അറിഞ്ഞിരിക്കാന്‍

മാര്‍ത്തോമാക്രിസ്ത്യാനികളും ചില ദുരൂഹതകളും!

Print By
about

13 - 08 - 2014

A.D. 52-ല്‍ തോമാശ്ലീഹാ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നുവെന്നതാണ് എഴുതിവയ്ക്കാത്ത ചരിത്രം! ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ വന്നില്ലെന്നു ചിലര്‍ വാദിക്കുന്നു! ചരിത്രകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന എം. ജി. എസ്. നാരായണനും ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, ഈ വാദത്തെ സാധൂകരിക്കാനായി ഇദ്ദേഹം ഉയര്‍ത്തുന്ന സാക്ഷ്യങ്ങളെല്ലാം അടിസ്ഥാനരഹിതവും വസ്തുതാപരമായി നിലനില്‍ക്കാത്തതുമാണ്. എന്നിരുന്നാലും ചില ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! ഈ ദുരൂഹതകള്‍ക്കെല്ലാം ആധാരമായി മനോവ മനസ്സിലാക്കിയ ചില സത്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഈ സത്യങ്ങള്‍ ചിലര്‍ക്കെങ്കിലും അപ്രിയസത്യങ്ങളായിരിക്കും എന്ന ബോധ്യത്തോടെ ആരംഭിക്കുന്നു.

തങ്ങളുടെ വിശ്വാസത്തിന് അടിത്തറയിട്ട ആത്മീയാചാര്യനായി തോമാശ്ലീഹായെ പരിഗണിക്കുന്ന ഒരു സമൂഹത്തോട്, ഇങ്ങനെയൊരാള്‍ കേരളത്തില്‍ വന്നിട്ടുപോലുമില്ല എന്നുപറഞ്ഞാല്‍, അത് അംഗീകരിക്കാന്‍ എളുപ്പമല്ല. തങ്ങളുടെ പാരമ്പര്യത്തെ ചോദ്യംചെയ്യുകയെന്നാല്‍, വിശ്വാസത്തെ വൃണപ്പെടുത്തലാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഇന്ത്യയിലെ പല ദേവന്മാരും അവരുമായി ബന്ധപ്പെട്ട കഥകളും ചോദ്യംചെയ്യപ്പെടാതിരിക്കുന്നത്, ഒരു വൃണപ്പെടുത്തല്‍ ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനാണ്. എന്നാല്‍, ഊഹങ്ങളുടെ പിന്നാലെ യാത്രചെയ്യുന്ന വിജാതിയ മതങ്ങളെപ്പോലെയല്ല ക്രിസ്തീയത. അതുകൊണ്ടുതന്നെ, നിലവിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും സത്യത്തോടു ചെര്‍ന്നുനില്‍ക്കുന്നതല്ലെങ്കില്‍, അവ ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. അതുവഴി, ക്രിസ്തീയതയെ മുഴുവന്‍ ബാധിച്ചേക്കാവുന്ന ദുരന്തത്തെ ഇല്ലാതാക്കാന്‍ സാധിക്കും!

തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലെന്നു വാദിക്കുന്നവര്‍ ആരെല്ലാമാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും നാം അറിഞ്ഞിരിക്കണം. തോമാശ്ലീഹായുടെ കേരളപര്യടനം നിഷേധിക്കുന്നതിലൂടെ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പസ്തോലനായ തോമാ കേരളത്തില്‍ വന്നിട്ടില്ലെന്നു വാദിക്കുന്നവര്‍, അതിനായി നിരത്തുന്ന തെളിവുകള്‍ എന്താണെന്നും കണക്കിലെടുക്കണം. ഇവയ്ക്കെല്ലാമുപരി, ഈ വാദങ്ങളില്‍ വസ്തുതാപരമായ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണവും അനിവാര്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട്, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ടുള്ളതും, പറഞ്ഞുവെന്ന് ആരോപിക്കപ്പെടുന്നതുമായ കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുതന്നെ പഠനം ആരഭിക്കുന്നതാണ് കൂടുതല്‍ ഉചിതം. കാരണം, വായില്‍ തോന്നുന്നതെന്തും വിളിച്ചുകൂവുന്ന വ്യക്തിയല്ല ബെനഡിക്റ്റ് പതിനാറാമന്‍! ആരാധകാരെ സൃഷ്ടിക്കാന്‍ സഭയുടെ വിശ്വാസസത്യങ്ങളെ നിഷേധിക്കുന്ന വ്യക്തിയുമല്ല! അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍, തനിക്കുണ്ടാവുന്ന നഷ്ടങ്ങള്‍ കണക്കിലെടുക്കാത്ത ധീരനും വിശുദ്ധനുമാണ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞതും പറയാത്തതും!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ ലക്ഷ്യംവച്ച് കത്തോലിക്കാസഭയുടെ ഉള്ളില്‍ത്തന്നെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നതിനു മുന്‍പുതന്നെ ഈ 'സംഘം' കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറെ ഭയപ്പെട്ടിരുന്നു. ഇദ്ദേഹം പോപ്പാകാതിരിക്കാന്‍ മന്ത്രവാദം നടത്തിയവര്‍പ്പോലും സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടെന്നാണു കേള്‍വി! എന്തുകൊണ്ടാണ് സഭയുടെ ഉന്നതന്മാര്‍ക്ക് കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ അനഭിമതനായത്? ഇതിന്റെ ഉത്തരം കണ്ടെത്തണമെങ്കില്‍, കര്‍ദ്ദിനാള്‍ ജോസഫ് അലോഷ്യസ് റാറ്റ്സിംഗര്‍ ആരായിരുന്നുവെന്ന് അറിയണം!

ജര്‍മ്മനിയിലെ ബവേറിയയിലുള്ള 'മാര്‍ക്ടല്‍ ആം ഇന്‍' (Marktl am Inn) എന്ന സ്ഥലത്തായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ ജനനം. ജനന ദിവസംതന്നെ മാമ്മോദീസയും നടന്നു. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ്. മരിയയുടെ കുടുംബ വേരുകള്‍ ഇറ്റലിയിലെ 'ബൊല്‍സാനൊ-ബോസെന്‍' മേഖലയിലാണ്. ജോസഫ് റാറ്റ്സിംഗര്‍ സീനിയറുമായുള്ള വിവാഹത്തിനു മുന്‍പ് മരിയ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.

മാര്‍പാപ്പയുടെ സഹോദരന്‍ ഫാ. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ ജര്‍മ്മനിയിലെ 'റീഗന്‍സ്ബര്‍ഗില്‍' സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം റീഗന്‍സ്ബര്‍ഗ് കത്തീഡ്രല്‍ ഗായകസംഘം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയായിരുന്ന സഹോദരി മരിയ 1991-ല്‍ മരണംവരെ ബവേറിയയിലെ കുടുംബവീടിന്റെ ചുമതല വഹിച്ചിരുന്നു.

സാല്‍സ്‌ബര്‍ഗില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ,ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ 'ട്രോണ്‍സ്റ്റീന്‍' ഗ്രാമത്തിലാണ്‌ ജോസഫ്‌ റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്‌. ബാല്യത്തില്‍ത്തന്നെ അദ്ദേഹം പൗരോഹിത്യത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഇടവകയില്‍ സന്ദര്‍ശനം നടത്തിയ മ്യൂണിക്ക്‌ കര്‍ദ്ദിനാളിനെ വരവേറ്റ കുട്ടികളുടെ സംഘത്തില്‍ അഗമായിരുന്ന അഞ്ചു വയസുകാരന്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍, കര്‍ദ്ദിനാളിന്റെ സ്‌നേഹമസൃണമായ പെരുമാറ്റത്തില്‍ ആകൃഷ്‌ടനായി, തനിക്കും ഒരു കര്‍ദ്ദിനാളാകണമെന്ന്‌ അന്ന്‌ മാതാപിതാക്കളോടു പറഞ്ഞു.

പിന്നീട് സെമിനാരിയില്‍ ചേര്‍ന്ന ജോസഫ്‌ റാറ്റ്‌സിംഗര്‍ 1943-ല്‍ പതിനാറാം വയസില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയിലെ ആന്റി എയര്‍ക്രാഫ്‌റ്റ്‌ കോര്‍പ്‌സ്‌ വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ജര്‍മ്മന്‍ കാലാള്‍പ്പടയില്‍ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന്‌ കടുത്ത സൈനിക ജോലികളില്‍നിന്ന്‌ ഒഴിവു ലഭിച്ചു. റാറ്റ്‌സിംഗറുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അമേരിക്കന്‍ സൈന്യം ചുവടുറപ്പിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പില്‍ അടയ്ക്കപ്പെട്ടു. 1945-ല്‍ യുദ്ധത്തിനുശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗര്‍ അതേവര്‍ഷം നവംബറില്‍ സഹോദരന്‍ ജോര്‍ജ്ജിനൊപ്പം സെമിനാരിയില്‍ തിരിച്ചെത്തി. ട്രോണ്‍സ്റ്റീനിലെ സെന്റ് മൈക്കിള്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. 1946 മുതല്‍ 1951 വരെ മ്യൂണിക്ക്‌ സര്‍വ്വകലാശാലക്കു കീഴിലുള്ള ഫ്രെയ്‌സിംഗ്‌ സ്‌കൂളില്‍ തത്ത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു.

1951 ജൂണ്‍ 29-ന്‌ ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന്‌ ഇരുവരും(സഹോദരന്‍) തിരുപ്പട്ടം സ്വീകരിച്ചു. 1953-ല്‍ ജോസഫ്‌ റാറ്റ്‌സിംഗറിന്‌ ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ ലഭിച്ചു. വിശുദ്ധ അന്തോനീസിന്റെ 'സഭാ നിയമങ്ങളിലെ ജനങ്ങളും ദൈവഭവനവും' എന്നതായിരുന്നു ഗവേഷണ വിഷയം. നാലു വര്‍ഷത്തിനുശേഷം വിഖ്യാത ഫണ്ടമെന്റല്‍ തിയോളജി പ്രഫസര്‍ 'ഗോട്ടിലെബ്‌ സൊഹെന്‍ഗെനിന്റെ' കീഴില്‍ സര്‍വ്വകലാശാലാ ആധ്യാപനത്തിനുള്ള യോഗ്യത നേടി. വിശുദ്ധ ബോണവെഞ്ചറിനെക്കുറിച്ചായിരുന്നു റാറ്റ്‌സിംഗര്‍ ഗവേഷണ പഠനം നടത്തിയത്‌.

