യപ്പെടുന്നത് ഈ 'ലാമ' കഥ മൂലമാണ്! ബുദ്ധമതം സ്ഥാപിതമായത്തിനുശേഷവും പാഗണ്‍ സംസ്ക്കാരം അതേപടി നിലനിന്നിരുന്നു. അങ്ങനെ നിലനിന്നുപോന്ന ജനതകളില്‍നിന്ന് ഓരോ കാലഘട്ടങ്ങളിലും ചില നവോത്ഥാന നായകന്മാര്‍ ഉയര്‍ന്നുവരികയും, ഇവരുടെ കീഴില്‍ പ്രത്യേക വിഭാഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരം നായകന്മാര്‍ ഉയര്‍ത്തുന്ന വാദഗതികളില്‍ ആകൃഷ്ടരാകുന്ന വ്യക്തികളുടെ കൂട്ടായ്മകളാണ് പുതിയ മതത്തിന്റെ അടിത്തറ. പുതിയ മതമാണെങ്കിലും പഴയ ദൈവങ്ങളെ ഇവരാരും ഉപേക്ഷിക്കാറില്ല. തങ്ങള്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളോടൊപ്പം തങ്ങളുടെ മതത്തിന് അടിസ്ഥാനമിട്ട വ്യക്തിയേയും ആരാധനാമൂര്‍ത്തിയായി പരിഗണിക്കുന്നു എന്നതാണ് ഇവരുടെ പുതുമ! ഇത്തരം അവതാരങ്ങള്‍ ഗുരു എന്ന പേരിലാണ് അറിയപ്പെടുന്നത്. എണ്ണിയാലൊടുങ്ങാത്ത ഗുരുക്കന്മാരും മതങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ! സിക്കുമതവും ജൈനമതവും ഉണ്ടായത് ഇത്തരം ഗുരുക്കന്മാരിലൂടെയാണ്. കേരളത്തില്‍ അവതരിച്ച ഒരു ഗുരുവാണ് നാരായണഗുരു എന്നകാര്യം നമുക്കറിയാം. ഈഴവര്‍ തങ്ങളുടെ പാഗണ്‍ ദേവന്മാര്‍ക്കൊപ്പം തുല്യ പരിഗണനയോടെ ഈ ദേവനേയും ആരാധിക്കുന്നു.

കേരളത്തിലെ ജനസംഖ്യയുടെ ഇരുപത്തിമൂന്നു ശതമാനവും ഈഴവരാണ്. പഴയ തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങള്‍ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവര്‍ കൂടുതലായും ഉള്ളത്. വടക്കന്‍ കേരളത്തിലെ മലബാര്‍ മേഖലയില്‍ 'തീയ്യര്‍' എന്ന പേരിലും മദ്ധ്യ തിരുവിതാംകൂറില്‍ 'ചോവന്‍' എന്ന പേരിലുമാണ് ഈഴവര്‍ അറിയപ്പെടുന്നത്. ഇവരെ ഹിന്ദുമതത്തിലെ ഒരു വിഭാഗമായി പരിഗണിച്ചിരിക്കുന്ന അവസ്ഥ ഇന്നുണ്ടെങ്കിലും, ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം, ഹിന്ദുമതം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഈഴവര്‍ ഉണ്ടായിരുന്നു. മാത്രവുമല്ല, ഈഴവരുടെ ഉദ്ഭവം ബുദ്ധമതത്തില്‍നിന്നാകാനുള്ള സാധ്യതയാണ് കൂടുതല്‍! ഈഴവരുടെ ആചാര്യനായ നാരായണഗുരുവിന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും നിര്‍മ്മിക്കുന്നത് ബുദ്ധവിഗ്രഹങ്ങളുടെ മാതൃകയിലാണെന്നത് ഈ നിഗമനത്തെ ബലപ്പെടുത്തുന്നു! അതായത്, ബുദ്ധമതത്തിന്റെ വകഭേദമായി കേരളത്തില്‍ സ്ഥാപിതമായ മതവിഭാഗമാണ് ഈഴവ സമുദായം!

ഇന്ന് ഹിന്ദുക്കള്‍ എന്ന് അറിയപ്പെടുന്ന മതവിഭാഗത്തിലെ ഏറ്റവും പഴക്കമുള്ള സമുദായം ഈഴവരാണ്. ഇന്ത്യയിലെ സകല പാഗണ്‍ മതങ്ങളെയും ചേര്‍ത്തുവച്ച് ഹിന്ദുക്കള്‍ എന്നപേരില്‍ വിളിക്കാന്‍ തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടിലധികമായിട്ടില്ല. എന്നാല്‍, അതിനുമുമ്പും ഈഴവരുണ്ടായിരുന്നു. അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന രണ്ടു മതങ്ങള്‍ ബുദ്ധമതവും യഹൂദമതവും മാത്രമായിരുന്നു. അന്നുണ്ടായിരുന്ന യഹൂദരില്‍ ഭൂരിപക്ഷവും ക്രിസ്തുമതം സ്വീകരിച്ചു. ബുദ്ധമതക്കാരാകട്ടെ, പിന്നീട് ഈഴവസമുദായമായി അറിയപ്പെടുകയായിരുന്നു.

ഈഴവര്‍ ഹിന്ദുക്കളല്ലെന്ന് ആദ്യമായി പറയുന്നത് മനോവയാണെന്ന് ആരും കരുതേണ്ടാ. അബ്കാരി മുതലാളി ഈഴവരുടെ നേതാവാകുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു നേതാവ് ഇവര്‍ക്കുണ്ടായിരുന്നു. 1934-ല്‍ അന്നത്തെ ജനറല്‍സെക്രട്ടറിയായിരുന്ന ഇ മാധവന്‍ നടത്തിയ പ്രസംഗം പുസ്തകരൂപത്തില്‍ ഇന്ന് ലഭ്യമാണ്. പട്ടണക്കാട് നടന്ന ഈഴവ യുവജന സമാജം സമ്മേളനത്തില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തിലാണ് അദ്ദേഹമിത് വെളിപ്പെടുത്തിയത്. ഈഴവ സമുദായത്തെ ഹിന്ദുത്വവാദത്തിന്റെ ചാവേറുകളാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എസ്എന്‍ഡിപി യോഗ നേതൃത്വവും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഈ പുസ്തകമൊന്നു വായിക്കുന്നത് നന്നായിരിക്കും. ഹിന്ദു പാര്‍ലമെന്റിലേക്കും ഹിന്ദു ഐക്യവേദിയിലേക്കും ‘നായാടി മുതല്‍ നമ്പൂതിരി വരെ’യുള്ളവരെ എത്തിക്കാന്‍ ധൃതികൂട്ടുന്ന ഈ ‘ശ്രീനാരായണ ഭക്തര്‍’ ഇ മാധവനെ അറിയുമോ ആവോ! ഹിന്ദുത്വത്തിനെതിരെ അഞ്ഞടിച്ചുകൊണ്ട് മാധവന്‍ എഴുതിയ പുസ്തകമാണ് 'സ്വതന്ത്ര സമുദായം'! ആര്‍ എസ് എസിന്റെ ചാവേറുകളായി നടക്കുന്ന ഈഴവ യുവാക്കള്‍ ആദ്യം ഈ പുസ്തകം വായിക്കുക! 2011-ല്‍ കേരള സാഹിത്യ അക്കാദമി പുനപ്രസിദ്ധീകരിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിലെ ഒരുഭാഗം ഇവിടെ ചേര്‍ക്കുന്നു.

ഈഴവര്‍ ഹിന്ദുക്കളല്ല. അവര്‍ ബുദ്ധ മതാനുസാരികളായിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാര്‍ ഒരുപോലെ സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഹിന്ദുക്കളുടെ നിഷ്ഠുരമായ മര്‍ദ്ദനശക്തി കൊണ്ടു ബുദ്ധമതം ക്രമേണ ഇന്‍ഡ്യയില്‍നിന്നും തിരോധാനം ചെയ്തതോടു കൂടി ഈഴവരുടെ മത വിശ്വാസത്തിന് മാറ്റമുണ്ടാകേണ്ടി വന്നു. ശ്രീബുദ്ധന്റെ ധര്‍മരശ്മി പ്രസരം കൊണ്ട് പ്രശോഭിതമായ സിംഹള നാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത തീയ്യര്‍ ഹിന്ദുക്കളാകുവാന്‍ സ്വയം വിസമ്മതിക്കുകയോ, വര്‍ണാശ്രമ മാനികളായ ഹിന്ദുക്കള്‍, തങ്ങളുടെ മതത്തില്‍ ചേര്‍ക്കാതെ ദൂരെ നിര്‍ത്തുകയോ ചെയ്തതിനാല്‍ അവര്‍ ഇന്ന് ഹിന്ദുമതത്തിലെ തീണ്ടല്‍ ജാതിക്കാരില്‍ ഒരു കൂട്ടരായി തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഹിന്ദുക്കളുടെ സമ്പര്‍ക്കംകൊണ്ടും, മറ്റു പരിസരങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടും കാലാന്തരത്തില്‍ അവരുടെ ആചാര മര്യാദകളെ സ്വീകരിക്കാന്‍ നമ്മളും കാര്യലാഭമുണ്ടെന്നു തോന്നിയപ്പോള്‍ നമ്മളേയും ഹിന്ദുക്കളായി കരുതുവാന്‍ അവരും ഉദ്യമിച്ചതിന്റെ ഫലമായി നാം ഇന്ന് ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഹിന്ദുക്കളായിത്തന്നെ കഴിഞ്ഞുകൂടുന്നു. ഇങ്ങനെ ഹിന്ദുമതക്കുടുക്കില്‍ പെട്ടുപോയെങ്കിലും നമുക്ക്, ഇന്നും ഹിന്ദുക്കളോടുള്ളതിനേക്കാള്‍ അടുപ്പം മറ്റു മതക്കാരോടാണുള്ളത്. നാം ഹിന്ദുക്കാളാണെന്ന് കാണിപ്പാന്‍ ഒരു പ്രമാണവും അവര്‍ക്കില്ല. അവരുടെ വര്‍ണ വ്യവസ്ഥയില്‍ നമ്മെ ഉള്‍പ്പെടുത്തിയിട്ടുമില്ല. (ഈ അദ്ധ്യായം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക)

യഹൂദമതത്തിനുശേഷം ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ട സംഘടിത മതം ബുദ്ധമതമാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആവിര്‍ഭവിച്ചതാണ് ഈ മതമെന്ന് അവകാശപ്പെടുന്നവരുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങളൊന്നും ശേഷിപ്പായി ഇല്ലെങ്കിലും തര്‍ക്കത്തിനുവേണ്ടി ഈ വാദത്തോടു മനോവ മൗനം അവലംബിക്കുന്നു. നാം ഇവിടെ ചിന്തിക്കുന്ന വിഷയം യോഗയെ സംബന്ധിച്ചുള്ളതായതിനാല്‍, അതിലേക്കുതന്നെ മടങ്ങിവരാം. ഇന്നത്തെ പ്രധാന യോഗികളെല്ലാം ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങളാണെങ്കിലും, യോഗയുടെ ഉറവിടം ഹിന്ദുമതത്തില്‍നിന്നല്ല. ഈ വസ്തുത വെളിപ്പെടുത്തുന്നതിനാണ് ബുദ്ധമതത്തെക്കുറിച്ചുള്ള വിവരണത്തിലേക്ക് മനോവ കടന്നത്. യോഗ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുക്കളെപ്പോലെതന്നെ ബുദ്ധമതക്കാരും മുന്നിട്ടുനില്‍ക്കുന്നു എന്നത് അതിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള സംശയം വര്‍ദ്ധിപ്പിക്കുന്നു. 93 ശതമാനത്തിലേറെ ബുദ്ധമതക്കാര്‍ വസിക്കുന്ന രാജ്യമാണ് തായ്‌ലാന്റ്. ഈ രാജ്യത്തുനിന്നുള്ള കുടിയേറ്റക്കാരും യോഗയുടെ പ്രചാരകരായി യൂറോപ്പിലുണ്ട്. ലോകത്താകമാനമുള്ള പാഗണ്‍ മതക്കാരെല്ലാംതന്നെ വിവിധ തരത്തിലുള്ള യോഗ പരിശീലിക്കുന്നു. അതുകൊണ്ടുതന്നെ, പാഗണ്‍ ആരാധനയുടെ പരിഷ്കരിച്ച രൂപമായി മാത്രമേ യോഗയെ കാണാന്‍ കഴിയൂ!

