വിചാരണ

‘മിശ്രവിവാഹം’ എന്ന ഭീകരത!

Print By
about

22 - 05 - 2021         YouTube

ജ്ഞത ആത്മീയതീക്ഷ്ണതയായി വളര്‍ന്നാല്‍ അത് വലിയ അപകടമാണ്. അതുപോലെതന്നെ, മതതീക്ഷ്ണതമൂലം തിന്മകളെ ന്യായീകരിക്കുന്നതും അപകടംതന്നെ! പല ക്രൈസ്തവരുടെയും ആത്മീയതീക്ഷ്ണത അജ്ഞതയില്‍നിന്നു രൂപപ്പെട്ടതാണ്. സത്യം അന്വേഷിക്കാന്‍പോലും തയ്യാറാകാത്തവിധം അജ്ഞതയുടെ തടവറയില്‍ ബന്ധിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പാരമ്പര്യത്തിന്റെ പേരിലാണ് പലരും സത്യാന്വേഷണത്തെ ഭയപ്പെടുന്നത്. വിവിധഘട്ടങ്ങളിലായി സഭകളില്‍ കടന്നുകൂടിയ അപകടകരമായ ആശയങ്ങളെപ്പോലും പാരമ്പര്യത്തിന്റെ പേരില്‍ ഇവര്‍ നെഞ്ചോടുചേര്‍ക്കുന്നു. ദൈവികനിയമങ്ങളെക്കാള്‍ പ്രാധാന്യത്തോടെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചവരെല്ലാം ഇപ്പോള്‍ നിലനില്പിനായി പരക്കംപായുകയാണ്. വിശ്വാസത്യാഗം മൂലം ക്രൈസ്തവസഭകള്‍ ശൂന്യമാക്കപ്പെടുന്നുവെങ്കില്‍, അത് ക്രിസ്തുവിന്റെയോ ക്രിസ്തീയതയുടെയോ പോരായ്മയായി ആരും കാണരുത്. എന്തെന്നാല്‍, വഴിപിഴച്ച മതബോധനത്തിലൂടെ ‘നവീകരിക്കപ്പെട്ടപ്പോള്‍’ സഭകള്‍ ഇന്ന് ക്രിസ്തീയമല്ലാതായി. തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികളെപ്പോലും വിജാതിയതയിലേക്ക് തള്ളിവിടുന്ന റിക്രൂട്ടിംഗ് ഏജന്റുമാരാണ് ഇന്ന് സഭകളുടെ ഔദ്യോഗിക വക്താക്കളായി വിഹരിക്കുന്നത്. ഇവിടെ ഒരു പുനര്‍വിചിന്തനം അനിവാര്യമാകുന്നു. മിശ്രവിവാഹം എന്ന ഭീകരത ചര്‍ച്ചാവിഷയമായി പരിഗണിക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്‌. ന്യായീകരണമല്ല, ആത്മവിമര്‍ശനമാണ് നമ്മില്‍നിന്നു ദൈവം പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവരുടെയിടയില്‍ സാമുദായിക വികാരം കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഈ വികാരത്തെ ആളിക്കത്തിക്കാന്‍ എണ്ണയുമായി സംഘപരിവാരങ്ങളും രംഗത്തുണ്ട്. ഇവര്‍ പകരുന്ന എണ്ണ ‘ലൗജിഹാദ്’ എന്ന വിഷയമാണ്. ക്രൈസ്തവ യുവതികളെ മുസ്ലിം യുവാക്കള്‍ ലൗജിഹാദിന്റെ ഇരകളാക്കുന്നുവെന്നാണ് സംഘപരിവാര്‍ പറയുന്നത്. പ്രണയം നടിച്ച് ക്രൈസ്തവ യുവതികളെ മതംമാറ്റുന്ന ജിഹാദി സംഘങ്ങള്‍ കേരളത്തിലെ മാത്രം സാന്നിദ്ധ്യമല്ല; മറിച്ച്, ആഗോളതലത്തില്‍ത്തന്നെ ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിഹാദിന്റെ വിവിധങ്ങളായ ശാഖകളില്‍ ഒന്നുമാത്രമാണ് പ്രണയ ജിഹാദ്! എന്നാല്‍, എരിതീയില്‍ എണ്ണപകരാന്‍ ഇറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ ക്രൈസ്തവര്‍ സൂക്ഷിക്കണം. എന്തെന്നാല്‍, ഉത്സവപ്പറമ്പുകളിലെ പോക്കറ്റടിക്കാരന്റെ കൗശലമാണ് അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട്‌, സംഘപരിവാരങ്ങള്‍ ക്രൈസ്തവരുടെയിടയില്‍ തങ്ങളുടെ ‘ജിഹാദ്’ നടപ്പാക്കുകയാണ്. ഇസ്ലാമിനെതിരേ സാമുദായിക വികാരം ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ക്രൈസ്തവര്‍ ഒരുകാര്യം മറക്കരുത്. എന്തെന്നാല്‍, ആത്മരക്ഷയെ അധികരിക്കുന്ന സാമുദായിക വികാരം ദൈവഹിതമല്ല. സാമുദായിക വികാരം എല്ലായ്പ്പോഴും ആത്മാവിന്റെ രക്ഷയിലൂന്നിയുള്ളതായിരിക്കണം. ആത്മരക്ഷയെ മാറ്റിവച്ചുള്ള സാമുദായിക വികാരത്തോടൊപ്പം ക്രിസ്തുവോ അവിടുത്തെ വാഗ്ദാനങ്ങളോ ഉണ്ടായിരിക്കുകയില്ല എന്ന സത്യം നാം അറിഞ്ഞിരിക്കണം. അജ്ഞത ആത്മീയതീക്ഷണതയായി വളര്‍ന്നാലുള്ള അപകടത്തെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം.

ക്രൈസ്തവസഭകളെ ഗ്രസിച്ചിരിക്കുന്ന അജ്ഞതയെക്കുറിച്ചും മിഥ്യാബോധത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ മറ്റു മതങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിജാതിയമതങ്ങള്‍ പരിപൂര്‍ണ്ണമായും വ്യര്‍ത്ഥതയായതുകൊണ്ടാണ് മറ്റു മതങ്ങളിലെ അജ്ഞതയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാത്തത്. മാത്രവുമല്ല, ആത്മവിമര്‍ശനവും പുനര്‍വിചിന്തനവുമാണ് നാമിന്നു നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെ പ്രതിരോധിക്കാന്‍ അണിയേണ്ട പ്രധാന ആയുധം. വിജാതിയതയുടെ വ്യര്‍ത്ഥത വ്യക്തമാക്കുന്ന ഒരു വചനത്തില്‍നിന്നുതന്നെ നമുക്കാരംഭിക്കാം. നിലനില്പിനായി വിജാതിയരെ ആശ്രയിക്കുകയും ആരാധനയില്‍ വിജാതിയ അനുകരണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ ഈ ഉപദേശം ശ്രദ്ധിക്കുക: “യേഹ്ശുവായില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു”(എഫേ: 4; 17, 18). അജ്ഞതയിലും അന്ധകാരത്തിലും വ്യര്‍ത്ഥതയിലും ജീവിക്കുന്ന വിജാതിയരെ അനുകരിക്കുകയും വിജാതിയതയില്‍ നന്മ കണ്ടെത്തുകയും ചെയ്യുന്ന ക്രൈസ്തവനാമധാരികളെക്കുറിച്ച് കൂടുതലായി മനോവ ഒന്നും പറയുന്നില്ല.

ആരെല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും, കത്തോലിക്കാസഭ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വിശ്വാസികളുടെ കൊഴിഞ്ഞുപോക്കാണ്. ബൈബിള്‍ ഇതിനെ വിശ്വാസത്യാഗം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, കത്തോലിക്കാസഭയിലെ ന്യായീകരണത്തൊഴിലാളികളായ വക്താക്കള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നില്ല. ജനനനിരക്ക് കുറയുന്നതു മാത്രമാണ് അംഗബലം കുറയാനുള്ള കാരണമെന്ന് ഇവര്‍ വാദിക്കുന്നു. യൂറോപ്പിലെ സഭയില്‍ പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും, വിശ്വാസത്യാഗത്തെ നാം കാണാതെപോകരുത്. ക്രിസ്തീയത ഉപേക്ഷിച്ച് വിജാതിയമതങ്ങളില്‍ ചേക്കേറുന്നവരുടെ സംഖ്യ പ്രതിദിനം വര്‍ദ്ധിച്ചുവരുന്നതാണ് യൂറോപ്പില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതം മാറുന്നുവെന്നതാണ്‌. 8334 പേരാണ് ഏഴുവര്‍ഷത്തിനിടയില്‍ ഇവിടെ മതംമാറിയത്. ഇതിനെ സംബന്ധിച്ച് 2018 മാര്‍ച്ച് ഏഴിന് മലയാളമനോരമയുടെ ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത കുറിക്കാം. ക്രിസ്തുവിനെ സ്നേഹിക്കുകയും മനുഷ്യന്റെ ആത്മരക്ഷ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന വാര്‍ത്തയായിരുന്നില്ല അത്. എന്തെന്നാല്‍, മതംമാറുന്ന മലയാളികളിലധികവും പരമ്പരാഗത ക്രൈസ്തവ കുടുംബങ്ങളില്‍നിന്നുള്ളവരാണ്! മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത യാതൊരു മാറ്റവും വരുത്താതെ ഇവിടെ കുറിക്കുന്നു.

തിരുവനന്തപുരം: കേരളീയര്‍ക്കു സര്‍വ്വമതവും പ്രിയം. ജനങ്ങള്‍ മാറി ചേക്കേറുന്നതു ബുദ്ധമതം മുതല്‍ ജൈനമതം വരെ. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ മാറിയത് ഹിന്ദുമതത്തിലേക്ക്- 4968 പേര്‍. ഏറ്റവും കുറവു മാറ്റം ബുദ്ധമതത്തിലേക്കും- ആറ്. ഇസ്‌ലാം മതത്തിലേക്ക് 1864 പേരും ക്രിസ്തുമതത്തിലേക്ക് 1496 പേരും മാറി. ഇക്കാലയളവില്‍ ആകെ മതം മാറിയത് 8334 പേര്‍. ഇതില്‍ 60 ശതമാനത്തോളം പേര്‍ ഹിന്ദുമതത്തിലേക്കാണു പരിവര്‍ത്തനം നടത്തിയത്. 2011 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ മീഡിയ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍ തയാറാക്കിയതാണ് ഈ കണക്കുകള്‍. ഇവ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്. പേരും മതവും മാറിയതു ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തവര്‍ ഉണ്ടോയെന്നു വ്യക്തമല്ലെന്ന് ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു.

പഠനത്തില്‍ തെളിഞ്ഞ മറ്റു ചില കണക്കുകള്‍: ഇക്കാലയളവില്‍ ക്രിസ്തുമതത്തില്‍നിന്ന് 4756 പേരും ഇസ്‌ലാം മതത്തില്‍നിന്ന് 212 പേരും ഹിന്ദു മതത്തിലേക്കു മാറി. ആകെ 4968 പേര്‍. ഇതില്‍ 2244 സ്ത്രീകള്‍. ഹിന്ദുമതത്തില്‍നിന്നു 1424 പേരും ഇസ്‌ലാം മതത്തില്‍നിന്ന് 72 പേരും ക്രിസ്തുമതത്തിലേക്കു മാറി. ആകെ 1496 പേര്‍. ഇതില്‍ 720 പേര്‍ സ്ത്രീകള്‍. ക്രിസ്തുമതത്തില്‍നിന്ന് 390 പേരും ഹിന്ദുമതത്തില്‍നിന്നു 1472 പേരും ബുദ്ധമതത്തില്‍നിന്ന് ഒരാളും ജൈനമതത്തില്‍നിന്ന് ഒരാളും ഇസ്‌ലാം മതത്തിലേക്കു മാറി. ആകെ 1864 പേരില്‍ 1055 സ്ത്രീകള്‍. ക്രിസ്തുമതത്തില്‍നിന്ന് ഒരാളും ഹിന്ദുമതത്തില്‍നിന്ന് അഞ്ചുപേരും ഇക്കാലയളവില്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. അതില്‍ രണ്ടു സ്ത്രീകള്‍. (മലയാളമനോരമ ഓണ്‍ലൈന്‍: Wednesday 07 March 2018).

പേരും മതവും മാറിയതായി ഗസറ്റില്‍ പരസ്യം ചെയ്ത വ്യക്തികളുടെ മാത്രം കണക്കാണ് പത്രറിപ്പോര്‍ട്ടായി നാം കണ്ടത്. ഗസറ്റില്‍ പരസ്യപ്പെടുത്താത്തവര്‍ ഇതിനേക്കാള്‍ അധികമുണ്ടായേക്കാം. കാരണം, ക്രൈസ്തവരെന്നു പറയപ്പെടുന്ന പലരുടെയും പേരുകള്‍ വിജാതിയമായതുകൊണ്ട്, ഹിന്ദുമതത്തില്‍ ചേക്കേറുമ്പോള്‍ പേര് മാറ്റേണ്ടിവരാറില്ല! നാമിവിടെ വായിച്ച വാര്‍ത്തയെ നിസ്സാരമായി തള്ളിക്കളയരുത്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ നാം അംഗീകരിക്കുമ്പോഴും, ക്രിസ്തുമതം ഉപേക്ഷിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് പരിശോധിക്കാന്‍ ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. അപരിഷ്കൃതവും മ്ലേച്ഛതകളുടെ പൂര്‍ണ്ണതയുമായ ഒരു മതത്തിലേക്കാണ് ഇക്കൂട്ടരിലേറെയും കടന്നുപോകുന്നതെങ്കില്‍, കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കപ്പെടണം. കേരളത്തിലെ മതംമാറ്റങ്ങളില്‍ ഏറെയും നടക്കുന്നത് ഹിന്ദുമതത്തിലേക്കാണെന്ന് മനോവ പറയുമ്പോള്‍, ആരും അത് വിശ്വസിക്കുന്നില്ല. ഗവണ്മെന്റിന്റെ കണക്കുകള്‍ത്തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ എങ്ങനെ വിശ്വാസിക്കാതിരിക്കും?!

ഈ കണക്കുകളില്‍നിന്നു വ്യക്തമാകുന്ന ചില സത്യങ്ങള്‍ പരിശോധിച്ചതിനുശേഷം ആത്മവിമര്‍ശനാര്‍ത്ഥമുള്ള വിചിന്തനത്തിലേക്കു കടക്കാം. 2017 വരെയുള്ള ഏഴുവര്‍ഷത്തെ കണക്കു മാത്രമാണ് നാമിവിടെ കണ്ടത്. ഇസ്ലാംമതത്തില്‍നിന്ന് 72 പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍, 390 ക്രിസ്ത്യാനികള്‍ ഇസ്ലാംമതത്തിലേക്കു പോയി. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, 72 മുസ്ലിങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചുവെങ്കില്‍, അതില്‍ ബഹുഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റ്‌ സഭകളിലേക്കാണ് കടന്നുവന്നത്. എന്നാല്‍, ക്രിസ്തുമതം ഉപേക്ഷിക്കുന്നവരില്‍ ഏറെയും കത്തോലിക്കാസഭയിലോ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലോ അംഗങ്ങളായിരുന്നവരാണ്. അതായത്, കത്തോലിക്കാസഭയ്ക്ക് ഇവിടെ നഷ്ടം മാത്രമേയുള്ളു. ഹിന്ദുമതത്തിലേക്ക് പോകുന്നവരുടെ കണക്കു പരിശോധിച്ചാലും ഇതുതന്നെയാണ് അവസ്ഥ. ഏഴു വര്‍ഷത്തിനിടയില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിതരായ ക്രിസ്ത്യാനികള്‍ 4756 പേരാണ്. ഹിന്ദുമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്ക് വന്നവരുടെ സംഖ്യ വെറും 1424 മാത്രം. ഒരാള്‍ ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിക്കുമ്പോള്‍, നാലുപേര്‍ ക്രിസ്തീയത ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേരുന്നു. ക്രിസ്തുമതത്തിനു നഷ്ടമാകുന്ന 4756 പേരില്‍ ആരുംതന്നെ പ്രൊട്ടസ്റ്റന്റ്‌ സഭകളില്‍നിന്നല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ് കത്തോലിക്കാസഭയുടെ നഷ്ടം വലുതാണെന്നു ഗ്രഹിക്കാന്‍ കഴിയുന്നത്. മാത്രവുമല്ല, ക്രിസ്തുമതം സ്വീകരിക്കുന്നവരില്‍ വിരലിലെണ്ണാവുന്ന ചുരുക്കം ചിലരൊഴികെ, ആരുംതന്നെ കത്തോലിക്കാസഭയെ പരിഗണിക്കുന്നില്ല എന്ന സത്യവും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത്, പുറത്തേക്കു മാത്രം വാതിലുള്ള സഭയായി കത്തോലിക്കാസഭ മാറിയിരിക്കുന്നു!

ഈ കണക്കുകളെല്ലാം മനോവ നടത്തിയ സര്‍വ്വേഫലത്തെ ശരിവയ്ക്കുന്നതാണ്. കേരളത്തിലെ കത്തോലിക്കാരൂപതകളില്‍ മനോവ ഒരു സര്‍വ്വേ നടത്തിയിരുന്നു. വിവാഹത്തിലൂടെ മതം മാറിയവരുടെ കണക്കാണ് അന്വേഷിച്ചത്. മതംമാറി വിവാഹിതരാകുന്ന യുവതികളില്‍ 87 ശതമാനവും ചെന്നെത്തുന്നത് ഹിന്ദുമതത്തിലാണെന്ന് ആ സര്‍വ്വേയിലൂടെ വ്യക്തമായി. ലൗജിഹാദ് എന്ന മുറവിളി ഇസ്ലാമിനെതിരേ ഉയര്‍ത്തുമ്പോള്‍, സംഘപരിവാറിന്റെ ജിഹാദ് സൗകര്യപൂര്‍വ്വം അവഗണിക്കപ്പെടുന്നു. ഇതൊരു സംഘപരിവാര്‍ അജണ്ടയാണ്!