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ്‌ ജര്‍മ്മനിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ അധ്യാപന്‍, രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍, വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീന്‍, ഗ്രീക്ക്‌, ഹീബ്രു ഭാഷകള്‍ വശമുള്ള മാര്‍പ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാര്‍ത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയില്‍ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ഭാഗഭാക്കായി എന്ന കാരണത്താല്‍, ആ സൂനഹദോസിലെ പൈശാചിക തീരുമാനങ്ങളുടെ ഉത്തരവാദിത്വം ബെനഡിക്റ്റ് പതിനാറാമനുമേല്‍ ചാരുന്ന കുതന്ത്രവും ഇന്നു കാണുന്നുണ്ട്. ഇദ്ദേഹം കൈക്കൊണ്ട മഹനീയമായ കാര്യങ്ങളോ, ആത്മീയ വെളിപ്പെടുത്തലുകാളോ ആരുംതന്നെ പ്രചരിപ്പിച്ചു കാണുന്നില്ല. എന്നാല്‍, എല്ലാ വചനവിരുദ്ധ നിലപാടുകളും ഇദ്ദേഹത്തിന്റെ ചുമലില്‍ വച്ചുകൊടുക്കുന്നതിനുപിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്! ബെനഡിക്റ്റ് പതിനാറാമന്റെ പാണ്ഡിത്യത്തെക്കുറിച്ചും യാഥാസ്ഥിതിക നിലപാടുകളെക്കുറിച്ചും ദൈവജനത്തിനു തെല്ലും സംശയമില്ലാത്തതുകൊണ്ട്, ഇദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ സത്യവിശ്വാസികള്‍ക്കു സ്വീകാര്യമാകുമെന്ന ധാരണ സഭയിലെ 'ഫ്രീമേസണ്‍' സംഘത്തിനുണ്ട്. അതിനാല്‍, അവര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പൈശാചിക നിയമങ്ങളുടെ മുഴുവന്‍ പിതൃത്വവും ഈ പിതാവിന്റെമേല്‍ ആരോപിക്കുന്നു.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയായപ്പോഴോ മറ്റ് ഉന്നത പദവികള്‍ വഹിച്ചപ്പോഴോ ഇദ്ദേഹം എടുത്തിട്ടുള്ള തീരുമാനങ്ങളൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍, മറ്റുള്ളവരുടെ മുഴുവന്‍ തിന്മകളുടെയും ഉത്തരവാദിത്വം ഇദ്ദേഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, മന്‍മോഹന്‍സിംഗ് ഇന്ത്യ ഭരിച്ചതുപോലെ ബെനഡിക്റ്റ് പതിനാറാമന്‍ കത്തോലിക്കാസഭയുടെ പദവികള്‍ 'അലങ്കരിച്ചു'! ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്താന്‍ മനോവയ്ക്കു സാധിക്കും.

ആദരണീയനായ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ അധികാരമേറ്റയുടനെ ഒരു പ്രസ്താവന നടത്തിയിരുന്നു. സഭയില്‍ ശുദ്ധീകരണം ആഗ്രഹിച്ചുകൊണ്ട് ഇദ്ദേഹം നടത്തിയിട്ടുള്ളതും, സഭയിലേക്കുള്ള പിശാചിന്റെ കടന്നുകയറ്റത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിക്കൊണ്ട് നടത്തിയിട്ടുള്ളതുമായ പ്രസ്താവനകള്‍പ്പോലെ ഇത് ആരും മൂടിവച്ചില്ല. ഇസ്ലാംമതം ലോകത്തു പ്രചരിപ്പിച്ചത് വാളുകൊണ്ടായിരുന്നു എന്ന അപ്രിയസത്യമാണ് ബെനഡിക്റ്റ് പാപ്പാ അന്ന് ലോകത്തോടു വിളിച്ചുപറഞ്ഞത്! ഇതിനെത്തുടര്‍ന്ന്, പാപ്പായ്ക്കെതിരേ ഇസ്ലാമികലോകം ഒന്നടങ്കം ഉറഞ്ഞുതുള്ളി! ക്രൈസ്തവര്‍പ്പോലും പാപ്പയെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല. എങ്കിലും താന്‍ പറഞ്ഞ സത്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാപ്പാ ചെയ്തത്. നൂറുശതമാനവും സത്യമായ ചരിത്രമാണ് ബെനഡിക്റ്റ് പതിനാറാമനില്‍നിന്നു പുറത്തുവന്നതെന്ന് ഇസ്ലാമല്ലാത്ത സകലര്‍ക്കും അറിയാം! എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ക്കു മാത്രമേ ഇതു വിളിച്ചുപറയാനുള്ള ധൈര്യം ഉണ്ടാകുകയുള്ളു എന്നതാണു പരമാര്‍ത്ഥം!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ കത്തോലിക്കാസഭയില്‍ വിസ്സര്‍ജ്ജിച്ചുവച്ച പൈശാചികതയില്‍ തനിക്കു പങ്കില്ലെന്ന വെളിപ്പെടുത്തലിന്റെ ആദ്യപടിയായിരുന്നു ഈ പ്രഖ്യാപനം! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന പൈശാചിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും അറിയിച്ച സത്യത്തിനെതിരെയുള്ള ആദ്യപ്രഖ്യാപനം ഈ സമ്മേളനത്തില്‍നിന്നാണ് പുറത്തുവന്നത്! 1717-ല്‍ തുടക്കമിട്ട 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ പ്രധാന ആശയവും ഇതുതന്നെയായിരുന്നു. കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍' സംഘം പിടിമുറുക്കിയെന്ന വെളിപ്പെടുത്തലുകള്‍ അതിനു മുന്‍പേതന്നെ പല പോപ്പുമാരും നടത്തിയത് ആരും ഗൗനിച്ചില്ല. പാരീസില്‍വച്ച് 'ഫ്രീമേസണ്‍' ക്ലബ്ബില്‍ അംഗത്വമെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഈ സമ്മേളനത്തോടെ തന്റെ ദൗത്യത്തിനു തുടക്കമിടുകയായിരുന്നു. ഈ നിഗൂഢസംഘത്തിന്റെ മുപ്പത്തിനാല് അജണ്ടകളില്‍ ചിലതുമാത്രമാണ് ഇയാള്‍ക്കു നടപ്പാക്കാന്‍ സാധിച്ചത്. കോണ്‍ക്ലേവിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന്‍ എന്ന യഥാര്‍ത്ഥ പോപ്പിനെ വീട്ടുതടങ്കലിലാക്കിക്കൊണ്ട്, അധികാരം പിടിച്ചടക്കിയ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ലക്‌ഷ്യം സഭയുടെ സര്‍വ്വനാശമായിരുന്നു. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇയാളുടെ ജീവനെടുത്തുകൊണ്ട് ദൈവം തന്റെ സഭയോടു കരുണകാണിച്ചു!

പലവട്ടം മനോവ വെളിപ്പെടുത്തിയിട്ടുള്ള ഈ വിഷയത്തിലേക്ക് ഇനിയും കൂടുതലായി കടക്കുന്നില്ല. ഇത്രയും ആവര്‍ത്തിച്ചതുതന്നെ സംഗതിയുടെ ഗൗരവം പരിഗണിച്ചുകൊണ്ടാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും ജോണ്‍ ഇരുപത്തിമൂന്നാമനെയും ഉയര്‍ത്തിക്കാട്ടാന്‍ സഭാധികാരികള്‍ കാണിക്കുന്ന ഉത്സാഹത്തിലൂടെ, സഭയില്‍ കടന്നുകൂടി ശക്തിപ്രാപിച്ച 'ഫ്രീമേസണ്‍' സംഘത്തിന്റെ സ്വാധീനമാണ് തെളിയിക്കുന്നത്! യേഹ്ശുവാ ദൈവമല്ല; ഗുരുവും സാമൂഹിക പരിഷ്ക്കര്‍ത്താവും മാത്രമാണെന്ന് പ്രഖ്യാപിക്കലാണ്‌ ഈ സംഘത്തിന്റെ അന്തിമലക്ഷ്യം! അതുവഴി യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയെന്ന സാത്താന്റെ പദ്ധതി പൂര്‍ത്തിയാക്കപ്പെടും! 'പോപ്പ്' ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളും ചെയ്തികളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഈ അജണ്ടയുടെ വിചാരിപ്പുകാരനാണ് ഇയാളുമെന്ന് തിരിച്ചറിയാന്‍ കഴിയും!

ബെനഡിക്റ്റ് പതിനാറാമന്‍ പറഞ്ഞത്!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞതും സഭയുടെ താഴേത്തട്ടില്‍ എത്താതെപോയതുമായ അനേകം സത്യങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ചിലത് കുറിക്കാതിരുന്നാല്‍, ദൈവത്തിന്റെ വിളിയോടുള്ള അവിശ്വസ്തതയാകും എന്നതിനാല്‍, ഇവിടെയതു വെളിപ്പെടുത്തുകയാണ്. കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ച മുപ്പത്തിനാല് അജണ്ടകളുണ്ട്. സഭയില്‍ നുഴഞ്ഞുകയറി ഇവ നടപ്പാക്കുകയെന്നതായിരുന്നു അവരുടെ സ്ഥാപിതലക്‌ഷ്യം. അതിനായി അവരുടെ അനുയായികളെ സെമിനാരികള്‍ വഴി കത്തോലിക്കാസഭയില്‍ കയറ്റിവിട്ടുകൊണ്ടിരുന്നു. ഈ ഗൂഢസംഘം ആവിഷ്കരിച്ച അജണ്ടകളുടെ പൂര്‍ണ്ണരൂപം അറിയാനായി ഈ 'ലിങ്ക്' സന്ദര്‍ശിക്കുക. കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറുന്ന ഇത്തരക്കാര്‍ 'ആന്റി അപ്പസ്തോലന്മാര്‍' എന്നപേരിലാണ് അറിയപ്പെടുന്നത്! 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ഇവരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നുണ്ട്.