'യോഗ' ഒരു ആരാധനയോ?

പ്രാകൃതരായ മനുഷ്യര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ക്കു നല്‍കിപ്പോന്ന ആരാധനയ്ക്ക് ശാസ്ത്രീയ പരിവേഷം നല്‍കി രൂപപ്പെടുത്തിയതാണ് 'യോഗ'! പ്രകൃതിശക്തികളെ ആരാധിക്കണമെന്ന് ആധുനീക മനുഷ്യനോട് ആവശ്യപ്പെട്ടാല്‍ അവനത് പുച്ഛിച്ചുതള്ളുമെന്ന് പിശാചിനറിയാം. ആയതിനാല്‍, പ്രകൃതിശക്തികളിലൂടെ തനിക്കു ലഭിച്ചുകൊണ്ടിരുന്ന ആരാധനയ്ക്ക് ആധുനീക കാലഘട്ടത്തില്‍ വന്ന കുറവ് പരിഹരിക്കാന്‍ സാത്താന്‍ ഒരു പദ്ധതി തയ്യാറാക്കി. എല്ലാ തിന്മകള്‍ക്കും ശാസ്ത്രീയ പരിവേഷം നല്‍കിയാല്‍ നിരീശ്വരവാദികളെപ്പോലും തന്റെ ആരാധകരാക്കാം എന്നതാണ് ഈ കുതന്ത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായ കോടിയേരി ബാലകൃഷ്ണന്‍ ഈ അടുത്തനാളില്‍ നടത്തിയ പ്രസ്താവന ഇതുമായി കൂട്ടിവായിച്ചാല്‍, സാത്താന്റെ കുതന്ത്രം എത്രത്തോളം ഫലംകണ്ടുവെന്നു മനസ്സിലാകും. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ യുവജനസംഘടനയിലെ അംഗങ്ങള്‍ക്ക് യോഗാ പരിശീലനം നല്‍കുന്നുവെന്നായിരുന്നു ആ പ്രസ്താവന!

ജ്യോതിഷവും മറ്റെല്ലാ അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയത കല്പിക്കുന്നതില്‍ ഹിന്ദുക്കള്‍ ഇക്കാലത്ത് വളരെയധികം ശ്രദ്ധകൊടുക്കാറുണ്ട്. കൈരേഖ നോക്കി ഭാവി പ്രവചിക്കുന്നതിനു 'ഹസ്തരേഖാ ശാസ്ത്രം' എന്നാണ് ഇവര്‍ പറയുന്നത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണെന്ന രീതിയിലുള്ള പ്രചരണവും ഇന്ത്യയിലെ പ്രാശ്നികര്‍ നടത്താറുണ്ട്. വാസ്തുബലിയ്ക്കും ഭൂമിപൂജയ്ക്കുമെല്ലാം ശാസ്ത്രീയത കല്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. അറിവില്‍ ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ വഞ്ചിക്കാന്‍ ഇത്തരം കൗശലങ്ങളിലൂടെ സാധിക്കുന്നുവെന്നതും അംഗീകരിക്കാതെ വയ്യാ!

പാഗണ്‍ ആരാധകളിലേക്ക് ആധുനീകമനുഷ്യനെ തിരിച്ചുനടത്തണമെങ്കില്‍, ഈ ആരാധനകള്‍ക്ക് ശാസ്ത്രീയ പരിവേഷം അനിവാര്യമാണ്. മറ്റു മതക്കാരുടെയിടയില്‍ വെറുമൊരു മെഡിറ്റേഷന്‍ എന്നപേരില്‍ യോഗ അവതരിപ്പിക്കുമ്പോള്‍, ഹിന്ദുത്വ സംഘടനകള്‍ ഇതിനെ ആരാധനയുടെ ഭാഗമായിത്തന്നെ കാണുന്നു എന്നതും ശ്രദ്ധേയമാണ്! RSS എന്ന ഹിന്ദു വര്‍ഗ്ഗീയ സംഘടനയുടെ സമ്മേളനങ്ങള്‍ ആരംഭിക്കുന്നത് യോഗാ പരിശീലനത്തോടെയാണെന്നതും ഗൗരവമായിക്കാണണം. യോഗയുടെ ഭാഗമായ സൂര്യനമസ്ക്കാരത്തിനു തയ്യാറല്ലാത്തവര്‍ രാജ്യംവിടുകയോ കടലില്‍ ചാടുകയോ വേണമെന്ന് ഒരു ഹൈന്ദവതീവ്രവാദി അട്ടഹസിച്ചതിലൂടെ ഒരുകാര്യം വ്യക്തമാണ്; ഹിന്ദുത്വത്തെ അടിച്ചേല്‍പ്പിക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് യോഗ! ഇത് ഒരു മെഡിറ്റേഷന്‍ മാത്രമായിരുന്നുവെങ്കില്‍, അത് ചെയ്യാത്തവരെ എന്തിനു നിര്‍ബന്ധിക്കണം? ഏതെങ്കിലും ഒരു ചികിത്സയോ വ്യായാമ രീതികളോ മറ്റുള്ളവര്‍ ചെയ്യണമെന്നു വാശിപിടിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ നിഗൂഢമായ ഒരു അജണ്ടയുണ്ട്! നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ആധുനീക രൂപമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ബുദ്ധമതവുമായി ബന്ധപ്പെട്ട യോഗയെക്കുറിച്ചുകൂടി പരിശോധിക്കുന്നത് ഇതിലെ ദൈവനിഷേധം തിരിച്ചറിയാന്‍ കൂടുതല്‍ ഉപകരിക്കും. ബുദ്ധമതം എന്നത് ബൗദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദര്‍ശനത്തിലുണ്ട്. ഇവ തമ്മില്‍ ആശയപരമായി പരസ്പരം എതിരിട്ടുനില്‍ക്കുന്നുവെന്നതും പ്രത്യേകം ചിന്തിക്കണം. ഇന്ത്യയില്‍ വികാസം പ്രാപിച്ച ശാഖകളില്‍ പ്രധാനപ്പെട്ട നാല്‌ ഉപശാഖകള്‍ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്. രണ്ടു പ്രധാനപ്പെട്ട ദാര്‍ശനികപ്രശ്നങ്ങളാണ് ബൗദ്ധദാര്‍ശനികരില്‍ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാര്‍ത്ഥ വസ്തുതകള്‍ എന്താണ്' എന്ന കേവലദാര്‍ശനിക(Metaphysical)പ്രശ്നമാണ് അതില്‍ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാര്‍ശനികര്‍ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍, മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നുമാണ് യോഗാചാരദാര്‍ശനികര്‍ വാദിക്കുന്നത്‌. പ്രാകൃത ആരാധരുടെ ആദ്യത്തെ സംഘടിത മതമായ ബുദ്ധമതത്തിന്റെ പ്രാര്‍ത്ഥനാ ശൈലിയുമായി യോഗയ്ക്കുള്ള പൊരുത്തം ഇവിടെ മറനീക്കി പുറത്തുവരുന്നു! ബുദ്ധമതവും  ജൈനമതവും സൂഫിസവുമെല്ലാം യോഗയ്ക്ക് വളരെ പ്രാധാന്യം നല്‍കിവരുന്നുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കടന്നുകൂടിയ ആദ്ധ്യാത്മിക അന്ധതയുടെ ഫലമായി യോഗികളും ആള്‍ദൈവങ്ങളും ഇന്ന് കത്തോലിക്കാസഭയിലും സ്ഥാനംപിടിച്ചു! സൂര്യനമസ്ക്കാരത്തെ യേശുനമസ്ക്കാരമാക്കിയ സന്യാസസമൂഹങ്ങള്‍ കത്തോലിക്കാസഭയിലുണ്ട്!

മതപരമായ ആരാധനയാണ് യോഗ എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന അനേകം തെളിവുകളില്‍ ഒന്നാണ് ബുദ്ധമതവുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തല്‍. ഹിന്ദുക്കളുടെ മതപരമായ ആരാധനകളിലെല്ലാം യോഗയുടെ സ്വാധീനം വ്യക്തമാണ്. ഹിന്ദുമതത്തിന്റെ പിന്തുണയോടെ നിലനില്‍ക്കുന്ന ആള്‍ദൈവങ്ങളെല്ലാം യോഗയുടെ പ്രചാരകരാണെന്ന് നാം തിരിച്ചറിയണം. തീവ്രഹിന്ദുത്വത്തെ പ്രീണിപ്പിച്ചതിലൂടെ അധികാരത്തില്‍വന്ന നരേന്ദ്രമോഡിയുടെ ഭരണകൂടം യോഗയുടെ പ്രചാരണത്തിനുവേണ്ടി കോടികള്‍ ചിലവഴിക്കുമ്പോള്‍ എന്താണു മനസ്സിലാക്കേണ്ടത്? യോഗയെ എതിര്‍ക്കുന്നവരോട് അസഹിഷ്ണുത കാണിക്കുന്ന കാവിവേഷധാരികളായ പാര്‍ലമെന്റ് മെമ്പര്‍മാരാണ് മോഡിയെ താങ്ങിനിര്‍ത്തുന്നത് എന്നകാര്യവും നാം വിസ്മരിക്കാന്‍ പാടില്ല! തീവ്രഹിന്ദുത്വ വാദികളുടെ പ്രതിനിധികളായി പാര്‍ലമെന്റില്‍ കടന്നുകൂടിയ ആള്‍ദൈവങ്ങളെയും യോഗികളെയും പ്രീണിപ്പിക്കാന്‍ മോഡി നടത്തുന്ന ശ്രമങ്ങളും ഇത്തരുണത്തില്‍ ഓര്‍ക്കണം.