മതപരിവര്‍ത്തനത്തിന്റെ കണക്കുകളിലേക്കുതന്നെ മടങ്ങിവരാം. 2017 ഡിസംബര്‍ വരെയുള്ള കണക്കാണ് നാമിവിടെ പരിശോധിച്ചത്. അതിനുശേഷം മൂന്നുവര്‍ഷങ്ങള്‍ കൂടി പിന്നിട്ടിരിക്കുന്നു. കത്തോലിക്കാസഭയിലെ വിശ്വാസത്യാഗത്തിന്റെ വളര്‍ച്ചാനിരക്കുകൂടി ചേര്‍ത്തുവച്ചു പരിഗണിക്കുമ്പോള്‍, 2017 വരെയുള്ള ഏഴുവര്‍ഷങ്ങളിലുണ്ടായ കൊഴിഞ്ഞുപോക്കിന്റെ അനേകം മടങ്ങായിരിക്കും അവസാന മൂന്നുവര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കാരണം, 1962-ല്‍ സഭയുടെ നിയന്ത്രണം ഇല്ല്യുമിനാറ്റികള്‍ ഏറ്റെടുത്തതിനുശേഷം ഓരോദിവസവും വിശ്വാസികളുടെ സംഖ്യ കുറയുക മാത്രമേ ചെയ്തിട്ടുള്ളു. 1960 -ല്‍ ലോകത്തെ ജനസംഖ്യ 300 കോടി മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. 1804 വരെ ലോക ജനസംഖ്യ 100 കോടിയില്‍ എത്തിയിരുന്നില്ല. 1830 -ല്‍ 100 കോടി, 1930 -ല്‍ 200 കോടി, 1960 -ല്‍ 300 കോടി, 1975 -ല്‍ 400 കോടി, 1987 -ല്‍ 500 കോടി, 1999 -ല്‍ 600 കോടി, 2011 -ല്‍ 700 കോടി എന്നീ ക്രമത്തിലാണ് ഓരോ നൂറുകോടിയുടെയും വര്‍ദ്ധനവുണ്ടായത്. 2019 ജൂലൈയില്‍ ലോകജനസംഖ്യ 750 കോടി പിന്നിട്ടു.

കഴിഞ്ഞ നാല്പതു വര്‍ഷം കൊണ്ട് ഓസ്ട്രിയയിലെ വിയന്നയില്‍ കത്തോലിക്ക ജനസംഖ്യ നേര്‍പകുതിയായി കുറഞ്ഞത് എങ്ങനെയാണെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? 1971 -ല്‍ മൊത്തം ജനസംഖ്യയില്‍ 71 ശതമാനമായിരുന്ന കത്തോലിക്കര്‍ 2011 ആയപ്പോള്‍ 41.3 ശതമാനമായി കുറഞ്ഞു. ഇത് വിയന്നയിലെ മാത്രം സ്ഥിതിയല്ല; മറിച്ച്, ഓസ്ട്രിയ എന്ന രാജ്യത്ത് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കത്തോലിക്കാ വിശ്വാസികള്‍ സംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1971ല്‍ ഓസ്ട്രിയയിലെ ജനസംഖ്യയില്‍ 87.4 ശതമാനം കത്തോലിക്കാ വിശ്വാസികളായിരുന്നത് നിലവില്‍ 63.5 ശതമാനമായി കുറഞ്ഞു. അരി വെന്തോ എന്നറിയാന്‍ ഒരു വറ്റെടുത്തു നോക്കിയാല്‍ മതിയല്ലോ! അതുപോലെതന്നെ, യൂറോപ്പിലെ കത്തോലിക്കാസഭയുടെ അവസ്ഥ അറിയാന്‍ ഓസ്ട്രിയയിലെ അവസ്ഥ അറിഞ്ഞാല്‍ മതിയാകും.

2021 ജനുവരി 28-ല്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ വിവരംകൂടി ഇവിടെ കുറിക്കുന്നത് ഗുണകരമായിരിക്കുമെന്നു കരുതുന്നു. സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യത്തെ ക്രിസ്തീയതയുടെ ദാരുണമായ അവസ്ഥ വ്യക്തമാക്കുന്നതായിരുന്നു ആ വാര്‍ത്ത. അമ്പതു വര്‍ഷം മുന്‍പ് മുഴുവന്‍ ജനങ്ങളും കത്തോലിക്ക, പ്രോട്ടസ്റ്റന്റ് വിശ്വാസം പിന്തുടര്‍ന്നിരുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്നത്തെ അവസ്ഥ അപ്പാടെ മാറിയിരിക്കുന്നു. രാജ്യത്തെ മതവിശ്വാസികളുടെ എണ്ണം ഓരോദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുതിയ കണക്കനുസരിച്ച് ജനസംഖ്യയുടെ മൂന്നിലൊന്ന് അവിശ്വാസികളുടെ പട്ടികയിലാണെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍പോലും യുവതലമുറ താത്പര്യപ്പെടുന്നില്ല. 2019 -ല്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 35 ശതമാനത്തോളം പേര്‍ റോമന്‍ കത്തോലിക്കരാണെന്നും 26 ശതമാനം പേര്‍ പ്രൊട്ടസ്റ്റന്റാണെന്നും സമ്മതിച്ചിരുന്നു. ഇതില്‍നിന്നും ഗണ്യമായ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് ശതമാനത്തോളം വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. അമ്പതു വര്‍ഷം മുന്‍പ് ക്രൈസ്തവര്‍ മാത്രമുണ്ടായിരുന്ന ഈ രാജ്യത്ത് സംഭവിച്ചതെന്താണ്? രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ എന്തുകൊണ്ടാണ് ഇത്രത്തോളം വിശ്വാസത്യാഗമുണ്ടായത്? ഓരോ ക്രിസ്ത്യാനിയും ഇതിനുള്ള ഉത്തരം കണ്ടെത്തുകയും പരിഹാരമാര്‍ഗ്ഗം ആലോചിക്കുകയും വേണം.

2023 ആകുമ്പോഴേക്കും ലോകത്തെ കത്തോലിക്കാസഭാംഗങ്ങളുടെ സംഖ്യ ഹിന്ദുമതത്തിനു പിന്നിലാകും. ഹിന്ദുമതത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭിക്കാനുള്ള സാദ്ധ്യത പരിമിതമായതുകൊണ്ട് യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ കുറഞ്ഞ കണക്കു മാത്രമേ ലഭിക്കുകയുള്ളു. യൂറോപ്പിലെ യോഗാകേന്ദ്രങ്ങള്‍ വഴി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിതരാകുന്ന ക്രൈസ്തവനാമധാരികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അയര്‍ലണ്ട്, നെതര്‍ലാന്റ്, ബെല്‍ജിയം, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുമതത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരിക്കുന്നു. ക്രിസ്തുമതത്തില്‍നിന്നാണ് ഇവരെല്ലാം ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ നിപതിക്കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. ഹിന്ദുമതത്തിന്റെ വളര്‍ച്ച അവര്‍തന്നെ മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്നു എന്നതാണ് അവരുടെ കൗശലം. ക്രിസ്ത്യാനികള്‍ എല്ലായ്പ്പോഴും അസൂയയോടെ നോക്കിയിരിക്കുന്നത് ഇസ്ലാമിന്റെ വളര്‍ച്ചയിലേക്കു മാത്രമാണ്. ക്രിസ്ത്യാനികളുടെ ശ്രദ്ധ ഇസ്ലാമിന്റെ വളര്‍ച്ചയിലേക്ക് തിരിച്ചുനിര്‍ത്താന്‍ ഹിന്ദുക്കളും ശ്രമിക്കുന്നു. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഹിന്ദുമതത്തിലേക്കാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം മിഥ്യാബോധത്തിലാണ് ക്രൈസ്തവര്‍ കഴിയുന്നത്.

ന്യൂക്ലിയര്‍ ഫിഷന്‍പോലെ ലോകജനസംഖ്യ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ കത്തോലിക്കാസഭയുടെ വളര്‍ച്ച മാത്രം പടവലങ്ങയുടേതുപോലെയാണ്. ജനസംഖ്യ നിരക്കില്‍ കത്തോലിക്കരുടെ അനുപാതം കുറയുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2005-ല്‍ ലോകത്ത് 111.5 കോടി കത്തോലിക്കരുണ്ടായിരുന്നു. ഇത് ലോക ജനസംഖ്യയുടെ 17 ശതമാനമാണ്. 1990-ല്‍ ഇത് പതിനെട്ട് ശതമാനമായിരുന്നുവെന്ന് നാമോര്‍ക്കണം. 15 വര്‍ഷംകൊണ്ട് ഒരു ശതമാനത്തിന്റെ കുറവ് കത്തോലിക്കരുടെ ജനസംഖ്യയില്‍ ഉണ്ടായപ്പോള്‍, മറ്റെല്ലാ മതങ്ങളും വളര്‍ച്ചയുടെ പാതയിലായിരുന്നു. 2005 -ല്‍ നിന്ന് 2020 -ല്‍ എത്തിയപ്പോള്‍ വീണ്ടും ഒരു ശതമാനത്തിന്റെ കുറവുകൂടി സംഭവിച്ചു. ഓരോ പതിനഞ്ചു വര്‍ഷത്തിലും ഓരോ ശതമാനമാണ് കത്തോലിക്കരുടെ ജനസംഖ്യയില്‍ ഇടിവുണ്ടാകുന്നത്. ഇപ്പോള്‍ സാങ്കേതികമായി കത്തോലിക്കാസഭയിലുള്ളത് ലോകജനസംഖ്യയുടെ 15 ശതമാനം മാത്രമാണ്. ലോക ജനസംഖ്യയുടെ വര്‍ദ്ധനവിന് അനുസരിച്ച് കത്തോലിക്കരുടെ സംഖ്യയില്‍ സംതുലിതാവസ്ഥ ഇല്ലയെന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍, 15 വര്‍ഷംകൊണ്ട് ഹിന്ദുമതത്തിനു രണ്ടു ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 14 ശതമാനമായിരുന്ന ഹിന്ദുമതം ഇന്ന് 16 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. സാങ്കേതികമായി ക്രിസ്ത്യാനികളും കത്തോലിക്കരും ആയിരിക്കുന്നവരില്‍ പലരും ഹൈന്ദവ ജീവിതം നയിക്കുന്നവരായതുകൊണ്ട്, ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ ഉയര്‍ന്നതായേക്കാം.

2009 ഏപ്രില്‍ 22-ലെ  കണക്കു പ്രകാരം  677.5 കോടി ജനങ്ങളാണ് ലോകത്തുണ്ടായിരുന്നത്. 2011 -ല്‍ 700 കോടിയായി അത് ഉയര്‍ന്നു. ഇന്ന് 760 കോടിയുടെ മുകളിലാണ് ലോകജനസംഖ്യ! ഇന്റര്‍നാഷ്ണല്‍ ഡാറ്റ  ബേസിന്റെ(ഐ.ഡി.ബി) കണക്കാണിത്. ഇപ്പോഴത്തെ കണക്കനുസരിച്ച്, 33 ശതമാനത്തോളം ക്രൈസ്തവര്‍ ലോകത്തുണ്ട്. കത്തോലിക്കര്‍ 15 ശതമാനം, മറ്റു സഭകള്‍ 18 ശതമാനം, ഹിന്ദുക്കള്‍ 16 ശതമാനം, മുസ്ലിങ്ങള്‍ 22 ശതമാനം, ബുദ്ധമത വിശ്വാസികള്‍ 6 ശതമാനം എന്നിങ്ങനെയാണ് പ്രധാന മതങ്ങളുടെ കണക്ക്. ഇതില്‍പ്പെടാത്ത മറ്റൊരു വിഭാഗമാണ്‌ മതമില്ലാത്ത മതം! കത്തോലിക്കരുടെയും ഹിന്ദുക്കളുടെയും സംഖ്യയേക്കാള്‍ കൂടുതലാണ് മതമില്ലാത്തവരുടെ സംഖ്യ! ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സംഖ്യ യഥാക്രമം പതിനാറും പതിനഞ്ചും ശതമാനമായിരിക്കെ, 18 ശതമാനം ആളുകള്‍ മതമില്ലാത്ത മതത്തിലാണ്! ഇവരില്‍ ഭൂരിഭാഗവും ധരിച്ചിരിക്കുന്നത് ക്രൈസ്തവനാമങ്ങളാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ക്രൈസ്തവരുടെ പരമ്പരയില്‍ ജനിച്ചവരും ജ്ഞാനസ്നാനം ലഭിച്ചവരുമാണ് മതമില്ലാത്തവരായി ഇന്ന് മാറിയിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഈ തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ക്രൈസ്തവസഭകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല! മതശിഥിലീകരണത്തിനാണ് മതബോധനം കാരണമാകുന്നതെങ്കില്‍, ആ മതബോധനം പൊളിച്ചെഴുതപ്പെടണം!

ഇതുവരെ നാം പരിശോധിച്ചത് ചില കണക്കുകളാണ്. ലോകജനസംഖ്യയുടെ വര്‍ദ്ധനവിനനുസരണമായി ക്രൈസ്തവരുടെ, വിശിഷ്യാ കത്തോലിക്കരുടെ സംഖ്യ വര്‍ദ്ധിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതിനാണ് ഈ പരിശോധന നാം നടത്തിയത്. താന്‍ രോഗിയാണെന്ന അറിവ് ഒരുവനു ലഭിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും അവനു ലഭിക്കുന്നില്ല; മറിച്ച്, രോഗകാരണം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുമ്പോഴാണ് അവന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നത്. കത്തോലിക്കാസഭയുടെ കാര്യത്തിലും ഇത് അന്വര്‍ത്ഥമാണ്. ക്രിസ്തീയതയും കത്തോലിക്കാസഭയും നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്നു ചൂണ്ടിക്കാണിക്കുന്നതിനപ്പുറം, പ്രശ്നത്തിലേക്ക് എങ്ങനെ നയിക്കപ്പെട്ടുവെന്നോ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെടുമെന്നോ ആരും പറയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമായി നമ്മുടെ മുന്നിലുള്ളത്. കത്തോലിക്കാസഭ അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാണിക്കാന്‍ അനേകം വ്യക്തികളും സംഘടനകളും ഇന്നുണ്ട്. എന്നാല്‍, ആരുടേയും ഭാഗത്തുനിന്ന് പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അപകടാവസ്ഥയില്‍ എത്തിപ്പെട്ടത് എങ്ങനെയെന്നോ, ഇതില്‍നിന്ന് എങ്ങനെ കരകയറാന്‍ സാധിക്കുമെന്നോ പറയുന്നില്ലെങ്കില്‍, അപകടാവസ്ഥ ചൂണ്ടിക്കാണിക്കാതിരിക്കുന്നതാണ് നല്ലത്. ആയതിനാല്‍, ഏതൊരു വിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും മനോവ വന്നിരിക്കുന്നത് പരിഹാര നിര്‍ദ്ദേശങ്ങളുമായിട്ടാണ്.

ഇതുവരെ നാം തിരിച്ചറിയാന്‍ ശ്രമിച്ചത് ക്രൈസ്തവരുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെയാണ്‌. ഇനി നമുക്ക് ഈ ദുരവസ്ഥയ്ക്ക് ഹേതുവാകുന്ന ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം പരിഹാരമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാം.

ജനനനിയന്ത്രണവും വിശ്വാസത്യാഗവും!

കത്തോലിക്കാസഭയും ക്രൈസ്തവസമൂഹങ്ങളും ഉണര്‍ന്നുചിന്തിക്കേണ്ട വിഷയമാണിത്. സാമൂഹികമായി മാത്രമല്ല, ആത്മീയമായും വലിയ ദുരന്തത്തിന്റെ വക്കിലാണ് തങ്ങളെന്നു തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്ക് ഇനിയെങ്കിലും കഴിയണം. സാമൂഹികമായ ദുരവസ്ഥയെക്കുറിച്ച് ചില കോണുകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആത്മീയമായ ദുരന്തത്തെക്കുറിച്ച് എവിടെയും ചര്‍ച്ചകള്‍ നടക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് ആത്മീയമായ ദുരന്തത്തെക്കുറിച്ചാണ്. എന്തെന്നാല്‍, ഈ വിഷയത്തിലെ ആത്മീയ ദുരവസ്ഥ പരിഹരിക്കപ്പെടുന്നതോടെ, സാമൂഹികമായ പ്രതിസന്ധികള്‍ സ്വാഭാവികമായിത്തന്നെ പരിഹരിക്കപ്പെടും. എന്നാല്‍, ഈ വിഷയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ സഭാമാനേജര്‍മാര്‍ക്ക് കഴിയുന്നില്ലെന്നു മാത്രമല്ല, അവര്‍ക്കു താത്പര്യവുമില്ല. എന്തെന്നാല്‍, അവര്‍ ആരാധനാക്രമത്തെ സംബന്ധിച്ചുള്ള ലിറ്റര്‍ജിക്കല്‍ പരീക്ഷണങ്ങള്‍ വ്യാപൃതരാണ്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാന്‍ കഴിയാത്തവിധം മിഥ്യാബോധത്തിലാണ് അവര്‍! ആയതിനാല്‍, ഇന്ന് ക്രൈസ്തവര്‍ എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് നമുക്കുതന്നെ പരിശോധിക്കാം. അതുപോലെതന്നെ, പരിഹാരമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യാം.

നിയമങ്ങളില്‍നിന്നുള്ള പിന്മാറ്റമാണ് എല്ലാ നാശങ്ങളുടെയും ആരംഭം. അതുകൊണ്ടുതന്നെയാണ് മനോവയുടെ എല്ലാ ലേഖനങ്ങളിലും നിയങ്ങളുടെ പ്രാധാന്യം ഗൗരവത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നത്. നിയമം എന്നത് ഒരു നിയന്ത്രണരേഖയാണ്. അതിനെ മറികടക്കുന്നവര്‍ അപകടത്തില്‍ നിപതിക്കും. അതിനാല്‍, നിയമങ്ങളെ സംബന്ധിക്കുന്ന പ്രാഥമികമായ അറിവ് ഇവിടെയും പങ്കുവയ്ക്കുന്നു. നിയമം നല്കപ്പെട്ടപ്പോള്‍ത്തന്നെ നിയമനിഷേധിയുടെ ആത്മാവ് പ്രവര്‍ത്തനനിരതമാണ്. ഈ ആത്മാവ് ശരീരം ധരിച്ച് പ്രക്ഷപ്പെടുന്നതിനെയാണ് നിയമനിഷേധിയുടെ ആഗമനം എന്ന് ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ, നിയമനിഷേധിയുടെ ആത്മാവ് ശരീരം സ്വീകരിച്ച് പ്രത്യക്ഷപ്പെടാന്‍ സമയമായി. നിയമനിഷേധി ആരാണെന്നറിയാന്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോ: 2; 9-12). ഒന്നിലധികം സത്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. നിയമനിഷേധിയുടെ ആഗമനമുണ്ടാകുമെന്നും, സാത്താന്റെ പ്രവര്‍ത്തനത്താലാണ് അവന്‍ രംഗപ്രവേശം ചെയ്യുന്നതെന്നും മാത്രമല്ല, അവനില്‍ വിശ്വസിച്ച് നാശത്തില്‍ നിപതിക്കുന്നത് ആരെല്ലാമായിരിക്കുമെന്നും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഏകസത്യദൈവത്തിന്റെ നിയമത്തെ സ്നേഹിക്കാത്തവരെല്ലാം അവന്റെ വഞ്ചനയ്ക്കു പാത്രമാകും.