യേഹ്ശുവാ ഏകരക്ഷകനാണെന്ന സത്യത്തെ നിഷേധിക്കുന്ന വിധത്തിലുള്ള പഠനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയാണ് സഭയിലെ 'ഫ്രീമേസണ്‍' സംഘത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം! യേഹ്ശുവായെ ഗുരുവായും ഇടയനായും അവതരിപ്പിക്കുമ്പോള്‍, ആരിലും സംശയത്തിന്റെ കണികപോലും ഉണ്ടാകില്ല. കാരണം, യേഹ്ശുവാ ഗുരുവും ഇടയനുമാണെന്നു വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്! എന്നാല്‍, ഗുരുവും ഇടയനും മാത്രമല്ല, രക്ഷകനായ ദൈവമാണ് യേഹ്ശുവായെന്ന സത്യം ഇവര്‍ മറച്ചുവയ്ക്കുന്നു! നിഷേധിക്കുന്നതിനുപകരം അവഗണിക്കുന്ന ശൈലിയാണ് ഇവര്‍ ഇതിനായി അവലംബിക്കുന്നത്! ഇതിലൂടെ ഏകരക്ഷകന്‍, ദൈവപുത്രന്‍ തുടങ്ങിയ പദവികളെ പടിപടിയായി വിസ്മൃതിയിലാക്കുകയും, അടുത്ത തലമുറയെ പൂര്‍ണ്ണമായി അന്ധകാരത്തില്‍ ആഴ്ത്തുകയും ചെയ്യാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു! ഈ നിഗൂഢസംഘത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആദ്യമായി നടത്തിയത് ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയാണ്. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ 'ഫ്രീമേസണ്‍' ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ 'ലിങ്ക്' സന്ദര്‍ശിക്കുക!

കത്തോലിക്കാസഭയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ സഭയാണ് 'ഫ്രീമേസണ്‍' പ്രസ്ഥാനമെന്ന് പീയൂസ് ഏഴാമന്‍ 1821-ല്‍ 'Ecclesiam a Jesu-Cristo' എന്ന കുറിപ്പിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഫ്രീമേസണ്‍ ഫിലോസഫി സഭയില്‍ നുഴഞ്ഞുകയറിയതായി 'Miari Vos' എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കിയത് 1832-ല്‍ ഗ്രിഗറി പതിനാറാമനായിരുന്നു! എന്നാല്‍, 1917-ല്‍ 'Code of canon low' യിലൂടെ 'ഫ്രീമേസണ്‍' അംഗത്വമുള്ളവര്‍ സഭാഭ്രഷ്ടരാണെന്ന്‍ ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പ്പാപ്പ വീണ്ടും പ്രഖ്യാപിച്ചു! മുന്നൂറു വര്‍ഷത്തിനിടയില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിനെതിരേ മൗനം അവലംബിക്കുകയും ഇവരുടെ അജണ്ട നടപ്പാക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തത് രണ്ടു പോപ്പുമാര്‍ മാത്രമായിരുന്നു. അവരെയാണ് 'പോപ്പ്' ഫ്രാന്‍സീസ് കുതന്ത്രത്തിലൂടെ വിശുദ്ധരാക്കിയത്! സഭയുടെ മുഴുവന്‍ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചതും 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമായിരുന്നു!

ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ തുടങ്ങിയവര്‍ സഭയെ നയിച്ച കാലഘട്ടങ്ങള്‍ക്കിടയില്‍ പോള്‍ ആറാമന്‍, ജോണ്‍പോള്‍ ഒന്നാമന്‍ എന്നീ രണ്ടു പോപ്പുമാര്‍ വന്നുവെങ്കിലും, ഒരാള്‍ മുപ്പത്തിനാലു ദിവസം മാത്രമാണ് സഭയെ നയിച്ചത്. പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച (വധിക്കപ്പെട്ട) ജോണ്‍പോള്‍ ഒന്നാമന്റെ മരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ വത്തിക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

തോമാശ്ലീഹായുടെ കേരളപര്യടനത്തിലെ ദുരൂഹതകള്‍ നീക്കാന്‍ ഇത്രയേറെ വിവരണം ആവശ്യമാണോ എന്ന് ഒരുപക്ഷേ വായനക്കാര്‍ ചിന്തിച്ചേക്കാം. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ ഈ വിഷയത്തിലേക്കു വലിച്ചിഴച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തിരിച്ചറിയണമെങ്കില്‍, ഈ വിവരണം അനിവാര്യമായിരിക്കുന്നു. കാരണം, ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ തത്സ്ഥാനത്തുനിന്നു നീക്കിയതും, ഇന്നും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നതും സഭയില്‍ നുഴഞ്ഞുകയറിയ 'ഫ്രീമേസണ്‍' സംഘമാണ്! വൈദീകവേഷത്തില്‍ വിലസുന്ന പലരും യേഹ്ശുവായെ ദൈവമായി അംഗീകരിക്കുന്നവരല്ല. യോഗാധ്യാനങ്ങളുമായി കറങ്ങിനടക്കുന്ന വൈദീകര്‍ക്ക് യേഹ്ശുവാ ഒരു 'ഗുരു' മാത്രമാണ്! 'ഫ്രീമേസണ്‍' കുടുംബത്തിലെ സന്തതിയായ 'യോഗ'യെ എതിര്‍ത്തുകൊണ്ട് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ സഭയുടെ നായകസ്ഥാനത്തുനിന്നു ഇദ്ദേഹം പുറത്താക്കപ്പെട്ടു! കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനങ്ങളില്‍ 'ഫ്രീമേസണ്‍' സംഘം പിടിമുറുക്കിയതിന്റെ തെളിവാണ് ഈ സ്ഥാനഭ്രംശം!

'യോഗ' ക്രിസ്തീയമാല്ലെന്നും, ക്രൈസ്തവര്‍ അത് അഭ്യസിക്കരുതെന്നും പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് പാപ്പാ വിളംബരം ചെയ്തത് ഏതെങ്കിലും വിശ്വാസികള്‍ അറിഞ്ഞോ? ഫ്രാന്‍സീസ് 'പോപ്പിന്റെ' കുമ്പസാരം തത്സമയം ലോകത്തിനു സമര്‍പ്പിക്കാന്‍ ആവേശം കാണിച്ചവര്‍ ഈ പ്രസ്താവന എന്തുകൊണ്ടാണ് മുക്കിയത്? 'യോഗാ' ധ്യാനങ്ങള്‍ നടത്തി ഉപജീവനം കഴിക്കുന്നവര്‍ സഭയുടെ നേതാക്കന്മാര്‍ ചമഞ്ഞ് ദൈവജനത്തെ വഞ്ചിക്കുന്നതുകൊണ്ട് ഈ പ്രഖ്യാപനം പള്ളികളില്‍ വായിച്ചില്ല! കേരളത്തിലെ സെമിനാരികളില്‍ ഈ പൈശാചികത പരിശീലിക്കുകയും വിശ്വാസികളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യാജപ്രവാചകന്മാര്‍ മറച്ചുവച്ച ഈ വാര്‍ത്ത 'സണ്‍ഡേ ശാലോമില്‍' പ്രസിദ്ധീകരിക്കപ്പെട്ടത് വിശ്വാസികള്‍ അറിഞ്ഞുമില്ല! 'യോഗ' വിപണനം നടത്തി ജനത്തെ വഞ്ചിക്കുന്ന ഈ 'ഇടയന്മാരെ' സംബന്ധിക്കുന്ന ഒരു വചനം ഇവിടെ കുറിക്കുന്നു: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാ:4;8). ഇങ്ങനെ ഉപജീവനം കഴിക്കുന്നവരുടെ കണ്ണിലെ കരടായി ബെനഡിക്റ്റ് പതിനാറാമന്‍ മാറിയെങ്കില്‍ അദ്ഭുതപ്പെടാനില്ല.

പത്രോസിന്റെ സിംഹാസനത്തിലിരുന്നു പഠിപ്പിക്കുന്നത് വചനവിരുദ്ധമായ കാര്യങ്ങളാണെങ്കില്‍ അവ അനുസരിക്കാന്‍ മനോവ ആരെയും നിര്‍ബന്ധിക്കില്ല. മാത്രവുമല്ല, അതിനെ എതിര്‍ക്കുന്നതില്‍ ആരെക്കാളും മുന്‍പില്‍ മനോവയുണ്ടാകുകയും ചെയ്യും. എന്നാല്‍, അധികാരികളോടുള്ള വിധേയത്വം പ്രസംഗിക്കുന്നവര്‍ക്ക് 'ബെനഡിക്റ്റ് പതിനാറാമന്‍' അധികാരിയായിരുന്നില്ലേ? തങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ മാത്രമാണോ ഈ വിധേയത്വം അനിവാര്യമാകുന്നത്! അധികാരികള്‍ക്കു വിധേയപ്പെടാതെയാണ് മനോവയുടെ പ്രവര്‍ത്തനമെന്ന് രഹസ്യമായി പഠിപ്പിക്കുന്നവര്‍, എന്തുകൊണ്ടാണ് ബെനഡിക്റ്റ് പാപ്പയുടെ വാക്കുകളെ പുച്ഛിച്ചുതള്ളിയത്? ഇവരാണ് മനോവയെ അധികാരത്തിന്റെ ബാലപാഠം അഭ്യസിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്! അധികാരം എന്താണെന്നും അധികാരികള്‍ ആരാണെന്നും മനോവയ്ക്കു നന്നായി അറിയാം. ദൈവത്തില്‍നിന്നു വന്നിട്ടുള്ള അധികാരികളെയും അധികാരത്തെയും തിരിച്ചറിഞ്ഞു ബഹുമാനിക്കാനും മനോവ വൈമുഖ്യം കാണിക്കില്ല!