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്. എന്താണ് യോഗ? പേര് സൂചിപ്പിക്കുന്നതുപോലെ 'യോഗം', സമാഗമം, കൂട്ടായ്മ എന്നൊക്കെയാണിതിന്റെ അര്‍ത്ഥം. ആരൊക്കെയാണ് ഇവിടെ കൂടിച്ചേരുന്നത്? പരമാത്മാവായ ബ്രഹ്മനും ജീവാത്മായ മനുഷ്യനും തമ്മില്‍ ഒന്നായിതീരുന്ന അവസ്ഥയാണ് 'യോഗ'. ഹിന്ദു വിശ്വാസമനുസരിച്ച് ഇതിനെ മോക്ഷമെന്നും വിളിക്കുന്നുണ്ട്. സംസാരചക്രമെന്നറിയപ്പെടുന്ന ജനനമരണങ്ങുടെ ചക്രത്തില്‍നിന്നും എന്നേയ്ക്കുമായുള്ള മോചനത്തെയാണ് മോക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം വീണാല്‍ എങ്ങനെയോ അപ്രകാരമാണ് പരമാത്മാവായ ബ്രഹ്മനില്‍ ജീവാത്മാവ് ലയിച്ചുചേരുന്നത്. ഈ ലയന പ്രക്രിയതന്നെ യോഗയിലും സംഭവിക്കുന്നു.   ഭഗവത്ഗീതയുടെ പഠിപ്പിക്കലനുസരിച്ച് പ്രധാനമായി മൂന്ന് യോഗങ്ങള്‍ വഴി മോക്ഷപ്രാപ്തി ഉണ്ടാകും. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിവയാണവ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണെന്ന വാദമാണ് ആളുകളെ അതിലേക്ക് ആകര്‍ഷിക്കുന്നത്.

ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ വഴി  സര്‍വ്വ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനും ഹിന്ദുമത പ്രചാരകര്‍ പദ്ധതിയിടുന്നു. എല്ലാവരെയും ഹൈന്ദവ ആരാധനയില്‍ പങ്കാളികളാക്കുകയെന്ന ഹിന്ദുത്വ ഹിഡന്‍ അജണ്ടയാണ് ഇതിന്റെ പിന്നിലുള്ളത്. വ്യായാമമുറ മാത്രമാണ് യോഗയെന്നു വാദിക്കുന്നവര്‍ ഇതില്‍ മറഞ്ഞിരിക്കുന്ന മതപരമായ വിശ്വാസങ്ങളെയും ആരാധനയെയും കൗശലപൂര്‍വ്വം മറച്ചുവയ്ക്കുന്നു. യോഗയുടെ ശരിയായ ലക്ഷ്യം ഹൈന്ദവ ദൈവ സങ്കല്‍പ്പമായ ബ്രഹ്മനില്‍ ലയിപ്പിക്കുക എന്നതാണെന്ന് ബഹുഭൂരിപക്ഷത്തിനുമറിയില്ല. വൈഷ്ണവമതം പറയുന്നത് വിഷ്ണുമായി നിത്യമായ ബന്ധത്തില്‍ വരുന്നതാണ് യോഗയെന്നാണ്. നട്ടെല്ലിന്റെ അടിയിലായി മൂലാധാരത്തില്‍ കൂണ്ഡലിനി എന്നൊരു ശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതിനെ യോഗയിലൂടെ ഉണര്‍ത്തി സൂഷ്മനാഡിയിലൂടെ തലച്ചോറില്‍ കൊണ്ടുവന്ന് മരിക്കുമ്പോള്‍ തലപൊട്ടിപ്പിളര്‍ന്ന് ബ്രഹ്മനില്‍ ലയിച്ചുചേരുമെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ അബദ്ധസിദ്ധാന്തത്തിന്റെ കെണിയില്‍ അകപ്പെട്ടവര്‍ അനേകരാണ്. ആദ്ധ്യാത്മികമായ അജ്ഞതയാല്‍ യോഗ എന്ന കെണിയില്‍ അകപ്പെട്ടവരും ആദ്ധ്യാത്മികമായ അഹങ്കാരത്താല്‍ യോഗയെ വരിച്ചവരും ക്രൈസ്തവസഭകളിലുണ്ട്.

യോഗ അഭ്യസിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് അമേരിക്കയിലെ ഒരു പാഠ്യപദ്ധതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിച്ചാല്‍ ഇതിലുള്ള ആരാധന തിരിച്ചറിയാന്‍ നമുക്കു കഴിയും. ഓം ശാന്തി..ശാന്തി എന്ന് ഇടയ്ക്കിടെ ഉരുവിടണം എന്നും ഇഷ്ടമുള്ള ദൈവത്തെ ധ്യാനിക്കണമെന്നും അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇഷ്ടദൈവത്തെ ധ്യാനിക്കാം എന്ന നിര്‍ദ്ദേശത്തിലൂടെ എല്ലാ മതക്കാരെയും ആകര്‍ഷിക്കാനുള്ള കൗശലമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍, യോഗാഭ്യാസം ചില ഘട്ടങ്ങള്‍ പിന്നിട്ടു കഴിയുമ്പോള്‍, ഹൈന്ദവമൂര്‍ത്തികളുടെ ആരാധകരാകുമെന്നു മാത്രമല്ല, ഹിന്ദുമതത്തില്‍ അംഗമാകുകയും ചെയ്യും! ഇത്തരത്തില്‍ ആള്‍ദൈവങ്ങളുടെ ശിഷ്യത്വം സ്വീകരിച്ച അനേകര്‍ പാശ്ചാത്യനാടുകളിലുണ്ട്. ഇവരെ നാശത്തിലേക്കു തള്ളിവിട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും 'ക്രൈസ്തവയോഗികള്‍'ക്കുണ്ട്.

യോഗയുടെ ഇന്നത്തെ രൂപത്തിലായിരുന്നില്ല മുന്‍കാലങ്ങളില്‍ പ്രാകൃതമതങ്ങള്‍ തങ്ങളുടെ ആരാധനയുടെ ഭാഗമായി ചേര്‍ത്തുവച്ചത്. പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന രീതിയില്‍നിന്ന് ഉടലെടുത്ത അന്ധവിശ്വാസത്തിന് ശാസ്ത്രീയ മാനം നല്‍കിയപ്പോള്‍ അത് യോഗ എന്ന സര്‍വ്വരോഗ സംഹാരിണിയായി രൂപാന്തരപ്പെട്ടു. പഞ്ചഭൂതങ്ങള്‍ എന്ന ആദ്ധ്യാത്മിക അന്ധതയെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നു മനോവ കരുതുന്നു. പാഗണ്‍ ഫിലോസഫി അനുസരിച്ച്, അഗ്നി, വായു, ഭൂമി, ജലം, ആകാശം എന്നിവയെ പഞ്ചഭൂതങ്ങള്‍ എന്ന് വിളിക്കുന്നു. ഭാരതീയ തത്ത്വചിന്തകരില്‍ ചാര്‍വക സിദ്ധാന്തം പിന്തുടരുന്നവര്‍ ആകാശത്തെ അംഗീകരിക്കുന്നില്ല. അവര്‍ക്കു പഞ്ചഭൂതങ്ങളില്ല, ആകാശത്തെ ഒഴിവാക്കി നാലേയുള്ളൂ. അതുകൊണ്ടാണ്‌ അതിനെ ചാര്‍വാകം അഥവാ ചതുര്‍മൂലക സിദ്ധാന്തങ്ങള്‍ എന്നു വിളിക്കുന്നത്‌. വിജാതിയതയുടെ പൂര്‍വ്വപിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തയില്‍നിന്നാണ് പഞ്ചഭൂതങ്ങള്‍ എന്ന സങ്കല്‍പം ഉണ്ടായതെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വിജാതിയതയെയും സൂചിപ്പിക്കാനായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നത് ഗ്രീക്കുകാരെയാണെന്ന് മനോവ മുന്‍പ് വിശദ്ദീകരിച്ചിട്ടുണ്ട്. ഭാരതത്തിലെ വിജാതിയതയുടെ ബീജവും ഗ്രീക്ക് തത്വചിന്തകള്‍ ആണെന്ന് അതില്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചഭൂതങ്ങളെ സംബന്ധിച്ചുള്ള ഭാരതീയ കാഴ്ചപ്പാടുകള്‍ ആ വെളിപ്പെടുത്തലുകളെ സ്ഥിരീകരിക്കുന്നതാണ്. കാരണം, പുരാതന ഗ്രീക്ക് ദര്‍ശങ്ങളില്‍ ഭൂമി, ജലം, വായു, അഗ്നി എന്നിങ്ങനെ നാല് മൂലകങ്ങളെയാണ് പ്രകൃതിയുടെ ആധാരങ്ങളായി ഗണിക്കുന്നത്.

വിജാതിയ മതങ്ങള്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും, സൂക്ഷ്മനിരീക്ഷണത്തില്‍ എല്ലാറ്റിന്റെയും അടിസ്ഥാനതത്വം ഒന്നുതന്നെയാണെന്നു കണ്ടെത്താന്‍ കഴിയും. പഞ്ചഭൂതങ്ങള്‍ എന്ന പ്രപഞ്ചശക്തികള്‍ക്ക് ജീവനുണ്ടെന്നും അവ ആരാധന അര്‍ഹിക്കുന്നവയാണെന്നുമുള്ള ചിന്താധാരയെ വിജാതിയത എന്നു വിളിക്കാം! അതായത്, സൃഷ്ടാവിനു പകരമോ ഉപരിയോ ആയി സൃഷ്ടിയെ ആരാധിക്കുന്നവരുടെ കൂട്ടമാണ്‌ വിജാതിയര്‍! ഇവരുടെ ആരാധനാരീതികളെ അനുകരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ബൈബിളിലെ ദൈവമായ യാഹ്‌വെ അവിടുത്തെ ജനത്തിനു നല്‍കിയിരിക്കുന്നത്!

പഞ്ചഭൂതങ്ങളെക്കുറിച്ചുള്ള വിവരണത്തിലേക്കുതന്നെ തിരിയാം. പഞ്ചഭൂതങ്ങളില്‍ അഞ്ചാമത്തെ ഭൂതത്തെ പല പേരുകളില്‍ വിളിക്കാറുണ്ട്. ആകാശ, പ്രാണാ, സ്പിരിറ്റ്‌ എന്നീ പേരുകളാണ് അവ. യോഗയിലെ പ്രാണായാമം എന്ന ക്രിയ അഞ്ചാമത്തെ ഭൂതവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുപോലെതന്നെ, മറ്റു നാലു ഭൂതങ്ങളും യോഗയിലെ ആരാധനാബിംബങ്ങളാണ്‌. ഓരോന്നിനും വ്യത്യസ്തമായ ശാസ്ത്രീയനാമങ്ങള്‍ നല്‍കിക്കൊണ്ട് യഥാര്‍ത്ഥ സത്യം മറച്ചുവച്ചു എന്നതാണ് സാത്താന്റെ കൌശലം! അഗ്നി, വായു, ഭൂമി, ജലം തുടങ്ങിയ നാലു ഭൂതങ്ങളും യോഗയിലെ ആരാധനാമൂര്‍ത്തികളാണ്! യോഗയിലെ ആസനങ്ങള്‍ ചെയ്യേണ്ട വിധം അവര്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും.

യോഗ പ്രചരിപ്പിക്കുന്നവരുടെ മുഖപത്രമായ ജന്മഭൂമിയില്‍ നല്‍കിയിരിക്കുന്ന വിവരണം ശ്രദ്ധിക്കുക: പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന് പ്രയോജനകരമായ ഓക്സിജന്‍ ആവശ്യം പോലെ ലഭിക്കും. വീ‍ട്ടില്‍ വച്ചാണ് ചെയ്യുന്നതെങ്കില്‍ ആ സ്ഥലത്ത് ഒരു ദീപം കൊളുത്തി വയ്ക്കുകയും അവിടെ സുഗന്ധപൂരിതമാക്കുകയും വേണം. ആസനങ്ങള്‍ ചെയ്യുമ്പോള്‍ കഴിവതും കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. പുരുഷന്മാര്‍ക്ക് ഹാഫ് പാന്റും ബനിയനും ധരിക്കാം. വനിതകള്‍ സല്‍‌വാറും ബ്ലൌസും ധരിക്കാം. എന്നിട്ട് പ്രാണായാമവും മറ്റ് ആസനങ്ങളും ചെയ്യാം. ദീര്‍ഘശ്വാസമെടുത്ത് ഓംകാര മന്ത്രവും ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ട് ധ്യാനത്തോടെ സാവധാനം ചെയ്യുക.