തിരഞ്ഞെടുക്കപ്പെട്ടവരുടെ നാശമാണ് നിയമനിഷേധിയുടെ ലക്‌ഷ്യം. യാഹ്‌വെയുടെ നിയമങ്ങളില്‍ നിലനില്‍ക്കുന്ന കാലത്തോളം ദൈവജനത്തെ നശിപ്പിക്കാന്‍ കഴിയില്ല എന്നസത്യം സാത്താനറിയാവുന്നതുകൊണ്ടാണ് അവന്‍ നിയമനിഷേധിയെ അയയ്ക്കുന്നത്. നിയമത്തില്‍നിന്നുള്ള പിന്മാറ്റത്തിനായി ദൈവജനത്തെ അത് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഒറ്റയടിക്കുള്ള പിന്മാറ്റമല്ല, പടിപടിയായ പിന്മാറ്റം എന്ന ദീര്‍ഘകാല പദ്ധതിയാണ് സാത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യപടിയാണ് നിയമപരിഷ്ക്കരണം! നിയമപരിഷ്ക്കരണം പൂര്‍ണ്ണമാകുമ്പോള്‍ നിയമനിഷേധി ആഗതനാകും! ദൈവികനിയമങ്ങള്‍ പരിപൂര്‍ണ്ണമായും ഇല്ലാതാകുമ്പോള്‍ മാത്രമേ അത് സംഭവിക്കുകയുള്ളു. എന്നാല്‍, നിയമനിഷേധിയുടെ ആത്മാവ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ലോകത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായിത്തന്നെ സാത്താന്റെ ഇംഗിതത്തിനനുസരണമായി രൂപപ്പെടുത്തിക്കഴിഞ്ഞു. നീതിബോധമുള്ള രാജാക്കന്മാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് അവരുടെ രാജ്യങ്ങളില്‍ നീതിയുക്തമായ നിയമങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥ അതല്ല. ദൈവനിഷേധികളും ഇടതുപക്ഷ ആശയങ്ങളാല്‍ നയിക്കപ്പെടുന്നവരുമായ നികൃഷ്ഠജന്മങ്ങളാണ് രാജ്യങ്ങളുടെ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ജനങ്ങളെ ആകമാനം മിഥ്യാബോധം ഗ്രസിച്ചിരിക്കുന്നതുകൊണ്ട്, ഭരണത്തിലിരിക്കുന്നവര്‍ നിര്‍മ്മിക്കുന്ന പൈശാചികനിയമങ്ങളെ അവര്‍ ശ്രേഷ്ഠമായി കരുതി സ്വീകരിക്കുന്നു. എന്തെന്നാല്‍, മിഥ്യാബോധം ഉണര്‍ത്തപ്പെടുകയെന്നത് വ്യാജമായതിനെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയാണല്ലോ! ലോകമിന്ന് അനീതിയില്‍ ആഹ്ളാദിച്ചു മദിക്കുകയാണ്. ഇത് ലോകത്തെയും അതിന്റെ സംവിധാനങ്ങളെയും മാത്രം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥയല്ല!

കത്തോലിക്കാസഭയും മറ്റിതര ക്രൈസ്തവസമൂഹങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തമാണിത്. ക്രിസ്തീയവിരുദ്ധവും ദൈവദൂഷണപരവുമായ നിയമങ്ങള്‍മൂലം കത്തോലിക്കാസഭ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ദൈവനിന്ദകരും വചനവിരോധികളുമായ ആചാര്യന്മാരാല്‍ സഭ ഇന്ന് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവികനിയമങ്ങളില്‍ കൈകടത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ലാതിരിക്കെ അവരതു ചെയ്യുന്നുവെങ്കില്‍, അതിന്റെ പിന്നില്‍ വ്യക്തമായ ലക്ഷ്യവുമുണ്ട്. ദൈവികനിയമങ്ങള്‍ നിലനില്‍ക്കുകയും അവ അനുസരിക്കുകയും ചെയ്യുന്ന കാലത്തോളം സഭയെ ആക്രമിക്കാന്‍ സാത്താനു കഴിയില്ല. കാരണം, നിയമത്തിലും നിയമാനുസാരിത്വത്തിലും സുരക്ഷിതത്വമുണ്ട്. ദൈവികനിയമങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ദൈവം ഒരുവനെ സംരക്ഷിക്കുന്നത്. നിയമത്തെ മറികടക്കുന്നതാണ് പാപം! യിസ്രായേല്‍ സുരക്ഷിതരായിരിക്കുന്നത് എങ്ങനെയാണെന്നു നോക്കുക: “തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. എന്നാല്‍, അവിടുന്ന് നിര്‍ദ്ദേശിച്ച പാതയില്‍നിന്നു വ്യതിചലിച്ചപ്പോള്‍ അനേകം യുദ്ധങ്ങളില്‍ അവര്‍ ദയനീയമായി പരാജയമടഞ്ഞു. അവര്‍ക്കു വിദേശങ്ങളിലേക്ക് അടിമകളായി പോകേണ്ടി വന്നു. ശത്രുക്കള്‍ അവരുടെ ദൈവത്തിന്റെ ആലയം നിലംപരിചാക്കുകയും, നഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു”(യൂദിത്ത്: 5; 17, 18).

യാഹ്‌വെയുടെ നിയമങ്ങള്‍ ഇടംവലം തിരിയാതെ പാലിക്കുമ്പോഴാണ് യിസ്രായേല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. സാത്താനു മാത്രമല്ല, സാത്താന്റെ അനുയായികള്‍ക്കും ഇക്കാര്യമറിയാം. യിസ്രായേലിനെ നശിപ്പിക്കാന്‍ തക്കംപാര്‍ത്തിരുന്ന ശത്രുക്കളെല്ലാം അവസരമായി കരുതിയത് അവരുടെ നിയമലംഘനമായിരുന്നു. നിയമത്തെ യിസ്രായേല്‍ മറികടക്കുന്നതാണ് അവരുടെ വൈരികള്‍ക്ക് അവരുടെമേല്‍ ലഭിക്കുന്ന അവസരം! യിസ്രായേലിനെതിരേ യുദ്ധത്തിനൊരുങ്ങിയ അസ്സീറിയന്‍ സൈന്യാധിപന് അമ്മോന്യരുടെ നേതാവായ ആഖിയോര്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: “എന്റെ യജമാനനായ പ്രഭോ, അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ യാഹ്‌വെ അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും”(യൂദിത്ത്: 5; 20, 21). ഇതാണ് യിസ്രായേലിന്റെ ശക്തിയുടെ രഹസ്യം! തന്റെ ജനത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് യാഹ്‌വെ നിയമങ്ങള്‍ നല്‍കിയത്. അവിടുന്ന് പരിശുദ്ധനും നീതിമാനുമായിരിക്കുന്നതുകൊണ്ട് അശുദ്ധിയിലും അനീതിയിലും വ്യാപരിക്കാന്‍ അവിടുത്തേക്കു സാധിക്കില്ല. അതിനാല്‍ത്തന്നെ, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു സഹവസിക്കാന്‍ യോഗ്യമായ അവസ്ഥയില്‍ യിസ്രായേലിനെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതായത്, യാഹ്‌വെയുടെ പരിശുദ്ധിക്ക് ഇണങ്ങുന്നവിധമുള്ള അവിടുത്തെ ഇഷ്ടാനിഷ്ടങ്ങളാണ് നിയമങ്ങളായി നല്കപ്പെട്ടിരിക്കുന്നത്.

യാഹ്‌വെയുടെ ഇഷ്ടത്തിനനുസരണമായി തന്റെ ഇഷ്ടങ്ങളെ ക്രമപ്പെടുത്തുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി! അവനെ അവിടുന്ന് തന്റെ ഹൃദയത്തിനിണങ്ങിയവന്‍ എന്ന് വിളിക്കും. ദാവീദ് എങ്ങനെയാണ് യാഹ്‌വെയുടെ ഹൃദയത്തിനിണങ്ങിയവനായി മാറിയതെന്നറിയാന്‍, ദൈവികനിയമങ്ങളെ ദാവീദ് എപ്രകാരം സമീപിച്ചുവെന്നു നോക്കിയാല്‍ മതി. ദാവീദിന്റെ വാക്കുകള്‍ നോക്കുക: “അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസംമുഴുവനും ഞാന്‍ ധ്യാനിക്കുന്നത്. അങ്ങയുടെ കല്പനകള്‍ എന്നെ എന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു, എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്”(സങ്കീ: 119; 97, 98). യാഹ്‌വെയുടെ നിയമങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ആധുനിക ‘ക്രിസ്ത്യാനി’ അരക്ഷിതനായിരിക്കുന്നുവെങ്കില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല! താന്‍ ആരെയാണ് സ്നേഹിക്കുന്നതെന്നും തന്നെ സ്നേഹിക്കുന്നവര്‍ ആരൊക്കെയാണെന്നും യേഹ്ശുവാ വ്യക്തമാക്കിയിട്ടില്ലേ? ഇതാ, അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പന പാലിക്കും”(യോഹ: 14; 15). യേഹ്ശുവായുടെ കല്പനയോട് അസഹിഷ്ണുതയുള്ളത് അവിടുത്തെ സ്നേഹിക്കാത്തവര്‍ക്കാണ്. കുറേക്കൂടി വ്യക്തതയോടെ അവിടുന്ന് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: “എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും”(യോഹ: 14; 21). ഈ വചനത്തില്‍ എല്ലാമുണ്ട്. ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള പല മുന്‍ധാരണകളെയും മാറ്റിമറിക്കുന്നതാണ് ഈ വചനം. ദൈവം നമ്മെ സ്നേഹിക്കുന്നത് നാം കല്പനകള്‍ പാലിക്കുമ്പോഴാണെന്നും, ദൈവത്തെ സ്നേഹിക്കുന്നുവെന്നതിന്റെ അടയാളം കല്പനകള്‍ പാലിക്കലാണെന്നും യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. ദാവീദിനു ദൈവസന്നിധിയില്‍ ലഭിച്ച സ്വീകാര്യതയുടെ രഹസ്യവുംകൂടിയാണ് യേഹ്ശുവാ ഇവിടെ വെളിപ്പെടുത്തിയത്.

കല്പനകളെയും നിയമങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട അനേകര്‍ ക്രൈസ്തവസഭകളിലുണ്ട്. യേഹ്ശുവാ വന്നതോടെ നിയമങ്ങളും കല്പനകളും അപ്രസക്തമായി എന്നാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന തെറ്റായ ഉപദേശം. നിയമനിഷേധിയുടെ ആത്മാവ് ശക്തമായിത്തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ അടയാളമാണിത്. നിയമങ്ങളുടെ പ്രാബല്യം ഇല്ലാതായെങ്കില്‍, നിയമനിഷേധിയുടെ ആഗമനത്തിനു പ്രസക്തിയുണ്ടാകുമായിരുന്നില്ല. എന്നാല്‍, നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ച് ഗൗരവത്തോടെയുള്ള മുന്നറിയിപ്പാണ് ബൈബിള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ല! ദൈവജനത്തെ നശിപ്പിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ശത്രുക്കളാണ് നിയമങ്ങളുടെ പ്രാധാന്യത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. നിയമങ്ങളില്‍ ഭേദഗതിവരുത്താന്‍ മനുഷ്യര്‍ക്കെന്നല്ല, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കുപോലും അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം. പുതിയ നിയമങ്ങള്‍ നല്‍കാനും ആരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. കല്പനകളും നിയമങ്ങളും നല്‍കപ്പെട്ടത്‌ മോശയിലൂടെയാണെന്നു നമുക്കറിയാം. മോശലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങളുടെമേല്‍ അധികാരമുള്ള ഏകവ്യക്തി ആരാണെന്ന് യാഹ്‌വെതന്നെ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളുടെമേല്‍ എന്തെങ്കിലും അധികാരമുള്ള ഏകവ്യക്തി യേഹ്ശുവാ മാത്രമാണ്.

ആയതിനാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെക്കുറിച്ച് യേഹ്ശുവാ എന്താണ് പറഞ്ഞിരിക്കുന്നതെന്നു നോക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). യേഹ്ശുവാ അസാധുവാക്കിയില്ലെങ്കില്‍ മറ്റാര്‍ക്കും നിയമത്തെ അസാധുവാക്കാന്‍ അവകാശമില്ല. സമസ്തവും നിറവേറുവോളം യാതൊരു ഭേദഗതിയുമില്ലാതെ നിയമം നിലനില്‍ക്കുമെന്നുതന്നെയാണ് അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമത്തെ പൂര്‍ത്തിയാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് യേഹ്ശുവാ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. പൂര്‍ത്തിയാക്കലിന് അസാധുവാക്കലെന്ന് അര്‍ത്ഥമുണ്ടോ? വീടുപണി പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞാല്‍, അതിന്റെയര്‍ത്ഥം വീട് പൊളിച്ചുകളഞ്ഞുവെന്നാണോ? വീടുപണി പൂര്‍ത്തിയായെന്നു പറഞ്ഞാല്‍, ഇനി അതിന്റെമേല്‍ ഒരു പണിയും അവശേഷിക്കുന്നില്ല എന്നാണു മനസ്സിലാക്കേണ്ടത്! അതുപോലെതന്നെ, യേഹ്ശുവാ പൂര്‍ത്തീകരിച്ച നിയമത്തിന്റെമേല്‍ മിനുക്കുപണികള്‍ നടത്താന്‍ ഒരുത്തനെയും അവിടുന്ന് നിയോഗിച്ചിട്ടില്ല. നിയമത്തില്‍നിന്ന് എന്തെങ്കിലും എടുത്തുമാറ്റാനോ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ആരും ശ്രമിക്കരുത്. എന്തെന്നാല്‍, അവിടുന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍”(മത്താ: 28; 20).

യേഹ്ശുവായുടെ വാക്കുകളെ അതിലംഘിക്കുന്ന ഒരുത്തനെയും ക്രിസ്ത്യാനിയായി പരിഗണിക്കരുത്. ക്രിസ്തുവിന്റെയും അവിടുത്തെ അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളില്‍ മായംചേര്‍ത്തവരെ സഭാപിതാക്കന്മാരായി പരിഗണിച്ചതാണ് ക്രൈസ്തവര്‍ക്കു സംഭവിച്ച അപചയം. കത്തോലിക്കാസഭയുടെ ആധുനിക മതബോധനത്തെ പിന്‍പറ്റുന്നത് സഭയിലെ വിഡ്ഢികളാണെങ്കിലും, ഈ മതബോധനം തയ്യാറാക്കിയത് വിഡ്ഢികളല്ല. വ്യക്തമായ ബോധത്തോടെ ആസൂത്രിതമായി തയ്യാറാക്കിയ മതബോധനമാണ് വിശ്വാസികളുടെമേല്‍ അടിച്ചേല്പിച്ചിരിക്കുന്നത്. നിഗൂഢവും ക്രിസ്തീയവിരുദ്ധവും ദൈവദൂഷണപരവുമായ ഈ മതബോധനത്തിന്റെ ഇരകളാണ് കത്തോലിക്കാസഭയിലെ വിശ്വാസികളില്‍ സിംഹഭാഗവും! പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരിലാണ് വചനവിരുദ്ധമായ നിയമങ്ങളില്‍ പലതും മതബോധനത്തിന്റെ ഭാഗമാക്കിയത്. ഇവിടെ നാം തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, പിതാക്കന്മാരായി നാം പരിഗണിക്കേണ്ടത് നമ്മുടെ ഏതെങ്കിലും കാരണവന്മാരെയല്ല. ബൈബിളില്‍ പറയുന്ന പിതാക്കന്മാര്‍ അബ്രാഹവും യിസഹാക്കും യാക്കോബുമാണ്. ഈ പിതാക്കന്മാരുടെ ദൈവമാണ് മോശയിലൂടെ നമുക്കു നിയമങ്ങള്‍ നല്‍കിയത്. സമസ്തവും നിറവേറുന്ന കാലത്തോളം യേഹ്ശുവാ സ്ഥിരപ്പെടുത്തിയത് ഈ നിയമങ്ങളെയാണ്. ഈ നിയമങ്ങള്‍ നീക്കംചെയ്യാനോ പരിഷ്ക്കരിക്കാനോ ഒരുവനെയും യേഹ്ശുവാ ചുമതലപ്പെടുത്തിയിട്ടില്ല; മറിച്ച്, അവിടുന്ന് കല്പിച്ച ഈ നിയമങ്ങള്‍ അനുസരിക്കാന്‍ പഠിപ്പിക്കുകയെന്ന ദൗത്യമാണ് സഭയെ ഭരമേല്പിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യമിതായിരിക്കെ, ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട ദൈവികനിയമങ്ങളെ അസ്ഥിരപ്പെടുത്താനോ നീക്കംചെയ്യാനോ ആരെങ്കിലും ശ്രമിച്ചാല്‍, അവര്‍ നിയമനിഷേധിയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന അവന്റെ സേവകരായിരിക്കും. നിയമനിഷേധിയെത്തന്നെയാണ് അരാജകത്വത്തിന്റെ മനുഷ്യന്‍ എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്നത്.

ക്രിസ്ത്യാനികളുടെമേല്‍ നിയമത്തിനു പ്രാബല്യമുണ്ടോ എന്ന വിഷയത്തില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഈ ‘ലിങ്ക്’ സന്ദര്‍ശിക്കുക: നിയമത്തിന്റെ പ്രാബല്യം ക്രിസ്ത്യാനികളുടെമേല്‍! ദൈവവചനവിരുദ്ധമായ ആശയങ്ങള്‍ കുത്തിനിറച്ചുകൊണ്ടും ദൈവികനിയമങ്ങളെ അപ്രസക്തമാക്കിക്കൊണ്ടും മതബോധനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതിലെ പൈശാചികത വ്യക്തമാകുന്നതിനാണ് നിയമങ്ങളുടെ പ്രാധാന്യം നാമിവിടെ പരിശോധിച്ചത്. അതുവഴി കൂടുതല്‍ വിവരണമില്ലാതെതന്നെ വിഷയം ഗ്രഹിക്കാന്‍ നമുക്കു സാധിക്കും. ജനനനിയന്ത്രണവും വിശ്വാസത്യാഗവും എന്ന വിഷയത്തിലേക്കു കടക്കാം. കത്തോലിക്കാസഭയിലെ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നില്ല എന്ന സത്യമാണ് നാം തുടക്കത്തില്‍ വിശദമായി പരിശോധിച്ചത്. വര്‍ദ്ധനവില്ലെന്നു മാത്രമല്ല, പല രാജ്യങ്ങളിലും അംഗസംഖ്യയില്‍ കുറവുണ്ടാകുന്നുവെന്നും നാം മനസ്സിലാക്കി. ഈ ദുരവസ്ഥയിലേക്കു നയിച്ച രണ്ടു കാരണങ്ങളാണ് ജനനനിയന്ത്രണവും വിശ്വാസത്യാഗവും! ജനനനിയന്ത്രണത്തെ വിലക്കിക്കൊണ്ടുള്ള നിയമം ശ്രദ്ധിക്കുക: “വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്”(യിരെമിയാഹ്: 29; 6).