'ഫ്രീമേസണ്‍' സംഘത്തെ അലോസരപ്പെടുത്തിയ മറ്റൊരു പ്രഖ്യാപനം കുറേ കാലങ്ങള്‍ക്കപ്പുറം കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ നടത്തിയിരുന്നു. അന്ന് കത്തോലിക്കാസഭയുടെ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. 1983 നവംബര്‍ 26-നു വിശ്വാസതിരുസംഘത്തിന്റെ ഓഫീസില്‍വച്ചു ചിലരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം അതീവ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. അദ്ദേഹത്തോടുള്ള ചോദ്യം ഇതായിരുന്നു: "ഫ്രീമേസണ്‍ സംഘടനയില്‍ അംഗങ്ങളായവരെ സഭയില്‍നിന്നു പുറത്താക്കല്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണോ?" ഈ ചോദ്യത്തിനു നല്‍കിയ മറുപടി ഇങ്ങനെ: "കത്തോലിക്കര്‍ക്ക് ഇത്തരം സംഘനകളിലെ അംഗത്വം നിഷിദ്ധമാണ്. ഇത്തരക്കാര്‍ മാരകപാപത്തില്‍ ആയതിനാല്‍, വിശുദ്ധ കുര്‍ബ്ബാന സ്വീകരണം അനുവദനീയമല്ല. ഇവര്‍ സ്വാഭാവികമായും സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണ്." അങ്ങനെയെങ്കില്‍, പോപ്പ് ഫ്രാന്‍സീസ് ബലാല്‍ക്കാരമായി വിശുദ്ധനാക്കിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിശുദ്ധനോ അശുദ്ധനോ? 'ഡെവിള്‍സ് കോര്‍ട്ട്' നിര്‍ത്തലാക്കിയതുകൊണ്ടും തന്റെ ആരാധകനായ വ്യക്തി പോപ്പിന്റെ സ്ഥാനത്ത് അനധികൃതമായി കടന്നുകൂടിയതുകൊണ്ടും മാത്രമാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ 'വിശുദ്ധന്‍' ആയത്.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ നല്‍കിയ ഒരു പ്രബോധനവും വിശ്വാസികളില്‍ എത്താതിരിക്കാന്‍ പ്രവര്‍ത്തിച്ച 'ലോബികള്‍' തന്നെയാണ്, ഇദ്ദേഹം പറയാത്തവ ഇദ്ദേഹത്തിനുമേല്‍ ആരോപിച്ചുകൊണ്ടിരിക്കുന്നതും. ബെനഡിക്റ്റ് പപ്പായുടെ പാണ്ഡിത്യവും യാഥാസ്ഥിതിക നിലപാടുകളും ഏവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടുതന്നെ, ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സത്യവിശ്വാസികളുടെയിടയില്‍ സ്വീകാര്യതയുമുണ്ട്. ഈ അവസ്ഥകള്‍ മുതലെടുത്തുകൊണ്ട്‌ എല്ലാ തിന്മകളുടെയും പിതൃത്വം ഇദ്ദേഹത്തിനുമേല്‍ ചുമത്തപ്പെടുന്നു. രഹസ്യജീവിതം നയിക്കുന്നതിനാല്‍, ആരോപണങ്ങളെ നിഷേധിക്കാനുള്ള അവസരവും പാപ്പായ്ക്കു ലഭിക്കുന്നില്ല! മാര്‍പ്പാപ്പയായിരുന്നപ്പോള്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെപ്പോലും കുഴിച്ചുമൂടിയിട്ടുള്ള ചാത്തന്മാരാണ് ഇപ്പോഴും വത്തിക്കാനില്‍ തമ്പടിച്ചു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്! ബെനഡിക്റ്റ് പതിനാറാമന്റെ 'രാജി' ആഘോഷമാക്കി മാറ്റിയ വൈദീകരെ മനോവയ്ക്കു നേരിട്ടറിയാം. അനാരോഗ്യമാണ് വിരമിക്കലിനു കാരണമായതെന്ന പ്രചരണം അടിസ്ഥാനരഹിതമാണ യാഥാര്‍ത്ഥ്യം വിശ്വാസികളില്‍ പലര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തോളം അബോധാവസ്ഥയില്‍ ജീവിച്ച ജോണ്‍പോള്‍ സഭയെ ഭരിച്ചപ്പോള്‍ ഈ അനാരോഗ്യം ഒരു പ്രശ്നമായിരുന്നില്ല! വൈദീകര്‍ പറയുന്നവയെ അപ്പാടെ വിഴുങ്ങുന്ന വിശ്വാസികളെ കബളിപ്പിക്കാന്‍ സാത്താനു വളരെ എളുപ്പമാണ്!

'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ തത്സ്ഥാനത്തുനിന്നു നീക്കിയത് കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘമായിരുന്നു! ഇവരുടെ തീരുമാനങ്ങള്‍ക്ക് ഒപ്പുവയ്ക്കുന്ന ജോണ്‍പോളിന്റെ ശൈലി സ്വീകരിക്കാന്‍ ബെനഡിക്റ്റ് പാപ്പാ വിസമ്മതിച്ചതും ഇവരെ ചൊടിപ്പിച്ചു. സ്വവര്‍ഗ്ഗവിവാഹം, സ്ത്രീപൗരോഹിത്യം, വിവാഹമോചനം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിലുള്ള കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക നിലപാടില്‍നിന്നു പിന്നോട്ടുപോകാന്‍ ബെനഡിക്റ്റ് പതിനാറാമന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, കത്തോലിക്കാസഭയില്‍ നടപ്പാക്കാന്‍ 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ച 34 അജണ്ടകളില്‍ ഈ വിഷയങ്ങള്‍ പ്രധാനമായിരുന്നു. ഇദ്ദേഹം പോപ്പായിരിക്കുന്നിടത്തോളം ഇവരുടെ ഈ അജണ്ടകള്‍ നടപ്പാകില്ലെന്ന ഉത്തമബോധ്യം ഇവര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട്, ഇദ്ദേഹത്തെ ബലമായി ഇവര്‍ പുറത്താക്കി. ബെനഡിക്റ്റ് പിതാവിനു പകരമായി പാപ്പാസ്ഥാനത്തു കയറിക്കൂടിയ ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളിലും 'ഫ്രീമേസണ്‍' ശബ്ദമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഇതു തിരിച്ചറിയണമെങ്കില്‍, 'ഫ്രീമേസണ്‍' പ്രസ്ഥാനമായ 'ന്യൂ ഏജ് മൂവ്മെന്റ്' അവതരിപ്പിച്ചിരിക്കുന്ന ആശയം എന്താണെന്നു ശ്രദ്ധിച്ചാല്‍ മതി!

ബെനഡിക്റ്റ് പതിനാറാമന്‍ പറയാത്തത്!

'കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍' രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത വ്യക്തിയാണെന്നു നാം കണ്ടു. അതുകൊണ്ടുതന്നെ, ഈ സൂനഹദോസില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ഉത്തരവാദിത്വം ബെനഡിക്റ്റ് പാപ്പയുടെമേല്‍ കെട്ടിവയ്ക്കുന്ന കുതന്ത്രമാണ് നാമിന്നു കാണുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല! 'ഫ്രീമേസണ്‍' തലവനായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്റെ ഏകാധിപത്യമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ഈ സമ്മേളനം പൂര്‍ത്തിയാകുന്നതുവരെ ജീവിച്ചിരിക്കാന്‍ ഇയാളെ ദൈവം അനുവദിക്കാത്തതുകൊണ്ടു മാത്രമാണ് 'ജപമാല' ഇന്നു കത്തോലിക്കാസഭയുടെ പ്രധാന പ്രാര്‍ത്ഥനയായി നിലനില്‍ക്കുന്നത്. ജപമാലയ്ക്കെതിരേ ഇയാള്‍ നടത്തിയ നീക്കങ്ങള്‍ നടപ്പാകുന്നതിനു മുന്‍പുതന്നെ ഇയാള്‍ മരിച്ചു. പിന്നീടു വന്ന 'പോള്‍ ആറാമന്‍' തീരുമാനം മരവിപ്പിക്കുകയും ജപമാലപ്രാര്‍ത്ഥന നിലനിര്‍ത്തുകയും ചെയ്തു!

രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്തുവെന്നല്ലാതെ ഒരു തീരുമാനവും കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എടുത്തിട്ടില്ല! പോപ്പായിരുന്നപ്പോള്‍ ഇദ്ദേഹമെടുത്ത തീരുമാനംപോലും പുറംലോകം അറിയാതിരിക്കെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ വെറുമൊരു കാഴ്ചക്കാരന്‍ മാത്രമായിരുന്ന ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആരാണു വിലകൊടുക്കുന്നത്? വിശ്വാസതിരുസംഘത്തിന്റെ തലവനായിരിക്കെ, 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിനെതിരെ പറഞ്ഞ വാക്കുകള്‍ അംഗീകരിക്കപ്പെടാത്തതു നമുക്കറിയാം! 'ഫ്രീമേസണ്‍' സംഘാംഗങ്ങള്‍ക്കു പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ അവകാശമില്ലെന്നു പ്രഖ്യാപിച്ചത് ഇദ്ദേഹമായിരുന്നു. എന്നാല്‍, ഈ നിഗൂഢ പ്രസ്ഥാനത്തിന്റെ ഭാഗമായ 'യോഗ' പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ കത്തോലിക്കാസഭയില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് നമുക്കറിയാം. ഇത് പരസ്യമായി പ്രഖ്യാപിച്ച മെത്രാന്‍ കത്തോലിക്കാസഭയിലുണ്ട്. ഇയാളുടെ പ്രഖ്യാപനത്തിന്റെ 'വീഡിയോ' കാണേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! 

ബെനഡിക്റ്റ് പതിനാറാമന്‍ പ്രതികരിക്കില്ലെന്ന്‍ അറിയാവുന്ന കുബുദ്ധികള്‍ ഇദ്ദേഹത്തിനുമേല്‍ ആരോപിക്കുന്നവയെ നാം ഗൗരവമായി പരിഗണിക്കണം. ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍പോളും നടത്തിയ പരിഷ്കാരങ്ങളുടെ മാത്രമല്ല, ഫ്രാന്‍സീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന 'തുഗ്ലക്ക്' പരിഷ്കാരങ്ങളുടെപോലും ഉത്തരവാദിത്വം ബെനഡിക്റ്റ് മാര്‍പ്പാപ്പയുടെ ചുമലില്‍ വച്ചുകെട്ടുന്നത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്! ഇത്തരത്തിലുള്ള കുതന്ത്രങ്ങള്‍ നാം കാണാതെപോകരുത്. ബെനഡിക്റ്റ് പാപ്പയുടെമേല്‍ ആരോപിക്കപ്പെടുന്ന ഗുരുതരമായ ഒരു ആരോപണത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയതിനുശേഷം തോമാശ്ലീഹായുടെ വിഷയത്തിലേക്കു പ്രവേശിക്കാം.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ തലയില്‍ കെട്ടിവയ്ക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങള്‍ കത്തോലിക്കാസഭയിലുണ്ട്. കത്തോലിക്കാ മതബോധനഗ്രന്ഥവും യുവജന മതബോധനഗ്രന്ഥവുമാണ് അവ. എന്നാല്‍, ഈ ഗ്രന്ഥങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍, ഇവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെയും അവരുടെ അജണ്ടകളും വ്യക്തമാകും. ആയതിനാല്‍, ഇവയുടെ ചരിത്രം ലഘുവായെങ്കിലും നാം അറിഞ്ഞിരിക്കണം.