ഹിന്ദുക്കളുടെ പ്രാര്‍ത്ഥനകളില്‍ ദീപം കൊളുത്തുന്നതിന്റെ ലക്‌ഷ്യം അഗ്നിയെ ആരാധിക്കുക എന്നതാണ്. ക്രൈസ്തവര്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചു പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും തിരിയിലേക്കു നോക്കിയല്ല അതു ചെയ്യുന്നത്. എന്നാല്‍, ഹിന്ദുക്കള്‍ ദീപത്തെ തൊട്ടുവണങ്ങുന്നു. യോഗാസനങ്ങള്‍ നടത്തുമ്പോള്‍ അഗ്നി, വായു, ജലം, ഭൂമി, ആകാശം എന്നിവയെ നമസ്ക്കരിക്കുന്നുണ്ട്. ഈ പഞ്ചഭൂതങ്ങളാലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന ഭോഷ്ക്കും ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്നു! ഓംകാര മന്ത്രവും ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ടാണ് യോഗയിലെ ആസനങ്ങള്‍ ചെയ്യേണ്ടതെങ്കില്‍, യോഗ ഒരു ആരാധനയാണെന്നതിനു മറ്റു തെളിവുകള്‍ ആവശ്യമുണ്ടോ? മറ്റു മതക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഏതു ദൈവത്തെയും ധ്യാനിക്കാമെന്നു നിര്‍ദ്ദേശിക്കുമെങ്കിലും, സാവധാനം പ്രപഞ്ചശക്തികളിലേക്കും വിജാതിയ ദേവന്മാരിലേക്കും പൂര്‍ണ്ണമായി അടുപ്പിക്കുന്നതാണ് യോഗികളുടെ കുതന്ത്രം! കുതന്ത്രങ്ങളും കൗശലങ്ങളും പ്രയോഗിക്കാതെ മതപ്രചരണം നടത്തുന്ന ഏക മതം ക്രിസ്തുമതമാണ്! ക്രിസ്ത്യാനികള്‍ വിളിച്ചുപറയുന്ന സത്യമിതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). നിങ്ങള്‍ ആരാധിക്കുന്ന ദേവന്മാരോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഇതാ, ഒരു ദേവന്‍കൂടി എന്നല്ല ക്രിസ്ത്യാനി പ്രചരിപ്പിക്കുന്നത്. അവന്‍ ഇങ്ങനെ പ്രഘോഷിക്കും: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ഇതില്‍നിന്നു വ്യത്യസ്തമായ സുവിശേഷം ആരെങ്കിലും പ്രസംഗിക്കുന്നുണ്ടെങ്കില്‍, അവരെ അയച്ചത് സ്വര്‍ഗ്ഗത്തിലെ ദൈവമല്ല!

യോഗയിലെ വിജാതിയത വ്യക്തമാക്കുന്ന മറ്റു ലേഖനങ്ങള്‍ മനോവയിലുണ്ട്. കൂടുതല്‍ അറിയേണ്ടവര്‍ ഈ ലേഖനങ്ങള്‍ വായിക്കുക: `യോഗ` ഒരു ഹൈന്ദവ കുതന്ത്രം!    ക്രിസ്തീയതയും `യോഗ`യും! കൂടാതെ, യോഗയെക്കുറിച്ചു വ്യക്തമായ പഠനം നടത്തിയിട്ടുള്ള ആദരണീയനായ  ഫാ. ജയിംസ് മഞ്ഞാക്കലിന്റെ ആധികാരികമായ അന്വേഷണങ്ങള്‍ ഇവിടെ വായിക്കാന്‍ കഴിയും!

'ആര്‍ട്ട് ഓഫ് ലിവിംഗ്' എന്ന ഹിന്ദുത്വ അജണ്ട!

യോഗാ എന്ന പൈശാചികതയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ രവിശങ്കറും അവന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവും വഹിച്ച പങ്ക് വലുതാണ്‌. ഫ്രീമേസണ്‍ ക്ലബ്ബുകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മെഡിറ്റേഷന്‍ പാക്കേജുകളായി ഇയാള്‍ യോഗ നടത്തുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സുകള്‍ ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍ സുദര്‍ശനക്രിയ നടത്താറുണ്ട്. എന്താണ് ഈ സുദര്‍ശനക്രിയ എന്ന് അറിയുമ്പോള്‍, യോഗയില്‍ കുടികൊള്ളുന്ന പൈശാചികതയും ഹിന്ദുത്വ അജണ്ടയും വ്യക്തമാകും. ഹൈന്ദവദേവന്മാരില്‍ പ്രധാനിയായ മഹാവിഷ്ണുവിന്റെ ആയുധമാണ് സുദര്‍ശനചക്രം. ഈ ദേവന്റെ നാലു കരങ്ങളിലൊന്നില്‍ സുദര്‍ശനചക്രം കാണാം. ശത്രുക്കള്‍ക്കെതിരെ ഈ ചക്രം ഉപയോഗിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെന്നുവെന്നാണ് കഥ! വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ആയുധവും സുദര്‍ശനചക്രമാണ്. കൃഷ്ണന്റെതായി പ്രചരിക്കുന്ന വാക്കുകള്‍ ഇങ്ങനെ: "ഞാന്‍ ലോകപരിപാലനത്തിനായി വിഷ്ണുവായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു". ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ഉപയോഗിക്കുന്ന മാരകായുധത്തിന്റെ പേരുതന്നെയാണ് ശ്വാസോച്ഛാസത്തിനു യോഗയില്‍ നല്‍കിയിരിക്കുന്ന പേര്!

ശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്നതുകൊണ്ട്, അവരെ തങ്ങളുടെ പക്ഷത്തു ചേര്‍ക്കുകയെന്നും അര്‍ത്ഥമുണ്ട്. യോഗയിലൂടെ ഹിന്ദുത്വത്തെ വളര്‍ത്തുന്നതിലൂടെ ആ മതത്തിന്റെ എതിരാളികള്‍ ഇല്ലാതാകും എന്നത് സാമാന്യയുക്തിയാണല്ലോ! സുദര്‍ശനചക്രം പ്രയോഗിക്കുന്നതിനെ സുദര്‍ശനക്രിയ എന്ന് പറയാന്‍ കഴിയും. എന്നാല്‍, സുദര്‍ശനക്രിയ എന്നതിന് ഇവര്‍ നല്‍കുന്ന വ്യാഖ്യാനം രസകരമാണ്. 'സു' എന്ന വാക്കിന് നല്ലത്, സത്യം തുടങ്ങിയ അര്‍ത്ഥമാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ദര്‍ശനം എന്നാല്‍ കാഴ്ച എന്ന് അര്‍ത്ഥം. അതായത്, നല്ല കാഴ്ച അഥവാ സത്യകാഴ്ച എന്നാണു സുദര്‍ശനം എന്ന വാക്കിന്റെ അര്‍ത്ഥം. സുദര്‍ശനക്രിയ പരിശീലിക്കുന്നവര്‍ക്ക് നല്ല ദര്‍ശനങ്ങള്‍ ലഭിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ശരീരം, വികാരം എന്നിവയുടെ താളങ്ങള്‍ രമ്യതയിലേക്കെത്തിച്ച് അവയെ പ്രകൃതിയുടെ താളവുമായി  ഏകീഭവിപ്പിക്കുന്നതിന് സുദര്‍ശനക്രിയ ഉപകരിക്കുന്നുവെന്നാണ് രവിശങ്കര്‍ വാദിക്കുന്നത്. ആ ഒരു താളത്തിലെത്തുമ്പോള്‍ നമുക്ക് സുഖം  തോന്നുകയും എല്ലാ ബന്ധങ്ങളിലും സ്‌നേഹം സ്വാഭാവികമായി  ഒഴുകുകയും ചെയ്യുന്നു. സുദര്‍ശനക്രിയ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ സ്വാസ്ഥ്യത്തിന് വഴിയൊരുക്കുന്നു എന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ഈ വിഗ്രഹാരാധന ലോകത്ത് ഇയാള്‍ പ്രചരിപ്പിക്കുന്നത്. ഇത് ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ്. ഇത് ഈ ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഗുണം നല്‍കിയെന്നും, അവരുടെ ജീവിതത്തെ ആഘോഷമാക്കി മാറ്റിയിരിക്കുന്നുവെന്നും ഇതിന്റെ പ്രചാരകര്‍ വാദിക്കുന്നു! എന്നാല്‍, സുദര്‍ശനക്രിയ അഭ്യസിക്കുന്ന ഭൂരിപക്ഷം യോഗികളും ഇന്ത്യയിലെ ജയിലുകളിലാണെന്ന വസ്തുത ഇവര്‍ മറച്ചുവയ്ക്കുന്നു. വൈകാരിക അസ്വാസ്ഥ്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമാണ് യോഗയെങ്കില്‍, ശിശുക്കളെപ്പോലും കാമകേളികള്‍ക്ക് ഇരയാക്കാന്‍ തക്കവിധം യോഗികളുടെ വികാരം എങ്ങനെ കത്തിജ്വലിക്കുന്നു? അമൃതാനന്തമയി എന്ന യോഗിനിയ്ക്ക് വാര്‍ദ്ധക്യത്തില്‍പ്പോലും വികാരം നിയന്ത്രിക്കാന്‍ കഴിയാതെവരികയും, യോഗിയായ ശിഷ്യനോടൊപ്പം രതിവൈകൃതത്തില്‍ ഏര്‍പ്പടുകയും ചെയ്യുന്നതിനെക്കുറിച്ചു യാഗാചാര്യന്മാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ?

ക്ഷമയും ആത്മസംയമനവും സഹിഷ്ണുതയുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ടാണ് യോഗ പ്രചരിപ്പിക്കുന്നത്. എന്നാല്‍, മറ്റു മതക്കാരോട് ഇന്ത്യവിടാനും കടലില്‍ ചാടാനും ആഹ്വാനം ചെയ്യുകയും അവരുടെ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കാനും തയ്യാറാകുന്ന പിശാചുക്കളായി ഇന്ത്യയിലെ യോഗികള്‍ മാറി! ഓസ്ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാംസ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും അഗ്നിക്കിരയാക്കിയവനും ചെറുപ്പംമുതല്‍ യോഗ അഭ്യസിച്ചവനാണ്! ഏതു ദൈവത്തെ വിളിച്ചുകൊണ്ടു വേണമെങ്കിലും യോഗ ചെയ്യാമെന്നു പറഞ്ഞുകൊണ്ട്, സെക്കുലര്‍ ആശയത്തിന്റെ വക്താക്കളാണു തങ്ങളെന്ന ധാരണയാണ് യൂറോപ്പിലെ യോഗികള്‍ ആദ്യമൊക്കെ പ്രകടിപ്പിക്കുന്നത്. എന്നാല്‍, ക്രിസ്ത്യാനിയോടും ക്രിസ്തീയതയോടുമുള്ള അടങ്ങാത്ത പകയാണ് ഇവരുടെയുള്ളില്‍ ജ്വലിക്കുന്നതെന്ന് ഇന്ത്യയിലെ സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാകും! യൂറോപ്പിലും അമേരിക്കയിലും യോഗ അഭ്യസിക്കുന്ന മുഴുവന്‍ വ്യക്തികളും ക്രിസ്തീയത ഉപേക്ഷിച്ചു എന്നറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ വിവേചിക്കാന്‍ കഴിയും! ഇതൊന്നും കണ്ടിട്ടും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ക്രിസ്ത്യാനികളാണെന്ന വ്യാജേന സഭയില്‍ തുടരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവരൊന്നും ക്രിസ്ത്യാനികള്‍ അല്ലെന്നുമാത്രമല്ല, ക്രിസ്തുവിന്റെ വൈരികളുമാണ്!