മൂന്നു നിര്‍ദ്ദേശങ്ങളാണ് ഈ വചനത്തിലുള്ളത്. വിവാഹം കഴിക്കുക, മക്കളെ വിവാഹം കഴിപ്പിക്കുക, നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്! ഈ മൂന്നു നിര്‍ദ്ദേശങ്ങളും ഗൗരവമുള്ളവയാണ്. എന്നാല്‍, നിര്‍ദ്ദേശങ്ങളെയെല്ലാം കത്തോലിക്കാസഭയിലെ വിശ്വാസികള്‍ തള്ളിക്കളഞ്ഞു എന്നതാണു യാഥാര്‍ത്ഥ്യം! വിവാഹം കഴിക്കാനോ സന്താനങ്ങള്‍ക്കു ജന്മം നല്‍കാനോ താത്പര്യമില്ലാത്ത ഒരു പുതുതലമുറ സഭയില്‍ രൂപപ്പെട്ടുകഴിഞ്ഞു. ദൈവികനിയമങ്ങളെയോ ദൈവത്തെതന്നെയോ അറിയാത്ത തലമുറയാണത്. സാങ്കേതികമായി അവരിന്നും ക്രൈസ്തവസഭകളുടെ ഭാഗമായി തുടരുന്നു. ഈ തലമുറയെ ഇത്തരത്തില്‍ വാര്‍ത്തെടുത്തത് സഭയിലെ മതബോധനമാണ്. ദൈവവചനത്തെ തങ്ങളുടെ യുക്തിക്കനുസരണം ദുര്‍വ്യാഖ്യാനം ചെയ്ത് മതബോധനഗ്രന്ഥം തയ്യാറാക്കിയപ്പോള്‍ വന്നുഭവിച്ച ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സഭാചാര്യന്മാര്‍ക്കു സാധിക്കില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കത്തോലിക്കാസഭയിലെ അഭിനവാചാര്യന്‍ നടത്തിയ പൈശാചിക ജല്പനം നാമെല്ലാം കേട്ടതാണ്. കത്തോലിക്കാസ്ത്രീകള്‍ മുയലിനെപ്പോലെ പെറ്റുകൂട്ടരുത് എന്നാണ് ഒരു ‘വഷളന്‍’ ചിരിയോടെ ഈ ‘മാന്യന്‍’ ജല്പിച്ചത്! സ്വവര്‍ഗ്ഗവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ജല്പനങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. ‘സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരും’ എന്നാണ് വ്യാജപ്രവാചകന്‍ അന്ന് പ്രവചിച്ചത്! ബെര്‍ഗോളിയുടെ ഈ  പ്രവചനത്തോടു ചേര്‍ത്തുവച്ചു ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ് ഇയാളുടെ വിഡ്ഢിദിന സന്ദേശവും!

“ഇങ്ങനെപോയാല്‍ കത്തോലിക്കാസഭയുടെ സ്ഥാനം പുരാവസ്തു മ്യൂസിയത്തിലായിരിക്കും”(ഫ്രാന്‍സീസ് - 2019 - ലെ വിഡ്ഢിദിന സന്ദേശം). വിഡ്ഢിദിന സന്ദേശം എന്ന് മനോവ പറഞ്ഞത് ആലങ്കാരികമായി മാത്രം പരിഗണിച്ചാല്‍ മതി. വിഡ്ഢിദിനമായി പരിഗണിക്കപ്പെട്ടിരിക്കുന്ന ഏപ്രില്‍ ഒന്നിനു ശേഷംവന്ന ദിവസങ്ങളിലാണ് ബെര്‍ഗോളി തന്റെ ഉള്ളിലെ പൈശാചികമോഹം വ്യക്തമാക്കിയത്. ബെര്‍ഗോളി എന്ന വ്യാജന്റെ ആഗ്രഹവും ലക്ഷ്യവും ഇതുതന്നെയാണെന്നു വ്യക്തമാക്കിയത് ഇതാദ്യമായല്ല; വത്തിക്കാനില്‍ വലിഞ്ഞുകയറി വന്ന ഉടനെതന്നെ വിളിച്ചുപറഞ്ഞതും ഇതുതന്നെയായിരുന്നു! അന്നും സ്വവര്‍ഗ്ഗഭോഗികള്‍ക്കുവേണ്ടിയാണ് ഈ മനുഷ്യരൂപിയില്‍നിന്നു കുരശബ്ദം പുറത്തുവന്നത്. അന്ന് അത് ഏറ്റുപിടിക്കാന്‍ കേരളത്തിലെ ഇല്ല്യൂമിനാറ്റി നായകന്‍ പോള്‍ തെലേക്കാടനും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുമുണ്ടായിരുന്നു. ബെര്‍ഗോളിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘സ്വവര്‍ഗ്ഗരതിക്കാരെ അകറ്റിനിര്‍ത്തരുത്; അവര്‍ ദൈവവിശ്വാസികളാണെങ്കില്‍ രക്ഷപ്പെടില്ലെന്നു പറയാന്‍ കഴിയില്ല.’

സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാസഭയുടെ ഭാഗമാക്കാനും ഈ രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവാഹം സഭയുടെ ആശിര്‍വാദത്തോടെ നടത്തിക്കൊടുക്കാനുമാണ് ഫ്രാന്‍സീസ് പറഞ്ഞത്. സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ചില്ലെങ്കില്‍ കത്തോലിക്കാസഭ ചീട്ടുകൊട്ടാരംപോലെ തകരുമെന്ന് പറഞ്ഞതിലൂടെ ഈ അധമനായ മനുഷ്യന്‍ ഉദ്ദേശിച്ചത് ഇതുതന്നെയല്ലേ! പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമുള്ള രതിവൈകൃതത്തെ വിവാഹം എന്ന കൂദാശയിലൂടെ അംഗീകരിക്കണമെന്നു പറയണമെങ്കില്‍, പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ പ്രാപിച്ചവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഇത്തരം മ്ലേച്ഛതകളെ മഹത്വവത്ക്കരിക്കുന്നതും മ്ലേച്ഛത തന്നെയാണ്. അതിനാല്‍ത്തന്നെ, ബെര്‍ഗോളി എന്ന മനുഷ്യരൂപിയെ പിതാവെന്നു വിളിക്കുന്നവരെപ്പോലും ശാപം ഗ്രസിക്കുമെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. മ്ലേച്ഛതയെന്നു ദൈവം പറഞ്ഞ ഒന്നിനെ മഹത്വവത്ക്കരിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയും അധിക്ഷേപവുമായി മാത്രമേ മനോവ കാണുന്നുള്ളു! മ്ലേച്ഛത പ്രവര്‍ത്തിക്കുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും ‘മ്ലേച്ഛന്മാര്‍’ എന്നുതന്നെയാണു വിളിക്കേണ്ടത്!

ഒരുകാര്യംകൂടി ഇവിടെ ചേര്‍ത്തുവച്ചു ചിന്തിക്കേണ്ടതുണ്ട്. എന്തെന്നാല്‍, സ്വവര്‍ഗ്ഗരതി എന്ന മ്ലേച്ഛതമൂലമാണ് സോദോം-ഗൊമോറാ പട്ടണങ്ങളെ ദൈവം അഗ്നിക്കിരയാക്കിയത്. സോദോമിലും ഗൊമോറായിലും സംഭവിച്ചത് കത്തോലിക്കാസഭയിലും സംഭവിക്കണമെന്നതാണ് സ്വവര്‍ഗ്ഗവിവാഹം പള്ളിയില്‍വച്ചു നടത്തിക്കൊടുക്കണമെന്നു വാദിക്കുന്നവരുടെ ലക്‌ഷ്യം! അതേ, കത്തോലിക്കാസഭയുടെ ഉന്മൂലനാശമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എന്തെന്നാല്‍, സോദോം-ഗൊമോറാ പട്ടണങ്ങളെ അഗ്നിയിറക്കി നശിപ്പിച്ച ദൈവംതന്നെയാണ് ഇന്നും ദൈവമെന്ന് ഇവറ്റകള്‍ക്കറിയാം. കത്തോലിക്കാസഭ വളര്‍ന്നത് സ്വവര്‍ഗ്ഗഭോഗികളുടെ പിന്തുണയോടെയോ മ്ലേച്ഛതകളോട് മൃദുസമീപനം സ്വീകരിച്ചതിലൂടെയോ അല്ല; മറിച്ച്, തിന്മയോട്‌ സന്ധിചെയ്യാതെയും മ്ലേച്ഛതകളെ അകറ്റിനിര്‍ത്തിയുമാണ്‌. പരസ്യപാപം ചെയ്യുന്നത് രാജാവാണെങ്കില്‍പ്പോലും മുഖംനോക്കാതെ നടപടിയെടുത്തിരുന്ന കാലത്താണ് കത്തോലിക്കാസഭ വളര്‍ന്നത്! എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സ്ഥിതിയാകെ മാറി. സഭയുടെ നിയന്ത്രണം പൈശാചികശക്തികള്‍ ഏറ്റെടുത്തു. ദൈവികനിയമങ്ങള്‍ക്കു പകരമായി ലോകത്തിന്റെ നിയമങ്ങള്‍ സഭയില്‍ ഇവര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. എതിര്‍ക്രിസ്തുവിന്റെ പ്രതിനിധികളാണ് സഭയുടെ നിയമങ്ങളും ചട്ടങ്ങളും നിശ്ചയിക്കുന്നത്.

സ്വവര്‍ഗ്ഗവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലും ജനനനിയന്ത്രണത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. പുരുഷനും സ്ത്രീയും തമ്മില്‍ നടക്കേണ്ട പവിത്രവും സ്വാഭാവികവുമായ ബന്ധത്തിനു തുല്യമായി സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിക്കുന്നതിനു പിന്നിലെ ഒരു ലക്‌ഷ്യം ജനനനിയന്ത്രണം തന്നെയാണ്! സഭയെ ശാപഗ്രസ്തമാക്കുന്നതോടൊപ്പം, വംശവര്‍ദ്ധനയിലൂടെയുള്ള സഭയുടെ വളര്‍ച്ചയ്ക്കു തടയിടാനും ഇവര്‍ക്കു സാധിക്കും. ഇത്തരത്തിലുള്ള ആശയങ്ങളുമായി വരുന്നവരെ, അവരുടെ ആശയങ്ങളിലെ പൈശാചികതയിലൂടെതന്നെ തിരിച്ചറിയാന്‍ കഴിയുന്നിടത്താണ് നമ്മുടെ വിജയം. എന്നാല്‍, ആദ്ധ്യാത്മികതയെ വ്യക്തികള്‍ക്കും സാങ്കേതിക അധികാരസ്ഥാനങ്ങള്‍ക്കും അടിയറവച്ചിരിക്കുന്ന അടിമകളായി വിശ്വാസസമൂഹം അധഃപതിച്ചിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഈ അവസ്ഥ ഇങ്ങനെതന്നെ നിലനില്‍ക്കുന്ന കാലത്തോളം പ്രശ്നപരിഹാരത്തിനുള്ള സാദ്ധ്യതകളും മങ്ങും. എന്തെന്നാല്‍, അടിമത്തമനോഭാവം വെടിഞ്ഞ് പുനര്‍വിചിന്തനത്തിനു തയ്യാറാകുന്നിടത്താണ് പ്രശ്നപരിഹാരത്തിനുള്ള വാതില്‍ തുറക്കപ്പെടുന്നത്!

വന്ധ്യംകരണംപോലെതന്നെ ക്രൈസ്തവസഭകളെ വംശനാശത്തിലേക്ക് നയിക്കുന്ന മറ്റൊരു ഭീകരതയാണ് ഷണ്ഡീകരണം! ഇതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ കത്തോലിക്കാസഭയില്‍ ഇന്നുണ്ട്. ആത്മീയമായി മൃതരായിരിക്കുന്ന പുതുതലമുറ ഇന്ന് വിവാഹം ഉപേക്ഷിച്ച്, അവിവാഹിത (അവിഹിത) സാഹസിക കുടുംബജീവിതം (ലിവിംഗ് ടുഗതര്‍) നയിക്കുന്നതിനെ ഷണ്ഡീകരണമെന്നു പറയാന്‍ കഴിയില്ല. വ്യഭിചാരത്തിന് സാമൂഹികവും നിയമപരവുമായ പരിരക്ഷ നല്‍കുന്നതിനുള്ള മാര്‍ഗ്ഗമായി മാത്രമേ ഇതിനെ മനോവ കാണുന്നുള്ളു. ഇത്തരം ബന്ധങ്ങളിലെ പ്രധാനഘടകം ലൈംഗികത ആയതുകൊണ്ടുതന്നെ ഇത് ഷണ്ഡീകരണമല്ല, വംശഹത്യയാണ്. എന്നാല്‍, കത്തോലിക്കാസഭയില്‍ ആത്മീയപരിവേഷത്തോടെയും ഔദ്യോഗിക അംഗീകാരത്തോടെയും ഷണ്ഡീകരണം നടക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മസ്തിഷ്ക്ക പ്രക്ഷാളനവും മോഹനവാഗ്ദാനങ്ങളും വഴി കൗമാരക്കാരെ ഷണ്ഡീകരിക്കുന്ന നിഗൂഢസംഘം കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്താംതരത്തിലെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കൗമാരക്കാരെ വലവീശിപ്പിടിക്കാന്‍ വിവിധ സന്യാസിനിസമൂഹങ്ങളിലെ വനിതാ ഏജന്റുമാര്‍ മത്സരിക്കുന്നത് ‘സീസണല്‍’ കാഴ്ചയാണ്! സഭ എന്തിനുവേണ്ടി ‘കന്യാസ്ത്രിമഠം’ സ്ഥാപിച്ചുവോ, ആ സ്ഥാപിതലക്ഷ്യത്തിനുവേണ്ടിയല്ല ഇന്ന് അവ സ്ഥാപിക്കപ്പെടുന്നത്. കന്യകയായി തുടര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍, അവള്‍ക്ക് അതിനുള്ള സൗകര്യം എന്നനിലയില്‍ സഭയൊരുക്കിയ ക്രമീകരണമാണ് ‘കന്യാസ്ത്രിമഠം’!

‘കന്യാസ്ത്രിമഠം’ എന്ന സംവിധാനം ക്രൈസ്തവസഭയിലാണ് സ്ഥാപിതമായതെങ്കിലും, യെഹൂദപാരമ്പര്യത്തിലും അപ്പസ്തോലന്മാരുടെ കാലത്തെ പാരമ്പര്യത്തിലും മറ്റുചില ക്രമീകരണങ്ങള്‍ കാണാന്‍ കഴിയും. കന്യകമാരായി പ്രാര്‍ത്ഥനാ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും സമാനജീവിതം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും പരസ്പരധാരണ പ്രകാരം ഒരുമിച്ചു ജീവിക്കാനുള്ള സൗകര്യമാണത്. വിവാഹനിശ്ചയം നടത്തി ഒരുമിച്ചു ജീവിക്കുമെങ്കിലും, ഇവര്‍ക്കിടയില്‍ ശാരീരികബന്ധം ഉണ്ടാകില്ല. ഈ ക്രമീകരണങ്ങളെക്കുറിച്ചും കന്യാസ്ത്രിമഠത്തിന്റെ സ്ഥാപനത്തെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ഈ ലേഖനത്തിനു ചുവടേ ചേര്‍ത്തിരിക്കുന്ന ലിങ്കുകളില്‍ അവ വായിക്കാന്‍ കഴിയും. എന്നാല്‍, ഈ വിഷയത്തില്‍ യേഹ്ശുവാ പറയുന്നതെന്താണെന്നു ശ്രദ്ധിക്കുക: “എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ”(മത്താ: 19; 12). ഇവിടെ പറഞ്ഞിരിക്കുന്നത് മൂന്നുതരം ഷണ്ഡത്തങ്ങളെക്കുറിച്ചാണ്. അതില്‍, സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്ന അവസ്ഥയെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. അതായത്, ‘കന്യാസ്ത്രിമഠം’ എന്നത് വചനവിരുദ്ധമായ ആശയത്തിന്റെ സൃഷ്ടിയല്ല! എന്നാല്‍, ഇന്നത്തെ കന്യാസ്ത്രിമഠങ്ങള്‍ തികച്ചും വചനവിരുദ്ധമാണെന്നു മാത്രമല്ല, ക്രൈസ്തവ യുവതികള്‍ക്ക് അതൊരു കെണിയുമാണ്! യേഹ്ശുവാ അരുളിച്ചെയ്ത വചനത്തിലെ രണ്ടാമത്തെ വിഭാഗത്തെ ഇവരാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തെ വിശകലനം ചെയ്യുന്ന ലേഖനത്തിന്റെ ലിങ്ക് ചുവടേ ചേര്‍ക്കുന്നുണ്ടെങ്കിലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഇവിടെയും ചിലത് കുറിക്കേണ്ടിയിരിക്കുന്നു.

നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ഒരു സ്ഥാപനത്തെ എങ്ങനെയാണ് പിശാച് തന്റെ ആസ്ഥാനമന്ദിരമാക്കി മാറ്റുന്നതെന്നറിയാന്‍ കന്യാസ്ത്രിമഠങ്ങളുടെ ഉദ്ഭവവും പരിണാമവും പരിശോധിച്ചാല്‍ മതി. കന്യകമാരായി പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി ഒരുക്കപ്പെട്ട അഭയകേന്ദ്രമായിരുന്നു അന്ന് കന്യാസ്ത്രിമഠം! എന്നാല്‍, ഇന്നത്തെ കന്യാസ്ത്രിമഠങ്ങള്‍ മനുഷ്യാവകാശ ധ്വംസനത്തിന്റെ തടങ്കല്‍പ്പാളയങ്ങളാണ്. പക്വതപ്രാപിക്കാത്ത കൗമാരത്തില്‍ മസ്തിഷ്ക്കപ്രക്ഷാളനത്തിന് ഇരയായി വഞ്ചിക്കപ്പെട്ടവരുടെ സമൂഹങ്ങളായി കന്യാസ്ത്രിമഠങ്ങള്‍ മാറിയിട്ടും സത്യം മറച്ചുവയ്ക്കപ്പെടുന്നു. ഇന്ന് മഠങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളില്‍ തൊണ്ണൂറുശതമാനവും അവിടെ അകപ്പെട്ടുപോയവരാണ്. മടങ്ങിവന്നാല്‍ സ്വഭവനങ്ങളില്‍ സ്വീകരിക്കാത്ത സാമുഹിക പശ്ചാത്തലവും ഇന്നുണ്ട്. മടങ്ങിപ്പോക്കിനെ തടയുന്നതിനായി മഠാധികാരികള്‍ ഉയര്‍ത്തുന്നത് ദൈവകോപത്തിനു പാത്രമാകുമെന്ന വാദമാണ്. മനഃപാഠമാക്കിയ ചില നമസ്ക്കാരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചൊല്ലുന്നതിനപ്പുറം ദൈവം ആരാണെന്നുപോലും നിശ്ചയമില്ലാത്ത ദുരവസ്ഥയിലാണ് മഠങ്ങളിലെ അന്തേവാസികളുടെ ജീവിതം. ബൈബിള്‍ പഠിക്കുന്നതിനു വിലക്കുള്ള മഠങ്ങളുമുണ്ട്. കന്യകമാരായി തുടര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരംഭിച്ച മഠങ്ങളില്‍ ഇന്നില്ലാത്തത് പ്രാര്‍ത്ഥനാജീവിതം മാത്രമാണ്. മറ്റുള്ളവരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുടെ കേന്ദ്രങ്ങളായി ഇന്ന് മഠങ്ങള്‍ മാറിയെങ്കില്‍, പുനര്‍വിചിന്തനം ഈ കേന്ദ്രങ്ങളുടെ കാര്യത്തിലും അനിവാര്യമായിരിക്കുന്നു.

സഭ അടിയന്തിരമായി ഇടപെടേണ്ട വിഷയമാണിത്. സ്കൂളുകളും ആശുപത്രികളും നടത്താന്‍ കന്യകമാരുടെ ആവശ്യമില്ല! സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയല്ല സ്ത്രീ രക്ഷിക്കപ്പെടുന്നത്. ബൈബിള്‍ അവള്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത് ഇതാണ്: “സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും”(1 തിമോ: 2; 15). സാമ്പത്തീക പരാധീനതകള്‍മൂലമാണ് ഒരു യുവതി മഠത്തില്‍ ചേരുന്നതെങ്കില്‍, അവളെ മഠത്തില്‍ സ്വീകരിക്കുകയല്ല വേണ്ടത്. അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ സഭയ്ക്കും ഉത്തരവാദിത്തമുണ്ട്. ഇതുപോലെ വിവാഹം കഴിപ്പിക്കേണ്ട മറ്റൊരു വിഭാഗംകൂടി കത്തോലിക്കാസഭയുടെ ഭാഗമെന്നവണ്ണം തുടരുന്നുണ്ട്. അത് ‘ലിവിംഗ് ടുഗതര്‍’ എന്ന അവിഹിത സാഹസിക കുടുംബജീവിതം രഹസ്യമായി നയിക്കുന്ന പുരോഹിതശുശ്രൂഷകരും മഠവാസിനികളും ആണ്. ഇന്ത്യയില്‍നിന്നും മറ്റിതര ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലെ കത്തോലിക്കാസഭയെ സേവിക്കാന്‍ പോയിരിക്കുന്ന പുരോഹിതശുശ്രൂഷരുടെയും കന്യാസ്ത്രിവേഷധാരിണികളുടെയും കാര്യമാണ് മനോവ പറഞ്ഞത്. അത്രത്തോളം ദുഷിച്ച അവസ്ഥയിലാണ് ഇന്ന് കത്തോലിക്കാസഭയിലെ ഈ വിഭാഗം. നിര്‍ബ്ബന്ധിത ഷണ്ഡീകരണത്തിന്റെ ഇരകളായി മഠങ്ങളില്‍ കഴിയുന്നവരെ വലവീശിപ്പിടിക്കാന്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന നികൃഷ്ടജന്മങ്ങള്‍ വൈദികരുടെയിടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. മനോവ ഉന്നയിക്കുന്നത് വെറും ആരോപണമല്ല. സഭയിലെ ഉന്നതര്‍ക്കെല്ലാം ഈ സത്യം അറിയാമെങ്കിലും, ആര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, പുരോഹിത ശുശ്രൂഷകരില്‍ മാത്രം ഒതുങ്ങുന്നതല്ല സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന പൈശാചികതയുടെ സാന്നിദ്ധ്യം. കേപ്പായുടെ സിംഹാസനത്തില്‍പ്പോലും മ്ലേച്ഛത സ്ഥാനംപിടിച്ചു കഴിഞ്ഞിരിക്കുന്നു!

കത്തോലിക്കാസഭയിലെ വംശവര്‍ദ്ധന നിലച്ചുപോകുന്നുവെങ്കില്‍, ആരെയാണ് നമുക്കു കുറ്റപ്പെടുത്താന്‍ സാധിക്കുന്നത്? സഭയ്ക്കു പുറത്തുള്ള ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല! ദൈവികനിയമങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിയമങ്ങളും, ദൈവവചന വിരുദ്ധമായ ചട്ടങ്ങളും നിര്‍മ്മിച്ചുകൊണ്ട് സ്വയം വരുത്തിവച്ച ദുരന്തമാണ് കത്തോലിക്കാസഭ ഇന്ന് അനുഭവിക്കുന്നത്. വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മംനല്കാനും, പുത്രീപുത്രന്മാരെ വിവാഹം കഴിപ്പിക്കാനും ദൈവം ഉപദേശിച്ചപ്പോള്‍, നിര്‍ബ്ബന്ധിത ഷണ്ഡീകരണം നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ തുറന്നുവച്ചിരിക്കുകയാണ് സഭാചാര്യന്മാര്‍! ഷണ്ഡീകരിക്കപ്പെടാന്‍ തയ്യാറായി വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍, അത് ദൈവവിളിയുടെ കുറവായി പരിഗണിച്ച് വിലാപവും പ്രാര്‍ത്ഥനയും പ്രഖ്യാപിക്കുന്നു. ദൈവം നമ്മെ അയച്ചത് ഷണ്ഡീകരിക്കപ്പെട്ട തലമുറയെ വാര്‍ത്തെടുക്കാനാണോ? ദൈവം നമ്മെ വിളിച്ചിരിക്കുന്നത് ഷണ്ഡത്വത്തിലേക്കാണോ? ഒരു യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്; എന്തെന്നാല്‍, ഒന്നോരണ്ടോ മക്കളില്‍ ഒതുങ്ങുന്നതാണ് ഇന്നത്തെ ക്രൈസ്തവകുടുംബം! ഒരാണും ഒരു പെണ്ണും എന്ന അനുപാതം നിലനിര്‍ത്താന്‍ ഇന്നത്തെ ദമ്പതികള്‍ വളരെയധികം ശ്രദ്ധിക്കുന്നു. മക്കളുടെ ആണ്‍-പെണ്‍ അനുപാതം 1 : 1 ആയി നിലനിര്‍ത്താന്‍ ഗര്‍ഭപാത്രങ്ങളെ കൊലക്കളങ്ങളാക്കുന്ന അവസ്ഥയുമുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

സന്താനങ്ങളെ ജനിപ്പിക്കുന്ന കാര്യത്തില്‍ 1 : 1 എന്ന അനുപാതം വിട്ടുവീഴ്ചയില്ലാതെ സൂക്ഷിക്കുന്നതിന്റെ പ്രത്യാഘാതം നിസ്സാരമാണെന്ന് ആരും കരുതരുത്. എന്തെന്നാല്‍, മറ്റേതൊരു സമൂഹത്തിലുമെന്നതിനേക്കാള്‍, ഇത് പ്രതികൂലമായി ബാധിക്കുന്നത് കത്തോലിക്കാസഭയിലാണ്. കാരണം, മറ്റു സമൂഹങ്ങളെയെല്ലാം പൊതുവായി ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ കൂടാതെ, കത്തോലിക്കാസഭയെ മാത്രം ബാധിക്കുന്ന ചില ദുരന്തങ്ങള്‍ ഈ വിഷയത്തിലുണ്ട്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും മരണമടയുന്നവരുടെ തലമുറ അവരില്‍ത്തന്നെ അവസാനിക്കുന്നുവെന്ന ദുരവസ്ഥ എല്ലാ വിഭാഗങ്ങളെയും പൊതുവായി ബാധിക്കുന്നതാണ്. വന്ധ്യതമൂലം പരമ്പര നിലയ്ക്കുന്നതും പൊതുദുരന്തമായി കാണാന്‍ കഴിയും. എന്നാല്‍, നിര്‍ബ്ബന്ധിത ഷണ്ഡീകരണം എന്ന മഹാദുരന്തം കത്തോലിക്കാസഭയില്‍ മാത്രമുള്ളതാണ്! മുന്‍കാലങ്ങളില്‍ പൗരോഹിത്യ ശുശ്രൂഷയ്ക്കായി വ്യക്തികളെ തിരഞ്ഞെടുക്കുമ്പോള്‍, ഒന്നിലധികം ആണ്‍മക്കളുള്ള ഭവനങ്ങളില്‍നിന്നു മാത്രം തിരഞ്ഞെടുക്കുന്ന രീതിയുണ്ടായിരുന്നു. ഇന്ന് അതു സാധിക്കില്ലെന്നു നമുക്കറിയാം. ഇവിടെയാണ്‌ പുനര്‍വിചിന്തനം അനിവാര്യമാകുന്നത്.

ഇന്ന് നൂറുകണക്കിനു സന്യാസസമൂഹങ്ങള്‍ കത്തോലിക്കാസഭയുടെ ഭാഗമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. സാമൂഹ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കോണ്‍ഗ്രിഗേഷനുകളെയും പിരിച്ചുവിടാനുള്ള ആര്‍ജ്ജവമാണ് ആദ്യമുണ്ടാകേണ്ടത്. കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും സുവിശേഷം പ്രസംഗിക്കാനുമല്ലാതെ പൗരോഹിത്യ ശുശ്രൂഷകരെ കത്തോലിക്കാസഭയ്ക്ക് ആവശ്യമില്ല. അനേകം കന്യാസ്ത്രിമഠങ്ങളുടെ ആവശ്യവും കത്തോലിക്കാസഭയ്ക്കില്ല. പ്രാര്‍ത്ഥനാജീവിതത്തിനുവേണ്ടി കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സൗകര്യാര്‍ത്ഥം ഒരു രൂപതയുടെ പരിധിയില്‍ ഒരു കന്യാസ്ത്രിമഠം മാത്രമേ പാടുള്ളു. വിവാഹപ്രായം കഴിഞ്ഞവരും പക്വതയോടെ സ്വയം തീരുമാനമെടുത്തവരുമായ ഭക്തസ്ത്രീകള്‍ക്കു മാത്രം അവിടെ പ്രവേശനം നല്‍കുക. പ്രണയനിരാശയോ സാമ്പത്തിക പരാധീനതയോ മൂലം വിവാഹം വേണ്ടെന്നുവച്ചവരെ കന്യാസ്ത്രിമഠങ്ങളില്‍ സ്വീകരിക്കരുത്. പ്രണയനിരാശ ബാധിച്ചവര്‍ക്ക് അഭയം നല്‍കിയാല്‍ അത് വലിയ ബാദ്ധ്യതയായി മാറും. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഒരു പെണ്‍കുട്ടി അവിവാഹിതയായി ജീവിക്കുന്നുവെന്ന് കണ്ടാല്‍, അവളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ സഭ തയ്യാറാകണം. കത്തോലിക്കാസഭയ്ക്ക് അതിനുള്ള സാമ്പത്തികഭദ്രതയും മറ്റു സൗകര്യങ്ങളും ഇന്നുണ്ട്. വിജാതിയരുടെയിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തി നശിപ്പിച്ചുകളയുന്ന സമ്പത്തിന്റെ നൂറിലൊരുഭാഗം ചിലവഴിച്ചാല്‍, സാമ്പത്തിക പരാധീനതയുടെ പേരില്‍ ഒരു കത്തോലിക്കായുവതിയും പുരനിറഞ്ഞു നില്‍ക്കില്ല. വിജാതിയസംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്റര്‍നാഷണല്‍ എന്ന നിഗൂഢസംഘടനയെ പിരിച്ചുവിടുകയും, ആ സ്ഥാപനത്തിലൂടെ ചിലവഴിച്ചുകൊണ്ടിരിക്കുന്ന സഹസ്രകോടികള്‍ സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനായി ചിലവഴിക്കുകയും ചെയ്‌താല്‍, കത്തോലിക്കാസഭയില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും. ആദിമസഭ അങ്ങനെയാണ് നമുക്കു മാതൃക കാണിച്ചുതന്നിരിക്കുന്നത്! ആദ്യം മക്കള്‍ ഭക്ഷിക്കട്ടെ; മക്കള്‍ ഭക്ഷിച്ചു തൃപ്തരായിട്ട് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കാം!

പള്ളികള്‍ അലങ്കരിക്കാനും പുരോഹിതശുശ്രൂഷകര്‍ക്ക് വച്ചുവിളമ്പാനും കന്യാസ്ത്രിമാരുടെ ആവശ്യമില്ല! പള്ളിമേടകളില്‍ ചുറ്റിത്തിരിയാനല്ല, മഠങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കാനും വചനം ധ്യാനിക്കാനുമാണ് കന്യാസ്ത്രിമാരുടെ സമര്‍പ്പണം. കന്യകാത്വം കാത്തുസൂക്ഷിച്ച്‌, പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജീവിക്കാന്‍ സമര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ വാസസ്ഥലങ്ങളില്‍ പുരുഷന്മാര്‍ കയറിയിറങ്ങാനും പാടില്ല. പുരോഹിത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരാണെങ്കില്‍പ്പോലും മഠത്തിലെ നിയമം അതുതന്നെയായിരിക്കണം! സാത്താന് ഒരിക്കലും നാം അവസരം കൊടുക്കരുത്. എന്തെന്നാല്‍, അവന്‍ അവസരം തേടിനടക്കുകയാണ്. ഈ വിഷയത്തിലേക്ക് കൂടുതല്‍ കടക്കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല. ഈ ഉപശീര്‍ഷകത്തില്‍ ചര്‍ച്ചയ്ക്കെടുത്ത വിഷയം പൂര്‍ത്തിയാക്കാം. കത്തോലിക്കാസഭ ഇന്ന് ‘വംശനാശ’ ഭീഷണി നേരിടുന്നതിന്റെ രണ്ടു കാരണങ്ങളാണ് ഈ ഉപശീര്‍ഷകത്തില്‍ ചര്‍ച്ചയ്ക്കെടുത്തത്. ജനനനിയന്ത്രണവും വിശ്വാസത്യാഗവുമാണ് കത്തോലിക്കാസഭയെ വംശനാശത്തിലേക്ക് നയിക്കുന്ന രണ്ടു ഘടകങ്ങളെന്നു മനോവ ചൂണ്ടിക്കാണിക്കുകയുണ്ടായി. ജനനനിയന്ത്രണത്തിന്റെ വിവിധ രൂപങ്ങള്‍ നാം മനസ്സിലാക്കിക്കഴിഞ്ഞു. വന്ധ്യംകരണംപോലെതന്നെ നിര്‍ബ്ബന്ധിത ഷണ്ഡീകരണവും വംശനാശത്തിനു കാരണമാകുമെന്നു നാം തിരിച്ചറിഞ്ഞു. കത്തോലിക്കാസഭയില്‍ മാത്രം പ്രാബല്യത്തിലുള്ള നിര്‍ബ്ബന്ധിത ഷണ്ഡീകരണം അവസാനിപ്പിക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കും. എങ്ങനെയെന്നാല്‍, സഭാമാനേജര്‍മാര്‍ ഇനിയും വലയുമായി കൗമാരക്കാരെ തേടിയെത്തുമ്പോള്‍, അവരുടെ വലയില്‍ കുരുങ്ങാതിരുന്നാല്‍ മാത്രം മതി! മക്കളെ റാഞ്ചാന്‍ ഇറങ്ങുന്ന കഴുകന്മാര്‍ക്ക് അവരെ എറിഞ്ഞുകൊടുക്കാതിരിക്കുക! മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍, അവര്‍തന്നെ നിശ്ചയിക്കട്ടെ അവരുടെ ജീവിതാന്തസ്!

വിശ്വാസത്യാഗം എന്ന ദുരന്തത്തെക്കുറിച്ചാണ് ഇനി നാം പരിശോധിക്കുന്നത്. ഒരുവന്‍ താന്‍ വിശ്വസിച്ചിരുന്ന വിശ്വാസങ്ങളെ ഉപേക്ഷിച്ച് മറ്റൊരു വിശ്വാസം സ്വീകരിക്കുന്നുവെങ്കില്‍, പ്രധാനമായും രണ്ടു കാരണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒരുകാരണം, താന്‍ വിശ്വസിച്ചുപോന്ന ആശയത്തേക്കാള്‍ ശ്രേഷ്ഠവും സത്യവുമായ ആശയത്തെ കണ്ടെത്തുമ്പോള്‍ അവന്‍ തന്റെ പഴയ വിശ്വാസത്തെ ഉച്ഛിഷ്ടംപോലെ ഉപേക്ഷിച്ച്, സത്യവും ശ്രേഷ്ഠവുമായതിനെ സ്വീകരിക്കുന്നു. ഇത് ക്രൈസ്തവരുടെ വിശ്വാസത്യാഗത്തിന് ആധാരമാകാവുന്ന കാരണമല്ല. എന്തെന്നാല്‍, നിത്യജീവനെ സംബന്ധിച്ച് വ്യക്തവും വിശ്വാസയോഗ്യവും സ്ഥിരീകരിക്കപ്പെട്ടതുമായ മറ്റൊരു മാര്‍ഗ്ഗം ഇന്നോളം ഒരു മതവും പ്രഖ്യാപിച്ചിട്ടില്ല. മരണശേഷം ഉത്ഥാനംചെയ്തുകൊണ്ട് പുനരുത്ഥാനത്തിനു സ്ഥിരീകരണം നല്‍കിയ ഒരേയൊരു മതസ്ഥാപകന്‍ ക്രിസ്തു മാത്രമാണ്. അനേകരെ സാക്ഷിയാക്കി സ്വര്‍ഗ്ഗാരോഹണം ചെയ്ത ഒരു മതസ്ഥാപകനും ക്രിസ്തുതന്നെ! ഇങ്ങനെയുള്ള ഒരു വിശ്വാസത്തില്‍നിന്നു മറ്റൊരു വിശ്വാസത്തിലേക്ക് പരിവര്‍ത്തിതരാകാന്‍ തലയ്ക്ക് വെളിവുള്ള ആരും തയ്യാറാകില്ല. ക്രിസ്തീയതയുടെ നിസ്തുല്യതയും അനന്യതയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ.പ്രവ: 4; 12). മറ്റേതെങ്കിലും മതത്തില്‍ ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടോ? സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തുകൊണ്ട് സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ഒരേയൊരു ദൈവം യേഹ്ശുവാ മാത്രമാണ്! ആയതിനാല്‍, ക്രിസ്തീയവിശ്വാസം ത്യജിക്കാന്‍ മേല്പറഞ്ഞ കാരണം മതിയായതല്ല!