കത്തോലിക്കാ മതബോധനഗ്രന്ഥവും ചില നിഗൂഢതകളും!

1566-ല്‍ സാര്‍വത്രികസഭയ്ക്ക് 'റോമന്‍ കാറ്റിക്കിസം' എന്ന പേരില്‍ മതബോധനഗ്രന്ഥം ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ അത് ഏറേ ബുദ്ധിമുട്ടായിരുന്നു. സാധാരണക്കാര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന മതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന് ഒന്നാം വത്തിക്കാന്‍ കൗണ്‍സിലും (1869-1870) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും (1962-1965) അഭിപ്രായപ്പെട്ടിരുന്നു. കൗണ്‍സിലുകളുടെ തീരുമാനപ്രകാരം 1986 ജൂലായ് 10-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തയ്യാറാക്കുന്ന ഉത്തരവാദിത്വം വിശ്വാസതിരുസംഘത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറെ ഏല്പിച്ചു. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറാണ് കത്തോലിക്കാസഭയ്ക്കുവേണ്ടി അതിബൃഹത്തായ ആ പദ്ധിയേറ്റെടുത്ത് 1992 ഒക്ടോബര്‍ 11-ന് പൂര്‍ത്തിയാക്കിയത്. കൗശലപൂര്‍വ്വം ഈ മതബോധനഗ്രന്ഥത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന മറ്റൊരു ഗ്രന്ഥമാണ് യുവജന മതബോധനഗ്രന്ഥം!

കത്തോലിക്കാസഭയ്ക്ക് മതബോധനഗ്രന്ഥം തയ്യാറാക്കിയ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറുടെ പേരില്‍ത്തന്നെ യുവജന മതബോധനഗ്രന്ഥവും അറിയപ്പെടണമെന്നത് ചിലരുടെ ഗൂഢതാത്പര്യമായിരുന്നു! കാരണം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്ന ഓസ്ട്രിയയിലെ വിയന്നാ അതിരൂപതയുടെ മേത്രോപോലിത്ത കര്‍ദ്ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ ആണ് യുവജന മതബോധനഗ്രന്ഥത്തിന്റെ എഡിറ്റര്‍. തന്റെ നിലപാടുകളിലൂടെ താന്‍ 'ഫ്രീമേസണ്‍' സ്വാധീനമുള്ള വ്യക്തിയാണെന്ന് ഇദ്ദേഹം മുന്‍പേതന്നെ തെളിയിച്ചിട്ടുണ്ട്! യുവജനങ്ങള്‍ക്കായി പ്രത്യേകമൊരു മതബോധനഗ്രന്ഥം തയ്യാറാക്കാന്‍ 1980-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മെത്രാന്മാര്‍ക്കുള്ള  തിരുസംഘത്തോട് ആവിശ്യപ്പെട്ടു. പിന്നീട് സര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെ പ്രസിദ്ധികരണത്തുടര്‍ന്ന്‍ നീണ്ടുപോയ പദ്ധതിയാണ് കര്‍ദ്ദിനാള്‍ ക്രിസ്റ്റഫര്‍ ഷോണ്‍ബോണിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായത്.

ആരായിരുന്നു ഈ 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' എന്ന് മനസ്സിലാക്കുമ്പോള്‍, സാത്താന്റെ അജണ്ടയും വ്യക്തമാകും. ഇസ്ലാമും ക്രിസ്ത്യാനിയും ഒരമ്മപെറ്റ മക്കളാണെന്നു വിശ്വസിക്കുകയും, ഇസ്ലാമികതയെ വളര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്ത വ്യക്തിയായിരുന്നു 'ഷോണ്‍ബോണ്‍'. യുവജന മതബോധനഗ്രന്ഥത്തിലെ എണ്‍പത്തിനാലാമത്തെ പേജ് പരിശോധിച്ചാല്‍ ഇയാളുടെ ഇസ്ലാമികപ്രേമവും 'ഫ്രീമേസണ്‍' സ്വാധീനവും വ്യക്തമാകും! പരിശുദ്ധാത്മാവിനെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാത്ത ഒരു ആദ്ധ്യാത്മിക മന്ദബുദ്ധിയായിരുന്നു 'ഷോണ്‍ബോണ്‍' എന്നു മനസ്സിലാക്കാന്‍ ഈ ഒരു പേജ് മാത്രം മതി! ഇസ്ലാമിനെക്കുറിച്ച് ഇയാള്‍ നല്‍കുന്ന വിവരണങ്ങളിലൂടെ 'റഹോബോവാമിനേക്കാള്‍' വിഡ്ഢിയാണ് താനെന്നു സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു! യുവജന മതബോധനഗ്രന്ഥത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന 'വിഡ്ഢിത്തരങ്ങള്‍' എന്തൊക്കെയാണെന്നു മറ്റൊരു ലേഖനത്തില്‍ മനോവ വിവരിച്ചിരുന്നു! അതു വായിക്കാത്തവര്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക!

കത്തോലിക്കാസഭയിലെ യുവജനങ്ങളെ അന്യദേവന്മാരിലേക്കു നയിക്കാന്‍ സഭയിലേക്കു കയറ്റിവിട്ട അവന്റെ സന്തതിയായിരുന്നു കര്‍ദ്ദിനാള്‍ 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍'! ഇയാള്‍ പടച്ചുവിട്ട യുവജന മതബോധനഗ്രന്ഥത്തിലെ എണ്‍പത്തിനാലാം പേജില്‍ 'ഫ്രീമേസണ്‍' അജണ്ട വ്യക്തമായി കാണാന്‍ കഴിയും. ഇസ്ലാമികതയ്ക്ക് അവര്‍പ്പോലും നല്‍കാത്ത വ്യാഖ്യാനം നല്‍കിക്കൊണ്ട് ഇയാള്‍ നടത്തുന്ന വിവരണം പൈശാചികതയുടെ മൂര്‍ത്തീഭാവമാണെന്ന് തിരിച്ചറിയണമെങ്കില്‍, ഇസ്ലാമികതയെ വചനത്തിന്റെ വെളിച്ചത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ 'ഫ്രീമേസണ്‍' സംഘം അഭിലഷിച്ചതും, ഷോണ്‍ബോണ്‍ തന്റെ പുസ്തകത്തിലൂടെ കത്തോലിക്കാ യുവതയുടെമേല്‍ കെട്ടിവച്ചതും ഒരേ ആശയംതന്നെയായിരുന്നു. ഇയാളുടെ കുപ്രസിദ്ധമായ മറ്റുചില ആശയങ്ങള്‍ക്കൂടി പരിശോധിച്ചാല്‍, ഇവനെ നയിച്ച ആത്മാവിനെ തിരിച്ചറിയാന്‍ നമുക്കു സാധിക്കും.

എയിഡ്സിനെ പ്രതിരോധിക്കാന്‍ 'കോണ്ടോം' ഉപയോഗിക്കാന്‍ വിളിച്ചുപറഞ്ഞുകൊണ്ട്, കത്തോലിക്കാസഭയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞവാനാണ് ഈ 'മഹാന്‍'! കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി 'പരിണാമ' സിദ്ധാന്തത്തെ ഇയാള്‍ അംഗീകരിക്കുന്നു. ഷോണ്‍വോണിന്റെ 'ഫ്രീമേസണ്‍' അജണ്ട വ്യക്തമാക്കുന്ന മറ്റൊരു സംഭവം ശ്രദ്ധിക്കുക: സ്വവര്‍ഗ്ഗവിവാഹത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വ്യക്തി അജപാലന സമിതിയില്‍ വന്നതിനെ ഇടവക വികാരി എതിര്‍ക്കുകയും വീറ്റോ ചെയ്തു പുറത്താക്കുകയും ചെയ്തുവെങ്കിലും 'ഷോണ്‍വോണ്‍' ഇടപെട്ട് ആ തീരുമാനം റദ്ദാക്കി. ഇതുപോലെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഒരു അയഞ്ഞ നിലപാട് കൈകൊള്ളണമെന്ന ഉപദേശം തന്റെ രൂപതയുടെ കീഴിലുള്ള വികാരിമാര്‍ക്കു നല്‍കുകയും ചെയ്തു. സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണയ്ക്കുന്ന ഈ നിലപാട് 'ഫ്രീമേസണ്‍' അജണ്ടയുടെ ഭാഗമാണ്. പോപ്പ് ഫ്രാന്‍സീസിന്റെ നിലപാടും ഇതുതന്നെയാണെന്നു നമുക്കറിയാം.

ഇസ്ലാംമതവുമായും മറ്റു മതങ്ങളുമായും സംവാദത്തില്‍ ഏര്‍പ്പെടാന്‍ ശക്തമായി വാദിച്ച വ്യക്തിയായിരുന്നു ക്രിസ്റ്റഫര്‍ ഷോണ്‍വോണ്‍. മതാന്തരസംവാദങ്ങളിലെ അപകടം ഒറ്റനോട്ടത്തില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍, മഹാദുരന്തം പതിയിരിക്കുന്ന പൈശാചിക പദ്ധതിയാണ് മതാന്തര സംവാദങ്ങള്‍! കത്തോലിക്കാസഭയ്ക്ക് മറ്റു മതങ്ങളെ സംബന്ധിച്ചുള്ള നിലപാടാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ അപകടം. സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ തക്കവിധം അറിവുള്ള വ്യക്തികള്‍ കത്തോലിക്കാസഭയില്‍ ഇല്ലെന്നതാണ് മറ്റൊരു അപകടം. ഇത്തരം സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ അത്മായരെ അനുവദിക്കില്ലെന്നതാണ് അടുത്ത അപകടം! അത്മായര്‍ അറിവില്ലാത്തവരും വൈദീകര്‍ വിജ്ഞാനത്തിന്റെ ഭണ്ഡാരവിചാരിപ്പുകാരുമാണെന്ന മൂഢസങ്കല്പത്തിലാണ് സഭാനേതാക്കള്‍! എതിരാളികളുമായുള്ള സംവാദങ്ങള്‍ക്കുശേഷം, അവരുടെ ആശയങ്ങളെ സ്വന്തം വിശ്വാസങ്ങളുടെ ഭാഗമാക്കിയിട്ടുള്ള നേതാക്കന്മാര്‍ മാത്രമേ ഇന്നു കത്തോലിക്കാസഭയിലുള്ളു. അതുകൊണ്ടുതന്നെ, മതാന്തര സംവാദങ്ങളുടെ ആശയം സാത്താനില്‍നിന്നുള്ളതാണ് എന്നകാര്യത്തില്‍ സംശയമില്ല. യേഹ്ശുവാ നമ്മെ അയച്ചിരിക്കുന്നത് മതങ്ങളുമായി സംവദിക്കാനല്ല; മനുഷ്യരുമായി സംവദിക്കാനാണ്‌!