ക്രിസ്തീയതയെ ലോകത്തുനിന്ന് തുടച്ചുമാറ്റും എന്ന രഹസ്യ പ്രഖ്യാപനത്തോടെ ഇന്ത്യയില്‍നിന്നു വിദേശത്തേക്ക് കടന്നുപോയിരിക്കുന്ന ആള്‍ദൈവങ്ങളും ഗുരുക്കന്മാരും അനേകരാണ്! അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തോളം ഗുരുക്കന്മാര്‍ യോഗ അഭ്യസിപ്പിക്കുന്നു. സമൂഹത്തിലെ വ്യക്തികളുടെ നിലവാരത്തിന് ചേരുന്ന വിധത്തിലുള്ള യോഗികളെയാണ് പരിശീലകരായി വിന്യസിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്: നിലവാരം കുറഞ്ഞവരുടെയിടയില്‍ പ്രചാരണം നടത്തുന്നത് ബാബാ രാംദേവിനെപ്പോലെ ഉള്ളവരെയും, ഉയര്‍ന്ന നിലവാരമുള്ളവരെ പരിശീലിപ്പിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പോലുള്ള സംവീധാനങ്ങളും ഒരുക്കിയിരിക്കുന്നു! ആള്‍ദൈവങ്ങളില്‍ ആകൃഷ്ടരാകുന്ന വിദേശികള്‍ക്ക് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്ന ആശ്രമങ്ങളും ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒരു നിഗൂഢകേന്ദ്രമാണ് അമൃതാനന്തമയീ മഠം! ക്ളിമ്മീസിനെപ്പോലെയുള്ള സനാതന കര്‍ദ്ദിനാള്‍മാരാണ് ഇവരുടെ അംബാസിഡര്‍മാരായി നിലകൊള്ളുന്നത്. വത്തിക്കാനിലേക്ക് ആള്‍ദൈവങ്ങളെ കയറ്റി അയയ്ക്കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതും ക്ളിമ്മീസാണ്!

ഹിന്ദുമതത്തിന്റെ ഉദ്ഭവം!

അയ്യായിരം വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന ഒരു മതവിഭാഗമാണ് ഹൈന്ദവം. ഇതിനു തെളിവായി എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടാല്‍, ഹസ്തരേഖയല്ലാതെ മറ്റൊന്നും ഇല്ലെന്നത് മറ്റൊരു വസ്തുത! മഹാഭാഗവതത്തെയാണ്‌ (ഭഗവദ്ഗീത) ഇവര്‍ തങ്ങളുടെ മതഗ്രന്ഥമായി പരിഗണിച്ചിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ഹിന്ദുമതത്തിന്റെ മുഴുവന്‍ കള്ളത്തരങ്ങളും വെളിപ്പെടും. കാരണം, ഒരു ആശയത്തെ അനുധാവനം ചെയ്യാന്‍ ആളുകള്‍ തയ്യാറാകുമ്പോഴാണ് ഒരു കൂട്ടായ്മയോ പ്രസ്ഥാനങ്ങളോ ഉടലെടുക്കുന്നത്. ഈ ഭൂമുഖത്ത് രൂപപ്പെട്ടിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും മതങ്ങളുടെയും പിന്നില്‍ ഒരു വ്യക്തിയും അയാള്‍ ഉയര്‍ത്തിയ ആശയവും ഉണ്ട്. ബുദ്ധമതവും ക്രിസ്തുമതവും ഇസ്ലാംമതവും ഇത്തരത്തില്‍ വ്യക്തികളുടെയും അവര്‍ ഉയര്‍ത്തിയ ആശയങ്ങളുടെയും പിന്തുടര്‍ച്ചയാണ്! മതസ്ഥാപകാരോ മതസ്ഥാപനത്തിന് കാരണഭൂതരായ വ്യക്തികളോ ഉയര്‍ത്തിയ ആശയങ്ങളുടെ സമന്വയമാണ് ആ മതത്തിന്റെ അടിസ്ഥാനഗ്രന്ഥം! ഒരു മതം ഉണ്ടാകുന്ന കാലാഘട്ടത്തിലോ തൊട്ടടുത്ത കാലഘട്ടങ്ങളിലോ ആ മതത്തിന്റെ ഗ്രന്ഥം വിരചിതമാകും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം!

ഒരു വ്യക്തി ഉയര്‍ത്തിയ ആശയങ്ങള്‍ അവന്റെ ജീവിതകാലത്ത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും, പില്‍ക്കാലത്ത് അത് സ്വീകരിക്കപ്പെടുകയില്ലെന്നു പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍, ഒരുവന്‍ ഉയര്‍ത്തിയ ഒരു ആശയം സ്വീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകള്‍ക്കു ശേഷവുമാകാം. എന്നാല്‍, ഒരു മതം സ്ഥാപിക്കപ്പെട്ടതിനുശേഷം ആ മതത്തിന്റെ തത്വസംഹിതകള്‍ തയ്യാറാക്കാന്‍ നാലു സഹസ്രാബ്ദം എടുത്തുവെന്നു പറഞ്ഞാല്‍ ആര്‍ക്കെങ്കിലും അതു വിശ്വസിക്കാന്‍ കഴിയുമോ? ഇത്തരം വാദഗതികള്‍ സാമാന്യയുക്തിക്ക് നിരക്കില്ലാത്തതുകൊണ്ടുതന്നെ അവിശ്വസനീയവുമാണ്. ഹിന്ദുമതത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായ ഭഗവദ്ഗീത രചിക്കപ്പെട്ടത് ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ്. ആയതിനാല്‍ത്തന്നെ, തൊട്ടു മുന്നിലോ പിന്നിലോ ഉള്ള നൂറ്റാണ്ടുകളില്‍ ഏതിലെങ്കിലും ആയിരിക്കാം ഹിന്ദുത്വത്തിന്റെ ഉദ്ഭവം. ഗ്രന്ഥം രചിക്കപ്പെട്ടതിനു നൂറ്റാണ്ടുകള്‍ക്കുശേഷം അതിലെ ആശയങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്‌. നാലായിരത്തിലേറെ വര്‍ഷങ്ങള്‍ യാതൊരു പ്രബോധനവുമില്ലാതെ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ല. എന്നാല്‍, ആരാലും അംഗീകരിക്കപ്പെടാതിരുന്ന ഒരു ആശയം സ്വീകാര്യമാകുന്നത് സഹസ്രാബ്ദങ്ങള്‍ക്കുശേഷവുമാകാം. സാഹചര്യത്തെളിവുകളും ഈ സൂചനയാണ് നല്‍കുന്നത്. അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് യോഗയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല എന്നതുകൊണ്ടുതന്നെ, ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഇരുന്നൂറു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയ ഒരു പ്രസ്ഥാനമാണ് ഹിന്ദുമതം!

പേര്‍ഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കള്‍ എന്ന് കരുതപ്പെടുന്നു. സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തുതന്നെ ഇവിടുത്തെ ജനങ്ങള്‍ പേര്‍ഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നതായി കരുതപ്പെടുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അര്‍ത്ഥത്തില്‍ സിന്ധ് എന്നാണ് ഇവരെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്. എന്നാല്‍, ‘സി’ എന്ന ഉച്ചാരണം പേര്‍ഷ്യന്‍ ഭാഷയില്‍ ഇല്ലാത്തതിനാല്‍ അത് 'ഇന്ധ്' അല്ലെങ്കില്‍ 'ഹിന്ദ്' എന്നായിത്തീര്‍ന്നു. അറബികള്‍ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന അല്‍- ഹിന്ദ് (al-Hind) എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ യൂറോപ്യന്‍ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങള്‍ പിന്തുടരുന്നവരെയെല്ലാം ‘ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. അങ്ങനെ എല്ലാ പാഗണ്‍ മതങ്ങളുടെയും പൊതുവായ പേരായി 'ഹിന്ദു' മാറി! അതായത്, സനാതനധര്‍മ്മം എന്നപേരില്‍ അറിയപ്പെടുന്ന സംസ്കാരത്തിനു വിദേശികള്‍ നല്‍കിയ പേരാണ് ഹിന്ദു എന്നുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നാമകരണം ചെയ്യപ്പെട്ട മതമാണ്‌ അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നത്! പൊള്ളയായ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. AD 52-ല്‍ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്ന ചരിത്രത്തെ നിഷേധിക്കാന്‍ വ്യാജരേഖകള്‍ ചമയ്ക്കുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഹനുമാന്‍ ശ്രീലങ്കയിലേക്ക് ചാടിയതിന്റെ യുക്തി വെളിപ്പെടുത്താനുള്ള ധാര്‍മ്മീക ഉത്തരവാദിത്വമുണ്ട്. വിഷയത്തിലേക്കുതന്നെ നമുക്കു തിരികെവരാം.

ഒന്‍പതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും(പാഗണ്‍) ഉപമതങ്ങളും ആത്മാരാധനകളും ചേര്‍ന്നതാണ് സനാതനധര്‍മ്മം. അതില്‍ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ബുദ്ധമതം, ജൈനമതം, ചാര്‍വാക മതം എന്നിവയാണ്. ഇവരെയെല്ലാം ചേര്‍ത്തുവച്ച് ഹിന്ദുവെന്ന് നാമകരണം ചെയ്യുകയെന്ന കര്‍ത്തവ്യമായിരുന്നു വിദേശികളില്‍ നിക്ഷിപ്തമായിരുന്നത്. ബുദ്ധമതത്തിനു സ്വന്തമായി നിലനില്‍ക്കാനുള്ള പ്രാപ്തിയുള്ളതുകൊണ്ടാവാം, അവര്‍ 'ഹിന്ദു' എന്ന മുന്നണിയില്‍ ഇന്ന് അംഗമല്ല! നാഥനില്ലാത്ത എല്ലാ വിശ്വാസങ്ങളെയും ഒരു മുന്നണിയില്‍ (confederation) ചേര്‍ത്തുവച്ചപ്പോള്‍ അത് ഹിന്ദുവായി. സനാതന പാഗണ്‍ സംസ്കാരങ്ങളില്‍ ജീവിച്ചിരുന്ന സകലരെയും ഭാഗവതത്തിനു കീഴില്‍ അണിനിരത്താന്‍ കൗശലപൂര്‍വ്വം ചിലര്‍ നടത്തിയ ശ്രമങ്ങള്‍ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും. ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ശ്രമമാണ് ഇതില്‍ പ്രധാനം! വിഷ്ണുവിന്റെ അവതാരങ്ങളില്‍ ചില തിരിമറികള്‍ നടത്തിക്കൊണ്ടാണ് ബുദ്ധമതത്തെ ഇല്ലാതാക്കാന്‍ സനാതനക്കാര്‍ ശ്രമിച്ചത്. വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായി ബുദ്ധനെ അംഗീകരിച്ചുകൊണ്ട് ബുദ്ധമതത്തെ ഹിന്ദുവിന്റെ ഭാഗമാക്കിയപ്പോള്‍, അവതാരത്തില്‍നിന്നു പുറത്താക്കപ്പെട്ടത് ശ്രീകൃഷ്ണന്‍! ശ്രീകൃഷ്ണന്‍ ഒരു അവതാരമല്ല, മറിച്ച് മഹാവിഷ്ണുതന്നെയാണെന്ന ന്യായീകരണമാണ് ഇവിടെ ഇവര്‍ ഉയര്‍ത്തുന്നത്. ബുദ്ധനെ സ്വന്തമാക്കാനായി നടത്തിയ ശ്രമങ്ങളില്‍ ചിലയിടത്ത് ബലരാമനു പകരക്കാരനായിട്ടാണ് ബുദ്ധനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ജയദേവന്റെ ഗീതഗോവിന്ദത്തില്‍ ബലരാമനെയും ബുദ്ധനേയും ഉള്‍പ്പെടുത്തുകയും കൃഷ്ണനെ പുറന്തള്ളുകയും ചെയ്തു!