അങ്ങനെയെങ്കില്‍ വിശ്വാസത്യാഗത്തിനുള്ള രണ്ടാമത്തെ സാദ്ധ്യതയേതാണ്? അതാണ്‌ അജ്ഞത! ദൈവത്തെക്കുറിച്ചും ദൈവത്തില്‍നിന്നുള്ള രക്ഷയെക്കുറിച്ചും അജ്ഞത പുലര്‍ത്തുന്നവര്‍ ക്രൈസ്തവ മേല്‍വിലാസത്തില്‍ ജീവിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്യാഗം എന്നത് സ്വാഭാവികമായി വന്നുഭവിക്കാവുന്ന ദുരന്തം മാത്രമാണ്! ക്രിസ്തീയതയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തതയോടെ പഠിപ്പിക്കാന്‍ സഭയിലെ ആചാര്യന്മാര്‍ തയ്യാറാകാത്തതാണ് ഈ ദുരന്തത്തിനാധാരം. കത്തോലിക്കാസഭയുടെ മതബോധനം എന്നപേരില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വഴിപിഴപ്പിക്കുന്ന ആശയങ്ങളുടെ സമാഹാരമാണ്. ജലത്താലും ആത്മാവിനാലും വീണ്ടുംജനിക്കാത്ത ഒരുവന്‍പോലും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന സത്യം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായുള്ളത് യേഹ്ശുവായുടെ നാമം മാത്രമാണെന്ന സത്യത്തെയും തള്ളിക്കളഞ്ഞു. എല്ലാ മതത്തിലും രക്ഷയുണ്ട് എന്ന നുണയുടെ പ്രചാരകരായി കത്തോലിക്കാസഭയിലെ മാനേജര്‍മാര്‍ അധഃപതിച്ചു. സഭയുടെ അടിസ്ഥാനപ്രബോധനങ്ങളെ തള്ളിക്കളഞ്ഞ വ്യാജ ഇടയന്മാരാണ്‌ ഇന്ന് കത്തോലിക്കാസഭയിലെ വിശ്വാസികളെ നയിക്കുന്നത്. ഈ ഇടയന്മാരെ അനുഗമിക്കുന്നവരുടെ അന്ത്യം വിശ്വാസത്യാഗമാണ്! സത്യദൈവത്തിന്റെ സഭയില്‍നിന്ന് വ്യാജമതങ്ങളിലേക്ക് ആരെങ്കിലും പോകുന്നുണ്ടെങ്കില്‍, അതിന്റെ കാരണം ഇടയന്മാരുടെ വ്യാജപ്രബോധനമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: “ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി”(യിരെമിയാഹ്: 50; 6). കത്തോലിക്കാസഭയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാനകാരണമാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ക്രിസ്തീയത ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കും ബുദ്ധമതത്തിലേക്കും സിക്കുമതത്തിലേക്കും ഇസ്ലാംമതത്തിലേക്കും ചേക്കേറുന്നവരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയില്‍നിന്ന് പുറത്തുപോകുന്നവരില്‍ ഏറെയും ചെന്നെത്തുന്നത് ഹിന്ദുമതത്തിലാണ്. കണ്ണടച്ച് ഇരുട്ടാക്കിയിട്ടു കാര്യമില്ല; സത്യമിതാണ്! കാനഡയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അരയുംതലയും മുറുക്കി സംഘപരിവാര്‍ രംഗത്തുണ്ട്. യൂറോപ്പിലും ഓസ്ട്രേലിയയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതൊന്നും അറിയാതെയോ, അറിയാത്തതായി ഭാവിച്ചോ ആണ് സഭാമാനേജര്‍മാര്‍ വിഹരിക്കുന്നത്. 130 കോടി അംഗങ്ങളുണ്ടെന്നു മേനിപറഞ്ഞു നടക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവരാന്‍ തയ്യാറാകണം. സാങ്കേതികമായി സഭയിലെ അംഗങ്ങളായിരിക്കുന്നവരില്‍ ഭൂരിഭാഗവും വിശ്വാസികളല്ല എന്നതാണു യാഥാര്‍ത്ഥ്യം! ആര്‍ക്കും വിഴുങ്ങാന്‍ പാകത്തിനാണ് കത്തോലിക്കാസഭയിലെ വിശ്വാസികളെ ഒരുക്കിനിര്‍ത്തിയിരിക്കുന്നത്! അല്ലായിരുന്നുവെങ്കില്‍ ഹിന്ദുമതത്തിലേക്കുപോലും ആകര്‍ഷിക്കപ്പെടുന്ന അവസ്ഥയില്‍ ഇവര്‍ ആയിത്തീരുമായിരുന്നില്ല! പിശാചിന്റെതായി ബൈബിള്‍ വെളിപ്പെടുത്തിയിട്ടുള്ള എല്ലാ അടയാളങ്ങളും ധരിക്കുന്ന ഏക മതമാണ്‌ ഹിന്ദുമതം! മന്ത്രവാദികള്‍, ക്ഷുദ്രവിദ്യക്കാര്‍, ആഭിചാരക്കാര്‍, മ്ലേച്ഛവിഗ്രഹങ്ങള്‍, വെളിച്ചപ്പാടുമാര്‍ തുടങ്ങിയ എല്ലാ അടയാളങ്ങളും ഹിന്ദുമതത്തിലുണ്ട്. മാത്രവുമല്ല, ദേവദാസി സമ്പ്രദായം എന്ന പൈശാചിക അടയാളം മറ്റൊരു മതത്തിലും കണ്ടെത്താന്‍ സാധിക്കില്ല! തിന്മയുടെ പ്രതീകമായ സര്‍പ്പത്തെ വിളക്കുവച്ച് ആരാധിക്കുന്ന മറ്റേതു ജനതയാണ് ഈ ഭൂമുഖത്തുള്ളത്! പൈശാചികതയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ മതം ഹിന്ദുമതമാണ്! ഈ മതത്തിനുപോലും വിശ്വാസികളെ സംഭാവനചെയ്യാന്‍ പാകത്തിനാണ് കത്തോലിക്കാസഭയിലെ അഭിനവ ഇടയന്മാര്‍ മതബോധനം ചിട്ടപ്പെടുത്തിയിരിക്കുന്നത്! വിശ്വാസത്യാഗത്തിനുവേണ്ടി ഇതിനപ്പുറം എന്ത് അനുകൂല സാഹചര്യമാണ് ഒരുക്കേണ്ടത്!? 

മിശ്രവിവാഹം എന്ന ഭീകരത!

സ്വന്തം സമുദായത്തില്‍നിന്ന് അന്യസമുദായത്തിലേക്ക് ആഘോഷപൂര്‍വ്വം യുവതികളെ വിവാഹം ചെയ്തയയ്ക്കുന്ന ഒരേയൊരു സമൂഹമേ ഈ ഭൂമുഖത്തുള്ളു! കത്തോലിക്കാസഭയുടെ മേല്‍വിലാസത്തിലാണ് ഈ ആഭാസം നടക്കുന്നതെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, ഇങ്ങനെ വിവാഹിതരാകുന്ന വ്യക്തികളോ, അതിനു കാര്‍മ്മികത്വം വഹിക്കുന്ന നീളന്‍കുപ്പായക്കാരോ കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണെന്ന് പലര്‍ക്കും അറിയില്ല. ദൈവത്തിന്റെ നിയമങ്ങളെ ലംഘിക്കാന്‍ ഒരുവന്‍ മനസ്സില്‍ തീരുമാനമെടുക്കുന്ന നിമിഷംതന്നെ അവന്‍ ദൈവത്തിന്റെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടും. ഒരുപാത്രം പയറുപായസത്തിനുവേണ്ടി കടിഞ്ഞൂല്‍പ്പുത്രസ്ഥാനം വേണ്ടെന്നുവച്ച യേസാവിനു നഷ്ടമായത് പിതാവിന്റെ അനുഗ്രഹം മാത്രമായിരുന്നില്ല; ദൈവത്തിന്റെ വിളികൂടിയായിരുന്നു. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: “യേസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി”(ഉത്പ: 25; 34). കടിഞ്ഞൂലവകാശത്തെ നിസ്സാരമായി കരുതിയ യേസാവ് ദൈവസന്നിധിയില്‍നിന്ന് തിരസ്കൃതനായതുപോലെ, ക്രിസ്തീയതയെ നിസ്സാരമായി കരുതുന്ന ഏതൊരുവനും സഭയില്‍നിന്നു വിച്ഛേദിക്കപ്പെടും! അതായത്, ‘മിശ്രവിവാഹം’ എന്നപേരില്‍ കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ നടക്കുന്ന ‘സെക്കുലര്‍’ കൂടിച്ചേരലുകളില്‍ കത്തോലിക്കരോ ക്രിസ്ത്യാനികളോ ഇല്ല! മറിച്ച്, കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ട വ്യക്തിയും വിജാതിയനും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമാണത്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കത്തോലിക്കാസഭയില്‍ അംഗമായിരുന്ന ഒരു വ്യക്തിക്ക് നിത്യനാശത്തിലേക്ക് യാത്രയയപ്പ് നല്‍കുന്ന ചടങ്ങാണത്! ഇടയന്മാരുടെ പൈശാചികതയും കെടുകാര്യസ്ഥതയും തിരിച്ചറിയേണ്ടത് ഇവിടെയാണ്‌!    

കത്തോലിക്കാസഭയില്‍ അല്ലാതെ, മറ്റേതെങ്കിലും സമൂഹത്തില്‍ ഇത്തരം ആഭാസം അരങ്ങേറുന്നുണ്ടോ? ആദിവാസിഗോത്രങ്ങളില്‍പ്പോലും കാണാത്ത ദുരാചാരമാണിത്. അവര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്ക് മക്കളെ നല്‍കാറില്ല. ആടുകള്‍ സ്വന്തമല്ലാത്ത ഇടയന്മാരുടെ കെടുകാര്യസ്ഥതയ്ക്ക് കത്തോലിക്കാസഭയിലെ സ്വയം പ്രഖ്യാപിത നേതാക്കന്മാരാണ് ഏറ്റവും വലിയ ദൃഷ്ടാന്തം. മിശ്രവിവാഹത്തിനു കാര്‍മ്മികത്വം വഹിക്കാന്‍ തയ്യാറാകുന്ന ഇവരെ തന്റെ സഭയുടെ കാര്യസ്ഥരായി ക്രിസ്തു നിയോഗിക്കുമെന്ന് കരുതരുത്. എന്തെന്നാല്‍, അന്യദേവന്മാരിലേക്കു നയിക്കുന്ന ആശയങ്ങളുമായി ആരെയും ദൈവം തന്റെ ജനത്തിനരികിലേക്ക് അയയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് അവിടുന്നുതന്നെയാണ്. കത്തോലിക്കാസഭയിലെ മുതലാളിമാര്‍ക്ക് വിശ്വാസികളുടെ ആത്മനാശം ഒരു പ്രശ്നമല്ല! അതിനാല്‍ത്തന്നെ, ഇവരെ അയച്ചത് ക്രിസ്തുവാണെന്ന് ആരും പറയരുത്. യാഹ്‌വെയുടെ കല്പന ശ്രദ്ധിക്കുക: “അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4). യാഹ്‌വെയുടെ ഈ കല്പന നിലനില്‍ക്കെ, അന്യമതസ്ഥരുമായുള്ള വിവാഹം പള്ളിയില്‍ വച്ച് നടത്തിക്കൊടുക്കാന്‍ തയ്യാറാകുന്ന മെത്രാന്മാരുടെ ലക്ഷ്യമെന്താണ്‌? ഇതൊരു പൈശാചിക അജണ്ടയാണ്!

ഈ ഭൂമിയിലുള്ള ഒരു മതങ്ങളും മിശ്രവിവാഹം നടത്തിക്കൊടുക്കുന്നില്ല. ഇസ്ലാംമതത്തില്‍പ്പെട്ട രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം മാത്രമേ ഇസ്ലാംമതത്തില്‍ നടത്തിക്കൊടുക്കുകയുള്ളു. ഏതെങ്കിലും ഹൈന്ദവവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹം മാത്രമാണ് ഹിന്ദുമതത്തില്‍ നടത്തിക്കൊടുക്കപ്പെടുന്നത്. ഒരാള്‍ മറ്റേതെങ്കിലും മതത്തില്‍പ്പെട്ടയാളാണെങ്കില്‍ ആ വ്യക്തി വിവാഹത്തിനു മുന്‍പുതന്നെ തങ്ങളുടെ മതത്തിലേക്കു ചേരണമെന്നതാണ് ഇസ്ലാംമതത്തിലെയും ഹിന്ദുമതത്തിലെയും വിവാഹനിയമം! മതാചാരപ്രകാരം വിവാഹം നടത്തണമെങ്കില്‍ രണ്ടുപേരും ഒരേമതത്തിലുള്ളവരായിരിക്കണം എന്ന നിയമം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമുള്ളതല്ല; വനാന്തരങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരടക്കം ലോകത്തുള്ള മുഴുവന്‍ മതങ്ങളും പിന്തുടരുന്നതാണ് ഈ നിയമം. അവര്‍ സേവിക്കുന്ന മൂര്‍ത്തികളില്‍നിന്നു ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല വിജാതിയര്‍ ഈ നിയമം നിര്‍മ്മിച്ചത്. മറിച്ച്, വിജാതിയരെ നയിക്കാന്‍ സമുദായസ്നേഹികളായ ആചാര്യന്മാര്‍ ഉണ്ടായിരുന്നതുകൊണ്ട്, അവര്‍ തങ്ങളുടെ സമുദായത്തിന്റെ നിലനില്പിന് ഭീഷണിയാകാത്ത നിയമങ്ങള്‍ നിര്‍മ്മിച്ചു. മനുഷ്യന്‍ നിര്‍മ്മിച്ച നിയമത്തില്‍പ്പോലും അവര്‍ ഭേദഗതി വരുത്തിന്നില്ല. ഇവിടെയാണ്‌ ക്രൈസ്തവ ആചാര്യന്മാരുടെ കാപട്യവും പൈശാചികതയും നാം തിരിച്ചറിയേണ്ടത്.

ക്രിസ്ത്യാനിക്കുവേണ്ടി നിയമം നല്‍കിയത് മനുഷ്യനല്ല, ദൈവമാണ്! സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെട്ട നിയമങ്ങളുള്ള ഏക സമൂഹമാണ് ക്രൈസ്തവര്‍! യെഹൂദര്‍ പിന്തുടരുന്നത് സ്വര്‍ഗ്ഗത്തില്‍നിന്നുള്ള നിയമങ്ങളായിരുന്നുവെങ്കിലും, ക്രിസ്തുവിനെ അവര്‍ സ്വീകരിക്കാത്തതുകൊണ്ട് ആ നിയമങ്ങള്‍ അപൂര്‍ണ്ണമാണ്. എന്തെന്നാല്‍, ക്രിസ്തുവിലാണ് നിയമത്തിന്റെ പൂര്‍ത്തീകരണം. യിസ്രായേലിനു നിയമം നല്‍കിയപ്പോള്‍ മോശതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മോശയെപ്പോലെ ഒരു പ്രവാചകന്‍ അയയ്ക്കപ്പെടുകയും, ആ പ്രവാചകനാല്‍ നിയമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുമെന്നാണ് യിസ്രായേലിനു നല്‍കപ്പെട്ട മുന്നറിയിപ്പ്. ആയതിനാല്‍, യേഹ്ശുവായിലൂടെ സ്ഥിരീകരിക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്ത നിയമങ്ങളെ പിന്തുടരുന്നവരാണ് യഥാര്‍ത്ഥ യിസ്രായേല്‍! യേഹ്ശുവായുടെ പ്രഖ്യാപനങ്ങളെ അപ്പാടെ ഏറ്റെടുക്കുകയെന്നതാണ് യിസ്രായേലിന്റെ ഉത്തരവാദിത്തം. സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെട്ട നിയമങ്ങളില്‍ കൈകടത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനു മാത്രമേ അധികാരമുള്ളൂ. ആയതിനാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന യേഹ്ശുവാ സ്ഥിരീകരിച്ച നിയമങ്ങളെ തൊടാന്‍ മനുഷ്യര്‍ക്കോ ദൈവദൂതന്മാര്‍ക്കുപോലുമോ അധികാരമില്ല! അതായത്, കത്തോലിക്കാസഭയ്ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ക്രിസ്തു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; മറിച്ച്, അവിടുന്ന് കല്പിച്ചവ അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയെന്നതാണ് സഭയെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, കത്തോലിക്കാസഭ നിയമനിര്‍മ്മാണ സഭയല്ല, നിയമനിര്‍വ്വഹണ സഭയാണ്! ആയതിനാല്‍, കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ആചാര്യസമൂഹം നിര്‍മ്മിക്കുന്ന ഒരു നിയമവും വിശ്വാസികള്‍ക്കു ബാധകമല്ല!

ദൈവദൂഷണപരമായ നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിച്ചുകൊണ്ട് സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു നിഗൂഢസംഘമാണ് കത്തോലിക്കാസഭയുടെ ബാഹ്യഘടകത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍, ക്രിസ്തുവിനാല്‍ സംരക്ഷിക്കപ്പെടുന്ന ഒരു ആന്തരികസഭയുണ്ട്. ബാഹ്യസഭയുടെ നിയന്താക്കള്‍ക്ക് ആന്തരികസഭയുമായി ബന്ധമൊന്നുമില്ല. ക്രിസ്തുവിനെ ഏകരക്ഷകനായി സ്വീകരിച്ചവരും അവിടുത്തെ നിയമങ്ങള്‍ പാലിക്കുന്നവരുമായ ദൈവമക്കള്‍ മാത്രമേ ആന്തരികസഭയില്‍ അംഗങ്ങളായുള്ളു. അവരുടെ ഏകപരമാധികാരി യേഹ്ശുവായാണ്! സ്കൂളുകളോ ആശുപത്രികളോ വ്യവസായശാലകളോ ആന്തരികസഭയ്ക്കില്ല! ആന്തരികസഭ എന്നത് സ്വര്‍ഗ്ഗീയ യെരുശലെമിനു സമാനമാണ്! പുതിയ ആകാശവും പുതിയഭൂമിയും സ്ഥാപിതമാകുകയും ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ പുതിയ യെരുശലേം സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ചെയ്യുമ്പോള്‍ അവിടെ യേഹ്ശുവാ രാജാവായി വാഴും. അതാണ്‌ സ്വര്‍ഗ്ഗീയ യെരുശലേം! ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: “ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധനഗരമായ പുതിയ യെരുശലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും”(വെളി: 21; 1-3). യേഹ്ശുവായുടെ ഭരണം സ്ഥാപിതമാകുന്നത് ഈ സ്വര്‍ഗ്ഗീയ യെരുശലേമിലാണ്. ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ ആകുന്ന അന്നാണ് യേഹ്ശുവാ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടുന്നത്.

സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന പുതിയ യെരുശലേമിനു സമാനമാണ് ക്രിസ്തുവിന്റെ സഭയായ പരിശുദ്ധ കത്തോലിക്കാസഭ! അത് ബാഹ്യമായി നാം കാണുന്ന സഭയല്ല; മറിച്ച്, വിശുദ്ധരുടെ സഹപൗരന്മാര്‍ അംഗങ്ങളായിരിക്കുന്ന ആന്തരികസഭയാണ്! അശുദ്ധര്‍ക്ക് ഈ സഭയില്‍ പ്രവേശനമില്ല! സ്വര്‍ഗ്ഗിയ യെരുശലേമില്‍ പ്രവേശിക്കുന്നവര്‍ക്കു മാത്രമേ കത്തോലിക്കാസഭയ്ക്കുള്ളിലെ ആന്തരികസഭയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല”(വെളി: 21; 27). സ്വവര്‍ഗ്ഗഭോഗികള്‍ക്കോ വിഗ്രഹാരാധകര്‍ക്കോ നിയമനിഷേധികള്‍ക്കോ കത്തോലിക്കാസഭയില്‍ സ്ഥാനമില്ലെന്നറിയാന്‍ സ്വര്‍ഗ്ഗീയ യെരുശലേം എന്താണെന്നു പരിശോധിച്ചാല്‍ മതി! അതായത്, വചനവിരുദ്ധമായ പുതിയ നിയമങ്ങളും ചട്ടങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരുവനും സഭയുടെ ഭാഗമല്ല! ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അവിടുത്തെ രാജ്യത്തു പ്രവേശനം ലഭിക്കുന്നത് ആര്‍ക്കെല്ലാമാണെന്നു നോക്കുക: “ജീവന്റെ വൃക്ഷത്തിന്മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്”(വെളി: 22; 14, 15). ജീവന്റെ വൃക്ഷം യേഹ്ശുവായാണ്. നഗരത്തിലേക്കു പ്രവേശിക്കാന്‍ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നത് എങ്ങനെയാണെന്ന് കേപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍”(അപ്പ. പ്രവര്‍: 2; 38). ക്രിസ്തുവിന്റെ രാജ്യത്ത് സ്വീകാര്യരാകുവാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല!

ക്രിസ്തുവിന്റെ സഭയില്‍ അംഗമാകുകയെന്നത് അവിടുത്തെ രാജ്യത്ത് പൗരത്വം ലഭിക്കുന്നതിന്റെ മുന്നോടിയാണ്. കേപ്പായും പൗലോസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പസ്തോലപ്രമുഖനായ കേപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്”(1 കേപ്പാ: 2; 9). പൗലോസ് പ്രഖ്യാപിച്ചതുകൂടി ശ്രദ്ധിക്കുക: “ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേ: 2; 19). മറ്റൊരു പ്രഖ്യാപനം നോക്കുക: “സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരുശലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രാ: 12; 22). ഈ ഉന്നതമായ പദവിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള വിവരണം തുടരുകയാണ്: “സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുമ്പിലേക്കും പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേഹ്ശുവായുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തേക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്”(ഹെബ്രാ: 12; 23, 24). സഭയുടെ പരിശുദ്ധിയാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടത്. കത്തോലിക്കാസഭയില്‍ അംഗമാകണമെങ്കില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ട യോഗ്യതകളെല്ലാം ഉണ്ടായിരിക്കണം. യേഹ്ശുവായിലൂടെ നാം പ്രാപിച്ചിരിക്കുന്നത് ആ യോഗ്യതകളാണ്. വിശ്വാസത്യാഗത്തിലൂടെ ഒരുവന്‍ നഷ്ടപ്പെടുത്തുന്നത് എത്ര മഹനീയമായ പദവിയാണെന്ന് ഓരോരുത്തരും ചിന്തിക്കുക. ഈ ചിന്തയുണര്‍ത്താന്‍ ക്രിസ്ത്യാനികള്‍ക്കു നേതാക്കന്മാരില്ലെന്നു മാത്രമല്ല, വിജാതിയതയ്ക്കും മ്ലേച്ഛവിഗ്രഹങ്ങള്‍ക്കുംപോലും മഹത്വം ചാര്‍ത്തിക്കൊടുക്കാനാണ് അഭിനവനേതാക്കന്മാര്‍ അവതാരമെടുത്തിരിക്കുന്നത്! 

ക്രിസ്തുവിന്റെ സഭയില്‍ അംഗമായിരിക്കുകയെന്ന മഹനീയമായ അവകാശത്തെ പുല്ലുപോലെ ഉപേക്ഷിക്കുന്നവരാണ് മിശ്രവിവാഹിതര്‍! പ്രണയങ്ങളാണല്ലോ മിശ്രവിവാഹങ്ങളില്‍ ഒടുങ്ങുന്നത്! മിശ്രവിവാഹിതരാകുന്ന ഇണകളില്‍ ക്രൈസ്തവനാമധാരികള്‍ക്കു മാത്രമാണ് നിസ്സാരമായി തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ സാധിക്കുന്നതെങ്കില്‍, മിശ്രവിവാഹം എന്ന ആശയത്തിനു പിന്നില്‍ പൈശാചികമായ ഒരു അജണ്ടയുണ്ടെന്നു നാം തിരിച്ചറിയണം. ആ അജണ്ടയുടെ ഭാഗമാണ് കത്തോലിക്കാസഭയ്ക്കുവേണ്ടിയുള്ള മതബോധന നിര്‍മ്മാണം. വികലവും ദൈവവചനവിരുദ്ധവുമായ മതബോധനത്തിലൂടെ വിശ്വാസസ്ഥിരതയില്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം. യാതൊരു സങ്കോചവുമില്ലാതെ ഒരുവന്‍ സ്വന്തം വിശ്വാസത്തെ ത്യജിക്കണമെങ്കില്‍, അവന്റെ വിശ്വാസത്തിന് അവന്‍ കല്പിച്ചിരിക്കുന്ന വില അത്രത്തോളം ചെറുതായിരിക്കണം. പ്രണയപങ്കാളിക്കുവേണ്ടി സത്യദൈവത്തെ ഉപേക്ഷിക്കാന്‍ മടിയില്ലാത്തവരായി ക്രൈസ്തവരുടെ തലമുറയെ വാര്‍ത്തെടുത്തത് ഏത് മതബോധനമായാലും, അത് പിശാചിനുവേണ്ടി നരകസന്തതികള്‍ ഒരുക്കിയ കെണിയാണ്‌! വ്യര്‍ത്ഥതയില്‍ ജീവിക്കുന്ന വിജാതിയര്‍പ്പോലും പ്രണയപങ്കാളിക്കുവേണ്ടി തങ്ങളുടെ മതം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് ക്രൈസ്തവനാമധാരികള്‍ തങ്ങളുടെ വിശ്വാസത്തെ നശ്വരമായ സന്തോഷത്തിനുവേണ്ടി ഉപേക്ഷിക്കുന്നത്! വിജാതിയതയുടെ വ്യര്‍ത്ഥതയും ക്രിസ്തീയതയുടെ ഏകസത്യവും പഠിപ്പിക്കാന്‍ കത്തോലിക്കാസഭയില്‍ ആരുമില്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. വിജാതിയത വ്യര്‍ത്ഥമാണെന്നും ക്രിസ്തീയത മാത്രമാണ് സത്യമെന്നും ഉറപ്പുള്ളവര്‍ക്കല്ലേ അത് പഠിപ്പിക്കാന്‍ കഴിയുകയുള്ളു!? അങ്ങനെയുള്ള ആചാര്യന്മാര്‍ കത്തോലിക്കാസഭയില്‍ ഇന്നില്ല!

ക്രിസ്തുവിന്റെ സഭയുടെ ഔദ്യോഗിക പ്രബോധനം നോക്കുക: “യേഹ്ശുവായില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു”(എഫേ: 4; 17, 18). നിത്യജീവനില്‍നിന്നു അകറ്റപ്പെട്ട അവസ്ഥയാണ് വിജാതിയത! ക്രിസ്തുമതം ഉപേക്ഷിക്കുന്ന ഏതൊരുവനും നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെടുന്നു. വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഈ സത്യം സഭയില്‍ പ്രഘോഷിക്കാന്‍ ആര്‍ജ്ജവമില്ലാത്തവര്‍ക്ക് സഭാവസ്ത്രം ധരിക്കാനോ ആചാര്യപദവി വഹിക്കാനോ ഉള്ള യോഗ്യതയില്ല! എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു“പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 7-9). രാജകീയപൗരോഹിത്യത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ഓരോ ക്രിസ്ത്യാനിയും പുരോഹിതരും, അതിനാല്‍ത്തന്നെ പ്രബോധകരുമാണ്! ജ്ഞാനത്തില്‍നിന്നല്ലാതെ രൂപപ്പെട്ട വിശ്വാസസമൂഹമായി ക്രൈസ്തവസമൂഹങ്ങള്‍ അധഃപതിച്ചപ്പോള്‍, അവരുടെ പ്രബോധനങ്ങളും വ്യര്‍ത്ഥതയായി മാറി. വിശ്വാസത്യാഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാനകാരണവും ഇതുതന്നെ! അനേകര്‍ നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയെ നാം നിസ്സാരമായി കാണരുത്. എന്തെന്നാല്‍, നാമോരോരുത്തരും അതിനു ദൈവസമക്ഷം കണക്കുബോധിപ്പിക്കേണ്ടിവരും! 

വിജാതിയരുമായുള്ള വിവാഹത്തിലൂടെ ക്രിസ്തീയതയില്‍നിന്നും, അതുവഴി നിത്യജീവനില്‍നിന്നും വിച്ഛേദിക്കപ്പെടുമെന്നു നാം കണ്ടു. എന്നാല്‍, വിവാഹം കഴിക്കുന്ന വ്യക്തി മാത്രമല്ല, അതിനു സാക്ഷികളാകുന്ന സകലരും വിച്ഛേദിക്കപ്പെടുന്നു എന്നതാണ് മിശ്രവിവാഹത്തിലെ ഏറ്റവും വലിയ ദുരന്തം. ഈ വചനം ശ്രദ്ധിക്കുക: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ”(മലാക്കി: 2; 11, 12). പള്ളികളില്‍ വച്ച് മിശ്രവിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന മെത്രാന്മാരും സഹകാരികളും മാത്രമല്ല, അതിനു സാക്ഷ്യംവഹിക്കുന്ന സകലരും യാക്കോബിന്റെ കൂടാരമായ സഭയില്‍നിന്നു വിച്ഛേദിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം ഭയത്തോടെ നാം തിരിച്ചറിയണം. മിശ്രവിവാഹങ്ങളെ നിസ്സാരമായി കാണുന്ന ക്രിസ്ത്യാനികളുടെ കണ്ണുകളെ ഈ വചനം തുറപ്പിക്കുന്നില്ലെങ്കില്‍, ഹാ കഷ്ടം!

വിവാഹം ഒരു ഉടമ്പടിയാണ്. ആധുനിക യിസ്രായേലിനു മാത്രമല്ല, പുരാതന യിസ്രായേലിനും ഇത് ഉടമ്പടിതന്നെ! ഉടമ്പടികളില്‍ ഏര്‍പ്പെടുമ്പോള്‍ യിസ്രായേലിനു ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ദൈവവുമായുള്ള ഉടമ്പടിക്ക് ഭംഗംവരുന്ന ഉടമ്പടികളില്‍ യിസ്രായേല്‍ജനം ഏര്‍പ്പെടാന്‍ പാടില്ല. മാത്രവുമല്ല, യാഹ്‌വെ അനുവദിച്ചിട്ടുള്ള ഉടമ്പടികളില്‍ മാത്രമേ ദൈവജനം ഒപ്പുവയ്ക്കാന്‍ പാടുള്ളു. ദൈവം അനുവദിച്ചിട്ടുള്ള ഉടമ്പടിയാണ് വിവാഹ ഉടമ്പടി! അത് വിശ്വാസാധിഷ്ഠിതമായിരിക്കണം. ഇന്നുമുതല്‍ മരണംവരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഏകമനസ്സോടെ ജീവിച്ചുകൊള്ളാം എന്നാണ് ദമ്പതിമാര്‍ ഉടമ്പടിചെയ്യുന്നത്. ക്രിസ്തുവിനെ സാക്ഷിയാക്കി ഏര്‍പ്പെടുന്ന ഉടമ്പടിയില്‍നിന്ന് വിരമിക്കാന്‍ ദമ്പതിമാരിലാര്‍ക്കും സാധിക്കുകയില്ല. അത് അലംഘനീയമായ ഉടമ്പടിയാണ്! എന്നാല്‍, വിജാതിയരുമായി ഒരുടമ്പടിയിലുമേര്‍പ്പെടാന്‍ തന്റെ ജനത്തെ ദൈവം അനുവദിച്ചിട്ടില്ല. വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വിജാതിയരുമായുള്ള എല്ലാ ഉടമ്പടികളും നിയമംമൂലം യാഹ്‌വെ വിലക്കിയിരിക്കുന്നു. അവിടുത്തെ കല്പന ശ്രദ്ധിക്കുക: “നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും”(പുറ: 34; 12). വിജാതിയരുമായുള്ള വിവാഹത്തെ കര്‍ശനമായി വിലക്കിക്കൊണ്ട് യാഹ്‌വെ നല്‍കിയ നിയമം നാം കണ്ടുകഴിഞ്ഞതാണ്‌. ഈ നിയമം ലംഘിച്ചതുമൂലം യിസ്രായേലിനു വന്നുഭവിച്ച ദുരന്തവും, യിസ്രായേലിന്റെ അനുതാപവും വിവരിച്ചിരിക്കുന്നത് യെസ്രായുടെ പുസ്തകത്തിലെ ഒന്‍പതാം അദ്ധ്യായത്തില്‍ വായിക്കാന്‍ കഴിയും.

താന്‍ തിരഞ്ഞെടുത്ത തന്റെ അവകാശമായ ജനത്തെക്കുറിച്ച് കരുതലുള്ള ദൈവമാണ് നിയമങ്ങള്‍ നല്‍കിയത്. തന്റെ ജനം എണ്ണത്തില്‍ കുറഞ്ഞുപോകരുതെന്നും ഒരുവന്‍പോലും നശിച്ചുപോകരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ക്രിസ്തീയവിശ്വാസം ഒരുവന്‍ ത്യജിക്കുമ്പോള്‍, നിത്യജീവനില്‍നിന്നാണ് അവന്‍ വിച്ഛേദിക്കപ്പെടുന്നതെന്ന ഭയാനകമായ യാഥാര്‍ത്ഥ്യം അവിടുന്ന് നമ്മോടു വെളിപ്പെടുത്തി.  എന്നാല്‍, ഇന്ന് ക്രിസ്തീയതയെ നയിക്കാന്‍ കടന്നുവന്നിരിക്കുന്ന വ്യാജന്മാര്‍ ചെയ്യുന്നതെന്താണ്‌! ക്രിസ്തീയവിശ്വാസത്തിന്റെ അന്തകരാണ് ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇപ്പോള്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. വിജാതിയര്‍ ഒരുകാരണവശാലും ക്രിസ്തീയതയിലേക്കു കടന്നുവന്നു രക്ഷപ്രാപിക്കാതിരിക്കേണ്ടതിന് വിജാതിയതയിലും രക്ഷയുണ്ട് എന്ന പച്ചക്കളം ഇവര്‍ പറയുന്നു. എല്ലാം ഒന്നാണ് എന്ന പൈശാചിക ആശയം പ്രചരിപ്പിക്കുന്ന നരകസന്തതികളുടെ നിയന്ത്രണത്തിലാണ് ഇന്ന് കത്തോലിക്കാസഭയുടെ മതബോധനം! വിജാതിയതയ്ക്ക് മാഹാത്മ്യവും പവിത്രതയും കല്പിച്ചുകൊടുക്കുന്ന കൗശലമാണ് ഇവരുടെ മതബോധനത്തിലുള്ളത്. ഇത്തരം ആഭാസന്മാരുടെ നിയന്ത്രണത്തില്‍ മതബോധനം കൈകാര്യംചെയ്യപ്പെടുമ്പോള്‍ വിശ്വാസത്യാഗങ്ങളെ അതിശയത്തോടെ വീക്ഷിക്കാന്‍ മനോവയ്ക്കു സാധിക്കില്ല! ഒരു സ്വാഭാവിക പ്രതിഭാസമായി മാത്രമേ കാണാന്‍ സാധിക്കൂ!