കര്‍ദ്ദിനാളിന്റെ വേഷത്തില്‍ സഭയിലെത്തിയ 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' എന്ന 'ഫ്രീമേസണ്‍' വക്താവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ ഉത്തരവാദിത്വം ബെനഡിക്റ്റ് പാപ്പയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇദ്ദേഹത്തെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചത്. ഇസ്ലാമിനെതിരെ ആദ്യംമുതല്‍ക്കേ കടുത്ത നിലപാടെടുത്തിട്ടുള്ള ബെനഡിക്റ്റ് പതിനാറാമനില്‍നിന്ന്‍ ഇത്തരത്തിലൊരു പുസ്തകം ജനിക്കില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഒന്നാം സഹസ്രാബ്ദത്തില്‍ നെസ്തോറിയന്‍ പാഷാണ്ടതയുമായി ഊരുചുറ്റിയവര്‍, ഈ സഹസ്രാബ്ദത്തില്‍ ആ പാഷാണ്ടതയോടൊപ്പം 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെയും ചുമക്കുന്ന കാഴ്ചയാണ് കാണുന്നത്. യേഹ്ശുവാ ഏകരക്ഷകനാണെന്നു പറയുന്നവരെയെല്ലാം പാഷാണ്ടതക്കാരായി ഇവര്‍ ചിത്രീകരിക്കുന്നു! ഇസ്ലാമിനും വിജാതിയതയ്ക്കും എതിരെ മനോവ നടത്തുന്ന പ്രചരണങ്ങളില്‍ ഏറ്റവും അസ്വസ്ഥപ്പെടുന്നത് ഇവരാണ്! അതുകൊണ്ടാണ്, മനോവയെ എതിര്‍ക്കാന്‍ 'കിഴക്കിന്റെ ദുര്‍ഭൂതങ്ങള്‍' ഉടുതുണിയഴിച്ച് അഴിഞ്ഞാടുന്നത്. മനോവയുടെ എക്കാലത്തെയും പ്രഘോഷണം ഇതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). ഇതാണ് പാഷാണ്ടതയെങ്കില്‍ വായിക്കുന്നവര്‍ ഗ്രഹിക്കട്ടെ!

തോമാശ്ലീഹയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായും!

ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായെ ഏതുവിധത്തിലെങ്കിലും ഇകഴ്ത്തിയാലേ 'ആന്റി പോപ്പിനു' നിലനില്പുള്ളൂ എന്നതുകൊണ്ട്, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്! ബെനഡിക്റ്റ് പാപ്പാ പണ്ടു പറഞ്ഞ കാര്യത്തെ 'ചൂടന്‍' വാര്‍ത്തയാക്കി ഇപ്പോള്‍ അവതരിപ്പിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. ആയതിനാല്‍, ഈ വാര്‍ത്തയ്ക്കുപിന്നിലെ വസ്തുത പുറത്തു കൊണ്ടുവരേണ്ടത് മനോവയുടെ ധര്‍മ്മമായി കാണുന്നു.

ആ വാര്‍ത്ത ഇതായിരുന്നു: 'മാര്‍പ്പാപ്പ തറപ്പിച്ചു പറയുന്നു; തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ല!' ഈ വാര്‍ത്ത കേട്ടയുടനെ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായ്ക്കെതിരേ ചിലര്‍ ചാടിവീണു. സഭയിലെ ചില കള്ളനാണയങ്ങളെ തുറന്നുകാണിക്കുമ്പോള്‍, മനോവയെ വിധേയത്വം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ള പലരും മാര്‍പ്പാപ്പായ്ക്കെതിരേ വാളെടുത്തു എന്നതാണ് രസകരം! അതായത്, തങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ആരോടും പ്രവര്‍ത്തിക്കാം; എന്നാല്‍, മനോവ അനീതിക്കെതിരേ ശബ്ദമുയര്‍ത്തിയാല്‍, സഭാവിരുദ്ധന്‍!

തോമാശ്ലീഹായുടെ കേരളപര്യടനത്തെ സംബന്ധിച്ചുള്ള സഭയുടെ നിലപാട് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ട് എന്നകാര്യം സത്യമാണ്. എന്നാല്‍, മുകളില്‍ കൊടുത്തിരിക്കുന്ന വാചകവും പാപ്പയുടെ പ്രസ്താവനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. മാര്‍പ്പാപ്പയുടെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയായിരുന്നു: "തോമാശ്ലീഹായുടെ കേരളപര്യടനം കത്തോലിക്കാസഭയുടെ ഒരു രേഖകളിലും ഇല്ല". സഭയുടെ രേഖകളില്‍ ഇല്ലാത്ത കാര്യം ഇല്ലെന്നു പറഞ്ഞത് പൊറുക്കാനാവാത്ത അപരാധമായി കാണാന്‍ മനോവയ്ക്കു സാധിക്കില്ല! ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സഭയുടെ രേഖകളില്‍നിന്നു തോമാശ്ലീഹായുടെ കേരളയാത്രയുടെ വിശദാംശങ്ങള്‍ നീക്കിക്കളഞ്ഞതായിരുന്നുവെങ്കില്‍, ഈ ആക്രോശങ്ങള്‍ക്കു ന്യായീകരണമുണ്ടായിരുന്നു! എന്നാല്‍, സഭയുടെ രേഖകളില്‍ ഇല്ലെന്ന സത്യം തുറന്നുപറഞ്ഞതാണ് ഇദ്ദേഹം ചെയ്ത കുറ്റം!

ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ ഓരോരുത്തരും നടത്തിയിട്ടുള്ള പ്രേഷിതയാത്രകളുടെ ലഭ്യമായ വിവരങ്ങളൊക്കെ വത്തിക്കാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്രകാരം സൂക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങളില്‍ തോമാശ്ലീഹാ കേരളം സന്ദര്‍ശിച്ചതായ യാതൊരു സൂചനകളും രേഖപ്പെടുത്തിയിട്ടില്ല! തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ, ഒരുകാര്യവും വെളിപ്പെടുത്താന്‍ കത്തോലിക്കാസഭയുടെ യഥാര്‍ത്ഥ മാര്‍പ്പാപ്പയ്ക്കു സാധിക്കുകയില്ല. എന്നാല്‍, വ്യാജന്മാരെ സംബന്ധിച്ചിടത്തോളം ഊഹങ്ങളെ അടിസ്ഥാനമാക്കി ജല്പനങ്ങള്‍ നടത്താന്‍ കഴിയും!

തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടില്ലെന്ന് പാപ്പാ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, വന്നുവെന്നതിന് ആധാരമായ രേഖകളൊന്നും വത്തിക്കാനില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം മാര്‍പ്പാപ്പ തുറന്നുപറഞ്ഞു! കത്തോലിക്കാസഭയില്‍ ഇദ്ദേഹമാണ് ആദ്യമായി ഇതു തുറന്നുപറഞ്ഞതെന്ന രീതിയിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണ്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പറഞ്ഞതും എഴുതിയതും ആവര്‍ത്തിക്കുക മാത്രമാണ് ബെനഡിക്റ്റ് പാപ്പാ ചെയ്തത്. ഏവരുടെയും ലക്ഷ്യം ബെനഡിക്റ്റ് പതിനാറാമന്‍ ആയതുകൊണ്ട് ഇദ്ദേഹം ക്രൂശിക്കപ്പെടുന്നു! ജോണ്‍ ഇരുപത്തിമൂന്നാമന്റെ മരണത്തെതുടര്‍ന്ന് പോപ്പായി തിരഞ്ഞെടുക്കപ്പെട്ട പോള്‍ ആറാമന്‍ എഴുതിയ ഒരു ലേഖനത്തില്‍, അപ്പസ്തോലനായ തോമസ്‌ ഭാരതത്തില്‍ വന്നിട്ടില്ല എന്ന് പറയുന്നു. ആ പുസ്തകം  പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഇപ്പോഴും അതു വത്തിക്കാനിലുണ്ട്. കേരളത്തില്‍നിന്നുള്ള ചില ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അതു പ്രസിദ്ധീകരിക്കാതിരുന്നത്. അതിനെ കുറിച്ച് പോള്‍ ആറാമന്‍ പാപ്പ പറഞ്ഞത് ഇങ്ങനെയാണ്: "നാം എഴുതിയത് എഴുതി, വേണമെങ്കില്‍ പ്രസിദ്ധീകരിക്കാതിരിക്കാം."

പോള്‍ ആറാമന്‍ എഴുതുകയും പ്രസിദ്ധീകരിക്കാതെ 'മരവിപ്പിച്ചു' നിര്‍ത്തുകയും ചെയ്തിരിക്കുന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ബെനഡിക്റ്റ് പതിനാറാമന്‍ വെളിപ്പെടുത്തി. തന്റെ മുന്‍ഗാമിയുടെ വെളിപ്പെടുത്തലുകളെ സഭയോടു പ്രഖ്യാപിക്കാനുള്ള അധികാരം മാര്‍പ്പാപ്പ എന്ന പദവിയില്‍ ഇരിക്കുന്ന വ്യക്തിക്കുണ്ട്. വായിക്കുന്നവന് എഴുതിയവനെക്കാള്‍ ഉത്തരവാദിത്വം ആരോപിക്കുന്നവരുടെ ലക്‌ഷ്യം നമുക്ക് ഊഹിക്കാവുന്നതെയുള്ളു. ബെനഡിക്റ്റ് പതിനാറാമന്റെ രക്തത്തിനായി ദാഹിക്കുന്ന 'ഫ്രീമേസണ്‍' സംഘത്തിന് ഇത്തരം വിവാദങ്ങള്‍ കൂടെക്കൂടെ ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇങ്ങനെയുള്ള വിവാദങ്ങളിലൂടെ വിശ്വാസികളുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്, പോപ്പ് ഫ്രാന്‍സീസിലൂടെ തങ്ങളുടെ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കുകയെന്ന കൗശലം ഇതിനു പിന്നിലുണ്ട്! ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് സഭയിലെ സത്യവിശ്വാസികളില്‍ ഏറിയപങ്കും എന്നകാര്യം ഈ സംഘത്തിനറിയാം. വിവാദ വിഷയങ്ങളിലൂടെ വിശ്വാസികളും ബെനഡിക്റ്റ് പാപ്പയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനും ഇവര്‍ ശ്രമിക്കുന്നു. തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ 'ആന്റി' പോപ്പിലൂടെ സഭയിലെ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള സൗകര്യമൊരുക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്!