ക്രിസ്തുവിനുശേഷം പത്താം നൂറ്റാണ്ടില്‍ എഴുതിയുണ്ടാക്കിയ പുസ്തകമാണ് ഭാഗവതമെന്നു നാം കണ്ടു. ഈ ഭാഗവതത്തിലാണ് അവതാരങ്ങളെക്കുറിച്ചു വിവരണമുള്ളത്. വടക്കേ ഇന്ത്യയിലെ ഭാഗവതത്തില്‍ ബുദ്ധനെ അവതാരമായി പ്രഖ്യാപിക്കുകയും തെക്കേ ഇന്ത്യയില്‍ മറ്റൊരു ഭാഗവതം പ്രചരിപ്പിക്കുകയും ചെയ്തതിനു കാരണമുണ്ട്. ബുദ്ധനുശേഷം പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ രചിക്കപ്പെട്ട പുസ്തകത്തിന്റെ രചനാകാലഘട്ടം ചെലുത്തിയ സ്വാധീനമാണ് ഇതിനു കാരണം. വടക്കേ ഇന്ത്യയില്‍ ബുദ്ധമതം നിര്‍ണ്ണായകമായ സ്വാധീനം നേടിയ കാലത്താണ് ഭാഗവതം രചിക്കുന്നത്. ബുദ്ധനെ തങ്ങളുടെ അവതാരങ്ങളില്‍ ഒരുവാനാക്കുന്നതിലൂടെ വലിയൊരു വിഭാഗത്തെ കൂടെച്ചേര്‍ക്കാമെന്ന് അവതാരകഥ മെനഞ്ഞവര്‍ സ്വപ്നംകണ്ടു! ഇപ്പോള്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ തിരുത്തിയെഴുതുന്ന തിരക്കിലാണ് സംഘപരിവാരങ്ങള്‍!

ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരു പ്രത്യേക വിഭാഗംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിഷ്ണുവിന്റെ അവതാര കഥകള്‍പ്പോലും പുതുക്കിയെഴുതുന്നത് ഈ സംഘമാണ്. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി തുടങ്ങിയ അവതാരങ്ങളായിരുന്നു വിഷ്ണുവിന്റെതായി മുന്‍പൊക്കെ പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍, ചില അവതാരങ്ങളെ മാറ്റി പകരക്കാരെ തിരുകിക്കയറ്റിയത് ചില ലക്ഷ്യത്തോടെയാണ്. വിഡ്ഢിത്വത്തിന്റെ അങ്ങേയറ്റമെന്നു പറയാന്‍ കഴിയുന്ന അവതാരകഥകള്‍ക്ക് വിശ്വാസ്യതയുണ്ടാക്കുക എന്നതാണ് പ്രധാനമായ ലക്‌ഷ്യം. അവതാരകഥയിലെ ഒരു പൊള്ളത്തരം ഇവിടെ വ്യക്തമാക്കാം. അതായത്, ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ഇയാളാണ് മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതെന്ന് ഓണാഘോഷക്കാര്‍ പ്രചരിപ്പിക്കുന്നു. അവര്‍ അത് പ്രചരിപ്പിക്കുന്നതിനോടു മനോവ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു സംശയം വായനക്കാരുടെ ചിന്തയ്ക്കായി മനോവ ഉയര്‍ത്തുകയാണ്. സംശയമിതാണ്: അഞ്ചാമത്തെ അവതാരമായ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തി. വാമനനുശേഷം ആറാമത്തെ അവതാരമായി വന്ന പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ ആണ് കേരളം ഉണ്ടായത്! അങ്ങനെയെങ്കില്‍, മഹാബലി ഭരിച്ച കേരളം എവിടെയായിരുന്നു? അവതാരകഥ വിശ്വാസത്തിലെടുത്താല്‍, മഹാബലിയുടെ ഭരണം അവസാനിച്ചതിനുശേഷമാണ് കേരളം ഉണ്ടായത്!

സംഘപരിവാര്‍ സംഘടനകള്‍ തലകുത്തിമറിഞ്ഞാലും അവതാരത്തിന്റെ അബദ്ധം മറച്ചുവയ്ക്കാന്‍ കഴിയില്ല. കാരണം, ഭാഗവതത്തില്‍ പറയുന്നത് വിശ്വസിച്ചാല്‍, അവതാരങ്ങള്‍ പത്തല്ല; ഇരുപത്തിരണ്ടാണ്. അതില്‍ ഒരു അവതാരമാണ് മോഹിനി! ആദിപുരുഷന്റെ നാഭീകമലത്തില്‍ ഉരുവായ ബ്രഹ്മാവിന്റെ പുത്രന്മാരായ നാലു ബ്രഹ്മചാരികളാണ്‌ ആദ്യാവതാരം. അതിനുശേഷം വരാഹം, നാരദന്‍, നര നാരായണന്മാര്‍, കപിലന്‍, അത്രി, യജ്നന്‍, ഋഷഭന്‍, പൃതു തുടങ്ങിയവര്‍ അവതരിച്ചു. പിന്നീടാണ് മത്സ്യമായും കൂര്‍മ്മമായും വിഷ്ണു അവതരിച്ചതെന്ന് ഭാഗവതം പറയുന്നു. അപ്പോഴേക്കും പാലഴി മഥനം തുടങ്ങി. തുടര്‍ന്ന്, ധന്വന്തരിയും മോഹിനിയും പിന്നെ നരസിംഹം മുതല്‍ കല്‍ക്കി വരെയും. ഇതിനിടെ പതിനേഴാമതായി വ്യാസനും ഇരുപത്തിയൊന്നാമതായി ബുദ്ധനും. അവതാരം പത്തായാലും ഇരുപത്തിരണ്ടായാലും, ബലരാമന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം ഒന്നു തന്നെ. എന്നാല്‍, ബുദ്ധന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹം ഒരു ചരിത്ര പുരുഷനാണ്‌. ദൈവത്തിന്റെ സ്ഥാനം തള്ളിക്കളയുന്ന ഒരു വീക്ഷണം പഠിപ്പിച്ച ആളുമാണ്‌. എന്നാല്‍, ദൈവമില്ലെന്നു വാദിച്ചവനെ ദൈവമാക്കിക്കൊണ്ട് ഹൈന്ദവര്‍ ബുദ്ധനെ തോല്‍പ്പിച്ചുകളഞ്ഞു!

ദശാവതാരം പരിണാമ സിദ്ധാന്തമാണെന്ന് വാദിക്കുന്ന ഗോപാലകൃഷ്ണന്‍, ശശികല തുടങ്ങിയ സനാതന ശാസ്ത്രജ്ഞന്മാര്‍ ഒരുകാര്യം ശ്രദ്ധിക്കുക; വരാഹത്തിനും വളരെ ശേഷമാണ്‌ മത്സ്യവും കൂര്‍മ്മവും അവതരിച്ചത്! മത്സ്യം മുതല്‍ പത്ത് അവതാരങ്ങളായി ചുരുക്കിയതിനു പിന്നിലെ ശാസ്ത്രീയ ലക്‌ഷ്യം നാം കാണാതെപോകരുത്. പരിണാമ സിദ്ധാന്തം എന്ന നിഗമാനവുമായി ചാള്‍സ് ഡാര്‍വിന്‍ കടന്നുവന്നപ്പോള്‍, അതാണ്‌ ശാസ്ത്രീയസത്യമെന്ന് ഹൈന്ദവ ആചാര്യന്മാര്‍ കരുതി. മത്സ്യത്തിനു മുന്‍പുണ്ടായിരുന്ന എല്ലാ അവതാരങ്ങളെയും നിഷ്കാസനം ചെയ്തുകൊണ്ട്, മത്സ്യത്തെ ആദ്യാവതാരമാക്കി! ഹിന്ദുമതത്തിലെ ഈ അബദ്ധങ്ങളെല്ലാം തിരുത്തി, 'എക്സ്പോര്‍ട്ട് ക്വാളിറ്റി' ആക്കുകയെന്ന ശ്രമകരമായ ജോലിയിലാണ് സംഘപരിവാര്‍ ഇന്ന്! ഭൂമി സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പുതന്നെ ഹിന്ദുമതം ഉണ്ടായിരുന്നുവെന്നും ലോകത്തെ മുഴുവന്‍ കണ്ടുപിടുത്തങ്ങളുടെയും പുരോഗതിയുടെയും പിന്നില്‍ ഈ മതമാണെന്നും പ്രചരിപ്പിക്കാന്‍ പല തിരുത്തലുകളും അനിവാര്യമാണ്! ഇരുന്നൂറു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയ ഈ പ്രസ്ഥാനത്തോളം അല്പത്തരം പ്രഘോഷിക്കുന്ന മറ്റൊരു മതത്തെയും മനോവയ്ക്കറിയില്ല!

വിദേശികളാല്‍ നാമകരണം ചെയ്യപ്പെട്ട ഹിന്ദുമതത്തെ വിദേശികളുടെയിടയില്‍ ആദ്യമായി പ്രചരിപ്പിച്ചത് വിവേകാനന്ദന്‍ ആയിരുന്നു. അയാള്‍ക്കു മുന്‍പ് ഈ മതത്തിന്റെ പേരില്‍ ഒരുവനും പ്രചരണം നടത്തിയതായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല! ഈ മതം ഉയര്‍ത്തുന്ന ആത്മീയ ആശയം ചുരുക്കമായെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരു വ്യക്തിയുടെ മരണശേഷം അവന്റെ ആത്മാവിനു മോക്ഷം കിട്ടിയാല്‍ പരബ്രഹ്മത്തില്‍ ലയിച്ചു ചേരുമെന്നും അല്ലെങ്കില്‍ മോക്ഷം കിട്ടുന്നതുവരെ പുനര്‍ജന്മം എടുക്കുമെന്നാണ് ഹിന്ദുക്കളുടെ സങ്കല്‍പം. കര്‍മ്മം, ധ്യാനം (സന്യാസം) എന്നീ കര്‍മ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. വേദാന്തങ്ങളുടെ വെളിപ്പെടുത്തലാണ് ഇത്. എന്നാല്‍, വേദാന്തമല്ല ഹിന്ദുമതത്തിനടിസ്ഥാനം, മറിച്ച് ഉപനിഷത്തുകളാണെന്ന് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. വിഗ്രഹങ്ങളെ ആരാധിക്കരുതെന്ന് യഹൂദരും ക്രിസ്ത്യാനികളും ഇസ്ലാംമതക്കാരും കര്‍ശനമായി നിഷ്കര്‍ഷിക്കുമ്പോള്‍, വിഗ്രഹങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷം നല്‍കാനാണ് ഹൈന്ദവ ആചാര്യന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നത്. വിഗ്രഹങ്ങളെ മഹത്വപ്പെടുത്തിക്കൊണ്ട് ഒരു യോഗാഗുരു നല്‍കിയിരിക്കുന്ന വിശദ്ദീകരണം ചുവടെ കുറിക്കുന്നു.

"മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നു എന്നുപറഞ്ഞ് അപലപിക്കാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്‌ത്രീയമായി സൃഷ്‌ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തെ കാണുന്നു. അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതുതന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണ്ണമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്‌. ആധുനികശാസ്‌ത്രത്തിന്റെ ചുവടുപിടിച്ചുനോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്‍റെ കണ്ണില്‍നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വെവ്വേറെയാണ്. ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം. 'ദൈവം' എന്നു പറയുമ്പോള്‍ ഞാനുദ്ദേശിക്കുന്നതു നിങ്ങളുടെ തന്നെ ശരീരത്തെയാണ്‌. നിങ്ങള്‍ എന്ന സത്തയെ അല്ലെങ്കില്‍ അസ്‌തിത്വത്തെയല്ല. നാം നമ്മുടെതന്നെ അവയവവ്യവസ്ഥകളെ ഒരു പ്രത്യേകതരത്തില്‍ വീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഈ ഭൌതികശരീരത്തെത്തന്നെ ഒരു ദൈവമാക്കി മാറ്റാം."

യോഗ എന്താണെന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം ഇവിടെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. വ്യായാമമുറകളിലൂടെ സ്വയം ദൈവമായി മാറാനുള്ള ശ്രമമാണ് യോഗയിലൂടെ നടത്തുന്നത്. ഇനിയും വ്യക്തമായില്ലെങ്കില്‍, യോഗാഗുരു തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക: "ശരീരത്തിലെ ഊര്‍ജവ്യവസ്ഥയില്‍ ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാല്‍, വെറും ഒരു മാംസപിണ്ഡമായ ഈ ശരീരത്തെ ഒരു ദൈവീകരൂപമായിമാറ്റാം. യോഗയുടെ മുഴുവന്‍ സിദ്ധാന്തവും ഇതിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്‌. നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും, പരിശീലിക്കുകയും ചെയ്‌താല്‍, ഈ ശരീരം സ്വയപരിപാലനത്തിനും സന്താനോല്‌പാദനത്തിനും വേണ്ടിമാത്രമുള്ള ഒന്നല്ല എന്നുള്ളതും, അതിനു പൂര്‍ണ്ണമായും മഹത്തായ എന്തോ ഒന്നായി മാറാനുള്ള കഴിവുണ്ട് എന്നുള്ളതും ക്രമേണ നിങ്ങള്‍ക്കു മനസ്സിലാകും. അത്‌ വെറുമൊരു ഭൌതികരൂപം മാത്രമല്ല. ഭൌതികമാണെങ്കിലും, ജീവശാസ്‌ത്രപരമാണെങ്കിലും അത്‌ ഭൌതികതയിലൊതുങ്ങി നില്‌ക്കണമെന്നില്ല. അതിനു പൂര്‍ണമായും മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കാനും കൃത്യനിര്‍വഹണം നടത്താനും കഴിയും. ഈ പശ്ചാത്തലത്തിലാണ്‌ പല യോഗികളും അവരുടെ ശരീരത്തെ ഒരു പ്രത്യേകതരത്തിലാക്കിത്തീര്‍ത്തിട്ട് ആളുകള്‍ക്ക് അതിനെ ആരാധിക്കാനനുവദിച്ചിരുന്നത്‌. അവര്‍ ആ ശരീരത്തിലുണ്ടാവില്ല. എന്നാല്‍, ആളുകള്‍ ആ ശരീരത്തെ ആരാധിക്കും. കാരണം, അതൊരു ദൈവീക അസ്‌തിത്വമായി മാറിയിരിക്കും. അതു പൂര്‍ണമായും പുനഃക്രമീകരിച്ച ഊര്‍ജമാണ്."

ചില യോഗികള്‍ ആള്‍ദൈവങ്ങളായി രൂപാന്തരപ്പെട്ടതും ഇങ്ങനെതന്നെ! സ്വര്‍ഗ്ഗത്തിലെ ദൂതന്മാരില്‍ പ്രമുഖനായിരുന്നവന്‍ സാത്താനായി അധഃപതിച്ചതിന്റെ പിന്നിലും സ്വയം ദൈവമാകാനുള്ള ശ്രമമുണ്ടായിരുന്നുവെന്ന് നാം ഓര്‍ത്തിരിക്കണം. അതായത്, മനുഷ്യനെ പിശാചാക്കാന്‍ സാത്താന്‍ ഒരുക്കിയ കെണിയാണ്‌ യോഗാ! ഹിന്ദുമതത്തിന്റെ ഉദ്ഭവം അന്വേഷിച്ചപ്പോള്‍ നാം എത്തിച്ചേര്‍ന്നത് യോഗയിലാണ്!

സൂര്യനമസ്ക്കാരം ഒഴിവാക്കിയാല്‍ 'യോഗ' ക്രിസ്തീയമാകുമോ?

ഹിന്ദുമതത്തിന് ആറു തത്വശാസ്ത്രങ്ങളുണ്ട്. പൂര്‍വ്വ മീമാംസ, യോഗ, ഉത്തര മീമാംസ, തന്ത്ര, ഭക്തി, നിരീശ്വരവാദം എന്നിവയാണ് ഈ മതത്തിന്റെ തത്വശാസ്ത്രങ്ങള്‍. നിരീശ്വരവാദത്തെപ്പോലും മതത്തിന്റെ ഭാഗമായി ചേര്‍ത്തിരിക്കുന്ന ഏക മതം ഒരുപക്ഷെ ഇതായിരിക്കും. ഇവരുടെ തത്വശാസ്ത്രങ്ങളില്‍ ഒന്നായ യോഗയെ രൂപാന്തരീകരിച്ചു ക്രിസ്തീയമാക്കാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍, ഈ ചിന്ത ദൈവീകമല്ലെന്നും പൈശാചികമാണെന്നും ധരിപ്പിക്കേണ്ടത് മനോവയുടെ കര്‍ത്തവ്യമായിരിക്കുന്നു.

പ്രഭാപൂര്‍ണ്ണനായ ദൈവദൂതനെ പിശാചാക്കിമാറ്റിയത് ദൈവമാകാനുള്ള അവന്റെ ശ്രമമായിരുന്നുവെന്ന് നമുക്കറിയാം. ദൈവത്തോടു നേരിട്ടൊരു പ്രതികാരത്തിനുള്ള ത്രാണിയില്ലാത്തതുകൊണ്ട്, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനിലൂടെ ഇത് അവന്‍ നടത്തുന്നു. തന്റെ ദുരവസ്ഥയിലേക്ക് മനുഷ്യനെ നയിച്ചുകൊണ്ടാണ് ഈ പ്രതികാരം അവന്‍ നടപ്പാക്കുന്നത്. അതായത്, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ തന്റെ രൂപത്തിലേക്കു പരിവര്‍ത്തനം ചെയ്തുകൊണ്ട് ദൈവത്തോടു പ്രതികാരം ചെയ്യുകയെന്നത് പിശാചിന്റെ എക്കാലത്തെയും ലക്ഷ്യമാണ്‌! യോഗയിലൂടെ ഇവന്‍ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല.

വിജാതിയരുടെ ആരാധനാരീതിയെ വ്യായാമമുറയാക്കി മാറ്റിയാല്‍ അത് ദൈവജനത്തിനു സ്വീകാര്യമാകുകയില്ല. ഇത് പറയുന്നത് മനോവയാണെന്നു ചിന്തിച്ചുകൊണ്ട് തള്ളിക്കളയുന്നതിനുമുമ്പ് ഈ വചനം ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;31). മറ്റൊരു കല്പന നോക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്"(നിയമം:18;9). ഇനിയും അനേകം മുന്നറിയിപ്പുകള്‍ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയിട്ടുണ്ട്. ഈ താക്കീതുകൂടി ശ്രദ്ധിക്കുക: "നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അതിനനുവദിച്ചിട്ടില്ല"(നിയമം:18;14). ചില കാലങ്ങളിലേക്കു മാത്രമായി നല്‍കിയ കല്പനകളാണ് ഇതെന്ന് ആരും കരുതരുത്. കാരണം, "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നു കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എടുത്തുകളയുകയോ അരുത്"(നിയമം:4;2).

അനേകം ആരാധനകളുടെ സമന്വയമാണ് യോഗയെങ്കിലും, സൂര്യാരാധനയാണ് ഇതിന്റെ മര്‍മ്മം. സൂര്യനെ ആരാധിക്കുന്ന രീതി ഈ കാലഘട്ടത്തില്‍ ആരംഭിച്ചതല്ല. വിജാതിയതയുടെ ഉദ്ഭവംമുതല്‍ ഈ ആരാധന നിലവിലുണ്ട്. എന്നാല്‍, ആധുനീകകാലഘട്ടത്തില്‍ ഈ ആരാധനയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കി യോഗ എന്നപേരില്‍ അവതരിപ്പിക്കുന്നു. ഇതിനെക്കുറിച്ച്‌ ദൈവം നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും -എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം:4;19). അന്നും ഇന്നും ദൈവം ഒരുവനായിരിക്കുന്നതുകൊണ്ടുതന്നെ, അവിടുത്തെ കല്പനകള്‍ക്കും മാറ്റമില്ല!

വിജാതിയര്‍ ആരാധിക്കുന്നത് ആരെയാണെന്നു വചനം നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കള്‍ക്ക് അര്‍പ്പിക്കുന്ന ആരാധനകളെ അനുകരിക്കരുതെന്ന മുന്നറിയിപ്പല്ലേ ദൈവം നല്‍കിയത്? ഇത്തരം ആരാധനകള്‍ക്കു പുതിയ രൂപം നല്‍കുകയോ, ചിലത് എടുത്തുമാറ്റുകയോ ചെയ്‌താല്‍ ക്രിസ്ത്യാനിക്ക് അതു സ്വീകാര്യമാകുമോ? പിശാചിന്റെ ശൈലികള്‍ മോഷ്ടിച്ച് അവയെ സ്വന്തം ആരാധനയുടെ ഭാഗമാക്കാന്‍ തക്കവിധം ദരിദ്രമായ അവസ്ഥ ക്രിസ്തീയതയ്ക്കുണ്ടോ? ക്രിസ്ത്യാനിക്കു നല്കപ്പെട്ടതിനേക്കാള്‍ ശ്രേഷ്ഠമായ നിയമങ്ങളും ചട്ടങ്ങളുമുള്ള മറ്റൊരു ജനത ഈ ഭൂമുഖത്തുണ്ടോ? ദൈവത്തിന്റെ വചനം നമ്മോടു ചോദിക്കുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം:4;7,8). ഈ യാഥാര്‍ത്ഥ്യങ്ങളെ തിരസ്ക്കരിച്ചുകൊണ്ട് വിജാതിയരുടെ എച്ചില്‍പ്പാത്രത്തില്‍ തപ്പിനടക്കുന്നവര്‍ തങ്ങളുടെമേല്‍ വരുത്തിവയ്ക്കുന്നത് ഭീകര ദുരന്തമാണെന്നു മറക്കരുത്.

എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാലും യോഗയിലെ ഒന്നുപോലും ക്രിസ്ത്യാനികള്‍ക്ക് അനുവദനീയമല്ല! എന്നാല്‍, ഈ ലോകത്തിനുമപ്പുറം പ്രതീക്ഷവയ്ക്കാത്തവരെ സംബന്ധിച്ചിടത്തോളം എന്തുമാകാം!

യോഗ ചെയ്യുന്നവരുടെ ഓഹരി നിത്യനരകം!

യോഗ ഒരു വ്യായാമം എന്ന നിലയില്‍ പരിശീലിച്ചാല്‍ നരകശിക്ഷ ലഭിക്കുമോ എന്നു ചിന്തിക്കുന്നവര്‍ അനേകരാണ്. കത്തോലിക്കാസഭയിലെ മെത്രാന്മാരും വൈദീകരും കന്യാസ്ത്രീമാരും യോഗ പ്രാക്ടീസ് ചെയ്യുന്നതിനാല്‍ ഇത് ദൈവത്തിനു സ്വീകാര്യമാകും എന്ന് കരുതുന്നവരും കുറവല്ല! യോഗയെ എതിര്‍ക്കുന്ന അനേകം വൈദീകരും മെത്രാന്മാരും ഉണ്ടെന്നകാര്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനവും യോഗയ്ക്കെതിരാണെന്നതും മറക്കരുത്. യോഗ പരിശീലിക്കുന്നവര്‍ക്ക് കത്തോലിക്കാസഭയുടെ കൂദാശകള്‍ സ്വീകരിക്കുന്നതില്‍ വിലക്കുണ്ടെന്നു പറഞ്ഞത് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌! ഇതെല്ലാം നിലനില്‍ക്കേ, യോഗ ചെയ്യണമെന്നു വാശിപിടിക്കുന്നതിനു പിന്നില്‍ വ്യക്തമായ പൈശാചികതയുണ്ടെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

യോഗയില്‍ അടങ്ങിയിരിക്കുന്ന ആരാധനയെക്കുറിച്ച് അതിന്റെ ഉപജ്ഞാതാക്കള്‍ത്തന്നെ വ്യക്തമാക്കിയിരിക്കെ, ഇതിനെയൊരു വ്യായാമമുറയായി മാത്രം പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ലക്‌ഷ്യം സര്‍വ്വനാശമാണെന്നു പറയാതെവയ്യ! അരുതെന്ന ദൈവകല്പനയെ നിഷേധിക്കുന്നവരുടെ ഓഹരി സ്വര്‍ഗ്ഗമാണെന്നു ചിന്തിക്കുന്നവരുടെ ചിന്തയിലേക്കായി ഒരു വചനം ഇവിടെ കുറിക്കുന്നു: "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും"(നിയമം:29;18-20). പാപത്തോടു നിസംഗത പുലര്‍ത്തുകയും വ്യാജമായ ഉപദേശങ്ങള്‍ നല്‍കി മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്യുന്നവര്‍ക്കെതിരേയുള്ള മുന്നറിയിപ്പാണ് ഇവിടെ വായിക്കുന്നത്.

വിഗ്രഹങ്ങള്‍ക്കു പിന്നാലെ പോകുകയും വിജാതിയ ആരാധനകള്‍ അനുകരിക്കുകയും ചെയ്യുന്നവരെ അസൂയയോടെയാണ് ദൈവം വീക്ഷിക്കുന്നത്. കാരണം, നമ്മുടെ ഉള്ളില്‍ നിക്ഷേപിച്ചിരിക്കുന്നത് അവിടുത്തെ ആത്മാവിനെയാണ്. ഈ വചനം നോക്കുക: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്ര മാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്നതിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?"(യാക്കോബ്:4;4,5). ലൗകീക ലക്ഷ്യമാണ്‌ യോഗയുടെ പിന്നിലുള്ളത്. ഇത് എന്നും ദൈവത്തോട് എതിരിട്ടുനില്‍ക്കുന്നു. ദൈവത്തില്‍ അസൂയ ജനിപ്പിച്ചുകൊണ്ട്‌ അവിടുത്തെ ക്രോധത്തിനിരയാകാതിരിക്കേണ്ടതിനാണ് അപ്പസ്തോലനിലൂടെ അവിടുന്ന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂദാശാ സ്വീകരണംപോലും നിഷേധിക്കപ്പെടുമാറ് ഗൗരവകാരമാണ് യോഗാപരിശീലനമെങ്കില്‍, അത് ചെയ്യുന്നവര്‍ക്ക് നരകമാണ് പ്രതിഫലം എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? നരകത്തില്‍ പോകുന്നവരുടെ പട്ടിക ബൈബിള്‍ നല്‍കിയിരിക്കുന്നത് പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും!

ഇതാണ് ആ പട്ടിക: "നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്"(വെളി:22;15). മറ്റൊരു മുന്നറിയിപ്പ് നോക്കുക: "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി:21;8). അസത്യത്തെ സ്നേഹിക്കുകന്നവരുടെയും വിഗ്രഹാരാധകരുടെയും ഓഹരി നരകമാണെങ്കില്‍, യോഗ ചെയ്യുന്നവരുടെ ഓഹരി എന്തായിരിക്കുമെന്ന് പ്രത്യേകം പറയണോ? നിങ്ങളുടെ ആത്മാവിനെ അസൂയയോടെ നോക്കിക്കാണുന്ന ദൈവത്തിന്റെ കണ്ണില്‍നിന്നു മറഞ്ഞിരിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ലൗകീക സുഖങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുമാകാം! അവര്‍ക്കുവേണ്ടിയല്ല ഈ ലേഖനം സമര്‍പ്പിക്കുന്നത്; അജ്ഞതമൂലം അന്ധകാരത്തില്‍ ജീവിക്കുന്നവരും രക്ഷനേടാന്‍ ആഗ്രഹിക്കുന്നവരുമായ ദൈവജനത്തിനുവേണ്ടിയാണ്. ഐക്യരാഷ്ട്രസഭയും ഇന്ത്യന്‍ ഭരണകൂടവും നിങ്ങളുടെ ആത്മാക്കളെ നിത്യനാശത്തില്‍ പതിപ്പിക്കുവാന്‍ നിഗൂഢമായ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍, സ്വന്തം ആത്മാവിനെ രക്ഷയിലേക്കു കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണ്.

ദൈവത്തിന്റെ രാജ്യത്ത് പ്രവേശിക്കുന്നവരെ സംബന്ധിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ഇതാണ്: "എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൌടില്യവും പ്രവര്‍ത്തിക്കുന്ന ആരും അതില്‍ പ്രവേശിക്കുകയില്ല"(വെളി:21;27). അതേ, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരു ചേര്‍ക്കപ്പെടുന്നത് നമ്മുടെ വിശ്വസ്തത പരിഗണിച്ചുകൊണ്ടാണ്. അവിടുത്തെ കല്പനകള്‍ കാത്തുപാലിച്ചുകൊണ്ട് വിശ്വസ്ഥരാകണമെങ്കില്‍, അന്യദേവന്മാരുടെ നാമം നമ്മുടെമേല്‍ മുദ്രിതമാകരുത്. ഈ വചനവുംകൂടി ഓര്‍മ്മയിലിരിക്കട്ടെ: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). ഇത്രമാത്രം നികൃഷ്ടമായ നാമത്തെ സ്മരിക്കാനായി ചിട്ടപ്പെടുത്തിയ ആരാധനാരീതിയെ വ്യായാമത്തിന്റെ രൂപംനല്‍കി സ്വീകരിക്കുന്നവരുടെ അന്ത്യം ഭയാനകമായിരിക്കും എന്ന് മറക്കരുത്. നിര്‍ബന്ധിതമായി ഇത് ആരുടെയെങ്കിലുംമേല്‍ കെട്ടിയേല്പിക്കുന്നുവെങ്കില്‍, ഇത് ഒരു പൈശാചിക അജണ്ടയാണ്. സ്കൂളുകളില്‍ ഇത് ഒരു പാഠ്യവിഷയമാക്കുന്നത് വരും തലമുറയെ നാശത്തിനു പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ്! അന്ത്യകാലത്തിന്റെ അടയാളമായും ഇതിനെ നാം കാണണം. അവന്റെ ചിഹ്നം സകലരുടെയുംമേല്‍ പതിപ്പിക്കാന്‍ അവന്‍ നിര്‍ബന്ധിക്കും എന്ന വചനത്തിന്റെ പൊരുള്‍ ഗ്രഹിക്കുകയും വേണം! "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്"(വെളി:13;16,17).

മൃഗത്തിന്റെ ചിഹ്നമാണ് യോഗയെന്നു ജ്ഞാനമുള്ളവന്‍ തിരിച്ചറിയട്ടെ! നിര്‍ബന്ധിതമായി എന്തെങ്കിലും ഒരുവന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുവെങ്കില്‍, അതിന്റെ പിന്നിലെ ശക്തി ഈ മൃഗമാണ്‌. രക്ഷപോലും ആരുടെമേലും അടിച്ചേല്‍പ്പിക്കുന്നില്ല. സൂര്യനമസ്ക്കാരം ചെയ്യാത്തവര്‍ ഇന്ത്യവിടുകയോ കടലില്‍ ചാടുകയോ ചെയ്യണമെന്ന പ്രഖ്യാപനത്തെ ഈ വചനവുമായി ചേര്‍ത്തുവായിക്കുന്നവര്‍ക്ക് സത്യം അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാന്‍ കഴിയും! സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ! "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"(യോഹ:8;32).

ചേര്‍ത്തുവായിക്കാന്‍: കരാട്ടെയും കുങ്ഫുമൊക്കെ ആയോധനകലകളായി അവതരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെയൊന്നും ഏതെങ്കിലും ആരാധനകള്‍ ചേര്‍ത്തുവച്ചിട്ടില്ല. എന്നാല്‍, ഇന്ത്യയില്‍നിന്ന് എന്തെങ്കിലും ഉദ്ഭവിക്കുന്നുവെങ്കില്‍, അതോടൊപ്പം ഏതെങ്കിലും പൈശാചികമൂര്‍ത്തികളുടെ ആരാധനയുമുണ്ടാകും. കളരിപയറ്റിലും യോഗയിലും മാത്രമല്ല, ആയുര്‍വേദത്തിലും ഈ പൈശാചികത മറഞ്ഞിരിക്കുന്നു!

മുന്നറിയിപ്പ്: ഹിന്ദുത്വം എന്നത് ഇസ്ലാമികതയെക്കാള്‍ വലിയ ഭീകരതയാണ്. കാരണം, ഇസ്ലാം കൊല്ലുന്നത് ശരീരത്തെയാണെങ്കില്‍, ഹിന്ദുക്കള്‍ ആത്മാവിനെ നരകത്തിലേക്കു നയിക്കുന്നു!

യോഗയെ സംബന്ധിച്ചുള്ള മറ്റു ലേഖനങ്ങള്‍:

`യോഗ` ഒരു ഹൈന്ദവ കുതന്ത്രം!

ക്രിസ്തീയതയും `യോഗ`യും!

`സൂര്യഭഗവാന്‍` കണ്ണുതുറന്നു; `ഓസോണ്‍ഭഗവാന്‍` കണ്ണടച്ചു!

കത്തുന്ന കേരളവും കത്തിക്കുന്ന യോഗികളും!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    15128 views

LOG IN

Lost your password?

SIGN UP

LOST PASSWORD