ഒരുകാര്യം വളരെ വ്യക്തമായി പറയാം; എന്തെന്നാല്‍, വിവാഹത്തിലൂടെയോ മറ്റേതു വിധേനയോ സംഭവിക്കുന്ന വിശ്വാസത്യാഗങ്ങളുടെയെല്ലാം ഉത്തരവാദികള്‍ ഇടയന്മാര്‍ മാത്രമാണ്. ക്രിസ്തീയവിരുദ്ധമായി ഇവര്‍ തയ്യാറാക്കിയ മതബോധനത്തിന്റെ ഇരകളാണ് യാതൊരു സങ്കോചവുമില്ലാതെ വിശ്വാസം ഉപേക്ഷിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തയില്ലാത്തവരും ക്രിസ്തീയതയുടെ മാഹാത്മ്യം ഗ്രഹിക്കാത്തവരുമായ ഒരു ജനതയെ രൂപപ്പെടുത്തിയത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണ്. വിജാതിയരെ രക്ഷയിലേക്കു നയിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതു മാത്രമല്ല ഇവരുടെ കുറ്റം; മറിച്ച്, വിശ്വാസികളെ വിജാതിയതയിലേക്ക് തള്ളിവിടുന്നു എന്നതാണ് ഇവരുടെ ഗുരുതരമായ കുറ്റം! ക്രിസ്തുവിന്റെ ആഹ്വാനം ഏറ്റെടുത്ത അപ്പസ്തോലന്മാര്‍ തങ്ങളുടെ രക്തം നല്‍കി പടുത്തുയര്‍ത്തിയതാണ് അവിടുത്തെ സഭ. എന്നാല്‍, ഈ സഭയെ ചൂഷണംചെയ്ത് ഉപജീവനം കഴിക്കുന്ന അഭിനവാചാര്യന്മാര്‍ക്ക് സഭയുടെ നാശം ഒരു പ്രശ്നമല്ല. എന്തെന്നാല്‍, സഭയെ പടുത്തുയര്‍ത്താനല്ല, തകര്‍ക്കാന്‍ മാത്രമേ ഇവര്‍ ഇന്നോളം ശ്രമിച്ചിട്ടുള്ളൂ. കത്തോലിക്കാസഭയുടെ നാശത്തിനായി ഏതു ഹീനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ ഇവര്‍ക്കു മടിയില്ല എന്നതിന്റെ തെളിവാണ് മിശ്രവിവാഹം എന്ന സാഹസം! ക്രിസ്തീയതയുടെ പ്രാധാന്യം മറച്ചുവയ്ക്കുന്ന മതബോധനം വഴി മിഥ്യാബോധത്തില്‍ തളച്ചിടപ്പെട്ട സഭാംഗങ്ങള്‍ക്ക് മിശ്രവിവാഹം എന്ന മരണക്കെണി തിരിച്ചറിയാന്‍ കഴിയുന്നില്ല.

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം എന്താണെന്നു നോക്കുക: “തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു”(യോഹ: 3; 15-19). യേഹ്ശുവാ പ്രഖ്യാപിച്ച ഈ സത്യമെല്ലാം ആധുനിക മതബോധനത്തിലൂടെ മറയ്ക്കപ്പെട്ടു! അതിനാല്‍ത്തന്നെ, പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്ത രക്ഷാമാര്‍ഗ്ഗത്തെ നിസ്സാരമായി ഉപേക്ഷിക്കാന്‍ ക്രൈസ്തവനാമധാരികള്‍ക്കു സാധിക്കുന്നു!

അശ്ലീലതയ്ക്ക് അവതാരിക എഴുതുന്നവര്‍!

താത്വികാചാര്യന്മാരായി ചമഞ്ഞിറങ്ങിയ ചില സ്വയംസേവകര്‍ ഇന്ന് കത്തോലിക്കാസഭയുടെ വക്താക്കളായി രംഗത്തുണ്ട്. സഭാവസ്ത്രധാരികള്‍ തങ്ങളുടെ വചനവിരുദ്ധ നിലപാടുകളാലോ അധമാചാരങ്ങള്‍ അനാവരണം ചെയ്യപ്പെട്ട സാഹചര്യത്താലോ പ്രതിരോധത്തിലാകുമ്പോള്‍ ന്യായീകരണവുമായി ഇറങ്ങുന്നത് ഇക്കൂട്ടരാണ്. ഇവരുടെ ന്യായീകരണങ്ങള്‍ പലപ്പോഴും ഇവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന യാഥാര്‍ത്ഥ്യം ഇവര്‍ക്കു മാത്രം മനസ്സിലാകുന്നില്ല! അതുകൊണ്ടുതന്നെ, ഏതു വ്യഭിചാരങ്ങള്‍ക്കും മറപിടിക്കാന്‍ ആസ്ഥാനവിദൂഷകരായ നോബിള്‍ പാറയ്ക്കനും ജോഷി മൈയ്യാറ്റിലുമൊക്കെ രംഗത്തിറങ്ങുന്നു. കത്തോലിക്കാസഭയുടെ പള്ളികളില്‍ വച്ച് നടത്തിക്കൊടുക്കുന്നത് മിശ്രവിവാഹങ്ങള്‍ അല്ലെന്നാണ് നോബിള്‍ പാറയ്ക്കന്‍ പറയുന്നത്. തന്റെ വിചിത്രവാദത്തെ സാധൂകരിക്കാനായി ചില മണ്ടത്തരങ്ങളും ഇയാള്‍ ഉയര്‍ത്തുന്നുണ്ട്. തന്നെ കേള്‍ക്കുന്നവരെല്ലാം തന്നെപ്പോലെതന്നെ മഠയന്മാരാണെന്നാണ് പാറയ്ക്കന്‍ ധരിച്ചുവച്ചിരിക്കുന്നത്. ഇത് ഇയാളുടെ മാത്രം കുഴപ്പമല്ല; അശ്ലീലതയ്ക്ക് മറപിടിക്കാന്‍ നിയുക്തരായിരിക്കുന്ന എല്ലാ വിദൂഷകരുടെയും പൊതുനിലവാരം ഇതുതന്നെയാണ്! കരണക്കുറ്റിക്ക് അടികിട്ടാത്തത് തങ്ങളുടെ ഭോഷത്തത്തിനുള്ള അംഗീകാരമായി ഇവര്‍ കാണുന്നു.

പിതാവായ നോഹിന്റെ നഗ്നത കാണാനിടയായപ്പോള്‍ അത് തന്റെ സഹോദരന്മാരോടു പറഞ്ഞ ഹാമിന് പിതൃശാപം ഏല്‍ക്കേണ്ടിവന്ന ചരിത്രം ഭീഷണിയുടെ സ്വരത്തില്‍ അവതരിപ്പിക്കാന്‍ തക്കവിധം ബൈബിള്‍ സന്ദേശങ്ങളെ തങ്ങളുടെ അശ്ലീലതയ്ക്ക് മറപിടിക്കാനായി വ്യാഖ്യാനിക്കുന്ന മഹാപണ്ഡിതന്മാര്‍ കത്തോലിക്കാസഭയിലുണ്ട്. ഹാമിന്റെ സഹോദരന്മാരായ ഷേമും യാഫെത്തും തങ്ങളുടെ പിതാവിന്റെ നഗ്നത ദര്‍ശിക്കാതെതന്നെ അത് മറച്ചുവച്ചതുപോലെ, കത്തോലിക്കാസഭയുടെ തണലില്‍ വളരുന്ന പടുകുരുപ്പകളുടെ വ്യഭിചാരങ്ങള്‍ക്ക് മറപിടിക്കാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് ഒരു പണ്ഡിതന്‍ പറഞ്ഞത്. ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ വിവരക്കേടിന്റെ കാലത്താണെന്ന് തിരുത്തിപ്പറഞ്ഞ ദാനിയേല്‍ പൂവണ്ണത്തില്‍ തന്നെയാണ് ഈ പണ്ഡിതന്‍! അല്ലയോ, പൂവണ്ണാ, കത്തോലിക്കാസഭയിലെ ഏതെങ്കിലും മെത്രാന്മാര്‍ ഉറങ്ങുമ്പോള്‍, അവരുടെ തുണി മാറിക്കിടക്കുന്നത് അന്വേഷിക്കാനോ അത് പ്രചരിപ്പിക്കാനോ ഒരു വിശ്വാസിയും വരില്ല! എന്നാല്‍, വ്യഭിചാരങ്ങള്‍ക്കും ദൈവദൂഷണങ്ങള്‍ക്കും മറപിടിക്കാനായി ദൈവവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന താങ്കളെപ്പോലെയുള്ളവരെ സഹിക്കാനും വിശ്വാസികളെ ഇനി കിട്ടില്ല. വിശ്വാസികളുടെ വിമര്‍ശനങ്ങളെ ഇങ്ങനെ ചെറുതാക്കിക്കാട്ടി രക്ഷപ്പെടാമെന്ന് ഒരുത്തനും വ്യാമോഹിക്കേണ്ട! കത്തോലിക്കാപണ്ഡിതന്മാരുടെ വചനവ്യാഖ്യാനം കടന്നുപോകുന്ന വഴികണ്ടില്ലേ?! ഇതാണ് കത്തോലിക്കാസഭയിലെ നേതാക്കന്മാരായി ചമഞ്ഞുനടക്കുന്നവരുടെ ഇന്നത്തെ അവസ്ഥ!

കത്തോലിക്കാസഭയില്‍ അംഗങ്ങളായ പെണ്‍കുട്ടികളെ വിജാതിയര്‍ക്കു വിവാഹം കഴിച്ചുകൊടുക്കാന്‍ പള്ളികള്‍ വേദികളാക്കുന്നവരെ നയിക്കുന്നത് പരിശുദ്ധാത്മാവാണോ? ഈ ആഭാസം ആരുടെ തലയിലുദിച്ചതാണെങ്കിലും, അവര്‍ പിശാചിന്റെ സന്തതികളാണ്! വ്യഭിചാരത്തിനു കൂട്ടിക്കൊടുക്കുന്ന സ്ഥാപനങ്ങളായി കത്തോലിക്കാസഭയുടെ പള്ളികളെ മാറ്റിയവരുടെ അജണ്ട തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിക്കണം. വിജാതിയരുമായുള്ള വിവാഹത്തെ നിയമംമൂലം നിഷിദ്ധമാക്കിയ ദൈവമാണ് ക്രിസ്ത്യാനികളുടെ ദൈവം! അതിനാല്‍ത്തന്നെ, ഈ നിയമത്തെ അതിലംഘിക്കുന്ന ഒരുവനും കത്തോലിക്കാസഭയുടെ ഭാഗമല്ല! അമ്മയെയും പെങ്ങളെയും വച്ച് വ്യഭിചാരശാല നടത്തുന്നവനെക്കാള്‍ അധഃപതിച്ചവരാണ് മിശ്രവിവാഹത്തിന് പള്ളിയില്‍ വേദിയൊരുക്കുന്നത്! ഈ പൈശാചികതയെ ന്യായീകരിക്കുന്നവരും അങ്ങനെതന്നെ! ഇത്തരം വിവാഹങ്ങള്‍ക്കു സാക്ഷികളാകുന്നവര്‍പ്പോലും സഭയില്‍നിന്നു വിച്ഛേദിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുന്ന ദൈവവചനത്തില്‍ എല്ലാമുണ്ട്!

പള്ളികളില്‍ വച്ച് നടത്തപ്പെടുന്ന മിശ്രവിവാഹങ്ങളില്‍ മറ്റൊരു നിയമലംഘനംകൂടി ഉള്ളത് നാം മനസ്സിലാക്കിയിരിക്കണം. ഇത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുന്ന ദമ്പതിമാര്‍ ഒരു സമ്മതപത്രം ഒപ്പിട്ട് നല്‍കുന്നുണ്ട്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഈ സമ്മതിപത്രം! ന്യായീകരണത്തൊഴിലാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഈ സമ്മതിപത്രത്തെയാണ്. സമ്മതിപത്രമെന്നത് ഉടമ്പടിയാണെന്നു നമുക്കറിയാം. വിജാതിയരുമായി ക്രൈസ്തവര്‍ക്ക് ഉടമ്പടിയുണ്ടാക്കിക്കൊടുക്കാന്‍ മെത്രാന്മാരെ ആരാണ് ചുമതലപ്പെടുത്തിയത്? വിജാതിയരുമായി ഒരുതരത്തിലുമുള്ള ഉടമ്പടികളിലും ഏര്‍പ്പെടരുത് എന്ന നിയമത്തെ പുല്ലുപോലെ തള്ളിക്കളയുന്നവരെ നേതാക്കന്മാരായി പരിഗണിക്കുന്നതുപോലും ശാപമാണ്! ദൈവദൂഷണപരമായ ഉടമ്പടികളും നിയമങ്ങളുമുണ്ടാക്കി ദൈവത്തിന്റെ ക്രോധം ക്ഷണിച്ചുവരുത്തുന്ന ശപിക്കപ്പെട്ടവരെ നാം സൂക്ഷിക്കണം!

കത്തോലിക്കാസഭയുടെ സാങ്കേതിക നേതൃത്വം ഇന്ന് വിജാതിയതയുടെ കുഴലൂത്തുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവരുടെ മതബോധനത്തിനു കീഴില്‍ വിശ്വാസത്യാഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ അതിശയത്തോടെ വീക്ഷിക്കേണ്ട കാര്യമുണ്ടോ? ദൈവദൂഷണപരമായ ആശയങ്ങളാണ് ഇവരുടെ മതബോധനം. ക്രിസ്തീയതയ്ക്കു മുഴുവന്‍ അപകീര്‍ത്തിയുണ്ടാക്കുന്ന നികൃഷ്ടമനുഷ്യര്‍പ്പോലും സഭാധികാരികളുടെ വേഷത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവരുടെയെല്ലാം വഴിപിഴച്ച ജീവിതങ്ങളെയും വഴിപിഴപ്പിക്കുന്ന ആശയങ്ങളെയും ന്യായീകരിക്കാന്‍ നോബിള്‍ പാറയ്ക്കന്മാരും സഭയില്‍ കടന്നുകൂടിയിരിക്കുന്നു. ഇവരെപ്പോലെയുള്ള അജൈവമാലിന്യങ്ങള്‍ സഭയില്‍ അടിഞ്ഞതുകൊണ്ടാണ് വിശ്വാസത്യാഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ശവം ചീഞ്ഞുനാറാന്‍ തുടങ്ങിയാല്‍ അത് ഭവനത്തില്‍ സൂക്ഷിക്കരുത്. എന്തെന്നാല്‍, അത് ഭവനത്തെ മുഴുവന്‍ ദുര്‍ഗ്ഗന്ധപൂരിതമാക്കും. ഒരു പരിമളത്തിനും ആ ദുര്‍ഗ്ഗന്ധം ശമിപ്പിക്കാന്‍ കഴിയില്ല. ആയതിനാല്‍, ന്യായീകരണം എന്ന പരിമളം പൂശല്‍ അവസാനിപ്പിച്ച്, ഭവനത്തെ ശുദ്ധീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍  നിങ്ങളെയും ദുര്‍ഗ്ഗന്ധം ഗ്രസിക്കും!

ഉപസംഹാരം!

ജനനനിയന്ത്രണം, അവിവാഹിത സാഹസിക കുടുംബജീവിതം, സ്വവര്‍ഗ്ഗവിവാഹം, ഷണ്ഡത്വം അടിച്ചേല്പിക്കല്‍, വിശ്വാസത്യാഗം എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ കത്തോലിക്കാസഭയിലെ വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ ഇടിവിനെക്കുറിച്ചാണ് നാമിവിടെ ചര്‍ച്ചചെയ്തത്. ഇതില്‍ ഷണ്ഡത്വം അടിച്ചേല്പിക്കല്‍ എന്ന അവസ്ഥ കത്തോലിക്കാസഭയില്‍ മാത്രം കണ്ടുവരുന്ന ഒന്നാണ്. മറ്റൊരു സമൂഹത്തിലും ഷണ്ഡത്വം അടിച്ചേല്പിക്കപ്പെടുന്നില്ല. ജനനനിയന്ത്രണം, അവിവാഹിത സാഹസിക കുടുംബജീവിതം, സ്വവര്‍ഗ്ഗവിവാഹം, വിശ്വാസത്യാഗം എന്നീ നാലു ഘടകങ്ങള്‍ എല്ലാ സമൂഹങ്ങളിലും ഉണ്ടെങ്കിലും, അത് ഏറ്റവും ഗുരുതരമായി ഗ്രസിച്ചിരിക്കുന്നത് കത്തോലിക്കാസഭയെയാണ്. ഈ ലേഖനത്തിലൂടെ നാം മനസ്സിലാക്കാന്‍ ശ്രമിച്ചതും അതുതന്നെ. ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന നേതാക്കന്മാരുടെ പ്രബോധനങ്ങളാണ് സഭയെ ഈ ഗുരുതരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. കുത്തഴിഞ്ഞ ജീവിതശൈലികള്‍ക്കുപോലും നിയമപരിരക്ഷയും സാമൂഹിക അന്തസ്സും കല്പിച്ചുനല്കുന്നത് ലോകത്തിന്റെ ആത്മാവാണ്. ഈ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, ദൈവികനിയമങ്ങള്‍ക്കു പകരം ലോകത്തിന്റെ നിയമങ്ങള്‍ സഭയുടെ നിയമങ്ങളായി! രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗത്തെക്കുറിച്ചല്ല അഭിനവാചാര്യന്മാര്‍ പഠിപ്പിക്കുന്നത്. രക്ഷയ്ക്കായുള്ള പല മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമായി ക്രിസ്തീയതയെ ഇവര്‍ അവതരിപ്പിക്കുന്നു! വിശ്വാസത്യാഗങ്ങളുടെ അടിസ്ഥാനകാരണം ഇതാണ്!

അതേ, കത്തോലിക്കാസഭ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം ദൈവികനിയമങ്ങളില്‍നിന്നുള്ള വ്യതിചലനമാണ്! എന്നാല്‍, ഈ അന്ത്യകാലത്ത് ഇവരില്‍നിന്നു സഭയെ ദൈവം വിടുവിക്കും! ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട മോശയുടെ നിയമങ്ങളിലേക്ക് യിസ്രായേലിനെ അവിടുന്ന് നയിക്കും. ഈ പ്രവചനം ശ്രദ്ധിക്കുക: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്‌ക്കോല്‍പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്ത വിധം ദഹിപ്പിച്ചുകളയും. എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ ചാരംപോലെ ആയിരിക്കും. എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ യിസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ച് ഞാന്‍ അവനു നല്‍കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍. യാഹ്‌വെയുടെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ യേലിയാഹിനെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും”(മലാക്കി: 4; 1-6). ദൈവത്തിന്റെ നാമത്തെ ഭയപ്പെടുന്നവര്‍ക്കായി യേഹ്ശുവായുടെ നാമം പുനഃസ്ഥാപിക്കപ്പെടുമെന്നതും, തിരഞ്ഞെടുക്കപ്പെട്ടവര്‍ ആ നാമത്തിലേക്കും മോശയുടെ നിയമങ്ങളിലേക്കും തിരിയുമെന്നതും മാറ്റമില്ലാത്ത പ്രവചനമാണ്! ആ ദിനം അടുത്തെത്തിക്കഴിഞ്ഞു!

അനുബന്ധലേഖനങ്ങളുടെ ലിങ്കുകള്‍!

1. ‘നിയമത്തിന്റെ പ്രാബല്യം ക്രിസ്ത്യാനികളുടെമേല്‍!

2. ‘കന്യകമാരുടെ വേശ്യാലയങ്ങള്‍!

3. ‘ഷണ്ഡരായി ജനിച്ചവരും സ്വവര്‍ഗ്ഗരതിക്കാരും!

4. ‘പുരനിറഞ്ഞ് പുരുഷന്മാര്‍!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    3702 views

LOG IN

Lost your password?

SIGN UP

LOST PASSWORD