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ ക്രൂശിക്കാന്‍ കുരിശു പണിയുന്നവര്‍ എന്തുകൊണ്ടാണ് ചരിത്രകാരനായ എം. ജി. എസ്. നാരായണനെതിരേ ഉരിയാടാത്തത്? പെരുമാള്‍ മക്കത്തു പോയതുപോലെ ഒരു കെട്ടുകഥയാണെന്ന് തോമാശ്ലീഹായുടെ കേരളപര്യടനമെന്ന് കഴിഞ്ഞ ഡിസംബറിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇദ്ദേഹം എഴുതി. മാര്‍ത്തോമാക്രിസ്ത്യാനികളാരും ഇതിനെതിരേ പ്രതികരിച്ചതായി മനോവയ്ക്കറിയില്ല. എന്നാല്‍, എം. ജി. എസ്. നാരായണന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനം മൂന്നുവര്‍ഷങ്ങള്‍ക്കുമുന്‍പ് മനോവ പ്രസിദ്ധീകരിച്ചിരുന്നു. ഒരേസമയം മാര്‍ത്തോമാക്രിസ്ത്യാനികളെന്നും കല്‍ദായപാരമ്പര്യമുള്ള സുറിയാനിക്രിസ്ത്യാനികളെന്നും വാദിക്കുന്ന സീറോമലബാര്‍സഭയുടെ മൗനത്തിനു ചില കാരണങ്ങളുണ്ട്. സുറിയാനി-കല്‍ദായ പാരമ്പര്യങ്ങള്‍ തോമാശ്ലീഹായുടെ പാരമ്പര്യം അല്ലെന്നതാണ് ദുരൂഹമായ ഈ മൗനത്തിന്റെ ഒരു കാരണം! മറ്റു കാരണങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് മനോവയുടെ നിലപാട് വ്യക്തമാക്കാം.

തോമാശ്ലീഹായുടെ കേരളപര്യടനത്തെ മനോവ വിശ്വസിക്കുന്നു!

എഴുതിവച്ച രേഖകളോ, മാര്‍ത്തോമാക്രിസ്ത്യാനികള്‍ പറഞ്ഞുനടക്കുന്ന കെട്ടുകഥകളോ, താമരക്കുരിശോ അല്ല മനോവയുടെ വിശ്വാസത്തിന് ആധാരം. തോമാശ്ലീഹായുടെ കേരള സന്ദര്‍ശനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഇവിടുത്തെ സുറിയാനിക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തന്നെയാണ്. അപ്പസ്തോലനായ തോമസ്‌ A. D. 52-ല്‍ കേരളത്തിലേക്കു വന്നത് 'താമരക്കുരിശും' ചുമന്നുകൊണ്ടായിരുന്നു എന്ന പൊട്ടക്കഥയും 'മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കു വിനയായി! മറ്റൊരു നുണക്കഥയായിരുന്നു നമ്പൂരിയുടെ മാര്‍ഗ്ഗംകൂടല്‍! കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത് A. D. 800 മുതല്‍ 1200 വരെയുള്ള കാലഘട്ടങ്ങളിലായിരുന്നു. തോമാശ്ലീഹായുടെ ചരിത്രംപോലും വിജാതിയര്‍ക്കു പരിഹസിക്കാനുള്ള അവസരമാക്കി മാറ്റിയത് 'നമ്പൂരിക്രിസ്ത്യാനികളുടെ' അല്പത്തരമാണ്! തോമാശ്ലീഹ കേരളത്തില്‍വന്നത് യഹൂദരെ അന്വേഷിച്ചായിരുന്നുവെന്നും, യഹൂദര്‍ തന്നെയാണ് ആദ്യത്തെ ക്രിസ്ത്യാനികളെന്നും മനോവ ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസംതന്നെയാണ് സത്യവും!

തോമാശ്ലീഹായ്ക്ക് നമ്പൂരിമാരോട് ഇത്രത്തോളം ആഭിമുഖ്യമുണ്ടാകാന്‍ എന്തെങ്കിലും കാരണമുണ്ടോ? മറ്റാരെയും സ്നാനപ്പെടുത്താന്‍ തയ്യാറാകാതെ, നമ്പൂരിമാരെ തിരഞ്ഞുപിടിച്ചത് എന്തുകൊണ്ടാണ്? അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ അപ്പസ്തോലനായ തോമസാണ് ഈ തോമാശ്ലീഹായെന്നു വിശ്വസിക്കാന്‍ കഴിയില്ല. കാരണം, എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവാനുള്ള ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് അപ്പസ്തോലന്മാര്‍ പുറപ്പെട്ടത്! ജറുസലേം, യൂദയാ, സമരിയാ, ലോകത്തിന്റെ അതിരുകള്‍ എന്നതായിരുന്നു യേഹ്ശുവാ നിര്‍ദ്ദേശിച്ച ക്രമം! അതുകൊണ്ടുതന്നെ, അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വന്നത് യഹൂദരെ രക്ഷ അറിയിക്കുകയെന്ന ലക്ഷ്യത്തിനു പ്രഥമ സ്ഥാനം നല്‍കിക്കൊണ്ടാണ്! ക്രിസ്തുവിനു മുന്‍പുതന്നെ കേരളത്തില്‍ യഹൂദരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന് ആവശ്യത്തിലേറെ തെളിവുകളുണ്ട്!

നമ്പൂരിക്കഥകളുടെ പേരില്‍ ഇളിഭ്യരായി നില്‍ക്കുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് ചരിത്രകാരന്മാരുടെ വാദങ്ങളെ എതിരിടാന്‍ ത്രാണിയില്ല എന്നതാണു വസ്തുത! ഇതാണ് നുണപറഞ്ഞു നടന്നാലുള്ള കുഴപ്പം! യഥാര്‍ത്ഥ സത്യങ്ങളെപ്പോലും ആരും വിശ്വസിക്കില്ലാത്ത അവസ്ഥ വരും! കൂനന്‍കുരിശിലൂടെ സുറിയാനിയായപ്പോള്‍ ആരും ഈ ദുരന്തം പ്രതീക്ഷിച്ചില്ല. അന്ത്യോക്യയില്‍നിന്നും കല്‍ദായദേശത്തുനിന്നും കുടിയേറിയവര്‍ കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളുടെമേല്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍, മാര്‍ത്തോമായുടെ എല്ലാ പാരമ്പര്യങ്ങളും കല്‍ദായത്തിലും സുറിയാനിയിലും ലയിച്ചുപോയി! മാര്‍ത്തോമാ പാരമ്പര്യം പേരില്‍മാത്രം ഒതുങ്ങി. അഹത്തുള്ളയും അബ്ദുള്‍ജലീലും ആബോംപിതാവുമെല്ലാം ഇതുപോലൊരു പാരയായി പരിണമിക്കുമെന്ന് 'നസ്രാണികള്‍' കരുതിയുമില്ല! തോമാശ്ലീഹാ വന്ന കാലത്ത് മാമോദീസാ മുങ്ങിയ തങ്ങളുടെ പൂര്‍വ്വീകര്‍ ഉപയോഗിച്ച 'പൂണൂലുകള്‍' സൂക്ഷിച്ചുവച്ചിരിക്കുന്നവര്‍ ഇന്നുമുണ്ട്!

യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട കേരളത്തിലെ നസ്രാണികളെ നമ്പൂരിമാരക്കിയത് സുറിയാനി കുടിയേറ്റക്കാരായിരുന്നുവെന്ന് സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാന്‍ സാധിക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസുകളില്‍ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയതയെയും കോടതികള്‍ പരിഗണിക്കാറുണ്ട്. കേരളത്തിലെ നസ്രാണികളെ സംബന്ധിച്ചിടത്തോളം ദൃക്സാക്ഷികളാല്‍ എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ത്തന്നെ, സാഹചര്യത്തെളിവുകളെയും ശാസ്ത്രീയമായ കണ്ടെത്തലുകളെയും ആശ്രയിക്കേണ്ടി വരും. സാഹചര്യത്തെളിവുകളെ പരിഗണിക്കുമ്പോള്‍, A. D. 800 മുതല്‍ക്ക് ജാതിവ്യവസ്ഥ ഉടലെടുക്കുന്നതിനു മുന്‍പുതന്നെ സുറിയാനികള്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ജാതിയുടെയും വര്‍ണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ ആരംഭിച്ചപ്പോള്‍, സവര്‍ണ്ണരുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ സുറിയാനികള്‍ നടത്തിയ കൗശലത്തിന്റെ ഭാഗമായിരുന്നിരിക്കണം ഈ നമ്പൂരിനാട്യം! മറിച്ചുള്ള വാദം ചരിത്രവുമായി ബന്ധമില്ലാത്തതാണ്. കാരണം, തോമാശ്ലീഹായുടെ കാലത്ത് കേരളത്തില്‍ നമ്പൂരി വിഭാഗം ഉണ്ടായിരുന്നില്ല; ഇവിടുത്തെ തദ്ദേശിയര്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട വിഭാഗമായിരുന്നു. എന്നാല്‍, അക്കാലത്ത് കേരളത്തില്‍ യഹൂദരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മനോവയില്‍ 'ചരിത്രത്തെ വളച്ചൊടിക്കുന്നവരുടെ `ആഗോള അജണ്ട` എന്നപേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടു ക്രൈസ്തവരാകുകയും നസ്രാണികള്‍ എന്നപേരില്‍ അറിയപ്പെടുകയും ചെയ്തവരായിരുന്നു ആദ്യനൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരുന്നത്. പിന്നീട് സുറിയാനികള്‍ വന്ന് ഇവരെ സുറിയാനികളാക്കി. ജാതിവ്യവസ്ഥ കേരളത്തില്‍ ഉടലെടുത്തപ്പോള്‍, ഇവര്‍ ഒന്നടങ്കം നമ്പൂരികളുമായി! പിന്നീട് പോര്‍ട്ടുഗീസുകാര്‍ ഇവിടെ വന്നപ്പോള്‍, ഇവര്‍ കൂട്ടത്തോടെ കത്തോലിക്കാസഭയില്‍ ചേര്‍ന്നു! ഉദയംപേരൂര്‍ സൂനഹദോസില്‍വച്ച് കത്തോലിക്കാസഭയില്‍ ഇവര്‍ ചേരുമ്പോള്‍, നമ്പൂരിമാരെപ്പോലെ തലയില്‍ 'കുടുമി' വച്ചിരുന്നതായി സൂനഹദോസ് രേഖകളില്‍ കാണുന്നുണ്ട്! മന്ത്രവാദം, കോഴിവെട്ട്, ജാതകം, ശകുനം തുടങ്ങിയ എല്ലാ ദുരാചാരങ്ങളും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നവരായിരുന്നു ഈ നാമമാത്ര ക്രിസ്ത്യാനികള്‍! യേഹ്ശുവായുടെ ശിഷ്യനായ തോമസ്‌ ക്രിസ്തീയവിരുദ്ധമായ ഇത്തരം ദുരാചാരങ്ങള്‍ അനുവദിക്കുമെന്ന് പറഞ്ഞാല്‍, വിജാതിയര്‍പ്പോലും ചിരിക്കും!

തോമാശ്ലീഹാ ഭാരതത്തില്‍ വന്നുവെന്നുള്ള മനോവയുടെ വിശ്വാസത്തിന് ആധാരം മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ പ്രചരിപ്പിക്കുന്ന കഥകളല്ല. ഇവരുടെ പ്രചാരണത്തെ ആശ്രയിച്ചാല്‍, വന്നുവെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വന്നില്ലെന്നു വിശ്വസിക്കാനാണ് കൂടുതല്‍ എളുപ്പം! സാമാന്യബുദ്ധിയും സ്വതന്ത്രമായ ചിന്താശേഷിയുമുള്ള ആര്‍ക്കും ഇവരുടെ വാക്കുകേട്ട് തോമാശ്ലീഹായുടെ കേരളപര്യടനം അംഗീകരിക്കാന്‍ കഴിയില്ല! ഇത്തരത്തിലുള്ള വാദങ്ങളാണ് തോമാശ്ലീഹായെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. വിചിത്രമായ ഒരു കുരിശുണ്ടാക്കി തോമാശ്ലീഹായുടെ കയ്യില്‍ പിടിപ്പിച്ചതും, കിഴക്കുനോക്കി പ്രാര്‍ത്ഥിക്കണമെന്ന ശാഠ്യവും സംശയത്തിനു ബലമേകി. കല്‍ദായ-സുറിയാനി പാരമ്പര്യം അവകാശപ്പെടുന്നവര്‍ മാര്‍ത്തോമാശ്ലീഹായുടെ മക്കളാണെന്ന് എങ്ങനെ വാദിക്കും? പരസ്പരം ഒത്തുപോകാത്ത പാരമ്പര്യവാദങ്ങള്‍ തോമാശ്ലീഹായുടെ കേരളപര്യടനം എന്ന സത്യത്തെപ്പോലും ദുരൂഹതയിലാഴ്ത്തി എന്നതാണ് യാഥാര്‍ത്ഥ്യം! അപ്പസ്തോലനായ തോമസ്‌ കേരളത്തില്‍ വന്നുവെന്നും, ഇവിടെയുണ്ടായിരുന്ന യഹൂദരില്‍ ചിലരെ സ്നാനപ്പെടുത്തിയെന്നും മനോവ വിശ്വസിക്കുന്നു! എന്നാല്‍, തോമാശ്ലീഹായുടെ പേരില്‍ ആരോപിക്കപ്പെടുന്ന പൈശാചിക പാരമ്പര്യങ്ങളെ ഉച്ഛിഷ്ടംപോലെ തള്ളിക്കളയുന്നു!

ക്രിസ്തുവിന്റെ അപ്പസ്തോലന്മാരില്‍ ഒട്ടുംതന്നെ അപ്രധാനിയായിരുന്നില്ല വിശുദ്ധ തോമാ. യേഹ്ശുവായില്‍നിന്നു പഠിച്ച സത്യങ്ങളെ മുറുകെപ്പിടിക്കുന്നതില്‍ മറ്റേതു ശിഷ്യന്മാരെയുംപോലെ തോമായും ജാഗ്രതയോടെ വര്‍ത്തിച്ചുവെന്നു വേണം അനുമാനിക്കാന്‍. യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റ സംഭവംപോലും തൊട്ടറിഞ്ഞു വിശ്വസിച്ചവനാണ് ഈ ശിഷ്യന്‍. ഇങ്ങനെയൊരു ശിഷ്യന്റെ അനുയായികള്‍, വിജാതിയ അനുകരണങ്ങളിലൂടെ അപഥസഞ്ചാരം നടത്തുകയും ഊഹങ്ങളെ പിന്തുടരുകയും ചെയ്യില്ല!

ക്രിസ്തീയതയുടെ അടിത്തറ ക്രിസ്തുവോ തോമാശ്ലീഹായോ?

നമ്മുടെ പൂര്‍വ്വീകരെ വിശ്വാസം പരിശീലിപ്പിച്ചത് ആരായിരുന്നാലും, നാമിന്ന് ക്രിസ്ത്യാനിയാണോ എന്നതാണ് പ്രധാനം! തോമാശ്ലീഹാ ഭാരതത്തില്‍ വന്നാലും വന്നില്ലെങ്കിലും ഇന്നു നാം ക്രിസ്ത്യാനികള്‍ ആണെങ്കില്‍ അഭിമാനിക്കാന്‍ വകയുണ്ട്. നാം സ്നാനം സ്വീകരിച്ചത് ആരില്‍നിന്നാണെങ്കിലും, അവരുടെ നാമത്തിലല്ല അതു സ്വീകരിച്ചത്. ക്രിസ്തീയതയുടെ ആരംഭത്തില്‍ത്തന്നെ ഇത്തരത്തിലുള്ള നിഷ്ഫലമായ വാദങ്ങള്‍ നിലനിന്നിരുന്നതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ എഴുതിയത്: "ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്?"(1കോറി:1;12,13).

ഇതുതന്നെയാണ് മനോവയ്ക്കും പറയാനുള്ളത്. നമ്മള്‍ പത്രോസിന്റെയോ പൗലോസിന്റെയോ തോമായുടെയോ അല്ല; ക്രിസ്തുവിന്റേതാണ്. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നില്ല എന്നതാണു യാഥാര്‍ത്ഥ്യമെങ്കില്‍, ആരെങ്കിലും നമ്മെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമോ? ആരെങ്കിലും നമ്മെ ഈ കാരണത്താല്‍ കല്ലെറിയുമോ? ഇല്ലെന്നാണ് മനോവ വിശ്വസിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ തുടരുന്നതുപോലുള്ള വിവേകശൂന്യവും സത്യത്തെ വെല്ലുവിളിക്കുന്നതുമായ വാദങ്ങളുമായി മുന്നോട്ടുപോയാല്‍ ഇവയെല്ലാം സംഭവിക്കും എന്നകാര്യത്തില്‍ സംശയമില്ല! പൗലോസിന്റെ ഈ ഉപദേശം ഓര്‍മ്മയിലുണ്ടാകട്ടെ: "ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ:2;8).

നിയമജ്ഞരും ഫരിസേയരും യേഹ്ശുവായോടു ചോദിച്ച ചോദ്യവും, അതിന് അവിടുന്ന് അവരോട് ഉന്നയിച്ച മറുചോദ്യവും ഇവിടെ പ്രസക്തമാണ്. ബൈബിളില്‍ അത് ഇപ്രകാരമാണ് വായിക്കുന്നത്: "അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേഹ്ശുവായുടെ അടുത്തുവന്നുപറഞ്ഞു: നിന്റെ ശിഷ്യന്‍മാര്‍ പൂര്‍വികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ. അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?"(മത്താ:15;2,3).

അപ്പസ്തോലനായ തോമാ ബൈബിളിലെ അപ്രധാന വ്യക്തിത്വമായിരുന്നില്ല. പന്ത്രണ്ട് ശിഷ്യന്മാരില്‍ പലരെയും പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെടുത്തി പരിചയപ്പെടുത്തുന്നില്ലെങ്കിലും, തോമായുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ബൈബിളില്‍ വിവരിക്കുന്നുണ്ട്. അപ്പസ്തോലന്മാരില്‍ പലരുടെയും വാക്കുകള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, തോമാ പറഞ്ഞ പല വാക്കുകളും ബൈബിളില്‍ വായിക്കാന്‍ കഴിയും. തോമാശ്ലീഹായുടെ ഒരു വാചകം ശ്രദ്ധിക്കുക: "ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം"(യോഹ:11;16). യേഹ്ശുവായോടൊപ്പം മരിക്കാന്‍പോലും തയ്യാറായ അപ്പസ്തോലനെയാണ് തോമസിലൂടെ നാം കാണുന്നത്. ഈ അപ്പസ്തോലന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ഏതു പാരമ്പര്യങ്ങളെയാണ് മുറുകെപ്പിടിച്ചിരിക്കുന്നത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങള്‍ കണ്ടാല്‍, ഇവര്‍ തോമാശ്ലീഹായുടെ ശിഷ്യന്മാരാണോ എന്ന്‍ ആരും സംശയിച്ചുപോകും! ഇതിന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല!

ചേര്‍ത്തുവായിക്കാന്‍: അപ്പസ്തോലനായ തോമസ്‌ പറഞ്ഞത്: യേഹ്ശുവായോടൊപ്പം മരിക്കാന്‍ നമുക്കും പോകാം എന്നായിരുന്നു. ഈ അപ്പസ്തോലന്റെ പൈതൃകം അവകാശപ്പെടുന്ന ചില മേലാളന്മാര്‍ പറയുന്നത്: അമൃതാനന്ദമയിയോടൊപ്പം 'രമിക്കാന്‍' നമുക്കും പോകാം എന്നാണ്! അക്ഷരങ്ങളുടെ സ്ഥാനം ഒന്നു മാറ്റി എന്നുമാത്രം!

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങള്‍!

ചരിത്രത്തെ വളച്ചൊടിക്കുന്നവരുടെ 'ആഗോള അജണ്ട'!

ട്രോളര്‍മാര്‍ക്ക് ചാകരയുമായി 'സീറോ' മലബാര്‍ സഭയുടെ ആര്‍ഷഭാരത ഫലിതങ്ങള്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10603 views

LOG IN

Lost your password?

SIGN UP

LOST PASSWORD